St. Mary’s Syriac Church of Canada Mississauga
പുരുഷന്മാരുടെ ശവസംസ്കാരം ഒന്നാം ശുശ്രൂഷ ദൈവമേ! നീ പരിശുദ്ധനാകുന്നു... ഇത്യാദി പട്ടക്കാരൻ: ശുബഹോലാബോ... ബലഹീനരും പാപികളുമായ... പ്രാരംഭപ്രാർത്ഥന കർത്താവേ! കഷ്‌ടതകളും ദുഃഖങ്ങളും നിറഞ്ഞ ഈ ലോകത്തിൽനിന്ന് വേർപിരിഞ്ഞ് യാത്രയായി വിദൂരസ്ഥമായി തീർന്നിരിക്കുന്ന ഈ ആത്മാവ്, ആശ്വാസവും ആനന്ദവും നിറഞ്ഞതായ സ്ഥലങ്ങളിലേക്ക് നിൻ്റെ വിശുദ്ധ മാലാഖമാരാൽ നയിക്കപ്പെടുവാനും പുനരുത്ഥാനദിവസംവരെ അവിടെ ആനന്ദം അനുഭവിച്ച് പിതൃപുത്ര പരിശുദ്ധാത്മാവായ നിന്നെ മുഖപ്രസന്നതയോടുകൂടെ അഭിമുഖീകരിക്കുവാനും ഇടയാ കണമെ. ഹോശൊ... 51-ാം സങ്കീർത്തനം ദൈവമേ! നിൻ്റെ കൃപയിൻപ്രകാരം എന്നോടു കരുണ ചെയ്യണമെ. നിൻ്റെ കരുണയുടെ ബഹുത്വത്തിൻപ്രകാരം എൻ്റെ പാപങ്ങളെ മായിച്ചുകളയണമെ. എൻ്റെ അന്യായത്തിൽനിന്ന് എന്നെ നന്നായി കഴുകി എൻ്റെ പാപങ്ങളിൽനിന്ന് എന്നെ വെടിപ്പാക്കണമെ. എന്തെന്നാൽ എന്റെ അതിക്രമങ്ങളെ ഞാൻ അറിയുന്നു. എൻ്റെ പാപങ്ങളും എപ്പോഴും എൻ്റെ നേരെ ഇരിക്കുന്നു. നിനക്കു വിരോധമായിത്തന്നെ ഞാൻ പാപംചെയ്തു. നിൻ്റെ തിരുമുമ്പിൽ തിന്മകളെ ഞാൻ ചെയ്തു. അതു നിന്റെ വചനത്തിൽ നീ നീതീകരിക്കപ്പെടുകയും നിൻ്റെ ന്യായവിധികളിൽ നീ ജയിക്കുകയും ചെയ്യാനായിട്ടുതന്നെ. എന്തെന്നാൽ അന്യായത്തിൽ ഞാൻ ഉത്ഭവിച്ചു. പാപങ്ങളിൽ എന്റെ മാതാവ് എന്നെ ഗർഭം ധരിക്കുകയും ചെയ്തു. എന്നാൽ നീതിയിൽ നീ ഇഷ്‌ടപ്പെട്ടു. നിൻ്റെ ജ്ഞാനത്തിൻ്റെ രഹസ്യങ്ങൾ എന്നെ നീ അറിയിച്ചു സോപ്പാകൊണ്ട് എന്റെമേൽ നീ തളിക്കണമെ. ഞാൻ വെടിപ്പാക്കപ്പെടും. അതി നാൽ എന്നെ നീ വെൺമയാക്കണമെ. ഹിമത്തേക്കാൾ ഞാൻ വെൺമയാകും. നിൻ്റെ ആനന്ദവും സന്തോഷവുംകൊണ്ട് എന്നെ തൃപ്തി യാക്കണമെ. ക്ഷീണതയുള്ള എൻ്റെ അസ്ഥികൾ സന്തോഷി ക്കും. എൻറെ പാപങ്ങളിൽനിന്ന് നിൻ്റെ മുഖം തിരിച്ച് എന്റെ അതിക്രമങ്ങളെ ഒക്കെയും മായിച്ചുകളയണമെ. ദൈവമേ! വെടിപ്പുള്ള ഹൃദയത്തെ എന്നിൽ സൃഷ്‌ടിക്കണമെ സ്ഥിരതയുള്ള നിൻ്റെ ആത്മാവിനെ എൻ്റെ ഉള്ളിൽ പുതുതാക്കണമെ. നിൻ്റെ തിരുമുമ്പിൽനിന്ന് എന്നെ തള്ളി ക്കളയരുതെ. നിൻ്റെ വിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുക്കുകയും അരുതേ. എന്നാലോ നിൻ്റെ ആനന്ദവും രക്ഷയും എനിക്ക് തിരിച്ചു തരണമെ. മഹത്വമുള്ള നിൻ്റെ ആത്മാവ് എന്നെ താങ്ങുമാ റാകണമെ. അപ്പോൾ ഞാൻ അതിക്രമക്കാരെ നിന്റെ വഴി പഠിപ്പിക്കും. പാപികൾ നിങ്കലേക്ക് തിരിയുകയും ചെയ്യും.. എൻ്റെ രക്ഷയുടെ ദൈവമായ ദൈവമേ! രക്തത്തിൽനിന്ന് എന്നെ രക്ഷിക്കണമെ, എൻ്റെ നാവ് നിൻ്റെ നീതിയെ സ്തുതി ക്കും. കർത്താവേ! എൻ്റെ അധരങ്ങൾ എനിക്ക് തുറക്കണ മെ. എൻ്റെ വായ് നിൻ്റെ സ്‌തുതികളെ പാടും എന്തെന്നാൽ ബലികളിൽ നീ ഇഷ്‌ടപ്പെട്ടില്ല. ഹോമബലികളിൽ നീ നിരപ്പായതുമില്ല. ദൈവത്തിൻ്റെ ബലികൾ താഴ്‌മയുള്ള ആത്മാവാകുന്നു. ദൈവം നുറുങ്ങിയ ഹൃദയത്തെ നിരസിക്കുന്നില്ല. നിൻ്റെ ഇഷ്‌ടത്താൽ സെഹിയോനോട് നന്മ ചെയ്യണമെ. ഊർശ്ലേമിൻ്റെ മതിലുകളെ പണിയണമെ. അപ്പോൾ നീതി യോടുകൂടിയ ബലികളിലും ഹോമബലികളിലും നീ ഇഷ്ട പ്പെടും. അപ്പോൾ നിൻ്റെ ബലിപീഠത്തിന്മേൽ കാളകൾ ബലി യായി കരേറും. ദൈവമേ! സ്‌തുതി നിനക്ക് യോഗ്യമാകുന്നു. ബാറെക്മോർ. ശുബഹോ... മെനഓലം... (എനിയോനൊ - കാദീശെദശ്റീശ്കിൻത്തെ) ആദാം മക്കൾക്കുത്ഥാനം- വാഗ്ദത്തം ചെ-യ്തോൻ മശിഹാ നിൻ ശരണത്തിൽ നിദ്രിതരാം ഭക്തർക്കരുളണമു-ത്ഥാ-നം. താൽക്കാലികമാം-വാസത്തീ- ന്നടിയാനെ നീ-ക്കിയ മശിഹാ! കനിവൊടു കൈക്കൊള്ളണമിവനെ വിധിയതിലേറ്റരുതെ-നാ-ഥാ! വെളിവായെല്ലാം-തൃക്കണ്ണാൽ കാണും മശിഹാ-രാജാവേ! നിന്മഹിമോദയ ദിവസത്തിൽ ഇവനുടെ കറ വെളിവാ-ക്ക-ല്ലെ. നിൻ ശരണത്തിൽ നിദ്രിതനാം ദാസനു മശിഹാ-സ്‌മൃതി നൽകി നിന്മഹിമോദയ ദിവസത്തിൽ വലഭാഗത്തായ് ചേ-ർക്കേ-ണം. സ്വർഗ്ഗകവാടം-ഭേദിക്കും പറുദീസിൻ താ-ക്കോൽ മശിഹാ! തവ ശരണേ മൃതനാം ദാസ- നൻപാൽ വാതിൽ തുറ-ക്കേ-ണമേ. പോവുക സഹജാ!-കരയരുതെ നാഥൻ പ്രഭയിൽ-പാർപ്പിക്കും വഴികാണിക്കും പറുദീസിൻ കാവൽ ക്രോബേ മാ-ലാ-ഖാ. മൃതലോകത്തിന്നും-ലാസർ- ത്ഥാനം ന-ൽകിയ നാദം കബറതിൽനിന്നും നിന്നെ വിളി- ച്ചേറ്റീടും പറുദീ-സാ-യിൽ. മിശിഹാനൃപതേ!-സൃഷ്ടിപതേ! സർവ്വരഹസ്യം-കാണ്മാനേ! നാഥാ! കൃപയാൽ ഞങ്ങളെ നിൻ ചിറകിൻ മറവിൽ ചേർ-ക്കേ-ണമെ. നിൻ ശരണത്തിൽ-നിൻ കൃപയിൽ നിദ്രിതനാമീ-സോദരനെ നിന്നാഗമനപ്പെരുന്നാളിൽ നിൻകൃപ നേരിട്ടീ-ടേ-ണം. ബാറെക്മോർ-ശുബഹൊ... മെനഓലം...
ജനകാത്മജപാ-വന റൂഹാ! സതൈകേശാ!-കല്‌പനയാൽ വാങ്ങിയൊരാത്മാവങ്ങേയ്ക്കായ് വന്ദനവും സ്‌തുതിയും-ന-ൽകും. പ്രാർത്ഥന കാരുണ്യവാനായ ദൈവമേ! നിന്നിൽ അഭയം പ്രാപിച്ചുകൊണ്ട് നിൻ്റെ കർതൃകല്‌പനപ്രകാരം ഇവിടെനിന്ന് യാത്രയായിരിക്കുന്ന ഈ ആത്മാവിനുവേണ്ടി ഞങ്ങൾ അപേ ക്ഷിക്കുന്നു. കർത്താവേ! ക്രൂരന്മാരായ അശുദ്ധ പിശാചുക്ക ളുടെ പിടിയിൽനിന്നും അന്തരീക്ഷത്തിലെ അദൃശ്യ ശത്രുകളുടെ വഞ്ചിക സമൂഹത്തിൽനിന്നും സംരക്ഷിക്കപ്പെട്ട് ജീവ നുള്ളവരുടെ വാസസ്ഥലങ്ങളിൽ ചെന്നെത്തുവാൻ തക്ക വണ്ണം ഈ ആത്മാവിനെ നീ കാത്തുകൊള്ളണമെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായുള്ളോവേ! ഈ ആത്മാവ് നിൻ്റെ വിശുദ്ധന്മാരുടെ പട്ടണത്തിൽ അധിവസിക്കുകയും വെടിപ്പുള്ള സ്ഥലത്ത് ഇപ്പോഴും എന്നേക്കും പാർക്കുകയും ചെയ്യുമാറാകണമേ. ഹോശൊ... (കുക്കിലിയോൻ - അഞ്ചാം നിറം) നാഥാ! നിങ്കലുയർത്തുന്നെന്നാത്മത്തെ - ഹാലേ-ഉ-ഹാ... നീയെൻ ശരണം ഞാൻ ലജ്ജിക്കരുതേ - ദേവേശാ! വൈരികൾ ഡംഭം കാട്ടരുതെന്മേൽ - ഹാലേ-ഉ-ഹാ... ലജ്ജിക്കരുതെ നിന്നാ-ശ്രിതരാരും
ലജ്ജിക്കും ദോഷികൾ വ്യർത്ഥതയാൽ - ഹാലേ-ഉ-ഹാ... കർത്താവേ! കാട്ടുക നിൻ പാതകളെ. അറിയിക്കണമെന്നെ നിൻ ചെറുവഴികൾ - ഹാലേ-ഉ-ഹാ... നേരിൽ നയിച്ചെന്നെപ്പരിശീ-ലിപ്പിക്ക. ബാറെക്മോർ-ശുബഹോ... മെനഓലം... (എക്ക്ബൊ) സർവ്വേശാ മശിഹാ! വിശ്രാന്തിയുമാനന്ദമതും ദാ-സർക്കരുൾക. മരണം കൈക്കൊണ്ടാനാം നീ-പാതാള-സ്ഥിതരെ നാശം തീർത്തെഴുന്നേല്‌പിപ്പാൻ സാക്ഷാത്താം ജീവോ-ത്ഥാനങ്ങൾ വാഗ്ദത്തം ചെയ്തോതിയപോൽ ആശ്വാസമവർ ക്കു-ത്ഥാനെ നൽക. സൗമെൻകാ... പ്രുമിയോൻ സ്വന്തരൂപത്തിൽ നമ്മെ രൂപപ്പെടുത്തിയ ഉത്തമനും, സ്വന്തം ഛായയിൽ നമ്മെ നിർമ്മിച്ച സ്രഷ്‌ടാവും, മണ്ണു കൊണ്ട് നമ്മെ മനഞ്ഞുണ്ടാക്കുകയും തൻ്റെ നീതിയിൽ അതി ലേക്ക് തന്നെ നമ്മെ തിരിച്ചയയ്ക്കുകയും കൃപയോടെ അതിൽനിന്ന് വീണ്ടും ഉദ്ധരിക്കുകയും ചെയ്യുന്ന നിർമ്മി താവും ആയവനു സ്‌തുതി. തൻ്റെ ദാസൻ്റെ ശവസംസ്കാര ശുശ്രൂഷ ഞങ്ങൾ നിർവ്വഹിക്കുന്ന ഈ സമയത്തും... സ്‌തുതിയും ബഹുമാനവും യോഗ്യമാകുന്നു. ബ്‌കൂ... സെദറാ ബലവാനും യോദ്ധാവും ഭയങ്കരനും സകലത്തെയും ഭരി ക്കുന്നവനുമായ കർത്താവേ! നിൻ്റെ കല്‌പനയാൽ സകലവും ഉണ്ടാകുകയും, നിൻ്റെ കല്‌പനയാൽതന്നെ എല്ലാം അഴിഞ്ഞു പോവുകയും ചെയ്യുന്നു. തിരുവിഷ്ടപ്രകാരം തന്നെ ജീവനും, അവിടുത്തെ ആംഗ്യത്താൽ അവസാനവും സംഭവിക്കുന്നു. ദൈവമേ! ജീവഘ്രാണവും സകലത്തിൻ്റെയും ശ്വാസവും നീയാകുന്നു. നിന്നിലുള്ള പ്രത്യാശയിൽ അപകടപൂർണ്ണമായ ജീവിതമാകുന്ന ഈ താല്ക്കാലിക വിദേശവാസത്തിൽ നിന്ന് യാത്രയായി നിദ്രപ്രാപിച്ചിരിക്കുന്ന ഈ ദാസനിൽ കനിയ ണമെ. നിന്റെ ആശ്വാസഭവനങ്ങളിലേക്ക് കടക്കുവോളം നിന്റെ വിശുദ്ധസേനകളാൽ ഇവനു സഹായം നൽകണമെ. മഹാകാരുണ്യവാനായ ദൈവമേ! നിൻ്റെ ശ്രേഷ്‌ഠത ഉദിക്കു കയും നിൻ്റെ കർതൃത്വം വെളിപ്പെടുകയും നിൻ്റെ പരാക്രമം അറിയപ്പെടുകയും നിന്നെക്കുറിച്ചുള്ള ഭയം എല്ലാവരിലുമു ണ്ടാവുകയും ചെയ്യുന്നതായ ആ അവസാന പുനരുത്ഥാനദി വസത്തിൽ മാലാഖമാർ കാഹളനാദം പുറപ്പെടുവിക്കുകയും റീശൈമാലാഖമാർ അട്ടഹസിക്കുകയും അഗ്നിമയന്മാരുടെ സകല സംഘങ്ങളും നിൻ്റെ ഭയങ്കരതയുടെ പ്രഭാവത്തെ കൊണ്ടാടുകയും ചെയ്യുമ്പോൾ, രാജ്യങ്ങൾ മാഞ്ഞുപോവു കയും തലസ്ഥാനങ്ങൾ അഴിഞ്ഞുപോവുകയും പ്രശംസക്കാ യുടെ സിംഹാസനങ്ങൾ നശിച്ചുമറിഞ്ഞുപോവുകയും സംവ ത്സരങ്ങൾ ഛേദിക്കപ്പെടുകയും മാസങ്ങളുടെ സംഖ്യയ്ക്ക് അഴിവുണ്ടാവുകയും രാപകലുകൾ ഒടുങ്ങിപ്പോവുകയും സ്യഷ്ടടി മുഴുവൻ ശൂന്യമായി അവശേഷിക്കുകയും ആകാശം ഇളകുകയും സൂര്യൻ അന്ധകാരപ്പെടുകയും ചന്ദ്രനും നക്ഷ ത്രങ്ങളും കാർമേഘാവൃതമായിത്തീരുകയും ചെയ്യുന്ന സമ യത്ത്, നീ ഭയങ്കരമായ നിലയിൽ ആഗതനാവുകയും പ്രത്യ ക്ഷമായി കാണപ്പെടുകയും എല്ലാ ഭൂഭാഗങ്ങളെയും അതിർത്തികളെയും ഭയത്തോടും വിറയലോടും നിറുത്തു കയും നീതിമാന്മാർ ആനന്ദിക്കുകയും പുണ്യവാന്മാർ സന്തോ ഷിക്കുകയും പ്രകാശസന്താനങ്ങളെല്ലാവരും നിന്നെ എതി രേല്ക്കുവാനായി പുറപ്പെടുകയും ദുഷ്‌ടന്മാർ ലജ്ജിക്കുകയും വിജാതീയർ മ്ലാനവദനരാവുകയും ദുഷ്‌ക്കർമ്മികൾ നാണി ച്ചുനിൽക്കേണ്ടിവരികയും ചെയ്യുമ്പോൾ, നിൻ്റെ മഹിമയുടെ സിംഹാസനം ഒരുക്കപ്പെടുകയും ആനന്ദപ്രദമായ നിന്റെ ശബ്ദം എല്ലാ ജഡങ്ങളെയും ഒരുമിച്ചുകൂട്ടുകയും നീതി കോപിക്കുകയും അഗ്നി ജ്വലിക്കുകയും വാൾ മൂർച്ചകൂട്ടപ്പെ ടുകയും അന്ധകാരം വ്യാപിക്കുകയും നാശവും ദണ്ഡനവും വിധിക്കപ്പെടുകയും പല്ലുകടി കേൾക്കപ്പെടുകയും ഉത്തമന്മാർ വേർതിരിക്കപ്പെടുകയും പാപികൾ ശിക്ഷയ്ക്ക് വിധിക്കപ്പെ ടുകയും സർവ്വരുടെയും പ്രവൃത്തികൾ പരസ്യമായി പരിശോ ധിക്കപ്പെടുകയും ചെയ്യുന്നതായ ആ സമയത്ത് അവിടെയുള്ള ശിക്ഷാവിധിയിൽനിന്നും ഈ നിൻ്റെ ദാസൻ്റെ ആത്മാവിനെ സംരക്ഷിച്ചുകൊള്ളണമെ. നിൻ്റെ മനുഷ്യസ്നേഹം മൂലം ഇവനിൽ കരുണ ചെയ്യണമെ. ഇവൻ ചെയ്‌തുപോയിട്ടുള്ള ഹീനകർമ്മങ്ങളെ നീ പരിഗണിക്കരുതെ. ഇവൻ ചെയ്‌ത പാപ ങ്ങളെ നീ ഓർക്കയുമരുതെ. ഭയങ്കരമായ നിൻ്റെ ന്യായവിധി യിൽ ഇവനെ ശിക്ഷിക്കരുതെ. നിൻ്റെ കൃപയിൽനിന്ന് ഇവൻ നിരോധിക്കപ്പെടുകയുമരുതെ. നിന്നെ സ്നേഹിച്ചിട്ടുള്ളവരുടെ കൂട്ടത്തിൽനിന്ന് ഇവൻ വേർതിരിക്കപ്പെടുവാനിടയാകരുതെ. നിന്റെ കരുണയിൻ ചിറകുവിരിച്ച് ഇവനെ സംരക്ഷിച്ചുകൊ ള്ളണമെ. നിന്റെ ദിവസത്തിനായി സന്തോഷപൂർവ്വം കാത്തി രിക്കുന്ന നിന്റെ സകല സ്നേഹിതന്മാരും വത്സലന്മാരും നിന്നോടപേക്ഷിക്കുമാറാകണമെ. നിൻ്റെ രാജ്യത്തിന് ഇവനെ അർഹനാക്കണമെ. മുഖപക്ഷമില്ലാത്തവനും അവനവന്റെ പ്രവൃത്തികൾക്ക് തക്കപോലെ എല്ലാവർക്കും പ്രതിഫലം നൽകുന്നവനുമായ നീതിയും സത്യവുമുള്ള ന്യായാധിപതി യായുള്ളോവേ! ഇവൻ സന്തോഷാനന്ദങ്ങളോടെ നിൻ്റെ കൂടെ മണവറയിലേക്ക് പ്രവേശിക്കുകയും നിൻ്റെ കരുണയെയും കൃപയെയും സ്‌തുതിച്ചു പാടുകയും ചെയ്യുമാറാകണമെ. നിനക്ക് നിൻ്റെ പിതാവിനോടും പരിശുദ്ധ റൂഹായോടും കൂടെ സ്‌തുതി യോഗ്യമാകുന്നു. ഹോശൊ... (തക്‌ക്സെപ്‌തൊ - ഹൊയ്‌ദേൻ മൊദ്റോലൊൻ) സ്ഥാ-നഭ്രംശത്താൽ സൃഷ്‌ടികളഖിലം സംഭ്രമപൂർവ്വം-മറിയുമ്പോൾ ആദിത്യനുമമ്പിളിയും താരകളും പ്രഭയില്ലാതായ് മറയുന്നു ലോകം സ്രഷ്‌ടാ-വിൻ വാക്കാൽ അന്ത്യാവസ്ഥ-യിലെത്തുന്നു പാടേ-കബറുകളിളകിപ്പിളരുന്നു നിര്യാതന്മാ-രുയരുന്നു നേ-രും നീതിയുമുൾക്കൊള്ളും നിയതവിധിക്കായ് വിധിഗേഹം പ്രാപി-ക്കു-ന്നു മൊറിയൊ... എത്രോ കർത്താവേ! സത്യവിശ്വാസത്തോടും സൽപ്രവൃത്തികളോ ടുംകൂടെ ഈ ലോകത്തിൽനിന്ന് യാത്ര പുറപ്പെട്ടിരിക്കുന്ന വിശ്വാസിയായ ഈ ദാസൻ്റെ ആത്മാവിന് നീ വിമോചകനും പാപപരിഹാരകനും ആയിരിക്കണമെ, ഇവന്റെ ആയുഷ്ക്കാ ലത്ത് ഇവൻ ചെയ്തുതുപോയിട്ടുള്ള സകല പാപങ്ങളും തെറ്റു കളും മേച്ഛതകളും അനുഗ്രഹസമ്പൂർണ്ണമായ നിന്റെ കരു ണാസമുദ്രത്തിൽ കഴുകി വെടിപ്പാക്കണമെ. ജീവദായകമായ നിൻ്റെ ദൈവത്വത്തിൻ്റെ കല്‌പനയാലും ആംഗ്യത്താലും ഇവനെ നാശത്തിൽനിന്നും നശ്വരതയിൽനിന്നും ഉദ്ധരിക്കണ മെ മഹനീയമായ നിൻ്റെ ശ്രേഷ്‌ഠതയിൻ കല്‌പനയാൽ ഇവന്റെ ദേഹിയെയും ആത്മാവിനെയും വിശുദ്ധീകരിക്കണ മെ ഇവനുവേണ്ടി ഞങ്ങൾ അണച്ചിരിക്കുന്ന ഈ ധൂപത്താൽ ഇവനു പാപപരിഹാരം നൽകണമെ. കരച്ചിലോ വിലാപമോ ഇല്ലാത്ത സന്തോഷോല്ലാസങ്ങളുടെ സ്ഥലത്ത് ഇവനെ ആശ്വ സിപ്പിച്ചുകൊള്ളണമെ. ഞങ്ങളും വിശ്വാസികളായ സകല മരി ച്ചുപോയവരും നിൻ്റെ വലത്തുഭാഗത്ത് നിന്നുകൊണ്ട് പിതൃ പുത്രപരിശുദ്ധാത്മാവായ നിനക്ക് സ്‌തുതിയും സ്തോത്രവും കരേറ്റുമാറാകണമെ. ഹോശൊ... (കോലൊ - മൊറഹീമിൻ) ആദമിലാ-രംഭി-ച്ചായതമായ് മിശിഹായോളം മരണം നീ-ണാളോടി മശിഹായ-മ്മരണത്തി-ന്നധികാരം ഒഴിവാക്കി-പ്പാപത്തിൻ-മുനനീക്കി ഘോഷിക്കു-ന്നെല്ലാ-ത്തലമുറയും സ്‌കീപ്പായിന്മേൽ നേടിയതാം-വിജയത്തെ പുനരുത്ഥാ-നത്തിൽ-മാഞ്ഞീടും മൃതിയൊടു പാപം ലജ്ജിതനാ-കും സാത്താൻ നീതിപര-ന്മാരെല്ലാം-മോദിക്കും ശോഭനമാം-വസനത്താൽ ഭൂഷിതരായ് ദീപികയാ-ളിച്ചി-ട്ടവരെത്തും മണവാളനുമായ് മണവറയെ പൂകിടുവാൻ ബാറെക്മോർ-ശുബഹോ... ഗാത്രത്തോ-ടാത്മാ-വോതുന്നു സസമാധാനം പ്രിയസഹജാ-മരുവുക നീ പോകുന്നേൻ-നിന്നരികീ-ന്നിന്നേരം നിഖിലേശൻ-കല്പിക്കും-സ്ഥാനത്തിൽ കർത്താവിൽ-ഞാനാ-ശിക്കുന്നുണ്ടുത്ഥാനത്തിൽ നിന്നെക്കാണാൻ വീണ്ടും മെനഓലം...
മശിഹാരാ-ജാവിൻ-വരവിങ്കൽ ദൂതവരന്മാർ കാഹളമൂ-തുന്നേരം കബറുകളും-പാറകളും-പൊളിയുമുടൻ മൃതരെല്ലാ-മുത്ഥാനം-ചെയ്തീടും ദീപികയാ-ളിച്ചി-ട്ടവരെത്തും മണവാളനുമായ് മണവറയെ-പൂകിടുവാൻ. (മദറൊശൊ - തുബൌലമൻ) ന്യായാധിപ നാഥാ!-ഈ-ശോയേ! വിധിവിജയം നേടു-ന്നോ-ൻ ധന്യൻ നാമെങ്ങെന്നോർപ്പിൻ-സോ-ദരരേ! വിധിവിജയം നേടു-ന്നോ-ൻ ധന്യൻ നാമിന്നാൾ വീട്ടിൽ ഭാ-ഷിക്കും നാളെക്കബറുകളിൽ-മൗ-നികളാം നിത്യമിതോർക്കുന്നോൻ താൻ-ധന്യൻ ഭ്രാതാക്കന്മാരേ!-സ-ശ്രദ്ധം- കേട്ടറിവിൻ നിങ്ങൾ-സ-മ്പത്തും സൗന്ദര്യവുമാജ്ഞാ-ശ-ക്തിയതും പൊയ്പ്പോയ് നിശ്ശേഷം-മാ-ഞ്ഞിടും നിത്യം വാഴുന്നോൻ-താൻ-ധന്യൻ സോദരരന്യോന്യം-മ-ല്ലിട്ടു മദ്ധ്യേമൃതിവേഗം-ചെ-എന്നെത്തി അംഗങ്ങളെയെല്ലാം-ഛേ-ദിച്ചു- ഭാഗം ഭാഗം വേർ-പാ-ടാക്കി കർത്താവിനെയാർന്നോൻ-താ-ൻ ധന്യൻ. മുതസങ്കേതം ഞാൻ-പ്രാ-പിച്ചു. മോദകരം തേജ-സ്സ-ങ്ങില്ല നീയെൻ തേജസ്സാ-വു-ക നാഥാ! ശാശ്വതതേജസ്സേ!-നി-ന്നാൽ ഞാ- നാനന്ദസ്ഥാനം-പ്രാ-പിക്കും. (ഊനീസൊ - ബ്രീക്കുമ്ശീഹൊ) ഉ-ത്ഥാനദിനേ-മൃതജനതയ്ക്കുയിരേകി ശോ-ഭനഗാത്രം-നൽകും മ്ശീഹാ ധന്യൻ. ഹേ!-മൃതിഗതരേ! ഉത്ഥാനം-ദ്രുതമെത്തും ഖേ-ദിക്കേണ്ടാ-ദേഹത്തിൻ നാശത്തിൽ സുന്ദരമായ്-നിങ്ങളെ നിർമ്മിച്ചോൻ ഗാത്രത്തി-ന്നുത്ഥാനം നൽകി സർവ്വർക്കും-പ്രതിദാനം-യോഗ്യതപോലരുളീടും ആർദ്രതമൂലം-പാതാളം പൂകി മൃതർ- ക്കെ-ല്ലാപേർക്കും-മാർഗ്ഗം കാണിച്ചോനേ! ആദാമ്യ-ർക്കുത്ഥാനം നൽകാൻ അന്ത്യദിനേ-നീ വന്നിടുമ്പോൾ നിന്നിലുറ-ങ്ങും ദാസ-ന്നമ്പൊടു നൽ-കുക ജീവൻ. ഹാ!-സ്നേഹിതരേ! മൃതിദൂതൻ വന്നെത്തി വേ-ഗം പോവാ-നവനെന്നെ-ധൃതികൂട്ടി പരിചിതരെ-ക്കണ്ടീടാനവനോ- ടനുവാദം-ഞാനഭ്യർത്ഥിച്ചു. യാചനയും-കോഴകളും-കൈക്കൊണ്ടി-ല്ലവനയ്യോ, ഞാൻ ചെയ്യുന്നെ ന്തെൻപ്രിയരേ! വത്സലരേ നോ-ക്കീടുന്നേൻ-പിഴയെന്നെ വിധിനിലയേ എൻപാപം-ഞാനോർക്കുന്നെന്നെ- യവതേടും സംഭ്രമമിയലുന്നേൻ അമ്പുടയോൻ-തൻവരവിൽ-കൃപചെയ്‌വാനർത്ഥിപ്പിൻ. ഹാ! സോദരരേ! മൃതിരചിതം-മദകരമാം ഈ-പാനീയം-പാർക്കിലഹോ-ബഹുതിക്തം സുതരതിനാൽ താതനെയും ജനനീ ജനകന്മാർ-വത്സലസുതരേയും ഓർത്തീടുന്നില്ലിതിനെ നിയമിച്ചോൻ-വാഴ്ത്തുടയോൻ. (മാർ യാക്കോബിന്റെ ബോവുസോ) ദൈ-വാത്മജനേ! ശാശ്വതരാജ്യത്താശ്വാസം നിൻ ദാ-സന്നേകുക ധാർമ്മികശുദ്ധന്മാരോടൊപ്പം കല്ലറയിന്നും മൃതരെയേറ്റീട്ടുത്ഥാനത്തിൽ തേ-ജോമയമാം വസ്ത്രം നൽകുന്നോനേ! സ്തോത്രം. ദൈവത്താൽ പ്രേഷിതനാം ദൂതൻ ഭീതിപ്രദനാം ശീ-ഘം പ്രേഷിപ്പിച്ചീടുമ്പോളേറ്റം ഘോരൻ പാ-പം തീണ്ടിയൊരാത്മത്തെ ജവമിങ്ങെത്തിക്കെ- ന്നീ-റേനോടുന്നതനാംഗ്യത്താൽ കല്‌പിക്കുന്നു. ഭൂ-തൻ താണിട്ടേകീടുന്നു മൃതിയിൻ ശിക്ഷ താ-ഡിക്കുന്നു മരണാസ്ത്രത്താൽ ദൃഢഗാത്രത്തെ. ഗാ-ത്രമശേഷം ജ്വരമാം ദഹനൻ ബാധിക്കുന്നു വേദനയാലസ്ഥികളന്യോന്യം തിക്കീടുന്നു. സ-ങ്കടഭാരം ചിത്തത്തെ ഹാ! മഥനംചെയ്യൂ. മുമ്പിൽ കാര്യം സർവ്വവുമൊന്നായ് വന്നിടുന്നു. തേ-ജോരന്ധ്രം സുന്ദരനേത്രം മങ്ങീടുന്നു ചുണ്ടുകൾ രണ്ടും മരണത്തിൻ വീഞ്ഞുൾക്കൊള്ളുന്നു. മണ്ണാലാദാമിനെ നിർമ്മിച്ചോൻ താതൻ സത്യൻ ക്രൂശിൻപാടാൽ രക്ഷിച്ചോനാം പുത്രൻ വന്ദ്യൻ അന്ത്യം ജീവൻ നൽകീട്ടവനെ മക്കളോടൊപ്പം തേജസ്സണിയിച്ചീടും റൂഹാ സ്തോത്രാർഹൻ താൻ. കല്ലറയീന്നും മൃതരെയേറ്റീട്ടുത്ഥാനത്തിൽ തേ-ജോമയമാം വസ്ത്രം നൽകുന്നോനേ! സ്തോത്രം
രണ്ടാം ശുശ്രൂഷ ദൈവമേ! നീ പരിശുദ്ധനാകുന്നു... ഇത്യാദി പ്രാർത്ഥന മരണമുള്ളവരെ പാപമരണത്തിൽനിന്ന് രക്ഷിക്കാൻ വേണ്ടി ശരീരപ്രകാരം മരണമനുഭവിച്ച ഉത്തമനും മരണമി ല്ലാത്തവനുമായ ദൈവമേ! നിൻ്റെ കരുണയുടെ പ്രത്യാശയിൽ നശ്വരമായ ഈ ലോകത്തിൽനിന്ന് യാത്രയായിരിക്കുന്ന ഈ ഞങ്ങളുടെ സഹോദരൻ... വേണ്ടി ഞങ്ങൾ നിന്നോടപേക്ഷി ക്കുന്നു. ഇവന് ആത്മീയമായ പൂർണ്ണാശ്വാസം നൽകുകയും നിന്റെ രാജ്യത്തിലെ വിരുന്നിൽ തോഴന്മാരോടുകൂടെ ഇവനെ ഇരുത്തുകയും ചെയ്യണമെ. ജീവനുള്ളവനും ജീവൻ നൽകു ന്നവനുമായ പിതൃപുത്ര പരിശുദ്ധാത്മാവായ ഏകദൈവമേ! നീ ഉത്തമനും മനുഷ്യസ്നേഹമുള്ളവനും ആകുന്നുവല്ലോ. നിനക്ക് എന്നന്നേക്കും ബഹുമാനം യോഗ്യമാകുന്നു. ലഓലം ഒൽമ്മീൻ. ആമ്മീൻ. (കുക്കിലിയോൻ - ആറാം നിറം) വാഴ്ത്തുക നാഥനെയെന്നാത്മാവേ! ഹാലേ... തിരുനാമത്തെയെന്നസ്ഥികളേ! വാഴ്ത്തുക നാഥനെയെന്നാത്മാവേ! ഹാലേ... ഓർക്കുക തൽപ്രതിദാനങ്ങൾ. മോചിച്ചീടും നിൻ പാപങ്ങൾ- ഹാലേ... വേദനകൾക്കേകും ശമനം. നാശമൊഴിച്ചവനം ചെയ്യും- ഹാലേ... കാരുണ്യത്താൽ താങ്ങും നിന്നെ ബാറെക്മോർ-ശുബഹോ... മെനഓലം... (എക്ക്ബൊ - ഹൌദത്ത്ഇൻ) സ്നാനേ നിന്നെയണിഞ്ഞോരെ മുടിവിനു നാഥാ!-വെടിയരുതെ നിന്തിരുമെയ് ഭക്ഷിച്ചോരെ ദഹനൻ ഭക്ഷി-ച്ചീടരുതെ. നിന്നെ-വാഴ്ത്തിയ വദനങ്ങൾ വിലപി-ക്കരുതേ വേദനയാൽ മൃതരെ സന്ദർശിച്ച സുതാ! കൃപയടിയാരിൽ ചെ-യ്യേ-ണം സൗമെൻകാ... പ്രമിയോൻ മരിച്ചവരെ പുനരുത്ഥാനം ചെയ്യിക്കുന്നവനും കബറടക്ക പ്പെട്ടവരെ എഴുന്നേല്പിക്കുന്നവനും ജീവനുള്ളവരുടെയും മരി ച്ചവരുടെയും ന്യായാധിപനും സകല ആത്മാക്കളുടെയും ജഡ ങ്ങളുടെയും ദൈവവും മരിപ്പിക്കുകയും ജീവിപ്പിക്കുകയും പാതാളത്തിലേക്കിറക്കുകയും അവിടെനിന്ന് കയറ്റുകയും ചെയ്യുന്നവനും മനുഷ്യൻ്റെ ആയുഷ്‌ക്കാലത്തിന് പരിമിതി നിർണ്ണയിക്കുകയും മരണം മുഖേന അതിനെ അഴിച്ചു മായി ച്ചുകളയുകയും അക്ഷയവും അനശ്വരവുമായ ജീവിതത്തി നായി വിളിച്ചെഴുന്നേല്‌പിക്കുകയും ചെയ്യുന്നവനുമായ കർത്താവിന് സ്തുതി. തൻ്റെ ദാസൻറെ ശവസംസ്‌കാര ശുശ്രൂഷ നിർവ്വഹിക്കപ്പെടുന്ന ഈ സമയത്തും... ഉത്തമനായ തന്നെ നാം ഓർത്ത് മഹത്വപ്പെടുത്തണം. ബ്‌കുലഹുൻ.. സെദറാ ബലവാനായ ദൈവമായ കർത്താവേ! മഹനീയമായ നിന്റെ പ്രത്യക്ഷതയുടെ ആ അവസാനദിവസത്തിൽ പരേ തർ നാശരഹിതരായി ഉത്ഥാനം ചെയ്യുകയും സകല പരേത രുടെയും അസ്ഥികൾ ശേഖരിക്കപ്പെടുകയും സൂര്യചന്ദ്രന്മാർ ഇരുണ്ടുപോവുകയും നക്ഷത്രങ്ങൾ പ്രകാശരഹിതമായിത്തീ രുകയും ഭയങ്കര കാഹളങ്ങൾ ധ്വനിക്കുകയും ശുശ്രൂഷകന്മാ രായ മാലാഖമാർ ഭയത്തോടെ നിൽക്കുകയും ഭയങ്കരങ്ങളായ പുസ്‌തകങ്ങൾ തുറക്കപ്പെട്ട് സകലരുടെയും പ്രവൃത്തികൾ പരിശോധിക്കപ്പെടുകയും ജ്ഞാനികൾ മൗനമായും സമർത്ഥ ന്മാർ വിസ്‌മയിച്ചും നിൽക്കുകയും നീതിമാന്മാർ മണവറയിൽ സന്തോഷിക്കുകയും ദുഷ്‌ക്കർമ്മികൾ അഗ്നിക്ക് ഭക്ഷണമായി നൽകപ്പെടുകയും പുണ്യവാന്മാർ പ്രകാശത്തിൽ ആനന്ദിക്കു കയും ദുഷ്ടന്മാർ പുറത്തെ അന്ധകാരത്തിലേക്കയയ്ക്കപ്പെ ടുകയും വിശുദ്ധന്മാർ സന്തോഷിക്കുകയും ശ്രേഷ്ഠന്മാർ ആഹ്ലാദിക്കുകയും പാപികൾ ആഴമേറിയ കുഴിയിലേക്ക് വിധി ക്കപ്പെടുകയും വലത്തുഭാഗം ജയത്താൽ ശ്രേഷ്‌ഠതപ്പെടു കയും ഇടത്തുഭാഗം നിത്യദണ്ഡനത്തിലേക്ക് തള്ളപ്പെടു കയും ഇരുഭാഗങ്ങളും അവരവരർഹിക്കുന്നത് പ്രാപിക്കുകയും അവയ്ക്ക് മാറ്റം സംഭവിക്കാതിരിക്കുകയും ചെയ്യുന്നതായ ആ സമയത്ത്, കർത്താവേ! നിൻ്റെ രൂപത്തിലും ഛായയിലും സൃഷ്ടിക്കപ്പെട്ടവനായ ഈ ദാസനിൽ നിനക്ക് അനുകമ്പ തോന്നണമെ. നിൻ്റെ വിശുദ്ധ കൈകളാൽ നിർമ്മിക്കപ്പെട്ട് അലങ്കരിക്കപ്പെട്ടതായ ഈ വാത്സല്യ സൃഷ്‌ടിയിൽ നിനക്കു സഹതാപം തോന്നണമെ. നിന്നെ സ്തുതിക്കുവാനായി നിർമ്മിക്കപ്പെട്ട ഈ പത്തു കമ്പിയുള്ള കിന്നരത്തെക്കുറിച്ച് നിനക്ക് അനുകമ്പ തോന്നണമെ. മരണം നശിപ്പിക്കുകയും ചിതലിനും പുഴുവിനും കൂടായിത്തീരുകയും ചെയ്യുന്ന ഈ മാനുഷിക ജനലുകളെക്കുറിച്ചും കോട്ടകളെക്കുറിച്ചും നിനക്ക് അനുകമ്പ തോന്നണമെ. പൂഴിയായിത്തീരുന്ന ഈ സുന്ദര മായ ആകാരത്തെക്കുറിച്ച് നിനക്ക് കനിവുണ്ടാകണമെ. മാമോ ദീസായുടെ റൂശ്മയാൽ മുദ്രയിടപ്പെട്ടവനും ജീവനുള്ള നിന്റെ ശരീരരക്തങ്ങൾ അനുഭവിച്ചിട്ടുള്ളവനും നിന്നിലുള്ള വിശ്വാ സത്തിൽ തന്റെ ജീവിതമവസാനിപ്പിച്ച് നിൻ്റെ അടുക്കലേക്ക് യാത്രയായിരിക്കുന്നവനുമായ ഈ ദാസനിൽ കനിവു തോന്ന ണമെ. പ്രീതിയോടുകൂടെ ഇവൻ്റെ ആത്മാവിനെ കൈക്കൊള്ളുകയും ദുഷ്‌ടാത്മാക്കളുടെ സ്ഥാനങ്ങളിൽനിന്ന് കാത്ത് നിൻ്റെ മാലാഖമാരാകുന്ന സേനകളുടെ സഹായത്താൽ ഇവനെ സംരക്ഷിച്ചുകൊള്ളുകയും ചെയ്യണമെ. കർത്താവേ! നിൻ്റെ രാജ്യത്തിൻ്റെ മാഹാത്മ്യത്തെ തിരിച്ചറിയാതിരുന്നവ രോടുകൂടെ നരകശിക്ഷയ്ക്കായി ഇവനെ വിധിക്കരുതെ. നിൻ്റെ മനുഷ്യാവതാരത്തെ ദുഷിച്ചവരോടുകൂടെ നിന്നോടൊ രുമിച്ചുള്ള ആനന്ദത്തിൽനിന്ന് ഇവനെ തള്ളിക്കളയരുതെ. മനു ഷ്യപ്രീതിയാൽ ഇവനിൽ ദയതോന്നി നിൻ്റെ മഹാകരുണ യാൽ ഇവനെ ദർശിക്കുമാറാകണമെ! നിൻ്റെ തിരുനിവാസ സ്ഥലത്ത് ഇവനെ എത്തിക്കണമെ. നിൻ്റെ വിശുദ്ധന്മാർക്കുള്ള ഓഹരിയിൽ ഇവനെയും ഉൾപ്പെടുത്തണമെ. നിൻ്റെ പ്രകാ ശമണവറയിൽ ഇവനെയും ക്രമീകരിക്കണമെ. ജീവകരമായ പുനരുത്ഥാനത്തിനും നിൻ്റെ വലത്തുഭാഗത്തുള്ള ശ്രേഷ്ഠ മായ നിലയ്ക്കും ഇവനെ അർഹനാക്കണമെ. ഇവൻന്റെ കട ങ്ങളുടെ മോചനത്താൽ ഇവനെ ആനന്ദിപ്പിക്കുകയും പിഴക ളുടെ ക്ഷമയാൽ സന്തോഷിപ്പിക്കുകയും ചെയ്യണമെ. മഹ നീയമായ നിന്റെ തേജസ്സാൽ ഇവനെ ആനന്ദിപ്പിക്കണമെ. നിൻ്റെ വലത്തുഭാഗത്തുള്ള തെരഞ്ഞെടുക്കപ്പെട്ടവരോടുകൂടെ മഹത്വത്തിൽ ഇവൻ ശോഭിക്കുമാറാകണമെ. കർത്താവേ! ക്ഷണികവും അപകടപൂർണ്ണവുമായ ഈ ജീവിതത്തിൽ അവ ശേഷിക്കുന്ന പാപികളും നിൻ്റെ ദാസരുമായ ഞങ്ങളെ കരു ണാപൂർവ്വകമായ നിര്യാണത്തിനും നിൻ്റെ ഭവനക്കാർക്കും വത്സലന്മാർക്കും ഉചിതവും നിനക്കു പ്രീതികരവുമായ നല്ല അവസാനത്തിനും അർഹരാക്കണമെ. ഞങ്ങളിൽ ഒരുവനെ പ്പോലും നിൻ്റെ രാജ്യത്തിൽനിന്ന് അന്യനും വേർതിരിക്കപ്പെ ട്ടവനുമാക്കിത്തീർക്കരുതെ. സ്നേഹപൂർവ്വം നീ വന്നു ഞങ്ങളെ രക്ഷിച്ചതുപോലെ വീണ്ടും തിരികെവന്ന് നിനക്കു യോഗ്യമായ നിലയിൽ ഞങ്ങളെ ഒരുക്കിക്കൊള്ളണമെ. രക്ഷയും വീണ്ടെടുപ്പും നിനക്കും നിൻ്റെ പിതാവിനും പരി ശുദ്ധ റൂഹായ്ക്കും ഉള്ളതാകുന്നു... ഹോശൊ.... മെൻ-ആലോഹോ... ആമ്മീൻ. (തക്‌ശെപ്തൊ - മനഹമോനൊ) ജീവദനേ! മൃതിയാർന്നോരെ- യുത്ഥാനം-ചെയ്യിപ്പോനേ! ക്ഷണവും സ്തോത്രവുമറ്റോരാം മൃതിഗതരെ-ജീവിപ്പിക്ക ലാസറിനെ-ക്കല്ലറയീന്നും ആഹ്വാനം-ചെയ്തൊരു നാദാൽ വിശ്വാസ-ത്തൊടു മൃതിപൂണ്ടോർ- ക്കുത്ഥാനം-നൽകീടണമെ. മൊറിയൊ... എത്രോ മഹാകാരുണ്യവാനായ ദൈവമായ കർത്താവേ! നിന്നോടു ഞങ്ങൾ അപേക്ഷിക്കുന്നു. മരണനിദ്ര പ്രാപിച്ചിരിക്കുന്ന ഈ നിൻ്റെ ദാസൻ്റെ ആത്മാവിനുവേണ്ടി ഇപ്പോൾ ഞങ്ങൾ നിന ക്കണച്ചതായ ഈ ധൂപം കൈക്കൊണ്ട് പാപപരിഹാരത്തിനും മോചനത്തിനും തിരുസന്നിധിയിലുള്ള മുഖപ്രസന്നതയ്ക്കും ഇവനെ അർഹനാക്കണമെ. മോറാൻവാലോഹാൻ... (കോലോ - മൽക്കൊമ്‌നഹമോനൊ) കൈക്കൊ-ള്ളുക നാഥാ! നിൻ ദാസൻ തൻ സംസ്‌കാരേ ഞങ്ങളണച്ചോ-രീപ്പരിമള ധൂപം ഇതിനാ-ൽ നിൻ ശരണേ, മരണമടഞ്ഞോർക്കാശ്വാസം സ്‌മൃതിയോടൊപ്പം-നീ നൽകീടണമെ. ജീവ-പ്രദരാജൻ! മഹിമയിൽ വാനത്തീന്നുമുദി- ച്ചേകും-മൃതരാ-മഖിലർക്കും ജീവൻ ഒന്നായ്-മൃതരെല്ലാം, കബറീന്നുത്ഥിതരായ്, പ്രാണൻ നൽകും നിന്നെ-സ്തോത്രം ചെയ്‌തീടും. ബാറെക്മോർ-ശുബഹൊ... എൻഗാ-ത്രം ഭക്ഷിച്ചുയിരേലും രുധിരം പാനം ചെയ്തോനെ ഞാൻ വെടിയാ ശീയോളിൽ എന്നാ-ലവനെന്നും, ജീവിപ്പാൻ ഞാൻ മൃതനായെ- ന്നീശൻ ചൊന്നോ-രാവചനം സത്യം. മെനഓലം... സ്നേഹ-ത്തോടെത്തി, സ്ലീബായാൽ രക്ഷിച്ചവനാ- യിനിയും വന്നി-ട്ടാദാമ്യരെയേറ്റി മഹിമാം-ബരമേകും, ജയവീരൻ ഈശോനൃപനെ നാം സ്തോത്രം ചെ-യ്‌താരാധിക്കേണം. (മദറോശൊ - പർദൈസൊ) നവ്യതയുത്ഥാനേ-കരുണാബ്‌ധേ നൽക നിന്നിൽ നിദ്രതരാം-നിൻദാസന്മാർക്കായ് സോദരരേ! കാൺമിൻ-കബറിൻ സംഹാരം മർത്യാഗാരത്തെ-മൃത്യു ഹനിക്കുന്നു. ആദാമിൻ ക്ഷയമോ-ർത്തീമൃതിയിൽ കേഴിൻ മൃതിലോകത്തിൽ പൊടിയാമീയുലകത്തിൻ മോഹത്തെ വിടുവിൻ-കരുണാപൂർണ്ണാ! നിൻ സൃഷ്ടിക്കേകണമേ-പുതുമയുയർപ്പിങ്കൽ. മൃതരുടെ ഹോമാനിൽ-വന്നേറിക്കാൺമിൻ മൃതികൂമ്പാരംപോൽ-കൂട്ടിയ മാനവർ തൻ ദുർഭഗഗാത്രങ്ങൾ-പാഴ്‌മൺപാത്രങ്ങൾ ഭീകരമസ്ഥികളിൽ കൃമികൾ കുടികൊൾവൂ ഇതുകണ്ടാൽ താഴ്ത്തും-തല ഗർവിഷ്‌ഠന്മാർ നശ്വരലോകത്തെ-സ്നേഹിപ്പോർ വാടും പ്രിയരേ! സുന്ദരരേ! പാതാളം പൂകിൻ സങ്കടരംഗത്തിൽ-ക്ലേച്ഛതയെ കാൺമിൻ അഴകെല്ലാം പോയി-ചമയങ്ങൾ പാഴായ് മോദം നൽകും പരിമളമില്ലവിടെങ്ങും ആരെയുമോടിക്കും-ദുർഗന്ധം പാരം ചാർച്ചക്കാരനെയും-നേരിടുവാൻ വയ്യാ. നിൻശരണേ മൃതരാം-ജനക ഭ്രാതാക്കൾ സൗഭാഗ്യസ്ഥാന-ത്തേൽക്കണമാശ്വാസം വംശവിധിക്കായ് നീ-ആഗതനാകും നാൾ ഉന്നതമാം യേറുശലേമിൽ നിന്നടിയാർ മോദാഗാരത്തിൽ-വിമലന്മാരൊപ്പം സ്തുതി നിത്യം പാടാൻ-ഭാഗ്യം നേടേണം. സ്വർഗ്ഗപതേ! മൃതരെ-ജീവിപ്പിക്കണമെ നിൻശരണേ ജീവൻ-വിരമിപ്പിച്ചോരാം സകല പരേതർക്കും-മോചനമേകണമെ നിന്നുടെ വൻദിനമതിലവർ മോദിക്കണമെ അവരഴലില്ലാതെ-തേജോധാരികളായ് മണവറയെ മോദാൽ-പ്രാപിച്ചീടേണം. സ്തുതികാരുണ്യത്താൽ-സൃഷ്‌ടിച്ചോൻ ജനകാ! സ്തോത്രം സ്ലീബായാൽ-രക്ഷിച്ചോൻ തനയാ! സ്തോത്രം പ്രാണദനാം-പരിശുദ്ധാത്മാവേ! ഞങ്ങളിലെപ്പോഴും മശിഹാ രക്ഷകനേ! കനിവുണ്ടാകണമെ-അടിയാരും മൃതരും നിന്നെയെന്നെന്നും-സ്തോത്രം ചെയ്തീടും. (സുഗീസൊ - എസ്കാനാശ് ആഹായ്) സോദരരേ-കൂടിൻ എന്നേയോ-ർത്തിടുവിൻ നിങ്ങടെ സം-സർഗ്ഗം വിട്ടേനെ-ന്നേയ്ക്കും യാത്രപുറ-പ്പെട്ടേൻ ഭോജ്യമെനി-ക്കില്ല എന്നെ കൈ-ക്കൊൾവാൻ പ്രിയരേ! പ്രാർത്ഥിപ്പിൻ നീ കൃപയാ ലെന്നെ മണ്ണാൽ സൃ-ഷ്‌ടിച്ചു പാതകി ഞാൻ പുകിടരുതേ പാ-താളം. പാതകി ഞാൻ, എന്നെ ഞാൻ നിന്ദി-ക്കുന്നു അമ്പുജായാ-നെ നിന്നമ്പർത്ഥി-ക്കുന്നേൻ. സൃഷിടിപ! സൃഷ്‌ടിച്ചെന്നേ നിൻ-വടിവിൽ വിയരുതേ-നരകത്തീയിൽ ഞാൻ-നാഥാ! അങ്ങേറാ നെളുതല്ലെങ്കിൽ തൃ-ക്കനിവാൽ ഞാൻ മേവ-ട്ടാപത്തെന്യേ വാ-തിൽക്കൽ അരയിൽ കൊട്ടീടും സ്ലീബായാം വാളാൽ ആപൽസ്ഥാ-നത്തെ നീ തരണം-ചെയ്യും ഈശൻ ജീ-വമയൻ കബറീന്നും-നിന്നെ ഏദനിലേ-യ്‌ക്കേറ്റും ജീവൻ നീ-നേടും. സ്വർഭാഗ്യം-പൂകും ശുദ്ധന്മാ-രൊപ്പം നീയാമോ-ദിക്കും ഖേദം നീ-ങ്ങീടും.
രക്ഷകനാ-മീശോ! ജീവദനേ!-എന്നെ ജീവിപ്പി-ക്കുക നിൻകൃപയെ ഞാൻ-വാഴ്ത്തും മൊറിയോ റാഹേം... (മാർ അപ്രേമിന്റെ ബോവൂസൊ) ആർദ്രതയാൽ നാഥാ! ദേവാ! ദാസന്നേകണമെ പുണ്യം നിന്മഹിമോദയനാൾ തന്നിൽ നിർത്തണമെ വലമായിവനെ. വത്സലരേ! പാതാളത്തിൻ വഴിയും പാർപ്പിടവും പാർത്താൽ നിങ്ങളെ വേർപിരിയാനെന്നെ- യിപ്പോളാഹ്വാനം ചെയ്തു. പിന്നാലെ വന്നോൻ ദൂതൻ വീണാനെന്മീതേ-വേഗം ഞാനറിയാതെന്നെ നേരെ കൂട്ടിക്കൊണ്ടയ്യോ പോയാൻ ബാന്ധവരെക്കാണാനല്പം നിൽക്കണമെന്നഭ്യർത്ഥിച്ചേൻ കേട്ടില്ലെൻ-വാക്യം ദൂതൻ വാങ്ങിച്ചില്ലെൻ കൈക്കൂലി. സ്രഷ്ടാവാം താതൻ സത്യൻ രക്ഷകനാം പുത്രൻ വന്ദ്യൻ കബറീന്നും പറുദീസായിൽ ചേർക്കും റൂഹാ സ്തോത്രാർഹൻ. ആർദ്രതയാൽ നാഥാ! ദേവാ!... മൂന്നാം ശുശ്രൂഷ ദൈവമേ! നീ പരിശുദ്ധനാകുന്നു... ഇത്യാദി പ്രാർത്ഥന കരുണയുള്ള ദൈവമായ കർത്താവേ! നിന്നിൽ ഞങ്ങൾ അഭയം പ്രാപിച്ചുകൊണ്ട് നിന്റെ കർതൃ കല്പനപ്രകാരം നിദ്ര പ്രാപിച്ചിരിക്കുന്ന ഈ ആത്മാവിനുവേണ്ടി അപേക്ഷിക്കുന്നു. കർത്താവേ! ദുഷ്ടന്മാരായ മത്സരക്കാരുടെ വലകളിൽനിന്നും അദൃശ്യമായ അന്ധകാരസേനകളിൽനിന്നും ഇവനെ സംര ക്ഷിച്ച് നീതിമാന്മാരുടെ കൂട്ടത്തിൽ രക്ഷാസ്ഥാനത്ത് ചെന്നു ചേരുവാനും നിന്റെ വിശുദ്ധന്മാരോടൊരുമിച്ച് എന്നെന്നേക്കും വസിക്കുവാനും ഇവന് സംഗതിയാക്കണമെ. ഹോശൊ... (കുക്കിലിയോൻ - ഏഴാം നിറം) സംരക്ഷകനാം നാഥാ! ദേവാ!-ഹാലേ... ഉ-ഹാ... രാവും പകലും തിരുമു-മ്പിൽ കേണേൻ. പൂകട്ടെൻ പ്രാർത്ഥന നിൻസവിധം-ഹാലേ...ഉ-ഹാ... ശ്രദ്ധിച്ചീടണമെൻ-യാചനയെ. തിന്മയെ മോഹിച്ചെന്നാത്മം-ഹാലേ...ഉ-ഹാ... എന്നുയിർ പാതാ-ളം പൂകി. കുഴിയിൽ പെട്ടോരെപ്പോലായേൻ-ഹാലേ...ഉ-ഹാ... തുണയറ്റോരോ-ടൊത്തേൻ ഞാൻ, ബാറെക്മോർ-ശുബഹോ... മെനഓലം... (എക്ക്ബൊ - യൌമ്മോനൊ) മൃതിയാർന്നോരേ!-സൗഭാഗ്യം നിങ്ങൾക്കുത്ഥാന ത്തിന്റെ നാളിൽ ഉൾക്കൊണ്ടോരുയിരിൻ തിരുമെയ്യും മോചനമേകും തിരുരക്തമതും നിങ്ങളെ നിർത്തീടും-വലഭാഗേ. സൗമെൻകാ.... പ്രമിയോൻ മരിച്ചവരെ ജീവിപ്പിക്കുന്നവനും കബറടക്കപ്പെട്ടവരെ എഴു ന്നേല്പിക്കുന്നവനും ന്യായാധിപതിമാരുടെ ന്യായാധിപതി യുമായ കർത്താവിനു സ്‌തുതി. തൻ്റെ ദാസന്റെ ശവസംസ്കാ രശുശ്രൂഷ നിർവ്വഹിക്കപ്പെടുന്ന ഈ സമയത്തും... തന്നെ നാം ഓർത്തു മഹത്വപ്പെടുത്തണം. ബ്കുലഹൂൻ...ഹു സെദറാ ആദിയിൽ ഉണ്ടായിരുന്നവനും, ഇപ്പോൾ ഉള്ളവനും, എന്നെ ന്നേക്കും നിലനിൽക്കുന്നവനും, തൻ്റെ പിതാവിൻ്റെ മഹത്വ ത്തിൽ വിശുദ്ധ മാലാഖമാരോടുകൂടെ വരുവാനിരിക്കുന്നവനും ആയ മിശിഹാ തമ്പുരാനേ! സംഖ്യാതീതമായ നിരകളും ഗണ ങ്ങളും പതിനായിരങ്ങളും തിരുമുമ്പാകെ പരിഭ്രമിച്ച് വിറച്ചു കൊണ്ട് നിൽക്കുന്നു. ഭയങ്കരന്മാരായ ക്രോബേന്മാരും സ്ഥിര തയുള്ള ഗണങ്ങളും സ്വർഗ്ഗീയമായ മേഘങ്ങളിൽ നിന്നെ ആഘോഷിക്കുന്നു. നിൻ്റെ ഉഗ്രമായ ശബ്ദത്തിൽ നീ അട്ട ഹസിക്കുമ്പോൾ മരണം വീണുപോവുകയും പാതാളം നശി ച്ചുപോവുകയും ആദിഭൂതങ്ങൾ അഴിഞ്ഞുപോവുകയും, ഭൂമി യിൽ ദ്രവിച്ചു ചേർന്നുപോയ സർവ്വശരീരങ്ങളും പുനരായി സൃഷ്‌ടിക്കപ്പെടുകയും ചെയ്യുന്നു. സകലത്തിന്റെയും സ്രഷ്ടാവും നിർമ്മിതാവുമെന്ന നിലയിൽ സൃഷ്ടിശക്തി യുള്ള വചനത്താൽ നീ വീണ്ടും അവയെ സജ്ജീകരിക്കു ന്നു. നന്മയാകട്ടെ തിന്മയാകട്ടെ അവനവൻ പ്രവർത്തിച്ചിട്ടു * ള്ളവയെക്കുറിച്ച് സമാധാനം ബോധിപ്പിക്കുവാനായി സകല വംശങ്ങളും ഗോത്രങ്ങളും പരിഭ്രമജനകവും ഭയങ്കരവുമായ നിന്റെ സിംഹാസനത്തിൻ മുമ്പാകെ വന്നുകൂടുകയും ചെയ്യു ന്നു ബലവാനും കാരുണ്യവാനുമായ ദൈവമായ കർത്താവേ! ഇവയെല്ലാം സംഭവിക്കുകയും പ്രവർത്തിക്കപ്പെടുകയും ചെയ്യുന്നതായ ആ സമയത്ത് നിന്നിലുള്ള പ്രത്യാശയോടെ നിദ്രപ്രാപിച്ചിരിക്കുന്ന ഈ ദാസനെ നിൻ്റെ വലത്തുഭാഗത്ത് നിറുത്തിക്കൊള്ളണമെ. "എൻ്റെ ശരീരം ഭക്ഷിക്കുകയും എൻ്റെ രക്തം പാനംചെയ്യുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യുന്ന ഏവനും എന്നിലും ഞാൻ അവനിലും വസിക്കു ന്നു. അവസാനദിവസത്തിൽ ഞാൻ അവനെ ഉയിർത്തഴുന്നേ ലിക്കും," എന്ന് ജീവനുള്ള തിരുവായ്‌കൊണ്ട് അരുളിച്ചെ യ്‌തിട്ടുള്ളതായ ആ വചനം ഞങ്ങളിലും ഇവനിലും നിറവേ റ്റണമെ. ഞങ്ങളും ഞങ്ങളുടെ പരേതരും നിൻ്റെ വലത്തുഭാ ഗത്ത് നിന്നുകൊണ്ട് നിൻ്റെ കരുണയെ കാണുകയും നിനക്കും നിൻ്റെ പിതാവിനും പരിശുദ്ധാത്മാവിനും സ്‌തുതിയും സ്തോത്രവും കരേറ്റുകയും ചെയ്യുമാറാകണ മെ... ഹോശൊ... (തക്ശ്പ്‌തൊ - പൗലോസ് അകസേബ്) പൗലോസെഴുതീ-മൃതിമിശിഹായിൽ പ്രാ- പിച്ചോരെ-മരണം-ബാധിക്കി-ല്ലെന്നേവം മിശിഹാ നിദ്രാ-വശരായോർ വീണ്ടും മൃതിയേൽക്കി-ല്ലെന്നുൽ-ഘോഷിച്ചാൻ-ശാസ്ത്രീശൻ മൊറിയൊ... എത്രോ
ബലവാനും മഹാകാരുണ്യവാനും ദയാലുവുമായ ദൈവ മായ കർത്താവേ! തിരുസന്നിധിയിലേക്ക് നീ എടുത്തിരിക്കു ന്നതിനാൽ നിദ്രപ്രാപിച്ചിരിക്കുന്ന ഈ ദാസനുവേണ്ടി ഈ സമയത്ത് ഞങ്ങൾ അണച്ചിരിക്കുന്ന ഈ ധൂപം കൈക്കൊണ്ട് സ്വർഗ്ഗീയ ഊർശ്ലേമിൽ മോഹനീയ വാസസ്ഥാനങ്ങളിൽ ഇവനെ ആശ്വസിപ്പിക്കുകയും കടങ്ങളുടെ പരിഹാരത്തിനും പാപങ്ങളുടെ മോചനത്തിനും തിരുമുമ്പാകെയുള്ള മുഖപ്ര സന്നതയ്ക്കും ഇവനെ അർഹനാക്കുകയും ചെയ്യണമെ. മോറാൻ വാലോഹാൻ... (കോലൊ - കുക്കോയൊ) നുകരുന്നോനു കടും കയ്‌പാ-ണീ മരണക്കാ-സാ വരിക ജവം പോകാ മുടയോൻ-നിന്നേയാരാ-യു- ന്നെന്നാത്മാവോ-ടാ ദൂതൻ ചൊല്ലും നേരം പാരം-ഘോരം ഖേദകരം കണ്ണീർ കവിളിലൊഴുക്കിക്കൊണ്ടാ-ത്മാവോ-തുന്നു ശാന്തിയൊടുത്ഥാനത്തോളം-തനുവേ! നിവസിക്ക. ഹാലേ... ഉഹാലേ... ഞാൻ വൈദേശികനെന്നേവം-ചൊന്നീടുന്നാ-ത്മം ആൾവീട്ടുടയോൻ വിട്ടതിനാൽ-നില്പാൻ തരമില്ല പ്രേഷിതനെന്നോ-ടേവം ഭാഷിച്ചു ആലയവാസം-കൈവെടിയുക വരിക. കർത്താവരുളിയനാൾവരെയും-ഞാൻ മേവിയതാ-കും മോഹന നശ്വരമന്ദിരമേ! വാഴ്‌ക ശുഭം മെ-യ്യേ. ഹാലേ... ഉഹാലേ.... ബാറെക്മോർ-ശുബഹോ... ദൈവസുതാ! വഴിയാത്രയിലെൻ-പാഥേയം നീയാം ജഗതീപോഷകനേ! പശിയിൽ-നീയെന്നെപ്പോറ്റി ഞാനെരിയരുതേ-നിൻ തനുരുധിരങ്ങൾ എൻതനുവീന്നും-വാസന വീശുമ്പോൾ മാമോദീസായെനിക്കോർത്താൽ-മുങ്ങാത്തൊരുനൗ-ക നാഥാ! നിൻകൃപ കാണണമേ-ഞാനുത്ഥാന-ത്തിൽ ഹാലേ... ഉഹാലേ... മെനഓലം... വേർപാടിൻ വേളയിലാത്മം-മെയ്യോടുരചെ-യ്യു- ന്നെന്തുപകാരമെനിക്കേകും-ധനസമ്പാദ്യ-ങ്ങൾ വിധിനിലയത്തിൽ-ചോദിക്കും സുകൃതം ചെയ്തെന്നാകിൽ-ഫലമുളവായേനെ വാസസ്ഥലവും ധനവും ഞാ-നുടമസ്ഥർക്കേ-കി ഭീകരസിംഹാസന സവിധം-പോകുന്നേനെ-ന്റെ ഹാലേ... ചെയ്തികളറിയിപ്പാൻ. മൊറിയോ റാഹേം
(മാർ അപ്രേമിന്റെ ബോവൂസൊ)
ആർദ്രതയാൽ നാഥാ! ദേവാ! ദാസന്നേകണമെ-പുണ്യം നിൻ മഹിമോദയനാൾ തന്നിൽ നിർത്തണമൈ വലമാ-യിവനെ. രക്ഷിപ്പാൻ വന്നോൻ മശിഹാ! നീയെൻ സങ്കേതം-മിത്രം ചാവിരുളിൽ പാതാളത്തിൽ നിൻ സ്ലീബായാണെൻ-ദീപം. എൻ വേർപാടാസന്നം ഞാൻ നിങ്ങളിൽനിന്നിപ്പോ-ൾ നീങ്ങും വേർപാടേകിയ ദൈവത്തെ- യോർത്തെന്നെയോർപ്പിൻ-നിങ്ങൾ വത്സലരേ! ശാന്ത്യാ വാഴ്വിൻ താതന്മാരേ! പ്രാ-ർത്ഥിപ്പിൻ ഞാനിപ്പോൾ ദൈവം ചൊല്ലും സ്ഥാനം നോക്കിപ്പോ-കുന്നു. ഏല്ക്കുക ദേവാ! നിൻശരണേ നിദ്രയിലായോരാ-ത്മത്തെ നിൻകൃപ ശോഭിക്കും നാളിൽ നിർത്തണമെ വലമാ-യിവനെ. ആർദ്രതയാൽ നാഥാ! ദേവാ! ദാസന്നേകണമെ-പുണ്യം നിൻ മഹിമോദയനാൾ തന്നിൽ നിർത്തണമെ വലമാ-യിവനെ. നാലാം ശുശ്രൂഷ ദൈവമേ നീ പരിശുദ്ധനാകുന്നു.... ഇത്യാദി പട്ടക്കാരൻ - പ്രാർത്ഥന ദൈവമായ കർത്താവേ! താല്ക്കാലികമായ ജീവിത ത്തിൽനിന്ന് ഇപ്പോൾ വേർപെട്ട് ഈ വ്യർത്ഥലോക ത്തിൽനിന്ന് യാത്രയായിരിക്കുന്ന ഈ ആത്മാവ്, പുനരുത്ഥാ നദിവസംവരെ ആശ്വാസവും സന്തോഷവും ആനന്ദവും നിറഞ്ഞ സ്ഥലങ്ങളിലേക്ക് നിൻ്റെ വിശുദ്ധ മാലാഖമാരാൽ നയിക്കപ്പെടുവാനും അവിടെവച്ച് മുഖപ്രസന്നതയോടുകൂടെ നിന്നെ എതിരേല്ക്കുവാനും സംഗതിയാക്കണമെ. ആബൊവബ്റൊ... (കുക്കിലിയോൻ - എട്ടാം നിറം) മൃതനെപ്പോൽ ഞാൻ വിസ്‌മൃതനായ്-ഹാലേ... പാഴ്‌പാത്രം പോ-ലായേൻ ഞാൻ. ആളുകളേറ്റമെനിക്കെതിരായ്-ഹാലേ... ആലോചിക്കു-ന്നതു കേട്ടേൻ. എന്നാത്മമെടുക്കാനവരൊത്തു-ഹാലേ.... നാഥാ! ശരണപ്പെ-ട്ടേൻ നിന്നിൽ. ചൊന്നേൻ നീ താനെൻ ദൈവം-ഹാലേ... നിൻ കൈയിൽ താൻ-കാലങ്ങൾ. ബാറെക്മോർ-ശുബഹൊ... മെനഓലം... (എക്ക്‌ബൊ - ഹൌദത്ത് ഇൻ) സത്തമനേ! കരുണാപൂർണ്ണാ! വിധിയേൽക്കരുതേ നിന്നടിയാർ തിരുമുമ്പിൽ ജയമാർന്നോനാർ വിധിചെയ്യല്ലെ നീയവരെ കർത്താവേ! യവരെയൻപാൽ ജീവിപ്പിക്കേണം നിന്നെ ഞങ്ങളിതാ വാഴ്ത്തിടുന്നു. പ്രമിയോൻ ആനമാക്കളുടെ സ്രഷ്‌ടാവും ശരീരങ്ങളുടെ നിർമ്മിതാവും, നിർമ്മിതമായവയുടെ ശരണവും, സൃഷ്‌ടികളുടെ പ്രത്യാ ശയും കബറടക്കപ്പെട്ടവരുടെ പുനരുത്ഥാനവും, മരിച്ചുപോ യവരുടെ ഉയിർപ്പും ദുഃഖിച്ചിരിക്കുന്നവരുടെ ആശ്വാസവും, വിഷാദിച്ചിരിക്കുന്നവരുടെ ആഹ്ളാദവും വിലാപത്തിലിരിക്കു ന്നവരുടെ സന്തോഷവും മനോവേദനയിൽ ഇരിക്കുന്നവരുടെ ധൈര്യവുമായ കർത്താവിന് സ്തുതി. തൻ്റെ ദാസന്റെ ശവ സംസ്‌കാരശുശ്രൂഷ നിർവ്വഹിക്കപ്പെടുന്ന ഈ സമയത്തും... കുലഹൂൻ... സെദറാ ആദ്യന്തമില്ലാത്ത തേജസ്സും, മഹാകാരുണ്യവാനും സത്യ വാനും, മരണമില്ലായ്‌മയുടെ പ്രഭയും ജീവനും ഉറവയും, സക ലത്തിന്റെയും സ്രഷ്‌ടാവും ലോകത്തെയും അതിലെ അവ സ്ഥാന്തരങ്ങളെയും ക്രമീകരിക്കുന്നവനുമായ കർത്താവേ! നീ ഭയങ്കരനും നിൻ്റെ കല്‌പനയിൽ മഹനീയനും ദീർഘക്ഷമ യുള്ളവനും കാരുണ്യവാനും ആകുന്നു. യാതൊരു രഹ സ്യവും നിൻ്റെ ദിവ്യദൃഷ്‌ടിക്ക് അഗോചരമല്ല. ആലോചനക ളുടെ ആഴവും ഹൃദയചിന്തകളും തിരുസന്നിധിയിൽ പരസ്യ മായി വെളിപ്പെട്ടിരിക്കുന്നു. നിൻ്റെ തീരുമാനങ്ങൾ അപരിമി തങ്ങളും നിൻ്റെ മാർഗ്ഗങ്ങൾ ദുർഗ്രഹങ്ങളുമാകുന്നു. മര ണത്തെ മായിച്ചുകളയുവാനും മനുഷ്യസംഹാരകനായ മഹാ സർപ്പത്തെ കൊല്ലുവാനുമായിട്ട് യേശുമിശിഹാ എന്ന നിന്റെ വത്സലപുത്രനെ ലോകത്തിലേക്ക് നീ അയയ്ക്കുകയും താല്‌പര്യമുള്ള സകല ആത്മാക്കൾക്കും രക്ഷയും മരണമില്ലായ്മയും അവൻ പ്രസംഗിക്കുകയും ചെയ്‌തു. നിന്റെ കല്പ നപ്രകാരം ക്ലേശപൂർണ്ണമായ ഈ ലോകത്തിൽനിന്ന് ശ്രേഷ്ഠവും അനശ്വരവുമായ ലോകത്തിലേക്ക് ഞങ്ങൾ അയ യിക്കപ്പെടുന്നു. കർത്താധികർത്താവും ഇരുലോകങ്ങൾക്കും അധികാരിയുമായുള്ളോവേ! ഈ താല്ക്കാലിക ജീവിതമാ കുന്ന പരദേശവാസത്തിൽനിന്ന് വേർപെട്ട് യാത്രയായിരി ക്കുന്ന ഈ നിന്റെ ദാസൻ്റെ ശവസംസ്‌കാരശുശ്രൂഷയുടെ ഈ സമയത്ത് തിരുസന്നിധിയിൽ ഞങ്ങൾ അപേക്ഷയും പ്രാർത്ഥനയും സമർപ്പിക്കുന്നു. ഇവിടെനിന്ന് യാത്രയാക്കി സ്വർഗ്ഗീയഭവനങ്ങളിൽ വസിപ്പിക്കുന്നവരായ സമാധാന മാലാ ഖമാർമൂലം ഇവൻ്റെ ആത്മാവിനെ നീ കൈക്കൊള്ളണമെ കർത്താവേ! ദുഷ്‌ടാത്മാക്കളുടെ പിടിയിൽനിന്നും ഇവന്റെ ആത്മാവിനെ രക്ഷിച്ചുകൊള്ളണമെ. ആ എതിരാളിയുടെ ബന്ധനത്തിൽനിന്ന് അതിനെ വിടർത്തണമെ. തിരുനാമഭക്തരും തിരുവിഷ്ടമാചരിക്കുന്നവരുമായവരെ ചുറ്റിനിൽക്കു ന്നതുപോലുള്ള സേനകൾ ഇവനും ലഭിക്കുമാറാകണമെ. നിൻ്റെ മനുഷ്യപ്രീതിയാൽ ഇവൻ്റെ പാപങ്ങൾ പൂർണ്ണമായി പരിഹരിക്കണമെ. ഇവൻ്റെ തെറ്റുകളെ നിൻ്റെ ദയയാൽ പൂർണ്ണമായി ക്ഷമിക്കുകയും ചെയ്യണമെ. ഇവൻ്റെ യാത്രയ്ക്ക് നിൻ്റെ സഹായം പരസ്യമായി അയച്ചുകൊടുക്കണമെ. കൃപാ പൂർണ്ണമായ വലംകൈ ഇവന് നീട്ടിക്കൊടുത്ത് രണ്ടാം മര ണമാകുന്ന ചുഴിയിൽനിന്ന് ഇവനെ ഉദ്ധരിച്ചുകൊള്ളണമെ. അദൃശ്യമായ നിൻ്റെ ശക്തിയാൽ ഇവനെ സഹായിക്കണമെ. പിശാചുക്കളുടെ ഭയങ്കരമായ ഒളിവിടങ്ങളിൽനിന്ന് ഇവനെ രക്ഷിച്ചുകൊള്ളണമെ. ഇവൻ്റെ പ്രമാണലംഘനങ്ങൾക്ക് തക്ക പോലെ ഇവനെ നീ വിധിക്കരുതെ; തിരുസന്നിധിയിൽ സർവ്വരും കുറ്റക്കാർ തന്നെയാണല്ലോ. കർത്താവേ! ഞങ്ങ ളുടെ സ്വാഭാവികമായ ദുർബലതയിൽ കനിവുതോന്നണമെ. ഞങ്ങളിൽ വിളിക്കപ്പെട്ടിരിക്കുന്നതായ തിരുനാമത്തെയും നിൻ്റെ മഹാകരുണയെയും ഞങ്ങളിലും ഇവനിലും ഓർക്ക ണമെ. ഞങ്ങളുടെ വർഗ്ഗത്തിൻ്റെ രക്ഷയ്ക്കുവേണ്ടിയുണ്ടായ നിന്റെ ഏകപുത്രന്റെ കഷ്‌ടാനുഭവങ്ങൾ നിന്നോടപേക്ഷിക്കുമാറാകണമെ. നിൻ്റെ കൃപയും കരുണയും ഇവൻ്റെമേൽ ഉദി ക്കുമാറാകണമൈ ഇവൻ വിശ്വസിച്ചതായ ജയമുള്ള സ്ലീബാ ഇവനു വിശുദ്ധന്മാരുടെ സമൂഹത്തിൽ വസിപ്പിക്കുന്ന പ്രകാ ശസ്തംഭമായി ഭവിക്കുമാറാകണമെ. ഞങ്ങളുടെ വംശശത്രു വായ സാത്താൻ തൻ്റെ ദുഷ്‌ടമായ ആഗ്രഹം നിറവേറാതെ ലജ്ജിച്ചുപോകത്തക്കവണ്ണം നിൻ്റെ കരുണ ഇവനിൽ ഉണ്ടാ കുമാറാകണമെ. കർത്താവേ! തിരുനാമഭക്തന്മാർക്കുള്ള അനുഗൃഹീതഭവനങ്ങളിൽ എത്തുന്നതുവരെ ഈ നിന്റെ ദാസന് കോട്ടയും അനുയായിയും കാവൽക്കാരനും സഹാ യിയും ആയിരിക്കണമെ. അവിടെ ആദ്യന്തമില്ലാത്തതായ നിൻ്റെ മഹിമയിൽ ഇവൻ ആനന്ദിക്കുമാറാകണമെ. അബ്ര ഹാമിൻ്റെ മടിയിൽ വിശ്രമിച്ചുകൊണ്ട് എല്ലാ ദുഃഖങ്ങളും ക്ലേശ ങ്ങളും കഷ്ടതകളും വിസ്‌മരിക്കുവാൻ ഇവന് സംഗതിയാ ക്കണമെ. കർത്താവേ! നിൻ്റെ ആരാധകരായ ഞങ്ങളെ എല്ലാ വരെയും ഇവയ്ക്കെല്ലാം യോഗ്യരാക്കിത്തീർക്കണമെ. വെടി പ്പുള്ളതും ആനന്ദകരവും പാപരഹിതവുമായ ജീവിതത്താൽ അന്ധകാരത്തിൻ്റെ ദുഷ്‌ടസേനകൾക്ക് വിധേയമാകാത്ത സമാ ധാനപരമായ നിര്യാണം ഞങ്ങളും അനുഭവിക്കുവാനിടയാ കണമെ. കർത്താവേ! കരുണാദൃഷ്‌ടിയാൽ ഞങ്ങളെ കടാ ക്ഷിച്ച് വിലപിച്ചിരിക്കുന്നവരെ ആശ്വസിപ്പിക്കുകയും ദുഃഖി ച്ചിരിക്കുന്നവരെ ധൈര്യപ്പെടുത്തുകയും മ്ലാനവദനരായിരിക്കു ന്നവർക്ക് മുഖപ്രസന്നത നൽകുകയും ചെയ്യണമെ. നിന്നെ സ്തുതിക്കുന്ന ഏവർക്കും ഏതു സ്ഥാനത്തും അവനവൻ്റെ ആവശ്യാനുസരണം നീ ശരണവും പ്രത്യാശയും ആയിരു ന്നുകൊണ്ട് അവരുടെ മുഖത്തുനിന്ന് കണ്ണുനീരും ദുഃഖവും നീക്കിക്കളയണമെ. ദൈവമേ! നിൻ്റെ മിശിഹായിലുള്ള പ്രത്യാ ശയിൽ മുൻകൂട്ടി നിൻ്റെ അടുക്കലേക്ക് യാത്ര പുറപ്പെട്ടവരും ശ്രേഷ്ഠവും മഹനീയവുമായ അവിടുത്തെ പ്രത്യക്ഷതയെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരുമായ ഞങ്ങളുടെ എല്ലാ മാതാപിതാക്കൾക്കും സഹോദരീസഹോദരന്മാർക്കും ഗുരുക്ക ന്മാർക്കും ഞങ്ങളെല്ലാവരെയും വഹിച്ചിരിക്കുന്ന നിൻ്റെ കൃപ യാൽ ഭാഗ്യകരമായ ഭവനങ്ങളിൽ വിശുദ്ധന്മാരോടുകൂടിയുള്ള ആശ്വാസം നൽകണമെ. ആ പ്രത്യക്ഷതയെ ലജ്ജാരഹിത മായ പ്രസന്നമുഖങ്ങളോടുകൂടെ എതിരേല്ക്കുവാൻ ഞങ്ങളും കാത്തിരിക്കുന്നു. കർത്താവേ! മുൻകൂട്ടി നിദ്രപ്രാപി ച്ചവരും ഇവിടെ അവശേഷിക്കുന്നവരുമായി രക്ഷിതരും അവി ടുത്തെ കർതൃത്വത്തിൻ്റെ ദാസരുമായ ഞങ്ങളെല്ലാവരും ആദ്യ ന്തമില്ലാത്ത നിന്റെ രാജ്യത്തിൽ വന്ദ്യവും ഗ്രഹണാതീതവു മായ നിന്റെ നാമത്തെയും നിൻ്റെ ഏകപുത്രനെയും നിന്റെ പരിശുദ്ധ റൂഹായേയും സ്‌തുതിച്ചു പുകഴ്ത്തുവാൻ യോഗ്യ രായിത്തീരണമെ. ഹോശൊ... മെൻ-ആലോഹോ.... (തക്‌കെപ്‌തൊ) മരണം പ്രാപിച്ചഴുകിപ്പോ-യോനാം ലാസറിനെക്കബറീ-ന്നാഹ്വാനം-ചെയ്ത- സ്രഷ്ടാവിന്നാജ്ഞാ-ദ്ധ്വനിയുത്ഥാന മഹാദിവസേ മൃതരെ-യേ-റ്റിച്ചേർക്കും യോശാഫാത്തെന്ന സാനുസ്ഥാനത്തിൽ അരചനിരിക്കും ത്രോണോസിൽ സത്യവിധിയ്ക്കായ് തലമുറകൾ വന്നെത്തീടും നാഥാ! സർവ്വേശാ! എന്മേലന്നാളിൽ കാരുണ്യം ചെയ്യേണം നീ-പ്രാ-ണ-പ്രദനല്ലോ. എത്രോ കാരുണ്യവാനായ ദൈവമേ! നിന്നിൽ അഭയം പ്രാപിച്ചു കൊണ്ട് ഈ സുഗന്ധധൂപം ഞങ്ങൾ അണയ്ക്കുകയും നിൻ്റെ കല്പനപ്രകാരം ഇവിടെയുള്ള ജീവിതത്തിൽനിന്ന് വിട്ടുമാറിയിരിക്കുന്ന ഈ ആത്മാവിനുവേണ്ടി നിന്നോടപേക്ഷി ക്കുകയും ചെയ്യുന്നു. പിശാചുക്കളുടെ കഠിനബന്ധന ത്തിൽനിന്നും അന്തരീക്ഷവാസികളും അദൃശ്യരുമായ ശത്രു ക്കളുടെ അദൃശ്യഗണത്തിൽനിന്നും ഈ ആത്മാവ് രക്ഷിക്ക പ്പെടുമാറാകണമെ. ഞങ്ങളുടെ കർത്താവും നിത്യദൈവ വുമേ! ഈ ആത്മാവ് യാത്രചെയ്‌ത് നിൻ്റെ വിശുദ്ധന്മാരുടെ ആലയങ്ങളിലും ജീവനുള്ളവരുടെ പട്ടണത്തിലും ചെന്നുചേരുവാൻ, ഞങ്ങളിലുള്ള നിൻ്റെ മഹാകരുണയാൽ സംഗതിയാക്കുകയും ചെയ്യണമെ. മോറാൻവാലോ... (കോലെ - തുബൈക്ക് ഈത്തൊ) ധന്യൻമശിഹാ! വാക്കാൽ, മൃതരെയുയ-ർപ്പിപ്പോൻ തൻകല്പന പാ-ലിച്ചോർക്കായ്- തേജോ-വസ്ത്രം നൽകീടും അവനെ രാജ്യത്തെതിരേല്പാൻ അവർ മേഘങ്ങളിലേറിവരും അവനാനന്ദത്തോ-ടാർക്കും- വന്നേ-റിക്കൈക്കൊണ്ടിടുവിൻ കല്പന കാത്തോ-ർക്കായ് മുമ്പേ- താതൻ കരുതിടുമാ-രാജ്യം. മാമോദീസാ-നീരിൽനിന്നും മ്ശീ-ഹാ തൻ റുശ്‌മായേറ്റോരേ മൃതരേ! വഴിനി-ങ്ങൾക്കുണ്ടാശിപ്പാൻ മൃതിലോകത്തിൽ ധീരതയും- പ്രത്യാശയതും പ്രാപിപ്പിൻ ഉയിരോടെഴുന്നേൽക്കും നിങ്ങൾ കേടേ-തും തീണ്ടീടാതെ കല്ലറയിന്നും പറുദീസാ പൂകാൻ വാസരമാ-സന്നം. ബാറെക്മോർ-ശുബഹോ... ധന്യൻ പൌലോസ്-ശ്ലീഹാ ചൊന്നേവം-കേട്ടേൻ മൃതരെയോർത്തി-ട്ടഴൽ നിങ്ങൾ- ക്കരുതെ-ന്നാശിച്ചീടുന്നേൻ വാനിൻ കാഹളനാദത്താൽ- മൃതരെല്ലാരുമെഴുന്നേൽക്കും താല്ക്കാലികമാമീ-ഗാത്രം നിത്യ-തയെ പ്രാപിച്ചീടും തനുവെഴുന്നേൽക്കും കേടില്ലാ- തുത്ഥാ-നത്തിൻ വൻനാളിൽ മെനഓലം... വർഷിക്കട്ടെ താത-നയച്ചിട്ടാ ബാബേൽ തീച്ചൂളയിൽ ബാ-ലന്മാരിൽ വീഴ്ത്തിയ ജീവപ്പനിനീരാ മൃതിലോകത്താകുലമേറും- ഭവനങ്ങളിൽ മരുവുന്നോരിൽ- നിന്നഭയത്തിൽ നിദ്രിതരാം ദാസ-ന്മാർ തൻ പിഴപോക്കീ ട്ടവകാശം നൽ-കീടേണം ശാശ്വ-തസുസ്ഥിര രാജ്യത്തിൽ. (മദ്റോശൊ) നിൻശരണേ മൃതനാം ദാസന്നുത്ഥാനം നവ്യത ന-ൽക-ട്ടെ ഇതു മൃതിയിൻ ദിവസം-വേദനയിൻ ദിവസം പരിദേവന ദിവസം-കടുദിവസം നാഥാ! നൽകണമാ-ശ്വാ-സം ഏവരുമൊരുപോലീ-മൃതിനുകരണമെന്നാൽ യൗവ്വനമൃതി കയ്പ്‌പാൽ-കഠിനതരം നാഥാ! നൽകണമാ-ശ്വാ-സം സകലമമർത്തിടുമാ-മൃതി മുന്നറിവെന്യേ സത്വരമെത്തുകയാ-ലിവനുത്ഥാനത്തിൽ നൽകണമാ-ശ്വാ-സം സഹജൻ രക്ഷിക്കാ-സ്നേഹിതനുതകീടാ ഏവം നിബിവചനം-ക്രിയയാൽ നിറവേറി തുണനാഥാ-ചെ-യ്ക. മൃതരാമുറ്റോർക്കായ് കഷ്ടപ്പെടുവാനും നാശകനാം മൃതിയെ ചൊല്ലിക്കരയാനും ബാദ്ധ്യതയു-ണ്ട-വനും നാവുകളീന്നെല്ലാം-സ്തോത്രം കർത്താവേ! നിന്നാൽ മൃതരുയരും-സ്വർഗ്ഗം നേടീടും സ്തോത്രം പാ-ടീ-ടും. (മദറോശൊ - യൌമൊക്ലോഖ്) മൃതിയെ നുകർന്നുത്ഥാനത്തിൻ-ശരണം തന്നവനാ-മുയിരിൻ നാഥൻ-ധന്യൻ. സീനായ് മേ-ലവരോഹം ചെ-യ്തീശൻ മോശയ്ക്കു-ത്ഥാനം-വെളിവായ്-കാട്ടി. സ്വർഗ്ഗീയൂർ-ശ്ലേമിൽ-ത്രോണോ-സിങ്കൽ സുസ്‌മൃതിതൻ-ദാസ-ർക്കേകട്ടീ-ശൻ. ഈ ദാസൻ-നാഥാ! തിരുസന്നിധിയിൽ ചെയ്ത് പിഴ-യ്ക്കെല്ലാം-ക്ഷമനൽ-കേണം. എരിതീയും-വിധിയും-നീക്കീ-ട്ടിവനെ കാക്കുക നിൻ-തനുവാൽ-രക്ത-ത്താലും നിന്നിലുറ-ങ്ങിടുമീ-ദാസൻ-നാഥാ! പ്രാപിച്ചാ-നഭയം-നിൻസ്ലീ-ബായെ. ഭീകരമാം-വിധിയോ-ടതിവേ-ദനയും നരകവുമേ-ൽക്കരുതേ-നാഥാ!-ദാസൻ നിന്നെയേ-റ്റോനാ-മീദാ-സനെ നീ ഏറ്റുപറ-ഞ്ഞിടണം-വാഗ്ദാ-നംപോൽ. തിരുനാമം-തള്ളാ-ത്തോനാ-മിവനെ നരകത്തിൽ-തള്ളീ-ടരുതേ-നാഥാ! ദ്രുതഗതിയാ-യ് മരണം-സവിധം-പൂകി നിങ്ങടെ കൂ-ട്ടതിൽനി-ന്നെന്നേ-നീക്കി. പ്രാർത്ഥനയിൽ-മേന്മേൽ-എന്നെ-യോർപ്പിൻ എന്നെ മറന്നീടാ-നിടയാ-കരുതേ മൃതിയാൽ നിൻ-ദാസൻ-വേർപെ-ട്ടതിനാൽ രക്ഷകനേ!-ഞങ്ങൾ-വ്യഥയിൽ-മുഴുകി. പരിശുദ്ധ-ന്മാരൊ-ത്തിവനെ-യേദൻ പറുദീസിൽ-പന്തി-ക്കേറ്റീ-ടേണം. വിമലന്മാ-രൊന്നി-ച്ചിവനെ-പ്രഭയിൻ മണവറയിൽ-പാർപ്പി-ക്കണമേ നാഥാ! നവജീവൻ-ഉത്ഥാ-നവുമാം-നിന്നെ അവരോടൊ-ത്തിവനും-വാഴ്ത്തീടട്ടെ. (സുമ്മോറൊ) ആദാം നിജമക്കൾക്കേകിയ കാസാ- ആ മൃതി പാനീയത്തിനു കയ്പ്‌പേറും പാനം ചെയ്വാനാദാമി- ന്നാത്മജരതുമുറയായ് കൈമാറി. വായനകൾ ആവർത്തനപുസ്തകം 32:49-52, ആവർത്തനപുസ്‌തകം 34:1-6 2 പത്രോസ് 3:3-13, (1 കൊരിന്തി 15:34-53) നീതിയോടെ ഹൃദയത്തെ ഉണർത്തുവിൻ. നിങ്ങൾ പാപം ചെയ്യരുത്. ചില ആളുകളിൽ ദൈവത്തെക്കുറിച്ചുള്ള അറിവ് ഇല്ലാതിരിക്കുന്നു. നിങ്ങളെ ലജ്ജിപ്പിക്കുവാനായിട്ടാകുന്നു ഞാൻ പറയുന്നത്, നിങ്ങളിൽ ഒരുവൻ, മരിച്ചവർ എങ്ങനെ പുനരുത്ഥാനം ചെയ്യുമെന്നും ഏതു ശരീരത്തോടുകൂടി വരും എന്നും ചോദിച്ചേക്കാം. ഭോഷാ! നീ വിതയ്ക്കുന്ന വിത്ത് ക്ഷയിക്കുന്നില്ലെങ്കിൽ മുളയ്ക്കുന്നില്ല. നീ വിതയ്ക്കുന്നത് ഉണ്ടാകുവാൻപോകുന്ന ശരീരമല്ല; ഗോതമ്പിന്റെയോ യവത്തി ന്റെയോ മറ്റേതെങ്കിലും ധാന്യത്തിന്റെയോ വെറും മണി മാത്രം. എന്നാൽ ദൈവം തൻ്റെ ഇഷ്ടമനുസരിച്ച് ഓരോ വിത്തിനും അതിൻറേതായ ശരീരം നൽകുന്നു. എല്ലാ ശരീ രവും ഒന്നുപോലെയല്ല. മനുഷ്യൻ്റെ ശരീരം ഒന്ന്, മൃഗങ്ങ ളുടെ ശരീരം മറ്റൊന്ന്, പക്ഷികളുടെ ശരീരം വേറൊന്ന്, മത്സ്യ ങ്ങളുടെ ശരീരം വേറൊന്ന്. സ്വർഗ്ഗീയ ശരീരങ്ങൾ ഉണ്ട്. ഭൗതിക ശരീരങ്ങളും ഉണ്ട്. എന്നാൽ സ്വർഗ്ഗീയരുടെ തേജസ്സ് ഒന്ന്, ഭൗമികരുടെ തേജസ്സ് മറ്റൊന്ന്. സൂര്യന്റെ തേജസ്സ് ഒന്ന്; ചന്ദ്രന്റെ തേജസ്സ് മറ്റൊന്ന്, നക്ഷത്രങ്ങളുടെ തേജസ്സ് വേറൊ ന്ന്. നക്ഷത്രങ്ങൾ തമ്മിലും തേജസ്സിന് വ്യത്യാസമുണ്ട്. അപ്രകാരം തന്നെയാകുന്നു മരിച്ചവരുടെ പുനരുത്ഥാന വും. നശ്വരതയിൽ വിതയ്ക്കപ്പെടുന്നു; അനശ്വരതയിൽ ഉത്ഥാനം ചെയ്യുന്നു. ഹീനമായി വിതയ്ക്കപ്പെടുന്നു, മഹത്വ ത്തോടെ ഉത്ഥാനം ചെയ്യുന്നു. ബലഹീനതയോടെ വിതയ്ക്ക പ്പെടുന്നു, ബലിഷ്‌ഠതയോടെ ഉത്ഥാനം ചെയ്യുന്നു. ഭൗതിക ശരീരം വിതയ്ക്കപ്പെടുന്നു, ആത്മീയ ശരീരം ഉത്ഥാനം ചെയ്യു ന്നു. ഭൗതികശരീരം ഉണ്ടെങ്കിൽ ആത്മീയ ശരീരവുമുണ്ട്. ആദ്യമനുഷ്യനായ ആദാം ജീവനുള്ളവനായിത്തീർന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു. ഒടുക്കത്തെ ആദാം ജീവിക്കുന്ന ആത്മാ വുമായി. എന്നാൽ ആദ്യം ആത്മീയനല്ല ഭൗതികനാണ് ഉണ്ടാ യത്. ആദ്യമനുഷ്യൻ ഭൂമിയിൽനിന്ന് മണ്ണുകൊണ്ടുണ്ടാക്ക പ്പെട്ടവനും രണ്ടാമത്തെ മനുഷ്യൻ സ്വർഗ്ഗീയനായ കർത്താവും ആകുന്നു; ഭൂമിയിൽനിന്നുള്ളവൻ എങ്ങനെ ഇരി ക്കുന്നുവോ അങ്ങനെതന്നെ ഭൗമികരും. സ്വർഗ്ഗത്തിൽനിന്നു ള്ളവൻ എങ്ങനയോ അങ്ങനെതന്നെയായിരിക്കും സ്വർഗ്ഗീയ രും. ഭൗമികന്റെ സാദൃശ്യം നാം ധരിച്ചതുപോലെ തന്നെ സ്വർഗ്ഗീയന്റെ സാദൃശ്യവും നാം ധരിക്കും. എന്നാൽ എന്റെ സഹോദരന്മാരേ! ജഡരക്തങ്ങൾക്ക് സ്വർഗ്ഗരാജ്യം അർഹിക്കാ വുന്നതല്ല. നശ്വരമായതിന് അനശ്വരതയെ അർഹിക്കാവുന്ന തല്ലായെന്നും ഞാൻ പറയുന്നു. ഇതാ ഞാൻ ഒരു രഹസ്യം നിങ്ങളോട് പറയുന്നു. നാം എല്ലാവരും നിദ്രപ്രാപിക്കയില്ല. അവസാന കാഹളം ഊതുമ്പോൾ കണ്ണിമയ്ക്കുന്നത്ര വേഗ ത്തിൽ നാം എല്ലാവരും രൂപാന്തരപ്പെടും. മരിച്ചവർ അക്ഷയ മായി പുനരുത്ഥാനം ചെയ്കയും നാം രൂപാന്തരപ്പെടുകയും ചെയ്യും. എന്തെന്നാൽ നശ്വരമായത് അനശ്വരതയും മർത്യ മായത് അമർത്യതയും ധരിക്കുവാൻ പോകുന്നു. ആഹായ് ബാറെക്മോർ (പെത്ഗോമൊ) ഹാലേ ഉഹാലേ... പ്രീതിപ്പെട്ടീടണമേയടിയാനിൽ ഏറും കൃപയാലിവനെ രക്ഷിക്ക - ഹാലേ.... ഏവൻഗേലിയോൻ (വി. യോഹന്നാൻ 5: 19-29) യേശു അവരോട് ഇപ്രകാരം പറഞ്ഞു:- “ഞാൻ സത്യമായും സത്യമായും നിങ്ങളോട് പറയുന്നു; പിതാവ് ചെയ്യുന്നതായി കാണുന്നതല്ലാതെ പുത്രന് സ്വന്ത മായി ഒന്നും ചെയ്യുവാൻ കഴിയുകയില്ല; എന്തെന്നാൽ പിതാവ് ചെയ്യുന്നവയെ - അപ്രകാരംതന്നെ - പുത്രനും ചെയ്യുന്നു. പിതാവ് തന്റെ പുത്രനെ സ്നേഹിക്കുകയും താൻ ചെയ്യുന്ന തെല്ലാം അവന് കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. നിങ്ങൾ അത്ഭുതപ്പെടുവാനായിട്ട് അവയിലുപരിയായിട്ടുള്ള പ്രവൃത്തി കളെയും അവന് കാണിച്ചുകൊടുക്കുന്നു. പിതാവ് മരിച്ചവരെ ഉദ്ധരിച്ച് ജീവിപ്പിക്കുന്നതുപോലെ തന്നെ പുത്രനും തനിക്കി ഷ്ടപ്പെടുന്നവരെ ജീവിപ്പിക്കുന്നു. പിതാവിനെ ബഹുമാനിക്കു ന്നതുപോലെ എല്ലാവരും പുത്രനെയും ബഹുമാനിപ്പാനായിട്ട് പിതാവ് ഒരുവനും വിധിനൽകാതെ ന്യായവിധിയെല്ലാം പുത്രനെ ഏല്‌പിച്ചിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്ത വൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല. ഞാൻ സത്യമായും സത്യമായും നിങ്ങളോട് പറയുന്നു, എന്റെ വചനംകേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്. അവൻ ന്യായവിസ്‌താരത്തിലുൾപ്പെടാതെ മരണംവിട്ട് ജീവനിലേക്ക് കടന്നിരിക്കുന്നു. ഞാൻ സത്യമായും സത്യമായും നിങ്ങളോട് പറയുന്നു. മരിച്ചവർ ദൈവപുത്രന്റെ ശബിന്ദു കേൾക്കുകയും കേൾക്കുന്നവർ ജീവിക്കുകയും ചെയ്യുന്ന സമയം വരുന്നു. അത് ഇപ്പോൾതന്നെയുമാകുന്നു. എന്തെന്നാൽ പിതാവിന് തന്നിൽതന്നെ ജീവനുള്ള പ്രകാരം പുത്രനും തന്നിൽ തന്നെ ജീവനുണ്ടായിരിപ്പാൻ തക്കവണ്ണം വരം കൊടുത്തിട്ടുണ്ട്. ന്യായവിധി കൂടിയും നടത്തുവാൻ അവനെ അധികാരപ്പെടുത്തിയിരിക്കുന്നു. എന്തെന്നാൽ അവൻ മനുഷ്യപുത്രനാകുന്നു. ശവക്കല്ലറയിൽ സ്ഥിതിചെ യ്യുന്നവരെല്ലാവരും അവൻ്റെ ശബ്‌ദം കേട്ട് നന്മചെയ്തവർ ജീവനുവേണ്ടിയും തിന്മചെയ്‌തവർ ദണ്‌ഡവിധിക്കുവേ ണ്ടിയും പുനരുത്ഥാനം ചെയ്യുന്ന സമയം വരുന്നു. ഇതിൽ നിങ്ങൾ അത്ഭുതപ്പെടേണ്ട. ലുത്തിനിയ നാമെല്ലാവരും ദുഃഖത്തോടും സങ്കടത്തോടുംകൂടെ യോഗ്യ മായി നിന്നുകൊണ്ട് ദൈവത്തിന് പ്രീതികരമായ ശബ്‌ദത്തിൽ കുറിയേലായിസ്റ്റോൻ എന്ന് ഏറ്റുചൊല്ലണം. കുറിയേലായിസ്സോൻ. ജീവൻറെയും മരണത്തിൻ്റെയും മേൽ അധികാര മുള്ളവനും, മരണത്തിൻ്റെയും വിയോഗത്തിൻ്റെയും ഉടയവ നും, ആത്മാക്കളുടെയും സർവ്വ ജഡങ്ങളുടെയും ദൈവവു മായ മിശിഹാതമ്പുരാനേ! നിന്നോട് ഞങ്ങൾ അപേക്ഷി ക്കുന്നു. കുറിയേലായിസ്സോൻ, ഞാൻ പുനരുത്ഥാനവും ജീവനുമാകുന്നു, എന്നിൽ വിശ്വ സിക്കുന്ന ഏവനും നിത്യജീവനുണ്ട്. അവൻ ന്യായവിധിയിൽ ഉൾപ്പെടാതെ മരണത്തിൽനിന്ന് ജീവനിലേക്ക് മാറിക്കഴിഞ്ഞി രിക്കുന്നു" എന്ന് അരുളിച്ചെയ്‌തവനായ മിശിഹാതമ്പുരാനേ! നിന്നോട് ഞങ്ങൾ അപേക്ഷിക്കുന്നു. കുറിയേലായിസ്റ്റോൻ മരിക്കുന്ന ഏവൻ്റെയും മരണഗതി കാലിൽ തുടങ്ങി തല വരെ എത്തുന്നതിനിടയ്ക്ക് അവൻ്റെ മനസ്സ് അനുതാപത്തി ലേക്ക് ധൃതിപ്പെട്ടുകൊണ്ടിരിക്കണം എന്ന് (ജ്ഞാനസമ്പൂർണ്ണ മായ തൻ്റെ വ്യാപാരത്തിൽ) കല്‌പിച്ചു ക്രമികരിച്ചവനായ മിശിഹാ തമ്പുരാനെ നിന്നോട് ഞങ്ങൾ അപേക്ഷിക്കുന്നു. കുറിയേലായിസ്റ്റോൻ, ഞങ്ങളെല്ലാവരുടെയും ആത്മാക്കളെ ആകെൽക്കറുസാ യുടെയും സൈന്യങ്ങളുടെയും ആധിപത്യത്തിൽനിന്ന് സ്വത ന്ത്രമാക്കി രക്ഷിച്ചവനായ കർത്താവേ! ദുഷ്ടന്മാരുടെ ആത്മാ ക്കളെ പിടികൂടുവാനായി അന്തരീക്ഷത്തിൽ പതിയിരിക്കുന്ന വരിൽനിന്ന് ഈ ഞങ്ങളുടെ സഹോദരൻ ....ടെ ആത്മാ വിനെ നീ രക്ഷിച്ച് സ്വർഗ്ഗീയ ഊർശ്ലേമിൽ എത്തിക്കുമാറാക ണമെ എന്ന് നിന്നോട് ഞങ്ങൾ അപേക്ഷിക്കുന്നു. കുറിയേലായിസ്സോൻ. കർത്താവേ! ഞങ്ങൾ നിൻ്റെ രണ്ടാമത്തെ വരവിൽ നിന്റെ എതിരേല്‌പിനായി പുറപ്പെടുകയും സകല പരിശുദ്ധ ന്മാരുമൊരുമിച്ച് നിന്നെയും നിൻ്റെ പിതാവിനെയും പരിശുദ്ധ റൂഹായെയും സ്തുതിക്കുകയും ചെയ്യത്തക്കവണ്ണം സന്തോ ഷപ്രദമായ നിൻ്റെ പുനരുത്ഥാനത്തിൻ്റെ പ്രകാശരശ്മികളാൽ ഞങ്ങളെല്ലാവരുടെയും ആത്മാക്കളെ പ്രശോഭിപ്പിക്കണമെ. നാം മൂന്നു പ്രാവശ്യം കുറിയേലായിസ്സോൻ എന്ന് ഏറ്റുചൊ ല്ലണം. (കോലൊ - ബ്റംശൊലബൈത്തോഖ്) വത്സലരേ! ദൂര-ത്തെന്തിനു നിൽക്കുന്നെ ന്നരികിൽ വരിൻ ശ്ലോമൊതരുവിൽ പ്രാർത്ഥിച്ചിടുവിൻ സങ്കട കീർത്തനമെൻ-പേർക്കായ് പാടിടുവിൻ മൃതി പാതാളകവാടത്തിൽ ബന്ധിച്ചെന്നെ. മരണത്തിൻ ദൂതൻ-പിറകെ വന്നപ്പോൾ ചുറ്റും പാർത്തേൻ തുണചെയ്‌വാൻ വന്നില്ലാരും വിളികൂട്ടുന്നോർക്കായ് വെളിവാകും നാഥാ! നിൻ ദൈവികമാം വലഭാഗേ നിർത്തണമെന്നെ. വത്സലാര! സത്യം ഭയമാർന്നീടുന്നേൻ കഠിനഭയത്താലെന്നകതാരിളകീടുന്നു, ജഗതീരക്ഷകനാം-മശിഹാ നൃപനെൻ പേർ- ക്കാൾ വിട്ടതിനാൽ പോകുന്നേൻ സങ്കടപൂർവ്വം ബാറെക്മോർ-ശുബഹൊ... ഭൂവനനിവാസികളേ! ശുഭമൊടു വാണിടുവിൻ ലോകമയന്മാർക്കില്ല ഗുണം കാലം മൂലം പോകുന്നേൻ നൽകാ-നെൻ്റെ കണക്കെല്ലാം സർവ്വരഹസ്യ വിധീശൻ തൻ തിരുസന്നിധിയിൽ മെനഓലം... വൈരൂപ്യം സുമുഖർ-ക്കേകും മൃതിയെ നീ സ്നേഹിതനൊടു മോദിപ്പോനെ ഖേദിപ്പിക്കും വന്നിനി നിൻ ഭരണം-നീക്കി ദുഃഖിതരെ സ്വപ്രഭയാൽ മോദിപ്പിക്കും നാഥൻ ധന്യൻ. പാഴൂഴിയിലുയരും-ശൂശാനപ്പൂക്കൾ വസ്ത്രം കൈപ്പണിയല്ലാത്തതു ചാർത്തീടുംപോൽ ആദാം മക്കൾക്കായ്-റുഹ്ക്കുദിശാ നെയ്ത വസ്ത്രമുയിർപ്പിൽ ചാർത്തീടും പുണ്യാത്മാക്കൾ. (പട്ടക്കാരൻ മൃതദേഹത്തിൽ തൈലം ഒഴിക്കുമ്പോൾ) പ്രാർത്ഥന തന്റെ ദൈവിക കല്‌പനയാലും കർതൃഹിതപ്രകാരവും ഈ സഹോദരനെ ഈ താല്ക്കാലിക ജീവിതത്തിൽനിന്ന് യാത്രയാക്കിയ ദൈവമായ കർത്താവേ! തിരുസന്നിധി യിൽനിന്ന് സ്വർഗ്ഗീയസേനകളുടെ സഹായം ഇവന് അയച്ചു കൊടുക്കണമെ. ഇവൻ്റെ മൃതശരീരത്തിൽ വീഴ്ത്തപ്പെടുന്ന ഈ തൈലം മുഖാന്തിരം ആയാറിൽ പതിയിരുന്ന് മനുഷ്യാ ത്മാക്കളുമായി പോരാട്ടം നടത്തുന്ന പ്രതികൂലസൈന്യങ്ങളിൽനിന്നും ശത്രുവിൻറെ പാളയങ്ങളിൽനിന്നും ഇവൻ രക്ഷ പെടുമാറാകണമെ പ്രകാശഭവനങ്ങളിൽ വിശുദ്ധന്മാരോടു കൂടിയുള്ള ആനന്ദത്തിലേക്ക് ഇവനെ ആനയിക്കുകയും ചെയ്യ ണമെ ഇവൻ സന്തോഷത്തോടും ആനന്ദത്തോടും കൂടി നിനക്കും നിന്റെ പിതാവിനും പരിശുദ്ധ റൂഹായ്ക്കും സ്തുതി പാടുകയും ചെയ്യുമാറാകണമെ. (മുഖത്തും നെഞ്ചത്തും കാൽമുട്ടുകളിലും കുരിശാകൃതിയിൽ തൈലം വീഴ്ത്തിക്കൊണ്ട്) പ്രയത്നങ്ങളിൽനിന്നുള്ള വിശ്രമത്തിനും യുദ്ധങ്ങ ളിൽനിന്നുള്ള സംരക്ഷണത്തിനും വിശുദ്ധന്മാരോടുകൂടിയുള്ള ആനന്ദത്തിനുമായി പിതാവിൻ്റെയും + പുത്രൻ്റെയും + പരി ശുദ്ധ റൂഹായുടെയും + നാമത്തിൽ നിത്യജീവനുവേണ്ടി ഈ തൈലം ഒഴിക്കപ്പെടുന്നു. (പട്ടക്കാരൻ മണ്ണെടുത്ത് കുരിശാകൃതിയിൽ മൃതശരീരത്തിൽ ഇടുന്നു) നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ തിരികെ ചേരും, വീണ്ടും നവീകരിക്കപ്പെടുകയും ചെയ്യും എന്നരുളിച്ചെയ്ത പ്രകാരം കർത്താവേ! ഇതാ തിരുവിഷ്‌ടം ഈ ദാസരിൽ നിറ വേറിയിരിക്കുന്നു. (മൃതശരീരം കല്ലറയിലേക്കിറക്കുന്നു) (കോലോ - ഇൻസൊഹദേ) കബറിൽ-പൂകിടുമതിവീരൻ-തന്നധികാ-രം ചെയ്യും-വിസ്മയമാശ്ചര്യം-കൂറും-ദൂതന്മാർ ചേരും-ചിതറിയൊരെല്ലഖിലം-നേടും തേ-ജ സ്സാത്മാ-വൊടു തനുവും നാശം-കൂടാ-തുയിരേൽക്കും സ്‌തുത്യൻ-മാർത്താമറിയാം തൻ-സോദരനാ-കും ലോവോ-സർ ചീഞ്ഞെന്നാലും-ജീവൻ-കല്പ്‌പിച്ചോൻ. നീ ചെന്നപ്പോൾ യായീറോ-സ്സുത ജീവി-ച്ചാൾ മൃതരന്ത്യത്തിൽ ജീവിക്കും-നിന്നാ-ഹ്വാനത്താൽ. ബാറെക്മോർ-ശുബഹോ... മൃതസ-ങ്കേതേ മണ്മയനാ-മാദാമോ-ടായ് നിയമം തള്ളിയ മണ്മയനേ ഖേദി-ക്കേണ്ടാ നീ മൃതിയും-ജീവനുമേകീടും-ദൈവസുതൻ-ഞാ- നെന്നോ-തിയ ബഹുബലവാനാം-സ്വർഗ്ഗീയൻ സ്‌തുത്യൻ. മെനഓലം... ചാതുര്യത്തൊടു ഭുവനത്തെ-മരണനുക-ത്തിൽ ബന്ധി-ച്ചൊരു വിജ്ഞൻ സ്രഷ്‌ടാ-വുന്ന-തരായ്മേവും നൃപരെ-പദവികളിൽനിന്നും ഭീകരരാ-കും വിധികർത്താക്കളെ ഭരണത്തിൽ നിന്നും-നീക്കുന്നു. തൃപ്പാ-വന തനുവോടുയിരിൻ-രുധിരവുമേ-റ്റൊരു വിശ്വാ-സികൾ മൃതരേറ്റിടുമീധൂപ-ത്താൽ പുണ്യം ജീവ-പ്രദനാം മശിഹാനിൻ-ദൈവികമാം വല- ഭാഗത്തവർ നിലകൊണ്ടങ്ങേ-സ്‌തുതി-പാ-ടീടട്ടെ. (മണ്ണിടുമ്പോൾ ഈ സൂഗീസൊ ചൊല്ലുന്നു) (റൊസിലി റൊസിലി) പെത്ഗൊമൊ:- അവൻ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. കർത്താവു വരും-മൃതരെയുയിർപ്പിക്കും, ശരണം നൽകും-സകല പരേതർക്കും. കർത്താവിൻ്റെ ഭവനത്തിലേക്ക് നാം പോകുന്നു. നിങ്ങളിൽനിന്നെൻ-പ്രിയരേ! പിരിയുന്നേൻ സ്വീകരണം ഞാൻ-നേടാനർത്ഥിപ്പിൻ. കോഴയതെന്ന്യേ-ദുഷ്‌ടനെ ശിഷ്‌ടനെയും കൊണ്ടിഹ പോകും-മൃതിവച്ചോൻ ധന്യൻ. ഒരുനിമിഷം കൊ-ണ്ടുടയോനേ! മൃതരെ ജീവിപ്പിക്കും-നിൻവരവതി ഗൂഢം എൻ കൃത്യങ്ങൾ-ചിന്തിച്ചഞ്ചുന്നേൻ സ്വീകൃതനാവാ-നെൻ പേർക്കർത്ഥിപ്പിൻ. എന്നൊക്കും ശ്ലോമൊ നൽകിടുവിൻ ഓർക്കിൻ പ്രിയരേ! എന്നെ പ്രാർത്ഥനയിൽ. മുനിയെ കഷ്ടം-സാത്താനേ! കഷ്ടം നിങ്ങടെ ഭരണം-മിശിഹാ മായിക്കും. മിന്നലൊടുകയോ നാഗതനായീടും മുതമെഴുന്നേൽക്കും-സ്‌തുതിഗീതം പാടും. ശുഭമൊടു പോവിൻ-വാതിലടച്ചിടുവിൻ കർത്താവു വരും-വാതിൽ തുറന്നുതരും. മരണം മായും സ്രഷ്‌ടാവിൻധ്വനിയാൽ മൃതരെഴുന്നേൽക്കും-സ്‌തുതിഗീതം പാടും. വേഗമുദിക്കും-കർത്താവിൻ ദിവസം മൃതരുയിരേല്ക്കും-സംസ്കൃതരെഴുന്നേൽക്കും. ക്രോബകളാർക്കും-സ്രാപ്പികൾ കുഴലൂതും പറുദീസാ ത-ന്നവകാശീ! വരിക സംരക്ഷകനാ-മീശോയെ സ്തോത്രം മൃതി തൃക്കൈയിൽ-ജീവൻ തിരുവിഷ്‌ടം. നമ്മുടെ രക്ഷയ്ക്കെഴുന്നെള്ളിയ നാഥൻ നമ്മുടെ ജീവ-ന്നെഴുന്നള്ളും നൂനം. നിൻ സ്ലീബായെ-നമ്പിയതാമാത്മം നിൻ വരവിങ്കൽ നിൻ കൃപ കാണേണം. മൃതിനാശകനേ-പ്രാണപ്രദദേവാ! വന്ദനമീശോ!-രക്ഷാദായകനേ! നാഥാ! വിധിയിൽ-നീ കൃപ ചെയ്തിടുവാൻ നിന്നെ നമിക്കു-ന്നാത്മ ശരീരങ്ങൾ. ആപൽസ്ഥാനം-നീങ്ങിയ നിൻ നൗക ആനന്ദത്തിൽ-തുറമുഖമാർന്നല്ലോ. നിന്മെയ്യേറ്റെൻ-നിൻ നാദത്താൽ ഞാൻ ഉണർവൊടുയിർപ്പിൽ - സ്‌തുതി പാടീടേണം. ആപൽസ്ഥാനം-തരണം ചെയ്‌തിടുവാൻ കർതൃസ്ലീബാ-പാലമതാകട്ടെ. ജീവനി നാദം-കേൾക്കും മൃതലോകം കല്ലറകളിൽനിന്നുയരും സ്‌തുതിഗീതം കൃപചെയ്യണമേ-നിൻ കൃപയാലെന്നിൽ ഞാൻ കാണണമേ-നിൻ കൃപ നിൻ വരവിൽ അഭിനവസൂര്യൻ-കതിരൊളി വിതറീടും പ്രാണപ്രദനെ-മൃതിനിവഹം വാഴ്ത്തും. സഭയും സുതരും-പിത്യസുത റൂഹായെ സ്തുതിഗീതത്തോ-ടൊത്തു വണങ്ങീടും. (തുടർന്ന്) ഞങ്ങളുടെ രക്ഷയ്ക്കുവേണ്ടി വന്നവനും ഞങ്ങളുടെ പുന രുത്ഥാനത്തിനായി വരുവാനിരിക്കുന്നവനുമായ കർത്താവേ! നിൻ്റെ തിരുനാമത്തെ സ്തോത്രം ചെയ്‌വാനായി ബന്ധന ത്തിൽനിന്ന് എന്നെ മോചിപ്പിക്കണമെ. ഞങ്ങളുടെ കർത്താവേ! നിനക്ക് സ്‌തുതി. ഞങ്ങളുടെ കർത്താവേ! നിനക്ക് സ്‌തുതി. ഞങ്ങളുടെ ശരണമേ! എന്നേക്കും നിനക്ക് സ്‌തുതി. ബാറെക്മോർ. മാലാഖമാരുടെ സ്തുതിപ്പ് അത്യുന്നതങ്ങളിൽ സ്വർഗ്ഗീയ മാലാഖമാരും പ്രധാന മാലാ ഖമാരും സ്‌തുതിക്കുന്നതുപോലെ ബലഹീനരും മൺമയരു മായ ഞങ്ങളും സ്‌തുതിച്ചുപറയുന്നു. എല്ലാക്കാലത്തും എല്ലാ സമയത്തും ഉയരങ്ങളിൽ ദൈവ ത്തിന് സ്തുതിയും, ഭൂമിയിൽ സമാധാനവും നിരപ്പും മനുഷ്യ മക്കൾക്ക് നല്ല ശരണവും ഉണ്ടായിരിക്കട്ടെ. ഞങ്ങൾ നിന്നെ സ്‌തുതിക്കുകയും വാഴ്ത്തുകയും വന്ദിക്കുകയും ചെയ്യുന്നു. സ്‌തുതിയുടെ ശബ്‌ദം നിനക്ക് ഞങ്ങൾ കരേറ്റുന്നു സർവശക്തിയുള്ള പിതാവും സ്വർഗ്ഗീയ രാജാവും സ്രഷ്ടാ സമായിരിക്കുന്ന ദൈവമായ കർത്താവേ! നിന്നെയും യേശു മശിഹായായ ഏകപുത്രനാകുന്ന ദൈവമായ കർത്താവേ! വിശുദ്ധ ദുഹാരയാടുകൂടെ നിന്നെയും നിൻ്റെ സതിയുടെ വലിപ്പം നിമിത്തം ഞങ്ങൾ സ്തോത്രം ചെയ്യുന്നു. പിതാവിൻ്റെ പുത്രനും വചനവും ലോകത്തിന്റെ പാപത്തെ വഹിക്കുന്നവനും വഹിച്ചവനുമായ ദൈവത്തിൻ്റെ കുഞ്ഞാടായ കർത്താവേ! ഞങ്ങളോട് കരുണചെയ്യണമെ. ലോകത്തിൻ്റെ പാപത്തെ വഹിക്കുന്നവനും വഹിച്ചവനു മായുള്ളോവേ! നിൻ്റെ ചെവി ചായിച്ച് ഞങ്ങളുടെ അപേക്ഷ കൈക്കൊള്ളണമേ. പിതാവിന്റെ വലത്തുഭാഗത്ത് മഹത്വത്തോടെ ഇരിക്കുന്ന വനേ! ദയതോന്നി ഞങ്ങളോട് കരുണചെയ്യണമെ. എന്തെന്നാൽ നീ മാത്രം പരിശുദ്ധനാകുന്നു. വിശുദ്ധ റൂഹാ യോടുകൂടെ യേശുമിശിഹായായ നീ മാത്രം പിതാവായ ദൈവ ത്തിൻ്റെ മഹത്വത്തിന് നിത്യമായി കർത്തവ്യമുള്ളവനാകുന്നു. എല്ലാക്കാലത്തും, ഞങ്ങൾ ജീവനോടിരിക്കുന്ന ദിവസങ്ങ ളൊക്കെയും നിന്നെ വാഴ്ത്തുകയും എന്നേക്കും വാഴ്ത്തപ്പെ ട്ടതും നിത്യതയുള്ളതുമായ നിൻ്റെ പരിശുദ്ധ തിരുനാമത്തെ സ്‌തുതിക്കുകയും ചെയ്യും. ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവ്വശക്തി യുള്ള കർത്താവേ! നീ വാഴ്ത്തപ്പെട്ടവനാകുന്നു. നിന്റെ തിരു നാമം മഹത്വമുള്ളതും നീ എന്നേക്കും മഹത്വങ്ങളിൽ പ്രാബ ല്യമുള്ളവനുമാകുന്നു. സ്തുതി നിനക്ക് യോഗ്യമാകുന്നു. മഹത്വം നിനക്ക് യുക്ത മാകുന്നു. സകലത്തിന്റെൻറെയും ദൈവവും സത്യത്തിന്റെ പിതാ വുമായവനേ! നിനക്കും ഏകപുത്രനും ജീവനുള്ള വിശുദ്ധ റൂഹായ്ക്കും, ഇപ്പോഴും എല്ലാ സമയത്തും എന്നേക്കും പുകഴ്‌ച ചേർച്ചയാകുന്നു. ആമ്മീൻ. (മോറാൻ യേശുമിശിഹാ) ഞങ്ങളുടെ കർത്താവായ യേശുമിശിഹാ! നിൻ്റെ കരുണ യുടെ വാതിൽ ഞങ്ങളുടെ നേരെ നീ അടയ്ക്കരുതെ. കർത്താവേ! ഞങ്ങൾ പാപികളാകുന്നു എന്ന് ഞങ്ങൾ ഏറ്റു പറയുന്നു, ഞങ്ങളോട് കരുണയുണ്ടാകണമെ. കർത്താവേ! നിൻ്റെ മരണത്താൽ ഞങ്ങളുടെ മരണം മായി ക്കപ്പെടുവാനായിട്ട് നിൻ്റെ സ്നേഹം നിൻ്റെ സ്ഥാനത്തുനിന്ന് ഞങ്ങളുടെ അടുക്കലേക്ക് നിന്നെ ഇറക്കിക്കൊണ്ടുവന്നു. ഞങ്ങളോടു കരുണയുണ്ടാകണമെ. (അനന്തരം ഒരു കൗമായും വിശ്വാസപ്രമാണവും മരിച്ചവർക്കുവേണ്ടി യുള്ള കുക്കിലിയോനും ചൊല്ലിയശേഷം ഹൂത്തോമൊ പ്രാർത്ഥന ചൊല്ലണം) ഹൂത്തോമൊ ഞങ്ങളുടെ കർത്താവും നിത്യദൈവവുമേ! നിനക്ക് സ്തുതി, നിനക്ക് സ്തുതി, നിനക്ക് സ്‌തുതി. കർത്താവേ! നിൻ്റെ കൃപയാലും മഹാകരുണയാലും ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. ഞങ്ങളുടെ ശുശ്രൂഷകളെ അംഗീ കരിക്കണമെ. ഞങ്ങളുടെ സഹായത്തിന് വന്ന് ഞങ്ങളുടെ മരിച്ചവർക്ക് പാപപരിഹാരം നൽകണമെ. സത്യവിശ്വാസ ത്തോടെ നിന്നിലുള്ള ശരണത്തിൽ നിദ്രപ്രാപിച്ചിരിക്കുന്ന ഈ ദാസന് പാപപരിഹാരം നൽകുകയും ചെയ്യണമെ. ഇന്നേദിവസം സത്യവിശ്വാസത്തോടും ദൈവികമായ യോഗ്യതയോടുംകൂടി ക്രിസ്‌ത്യാനിക്കുചിതമായ നിലയിൽ നിദ്രപ്രാപിച്ചിരിക്കുന്ന ഈ മിശിഹായുടെ ഭൃത്യനെ ദൈവം തൻ്റെ നിർമ്മലമായ തൃക്കൈകളിൽ അംഗീകരിക്കുവാൻ വേണ്ടി നമുക്കെല്ലാവർക്കും കൂടി അവിടുത്തെ കരുണയോടു പ്രാർത്ഥിക്കാം. കർത്താവ് സന്തോഷപൂർണ്ണമായ ഉന്നത സ്ഥാനം ഇവന് നൽകട്ടെ. സ്വർഗ്ഗരാജ്യത്തിലെ മണവറയും തോട്ടവും മേശയും കർത്താവ് ഇവന് നൽകുമാറാകട്ടെ. കണ്ണു കളാൽ കാണപ്പെടുകയോ ചെവികളാൽ കേൾക്കപ്പെടുകയോ മനുഷഹൃദയത്താൽ ഗ്രഹിക്കപ്പെടുകയോ ചെയ്‌തിട്ടില്ലാത്ത തും ദൈവം തന്നെ സ്നേഹിക്കുന്നവർക്കായി ഒരുക്കിയിരി ന്നതുമായ വാഗ്ദാനം കർത്താവ് ഇവനിൽ നിവർത്തിയാ ക്കട്ടെ കർത്താവ് ഇവൻ്റെ പാപങ്ങൾ പരിഹരിക്കുകയും തെറ്റുകൾ ക്ഷമിക്കുകയും ചെയ്യട്ടെ. ക്ലേശപൂർണ്ണമായ ഇഹ ലോകത്തിൽവച്ച് ഇവൻ ചെയ്‌തുപോയിട്ടുള്ള പാപങ്ങളും സെറ്റുകളും ദൈവം മായിച്ചുകളയുകയും തന്റെ മഹാകരു ണയാൻ അവയെ ഓർക്കാതിരിക്കുകയും ചെയ്യട്ടെ. നീതിമാ യാതിൽ കരുണ ചെയ്യുന്നതായ സമയത്ത് ഇവനിലും കരുണ ചെയ്യുമാറാകട്ടെ, കൃപാലുവായ തന്നെ കോപിപ്പിച്ച ദുഷ്ട ന്മാരോട് ദൈവം പ്രതികാരം ചെയ്യുന്ന സമയത്ത് കരുണ ആവശ്യമായി വരുന്ന ആ ദിവസത്തിൽ - ദൈവം ഇവനിൽ കരുണ ചെയ്യട്ടെ. ദൈവം തൻ്റെ വിശുദ്ധന്മാരുടെയും തെര ഞ്ഞെടുക്കപ്പെടുന്നവരുടെയും കൂട്ടത്തിൽ ഇവനെ ആനന്ദിപ്പി ക്കട്ടെ ആ ദരിദ്രനായ ലാസറിനോടുകൂടെ ഇവനെയും ദൈവം ആനന്ദിപ്പിക്കട്ടെ. കാരുണ്യമാകുന്ന നല്ല എണ്ണകൊണ്ട് തങ്ങ ളുടെ ദീപയഷ്ടികൾ കെട്ടുപോകാതെ സൂക്ഷിച്ച ബുദ്ധിമതി കളായ ആ അഞ്ചു കന്യകമാരോടൊപ്പം ദൈവം ഇവനെയും ആനന്ദിപ്പിക്കുമാറാകട്ടെ. തങ്ങളുടെ അടുക്കൽനിന്നുള്ള ഇവന്റെ വേർപാടിൽ വിലപിച്ചും ദുഃഖിച്ചും ഇവിടെ അവശേ ഷിച്ചിരിക്കുന്നവരെ മിശിഹാതമ്പുരാൻ കരുണയോടെ ആശ്വ സിപ്പിച്ച് ധൈര്യപ്പെടുത്തട്ടെ. കർത്താവ് അവരുടെ മുഖത്തു നിന്ന് കണ്ണുനീരും ഹൃദയത്തിൽനിന്ന് നീറുന്ന വേദനയും നീക്കിക്കളഞ്ഞ് അവരിൽ സത്യമുദ്ര പതിക്കുമാറാകട്ടെ. ലാസ റിൻ്റെ സഹോദരികളെ തങ്ങളുടെ സഹോദരന്റെ ഉയിർപ്പു മൂലം സന്തോഷിപ്പിച്ചവനായ ദൈവം ഇവന്റെ വേർപാടിൽ ദുഃഖിച്ചിരിക്കുന്ന എല്ലാവരേയും ആശ്വസിപ്പിച്ച് സന്തോഷിപ്പിക്കട്ടേ വത്സലസഹോദരങ്ങളേ! പരസ്‌പരം ആശ്വസിപ്പിക്കുവിൻ, അന്യോന്യം ധൈര്യപ്പെടുത്തുവിൻ, മരിച്ചവരുടെ സംസ്‌കാ രത്തിൽ നീതീകരണം പ്രാപിക്കുവിൻ. മൃതനിൽനിന്ന് കരുണ പിൻവലിക്കരുത്. വിരുന്നു ഭവനത്തിൽ പോകുന്നതിനേക്കാൾ ഉത്തമം വിലാപഭവനത്തിൽ പോകുന്നതാണ്, എന്നുള്ള കല്പനയനുസരിച്ച് വിശുദ്ധ സഭയുടെ പ്രജകൾ എന്ന നില യിൽ ഇപ്പോൾ നിങ്ങൾ വന്ന് ആ ദൈവികമായ തിരുവെഴുത്ത് നിർവ്വഹിച്ചിരിക്കുന്നു. ദൈവം നിങ്ങളുടെ സഹായത്തിന് വന്ന് നിങ്ങൾക്ക് സമാധാനവും ശാന്തിയും നൽകട്ടെ. കർത്താവ് തൻ്റെ മഹാകരുണയാൽ നിങ്ങളുടെ കടങ്ങൾ പരിഹരിക്കു കയും തെറ്റുകൾ ക്ഷമിക്കുകയും ചെയ്യട്ടെ. ഉത്തമഹൃദയ ത്തോടും വെടിപ്പോടും വിശുദ്ധിയോടും കൂടി നിങ്ങൾ വിളി ക്കുന്ന ഏതു സമയത്തും കർത്താവായ യേശു മിശിഹാ നിങ്ങൾക്കുത്തരമരുളും. ഐശ്വര്യപൂർണ്ണമായ തൻ്റെ ശ്രീഭണ്ഡാരത്തിൽനിന്ന് കർത്താവ് നിങ്ങളുടെ യാചനകൾക്ക് മറു പടി അയച്ചുതരികയും ചെയ്യും. എൻ്റെ പിതാവിനാൽ അനു ഗ്രഹിക്കപ്പെട്ടവരേ! ലോകാരംഭത്തിനു മുമ്പ് തന്നെ നിങ്ങൾക്കായി ഒരുക്കപ്പെട്ടിരിക്കുന്ന സ്വർഗ്ഗരാജ്യം വന്ന് അനു ഭവിച്ചുകൊള്ളുവിൻ, എന്നരുളിച്ചെയ്യുന്ന സന്തോഷപ്രദമായ ശബ്ദം കേൾക്കുവാൻ ദൈവം നിങ്ങൾക്ക് സംഗതിയാക്കട്ടെ. നിങ്ങളുടെയും നിങ്ങളുടെ പരേതരുടെയും തന്റെ ശരണ ത്തിൽ നിദ്രപ്രാപിച്ചിരിക്കുന്ന ഈ മിശിഹായുടെ ദാസന്റെയും പാപങ്ങൾ കർത്താവ് പരിഹരിക്കട്ടെ. കർത്താവ് ഇവനെ തൻ്റെ വലത്തുഭാഗത്ത് വിളിച്ചുനിറുത്തുമാറാകട്ടെ. ആദ്യ മനു ഷ്യൻ പാപംചെയ്യുന്നതിനുമുമ്പ് അവൻ്റെ കൂടാരം കർത്താവ് സ്ഥാപിച്ച അതേ സ്ഥാനത്തുതന്നെ ഇവൻ്റെ വാസവും ആന ന്ദവും ആയിത്തീരുമാറാകട്ടെ. ദൈവമാതാവായ മറിയാമി ൻ്റെയും സകല പരിശുദ്ധന്മാരുടെയും പ്രാർത്ഥനയാൽ സ്വർഗ്ഗീയ സഭയിലും ഈ ഭൗമികസഭയിലും ഇവയെല്ലാം സാധിക്കുമാറാകണമെ എന്നു ഞങ്ങൾ പ്രാർത്ഥിക്കുകയും ചെയ്യുന്നു. ദൈവം തന്റെ ശരണത്തിന്മേൽ നിദ്രപ്രാപിച്ചിരിക്കുന്ന തൻ്റെ ദാസനും ആരാധകനുമായ ഇവനെ കൃപയോടെ ആശ്വ സിപ്പിക്കുമാറാകട്ടെ. നമ്മുടെ ഈ കൂട്ടത്തിന്മേൽ ദൈവ ത്തിൻ്റെ കരുണ എന്നെന്നേക്കും രണ്ടു ലോകങ്ങളിലും ഉണ്ടാ യിരിക്കുകയും ചെയ്യുമാറാകട്ടെ. ആമ്മീൻ.
St. Mary’s Syriac Church of Canada Mississauga |