Evening Prayer

 

മലങ്കര യാക്കോബായ സുറിയാനി സഭ  നമസ്കാര ക്രമം

 

സന്ധ്യാപ്രാര്‍ത്ഥന

 

പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ സത്യ ദൈവത്തിന്‍റെ തിരുനാമത്തില്‍, തനിക്ക് സ്തുതി. നമ്മുടെ മേല്‍ തന്‍റെ കരുണയും മനോഗുണവും എന്നേക്കും ഉണ്ടായിരിക്കട്ടെ. ആമ്മീന്‍.

ആകാശവും ഭൂമിയും തന്‍റെ സ്തുതികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന ബലവാനായ ദൈവം തമ്പുരാന്‍ പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ ഉയരങ്ങളില്‍ സ്തുതി. ദൈവമായ കര്‍ത്താവിന്‍റെ തിരുനാമത്തില്‍ വന്നവനും വരുന്നവനും ആയവന്‍ വാഴ്ത്തപ്പെട്ടവനാകുന്നു, ഉയരങ്ങളില്‍ സ്തുതി.

ദൈവമേ! നീ പരിശുദ്ധനാകുന്നു. ബലവാനേ! നീ പരിശുദ്ധനാകുന്നു. മരണമില്ലാത്തവനേ! നീ പരിശുദ്ധനാകുന്നു. ഞങ്ങള്‍ക്കുവേണ്ടി കുരിശിക്കപ്പെട്ടവനേ! + ഞങ്ങളുടെ മേല്‍ കരുണയുാകണമെ.  (3 പ്രാവശ്യം)

ഞങ്ങളുടെ കര്‍ത്താവേ! ഞങ്ങളോടു കരുണ ചെയ്യണമെ. ഞങ്ങളുടെ കര്‍ത്താവേ! കൃപയുായി ഞങ്ങളോടു കരുണ ചെയ്യണമെ. ഞങ്ങളുടെ കര്‍ത്താവേ! ഞങ്ങളുടെ ശുശ്രൂഷയും പ്രാര്‍ത്ഥനകളും കൈക്കൊണ്ട് ഞങ്ങളോട്  കരുണ ചെയ്യണമെ.

ദൈവമേ! നിനക്ക് സ്തുതി. സൃഷ്ടാവേ! നിനക്ക് സ്തുതി. പാപികളായ അടിയാരോട് കൃപ ചെയ്യുന്ന മ്ശിഹാ രാജാവേ! നിനക്ക് സ്തുതി. ബാറെക്മോര്‍.

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! നിന്‍റെ നാമം പരിശുദ്ധമാക്കപ്പെടേണമെ. നിന്‍റെ രാജ്യം വരേണമേ. നിന്‍റെ തിരുവിഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമെ. ഞങ്ങള്‍ക്ക് ആവശ്യമായിരിക്കുന്ന ആഹാരം ഇന്ന് ഞങ്ങള്‍ക്ക് തരേണമെ. ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോട് ക്ഷമിക്കണമെ. പരീക്ഷയിലേക്ക് ഞങ്ങളെ പ്രവേശിപ്പിക്കരുതേ. പിന്നെയോ ദുഷ്ടനില്‍നിന്നും ഞങ്ങളെ രക്ഷിച്ചു കൊള്ളണമെ. എന്തുകൊന്നൊല്‍ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതാകുന്നു. ആമ്മീന്‍.

കൃപ നിറഞ്ഞ മറിയമെ! നിനക്കു സമാധാനം. ഞങ്ങളുടെ കര്‍ത്താവ് നിന്നോടു കൂടെ. സ്ത്രീകളില്‍ നീ വാഴ്ത്തപ്പെട്ടവളാകുന്നു. നിന്‍റെ ഉദരഫലമായ ഞങ്ങളുടെ കര്‍ത്താവേശുമ്ശിഹ വാഴ്ത്തപ്പെട്ടവനാകുന്നു. ദൈവമാതാവായ വിശുദ്ധ കന്യക മര്‍ത്തമറിയമേ! ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണസമയത്തും പാപികളായ ഞങ്ങള്‍ക്കുവേി അപേക്ഷിച്ചുകൊള്ളേണമെ. ആമ്മീന്‍.

മാര്‍ ബാലായിയുടെ ബോവൂസോ

അനുഗ്രഹങ്ങള്‍ നിറഞ്ഞിരിക്കുന്നവനെ! അനുകൂലത്തിന്‍റെ ദിവസത്തില്‍ നിന്‍റെ സൃഷ്ടിയെ നീ പുത്തനാക്കി അനുകൂലമാക്കേണമേ. കര്‍ത്താവേ! നിന്‍റെ ആശ്രയത്തെക്കുറിച്ച് മരിച്ച്, നിന്‍റെ വരവിനായി നോക്കിപ്പാര്‍ക്കുന്ന ഞങ്ങളുടെ മരിച്ചുപോയവരെ നീ പുണ്യമാക്കണമേ. അബ്രഹാമിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും മടിയില്‍ അവരെ നീ പാര്‍പ്പിക്കേണമേ. വന്നവനും വരുന്നവനും മരിച്ചവരെ  അനുകൂലമാക്കുന്നവനുമായവന്‍ വാഴ്ത്തപ്പെട്ടവനാകുന്നു എന്ന് ശരീരങ്ങളും ആത്മാക്കളും ശരിയായിട്ടു നിലവിളിച്ചു പറയുമാറാകണമേ.

51 ാം മസുമൂറ

ദൈവമേ! നിന്‍റെ കൃപപോലെ എന്നോടു കരുണ ചെയ്യേണമെ. നിന്‍റെ കരുണയുടെ ബഹുത്വത്തിന്‍ പ്രകാരം എന്‍റെ പാപങ്ങള്‍ മായിച്ചു കളയേണമെ.

എന്‍റെ അന്യായത്തില്‍നിന്ന് എന്നെ നന്നായി കഴുകി എന്‍റെ പാപങ്ങളില്‍ നിന്ന് എന്നെ വെടിപ്പാക്കേണമെ. എന്തെന്നാല്‍ എന്‍റെ അതിക്രമങ്ങള്‍ ഞാന്‍ അറിയുന്നു. എന്‍റെ പാപങ്ങളും എപ്പോഴും എന്‍റെ നേരെ ഇരിക്കുന്നു.

നിന്നോടുതന്നെ ഞാന്‍ പാപം ചെയ്തു. നിന്‍റെ തിരുമുമ്പില്‍ തിന്മകള്‍ ഞാന്‍ചെയ്തു. എന്തെന്നാല്‍ നിന്‍റെ വചനത്തില്‍ നീ നീതീകരിക്കപ്പെടുകയും നിന്‍റെ ന്യായവിധികളില്‍ നീ ജയിക്കയും ചെയ്യും. എന്തെന്നാല്‍ അന്യായത്തില്‍ ഞാന്‍ ഉത്ഭവിച്ചു. പാപങ്ങളില്‍ എന്‍റെ മാതാവ് എന്നെ ഗര്‍ഭം ധരിക്കയും ചെയ്തു.

എന്നാല്‍ നീതിയില്‍ നീ ഇഷ്ടപ്പെട്ടു. നിന്‍റെ ജ്ഞാനത്തിന്‍റെ രഹസ്യങ്ങള്‍ എന്നെ നീ അറിയിച്ചു. നിന്‍റെ സോപ്പാകൊണ്ട് എന്‍റെ മേല്‍ തളിക്കേണമെ.

ഞാന്‍ വെടിപ്പാകപ്പെടും. അതിനാല്‍ എന്നെ നീ വെണ്മയാക്കേണമെ. ഉറച്ച മഞ്ഞിനെക്കാള്‍ ഞാന്‍ വെണ്മയാകും.

നിന്‍റെ ആനന്ദവും സന്തോഷവും കൊണ്ട് എന്നെ തൃപ്തിയാക്കേണമെ. ക്ഷീണമുള്ള എന്‍റെ അസ്ഥികള്‍ സന്തോഷിക്കും. എന്‍റെ പാപങ്ങളില്‍നിന്നു നിന്‍റെ മുഖം തിരിച്ച് എന്‍റെ അതിക്രമങ്ങളെ ഒക്കെയും മായിക്കണമെ.

ദൈവമെ വെടിപ്പുള്ള ഹൃദയം എന്നില്‍ സൃഷ്ടിക്കേണമെ. സ്ഥിരതയുള്ള നിന്‍റെ ആത്മാവിനെ എന്‍റെ ഉള്ളില്‍ പുതുതാക്കേണമെ. നിന്‍റെ തിരുമുമ്പില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ. നിന്‍റെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്നും എടുക്കയും അരുതേ.

എന്നാലോ നിന്‍റെ ആനന്ദവും രക്ഷയും എനിക്കു തിരിച്ചു തരേണമെ. മഹത്വമുള്ള നിന്‍റെ ആത്മാവ് എന്നെ താങ്ങുമാറാകേണമെ. അപ്പോള്‍ ഞാന്‍അതിക്രമക്കാരെ നിന്‍റെ വഴി പഠിപ്പിക്കും. പാപികള്‍ നിങ്കലേക്കു തിരികയും  ചെയ്യും.

എന്‍റെ രക്ഷയുടെ ദൈവമായ ദൈവമേ! രക്തത്തില്‍ നിന്ന് എന്നെ രക്ഷിക്കേണമെ. എന്‍റെ നാവ് നിന്‍റെ നീതിയെ സ്തുതിക്കും. കര്‍ത്താവേ! എന്‍റെ അധരങ്ങള്‍ എനിക്കു തുറക്കേണമെ. എന്‍റെ വായ് നിന്‍റെ സ്തുതികള്‍ പാടും.

എന്തെന്നാല്‍ ബലികളില്‍ നീ ഇഷ്ടപ്പെടുന്നില്ല. ഹോമ ബലികളില്‍ നീ നിരപ്പായതുമില്ല. ദൈവത്തിന്‍റെ ബലികള്‍ താഴ്മയുള്ള ആത്മാവാകുന്നു. ദൈവം നുറുങ്ങിയ ഹൃദയത്തെ നിരസിക്കുന്നില്ല.

നിന്‍റെ ഇഷ്ടത്താല്‍ സെഹിയോനോടു നന്മ ചെയ്യേണമെ. ഊര്‍ശ്ലേമിന്‍റെ മതിലുകളെ പണിയേണമെ. അപ്പോള്‍ നീതിയുടെ ബലികളിലും ഹോമ ബലികളിലും നീ ഇഷ്ടപ്പെടും. അപ്പോള്‍ നിന്‍റെ ബലിപീഠത്തിന്മേല്‍ കാളകള്‍ബലിയായി കരേറും. ദൈവമേ സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോര്‍.

(140, 141, 118, 116 മസ്മൂര്‍കള്‍)

കുറിയേലായിസോന്‍

കര്‍ത്താവേ! നിന്നെ ഞാന്‍ വിളിച്ചുവല്ലോ, എന്നോട് ഉത്തരമരുളിച്ചെയ്യേണമെ. എന്‍റെ വചനങ്ങളെ സൂക്ഷിച്ച് കേട്ട് കൈക്കൊള്ളുകയും ചെയ്യേണമെ.

എന്‍റെ പ്രാര്‍ത്ഥന നിന്‍റെ മുമ്പാകെ ധൂപം പോലെയും എന്‍റെ കൈകളില്‍ നിന്നുള്ള കാഴ്ച സന്ധ്യയുടെ വഴിപാടുപോലെയും ഇരിക്കുമാറാകണമെ. എന്‍റെ ഹൃദയം ദുഷ്ക്കാര്യത്തിന് ചായാതെയും ഞാന്‍ അന്യായകിയകള്‍ പ്രവര്‍ത്തിക്കാതെയും രിക്കത്തക്കവണ്ണം എന്‍റെ വായ്ക്കും അധരങ്ങള്‍ക്കും കാവല്‍ക്കാരെ നിയമിക്കേണമെ.

ദുഷ്ടമനുഷ്യരോടുകൂടെ ഞാന്‍ ചേരുമാറാകരുതേ. നീതിമാന്‍ എന്നെ പഠിപ്പിക്കുകയും ശാസിക്കുകയും ചെയ്യട്ടെ. ദുഷ്ടന്മാരുടെ എണ്ണ എന്‍റെ തലയ്ക്ക് കൊഴുപ്പാകാതെയിരിക്കട്ടെ. എന്തെന്നാല്‍ എന്‍റെ പ്രാര്‍ത്ഥന അവരുടെ ദോഷം നിമിത്തമാകുന്നു. അവരുടെ വിധികര്‍ത്താക്കള്‍ പാറയാല്‍ തടയപ്പെട്ടു. എന്‍റെ വചനങ്ങള്‍ ഇമ്പമുള്ളത് എന്നവര്‍ കേള്‍ക്കട്ടെ. 

കൊഴുവുഭൂമിയെ പിളര്‍ക്കുന്ന പോലെ ശവക്കുഴിയുടെ വായ്ക്കരികെ അവരുടെ അസ്ഥികള്‍ ചിതറപ്പെട്ടു. കര്‍ത്താവേ! ഞാന്‍ എന്‍റെ കണ്ണുകളെ നിന്‍റെ അടുക്കലേയ്ക്കുയര്‍ത്തി നിന്നില്‍ ശരണപ്പെട്ടു. എന്‍റെ ആത്മാവിനെ തള്ളിക്കളയരുതേ.

എനിക്കായി കെണികള്‍ മറച്ചുവെച്ചിട്ടുള്ള പരിഹാസികളുടെ കയ്യില്‍ നിന്ന് എന്നെ കാത്തുകൊള്ളണമേ. ഞാന്‍ കടന്നുപോകുമ്പോള്‍ അന്യായക്കാര്‍ അവരുടെ കെണികളില്‍ ഒരുമിച്ച് വീഴട്ടെ.

എന്‍റെ ആത്മാവ് കുണ്ഠിതപ്പെട്ടപ്പോള്‍ ഞാന്‍ എന്‍റെ ശബ്ദത്താല്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചു. എന്‍റെ ശബ്ദത്താല്‍ ഞാന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചു. അവന്‍റെ മുമ്പാകെ ഞാന്‍ എന്‍റെ സങ്കടം ബോധിപ്പിച്ചു. അവന്‍റെ മുമ്പാകെ ഞാന്‍ എന്‍റെ ഞെരുക്കം അറിയിക്കുകയും ചെയ്തു. എന്‍റെ ആത്മാവ് വിഷാദിച്ചിരിക്കുമ്പോള്‍ നീ എന്‍റെ ഊടുവഴികള്‍ അറിയുന്നുവല്ലോ.

എന്‍റെ നടപ്പുകളുടെ വഴിയില്‍ അവര്‍ എനിക്കായി കെണികള്‍ മറച്ചു വെച്ചു. ഞാന്‍ വലത്തോട്ട് നോക്കി എന്നെ അറിയുന്നവനില്ലെന്നു ഞാന്‍ കണ്ടു. സങ്കേത സ്ഥലം എനിക്കില്ലാതെയായി, എന്‍റെ ദേഹിക്കുവേണ്ടി പകരം ചോദിക്കുന്നവനും ഇല്ല. കര്‍ത്താവേ! ഞാന്‍ നിന്‍റെ അടുക്കല്‍ നിലവിളിച്ചു. കര്‍ത്താവേ! ജീവിച്ചിരിക്കുന്നവരുടെ ദേശത്ത് എന്‍റെ ആശ്രയവും എന്‍റെ ഓഹരിയും നീയാകുന്നു എന്ന് ഞാന്‍ പറഞ്ഞു.

ഞാന്‍ ഏറ്റവും എളിമപ്പെട്ടിരിക്കുന്നതുകൊ്എന്‍റെ അപേക്ഷയെ സൂക്ഷിച്ച് കേള്‍ക്കേണമേ. എന്നെ പീഡിപ്പിക്കുന്നവര്‍ എന്നെക്കാള്‍ ബലവാന്മാരായതു കൊണ്ട് അവരില്‍നിന്ന് എന്നെ രക്ഷിക്കേണമെ. ഞാന്‍ നിന്‍റെ നാമത്തെ സ്തോത്രം ചെയ്യുവാനായിട്ട് എന്‍റെ പ്രാണനെ കാരാഗൃഹത്തില്‍നിന്മ്പുറപ്പെടുവിക്കേണമെ. നീ എനിക്ക് ഉപകാരം ചെയ്യുമ്പോള്‍ നിന്‍റെ നീതിമാന്മാര്‍ എന്നെ പ്രതീക്ഷിച്ചിരിക്കും.

നിന്‍റെ വചനം എന്‍റെ കാലുകള്‍ക്ക് വിളക്കും എന്‍റെ ഊടുവഴികള്‍ക്ക് പ്രകാശവും ആകുന്നു. നിന്‍റെ നീതിയുള്ള വിധികള്‍ ആചരിപ്പാനായിട്ട് ഞാന്‍ ആണയിട്ട് നിശ്ചയിച്ചു. ഞാന്‍ ഏറ്റവും ക്ഷീണിച്ചു. കര്‍ത്താവേ! നിന്‍റെ വചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. കര്‍ത്താവേ! എന്‍റെ വായിലെ വചനങ്ങളില്‍ നീ ഇഷ്ടപ്പെടണമേ. നിന്‍റെ ന്യായങ്ങളില്‍നിന്ന് എന്നെ പഠിപ്പിക്കേണമെ.

എന്‍റെ ദേഹി എല്ലായ്പ്പോഴും നിന്‍റെ കൈകളില്‍ ഇരിക്കുന്നു. നിന്‍റെ വേദപ്രമാണം ഞാന്‍ മറന്നില്ല. പാപികള്‍ എനിക്കായിട്ട് കെണികള്‍ വെച്ചു. എന്നാലും ഞാന്‍ നിന്‍റെ കല്പനകളില്‍നിന്നും മാറിപ്പോയില്ല. ഞാന്‍ നിന്‍റെ സാക്ഷിയെ എന്നേക്കും അവകാശമായി സ്വീകരിച്ചു. എന്തെന്നാല്‍ അത് എന്‍റെ ഹൃദയത്തിന്‍റെ ആനന്ദമാകുന്നു. നിന്‍റെ കല്പനകള്‍ എന്നേക്കും സത്യത്തോടെ നിവര്‍ത്തിപ്പാനായിട്ട് ഞാന്‍ എന്‍റെ ഹൃദയം തിരിച്ചു.

സകല ജാതികളുമേ! കര്‍ത്താവിനെ സ്തുതിപ്പിന്‍. സകല ജനങ്ങളുമേ! അവനെ സ്തുതിപ്പിന്‍. എന്തെന്നാല്‍ അവന്‍റെ കൃപ നമ്മുടെമേല്‍ ബലപ്പെട്ടിരിക്കുന്നു. അവന്‍ സത്യമായിട്ട് എന്നേക്കും കര്‍ത്താവാകുന്നു. ദൈവമേ! സ്തുതിനിനക്ക് യോഗ്യമാകുന്നു. ബാറക്മോര്‍.

എക്ബൊ

കര്‍ത്താവേ! കരുണയോടെ നിന്‍റെ ചെവിചായിച്ച് ഞങ്ങളുടെ പ്രാര്‍ത്ഥനകേട്ട് ഞങ്ങളോടുത്തരമരുളിച്ചെയ്യണമേ. ഞങ്ങളുടെ ശുശ്രൂഷയും പ്രാര്‍ത്ഥനകളും ദയവോടെ കൈക്കൊള്ളുവാന്‍ നിനക്ക് ഇഷ്ടമുാകുകയും ചെയ്യണമേ. സ്തൗമെന്‍കാലോസ്, കുറിയേലായിസോന്‍.

കോലോകള്‍ - ധൂപപ്രാര്‍ത്ഥന

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന നിന്‍റെ സന്നിധിയില്‍ സുഗന്ധവര്‍ഗ്ഗം പോലെ ഇമ്പമായി ഭവിക്കണമെ. സുഗന്ധധൂപം പോലെ അത് നിന്‍റെ സന്നിധിയിലേക്ക് ഉയരുമാറാകേണമെ. സുഗന്ധവര്‍ഗ്ഗങ്ങളുടെ വാസന നിനക്കിമ്പമായിരിക്കുന്നതു പോലെ, അയോഗ്യരായ ഞങ്ങളുടെ നമസ്ക്കാരങ്ങളും പ്രാര്‍ത്ഥനകളും അപേക്ഷകളും സ്തോത്രങ്ങളും പ്രീതിയോടെ നീ കൈക്കൊള്ളുകയും ഞങ്ങളുടെ യാചനകള്‍ക്ക് മറുപടി നല്‍കുകയും ചെയ്യണമേ. ബാറെക്മോര്‍.

ദൈവമാതാവിനോട്

കന്യകയായ ദൈവമാതാവേ! എല്ലാ ഭാഗങ്ങളില്‍നിന്നും ഞങ്ങള്‍ക്ക് വന്നുകൂടുന്ന ഉപദ്രവങ്ങളെയും ഈ ലോകസമുദ്രത്തിന്‍റെ ഓളങ്ങളെയും ചുഴലികളെയും നീ തടയണമെ. മാതാവേ! ദൈവസന്നിധിയില്‍ നിനക്കുള്ള ധൈര്യമായ പ്രവേശനം മൂലം ദൈവം ഞങ്ങള്‍ക്ക് കരുണയും പാപമോചനവും രോഗികള്‍ക്ക് സൗഖ്യവും ഞെരുക്കത്തില്‍ ഇരിക്കുന്നവര്‍ക്ക് ആശ്വാസവും അകലെ പോയിരിക്കുന്നവര്‍ക്ക് തിരിച്ചുവരവും നല്‍കുവാനായിട്ട്ഞങ്ങള്‍ക്കുവേിഅപേക്ഷിക്കണമേ.

പരിശുദ്ധന്മാരോട്

നീതിമാനായ നോഹ, ജലപ്രളയകാലത്തില്‍ തന്നോടുകൂടെ പെട്ടകത്തിനകത്ത് പ്രവേശിച്ച ജീവജന്തുക്കളെ അതിന്‍റെ ഉള്ളില്‍ മറച്ചുകൊണ്ടപ്രകാരം നിങ്ങള്‍ ലോകത്തെ ചുറ്റിയിരിക്കുന്ന തിരമാലകളില്‍നിന്നും ചുഴലികളില്‍നിന്നും അതിനെ നിങ്ങള്‍ മറച്ചുകൊള്ളണമേ.

ഏകപരിശുദ്ധനോട്

(മോര്‍ ഇഗ്നാത്തിയോസ് ബാവാ!) നിന്‍റെ ശോഭ മേലുള്ളവരെ വിസ്മയിപ്പിച്ചു നിന്‍റെ ശ്രേഷ്ഠമായ നാമം താഴെയുള്ളവരുടെ ഇടയില്‍ പുകഴ്ത്തപ്പെടുന്നു. നിന്‍റെ യജമാനനായ മ്ശീഹ നിന്‍റെ നല്ല നടപടികളെ കണ്ട് നിന്‍റെ ഓര്‍മ്മയെ ബഹുമാനിച്ച് ശ്രേഷ്ഠതപ്പെടുത്തിയിരിക്കുന്നു. നിന്‍റെ പ്രാര്‍ത്ഥന ഞങ്ങളോടു കൂടെ ഉണ്ടാ യിരിക്കണമേ.

അനുതാപത്തിന്‍റെ

പരമാര്‍ത്ഥികളെ സ്നേഹിക്കുന്ന നിര്‍മ്മലനായിരിക്കുന്ന ദൈവമായ കര്‍ത്താവേ! ഞങ്ങള്‍ക്കെല്ലായ്പ്പോഴും നിര്‍മ്മല ഹൃദയത്തെ തരണമേ. നിനക്കിഷ്ടമില്ലാത്ത വ്യര്‍ത്ഥ വിചാരങ്ങളെയും ദുഷ്ചിന്തകളെയും ഞങ്ങളില്‍നിന്നും നീക്കിക്കളയണമേ. കര്‍ത്താവേ! കള്ളന് നീ തുറന്നുകൊടുത്ത പ്രകാരം നിന്‍റെ കരുണയുടെ വാതില്‍ ഞങ്ങള്‍ക്കും തുറന്നുതരേണമെ. ചുങ്കക്കാരന്‍റെയും പാപിനിയായ സ്ത്രീയുടെയും അനുതാപത്തെ കൈക്കൊതുപോലെ ഞങ്ങളുടെ അനുതാപത്തേയും  കൈക്കൊള്ളണമേ. മാനസാന്തരപ്പെട്ട് തന്‍റെ അടുക്കലേക്ക് വരുന്ന അനുതാപക്കാരില്‍ പ്രീതിപ്പെടുന്ന കരുണാസമ്പൂര്‍ണ്ണനായ കര്‍ത്താവേ! നിന്നെ ഉപേക്ഷിച്ച് പറഞ്ഞതിന്‍റെ ശേഷം ശെമഓനെ നീ പുണ്യപ്പെടുത്തിയ പ്രകാരം ഞങ്ങളുടെ കടങ്ങളെയും പാപങ്ങളേയും പരിഹരിക്കേണമേ. കര്‍ത്താവേ! നിന്‍റെ അന്ത്യമായ ന്യായവിസ്താരത്തില്‍ മുഖപക്ഷമില്ലാത്തതിനെ ഓര്‍ത്ത് കുറ്റക്കാരായ ഞങ്ങള്‍ ഏറ്റം ദു$ഖിക്കുന്നു. ഭയങ്കരമേറിയ കണക്കു പുസ്തകങ്ങള്‍ തുറക്കപ്പെട്ട് ഞങ്ങളുടെ കുറ്റങ്ങള്‍ വായിക്കപ്പെടുന്ന സമയത്ത് നിന്‍റെ കൃപ പ്രബലപ്പെട്ട് നിന്‍റെ നീതിയാല്‍ ഞങ്ങളെ സഹായിക്കണമേ. കുറ്റക്കാരായ ഞങ്ങള്‍ക്ക് മോചനം ലഭിക്കുകയും ചെയ്യുമാറാകണമേ. കര്‍ത്താവേ! ഞങ്ങള്‍ പാപം  ചെയ്തുപോയി എന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. ദയവോടെ ഞങ്ങളോട് കരുണ ചെയ്യണമേ.

വാങ്ങിപ്പോയവര്‍ക്കുവേണ്ടി

കര്‍ത്താവേ! പുണ്യപ്പെടുത്തുന്നതായ നിന്‍റെ പരിശുദ്ധ ശരീരത്തെയും രക്തത്തേയും അനുഭവിച്ചിട്ടുള്ള വിശ്വാസികളായ മരിച്ചുപോയവരെക്കുറിച്ച് നല്ല സ്മരണയുാകുമാറാകണമേ. മ്ശീഹാ കര്‍ത്താവേ! നിന്‍റെ മാലാഖമാരോടുകൂടെ മഹത്വത്തില്‍ നീ വരുമ്പോള്‍ ഞങ്ങളുടെ മരിച്ചുപോയവര്‍ മുഖപ്രസാദത്തോടുകൂടെ നിന്‍റെ വലത്തു ഭാഗത്തുനിന്നുകൊ്നിന്‍റെ ദൈവത്വത്തെ സ്തുതിക്കുമാറാകണമേ. മൊറിയൊ....

മോര്‍ യാക്കോബിന്‍റെ ബോവൂസൊ

കര്‍ത്താവേ! നിന്‍റെ മാതാവിന്‍റെയും, നിബിയന്മാര്‍, ശ്ലീഹന്മാര്‍, സഹദേന്മാര്‍ മുതലായ എല്ലാ പരിശുദ്ധന്മാരുടെയും ഓര്‍മ്മയില്‍ ഞങ്ങളെ സംബന്ധിപ്പിക്കണമേ. ഇവരുടെ പ്രാര്‍ത്ഥനകളാല്‍ ജീവനോടിരിക്കുന്ന ഞങ്ങളെ കാത്തുകൊള്ളുകയും വിശ്വാസികളായി ഞങ്ങളുടെ വാങ്ങിപ്പോയവരെ നിന്‍റെ കരുണയാല്‍ പുണ്യപ്പെടുത്തുകയും ചെയ്യണമേ.

മോറാന്‍ യേശുമിശിഹാ നിന്‍റെ അനുഗ്രഹങ്ങളുടെ വാതില്‍ ഞങ്ങളുടെ മുഖങ്ങള്‍ക്കുനേരെ നീ അടയ്ക്കരുതേ. കര്‍ത്താവേ! ഞങ്ങള്‍ പാപികളാകുന്നു എന്നു ഞങ്ങള്‍ ഏറ്റു പറയുന്നു. ഞങ്ങളുടെ മേല്‍ അനുഗ്രഹം ചെയ്യണമേ. കര്‍ത്താവേ! നിന്‍റെ മരണത്താല്‍ ഞങ്ങളുടെ മരണം മാഞ്ഞുപോകുവാനായിട്ട് നിന്‍റെ സ്ഥാനത്തുനിന്ന് ഞങ്ങളുടെ അടുക്കലേക്ക് നിന്നെ ഇറക്കി ഞങ്ങളോടു കരുണയുാകണമേ.

ദൈവമേ! നീ പരിശുദ്ധനാകുന്നു.... ഇത്യാദി.

സൂത്താറാ പ്രാര്‍ത്ഥന

(ദൈവമേ! നീ പരിശുദ്ധനാകുന്നു ഇത്യാദി കൗമായും ചൊല്ലിയതിന്‍റെ ശേഷം)

കോലോകള്‍ (അനുതാപത്തിന്‍റെ)

കര്‍ത്താവേ! നിന്‍റെ സര്‍വ്വ കല്പനകളുടെയും വഴി ഞങ്ങളെ പഠിപ്പിക്കണമേ. ഞങ്ങള്‍ അവയെ ആചരിച്ച് നിന്‍റെ കൃപയാല്‍ ജീവിക്കുമാറാകണമേ. നിന്‍റെ ദാനത്തിന്‍റെ ഭണ്ഡാരം അടയ്ക്കപ്പെടാതിരിപ്പാനായിട്ട് ഞങ്ങളുടെ അവയവങ്ങളുടെ തുറക്കപ്പെട്ട വാതിലുകള്‍ക്ക് നീ കാവല്‍ക്കാരെ നിയമിക്കണമെ. ബാറെക്മോര്‍.

വിശുദ്ധന്മാരാല്‍ തന്‍റെ വിശുദ്ധത കൊാടപ്പെടുന്ന പരിശുദ്ധനായ ദൈവമേ! കര്‍ത്താവ് പരിശുദ്ധനെന്നും തന്‍റെ നാമം വാഴ്ത്തപ്പെട്ടതെന്നും സ്രോപ്പേന്മാര്‍ സ്തുതിക്കുന്നതുപോലെ ഞങ്ങള്‍ നിന്നെ സ്തുതിപ്പാനായിട്ട് ഞങ്ങളെല്ലാവരു ടെയും വിചാരങ്ങളെ നീ വിശുദ്ധീകരിച്ച് വെടിപ്പാക്കേണമേ.                     മൊറിയൊ....

ബോവൂസൊ

ഞങ്ങളുടെ കര്‍ത്താവേ! ഞങ്ങളോട് കരുണയുായി ഞങ്ങളുടെ ശുശ്രൂഷ കൈക്കൊള്ളണമേ. നിന്‍റെ ശ്രീഭണ്ഡാരത്തില്‍ നിന്ന് കരുണയും കൃപയും മോചനവും ഞങ്ങള്‍ക്കയച്ചു തരണമെ. ഞങ്ങളുടെ പ്രവര്‍ത്തികള്‍ നിന്നെ കോപിപ്പിപ്പാന്‍ തക്കവയാകുന്നുവെങ്കിലും നീ കോപത്തിന് ആഗ്രഹമില്ലാത്തവനാകുന്നു. നീ  കരുണാപൂര്‍ണ്ണനായിരിക്കുന്നതു കൊ്നിന്‍റെ ശാന്തത കലങ്ങാത്തതുമാകുന്നു. നിന്‍റെ കരുണാസമുദ്രത്തിന്‍റെ വലിപ്പത്തിങ്കല്‍ ഞങ്ങളുടെ പാപം അസംഖ്യമെങ്കിലും അത് ചെളിയുടെ ഒരു തുള്ളി പോലെ മാത്രം ഇരിക്കുന്നു. മഹാസമുദ്രത്തെ ഒരു തുള്ളി ചെളിക്ക് കലക്കുവാന്‍ കഴിയുന്നതല്ലല്ലോ. പ്രാര്‍ത്ഥനകളെ കേള്‍ക്കുന്നവനും യാചനകള്‍ക്ക്  മറുപടി നല്‍കുന്നവനുമേ! ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേട്ട് ഞങ്ങളുടെ മേല്‍ പ്രീതി തോന്നി നിന്‍റെകരുണയാല്‍ ഞങ്ങളുടെ യാചനകള്‍ക്ക് ഉത്തരമരുളണമേ.

(അല്ലെങ്കില്‍)

അന്‍പുടയോനെ നിന്‍വാതില്‍

മുട്ടുന്നൂ ദാസര്‍നാദം

ആവശ്യത്താല്‍ യാചിക്കും

അടിയാരെ തള്ളീടല്ലേ ബാറെക്മോര്‍.

നിന്നെ വിളിക്കുന്നേ നാഥാ

നിന്നുതവിക്കായ് ബലഹീനര്‍

നല്ലവനേ കാരുണ്യത്താല്‍

നല്‍കണമെ യാചിപ്പുകളെ    മൊറിയൊ റാഹേം....

 

മോര്‍ ബാലായിയുടെ ബോവൂസാ

ദുഷ്ടന്മാരില്‍ കാരുണ്യംപൂാനേേ

കാരുണ്യംചെയ് നിന്‍ 

ന്യായത്തീര്‍പ്പിന്‍നാള്‍

ദു$ഖംപൂാര്‍േ

നിന്‍ വാതില്‍മുട്ടുന്നു

കാരുണ്യത്താല്‍ നല്‍കേണം യാചനയെ

സ്വര്‍ഗ്ഗസ്ഥന്‍ താതാ പ്രാര്‍ത്ഥിക്കുന്നയ്യോ

കൈക്കൊിക്ക

ര്‍മ്മം കാരുണ്യംചെയ്ക

വിണ്ണവര്‍തന്‍ നാഥാ മണ്‍മയരാശയുമേ

കൈക്കൊിക്ക

ര്‍മ്മം കാരുണ്യം ചെയ്ക.

മോര്‍ അപ്രേമിന്‍റെ ബോവൂസോ

കര്‍ത്താവേ കൃപ ചെയ്യണമെ

പ്രാര്‍ത്ഥന നീ കൈക്കൊള്ളണമേ

മോചനവും ദയവും വാഴ്വും

നിന്നറയില്‍ നിന്നേകണമേ.

 

എന്നുടയോനേ! സന്നിധിയില്‍

നിദ്രതെളിഞ്ഞിന്നീയടിയാന്‍

വന്നുണര്‍വോടെ നില്‍പ്പതിനായ്

ഉന്നതനെ നീ കൃപ ചെയ്ക

 

പിന്നെയുമീ നിന്നടിയാന്‍ ഞാന്‍

നിദ്രയിലായെന്നാകിലുമേ

എന്‍റെയുറക്കം സന്നിധിയില്‍

പാപം കൂടാതാകണമേ

 

തിന്മയെ ഞാനുണര്‍വ്വില്‍ ചെയ്താല്‍

നിന്‍ കൃപയാലതു പോക്കണമേ

നിദ്രയില്‍ ഞാന്‍ പിഴചെയ്തെങ്കില്‍

നിന്‍ ദയ മോചിച്ചീടണമേ

 

താഴ്മയെഴും നിന്‍ കുരിശാലേ

നല്ലയുറക്കം നല്‍കണമേ

മായകള്‍ ദുസ്വപ്നാദികള്‍ നിന്‍

ദാസനു കാണാറാകരുതേ

 

ഇന്നു സമാധാനം നിറയും

നിദ്രയൊടെന്നെ കാക്കുക നീ

എന്നിലസത്തും ദുര്‍നിനവും

വന്നധികാരം ചെയ്യരുതേ

 

നിന്നടിയാന്‍ ഞാനെന്നതിനാല്‍

എന്നുടലിന്നും കാവലിനായ്

നിന്‍ വെളിവിന്‍റെ ദൂതനെ നീ

എന്നരികത്താക്കീടണമേ

 

യേശുവേ! ജീവനിരിക്കും നിന്‍

ദിവ്യശരീരം തിന്നതിനാല്‍

നാശമുദിക്കുന്നാഗ്രഹമെന്‍

ചിത്തമതില്‍ തോന്നീടരുതേ

 

രാവിലുറങ്ങുമ്പോളരികില്‍

കാവലെനിക്കായ്തിരുരക്തം

നിന്നുടെ രൂപത്തിന്നുസദാ

നീ വിടുതല്‍ തന്നീടണമേ

 

നിന്‍കൈ മെനഞ്ഞോരെന്നുടലില്‍

നിന്‍റെ വലങ്കൈയാകണമേ

നിന്‍ കൃപ ചുറ്റും കോട്ടയുമായ്

കാവലതായും തീരണമെ

 

അംഗമടങ്ങും നിദ്രയതില്‍

നിന്‍ബലമെന്നെ കാക്കണമേ

എന്‍റെയുറക്കം തിരുമുമ്പില്‍

ധൂപം പോലെയുമാകണമേ

 

അമ്പൊടുനിന്നെ പ്രസവിച്ചൊ-

രമ്മയുടെ നല്‍ പ്രാര്‍ത്ഥനയാല്‍

എന്‍ശയനത്തിന്മേല്‍ രാവില്‍

ദുഷ്ടനടുക്കാറാകരുതേ

 

എന്‍ ദുരിതത്തിന്‍ പരിഹാരം

നല്‍കിയ നിന്‍റെ ബലിയാലേ

എന്നെ ഞെരുക്കീടാതെ മഹാ

ദുഷ്ടനെ നീ മാറ്റീടണമേ

 

നിന്നുടെ വാഗ്ദാനം കൃപയാല്‍

നിറവേറ്റണമേ നീയെന്നില്‍

നിന്‍കുരിശാലെന്‍ ജീവനെ നീ

മംഗലമോടും കാക്കണമേ

 

ഏറിയൊരെന്‍റെ ഹീനതയില്‍

പ്രീതിയെ നീ കാണിച്ചതിനാല്‍

ഞാനുണരുമ്പോള്‍ നിന്‍കൃപയെ

ഓര്‍ത്തു പുകഴ്ത്താറാകണമേ

 

നിന്തിരുവിഷ്ടം നിന്നടിയാന്‍

അമ്പിലറിഞ്ഞായതുപോലെ

തന്നെനടപ്പാന്‍ നിന്‍കൃപയാല്‍

എന്നില്‍ നിത്യം കൃപചെയ്ക

 

നന്‍മനിറഞ്ഞോരന്തിയെയും

പുണ്യം നിറയും രാവിനെയും

എന്നുടയോനാം മ്ശീഹായേ!

നിന്നടിയങ്ങള്‍ക്കേകണമേ

 

സത്യവെളിച്ചം നീ പരനേ!

നിന്‍റെ മഹത്ത്വം വെളിവില്‍ താന്‍

നല്‍വെളിവിന്‍ സുതരായവരും

നിന്‍മഹിമയ്ക്കായ് സ്തുതിപാടും

 

മാനവരക്ഷകനേ! സ്തുതിനിന്‍

ദാസരിലെന്നും നിന്‍കൃപയെ

ഈയുലകില്‍ നീയെന്നതുപോല്‍

ആലോകത്തിലുമേകണമേ

 

എന്നുടയോനെ! സ്തുതി നല്‍കീ-

ടുന്നുനിനക്കെന്‍ രക്ഷകനേ

ആയിരമോടൊത്തായിരമായ്

യേശുവേ! നിന്നെ സ്തുതിപാടും

 

പ്രാര്‍ത്ഥനയെ കേള്‍ക്കുന്നവനേ!

യാചനയെ നല്‍കുന്നവനേ!

പ്രാര്‍ത്ഥന കേട്ടീദാസരുടെ

യാചനയെ നല്‍കീടണമേ.

കുറിയേ... കുറിയേ.... കുറിയേ....

91, 120 മസ്മൂര്‍കള്‍

(കൂട്ടമായി പ്രാര്‍ത്ഥിക്കുമ്പോള്‍ രണ്ടുപേര്‍ മാത്രം ഓരോ നിറുത്ത് മാറിമാറി ചൊല്ലേതാകുന്നു).

ബാറെക്മോര്‍, അത്യുന്നതന്‍റെ മറവില്‍ ഇരിക്കുന്നവനും ദൈവത്തിന്‍റെ നിഴലില്‍ മഹത്വപ്പെടുന്നവനും ആയുള്ളോവേ!

ബാറെക്മോര്‍, എന്‍റെ ശരണവും സങ്കേതസ്ഥലവും ഞാന്‍ ആശ്രയിച്ചിരിക്കുന്ന ദൈവവും നീയാകുന്നുവെന്ന് കര്‍ത്താവിനെക്കുറിച്ച് നീ പറക.

എന്തെന്നാല്‍ അവന്‍ വിരുദ്ധത്തിന്‍റെ കെണിയില്‍നിന്നും വ്യര്‍ത്ഥസംസാരത്തില്‍ നിന്നും നിന്നെ രക്ഷിക്കും.

അവന്‍ തന്‍റെ തൂവലുകള്‍കൊു നിന്നെ രക്ഷിക്കും. അവന്‍റെ ചിറകുകളുടെ കീഴില്‍ നീ മറയ്ക്കപ്പെടും. അവന്‍റെ സത്യം നിന്‍റെ ചുറ്റും ആയുധമായിരിക്കും.

നീ രാത്രിയിലെ ഭയത്തില്‍നിന്നും പകല്‍ പറക്കുന്ന അസ്ത്രത്തില്‍നിന്നും ഇരുട്ടില്‍ സഞ്ചരിക്കുന്ന വചനത്തില്‍നിന്നും ഉച്ചയിലൂതുന്ന കാറ്റില്‍നിന്നും ഭയപ്പെടുകയില്ല.

നിന്‍റെ ഒരു ഭാഗത്തു ആയിരങ്ങളും നിന്‍റെ വലതു ഭാഗത്ത് പതിനായിരങ്ങളുംവീഴും.

അവര്‍ നിങ്കലേക്ക് അടുക്കുകയില്ല. എന്നാലോ നിന്‍റെ കണ്ണുകള്‍കൊണ്ടു നീ കാണുകമാത്രം ചെയ്യും. ദുഷ്ടന്മാര്‍ക്കുള്ള പ്രതിഫലത്തെ നീ കാണും.

എന്തെന്നാല്‍ തന്‍റെ വാസസ്ഥലം ഉയരങ്ങളില്‍ ആക്കിയ എന്‍റെ ശരണമായകര്‍ത്താവു നീയാകുന്നു.

ദോഷം നിന്നോടടുക്കുകയില്ല. ശിക്ഷ നിന്‍റെ വാസസ്ഥലത്തിനു സമീപിക്കുകയുമില്ല.

എന്തെന്നാല്‍ നിന്‍റെ സകല വഴികളും നിന്നെ കാക്കേണ്ടതിനായിട്ട് അവന്‍ നിന്നെക്കുറിച്ച് അവന്‍റെ മാലാഖമാരോടു കല്പിക്കും.

നിന്‍റെ കാലില്‍ നിനക്ക് ഇടര്‍ച്ചയുാകാതിരിപ്പാന്‍ അവര്‍ തങ്ങളുടെ ഭുജങ്ങളിന്മേല്‍ നിന്നെ വഹിക്കും.

ഗോര്‍സോ സര്‍പ്പത്തെയും ഹര്‍മ്മോനോ സര്‍പ്പത്തെയും നീ ചവിട്ടും. സിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിക്കും.

അവന്‍ എന്നെ അന്വേഷിച്ചതുകൊണ്ട് ഞാന്‍ അവനെ രക്ഷിച്ച് ബലപ്പെടുത്തും. അവന്‍ എന്‍റെ നാമം അറിഞ്ഞതുകൊണ്ട്  ഞാന്‍ അവനെ വിളിക്കും.

ഞാന്‍ അവനോട് ഉത്തരം പറയും. ഞെരുക്കത്തില്‍ ഞാന്‍ അവനോടുകൂടെയിരുന്ന് അവനെ ബലപ്പെടുത്തി ബഹുമാനിക്കും.

ദീര്‍ഘായുസ്സുകൊണ്ട്ഞാന്‍ അവനെ തൃപ്തിപ്പെടുത്തും. എന്‍റെ രക്ഷ അവനു ഞാന്‍ കാണിക്കുകയും ചെയ്യും.

ഞാന്‍ പര്‍വ്വതത്തിലേക്ക് എന്‍റെ കണ്ണുകള്‍ ഉയര്‍ത്തും. എന്‍റെ സഹായക്കാരന്‍ എവിടെ നിന്നു വരും.

എന്‍റെ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവിന്‍റെ സന്നിധിയില്‍ നിന്നാകുന്നു.

അവന്‍ നിന്‍റെ കാല്‍ ഇളകുവാന്‍ സമ്മതിക്കയില്ല. നിന്‍റെ കാവല്‍ക്കാരന്‍ ഉറക്കം തൂങ്ങുകയില്ല.

എന്തെന്നാല്‍ യിസ്രായേലിന്‍റെ കാവല്‍കാരന്‍ ഉറക്കം തൂങ്ങുന്നുമില്ല, ഉറങ്ങുന്നുമില്ല.

കര്‍ത്താവു നിന്‍റെ കാവല്‍കാരനാകുന്നു. കര്‍ത്താവു തന്‍റെ വലതുകൈ കൊണ്ടു നിനക്കു നിഴലിടും.

പകല്‍ സൂര്യനെങ്കിലും രാത്രിയില്‍ ചന്ദ്രനെങ്കിലും നിന്നെ ഉപദ്രവിക്കയില്ല. 

കര്‍ത്താവു സകല ദോഷങ്ങളിലും നിന്നെ കാത്തുകൊള്ളും. കര്‍ത്താവു നിന്‍റെ ആത്മാവിനെ കാത്തുകൊള്ളും.

അവന്‍ നിന്‍റെ ഗമനത്തെയും ആഗമനത്തെയും ഇന്നു മുതല്‍ എന്നേക്കും കാത്തു കൊള്ളും. ദൈവമേ സ്തുതി നിനക്കു യോഗ്യമാകുന്നു.   ബാറക്മോര്‍.

അപേക്ഷ

ഹാലേലുയ്യാ ഉഹാലേലുയ്യാ ഉഹാലേലുയ്യാ മെനഓലം വാദമൊല്ഓലം ഒല്‍മ്മീനാമ്മീന്‍

മഹോന്നതന്‍റെ മറവിലിരിക്കുന്നവനായ കര്‍ത്താവേ! നിന്‍റെ കരുണയിന്‍ ചിറകുകളുടെ നിഴലിന്‍ കീഴില്‍ ഞങ്ങളെ മറച്ചു ഞങ്ങളോടു കരുണയുാകേണമേ.

സകലവും കേള്‍ക്കുന്നവനേ! നിന്‍റെ കരുണയാല്‍ നിന്‍റെ അടിയാരുടെ അപേക്ഷ നീ കേള്‍ക്കേണമേ.

മഹത്വമുള്ള രാജാവായി ഞങ്ങളുടെ രക്ഷകനായ മിശിഹാ നിരപ്പുനിറഞ്ഞിരിക്കുന്ന സന്ധ്യയും പുണ്യമുള്ള രാവും ഞങ്ങള്‍ക്കു നീ തരണമേ.

ഞങ്ങളുടെ കണ്ണുകള്‍ നിങ്കലേക്കു നോക്കിക്കൊിരിക്കുന്നു. ഞങ്ങളുടെകടങ്ങളും പാപങ്ങളും നീ പുണ്യപ്പെടുത്തി ഈ ലോകത്തിലും ആ ലോകത്തിലും ഞങ്ങളോടു കരുണ ചെയ്യേണമേ.

കര്‍ത്താവേ! നിന്‍റെ കരുണ ഞങ്ങളെ മറച്ച് നിന്‍റെ കൃപ ഞങ്ങളുടെ മുഖങ്ങളില്‍ നില്‍ക്കേണമേ. നിന്‍റെ സ്ലീബാ + ദുഷ്ടനില്‍നിന്നും അവന്‍റെ സൈന്യങ്ങളില്‍നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

ഞങ്ങള്‍ ജീവനോടിരിക്കുന്ന നാളുകളൊക്കെയും നിന്‍റെ വലത്തുകൈ ഞങ്ങളുടെ മേല്‍ ആവസിപ്പിക്കണമേ. നിന്‍റെ നിരപ്പു ഞങ്ങളുടെ ഇടയില്‍ വാഴുമാറാകണമേ. നിന്നോടപേക്ഷിക്കുന്ന ആത്മാക്കള്‍ക്കു ശരണവും രക്ഷയും നീ ഉണ്ടാക്കണമേ.

നിന്നെ പ്രസവിച്ച മറിയാമിന്‍റെയും നിന്‍റെ സകല പരിശുദ്ധന്മാരുടെയും പ്രാര്‍ത്ഥനയാല്‍, ദൈവമേ ഞങ്ങളുടെ കടങ്ങള്‍ക്കു നീ പരിഹാരമുണ്ടാക്കി ഞങ്ങളോടു കരുണ ചെയ്യണമേ.

ക്രൂബേന്മാരുടെ സ്തുതിപ്പ് (കൗമാ)

കര്‍ത്താവിന്‍റെ ബഹുമാനം തന്‍റെ സ്ഥാനത്തുനിന്നു എന്നേക്കും വാഴ്ത്തപ്പെട്ടതാകുന്നു. + വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ, ഞങ്ങളോടു കരുണയുാകണമേ.

കര്‍ത്താവിന്‍റെ ബഹുമാനം തന്‍റെ സ്ഥാനത്തുനിന്നു എന്നേക്കും വാഴ്ത്തപ്പെട്ടതാകുന്നു. + വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ, ഞങ്ങളോടു കരുണയുാകണമേ.

കര്‍ത്താവിന്‍റെ ബഹുമാനം തന്‍റെ സ്ഥാനത്തുനിന്നു എന്നന്നേക്കും വാഴ്ത്ത പ്പെട്ടതുമാകുന്നു. + വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ, കൃപയുായി ഞങ്ങളോടു കരുണയുാകണമേ.

നീ എന്നേക്കും വിശുദ്ധിയും മഹത്വവുമുള്ളവനാകുന്നു. നീ എന്നേക്കും വിശുദ്ധിയും മഹത്വവുമുള്ളവനാകുന്നു. നീ എന്നേക്കും വിശുദ്ധിയുള്ളവനും നിന്‍റെ തിരുനാമം വാഴ്ത്തപ്പെട്ടതുമാകുന്നു.

ഞങ്ങളുടെ കര്‍ത്താവേ നിനക്കു സ്തുതി, ഞങ്ങളുടെ കര്‍ത്താവേ നിനക്കു സ്തുതി, എന്നേക്കും ഞങ്ങള്‍ക്കുള്ള ശരണവുമേ നിനക്കു സ്തുതി. ബാറക്മോര്‍

ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ!....

കൃപനിറഞ്ഞ മറിയമേ!....

വിശ്വാസപ്രമാണം

സര്‍വ്വശക്തിയുള്ള പിതാവായി ആകാശത്തിന്‍റെയും ഭൂമിയുടെയും, കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തിന്‍റെയും സ്രഷ്ടാവായ സത്യമുള്ള ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.

ദൈവത്തിന്‍റെ ഏകപുത്രനും, സര്‍വ്വലോകങ്ങള്‍ക്കും മുമ്പില്‍ പിതാവില്‍ നിന്നു ജനിച്ചവനും പ്രകാശത്തില്‍ നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും, ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോടു സമത്വമുള്ളവനും, തന്നാല്‍ സകലവും നിര്‍മ്മിക്കപ്പെട്ടവനും, മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷക്കും വേണ്ടി തിരുവിഷ്ടപ്രകാരം സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി, വിശുദ്ധറൂഹായില്‍ നിന്നും ദൈവമാതാവായ വിശുദ്ധ കന്യക മറിയാമില്‍നിന്നും ശരീരിയായിതീര്‍ന്ന് മനുഷ്യനായി പൊന്തിയോസ് പീലാത്തോസിന്‍റെ ദിവസങ്ങളില്‍ ഞങ്ങള്‍ക്കുവേി കുരിശിക്കപ്പെട്ട്, കഷ്ടമനുഭവിച്ച്, മരിച്ച്, അടക്കപ്പെട്ട്, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ്, സ്വര്‍ഗ്ഗത്തിലേക്കു കരേറി തന്‍റെ പിതാവിന്‍റെ വലത്തു ഭാഗത്തിരുന്നവനും ജീവനുള്ളവരെയും മരിച്ചവരെയും വിധിപ്പാന്‍ തന്‍റെ വലിയ മഹത്വത്തോടെ ഇനിയും വരുവാനിരിക്കുന്നവനും തന്‍റെ രാജത്വത്തിന് അവസാനമില്ലാത്തവനുമായ യേശുമിശിഹാ ആയ, ഏകകര്‍ത്താവിലും ഞങ്ങള്‍ വിശ്വസിക്കുന്നു.

സകലത്തെയും ജീവിപ്പിക്കുന്ന കര്‍ത്താവും, പിതാവില്‍ നിന്നു പുറപ്പെട്ട്, പിതാവിനോടും പുത്രനോടുംകൂടി വന്ദിക്കപ്പെട്ട് സ്തുതിക്കപ്പെടുന്നവനും നിബിയന്മാരും ശ്ലീഹന്മാരും മുഖാന്തിരം സംസാരിച്ചവനുമായി ജീവനും വിശുദ്ധിയുമുള്ള ഏകറൂഹായിലും കാതോലിക്കായ്ക്കും ശ്ലീഹായ്ക്കു മടുത്ത ഏക വിശുദ്ധ സഭയിലും ഞങ്ങള്‍ വിശ്വസിക്കുന്നു.

പാപമോചനത്തിനു മാമോദീസാ ഒന്നുമാത്രമേ ഉള്ളു എന്ന് ഞങ്ങള്‍ ഏറ്റുപറഞ്ഞ് മരിച്ചുപോയവരുടെ ഉയര്‍പ്പിനും വരുവാനിരിക്കുന്ന ലോകത്തിലെപുതിയ ജീവനുമായി ഞങ്ങള്‍ നോക്കിപ്പാര്‍ക്കുന്നു. ആമ്മീന്‍.

ബാറെക്മോര്‍, സ്തൗമന്‍കാലോസ്, കുറിയേലായിസോന്‍, കുറിയേലായിസോന്‍, കുറിയേലായിസോന്‍,

ഞങ്ങളുടെ കര്‍ത്താവേ ഞങ്ങളുടെ മേല്‍ നീ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ കര്‍ത്താവേ! നീ കൃപ ചെയ്തു ഞങ്ങളുടെമേല്‍ അനുഗ്രഹിക്കേണമെ. ഞങ്ങളുടെ കര്‍ത്താവേ! നീ ഉത്തരമരുളിച്ചെയ്തു ഞങ്ങളുടെമേല്‍ അനുഗ്രഹിക്കേണമെ. ഞങ്ങളുടെ കര്‍ത്താവേ നിനക്കു സ്തുതി ഞങ്ങളുടെ കര്‍ത്താവേ നിനക്കു സ്തുതി എന്നേക്കും ഞങ്ങള്‍ക്കുള്ള ശരണമേ നിനക്കു സ്തുതി. ബാറെക്മോര്‍.

ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ....

നന്മനിറഞ്ഞ മറിയം....