Danaha Perunnal

St. Mary’s Syriac Church of Canada Mississauga

നമ്മുടെ കര്‍ത്താവിന്റെ ദനഹാപ്പെരുന്നാളിലെ പ്രാര്‍ത്ഥന്രകമം

വെള്ളം ശുദ്ധീകരിക്കുന്ന ക്രമം

(രാവിലെ പ്രഭാതപ്രാർതഥനക്കും തൂയോബോയ്ക്കും ശേഷം പട്ടക്കാരും ശെമ്മാശന്മാരും അംശ വസ്ത്രം ധരിച്ച് ഒരു സ്ഫടികപാത്രത്തിൽ വെള്ളമൊഴിച്ച് പാത്രത്തിന്റെ വായിൽ ഒരു കുരിശു വച്ച് വെള്ള നിറമുള്ള ശോശാപ്പകൊണ്ട് മൂടി അതും സ്ലീബാ, ഏവൻഗേലിയോൻ, മെഴുകുതിരികൾ ആദിയായവയും എടുത്തുകൊണ്ട് ആഘോഷമായി വടക്കേവാതിൽ വഴി പുറപ്പെട്ടു ഒരു പ്രദക്ഷിണം നടത്തി തെക്കേവാതിൽ വഴി പ്രവേശിക്കുന്നു. അനന്തരം അഴിക്കകത്ത് മദ്ധ്യത്തിലായി വിരിച്ചൊരുക്കപ്പട്ട ഒരു മേശമേൽ പാത്രവും ഇരുവശവും മെഴുകുതിരികളും വച്ച് കിഴക്കോട്ടു തിരിഞ്ഞു നിന്നു കൊണ്ട് ശുശ്രൂഷ ആരംഭിക്കുന്നു.)

 

പ്രദക്ഷിണ സമയത്തെ ഗീതം

മറിയാമിന്‍ സ്മരണം-വരദായകമാക

തല്‍പ്രാര്‍ത്ഥന ഞങ്ങള്‍-ക്കാത്മാവിനു കോട്ട.

 

പരിശുദ്ധ ശ്ലീഹാ-നിബി സഹദേന്‍മാരേ

യാചിപ്പിന്‍ കൃപയേ! ഞങ്ങള്‍ക്കായ്‌ നിങ്ങള്‍.

നിന്‍ശരണേ മൃതരാം-താതസഹോദരരില്‍

ചൊരിയണമേ മോദ-പ്പനിനീരെന്‍ നാഥാ!

 

സുസ്മൃതി ജനനിക്കും-വിശ്രുതി സിദ്ധര്‍ക്കും

ജീവന്‍ വിഗതര്‍ക്കും-ചേര്‍പ്പോനേ! സ്തോത്രം

 

ജനനി പരിശുദ്ധ-പ്രാര്‍ത്ഥനയാല്‍ നാഥാ!

പുണ്യം ഞങ്ങള്‍ക്കും-വിഗതര്‍ക്കും നല്‍ക.

 

(കോലൊ ദതെശ്ബുഹത്തെ)

യോഹന്നാന്‍ തന്‍ സ്തുതി നാദം

യോര്‍ദാന്‍ നദിയില്‍ മുഴങ്ങുന്നു.

താതനു തിരുഹിതമിയലുന്ന

ദൈവത്തിന്നജപോതമിതാ

 

പാവനറുഹായിവനുപരി

പ്രാവെന്നവിധം വെളിവായി

സ്വജനത്തൊടു പുറജാതികളെ!

ബഹുതരഭാഷാഭാഷികളേ!

 

സ്തുതി ചെയ്തിവനെ സ്തോത്രത്താ-

ലനവരതം നതി ചെയ്തീടാന്‍.

 

(വറൊന്ന്‌-തവ്‌ ആഹായ്‌)

 

സോദരരേ! വരുവിന്‍ പോകാം

സ്നാനമതേല്‍ക്കും സുതനേയും

തിരുസന്നിധിയില്‍ നദിയോര്‍ദാന്‍

സ്ഥലമേകുന്നതുമീക്ഷിക്കാം.

 

നീരവനിടമേകീടുകയാല്‍

നീരിലവന്‍ കതിരൊളി വീശി

നീരതിലേയ്ക്കവരോഹം ചെ-

യ്തവനരുളീ പരിശുദ്ധി.

 

അടിയാനാം യോഹന്നാനോ-

ടരുളീ തന്‍മേല്‍ കൈവയ്പ്പാന്‍

അടിയാനുടയോന്‍ തന്‍ തലയില്‍

വലതുകരം വച്ചുരചെയ്തു.

 

ഞാനാരുടെ തിരുനാമത്തില്‍

മാമോദീസാ നല്‍കേണ്ടു

താതന്‍ തന്‍നാമം ചൊന്നാല്‍

താതന്‍ നിന്നില്‍ സ്ഥിതി ചെയ്വു.

 

നാമം തനയന്റേതായാല്‍

നീയേകന്‍ തനയന്‍ നൂനം

റുഹായുടെ പേരാകുമ്പോള്‍

താതസുതാമല റൂഹായാം

 

ത്രിത്വത്തിന്‍ പൊരുള്ളൊന്നല്ലൌൊ!

സര്‍വ്വാധീശാ। തേ സ്തോഭം.

 

പ്രാര്‍ത്ഥന

(51 )൦ മസുമൂറ)

 

ദൈവമേ! നിന്റെ കൃപയിന്‍പ്രകാരംഎന്നോടു കരുണ ചെയ്യണമേ. നിന്റെ കരുണയുടെ ബഹുത്വത്തിന്‍ പ്രകാരം എന്റെപാപങ്ങളെ മായിച്ചു കളുയണമേ.

 

എന്റെ അന്യായത്തില്‍ നിന്ന്‌ എന്നെ നന്നായി കഴുകി എന്റെ   പാപങ്ങളില്‍ നിന്ന്‌ എന്നെ വെടിപ്പാക്കണമേ. എന്തെന്നാല്‍ എന്റെ അതിക്രമങ്ങളെ ഞാന്‍ അറിയുന്നു. എന്റെ പാപങ്ങളും എപ്പോഴും എന്റെ നേരേ ഇരിക്കുന്നു.

 

നിനക്കു വിരോധമായിത്തന്നെ ഞാന്‍ പാപം ചെയ്തു. നിന്റെ തിരു മുമ്പില്‍ തിന്മകളെ ഞാന്‍ ചെയ്തു. അതു നിന്റെ വചനത്തില്‍ താന്‍ നീതീകരിക്കപ്പെടുകയും നിന്റെ ന്യായവിധികളില്‍ താന്‍ ജയിക്കുകയും ചെയ്വാനായിട്ടു തന്നെ. എന്തെന്നാല്‍ അന്യായ ത്തില്‍ ഞാന്‍ ഉത്ഭവിച്ചു. പാപങ്ങളില്‍ എന്റെ മാതാവ്‌ എന്നെ ഗർഭം ധരിക്കുകയും ചെയ്തു.

 

എന്നാല്‍ നീതിയില്‍ താന്‍ ഇഷ്ടപ്പെട്ടു.  നിന്റെ ഇഞാനത്തിന്റെ രഹസ്യങ്ങള്‍ തന്നെ താന്‍ അറിയിച്ചു. സോപ്പാകൊണ്ട്‌ എന്റെ മേല്‍ താന്‍ തളിക്കണമേ. ഞാന്‍ വെടിപ്പാക്കപ്പെടും. അതിനാല്‍ എന്നെ നീ  വെണ്മയാക്കണമേ. ഹിമത്തേക്കാള്‍ ഞാന്‍ വെണ്മയാകും. 

 

നിന്റെ ആനന്ദവും സന്തോഷവും കൊണ്ട്‌ എന്നെ തൃപ്തിയാക്കണമേ. ക്ഷീണതയുള്ള എന്റെ അസ്ഥികള്‍സന്തോഷിക്കും എന്റെ പാപങ്ങളില്‍ നിന്ന്‌ തിരുമുഖം തിരിച്ച്‌ എന്റെ അതിക്രമങ്ങളെ ഒക്കെയും മായിച്ചു കളയണമേ.

 

ദൈവമേ! വെടിപ്പുള്ള ഹൃദയത്തെ എന്നില്‍ സൃഷ്ടിക്കണമേ. സ്ഥിരതയുള്ള തിരുആത്മാവിനെ എന്റെ ഉള്ളില്‍ പുതുതാക്കണമേ. തന്റെ തിരുമുമ്പില്‍ നിന്ന്‌ എന്നെ തള്ളിക്കളയരുതേ.വിശുദ്ധാത്മാവിനെ എന്നില്‍ നിന്ന്‌ എടുക്കയുമരുതേ.

 

എന്നാലോ നിന്റെ ആനന്ദവും രക്ഷയും എനിക്ക്‌ തിരിച്ചു തരേണമേ. മഹത്ത്വമുള്ള തന്നാത്മാവ്‌ എന്നെ താങ്ങുമാറാകണമേ. അപ്പോള്‍ ഞാന്‍ അതിക്രക്കാരെ നിന്റെ വഴി പഠിപ്പിക്കും. പാപികള്‍ നിങ്കലേക്കു തിരിയുകയും ചെയ്യും.

 

എന്റെ രക്ഷയായ ദൈവമായ ദൈവമേ! രക്ലത്തില്‍നിന്ന്‌ എന്നെ രക്ഷിക്കണമേ. എന്റെ നാവ്‌ നിന്റെ നീതിയെ സ്തുതിക്കും. കത്താവേ! എന്റെ അധരങ്ങള്‍ എനിക്കു തുറക്കണമേ. എന്റെ വായ്‌ തന്റെ സ്തൂതികളെ പാടും.

 

എന്തെന്നാല്‍ ബലികളില്‍ താന്‍ ഇഷ്ടപ്പെട്ടില്ല. ഹോമബലികളില്‍ താന്‍ നിരപ്പയതുമില്ല. ദൈവത്തിന്റെ ബലികള്‍ താഴ്ചയുള്ള ആത്മാവാകുന്നു. ദൈവം നുറുങ്ങിയ ഹൃദയത്തെ നിരസിക്കുന്നില്ല

 

തന്റെ ഇഷ്ടത്താല്‍ സെഹിയോനോട്‌ നന്മ ചെയ്യണമേ. ഈശ്ശേമിന്റെ മതിലുകളെ പണിയണമേ. അപ്പോള്‍ നീതിയോടു കൂടിയ ബലികളിലും ഹോമബലികളിലും താന്‍ ഇഷ്ടപ്പെടും. അപ്പോള്‍ തന്റെ ബലിപീഠത്തിന്മേല്‍ കാളകള്‍ ബലിയായി കരേറും.

ദൈവമേ! സ്തൂതി തനിക്ക്‌ യോഗ്യമാകുന്നു. ബാറെക്മോര്‍.

 

ശുബഹോ...... മെനഓാലം.....

 

(എനിയോനൊ-അല്‍ യുറെദ്നോന്‍?)

 

1.നദിയോര്‍ദാ-നില്‍-താതന്‍ വാ-നതിലാര്‍ത്തു

പ്രീതിയെഴും-മല്‍-വത്സലനാം-തനയനിവന്‍

 

2.നൃപ മശിഹാ-തന്‍ സ്നാനത്തില്‍-തിരൂസഭയേ!

സുതരെ മോ-ദാല്‍-വൈദികരാ-ലണിയിക്ക

 

3.വിനയസമേ-തം-സ്നാനം-കൈയ്‌-ക്കൊണ്ടുലകി-

ന്നമലത ചേര്‍-ത്തോന്‍-പരിശുദ്ധന്‍-ബഹുധന്യന്‍

 

4.നദിയോര്‍ദാ-നില്‍-തനയന്‍ -തന്‍-തലയിന്‍മേല്‍

റൂഹായെ-ക്ക-ണ്ടാശ്ചര്യം-ജനമാണ്ടു

 

5.താതന്‍ ക-തിരേ! ശുദ്ധി ജഗ-ത്തിന്നരുളാന്‍

യോര്‍ദാനാര്‍-ന്നോ-രൊളിയേ! നിന്‍ -പ്രഭധന്യഠം

 

6.പ്രഭയിന്‍ സു-തരേ!-സുപ്രഭ ജാ-തം ചെയ്തു

ഇപ്രഭത-ന്നില്‍-മോദിപ്പാന്‍-കാത്തിടുവിന്‍

 

7.മണവാളന്‍-തന്‍-മണവറയില്‍-ക്ഷണമുള്ളോര്‍

നിങ്ങള്‍ ചാര്‍ത്തിന്‍-സമുചിതമാം-വസനങ്ങള്‍.

 

8.നദിയോര്‍ദാ-നേ! മോദിച്ചീ-ടുക നിന്നില്‍

സ്‌നാനമതേ-റ്റു-രക്ഷകനാ-കും മശിഹാ.

 

 

9.പിത്യസുതറൂ-ഹാ! -വിമലതയില്‍-മൂന്നാകും

ക്നുമായോ-ര്‍ദാന്‍-നദി തന്നില്‍ -ഘോഷിതമായ്‌. 

ബാറെക്മോര്‍-ശുബഹോ....മെനഓലം

 

 

10.സ്വയമുല്‍ഭൂ-താ-ആദിയുമ-ന്തവുമെന്നെ

ത്രിത്വമതാ-കും-പിതൃസുത റൂഹാ! സ്തുതിതേ.   മൊറിയോ....

 

പ്രാര്‍ത്ഥന

(കോനുനൊ യൌമാനൊ)

 

സകല ജലാശയങ്ങളേയും നദികളേയും തന്റെ സ്നാനത്താൽ വിശുദ്ധീകരിച്ച പരിശുദ്ധനായ കർത്താവേ! നിന്റെ ദനഹായുടെ ഈ വിശുദ്ധ ത്തിൽ നിന്റെ വിശുദ്ധിയാൽ ഞങ്ങളെ ശുദ്ധീകരിക്കമെ. ഞങ്ങളുടെ വായ്ക്കളെ നിന്റെ സ്തുതിയുടെ ഉറവയും നിന്റെ മഹത്വങ്ങളുടെ നിറഞ്ഞ പാത്രങ്ങളും ആക്കിത്തീർക്കണമെ

 

കുതിരപ്പടമേൽ ജയംകൊണ്ട് അവയുടെ പുറത്തു കയറിയിരുന്ന വരെ സമുദ്രത്തിൽ നിപതിപ്പിച്ച പ്രബലനായ കർത്താവിനെ നാം സ്തുതിക്കണം

 

ഭീകരവാരിധിയ്ക്കെതിരായ് ദൈവം നടകൊണ്ടു മുങ്ങിപ്പോ മെന്നോർത്തോരിസ റയൽ വാരിധിയിൽ കരകണ്ടു. മിസ്രേമ്യരഥങ്ങളെയുടനടിയാഴി വിഴുങ്ങി. അത്യുന്നതനുടയോൻ തന്നുടെ കരബലമതിനാൽ കുതിരപ്പട്ടാളത്തിനു വാരിധി കല്ലറയായി               ബാറൊക് മോർ  ശുബ്ഹൊ.......

 

മാനവജാതിക്കുദയം ചെയ്തൊരു പുലർകാലത്തിൽ പ്രഭതൻ പതേ! നീ മരുവിൽ നിന്നും യോർദ്ദാനാർന്നു കൂരിരുളിൻപടയിൽനിന്നും നിൻ പ്രതി രൂപത്തെ പ്രബലകരത്താൽ പരിരക്ഷിപ്പാൻ സ്നാനത്തിനു നീ തലതാഴ്ത്തി     മെന്ഓലം.. 

 

ആദ്യന്തവിഹീന വചനേശാ! നിന്നൊടു സഹിതം നീ നീരിൽ മുക്കീട്ടവനുദ്ധാരണമേകി. “എന്നോമന നന്ദനനാണിവനൊന്നാകുന്നോനെൻ സാരാംശത്തിൽ ദൈവത്വത്തിലെ നിയ്ക്കൊപ്പം സ്ഥിതി ചെയ്യുന്നോൻ” എന്നേവം ജനകൻചൊല്ലിയ ഗഹനദ്ധ്വനിയാൽ ഗഗത്തിനു നവ്യതയും നൽ-കി.

 

രാത്രികാലത്തു എന്റെ ദേഹി നിനക്കായി താമസിച്ചു. എന്റെ ഹൃദയത്തിൽ എന്റെ ആത്മാവു നിന്റെ സന്നിധിയിലേക്കു കുതിക്കുകയും ചെയ്തു

 

വൈരികളിൽ നിന്നുളവാകും കന്മഷമലിനതകൾക്കിന്നാൾ വെൺമയിവൻ നൽകി സലിലാത്മ സ്നാനത്താൽ നിത്യന വീന സുബുദ്ധവിശുദ്ധ മതമാത്മീയം മാർഗ്ഗം കാട്ടി നമുക്കായ്- ദൈവത്തിന്റെ പ്രിയ വത്സലയുടെ മനതാരിലനവരത് മാർഗ്ഗം നി-ലകൊള്ളും               ബാറൊക് മോർ  ശുബ്ഹൊ.......

 

തൻകയ്യാൽ മനയപ്പെട്ടോൻ ദുരിതദുരാഗ്രഹബന്ധിതനായതു കണ്ടപ്പോൾ ഉടയോനവനെത്താങ്ങിത്താളിലേറ്റി യോർദ്ദാൻ നദിയിലെ ജലമതിലവളുടെ മലിനതപോക്കി ഏവം നിജ മനസ്സാ നിപതി തനാമാദാമിന്റെ രൂപത്തിനു നവ്യത നൽകി                                         മെന്ഓലം.........

 

നിർമ്മലമതുമാത്മീയവുമാം ബഹുശാഖകളെ പ്രവഹിപ്പിച്ചി ടുമരുവിയിലേക്കുത്സാഹത്തോടു വിധിപോൽ പോയീടാം പാർത്താൽ വചനം ദൈവം സ്വപദത്തിന്നും നമ്മൾക്കന്തിമമാതനായി ദൈവിക ദാഹാർത്ത ന്മാർക്കായ് കൊണ്ടിഹ വന്നാനുത്തമപാനീയം ആകാംക്ഷയോട രികിലണഞ്ഞൊരു സൃഷ്ടിക്കരും ശാരീരിക ശാന്തി

 

മറിയാം പറഞ്ഞു. എന്റെ ദേഹി കർത്താവിനെ സ്തുതിക്കുന്നു. എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ആഹ്ളാദിച്ചു. എന്തെന്നാൽ അവൻ തന്റെ ദാസിയുടെ വിനയത്തെ കടാക്ഷിച്ചു. ഇതു മുതൽ സർവ്വ തലമുറകളും എന്നെഭാഗ്യവതി എന്നു കീർത്തിക്കും.

 

തായേ ധന്യേ! കരുണനിറഞ്ഞാളേ! തേജസ്സിൻ തിരുമണവാട്ടി മാനവബോധാതീതൻ നിൻ ശിശുവത്ഭുത പൂർണ്ണൻ മാനുഷവർഗ്ഗപരിത്രാണത്തിനു നീ കാരണമായി സ്തോത്രംതേ പാടീടാനും കീർത്തനമകുടം മുടയാനും നന്ദിതി ദാനങ്ങളെയർപ്പിച്ചതിനും ഞങ്ങൾ ബാദ്ധ്യ തയുള്ളോർ

 

എന്തെന്നാൽ സർവ്വശക്തനും പരിശുദ്ധനാമവാനും ആയവൻ എന്നിൽ മഹാകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു. അവനെ ആശ്രയിക്കുന്നവരുടെ മേൽ അവന്റെ കരുണ വംശങ്ങളും തലമുറകളും ഉള്ളിടത്തോളം കാലം ഉണ്ടാകും.

 

അടയാളം കണ്ടത്ഭുതവിവശതയോടതിരില്ലാത്ത രഹസ്യങ്ങളെ നമ്മോടറിയിച്ചാനൊരുനാൾ നിബിമോശ-ജീവദമാകും ദൈവികപാവകനേയത്ഭുതകരമായാഘോഷിച്ചൊരു കന്യകയേയും അവനേയേറ്റൊരു യോർദ്ദാൻ നദിയേയും സൂചി-പ്പിച്ചാൻ.

 

അവൻ സ്വഹസ്തംകൊണ്ട് വിജയം നേടി. മനസങ്കൽപം കൊണ്ട് അഹങ്കരിച്ചിരുന്നവരെ ചിതറിച്ചു. പ്രബലന്മാരെ സിംഹാസനങ്ങളിൽ നിന്നും ഇറക്കി വിനീതരെ ഉദ്ധരിച്ചു.

 

സ്നാനമതേൽക്കാനാഗതനാം നന്ദനനെക്കണ്ടാദരവൊടു സദയം യൂഹാനോനുൽഘോഷിക്കാൻ ലോകത്തിൻ പാപം പേറും ദൈവികകുഞ്ഞാടിവനല്ലോ-അല്ലല്ലോർക്കിലിവന്റെ ചെരുപ്പിന്റെ വാറതഴിക്കാൻ ഞാനയോഗ്യൻ-പാവകനാലും പാവനറൂഹായാലുമിവൻ സ്നാനം നൽകും.

 

വിശന്നിരിക്കുന്നവരെ അവൻ ഉത്തമ സാധനങ്ങൾക്കൊണ്ടു തൃപ്തിപ്പെടുത്തുകയും ധനികന്മാരെ വെറുതേ പറഞ്ഞയക്കുകയും ചെയ്തു. നമ്മുടെ പിതാക്കന്മാരായ അബ്രാഹാമിനോടും സന്താനങ്ങളോടും അരുളിചെയ്ത പ്രകാരം അവൻ.

 

സ്വകരുണയെ സദാ അനുസ്മരിച്ചുകൊണ്ട് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു. ബാറൊക്മോർ - ശുബ്ഹൊ..   മെന്ഓലം.........

 

നൽകീ സഭയിതിനീശോരാജാവതിഗഹനമതാമഭിഷേകത്തെ ജീവദനാം പാവന റൂഹായാൽ നദിയോർദ്ദാനുടെ വിമലജലത്തിലവൻ തിരുസഭയുടെ 

 

മലിനതപോക്കി-വഞ്ചതിയേറും വൈരിബലത്തിനു ലജ്ജയുമപജയവും ചേർത്തിട്ടേകി സഭയ്ക്കായ് വാഗ്ദത്തമതാം ശാശ്വത ജീവൻ. 

ശുശ്രൂഷക്കാരൻ - മെൻകാലോസ്

പ്രമിയോൻ

 

അനാദ്യന്ത സ്വയംഭൂവും എപ്പോഴും ഉണ്ടായിരുന്നവനും ഉള്ളവനും സദാ പ്രകാശമയനും സകല വിവേകപകൃതികളും തന്നാൽ പ്രകാശിപ്പിക്കപ്പെട്ട് തന്റെ സ്വഭാവിക സ്നേഹത്താൽ തങ്കലേക്കു തിരിയുന്നവനും സകലത്തേ ക്കാളും തേജസ്വിയും നന്മകളുടെ ഉറവയും ബലവാനും അഗമ്യ സൗഭാഗ്യശാലിയും രാജാധിരാജാവും താധികർത്താവും അധികാരികളുടെ അധികാരിയും.

സാരാംശത്തിന്റെയും മഹത്വത്തിന്റെയും ഏകത്വത്തിൽ ഭൌമികരാലും സ്വർഗ്ഗീയ ഗണങ്ങളാലും മൂന്നു വിശുദ്ധ മാകളായി സ്തുതിച്ച് സ്തോത്രം ചെയ്യപ്പെടുന്നവനും ആയ കർത്താവിനു സ്തുതി. തനിക്കു വെള്ളം ശുദ്ധീകരിക്കപ്പെടുന്ന ഈ സമയത്തും സകല പെരുന്നാളുകളിലും സമയങ്ങ ളിലും നേരങ്ങളിലും കാലങ്ങളിലും ഞങ്ങളുടെ ആയഷ്ക്കാലം മുഴുവനിലും സ്തുതിയും ബഹുമാനവും ആരാധനയും യോഗ്യമാകുന്നു. ബ്കുലൻ......

 

സെദറാ

 

സകലത്തിന്റെയും സ്രഷ്ടാവും ദൃശ്യങ്ങളും ദ്യശ്യങ്ങളുമായ സൃഷ്ടികളുടെ നിർമ്മിതാവും ആയ ദൈവമായ കർത്താവേ! സ്വർഗ്ഗീയ സൈന്യങ്ങൾക്കു വേണ്ടി പ്രകാശ വാസസ്ഥലം നീ ഒരുക്കി. തിരുവിഷ്ടംതോന്നി രണ്ടാം ലോകത്തേയും നീ സ്ഥാപിച്ചു. സകലതും പ്രകാശത്താൽ നിറയുവാൻ വേണ്ടി പ്രകാശം മുതൽ നീ സൃഷ്ടി ആരംഭിച്ചു. ആകാശത്തെ ഒരു തട്ടുപോലെ വിരിച്ചിട്ട് നക്ഷത്രങ്ങളുടെ ഭംഗിയാൽ അതിനെ നീ അലങ്കരിച്ചു. നിന്റെ ആസ്ഥാനം വെള്ളത്തിൽ സ്ഥാപിക്കുകയും നിന്റെ രഥത്തെ മേഘങ്ങ ളിൻമേൽ ഉറപ്പിക്കുകയും ചെയ്തു. സൂക്ഷ്മതയോടുകൂടി  വെള്ളത്തിന്മേൽ നീ ഭൂമിയ്ക്കു അടിസ്ഥാനമിടുകയും വിവിധ പുഷ്പങ്ങളാൽ അതിനെ ശ്രേഷ്ഠമാക്കുകയും ചെയ്തു. അതിലെ വിവിധ ഫല വർഗ്ഗങ്ങളെ അന്തരീക്ഷത്തിൽ നിന്നുള്ള ജലത്താൽ നീ സംരക്ഷിക്കുന്നു. നിത്യവുമുള്ള ഒഴുക്കുകളാലും നദീജല പ്രവാഹങ്ങളാലും ഭൂമുഖത്തെ നീ നനയ്ക്കുന്നു. നിന്റെ സൃഷ്ടിയുടെ സകല വിധ വ്യാപാരത്തിനും വേണ്ടി ജീവസംരക്ഷകമായ പോഷക ശക്തി അതിന്റെ ഫല വർഗ്ഗങ്ങൾക്ക് നീ നൽകുന്നു. നിന്റെ രൂപത്തിലും സാദൃശ്യത്തിലും നീ സൃഷ്ടിച്ച മനുഷ്യനെ നിന്റെ സൃഷ്ടികളുടെ രാജാവായി നീ നിയമിച്ചു. അലസത മൂലം അവൻ ഈ വിശിഷ്ടദാനത്തിൽ നിന്ന് നിപതിച്ചു പോയപ്പോൾ അവനിൽ പറ്റിയ മാലിന്യത്തെ രണ്ടാം ജനനം മുഖാ തിരം കഴുകിക്കളഞ്ഞുകൊണ്ട് ജഡപ്രകാരമുള്ള നിന്റെ വരവാൽ വീണ്ടും ദൈവീക പദവിയിലേയക്ക് അവനെ നീ പുനരാനയിച്ചു. ഇപ്പോൾ കർത്താവേ, ഈ സന്ദർഭത്തിലേയ്ക്ക് ഞങ്ങളെ നീ ആനയിച്ചിരിക്കുന്നതിനാൽ ഞങ്ങളുടെ ആത്മാക്കളിൽ നിന്നും അജ്ഞാനാന്ധകാരത്ത നീക്കിക്കളഞ്ഞുകൊണ്ട് ഞങ്ങളുടെ കൂടെയും ഞങ്ങളുടെ ഇടയിലും നീ സ്ഥിതി ചെയ്യണം. സമ്പൂർണ്ണവും അവ മേയവുമായ ത്രിത്വത്തിന്റെ മൂന്നംശങ്ങളടങ്ങിയിരിക്കുന്ന ആ പ്രകാശത്തിലേയ്ക്ക് തെറ്റുകൂടാതെ ഞങ്ങളെ നയിച്ചുകൊണ്ട് ലോകാതീതമായ ആ പ്രകാശത്താൽ ഞങ്ങളെ നിറയ്ക്കണമെ. 

നിന്റെ കിരണങ്ങളാൽ ഞങ്ങളുടെ മനോനയനങ്ങളെ പ്രശോഭിപ്പിച്ചുകൊണ്ട് ഞങ്ങളെ പ്രകാശ സന്താനങ്ങളാക്കി തീർക്കണമെ. സകലത്തിലും വിശുദ്ധനായ നിന്റെ റൂഹായുടെ ആവാസത്താൽ ഈ വെള്ളവൈദ്യത്തിന്റെ ഉറവയായി രൂപാന്തരപ്പെടുത്തണമെ. ഇതിൽ നിന്ന് പ്രാപിക്കുന്ന സകലർക്കും സഹായം ലഭിക്കത്തക്ക വണ്ണം പരിശുദ്ധമായ ദാനങ്ങളാൽ ഇതിനെ നിറയ്ക്കണമെ 

 

ഞങ്ങളെല്ലാവരെയും നിന്ദ്യ വികാരങ്ങളിൽ നിന്ന് സ്വതന്ത്രരാക്കണമെ. ഞങ്ങളിലുള്ള സകല മാലിന്യവും അഴുക്കും നീ നീക്കിക്കളഞ്ഞ് ഹിമത്തേക്കാൾ വിശിഷ്ടമായി ഞങ്ങളെ ധവളീകരിക്കണം. അങ്ങനെ ഞങ്ങൾ നിർമ്മലരും പ്രകാശത്തിനർഹരും ആയി ഭവിക്കുമാറാകണമെ. ഞങ്ങൾ പരിപൂർണ്ണമായി ശോഭിച്ച് ദൈവ

 

 സദൃശ്യരായിത്തീർന്ന് മുഖ പക്ഷമില്ലാത്ത നിന്റെ ന്യായാസനത്തിന്റെ മുമ്പാകെ ധൈര്യ സമേതം നിലകൊള്ളുകയും നിന്റെ കരുണയ്ക്കും മനുഷ്യ സ്നേഹത്തിനും നിന്റെ ശ്രേഷ്ഠതയുടെ വലതു ഭാഗത്തെ നിലയ്ക്കും അർഹരായിത്തീരുകയും ചെയ്യണം. നീ ദൈവീക ദാനങ്ങൾ വിതരണം ചെയ്യുന്നവനാണല്ലോ. സ്വർഗ്ഗീയരും ഭൗമീകരുമായ സകല സൃഷ്ടികളിൽ നിന്നും നിനക്കും നിന്റെ പിതാവിനും ജീവനുള്ള വി. റൂഹായ്ക്കും ഇപ്പോഴും എപ്പോഴും എന്നേയ്ക്കും സ്തുതിയും ബഹുമാനവും യോഗ്യമാകുന്നു. ഹോാ....

 

ദൈവത്തിൽ നിന്നു കടങ്ങൾക്കു പരിഹാരവും പാപങ്ങൾക്കു മോചനവും രണ്ടു ലോകങ്ങളിലും എന്നേയ്ക്കും നാം പ്രാപിക്കുമാറാകട്ടെ. ആമ്മീൻ

 

കുക്കോയോ

 

ചേർത്തു സലിലം യോഹന്നാൻ സ്നാനത്തിന്നായ് 

മുങ്ങി - ശുദ്ധീകരണം ചെയ്തതിനുള്ളിൽ മ-ശിഹാ

നീരിൽ നിന്നും തീരത്തറുമ്പോൾ

അവനെ മാനിച്ചവനിയുമംബരവും

കതിരോ ൻ കതിരുകൾ ചായിച്ചു താര-കൾ കൂപ്പി

ആറ്റിൻ - നിരയോടുറ്റുകളെ വാഴ്ത്തിയ ദൈവത്തെ  ഹാലേലുയ്യാൻ ഉഹാലേലുയ്യാ

 

നീരാട്ടം മണവാട്ടി കഴിച്ചേറു-ന്നേരം

കാത്ത അവനീശൻ ദാവീദാരികിൽ നിന്നു

വീണയിലേവം - പാടിവിമല സന്ദേ

അഗതി ത്വരിതം ശ്രീയാർന്നോളേ! നിൻ

രൂപം -ഭൂപതി മോഹിപ്പാൻ പിതൃജനഗേഹങ്ങൾ 

കൈവിട്ടീടുക നീ രാജിപദമാർജ്ജിച്ചല്ലോ  ഹാലേലുയ്യാ ഉഹാലേലുയ്യാ.

ബാറൊക് മോർ  ശുബ്ഹൊ.......

 

സ്നാനം ചെയ്യാൻ സുതനീശൻ യോർദ്ദാൻ പുകി

തീയും വിറകും കൂടാതെ ജല മൂഷ്മളമായി

വൈദികനെപ്പോൽ വന്നിഹ യൂഹാനോൻ

ഉടയോൻ തലമേൽ വച്ചു വലതുകരം 

പ്രാവെന്നോണം റൂഹ് ദിശാ പാറിടത്താണു 

യോർദ്ദാ-ൻ നദിയിലെ നീരിന്മേൽ ചെയ്താനാവാ-സം 

ഹാലേലുയ്യാ – ഉഹാലേലുയ്യാ   മെന്ഓലം.........

 

പരിശുദ്ധൻ പരിശുദ്ധസുതൻ വിമലൻ ശ്രേഷ്ഠൻ 

ദൈവ-ത്തിന്നാദിമ വചനം ശുദ്ധി നമുക്കേകാൻ

സ്നാനത്തിന്നായ് വന്നിഹ നമ്മളുടെ

പാപം പോക്കാൻ -സലിലത്തെ വാഴ്ത്തി

സാക്ഷാൽ ദൈവമിവൻ ദോഷം മായിക്കുന്നോൻ 

സ്തുതിതേ-യോർദ്ദാൻ സ്നാനത്തിൽ തിരുഹിതമാർന്നോ 

ഹാലേലുയ്യാ - ഉഹാലേലുയ്യാ. മൊറിയോ....

 

എത്രാ

 

 

ഞങ്ങളുടെ പാപപരിഹാരാർത്ഥം മാമൂദീസായ്ക്കായി വന്ന സകലത്തിനും പാപപരിഹാരം നൽകുവനും ഞങ്ങളുടെ നിർമ്മലീകരണത്തിനു വേണ്ടി സ്നാനത്തി 

 

 

നെഴുന്നള്ളിയ സകലത്തേയും ശുദ്ധീകരിക്കുന്നവനുമായ  കർത്താവേ! തിരുസന്നിധിയാൽ ഞങ്ങൾ സമർച്ചിരിക്കുന്ന ഈ സുഗന്ധധൂപം മൂഖാന്തിരം വിശുദ്ധ 

സഭയ്ക്കാകമാനം നീ പാപപരിഹാരം  നൽകണമേ. നിന്റെ ഇടവകയിലെ ആടുകളെ  വിശുദ്ധികരിക്കണമെ. നിന്റെ വി. മാമൂദീസായാൽ മാമൂദീസായുടെ സകല മക്കളേയും കാത്തുകൊള്ളണമെ. ഞങ്ങൾ സന്തോഷത്തോടും ആനന്ദത്തോടും കൂടി ഇപ്പോഴും എപ്പോഴും എന്നേയ്ക്കും നിനക്കു സ്തുതിയും സ്തോത്രവും കരേറ്റുമാറാകണമെ. 

 

സുമ്മയാറോ

സാഗരമേ ! എന്തിനു നീ പാഞ്ഞു 

യോർദ്ദാനെ! എന്തിനു നീ പിൻ വാങ്ങി?

പഴമവായനകൾ

സംഖ്യാ 20:1-11,  2 രാജാ   3:19-25, ഏശായാ 22:1-16

ശ്ലീഹാ വായനകൾ

പ്രക്സിസ് 8: 35-40,  എബ്രാ. 10:15-25

 

ഹാലേലുയ്യാ ഉഹാലേലുയ്യാ നിന്നെ ദർശിച്ചു ജലം ദേവേശാ ! 

നിന്നെ ദർശിച്ചു ജലം ഭീയാർന്നു ഹാലേലുയ്യാ

 

ഏവൻഗേലിയോൻ  (യോഹന്നാൻ 4:4-42.)

 

അദ്ദേഹത്തിനു ശെമറിൽക്കൂടി കടന്നു പോകേണ്ടിയിരുന്നു. അദ്ദേഹം ശാമറീൻകാരുടെ ശോഖാർ എന്നു വിളിക്കപ്പെടുന്ന പട്ടണത്തിൽ ചെന്നു. ഇതു യാക്കോബ് സ്വപുത്രനായ യാസേപ്പിനു നൽകിയി രുന്ന ഗ്രാമത്തിനടുത്തുള്ളതായിരുന്നു. അവിടെ യാക്കോബിന്റെ ഒരു കിണർ ഉണ്ടായിരുന്നു. യേശു യാത്രാ ക്ലേശം കൊണ്ട് വിഷമിച്ച് ആ കിണറിന്റെ അരികെ ഇരുന്നു. സമയം ആറു മണിയായിരുന്നു. കൊറീനിൽ നിന്ന് ഒരു സ്ത്രീ വെള്ളം കോരുവാൻ വന്നു. യേശു അവളോട് “ എനിക്കു കുടിപ്പാൻ വെള്ളം തരിക' എന്നു പറഞ്ഞു. അദ്ദേഹത്തിന്റെ ശിഷ്യന്മാർ ആകട്ടെ ഭക്ഷണ സാധനം വാങ്ങുവാനായി പട്ടണത്തി ലേയ്ക്കു പോയിരിക്കുകയായിരുന്നു. ആ കൊമീൻകാരി യായ സ്ത്രീ അദ്ദേഹത്തോടു പറഞ്ഞു യഹൂദനായിരിക്കെ കൊമറീൻകാരിയായ എന്നോടു വെള്ളം ചോദിക്കുന്നതെന്താണ്. യഹൂദന്മാർക്ക് കൊമീൻകാരോട് സമ്പർക്കമില്ലല്ലോ”. യേശു അവളോട് “ദൈവത്തിന്റെ ദാനവും എനിക്കു കുടിപ്പാൻ (വെള്ളം) തരിക എന്നു ചോദി ച്ചവൻ ആരാണെന്നുള്ളതും അറിഞ്ഞിരുന്നെങ്കിൽ നീ തന്നെ അദ്ദേഹത്തോടു ചോദിക്കുകയും അദ്ദേഹം നിനക്കു ജീവജലം നൽകുകയും ചെയ്യുമായിരുന്നു” എന്നു പറ ഞ്ഞു. ആ സ്ത്രീ അദ്ദേഹത്തോട് “പ്രഭോ അങ്ങയുടെ പക്കൽ കോരുവാനുള്ള പാത്രം ഇല്ലല്ലോ. കിണറു ആഴമുള്ളതും ആകുന്നു. (പിന്നെ ജീവജലം അങ്ങേക്കു എവിടെ നിന്നു കിട്ടും). ഞങ്ങളുടെ പിതാവായ യാക്കൂബിനെക്കാൾ അങ്ങു വാലിയവനോ? അദ്ദേഹമാകുന്നു ഈ കിണർ ഞങ്ങൾക്കു തന്നത്. അദ്ദേഹവും അദ്ദേഹത്തിന്റെ മക്കളും അദ്ദേഹത്തിന്റെ ആടുമാടുകളും ഇതിൽ നിന്നാണ് വെള്ളം കുടിച്ചതും എന്നു പറഞ്ഞു. യേശു അവളോടു ഈ വെള്ളം കുടിക്കുന്ന ഏവനും വീണ്ടും ദാഹമുണ്ടാകും. എന്നാൽ ഞാൻ കൊടുക്കുന്ന വെള്ളമാകട്ടെ കുടിക്കുന്ന യാതൊരുവനും പിന്നെയൊരിക്കലും ദാഹമുണ്ടാകയില്ല. എന്നാൽ കൊടുക്കപ്പെടുന്ന ജലം അവനിൽ നിത്യ ജീവനെ ഉല്പാദിപ്പിക്കുന്ന നീരുറവയായിത്തീരും.” എന്നു പറഞ്ഞു. അ അദ്ദേഹത്തോട് “പ്രഭോ എനിക്ക് ഇനി ദാഹിക്കാതെയും ഇവിടെ നിന്നു എനിക്കു വെള്ളം കോരുവാൻ ഇടയാകാതെയും ഇരിപ്പാനായിട്ട് ആ വെള്ളം എനിക്കു തരണമെ . എന്നു പറഞ്ഞു. യേശു അവളോട് “നീ പോയി നിന്റെ ഭർത്താവിനെ വിളിച്ചു കൊണ്ടു വരിക.

 

 

 എന്നു പറഞ്ഞു. അവൾ അദ്ദേഹത്തോട് “എനിക്കു ഭർത്താവില്ല' എന്നു പറഞ്ഞു. യേശു അവളോട് “എനിക്കു ഭർത്താവില്ലെന്നു നീ പറഞ്ഞതു ശരി. എന്തെന്നാൽ അഞ്ചു 

 

ഭർത്താക്കന്മാർ നിനക്കുണ്ടായിട്ടുണ്ട്. ഇപ്പോൾ നിനക്കുള്ളവൻ നിന്റെ ഭർത്താവല്ല. ഈ സത്യമാണ് നീ പറഞ്ഞത്. എന്നു പറഞ്ഞു. ആ സ്ത്രീ അദ്ദേഹത്തോട് “പ്രഭോ അങ്ങ് ഒരു ദീർഘ ദർശിയാണെന്ന് എനിക്കു തോന്നുന്നു. ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിലാണ് (ദൈവാ)ആരാധന നടത്തിയത്. ആരാധന ചെയ്യേണ്ട സ്ഥലം ഊർശ്ലേമിലാണെന്ന് നിങ്ങളും പറയുന്നു''. എന്നു പറഞ്ഞു. യേശു അവളോടു ഇപ്രകാരം പറഞ്ഞു. “സ്ത്രീയേ എന്നെ വിശ്വസിക്കുക. പിതാവിനെ ആരാധിക്കേണ്ടത് ഈ മലയിലുമല്ല. ഊർശ്ലേമിലുമല്ല എന്നു വരുന്ന ഒരു സമയം വരും. നിങ്ങൾ അറിയാത്തതിനെ ആരാധി ക്കുന്നു. എന്നാൽ ഞങ്ങൾ അറിയുന്നതിനെ ആരാധിക്കുന്നു. എന്തെന്നാൽ രക്ഷ യഹൂദന്മാരിൽ നിന്നാകുന്നു ഉണ്ടാകുന്നത്. എങ്കിലും യഥാർത്ഥ ആരാധകന്മാർ പിതാവിനെ ആത്മാവു കൊണ്ടും സത്യം കൊണ്ടും ആരാധിക്കുന്ന സമയം വരുന്നു. അത് ഇപ്പോൾ തന്നെയുമാകുന്നു. പിതാവ് ഇങ്ങനെയുള്ള ആരാധകന്മാരെയാണ് ആവശ്യപ്പെടുന്നത് എന്തുകൊണ്ടെന്നാൽ ദൈവം ആത്മാവാകുന്നു. അദ്ദേഹത്തെ ആരാധിക്കുന്നവർ ആത്മാവു കൊണ്ടും സത്യം കൊണ്ടും ആരാധിക്കേണ്ടതാകുന്നു . ആ സ്ത്രീ അദ്ദേ ഹത്തോട് “മിശിഹാ വരുമെന്നും അദ്ദേഹം വരുമ്പോൾ സകലവും ഞങ്ങളെ പഠിപ്പിക്കുമെന്നും എനിക്കറിയാം'' എന്നു പറഞ്ഞു. യേശു അവളോട് “നിന്നോടു സംസാരിക്കുന്ന ഞാൻ തന്നെയാകുന്നു അദ്ദേഹം എന്നു പറഞ്ഞു. അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കെ ശിഷ്യന്മാർ വന്നു. അദ്ദേഹം ആ സ്ത്രീയോട് സംസാരിക്കുന്നതിനെ കുറിച്ച് അവരാശ്ചര്യപ്പെട്ടു. എങ്കിലും അങ്ങ് എന്നന്വേഷക്കുന്നു എന്നോ അവളോടു സംസാരിക്കുന്നത് എന്താണെന്നോ ഒരുവനും ചോദിച്ചില്ലാ. ആ സ്ത്രീ അവളുടെ കുടം (അവിടെ ) വച്ചിട്ട് പട്ടണത്തിൽ ചെന്ന് ആളുകളോട് “ഞാൻ ചെയ്തിട്ടുള്ള സകലവും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ നിങ്ങൾ കാണുവിൻ. 

 

പക്ഷെ അദ്ദേഹം മിശിഹാ ആയിരിക്കാം. എന്നു പറഞ്ഞു. ആളുകൾ പട്ടണത്തിൽ നിന്ന് പുറപ്പെട്ട് അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു. ഇതിനി “നിങ്ങൾക്കറിഞ്ഞു ഇടയിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാർ “ഗുരോ,ഭക്ഷിച്ചാലും എന്നു പറഞ്ഞു. അദ്ദേഹം അവരോടു കൂടാത്ത ഭക്ഷണം എനിക്കു ഭക്ഷിപ്പാനുണ്ട്' എന്നു പറഞ്ഞു. അദ്ദേഹത്തിനു ഭക്ഷിപ്പാനായി ആരെങ്കിലും എന്തെങ്കിലും കൊണ്ടുവന്നിരിക്കാം എന്നു ശിഷ്യന്മാർ പരസ്പരം പറഞ്ഞു. യേശു അവരോട് (ഇപ്രകാരം) പറഞ്ഞു. “എന്റെ ആഹാരം എന്നെ അയച്ചവന്റെ ഇഷ്ടത്തെ ആചരിക്കുകയും അദ്ദേഹത്തിന്റെ കർമ്മത്തെ നിവർത്തിക്കുകയും ആകുന്നു. നാലു മാസങ്ങൾക്കു ശേഷം കൊയ്ത്തു (കാലം) ആകും എന്നു നിങ്ങൾ പറയുന്നില്ലയൊ?'' നിങ്ങൾ കണ്ണുയർത്തി പണ്ടുതന്നെ വിളഞ്ഞ് കൊയ്ത്തിനടുത്തിരിക്കുന്ന വയലുകളെ ഇതാ കാണുവിൻ എന്ന് ഞാൻ നിങ്ങളോടു പറയുന്നു. കൊയ്യുന്നവൻ പ്രതിഫലം പ്രാപിക്കുന്നു. നിത്യജീവങ്കലേയ്ക്കു ഫലങ്ങളെ ശേഖരിക്കുകയും ചെയ്യുന്നു. വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ച് സന്തോഷിക്കുന്നു. വിതയ്ക്കുന്നതൊരുവൻ; കൊയ്യുന്നത് മറ്റൊരുവൻ എന്നുള്ളത് യഥാർത്ഥമാണ്. നിങ്ങളുടെ ആയാസം കൂടാതെ ഉണ്ടായിട്ടുള്ളതിനെ കൊയ്യുവാൻ ഞാൻ നിങ്ങളെ അയച്ചു. മറ്റുള്ളവർ ആയാസപ്പെട്ടു. അവരുടെ ആയാസ് (ഫലത്തിൽ നിങ്ങൾ പ്രവേശിച്ചിരിക്കുന്നു. “ഞാൻ ചെയ്തിട്ടുള്ള സകലവും ഏദ്ദേഹം എന്നേടു പറഞ്ഞു എന്ന് സാക്ഷ്യം നൽകിയ ആ സ്ത്രീയുടെ വാക്കു നിമിത്തം ആ പട്ടണക്കാരായ അനേകം ശൊമറീൻകാർ അദ്ദേഹത്തിൽ വിശ്വസിച്ചു. - ആ ശൊമീൻകാർ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന് തങ്ങളോടുകൂടി താമസിക്കണമെന്നു അദ്ദേഹത്തോടപേക്ഷിച്ച രണ്ടു ദിവസം അദ്ദേഹം അവരുടെ അടുക്കൽ താമസിക്കു കയും ചെയ്തു. അദ്ദേഹത്തിന്റെ വചനം നിമിത്തം അനേകർ അദ്ദേഹത്തിൽ വിശ്വസിച്ചു. അവർ ആ സ്ത്രീയോടു “ഇനി നിന്റെ വാക്കു നിമിത്തമല്ല. ഞങ്ങൾ അദ്ദേഹത്തിൽ വിശസിക്കുന്നത് സത്യമായിട്ടു ലോകരക്ഷിതാവായ മിശിഹാ ഇദ്ദേഹം തന്നെ എന്നു ഞങ്ങൾ കേൾക്കുകയും അറിയുകയും ചെയ്തിരിക്കുന്നു. എന്നു പറഞ്ഞു.

 

പ്രധാന ശെമ്മാശൻ പടിഞ്ഞാറോട്ടു തിരിഞ്ഞു നിന്നുകൊണ്ട് ലുത്തിനിയാ

 

ശുശ്രൂഷകൻ: നാമെല്ലാവരും ഉത്സാഹപൂർവ്വം നന്നായി നിന്നുകൊണ്ട് ദൈവത്തിനു പ്രീതീകരമായ ശബ്ദത്തിൽ കുറിയേലായിസ്സോൻ എന്നു ഏറ്റു ചൊല്ലണം.

 

ജനം: കുറിയേലായി സ്സോൻ.

 

ശുശ്രൂഷകൻ: അവർണ്ണനീയ രഹസ്യങ്ങളുടെ അഗാധതലമായ മിശിഹാ തമ്പുരാനേ! മനുഷ്യ സ്നേഹത്തോടെ നീ ഭൂമിയിൽ പ്രത്യക്ഷനാവുകയും മനുഷ്യരോടു സഹവസിക്കുകയും ചെയ്തതിനാൽ നിന്നോടു ഞങ്ങൾ അപേക്ഷിക്കുന്നു.

 

ജനം: കുറിയേലായിസ്സാൻ 

 

ശുശ്രൂഷകൻ: തന്റെ ദൈവത്വത്തിന്റെ മഹനീയ കിരണങ്ങളാൽ ഭൂതലത്തെ പ്രകാശിപ്പിക്കുകയും അതിലെ വിശുദ്ധജലത്തിൽ പിശാച് ഗണത്തെ മുക്കിക്കൊന്ന് ഞങ്ങളുടെ പാപങ്ങളെ മായിച്ചുകളയുകയും ചെയ്തവനായ മിശിഹാത് രാനേ നിന്നോടു ഞങ്ങൾ അപേക്ഷിക്കുന്നു.

 

ജനം: കുറിയേലായിസ്സാൻ 

 

ശുശ്രൂഷകൻ: കയപ്പായ ജലത്തെ മോശ മുഖാന്തിരം മരത്താൽ രുചികരമാക്കിത്തീർത്തവനും വെള്ളം നിന്നെ സ്വീകരിച്ചതിനാൽ വെള്ളത്തിന്റെ പ്രകൃതിയെ പരിപൂർണ്ണമായി അനുഗ്രഹിച്ചവനും ഉറവകളുടെ സ്രഷ്ടാവും അവയെ ശുദ്ധീകരിക്കുന്നവനും ആയ ദൈവം! നിന്നോടു ഞങ്ങൾ അപേക്ഷിന്നു 

 

ജനം: കുറിയേലായിസ്സാൻ 

 

ശുശ്രൂഷകൻ:-ദുഷിച്ച ജലത്തെ ഏലീശാ ദീർഘദർശിമുഖാന്തയിരം ഹിതമാക്കിത്തീർത്തവനും ഇപ്പോൾ തന്റെ മഹാ ജ്ഞാനത്താൽ തന്നിൽ നിന്നുള്ള സ്വസ്ഥതയും വെടിപ്പും ഞങ്ങളുടെ ആത്മാക്കൾക്കു സദാ നൽകിക്കൊണ്ടിരിക്കുന്ന വനും ആയുള്ളാവേ! നിന്നോടു ഞങ്ങൾ അപേക്ഷിക്കുന്നു.

 

ജനം: കുറിയേലായി സ്സോൻ

 

ശുശ്രൂഷകൻ: സർവ്വലോകത്തിന്റെയും നിരപ്പിനും സമാധാനത്തിനും വേണ്ടിയും പുണ്യവാന്മാരും ബഹുമാന്യരും ഭാഗ്യവാന്മാരും ഞങ്ങളുടെ പിതാക്കന്മാരും പാത്രിയർക്കീസന്മാരുമായ മോറാൻ മോർ ഇഗ്നാത്തിയോസ്.. വേണ്ടിയും പൗരസ്ത്യ കാതോലിക്കാ ആബൂൻ മോർ ബസ്സേലിയോസ് ..ന് വേണ്ടിയും ഞങ്ങളുടെ മേല്പട്ടക്കാരനായ മോർ ..ന് വേണ്ടിയും സത്യ വിശ്വാസികളായ ശേഷമുള്ള  സകല 

എപ്പിസ്ക്കോപ്പന്മാർക്കു വേണ്ടിയും അവരുടെ ആചാര്യത്വ ഇടവകകൾക്കു വേണ്ടിയും ഉപദ്രവങ്ങളിൽ നിന്നുള്ള അവയുടെ കാവലിനുവേണ്ടിയും വിശ്വാസികളും അധികാരം വഹിച്ചിരിക്കുന്നവരുമായ രാജാക്കന്മാരുടെ സംരക്ഷണത്തിനുവേണ്ടിയും ദൈവമാതാവായ മറിയാമിന്റെയും പരിശുദ്ധന്മാരുടേയും വിശ്വാസികളായ മരിച്ചുപോയവരുടേയും ഓർമ്മയ്ക്കു  വേണ്ടിയും നിന്നോടു ഞങ്ങൾ അപേക്ഷിക്കുന്നു.

 

ജനം:- കുറിയേലായിസ്സാൻ

 

ശുശ്രൂഷകൻ: വിശുദ്ധ ത്രിത്വത്തിൽ ഒരുവനും ഞങ്ങളുടെ യഥാർത്ഥ ദൈവവുമായ മിശിഹാ പ്രകാശമുള്ള ഈ മഹനീയ ദിവസത്തിലും ഞങ്ങളുടെ ആയുഷ്ക്കാലം 

 

മുഴുവനിലും നിന്റെ ശ്രേഷ്ഠ ജ്ഞാനത്താൽ ഞങ്ങളുടെ ആത്മാക്കളെ  ശോഭിപ്പിക്കുകയും നിന്നോടുള്ള ഭക്തിയിലും ആകൽക്കസ്സായെ ലജ്ജിപ്പിക്കുകയും മാലാഖമാരെ സന്തോഷിപ്പിക്കു യും ചെയ്യുന്ന പരസ്പര സ്നേഹത്തിലും ഞങ്ങളുടെ ഹൃ

 

 ദയങ്ങളെ ഉറപ്പിക്കുകയും ഞങ്ങളുടെ വംശത്തോടുള്ള നിന്റെ  നൽവരങ്ങൾക്കും സഹായങ്ങൾക്കും ഞങ്ങളെ അർഹരാക്കിത്തീർക്കുകയും ചെയ്യണമെ എന്നു നിന്നോടു ഞങ്ങൾ അപേക്ഷിക്കുന്നു.

 

ജനം: കുറിയേലായിസ്സാൻ

 

ശുശ്രൂഷകൻ: കർത്താവേ ഞങ്ങളെ ചെവിക്കൊണ്ട് ഉത്തരാമരുളി ദയവു തോന്നി ഞങ്ങളിൽ കരുണ ചെയ്യണമെ. മൂന്നു പ്രാവശ്യം കുറിയേലായിസ്സോൻ എന്നു ഏറ്റു ചെ ണം.

 

ജനം:- കുറിയേ...... കുറിയേ.....കുറിയേ.. 

 

ശുശ്രൂഷക്കാരൻ - സൗമെൻ കാലോസ്            ജനം – കുറിയേ

 

പ്രമിയോൻ

 

വഴിതെറ്റിപ്പോയിരുന്ന ജാതികളെ മുഴുവനും നമ്മുടെ അടുക്കലേക്കുള്ള തന്റെ ആഗമനത്താലും ദൈവികാസ്നനത്താലും പ്രകാശിപ്പിക്കുകയും വിശുദ്ധ ത്രിത്വത്തിന്റെ ത്രിവി ധശോഭകളോടുകൂടിയ പ്രകാശത്താൽ ദൈവികമായ ആരധനയിലേക്കു അവരെ പുനരാനയിക്കുകയും ചെയ്ത നമ്മുടെ ദൈവവും രക്ഷകനുമായ യേശുമിശിഹായ്ക്കു സ്തുതി. തനിക്ക് (ദനഹാ പെരുന്നാളിന്റെ വെള്ളം വാഴ്വിന്റെ) ഈ സമയത്തും......സ്തു തിയും ബഹുമാനവും യോഗ്യമാകുന്നു.

സെദറാ

 

അനാദ്യന്തപ്രകാശവും പിതാവിന്റെ പുത്രനും വചനവുമായ മിശിഹാ ! പൂർവക്കാലത്ത് അന്ധകാരത്തിലും മരണനിഴലിലും സ്ഥിതിചെയ്തിരുന്ന ഞങ്ങൾക്കു നീ രക്ഷകനും ഉദ്ധാരകനുമായി പ്രകൃതിക്കപ്പുറമായ മറ്റൊരു പ്രമാണത്താൽ കാല പൂർണ്ണതയിൽ കന്യകയുടെ മടിയിൽ നിന്ന് ഉദയം ചെയ്തു. മൂന്നാലോചനപ്രകാരം ഭൂമുഖത്തെ നനയ്ക്കുവാൻ വേണ്ടി നാലു നദികളായി വിഭജിക്കപ്പെടുന്ന ഒരുറവ ഭൂമിയിൽ നിന്നുളവാകുവാൻ നീ കല്പ്പിച്ചു. കാലാവസാനത്തിൽ സുവിശേഷപ്രസംഗമാകുന്ന പ്രവാഹത്താൽ ഭൂതലാത്തികളെ നീ മൂടി. മരണകരമായ വെള്ളത്താൽ ദുഷ്ടന്മാരുടെ അഹങ്കാരത്തെ നീതിയോടെ നീ ശമിപ്പിച്ചു ദിവ്യജ്ഞാനശ്രോതാക്കളിൽ രോമ കെട്ടിൻമേൽ മഴ എന്ന വിധം ഇറങ്ങിക്കൊണ്ട് സമുദ്രങ്ങളെ നീ മൂടി. ചെങ്കടലിനെ വടിയുടെ അടിയാൽ വിഭജിക്കുകയും വാഗ്ദത്ത ദേശത്തേക്കു ബദ്ധപ്പെട്ടോടിക്കൊണ്ടിരുന്ന ജനത്തെ കരയിൽ കൂടി എന്നവിധം നീ കടത്തിവിടുകയും ചെയ്തു. അഹങ്കാരികളായ ഫറഓനെയും സൈന്യങ്ങളേയും ആഴത്തിലേക്കു തള്ളിവിട്ടു. ഞങ്ങളെയാകട്ടെ സമുദ്രത്തിലെ ദുഃഖജനകമായ ഓളങ്ങളിൽ നിന്നെന്നവിധം പിശാചുക്കളുടെ കഠിനതയിൽ നിന്ന് നീ സ്വാതന്ത്ര്യപ്പെടുത്തി. ദാഹിച്ചിരുന്ന ജനത്തിനു നിന്റെ ഇഷ്ടനായ മോശമുഖാന്തിരം പാറയിൽനിന്ന് നീ വെള്ളം നൽകി. തന്നിൽ വിശ്വസിക്കുന്നവരുടെ ഉദരത്തിൽ നിന്ന് ജീവജലവാഹികളായ നദികളെ പ്രവഹിപ്പിക്കുന്ന യഥാർത്ഥമായ പാറ നീയാകുന്നു, കർത്താവ നീ വെള്ളത്തിന്റെ കയ്പുരസത്തെ മരക്കൊമ്പിട്ട് മധുരരസമുള്ളതായി മാറ്റി. ബഹുമാന്യമായ നിന്റെ സ്ലീബായിൽ വച്ച് തിരുവിലാവിൽ നിന്നൊഴുകിയ രക്തവും വെള്ളവും മൂലം വിജാതീയർക്ക് നീ വെടിപ്പുണ്ടാക്കി. ദീർഘദർശിയുടെ പ്രാർത്ഥനയാലും ഉപ്പിനാലും ഈറീപ്പോയിലെ ജലത്തിന്റെ വിനാശകാവസ്ഥയെ പോഷകാവസ്ഥയിലേക്കു നീ തിരിച്ചു വരുത്തി; യോർദാനിലേക്കുള്ള നിന്റെ അവരോഹണത്തെ സൂചിപ്പിക്കുകയും ചെയ്തു. 

 

നിന്റെ ജലസ്നാനത്താൽ ആത്മീയനാശത്തിൽ നിന്നുള്ള സ്നാനമെന്ന നിലയിൽ നിന്റെ ദൈവത്വത്തിനു സദ്യശ്യമായ ജനനത്തെ നീ നൽകി. കർത്താവെ! ഇപ്പോൾ ഞങ്ങളുടെ മുമ്പാകെ വച്ചിരിക്കുന്ന 

 

ഈ വെള്ളത്തെ ലോകാതീതമായ ആ മൂന്നു പ്രകാശങ്ങളുടെ ത്രിത്വമായ ആഹ്വാനം മൂലം സകല സന്തോഷങ്ങളേയും വർദ്ധിപ്പിക്കുന്നതാക്കിതീർക്കണമേ. ഇതിനെ ആശ്വാസ ജലവും സകലപാപമാലിന്യങ്ങളുടെയും നിർമ്മലീകരണവും - ആത്മശരീരങ്ങൾക്കു വൈദ്യവുമാക്കിത്തീർക്കണമെ. ഈ വെള്ളത്തെ രോഗികളെ സ്വസ്ഥമാക്കുന്നതും ഭവനങ്ങളെ സംരക്ഷിക്കുന്നതും പിശാച്, കുരള, അസൂയ, കൊലപാതകം, വിദ്വേഷം, വൈരാഗ്യബുദ്ധി, ക്ഷുദ്രം, ആഭിചാരം, മായാ പ്രയോഗം, വിഗ്രഹാരാധന എന്നിവയേയും സകലവിധ ശാചിക പ്രവർത്തനങ്ങളേയും നിഷ്കാസനം ചെയ്യാൻ കഴിവുള്ളതും വായുമണ്ഡലത്തിലെ അപകടങ്ങളെ നീക്കിക്കളയുന്നതും എല്ലാ നാശകരമായ അവസ്ഥാന്തരങ്ങളേയും ബഹിഷ്കരിക്കുന്നതും വിത്തുകളെ വളർത്തുന്നതും മുളകളെ സംരക്ഷിക്കുന്നതും ഫലങ്ങളെ പക്വമാക്കുന്നതും ആക്കി ത്തീർക്കണമേ. ഇതിൽ സംബന്ധിക്കുന്ന എല്ലാവർക്കും ഇതു ജീവദായകവും രക്ഷാകരവും ആയി ഭവിക്കണമേ. നീ നന്മകളും സകല പൂർണ്ണ നൽവരങ്ങളും നൽകുന്നവനും ഞങ്ങളുടെ വർഗ്ഗത്തിന്റെ നാഥനും ഞങ്ങളുടെ സൃഷ്ടിയുടെ സഹായിയും ആകുന്നുവല്ലോ. നിനക്കും നിന്റെ പിതാവിനും വിശുദ്ധഹായ്ക്കും ഇപ്പോഴും എപ്പോഴും എന്നേക്കും ഞങ്ങൾ സ്തുതികരേറ്റുന്നു. ഹോ... 

ദൈവത്തിൽ നിന്നു കടങ്ങൾക്കു പരിഹാരവും..

 

(പട്ടക്കാരൻ ധൂപക്കുറ്റിയിൽ കുന്തുരുക്കമിട്ട് ധൂപക്കുറ്റി വാഴ്ത്തിക്കൊണ്ട്)

 

പരിശുദ്ധനായ പിതാവ് പരിശുദ്ധൻ - ആമ്മീൻ, പരിശുദ്ധനായ പുത്രൻ പരിശുദ്ധൻ - ആമീൻ

 

ജീവനുള്ള വിശുദ്ധറുഹാ പരിശുദ്ധൻ അവൻ നമ്മുടെ ആത്മാക്കളുടെ മേലും നമ്മുടെ പിതാക്കന്മാരുടേയും സഹോദരന്മാരുടേയും പ്രഭുക്കൻമാരുടേയും ഗുരുക്കന്മാരുടേയും മരിച്ചുപോയവരുടേയും വിശുദ്ധസഭയുടെ പ്രജകളായ വിശ്വസികളായ സകല മരിച്ചുപോയവരുടേയും ആത്മാക്കളുടെമേലും രണ്ടു ലോകങ്ങളിലും എന്നേക്കും ദയാപൂർവ്വം കരുണചെയ്തുകൊണ്ട് പാപിയായ തന്റെ ദാസന്റെ ധൂപത്തെ ശുദ്ധീകരിക്കുന്നവനാകുന്നു.

 

ജനം: ആമീൻ.

 

ശുശ്രൂഷക്കാരൻ:- ബാറൊർ, നാമെല്ലാവരും ദൈവജ്ഞ നത്തിലേക്കു ശ്രദ്ധ പതിപ്പിച്ചുകൊണ്ട് നന്നായി നിന്ന് ബ മാനപ്പെട്ട പട്ടക്കാരന്റെ പ്രാർത്ഥനയെ ഏറ്റുചൊല്ലണം.

 

 പട്ടക്കാരൻ സർവ്വശക്തിയുള്ള പിതാവായി ആകാശത്തിന്റെയും ഭൂമിയുടേയും.... കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായി......

 

ശുശ്രൂഷക്കാരൻ:- സൗമെൻകാലോസ് ജനം: -കുറിയേലായി സോൻ.

 

പട്ടക്കാരൻ ഒരു പ്രാർത്ഥനാ

 

മഹാനും ശ്രേഷ്ഠനും സ്തുതികൾക്കതീതനും  കുബേൻമാരുടെമേൽ ആരൂഢനും സോപ്പേൻമാരാൽ സ്തുതിക്കപ്പെടുന്നവനും മഹനീയങ്ങളും വിസ്മനീയങ്ങളും ശേഷം ങ്ങളും ദുർഗ്രഹങ്ങളും സംഖ്യാതീതങ്ങളുമായ കാര്യങ്ങൾ പ്രവർത്തിച്ചവനും ആയ 

 

ദൈവമേ ! കയ്പ് രസമുള്ള ജലത്തെ സ്ലീബാമരത്തിന്റെ ദൃഷ്ടാന്തത്താൽ മോശമുഖാന്തിരം നീ രുചി കരമാക്കിത്തീർത്ത് ദാഹിച്ചിരുന്ന നിന്റെ ഇസ്രായേൽ ജനത്തെ നീ കുടിപ്പിച്ചു. ദുഷിച്ചതും ഗുണരഹിതവും വിനാശകരവുമായ വെള്ളത്തെ ഏലീശാ ദീർഘദർശിമുഖാന്തിരം ഈറീഹയിൽ വച്ച് പദാർത്ഥമയമായ ഉപ്പുമൂലം നീ ഹിതമാക്കിത്തീർത്തു. സ്വർഗ്ഗീയ ഉപ്പാകുന്ന മിശിഹാതമ്പുരാനെ! നിന്റെ രഹസ്യത്തെ മുൻകൂട്ടി സൂചിപ്പിച്ചുകൊണ്ട് നിങ്ങൾ വർദ്ധിച്ചുപെരുകി ഭൂമിയിൽ നിറയുവിൻ എന്നുള്ള നൽവരം നിന്റെ ജനത്തിനു നീ നൽകി. സകലത്തേയും സൃഷ്ടിച്ച് സന്നദ്ധമാക്കുന്നവൻ എന്ന നിലയിൽ ഗ്ലീലായിലെ കൊത്തിനെയിൽ വച്ച് അവർണ്ണനീയമായ നിന്റെ ജ്ഞാനത്താൽ വെള്ളത്തിന്റെ സ്വഭാവത്തെ നല്ലവീഞ്ഞായിട്ട് നീ രൂപാന്തരപ്പെടുത്തി. യോഹന്നാൻ സ്നാപകനിൽ നിന്നുള്ള നിന്റെ മാമോദീസാമൂലം യോർദ്ദാനിലെ ഒഴുക്കിനെ നീ വിശുദ്ധമാക്കി. കർത്താവെ! ഇപ്പോൾ സ്വർഗീയവും ആത്മീയവുമായ ഹവും അദൃശ്യമായ നിന്റെ ശക്തിയും അവർണനീയമായ നിന്റെ മനുഷ്യപ്രീതിയും നിന്റെ പരിശുദ്ധാത്മാവിന്റെ ആവാസവും മൂലം ഞങ്ങളുടെ മുമ്പാകെ വച്ചിരിക്കുന്ന ഈ വെള്ളത്തെ ആശീർവദിച്ച് ഇതിൽ നിന്ന് പ്രാപിക്കുകയും + അനുഭവിക്കുകയും ചെയ്യുന്ന സകലർക്കും ശരീരാത്മദേഹി കളുടെ സ്വസ്ഥതക്കും വൈദ്യത്തിനും ഇതു പര്യാപതമായി ത്തീരത്തക്കവണ്ണമുള്ള കൃപയും ശക്തിയും വിശുദ്ധഹയുടെ ആചാര്യവ്യാപാരവും ഇതിൽ അയച്ചുതരണമെ നിനക്കും വാഴ്ത്തപ്പെട്ടവനും ഭാഗ്യവാനുമായ നിന്റെ പിതാ വിനും നിന്റെ വിശുദ്ധറൂഹായ്ക്കും ഇപ്പോഴും എപ്പോഴും എന്നേക്കും സ്തുതിയും ബഹുമാനവും യോഗ്യവുമാകുന്നു.  ഹോശൊ....  ആമ്മീൻ 

 

പ്രാർത്ഥന

 

വെള്ളത്തിന്റെ സ്രഷ്ടാവും സകലത്തിന്റെയും നിർമ്മിതാവും സകലത്തേയും നിർമ്മിക്കുകയും വ്യത്യാസപ്പെടുത്തുകയും ചെയ്യുന്നവനുമായ കർത്താവെ! നിന്റെ വിശുദ്ധാത്മ ശക്തിയാൽ ഈ വെള്ളത്തെ അനുഗ്രഹിച്ച് സകലപൈശാചിക വ്യാപാരങ്ങൾക്കും എതിരായുള്ള കൃപയും ശക്തിയും ഇതിനു നൽകണമെ. ഞങ്ങളുടെ കർത്താവായ യേശുമിശിഹാ! പാനം മൂലമൊ തളിപ്പുമൂലമൊ മറ്റേതെങ്കിലും വിധ ത്തിലൊ ഇതിൽ സംബന്ധിക്കുന്ന എല്ലാവർക്കും നിന്റെയും വാഴ്ത്തപ്പെട്ടവനും ഭാഗ്യവാനും ഞങ്ങളുടെ രക്ഷക്കായി നിന്നെ അയച്ചവനുമായ നിന്റെ പിതാവിന്റെയും ത്തിലും വിശുദ്ധനും ഉത്തമനും വന്ദ്യനും ജീവൻ നൽകുന്നവനും സാരാംശത്തിൽ നിന്നോടു ഒന്നായിരിക്കുന്നവനുമായി നിന്റെ വിശുദ്ധ റൂഹായുടെയും കൃപയാൽ ആത്മശരീരളുടെ സ്വസ്ഥതയും നിന്നിൽനിന്നുള്ള ധാരാളമായ കരുണയും ദുഷ്ടതകളിൽ നിന്നുള്ള അകൽച്ചയും ഞങ്ങളുടെ ജീവക്ഷയും സമാധാനവും നൽകണമെ. ഹോശൊ ..... 

 

പട്ടക്കാരൻ: നിങ്ങൾക്കെല്ലാവർക്കും സമാധാനമുണ്ടായിരിക്കട്ടെ. 

ജനം:- അവിടുത്തെ ആത്മാവിനും ഉണ്ടായിരിക്കട്ടെ.

 

(പട്ടക്കാരൻ പാത്രത്തിലുള്ള ശോശപ്പാ എടുത്ത് പാത്രത്തി ന്റെയും സ്ലീബായുടെയും മുകളിൽ ആഘോഷിച്ചിട്ട് പാത്രത്തിന്റെ വായിൽ നിന്ന് സ്ലീബാ എടുത്ത് നീക്കുന്നു. പട്ട ക്കാരൻ ഇതു ചെയ്യുമ്പോൾ ശുശ്രൂഷക്കാരൻ ചൊല്ലുന്നു.)

 

ശുശ്രൂഷക്കാരൻ ബാറൊർ. നാമെല്ലാവരും ഭക്തിയോടും പരിപാകതയോടും വെടിപ്പോടും വിശുദ്ധിയോടും സ്നേഹത്തോടും സത്യവിശ്വാസത്തോടും കൂടി നിന്നു കൊണ്ട് ഈ പട്ടക്കാരന്റെ കൈകളാൽ അനുഗ്രഹിക്കപ്പെടുന്ന ഈ വെള്ളത്തിൽ ദൃഷ്ടിയുറപ്പിച്ച് അതിനുവേണ്ടി സർവ്വവല്ലഭനായ ദൈവത്തിങ്കൽ സമാധാനമായും ശാന്തമായും പ്രാർത്ഥനും യാചനയും സമർപ്പിക്കണം

 

ജനം: ( ഈ ശുശ്രൂഷ ) കരുണയും സമാധാനവും വാഴ്വവും ആകുന്നു.

 

(പട്ടക്കാരൻ കുർബാനയിലേപ്പോലെ കുരിശുവരക്കുകയും ജനത്തെ അനുഗ്രഹിക്കുകയും ചെയ്തുകൊണ്ട്.)

 

(എന്റെ സഹോദരന്മാരെ) ! പിതാവായ ദൈവത്തിന്റെ സ്നേഹവും + ഏകപുത്രന്റെ കൃപയും യുടെ സംബന്ധവും ആവാസവും എന്നേക്കുമുണ്ടായിരിക്കട്ടെ. ആമ്മീൻ. 

 

പ്രാർത്ഥന

(പട്ടക്കാരൻ കൈ ഉയർത്തിക്കൊണ്ട്)

 

കർത്താവെ! നീ മഹാനും നിന്റെ പ്രവർത്തികൾ ഏറ്റം വിസ്മയനീയങ്ങളുമാകുന്നു. നിന്റെ അത്ഭുതങ്ങളുടെ മഹിമയെ വർണ്ണിക്കുവാൻ പ്രാപ്തിയുള്ള വചനമില്ല. നിന്റെ ശക്തിയാൽ ശൂന്യതയിൽ നിന്ന് സകലത്തെയും നീ സൃഷ്ടിച്ചു. സൃഷ്ടികളെ നിന്റെ ആധിപത്യത്തിൽ നീ ബന്ധിച്ചിരിക്കുന്നു. ലോകത്തെ നീ ശ്രദ്ധാപൂർവ്വം പോറ്റുന്നു. ചതുർഭൂതങ്ങളെക്കൊണ്ട് അതിനെ നീ സംഘടിപ്പിച്ച് സംവത്സരത്തിന്റെ പരിവർത്തിയെ നാലു ഋതുക്കളാൽ നീ കിരീടമണിയിച്ചു. സ്വർഗ്ഗത്തിലെ അദൃശ്യസൈന്യങ്ങൾ നിന്റെ മുമ്പിൽ വിറയ്ക്കുന്നു. മാലാഖമാരുടെ ഗണങ്ങൾ നിന്നെ മഹത്വപ്പെടുത്തുന്നു. റാ ബേമാലാഖമാരുടെ സംഘങ്ങൾ നിന്നെ വന്ദിക്കുന്നു. ആറു  ചിറകുകളോടുകൂടിയ സോപ്പന്മാർ പറന്നു കൊണ്ട് നിനക്കു ഹലേലുയ്യാ പാടുന്നു. വളരെ കണ്ണുകളോടുകൂടിയ ക്രൂബേന്മാർ അഗമ്യമായ സ്തുതികളാൽ നിനക്കു ബ്രീക്കുയൂറോ പാടുന്നു. സൂര്യൻ നിന്നെ സ്തുതിക്കുന്നു. ചന്ദ്രൻ നിന്നെ പുകഴ്ത്തുന്നു. നക്ഷത്രങ്ങൾ നിന്നെ സ്തോത്രം ചെയ്യുന്നു . പ്രകാശം നിന്നെ അനുസരിക്കുന്നു. ആഴങ്ങൾ നിന്റെ മുമ്പിൽ വിറക്കുന്നു. ഉറവകൾ നിനക്കു ദാസ്യമനുഷ്ഠിക്കുന്നു. . ആകാശത്തെ ഒരു തട്ടുപോലെ നീ വിരിച്ചു. ഭൂമിയെ വെള്ളത്തിൻമേൽ നീ സ്ഥാപിച്ചു. സമുദ്രത്തിനു മണലുകൊണ്ട് നീ അതിർത്തിവച്ചു. ശ്വസിക്കുവാൻ പര്യാപ്തമായ നിലയിൽ വായു മണ്ഡലത്തെ നീ വ്യാപിപ്പിച്ചു. നീയോ സംക്ഷേപിക്കപ്പെടുവാൻ പാടില്ലാത്തവനും അനാദിയും വ്യാഖ്യാനാതീതനുമായ ദൈവമായി സ്ഥിതിചെയ്തുകൊണ്ട് ഭൂമിയിൽ പ്രത്യക്ഷപ്പെട്ട് ദാസ വേഷം സ്വീകരിക്കുകയും മനുഷ്യരൂപം പ്രാപിക്കുകയും ചെയ്തു. കർത്താവെ! മനുഷ്യവർഗ്ഗം ആകൽക്കറുസ്സായാൽ ഉപദ്രവിക്കപ്പെടുന്നത് കാണുവാൻ നിന്റെ മഹാ ദയവു നിമിത്തം നിനക്കു സഹനശക്തി ഇല്ലായ്കയാൽ നീ വന്നു ഞങ്ങളെ രക്ഷിച്ചു. നിന്റെ കൃപയെ ഞങ്ങൾ സ്ത്രോത്രം ചെയ്യുന്നു. നിന്റെ കരുണയെ ഞങ്ങൾ ഉൽഘോഷിക്കുന്നു. ഞങ്ങളുടെ അടുക്കലുള്ള നിന്റെ നല്ല പ്രവർത്തനങ്ങളെ ഞങ്ങൾ മറച്ചു വക്കുന്നില്ല. നിന്റെ ജനനത്താൽ സ്വാഭാവിക ജനനത്തെ നീ അനുഗ്രഹിക്കു കയും കന്യാവ്രതമുള്ള ഗർഭപാത്രത്തെ ശുദ്ധീകരിക്കുകയും ചെയ്തു. നീ പ്രത്യക്ഷനായപ്പോൾ സകല സൃഷ്ടികളും നിന്നെ സ്തുതിച്ചു. എന്തെന്നാൽ ഞങ്ങളുടെ ദൈവമേ! നീ ഭൂമിയിൽ കാണപ്പെട്ട് മനുഷ്യരോടു സഹവാസം ചെയ്തു. യോർദ്ദാൻ പ്രവാഹത്തെ സ്വർഗത്തിൽ നിന്ന് നിന്റെ വിശുദ്ധാത്മാവിനെ ആകർഷിച്ചു വരുത്തി നീ ശുദ്ധ കരിക്കുകയും അവിടെ മറഞ്ഞു കിടന്ന മഹാസർപ്പത്തിന്റെ തലയെ മർദ്ദിക്കുകയും ചെയ്തു. മനുഷ്യവത്സലനായ കർത്താവെ! ഇപ്പോൾ നീ വന്ന് വിശുദ്ധ റൂഹായുടെ ആവാസത്താൽ ഈ വെള്ളത്തെ അനുഗ്രഹിക്കണമെ യോർദ്ദാനു ലഭിച്ച കൃപ ഇതിനു നൽകണമെ. ഇതിനെ അനുഗ്രഹങ്ങളുടെ ഉറവയും വിശുദ്ധിയുടെ ദാനവും പാപമോച നദ്രവ്യവുമാക്കിത്തീർക്കണമെ. + ആമ്മീൻ.

 

ഇതിനെ രോഗശാന്തി നൽകുന്നതും ബലഹീനർക്കു സഹായകരവും പ്രതികൂല സേനകൾക്കു സമീപിച്ചു കൂടാത്തതും ദിവ്യശക്തി നിറഞ്ഞതും ആക്കിത്തീർക്കണമെ. ആമീൻ

 

ഇതിൽ നിന്നു പകർന്നെടുക്കുകയും ഇതിൽ സംബന്ധിക്കു കയും ചെയ്യുന്ന സകലർക്കും ഇതു ആത്മശരീരങ്ങളുടെ സ്വസ്ഥതയ്ക്കും വികാരങ്ങളുടെ നിർമ്മലീകരണത്തിനും 

 

 

ഭവനങ്ങളുടെ വിശുദ്ധിക്കും എല്ലാവിധ ഉപദ്രവങ്ങളിൽ നിന്നുമുള്ള സംരക്ഷണത്തിനും പര്യാപ്തമായി ഭവിക്കണമെ. + ആമീൻ. 

 

 

പാപത്തിൽ തഴമ്പിച്ച ഞങ്ങളുടെ സ്വഭാവത്തെ വെള്ളത്താലും ആത്മാവിനാലും നവീകരിച്ചവൻ നീയാകുന്നുവല്ലോ. നോഹിന്റെ കാലത്ത് പാപത്തെ വെള്ളംമൂലം മുക്കിക്കളഞ്ഞതും നീയാകുന്നു. എബായവർഗത്തെ ഫറഓന്റെ അടിമത്വത്തിൽ നിന്ന് സമുദ്രജലം മൂലം നീ വിമുക്തമാക്കി. ബാലിന്റെ മാർഗ്ഗഭ്രംശത്തിൽ നിന്ന് ഇസ്രായേലിനെ ഏലിയാ ദീർഘദർശി മുഖാന്തിരം അഗ്നിയാലും വെള്ളത്താലും രക്ഷിച്ചതും നീയാകുന്നു. കർത്താവെ! ഇപ്പോൾ നിന്റെ കൃപമൂലം ഈ വെളളത്തെ നീ ആശീർവദിച്ച് ഇതിൽ സ്പർശിക്കുകയോ അനുഭവിക്കുകയോ ഏതെങ്കിലും വിധത്തിൽ യഥാർത്ഥമായ വിശ്വാസപൂർവ്വം ഇതുകൊണ്ടുപയോഗിക്കുകയോ ചെയ്യുന്ന സകലർക്കും അനുഗ്രഹവും വിശുദ്ധിയും വെടിപ്പും സ്വസ്ഥതയും സുഖവും ആശ്വാ സവും + ധൈര്യവും സഹായവും ശാരീരികവുമായ ദുർവികാരങ്ങളിൽ + നിന്നുള്ള സ്വാതന്ത്ര്യവും നൽക +

 

ഞങ്ങളുടെ ദൈവമേ ! സകലത്തിലും ബഹുമാന്യവും അനുഗ്രഹീതവുമായ നിന്റെ നാമവും പിതാവിന്റെയും വിശുദ്ധ റൂഹായുടേയും നാമവും ആദിഭൂതങ്ങളാലും മനുഷ്യരാലും മാലാഖമാരാലും ദൃശ്യങ്ങളാലും അദൃശ്യങ്ങളാലും മഹ ത്വീകരിക്കപ്പെടുമാറാകണമെ. ഹോ......... ആമ്മീൻ 

 

(പട്ടക്കാരൻ പാത്രത്തിന്മേൽ വലതുകൈ ആവസിപ്പിച്ച് മൂന്നുപ്രാവശ്യം റൂശ്മാചെയ്യുന്നു)

 

പിതാവിന്റെയും + പുത്രന്റെയും + വിശുദ്ധഹായുടേയും നാമത്തിൽ നിത്യ ജീവനായി + ഈ വെള്ളം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ആമ്മീൻ.

 

(പട്ടക്കാരൻ പാത്രത്തിന്റെ വായിൽ വീണ്ടും സ്ലീബാ വച്ച് പാത്രം കൈയ്യിലെടുത്തു കൊണ്ട് ആഘോഷം നടത്തു വാനുള്ള സ്ഥലത്തു ചെന്ന് കിഴക്കോട്ടു തിരിഞ്ഞു നിന്നുകൊണ്ട് )

 

പട്ടക്കാരൻ :- ദൂതന്മാർ സേവിപ്പോനേ 

ജനം :- ഈശാ ! നീ പരിശുദ്ധൻ.

 

പട്ടക്കാരൻ :-  ക്രോബേന്മാർ  വാഴ്ത്തുന്നോനേ 

ജനം : ശക്താ ! നീ പരിശുദ്ധൻ.

 

പട്ടക്കാരൻ സാപ്പികൾ കാദീശാർപ്പോനേ ! 

ജനം - മൃതഹീനാ നീ പരിശുദ്ധൻ

 

പാപികളനുതാപത്തോടർത്ഥിച്ചോതുന്നു. 

ഞങ്ങൾക്കായ് സ്നാനമതേറ്റോനേ !  കൃപചെയ്യേണം 

 

(പടിഞ്ഞാറോട്ട് തിരിഞ്ഞുനിന്നുകൊണ്ട്)

 

പട്ടക്കാരൻ : തീമയർ ഹാലാൽ- ചൊൽവാ

ജനം : ഈശാ ! നീ പരിശുദ്ധൻ.

 

പട്ടക്കാരൻ : ആത്മീയർ ശ്ലാഘിപ്പോനേ!

ജനം : ശക്താ ! നീ പരിശുദ്ധൻ

 

പട്ടക്കാരൻ : മണ്മയരാഘോ ഷിപ്പോനേ! 

 

ജനം : മൃതിഹീനാ ! നീ പരിശുദ്ധൻ.

 

വിശ്വാസിനിയാം തിരുസഭതന്റെ സുതരർത്ഥിക്കുന്നു.

ഞങ്ങൾക്കായ് സ്നാനമതേറ്റോനേ !   കൃപചെയ്യേണം.

 

(വടക്കോട്ടു തിരിഞ്ഞു നിന്നുകൊണ്ട്)

 

പട്ടക്കാരൻ: മേലുള്ളാർ മാനിപ്പോ

ജനം : ഈശാ ! നീ പരിശുദ്ധൻ.

 

പട്ടക്കാരൻ മദ്ധ്യമർകീർത്തി ക്കുന്നോ! 

ജനം : ശക്താ ! നീ പരിശുദ്ധൻ,

 

പട്ടക്കാരൻ : കീഴുള്ളാർ കൂപ്പുന്നോനേ!

ജനം ; മൃതിഹീനാ നീ പരിശുദ്ധൻ

 

പാപികളനുതാപത്തോടർത്ഥിച്ചോതുന്നു 

ഞങ്ങൾക്കായ് സ്നാനമതേറ്റോനെ ; കൃപചെയ്യേണം

 

(തെക്കോട്ടു തിരിഞ്ഞുനിന്നുകൊണ്ട്)

 

പട്ടക്കാരൻ : നാഥാ! കൃപചെയ്തീടേണം

ജനം : നാഥാ! കൃപ ചെയ്യുക കനിവാൽ

 

പട്ടക്കാരൻ :- നാഥാ! കർമ്മാർത്ഥനകളെ നീ

കൈക്കൊണ്ടും കൃപചെയ്തീടേണം

 

ജനം :- ദേവേശാ ! തേ ാത്രം

 

പട്ടക്കാരൻ:- സ്രഷ്ടാവ് ! തേ സ്തോത്രം

ജനം :-പാപികളാം ദാസരിലലിയും മിശിഹാരാ

ജാവേ! സ്തോത്രം. ബാറൊർ

 

പട്ടക്കാരൻ : ആകാശങ്ങളിരിക്കുന്ന ഞങ്ങളുടെ ബാവ 

 

ഞങ്ങളുടെ (അനന്തരം ആഘോഷമായി മാമൂദീസാക്കല്ലിന്റെ അടുക്കലേയ്ക്കു മാമോദീസാക്കല്ലിൽ വച്ച് പാത്രത്തിലെ വെള്ളം ഒരു തുള്ളി കിഴ ക്കുവശത്തും ഒരു തുള്ളി പടിഞ്ഞാറുവശത്തും ഒരു തുള്ളി വ ക്കുവശം മുതൽ തെക്കുവശം വരേയും ഇങ്ങനെ മൂന്നുതുള്ളി കൾ മാമോദീസാക്കല്ലിൽ വീഴ്ത്തണ്ടതും ആ സമയത്ത് ജന ങ്ങൾ 51-ാം മറ്റുമുറാ ചൊല്ലേണ്ടതും ആകുന്നു. അനന്തരം ശുദ്ധീകരിക്കപ്പെട്ട വെള്ളവുമായി മദ്ബഹായിൽ പ്രവേശിച്ച് പാത്രം ത്രോണോസിന്മേൽ വച്ചശേഷം താഴെക്കാണുന്ന ഹൂത്തോമൊ പട്ടക്കാരൻ ചൊല്ലണം)

 

(ഹൂത്തോമൊ)

 

മഹത്വവും അവർണ്യനീയവുമായ നൽവരം മുഖാന്തിരം ഈ വെള്ളത്തെ അനുഗ്രഹിച്ച ഉത്തമനും മനുഷ്യപ്രീതിയുള്ളവനുമായ ദൈവമേ! ഇതിനോടുള്ള സംബന്ധം മൂലം ഇതിനോടുകൂടെ ഞങ്ങളെല്ലാവരുടേയും ആത്മശരീരങ്ങളേയും അനു + ഗ്രഹിക്കണമെ. അദൃശ്യനായ പിതാവെ നിനക്കും വാത്സല്യപുത്രനും ഉത്തമനും വന്ദ്യനും ജീവദായകനും

 

 സാരാംശത്തിൽ നിന്നോടു ഒന്നായിരിക്കു ന്നവനുമായ നിന്റെ വിശുദ്ധ റൂഹായ്ക്കും സ്തുതിയും വന്ദനവും ഇപ്പോഴും എപ്പോഴും എന്നേയ്ക്കും ഞങ്ങൾ കരേറ്റുറാകണമെ. ആമീൻ.

 

 

(അനന്തരം വിശുദ്ധ കുർബാനക്കുശേഷം അനുഗ്രഹി ക്കപ്പെട്ട ഈ വെള്ളം എല്ലാവരും കുടിച്ച് പിരിയുന്നു.)