Annunciation to the Departed Saturday

St. Mary’s Syriac Church of Canada Mississauga

ദുഃഖശനിയുടെ പ്രാർത്ഥനക്രമം   
ദുഃഖശനിയുടെ പ്രഭാതം

ദുഃഖശനിയുടെ കൗമാ

ഞങ്ങൾക്കുവേണ്ടിയുഉള്ള നിന്റെ താഴ്ന്ന വാഴ്ത്തപ്പെട്ടതാ കുന്നു.

തൻ്റെ കബറടക്കത്താൽ കബറിൻ്റെ നാശത്തെ നീക്കിയ വനായ മിശിഹാ, ഞങ്ങളുടെ മരണത്തെ നീ ജീവിപ്പിച്ച് ഞങ്ങ ളുടെ കബറടക്കപ്പെട്ടവരെ ഉയിർപ്പിക്കണമേ. +

(മൂന്നു പ്രാവശ്യം ചൊല്ലി കുമ്പിടണം)

എൻ്റെ കർത്താവേ, നിനക്കു സ്‌തുതി

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ

51-ാം  മസുമൂറ

ദൈവമേ! നിന്‍റെ കൃപപോലെ എന്നോടു കരുണ ചെയ്യേണമെ. നിന്‍റെ കരുണയുടെ ബഹുത്വത്തിന്‍ പ്രകാരം എന്‍റെ പാപങ്ങള്‍ മായിച്ചു കളയേണമെ.

എന്‍റെ അന്യായത്തില്‍നിന്ന് എന്നെ നന്നായി കഴുകി എന്‍റെ പാപങ്ങളില്‍ നിന്ന് എന്നെ വെടിപ്പാക്കേണമെ. എന്തെന്നാല്‍ എന്‍റെ അതിക്രമങ്ങള്‍ ഞാന്‍ അറിയുന്നു. എന്‍റെ പാപങ്ങളും എപ്പോഴും എന്‍റെ നേരെ ഇരിക്കുന്നു.

നിന്നോടുതന്നെ ഞാന്‍ പാപം ചെയ്തു. നിന്‍റെ തിരുമുമ്പില്‍ തിന്മകള്‍ ഞാന്‍ചെയ്തു. എന്തെന്നാല്‍ നിന്‍റെ വചനത്തില്‍ നീ നീതീകരിക്കപ്പെടുകയും നിന്‍റെ ന്യായവിധികളില്‍ നീ ജയിക്കയും ചെയ്യും. എന്തെന്നാല്‍ അന്യായത്തില്‍ ഞാന്‍ ഉത്ഭവിച്ചു. പാപങ്ങളില്‍ എന്‍റെ മാതാവ് എന്നെ ഗര്‍ഭം ധരിക്കയും ചെയ്തു.

എന്നാല്‍ നീതിയില്‍ നീ ഇഷ്ടപ്പെട്ടു. നിന്‍റെ ജ്ഞാനത്തിന്‍റെ രഹസ്യങ്ങള്‍ എന്നെ നീ അറിയിച്ചു. നിന്‍റെ സോപ്പാകൊണ്ട് എന്‍റെ മേല്‍ തളിക്കേണമെ.

ഞാന്‍ വെടിപ്പാകപ്പെടും. അതിനാല്‍ എന്നെ നീ വെണ്മയാക്കേണമെ. ഉറച്ച മഞ്ഞിനെക്കാള്‍ ഞാന്‍ വെണ്മയാകും.

നിന്‍റെ ആനന്ദവും സന്തോഷവും കൊണ്ട് എന്നെ തൃപ്തിയാക്കേണമെ. ക്ഷീണമുള്ള എന്‍റെ അസ്ഥികള്‍ സന്തോഷിക്കും. എന്‍റെ പാപങ്ങളില്‍നിന്നു നിന്‍റെ മുഖം തിരിച്ച് എന്‍റെ അതിക്രമങ്ങളെ ഒക്കെയും മായിക്കണമെ.

ദൈവമെ വെടിപ്പുള്ള ഹൃദയം എന്നില്‍ സൃഷ്ടിക്കേണമെ. സ്ഥിരതയുള്ള നിന്‍റെ ആത്മാവിനെ എന്‍റെ ഉള്ളില്‍ പുതുതാക്കേണമെ. നിന്‍റെ തിരുമുമ്പില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ. നിന്‍റെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്നും എടുക്കയും അരുതേ.

എന്നാലോ നിന്‍റെ ആനന്ദവും രക്ഷയും എനിക്കു തിരിച്ചു തരേണമെ. മഹത്വമുള്ള നിന്‍റെ ആത്മാവ് എന്നെ താങ്ങുമാറാകേണമെ. അപ്പോള്‍ ഞാന്‍അതിക്രമക്കാരെ നിന്‍റെ വഴി പഠിപ്പിക്കും. പാപികള്‍ നിങ്കലേക്കു തിരികയും  ചെയ്യും.

എന്‍റെ രക്ഷയുടെ ദൈവമായ ദൈവമേ! രക്തത്തില്‍ നിന്ന് എന്നെ രക്ഷിക്കേണമെ. എന്‍റെ നാവ് നിന്‍റെ നീതിയെ സ്തുതിക്കും. കര്‍ത്താവേ! എന്‍റെ അധരങ്ങള്‍ എനിക്കു തുറക്കേണമെ. എന്‍റെ വായ് നിന്‍റെ സ്തുതികള്‍ പാടും.

എന്തെന്നാല്‍ ബലികളില്‍ നീ ഇഷ്ടപ്പെടുന്നില്ല. ഹോമ ബലികളില്‍ നീ നിരപ്പായതുമില്ല. ദൈവത്തിന്‍റെ ബലികള്‍ താഴ്മയുള്ള ആത്മാവാകുന്നു. ദൈവം നുറുങ്ങിയ ഹൃദയത്തെ നിരസിക്കുന്നില്ല.

നിന്‍റെ ഇഷ്ടത്താല്‍ സെഹിയോനോടു നന്മ ചെയ്യേണമെ. ഊര്‍ശ്ലേമിന്‍റെ മതിലുകളെ പണിയേണമെ. അപ്പോള്‍ നീതിയുടെ ബലികളിലും ഹോമ ബലികളിലും നീ ഇഷ്ടപ്പെടും. അപ്പോള്‍ നിന്‍റെ ബലിപീഠത്തിന്മേല്‍ കാളകള്‍ബലിയായി കരേറും. ദൈവമേ സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോര്‍.

എനിയോനോ

1. സ്വാഭാവികമായി ജീവനുള്ളവനായിരിക്കേ ഞങ്ങൾക്കു വേണ്ടി മരിച്ചവരുടെ ഇടയിൽ ഗണിക്കപ്പെട്ടവനായ ദൈവമേ, ഞങ്ങളോടു കരുണയുണ്ടാകണമേ.

2. തിരുവിഷ്ടത്താൽ മരണം ആസ്വദിക്കുകയും തന്റെ മര ണത്താൽ മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്‌തവനായ ദൈവ മേ, ഞങ്ങളോടു കരുണയുണ്ടാകണമേ.

3. മരിക്കുകയും ജീവിക്കുകയും ഞങ്ങൾക്കു ജീവൻ നൽകു കയും ചെയ്തവനായ മരണമില്ലാത്ത ജീവനുള്ള ദൈവമേ, ഞങ്ങളോടു കരുണയുണ്ടാകണമേ.

4. കുറ്റക്കാരനായ ആദാം നിമിത്തം കുറ്റക്കാരനെപ്പോലെ മരിച്ചവരുടെ ഇടയിൽ വയ്ക്കപ്പെട്ടവനായ ദൈവമേ, ഞങ്ങ ളോടു കരുണയുണ്ടാകണമേ. ബാറെക്മോർ.

5. ഞങ്ങളുടെ രക്ഷയ്ക്കു വേണ്ടി കബറിൽ മൂന്നു ദിവസം പാർത്തവനായ ദൈവമേ, ഞങ്ങളോടു കരുണയുണ്ടാക ണമേ. കുറിയേലായിസ്സോൻ.

എൻ്റെ ദൈവമേ! നീ എൻ്റെ ദൈവമാകുന്നു; ഞാൻ ന് ക്കായി കാത്തിരിക്കും. 

ദാഹിച്ചും വരണ്ടും വെള്ളത്തിനായി ആഗ്രഹിക്കുന്ന ഭൂമി പോലെ എൻ്റെ ആത്മാവ് നിന്നെക്കുറിച്ചു ദാഹിച്ചിരിക്കുന്നു. എൻ്റെ ജഡവും നിനക്കായി കാത്തിരിക്കുന്നു.

നിൻ്റെ ബലവും നിൻ്റെ ബഹുമാനവും കാണ്മാൻ ഇപ്ര കാനം സത്യമായിട്ട് ഞാൻ നിന്നെ നോക്കി.

എന്തെന്നാൽ നിൻ്റെ കരുണ ജീവനെക്കാൾ നല്ലതാ ന്നു. എന്റെ അധരങ്ങൾ നിന്നെ സ്‌തുതിക്കും.

ഞാൻ ജീവനോടിരിക്കുമ്പോൾ ഇപ്രകാരം ഞാൻ നിന്നെ വാഴ്ത്തുകയും, നിൻ്റെ നാമത്തിൽ എന്റെ കൈകൾ ഉയർത്തുകയും ചെയ്യും.

എൻ്റെ ആത്മാവ് കൊഴുപ്പും മേദസ്സുംകൊണ്ടെന്നപോലെ പുഷ്ടിയാകും. എൻ്റെ വായ് സ്‌തുതിയുള്ള അധരങ്ങൾ കൊണ്ട് നിന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യും.

എൻ്റെ കിടക്കമേൽ ഞാൻ നിന്നെ ഓർത്തു; രാത്രികാല ങ്ങളിൽ ഞാൻ നിന്നെ ധ്യാനിക്കുകയും ചെയ്തു.

എന്തെന്നാൽ നീ എനിക്കു സഹായക്കാരനായിത്തീർന്നു. നിന്റെ ചിറകുകളുടെ നിഴലിൽ ഞാൻ മറയ്ക്കപ്പെടും.

എൻറെ ആത്മാവ് നിന്നെ പിന്തുടർന്നു: നിൻ്റെ വലതുകൈ എന്നെ താങ്ങുകയും ചെയ്തു.

എൻ്റെ ആത്മാവിനെ നശിപ്പിപ്പാൻ അന്വേഷിക്കുന്നവർ ഭൂമി യുടെ ആഴങ്ങളിലേക്കു പ്രവേശിക്കും.

അവർ വാളിന് ഏൽപ്പിക്കപ്പെടുകയും, കുറുനരികൾക്കു ഭക്ഷണമായിത്തീരുകയും ചെയ്യും; രാജാവ് ദൈവത്തിൽ സന്തോഷിക്കും.

അവനെക്കൊണ്ട് ആണയിടുന്ന ഏവനും പുകഴ്‌ചയു ണ്ടാകും എന്തെന്നാൽ അസത്യം പറയുന്നവരുടെ വായ് അട തക്കപ്പെടും.

ദൈവമേ! സ്‌തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്‌മോർ
       
                                                                                                                         എനിയോനോ                                                                                                                                                

1. പാതാളത്തിലെ ആത്മാക്കളോട് പുതിയ ജീവന്റെ സുവി ശേഷവും പുനരുത്ഥാനവും പ്രസംഗിച്ചവനായ മിശിഹാത സുരാനേ, നിൻ്റെ അടുക്കൽ ഞാൻ കുമ്പിടുന്നതുകൊണ്ട്
എന്നോടു കരുണയുണ്ടാകണമേ.

2. തന്റെ മരണത്താൽ മരണമുള്ളവരെ ജീവിപ്പിക്കുകയും പാതാളത്തിലെ ആത്മാക്കൾക്ക് ശരണവും രക്ഷയും ഉദിപ്പി ക്കുകയും ചെയ്തവനായ മിശിഹാതമ്പുരാനേ, നിന്റെ അടു ക്കൽ ഞാൻ കുമ്പിടുന്നതുകൊണ്ട് എന്നോടു കരുണയുണ്ടാകണമേ.

3. തൻറെ പ്രവേശനത്താൽ കബറടക്കപ്പെട്ട മരിച്ചവർ ആശ്വാസം അനുഭവിക്കുകയും തന്നെ എതിരേല്‌പാൻ സന്തോഷത്തോടെ അവർ സ്‌തുതി പാടിക്കൊണ്ട് വാഞ്ഛി ക്കുകയും ചെയ്തു എന്ന ദൈവമേ, നിൻ്റെ അടുക്കൽ ഞാൻ കുമ്പിടുന്നതുകൊണ്ട് എന്നോടു കരുണയുണ്ടാകണമേ.

4. പാതാളത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും തന്നിൽ വിശ്വ സിച്ച ആത്മാക്കളെ പരിജ്ഞാനമാകുന്ന പ്രകാശംകൊണ്ട് നിറയ്ക്കുകയും ചെയ്തവനായ മിശിഹാതമ്പുരാനേ, നിന്റെ അടുക്കൽ ഞാൻ കുമ്പിടുന്നതുകൊണ്ട് എന്നോടു കരുണ യുണ്ടാകണമേ. ബാറെക്മോർ.

5. തന്റെ മരണത്താൽ പാതാളത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും ഞങ്ങളുടെ വർഗ്ഗത്തെ സന്ദർശിക്കുകയും കൈനീട്ടി എഴുന്നേല്‌പിക്കുകയും ചെയ്‌തവനായ മിശിഹാതമ്പുരാനേ, നിൻ്റെ അടുക്കൽ ഞാൻ കുമ്പിടുന്നതുകൊണ്ട് എന്നോടു കരു ണയുണ്ടാകണമേ. കുറിയേലായിസ്സോൻ.

ആകാശങ്ങൾ ദൈവത്തിൻ്റെ മഹത്ത്വത്തെ അറിയിക്കുന്നു. ആകാശത്തട്ട് അവൻ്റെ കൈവേലയെ കാണിക്കുന്നു. പകൽ പകലിനു വാക്കിനെ ഉച്ചരിക്കുന്നു. രാത്രി രാത്രിക്ക് അറി വിനെ അറിയിക്കുകയും ചെയ്യുന്നു.

അവയുടെ ശബ്ദം കേൾക്കപ്പെടാത്ത ഭാഷയുമില്ല. വാക്കു കളുമില്ല. ഭൂമിയിൽ എല്ലായിടവും അവയുടെ അറിയിപ്പും ഭൂലോകത്തിന്റെ അതിർത്തികളോളം അവയുടെ വചനങ്ങളും പുറപ്പെട്ടിരിക്കുന്നു.

അവൻ അവയിൽ സൂര്യൻ്റെ മേൽ അവൻ്റെ കൂടാരം അടിച്ചു. അത് തൻ്റെ മണവറയിൽ നിന്ന് പുറപ്പെടുന്ന മണ വാളൻ എന്നപോലെയാകുന്നു. പരാക്രമമുള്ളവൻ എന്ന പോലെ തന്റെ വഴി ഓടുവാൻ സന്തോഷിക്കും.

ആകാശത്തിന്റെ അറ്റങ്ങളിൽ നിന്ന് അതിൻ്റെ പുറപ്പാടും ആകാശത്തിന്റെ അറുതികളിന്മേൽ അതിൻ്റെ താങ്ങലും ആകുന്നു. അതിൻ്റെ ആവിയിൽനിന്ന് മറവായിരിക്കുന്നത് ഒന്നും ഇല്ല.

കർത്താവിന്റെ വേദപ്രമാണം കറയില്ലാത്തതും ആത്മാ വിനെ തിരിക്കുന്നതും ആകുന്നു. കർത്താവിൻ്റെ സാക്ഷി വിശ്വാസയോഗ്യവും ശിശുക്കളെ ജ്ഞാനമുള്ളവരാക്കുന്നതും 

ആകുന്നു. കർത്താവിൻ്റെ പ്രമാണങ്ങൾ ചൊയ്യുള്ളവയും ഹൃദ യത്തെ സന്തോഷിപ്പിക്കുന്നവയും ആകുന്നു. കർത്താവിന്റെ കൽപ്പന  തിരഞ്ഞെടുക്കപ്പെട്ടതും കണ്ണുകളെ പ്രകാശിപ്പിക്കു ന്നതും ആകുന്നു.

കർത്താവിനെക്കുറിച്ചുള്ള ഭയം വെടിപ്പുള്ളതും എന്നേ ക്കും നിലനിൽക്കുന്നതും ആകുന്നു. കർത്താവിന്റെ ന്യായ വിധികൾ സത്യമായിട്ടുള്ളവയും സകലത്തിലും നീതിയാ യിട്ടുള്ളവയും ആകുന്നു. അവ സ്വർണ്ണത്തെക്കാളും നല്ല രത്ന ങ്ങളെക്കാളും ആഗ്രഹിക്കത്തക്കവയും തേനിനെക്കാളും തേൻകട്ടയെക്കാളും മാധുര്യമുള്ളവയും ആകുന്നു.

അത്രയുമല്ല തൻ്റെ ദാസൻ അവയാൽ സൂക്ഷിക്കപ്പെടും. അവൻ അവയെ ആചരിച്ചാൽ വളരെ പ്രതിഫലം കിട്ടും. പിഴ കളെ തിരിച്ചറിയുന്നവൻ ആര്? രഹസ്യകാര്യങ്ങളിൽ എന്നെ കുറ്റമില്ലാത്തവനാക്കിത്തീർക്കണമേ.

ദുഷ്‌ടന്മാർ എന്നിൽ അധികാരപ്പെടാതിരിപ്പാനും, പാപ ങ്ങളിൽ നിന്ന് ഞാൻ വെടിപ്പുള്ളവനായിരിപ്പാനുമായിട്ട് അന്യായങ്ങളിൽ നിന്ന് നിൻ്റെ ദാസനെ തടയണമേ. എന്റെ സഹായക്കാരനും എൻ്റെ രക്ഷിതാവും ആയ കർത്താവേ എൻ്റെ വായിലെ വചനങ്ങൾ നിൻ്റെ ഇഷ്ട‌പ്രകാരവും എന്റെ ഹൃദയത്തിലെ ധ്യാനം നിൻ്റെ മുമ്പാകെയും ഇരിക്കണമേ. ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു.    ബാറെക്മോർ.

എനിയോനോ

1. മരിച്ചവർക്കു ജീവൻ നല്കുവാനും മരണത്തെ നീക്കി ക്കളയുവാനും ദുഃഖിച്ചിരിക്കുന്നവർ ആശ്വാസം പ്രാപിപ്പാനു മായി ദൈവപുത്രൻ മരണം ആസ്വദിച്ചു. മഹത്ത്വത്തിന്റെ മഹാ രാജാവായിരിക്കുന്നവൻ താൻ മാത്രമാകുന്നു.

2. ആദാമിനെയും മക്കളെയും ജീവിപ്പിക്കാനും കഠിന മരണം അവരെ ബന്ധിച്ചിരുന്ന കുഴിയിൽ നിന്ന് അവരെ
കോരിയെടുക്കുവാനുമായി മരിച്ചവരുടെ കുഴിയിലേക്ക് ജീവനുള്ളവൻ ഇറങ്ങിച്ചെന്നു. മഹത്ത്വത്തിൻ്റെ മഹാരാജാവായിരിക്കുന്നവൻ താൻ മാത്രമാകുന്നു.

3. മിശിഹാ മരിച്ചവരുടെ അടുക്കലേക്ക് ഇറങ്ങിച്ചെന്നതു കൊണ്ട് അവർ ഇന്ന് സന്തോഷിക്കട്ടെ. കബറടകക്കപ്പെട്ടവരോടൊന്നിച്ച് താൻ എണ്ണപ്പെട്ടു. അവരുടെ ഭവനങ്ങളിൽ താൻ ജീവൻ വിതച്ചു. മഹത്ത്വത്തിന്റെ മഹാരാജാവായിരിക്കുന്ന വൻ താൻ മാത്രമാകുന്നു.

4. മരിച്ചവരെ ജീവിപ്പിക്കുന്നവൻ മൃതന്മാരുടെ അടുക്ക ലേക്ക് ഇന്ന് ഇറങ്ങിച്ചെന്നു. പാതാളത്തിലെ അന്ധകാരഭവ നങ്ങളിൽ പുനരുത്ഥാനത്തിൻ്റെ പനിമഞ്ഞ് തളിച്ചു. മഹത്ത്വത്തിന്റെ മഹാരാജാവായിരിക്കുന്നവൻ താൻ മാത്രമാകുന്നു.

5. ഇന്നേദിവസം മരിച്ചവരുടെയിടയിൽ ജീവൻ്റെ സുവി ശേഷം കേൾക്കപ്പെട്ടു. കർത്താവ് അവരുടെ അടുക്കൽ പ്രവേശിച്ചതിനാൽ എല്ലാ മൃതന്മാരും ആശ്വാസം അനുഭവി ച്ചു. മഹത്ത്വത്തിൻ്റെ മഹാരാജാവായിരിക്കുന്നവൻ താൻ മാത്രം ആകുന്നു. ബാറെക്മോർ.

6. ഇന്നേദിവസം എല്ലാ ആത്മാക്കളും പാതാളത്തിൽ മഹാ പ്രകാശം ദർശിച്ചു. പാപബന്ധനങ്ങളിൽ നിന്ന് അവർ അഴി യപ്പെട്ട് സ്‌തുതിയും സ്തോത്രവും പാടി. മഹത്ത്വത്തിന്റെ മഹാരാജാവായിരിക്കുന്നവൻ താൻ മാത്രമാകുന്നു.കുറിയേ ലായിസ്സോൻ.
                                                                                                                         ഏശായ 42: 10-13                                                                                                                                                                    

കർത്താവിന് ഒരു പുതിയ പാട്ടും അവൻ്റെ സ്‌തുതിയെ ഭൂമിയുടെ അതിർത്തികളിൽ നിന്നും പാടുവിൻ. സമുദ്ര ത്തിലേക്ക് ഇറങ്ങിപ്പോകുന്നവരും അതിലുള്ള സകലവും ദീപുകളും അവയിൽ കുടിയിരിക്കുന്നവരുമേ കർത്താവിനു പാടുവിൻ

വനവും അതിലെ ഗ്രാമങ്ങളും സന്തോഷിക്കട്ടെ. കാദോർ മേച്ചിൽ സ്ഥലങ്ങളായിരിക്കട്ടെ. പാറകളിൽ കുടിയിരിക്കുന്ന വർ സ്‌തുതിക്കട്ടെ. അവർ പർവ്വതങ്ങളുടെ മുകളിൽ നിന്ന് ആർത്തുകൊള്ളട്ടെ. കർത്താവിനു മഹത്ത്വം കൊടുക്കുകയും അവന്റെ സ്‌തുതികളെ ദ്വീപുകളിൽ അറിയിക്കുകയും ചെയ്യട്ടെ.

കർത്താവ് പരാക്രമി എന്നപോലെ പുറപ്പെടും. അവൻ യോദ്ധാവ് എന്നപോലെ വാശിയെ ജ്വലിപ്പിക്കും. അവൻ ആർത്തു പ്രബലപ്പെട്ട് തൻ്റെ ശത്രുക്കളെ സംഹരിക്കും.

ആകാശങ്ങളേ, മേലിൽ നിന്ന് ആനന്ദിപ്പിൻ. മേഘങ്ങൾ നീതിയെ തളിക്കട്ടെ. ഭൂമി തുറക്കപ്പെടട്ടെ. രക്ഷ വർദ്ധിക്കട്ടെ. നീതി ഒന്നിച്ചു മുളയ്ക്കുമാറാകട്ടെ. ഇവയെ സൃഷ്ടിച്ച കർത്താവ് ഞാനാകുന്നു.

                      ദൈവമേ! സ്തു‌തി നിനക്കു യോഗ്യമാകുന്നു. ബാറെക്മോർ

എനിയോനോ

1. നമ്മുടെ കർത്താവ് മരണം കീഴടക്കിയ തൻ്റെ സ്വരൂപ മായ ആദാമിനെ നാശത്തിൻ്റെ അന്ധകാരത്തിൽ കണ്ടു. നാശ ത്തിൽനിന്നും കബറടക്കപ്പെട്ടവരുടെ കുഴിയിൽനിന്നും താൻ അവനെ പുറത്താക്കി.

2. ഒന്നാമനായ ആദാമും കോമളനായ ശേത്തും ഏനോശും നീതിമാനായ നോഹയും നിഷ്ക്കളങ്കനായ ശേമും വിശ്വാ സികളായ അബ്രഹാമും യിസ്ഹാക്കും യാക്കോബും അടുത്തുവന്ന്, അവരെ സന്ദർശിച്ചവനെ വന്ദിച്ചു.

3. കർത്താവേ, മാലാഖമാരോടും ശിഷ്യന്മാരോടുമൊന്നിച്ച് നിൻ്റെ പുനരുത്ഥാനത്തിൽ ഞങ്ങൾ ആനന്ദിക്കുമാറാകണ മേ. നിൻ്റെ വെളിപാടിൻ്റെ വലിയ ദിവസത്തെ കാത്തുകൊണ്ട് നിനക്കു സ്തു‌തി പാടുവാൻ ഞങ്ങളുടെ ശരീരങ്ങളെ നീ ശക്തീകരിക്കണമേ. ബാറെക്മോർ

4. ആദ്യമേ കൊല്ലപ്പെട്ട കടിഞ്ഞൂലായ ഹാബേൽ ഇന്നേ ദിവസം സന്തോഷിക്കട്ടെ. എന്തെന്നാൽ മരിച്ചവരെ ജീവിപ്പി ക്കുന്നവൻ കബറിൽ അവന്റെ അടുക്കലേക്കു ഇറങ്ങി പുനരു ത്ഥാനമാകുന്ന പനിമഞ്ഞു തളിച്ചു. കുറിയേലായിസ്സോൻ.

        88-ാംമസുമൂറ

എൻ്റെ രക്ഷയുടെ ദൈവമായ കർത്താവേ, പകലും രാവും നിൻ്റെ മുമ്പാകെ ഞാൻ നിലവിളിച്ചു.
എന്തെന്നാൽ എൻ്റെ പ്രാണൻ തിന്മകൾകൊണ്ട് തൃപ്തി പ്പെടുകയും എൻ്റെ ജീവൻ പാതാളത്തിൽ എത്തുകയും ചെയ്തു.

കുഴിയിലിറങ്ങുന്നവരോടൊന്നിച്ച് ഞാൻ ഗണിക്കപ്പെട്ടു. സഹായമില്ലാത്ത മനുഷ്യനെപ്പോലെ ഞാൻ ആയിത്തീർന്നു.

കബറിൽ നിദ്ര കൊള്ളുന്ന നിഹതന്മാരെപ്പോലെ സ്വതന്ത്രൻ മരിച്ചവരുടെയിടയിൽ കിടന്നു.

അവരെ നീ വീണ്ടും ഓർത്തില്ല. അവർ നിൻ കൈകളിൽ നിന്ന് നഷ്‌ടപ്പെടുകയും ചെയ്തു.
 
അഗാധകുഴിയിലെ ഇരുളിലേക്കും മരണനിഴലുകളിലേക്കും നീ എന്നെ താഴ്ത്തിക്കളഞ്ഞു. നിൻ്റെ ക്രോധം എൻ്റെമേൽ
ഉണ്ടായി. നിന്റെ ഓളങ്ങളെയെല്ലാം എൻ്റെമേൽ നീ വരുത്തി.

എൻ്റെ പരിചയക്കാർ എന്നിൽ നിന്ന് അകന്നുകളഞ്ഞു.
അവർ എന്നെ നീ നിന്ദ്യനാക്കിത്തീർക്കുകയും ഞാൻ പുറ
ത്തേക്കു വരാതെവണ്ണം തടയപ്പെടുകയും ചെയ്തു.

എൻ്റെ താഴ്‌മയിൽ ഞാൻ കണ്ണുനീരൊഴുക്കി. കർത്താവേ, ഞാൻ നിത്യവും നിന്നെ വിളിച്ചു. നിൻ്റെ അടുക്കലേക്ക് ഞാൻ എൻ്റെ കൈകൾ നീട്ടി.
                                                               ദൈവമേ,സ്തു‌തിനിനക്കുയോഗ്യമാകുന്നു.

  എനിയോനോ

1. ഇന്നേദിവസം, നമ്മുടെ കർത്താവ് പരാക്രമനെപ്പോലെ പാതാളത്തിൽ നിന്നുകൊണ്ട് അട്ടഹസിച്ചു. അതിന്റെ അടിസ്ഥാനങ്ങൾ കുലുങ്ങുകയും മരണം ഭ്രമിക്കുകയും ചെയ്തു‌.

2. ഇന്നേദിവസം, ആദാം സന്തോഷിച്ചു സ്‌തുതി പാടട്ടെ. എന്തെന്നാൽ ഇതാ അവൻ്റെ പുത്രൻ മരിച്ചവരുടെയിടയിൽ ആയിരിക്കുന്നു.

3. ഇന്നേദിവസം, നിഹതനായ ഹാബേൽ നിന്നുകൊണ്ട് മരിച്ചവരെ ജീവിപ്പിക്കുന്ന, കൊലയേറ്റ ജീവനുള്ളവനേ, സമാധാനത്താലെ വരിക എന്നു പറഞ്ഞു.

4. ഇന്നേദിവസം സ്വന്തപുത്രൻ മരിച്ചവരുടെയിടയിൽ കിട ന്നു. തന്റെ പ്രവേശനത്താൽ അവരുടെ അസ്ഥികൾ ആശ്വാസം പ്രാപിച്ചു.

5. ഇന്നേദിവസം, ജീവദാതാവ് മരിച്ചവരുടെയിടയിൽ കിടക്കുന്നത് മരണവും പാതാളവും കണ്ടപ്പോൾ അവർ ഓടി ഒളിച്ചു.

6. ഇന്നേദിവസം പാതാളത്തിനുള്ളിൽ മരിച്ചവർക്ക് അത്ഭുതമുണ്ടായി. എന്തെന്നാൽ അവരുടെ ജീവദാതാവ് ഇറങ്ങിച്ചെന്ന് അവരെ സന്ദർശിച്ചു.

7. ഇന്നേദിവസം, പടയാളികൾ സൂക്ഷ്‌മതയോടെ കബറിനെ കാത്തു. പ്രതാപവാൻ പാതാളവാതിലുകൾ തകർക്കുകയും ചെയ്തു. ബാറെക്മോർ

8. ഇന്നേദിവസം, വിശ്വാസിനിയായ സഭ സന്തോഷിക്കട്ടെ. തിരുശരീരരക്തങ്ങൾ അവൾക്കു നൽകിയകടിഞ്ഞൂൽ പുത്രന് അവൾ സ്‌തുതിപാടട്ടെ.
ആമ്മീൻ

  113-ാം  മസുമൂറ 

പ്രകാശത്തിൻ്റെ സ്രഷ്‌ടാവിനു സ്‌തുതി. കർത്താവിന്റെ ഭൃത്യന്മാരേ! സ്‌തുതി പാടുവിൻ. കർത്താവിൻ്റെ നാമത്തെ സ്‌തുതിപ്പിൻ.

കർത്താവിന്റെ നാമം ആദി മുതൽ എന്നേക്കും വാഴ്ത്ത പ്പെട്ടതാകുന്നു.

സൂര്യൻ്റെ ഉദയം മുതൽ അതിൻ്റെ അസ്തമയം വരെയും കർത്താവിൻ്റെ നാമം വലിയതാകുന്നു.

കർത്താവ് സകല ജാതികൾക്കുംമേൽ ഉന്നതനും, തന്റെ മഹത്ത്വം ആകാശങ്ങൾക്കു മീതെയും ആകുന്നു.

ഉയരത്തിൽ വസിക്കുകയും ആഴത്തിൽ നോക്കുകയും ചെയ്യുന്ന നമ്മുടെ ദൈവമായ കർത്താവിനോടു സദൃശൻ ആകാശത്തിലും ഭൂമിയിലും ആരുള്ളു?

അവൻ എളിയവനെ ജനത്തിൻറെ പ്രഭുക്കന്മാരോടു കൂടെ ഇരുത്തേണ്ടതിന് കുപ്പയിൽ നിന്ന് ഉയർത്തുന്നു. അവൻ മച്ചി യായവളെ മക്കളുടെ സന്തോഷമുള്ള മാതാവായി ഭവനത്തിൽ വസിക്കുമാറാക്കുകയും ചെയ്യുന്നു.

ദൈവമേ സ്‌തുതി നിനക്ക് യോഗ്യമാകുന്നു. ബാറെക്മോർ.

 എനിയോനോ

1. ജീവനുള്ളവൻ മരിച്ചവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരെ സന്ദർശിച്ചു. പുനരുത്ഥാനവും അനന്തമായ പുതിയ ജീവനും അവർക്കു വാഗ്ദ‌ത്തം ചെയ്തു.

2. ഇന്നേദിവസം പാതാളത്തിലേക്ക് ഇറങ്ങിച്ചെന്ന് സന്ദർശിച്ച രക്ഷകനെ നീതിമാന്മാർ തങ്ങളുടെ ഭവനങ്ങളിൽ പാടി സ്‌തുതിച്ചു.

3. കണ്ടാലും, സ്വതന്ത്രപുത്രൻ മരിച്ചവരുടെ ഇടയിലും ദൈവപുത്രൻ കബറിനുള്ളിലുമായി. പരിശുദ്ധസഭയേ, മരണംമൂലം നിൻ്റെ മക്കളെ രക്ഷിച്ചവനെ നീ സ്തോത്രം ചെയ്ക.

4. മൃതന്മാർ ജീവനിലേക്കു തിരിഞ്ഞു. അവരെ രക്ഷിച്ച ദൈവപുത്രനിൽ അവർ ആനന്ദിച്ചു. തൻ്റെ കൃപയ്ക്കു സ്‌തുതി പാടി.

5. അഗാധകുഴിയിൽ താൻ അട്ടഹസിക്കുകയും അതിന്റെ കോട്ടകൾ കുലുങ്ങുകയും ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ കണ്ടതിനാൽ മരണവും സാത്താനും പരിഭ്രമിക്കുകയും ചെയ്‌തു. ബാറെക്മോർ

6. മരിച്ചവരേ, നിങ്ങൾ തലകളുയർത്തുവിൻ. ഇതാ നിങ്ങളുടെ പുനരുത്ഥാനകൻ കബറിലേക്ക് ഇറങ്ങിയിരിക്കുന്നു. നിങ്ങളുടെ മുഖങ്ങളിൽ നിന്ന് അവൻ പൊടി കുടഞ്ഞുകളയുകയും നിങ്ങളെ പ്രഭയും തേജസ്സും ധരിപ്പിക്കുകയും ചെയ്യും.
                                                                                          കുറിയേലായിസ്സോൻ.
ആത്മാവിൽ ദരിദ്രതയുള്ളവൻ ഭാഗ്യവാന്മാർ. എന്തുകൊണ്ടെന്നാൽ സ്വർഗ്ഗരാജ്യം അവരുടെയാകുന്നു.

ദുഃഖിച്ചിരിക്കുന്നവർ ഭാഗ്യവാന്മാർ, എന്തുകൊണ്ടെന്നാൽ അവർ ആശ്വാസപ്പെടും. 

സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ, എന്തുകൊണ്ടെന്നാൽ അവർ ഭൂമിയെ അവകാശമായി അനുഭവിക്കും.

നീതിക്കായി വിശന്നു ദാഹിച്ചിരിക്കുന്നവർ ഭാഗ്യവാന്മാർ, എന്തുകൊണ്ടെന്നാൽ അവർ തൃപ്‌തരാകും.

കരുണയുള്ളവർ ഭാഗ്യവാന്മാർ, എന്തുകൊണ്ടെന്നാൽ അവരുടെമേൽ കരുണയുണ്ടാകും.

ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, എന്തുകൊണ്ട് ന്നാൽ അവർ ദൈവത്തെ കാണും.

സമാധാനം നടത്തുന്നവർ ഭാഗ്യവാന്മാർ, എന്തുകൊണ്ട് ന്നാൽ അവർ ദൈവത്തിൻ്റെ പുത്രന്മാരെന്നു വിളിക്കപ്പെടും.

നീതിനിമിത്തം പീഡിപ്പിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ, എന്തുകൊണ്ടെന്നാൽ സ്വർഗ്ഗരാജ്യം അവരുടെയാകുന്നു.

അവർ നിങ്ങളെ നിന്ദിക്കുകയും നിങ്ങളെ പീഡിപ്പിക്കുകയും എൻ്റെ നിമിത്തം സകല ദുർവ്വചനവും നിങ്ങളുടെ നേരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യ വാന്മാർ.

അപ്പോൾ നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ വർദ്ധിച്ചി രിക്കകൊണ്ട് നിങ്ങൾ സന്തോഷിച്ചാനന്ദിപ്പിൻ.      ബാറെക്മോർ.

         എനിയോനോ
                                      
1. കർത്താവേ, നിന്റെ രാജ്യത്തിൽ നീതിമാന്മാരുടെ മുഖ്യസ്ഥാനത്ത് നിന്റെ ജനനിയായ കന്യകമറിയാമിനെ നീ ഇരുത്തുമ്പോൾ ഞങ്ങളെ നീ ഓർത്തുകൊള്ളണമേ.

2. ഇന്നേദിവസം കർത്താവ് പാതാളത്തിലേക്ക് ഇറങ്ങിച്ചെന്നു. താൻ അതിൽ അട്ടഹസിക്കുകയും അതിൻ്റെ അടി സ്ഥാനങ്ങൾ കുലുങ്ങുകയും കബറടക്കപ്പെട്ടവരെ എഴുന്നേ ല്പിക്കുകയും ചെയ്‌തു. കർത്താവേ, ഞങ്ങളെ നീ ഓർത്തു കൊള്ളണമേ.

3. ഇന്നേദിവസം ഉന്നതത്തിൽ അഗ്നിമയന്മാരുടെ കൂട്ടങ്ങൾ മുന്നിൽ നിന്ന് വിറയ്ക്കുന്നു എന്നവൻ മരിച്ചവരുടെ ഇടയിൽ കിടന്നു. കർത്താവേ, ഞങ്ങളെ നീ ഓർത്തുകൊള്ളണമേ.

4. ഇന്നേദിവസം വംശത്തലവനായ ആദാമിനെ അവന്റെ നാഥൻ സന്ദർശിച്ചതിനാൽ അവൻ സന്തോഷിച്ച് സ്തുതി പാടട്ടെ. കർത്താവേ, ഞങ്ങളെ നീ ഓർത്തുകൊള്ളണമേ.

5. ഇന്നേദിവസം നീതിമാന്മാർ പാതാള അറകൾക്കുള്ളിൽ അവർക്കുദിച്ച പ്രകാശം കണ്ടതുകൊണ്ട് തലകളുയർത്തി. കർത്താവേ, ഞങ്ങള നീ ഓർത്തുകൊള്ളണമേ.
                                                                                                         ബാറെക്മോർ.
6. ഇന്നേദിവസം പാതാളത്തിൽ പരിഭ്രമം ഉണ്ടായി. മരി ച്ചവരെ ജീവിപ്പിക്കുന്നവൻ അതിലേക്ക് ഇറങ്ങിച്ചെല്ലുകയും അതിൻ്റെ അടിസ്ഥാനങ്ങൾ ഇളകുകയും ചെയ്തു. കർത്താവേ, ഞങ്ങളെ നീ ഓർത്തുകൊള്ളണമേ,
                                                            സ‌ൗമെൻകാലോസ്  കുറിയേലായിസ്സോൻ.
                                                       
    കോലോകൾ

1. ഇന്നേദിവസം പ്രഭാതത്തിൽ ഭോഷന്മാർ ആരവം ഉണ്ടാക്കി. അന്യായസംഘത്തിൽ രഹസ്യം നിരൂപിച്ചു. നീതി മാൻ കൊലയേറ്റ് കബറടക്കപ്പെട്ടിരിക്കുന്നു. അവർ ചിന്തിയ തായ നീതിയുടെ രക്തത്തിൽ നിന്ന് അവർക്കു സംതൃപ്‌തി ഉണ്ടാകാതെയും ശാന്തി അനുഭവിക്കാതിരിക്കുകയും ചെയ്യു ന്നു. അവരുടെ ഓർമ്മ നീതിയോടെ നശിപ്പിച്ചവൻ വാഴ്ത്തപ്പെട്ടവനാകുന്നു. ബാറെക്മോർ

2. ഇന്നേദിവസം പ്രഭാതത്തിൽ മരിച്ചവർക്കു ഭാഗ്യം. ലോക രക്ഷകൻ അവരുടെ അടുക്കൽ ചെന്ന് അവരെ വിളിച്ച് ജീവനും ഉയിർപ്പും അവരോടു സുവിശേഷിച്ചു. 'ഞങ്ങളുടെ പുനരു ത്ഥാനത്തിനായി ഇറങ്ങിവന്ന ജീവനുള്ളവൻ വാഴ്ത്തപ്പെട്ട വനാകുന്നു' എന്ന് അവർ തല ഉയർത്തി സ്‌തുതി പാടി.  മൊറിയോറാഹേമ്മേലൈൻ

          വീണ്ടുംകോലോകൾ

1. ഇന്നേദിവസം മരിച്ചവരുടെ ഇടയിൽ സ്വതന്ത്രൻ കിട ക്കുന്നു. താൻ മനസ്സോടെ സ്വയം താഴ്ത്തി. യൂദന്മാർ തന്റെ കബറിനെ സൂക്ഷിപ്പാൻ കാവൽക്കാരെ നിശ്ചയിച്ചു. ആകാ ശവും ഭൂമിയും തന്നാൽ നിറയപ്പെട്ടിരിക്കേ കബർ തന്നെ വഹിച്ചു. തന്റെ താഴ്‌മയ്ക്കു സ്‌തുതി. തൻ്റെ മരണത്താൽ മരിച്ചവരെ ജീവിപ്പിക്കുകയും ആദാമിനെയും അവന്റെ മക്കളെയും രക്ഷിക്കുകയും ചെയ്‌തൂ  ബാറെക്മോർ.

2. ഇന്നേദിവസം ദൈവം സൃഷ്‌ടികൾ പൂർത്തിയാക്കി വിശ്ര മിച്ചു. ഇന്ന് രാജാവ് പാതാളത്തിലേക്കിറങ്ങി. ജീവനുള്ളവൻ മരിച്ചവരുടെ ഇടയിൽ ശാന്തനായിരുന്നു. സെഹിയോൻ തന്റെ വസ്ത്രങ്ങളെ വിഭജിച്ചു. സഭയേ! നീ അടുത്തുചെന്ന് അവന്റെ ശരീരത്തെ സ്വീകരിക്കുക. മത്സരത്തോടെ തന്നെ ക്രൂശിച്ചവ ളുടെ അടിസ്ഥാനങ്ങൾ താൻ ഉന്മൂലനം ചെയ്തു‌. സ്ലീബാ യിൽ ഏറ്റുപറഞ്ഞ നിന്നെ വലതുഭാഗത്ത് ഇതാ നട്ടിരിക്കുന്നു.

               ബോത്തെദ്ഹാശോ

1. മരണമാസ്വദിച്ച ജീവനുള്ളവനും നാശം കാണാതിരുന്ന പുണ്യവാനുമായ താൻ വാഴ്ത്തപ്പെട്ടവനാകുന്നു.

2. ഞാൻ ഓടിച്ചെന്ന് ഗോഗുൽത്തായിൽ അത്ഭുതപൂർവ്വം സങ്കേതം പ്രാപിച്ചു. എൻ്റെ ഹൃദയം നെടുവീർപ്പിട്ടു. തന്റെ മാതാവായ മറിയാമും മാതാവിൻ്റെ സഹോദരിയും കരയു ന്നതായി കണ്ടു.

3. അവർ കരയുമ്പോൾ യൗസേപ്പും നീക്കോദിമോസും വന്ന് തൻ്റെ ശരീരം ഇറക്കി ചുറ്റിപ്പൊതിഞ്ഞു. ജീവന്റെ വൃക്ഷത്തെ നട്ടവനായ തന്നെ മനോഹരതോട്ടത്തിലെ പുതിയ കബറിനുള്ളിൽ വച്ചു.

4. മരത്തിന്മേൽ ബലിയാകുവാൻ തക്കവണ്ണം തന്റെ പുത്രനെ അയച്ച പിതാവിനു സ്‌തുതി. മനസ്സോടെ മരിച്ച് സുഗന്ധവർഗ്ഗം പൂശപ്പെട്ട് കബറിനുള്ളിൽ വയ്ക്കപ്പെട്ട പുത്രനു വന്ദനം. രഹസ്യങ്ങളെ പൂർണ്ണമാക്കുന്ന റൂഹായ്ക്ക സ്തോത്രം.

5. കർത്താവേ! നിന്നെ വിധിച്ച ജനത്തെ നീ വിധിക്കു മ്പോൾ ഞങ്ങളോടൊന്നിച്ച് ന്യായവിധിക്കായി നീ പ്രവേശി ക്കരുതേ. മൊറിയോറാഹേമ്മേലൈൻ

   മാർ യാക്കോബിൻ്റെ ബോവുസാ

1. പുത്രന്റെ ശബ്ദത്താൽ മരിച്ചവർ കബറിൽ നിന്ന് എഴുന്നേൽക്കുകയും പുനരുത്ഥാനദിവസത്തിൽ താൻ അവരെ മഹത്ത്വനിലയങ്കി ധരിപ്പിക്കുകയും ചെയ്യുന്നു.
                                                                                                               ആലോഹൻ

2. നമ്മുടെ കർത്താവ് ജീർണ്ണതയുമായി ഏറ്റുമുട്ടി. നശി ച്ചുപോയ ആദാമിൻ്റെ സ്വരൂപത്തെ അതിൽ നിന്ന് വീണ്ടെടു ത്തു. പാതാളത്തിൽ ജീർണ്ണിച്ചുപോയ സൃഷ്ടിയുടെ ശ്രേഷ്ഠ സ്വരൂപത്തെ അന്വേഷിക്കാൻ ഭൂമിയുടെ ആഴങ്ങളിലേക്ക് താൻ ഇറങ്ങിച്ചെന്നു.             ആലോഹൻ

3. കർത്താവേ, മനുഷ്യരുടെ സർവ്വസ്വഭാവവും നിന്നെ സ്‌തുതിക്കുന്നു. ശപിക്കപ്പെട്ട ജനത്തിൻ്റെ ചിതറിപ്പോക്കിനായി നിൻ്റെ പ്രകാശം ഉദിച്ചു. തള്ളപ്പെട്ടവരെ പൊടിമണ്ണിൽ നിന്ന് നീ എഴുന്നേല്‌പിച്ചു. നിൻ്റെ നാമത്തെയും നിന്നെ അയച്ച പിതാവിനെയും നിൻ്റെ പരിശുദ്ധ റൂഹായെയും അവർ സ്തു‌തിക്കും.
                                                                                                                  ആലോഹൻ 

4. മരിച്ചവരെ കബറുകളിൽ നിന്ന് ഉയിർപ്പിക്കുകയും പുന രുത്ഥാനത്തിൽ അവരെ മഹത്ത്വനിലയങ്കി ധരിപ്പിക്കുകയും ചെയ്യുന്നവനായുള്ളോവേ, നിനക്കു സ്തു‌തി.
                                                                                                                ആലോഹൻ

കർത്താവിനെ സ്തോത്രം ചെയ്യുന്നതും അത്യുന്നതമായ തൻ്റെ നാമത്തിനു പാടുന്നതും പ്രഭാതകാലത്ത് തന്റെ കൃപയും രാത്രികാലത്ത് തൻ്റെ വിശ്വാസവും അറിയിക്കുന്നതും നല്ലതാകുന്നു.

കർത്താവേ! പ്രഭാതസമയത്ത് എൻ്റെ ശബ്ദം കേൾക്കണമേ. പ്രഭാതസമയത്ത് ഞാൻ ഒരുങ്ങി നിനക്കു കാണപ്പെടു മാറാകണമേ. കർത്താവേ! നിൻ്റെ ജനത്തോടു കരുണ ചെയ്യണമേ. കർത്താവേ! ഞങ്ങളെല്ലാവരുടെയും പാപങ്ങൾ പരിഹരിച്ചു മോചിക്കണമേ. പരിശുദ്ധനായുള്ളോവേ! നിൻ്റെ വലതു തൃക്കൈ ഞങ്ങളുടെമേൽ ആവസിപ്പിച്ച് നിൻ്റെ തിരു നാമം നിമിത്തം ഞങ്ങളുടെ പാപരോഗത്തെ സൗഖ്യമാക്ക ണമേ.

      ഹാശയുടെകൗമാ

ദുഃഖശനിയുടെ കൗമാ

ശനിമൂന്നാംമണി
ദുഃഖശനിയുടെ കൗമാ

ദൈവമേ! നിന്‍റെ കൃപപോലെ എന്നോടു കരുണ ചെയ്യേണമെ. നിന്‍റെ കരുണയുടെ ബഹുത്വത്തിന്‍ പ്രകാരം എന്‍റെ പാപങ്ങള്‍ മായിച്ചു കളയേണമെ.

എന്‍റെ അന്യായത്തില്‍നിന്ന് എന്നെ നന്നായി കഴുകി എന്‍റെ പാപങ്ങളില്‍ നിന്ന് എന്നെ വെടിപ്പാക്കേണമെ. എന്തെന്നാല്‍ എന്‍റെ അതിക്രമങ്ങള്‍ ഞാന്‍ അറിയുന്നു. എന്‍റെ പാപങ്ങളും എപ്പോഴും എന്‍റെ നേരെ ഇരിക്കുന്നു.

നിന്നോടുതന്നെ ഞാന്‍ പാപം ചെയ്തു. നിന്‍റെ തിരുമുമ്പില്‍ തിന്മകള്‍ ഞാന്‍ചെയ്തു. എന്തെന്നാല്‍ നിന്‍റെ വചനത്തില്‍ നീ നീതീകരിക്കപ്പെടുകയും നിന്‍റെ ന്യായവിധികളില്‍ നീ ജയിക്കയും ചെയ്യും. എന്തെന്നാല്‍ അന്യായത്തില്‍ ഞാന്‍ ഉത്ഭവിച്ചു. പാപങ്ങളില്‍ എന്‍റെ മാതാവ് എന്നെ ഗര്‍ഭം ധരിക്കയും ചെയ്തു.

എന്നാല്‍ നീതിയില്‍ നീ ഇഷ്ടപ്പെട്ടു. നിന്‍റെ ജ്ഞാനത്തിന്‍റെ രഹസ്യങ്ങള്‍ എന്നെ നീ അറിയിച്ചു. നിന്‍റെ സോപ്പാകൊണ്ട് എന്‍റെ മേല്‍ തളിക്കേണമെ.

ഞാന്‍ വെടിപ്പാകപ്പെടും. അതിനാല്‍ എന്നെ നീ വെണ്മയാക്കേണമെ. ഉറച്ച മഞ്ഞിനെക്കാള്‍ ഞാന്‍ വെണ്മയാകും.

നിന്‍റെ ആനന്ദവും സന്തോഷവും കൊണ്ട് എന്നെ തൃപ്തിയാക്കേണമെ. ക്ഷീണമുള്ള എന്‍റെ അസ്ഥികള്‍ സന്തോഷിക്കും. എന്‍റെ പാപങ്ങളില്‍നിന്നു നിന്‍റെ മുഖം തിരിച്ച് എന്‍റെ അതിക്രമങ്ങളെ ഒക്കെയും മായിക്കണമെ.

ദൈവമെ വെടിപ്പുള്ള ഹൃദയം എന്നില്‍ സൃഷ്ടിക്കേണമെ. സ്ഥിരതയുള്ള നിന്‍റെ ആത്മാവിനെ എന്‍റെ ഉള്ളില്‍ പുതുതാക്കേണമെ. നിന്‍റെ തിരുമുമ്പില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ. നിന്‍റെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്നും എടുക്കയും അരുതേ.

എന്നാലോ നിന്‍റെ ആനന്ദവും രക്ഷയും എനിക്കു തിരിച്ചു തരേണമെ. മഹത്വമുള്ള നിന്‍റെ ആത്മാവ് എന്നെ താങ്ങുമാറാകേണമെ. അപ്പോള്‍ ഞാന്‍അതിക്രമക്കാരെ നിന്‍റെ വഴി പഠിപ്പിക്കും. പാപികള്‍ നിങ്കലേക്കു തിരികയും  ചെയ്യും.

എന്‍റെ രക്ഷയുടെ ദൈവമായ ദൈവമേ! രക്തത്തില്‍ നിന്ന് എന്നെ രക്ഷിക്കേണമെ. എന്‍റെ നാവ് നിന്‍റെ നീതിയെ സ്തുതിക്കും. കര്‍ത്താവേ! എന്‍റെ അധരങ്ങള്‍ എനിക്കു തുറക്കേണമെ. എന്‍റെ വായ് നിന്‍റെ സ്തുതികള്‍ പാടും.

എന്തെന്നാല്‍ ബലികളില്‍ നീ ഇഷ്ടപ്പെടുന്നില്ല. ഹോമ ബലികളില്‍ നീ നിരപ്പായതുമില്ല. ദൈവത്തിന്‍റെ ബലികള്‍ താഴ്മയുള്ള ആത്മാവാകുന്നു. ദൈവം നുറുങ്ങിയ ഹൃദയത്തെ നിരസിക്കുന്നില്ല.

നിന്‍റെ ഇഷ്ടത്താല്‍ സെഹിയോനോടു നന്മ ചെയ്യേണമെ. ഊര്‍ശ്ലേമിന്‍റെ മതിലുകളെ പണിയേണമെ. അപ്പോള്‍ നീതിയുടെ ബലികളിലും ഹോമ ബലികളിലും നീ ഇഷ്ടപ്പെടും. അപ്പോള്‍ നിന്‍റെ ബലിപീഠത്തിന്മേല്‍ കാളകള്‍ബലിയായി കരേറും. ദൈവമേ സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോര്‍.

എനിയോനോ

1. പാതാളത്തിലേക്കുള്ള പ്രവേശനത്താൽ മരണത്തെ ജയി ക്കുകയും ഞങ്ങളുടെമേൽ നിശ്ചയിച്ചിരുന്ന വിധിയെ അസ്ഥിരപ്പെടുത്തുകയും ചെയ്തവനായ ദൈവമേ, ഞങ്ങ ളോടു കരുണയുണ്ടാകണമേ.

2. കബറിനുള്ളിൽ മരിച്ചവനെപ്പോലെ ഗണിക്കപ്പെടുകയും ദൈവമെന്നുള്ള നിലയിൽ മരിച്ചവർക്കു ജീവൻ നൽകുകയും ചെയ്തവനായുള്ളോവേ, ഞങ്ങളോടു കരുണയുണ്ടാകണമേ.

3. കബറിലേക്കുള്ള പ്രവേശനം പാതാളത്തിലെ മൃത ന്മാർക്കു ബഹുമതിയായിത്തീർന്നു എന്ന ദൈവമേ, ഞങ്ങ ളോടു കരുണയുണ്ടാകണമേ. ബാറെക്മോർ.

4. തൻ്റെ മരണത്താൽ നാശത്തെയും മരണത്തെയും പാതാ
ളത്തെയും കൊന്നവനായ ദൈവമേ, ഞങ്ങളോടു കരുണയുണ്ടാകണമേ.
                                                      സ്‌തൗമെൻകാലോസ് കുറിയേലായിസ്സോൻ.
                                                     
     കോലോകൾ

1. മരിച്ചവരുടെയിടയിൽ ജീവനുള്ളവൻ ബന്ധിക്കപ്പെട്ടു. നമ്മുടെ രക്ഷയ്ക്കായി ദൈവപുത്രൻ കബറിനുള്ളിലാകു കയും ചെയ്തു. നമുക്കു വേണ്ടി തൻ്റെ ശ്രേഷ്‌ഠതയെ താഴ്ത്തി മരണമുള്ളവരെ ജീവിപ്പിക്കേണ്ടതിന് സ്ലീബായുടെ കഷ്ടത കൾ താൻ സഹിച്ചു. എല്ലാ മരിച്ചവരും ആശ്വാസം പ്രാപിച്ചു. സ്നേഹത്തോടെ കബറിനുള്ളിൽ ഇറങ്ങി അവരെ സന്ദർശി ച്ചവന് അവർ ഉണർന്നെഴുന്നേറ്റ് സ്‌തി പാടി.
                                                                                          ബാറെക്മോർ.

2. മിശിഹാ പാതാളത്തിൽ മരിച്ചവരുടെയിടയിൽ കിടന്നു. ദാവീദേ, നീ എഴുന്നേറ്റ് നിൻ്റെ കിന്നരമെടുത്തുകൊണ്ട് സ്‌തുതി പാടുക. കണ്ടാലും നിൻ്റെ പ്രവചനം നിവൃത്തിയാ യിരിക്കുന്നു. മിശിഹാ മരിച്ചവരുടെയിടയിലേക്ക് ഇറങ്ങിച്ചെന്ന് ആദാമിനെ സന്ദർശിച്ചു. ജീവനുള്ളവർ മരിച്ചവരുടെയിടയിൽ പാതാളത്തിൽ കിടന്നു. നമ്മോടു കരുണ ചെയ്ത തനിക്കും തൻ്റെ പിതാവിനും സ്‌തുതി.

 ബോത്തെദ്ഹാശോ

1. മരണമാസ്വദിച്ച ജീവനുള്ളവനും നാശം കാണാതിരുന്ന പുണ്യവാനുമായ താൻ വാഴ്ത്തപ്പെട്ടവനാകുന്നു.

2. ഇന്നേ ദിവസം നീതിമാന്മാർ കബറിനുള്ളിൽ തലകളുയർത്തി ദൈവപുത്രനായ ശ്രേഷ്‌ഠാവകാശിക്കു സ്‌തുതി പാടി. മരിച്ചവരുടെയിടയിലേക്ക് താൻ താണിറങ്ങുകയും അവരെ സന്ദർശിക്കുകയും ചെയ്തു‌.

3. ആദാം, ഹാബേൽ, യിസഹാക്ക്, യാക്കോബ്, മൂശ-യോശുവാ, ശമുവേൽ, ദാവീദ് ആദിയായി നിന്നെക്കുറിച്ച്
പ്രവചിച്ചിട്ടുള്ള എല്ലാ ദീർഘദർശിമാരുടെയും അടുക്കൽ നീ ഇറങ്ങുകയും നിൻ്റെ പ്രകാശം അവരുടെ അസ്ഥികളിന്മേൽ ഉദിപ്പിക്കുകയും ചെയ്തു.

4. തന്റെ ഇടവകയ്ക്കു വേണ്ടി സ്ക‌ീപ്പൂസായ്ക്ക് സ്വന്ത മായി വന്ന അദൃശ്യനായ നിത്യൻ കബറിനുള്ളിൽ ഒതുങ്ങി ക്കിടന്നു. കർത്താവേ, നിൻ്റെ ഇടവക നിനക്ക് മഹത്ത്വകി രീടം സമർപ്പിക്കുകയും നിൻ്റെ പിതാവിനെയും പരിശുദ്ധ റൂഹായെയും വന്ദിക്കുകയും ചെയ്യുമാറാകണമേ.

5. കർത്താവേ, നിന്നെ വിധിച്ച ജനത്തെ നീ വിധിക്കു മ്പോൾ ഞങ്ങളോടൊന്നിച്ച് ന്യായവിധിക്കായി നീ പ്രവേശി ക്കരുതേ. മൊറിയോറാഹേമ്മേലൈൻ
  മാർബാലായിയുടെബോവുസാ

1. തന്റെ മരണത്താൽ വഴിതെറ്റിൽ നിന്ന് ഞങ്ങളെ രക്ഷിച്ചവനായ മിശിഹാ, ഞങ്ങളുടെ പ്രാർത്ഥനകൾ കൈക്കൊണ്ട് ഞങ്ങളോടു കരുണ ചെയ്യണമേ.

2. ഇന്നേദിവസം ആദാമും ഹവ്വായും സന്തോഷിക്കട്ടെ. എന്തുകൊണ്ടെന്നാൽ ബലവാനായ കർത്താവ് അവരുടെ അടുക്കൽ ഇറങ്ങിച്ചെന്ന് അവരെയും അവരുടെ മക്കളെയും കരേറ്റി.

3. ഏകജാതനെ അയച്ച പിതാവിനു സ്‌തുതി. മരിച്ചവരെ സന്ദർശിച്ച പുത്രനു സ്തോത്രം. എല്ലാ സൃഷ്ടികളിൽനിന്നും പരിശുദ്ധ റൂഹായ്ക്കു വന്ദനം.

4. മേലുള്ളവരുടെ ഉടയവനും താഴെയുള്ളവരുടെ ശരണ വുമായ കർത്താവേ, ഞങ്ങളുടെ പ്രാർത്ഥനകൾ കൈക്കൊണ്ട് ഞങ്ങളോടു കരുണ ചെയ്യണമേ.

ശനി ഉച്ച
ദുഃഖശനിയുടെ കൗമാ

ദൈവമേ! നിന്‍റെ കൃപപോലെ എന്നോടു കരുണ ചെയ്യേണമെ. നിന്‍റെ കരുണയുടെ ബഹുത്വത്തിന്‍ പ്രകാരം എന്‍റെ പാപങ്ങള്‍ മായിച്ചു കളയേണമെ.

എന്‍റെ അന്യായത്തില്‍നിന്ന് എന്നെ നന്നായി കഴുകി എന്‍റെ പാപങ്ങളില്‍ നിന്ന് എന്നെ വെടിപ്പാക്കേണമെ. എന്തെന്നാല്‍ എന്‍റെ അതിക്രമങ്ങള്‍ ഞാന്‍ അറിയുന്നു. എന്‍റെ പാപങ്ങളും എപ്പോഴും എന്‍റെ നേരെ ഇരിക്കുന്നു.

നിന്നോടുതന്നെ ഞാന്‍ പാപം ചെയ്തു. നിന്‍റെ തിരുമുമ്പില്‍ തിന്മകള്‍ ഞാന്‍ചെയ്തു. എന്തെന്നാല്‍ നിന്‍റെ വചനത്തില്‍ നീ നീതീകരിക്കപ്പെടുകയും നിന്‍റെ ന്യായവിധികളില്‍ നീ ജയിക്കയും ചെയ്യും. എന്തെന്നാല്‍ അന്യായത്തില്‍ ഞാന്‍ ഉത്ഭവിച്ചു. പാപങ്ങളില്‍ എന്‍റെ മാതാവ് എന്നെ ഗര്‍ഭം ധരിക്കയും ചെയ്തു.

എന്നാല്‍ നീതിയില്‍ നീ ഇഷ്ടപ്പെട്ടു. നിന്‍റെ ജ്ഞാനത്തിന്‍റെ രഹസ്യങ്ങള്‍ എന്നെ നീ അറിയിച്ചു. നിന്‍റെ സോപ്പാകൊണ്ട് എന്‍റെ മേല്‍ തളിക്കേണമെ.

ഞാന്‍ വെടിപ്പാകപ്പെടും. അതിനാല്‍ എന്നെ നീ വെണ്മയാക്കേണമെ. ഉറച്ച മഞ്ഞിനെക്കാള്‍ ഞാന്‍ വെണ്മയാകും.

നിന്‍റെ ആനന്ദവും സന്തോഷവും കൊണ്ട് എന്നെ തൃപ്തിയാക്കേണമെ. ക്ഷീണമുള്ള എന്‍റെ അസ്ഥികള്‍ സന്തോഷിക്കും. എന്‍റെ പാപങ്ങളില്‍നിന്നു നിന്‍റെ മുഖം തിരിച്ച് എന്‍റെ അതിക്രമങ്ങളെ ഒക്കെയും മായിക്കണമെ.

ദൈവമെ വെടിപ്പുള്ള ഹൃദയം എന്നില്‍ സൃഷ്ടിക്കേണമെ. സ്ഥിരതയുള്ള നിന്‍റെ ആത്മാവിനെ എന്‍റെ ഉള്ളില്‍ പുതുതാക്കേണമെ. നിന്‍റെ തിരുമുമ്പില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ. നിന്‍റെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്നും എടുക്കയും അരുതേ.

എന്നാലോ നിന്‍റെ ആനന്ദവും രക്ഷയും എനിക്കു തിരിച്ചു തരേണമെ. മഹത്വമുള്ള നിന്‍റെ ആത്മാവ് എന്നെ താങ്ങുമാറാകേണമെ. അപ്പോള്‍ ഞാന്‍അതിക്രമക്കാരെ നിന്‍റെ വഴി പഠിപ്പിക്കും. പാപികള്‍ നിങ്കലേക്കു തിരികയും  ചെയ്യും.

എന്‍റെ രക്ഷയുടെ ദൈവമായ ദൈവമേ! രക്തത്തില്‍ നിന്ന് എന്നെ രക്ഷിക്കേണമെ. എന്‍റെ നാവ് നിന്‍റെ നീതിയെ സ്തുതിക്കും. കര്‍ത്താവേ! എന്‍റെ അധരങ്ങള്‍ എനിക്കു തുറക്കേണമെ. എന്‍റെ വായ് നിന്‍റെ സ്തുതികള്‍ പാടും.

എന്തെന്നാല്‍ ബലികളില്‍ നീ ഇഷ്ടപ്പെടുന്നില്ല. ഹോമ ബലികളില്‍ നീ നിരപ്പായതുമില്ല. ദൈവത്തിന്‍റെ ബലികള്‍ താഴ്മയുള്ള ആത്മാവാകുന്നു. ദൈവം നുറുങ്ങിയ ഹൃദയത്തെ നിരസിക്കുന്നില്ല.

നിന്‍റെ ഇഷ്ടത്താല്‍ സെഹിയോനോടു നന്മ ചെയ്യേണമെ. ഊര്‍ശ്ലേമിന്‍റെ മതിലുകളെ പണിയേണമെ. അപ്പോള്‍ നീതിയുടെ ബലികളിലും ഹോമ ബലികളിലും നീ ഇഷ്ടപ്പെടും. 

അപ്പോള്‍ നിന്‍റെ ബലിപീഠത്തിന്മേല്‍ കാളകള്‍ബലിയായി കരേറും. ദൈവമേ സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോര്‍.

 എനിയോനോ

1.പാതാളത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും പുനരുത്ഥാന ത്തിൻ്റെ പനിമഞ്ഞ് തളിക്കുകയം മരിച്ചവരുടെ അസ്ഥികളെ ആനന്ദിപ്പിക്കുകയും ചെയ്‌ത മിശിഹാതമ്പുരാനേ, നിന്റെ അടുക്കൽ ഞാൻ കുമ്പിടുന്നതുകൊണ്ട് എന്നോടുകരുണയുണ്ടാകണമേ 

2. മരിച്ചവരുടെ ഇടയിലേക്കു പ്രവേശിക്കുകയും തന്റെ ദർശനത്തിനായി 

നോക്കിപ്പാർത്തിരുന്ന നിദ്ര പ്രാപിച്ച നീതിമാന്മാരെ ആശ്വസിപ്പിക്കുകയും ചെയ്തവനായ മിശിഹാ തമ്പുരാനേ, നിന്റെ അടുക്കൽ ഞാൻ കുമ്പിടുന്നതുകൊണ്ട് എന്നോടു കരുണയുണ്ടാകണമേ.

3. മനുഷ്യനെപ്പോലെ ഞങ്ങൾക്കു വേണ്ടി ജഡത്തിൽ മരി ക്കുകയും തൻ്റെ മരണത്താൽ മരണത്തെ കൊല്ലുകയും ചെയ്ത‌വനായ മിശിഹാതമ്പുരാനേ, നിൻ്റെ അടുക്കൽ ഞാൻ കുമ്പിടുന്നതുകൊണ്ട് എന്നോടു കരുണയുണ്ടാകണമേ.

4. ആദാമിനെ അടിമത്വത്തിൽ നിന്ന് രക്ഷിക്കുവാൻ സ്നേഹപൂർവ്വം കബറിലേക്ക് ഇറങ്ങിയനായ മിശിഹാതമ്പുരാനേ, നിൻ്റെ അടുക്കൽ ഞാൻ കുമ്പിടുന്നതുകൊണ്ട് എന്നോടു കരുണയുണ്ടാകണമേ.

5. തന്റെ മരണത്താൽ പാപികളെ ജീവിപ്പിക്കുകയും ഞങ്ങളുടെ മർത്യകുലത്തിന് ഉയിർപ്പിൻ്റെ പ്രത്യാശയെ നൽകുകയും ചെയ്തവനായുള്ളോവേ, നിൻ്റെ അടുക്കൽ ഞാൻ കുമ്പിടുന്നതു കൊണ്ട് എന്നോടു കരുണയുണ്ടാകണമേ. സൗമെൻകാലോസ് കുറിയേലായിസ്റ്റോൻ
      കോലോകൾ

1. ആദാമിന്റെ അടുക്കൽ അവനെ പുതുക്കുവാൻ സ്രഷ്‌ടാവി
ദയയോടെ പ്രവേശിച്ചു. തന്നോടൊന്നിച്ച് സ്വർഗ്ഗത്തിലേക്ക് അവനെ കമേറ്റി തൻ്റെ പിതാവിൻ്റെ മഹത്ത്വസ്ഥലത്ത് അവനെ വസിപ്പിച്ചു. മരണം. ബന്ധിച്ചിരുന്ന ബന്ധിതനെ താൻ പുറത്താക്കി. കബറടക്കപ്പെട്ടവർക്കു ധൈര്യവും നല്ല ശരണവും താൻ ഉണ്ടാക്കി. ബാറെക്മോർ

2. പാതാളത്തിൻ്റെ മടിയിൽ നിദ്ര പ്രാപിച്ചവർക്ക് ഇന്നേ ദിവസം ശരണമുണ്ടായി. പ്രകാശം അവർക്ക് ഉദിക്കുകയും പാപാന്ധകാരം നീങ്ങിപ്പോകുകയും ചെയ്തു. അവരുടെ അടുക്കൽ ഇറങ്ങിച്ചെന്നവന് അവർ സ്‌തുതി പാടി. അത്യാഗ്രഹിയായ മരണത്തിൻ്റെ അധീനതയിൽ നിന്ന് അവരുടെ ശരീരങ്ങളെ താൻ ജീവിപ്പിച്ചു.

                ബോത്തെദ്ഹാശോ

1. മരണം ആസ്വദിച്ച ജീവനുള്ളവനും നാശം കാണാതി രുന്ന പുണ്യവാനുമായ താൻ വാഴ്ത്തപ്പെട്ടവനാകുന്നു.

2. പരിശുദ്ധസഭയും അതിൻ്റെ സർവ്വ കൂട്ടങ്ങളും സന്തോഷിച്ച് ആനന്ദിക്കട്ടെ. അവരുടെ വായ്കകളിൽ നിന്ന് നിനക്കു സ്‌തുതി വർദ്ധിക്കട്ടെ. നിൻ്റെ കൊലയാൽ ആദാമിനെ നീ സ്വാതന്ത്ര്യപ്പെടുത്തുകയും അവനെ പറുദീസായിലേക്കു പ്രവേശിപ്പിക്കുകയും ചെയ്തു.

3. ഇന്നേദിവസം ഏകജാതൻ്റെ രഹസ്യങ്ങളും ദൃഷ്ടാന്ത ങ്ങളും ഇതാ നിവൃത്തിയായി. പരിശുദ്ധസഭ അതിൻ്റെ മക്ക ളുടെ വായാൽ സമാധാനവും ശാന്തിയും കടങ്ങളുടെ പരി ഹാരവും യാചിക്കുന്നു.

4. എൻ്റെ കർത്താവേ, നിന്റെ സൃഷ്ടികളിൽ നിന്ന് നിനക്കു സ്തുതിയുടെ ശബ്ദം ഉയരുമാറാകണമേ. നീതിമാന്മാർ ദൃഷ്‌ടാന്തങ്ങളാലും നിബിയന്മാർ രഹസ്യങ്ങളാലും പിതാക്കന്മാർ ഉപമകളാലും നിനക്ക് സ്‌തുതി അർപ്പിക്കുമാറാകണമേ.

5. കർത്താവേ, നിന്നെ വിധിച്ച ജനത്തെ നീ വിധിക്കു 
മ്പോൾ ഞങ്ങളോടൊന്നിച്ച് ന്യായവിധിക്കായി നീ പ്രവേശി ക്കരുതേ.
മൊറിയോറാഹേമ്മേലൈൻ

                           മാർയാക്കോബിന്റെബോവുസാ

1. പുത്രന്റെ ശബ്ദത്താൽ മരിച്ചവർ കബറിൽ നിന്ന് എഴുന്നേൽക്കുകയും പുനരുത്ഥാനദിവസത്തിൽ താൻ അവരെ മഹത്ത്വനിലയങ്കി ധരിപ്പിക്കുകയും ചെയ്യുന്നു.
                                                                                                                 ആലോഹൻ

 2 വലിയ മത്സ്യം യൗനാനെ എന്നവണ്ണം മരണം തന്നെ വിഴുങ്ങി. തനിക്ക് യാതൊരു നാശവും വരാതെ മൂന്നാം ദിവസം തന്നെ പുറത്തേക്കു വിട്ടു. പാതാളത്തിൻ്റെ ഉദരത്തിൽ ജീവനുള്ളവൻ മൂന്നു ദിവസങ്ങൾ പാർത്തു. പുനരുത്ഥാന ത്തിൽ ജയത്തോടും വീര്യത്തോടും കൂടി പുറപ്പെട്ടു.  ആലോഹൻ

3. ഉന്നതത്തിലെ ഈറേന്മാരുടെ സ്‌തുതിപ്പിനെ വിട്ട് ഹീനതയോടെ തിരുവിഷ്‌ടത്താൽ ആദാമിനെ സന്ദർശിച്ച ഉത്തമനായുള്ളോവേ, നിനക്കു സ്തോത്രം. തൻ്റെ സ്വരൂപത്തെ രക്ഷിപ്പാൻ വന്ന നാഥാ! മേലുള്ളവരിൽനിന്നും താഴെയുള്ളവരിൽനിന്നും നിനക്കു സ്‌തുതി മുഴങ്ങുമാറാകണമേ.  ആലോഹൻ

4. മരിച്ചവരെ കബറുകളിൽ നിന്ന് ഉയിർപ്പിക്കുകയും പുന രുത്ഥാനത്താൽ അവരെ മഹത്ത്വനിലയങ്കി ധരിപ്പിക്കുകയും ചെയ്യുന്നവനായുള്ളോവേ, നിനക്കു സ്‌തുതി.                       

                                                                                                                ആലോഹൻ 

ദുഃഖശനിയുടെ കൗമാ

ശനി ഒമ്പതാം മണി
ദുഃഖശനിയുടെ കൗമാ

ദൈവമേ! നിന്‍റെ കൃപപോലെ എന്നോടു കരുണ ചെയ്യേണമെ. നിന്‍റെ കരുണയുടെ ബഹുത്വത്തിന്‍ പ്രകാരം എന്‍റെ പാപങ്ങള്‍ മായിച്ചു കളയേണമെ.

എന്‍റെ അന്യായത്തില്‍നിന്ന് എന്നെ നന്നായി കഴുകി എന്‍റെ പാപങ്ങളില്‍ നിന്ന് എന്നെ വെടിപ്പാക്കേണമെ. എന്തെന്നാല്‍ എന്‍റെ അതിക്രമങ്ങള്‍ ഞാന്‍ അറിയുന്നു. എന്‍റെ പാപങ്ങളും എപ്പോഴും എന്‍റെ നേരെ ഇരിക്കുന്നു.

നിന്നോടുതന്നെ ഞാന്‍ പാപം ചെയ്തു. നിന്‍റെ തിരുമുമ്പില്‍ തിന്മകള്‍ ഞാന്‍ചെയ്തു. എന്തെന്നാല്‍ നിന്‍റെ വചനത്തില്‍ നീ നീതീകരിക്കപ്പെടുകയും നിന്‍റെ ന്യായവിധികളില്‍ നീ ജയിക്കയും ചെയ്യും. എന്തെന്നാല്‍ അന്യായത്തില്‍ ഞാന്‍ ഉത്ഭവിച്ചു. പാപങ്ങളില്‍ എന്‍റെ മാതാവ് എന്നെ ഗര്‍ഭം ധരിക്കയും ചെയ്തു.

എന്നാല്‍ നീതിയില്‍ നീ ഇഷ്ടപ്പെട്ടു. നിന്‍റെ ജ്ഞാനത്തിന്‍റെ രഹസ്യങ്ങള്‍ എന്നെ നീ അറിയിച്ചു. നിന്‍റെ സോപ്പാകൊണ്ട് എന്‍റെ മേല്‍ തളിക്കേണമെ.

ഞാന്‍ വെടിപ്പാകപ്പെടും. അതിനാല്‍ എന്നെ നീ വെണ്മയാക്കേണമെ. ഉറച്ച മഞ്ഞിനെക്കാള്‍ ഞാന്‍ വെണ്മയാകും.

നിന്‍റെ ആനന്ദവും സന്തോഷവും കൊണ്ട് എന്നെ തൃപ്തിയാക്കേണമെ. ക്ഷീണമുള്ള എന്‍റെ അസ്ഥികള്‍ സന്തോഷിക്കും. എന്‍റെ പാപങ്ങളില്‍നിന്നു നിന്‍റെ മുഖം തിരിച്ച് എന്‍റെ അതിക്രമങ്ങളെ ഒക്കെയും മായിക്കണമെ.

ദൈവമെ വെടിപ്പുള്ള ഹൃദയം എന്നില്‍ സൃഷ്ടിക്കേണമെ. സ്ഥിരതയുള്ള നിന്‍റെ ആത്മാവിനെ എന്‍റെ ഉള്ളില്‍ പുതുതാക്കേണമെ. നിന്‍റെ തിരുമുമ്പില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ. നിന്‍റെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്നും എടുക്കയും അരുതേ.

എന്നാലോ നിന്‍റെ ആനന്ദവും രക്ഷയും എനിക്കു തിരിച്ചു തരേണമെ. മഹത്വമുള്ള നിന്‍റെ ആത്മാവ് എന്നെ താങ്ങുമാറാകേണമെ. അപ്പോള്‍ ഞാന്‍അതിക്രമക്കാരെ നിന്‍റെ വഴി പഠിപ്പിക്കും. പാപികള്‍ നിങ്കലേക്കു തിരികയും  ചെയ്യും.

എന്‍റെ രക്ഷയുടെ ദൈവമായ ദൈവമേ! രക്തത്തില്‍ നിന്ന് എന്നെ രക്ഷിക്കേണമെ. എന്‍റെ നാവ് നിന്‍റെ നീതിയെ സ്തുതിക്കും. കര്‍ത്താവേ! എന്‍റെ അധരങ്ങള്‍ എനിക്കു തുറക്കേണമെ. എന്‍റെ വായ് നിന്‍റെ സ്തുതികള്‍ പാടും.

എന്തെന്നാല്‍ ബലികളില്‍ നീ ഇഷ്ടപ്പെടുന്നില്ല. ഹോമ ബലികളില്‍ നീ നിരപ്പായതുമില്ല. ദൈവത്തിന്‍റെ ബലികള്‍ താഴ്മയുള്ള ആത്മാവാകുന്നു. ദൈവം നുറുങ്ങിയ ഹൃദയത്തെ നിരസിക്കുന്നില്ല.

നിന്‍റെ ഇഷ്ടത്താല്‍ സെഹിയോനോടു നന്മ ചെയ്യേണമെ. ഊര്‍ശ്ലേമിന്‍റെ മതിലുകളെ പണിയേണമെ. അപ്പോള്‍ നീതിയുടെ ബലികളിലും ഹോമ ബലികളിലും നീ ഇഷ്ടപ്പെടും. അപ്പോള്‍ നിന്‍റെ ബലിപീഠത്തിന്മേല്‍ കാളകള്‍ബലിയായി കരേറും. ദൈവമേ സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോര്‍.
   എനിയോനോ

1. ഇന്നേദിവസം നമ്മുടെ രക്ഷകൻ മരിച്ചവരുടെ ഇടയിൽ
കിടന്നു. ആദാമിനെ അഗാധക്കുഴിയിൽ നിന്ന് ഉയിർത്തെഴുന്നേല്പിച്ചു.

2. ഞങ്ങൾക്കു വേണ്ടി ജഡത്തിൽ പീഡയനുഭവിച്ച ദൈവത്തിന്റെ ശരീരം പീലാത്തോസിൽ നിന്ന് യാചിച്ച യൗസേപ്പേ! നിനക്കു ഭാഗ്യം.

3. നീ നിന്റെ നാഥനെ കേത്താനശീലകളാൽ ചുറ്റിപ്പൊതി യുകയും മരിച്ചവനെപ്പോലെ പുതിയ കബറിൽ വയ്ക്കുകയും ചെയ്‌തു. ബാറെക്മോർ.

4. മിശിഹായെ ക്രൂശിച്ച യൂദന്മാർ ദുഃഖിക്കുന്നു. യൗസേഫ് സന്തോഷത്തോടെ തൻ്റെ ശരീരത്തെ സംസ്‌കരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, നിൻ്റെ സമാധാനവും ശാന്തിയും ഞങ്ങൾക്കു നൽകണമേ. നിൻ്റെ കരുണയാൽ ഞങ്ങളുടെ കടങ്ങൾ ക്ഷമിക്കണമേ.
സ‌ൗമെൻകാലോസ് കുറിയേലായിസ്സോൻ
     കോലോകൾ

1. ഇന്നേദിവസം സ്വതന്ത്രനായവൻ മരിച്ചവരുടെ ഇടയിൽ കിടന്നു; തിരുവിഷ്‌ടത്താൽ സ്വയം താഴ്ത്തി. യൂദന്മാർ തന്റെ കബറിനെ കാക്കുവാൻ പരിഹാസത്തോടെ കാവ ൽക്കാരെയാക്കി. ആകാശവും ഭൂമിയും തന്നാൽ നിറയപ്പെട്ടി രിക്കുന്നു. തിരുവിഷ്‌ടത്താൽ കബർ തന്നെ വഹിച്ചു. തന്റെ താഴ്മയ്ക്കു സ്തുതി. ബാറെക്മോർ.

2. ഇന്നേദിവസം താൻ സൃഷ്ടികഴിഞ്ഞ് വിശ്രമിച്ചു. ഇന്ന് രാജാവ് പാതാളത്തിലേക്കിറങ്ങി. ജീവനുള്ളവൻ മരിച്ചവ രുടെയിടയിൽ ശാന്തനായിരുന്നു. സെഹിയോനിൽ തന്റെ വസ്ത്രങ്ങളെ വിഭജിച്ചു. സഭയേ! നീ അടുത്തുചെന്ന് അവന്റെ ശരീരം സ്വീകരിക്കുക. മത്സരത്തോടെ തന്നെ ക്രൂശിച്ചവളുടെ അടിസ്ഥാനങ്ങൾ താൻ ഉന്മൂലനം ചെയ്തു. സ്ലീബായിൽ ഏറ്റുപറഞ്ഞ നിന്നെ വലതുഭാഗത്തു ഇതാ നട്ടിരിക്കുന്നു.
                അനുബന്ധം
   ബോത്തെദ്ഹാശോ

1. മരണമാസ്വദിച്ച ജീവനുള്ളവനും നാശം കാണാതിരുന്ന പുണ്യവാനുമായ താൻ വാഴ്ത്തപ്പെട്ടവനാകുന്നു.

2. പുത്രന്റെ പ്രഭയിൽ നിന്ന് ലോകങ്ങളും അഗ്നിമയന്മാരും ആത്മമയന്മാരും സൈന്യങ്ങളും ജീവൻ പ്രാപിക്കുന്നു. കർത്താവേ, നിൻ്റെ കരുണയാൽ സംവത്സരത്തിൻ്റെ മാസ ങ്ങളെ ക്രമീകരിക്കണമേ. ഭൂമിയെ എല്ലാ നന്മകൾകൊണ്ടും വർദ്ധിപ്പിക്കണമേ. സകലത്തിൻ്റെയും ന്യായാധിപനായു ബാവേ, നിൻ്റെ നാമത്തെ ഞങ്ങൾ സ്തോത്രം ചെയ്യുമാറാകണമേ

3. രാജാധിരാജാവും ഉയരത്തിൻ്റെയും ആഴത്തിൻ്റെയും കർത്താധികർത്താവും ആയുള്ളോവേ, നിൻ്റെ ജനത്തിന് സമാ ധാനവും ശാന്തിയും വർദ്ധിപ്പിക്കണമേ. ഞങ്ങളുടെ അധകാരികൾ സത്യവിശ്വാസത്തോടെ നിൻ്റെ നാമത്തെ പുകഴ്ത്തവാൻ കൃപ ചെയ്യണമേ.

4. കർത്താവേ, നിൻ്റെ മാതാവിൻ്റെയും നിബിയന്മാരും ശ്ലീഹന്മാരും നിന്നെ സ്നേഹിച്ചവരായ സഹദേന്മാരുമായ വിശുദ്ധന്മാരുടെയും ഓർമ്മയെ ശ്രേഷ്‌ഠതപ്പെടുത്തണമ്മേ നിൻ്റെ ശരണത്തിന്മേൽ നിദ്രപ്രാപിക്കുകയും നിനക്കായ കാത്തിരിക്കുകയും ചെയ്യുന്ന പരേതരെ അവരോടൊന്നിച്ച നീ സംബന്ധിപ്പിച്ച് ജീവിപ്പിക്കണമേ.

5. കർത്താവേ, നിന്നെ വിധിച്ച ജനത്തെ നീ വിധിക്ക മ്പോൾ ഞങ്ങളോടൊന്നിച്ച് ന്യായവിധിക്കായി നീ പ്രവേശ ക്കരുതേ. മൊറിയോറാഹേമ്മേലൈൻ ..
       മാർഅപ്രേമിൻ്റെബോവൂസാ

1. തൻ്റെ മരണത്താൽ ഞങ്ങളെ സ്വാതന്ത്ര്യപ്പെടുത്തിയ പുത്രാ, ഞങ്ങളോടു കരുണയുണ്ടാകണമേ. ഞങ്ങൾക്കു വേണ്ടി മരണമനുഭവിച്ച മിശിഹാ ഞങ്ങളെയും ഞങ്ങളുഖ മരിച്ചവരെയും പുണ്യപ്പെടുത്തണമേ.                                         ആലോഹൻ

2. വരുവിൻ! നിങ്ങളെ സ്വാതന്ത്ര്യപ്പെടുത്തിയ സ്ലീബായെ വന്ദിപ്പിൻ. നിങ്ങൾക്കു വേണ്ടി മരിച്ച മണവാളന് നിങ്ങളുടെ നാവുകളാൽ സ്തു‌തി പാടുവിൻ. ആലോഹൻ

3. ഞങ്ങൾക്കു വേണ്ടി മരിച്ച ദൈവമേ, നിനക്കു സ തിയും ഞങ്ങളുടെമേൽ നിൻ്റെ കരുണയും ഉണ്ടായിരിക്കണ മേ. ഈ ലോകത്തിലും വരുവാനിരിക്കുന്ന ലോകത്തിലും ഞങ്ങളോടു നീ കരുണ ചെയ്യണമേ.                                   ആലോഹൻ 

4. തന്റെ മരണത്താൽ ഞങ്ങളെ സ്വാതന്ത്ര്യപ്പെടുത്തിയ പുത്രാ, ഞങ്ങളോടു കരുണ ചെയ്യണമേ. ഞങ്ങൾക്കു വേണ്ടി മരണമനുഭവിച്ച മിശിഹാ, ഞങ്ങളെയും ഞങ്ങളുടെ മരിച്ചവ രെയും പുണ്യപ്പെടുത്തണമേ.                                                          ആലോഹൻ

     പഴയനിയമവായനകൾ
  വി.കുർബാന
  വി.കുർബാനയുടെകൗമാ

തൻ്റെ മരണത്താൽ ഞങ്ങളുടെ മരണത്തെ ജീവിപ്പിച്ചവനായ മിശിഹാ, ഞങ്ങളുടെ ആത്മാക്കളെ നീ ജീവിപ്പിച്ച് ഞങ്ങ ളോടു കരുണ ചെയ്യണമേ.+

St. Mary’s Syriac Church of Canada Mississauga