St. Mary’s Syriac Church of Canada Mississauga ഉയിർപ്പു പെരുന്നാൾ സ്ലീബാ ആഘോഷത്തിൻ്റെ രഹസ്യക്രമം (രാത്രിപ്രാർത്ഥനയുടെ മൂന്നാം കൗമായുടെ അവസാനത്തിൽ ഹാലേലുയ്യായ്ക്ക് മുമ്പായി പട്ടക്കാരും ശെമ്മാശന്മാരും മദ്ബ ഹായിൽ പ്രവേശിച്ച് അംശവസ്ത്രങ്ങൾ ധരിച്ച് ധൂപക്കുറ്റിയും എടുത്തുകൊണ്ട് ചെന്ന് കബറിൽ വച്ചപ്പോഴുണ്ടായിരുന്ന വസ്ത്രങ്ങൾ നീക്കി ആഘോഷത്തിനനുയോജ്യമായ വിശി ഷടവസ്ത്രങ്ങൾ അണിയിക്കുന്നു. "ആദൂമിൽനിന്ന് ചുവന്ന വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് വരുന്ന ഇവൻ ആര്" എന്നാദിയായി ഏശായാ(63:1) ദീർഘദർശി പറഞ്ഞിരിക്കുന്നതനുസരിച്ച് വസ്ത്ര ങ്ങൾ ചുവപ്പുനിറമുള്ളവയായിരിക്കണം. അനന്തരം കുരിശ-ത്രോണോസിന് മുമ്പിൽ മനൊർത്തൊയിൽ നാട്ടി ഇരുവശവും മെഴുകുതിരികളും വച്ചശേഷം താഴെകാണുന്ന കുക്കിലിയോന് മുതൽ ബോറൂസ്സോയുടെ അവസാനംവരെയുള്ളത് മദ്ബഹ യിലുള്ളവർ മാത്രം രഹസ്യമായി ചൊല്ലുന്നു) കുക്കിലിയോൻ (ഒന്നാം രാഗം സങ്കീർത്തനം 68:1,2, 78:66, 67) ദൈവമുയിർത്തു വൈരിഗണം ചിതറി-ഹാലേ... ഉഹാ... എതിരാളികളോടിയൊളിക്കും-തിരുമുമ്പിൽ. പകയന്മാർ പുകപോൽമായും- ഹാ...ഉഹാലേ... കർതൃസമക്ഷം നാശം പൂകും-നീചന്മാർ. നിദ്രിതനെപ്പോൽ കർത്താവെഴുന്നേറ്റു-ഹാ...ഉഹാ... വീഞ്ഞുകുടിച്ചു മദം-പൂണ്ടോൻ പോൽ. പ്രഹരിച്ചോടിച്ചാൻ രിപുനിവഹത്തെ-ഹാ...ഉഹാ... ഉലകിതിലവരെ നീ നി-ന്ദിതരാക്കി. ബാറെക്മോർ, ശുബഹൊ... മെന് ഓലം
എക്ക്ബൊ ജവദനേന മശിഹാ നാഥാ- നീ മഹിമാവൊടു കബറീന്നെഴു എ - മാനവവത്സലനുത്തമനേ! – വീണവനാമാദാമിനെ നി നിന്നൊടു കൂടെയെഴുന്നേല്‌പിച്ചു – മനുജ പ്രിയനേ! കനി ടു ണങ്ങൾക്കരുളുക മഹിമയെഴും നിൻ-ശാ-ന്തി സൗമെൻകാലോസ് കുറിയേ.....
പ്രമിയോൻ മരണം മുഖാന്തിരം തൻറെ സൃഷ്ടിയെ ജീവിപ്പിച്ച വനും ഉയിർപ്പിനാൽ തൻ്റെ സഭയെ രക്ഷിച്ചവനും പുനരു സ്ഥാനം മൂലം തൻ്റെ ഇടവകയെ സന്തോഷിപ്പിച്ചവനും വെളി പാടുമൂലം തൻ്റെ ആടുകളെ ആനന്ദിപ്പിച്ചവനും തൻ്റെ അവ കാശത്തെ മണവറയിൽ ആമോദിപ്പിക്കുന്നവനുമായ ജീവനു ള്ളവനും മരണമില്ലാത്തവനുമായ കർത്താവിന് സ്‌തുതി. തനിക്ക് ഉയിർപ്പ് പെരുന്നാളിൻ്റെ രഹസ്യശുശ്രൂഷയുടെ ഈ സമയത്തും... ബ്കുൽഹുൻ... ആമ്മീൻ സെദറാ
അനാദ്യന്തമായ പിതാവിൽനിന്ന് ജനിച്ച് സൃഷ്ടികളെ സൃഷ്ടിക്കുകയും കന്യകയായ സ്ത്രീയിൽ നിന്ന് ജനിച്ച് ദുർമോഹങ്ങളെ മായിച്ച് കളയുകയും ചെയ്ത അനാദ്യന്ത ശിശുവും തൻ്റെ പിതാവിൻ്റെ അടുക്കൽ നിന്നു ജനനമുള്ളവ തൂടെ മാർഗ്ഗത്തിൽകൂടി
ഇറങ്ങിവന്ന് ഹവ്വായെ ഉദ്ധരിച്ച രക്ഷിതാവും ആയ ഞങ്ങളുടെ മശിഹാതമ്പുരാനേ! നിന്നോടു ഞങ്ങൾ അപേക്ഷിക്കുന്നു. ഈ വിശുദ്ധ പെരുന്നാൾ ദിനത്തിൽ അനുഗ്രഹങ്ങളും, ജഡീകവും ആത്മീയവുമായ സകല അശുദ്ധിയിൽ നിന്നുമുള്ള വെണ്മയും വെടിപ്പും ഞങ്ങൾക്ക് നൽകണമെ. അസൂയയും വിദ്വേഷവും ശത്രുതയും ഞങ്ങളിൽ നിന്നു നീക്കിമായിച്ചുകളയണമെ. സ്നേഹവും വെടിപ്പും വിശുദ്ധിയുംകൊണ്ട് ഞങ്ങളെ നിറയ്ക്കണമെ കർത്താവെ! രാജാക്കന്മാർക്ക് സമാധാനവും ഭടന്മാർക്ക് ശാന്ത തയും പീഡിതർക്ക് ആശ്വാസവും ഞെരുക്ക ങ്ങളിൽ സ്ഥിതി ചെയ്യുന്നവർക്ക് രക്ഷയും യുവാക്കൾക്ക് പരിപാകതയും വൃദ്ധ ന്മാർക്ക് തുണയും വിവാഹിതർക്ക് സദാചാരവും അവിവാ ഹിതർക്ക് നൈർമ്മല്യവും ദയറാക്കാർക്ക് നിഷ്ക്കപടതയും നോമ്പുകാർക്ക് സഹനശക്തിയും ധനവാൻമാർക്ക് വിനയവും ദരിദ്രർക്ക് സംരക്ഷണവും ക്ഷാമപീഡിതർക്ക് സംതൃപ്തിയും രോഗികൾക്ക് സ്വസ്ഥതയും ദുർബലന്മാർക്ക് സഹായവും അനാഥർക്കും വിധവകൾക്കും സംരക്ഷണവും പാപികൾക്കും അപരാധികൾക്കും വിമോചനവും പാപപരിഹാരവും ദൂരസ്ഥർക്ക് തിരിച്ചുവരവും സമീപസ്ഥർക്ക് കാവലും വിശുദ്ധ സഭയുടെ മക്കൾക്കെല്ലാം പാപപരിഹാരമായ നല്ല ഓർമ്മയും കൃപയോടെ നൽകണമെ. ഞങ്ങളും അവരും നിനക്കും നിന്റെ പിതാവിനും പരിശുദ്ധ റൂഹായ്ക്കും ഇപ്പോഴും എപ്പോഴും എന്നേയ്ക്കും സ്തുതിയും സ്തോത്രവും കരേറ്റുമാറാക ണമെ. ഹോശൊ... മെൻ ആലോഹൊ... ആമ്മീൻ. കോലൊ കുക്കോയോ (ഒന്നാം രാഗം) ബലവാൻ ബലമോടെഴുന്നേറ്റു കല്ലറയിൽ നിന്നും വിസ്‌മൃതനായ് നിബി സവിധം പൂണ്ടവം ചോദിച്ചു അങ്കി ചുവന്നും-പാർശ്വം മുറിവാർന്നും പാണിതുളഞ്ഞും-കാണുന്നെന്തീ-ശാ! ചക്കു ചവിട്ടീ മൃതപുരിയിൽ വീര്യത്തോടൊ-റ്റ- യ്ക്കാപത്തുകളെ നേരിട്ടിട്ടാണ്ടേൻ രക്ത -ത്തിൽ ഹാലേലുയ്യാ-ഉത്ഥാനം ചെയ്തേൻ ബാറെക്മോർ. ശുബഹൊ...
ശുഭതയോലും വസനമണിഞ്ഞിന്നിരു - ദൂത-ന്മാർ വാനിൽ നിന്നുഴിയിലെത്തിക്കബറിങ്കൽ നി-ന്നു അഗ്ന്യാത്മീയർ -ഞങ്ങളോടുരചെ-യ മൃത്യുപൂരത്തിൽ -എന്താരായു-ന്നു ദൈവം പ്രീതിപ്പെട്ടു കടം മായിച്ചെന്നേ-വം പ്രഖ്യാപനമാദാമ്യർക്കായെഴുതപ്പെട്ട-ല്ലൊ ഹാലേ... ഉഹാലേ.... മൊറിയോ...
മോർ യാക്കോബിന്റെ ബോവുസൊ
ക്യംതായാലേ തൻ സഭയെ രക്ഷിച്ചോൻ സൂനോ! ശൈനോ നൽകിത്തൽ സുതരെ നീ രക്ഷിച്ചാലും യോഹന്നാനീന്നും സഭയേകേൾ പാഞ്ഞോരാട്ടിൻ കൂട്ടത്തെച്ചേർത്തോരിടയൻ തൻ പുനരുത്ഥാനം പായാനായം കൂടിയ ശിഷ്യൻ പുനരുത്ഥാനം ദർശിച്ചതിനാൽ തൽക്കാര്യങ്ങൾ വിശദം ചൊല്ലും ഒന്നാം നാളിൽ രാവിലെ മറിയാം പോയ് കബറിങ്കൽ വാതിൽക്കല്ലുൽപാടിതമായെന്നീക്ഷിച്ചപ്പോൾ ആനന്ദത്താൽ യോഹന്നാൻ ശീമോനിവർ തന്റെ ചാരേചെന്നിട്ടാ വൃത്താന്തം ബോധിപ്പിച്ചാൾ രക്ഷയെ നൽകാൻ സുതനേ വിട്ടോൻ താതൻ സ്‌തുത്യൻ തേജസ്സോടക്കബറീന്നേറ്റോൻ പുത്രൻ വന്ദ്യൻ നാശത്തീന്നും സുതനെ വീണ്ടോൻ റൂഹാ സ്തോത്രം ത്രിത്വേ ഒന്നായ് സ്ഥിതിചെയ്‌ാനെ! സ്തോത്രം സ്തോത്രം ഭൂസ്വർഗ്ഗസ്ഥന്മാർക്കായ് ശ്ലോമ്മോ നൽകിയ നാഥാ! ശ്ലോമ്മോനൽകീട്ടുത്ഥാനത്താൽ സഭയെ കാക്ക.
(അനന്തരം പ്രധാന പട്ടക്കാരൻ കുരിശു കൈയ്യിലെടുത്ത് പടിഞ്ഞാറോട്ടു തിരിഞ്ഞ് നിൽക്കുകയും ഇരുവശവും മെഴുകു തിരികളും മറുവഹസാകളും പിടിക്കുകയും ചെയ്‌തശേഷം മറ നീക്കുകയും ചെയ്‌തിട്ട് പട്ടക്കാരൻ താഴെ കാണുന്ന പ്രഖ്യാപനം ഉച്ചത്തിൽ ചെയ്യുന്നു.) * പട്ടക്കാരൻ: എൻ്റെ സഹോദരങ്ങളെ! ഒരു പുതിയ വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. മ്‌ശിഹാ കബറിൽ നിന്നു ഉയിർത്തെഴുന്നേറ്റ് തന്റെ ശത്രുക്കളെ പിന്നിലേയ്ക്ക് അടി ച്ചോടിച്ചിരിക്കുന്നു. (സങ്കീ. 78:66) ജനം: സത്യമായിട്ട് താൻ ഉയിർത്തെഴുന്നേറ്റു എന്ന് ഞങ്ങൾ വിശ്വസിച്ച് ഏറ്റു പറയുന്നു. ഇങ്ങനെ മൂന്നു പ്രാവശ്യം വിളിച്ചു പറഞ്ഞശേഷം മദ്ബഹാ വാതിൽക്കൽ മദ്ധ്യേയായി കുരിശു മ്‌നൊർത്തോയിൽ നാട്ടി ഇരു വശവും മെഴുകു തിരികളും മറുവഹസാകളും വച്ചിട്ട് ഹാലേലുയ്യാ ചൊല്ലി രാത്രിപ്രാർത്ഥന തുടരുന്നു. പ്രാർത്ഥന മുഴുവനും പൂർത്തി യാക്കി കുർബ്ബാന ചൊല്ലുന്ന പട്ടക്കാരൻ തൂയോബോയും നടത്തിയ ശേഷം കുരിശെടുത്ത് ത്രോണോസിൻമേൽ വച്ചു കൊണ്ട് ക്രമം ആരംഭിക്കുന്നു. ശ്ലോമോയുടെ ക്രമം പട്ടക്കാരൻ: ശുബ്ഹൊ... ജനം: വാലൈൻ... പ്രാർത്ഥന ഞങ്ങളുടെ ഉദ്ധാരണത്തെപ്രതി കഷ്ടതകളും കുരിശും അനുഭവിച്ചവനും മനസ്സോടെ മരിച്ച് ഞങ്ങളുടെ മര ണാവസ്ഥയെ രക്ഷിച്ചവനും കബറിൽ നിന്നെഴുന്നേറ്റ് തന്നോ ടുകൂടെ ഞങ്ങളെ പുനരുത്ഥാനം ചെയ്യിച്ചവനും ആയ മിശിഹാ തമ്പുരാനേ! നിൻ്റെ മഹനീയമായ പുനരുത്ഥാനപ്പെരുന്നാളിൽ ഞങ്ങളെ സന്തോഷിപ്പിക്കേണമെ. നിന്റെ നിരപ്പും സമാധാനവും ഞങ്ങളിൽ വസിപ്പിക്കേണമെ നിന്റെ മഹാകരുണയാൽ ഞങ്ങളെ ദർശിക്കേണമെ. ദയാപൂർവ്വം ഞങ്ങളുടെ വേദനകളെയും രോഗങ്ങളെയും ശമിപ്പിക്കണമേ. ഞങ്ങളുടെകർത്താവും നിത്യദൈവവുമേ! നിൻ്റെ പെരുന്നാളിനെ ആന പൂർവ്വം ഞങ്ങൾ ആഘോഷിക്കത്തക്കവണ്ണം എല്ലാവിധശി കൈകളിൽ നിന്നും കോപവടികളിൽനിന്നും മനസ്സലിവോടു കൂടെ ഞങ്ങളെ സംരക്ഷിച്ചുകൊള്ളണമെ. മോറാൻ... ആമ്മീൻ 51-ാം മസ്‌മൂർ ദൈവമേ! നിൻ്റെ കൃപയിൻ പ്രകാരം എന്നോട് കരുണ ചെയ്യണമെ. നിൻ്റെ കരുണയുടെ ബഹുത്വത്തിൻ പ്രകാരം എൻ്റെ പാപങ്ങളെ മായിച്ചുകളയണമെ. എൻ്റെ അന്യായത്തിൽ നിന്ന് എന്നെ നന്നായി കഴുകി. എൻ്റെ പാപങ്ങളിൽ നിന്ന് എന്നെ വെടിപ്പാക്കണമേ. എന്തെന്നാൽ എൻ്റെ അതിക്രമങ്ങൾ ഞാൻ അറിയുന്നു; എൻ്റെ പാപ ങ്ങൾ എപ്പോഴും എൻ്റെ നേരെയിരിക്കുന്നു. നിനക്കു വിരോധമായിത്തന്നെ ഞാൻ പാപം ചെയ്‌തു. നിൻ്റെ തിരുമുമ്പിൽ തിന്മകൾ ഞാൻ ചെയ്‌തു. എന്നാൽ നിൻ്റെ വചനത്തിൽ നീ നീതീകരിക്കപ്പെടുകയും നിൻ്റെ ന്യായ
വിധികളിൽ നീ ജയിക്കുകയും ചെയ്യും. എന്തെന്നാൽ അന്യാ യത്തിൽ ഞാൻ ഉത്ഭവിച്ചു. പാപങ്ങളിൽ എന്റെ മാതാവ് എന്നെ ഗർഭം ധരിക്കുകയും ചെയ്തു. എന്നാൽ നീതിയിൽ നീ ഇഷ്‌ടപ്പെട്ടു. നിന്റെ ജ്ഞാന ത്തിന്റെ രഹസ്യങ്ങൾ എന്നെ നീ അറിയിച്ചു. നിന്റെ സോപ്പാ കൊണ്ട് എന്റെ മേൽ തളിക്കണമെ. ഞാൻ വെടിപ്പാക്കപ്പെടും. അതിനാൽ എന്നെ നീ വെൺമയാക്കണമേ; ഉറച്ച മഞ്ഞിനേ ക്കാൾ ഞാൻ വെൺമയാകും. നിൻ്റെ ആനന്ദവും സന്തോഷവും കൊണ്ട് എന്നെ തൃപ്തി യാക്കണമേ. ക്ഷീണതയുള്ള എൻ്റെ അസ്ഥികൾ സന്തോഷി ക്കും. എൻ്റെ പാപങ്ങളിൽ നിന്ന് നിൻ്റെ തിരുമുഖം തിരിച്ച് എൻ്റെ അതിക്രമങ്ങളെല്ലാം മായിച്ചുകളയണമെ. ദൈവമേ! വെടിപ്പുള്ള ഹൃദയത്തെ എന്നിൽ സൃഷ്ടിക്ക ണമെ. സ്ഥിരതയുള്ള നിൻ്റെ ആത്മാവിനെ എൻ്റെ ഉള്ളിൽ പുതുതാക്കണമേ. നിൻ്റെ തിരുമുമ്പിൽ നിന്ന് എന്നെ തള്ളി ക്കളയരുതേ. നിൻ്റെ പരിശുദ്ധാത്മാവിനെ എന്നിൽ നിന്ന് എടു ക്കയും അരുതേ. എന്നാലോ നിൻ്റെ ആനന്ദവും രക്ഷയും എനിക്ക് തിരിച്ചു തരണമേ. മഹത്വമുള്ള നിൻ്റെ ആത്മാവ് എന്നെ താങ്ങുമാറാ കണമെ. അപ്പോൾ ഞാൻ അതിക്രമക്കാരെ നിൻ്റെ വഴി പഠി പ്പിക്കും; പാപികൾ നിങ്കലേക്ക് തിരിയുകയും ചെയ്യും. എൻ്റെ രക്ഷയുടെ ദൈവമായ ദൈവമേ! രക്തപാതകത്തിൽ നിന്ന് എന്നെ രക്ഷിക്കണമേ; എൻ്റെ നാവ് നിന്റെ നീതിയെ സ്തുതിക്കും. കർത്താവേ! എൻ്റെ അധരങ്ങൾ എനിക്കു തുറ ക്കണമേ; എന്റെ വായ് നിൻ്റെ സ്‌തുതികളെ പാടും. എന്തെന്നാൽ ബലികളിൽ നീ ഇഷ്‌ടപ്പെട്ടില്ല. ഹോമബലി കളിൽ നീ നിരപ്പായതുമില്ല. ദൈവത്തിൻ്റെ ബലികൾ താഴ്‌മ യുള്ള ആത്മാവാകുന്നു. ദൈവം നുറുങ്ങിയ ഹൃദയത്തെ നിരസിക്കുന്നില്ല. നിന്റെ ഇഷ്ടത്താൽ സെഹിയോനോട് നന്മ ചെയ്യണമെ.ഊർശ്ലേമിന്റെ മതിലുകളെ പണിയണമെ. അപ്പോൾ നീതി യോടു കൂടിയ ബലികളിലും ഹോമബലികളിലും നീ ഇഷ്ട പ്പെടും. അപ്പോൾ നിൻ്റെ ബലിപീഠത്തിന്മേൽ കാളകൾ ബലി യായി കരേറും. ദൈവമേ! സ്‌തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോർ. പട്ടക്കാരൻ: ശുബഹോ... മെൻഓലം ആദാ മൊൽ ഓലം ഒൽമീൻ ആമീൻ എനിയോനൊ - അത്ത് ദ്ബ്യാംതൊ 1 മോദം ഭൂസ്വർഗ്ഗങ്ങൾ-ക്കുത്ഥാനത്താൽ ചോർത്താനേ! മോ-ദം നൽകി- സഭയെ സ്ലീബായാൽ കാത്ത്-ദേവേശാ! ദയചെയ്തീടേണം
2 ലജ്ജിതരായ് കുരിശിച്ചോർ- നമ്പിയൊരന്യർക്കാ-ന-ന്ദം ഉ-ത്ഥാ-നത്തിൽ -സഭയും സുതരും പാടുന്നു- ദേവേശാ...
3. യൂദജനം ഖേദിപ്പൂ-ശിഷ്യകളാനന്ദി-ക്കുന്നു ദൂ-തൊടു ശിഷ്യർ- സന്ദർശിക്കുന്നന്യോന്യം- ദേവേശാ...
4. ഉത്ഥാനത്താൽ മോദം -ഖേദം പൂകിയ ശി-ഷ്യ-ർക്കും ശ്ലോ-മ്മോവിൺ മൺ ലോകർക്കും ദാനം ചെയ്ത-ദേവേശാ...
5. പരിമളത്തിരുമെയ്യിൽ-പൂശാൻ പോയൊരു ന-ല്ലാർ-തൻ ഉൾക്കാമ്പുകളെമോദം കൊണ്ടു നിറച്ചോനേ ദേവേശാ...
6. ഉത്ഥിതനായ് ഗുരുമുമ്പേ-പോയി ഗലീലെയ്ക്കെ-ന്നോതിൻ പ്രേ-ഷിതരോടെ-ന്നംഗനമാരൊടു കൽപിച്ച- ദേവേശാ...
7. നാഥാ! നിൻശ്ലോമ്മോയാൽ -ഞങ്ങൾക്കേകുക സന്തോഷം ചേർക്കുക വലമായ് ഞങ്ങളെ നിന്നുത്ഥാനത്തിൽ-ദേവേശം... ബാറെക്മോർ. ശുബഹൊ... മെനഓലം... 8. ഉത്ഥാനപ്പെരുന്നാളിൽ -മോദിപ്പിച്ചോനേ!-താ-താ സുനോ വിമലൻ റൂഹാ! സ്‌തുതി ഹാലേലുയ്യാ- സൗമെൻകാലോസ്. കുറിയേ...
പ്രമിയോൻ കോപിച്ചിരുന്നവരെ രമ്യമാക്കുവാൻവേണ്ടി അയയ്ക്ക് പ്പെട്ട പിതാവിൻ്റെ സമാധാനവും ഭിന്നിച്ചിരുന്നവരെ സംയോ ജിപ്പിച്ച മാർഗ്ഗദർശകമായ ശാന്തിയും മനുഷ്യസ്നേഹ ത്തോടെ സ്വർഗ്ഗത്തിൽനിന്നിറങ്ങിവന്ന് ആന്തരികസർപ്പ ത്താൽ നിർമ്മിതമായിരുന്ന ശത്രുതയുടെ വേലിപൊളിച്ചു കള ഞ്ഞവനും "എൻ്റെ സമാധാനം ഞാൻ നിങ്ങൾക്ക് നൽകുന്നു എന്റെ സമാധാനം ഞാൻ നിങ്ങൾക്കായി പ്രദാനം ചെയ്യുന്നു" എന്നു ശിഷ്യന്മാരോടു കല്പ്‌പിച്ചവനും ശുദ്ധിമതികളേയും ശിഷ്യന്മാരേയും തൻ്റെ സമാധാനം മൂലം സന്തോഷിപ്പിച്ച് തൻ്റെ പുനരുത്ഥാന സമാധാനവും നിരപ്പും ശിഷ്യന്മാരോട റിയിപ്പാൻ അവരോടു കല്‌പിച്ചവനും, തന്റെ പുനരുത്ഥാ നത്താൽ മേലുള്ളവരുടേയും താഴെയുള്ളവരുടേയും ഇടയിൽ സമാധാനം വിതച്ച് തൻ്റെ ഉയിർപ്പുമൂലം അവിശ്വാസികളെ ലജ്ജിപ്പിക്കുകയും ശിഷ്യരെ സന്തോഷിപ്പിക്കുകയും ചെയ്ത വനും ആയ കർത്താവിനു സ്‌തുതി. ജീവദായകമായ നിന്റെ പുനരുത്ഥാനത്തിൻ്റെ ഈ വിശുദ്ധ പെരുന്നാൾ ദിനത്തിൽ നിന്നോടു ഞങ്ങൾ അപേക്ഷിക്കുന്നു. നിൻ്റെ സമാധാനം ഞങ്ങളുടെ പള്ളികളിലും ദയറാകളിലും സ്ഥാപിക്കേണമെ. നാശകരമായ കലഹവും വിദ്വേഷവും ഞങ്ങളിൽ നിന്ന് ദൂരീ കരിക്കേണമെ. വിശുദ്ധാത്മചുംബനംമൂലം ഞങ്ങൾ പര സ്‌പരം സമാധാനം നൽകുവാൻ ഇടയാക്കണമെ. ഞങ്ങൾ സമാധാന സന്താനങ്ങളും സമാധാനപ്രിയരും ആയി ഭവിക്കുകണമെ. ശ്ലോമോയുടെ ക്രമത്തിൻ്റെ ഈ സമയത്തും... ചക്കു സ്‌തുതിയും ബഹുമാനവും യോഗ്യമാകുന്നു. ബ് കുൽഹുൻ... ആമ്മീൻ, സെദറൊ അനാദ്യന്ത പിതാവിന്റെ ശക്തിയും ജ്ഞാനവുമാ ഒ കുന്ന ഞങ്ങളുടെ മിശിഹാതമ്പുരാനേ നീ സ്വഭാവികമായും സാരാംശപ്രകാരവും സകലത്തെയും ശാന്തമാക്കുന്ന സമാ ധാനവും സകലത്തെയും രമ്യമാക്കുന്ന നിരപ്പും ആകുന്നു. ചിനാവിനും ആദാമിനും മദ്ധ്യേ സാത്താൻ പ്രയോഗിച്ചതായ ൽ വഞ്ചന നീ മുഖാന്തിരം പരിഹരിക്കപ്പെട്ടു. സ്വർഗ്ഗീയരും ഭൗമീകരുമെന്ന ഇരുഭാഗങ്ങളും തമ്മിൽ നീ മൂലം സമാധാന മുണ്ടായി. സമുദ്രക്ഷോഭത്താൽ പീഡിതനായ നോഹിന്റെ പെട്ടകത്തെ നീ ശാന്തമാക്കി. ഞങ്ങളുടെ പാപങ്ങളാൽ സൃഷ്ടിയെ ഒന്നടങ്കം നശിപ്പിക്കത്തക്ക വണ്ണം സംഭവിച്ചതായ ജലപ്രളയത്തിൽ നിന്ന് ഭൂമിക്ക് നീ സമാധാനം നൽകി. നിന്റെ സമാധാനം ചെങ്കടലിനുള്ളിൽ വഴിയുണ്ടാക്കി. അതിന്റെ ഓള ങ്ങൾക്കിടയിൽ കൂടി നടക്കത്തക്കവണ്ണം ഇസ്രായേലിന്റെ കാലടികളെ നിൻ്റെ സമാധാനം നയിച്ചു. വൃക്ഷങ്ങളുടെ ഇട യിൽവച്ച് ഹവ്വായെ സർപ്പം ചൂളമിട്ട് വിളിച്ചതുമൂലമുണ്ടായ ശണ്ഠയ്ക്കു നിൻ്റെ സമാധാനം പരിഹാരമുളവാക്കി. ഗബ്രി യേൽ വഴിയായുള്ള നിൻ്റെ സമാധാനം മനുഷ്യവർഗ്ഗത്തിൽ നിന്ന് നെടുവീർപ്പുകൾ മൂലം സംഭരിക്കപ്പെട്ടിരുന്ന ശാപത്തെ നീക്കിക്കളഞ്ഞു. ശിഷ്യന്മാർക്കെതിരെ ഉയർന്നതായ സമുദ്ര ക്ഷോഭം നിൻ്റെ ദിവ്യസമാധാനം മൂലം ശാന്തമാക്കപ്പെട്ടു. നിൻ്റെ സമാധാനം അവരുടെ ഹൃദയങ്ങളിൽ നിന്ന് സകല സംശയത്തേയും ബഹിഷ്കരിച്ചു. മാളികയിൽ വച്ചുണ്ടായ അവരുടെ ദുഃഖത്തെ നിൻ്റെ സമാധാനം നീക്കിക്കളഞ്ഞു.
നിൻ്റെ സമാധാനം അവരുടെ പാലായനത്തെ ഏക സംഘ മായി സമ്മേളിപ്പിച്ചു. നിൻ്റെ സമാധാനം ഒളിവിടങ്ങളിൽ നിന്ന് അവരെ വെളിക്കുവരുത്തി. നിൻ്റെ സമാധാനം സുവിശേഷ ത്തെക്കുറിച്ച് അവർക്കു ധൈര്യം നൽകി. വൃക്ഷത്തെ കാവൽ ചെയ്യുന്നതിനായി ചുറ്റിത്തിരിഞ്ഞു കൊണ്ടിരുന്ന അഗ്നിഖഡ്ഗത്തെ നിൻ്റെ സമാധാനം അഴിച്ചുകളഞ്ഞു. വിഗ്ര ഹങ്ങളുടെ മുമ്പിൽ ബലിയും വധവും നടത്തിയിരുന്ന വാളിനെ നിൻ്റെ സമാധാനം മാറ്റിക്കളഞ്ഞു. നിന്റെ സമാധാനം മനുഷ്യവർഗ്ഗത്തിൻ്റെ മുഖത്തു നിന്ന് കണ്ണുനീര് തുടച്ചുക ളഞ്ഞു നിൻ്റെ സമാധാനം ഭൂതലത്തെ ഒന്നാകെ സന്തോഷ സംമ്പൂർണ്ണമാക്കി. ഉന്നതത്തേയും ആഴത്തേയും അവയി ലുള്ള സകലത്തേയും നിരപ്പാക്കിയ പിതാവിൻ്റെ സമാധാന മായ കർത്താവെ നിൻ്റെ പുനരുത്ഥാനത്തിൻ്റെ ഈ വിശുദ്ധ ദിനത്തിൽ വിശുദ്ധാത്മാവിൻ്റെ തിളപ്പോടുകൂടി പരിശുദ്ധ ചുംബനംമൂലം അന്യോന്യം ആലിംഗനം ചെയ്യുവാൻ ഞങ്ങൾക്ക് കൃപ നൽകണമെ. അതുമൂലം ദുർവികാരഭരിത മല്ലാത്ത ആത്മീയഐക്യത്താൽ ഞങ്ങൾ നിന്നോടും പരസ്പ വേം ബന്ധിക്കപ്പെടുമാറാകണമെ. നീ മൂലം ഞങ്ങൾക്ക് പ്രദാനം ചെയ്യപ്പെട്ട നിരപ്പും സമാധാനവുംകൊണ്ട് ഞങ്ങൾ നിറയുമാറാകണമെ. നിൻ്റെ ദിവ്യസമാധാനത്താൽ വിശുദ്ധ ചുംബനം മൂലം വിശുദ്ധ സഭാസന്താനങ്ങളുടെ ആത്മാക്കൾ ആത്മീയസ്നേഹം കൊണ്ട് ജ്വലിക്കുമാറാകണമെ. നിൻ്റെ സമാധാനം മൂലം ഞങ്ങൾ പരസ്‌പരവും നിന്നിലും അവിഭാ ജ്യമായ ഐക്യത്താൽ ബന്ധിക്കപ്പെടുമാറാകണമെ. സർവ്വ കപടതന്ത്രങ്ങളിൽ നിന്നും വേദവിപരീതങ്ങളിൽ നിന്നും നിൻ്റെ സമാധാനം മൂലം വിശുദ്ധ സഭയെ ശാന്തമാക്കണ നിൻ്റെ സമാധാനം വാദപ്രതിവാദം മൂലം സഭയോട് ശണ്ഠകൂടുന്ന പ്രതികൂലികളെ ബഹിഷ് കരിക്കുമാറാകേണമെ നിൻ്റെ സമാധാനം നിർവ്യാജങ്ങളും ദൈവീകങ്ങളുമായ അഗ്ദദാനങ്ങളെ അതിനുവേണ്ടി സംരക്ഷിക്കുമാറാകണമെ. തിൻ്റെ സമാധാനം നിൻ്റെ ആശ്രിതന്മാരെക്കൊണ്ട് അതിൻ്റെ കോട്ടകളെ നിറയ്ക്കുമാറാകണമെ. നിൻ്റെ സമാധാനം അതിനുവേണ്ടി കഷ്ടപ്പെട്ട് അതിനെ വളർത്തുന്ന ഇടയന്മാർമൂലം അതിന്റെ കൊമ്പിനെ ശ്രേഷ്ഠമാക്കുമാറാകണമെ. നിന്റെ സമാ ധാനം നിന്റെ കർതൃത്വത്തെ പ്രീതിപ്പെടുത്തുന്ന ആചാര്യന്മാ രുടേയും ശെമ്മാശന്മാരുടേയും അണികളാൽ അതിലെ ഗണ ങ്ങളെ അലങ്കരിക്കുമാറാകണമെ. നിൻ്റെ സമാധാനം ആത്മീയ ഐക്യത്താൽ അതിൻ്റെ പ്രജകളെ ബന്ധിക്കുമാറാകണമെ നിൻ്റെ സമാധാനം ദുർവികാരഭരിതമല്ലാത്ത സ്നേഹത്താലും പ്രേമത്താലും അവരെ ശ്രേഷ്‌ഠന്മാരാക്കുമാറകണമെ. നിന്റെ സമാധാനം അത്മീയസ്നേഹംകൊണ്ട് അവരെ പ്രശോഭി പ്പിക്കുമാറാകണമെ. നിൻ്റെ സമാധാനം സത്യവിശ്വാസത്താൽ അവരെ പൂർത്തീകരിക്കുമാറാകണമെ. നിൻ്റെ സമാധാനം അവരെ വിനീതാത്മാവ് ധരിപ്പിക്കുമാറാകണമെ. നിൻ്റെ സമാ ധാനം ശാന്തതയും ദയവും കൊണ്ട് അവരെ നിറയ്ക്കുമാറാ കണമെ. നിൻ്റെ സമാധാനം അവരെ നിന്റെ ജീവപ്രദമായ കല്പനകൾ അനുഷ്‌ഠിക്കുന്നവരാക്കിത്തീർക്കണമെ. നിന്റെ സമാധാനം സകലവിധ വിദ്വേഷത്തിൽ നിന്നും വഞ്ചനയിൽ നിന്നും അവരെ നിർമ്മലീകരിക്കുമാറാകണമെ. നിൻ്റെ സമാ ധാനം എല്ലാവിധ മുഖസ്‌തുതിയിൽ നിന്നും സ്വതന്ത്രരാക്കു മാറാകണമെ. നിന്റെ സമാധാനം അവരിൽ നിന്ന് ശത്രുതയും വിദ്വേഷവും മായിച്ചുകളയുകയും തർക്കവും കലഹവും ദൂരീ കരിക്കുകയും ചെയ്യുമാറാകണമെ. നിൻ്റെ സമാധാനം അവരിൽനിന്നു കലഹങ്ങളും അകറ്റിറ്റിക്കളയുമാറാകണമെ. നിൻ്റെ സമാധാനം സ്നേഹവും ദയയും കൊണ്ട് അവരെ നിറയ്ക്കുമാറാകണമെ. സമാധാന സ്ഥിരതയാലും സുകൃതങ്ങളാകുന്ന മധുരഫലങ്ങളുടെ പൂർണ്ണതയാലും അവരെ അലങ്കരിച്ച് നിനക്ക് നിർമ്മലമായ വിശുദ്ധാലയങ്ങളായിത്തീരുവാൻ അവർക്ക് യോഗ്യത നൽക ണമെ. നിന്റെ ദൈവത്വം അവരിൽ സ്ഥിരവാസം ചെയ്യുമാറാ കണമെ. നിൻ്റെ ദൈവീകനൽവരങ്ങളാൽ അവർ ശോഭിച്ചു വിളങ്ങുകയും വെടിപ്പുള്ള ഹൃദയത്താലും നിർമ്മല മനസ്സാ ക്ഷിയാലും ജ്വലിക്കുകയും പാവന വിചാരങ്ങളാലും മാനസി ക ശോഭയാലും പ്രകാശിക്കുകയും വെടിപ്പോടും വിശുദ്ധി യോടും കൂടി പരസ്‌പരം ആലിംഗനം ചെയ്യുകയും വിശുദ്ധാ ലിംഗനത്താൽ ബന്ധിതരാവുകയും വിശുദ്ധചുംബനത്താൽ അന്യോന്യം യോജിപ്പിക്കപ്പെടുകയും അശരീരികളായ ഈറേ ന്മാരെപ്പോലെ അന്യോന്യം
സംയോജിപ്പിക്കപ്പെടുകയും ചെയ്യുമാറാകണമെ. അന്യജാതികൾ ഇവരുടെ പ്രവർത്തികൾ കണ്ടിട്ട് ഇവർ കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ട സന്താന ങ്ങളും അനശ്വര സന്തോഷങ്ങളും സ്ഥായിയായ ആനന്ദങ്ങ ളുമുള്ള സ്വർഗ്ഗീയ തൊഴുത്തിലേക്ക് അർഹതയുള്ളവരും ആകുന്നുയെന്ന് സമ്മതിച്ചുപറയുവാൻ ഇടയാക്കണമെ.സത്യ വിശ്വാസം മൂലം നിൻ്റെ അടുക്കലേക്ക് യാത്രയായിരിക്കുന്ന പരേതരെ ഭാഗ്യകരമായ ഭവനങ്ങളിൽ ആശ്വസിപ്പിച്ചുകൊള്ള ണമെ. ഞങ്ങളും അവരും നിനക്കും, വാഴ്ത്തപ്പെട്ടവനും ഭാഗ്യ വാനും ഞങ്ങളുടെ രക്ഷയെപ്രതി നിന്നെ അയച്ചവനുമായ നിൻ്റെ പിതാവിനും നിൻ്റെ ജീവനുള്ള വിശുദ്ധ റൂഹായ്ക്കും ഇപ്പോഴും എപ്പോഴും എന്നന്നേയ്ക്കും സ്‌തുതിയും സ്‌തോത്രവും കരേറ്റുമാറാകണമെ, ഹോശോ... മെൻ ആലോഹൊ ന്‌കാബേൽ... ആമ്മീൻ. കുക്കോയോ ശ്ലോമ്മോ ശ്ലോമ്മോ സവിധകരേ! ദൂരസ്ഥന്മാരേ! മ്ശിഹായുത്ഥിതനൊന്നിച്ചു-ചിതറിപ്പോയോരെ തോമാശ്ലീഹാ-വിശ്വാസം പൂണ്ടു സ്ഥിരനായ് ശീമോൻ- മാലഖിലം മാഞ്ഞു ഊലി മറച്ചു കയ്യാപ്പാ- സംഘം കേഴുന്നു സഭയും മറിയാമും പ്രിയരും- സ്‌തുതി പാടീടുന്നു ഹാലേലുയ്യാ-ഉഹാലേലുയ്യാ. ബാറെക്മോർ. ശുബഹൊ... ഉത്ഥാനദിനേ സൗധത്തിൽ കല്പിച്ചാൻ നാഥൻ ശിഷ്യന്മാരൊടു വത്സലരെ! ശ്ലോമ്മോ എന്നേവം അഴലും വ്യഥയും -പാടേ മായിച്ചു ശമമൊടു ശാന്തി- നൽകീ പരിപൂർണ്ണം അരുളിചെയ്താൻ നിങ്ങളിലീ-ശ്ലോമ്മോ വാഴട്ടെ ദുഷ്ടനിൽനിന്നും രക്ഷിതരാ-മതിനാൽ ദിനരാത്രം ഹാലേലുയ്യാ-ഉഹാലേലുയ്യാ.
(ഇവിടെ ഉയർപ്പിക്കപ്പെട്ട വി.സ്ലീബാ, വി. ഏവൻഗേലിയോൻ, പരിശുദ്ധന്മാരുടെ തിരുശേഷിപ്പുകൾ ഉൾക്കൊള്ളുന്ന ഗ്ലൂസ്‌സ്കാമൊ (പേടകം), കുട, കൊടി ആദിയായവയോടു കൂടി വടക്കേ വാതിൽവഴി ഇറങ്ങി പ്രദക്ഷിണം നടത്തി തെക്കേവാതിൽവഴി പ്രവേശിക്കുന്നു) പ്രദക്ഷിണഗീതം - കുപൌലോസ് ഓ മറിയാമേ! ഞാൻ - തോട്ടക്കാ-രൻ തന്നെ ഞാൻ പറുദീസായേ - സ്ഥാപിച്ചോൻ ശ്രേ-ഷ്ഠൻ ഓ മറിയാമേ! ഞാൻ -ജീവികൾ തൻ-ജീവൻ താൻ പുനരുജ്ജീവനമോ-ടെഴുനേൽപും ഞാൻ-താൻ ഞാൻ കൊ-ല്ലപ്പെട്ടോൻ ഞാൻ ക-ല്ലറയാർന്നോൻ തൊട്ടീ-ടരുതേ,ഞാൻ - താതാ-ന്തിക മേറീട്ടില്ല മഹിമയൊടക്കബറീ-ന്നെഴുന്നേറ്റേ-നെന്നേവം ശിഷ്യന്മാരോടായ് -നീ സുവിശേഷി-ക്ക.
ഗദ്യം: മറിയാമെ ഞാൻ തോട്ടക്കാരനും പറുദീസായുടെ വലിയ സ്ഥാപകനുമാകുന്നു. മറിയാമെ ഞാൻ ഉയിർപ്പും പുന രുത്ഥാനവും സകല ശ്വാസത്തിന്റെയും ജീവനുമാകുന്നു. മറിയാമെ ഞാൻ കൊല്ലപ്പെട്ടവനും കബറടക്കപ്പെട്ടവനുമാകു ന്നു നീ എന്നെ തൊടരുത് എന്തുകൊണ്ടെന്നാൽ ഞാൻ എന്റെ പിതാവിൻ്റെ അടുക്കലേക്ക് കയറിയിട്ടില്ല. ആകയാൽ ഞാൻ മഹത്വത്തോടെ കബറിൽ നിന്ന് ഉയിർത്തുവെന്ന് ശ്ലീഹ ന്മാരോട് ചെന്ന് അറിയിക്കുക. (യോഹന്നാൻ 20:11-18)
(പള്ളിയിൽ പ്രവേശിച്ചയുടനെ വായനകൾ) സൂമ്മോറൊ നാഥാ! പരിശുദ്ധന്മാ-ർ തൻ-സഭയിൽ വാനിടമങ്ങയുടെ വിസ്‌മയകരമാം കാര്യ-ങ്ങൾ-സാക്ഷിക്കും വിശ്വാസമതും സ്വർഗ്ഗോപരിയാം സ്വർഗ്ഗ-ത്തിൽ-കർത്താവിനു സന്നിഭനേ-വൻ ദൂതരിലാരുണ്ടവനു-സമൻ- പാവനസഭയിൽ ഞാനെ-ന്നും വാഴ്ത്തും കർത്താവിൻ കൃ-പയെ-ഘോഷിച്ചിടു മെന്നെന്നേ-ക്കും വിശ്വാസത്തേയെൻവദനം-ഹാലേലുയ്യാ
പഴമ വായന : ലേവ്യ 23:26-32, മീഖാ 7:8-13, 0.57:19-20, 60:17-22 ശ്ലീഹാവായന : 1 പത്രോസ് 5: 5 - 14 ലേഖനം വായന : റോമർ 10: 1- 27
ഹുലോലൊ - പെത്ഗോമൊ ഹാലേ ഉഹാലേ... വാനാനന്ദിക്കും ക്ഷിതി സന്തോഷിക്കും കശിഹാരാജാവിന്നുത്ഥാനത്തിൽ- ഹാലേ... വി. ഏവൻഗേലിയോൻ (വി. യോഹന്നാൻ 13:34-35, 19-15, 14:27 ,15:11-15, 17-19) “അന്യോന്യം സ്നേഹിപ്പിൻ" എന്നൊരു പുതിയ കല്പന ഞാൻ നിങ്ങൾക്കു തരുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ച പ്രകാരംതന്നെ നിങ്ങളും പരസ്‌പരം സ്നേഹിക്കേണം. പര സ്പരസ്നേഹം നിങ്ങളിൽ ഉണ്ടായിരിക്കുമെങ്കിൽ അതു കൊണ്ട് നിങ്ങളെൻ്റെ ശിഷ്യന്മാരാകുന്നു എന്നു എല്ലാവരും അറിയും. ഞാൻ നിങ്ങൾക്കായ് സമാധാനത്തെ വിട്ടിരിക്കു ന്നു. എൻ്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു. ഞാൻ നിങ്ങൾക്ക് തരുന്നത് ലോകത്തിൽ നൽകപ്പെടുന്നതു പോലെയല്ല. നിങ്ങളുടെ ഹൃദയം ചലിക്കരുത് ഭയപ്പെടുകയു മരുത്. എൻ്റെ സന്തോഷം നിങ്ങളിലിരിപ്പാനും നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാനും ആയിട്ട് ഞാൻ ഇതുകളെ നിങ്ങളോടു പറഞ്ഞിരിക്കുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ച തുപോലെ നിങ്ങളും പരസ്‌പരം സ്നേഹിക്കേണം എന്നുള്ള താകുന്നു എൻ്റെ കല്പന. ഒരുവൻ തൻ്റെ സ്നേഹിതന്മാർക്കു വേണ്ടി തൻ്റെ ജീവനെക്കൊടുക്കുന്നതിനേക്കാൾ വലുതായി ട്ടുള്ള സ്നേഹമില്ല. ഞാൻ നിങ്ങളോട് കൽപ്പിക്കുന്നതെല്ലാം നിങ്ങൾ പ്രവർത്തിച്ചാൽ നിങ്ങൾ എൻ്റെ സ്നേഹിതന്മാരാ യിരിക്കും. ഇനി ഞാൻ നിങ്ങളെ ദാസന്മാരെന്നു വിളിക്കുന്നി ല്ല. എന്തെന്നാൽ ദാസൻ തൻ്റെ യജമാനൻ എന്തു ചെയ്യുവാൻ പോകുന്നു എന്നറിയുന്നില്ല. എന്നാൽ ഞാൻ എന്റെ പിതാ വിൽ നിന്ന് കേട്ടതല്ലാം നിങ്ങളോട് അറിയിച്ചതുകൊണ്ട് നിങ്ങളെ സ്‌സ്നേഹിതന്മാരെന്ന് ഞാൻ വിളിച്ചിരിക്കുന്നു. * നിങ്ങൾ പരസ്‌പരം സ്നേഹിപ്പാനായിട്ട് ഞാൻ ഇങ്ങനെ കല്പ്പിക്കുന്നു. ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കിൽ നിങ്ങൾക്കുമുമ്പേ അതു എന്നെ ദ്വേഷിച്ചു കഴിഞ്ഞു എന്നറി ഞ്ഞുകൊൾവിൻ നിങ്ങൾ ലോകസംബന്ധികളായിരുന്നുവെ ങ്കിൽ-ലോകം സ്വന്തമായുള്ളതിനെ-സ്നേഹിക്കുമായിരുന്നു. എന്നാൽ നിങ്ങൾ ലോകസംബന്ധികളല്ല. എന്തെന്നാൽ ലോകത്തിൽ നിന്ന് നിങ്ങൾ എന്നാൽ തിരഞ്ഞെടുക്കപ്പെട്ടവരാ കുന്നു. അതുകൊണ്ടാണ് ലോകം നിങ്ങളെ ദ്വേഷിക്കുന്നത്. അനന്തരം ബീമായിലൊ മദ്ബഹായിലൊ നിന്നുകൊണ്ട് സ്ലീബാ ആഘോഷം നടത്തുന്നു
സ്ലീബാ ആഘോഷം കിഴക്കോട്ട് തിരിഞ്ഞുനിന്നുകൊണ്ട് പ്രാർത്ഥന പട്ടക്കാരൻ : ശുബ്ഹൊ... ജനം: വാലൈൻ... തൻ്റെ വധത്താൽ മേലുള്ളവർക്ക് ശാന്തി നൽകിയ സമാധാനവും തൻ്റെ ബലി സമർപ്പണത്താൽ താഴെയുള്ള വരെ രമ്യമാക്കിയ രക്ഷിതാവും ഭിന്നിച്ചിരുന്നവരെ തന്റെ പുന രുത്ഥാനത്താൽ യോജിപ്പിച്ച സ്നേഹവും ആയ കർത്താവേ! നിൻ്റെ ഈ പുനരുത്ഥാനദിവസത്തിൽ ഭൂതലത്തിലെ കല ഹത്തെ ശമിപ്പിക്കണമെ. എല്ലാവിധ ഉപദ്രവത്തിൽ നിന്നും നിന്റെ സ്ലീബായാൽ ഞങ്ങളെ കാത്തുകൊള്ളണമെ. ഞങ്ങൾ നിന്നെയും നിന്റെ പിതാവിനെയും വിശുദ്ധ റൂഹായേയും ഇപ്പോഴും എപ്പോഴും എന്നേയ്ക്കും സ്തോത്രം ചെയ്യുമാറാ കണമെ. ഹോശോ... ആമ്മീൻ മസ്അക്കോനൂസൊ നാഥാ! കരുണാ സാഗരമേ! പുനരുത്ഥാനപ്പെരുന്നാളിൽ നിന്മാനത്തിനുയോഗ്യമതാം വചനങ്ങളെ ഞാൻ പാടീടും നിൻസ്ലീബായാൽ രക്ഷിതരാം പുറജാതികളിപ്പെരുന്നാളിൽ സ്തുതിയാൽ നിന്നെക്കീർത്തിക്കും- ഞങ്ങളുമർത്ഥിച്ചോ-തുന്നു. കുറിയേ... കുറിയേ... കുറിയേ...
പടിഞ്ഞാറോട്ട് തിരിഞ്ഞു നിന്നുകൊണ്ട് പ്രാർത്ഥന പട്ടക്കാരൻ : ശുബ്ഹൊ... ജനം: വാലൈൻ... ഞങ്ങളുടെ മ്ശിഹാതമ്പുരാനേ! നിൻ്റെ പുനരുത്ഥാ നത്തിൽ ഞങ്ങൾ സന്തോഷിച്ച് ആഹ്ളാദിച്ച് ആനന്ദിക്കുന്നു. നിൻ്റെ നിരപ്പും സമാധാനവും ഞങ്ങളിൽ വാഴുമാറാകണമെ. നിൻ്റെ സ്നേഹവും പ്രീതിയും ഞങ്ങളിൽ വസിപ്പിക്കേണ മെ. നിൻ്റെ സ്ലീബായെ വന്ദിക്കുവാനും നിൻ്റെ പുനരുത്ഥാ നത്തെ ഏറ്റു പറയുവാനും ഞങ്ങൾക്ക് കൃപനൽകേണമെ. ഞങ്ങളെയും ഞങ്ങളുടെ മരിച്ചുപോയവരെയും നിന്റെ രാജ്യ ത്തിൽ ആനന്ദിപ്പിക്കേണമെ, ഞങ്ങളുടെ കർത്താവും നിത്യ ദൈവവുമേ! നിൻ്റെ കർതൃത്വത്തെ ഞങ്ങൾ സ്‌തുതിക്കുമാ റാകണമെ. മോറാൻ... ആമ്മീൻ മസ്അക്കോനൂസൊ ഉത്ഥാനത്തിൻ പരമാർത്ഥം ബോധപ്പെട്ടെല്ലാവർക്കും എങ്കിലുമിതിലാമൂഢജനം298 ഉയിർപ്പു പെരുന്നാൾ ഹന്തനിഷേധമുയർത്തുന്നു. യൂദജനത്താൽ ക്രൂശിതനോ മഹിമയൊടക്കബറീന്നേറി പ്രർത്ഥനയോടുധുനാഞങ്ങൾ അർത്ഥിച്ചീവിധമോതുന്നു. കുറിയേ... കുറിയേ... കുറിയോ...
വടക്കോട്ടു തിരിഞ്ഞുനിന്നുകൊണ്ട് പ്രാർത്ഥന പട്ടക്കാരൻ : ശുബ്ഹൊ... ജനം: വാലൈൻ... ദൈവമായ കർത്താവേ! നിൻ്റെ സ്ലീബായുടെ പാർശ്വങ്ങളിൽ മറയ്ക്ക പ്പെടുവാനും നിൻ്റെ പുനരുത്ഥാന ത്തിൽ സദൃശ്യരായിത്തീരുവാനും നിൻ്റെ ഉയിർപ്പിൽ വിശ
സിക്കുവാനും നിൻ്റെ ഏവൻഗേലിയോനിലെ കൽപ്പനകളെ ആചരിക്കുവാനും നിൻ്റെ ന്യായപ്രമാണം അനുഷ്‌ഠിക്ക വാനും നിന്നെ സ്നേഹിച്ചവരായ നീതിമാന്മാരുടേയും പുണ വാന്മാരുടേയും പ്രാർത്ഥനകളിൽ അഭയം പ്രാപിച്ച് സഹായ ലഭിക്കുവാനും ഞങ്ങളെ യോഗ്യരാക്കണമെ. അവരുടെ അപേക്ഷകൾ മൂലം ഞങ്ങൾക്കും ഞങ്ങളുടെ പരേതർക്കു പാപപരിഹാരം നൽകണമെ. ഞങ്ങൾ നിന്നേയും നിനെ പിതാവിനേയും നിൻ്റെ പരിശുദ്ധറൂഹായെയും ഇപ്പോഴ എപ്പോഴും എന്നേയ്ക്കും സ്തോത്രം ചെയ്യുമാറാകണമെ ഹോശൊ... ആമ്മീൻ മസ്അക്കോനുസൊ കർത്താവ! നിൻജനതതിമേ ലാർദ്രതകാണിച്ചീടണമേ! താവകമാമവകാശത്തിൽ ലേശമജാഗ്രത കാട്ടരുതേ! നിൻ സ്ലീബായിൻ വൻകൊടിയാൽ ഉന്നിനക്കു പെരുന്നാൾ ക്രൈസ്‌തവമകുട മുയർത്തണമെ. പ്രാർത്ഥനയോടധുനാ ഞങ്ങൾ അർത്ഥിച്ചീവിധമോതുന്നു. കുറിയേ... കുറിയേ... കുറിയേ...
തെക്കോട്ടു തിരിഞ്ഞു നിന്നുകൊണ്ട് പ്രാർത്ഥന പട്ടക്കാരൻ : ശുബ്ഹൊ... ജനം: വാലൈൻ... ദൈവമായ കർത്താവേ! മൂന്നാം ദിവസമുള്ള നിൻ്റെ പുനര ത്ഥാനത്തിന്റെ ഈ ദിവസത്തെ സ്വർഗ്ഗീയസൈന്യങ്ങളോടെ രുമിച്ച് പുകഴ്ത്തുവാൻ ഞങ്ങളെ യോഗ്യരാക്കണമെ. ആന അപൂർവ്വം നിൻ്റെ പെരുന്നാളുകൾ കൊണ്ടാടി നിന്നിൽനിന്ന് നന്മകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഞങ്ങളെ അർഹരാക്കണമെ. നിൻ്റെ വിശുദ്ധ സ്ലീബായാലും വിശുദ്ധ ന്മാരിൽ വസിച്ചിരിക്കുന്ന നിൻ്റെ ശക്തിയാലും കോപത്തിൻ്റെ വടികളും സകല ശിക്ഷകളും ഞങ്ങളിൽ നിന്ന് നീക്കിക്കള യണമെ. ഞങ്ങൾ നിന്നേയും നിൻ്റെ പിതാവിനെയും വിശുദ്ധ റൂഹായേയും ഇപ്പോഴും എപ്പോഴും എന്നേ യ്ക്കും സ്തുതിച്ചു സ്തോത്രം ചെയ്യുമാറാകണമെ. ഹോശോ... ആമ്മീൻ. മസ്അക്കോനൂസൊ പീഢിതനും രോഗാർത്തനും സാധുവിനും ധനഹീനനും ഗതിയറ്റോനും വിധവയ്ക്കും തുണയായ് നാഥൻ മേന്മയെഴും തൻശാന്തിയെയീജനതയിലും സഭയിതിലും നിവസിപ്പിക്കാൻ പ്രാർത്ഥനയോടധുനാഞങ്ങൾ അർത്ഥിച്ചീവിധമോതുന്നു. കുറിയേ...കുറിയേ...കുറിയേ...
ഹൗദ് മാലാഖെ കിഴക്കോട്ടു തിരിഞ്ഞുനിന്നുകൊണ്ട് പട്ടക്കാരൻ : ദുതന്മാർ സേ-വിപ്പോനേ! ജനം : ഈശാ! നീ പരിശുദ്ധൻ പട്ടക്കാരൻ : ക്രോബേന്മാർ വാഴ്ത്തുന്നോനേ! ജനം: ശക്താ നീ പരുശുദ്ധൻ പട്ടക്കാരൻ : സ്രാപ്പികൾ കാദീ-ശാർപ്പോനേ! ജനം : മൃതിഹീനാ! നീ പരുശുദ്ധൻ പട്ടക്കാരൻ : പാപികളനുതാപത്തോടൊത്തർത്ഥിച്ചോതുന്നു. ജനം : ഞങ്ങൾക്കായ് പുനരുത്ഥിതനേ! കൃപചെയ്യേണം. ഗദ്യം : ഞങ്ങൾക്കുവേണ്ടി ഉയിർത്തെഴുന്നേറ്റവനെ ഞങ്ങളു മേൽ കരുണ ചെയ്യുമെ.
പടിഞ്ഞാറോട്ടു തിരിഞ്ഞു നിന്നുകൊണ്ട്
പട്ടക്കാരൻ : തീമയർ ഹാലൽ-ചൊൽവോനേ! ജനം : ഈശാ! നീ പരിശുദ്ധൻ പട്ടക്കാരൻ : ആത്മീയർ ശ്ലാ-ഘിപ്പോനേ! ജനം : ശക്താ! നീ പരിശുദ്ധൻ പട്ടക്കാരൻ : മണ്മയാരാഘോ-ഷിപ്പോനേ! ജനം : മൃതിഹീനാ! നീ പരിശുദ്ധൻ പട്ടക്കാരൻ : വിശ്വാസിനിയാം തിരുസഭതൻ സുതരർത്ഥി ക്കുന്നു ജനം: ഞങ്ങൾക്കായ് പുനരുത്ഥിതനേ! കൃപചെയ്യേണം
വടക്കോട്ട് തിരിഞ്ഞുനിന്നുകൊണ്ട്
പട്ടക്കാരൻ : മേലുള്ളോർ മാ-നിപ്പോനേ! ജനം : ഈശാ! നീ പരിശുദ്ധൻ പട്ടക്കാരൻ : മദ്ധ്യമർ കീർത്തി-ക്കുന്നോനേ! ജനം : ശക്താ! നീ പരിശുദ്ധൻ പട്ടക്കാരൻ : കീഴുള്ളോർ കൂ-പ്പു-ന്നോനേ! ജനം : മൃതിഹീനാ! നീ പരിശുദ്ധൻ പട്ടക്കാരൻ : പാപികളനുതാപത്തോടൊത്തർത്ഥിച്ചോതുന്നു ജനം : ഞങ്ങൾക്കായ് പുനരുത്ഥിതനേ! കൃപ ചെയ്യേണം.
തെക്കോട്ടു തിരിഞ്ഞുനിന്നുകൊണ്ട്
പട്ടക്കാരൻ : നാഥാ! കൃപചെയ്തീടേണം ജനം : നാഥാ കൃപചെയ്യുക കനിവാൽ പട്ടക്കാരൻ : നാഥാ! കർമ്മാർത്ഥനകളെ നീ കൈക്കൊണ്ടും കൃപചെയ്തീടേണം ജനം : ദേവേശാ! തേ സ്തോത്രം പട്ടക്കാരൻ : സ്രഷ്‌ടാവേ! തേ സ്തോത്രം ജനം : പാപികളാം ദാസരിലലിയും മിശിഹാരാജാവേ! സ്തോത്രം ബാറെക്മോർ പട്ടക്കാരൻ : സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ!... (പട്ടക്കാരൻ സ്ലീബാ കൊണ്ട് ജനത്തെ മുദ്ര കുത്തുന്നു പിന്നീട് മദ്ബഹായിലേക്ക് പ്രവേശിച്ച് കുരിശു ത്രോണോസിന്മേൽ വച്ച ശേഷം ജീവന്റെ മേശക്കും (ത്രോണോസും) വി.സ്ലീബായ്ക്കും, വി ഏവൻഗേലിയോനും, വി.കബറിനും, പരിശുദ്ധന്മാരുടെ അംശ ങ്ങൾക്കും (തിരുശേഷിപ്പുകൾക്കും) സമാധാനം കൊടുക്കുന്നു. പട്ടക്കാരും ശെമ്മാശന്മാരും ജനങ്ങൾ മുഴുവനും ഒരോരുത്തരായി സമാധാനം കൊടുത്ത് അന്യോന്യം നിരപ്പാകുകയും ക്ഷമിക്കുകയും ചെയ്യണം. ഈ സമയത്ത് താഴെ കാണുന്ന ഗീതം ചൊല്ലുന്നു.) ബ്‌സപ്പറൊ ഹസാവുയ് 1.ശ്ലോമ്മോ-ബലിവേദി! സ്ലീബാ! ശ്ലോമോ-നിർമ്മലമാം -കബറേ! ശ്ലോമ്മോ- ഏവൻഗേ-ല്യോനേ! ശുദ്ധ-ന്മാരെ! വൈദി-കരേ! ശ്ലോമ്മോ-ശെമ്മാശ്ശന്മാരേ! സഭ ത-ന്നാത്മജരേ! ശ്ലോമ്മോ.
2. ഞങ്ങൾ-ക്കുളവായീടട്ടെ നാഥാ! രക്ഷകനേ! മശിഹാ! നിൻ ശ്ലോ-മ്മോയും ശൈ-നോയും തമ്മിൽ -ചുംബിക്ക-ട്ടെങ്ങൾ എങ്ങും -ലോകാന്ത്യത്തോളം നിൻഗ്ലോ-മ്മോ വാണീ-ടട്ടെ.
3.ശുശ്രൂ-ഷകരേ! ജനമേ! കേൾ പരിശുദ്ധാ-ചാര്യ-ന്മാരേ! ശുദ്ധ-ന്മാർ തൻവാ-ഴ് വേൽപ്പിൻ ശ്ലോമ്മാ- യന്യോന്യം -നൽകിൻ വാസം- ചെയ്തീടട്ടെന്നും കർത്താ-വിൻ ശ്ലോമോ-നമ്മിൽ.
4. നല്ല-ത്ഥാനത്തിൻ നാളോ ടുതുഷ് ക്കാലത്തെ ന്നാളും ഞങ്ങൾ-ക്കുളവായീ-ടട്ടെ താതൻ -ദൈവത്തിൻ- ശൈനൊ ഏകൻ -പുത്രൻ തൻശ്ലോമോ ശുദ്ധ-ത്മാവിന്നാ-വാസം.
5.ദയറാ -ദേവാഗാരങ്ങൾ കീശാ! കാവൽ നിൻ -ശാന്തി സ്ലീബാ -യാൽ ശുദ്ധ-തനൽകി പ്പെരുന്നാളിൽ മോദി-പ്പിക്ക നിൻശ്ലോ-മ്മോയും ശൈനോയും ഞങ്ങൾ സഹിതം വാ-ഴട്ടെ.
ഗദ്യം: മദ്ബഹായ്ക്കും സ്ലീബായ്ക്കും സമാധാനം പരി.കബ റിനും സമാധാനം ഏവൻഗേലിയോനും പരിശുദ്ധന്മാരുടെ കൂട്ടത്തിനും പട്ടക്കാർക്കും ശെമ്മാശന്മാർക്കും സഭയുടെ സകല പ്രജകൾക്കും സമാധാനം. ഞങ്ങളുടെ രക്ഷകനായ കർത്താവായ യേശുമ്ശിഹാ നിൻ്റെ നിരപ്പും സമാധാനവും ഞങ്ങളോടുകൂടെയും ഞങ്ങ ളുടെ ഇടയിലും വസിക്കണമെ. ഞങ്ങൾ തമ്മിൽ തമ്മിൽ ആലിംഗനം ചെയ്യുമാറാകണമെ. ലോകാവസാനം വരെ നാലു ഭാഗങ്ങളിലും സമാധാനം വാഴുമാറാകണമെ.
ശോഭയുള്ളവരും വിശുദ്ധന്മാരുമായ പട്ടക്കാരും ശെമ്മാശന്മാരും സകല ജനങ്ങളുമേ! നിങ്ങൾ പരിശുദ്ധന്മാരാൽ വാഴ്ത്തപ്പെടുവിൻ. തമ്മിൽ തമ്മിൽ സമാധാനം കൊടുപ്പിൻ, നമ്മുടെ കർത്താവിൻ്റെ നിരപ്പും സമാധാനവും നമ്മോടുകൂ ടെയും നമ്മുടെ ഇടയിലും ഉണ്ടായിരിക്കട്ടെ. പിതാവായ ദൈവത്തിൻ്റെ നിരപ്പും, ഏക പുത്രന്റെ സമാധാനവും, പരിശുദ്ധാത്മാവിൻ്റെ ആവാസവും നിൻ്റെ ഉയിർപ്പിൻ്റെ ആനന്ദമുള്ള പെരുന്നാളിലും ഞങ്ങളുടെ ആയു ഷ്ക്കാലം മുഴുവനും ഞങ്ങളോടുകൂടെയും ഞങ്ങളുടെ ഇട യിലും ഉണ്ടായിരിക്കണമെ.
ഞങ്ങളുടെ കർത്താവേ! നിൻ്റെ നിരപ്പ് ഞങ്ങളുടെ സഭകളെ കാക്കുമാറാകട്ടെ. നിൻ്റെ സമാധാനം ഞങ്ങളുടെ ദയ റാകളെ നിലനിർത്തുകയും നിൻ്റെ സ്ലീബാ ഞങ്ങളുടെ ദേഹി കളെ ശുദ്ധീകരിക്കുകയും നിൻ്റെ പെരുന്നാൾ ഞങ്ങളുടെ ആത്മാക്കളെ ആനന്ദപ്പിക്കുകയും നിൻ്റെ നിരപ്പും സമാധാ നവും ഞങ്ങളോടുകൂടെയും ഞങ്ങളുടെ ഇടയിലും വസിക്കു കയും ചെയ്യണമെ. തുടർന്ന് സ്ലീബായാലും വി. ഏവൻഗേലിയോനാലും പരിശുദ്ധ ന്മാരുടെ തിരുശേഷിപ്പുകളാലും (അംശങ്ങളാലും) വാഴ്ത്തപ്പെ ടുവാനായി വി. സ്ലീബാ എടുത്ത് മദ്ബഹാ വാതിൽക്കൽ വെയ്ക്കു കയും ആ സമയത്ത് പട്ടക്കാർ ശെമ്മാശന്മാർ തമ്മിൽ തമ്മിലും ആത്മേനികൾ പട്ടക്കാരുടെ കരങ്ങൾ ചുംബിച്ചും ശെമ്മാശ ന്മാർക്കും ആത്മേനികൾക്കും പരസ്പ്പരം സമാധാനം നല്കു കയും ചെയ്യണം. ഈ സമയത്ത് താഴെ കാണുന്ന സുഗീസൊ ചൊല്ലുന്നു. സുഗീസൊ - ഹ്ദൗ ആമ്മെ ജാതികളെ! മോദിപ്പിൻ-മറിയാമോ-തീ താതനെയാ-ർന്നെൻ തനയൻ-കബറീന്നേ-റീ.
ദ്യുതിസുതരേ! ദ്യുതിസുതരേ! ദ്യുതിയാസ-ന്നം പാരൊളിയാം- പകലിതിനെ- സ്തോത്രം ചെ-യ് വിൻ.
ഉപഗതമാ-യുത്ഥാനം -ശിഷ്യന്മാ-രേ! കരയായ‌്വിൻ- കരയായ്‌വിൻ -ഗുരുവെഴുന്നേ-റ്റു.
പ്രഭകണ്ടി-ട്ടാരെന്നവളാരായു-ന്നു ഇതു ഞാൻ താ-നെന്നവളെ- ബോധിപ്പിച്ചാൻ.
മറിയാം താ-നുൻ മുഖിയായ് -നിലകൊള്ളു-ന്നോൾ വെളിവാകാ-ൻ വരുവോനെ- കണ്ടാളാ-ദ്യം.
ഉഴറിച്ചെ ന്നറിയിപ്പിൻ - ശ്ലീഹന്മാരെ ഉയിരാർന്നേ-നുയിരാർന്നേൻ- പതറീടേണ്ടാ.
ഗുരുവുയിരാർ-ന്നെന്നൊരുനൽ- ദൂതേകീ-ടിൻ നൽപകലിൽ -ഭാഗ്യമെഴും- ശ്ലീഹന്മാർ-ക്കായ്.
മൃതിപുരിയെ -പ്പാഴാക്കിയ-മൃതനായോൻ -താൻ മണവറയിൽ -ദുതരിതാ -വെള്ളങ്കി-ക്കാർ.
തോഷമൊട-പ്രേഷിതരോ- ടോതി സ്ത്രീ-കൾ ധീരതയൊടു മേവിൻ-ഗുരു ജീവൻ നേ-ടി.
ശീമോനേ! വീക്ഷിക്കുക- പരമോത്ഥാനം അവനേയേ-റ്റിക്ഷിതിയിൽ- നീ സാക്ഷി-ക്ക.
സുതനുയിർപൂ-ണ്ടീഹൂദാ-മൃതനായ് താ-നേ കയ്യാപ്പാ-തലതാഴ്ത്തി -ഹന്നാൻ വെമ്പി.
വാനവരാ-വനിതകളോ-ടറിയിക്കു-ന്നു മണവാളൻ -മൃതിപുരിയീന്നുയിരാർന്നേ-റി.
പാഞ്ഞൊളിവിൽ-പോയോരെ- മിഴിനീർ നീ-ക്കിൻ ഗുരുവുയിരാ-ർന്നുന്നമനം -മൌലിക്കേ-കിൻ.
വൻപ്രഭയാൽ -കാവൽക്കാർ-വിറയൽപൂ-ണ്ടു നിരനിരയായ്- ദൂതന്മാർ -സത്യം പാ-ടി.
പ്രഭനിശയേ -ബന്ധിച്ചു-പുലർകാല-ത്തിൽ പ്രഭയുദയം- ചെയ്തതിനാ-ലിരുൾ മായു-ന്നു.
നിദ്രയ്ക്കായ -വീരൻ മൃതി -ലോകം പൂ-കി മതിയാകാ-ഞ്ഞുണർവാർന്ന-പ്പുരിധൂളിച്ചാൻ.
മശിഹായാം -പൊൻപുലരി! സ്തോത്രം സ്തോ-ത്രം സ്തോത്രം തേ -താത വിശു-ദ്ധാത്മാവിന്നും.
St. Mary’s Syriac Church of Canada Mississauga |