Holy Qurbana Malayalam

സുറിയാനി ക്രിസ്താനികളുടെ  കുർബാനക്രമം

വിശുദ്ധ കുർബാനക്രമം

ആരംഭം

 

 (പള്ളിയില്‍ പ്രവേശിച്ചു കുരിശു വരച്ചുകൊണ്ടു താഴെപ്പറയുന്ന പ്രാര്‍ത്ഥനയും ഒരു കരമായും ചൊല്ലിയശേഷം നമസ്ക്കാരത്തില്‍ സംബന്ധി ക്കുന്നു).

 

ബഹുമതിപൂര്‍വ്വം നിന്റെ ഭവനത്തിലേക്കു ഞാന്‍ വന്ന്‌ - എന്റെ നേര്‍ച്ചകള്‍ നിനക്കു കഴിക്കും.

 

(ഒരു കൌമാ)

 

(ശുശ്രൂഷക്കാരന്‍ മദ്ബഹായില്‍ പ്രവേശിക്കുമ്പോള്‍)

 

ദൈവത്തിന്റെ ബലിപീഠത്തിങ്കലേക്കും, - എന്റെ പൈതല്‍ പ്രകൃതത്തെ സന്തോഷിപ്പിക്കുന്ന ദൈവത്തിന്റെ അടുക്കലേക്കും - ഞാനും പോകും.

 

(ത്രോണോസിന്റെ മുമ്പില്‍ ചെന്നു വണങ്ങിക്കൊണ്ട്‌)

 

ദൈവമേ! നിന്റെ ഭവനത്തിലേക്കു ഞാന്‍ പ്രവേശിച്ചു - സ്വര്‍ഗ്ഗസ്ഥനായ രാജാവേ! നിന്റെ സിംഹാസനത്തിൻ മുമ്പാകെ ഞാന്‍ വണങ്ങി - ഞാന്‍ ചെയ്തിട്ടുള്ള സകലപാപങ്ങളും എന്നോടു ക്ഷമിക്കണമെ.

(ത്രോണോസു ചുറ്റി മുത്തുമ്പോള്‍)

 

കര്‍ത്താവേ, നിന്റെ ബലിപീഠത്തിന്റെ കോണുകള്‍ വരെ - ചങ്ങലകളാല്‍ ഞങ്ങളുടെ പെരുനാളുകളെ ബന്ധിക്കണമെ - നീ എന്റെ ദൈവമാകുന്നു; നിനക്കു ഞാന്‍ സ്തോത്രം ചെയ്യും - നീ എന്റെ ദൈവമാകുന്നു; നിന്നെ ഞാന്‍ സ്തുതിക്കും.

 

(മെഴുകുതിരി കത്തിക്കുമ്പോള്‍. വടക്കു വശത്തെ മെഴുകുതിരി)

 

വെളിവുനിറഞ്ഞോരീശോ....

(തെക്കു വശത്തെ മെഴുകുതിരി)

 വെളിവിന്‍തട്ടില്‍....

(ശുശ്രൂഷക്കുപ്പായം ധരിക്കുമ്പോള്‍)

 

ദൈവമായ കര്‍ത്താവേ, വിശുദ്ധ റൂഹായുടെ ശക്തിയാല്‍ നാശമില്ലാത്ത അങ്കി എന്നെ ധരിപ്പിക്കണമെ - പിതാവും, പുര്രനും, വിശുദ്ധ റൂഹായുമേ! ഞങ്ങളുടെ ആയുഷ്കാലം മുഴുവനും - സത്യവിശ്വാസത്തില്‍ വെടിപ്പും ചൊധവ്വുമുള്ള നടപടികളില്‍ നടത്തപ്പെടുവാന്‍ - ഞങ്ങള്‍ക്കു സംഗതിയാക്കണമെ. ആമ്മീന്‍.

 

(ഈറാറാ ധരിക്കുമ്പോള്‍)

 

യുദ്ധത്തില്‍ ശക്തികൊണ്ട്‌ എന്നെ അര കെട്ടിക്കുകയും - എനിക്കു വിരോധമായി നില്‍ക്കുന്നവരെ - എന്റെ കീഴില്‍ മുട്ടു മടക്കിക്കുകയും ചെയ്യുമാറാകണമെ. ആമ്മീന്‍.

 

(പട്ടക്കാരന്‍ കുര്‍ബ്ബാനയ്ക്കായി മദ്ബഹായുടെ നടയില്‍കയറി പടിഞ്ഞാറോട്ടുതിരിഞ്ഞു കൈമലര്‍ത്തിപ്പിടിച്ച്‌ “ശുബ്ക്കോനോ” ചോദിക്കുമ്പോള്‍)

 

ജനം:-- കര്‍ത്താവ്‌ അങ്ങയുടെ (പാര്‍ത്ഥന കേള്‍ക്കുകയും ബലിയില്‍ തിരുമനസ്സാകുകയുംകുര്‍ബ്ബാന സ്വീകരിക്കുകയും അങ്ങയോടു കൂടെ ഞങ്ങളെയും സംബന്ധിപ്പിക്കുകയും ചെയ്യുമാറാകട്ടെ.

 

(കുര്‍ബ്ബാനയ്ക്കു മുമ്പു പഴയനിയമം വായിക്കുവാന്‍ തുടങ്ങുമ്പോള്‍)

 

നീതിമാന്മാരുടെ കൂടാരത്തില്‍  മഹത്ത്തിന്റെയും രക്ഷയുടെയും ശബ്ദം” എന്നു ദാവീദു മുഖാന്തിരം പരിശുദ്ധറൂഹാ പാടി.

 

(മദ്ബഹായുടെ താഴെ നമസ്ക്കാരമേശയുടെ വടക്കേ അറ്റം ചേര്‍ന്നു നിന്നുകൊണ്ട്‌)

 

വായനക്കാരന്‍:- “ഓറൈത്തായുടെ ഒന്നാം പുസ്തകത്തില്‍ നിന്നും - ബാറെക്മോര്‍.

 

ജനം:-സൃഷ്ടികളുടെ ഉടയവനു സ്തുതിയും നമ്മുടെ മേല്‍തന്റെ അനുഗ്രഹങ്ങളും  എന്നേക്കുമുണ്ടായിരിക്കട്ടെ.

 

[1. ഓറൈത്തായുടെ ഒന്നാം പുസ്തകം, രണ്ടാം പുസ്തകം, മുന്നാം പുസ്തകം, നാലാം പുസ്തകം, അഞ്ചാം പുസ്തകം - യോശുവാ ദീര്‍ഘദര്‍ശിയുടെ (പ്രവാ ചകന്റെ) പുസ്തകം, ന്യായാധിപതിമാരുടെ, രാജാക്കന്മാരുടെ, (ഇന്ന) പ്രവാച കന്റെ (ദീര്‍ഘദര്‍ശിയുടെ) രാജാവും നിബിയുമായ ദാവീദിന്റെ, നീതിമാനായ (ഇന്നാരുടെ) ശുദ്ധിമതിയായ (ഇന്നാരുടെ) ജ്ഞാനിയായ ശലോമോന്റെ എന്നി ങ്ങനെ മാറ്റി മാറ്റി വായനക്കാരന്‍ പറയുന്നു. 2. “സൃഷ്ടികളുടെ ഉടയവന്‍, നിബയന്മാരുടെ ഉടയവന്‍, ദീര്‍ഘദര്‍ശിമാരുടെ (പ്രവാചകന്മാരുടെ, ന്യായാധിപന്മാരുടെ, രാജാക്കന്മാരുടെ, നീതിമാന്മാരുടെ, ശുദ്ധിമതികളുടെ*” എന്നിങ്ങനെ മാറ്റി മാറ്റി ജനം മറുപടി പറയുന്നു. 3. ഓറൈത്താ - നിയമം (മോശയുടെ പഞ്ചഗ്രന്ഥങ്ങള്‍) ]

 

(പരസ്യമായ കുര്‍ബാന ശുശ്രൂഷയ്ക്കായി തിരശ്ശീല നീക്കുന്നതിനു മുമ്പ)

(ബ്നുഹറോക്‌ ഹോസേനാ൯' എന്ന മട്ടില്‍)

 

1.കര്‍ത്താവേ! പ്രാര്‍ത്ഥന കേട്ടരുള്‍ - ഹാലേ-ലുയ്യാ

കൈക്കൊള്ളണമഹറോനണച്ചതുപോലേ - ധൂപമിതും

കണ്ടടിയാര്‍ ശുശ്രൂഷയെ നിനുവയരിന്‍ - യാചന പോല്‍

കടലതില്‍ യൌനാനെ - ന്നപോ - ലെ

കനിയുക ദാസന്മാ - രിലെന്നും.

കര്‍ത്താവേ നിലവിളി കേട്ടരുള്‍ - ഹാലേ – ലുയ്യാ

 

2. തീരുക തിരുനാമത്തിനു സുഖകരമാ - യീധൂപം

തൃക്കരളിന്നലിവിന്നനുകൂലമതാം - *മുലവുമായ്‌

നിരപ്പാകണമേ ദൈ - വമേ - നിന്‍

നിരുപമകൃപയാല്‍ ഞ - ങ്ങളോ - ട്‌.

 

3. എന്നും സ്തുതിനിന്‍കനിവിനു കനിവേറും - രക്ഷകനേ

എത്ര നിറഞ്ഞിന്നെങ്ങും കാണുന്നു - നിന്‍ദാനം

നിനുവയരോടുണ്ടാ-യകോ- പം

നിലവിളിയാല്‍ നീ നീ - ക്കിയ - ല്ലോ.

 

4, അഹറോന്റെയുമാസ്ക്കറിയാ തന്നുടെയും - ധൂപമതും

മരണത്തേ നീക്കിയ ഫിനഹാസിന്‍ പ്രാര്‍ - ത്ഥനയും പോല്‍

അടിയാരുടെ ധൂപ -ത്തേ-യും അന്‍പുടയോനെ കൈ -ക്കൊ - ള്‍ക.

 

 1. ദൈവമാതാവ്‌

 

5. എരിതീ നിരവിട്ടീറേ ദൂതനിറ - ങ്ങിച്ചെന്ന്‌

*ഇതമൊടു മറിയാം ഗൃഹമതില്‍ നസ്രേത്തില്‍ - ചൊല്ലിയിത്‌

“നിന്നൊടുകുടെക്ക - ര്‍ത്താ - വീ

മന്നിടമഖിലം പാലിപ്പോന്‍.”

6. മുള്‍മരമെരിയാതെരിതീതന്‍ നടുവില്‍ - കണ്ടതുപോല്‍

*ചിന്മയനമ്മറിയാമ്മില്‍വസിച്ചു ശരീ - രം പൂണ്ടു

അതിനാല്‍ ഭംഗവുമ - ക്ക - ന്യാ

വ്രതമുദ്രയ്ക്കുണ്ടാ - യി - ല്ല.

 

[* മൂലം - കാരണം * ഇതമൊടു - ഇപ്രകാരം * ചിന്മയന്‍ - ജ്ഞാനസ്വരുപന്‍, ദൈവം ]

 

2, പരിശുദ്ധന്മാര്‍

 

7. ലോകം താതസഹോദരര്‍ ജാതിയതും - തറവാടും

ആകെയുപേക്ഷിച്ചേശുവിനായ്‌ മരണം - സ്നേഹിച്ച

സഹദേന്മാരെ സദാ - കാ - ലം

സ്മരണം ചെയ്വതു - നന്നേറ്റം.

 

8. തൂക്കപ്പെട്ടുമരത്തില്‍ വിലാവുതുറ -ന്നാ*ച്ചവളം

രക്തം വെള്ളമൊടൊഴുകും മശിഹായേ - സഹദേന്മാര്‍,

കണ്ടങ്ങോടി മരി - പ്പാ - നായ്‌

കര്‍ത്താവിന്‍ പേര്‍ -ക്കെല്ലാരും.

 

അനുതാപം

 

9.വെളിവുനിറഞ്ഞോരീശോനിന്‍വെളിവാല്‍ കാണുന്നു

വെളിവീയടിയാരഖിലാധാരമതാം - വെളിവും നീ

കാന്ത്യാ ഞങ്ങളെ നീ - താ - തന്‍

കതിരേ! ശോഭിപ്പി - ക്കെ - ന്നും.

 

10.വെളിവിന്‍തട്ടില്‍ വസിക്കും പുണ്യനിധേ, - പരിശുദ്ധാ,

വേണ്ടാക്കഷ്ടത*വീണ്‍ചിന്തയുമടിയാ - രീന്നൊഴിക്ക

സല്‍ക്രിയകള്‍ക്കു മനഃ - ശു - ദ്ധ്യാ

സംഗതി വരണേ ഞ - ങ്ങള്‍ക്ക്‌.

 

[ൽ ചവളം - കുന്തം * വിണ്‍ചിന്ത – ദുഷ്ടവിചാരം]

 

11. ഹാബേലിന്‍ കുഞ്ഞാടും നോഹിനുടേ - കാഴ്ചയതും

അബ്രഹാംതന്‍ ബലിയും കൈക്കൊണ്ട - കര്‍ത്താവേ,

നോമ്പും പ്രാര്‍ത്ഥനയും - കൈ -ക്കൊ -

ണ്ടന്‍പാലടിയാരേ-കാ -ക്ക.

 

12.മോചനമതിനായ്‌ പാപികളേ! വരുവിന്‍ - യാചിപ്പിന്‍

മുട്ടുന്നോര്‍ക്കു തുറന്നിടുമേ നാഥന്‍ - തന്‍ വാതില്‍

യാചിക്കുന്നോന്‍ പ്രാ - പിക്കും

അന്വേഷിപ്പോന്‍ കൈ - ക്കൊള്ളും.

 

പരേതര്‍

 

13.കര്‍ത്താവേ! നിന്‍രക്തശരീരങ്ങള്‍ - കൈക്കൊണ്ടു

ഭക്തരതായി മരിച്ചോര്‍ക്കരുളണമേ - നല്ലോര്‍മ്മ

നിന്റെ മഹത്വമുദി - ക്കും - നാള്‍

നില്‍ക്കണമവര്‍ വലഭാ - ഗ - ത്തില്‍.

 

 

അല്ലെങ്കില്‍

(ദഹെത്തോലൊ നെഹത്തേ' എന്ന മട്ടില്‍)

ബ്‌ ഏദോ നൊദ്‌ സഫറോ –

 

 1. പ്രാതഃ കാലത്തില്‍ - ധൂപം വയ്ക്കുമ്പോള്‍

ദൂതന്മാര്‍ വാനില്‍ - സ്തോത്രം പാടുന്നു.

പാപം പൂണ്ടോര്‍ക്കായ്‌ - മോചിപ്പിന്‍ ധൂപം

പട്ടക്കാരീശ - ന്നര്‍പ്പിച്ചീടുന്നു

ഹാലേലുയ്യാ – ഹാലേലുയ്യാ

 നാഥാ യാചിപ്പിന്‍ - സാഫല്യം നല്‍ക.

 

 1. കാലത്തേയഹറോന്‍ - കര്‍ത്തൃപ്രീതിയ്ക്കായ്‌

ധുപത്തോടാര്‍ന്നാന്‍ - സംശുദ്ധസ്ഥാനം

സൌരഭ്യം കൈയ്ക്കൊണ്ടീശന്‍ മോദിച്ചു

ദ്വേഷം പുണ്ടോരെ - ക്കാത്താന്‍ നിര്‍ബാധം

ഹാലേലുയ്യാ - ഹാലേലുയ്യാ

ദേവാ! നിന്നന്‍പാല്‍ -- ക്രോധം നീക്കേണം.

 

 1. *ഈറ്റുങ്കല്‍ച്ചെന്നു - നീരിന്നര്‍ത്ഥിച്ചു

ശ്മായസ്ത്രീയേ - വീണ്ടോനേ സ്തോത്രം,

നീരങ്ങര്‍ത്ഥിച്ചു - സ്ര്രീതന്നില്ലേതും

ദിവ്യം പാനീയം - നീ ദാനം ചെയ്തു.

ഹാലേലുയ്യാ - ഹാലേലുയ്യാ

നിന്‍ രക്തം മുലം - ലോകം നീ വീണ്ടു.

 

 1. നിന്‍പേര്‍ക്കര്‍പ്പിച്ചോ - രീധുപം ശുദ്ധം

അഹറോന്റേതൊപ്പം - നിന്‍ പ്രീതിയ്ക്കാക

ദ്വേഷം പുണ്ടോര്‍തന്‍ - നാശം തീര്‍ത്തോനേ

*ത്വല്‍കാരുണ്യത്താല്‍ - ക്രോധം നീക്കേണം.

ഹാലേലുയ്യാ - ഹാലേലുയ്യാ

*ദേവാഗാരേ നിന്‍ “ശൈനോവാഴട്ടെ.

 

[* ഉവറ്റുങ്കല്‍ - കിണനറ്റുങ്കല്‍ * ത്വല്‍ - നിന്റെ * ദേവാഗാരം - ദേവാലയം * ശൈനോ - സമാധാനം.]

 

ദൈവമാതാവ്‌

 

 1. ധന്യേ! മാതാവേ - നിന്നോടുള്ളന്‍പാല്‍

പാപത്തിന്‍ഭാരം - നാഥന്‍ നീക്കട്ടെ

ന്യായത്തീര്‍പ്പിങ്കല്‍ - പായിക്കാതമ്മേ

പ്രാര്‍ത്ഥിക്കേണം നീ - നിന്‍പു(്തന്‍ മുമ്പില്‍

ഹാലേലുയ്യാ – ഹാലേലുയ്യാ

നിന്‍ യാചിപ്പെന്നും - ഞങ്ങള്‍*ക്കാലംബം

 

6.സീനായ്‌ “ശൈലത്തില്‍ - മൂശാ ദര്‍ശിച്ച

മുള്‍ക്കൂട്ടം കന്യേ! - നിന്‍ ചി(തം തന്നെ

മാതാവേ! മുള്ളായ്‌ - കണ്ടാന്‍ നിന്‍ദേഹം

തീ തീണ്ടാഞ്ഞോരാ - “പ്രതം കന്യാത്വം

ഹാലേലുയ്യാ - ഹാലേലുയ്യാ

അന്തര്‍ഭാഗാഗ്നി - ഗര്‍ഭസ്ഥന്‍ ദൈവം.

 

7.കന്യാമേഘം ഭൂ - ലോകേശന്‍തന്നെ

എവ്വണ്ണം പൂണ്ടെ - ന്നെന്നോടോതുന്നു

മാലാഖാമുമ്പന്‍ - ഗ്രബീയേല്‍ ചൊന്നാൻ

ലോകേശന്‍ നാഥന്‍ -- വാഴ്വു നിന്നുള്ളില്‍

ഹാലേലുയ്യാ - ഹാലേലുയ്യാ

താന്‍തന്നേസത്യം - *വിശ്വത്തേവീണ്ടോന്‍.

 

[* ആലംബം - ശ്രയം * ശൈലം - മല * പ്രതം - ഇല * വിശ്വം - ലോകം * ദിവ്യാഗാരം - ദേവാലയം ]

 

8.വാഴ്വിന്നാകട്ടെ - മാതാവിന്നോര്‍മ്മ

മാദ്ധ്യസ്ഥം നമ്മള്‍ - ക്കെന്നാളും കോട്ട

തന്നില്‍നിന്നല്ലോ - ശ്ലീഹന്മാര്‍ നാഥന്‍

ലോകം രക്ഷിപ്പാന്‍ - സംജാതം ചെയ്തു

ഹാലേലുയ്യാ – ഹാലേലുയ്യാ

താന്‍തന്നേ സത്യം – വിശ്വചത്തേ വീണ്ടോന്‍.

 

പരിശുദ്ധന്മാര്‍

 

9.തന്നുള്ളംകയ്യില്‍ - പള്ളിക്കുള്ളില്‍ നിന്‍

പീഠം നിര്‍മ്മിച്ചോന്‍ - മശിഹായെ സ്തോത്രം

നിബിയര്‍ ശ്ലീഹന്മാര്‍ - സഹദേര്‍ സിദ്ധന്മാ-

രെന്നീനിക്ഷേപം - സൂക്ഷിച്ചാനുള്ളില്‍

ഹാലേലുയ്യാ – ഹാലേലുയ്യാ

ഈ ദിവ്യാഗാരം - സ്ഥാപിച്ചോന്‍ ധന്യന്‍

 

10. കാറ്റില്‍ പാറുന്നോ - രാരാണെന്നേവം

വീരന്മാരേക്ക - ണ്ടേശായാ ചൊന്നു

സമ്മാനാര്‍ഹന്മാര്‍ - സഹദേന്മാര്‍ സിദ്ധർ

ശ്ലീഹര്‍ നിബിയന്മാ - രത്രെ തല്‍സംഘം

ഹാലേലുയ്യാ – ഹാലേലുയ്യാ

*ഭൂഷാദാതാവേ! - കാരുണ്യം ചെയ്ക.

 

[* ഭൂഷാദാതാവ്‌ - അലങ്കാരം നല്‍കുന്നവന്‍]

 

11.എന്നോടോതേണം - സഹദേന്മാരേ, കേള്‍

എന്തോര്‍ത്തിക്കഷ്ട -- പ്പാടെല്ലാമേറ്റു

ആഭാഗ്യം ന്േര്രം - ദര്‍ശിച്ചിട്ടില്ല

കേട്ടിട്ടില്ലേ കാ - തുള്ളാര്‍ന്നിട്ടില്ല

ഹാലേലുയ്യാ - ഹാലേലുയ്യാ

ഭക്തന്മാര്‍ക്കീശന്‍ - നല്കീടും സ്ഥാനം.

 

12.സൌരഭ്യം പോലെ - *തീക്കുണ്ടില്‍പെട്ടു

സ്നേഹത്തിന്‍ഗന്ധം - വ്യാപിപ്പിച്ചോരേ,

നിങ്ങള്‍തന്നസ്ഥി - മാനിച്ചിട്ടുള്ള

പള്ളിക്കുള്‍ക്ഷേമം - വര്‍ദ്ധിപ്പാനായി

ഹാലേലുയ്യാ - ഹാലേലുയ്യാ

കര്‍ത്താവിന്‍ പക്കല്‍ -- പ്രാര്‍ത്ഥിച്ചീടേണം.

 

[* തീക്കുണ്ട്‌ - തീക്കുഴി]

 

 

ഏകപരിശുദ്ധന്‍

13.മാര്‍ത്തോമ്മാശ്ലീഹാ, - നിന്നേയോര്‍മ്മിച്ചോ -

രാട്ടിന്‍കുട്ടത്തെ - കര്‍ത്തന്‍ കാക്കുന്നു

കണ്ടാലും നിന്നെ - ക്കൊണ്ടാടും കൂട്ടം

നിന്നേ*നന്ദിക്കും - മശിഹായെ വാഴ്ത്തും.

ഹാലേലുയ്യാ – ഹാലേലുയ്യാ

നിന്‍ യാചിപ്പെന്നും സങ്കേതസ്ഥാനം.

 

[* നന്ദിക്കും – ബഹുമാനിക്കും]

 

14.മാര്‍ത്തോമ്മാസിദ്ധാ, - *ആര്‍ത്തന്മാരെല്ലാം

ത്വല്‍പാദം പൂകി - തദ്വാക്യം കേള്‍ക്ക

സാത്താനാകര്‍ഷി - ച്ചെന്നോര്‍ക്കാശ്വാസം

രോഗിക്കാലംബം - നല്കേണം നാഥാ!

ഹാലേലുയ്യാ - ഹാലേലുയ്യാ

നിന്‍ യാചിപ്പെന്നും സങ്കേതസ്ഥാനം.

 

[* ആര്‍ത്തന്മാര്‍ - ദുഃഖിതര്‍]

 

 

പ്രഭാതം

 

15.വെട്ടം വീണപ്പോള്‍ - ദാവീദാമോദാല്‍

ദേവാഗാരത്തില്‍ -- പ്രാര്‍ത്ഥിപ്പാന്‍ പോയി.

ലോകം വീണ്ടോനേ - നാഥാ! എന്‍വാക്യം

ധ്യാനംകണ്ണീരെ - ന്നിവ കൈയ്ക്കൊള്ളേണേ

ഹാലേലുയ്യാ – ഹാലേലുയ്യാ

നീ നല്‍കീടേണം - പാപത്തിന്‍ ശാന്തി.

 

16.“ *ക്ഷിപ്രം മായുന്നോ - രീ*മയുല്‍ക്കാലം

വിശ്വത്തേയേവം - ശോഭിപ്പിച്ചെങ്കില്‍

പാതാളസ്ഥന്മാ-രുത്ഥാനം ചെയ്കെ

കര്‍ത്താവിങ്ങെത്തും - നാളേറ്റം ശ്രേഷ്ഠം

ഹാലേലുയ്യാ – ഹാലേലുയ്യാ

ഭൂഷാദാതാവേ! കാരുണ്യം ചെയ്ക.

 

[* ക്ഷിപ്രം - വേഗം * മയ്യല്‍ക്കാലം – പ്രഭാതം]

 

അനുതാപം

 

17.പാപം ചെയ്യായ്വാന്‍ - വാതുക്കല്‍ നീതി

*പേരേടും പേറി - ക്കാവല്‍ നില്‍ക്കുന്നു

തന്‍ കൈപ്പേനായാല്‍ - ചേര്‍ക്കും ഗ്രന്ഥത്തില്‍

മര്‍ത്ൃന്മാര്‍ കൃത്യം ഹാ, നിര്‍ദ്ദാക്ഷിണ്യം,

ഹാലേലുയ്യാ – ഹാലേലുയ്യാ

*സര്‍വ്വാന്തവേദി - കാരുണ്യം ചെയ്ക.

 

18.തന്നത്താന്‍ പാപം - ചെയ്തേ കേഴുന്നേന്‍

തോല്‍പിച്ചാന്‍ സാത്താന്‍ - ഞാന്‍ കുറ്റക്കാരന്‍

കഷ്ടം ഞാന്‍ ദോഷി - ഹാ കഷ്ടം *ധൃഷ്ടന്‍

ന്യായത്തീര്‍പ്പിന്‍ നാ - ഉയ്യയ്യോ, കഷ്ടം

ഹാലേലുയ്യാ – ഹാലേലുയ്യാ കര്‍ത്താവേ! അന്നാള്‍ കാരുണ്യം ചെയ്ക.

 

19. കര്‍ത്താവേ! ഞങ്ങള്‍ - വാതില്‍ മുട്ടുന്നു

നീയല്ലോ നല്‍കു - ന്നെല്ലാമെല്ലാര്‍ക്കും

ചോദിച്ചാല്‍ കിട്ടും - തേടുമ്പോള്‍ കാണും

മുട്ടുമ്പോള്‍ വാതില്‍ - ബന്ധം നീങ്ങുന്നു

ഹാലേലുയ്യാ – ഹാലേലുയ്യാ വാതില്‍ *കേഴുന്നോര്‍ -ക്കേകുന്നോന്‍ ധന്യന്‍.

 

* പേരേട്‌ - കണക്കു പുസ്തകം

₹ സര്‍വ്വാന്തവേദി - എല്ലാം ്രഹിക്കുന്നവന്‍ * ധൃഷ്ടന്‍ - ലജ്ജയില്ലാത്തവന്‍

* കേഴുന്നോര്‍ - കരയുന്നോര്‍]

 

20.ദൈവത്തിന്‍ വാതില്‍ - കാരുണ്യസ്ഥാനം

മുട്ടിക്കേഴുമ്പോ - ളാശ്വാസം നല്‍കും

ദുഷ്ടസ്ത്രീ “ചോരന്‍, - ചുങ്കക്കാരന്‍ തന്‍

കണ്ണീര്‍ വാര്‍ത്തപ്പോള്‍ - പാപം മായിച്ചു

ഹാലേലുയ്യാ – ഹാലേലുയ്യാ നാഥാ! ഞങ്ങള്‍ക്കും - നല്‍കേണം - മുക്തി.

പരേതര്‍

21.വിശ്വാസത്താലേ - വാങ്ങിപ്പോയോരെ,

പ്രാര്‍ത്ഥിച്ചീടുമ്പോ - ളോര്‍ത്തീടേണം നാം

ആശ്വാസം നിത്യം - (പാപിച്ചീടാനായ്‌

ത്രോണോസ്സിന്മേല്‍ പേ - രോര്‍ത്തീടേണം നാം

ഹാലേലുയ്യാ - ഹാലേലുയ്യാ ജീവിപ്പിക്കുന്നോന്‍ - നാഥാ, സ്തോത്രം തേ,

 

പരസ്യമായ വി. കുർബാന

 

ഒന്നാം ഭാഗം

(പരസ്യമായി ആരംഭിപ്പാന്‍ തിരശ്ശീല നീക്കുമ്പോള്‍)

മാര്‍ സേവേറിയോസിന്റെ മാനീസാ – ഗദ്യം

 

പട്ടക്കാരന്‍: മറിയാം ദീലേത്തോക്‌....

കര്‍ത്താവേ നിന്നെ പ്രസവിച്ച മറിയാമും, നിന്നെ മാമോദീസാ മുക്കിയ യോഹന്നാനും ഞങ്ങള്‍ക്കു വേണ്ടി നിന്നോടപേക്ഷിക്കും. ഞങ്ങളോടു കരുണ ചെയ്യേണമെ.

 

ജനം - നിന്നെ പ്രസവിച്ച മാതാവിന്റെയും - നിന്റെ പരിശുദ്ധന്മാര്‍ എല്ലാവരുടെയും പ്രാര്‍ത്ഥനയാല്‍ - സ്വഭാവപ്രകാരം മരണമില്ലാത്തവനും  തന്റെ കൃപയാല്‍ മനുഷ്യവര്‍ഗ്ഗം മുഴുവന്റെയും ജീവനും രക്ഷയ്ക്കും വേണ്ടി വന്നു  വിശുദ്ധിയും മഹത്വവും വെടിപ്പുമുള്ള ദൈവമാതാവായ കന്യകമറിയാമില്‍ നിന്ന്‌ ശരീരമെടുത്തു ഭേദം കൂടാതെ മനുഷ്യനായി തീരുകയും  ഞങ്ങള്‍ക്കുവേണ്ടി കുരിശില്‍ തറയ്ക്കപ്പെടുകയും ചെയ്ത സ്വര്‍ഗ്ഗീയ പിതാവിന്റെ ഏകപുത്രനും  വചനവും രാജാവുമായ എന്റെ കര്‍ത്താവേ, നിന്നെ ഞാന്‍ പുകഴ്ത്തും. തന്റെ മരണത്താല്‍ ഞങ്ങളുടെ മരണത്തെ ചവിട്ടിക്കൊ ന്നവനും  വിശുദ്ധ (തിത്വത്തില്‍ ഒരുവനും  തന്റെ പിതാവിനോടും  ജീവനുള്ള തന്റെ പരിശുദ്ധ റൂുഹായോടും കൂടെ  ഒരുപോലെ വന്ദിക്കപ്പെട്ടു സ്തുതിക്കപ്പെടുന്നവനുമായ ഞങ്ങളുടെ മശിഹാതമ്പുരാനേ, ഞങ്ങള്‍ എല്ലാവരുടെമേലും കരുണ ചെയ്യേണമെ.

 

ഗീതം (മാര്‍ സേവേറിയോസ്സ്റിന്റെ മാനീസാ) (സുറിയാനി)

 

ജനം: - ബസ്ലൂസ്‌ ഏമോ ദീലേത്തോക്ക്‌ - വദ്കുലഹൂന്‍ - കാദീശൈയ്ക്ക്‌

എറമര്‍ മോക്ക്‌മോര്‍ മല്‍ക്കോ –

യീഹീദോയോ ബ്രോവ്‌ മെല്‍സേ - ദാബോ - ശ്മായോനോ –

ഹാദിസായബക്യോനേലോമോ - യൂസോ –

കാബെല്‍ വേസോ - ബ്തൈബുസേ –

ഹലോഫ്ഹായെ വ്ഫൂര്‍ക്കോനൊദ്‌ -

കൂലേഗെന്‍സോ ദബ്നൈനോശോ

വെസ്ഗാശാം മെന്‍ - കാദീശ്തോ - വമ്ശാബഹത്തോ –

ബ്സുല്‍ത്തൊദുകീസോയൊല്‍ദാസ്‌ ആലോഹൊ - മറിയാം

ദ്ലോശുഹലോഫോ - ഹ്വോബര്‍നോശോ -

വെസത്ലേബ്‌ ഹ്ലോഫൈന്‍ - മശീഹോ ആലോഹോ - ദീലാന്‍

ദബ്മൌത്തെലമൌത്താന്‍ - ദോശെവ്‌ കത്ലേ - വീസൌ - ഹാദുമെന്‍

ത്ലീസോയുസോ കാദീശ്‌ തോ -

വ്ശവ്യോയീസ്‌ - മെസ്ത്ഗേദ്‌ - ഉമെശ്താബാഹ്‌

അംആബൂയ്‌ - ഉറൂഹേ ഹായൊ - വ്കാദീശോ - ഹൂസ്‌ അല്‍കുലാന്‍.

(മലയാളം)

നിന്‍ ജനനീ മറിയാം - സ്നാപകനാം യൂഹാനോ

നെന്നിവരര്‍ത്ഥിക്കും - നിന്നൊടു ഞങ്ങള്‍ക്കായ്‌    കൃപ ചെയ്തീടേണമേ

 

ജനം:- (ബസലുൂസ്‌ ഏമോ ദീലേത്തോക്ക്‌)

 

നിന്‍മാതാവു വിശുദ്ധന്മാ - രെന്നിവര്‍ തന്‍ - പ്രാര്‍ത്ഥനയാല്‍

സ്വര്‍ഗ്ഗപിതാവിന്നേക സുതാ! - വചനമതാം

രാജാധീശാ, നിന്നേ - വാഴ്ത്തും ഞാന്‍

സഹജമതായ്‌ മൃതിരഹിതാ - കാരുണ്യത്താല്‍

മര്‍ത്ത്യന്മാര്‍ തന്‍ - വര്‍ഗ്ഗത്തിനു മുഴുവന്‍

ജീവനതും - രക്ഷയുമേകാനാഗതനായ്‌

വിമലത ശുചിയെ -- ന്നിവയുള്ള –

മഹിമാവിയലും - ദൈവജനിത്രി - കമ്പ –

കയാം - മറിയാമീന്നും

ഭേദമതെന്യേ - മാനവനായി - (ക്രൂശിതനായ - ഞങ്ങള്‍ക്കുടയോനാം - മശിഹാ

നിജമൃതിയാലിവര്‍ തന്‍ മൃതിയെമെമതിച്ചു –

നിഹനിച്ചോനേ! അപ്പരിപാവന ത്രിത്വൈകാ

സ്വപിതാവോ - ടൊപ്പം ജീവനെഴും

റൂഹ്കുദീശാ - സഹിതം വന്ദിതനേ,

പരികീര്‍ത്തിതനെ, കൃപചെയ്യേണം.

 

പട്ടക്കാരന്‍.- ദൈവമേ! നീ പരിശുദ്ധനാകുന്നു.

ജനം:- ബലവാനേ, നീ പരിശുദ്ധനാകുന്നു. മരണമില്ലാത്തവനേ, നീ പരിശുദ്ധനാകുന്നു. ഞങ്ങള്‍ക്കുവേണ്ടി ക്രുശിക്കപ്പെട്ടവനേ, ഞങ്ങളോടു കരുണ ചെയ്യേണമേ.

 

(മൂന്നു പ്രാവശ്യം ചൊല്ലണം)

*കുറിയേലായിസ്സോന്‍ - കുറിയേലായിസ്സോന്‍ - കുറിയേലായിസ്സോന്‍.

 

പട്ടക്കാരന്‍.- ശ്ലീഹാ വായനയ്ക്കു മുമ്പുള്ള പ്രാര്‍ത്ഥന.

ജനം:- (ശ്ലീഹെഗ്ബായോ' എന്ന പാട്ട)

ഭൂവിലശേ - ഷം

ദൈവത്താല്‍ ച്രേരിതരായ

ശ്ലീഹ - ന്മാര്‍പോയ്‌

ജാതികളിടയില്‍

ഭൂതലസീമയതോളം

നല്ലേവന്‍ - ഗേല്യോന്‍

കൈക്കൊള്‍വോ - ര്‍ക്കൊക്കെയെഴും

ഭാഗ്യമിതെ - ന്നറിയിച്ചു.

സ്വര്‍ഗ്ഗമഹാ – രാജ്യം

 

(വായനക്കാരന്‍ മദ്ബഹായുടെ നടയില്‍ വടക്കുഭാഗത്ത്‌ പടിഞ്ഞാറോട്ടു തിരിഞ്ഞുനിന്നുകൊണ്ട്‌ *പ്രക്സീസോ, പൊതു ലേഖനങ്ങളോ വായിക്കുന്നു).

 

വായനക്കാരന്‍:- പരിശുദ്ധ ശ്ലീഹന്മാരുടെ നടപ്പുകളുടെ പുസ്തകത്തില്‍ നിന്നും “ഹാബീബായ്‌, ബാറെക്മോര്‍.

(അല്ലെങ്കില്‍)

പരിശുദ്ധനായ (ഇന്ന) ശ്ലീഹായുടെ പൊതുലേഖനത്തില്‍ നിന്നും: ഹാബീബായ്‌ - ബാറെക്മോര്‍.

 

ജനം:-- (ശ്ലീഹന്മാരുടെ) ഉടയവനു സ്തുതിയും - നമ്മുടെ മേല്‍ തന്റെ അനുഗ്രഹങ്ങളും - എന്നേക്കും ഉണ്ടായിരിക്കട്ടെ.

വായനക്കാരന്‍:- ((പക്സീസ്‌ 4:32-37).

വിശ്വസിച്ചവരായ ജനക്കുട്ടത്തിനു ഏകമനസ്സും, ഏകാഭിപ്രായവും ആയിരുന്നു. അവരില്‍ യാതൊരുവനും അവന്റെ സമ്പാദ്യങ്ങളെക്കുറിച്ചു സ്വന്തമെന്നു പറഞ്ഞുവന്നില്ല. എന്നാലോ അവര്‍ക്കുണ്ടായിരുന്ന സകലവും പൊതുവകയായിരുന്നു. ശ്ലീഹന്മാര്‍ യേശുമശിഹായുടെ ഉയിര്‍പ്പിനെക്കുറിച്ചു വലിയ ശക്തിയോടു കുടി സാക്ഷിച്ചുകൊണ്ടിരുന്നു. അവര്‍ എല്ലാവരോടും കൂടെ വലിയ കൃപയും ഉണ്ടായിരുന്നു. അവരുടെ ഇടയില്‍ ദരിദ്രനായ ഒരുവനും ഉണ്ടായിരുന്നില്ല. എന്തെന്നാല്‍ നിലങ്ങളും ഭവനങ്ങളും ഉണ്ടായിരുന്നവര്‍ അവ വിറ്റ്‌ വില കൊണ്ടുവന്നു ശ്ലീഹന്മാരുടെ കാല്‍ക്കല്‍ വയ്ക്കുകയും, ഓരോരുത്തനും ആവശ്യംപോലെ കൊടുക്കപ്പെടുകയും ചെയ്തു വന്നു. കുപ്രോസു ദേശത്തു നിന്നുള്ള ഒരു ലേവ്യനും, ആശ്വാസത്തിന്റെ പുരതന്‍, എന്നര്‍ത്ഥമുള്ള “ബര്‍ന്നബാ' എന്നു ശ്ലീഹന്മാര്‍ വിളിച്ചിരുന്നവനുമായ യസേഫിന്‌ ഒരു നിലം ഉണ്ടായിരുന്നു. അവന്‍ അതു വിറ്റു വിലകൊണ്ടുവന്ന്‌ ശ്ലീഹന്മാരുടെ കാല്‍ക്കല്‍വച്ചു. ഹാബീബായ്‌, ബാറെക്മോര്‍.

 

[* കുറിയേലായിസ്സോന്‍ - കര്‍ത്താവേ, ഞങ്ങളോടു കരുണ ചെയ്യണമെ * പ്രക്സീസ്‌ - അപ്പോസ്തോലപ്രവൃത്തികള്‍ * ഹാബീബായ്‌ - എന്റെ വാത്സല്യ മുള്ളവരെ ]

 

പട്ടക്കാരന്‍.- ഒരു പ്രാര്‍ത്ഥന.

ജനം:- ('തൂബൈക്ക്‌ ഈത്തോ' രാഗത്തില്‍)

 

പൌ - ലോസ്‌ ശ്ലീഹാ - ധന്ൃയന്‍ചൊല്‍

കേട്ടേ -നിതേ-വം

നിങ്ങളെ ഞങ്ങളറീച്ചതൊഴി –

ച്ചിങ്ങൊരുവന്‍ വന്നറിയിച്ചാല്‍

വാനവനെങ്കിലുമാദുതന്‍

താനേല്‍ക്കും സഭയിന്‍ - ശാപം

പലതരമുപദേശങ്ങളഹോ

പാരില്‍ മുളച്ചു പരക്കുന്നു

ദൈവത്തിന്നുപദേശം തൊ –

ട്ടവസാനിപ്പിപ്പോന്‍ ധ - നയന്‍

 

വായനക്കാരന്‍:- (മദ്ബഹായുടെ നടയില്‍ തെക്കുഭാഗത്തു പടിഞ്ഞാറോട്ടു തിരിഞ്ഞുനിന്നുകൊണ്ട്‌ പൌലോസ്‌ ശ്ലീഹായുടെ ലേഖനം വായിക്കുന്നു)

പൌലോസ്‌ ശ്ലീഹാ (എഫേസ്സോസുകാര്‍ക്കു) എഴുതിയ ലേഖനത്തില്‍ നിന്നും: ആഹായ്‌ - ബാറെക്മോര്‍.*

 

ജനം:- ശ്ലീഹായുടെ ഉടയവനു സ്തുതിയും - നമ്മുടെമേല്‍ തന്റെ അനുഗ്രഹങ്ങളും - എന്നേക്കും ഉണ്ടായിരിക്കട്ടെ.

വായനക്കാരന്‍:- (എഫേസി 4:1-6)

നമ്മുടെ കര്‍ത്താവില്‍ ബന്ധിക്കപ്പെട്ടവനായ ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നതെന്തെന്നാല്‍, നിങ്ങള്‍ വിളിക്കപ്പെട്ട വിളിക്കു യോഗ്യമാകുന്ന പ്രകാരം സകല മനോവിനയത്തോടും, ശാന്തതയോടും, ദീര്‍ഘക്ഷമയോടും നടപ്പിൻ. സ്നേഹത്താല്‍ തമ്മില്‍ത്തമ്മില്‍ സഹിക്കുന്നവരും സമാധാന ബന്ധത്തില്‍ ആത്മാവിന്റെ ഐക്യം കാത്തുകൊള്ളുവാന്‍ താല്പര്യമുള്ളവരും ആയിരിപ്പിന്‍. നിങ്ങളുടെ വിളിയുടെ ഏകശരണത്തില്‍ നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നര്പകാരം നിങ്ങള്‍ ഏക ശരീരത്തിലും, ഏക ആത്മാവിലും ഇരിപ്പാനായിട്ടു തന്നെ. എന്തെന്നാല്‍ ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു മാമോദീസായുമേയുള്ളു. എല്ലാവരുടെയും പിതാവും, എല്ലാവരുടെമേലും, എല്ലാവരില്‍ക്കുടിയും, എല്ലാവരിലും വ്യാപിക്കുന്നവനും, ഏക ദൈവമാകുന്നു; ആഹായ്‌ - ബാറെക്മോര്‍.

 

[* ആഹായ്‌ - എന്റെ സഹോദരരേ * ബാറെക്മോര്‍ - എന്റെ നാഥാ, അനുഗ്രഹിക്കണമേ ]

 

പട്ടക്കാരന്‍.- ഒരു പ്രാര്‍ത്ഥന.

ജനം:- “ഹാലേലുയ്യാ, ഹാലേലുയ്യാ, - സ്തുതിയാകുന്ന ബലികള്‍ തനിക്കര്‍പ്പിപ്പിന്‍. വെടിപ്പുള്ള കാഴ്ചകള്‍ എടുത്തു - കര്‍ത്താവിന്റെ പ്രകാരങ്ങളിലേക്കു പ്രവേശിച്ചു - തന്റെ വിശുദ്ധ മദ്ബഹാ മുമ്പാകെ - കര്‍ത്താവിനെ വന്ദിപ്പിന്‍ - ഹാലേലുയ്യാ.

 

ഗീതം (സുറിയാനി)

ഹാലേലുയ്യാ - ഉ - ഹാലേലുയ്യാ

ദാബഹ്ലേ - ദെബഹെദുശുബഹോ –

ശ്കൂല്‍ കുറുബോനെദുകായോ –

ഉല്‍ല്ദോറാ - വൊദു മൊറിയോ

സ്ഗുദ്ല്മൊറിയോക്ദോം - മദ്ബ്ഹൊദ്‌

കുദിശേ – ഹാലേലുയ്യാ

 

(മലയാളം)

ഹാലേലുയ്യാ - ഉ - ഹാലേലുയ്യാ

സ്തുതി ബലികളണച്ചേറിടുവിന്‍

കര്‍ത്ത്യ - (പഠകാരേ - നിര്‍മ്മല കാഴ്ചയുമായ്‌

കര്‍ത്തനെ സ്തുതി ചെയ്‌, മദ്ബഹാമുമ്പില്‍ - ഹാലേലുയ്യാ

 

ശുശ്രൂഷക്കാരന്‍: - ബാറെക്മോര്‍ അംശെല്യോ വദേ. ഹല്‍സോ - വ്നക്ഫു സോ - ന്‌ സുസ്വ്നെശ്മാ ലസ്ബര്‍ സോദുമേലേഹായോസോ ദാലോഹോ  ദ്ബേവന്‍ ഗേലിയോന്‍ കാദീശോ - ദ്‌ മോറാനേശു മ്ശീഹോ - ദ്‌ മെസ്്‌ക്റേ അലൈന്‍.

 

ശുശ്രൂഷക്കാരന്‍: - ബാറെക്മോര്‍. നാം അടക്കത്തോടും ഭയത്തോടും വണക്കത്തോടും ചെവികൊടുത്ത്‌ നമ്മുടെ മുമ്പാകെ വായിക്കപ്പെടുന്ന നമ്മുടെ കര്‍ത്താവേശു മശിഹായുടെ വിശുദ്ധ ഏവന്‍ഗേലിയോനിലെ, ദൈവത്തിന്റെ ജീവനുള്ള വചനങ്ങളുടെ അറിയിപ്പിനെ കേള്‍ക്കണം.

ഏവന്‍ഗേലിയോന്‍ വായന

 

വായനക്കാരന്‍:- (പടിഞ്ഞാറോട്ടു തിരിഞ്ഞുനിന്നുകൊണ്ട്‌)

ശ്ലോമോല്കുലുകൂന്‍ (നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം ഉണ്ടായിരിക്കട്ടെ

 

ജനം:- അവിടുത്തെ ആത്മാവിനോടു കൂടെ - ദൈവമായ കര്‍ത്താവു ഞങ്ങളെയും യോഗ്യരാക്കിത്തീര്‍ക്കുമാറാകട്ടെ.

 

പട്ടക്കാരന്‍:- ഏവന്‍ഗേലിയോന്‍ കാദീശോ....

ജീവന്‍ നല്‍കുന്ന ((പസംഗമായ) (സുവിശേഷമായ? നമ്മുടെ കര്‍ത്താ വേശുമശിഹായുടെ വിശുദ്ധ ഏവന്‍ഗേലിയോന്‍, ലോകത്തിനു ജീവനും രക്ഷയും പ്രഘോഷിക്കുന്ന (പ്രസംഗകനായ (ഇന്ന) ശ്ലീഹായില്‍ നിന്ന്‌) (സുവിശേഷകനായ (ഇന്ന) ഏവന്‍ഗേലിസ്ഥായില്‍ നിന്ന്‌.

 

ജനം:- വന്നവനും വരുവാനിരിക്കുന്നവനും വാഴ്ത്തപ്പെട്ടവനാകുന്നു  നമ്മുടെ രക്ഷയ്ക്കായി തന്നെ അയച്ചവനു സ്തുതികളും നാം എല്ലാവരുടെയും മേല്‍ തന്റെ അനുഗ്രഹങ്ങളും എന്നേക്കും ഉണ്ടായിരിക്കട്ടെ.

 

പട്ടക്കാരന്‍:- ബ്സബിനോഹോക്കിന്‍....

വിശുദ്ധ കന്യകമറിയാമ്മില്‍നിന്നു ശരീരിയായിത്തീര്‍ന്ന ദൈവവും, ജീവന്റെ വചനവും നമ്മുടെ രക്ഷകനുമായ കര്‍ത്താവേശുമശിഹായുടെ വ്യാപാരകാലത്ത്‌ ഇവ ഇപ്രകാരം സംഭവിച്ചു.

 

ജനം:- അങ്ങനെ ഞങ്ങള്‍ വിശ്വസിച്ച്‌ ഏറ്റുപറയുന്നു.

 

പട്ടക്കാരന്‍:- (ഏവന്‍ഗേലിയോന്‍ വായിച്ചു കഴിഞ്ഞിട്ട)

ഉശൈനോ.... നിങ്ങള്‍ക്കെല്ലാവര്‍ക്കും സംപ്രീതി ഉണ്ടായിരിക്കട്ടെ.

 

ജനം:- (അതാതു ദിവസത്തെ *ഗീതമോ, താഴെച്ചേര്‍ത്തിരിക്കുന്ന ഏതെ ങ്കിലും ഒരു ഗീതമോ ചൊല്ലുന്നു)

(കൂക്കോയോ മട്ടില്‍)

1 യജമാനന്‍ വരുമന്നേര –

ത്തുണര്‍വുള്ളോരാ - യ്തന്‍

മുന്തിരിത്തോപ്പില്‍ പണിയായി

കാണ്മോരോ ധ - ന്യരാം

പകലെല്ലാം തന്‍

കുടെപ്പണിതോ –

ര്‍ക്കവനരകെട്ടി

പ്പരികര്‍മ്മിച്ചീടും

താതനിരുത്തും മേശയ്ക്കായ്‌

പരിക - ര്‍മ്മിക്കും - സുതന്‍:

റൂഹ്ക്കുദിശാ പാറകലീത്താ

മുടയു - ന്നോരോ - മുടി

ഹാലേലുയ്യാ - ചൂടും മകുടത്തില്‍

 

അല്ലെങ്കില്‍ (സ്ലൂസ്കൂന്‍ ശുറോ' പാട്ട)

 

2. നി - ബിയന്മാരും - ജാതികളോ –

ടേവന്‍ഗേ - ല്യോന്‍

അറിയിച്ചാ - ശ്ലീഹന്മാരും

നയവാന്മാര്‍ പുണ്യപ്പെട്ടോര്‍

സഹദേന്മാര്‍ മവദ്യാനന്മാര്‍

ദൈവത്തിന്‍ മാതാ - താനും

നല്ല മരിച്ചോര്‍കളുമോര്‍ക്ക –

പ്പെട്ടീടുന്നിങ്ങവരുടെയാ –

പ്രാര്‍ത്ഥന ഞങ്ങള്‍ക്കെപ്പോഴും

കോട്ടയതായിത്തീ - രേണം.

 

അല്ലെങ്കില്‍

(്രോലേ ആലോഹോ - എന്ന പാട്ട)

3. മൂശേ - ആലോഹോ

മുള്ളു മര - ത്തില്‍ നിന്ന്‌

അങ്ങു വിളി - ച്ചരുള്‍ചെയ്തു; “

കൂടാരത്തിന്മേലും

കൂടെയതി - ന്നുള്ളതിലും

കൈക്കൊണ്ടെ - ന്നധികാരം

ഹാലേ -- ലുയ്യാ ഉ ഹാലേലുയ്യാ

*കഹനുസാ - നടത്തുക നീ.

[* കഹനുസാ - ആചാര്യവേല ]

 

അല്ലെങ്കില്‍

പരിശുദ്ധാ - ലയമുള്ളില്‍

സ്‌ക്കറിയാ തന്‍ - ധൂപത്തേ

ക്കൊണ്ട - കര്‍ത്താവെ

നിന്‍ ദാസ - ന്മാരെ നിന -

ച്ചിന്നടിയാരണയ്ക്കുന്ന

ഈ ധൂപം - കൈക്കൊണ്ട്‌

ഹാലേ - ലുയ്യാ - ഉ - ഹാലേ - ലുയ്യാ

ഇജ്ജനത്തില്‍ നിരക്കണമെ.

 

അല്ലെങ്കില്‍ (കൂക്കോയോ മട്ടില്‍)

 

5.കര്‍ത്താവരുളിച്ചെയ്തു ഞാന്‍ ജീ - വന്റെയപ്പം

ലോകത്തെ പോഷിപ്പിപ്പാന്‍ മേലീന്നും വ - ന്നു

താതനയച്ചു - വചനമാമെന്നെ

കര്‍ഷകനെപ്പോല്‍ - ഗ്രബിയേല്‍ വിതച്ചു

നല്ലനിലം തുല്യം മറിയാം - കൈയ്ക്കൊണ്ടാളുദരേ

ദൂതസമാനം ത്രോണോസില്‍ - പട്ടക്കാര്‍ കൈയ്യില്‍,

ഹാലേലുയ്യാ - ഘോഷിച്ചീടുന്നു.

 

അല്ലെങ്കില്‍ (കല്‍മേദം” എന്ന പാട്ടി)

 

6. അഖിലം ഞാനാരാ -ഞ്ഞിട്ടും

ദൈവഭയത്തെ മികച്ചൊന്നും

ഞാന്‍ ദര്‍ശി -ച്ചില്ല;

തല്‍ സ്നേഹ - ത്താലേ

ധാര്‍മ്മികനാം യനസേപ്പാര്‍ന്നു

മെസ്രേം രാജ - ത്വം:

മഹിതന്‍ മുശ വിഭാഗിച്ചാന്‍

വടിയാല്‍ വാരി - ധിയെ

ഹാനനിയാദ്യന്മാരതിനാ - ല്‍

അഗ്നിയില്‍ നിന്നും രക്ഷിതരാ - യ്‌

തങ്കത്തേക്കാളതു - കാമ്യം

മധുവിലുമതുമധുരം - പാരം

ദൈവാരാ - ധനയെ സ്നേഹിപ്പോ - ൯ ധന്യന്‍.

 

ശുശ്രുഷക്കാരന്‍:- സ്തമെന്‍കാലോസ്‌ ജനം:- കുറിയേലായിസ്സോന്‍.

 

പ്രൊമിയോന്‍

 

പട്ടക്കാരന്‍.:- നാം എല്ലാവരും പ്രാര്‍ത്ഥിച്ചു കര്‍ത്താവിനോടു അനുഗ്രഹങ്ങളും കരുണയും യാചിക്കണം.

 

ജനം:- അനുഗ്രഹിക്കുന്നവനായ കര്‍ത്താവേ, ഞങ്ങളോടു കരുണ ചെയ്തു ഞങ്ങളെ സഹായിക്കണമെ.

പട്ടക്കാരന്‍.- സ്തുതിയും സ്തോത്രവും, പ്രാഭവവും പുകഴ്ചയും, മാഞ്ഞു പോകാത്ത നല്ല ഉന്നതിയും എല്ലായ്പ്പോഴും സദാ നേരത്തും ഇടവിടാതെ കരേറ്റുവാന്‍ ഞങ്ങള്‍ യോഗ്യരായിത്തീരണമേ.

 

(പ്രൊമിയോന്‍ കഴിഞ്ഞ്‌ ധൂപം വയ്ക്കുന്നു)

 

ശുശ്രൂഷക്കാരന്‍:- ബാറെക്മോര്‍, അനുഗ്രഹിക്കുന്നവനായ കര്‍ത്താവിന്റെ മുമ്പാകെയും, പുണ്യം നല്‍കുന്ന ബലിപീഠത്തിന്റെ മുമ്പാകെയും, ദിവ്യവും സ്വര്‍ഗ്ഗീയവുമായ ഈ വിശുദ്ധ രഹസ്യങ്ങളുടെ മുമ്പാകെയും, ഭയകരമായ ഈ വിശുദ്ധ കുർബ്ബാനയുടെ മുമ്പാകെയും, ബഹുമാനപ്പെട്ട ഈ *പട്ടക്കാരന്‍റെ കൈകളാല്‍ കുന്തുരുക്കം വയ്ക്കപ്പെടുന്നു. നാം എല്ലാവരും പ്രാര്‍ത്ഥിച്ചു കര്‍ത്താവിനോട്‌ അനുഗ്രഹങ്ങളും കരുണയും യാചിക്കണം.

 

ജനം:- അനുഗ്രഹിക്കുന്നവനായ കര്‍ത്താവേ! ഞങ്ങളോടു കരുണ ചെയ്തു ഞങ്ങളെ സഹായിക്കണമെ.

ഹുസോയോ പട്ടക്കാരന്‍.- (പുണ്യമാക്കുന്നവനും വെടിപ്പാക്കുന്നവനും.... ഇത്യാദി)

 

ജനം:- ആമ്മീന്‍.

 

പട്ടക്കാരന്‍:- (സെദറാ)

ജനം:- ആമ്മീന്‍ (മൊറിയെന്കാബേല്‍) കര്‍ത്താവു അവിടുത്തെ ശുശ്രൂഷ കൈക്കൊള്ളുകയും, അവിടുത്തെ പ്രാര്‍ത്ഥനകളാല്‍, ഞങ്ങളെ സഹായിക്കുകയും, ചെയ്യുമാറാകട്ടെ.

 

പട്ടക്കാരന്‍:- (മെന്നാലോഹൊന്കാബേല്‍....) ദൈവത്തില്‍ നിന്നു കടങ്ങള്‍ക്കു പരിഹാരവും, പാപങ്ങള്‍ക്കു മോചനവും, രണ്ടു ലോകങ്ങളിലും എന്നേക്കും നാം കൈക്കൊള്ളുമാറാകട്ടെ.

ജനം:- ആമ്മീന്‍.

 

പട്ടക്കാരന്‍.- (ധൂപക്കുറ്റി വാഴത്തിക്കൊണ്ട്‌) കാദീശ്‌... പരിശുദ്ധനായ പിതാവ്‌ പരിശുദ്ധന്‍.

 

ജനം:- ആമ്മീന്‍. പട്ടക്കാരന്‍: കാദീശ്‌.... പരിശുദ്ധനായ പു(തന്‍ പരിശുദ്ധന്‍. ജനം:- ആമ്മീന്‍.

 

പട്ടക്കാരന്‍: കാദീശ്‌.... ജീവനും വിശുദ്ധിയുമുള്ള റൂഹാ പരിശുദ്ധന്‍: താന്‍ പാപിയായ തന്റെ ദാസന്റെ ധൂപകലശത്തെ ശുദ്ധീകരിക്കുകയും, നമ്മുടെ ആത്മാക്കള്‍മേലും, നമ്മുടെ പിതാക്കന്മാരുടെയും സഹോദരന്മാരുടെയും, പ്രഭുക്കന്മാരുടെയും, ഗുരുക്കന്മാരുടെയും, മരിച്ചുപോയവരുടെയും, വി. സഭയുടെ മക്കളാകുന്ന വിശ്വാസികളായ സകല മരിച്ചുപോയവരുടെയും ആത്മാക്കള്‍മേലും ദയ തോന്നി, രണ്ടു ലോകങ്ങളിലും കരുണ ചെയ്യു കയും ചെയ്യുന്നവനാകുന്നു. ബത്രൈഹുന്‍ ഒല്‍മേല ഓ - ലം ഒല്‍മീന്‍.

ജനം:- ആമ്മീന്‍.

 

ശുശ്രൂഷക്കാരന്‍: - ബാറെക്മോര്‍, ദിവ്യജ്ഞാനം ശ്രദ്ധിച്ചുകൊണ്ട്‌, നാം എല്ലാവരും നല്ലവണ്ണം നിന്ന്‌, ബഹുമാനപ്പെട്ട പട്ടക്കാരന്റെ പ്രാര്‍ത്ഥന ഏറ്റു ചൊല്ലണം.

 

പട്ടക്കാരന്‍.:- സര്‍വൃശക്തിയുള്ള പിതാവും, ആകാശത്തിന്റെയും ഭൂമിയുടെയും

 

ശുശ്രൂഷക്കാരന്‍:- കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ, സക ലത്തിന്റെയും (സഷ്ടാവുമായ സത്യ ഏകദൈവത്തില്‍ (ഞങ്ങള്‍ വിശ്വസിക്കുന്നു).

 

ദൈവത്തിന്റെ ഏകപുത്രനും, സര്‍വ്വലോകങ്ങള്‍ക്കും മുമ്പേ പിതാവില്‍ നിന്നു ജനിച്ചവനും, (പ്രകാശത്തില്‍ നിന്നുള്ള പ്രകാശവും, സത്യദൈവത്തില്‍ നിന്നുള്ള സത്യദൈവവും ജനിച്ചവനും സൃഷ്ടിയല്ലാത്തവനും, സാരാംശത്തില്‍ പിതാവിനോടു സമത്വമുള്ളവനും, സകലവും താന്‍ മുഖാന്തിരമായി നിര്‍മ്മിച്ചവനും, മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി തിരുമനസ്സായപ്രകാരം  സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി, വി. റുഹായാല്‍, ദൈവ മാതാവായ വി. കന്ൃകമറിയാമില്‍ നിന്ന്‌  ശരീരിയായിത്തീര്‍ന്നു മനുഷ്യനായി, പൊന്തിയോസ്‌ പീലാത്തോസിന്റെ ദിവസങ്ങളില്‍ ഞങ്ങള്‍ക്കു വേണ്ടി -- കുരിശില്‍ തറയ്ക്കപ്പെട്ട, കഷ്ടത അനുഭവിച്ചു മരിച്ച്‌, അടക്കപ്പെട്ട, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ്‌, സ്വര്‍ഗ്ഗത്തിലേയ്ക്കു കരേറി, തന്റെ പിതാവിന്റെ വലത്തുഭാഗത്ത്‌ ഇരുന്നവനും, ജീവനുള്ളവരെയും മരിച്ചവരെയും വിധിപ്പാന്‍, തന്റെ വലിയ മഹത്വത്തോടെ ഇനിയും വരുവാനിരിക്കു ന്നവനും, തന്റെ രാജ്യത്തിനു അവസാനമില്ലാത്തവനുമായ യേശുമിശിഹാ ആയ ഏക കര്‍ത്താവിലും (ഞങ്ങള്‍ വിശ്വസിക്കുന്നു).

 

  സകലത്തെയും ജീവിപ്പിക്കുന്ന കര്‍ത്താവും, പിതാവില്‍ നിന്നു പുറപ്പെട്ടു, പിതാവിനോടും പുത്രനോടും കൂടെ വന്ദിക്കപ്പെട്ടു സ്തുതിക്കപ്പെടുന്നവനും, നിബിയന്മാരും ശ്ലീഹന്മാരും മുഖാന്തിരം സംസാരിച്ചവനുമായ, ജീവനും വിശുദ്ധിയുമുള്ള ഏക റൂഹായിലും, കാതോലികവും ശ്ലൈഹികവുമായ ഏക വിശുദ്ധ സഭയിലും (ഞങ്ങള്‍ വിശ്വസിക്കുന്നു).

പാപമോചനത്തിന്‌ മാമോദീസാ ഒരിക്കല്‍ മാത്രമാകുന്നുവെന്നു ഞങ്ങള്‍ ഏറ്റുപറഞ്ഞ്‌, മരിച്ചുപോയവരുടെ ഉയിര്‍പ്പിനും, വരുവാനിരിക്കുന്ന ലോകത്തിലെ പുതിയ ജീവനുമായി ഞങ്ങള്‍ നോക്കിപ്പാര്‍ക്കുന്നു.

 

ജനം:- ആമ്മീന്‍.*

 

* മേല്പട്ടക്കാരനാണെങ്കില്‍ “വന്ദ്യപിതാവിന്റെ” എന്നും കാതോലിക്കായോ പാര്രിയര്‍ക്കീസോ എങ്കില്‍ “ശ്രേഷ്ഠമഹാപുരോഹിതന്റെ” എന്നും പറയണം. 4 കുരിശു വരയ്ക്കണം * ആമ്മീന്‍ - അങ്ങനെ തന്നെ

 

(ഹോ ഏദോനോ' എന്ന പാട്ട)

 1. യാചിക്കേണ്ടും സമയമിതാ:

     മോചിക്കും നാഴിക ഇതുതാന്‍:

    ഇതു നമസ്ക്കാരത്തിന്‍ സമയം:

   ഇതുതന്നേ കരുണാസമയം.

2,  ഉന്നതപദവിയിലേറിയിതാ

   ഇന്നിപ്പോള്‍ പട്ടക്കാരന്‍*

     അനുഭവിച്ചീടുന്നോര്‍ക്കായി

    അനുഷ്ഠിക്കുന്നീ കുര്‍ബ്ബാന.

   3.  പ്രിയരേ ഇതു കരുണയുടേയും

       അലിവിന്റെയും സമയം താന്‍

       സത്യസ്നേഹത്തോടെ സമാ –

       ധാനം നല്‍കും സമയം താന്‍.

     4. ദുരസ്ഥര്‍ *“സവിധസ്ഥരുമായ്‌

       തമ്മില്‍ നിരക്കും സമയം താന്‍

                                            അതിനാല്‍ സോദരരേ വരുവീ –

                                            നൊരുപോല്‍ കരുണയിരന്നീടാം.

5. നാഥാ കൃപ ചെയ്തീടണമെ

       നാഥാ കൃപചെയ്യുക കനിവാല്‍

നാഥാ ഉത്തരമരുളിച്ചെയ്‌

       തടിയാരൊടു കൃപചെയ്യുണമെ.

6.നല്ലവനെ ഞങ്ങടെ ബലഹീ –

                                   നതയോടുത്തരമരുള്ണമെ.

നാമെല്ലാവരുമൊത്തൊരുമി – ച്ചി

                                   ട്ടഹസിച്ചുരചെയ്യേണം.

 

ശുശ്രുഷക്കാരന്‍:-- ബാറെക്മോര്‍, “സ്താമെന്‍ കാലോസ്‌ -

 

ജനം:- *കുറിയേലായിസ്സോന്‍.

രണ്ടാം ഭാഗം ഒന്നാം അദ്ധ്യായം

 

പട്ടക്കാരന്‍:- (പദവി മേല്‍ കയറിനിന്നുകൊണ്ടു സമാധാനത്തെക്കുറി ച്ചുള്ള പ്രാര്‍ത്ഥന).

ജനം:- ആമ്മീന്‍.

പട്ടക്കാരന്‍.- നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം ഉണ്ടായിരിക്കട്ടെ. ജനം:- അവിടുത്തെ ആത്മാവിനും ഉണ്ടായിരിക്കട്ടെ. പട്ടക്കാരന്‍.- (സമാധാനം കൊടുക്കുന്നു).

ശുശ്രൂഷക്കാരന്‍.- ബാറെക്മോര്‍: നമ്മുടെ ദൈവമായ കര്‍ത്താവിന്റെ സ്നേഹം മുലം, പരിശുദ്ധവും ദിവ്യവുമായ ചുംബനത്താല്‍, ഓരോരുത്തനും അവനവന്റെ അടുത്തവനു തമ്മില്‍ തമ്മില്‍ സമാധാനം കൊടുക്കണം.

ജനം: - ദൈവമായ കര്‍ത്താവേ, ഞങ്ങളുടെ ആയുഷ്ക്കാലം മുഴുവനും - ഈ സമാധാനത്തിനു ഞങ്ങളെ യോഗ്യരാക്കണമെ.

[* സ്തൌമെന്‍കാലോസ്‌ - നാം നല്ലവണ്ണം നില്‍ക്കണം * കുറിയേലായിസ്സോന്‍ - കര്‍ത്താവേ, കരുണ ചെയ്യണമേ ]

 

(ശ്ലോമ്മാബലിവേദീശ്ലോമ്മോ.... പോലെ)

 1. അന്യോന്യം ശ്ലോമ്മാ നല്‍കിന്‍

കര്‍ത്താവിന്‍ ശ്ലോമ്മാനമ്മില്‍

വാസം ചെയ്തീടട്ടെന്നും

തമ്മില്‍ ചുംബിക്കേണം നാം –

തല്‍ ശ്മലോമ്മായും ശൈനോയും –

നമ്മെ കാക്കെട്ടെന്നാളും.

 1. മാളികയില്‍ ശിഷ്യന്മാരോ –

ടുത്ഥാനത്തിന്‍ നാളുകളില്‍ -

നാഥന്‍ കലപിച്ചാനേവം.

ശ്ലോമ്മാ, പ്രിയരെ, നിങ്ങളിലീ

ശ്ലോമ്മാ വാഴട്ടെന്നാളും

ലോകാന്ത്യത്തോളം തന്നെ.

 1. അന്യോന്യം സ്നേഹിക്കണമെ

ന്നോതിയ നാഥാ, നിന്‍ സ്നേഹം

വാണീടണമെങ്ങളിലെന്നും

സ്തുതി, ദൈവത്തിന്നുയരത്തില്‍

ഭൂതലമെങ്ങും നല്‍ ശാന്തി –

മാനവരിടയില്‍ സംപപ്രീതി.

 

ശുശ്രുഷക്കാരന്‍.- കൊടുക്കപ്പെട്ടിരിക്കുന്ന പരിശുദ്ധവും ദിവ്യവുമായ ഈ സമാധാനത്തിനു ശേഷം കരുണയുള്ള കര്‍ത്താവിന്റെ മുമ്പാകെ നാം തല കുനിക്കണം.

 

ജനം:- ഞങ്ങളുടെ കര്‍ത്താവും ഞങ്ങളുടെ ദൈവവുമേ, നിന്റെ തിരുമുമ്പാകെ ഞങ്ങള്‍ തല കുനിക്കുന്നു.

 

പട്ടക്കാരന്‍.:- (ഒരു (പ്രാര്‍ത്ഥന)

ജനം:- ആമ്മീന്‍.

പട്ടക്കാരന്‍.:- (ഒരു (പ്രാര്‍ത്ഥന)

ജനം:- ആമ്മീന്‍.

പട്ടക്കാരന്‍:- (ശോശപ്പാ ആഘോഷിക്കുന്നു)

ശുശ്രൂഷക്കാരന്‍.- ബാറെക്മോര്‍: സഹോദരങ്ങളേ, നാം എല്ലാവരും ഭംഗിയോടും, ഭയത്തോടും, വണക്കത്തോടും, വെടിപ്പോടും, വിശുദ്ധിയോടും, സ്നേഹത്തോടും, സത്യവിശ്വാസത്തോടും, ദൈവഭക്തിയോടും കൂടെ നിന്ന്‌, (“ബഹുമാനപ്പെട്ട ഈ പട്ടക്കാരന്റെ) കൈകളാല്‍ നമ്മുടെ മുമ്പാകെ വയ്ക്കപ്പെട്ടിരിക്കുന്ന ഭയങ്കരവും പരിശുദ്ധവുമായ ഈ കുര്‍ബ്ബാനയില്‍ സൂക്ഷിക്കണം. എന്തെന്നാല്‍ നാം എല്ലാവര്‍ക്കും വേണ്ടി ജീവനുള്ള ബലിയെ സകലത്തിന്റെയും ഉടയവനായ പിതാവാം ദൈവത്തിനു നിരപ്പിലും സമാധാനത്തിലും അണയ്ക്കുന്നു.

 

ജനം:- (ഈ കുര്‍ബ്ബാന) അനുഗ്രഹങ്ങളും സമാധാനവും - ബലിയും സ്തോത്രവുമാ - കുന്നു.

 

രണ്ടാം അദ്ധ്യായം

 

പട്ടക്കാരന്‍:- (പടിഞ്ഞാറോട്ടു തിരിഞ്ഞ്‌ റൂശ്മാ ചെയ്തുകൊണ്ട്‌?) പിതാവാം ദൈവത്തിന്റെ സ്നേഹവും....

ജനം:- ആമ്മീന്‍: അവിടുത്തെ ആത്മാവോടുകുടെയും ഉണ്ടാ - യിരി ക്കട്ടെ.

 

പട്ടക്കാരന്‍:- (കൈകള്‍ ഉയര്‍ത്തിക്കൊണ്ട്‌) ഈ നാഴികയില്‍ നാം എല്ലാ വരുടെയും ബോധങ്ങളും....

 

ജനം:- ഞങ്ങളുടെ ബോധങ്ങളും, വിചാരങ്ങളും ഹൃദയങ്ങളും - ദൈവമായ കര്‍ത്താവിങ്കല്‍ - ഇരിക്കുന്നു.

പട്ടക്കാരന്‍.- ഭയത്തോടുകൂടി കര്‍ത്താവിനെ നമുക്കു സ്തോത(്തം ചെയ്യാം.

 

ജനം:- ഭയത്തോടുകൂടി കര്‍ത്താവിനെ സ്തോത്രം ചെയ്യുന്നതു യുക്തവും ന്യായവും ആകു - ന്നു.

പട്ടക്കാരന്‍.- (കുര്‍ബ്ബാന മേല്‍ കൈകള്‍ ആഘോഷിക്കുന്നു)

 

പട്ടക്കാരന്‍.- ഒരു പ്രാര്‍ത്ഥന.

 

ജനം:-- തന്റെ സ്തുതികളാല്‍ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്ന ബലവാനായ ദൈവംതമ്പുരാന്‍ - പരിശുദ്ധന്‍ - പരിശുദ്ധന്‍ - പരിശുദ്ധന്‍ - ഉയരങ്ങളില്‍ ഈശാന... ദൈവമായ കര്‍ത്താവിന്റെ തിരുനാമത്തില്‍ - വന്നവനും വരുവാനിരിക്കുന്നവനും വാഴ്ത്തപ്പെട്ടവനാകുന്നു - ഉയരങ്ങളില്‍ സ്തുതി.

 

പട്ടക്കാരന്‍:- (ബാറേക്‌ ഉകാദേശ എന്നു പറഞ്ഞുകൊണ്ട്‌ അപ്പം വാഴ്ത്തുന്നു)

ജനം:- ആമ്മീന്‍.

പട്ടക്കാരന്‍:-- (വീഞ്ഞു വാഴ്ത്തുന്നു)

ജനം:- ആമ്മീന്‍.

 

പട്ടക്കാരന്‍.- എന്റെ ഓര്‍മ്മയ്ക്കായി ഇപ്രകാരം നിങ്ങള്‍ ചെയ്വിന്‍.

ജനം:- ഞങ്ങളുടെ കര്‍ത്താവേ, നിന്റെ മരണത്തെ ഞങ്ങള്‍ ഓര്‍ക്കുകയും, നിന്റെ ഉയിര്‍ത്തെഴുന്നേല്പിനെ ഞങ്ങള്‍ ഏറ്റുപറയുകയും, നിന്റെ രണ്ടാമത്തെ എഴുന്നെള്ളത്തിന്നായി ഞങ്ങള്‍ നോക്കിപ്പാര്‍ക്കുകയും ചെയ്യുന്നു. നിന്റെ അനുഗ്രഹങ്ങള്‍ ഞങ്ങള്‍ എല്ലാവരുടെ മേലും ഉണ്ടാ യിരിക്കണമെ.

ഗീതം (സുറിയാനി)

മൌത്തൊക്മോറാന്‍ - മെസ - അഹദീനാന്‍

വ്ബക്യോമ്തൊക്‌ - മൌദേ - നാന്‍

വല്‍മേ സീസൊക്‌ - ഹൊയ്ദ്തര്‍ത്തേന്‍ മ്സാ - ക്കേനാന്‍

വ്റഹമയ്ക്നെഹവുന്‍ - അല്‍കൂലാന്‍

(മലയാളം)

നാഥാ, നിന്‍ മൃതിയോ - ര്‍ത്തെങ്ങള്‍

നിന്നുത്ഥാനമതേ - റ്റോതീ

കാക്കുന്നു നിന്‍ പുനരാ - ഗമനം

വാഴ്വരുളുക - ഞങ്ങള്‍ - ക്കെന്നും

 

പട്ടക്കാരന്‍.- (ഓര്‍മ്മപ്രാര്‍ത്ഥനയും കൃതജ്ഞതയും)

 

ജനം:- സര്‍വ്ൃശക്തിയുള്ള പിതാവാം ദൈവമേ, - ഞങ്ങളുടെമേല്‍ അനുഗ്രഹം ചെയ്യണമെ. ദൈവമായ കര്‍ത്താവേ, നിന്നെ ഞങ്ങള്‍ സ്തുതിക്കുകയും വാഴ്ത്തുകയും വന്ദിക്കുകയും - നിന്നോടു ഞങ്ങള്‍ അപേക്ഷിക്കുകയും ചെയ്യുന്നു - ഉത്തമനായുള്ളോവേ, കരുണ തോന്നി ഞങ്ങളുടെ മേല്‍ അനുഗ്രഹം ചെയ്യണമെ.

 

പട്ടക്കാരന്‍:- (രഹസ്യത്തില്‍ ക്രൊയിത്തോദ്റുഹാ' - പരിശുദ്ധാത്മാഹ്വാനം - ചൊല്ലിക്കൊണ്ട്‌ കൈകള്‍ ആഘോഷിക്കുന്നു)

ശുശ്രൂഷക്കാരന്‍.- ബാറെക്മോര്‍. എന്റെ വാത്സല്യമുള്ളവരേ, ജീവനുള്ള പരിശുദ്ധ റൂഹാ - സ്വര്‍ഗ്ഗമാകുന്ന മേലുള്ള ഉയരങ്ങളില്‍നിന്നു പ്രതാപത്തോടുകൂടി ഇറങ്ങി, വയ്ക്കപ്പെട്ടിരിക്കുന്ന ഈ പരിശുദ്ധ കുര്‍ബ്ബാനമേല്‍ പൊരുന്നി ആവസിച്ച്‌, അതിനെ ശുദ്ധീകരിക്കുന്ന ഈ നാഴിക എത്ര ഭയങ്ക രവും, ഈ സമയം എത്ര ഭ്രമിക്കത്തക്കതുമാകുന്നു. നിങ്ങള്‍ അടക്കത്തോടും ഭയത്തോടും നിന്നുകൊണ്ടു പ്രാര്‍ത്ഥിപ്പിന്‍.

 

ജനം:- ഞങ്ങളെല്ലാവരോടും കൂടെ സമാധാനവും - ഞങ്ങളെല്ലാവര്‍ക്കും സംപ്രീതിയും ഉണ്ടായിരിക്കേണമെ.

 

പട്ടക്കാരന്‍.- കര്‍ത്താവേ, എന്നോടുത്തരമരുളിച്ചെയുണമെ....

ജനം:- കുറിയേലായിസ്സോന്‍ - കുറിയേലായിസ്സോന്‍ - കുറിയേലായി സ്സോന്‍.

പട്ടക്കാരന്‍:- (പീലാസാ മേല്‍ കൈ ആഘോഷിക്കുന്നു) ജനം:- ആമ്മീന്‍.

പട്ടക്കാരന്‍:- (കാസാ മേല്‍ കൈ ആഘോഷിക്കുന്നു) ജനം:- ആമ്മീന്‍.

പട്ടക്കാരന്‍.- ഒരു പ്രാര്‍ത്ഥന.

ജനം:- ആമ്മീന്‍.

 

മുന്നാം അദ്ധ്യായം 1-൦ തുബ്ദേന്‍

(ജീവനോടിരിക്കുന്ന ആത്മീയ പിതാക്കള്‍ക്കു വേണ്ടി)

 

ശുശ്രൂഷക്കാരന്‍:- ബാറെക്മോര്‍: ഇന്നും ഈ ആയുഷ്ക്കാലത്തും നമ്മുടെ അദ്ധ്യക്ഷന്മാരായിരുന്ന്‌, നാലു ഭാഗങ്ങളിലുമുള്ള ദൈവത്തിന്റെ വിശുദ്ധ സഭകളെ മേയിച്ചുഭരിക്കുന്ന ശുദ്ധിമാന്മാരും, ബഹുമാനപ്പെട്ടവരും, ഭാഗ്യവാന്മാരുമായി ദൈവത്താല്‍ നിലനിര്‍ത്തപ്പെട്ടുപോരുന്ന നമ്മുടെ പാ്തിയര്‍ക്കീസന്മാരായ ആബൂന്‍ മാര്‍ ഇഗ്നാത്യോസിനു വേണ്ടിയും, ആബൂന്‍ മാര്‍ ബസ്സേലിയോസിനു വേണ്ടിയും, ആബൂന്‍ മാര്‍ ഗ്രീഗോറി യോസിനു വേണ്ടിയും, നമ്മുടെ മേല്പട്ടക്കാരന്‍ ആബൂന്‍ മാര്‍ *(ഇന്നാര്‍ക്കു) വേണ്ടിയും, സത്യവിശ്വാസികളായ ശേഷമുള്ള സകല എപ്പിസ്‌ക്കോപ്പന്മാര്‍ക്കു വേണ്ടിയും, മഹത്തും ഭയങ്കരവും, പരിശുദ്ധവുമായ ഈ സമയത്തു ദൈവമായ കര്‍ത്താവിനോടു നാം അപേക്ഷിച്ചു പ്രാര്‍ത്ഥിക്കണം.

ജനം:- കുറിയേലായിസ്സോന്‍.

പട്ടക്കാരന്‍.:- (ഒരു (പ്രാര്‍ത്ഥന)

ജനം:- ആമ്മീന്‍.

2-൦ തുബ്ദേന്‍

(ജീവനോടിരിക്കുന്ന വിശ്വാസികളായ സഹോദരങ്ങൾക്കു വേണ്ടി)

 

ശുശ്രശൂഷക്കാരന്‍:- ബാറെക്മോര്‍: സര്‍വൃശക്തിയുള്ള ദൈവമായ കര്‍ത്താവേ! പലവിധമായ കഠിന പരീക്ഷകളില്‍ അകപ്പെട്ടു നിന്നില്‍ ആശ്ര യിച്ചിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടിയും, വേഗത്തില്‍ നീ അവരെ ദര്‍ശിക്കുന്നതിനു വേണ്ടിയും, ഈ നാഴികയിലും, ഈ സമയത്തും ഞങ്ങള്‍ ഓര്‍ക്കുവാനായിട്ട നിസ്സാരരും ബലഹീനരുമായ ഞങ്ങളോടു മുന്‍കൂട്ടി കല്പിച്ചു ഞങ്ങളെ താല്പര്യപ്പെടുത്തിയിട്ടുള്ള വിശ്വാസികളും, സതൃക്രിസ്ത്യാനികളുമായ ഞങ്ങളുടെ സഹോദരങ്ങളെ എല്ലാവരേയും ഞങ്ങള്‍ ഓര്‍ക്കുന്നു. ദൈവത്താല്‍ പാലിക്കപ്പെട്ടിരിക്കുന്ന ഈ വിശുദ്ധസഭയുടെ മക്കളാകുന്ന വിശ്വാസികളായ എല്ലാവര്‍ക്കും, അന്യോന്യം ഐകൃവും അഭിവൃദ്ധിയും ഉണ്ടാകുവാനായിട്ടും അവര്‍ സുകൃതമുള്ളവരായി തീരുവാനായിട്ടും, കര്‍ത്താവിനോടു നാം പ്രാര്‍ത്ഥിക്കണം.

 

ജനം:- കുറിയേലായിസ്സോന്‍.

പട്ടക്കാരന്‍.:- (ഒരു (്രാര്‍ത്ഥന)

ജനം:- ആമ്മീന്‍.

 

3-൦ തുബ്ദേന്‍

(ജീവിച്ചിരിക്കുന്ന വിശ്വാസികളായ ഭരണകര്‍ത്താക്കള്‍ക്കു വേണ്ടി)

 

ശുശ്രൂഷക്കാരന്‍: ബാറെക്മോര്‍: നാലു ഭാഗങ്ങളിലുമുള്ള ദൈവത്തിന്റെ സഭകളെയും, ദയാറാകളെയും, സത്യവിശ്വാസത്തില്‍ നിലനിര്‍ത്തി ഉറപ്പിച്ച വിശ്വാസികളും, സത്യക്രിസ്ത്യാനികളുമായ സകല ഭരണകര്‍ത്താക്കളെയും ഞങ്ങള്‍ ഓര്‍ക്കുന്നു. പട്ടക്കാരും വിശ്വാസികളായ ജനങ്ങളുടെ സംഘവും, ക്രിസ്ത്യാനിസ്മൂഹം മുഴുവനും സൃകൃതമുള്ളവരായിത്തീരുവാനായിട്ടു കര്‍ത്താവിനോടു നാം പ്രാര്‍ത്ഥിക്കണം.

 

ജനം:- കുറിയേലായിസ്സോന്‍.

പട്ടക്കാരന്‍.:- (ഒരു (്രാര്‍ത്ഥന) ജനം:- ആമ്മീന്‍.

 

4- ൦ തുബ്ദേന്‍

(ദൈവമാതാവിന്റെയും പരിശുദ്ധന്മാരുടെയും ഓര്‍മ്മ)

 

ശുശ്രൂഷക്കാരന്‍-- ബാറെക്മോര്‍: ഭൂമിയിലെ സകല വംശങ്ങളില്‍ നിന്നും ഭാഗ്യങ്ങള്‍ക്കു യോഗ്യതയുള്ളവളും വിശുദ്ധിയുള്ളവളും, മഹത്വമുള്ളവളും, അനുഗ്രഹിക്കപ്പെട്ടവളും, നിതൃകന്യകയും, ഭാഗ്യവതിയുമായ ദൈവമാതാവായ മറിയാമ്മിനെ ഞങ്ങള്‍ ഓര്‍ക്കുന്നു. അവളോടു കുടെ പരിശുദ്ധന്മാ രായ നിബിയന്മാരെയും, (പസംഗക്കാരായ ശ്ലീഹന്മാരെയും, ഏവന്‍ഗേലിസ്ഥന്മാരെയും, സഹദേന്മാരെയും, മൌദ്യാനന്മാരെയും, ഭാഗ്യവാനും തന്റെ യജമാനന്റെ മുന്നോട്ടക്കാരനുമായ മാര്‍ യൂഹാനോന്‍ മാംദാനയേയും, ശെമ്മാശ്ശുന്മാരില്‍ പ്രധാനിയും, സഹദേന്മാരില്‍ മുമ്പനുമായ പരിശുദ്ധനും, മഹത്ചമുള്ളവനുമായ മാര്‍ സ്തേപ്പാനോസിനെയും, ശ്ലീഹന്മാരില്‍ തലവന്മാരായ ഉന്നതപ്പെട്ട മാര്‍ പത്രോസിനെയും, മാര്‍ പൌലോസിനെയും, ശേഷം സകല ശുദ്ധിമാന്മാരെയും ശുദ്ധിമതികളെയും ഒന്നുപോലെ നാം ഓര്‍ക്കണം. അവരുടെ പ്രാര്‍ത്ഥന നമുക്കു കോട്ടയായിരിക്കട്ടെ. കര്‍ത്താവിനോടു നാം പ്രാര്‍ത്ഥിക്കണം.

 

ജനം:- കുറിയേലായിസ്സോന്‍.

പട്ടക്കാരന്‍.:- (ഒരു (പ്രാര്‍ത്ഥന)

ജനം:- ആമ്മീന്‍.

 

5- ൦ തുബ്ദേന്‍

(നിദ്ര (പാപിച്ച ആത്മീയ പിതാക്കന്മാരുടെയും മല്പാന്മാരുടെയും ഓര്‍മ്മ)

 

ശുശ്രൂഷക്കാരന്‍:- ബാറെക്മോര്‍: ശ്ലൈഹികവും കുറ്റമില്ലാത്തതുമായ ഏകവിശ്വാസത്തെ പാലിച്ചു ഞങ്ങള്‍ക്ക്‌ ഏലപിച്ചുതന്നവരായി, ശുദ്ധിമാന്മാരുടെ സ്ഥലത്തു ശുദ്ധതയോടെ മുമ്പുകൂട്ടി നിദ്രപ്രാപിച്ചു വിശ്രമിക്കുന്നവരെയും, നിഖ്യായിലും കുസ്തന്തീനോപോലീസിലും, എപ്പേസോസിലും വച്ചുണ്ടായ പുണ്യപ്പെട്ടവയും, പരിശുദ്ധങ്ങളുമായ മൂന്നു പൊതു സുന്നഹദോസുകളെയും, അവയിലുണ്ടായിരുന്ന നീതിമാന്മാരും, മല്പാന്മാരും, സ്തുതിക്കപ്പെട്ടവരും, ദൈവത്തെ ധരിച്ചവരുമായ ഞങ്ങളുടെ പിതാക്കന്മാരെയും, ഈര്‍ശ്ശേമിന്റെ ഒന്നാമത്തെ പ്രധാനാചാര്യനും, പുണ്യവാനും, ശ്ലീഹായും, സഹദായുമായ യാക്കോബും, ഇഗ്നാത്യോസും, ക്ലീമ്മീസും, ദീവന്നാസ്യോസും, അത്താനാസ്യോസും, യുലീയോസും, ബസ്സേലി യോസും, (ഗീഗോറിയോസും, ദീയസ്ക്കോറോസും, തീമോത്തിയോസും പീലക്സീനോസും, അന്തീമോസും, ഈയാവാനീസും, വചനമായ ദൈവം ശരീരിയായിത്തീര്‍ന്നുവെന്നു, നമ്മുടെ കര്‍ത്താവേശുമശിഹായുടെ മനുഷ്യാവതാരത്തെക്കുറിച്ചു സ്പഷ്ടമായി തെളിയിച്ചവനും, സത്യവാനും, ഉന്നത ഗോപുരവുമായ പ്രസിദ്ധനായ മാര്‍ കുറിലോസും, സുറിയാനിക്കാരുടെ കിരീടവും, ദൈവത്തിന്റെ വിശുദ്ധ സഭ മുഴുവന്റെയും വിവേകമുള്ള വായും, തൂണും, മല്പാനും, പുഷ്പങ്ങള്‍ കൊണ്ടു നിറഞ്ഞ മേച്ചില്‍സ്ഥലവും, മറിയാം സംശയം കൂടാതെ ദൈവമാതാവെന്നു എല്ലായ്പ്പോഴും പ്രസംഗിച്ചവനുമായ ഞങ്ങളുടെ പാ്തിയര്‍ക്കീസ്‌ മാര്‍ സേവേറിയോസും, സത്യവിശ്വാസത്തെ നിലനിര്‍ത്തിയ നീതിമാനും, പരിശുദ്ധനുമായ ഞങ്ങളുടെ ബാവാ മാര്‍ യാക്കോബ്‌ ബൂര്‍ദാനായും, മാര്‍ അച്രേമും, മാര്‍ യാക്കോബും, മാര്‍ ഇസഹാക്കും, മാര്‍ ബാലായിയും, ദുഃഖിതന്മാരില്‍ തലവനായ മാര്‍ ബര്‍സസനമ്മായും, മാര്‍ ശെമഓന്‍ ദെസ്തുനിയും, തെരഞ്ഞെടുക്കപ്പെട്ട മാര്‍ അബഹായുമായ ഞങ്ങളുടെ പിതാക്കന്മാരെയും, ചൊവ്വുള്ളതും കുറ്റമില്ലാ

ത്തതുമായ ഏകവിശ്വാസത്തെ പാലിച്ചു ഞങ്ങള്‍ക്ക്‌ ഏലപിച്ചുതന്നവരായി, ഇവരുടെ മുമ്പും, ഇവരോടു കൂടെയും, ഇവരുടെ പിമ്പുള്ളവരെയും, ഞങ്ങള്‍ ഓര്‍ക്കുന്നു. അവരുടെ പ്രാര്‍ത്ഥന നമുക്കു കോട്ടയായിരിക്കട്ടെ. കര്‍ത്താ വിനോടു നാം പ്രാര്‍ത്ഥിക്കണം.

 

ജനം:- കുറിയേലായിസ്സോന്‍.

പട്ടക്കാരന്‍.:- (ഒരു (പ്രാര്‍ത്ഥന)

ജനം:- ആമ്മീന്‍.

6- ൦ തുബ്ദേന്‍

(നിഗ്ര (പാപിച്ച വിശ്വാസികള്‍ക്കു വേണ്ടി)

 

ശുശ്രൂഷക്കാരന്‍:- ബാറെക്മോര്‍: അരൂപികളുടെയും സകല ജഡങ്ങളുടെയും ഉടയവനായിരിക്കുന്ന പിതാവാം ദൈവമേ! സത്യവിശ്വാസത്തില്‍ മുന്‍കൂട്ടി നിദ്ര പ്രാപിച്ചു വിശ്രമിച്ചു നിന്റെ അടുക്കല്‍ വന്നുചേര്‍ന്നവരായ ഈ പരിശുദ്ധ മദ്ബഹായില്‍ നിന്നും, ഈ പള്ളിയില്‍ നിന്നും ഈ സ്ഥലത്തു നിന്നും, എല്ലാ ഭാഗങ്ങളില്‍ നിന്നും, സ്നേഹത്തോടും സത്യവിശ്വാസത്തോടും കുടി വാങ്ങിപ്പോയിരിക്കുന്ന വിശ്വാസികളായ സകല മരിച്ചുപോയ വരെയും ഞങ്ങള്‍ ഓര്‍ക്കുന്നു. അവരുടെ ആത്മാക്കളെയും അരുപികളെയും തന്റെ അടുക്കലേയ്ക്ക്‌ എടുത്തുകൊണ്ടവനായ നമ്മുടെ ദൈവമായ മശിഹായോടു, ധാരാളമായ തന്റെ അനുഗ്രഹങ്ങള്‍ മൂലം കടങ്ങളുടെ പരിഹാരത്തിനും പാപമോചനത്തിനും അവരെ യോഗ്യരാക്കുവാനും, നമ്മെയും അവരെയും തന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ ചേര്‍ത്തുകൊള്ളുവാനുമായിട്ട്‌ നാം അപേക്ഷിച്ചു പ്രാര്‍ത്ഥിച്ചു മൂന്നു പ്രാവശ്യം കുറിയേലായിസ്സോന്‍ എന്ന്‌ അട്ടഹസിച്ചു പറയണം.

 

ജനം:- കുറിയേലായിസ്സോന്‍, കുറിയേലായിസ്സോന്‍, കുറിയേലായി സ്സോന്‍.

 

പട്ടക്കാരന്‍.:- (ഒരു (പ്രാര്‍ത്ഥന)

ജനം:-- (ദൈവമേ) സത്യവിശ്വാസത്തോടു കൂടി ഞങ്ങളില്‍ നിന്നു വാങ്ങിപ്പോയിരിക്കുന്ന - സകല മരിച്ചവരെയും - നീ ആശ്വസിപ്പിച്ചു പുണ്യപ്പെടുത്തണമെ - മനസ്സോടും മനസ്സു കൂടാതെയും - അറിവോടും അറിവുകൂടാ തെയും നിന്റെ തിരുമുമ്പില്‍ - ഞങ്ങളും അവരും ചെയ്തുപോയിട്ടുള്ള പിഴ കളെ ക്ഷമിക്കണമെ.

 

പട്ടക്കാരന്‍.:- (ഒരു (പ്രാര്‍ത്ഥന)

 

ജനം:- ആമ്മീന്‍: (തന്റെ തിരുനാമം) ഇരുന്ന പ്രകാരം തന്നെ ഇരിക്കുകയും - തലമുറ തലമുറകളായി സകല തലമുറകള്‍ വരെയും - ലോകാ ലോകങ്ങളോളവും സ്ഥിതി ചെയ്കയും ചെയ്യുന്നു: ആ - മ്മീന്‍.

 

പട്ടക്കാരന്‍.- നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം ഉണ്ടായിരിക്കട്ടെ. ജനം:- അവിടുത്തെ ആത്മാവിനും ഉണ്ടായിരിക്കട്ടെ.

പട്ടക്കാരന്‍:- (പടിഞ്ഞാറോട്ടു തിരിഞ്ഞ്‌ റൂശ്മ ചെയ്തുകൊണ്ട്‌) വലിയവനും നമ്മുടെ രക്ഷിതാവുമായ യേശുമശിഹാ ആയ ദൈവത്തിന്റെ അനുഗ്രഹങ്ങള്‍...

 

പട്ടക്കാരന്‍:- (തിരശ്ശീല ഇട്ടതിന്റെ ശേഷം ഖണ്ഡിപ്പിന്റെ ശുശ്രൂഷ)

ജനം:-- (കാസോലിക്കി)

(അതാതു ദിവസത്തെ പാട്ട്‌)

അല്ലെങ്കില്‍

(ബ്തറഓ ദീലോക്‌ - എന്ന പാട്ട)

 1. അന്‍പുടയോ - നേ - നിന്‍വാതില്‍

ഹാലേലുയ്യാ - ഉ - ഹാലേലുയ്യാ

മുട്ടുന്നു - ദാ - സര്‍ നാദം

കുറിയേ - ലാ - യിസ്സോന്‍.

 1. ആവശ്യ - ത്താല്‍ - യാചിക്കും

ഹാലേലുയ്യാ - ഉ - ഹാലേലുയ്യാ

അടിയാ - രേ - തള്ളീടല്ലേ

കുറിയേ - ലാ - യിസ്സോന്‍.

 1. അലിവൊടു - ശി - ക്ഷിച്ചടിയാരെ

ഹാലേലുയ്യാ - ഉ - ഹാലേലുയ്യാ

അരിശം നീ -ക്കി - ക്കാക്കണമെ.

കുറിയേ - ലാ - യിസ്സറോന്‍.

 1. വാതില്‍ തുറ - ന്നീ - പ്രാര്‍ത്ഥനയിന്‍

ഹാലേലുയ്യാ - ഉ - ഹാലേലുയ്യാ

നാദംകേ -ട്ടേ - കീടണമെ.

കുറിയേ - ലാ - യിസ്സറോന്‍.

 1. നിന്നെ വിളി -ക്കു- ന്നേ നാഥാ,

ഹാലേലുയ്യാ - ഉ - ഹാലേലുയ്യാ

നിന്നുതവി - ക്കായ്‌ - ബലഹീനര്‍

കുറിയേ - ലാ - യിസ്സോന്‍.

6.നല്ലവനേ - കാ - രുണ്യത്താല്‍

ഹാലേലുയ്യാ - ഉ - ഹാലേലുയ്യാ

നല്‍കണമേ - യാ - ചിപ്പുകളെ

കുറിയേ - ലാ - യിസ്സറോന്‍.

7.കര്‍ത്താവേ - കാ - രുണ്യത്താല്‍

ഹാലേലുയ്യാ - ഉ - ഹാലേലുയ്യാ

കനിവടിയാ - രില്‍ - ചെയ്ൂണമെ

കുറിയേ - ലാ - യിസ്സറോന്‍.

8.നന്മനിറ - ഞ്ഞോ - നേയെന്റെ

ഹാലേലുയ്യാ - ഉ - ഹാലേലുയ്യാ

തിന്മകളേ - നീ - യോര്‍ക്കരുതേ

കുറിയേ - ലാ - യിസ്സറോന്‍.

 

അല്ലെങ്കില്‍ (സ്രോപ്പെദ്‌ നൂറോ” എന്ന മട്ടില്‍)

 

1.സ്രാപ്പികളെ - ക്ക - ണ്ടേശായാ

ഹാലേലുയ്യാ - ഉ - ഹാലേലുയ്യാ

ബെസ്ക്കുദിശാ - യില്‍ - നിന്‍മുമ്പില്‍

കുറിയേ - ലാ - യിസ്സറോന്‍.

2.ചിറകുകളാ - റാ - റുള്ളവരായ്‌

ഹാലേലുയ്യാ - ഉ - ഹാലേലുയ്യാ

എരിതീയാ - മാ - ത്മാക്കളവര്‍

കുറിയേ - ലാ - യിസ്സറോന്‍.

3.കാണായ്വാന്‍ - നിന്‍ - ദൈവത്വം

ഹാലേലുയ്യാ - ഉ - ഹാലേലുയ്യാ

മുഖമവര്‍ മു - ടു - ന്നിരുചിറകാല്‍

കുറിയേ - ലാ - യിസ്സറോന്‍.

4.എരിയായ്വാന്‍ - നിന്‍ - ജഘവാലയതില്‍

ഹാലേലുയ്യാ - ഉ - ഹാലേലുയ്യാ

ഇരുചിറകാ - ലേ - കാലുകളും

കുറിയേ - ലാ - യിസ്സറോന്‍.

5.അട്ടഹസി - ക്കു - ന്നിരുചിറകും

ഹാലേലുയ്യാ - ഉ - ഹാലേലുയ്യാ

കൊട്ടിയവര്‍ - നി - ന്നിട്ടേവം

കുറിയേ - ലാ - യിസ്സോന്‍.

 1. പരിശുദ്ധന്‍ - നീ - പരിശുദ്ധന്‍

ഹാലേലുയ്യാ - ഉ - ഹാലേലുയ്യാ

പരിശുദ്ധന്‍ - നീ - ദൈവസുതാ!

കുറിയേ - ലാ - യിസ്സോന്‍.

7, പരിശുദ്ധന്‍ - നീ - നിന്‍പക്കല്‍

ഹാലേലുയ്യാ - ഉ - ഹാലേലുയ്യാ

നിന്‍ബഹുമാ - നം - സ്തുത്യമഹോ

കുറിയേ - ലാ - യിസ്സറോന്‍.

 

ശുശ്രൂഷക്കാരന്‍:- കര്‍ത്താവിനോടു നാം പ്രാര്‍ത്ഥിക്കണം.

 ജനം:- കുറിയേലായിസ്സോന്‍.

ലുത്തിനിയാ

ശുശ്രൂഷക്കാരന്‍:- സഹോദരങ്ങളേ, നിരപ്പിന്റെയും സമാധാനത്തിന്റെയും, അനുഗ്രഹങ്ങളുടെയും, കരുണയുടെയും ദുതിനു നിന്റെ അനുഗ്രഹങ്ങളാല്‍ ഞങ്ങള്‍ യോഗ്യരായിത്തീരണമേ എന്ന്‌ എല്ലായ്പ്പോഴും കര്‍ത്താവിനോടു നാം അപേക്ഷിക്കണം.

 

ജനം:- ഞങ്ങളുടെ കര്‍ത്താവേ, നിന്റെ കരുണയാല്‍ ഞങ്ങള്‍ക്കു സംഗതിയാക്കണമെ.

 

ശുശ്രൂഷക്കാരന്‍:- സഹോദരങ്ങളേ, പള്ളികൾക്കു നിരപ്പും, ദയറാകള്‍ക്കു സമാധാനവും, അവയിലെ പട്ടക്കാര്‍ക്കു നല്ല കാവലും, അവയുടെ പ്രജകള്‍ക്കു പുഷ്ടിയുള്ള കാലവും ഉണ്ടാകുവാനായിട്ട്‌ എല്ലായ്പ്പോഴും കര്‍ത്താവിനോടു നാം അപേക്ഷിക്കണം.

 

ജനം:- കര്‍ത്താവേ, നിന്റെ കരുണയാല്‍ - ഞങ്ങളെ സമാധാനപ്പെടു ത്തണമെ.

 

ശുശ്രുഷക്കാരന്‍:- സഹോദരങ്ങളേ, സല്‍പ്രവൃത്തികളാലും, നീതിയുള്ള വെടിപ്പായ പുണ്യനടപടികളാലും, ദൈവത്തിനിഷ്ടമുള്ള സത്യക്രിസ്ത്യാനികളായിരിപ്പാന്‍ എല്ലായ്പോഴും കര്‍ത്താവിനോടു നാം അപേക്ഷിക്കണം.

 

ജനം:- കര്‍ത്താവേ, നിന്റെ കരുണയാല്‍ ഞങ്ങളെ യോഗ്യരാക്കണമെ.

 

ശുശ്രുഷക്കാരന്‍.- സഹോദരങ്ങളേ, നാമും നമ്മുടെ മരിച്ചുപോയവരും, നമ്മുടെ സമൂഹം ഒക്കെയും, കെടാത്ത അഗ്നിയില്‍ നിന്നും, ചാകാത്ത പുഴുവില്‍ നിന്നും, കഠിനമായ വേദനയില്‍ നിന്നും, കയ്പ്പേറിയ കരച്ചിലില്‍ നിന്നും, അവസാനമില്ലാത്ത പല്ലുകടിയില്‍ നിന്നും രക്ഷപെടുവാനായിട്ട്‌

എല്ലായ്പോഴും കര്‍ത്താവിനോടു നാം അപേക്ഷിക്കണം.

 

ജനം:- ഞങ്ങളുടെ കര്‍ത്താവേ, നിന്റെ സ്സീബായാല്‍ - ഞങ്ങളെ രക്ഷിക്കണമെ.

 

ശുശ്രുഷക്കാരന്‍.- ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്റെ അടുത്തുനിന്നു പോയി ദുഷ്ടന്മാരെയും അന്യായക്കാരെയും ദഹിപ്പിക്കുന്ന അഗ്നി അവകാശമായി അനുഭവിച്ചുകൊള്ളുവിന്‍ എന്ന്‌ ഇടത്തുഭാഗത്തുള്ളവരോടു പറയുന്ന കയ്പേറിയതും, മരണകരവുമായ ശബ്ദത്തില്‍ നിന്നു രക്ഷപ്പെടുവാ നായിട്ട, എന്റെ സഹോദരങ്ങളേ! എല്ലായ്പോഴും കര്‍ത്താവിനോടു നാം അപേക്ഷിക്കണം.

 

ജനം:- ഞങ്ങളുടെ കര്‍ത്താവേ, നിന്റെ സ്സീബായാല്‍ ഞങ്ങളെ രക്ഷിക്കണമെ.

 

ശുശ്രൂഷക്കാരന്‍:- എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വന്ന്‌ അകത്തു പ്രവേശിച്ച്‌, ലോകാരംഭത്തിനു മുമ്പു നിങ്ങള്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്ന രാജ്യം അവകാശമായി അനുഭവിച്ചുകൊള്ളുവിന്‍ എന്ന്‌ വലത്തു ഭാഗത്തുള്ളവരോടു പറയുന്ന സന്തോഷകരമായ ശബ്ദത്തിനു നാം യോഗ്യ രായിത്തീരുവാനായിട്ട്‌, എന്റെ സഹോദരങ്ങളേ, എല്ലായ്പോഴും കര്‍ത്താവിനോടു നാം അപേക്ഷിക്കണം.

 

ജനം:- ഞങ്ങളുടെ കര്‍ത്താവേ, നിന്റെ കൃപയാല്‍ ഞങ്ങളെ യോഗ്യരാ ക്കണമെ.

 

ശുശ്രൂഷക്കാരന്‍.:- ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, നിന്റെ അനുഗ്രഹങ്ങളാലും കരുണയാലും....

രോഗികള്‍ക്കു പൂര്‍ണ്ണ സൌഖ്യവും, ഞെരുങ്ങിയിരിക്കുന്നവര്‍ക്ക്‌ ആശ്വാസവും, ബന്ധിക്കപ്പെട്ടിരിക്കുന്നവര്‍ക്കു വിടുതലും, അകലെ പോയിരിക്കുന്നവര്‍ക്കു തിരിച്ചുവരവും, സമീപസ്ഥര്‍ക്കു നല്ല കാവലും (നല്‍കണമെ). ഭിന്നിച്ചിരിക്കുന്നവര്‍ക്ക്‌ ഐകൃവും സ്നേഹവും, ചിന്നിപ്പോയിരിക്കുന്നവര്‍ക്ക്‌ ഒരുമിപ്പും, കാണാതെപോയിരിക്കുന്നവര്‍ക്കു കണ്ടെത്തലും, വില പിച്ചിരിക്കുന്നവര്‍ക്കു ആശ്വാസവും, ക്ഷീണിച്ചിരിക്കുന്നവര്‍ക്കു വിശ്രമവും, അഗതികള്‍ക്കു സന്തുഷ്ടിയും, വിധവമാര്‍ക്കു മനോധൈര്യവും സഹായവും, ദരിദ്രര്‍ക്കു പോഷണവും സംതൃപ്തിയും, പാപികള്‍ക്കു പൂര്‍ണ്ണമോചനവും (നല്‍കണമെ). ആചാര്ൃത്വത്തിനു നല്ല ഉന്നതിയും ശുശ്രൂഷകര്‍ക്കു വെണ്മയും കൊടുക്കുകയും, നിന്റെ നിരപ്പു ഭൂമിയിലെ രാജ്യങ്ങളില്‍ വാഴുകയും, യുദ്ധങ്ങള്‍ക്ക്‌ ഒതുക്കവും, മരിച്ചവര്‍ക്ക്‌ ആശ്വാസവും, ഞങ്ങള്‍ക്കു കടങ്ങളുടെയും പാപങ്ങളുടെയും മോചനവും നല്‍കണമെ.

 

ജനം:- ഞങ്ങളുടെ കര്‍ത്താവേ, നിന്റെ കൃപയാല്‍ ഞങ്ങള്‍ക്ക്‌ ഇവ നല്‍കണമെ.

 

ശുശ്രുഷക്കാരന്‍:- സഹോദരങ്ങളേ, വീണ്ടും ദൈവമാതാവായ വി. മറിയാമ്മിനെക്കുറിച്ചും, പരിശുദ്ധന്മാരെക്കുറിച്ചും, വിശ്വാസികളായ മരിച്ചുപോയവരെക്കുറിച്ചും നല്ല ഓര്‍മ്മ ഉണ്ടാകുവാനായിട്ട്‌ എല്ലായ്പോഴും കര്‍ത്താവിനോടു നാം പ്രാര്‍ത്ഥിക്കണം.

 

ജനം:-- അവരുടെ (പഠാര്‍ത്ഥന - നമുക്കു കോട്ടയായിരിക്കട്ടെ. ആമ്മീന്‍.

 

ശുശ്രൂഷക്കാരന്‍.- നമ്മുടെ മശിഹാതമ്പുരാനോടു നമ്മുടെയും, നമ്മുടെ മാതാപിതാക്കളുടെയും, സഹോദരീ സഹോദരങ്ങളുടെയും, നേതാക്കളുടെയും, ഗുരുക്കന്മാരുടെയും, മരിച്ചുപോയവരുടെയും, അന്യോന്യം നാം ഓരോരുത്തരുടെയും ആത്മാക്കള്‍ക്കായി ധാരാളമായി അനുഗ്രഹങ്ങളും കരുണയും നാം യാചിച്ചു; വീണ്ടും യാചിക്കുകയും ചെയ്യുന്നു. സകലത്തിനും ഉടയവനായിരിക്കുന്ന പിതാവാം ദൈവത്തെ നാം സ്തോത്രം ചെയ്യുകയും, തന്റെ ഏകപു(ഥതനെ വന്ദിക്കുകയും, ജീവനുള്ള തന്റെ വിശുദ്ധ റൂഹായെ മഹത്ചപ്പെടുത്തുകയും, കരുണയുള്ളവനായ കര്‍ത്താവിന്റെ ത്ൃയക്കൈകളില്‍ നമ്മുടെ ജീവനെ ഭരമേല്പിച്ചു തന്നോട്‌ അനുഗ്രഹങ്ങളെ യാചിക്കുകയും ചെയുണം.

 

ജനം:- ഉത്തമനായുള്ളോവേ, കരുണതോന്നി ഞങ്ങളുടെമേല്‍ അനു ഗ്രഹം ചെയ്ൂുണമെ.

 

നാലാം അദ്ധ്യായം

(തിരശ്ശീല നീക്കിയതിന്റെ ശേഷം)

 

പട്ടക്കാരന്‍.:- (ഒരു (പ്രാര്‍ത്ഥന) (അവസാനത്തില്‍ “ആകാശത്തിലുള്ള ഞങ്ങളുടെ പിതാവേ”)

 

ജനം:- നിന്റെ തിരുനാമം പരിശുദ്ധമാക്കപ്പെടണമെ - നിന്റെ രാജ്യം വരണമെ - നിന്റെ തിരുവിഷ്ടം ആകാശത്തിലെപ്പോലെ ഭൂമിയിലും ആകണമെ - ഞങ്ങള്‍ക്ക്‌ ആവശ്യമുള്ള അപ്പം ഇന്നും ഞങ്ങള്‍ക്കു തരണമെ - ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമെ - പരീക്ഷയിലേയ്ക്കു ഞങ്ങളെ പ്രവേശിപ്പിക്കരുതെ - പിന്നെയോ തിന്മപ്പെട്ടവനില്‍നിന്നു ഞങ്ങളെ രക്ഷിച്ചു കൊള്ളണമെ - എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും - എന്നേക്കും നിനക്കുള്ളതാകുന്നു - ആമ്മീന്‍.

 

പട്ടക്കാരന്‍.:- (ഒരു (്രാര്‍ത്ഥന)

 

ജനം: ആമ്മീന്‍.

 

പട്ടക്കാരന്‍:- നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനമുണ്ടായിരിക്കട്ടെ.

ജനം:- അവിടുത്തെ ആത്മാവിനും ഉണ്ടായിരിക്കട്ടെ.

 

ശുശ്രൂഷക്കാരന്‍: - അണയ്ക്കപ്പെട്ട ഈ വിശുദ്ധ രഹസ്യങ്ങള്‍ കൈക്കൊള്ളുന്നതിനു മുമ്പില്‍, വീണ്ടും കരുണയുള്ള കര്‍ത്താവിന്റെ മുമ്പാകെ നാം തല കുനിക്കണം.

 

ജനം:- ഞങ്ങളുടെ കര്‍ത്താവും ദൈവവുമേ, നിന്റെ തിരുമുമ്പാകെ ഞങ്ങളുടെ തലകള്‍ (ഞങ്ങള്‍ കുനിക്കുന്നു).

 

പട്ടക്കാരന്‍.:- (ഒരു (പ്രാര്‍ത്ഥന)

 

ജനം:- ആമ്മീന്‍.

 

പട്ടക്കാരന്‍.- നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം ഉണ്ടായിരിക്കട്ടെ.

ജനം:- അവിടുത്തെ ആത്മാവിനും ഉണ്ടായിരിക്കട്ടെ. (്രട്ടക്കാരന്‍ പടിഞ്ഞാറോട്ടുതിരിഞ്ഞ്‌ റൂശ്മാ ചെയ്തുകൊണ്ട്‌) മഹത്വമുള്ളതും സൃഷ്ടിയല്ലാത്തതും ഉണ്മയായതും....

ജനം:- ആമ്മീന്‍.

ശുശ്രൂഷക്കാരന്‍:-- ബാറെക്മോര്‍. ഭയത്തോടും വിറയലോടും നാം സൂക്ഷിക്കണം.

 

ജനം:-- കര്‍ത്താവേ കരുണ തോന്നി ഞങ്ങളുടെ മേല്‍ - അനുഗ്രഹം ചെയ്യുണമെ.

 

(രഹസ്യങ്ങളുടെ ആഘോഷണം)

 

പട്ടക്കാരന്‍:- (പീലാസാ ഉയര്‍ത്തിക്കൊണ്ട്‌) കുദിശേല്‍ കാദീശേ.... വിശുദ്ധിയുള്ളവര്‍ക്കും വെടിപ്പുള്ളവര്‍ക്കും ഈ വിശുദ്ധതകള്‍ നല്‍കപ്പെടുന്നു.

 

ജനം:- (ലൈത്ത്‌ കാദീശോ....) പരിശുദ്ധനായ ഏക പിതാവും - പരിശുദ്ധനായ ഏകപുത്രനും - പരിശുദ്ധനായ ഏക റൂഹായുമല്ലാതെ പരിശുദ്ധന്‍ ഇല്ല. ആ - മ്മീന്‍.

 

പട്ടക്കാരന്‍:- (കാസാ ഉയര്‍ത്തുന്നു)

 

ജനം-- (ശുബഹോലാബൊ....) ഒന്നായിരിക്കുന്ന പിതാവിനും - പുത്രനും - ജീവനുള്ള വിശുദ്ധ റൂഹായിക്കും എന്നേക്കും സ്തുതി: ആമ്മീന്‍.

 

പട്ടക്കാരന്‍.- തന്റെ കരുണയാല്‍ ലോകത്തെ മനഞ്ഞുണ്ടാക്കിയ പരിശുദ്ധനായ ഏക പിതാവു നമ്മോടു കൂടെ.

ജനം:- ആ - മ്മീന്‍.

 

പട്ടക്കാരന്‍:- തന്റെ തിരുമേനിയുടെ വിലയേറിയ കഷ്ടാനുഭവങ്ങളാല്‍ അതിനെ രക്ഷിച്ച പരിശുദ്ധനായ ഏകപു(തന്‍ നമ്മോടു കൂടെ.

ജനം:- ആ - മ്മീന്‍.

 

പട്ടക്കാരന്‍.- ഉണ്ടായതും ഉണ്ടാകുവാനിരിക്കുന്നതുമായ സകലത്തെയും, പൂര്‍ണ്ണമാക്കി തികയ്ക്കുന്ന ജീവനുള്ള ഏക പരിശുദ്ധ റൂഹാ നമ്മോടുകൂടെ; കര്‍ത്താവിന്റെ തിരുനാമം ആദിമുതല്‍ എന്നന്നേക്കും വാഴ്ത്തപ്പെട്ടതായി രിക്കട്ടെ.

 

ജനം:- ആ - മ്മീന്‍.

(ബ്കുറുബോനേബസലാവോസൊ)

 

ദൈവത്തിന്റെ മക്കളായിത്തീരുവാന്‍ - ജീവിച്ചിരുന്നപ്പോള്‍ നമ്മെ പഠിപ്പിച്ചവരായ - നമ്മുടെ പിതാക്കന്മാരെ - കുര്‍ബ്ബാനകളിലും നമസ്ക്കാരങ്ങളിലും നാം ഓര്‍ക്കണം. അഴിവില്ലാത്ത ലോകമായ സ്വര്‍ഗ്ഗരാജ്യത്തില്‍ - നീതിമാന്മാരോടും പുണ്യവാന്മാരോടും കൂടെ - ദൈവപുധ്രന്‍ അവരെ ആശ്വസിപ്പിക്കും - കര്‍ത്താവേ, കൃപ ചെയ്തു സഹായിക്കണമെ.

 

അല്ലെങ്കില്‍ (മെന്നാബൊ” എന്ന മട്ടില്‍)

 

ദൈവസുതന്‍മാരായിടുവാ –

നായുഷ്ക്കാലെ പഠിപ്പിച്ച

താതന്‍മാരെയോര്‍ക്കേണം

(പ്രാര്‍ത്ഥന കുര്‍ബ്ദാനകളില്‍ നാം

ശാശ്വതരാജ്ജ്യേ സ്വര്‍ഗ്ഗത്തില്‍

നീതിജ്ഞന്‍മാര്‍ സിദ്ധന്മാ –

രെന്നിവരൊപ്പം ദൈവസുതന്‍

ആശ്വാസമവര്‍ക്കേകീടും         മൊറിയോ.....

 

ധൂപപ്രാര്‍ത്ഥന

1. ദൈവമാതാവ്‌

കുക്കിലിയോന്‍.... “ബസ്മല്‍ക്കോ

 

നിന്നാള്‍ സ്തുതിയൊടു രാജമകള്‍ -ഹാ-ഹാ

നിന്‍വലമായ്‌ രാജഭാമിനിയും

നിന്നഴകരചന്‍ മോഹിപ്പാന്‍ - ഹാ - ഹാ –

നിന്‍ജനമോര്‍ക്കായ്ക പിതൃഗ്ൃഹവും:

ബാറെക്മോര്‍

ശുബഹോ – മെനഓലം

 

എക്ബാ (മാര്‍ അപ്രേം)

ഭക്തര്‍ പുകഴ്ചാ ഭാജനമേ,

നിന്നിലുദിച്ചോരേകസുതന്‍

തൃക്കരള്‍ ഞങ്ങളിലലിവാന്‍ തന്‍

പക്കലപേക്ഷയണയ്ക്കേണം

 

സ്താമെന്‍..... കുറിയേലായിസ്സോന്‍

 

കോലോകള്‍ 1. കാബേലൊയ്മോറാന്‍' (ഹൌറീശു മാലാഖേ)

മന്നമകള്‍ക്കായ്‌ ശ്ലോ -മ്മാവ –

ന്നേകീ - ദൂതവരന്‍

നിന്നോടുകുടെന്‍ നാഥന്‍ നി -

ന്നില്‍ ത - ന്നുദയമതും: ബാറെക്മോര്‍

 

ശുബഹോ....

 

അഖില ജഗല്‍പതിയെ നായക

നായേറ്റിഘോഷിച്ച - ങ്ങതിബഹുമാനിച്ചു മറിയാം

വലുതാം പടവായ്താന്‍. മൊറിയോ....

 

[* “ബാറെക്മോര്‍” പറയുമ്പോഴെല്ലാം കുരിശുവരയ്ക്കണം. ]

 

ബോവുസാ (മാര്‍ അപ്രേം) (ബസലീബൊക്‌ മോറാനേശു)

 

മോറാനീശോ, കുരിശും നിന്‍

മാത്ൃജനത്തിന്‍ പ്രാര്‍ത്ഥനയും

അടികളെയും നിന്‍ കോപത്തിന്‍

വടികളെയും മായ്ച്ചീടേണം

 

മറ്റു കോലോകള്‍ 2, (ല്മറിയാം യൊൽല്‍ദാസ്‌ ആലോഹോ)

 

ദൈവത്തിന്‍ മാതാ - മറിയാമിന്നും നിബിയ –

ന്മാര്‍ക്കും ശ്ലീഹന്മാര്‍ - ക്കും നല്‍ സഹദേ - ന്മാര്‍ക്കും

സഭയിന്‍ മക്കള്‍ക്കൊ - ക്കെയ്ക്കും കാലംതോറും

എന്നേക്കും നല്ലോ - രോര്‍മ്മയതുണ്ടാ - കട്ടെ.

ബാറെക്മോര്‍. ശുബഹോ....

തിരുവുള്ളത്താല്‍ ക - നൃകയാം മറിയാ - മ്മിന്നുള്‍

ജാതനതായ്‌ ജാതി - ക്കാരേ വഴിനേ - രാക്കി

രക്ഷിച്ചവള്‍തന്നോ -- ര്‍മ്മയ്ക്കാന്നത്യം ചേര്‍ത്ത

സുതനായ്‌ സ്തോത്രം (പാര്‍ - ത്ഥിക്കട്ടവള്‍ ഞങ്ങള്‍ക്കായ്‌ മൊറിയോ...

 

അല്ലെങ്കില്‍

3, “ഹബ്ലൊല ഈത്തോക്‌ ബ്സുല്‍ത്തോദെസ്‌ ഗബിയാസ്‌

സ്വീകരണം നേടി - ദൈവത്തിന്‍ മാതാവാ

യിക്ഷിതി ശാപത്തെ - നീക്കിയ കന്യകയെ,

ശാന്തിക്ഷേമങ്ങള്‍ - സഭയിലുമെങ്ങും വാണീ -

ടാനേകാത്മജനോ - ടഭ്യര്‍ത്ഥിക്കണമെ. ബാറെക്മോര്‍. ശുബഹോ....

ക്രോബേ സ്രാപ്പികള്‍ തന്‍ - സവിധം വിട്ടവതരണം

ചെയ്താക്കന്യകത - ന്നുദരേ വാണോനേ,

ആദാമ്യരെ സാത്താന്‍ -- മൃതിയിവതന്നടിമയില്‍നി –

ന്നേറ്റിടുവാന്‍ മെയ്യേ - ന്തിയ വീരാ സ്തോത്രം. മൊറിയോ....

 

അല്ലെങ്കില്‍ 4. ദുക്റോനെദുമറിയം

മറിയാമ്മിന്‍ സ്മരണം - വരദായകമാക

തല്‍പ്രാര്‍ത്ഥന ഞങ്ങള്‍ -- ക്കാത്മാവിനു കോട്ട.

ബാറെക്മോര്‍. ശുബഹോ....

 

ദൈവപ്രസവിത്രി - കന്യകമറിയാമി –

ന്നുയരുന്നോയാറില്‍ - സുഖപരിമളധുപം

മൊറിയോറാഹേം മേലൈന്‍....

 

ബോവുസാ (ലോതെഗ്ലേന്‍ ഓ, കാദീശ്തോ....) (മാര്‍ അപ്രേം)

നിര്‍ത്തീടരുതേ, പരിശുദ്ദേ,

ഞങ്ങള്‍ക്കായുള്ളര്‍ത്ഥനയെ

ഞങ്ങളിലാര്‍ദ്രത തോന്നീടാ –

നേകാത്മജനോടര്‍ത്തഥിക്കു.

 

സാദീക്കോ (പരിശുദ്ധന്മാര്‍) കുക്കിലിയോന്‍

*നയവാന്‍ “പനപോലെ തളിര്‍ത്തിടുമെ - ഹാ

വളരുമവന്‍ ലെബനോന്‍ കാരകില്‍പോല്‍.

വ്ൃദ്ധതയിലുമവര്‍ തളിരിട്ടു തഴച്ചിടുമെ - ഹാ

വര്‍ദ്ധിക്കുമവര്‍ക്കു തുഷ്ടിപുഷ്ടികളും, ബാറെക്മോര്‍.

ശുബഹോ.... മെനഓലം

 

എക്ബാ (മാര്‍ അപ്രേം)

ഒരുപോലിങ്ങും (മാര്‍ത്തോമ്മാ)

ഉണ്ടേമേലും നിന്നോര്‍മ്മ

ഉതകണമേ നിന്‍ പ്രാര്‍ത്ഥന നിന്‍

ഓര്‍മ്മയെ ബഹുമാനിച്ചോര്‍ക്കായ്‌

സ്തൌമെന്‍.... കുറിയേലായിസ്സോന്‍

 

കോലോകള്‍

1, ല്മറിയം യൊല്‍ദാസ്‌ (ഹോ ഏദോനോലസലൂസോ”)

പ്രാര്‍ത്ഥനയിന്‍ സമയമിതല്ലോ (മാര്‍ത്തോമ്മാ)

പതിവിന്‍പടിനിന്‍കൂട്ടത്തലയായ്‌ പ്രാർത്ഥിക്ക

ഇമ്പമെഴും നിന്‍ പാട്ടില്‍ ശ്രദ്ധിച്ചീടും നിന്‍

ആടുകളേ മുശേപോല്‍ തൃക്കൈവാഴ്ത്തേണം.

ബാറെക്മോര്‍. ശുബഹോ....

 

നിന്നെവരിച്ചൊരു താതന്നും (മാര്‍ത്തോമ്മാ)

നിന്നോര്‍മ്മയെ ബഹുമാനിച്ചാ സുതനും സ്തോതതം:

നിന്നേ മുടി ചുടീടുന്ന റുഹാവന്ദ്യന്‍

നിന്‍ പ്രാര്‍ത്ഥന കൃപയേറ്റട്ടേ ഞങ്ങള്‍ക്കെന്നും... മൊറിയോ....

 

ബോവുസാ (മാര്‍ അപ്രേം) ആപ്പീസ്‌ ആമാന്‍ കാദീശെ

പരിശുദ്ധന്മാരേ നിങ്ങള്‍

പ്രാര്‍ത്ഥിപ്പിന്‍ കര്‍ത്താവോടായ്‌

അടികളെയും തന്‍ കോപത്തിന്‍

വടികളെയും മായിച്ചീടാന്‍.

 

(മറ്റു കോലോകള്‍)

കാബേലൊയ്‌ മോറാന്‍ (ന്ബീയേ കാദീശോ)

നിര്‍മ്മലനിബിമാരേ രാജ്യസുതശ്ലീഹന്മാരേ

പാപാബ്ധിയിലെങ്ങള്‍ - താഴായ്വാന്‍ പ്രാര്‍ത്ഥിപ്പിന്‍

ബാറെക്മോര്‍. ശുബഹോ....

 

സല്‍സഹദേന്‍മാരാം - ദൈവത്തിന്‍ ദാസന്‍മാരേ,

നിങ്ങടെ പ്രാര്‍ത്ഥനകള്‍ - കോട്ടകളെങ്ങള്‍ക്കാകട്ടെ. മൊറിയോ....

 

അല്ലെങ്കില്‍

“ഹബ്ലൊല ഈത്തോക്‌” (ശ്ലോം ലോക്‌ ഓഗബിയോ)

ലോകര്‍ക്കുപകാരം - ചൊരിയുന്ന മഹാനിധിയാകും

വാണിജവീരാ, സ്വീകൃതനേ, ശ്ലോമ്മാ,

രോഗങ്ങളെയാറ്റി - ദുഷ്ടാത്മാക്കളെ നീക്കണമേ

നിന്‍ പ്രാര്‍ത്ഥനയാല്‍ - കൃപനേടട്ടെങ്ങള്‍.

 

ശുബഹോ.... ബാറെക്മോര്‍.

 

സത്യോദ്യോഗസ്ഥാ, നീതിതികച്ചിഹ വാഗ്ദത്തം

ചെയ്തൊരു നിത്യ - ജീവിതമാര്‍ജജിപ്പാന്‍.

നിര്‍നിദ്രം നോമ്പും - പ്രാര്‍ത്ഥനയും പീഡയുമേറ്റ

(മാര്‍ത്തോമ്മാ) തന്‍ -- സ്മൃതിയില്‍ സ്തുതിമശിഹാ.

മൊറിയോ....

 

അല്ലെങ്കില്‍

ഹബ്ലൊല ഈത്തോക്‌ ന്ബിയേകാദീശേ

 

പാവന നിബിമാരേ, രാജ്യസുതശ്ലീഹന്മാരേ,

അഭ്ൃയര്‍ത്ഥിപ്പിന്‍ - ഭൂവനക്ഷേമാര്‍ത്ഥം

സമരം മായട്ടെ - കലഹം ശമമാര്‍ന്നീടട്ടെ

സഭയും സുതരും - സ്തുതി പാടീടട്ടെ.

 

ബാറെക്മോര്‍ ശുബഹോ....

 

നിര്‍മ്മലനിബിശ്ലീഹാ - സഹദേന്മാരേ, - നിങ്ങളുടെ

മകുടം വാനില്‍ - ഭക്തജനം ഭൂവില്‍:

മശിഹാതന്‍ സഭയില്‍ - ശക്തിവളര്‍ത്തിയ നിങ്ങളുടെ

സ്മൃതിമാനിച്ചോ - നെങ്ങും ധന്യന്‍ താന്‍.

മൊറിയോ....

 

അല്ലെങ്കില്‍ 5. “തുബോലന്‍ബീയേ”

ഭാഗ്യം നിബിയര്‍ക്കും - ഭാഗ്യം ശ്ലീഹര്‍ക്കും

ഭാഗ്യം സഹദേര്‍ക്കും - പുനരുത്ഥാനദിനേ,

 

ബാറെക്മോര്‍. ശുബഹോ....

 

മശിഹായെക്കാണ്മാന്‍ - കാംക്ഷിച്ചൊരു സഹദേര്‍

വാളാല്‍ ചിറകുകള്‍ പു – ണ്ടുന്നതപദമേറി

 

മൊറിയോറാഹേം....

ബോവുസാ (മാര്‍ അപ്രേം) ഈത്തോദ്‌ സയഹാസ്‌ ദുക്റോനോക്

(മാര്‍ത്തോമ്മാ) സല്‍ഗുണനിധിയേ,

നിന്‍സ്മൃതികൊണ്ടാടും സഭയില്‍

അനവരതം നിന്‍ നാഥന്റെ

ശമവും ശാന്തിയുമമരട്ടെ.

 

പട്ടക്കാര്‍ കുക്കിലിയോന്‍ “കൊഹനൈക്‌ നെല്‍ബ്ശുൂന്‍”

 

ചാര്‍ത്തും നീതിയെ നിന്നാചാര്യന്മാരും

മഹിമയെ നീതിജ്ഞന്മാരും - ഹാ -ഹാ

നിന്നഭിഷിക്തമുഖം തിരിപ്പിക്കല്ലേ

നിന്‍ ദാസന്‍ ദാവീദിന്‍മൂലം

നിന്‍ പുത്രന്മാര്‍ കാത്തിടുമെങ്കില്‍ -ഹാ-ഹാ

എന്‍നിയമത്തേയും ഞാനുപദേശിച്ചിടുമീ സാക്ഷിയെയും

 

ബാറെക്മോര്‍ ശുബഹോ.... മെനഓലം

 

എഏക്ബാ (മാര്‍ അപ്രേം) *റെഗിലേദദറകുബെഷ്ക്കുദിശോ”

 

ശുചിയൊടുശുദ്ധ്യാ ബെസ്ക്കുദിശാ

സ്പര്‍ശിച്ചുള്ളാപ്പാദങ്ങള്‍

പുക്കുദ്യാനദ്വാരങ്ങള്‍

വാനവരൊത്തു വസിക്കേണം

 

സ്തൌമെന്‍.... കുറിയേലായിസ്സോന്‍

 

കോലോകള്‍ (പത്ഹലിതറയേ)

 

ഗാബിലേ ആലോഹോ”

ദൈവം സൃഷ്ടിച്ചാദത്തെ;

(സഷ്ടാവൊടുതുല്യം സൃഷ്ടി -

യായ്‌; മണ്‍മയനുദ്യാനത്തില്‍

തരുനിരയില്‍പോയ്‌ വന്നീടു

ന്നതു കാണ്മാനുള്ളാനന്ദം

സൂക്ഷിച്ചുംകൊണ്ടേമേവി,

കുറുന്നീറേന്മാര്‍ - മണ്ണിനുയര്‍ച്ചയിലാശ്ചര്യം. ബാറെക്മോര്‍. ശുബഹോ....

 

ആദ്യാചാരൃത്വം കൈയ്ക്കൊ -

ണ്ടഹറോന്‍ മുശയോടൊന്നിച്ച്‌;

സ്ക്കറിയായ്ക്കതു നല്‍കീമുശാ;

സ്‌ക്കറിയാ യോഹന്നാനേകി;

യോഹന്നാന്‍ കര്‍ത്താവിന്നും;

കര്‍ത്താതന്‍ ശ്ലീഹന്മാര്‍ക്കും;

നാനാസൃഷ്ടിവിഭാ - ഗങ്ങള്‍ക്കേകി ശ്ലീഹന്മാര്‍. മൊറിയോറാഹേം....

 

ബോവുസാ (മാര്‍ അപ്രേം) ക്ലീലെഗുദീലിന്‍

മുടികള്‍ മുടഞ്ഞൊട്ടിത്തകിടും

ബലിപീഠത്തിലിരിപ്പുണ്ട

നിര്‍മ്മലരായ്‌ പരികര്‍മ്മിപ്പോ

രാചാര്യര്‍ക്കവചുടീടും.

 

മറ്റു കോലോകള്‍ 2. ത്രെഹൂന ഒല്‍മേ (ധ്കൊഹനേ ദബഹൂബേദൂമോറാന്‍)

 

നിര്‍മ്മല മദ്ബഹായില്‍ കര്‍ത്തൃ.-

സ്നേഹാല്‍ ശുശ്രൂഷിച്ചോരാം

വൈദികരെ പിന്‍ചെല്ലും വ -

ന്നീഠേന്മാര്‍ ദേവാഗാരേ ബാറെക്മോര്‍. ശുബഹോ....

 

ഭംഗ്യാ ദൈവസുതാ, നിന്നെ

ശുധ്രൂുഷിച്ചൊരു വൈദികരെ

നിന്നാഗമന മഹാനാളില്‍

ഓര്‍ത്തു മുഖ്യപ്രഭയേകണമേ.... മൊറിയോ....

 

അല്ലെങ്കില്‍

 1. ലോക്മൊറിയോ (ആത്മൊറിയോ ഹാസൊലകൊഹനൈക്‌)

 

മോചനമാചാര്യര്‍ക്കേകുക - ഹാലേലുയ്യാ

ശ്രേഷ്ഠമതാം തനുരക്തങ്ങളെ - മോചനമെഴുവാന്‍

പാവനബലിപീഠേ കൈകളിലാഘോഷിച്ചവരായ്‌

ദയറാദേവാലയമിവയില്‍ ശുശ്രൂഷിച്ചോ –

രാചാര്യന്മാര്‍ ശെമ്മാശന്മാരെ - ന്നിവരുടെയ

കടഭാരം - തിരുമെയ്യാല്‍ നീക്കി,

പോക്കണമേ - പാപം രുധിരത്താല്‍

പാടീടും “നാഥാസ്തുതി'യെന്നവര്‍നിന്‍ - വലഭാഗേ.

 

ബാറെക്മോര്‍. ശുബഹോ.... ഹാലേലുയ്യാ

 

ആചാര്യത്വം മുന്‍നിര്‍ത്തി - ശ്ലീഹരില്‍ മുമ്പന്‍

ശീമോനൊടു നാഥന്‍ ചൊന്നോ - രീനാദം ഹൃദ്യം:

നിന്നെ ഗൃഹനായകനാക്കി - ത്തന്നീടുന്നേ

നംബരധരണീ ബന്ധനമു - ക്തിതാക്കോലുകള്‍, നീ

ബന്ധിച്ചാല്‍ - ഞാനും ബന്ധിക്കും;

മോചിച്ചാല്‍ - മോചിക്കും ഞാനും

പാപികളെ പ്രതിയഭ്ൃര്‍ത്ഥി - ച്ചെന്നാല്‍ - കേട്ടീടും  മൊറിയോറാഹേം.....

 

ബോവുസാ (മാര്‍ യാക്കോബ്‌) (മ്ശീഹോദീസൈക്‌)

 

ആചാര്യേശാ മശിഹാ, കൂദാ - ശകളര്‍പ്പിച്ചോ –

രാചാര്യന്മാര്‍ക്കേകുക പുണ്യം, - നാഥാ, സ്തോത്രം.

 

പരേതര്‍ (അക്ദമറാഹേം) കുക്കിലിയോന്‍

മക്കളിലപ്പന്‍ കൃപ ചെയ്വതുപോലെ - ഹാലേലുയ്യാ

ഭക്തന്മാരില്‍ ദൈവം കൃപചെയ്യും

പുല്ലിനു തുല്യം നരനുടെ നാള്‍കളഹോ - ഹാലേലുയ്യാ

പുക്കുന്നിതു വയലില്‍ പു - ച്ചെടിപോലെ ബാറെക്മോര്‍.

ശുബഹോ.... മെനഓലം

 

എക്ബാ

ശരണത്താലേ നിന്‍കൃപയില്‍

മരണമടതഞ്ഞൊരു ദാസരെ നിന്‍

ജീവസ്വരമതുണര്‍ത്തണമെ

കബറീന്നുദ്യാനത്തിന്നായ്‌ സ്തൌമന്‍ - കുറിയേലായിസ്സോന്‍.

 

കോലോകള്‍ (ല്മറിയം യൊല്‍ദാസ്‌) ആനീദേദശ്ക്കല്‍പഗറോക്‌

 

രക്ഷകനേ നിന്‍ഗാത്രത്തേ ഭക്ഷിച്ചും നിന്‍

വിലയേറും രക്തക്കാസാ പാനംചെയ്തും

മൃതരായോരേ നാശംനീക്കിജജീവിപ്പിച്ച്‌

അണിയേണം നിന്നേനോക്കുന്നവരില്‍ കാന്തി.

ബാറെക്മോര്‍. ശുബഹോ....

 

മൃതരേജീവിപ്പിപ്പാനെഴുന്നെള്ളും രാജാ

മുകിലഴകിന്‍മേലാഘോഷിതനായീടുന്നു

നയവാന്മാര്‍ തന്‍ മുന്‍കൊമ്പിന്‍നാദം കേട്ിട്ട്‌

അങ്കിയണിഞ്ഞെതിരേലപാനായ്‌ പോയീടുന്നു.

 

ബോവൂസാ

 (മാര്‍ അപ്രേം) മുല്‍ക്കോനൊദ്‌ കാബെല്‍മേനോക്‌

 

മരമതിനുയരെക്കര്‍ത്താവേ,

കുള്ളനുകിട്ടിയ നിന്റെ വരം

ത്രിത്വത്തെക്കൊണ്ടാടി മരി

ച്ചോരും കൈയ്ക്കൊണ്ടീടേണം.

 

മറ്റു കോലോകള്‍ 2. ഹബിലൊലഈത്തോക്‌ മല്‍കൊമിനഹമോനോ

 

ഉയിരേകുന്നോന്‍ രാജാ -

വുയരത്തില്‍നിന്നെഴുന്നെള്ളി

ജീവന്‍മൃതരാ - മേവര്‍ക്കും നല്‍കുന്നു

കബറുകളുള്ളില്‍നിന്നി -

അ്അവരവരുയിരോടെടഴുന്നേറ്റു

ഉയിരേകും നി - ന്നേ സ്തുതിചെയ്തീടുന്നു.

 

 ബാറെക്മോര്‍. ശുബഹോ....

 

എന്റെ ശരീരം ഭക്ഷി

ച്ചെന്‍രക്തം പാനം ചെയ്തോന്‍

പാതാളത്തില്‍ - പോകാനായ്‌ വിടാഞാന്‍

എന്നുമവന്‍ ജീവിപ്പാ

നങ്ങെത്തീട്ടു മരിച്ചതു ഞാന്‍

എന്നും കര്‍ത്താ - തന്നരുളിന്നു മഹത്വം.

മൊറിയോ....

 

അല്ലെങ്കില്‍ ദം ത്രൈഹുനഒല്‍മേ

 

നാഥാ, താവകമിരുലോ - കം

നിന്നധികാരം താനെ -ങ്ങും

സ്ലീബായാല്‍ ജീവിതരെ - ക്കാ

ത്തന്‍പാല്‍ മുക്തി മൃതര്‍ക്കേ - ക

 

ബാറെക്മോര്‍.

ശുബഹോ....

 

സ്തോത്രം, മൃതജീവ്പ്ര - ദനേ,

കബറീന്നേറ്റീടുന്നോ - നേ,

നിന്‍ പ്രേക്ഷകതാതനുമ - മലന്‍

റൂഹായ്ക്കും ഹാലേലുയ്യാ. മൊറിയോ....

 

ബോവുസാ ബാറാലോഹോ (ബ്ഏദൊന്‍സഫ്റോ)

 

തന്‍ മരണത്താല്‍ - മരണത്തേ

ജീവിപ്പിച്ചവനാം - ദൈവസുതാ,

സ്തുതി ദൈവത്തിന്നെ - ന്നാര്‍ക്കാന്‍

അടിയാരേ പുഴീന്നേറ്റണമേ.

 

ശുശ്രൂഷക്കാരന്‍.- നാം അട്ടഹസിച്ചു പറയണം.

 

ജനം:- പിതാവും പുത്രനും പരിശുദ്ധ റൂഹായുമായവന്‍ - വന്ദിക്കപ്പെട്ടവനും സ്തുതിക്കപ്പെട്ടവനുമാകുന്നു - ആദിമുതല്‍ തലമുറ തലമുറകള്‍വരെയും തനിക്കു സ്തുതി - ഹാലേലുയ്യാ.

(കാസായും പീലാസായും എടുത്തു പടിഞ്ഞാറോട്ടു വരുമ്പോള്‍)

 

പട്ടക്കാരന്‍.:- ഞങ്ങളുടെ രക്ഷയ്ക്കായിട്ടു വന്നവനും...

ജനം:- ആ - മ്മീന്‍.

 

പട്ടക്കാരന്‍.- ദൈവമായ കര്‍ത്താവേ, കാണപ്പെടാവതല്ലാത്ത....

ജനം:- ആ - മ്മീന്‍.

 

പട്ടക്കാരന്‍.:- വലിയവനും നമ്മുടെ രക്ഷിതാവുമായ...

 

ജനം:- ആ - മ്മീന്‍. ഞങ്ങളുടെ കര്‍ത്താവേ, ഞങ്ങളുടെമേല്‍ അനുഗ്രഹം ചെയ്ുണമെ. ഞങ്ങളുടെ കര്‍ത്താവേ കൃപയുണ്ടായി ഞങ്ങളുടെമേല്‍ അനുഗ്രഹം ചെയ്യണമെ. ഞങ്ങളുടെ കര്‍ത്താവേ, ഉത്തരമരുളിച്ചെയ്തു ഞങ്ങളുടെമേല്‍ അനുഗ്രഹം ചെയ്യണമെ.

 

ഞങ്ങളുടെ കര്‍ത്താവേ, നിനക്കു സ്തുതി. ഞങ്ങളുടെ കര്‍ത്താവേ, നിനക്കു സ്തുതി. എന്നേക്കും ഞങ്ങളുടെ ശരണവുമേ, - നിനക്കു സ്തുതി. ബാറെക്മോര്‍.

 

ഉന്നതങ്ങളില്‍ ദൈവത്തിനു സ്തുതിയും - തന്റെ മാതാവിനു ബഹുമാനവും - സഹദേന്മാര്‍ക്കു പുകഴ്ചകളുടെ കിരീടവും - മരിച്ചുപോയവര്‍ക്കു കരുണയും അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ - ഹാലേലു - യ്യാ.

അല്ലെങ്കില്‍ (“ബെദ്മോര്‍ ദുക്റോനോതോബോ” - എന്ന മട്ടില്‍)

 

നാഥാ, കൃപചെയ്തീടണമെ.

നാഥാ കൃപചെയൂുണമലിവാല്‍

ക്ൃപചെയ്യുണമുത്തരമരുളി

കൃപചെയ്യണമെ നിനക്കു സ്തുതി - ഹാലേലുയ്യാ.

 

സ്തുതി ദൈവത്തിന്നുയരത്തില്‍ തന്മാതാവിന്നുന്നതിയും

മഹിമാമുടി സഹദേന്മാര്‍ക്കും

മൃതരില്‍ കരുണയുമുണ്ടാക - ഹാലേലുയ്യാ.

 

അല്ലെങ്കില്‍ (ബെദ്മോര്‍ ദുക്റോനോതോബോ” എന്ന പാട്ട)

 

 1. ഉണ്ടാ - കട്ടേ - നല്ലോര്‍മ്മ

നാഥാ നിന്നുടെ - ജനനിയാം

കന്യകമറിയാ - മിന്നെന്നും

തല്‍പ്രാര്‍ത്ഥന തുണയാകട്ടെ - ഹാലേലുയ്യാ.

 

2, ഉണ്ടാ - കട്ടേ - നല്ലോര്‍മ്മ,

നിബിശ്ലീഹന്മാര്‍ - സഹദേന്മാര്‍

ക്കെല്ലാ പുണ്യമെഴുന്നോര്‍ക്കും

തല്‍പ്രാര്‍ത്ഥന തുണയാകട്ടെ - ഹാലേലുയ്യാ.

 

3, ഉണ്ടാ - കട്ടേ - നല്ലോര്‍മ്മ

മോറാന്‍ ബസ്സറേല്യോസ്സിന്നും ആബൂന്‍ (ഇന്നാര്‍ക്കും)

തല്‍പ്രാര്‍ത്ഥന തുണയാകട്ടെ - ഹാലേലുയ്യാ.

 

4.സ്തുതി ദൈവത്തിന്നുയരത്തില്‍

തന്‍ മാതാവിന്നുന്നതിയും

മഹിമാമുടി സഹദേന്മാര്‍ക്കും

മൃതരില്‍ കരുണയുമുണ്ടാക - ഹാലേലുയ്യാ.

 

പട്ടക്കാരന്‍.- ഞങ്ങളുടെ കര്‍ത്താവും, എന്നേക്കും ഞങ്ങളുടെ ദൈവ വുമേ...

 

(്രട്ടക്കാരന്‍ കിഴക്കോട്ടു തിരിയുമ്പോള്‍)

 

ജനം:- ഭൂലോകം നിന്നെ മുട്ടുകുത്തി വന്ദിക്കും. സകല നാവുകളും നിന്റെ തിരുനാമത്തിനു സ്തോത്രം ചെയ്യും. എന്തെന്നാല്‍ നീ മരിച്ചവരെ ഉയിര്‍പ്പിക്കുന്നവനും - കബറടക്കപ്പെട്ടവരുടെ നല്ല ശരണവുമാകുന്നു. ദൈവമായ കര്‍ത്താവേ, ഞങ്ങള്‍ നിനക്കു പ്രത്യേകം സ്തോത്രം ചെയ്യുന്നു. നിനക്കു ഞങ്ങള്‍ സ്തോത്രം ചെയ്യുകയും - ഞങ്ങളെക്കുറിച്ചു നിനക്കുള്ള കൃപയെ ഞങ്ങള്‍ - അഭിനന്ദിക്കുകയും ചെയ്യുന്നു.

അല്ലെങ്കില്‍ (ബെദുമോര്‍ദുകറോനോ” - എന്ന മട്ടില്‍)

 

ഭൂവാകെ നമിക്കും നിന്നെ

എല്ലാ നാവും സ്തുതി പാടും

കബറടഞ്ഞോര്‍ നല്‍ശരണം നീയേ മൃ

തര്‍തന്നുയിര്‍പ്പും നീ തന്നെ - ഹാലേലുയ്യാ.

 

ദൈവമായ കര്‍ത്താവേ, ഞങ്ങള്‍ നിനക്കു പ്രത്യേകം സ്തോത(തം ചെയ്യുന്നു. നിനക്കു ഞങ്ങള്‍ സ്തോത്രം ചെയ്കയും - ഞങ്ങളെക്കുറിച്ചു നിനക്കുള്ള കൃപയെ - ഞങ്ങള്‍ അഭിനന്ദിക്കുകയും ചെയ്യുന്നു.

 

അഞ്ചാം അദ്ധ്യായം

 

പട്ടക്കാരന്‍: - (കൃതജ്ഞതാ പ്രാര്‍ത്ഥന)

ജനം:- ആ - മ്മീന്‍.

 

പട്ടക്കാരന്‍:- നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനമുണ്ടായിരിക്കട്ടെ.

ജനം:- അവിടുത്തെ ആത്മാ - വിന്നും ഉണ്ടായിരിക്കട്ടെ.

 

ശുശ്രൂഷക്കാരന്‍:- നല്‍കപ്പെട്ട വിശുദ്ധ രഹസ്യങ്ങള്‍ കൈക്കൊണ്ടതിന്റെ ശേഷം വീണ്ടും കരുണയുള്ള കര്‍ത്താവിന്റെ മുമ്പാകെ നാം തല കുനി ക്കണം.

ജനം:- ഞങ്ങളുടെ കര്‍ത്താവും ദൈവവുമേ, - നിന്റെ തിരുമുമ്പാകെ ഞങ്ങള്‍ ഞങ്ങളുടെ തലകള്‍ കുനിക്കുന്നു.

 

പട്ടക്കാരന്‍.:- (ഒരു (പ്രാര്‍ത്ഥന)

ജനം: - ആ - മ്മീന്‍.

ശുശ്രുഷക്കാരന്‍:- ബാറെക്മോര്‍.

പട്ടക്കാരന്‍:- (ഹൂത്തോമ്മാ)

ജനം:- (അതാതു ദിവസത്തെ ഗീതം)

അല്ലെങ്കില്‍

(കുറുബോനോദ്കാറെബുകൊഹനോ”) (മാര്‍ അപ്രേം)

കാഴ്ചയിതില്‍ - കര്‍ത്താവേ,

നിന്‍ തിരുവുള്ളം - തുഷ്ടിപ്പെട്ടു

നല്ലമരി - ച്ചോര്‍ പുണ്യപ്പെ –

ട്ടീറയരാ - നന്ദിക്കേണം.

 

അല്ലെങ്കില്‍ (്പറുദൈസാ” എന്ന മട്ടില്‍)

 

യേശു, പിതൃസുതനേ, - ഞങ്ങളെ കാക്കണമെ

യേശൂ, മറിയസുതാ, - ഞങ്ങളെ തുണയ്ക്കണമെ.

യേശൂ, ബലപ്പെടുത്തി, യേശു സൂക്ഷിക്ക

യേശൂ, ദോഷിയെ ഞങ്ങളില്‍നി - ന്നകറ്റണമെ.

യേശു, അകൃത്യവും - പാപവും മോചിക്ക

യേശു, വിധിദിവസം - കരുണ തോന്നണമെ.

 

അല്ലെങ്കില്‍

 

(ബസ്ലുസ്യോലേത്തോക്‌”) (മാര്‍ ബാലായി)

മാതാവ്‌ യാചിക്കും - പരിശുദ്ധന്മാരും

നാഥാ, പുണ്യം - നല്‍ - കിങ്ങും - മരിച്ചോര്‍ക്കും.

 

(്രട്ടക്കാരന്‍ പടിഞ്ഞാറോട്ടു തിരിഞ്ഞ്‌ റൂശ്മാ ചെയ്തുകൊണ്ട്‌) ഞങ്ങളുടെ സഹോദരന്മാരും വാത്സല്യമുള്ളവരുമേ....

ജനം:- ആമ്മീന്‍.

 

പട്ടക്കാരന്‍.- ദുരസ്ഥന്മാരോടുകുടി സമീപസ്ഥന്മാരും.....

ജനം:- ആ - മ്മീന്‍.

 

പട്ടക്കാരന്‍.- ബലഹീനനും പാപിയുമായ ദാസന്‍...

ജനം:- ആമ്മീന്‍ - കര്‍ത്താവ്‌ അവിടുത്തെ കുര്‍ബ്ബാന അംഗീകരിക്കുകയും - അവിടുത്തെ പ്രാര്‍ത്ഥനകളാല്‍ ഞങ്ങളെ സഹായിക്കുകയും ചെയ്യു മാറാ - കട്ടെ.

 

(തിരശ്ശീല ഇട്ടതിന്റെ ശേഷം) പട്ടക്കാരന്‍.- (മുട്ടുകുത്തി രഹസ്യപ്രാര്‍ത്ഥന)

 

പട്ടക്കാരന്‍:- കുര്‍ബ്ദാനാനന്തരാനുഭവം

ജനം:- റിശൈകൊഹനെ”

(മാര്‍ യാക്കോബ്‌)

മേല്പട്ടക്കാര്‍ - പട്ടക്കാരൊടു - ശെമ്മാശ്ശൂന്മാര്‍

ഏര്‍പ്പാടാക്കീ - കര്‍ത്താവിവരെ - ഭൂമിയിതിങ്കല്‍

അണിയിച്ചാരവ - രനിശം തന്നുടെ - സഭയേയിവിടെ

അനവരതം ചെ - യ്തേറ്റിവസിക്കും - സ്തുതികളതാലെ.

വിണ്ണിന്‍നായക - നാം തന്‍ നാഥ - രഹസ്യങ്ങളതായ്‌

മണ്ണിന്‍ വിളവുകള്‍ - (*പട്ടക്കാരന്‍) - കാഴ്ചയണച്ചു

തന്നുടെപക്ക - ലിറങ്ങിവരാനാ - യാത്മാവിനെ

നിന്നു വിളിച്ചീ - ടുന്നകമേ നല്‍ - ശരണത്താലെ.

അവനെ നിയമി - ച്ചോരാത്മാവോ - നിസ്സംശയമായ്‌

ആഘോഷത്താ - ലപ്പം തന്നിലി - റങ്ങിവസിച്ച്‌

അതിനേ - ഗാത്രവു - മക്കാസായേ - രക്തവുമാക്കും

അട്ടഹസിച്ചീ - നാം ചൊല്ലീടുക - കുറി - യേലായിസ്സോന്‍.

 

മറ്റൊന്ന്‌ (ഹാദുനുറോനേ)

 

 1. അഗ്നിമയന്മാ - രാരേ നോക്കി - വിറച്ചീടുന്നു

അവനേമേശയി - ലപ്പം വീഞ്ഞായ്‌ - നീ കാണുന്നു

ആരേ മിന്നലുടു - ത്തോര്‍ നോക്കുകി - ലെരിയുന്നുടനെ

അവനേ മണ്‍മയര്‍ -- ഭക്ഷിച്ചുമുഖം – തെളിയുന്നേറ്റം

 

 1. എരിതീപുര്രരഹസ്യങ്ങളഹോ - വിണ്ണവരിടയില്‍

ഏശായാ താന്‍ - കണ്ടിവനമ്മൊടു - സാക്ഷിക്കുന്നു

ദൈവത്ചത്തിന്‍ - മടിയിലിരിപ്പു - രഹസ്യങ്ങളിവ

ഏവം മേശയി -- ലാദാമ്യര്‍ക്കായ്‌ - ഭാഗിക്കുന്നു.

 

 1. ക്രുബേന്മാരുടെ - തേരതുപോലെ -- സ്ഥിരമീ മദ്ബഹാ

സ്വർഗ്ഗത്തിൻ സേ - നകളുണ്ടതിനെ -- ച്ചുറ്റിക്കൊണ്ട്‌

ദൈവസുതന്‍ തിരു - മേനിയതല്ലോ - മേശയിലിവിടെ

കൈകളിലാദാം മക്കളെടുത്താ - ഘോഷിക്കുന്നു.

 

 1. പട്ടുധരിച്ചവ - നൊപ്പം നിന്നിഹ - വേണ്ടുന്നോര്‍ക്കായ്‌

(പട്ടക്കാരന്‍) - മാണിക്യങ്ങളെ - വിതറീടുന്നു.

വാനവരിടയില - സുയാദോഷം - പാടുണ്ടെങ്കില്‍

മാനുഷസുതരോ - ടാക്രോബേന്മാര്‍ - ക്കുണ്ടതുനുനം.

 

5.കുരിശിപ്പാനായ്‌ - സുതനേ - സെഹിയോന്‍ -- നാട്ടിമരത്തെ;

ഞ്ഞാടതിനെ - ജനിപ്പിച്ചൊരുമര - മുണ്ടായവിടെ

എവിടെ - പുര്തന്‍ - കൈകളിലാണി - തറയ്ക്കപ്പെട്ട;

ഇസഹാക്കിന്റെ - കെട്ടുകളേഛേ - ദിച്ചതുമവിടെ.

 

6.തന്നെജമാനന്‍ - തന്‍ദിവ്യരഹ - സ്യങ്ങളെയേവം

താന്‍ കൈക്കൊണ്ടു - വലംകൈയ്യാലേ - ജീവനതായി

പങ്കിട്ടെല്ലാ - വര്‍ക്കായിട്ടും - നല്‍കീടുന്ന

(പട്ടക്കാരാ) - വന്നീടുക സമാ - ധാനത്താലെ.

 

7.അമലമതാം ധൂ - പത്തിന്‍ കലശ - ത്തേ കൈക്കൊണ്ടു

അതിനുടെ നല്ലൊരു സൌരഭ്യത്തെ - ധുപിപ്പിച്ചി

ട്ടതിനാലങ്ങനെ - ലോകത്തെയാ - നന്ദിപ്പിക്കും

(പട്ടക്കാരാ) - വന്നിടുക സമാ - ധാനത്താലെ.

 

8.വാത്സല്യത്താല്‍ - പരിശുദ്ധാത്മാ - വാം ദൈവത്താല്‍

വളര്‍ത്തപ്പെട്ടവ - നായി, ത്തന്നുടെ - നാവതിലെന്നും

ദൈവത്തിന്‍ ഭവ - നത്തിന്‍ താക്കോ - ലേന്തുന്നവനാം

(പട്ടക്കാരാ) - വന്നിടുക സമാധാനത്താലെ.

 

9.ഭൂമിയിതിങ്കല്‍ - തന്നാലൊരുവന്‍ - കെട്ടപ്പെട്ടാല്‍

ആ മനുജന്‍ - വി - ണ്ണുലകം തന്നില്‍ - കര്‍ത്താവാലും

കെട്ടപ്പെട്ടവ - നാമെന്നുള്ളൊരു.....

(*പട്ടക്കാരാ) വന്നിടുക സമാ - ധാനത്താലേ – ഹാലേലുയ്യാ

 

11. ആഴമമതിങ്കല്‍ - തന്നാലൊരുവ - നഴിക്കപ്പെട്ടാല്‍

ആ മനുജന്‍ താ - നുയരം തന്നില്‍ - കര്‍ത്താവാലും

അഴിക്കപ്പെട്ടവ - നാമെന്നുള്ളൊരു

(*പട്ടക്കാരാ) വന്നിടുക സമാ - ധാനത്താലേ - കുറിയേലായിസ്സോന്‍

 

12. ഉണ്ടാകട്ടേ - സ്തുതി കര്‍ത്താവിനു - നിങ്ങളുടെമേല്‍

ഉണ്ടാകട്ടേ - തന്‍ കൃപയെന്നും - പുണ്യമെനിക്കും

(ഉണ്ടാകട്ടേ - മാര്‍ യാക്കോബാം മല്പാന്‍ തന്റെ

ഓര്‍മ്മയതും ന -- ന്നായുണ്ടാക -ട്ടെല്ലായ്പ്പോഴും)

 

(ബാറാലോഹൊ മട്ടില്‍)

 

തന്‍ബലിയാല്‍ - പാപികളെ –

രക്ഷിച്ചൊരു ദൈവസുതാ -

നിന്‍ബലിയാലെന്‍ - കഷ്ടതമായ്ച്ചെന്‍ -

നോവൊഴിക്കണമെ.

ഗോഗുല്‍ത്തായില്‍ - തന്‍ മാര്‍വ്വു തുറന്നോ - രുത്തമനേ

ദാഹം നീക്കി - ട്ടൊഴുകിയ നീരാൽ - ചോരയതാലും.

 

(പുജാപാത്രങ്ങള്‍ തുടയ്ക്കുമ്പോള്‍)

(മാര്‍ അപ്രേമിന്റെ രാഗം) - “കാഫര്‍മൊറിയോ” –

 

 1. എന്റെ കടങ്ങളശേഷം നിന്‍ -

കൃപയാം എസ്‌ പൂഗായതിനാല്‍

മായിച്ചെന്‍ പാപങ്ങളെയും –

കൃപയാല്‍ പുണ്യമതാക്കണമേ.

 

 1. രക്ഷക നിന്റെ രഹസ്യങ്ങള്‍ -

ശുഗ്രൂഷിക്കപ്പെട്ടെന്നാല്‍

അതിനാല്‍ പുണ്യപ്പെട്ടവരോ –

ടെന്നേ യോഗ്യനതാക്കണമേ.

 

 1. കര്‍ത്താവേ നിന്നുടെ നിത്യ –

സ്വര്‍ഗ്ഗമതായൊരു രാജ്യത്തില്‍

നിന്നെ ശുശ്രൂഷിപ്പാന്‍ ഞാ – നി

പ്പോഴുമെപ്പോഴുമെന്നേക്കും.

 

 1. നിത്ൃയസ്തുതി കര്‍ത്താവിന്നും –

വിധിദിവസം കൃപ നിങ്ങളിലും

ന്യായാധിപതിക്കാദ്രതയി -

പ്പാതകനിലുമുണ്ടാകട്ടെ.

 

 1. കൃപയുള്ളവനാം കര്‍ത്താവേ –

കൃപയെന്മേലുണ്ടാകണമെ

കൃപയുണ്ടാവുകമടിയനതാ –

മെന്മേല്‍ കൃപയുണ്ടാകണമെ.

 

 1. ഇക്കുര്‍ബ്ബാനയണച്ചുള്ളോ - (

രരിപ്പട്ടക്കാരന്‍) മേലും

ഈ (ശെമ്മാശന്‍) തന്മേലും

ഒരുപോല്‍ കൃപയുണ്ടാകണമേ.

സ്തൌമെന്‍കാലോസ്‌ - കുറിയേലായിസ്സോന്‍.

 

മരിച്ചവര്‍ക്കു വേണ്ടിയുള്ള ക്രമം

 

പട്ടക്കാരന്‍:- പ്രൊമിയോന്‍ - സെദറാ

 

(കോലോകള്‍)

ലോലദീനോ ഉലോലതുബാത്തോ

 

1, മോറാനേശുമശിഹ

ഉള്‍ക്കൊണ്ടോരി നിന്‍ മെയ്യും - തിരുരക്തമതും

ശിക്ഷാപ്രതികാരങ്ങള്‍ക്കായ്‌

തീരാതേ കുറ്റങ്ങളാറാ - നുതകീടണമെ;

നിന്‍വലമതില്‍ നില്‍ക്കുന്നതിനും

ഹാലേലുയ്യാ - ധൈര്യസമേതം.

2, നിന്‍മോദത്താഴ്വരയില്‍ കുടിപ്പിക്കും നീയവരെ

കര്‍ത്താവേ, ഞങ്ങള്‍ ഭക്ഷി - ച്ചീ നിന്‍മെയ്യും

വിശ്വാസത്താല്‍ പാനംചെ –

യ്തോരുയിരേകും രക്തമതും - തീനരകത്തില്‍

പാലമതായ്‌ തീര്‍ന്നേകണമേ

ഹാലേലുയ്യാ - ജീവന്‍ നിത്യം. ബാറെക്മോര്‍.

 

പട്ടക്കാരന്‍:- ശുബഹോ....

 

 1. ശിഷ്യര്‍ക്കായമ്മാളികയില്‍തന്‍ - തിരുമേനി –

ഖണ്ഡിച്ചാദാമൃരുടെ ര -

ക്ഷയ്ക്കും പുണ്യത്തിനുമായി - തന്‍ രക്തത്തെ

കാസാതന്നില്‍ ചേര്‍ത്തൊരു

ഹാലേലുയ്യാ - സുതനായ്‌ സ്തോത്രം.

 

 1. പുതുജീവന്‍ നിന്നൊടുകൈക്കൊ - ണ്ടോരാക്കൈകള്‍

അവസാനദിനേ വിധിസമയ –

ത്തെരിതീയിന്‍ രൂക്ഷതയിങ്കല്‍ - ഞെട്ടീടല്ലെ.

നിന്‍ശൈത്യം - കൊണ്ടവതാനേ

ഹാലേലുയ്യാ - നീട്ടപ്പെടണേ. മെനഓലം....

 

 1. ഗോഗുല്‍ത്തായില്‍ രക്ഷകനാ - വൃക്ഷത്തിന്മേല്‍

വെച്ചങ്ങു മരിച്ചോര്‍ നെടുവീര്‍ -

പ്പിന്‍ ശബ്ദം കേട്ടിട്ടിളകി പ്ലാതാളത്തില്‍

ചെന്നവരുടെ നുകമതൊഴിച്ചു

ഹാലേലുയ്യാ മോദിപ്പിച്ചു.

 

പട്ടക്കാരന്‍:- (എത്രോ) ജനം:- എക്ബാ

 

പാതകനാം റുബേലിനു - ജീവന്‍ മുശ

മൃഗബലിയാല്‍ നല്‍കി - യെങ്കില്‍

ജീവനെഴും നിന്‍ - ബലിയാലേ

വിശ്വാസികളായ്‌ മരിച്ചോര്‍ക്ക –

ങ്ങെത്ര ഗുണം കൂടും.

 

കുറിയേലായിസ്സോന്‍, കുറിയേലായിസ്സോന്‍, കുറിയേലായിസ്സോന്‍. ഞങ്ങളുടെ കര്‍ത്താവേ, ഞങ്ങളുടെമേല്‍ അനുഗ്രഹം ചെയ്യണമെ. ഞങ്ങളുടെ കര്‍ത്താവേ, കൃപയുണ്ടായി ഞങ്ങളുടെമേല്‍ അനുഗ്രഹം ചെയ്യണമെ. ഞങ്ങളുടെ കര്‍ത്താവേ, ഉത്തരമരുളിച്ചെയ്തു ഞങ്ങളുടെമേല്‍ അനുഗ്രഹം ചെയ്യണമെ. ഞങ്ങളുടെ കര്‍ത്താവേ, നിനക്കു സ്തുതി. ഞങ്ങളുടെ കര്‍ത്താവേ, നിനക്കു സ്തുതി. എന്നേക്കും ഞങ്ങളുടെ ശരണവുമേ, നിനക്കു സ്തുതി. ബാറെക്മോര്‍.

 

ആകാശത്തിലുള്ള ഞങ്ങളുടെ പിതാവേ,

 കൃപനിറഞ്ഞ മറിയമേ...

അനുബന്ധം

 വി. കുര്‍ബ്ബാന കൊടുക്കുമ്പോള്‍

(ന മാര്‍ ബാലായി കരുണനിറഞ്ഞവനേ.... പോലെ

 

 1. രക്ഷകനുരചെയ്താ - നെന്‍ മെയ്രക്തങ്ങള്‍

കൈക്കൊള്ളുന്നോരില്‍ - വാസം ചെയ്യും ഞാന്‍

 1. വിശ്വാസാല്‍ ശുദ്ധ്യാ - യെന്നെ കൈക്കൊണ്ടു

കല്പന കാക്കുന്നോന്‍ എന്‍ സ്നേഹിതനല്ലോ.

 1. ഗാത്രം ഭക്ഷണമാം - രുധിരം കാസായാം

അവ കൈക്കൊള്‍വോനില്‍ - വാസം ചെയ്യും ഞാന്‍:

 1. ആത്മാവിനു മുക്തി - നേടാന്‍ പുണ്വമെഴും

രക്തശരീരങ്ങള്‍ - രക്ഷകനേ, നല്‍ക.

 1. താവക ഗാത്രത്താല്‍ - പരിഹാരം നേടി

നിശ്ചയമായ്ജജീവന്‍ - പ്രാപിക്കും ഞങ്ങള്‍

6.രക്തശരീരങ്ങള്‍ - കൈക്കൊണ്ടതുമൂലം

അന്ത്യദിനേ ഞങ്ങള്‍ - വിധിയേറ്റീടരുതേ.

7.രവമെയ്‌ രക്തങ്ങള്‍ - ഉള്‍ക്കൊണ്ടോര്‍ ഞങ്ങള്‍

വിധിയും ദണ്ഡനവും - നേടരുതേ നാഥാ

8.നിന്‍മെയ്‌ രക്തങ്ങള്‍ - ഞങ്ങള്‍ക്കച്ചാരം

തന്നതിനാല്‍ വിധിയില്‍ - നാഥാ, ചേര്‍ക്കരുതേ

9.അംഗങ്ങളിലവയേ - നിക്ഷേപിക്കുകയാല്‍

ഉയിരേകിയ നാഥാ, - വന്ദിക്കുന്നടിയാര്‍.

10.സത്യം കാക്കുന്നോ - രുത്തമവിധി നാഥാ,

കടമെല്ലാം പോക്കി - വിധിയൊഴിവാക്കണമേ.

 

(൯) ബമ്ദബ്റോനുസൊദുമല്‍ക്കോ

(മാര്‍ അപ്രേം)

 

മശിഹാരാജാവാം നാഥന്‍

ദൈവത്തിന്‍ വ്യാപാരത്താല്‍

വിശ്വാസം കൊണ്ടാത്മാവില്‍

പുണ്യം നേടേണം ഞങ്ങള്‍ - ഹാലേലുയ്യാ.

 

രക്ഷക, നീ ധന്യന്‍ സ്തോത്രം,

സ്തോത്രം, കൃപചെയ്കെന്നേവം

സ്ലീബായാല്‍ രക്ഷിച്ചോനാം

സുതനോടര്‍ത്ഥിക്കേണം നാം - ഹാലേലുയ്യാ.

 

മാത്ൃവിശുദ്ധപരേതര്‍ക്കായ്‌

സുസ്മൃതി വര്‍ദ്ധിപ്പിച്ചോനാം

നീ പരിശുദ്ധന്‍, പരിശുദ്ധന്‍,

പരിശുദ്ധന്‍ നീ മഹനീയന്‍ - ഹാലേലുയ്യാ.

 

ദൂതഗണം ഞങ്ങള്‍ക്കൊപ്പം

പാവനമീ സ്ഥാനം പുകി

ക്കൊണ്ടാടുന്നീശാത്മജനാം

മശിഹാതന്‍ മെയ്രക്തങ്ങള്‍ - ഹാലേലുയ്യാ.

 

സദയം സവിധം പ്രാപിപ്പിന്‍

കൈക്കൊള്‍വിന്‍ പാപം പോക്കി

ശാശ്വതജീവന്‍ നേടീടാന്‍

വിശ്വാസത്തോടുള്‍ക്കൊള്‍വിന്‍ - ഹാലേലുയ്യാ.

 

കര്‍ത്താവേ, നിന്‍ മദ്ബഹായില്‍

സ്മൃതരാകട്ടേ മൃതിപൂണ്ടോര്‍

നിന്‍ശ്രേഷ്ഠത വെളിവാകുന്നാള്‍

നിന്‍വലമവരാര്‍ന്നീടട്ടെ - ഹാലേലുയ്യാ.

അനുബന്ധം 11

കുര്‍ബ്ബാന അനുഭവിക്കുന്നതിനു മുമ്പുള്ള പ്രാര്‍ത്ഥനകള്‍

 

1. എന്റെ കര്‍ത്താവേ, നിന്നെ ഭക്ഷിപ്പാന്‍ എന്നെ യോഗ്യനാക്കണമെ. നിന്റെ പരിശുദ്ധ ശരീരമാകുന്ന ഭക്ഷണം മുലം എന്റെ ദുര്‍മ്മോഹങ്ങള്‍ ക്ഷയിച്ചുപോകുകയും, നിന്റെ ജീവനുള്ള കാസായാകുന്ന പാനീയത്താല്‍ എന്റെ ദുര്‍വികാരങ്ങള്‍ ശമിക്കുകയും ചെയ്യുമാറാകണമെ. എന്റെ കര്‍ത്താവും ദൈവവുമേ, കടങ്ങളുടെ പരിഹാരത്തിനും പാപങ്ങളുടെ മോചനത്തിനും, നിന്നാല്‍ ഞാന്‍ യോഗ്യനായിത്തീരണമെ - ആമ്മീന്‍.

(മറ്റൊന്ന്‌)

2. ദൈവമായ കര്‍ത്താവേ, നിന്റെ പരിശുദ്ധ ശരീരം ഭക്ഷിപ്പാനും, പുണ്യ പ്രദമായ നിന്റെ രക്തം പാനം ചെയ്‌വാനും എന്നെ യോഗ്യനാക്കണമെ. എന്റെ കര്‍ത്താവും എന്നേക്കും എന്റെ ദൈവവുമേ, നിന്റെ തിരുവിഷ്ടത്തെ പ്രസാദിപ്പിച്ചിട്ടുള്ള സകലരോടുംകൂടെ, സ്വര്‍ഗ്ഗരാജ്യത്തിനു ഞാന്‍ അവ കാശിയായിത്തീരണമെ - ആമ്മീന്‍.

(വേറൊന്ന്‌)

3.ദൈവമായ കര്‍ത്താവേ, നിന്റെ പരിശുദ്ധ ശരീരത്താല്‍ എന്റെ ശരീരം വിശുദ്ധീകരിക്കപ്പെടുവാനും, പുണ്യപ്രദമായ നിന്റെ രക്തത്താല്‍ എന്റെ ആത്മാവു പ്രശോഭിക്കുവാനും എന്നെ യോഗ്യനാക്കണമെ. എന്റെ കര്‍ത്താവും എന്നേക്കും എന്റെ ദൈവവുമേ, അതെന്റെ കടങ്ങളുടെ പരിഹാരത്തിനും, പാപങ്ങളുടെ മോചനത്തിനും ആയിത്തീരുമാറാകണമെ - ആമ്മീന്‍.

 

 

കുര്‍ബ്ബാനാനുഭവശേഷം

 1. എന്റെ ശരീരം ഭക്ഷിക്കുകയും, എന്റെ രക്തം കുടിക്കുകയും, എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ എന്നിലും, ഞാന്‍ അവനിലും വസിക്കുമെന്നും, അവസാനദിവസത്തില്‍ ഞാനവനെ എഴുന്നേല്‍പിക്കുമെന്നും, പുണ്യവും പരിശുദ്ധവുമായ നിന്റെ തിരുവായരുളിച്ചെയ്തു വാഗ്ദത്തം ചെയ്തിരിക്കുന്നുവല്ലേോ. എന്റെ കര്‍ത്താവേ നിന്റെ പരിശുദ്ധശരീരം ഞാന്‍ ഭക്ഷിക്കുകയും, പുണ്യപ്രദമായ നിന്റെ രക്തം കുടിക്കുകയും ചെയ്തിരിക്കുന്നു. അത്‌ എനിക്കു ന്യായവിധിക്കോ, പ്രതികാരത്തിനോ, ശിക്ഷയ്ക്കോ, കുറ്റാരോപണത്തിനോ ആയിത്തീരാതെ, എന്റെ കര്‍ത്താവും എന്നേക്കും എന്റെ ദൈവവുമേ, കടങ്ങളുടെ പരിഹാരത്തിനും പാപങ്ങളുടെ മോചനത്തിനും, മരിച്ചവരുടെ ഇടയില്‍നിന്നുള്ള അനുഗ്രഹിക്കപ്പെട്ട പുനരുത്ഥാനത്തിനും, നിന്റെ ഭയങ്കര സിംഹാസനത്തിനു മുമ്പാകെയുള്ള മുഖപ്രസന്നതയ്ക്കുമായിത്തീരണമെ - ആമ്മീന്‍.

 

(മറ്റൊന്ന്‌)

 

2, കര്‍ത്താവേ, നിന്റെ സ്വര്‍ഗ്ഗീയമേശയുടെ സംബന്ധത്തിനു എന്നെ യോഗ്യനാക്കിയിട്ടുള്ള ബഹുലമായ നിന്റെ കരുണയ്യെപ്രതി നിന്നെ ഞാന്‍ സ്തോത്രം ചെയ്യുന്നു. എന്റെ കര്‍ത്താവേ, നിന്റെ പരിശുദ്ധ രഹസ്യങ്ങളുടെ സ്വീകരണത്താല്‍ ഞാന്‍ കുറ്റം വിധിക്കപ്പെടുമാറാകരുതെ. നിന്റെ പരിശുദ്ധ റുഹായോടു സംബന്ധപ്പെടുവാന്‍ ഞാന്‍ യോഗ്യനായിത്തീര്‍ന്നു കൊണ്ട്‌, ആദിമുതലുള്ള സകല പുണ്യവാന്മാരോടുംകൂടെ ഓഹരിയും അവകാശവും കണ്ടെത്തുകയും, നിന്നെയും നിന്റെ ഏകപുത്രനെയും, സകലത്തിലും വിശുദ്ധനായ നിന്റെ റുഹായെയും സ്തുതിക്കുകയും ചെയ്യുമാ റാകണമേ - ആമ്മീന്‍.

(വേറൊന്ന്‌)

 

3, നിന്റെയും, നിന്റെ പിതാവിന്റെയും, നിന്റെ പരിശുദ്ധറുഹായുടെയും തിരുവിഷ്ടത്താല്‍, ഞങ്ങള്‍ക്കുവേണ്ടി ബലിയായി അര്‍പ്പിക്കപ്പെടുകയും, നിന്റെ പരിശുദ്ധശരീരം ഞങ്ങളെ തീറ്റുകയും, പുണ്യമുണ്ടാക്കുന്ന രക്തം ഞങ്ങളെ കുടിപ്പിക്കുകയും ചെയ്ത ഞങ്ങളുടെ ദൈവമായ യേശുമശിഹാ, നിന്റെ സ്നേഹത്തില്‍ ഞങ്ങളെ സ്ഥിരപ്പെടുത്തുകയും, നിന്നോടുള്ള ഭക്തി കൊണ്ടു ഞങ്ങളെ നിറയ്ക്കുകയും, നിന്റെ വിശ്വാസത്തില്‍ ഞങ്ങളെ പ്രതിഷ്ഠിക്കുകയും കുറ്റമില്ലാത്ത നടപടികളാല്‍ ഞങ്ങളെ അലങ്കരിക്കുകയും ചെയ്യണമെ. ഞങ്ങളുടെയും ഞങ്ങളുടെ മരിച്ചുപോയവരുടെയും പാപങ്ങള്‍ മോചിക്കണമെ. ഞങ്ങള്‍ നിത്യമായി നിന്നെയും, നിന്റെ ജനകനാം പിതാവാം ദൈവത്തെയും നിന്റെ വിശുദ്ധ റൂഹായെയും സ്തുതിക്കുമാറാകണമെ - ആമ്മീന്‍.

 

ബുര്‍ക്സാ ഭക്ഷിക്കുമ്പോള്‍

 

പിതാവും പുര്തനും പരിശുദ്ധറൂഹായുമായ കര്‍ത്താവേ, നിന്റെ പക്കല്‍ നിന്നു ഞങ്ങള്‍ക്കു നന്മകള്‍ക്കുമേല്‍ നന്മകളും, വാഴ്വുകള്‍ക്കുമേല്‍ വാഴ്വുകളും എന്നേക്കും വര്‍ദ്ധിപ്പിക്കുമാറാകണമെ - ആമ്മീന്‍.