Good Friday

St. Mary’s Syriac Church of Canada Mississauga

പ്രഭാത നമസ്‌ കാരം

കൗമാ

(ബ്  എദോനൊ ദുസഫരോനദേവുനെസ്‌ ഗുദ്‌ ലെ )

പീഡ്ദാതാഴ്‌ ചകളാല്‍ നമ്മെ-വീണ്ടോനാം 

മശി-ഹായേ വാഴ ത്തിനമിക്കാംപുലര്‍കാലെ (മൂന്നു തവണ) 

 

(ലോക്  മോര്‍ തെശുബുഹത്തോ)

നാഥാ! തേ സ്‌ തുതിയും മാനം തതന്നും 

മഹിമാ വന്ദനകള്‍ ശുദ്ധാത്മാവിന്നും 

ഉണ്ടാകള്‍ കൃപ പാപികളാം ഞങ്ങളിലും, 

മേലാമുറിശലേം വാതില്‍ക്കുള്ളില്‍ നിന്‍ 

സിംഹാസനമനയണമീ പ്രാര്‍ത്ഥന മശിഹാ! 

സ്‌തോത്രം കര്‍ത്താവെ സ്‌ തോത്രം കര്‍ത്താവെ! 

നിത്യം ശരണവുമെ! സ്‌ തോ്രതം-ബാറെക്‌ മോര്‍ 

 

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ 

 

പ്രാരംഭ പ്രാര്‍ത്ഥന സങ്കീര്‍ത്തനം -51

ദൈവമെ നിന്റെ കൃപപോലെ എന്നോടു കരുണ ചെയ്യണമേ. നിന്റെ കരുണയുടെ ബഹുത്വത്തിന്‍ പ്രകാരം എന്റെ പാപങ്ങള്‍ മായിച്ചുകളുയണമേ. എന്റെ അന്യായത്തില്‍ നിന്നു എന്നെ നന്നായി കഴുകി എന്റെ പാപങ്ങളില്‍ നിന്നും എന്നെ വെടിപ്പാക്കണമേ. എന്തെന്നാല്‍ എന്റെ അതിക്രമങ്ങള്‍ ഞാന്‍ അറിയുന്നു. എന്റെ പാപങ്ങള്‍ എപ്പോഴും എനിക്കു എതിരായി ഇരിക്കുന്നു. 

നിന്നോടു തന്നെ ഞാന്‍ പാപം ചെയ്‌ തു. നിന്റെ തിരുമുന്‍പില്‍ തിന്മകള്‍ ഞാന്‍ ചെയ്‌ തു. എന്തെന്നാല്‍ നിന്റെ വചനത്തില്‍ നീ നീതീകരിക്കപ്പെടുകയും നിന്റെ ന്യായ വിധികളില്‍ നീ ജയിക്കുകയും ചെയ്യും. എന്തെന്നാല്‍ അന്യായത്തില്‍ ഞാന്‍ ഉല്‍ഭവിച്ചു, പാപങ്ങളില്‍ എന്റെ മാതാവു എന്നെ ഗര്‍ഭം ധരിക്കുകയും ചെയ്‌ തു.

എന്നാല്‍ നീതിയില്‍ നീ ഇഷ്ടപ്പെട്ടു നിന്റെ ജ്ഞാനത്തിന്റെ രഹസ്യങ്ങള്‍ എന്നെ നീ അറിയിച്ചു. നിന്റെ സോപ്പാ കൊണ്ടു എന്റെമേല്‍ തളിക്കണമേ. ഞാന്‍ വെടിപ്പാക്കപ്പെടും. അതിനാല്‍ എന്നെ നീ വെണ്മയാക്കണമേ. ഉറച്ച മഞ്ഞിനേക്കാള്‍ ഞാന്‍ വെണ്മയാകും.

നിന്റെ ആനന്ദവും സന്തോഷവും കൊണ്ടു എന്നെ തൃപ്‌ തിയാക്കണമേ. ക്ഷീണമുള്ള എന്റെ അസ്ഥികള്‍ സന്തോഷിക്കും. ഏന്റെ പാപങ്ങളില്‍ നിന്നു നിന്റെ തിരുമുഖം തിരിച്ചു എന്റെ അതിക്രമങ്ങള്‍ ഒക്കെയും മായിക്കണമേ. ദൈവമെ വെടിപ്പുള്ള ഹൃദയം എന്നില്‍ സുൃഷ്ടിക്കണമേ. സ്ഥിരതയുള്ള ആത്മാവിനെ എന്റെയുള്ളില്‍ പുതുതാക്കണമേ. നിന്റെ തിരുമുന്‍പില്‍ നിന്നു എന്നെ തള്ളിക്കളയരുതെ. നിന്റെ വിശുദ്ധാത്മാവിനെ എന്നില്‍ നിന്നു എടുക്കയുമരുതെ.

എന്നാലോ നിന്റെ ആനന്ദവും രക്ഷയും എനിക്കു തിരിച്ചു തരണമേ. മഹത്വമുള്ള നിന്റെ ആത്മാവു എന്നെ താങ്ങുമാറാകണമേ. അപ്പോള്‍ ഞാന്‍ അതിക്രമ- ക്കാരെ നിന്റെ വഴി പഠിപ്പിക്കും. പാപികള്‍ നിങ്കലേക്കു തിരിയുകയും ചെയ്യും. എന്റെ രക്ഷയുടെ ദൈവമായ ദൈവമെ രക്തത്തില്‍ നിന്നു എന്നെ രക്ഷിച്ചു കൊള്ളണമേ. എന്റെ നാവു നിന്റെ നീതിയേ സ തുതിക്കും. കര്‍ത്താവെ ഏന്റെ അധരങ്ങള്‍ എനിക്കു തുറക്കണമേ. ഏന്റെ വായ്‌ നിന്റെ സ്‌ തുതികള്‍ പാടും എന്തെന്നാല്‍ ബലികളില്‍ നീ തിരുമനസ്സായില്ല ഹോമബലികളില്‍ നിരപ്പായതുമില്ല. ദൈവത്തിന്റെ ബലികള്‍ താഴ്‌ മയുള്ള 

 

ആത്മാവാകുന്നു. ദൈവം നൂറുങ്ങിയ ഹൃദയം നിരസിക്കുന്നില്ല 3 നിന്റെ ഇഷ്ടത്താല്‍ സെഹിയോനൊടു നന്മ ചെയ്യണമേ. യെറുശമലേമിന്റെ മതിലുകള്‍ പണിയെണമേ. അപ്പോള്‍ നീതി -ബലികളും ഹോമബലികളും നീ ഇഷ്ടപ്പെടും. അപ്പോള്‍ നിന്റെ ബലിപീഠത്തിന്മേല്‍ കാളകളെ (ബലിയായ്‌ അര്‍പ്പിക്കും. ദൈവമെ സ്‌ തുതി നിനക്കു യോഗ്യമാകുന്നു.           ബാറെക്‌ മോര്‍, ശുബഹോ മെന ഓലം

എനിയോനോ (ഹൊവ്‌ ദഹവൊബുകരോ)

 1 പാതകിപോല്‍-ഞങ്ങളെ രക്ഷിപ്പാന്‍

ന്യായ-സ്ഥാനം പ്രാപിതനെ! ദേവാ ദയ ചെയ്‌ തീടണമേ 

 

2. ദാസന്‍ തന്നടി കന്നത്തേറ്റു 

കുന്മ-ഷദാസരെ വീണ്ടോനേ ദേവാ 

 

3, തലമേൽ കോല്‍-കൊണ്ടടിയേറ്റിവര്‍ തന്‍ 

പാപംച്ചീട്ടു പൊളിച്ചോനേ ദേവാ 

 

4. മന്നവരും-വിധിനാഥന്മാരും 

കൊല്ലാന്‍ചതിവാലാര്‍ന്നോനേ ദേവാ 

 

5. നിര്‍ദോഷം-സകലവിധീശ്വരനെ 

ദോഷികളാല്‍ വിധിയേറ്റോനേ ദേവാ ബാറെക്‌ മോര്‍, 

                                                                       ശുബഹോ മെന ഓലം 

6. നീതിജ്ഞാപപുണ്യനിധെ! സ്വഹിതാല്‍ 

ദ്രോഹി-കളാല്‍ വിധിയേറ്റോനേ ദേവാ കുറിയേലായി സ്സോന്‍ 

 

സങ്കീര്‍ത്തനം 63

എന്റെ ദൈവമെ! നീ എന്റെ ദൈവമാകുന്നു ഞാന്‍ നിനക്കായി കാത്തിരിക്കും. 

ദാഹിച്ചും വരണ്ടും വെള്ളത്തിനായി ആഗ്ര-ഹിക്കുന്ന ഭൂമിപോലെ എന്റെ ആത്മാവു നിന്നേക്കുറിച്ചു ദാഹിച്ചിരിക്കുന്നു. എന്റെ ജഡവും നിനക്കായി കാത്തിരിക്കുന്നു. 

നിന്റെ ബലവും നിന്റെ ബഹുമാനവും കാണ്മാന്‍ ഇപ്രകാരം സത്യമായിട്ടു ഞാന്‍ നിന്നെ നോക്കി. 

എന്തെന്നാല്‍ നിന്റെ കരുണ ജീവനേക്കാള്‍ നല്ലതാകുന്നു. എന്റെ അധരങ്ങള്‍ നിന്നെ സ്‌ തുതിക്കും. 

ഞാന്‍ ജീവനോടിരിക്കുമ്പോള്‍ ഇപ്രകാരം ഞാന്‍ നിന്നെ വാഴ ത്തുകയും നിന്റെ നാമത്തില്‍ എന്റെ കൈകള്‍ ഉയര്‍ത്തുകയും ചെയ്യും. 

എന്റെ ആത്മാവു കൊഴുപ്പും മേദസ്സും കൊണ്ടെ-ന്നപോലെ പുഷ്ടിയാകും. എന്റെ വായ്‌ സ്‌ തുതിയുള്ള അധരങ്ങള്‍ കൊണ്ടു നിന്നെ മഹത്വപ്പെടുത്തുകയും ചെയ്യും. 

എന്റെ കിടക്കമേൽ ഞാന്‍ നിന്നെ ഓര്‍ത്തു. രാധ്രികാലങ്ങളില്‍ ഞാന്‍ നിന്നെ ധ്യാനിക്കുകയും ചെയ്‌ തു. 

എന്തെന്നാല്‍ നീ എനിക്കു സഹായക്കാരനായിത്തീര്‍ന്നു. നിന്റെ ചിറകുകളുടെ നിഴലില്‍ ഞാന്‍ മറക്കപ്പെടും. 

എന്റെ ആത്മാവു നിന്നെ പിന്തുടര്‍ന്നു. നിന്റെ വലത്തുകൈ എന്നെ താങ്ങുകയും ചെയ്‌ തു. 

എന്റെ ആത്മാവിനെ നശിപ്പിപ്പാന്‍ അന്വേഷിക്കുന്നവര്‍ ഭൂമിയുടെ ആഴങ്ങളിലേക്കു ശ്രവേശിക്കും. 

അവര്‍ വാളിനു ഏല്ലിക്കപ്പെടുകയും കുറുനരികള്‍ക്കു-ഭക്ഷണമായിത്തീരുകയും ചെയ്യും. രാജാവ്‌ ദൈവത്തില്‍ സന്തോഷിക്കും. 

അവനെ കൊണ്ടു ആണയിടുന്ന ഏവനും പുകഴ്‌ ചയുണ്ടാകും. എന്തെന്നാല്‍ അസത്യം പറയുന്നവരുടെ വായ്‌ അടക്കപ്പെടും.    ദൈവമെ സ്‌ തുതി നിനക്കു യോഗ്യമാകുന്നു.

ബാറെക്‌ മോര്‍, ശുബഹോ മെന ഓലം

ഗീതം (ഹാഈധു ഉഹദോനോ)

1 ദേവേശാ മശിഹാ-സ്വ-സ്‌ നേഹത്താല്‍ 

വിധി നിലയേ കുന്നത്തടിയേ 

റ്ടിമയില്‍ നിന്നും വീണ്ടോനേ! 

നിന്നെ-യാര്‍-ന്നേന്‍, കൃപ ചെയ്‌ കെന്മേല്‍ 

 

2 ദേവേശാ മശിഹാ സ്തീബായിന്മേല്‍ 

ഞങ്ങടെ രക്ഷക്കായ്‌ തുങ്ങി 

ജീവന്‍ മൃതിയാല്‍ തന്നോനേ! 

നിന്നെ-യാര്‍-ന്നേന്‍ കൃപ ചെയ്‌ കെന്മേല്‍ 

 

3.  ദേവേശാ മശിഹാ നിജവിനയത്താല്‍ 

താണവര്‍ ഞങ്ങളെയേറ്റിത്തന്‍ 

പാടാല്‍ പീഡ്മകള്‍ തീര്‍ത്തോനേ 

നിന്നെ-യാര്‍-ന്നേന്‍ കൃപ ചെയ്‌ കെന്മേല്‍ 

 

4. ദേവേശാ മശിഹാ! തിരുവിഷ്ടത്താല്‍

സ്ലീബായും പീഡയുമേറ്റി-

ട്ടാദാമ്യരെ രക്ഷിച്ചോനേ

നിന്നെ-യാര്‍-ന്നേന്‍ കൃപ ചെയ്‌ കെന്മേല്‍

                                     

5 ദേവേശാ മശിഹാ! പാപത്താല്‍ ദോഷം

തീണ്ടാത്തോരേകാ! സ്വഹിതാല്‍

ദോഷികള്‍ ഞങ്ങളെ വീണ്ടിടുവാന്‍

കുറ്റ-ത്തിന്‍-വിധിയേറ്റോനേ

നിന്നെ-യാര്‍-ന്നേന്‍ കൃപ ചെയ്‌ കെന്മേല്‍

                                       ബാറെക മോര്‍, ശുബഹോ മെനഓലം 

6 ദേവേശാ മശിഹാ! ഞങ്ങളെ രക്ഷിപ്പാന്‍

കഷ്ടതയും കുരിശും പേറി

ക്‌ നുമായാലുയിര്‍ തന്നോനേ

നിന്നെ-യാര്‍-ന്നേന്‍ കൃപ ചെയ്‌ കെന്മേല്‍,                                                               കുറിയേലായിസ്സോന്‍

 

സങ്കീര്‍ത്തനം-35

1 കര്‍ത്താവെ എന്നോടു നീ ന്യായം നടത്തണമേ എന്നോടു പോരാടുന്നവരൊടു നീ പോരാടണമേ. ആയുധവും പരിചയും പിടിച്ചു എന്റെ സഹായത്തിനായി എഴുന്നേല്‍ക്കണമേ.

ഇന്നാള്‍ നിന്നാന്‍-മാലിനമിച്ചാ-വിധിഗേഹത്തില്‍

സര്‍വവിധീശ-വിധീ-ശന്‍ താന്‍

പിഴയില്‍നിന്നും നമ്മെ വിടുര്‍ത്താന്‍ മല്‍സരികളില്‍ നി-

ന്നേറ്റാന്‍ ദുഷിപരിഹാ-സ-ങ്ങള്‍           കുറിയേലായിസ്സോന്‍

 

2 എന്റെ ആത്മാവിനെ അന്വേഷിക്കുന്നവര്‍ ലജ്ജിച്ചുപോകട്ടെ. എനിക്കു വിരോധമായി തിന്മ വിചാരിക്കുന്നവര്‍ പിന്തിരിഞ്ഞു നാണിച്ചുപോകട്ടെ. i

ഇന്നാള്‍ വിധിപതി-പീലാത്തോസെ! യിവനെ (ക്രൂശി-

ക്കെന്നാ യൂദന്മാരാ-ര്‍ത്തു,

ദ്രോഹികള്‍ ബാറാബായേ ചോദിച്ചുത്തമ സുതനെ

നിഹനിപ്പാന്‍ ക്രുശില്‍-തു-ക്കി,     കുറിയേലായിസ്സോന്‍

 

3 അവരുടെ വഴി ഇരുണ്ടുപോകട്ടെ അതില്‍ മാര്‍ഗ്ഗ്രഭംശം ഉണ്ടാകട്ടെ. ദൈവത്തിന്റെ ദൂതന്‍ അവരെ പിന്തുടരട്ടെ എന്തെന്നാല്‍ അവര്‍ എനിക്കായി കെണികള്‍ മറച്ചുവെക്കുകയും എന്റെ ആത്മാവിനുവേണ്ടി വലവിരിക്കുകയും ചെയ്‌ തിരിക്കുന്നു.

ഇന്നാള്‍ തുപ്പലണിഞ്ഞാനേദന്‍ നാഥന്‍ പറുദീ-

സ്സാദാമിനു-വീണ്ടും--ന-ല്‍കാന്‍,

നമ്മെ ദുഷ കൃതദാസ്യം നീക്കിക്കാപ്പാന്‍ ദാസ

(പഹരത്തെ കന്നത്തേറ്റാന്‍.                കുറിയേലായിസ്സോന്‍ 

 

4 കള്ളസാക്ഷികളെഴുന്നേറ്റു ഞാനറിയാതിരുന്നതിനെ എന്നോടു ചോദിച്ചു. നന്മക്കു തിന്മ അവര്‍ പ്രതിപകരം ചെയ്യുകയും, മനുഷ്യരുടെ ഇടയില്‍ നിന്നും എന്റെ ജീവനെ അവര്‍ നശിപ്പിക്കുകയും ചെയ്‌ തു.

ഇന്നാള്‍ ശിഷ്യന്മാരുടെ കൂറു തണുത്തു പരക്കം

പാച്ചിലിനെ ശരണം-തേ-ടി

ര്രുശകമദ്ധ്യേ സത്യത്തിന്‍ ഗുരുനാഥന്‍ തനിയേ

വൃഥയും പീഡയുമേ-ല്‍ക്കു-ന്നു               കുറിയേലായിസ്സോന്‍ 

 

5 എന്റെ സങ്കടത്തില്‍ അവര്‍ കൂട്ടം കൂടുകയും എനിക്കെതിരായി സന്തോഷിക്കുകയും ചെയ്‌ തു. ദീര്‍ഘ കാലത്തേക്കു എനിക്കെതിരായി അവര്‍ കൂട്ടംകൂടി. ഞാനോ അവരുടെ അഹങ്കാരം അറിഞ്ഞില്ലായിരുന്നു. അവര്‍ ആക്ഷേപിച്ചുകൊണ്ടു എന്റെ നേരെ പല്ലു കടിക്കുകയും ചെയ്‌ തു.

 

ഇന്നാള്‍ യൂദജനം വിളികുൂട്ടി. പീലാത്തോസെ!

മുശാതന്‍ നിയമത്തെ-യും

ശാബതിനെയുംജനത-തിയെയും തെറ്റിക്കുന്നോ

രീമാനുഷനെ ക്രൂശി-ക്ക                     കുറിയേലായിസ്സോന്‍

 

സങ്കീര്‍ത്തനം 59

1 എന്റെ ഹൃദയത്തിന്റെ തകര്‍ച്ചയേ നീ സാഖ്യപ്പെടുത്തി ശക്തീകരിക്കണമേ.

വിദ്വേഷികള്‍ ചെയ്‌ തതെന്തെന്നു

കേള്‍ക്കുവിനെല്ലാജാതികളും

സൃഷ്ട്രികള്‍ തന്നധിനായകനെ;

നിന്ദ്യ സ്ലീബാമേല്‍ തുക്കി

വന്നിടുവിന്‍-തന്നെ നമിച്ചീടാം               കുറിയേലായിസ്സോന്‍

 

2 അവരുടെ മേശ കെണിക്കായും അവരുടെ പ്രതികാരം വിരുദ്ധത്തിനായും ത്രീരട്ടെ.

ഭൂവാസികളെ ശ്രദ്ധിപ്പിന്‍-കൊലയാളിയേ ദോഷികളേറ്റു

സൃഷ്ട്ിഗണത്തിന്നുടയോനേ

വൈരത്താല്‍ ക്രൂശില്‍ തുക്കി

വന്നിടുവിന്‍-തന്നെ നമിച്ചീടാം               കുറിയേലായിസ്സോന്‍

 

3 കോപവും ക്രോധവും അവരുടെമേല്‍ ചൊരിയണമേ.

ച്രന്ദാര്‍ക്കന്മാര്‍ വാനത്തില്‍ മങ്ങി, കേണ്ട സൃഷ്ടികളും

സൃഷ്ട്ടികള്‍ സൃഷ്ടാവോടൊപ്പം

ഖേദിച്ചീടുന്നതു യുക്തം

വന്നിടുവിന്‍-തന്നെ നമിച്ചീടാം.                          കുറിയേലായിസ്സോന്‍

 

4 എന്തെന്നാല്‍ നീ ദണ്ഡിപ്പിച്ചവന്റെ പിന്നാലെ അവര്‍ പോയിരിക്കുന്നു.

കൈപ്പേറിയതാം കാടിയവ-ന്നവരേകി ദാഹിച്ചപ്പോള്‍

ലിഖിതം നിഖിലം നിറവായേ

ന്നോതീട്ടതുപാനം ചെയ്‌ താന്‍

വന്നിടുവിന്‍ തന്നെ നമിച്ചീടാം.                       കുറിയേലായിസ്സോന്‍

 

5 ജീവന്റെ പുസ്‌തകത്തില്‍ നിന്നും അവര്‍ മായിക്കപ്പെടട്ടെ. നിന്റെ നീതിമാന്മാരൊടുകൂടി അവര്‍ എഴുതപ്പെടാതിരിക്കട്ടെ.

തന്നെയെതിരേല്‍-പ്പാനെത്തി-പരിശുദ്ധന്മാര്‍ മൃതിഗതരും

സത്യം കര്‍ത്താവിവനാണെ-

ന്നുര   ചെയ്‌ താര്‍ ജനത മദ്ധേ ,

വന്നിടുവിന്‍-തന്നെ നമിച്ചീടാം.                     കുറിയേലായിസ്സോന്‍

 

6 സ്‌തോ്രത്തോടെ ദൈവത്തിന്റെ നാമത്തെ ഞാന്‍ സ്‌ തുതിക്കും സ്‌ തോ്തത്തോടെ അവനെ മഹത്വപ്പെടുത്തുകയും ചെയ്യും.

മ്ലേഛന്മാരാല്‍ ദൂഷിതമാമാലയമതില്‍നിന്നും റൂഹാ

നീങ്ങിയതായ്‌ താന്‍ ചീന്തിയതാം

തിരശീലയഹോ സാക്ഷിച്ചു

വന്നിടുവിന്‍-തന്നെ നമിച്ചീടാം                    ബാറെക്‌ മോര്‍,     ശുബഹോ മെനഓലം 

 

7  യുദന്മാരെയോര്‍ത്തിടുവിന്‍-തരുവിന്മീതെ തുക്കി-യവന്‍

ദൈവം, ദൈവതനുജന്‍ താന്‍

നിങ്ങളെ നിര്‍മ്മുലം നീക്കും

വന്നിടുവിന്‍-തന്നെ നമിച്ചീടാം.                  കുറിയേലായി സ്സോന്‍

 

സങ്കീര്‍ത്തനം 54

1 കര്‍ത്താവെ നിന്റെ നാമത്താല്‍ എന്നെ നീ രക്ഷിച്ചുകൊള്ളണമേ. എന്തുകൊണ്ടെന്നാല്‍ അനൃജാതിക്കാര്‍ എനിക്കു വിരോധമായി എഴുന്നേറ്റിരിക്കുന്നു

 

കഷ്ടുതയാല്‍-മരണനുകത്തെ-യഴിവാക്കി-

തനുവിന്‍ ത്യാഗത്താല്‍;

ദുഷ്ടാത്മാക്കളെ ലജ്ജിപ്പിച്ചോരീശോ ധന്യന്‍,

നിന്‍ ഹാശായില്‍-കഷ്ടുതയാല്‍ പ്രഭനേടണമെങ്ങള്‍    കുറിയേലായിസ്സോന്‍

 

2. കര്‍ത്താവെ നിന്റെ നാമത്തെ ഞാന്‍ സ്‌ തോത്രം ചെയ്യും; എന്തെന്നാല്‍ അതു നല്ലതാകുന്നു, സകല സങ്കടങ്ങളില്‍ നിന്നും നീ എന്നെ വിടുവിച്ചിരിക്കുന്നുവല്ലോ.

 

തിരു സഭയെ-പ്രതി കഷ്ടുതയേ-റ്റടിയാരെ

തെറ്റില്‍ നിന്നും വീണ്ടോനേ! 

ദൂര്‍ഭിന്നതയും കലഹവുമതില്‍ നിന്നകലത്താ- 

ക്കീട്ടന്ത്യം വരെ നി൯-ശാന്തിയതിന്‍ സുതരില്‍ മേവണമേ       കുറിയേലായിസ്സോന്‍ 

 

3. അധര്‍മ്മവും, കുരളയും , വഞ്ചനയും അതിന്റെ ഉള്ളിലുണ്ടു അതിന്റെ തെരുവുകളില്‍നിന്നു പകയും വഞ്ചനയും, ഹനിക്കപ്പെടുന്നില്ല 

 

വിധിനിലയെ-രക്ഷകനിന്നാള്‍-പാതകിയെപ്പോല്‍ നി-ന്നെങ്ങള്‍ക്കായ്‌ 

മൃതി കൈക്കൊണ്ടിഹ ശാശ്വത ജീവന്‍ നല്‍കിയനേരം സുൃഷ്ടികളുഖിലം- 

വ്യസനം പുണ്ടധികം വിലപിച്ചു                                       കുറിയേലായിസ്സോന്‍

 

4, എന്തുകൊണ്ടെന്നാല്‍ അവര്‍ എന്നോടു ശണ്ഡ കൂടിയിരിക്കുന്നു. ദൈവം കേട്ടിട്ടു അവരെ താഴ്‌ ത്തിക്കളയുമാറാകട്ടെ. 

 

യൂദന്മാര്‍-ഗോഗുല്‍ത്തമേല്‍-രക്ഷകനെ-കരിശിച്ചോരു നാളില്‍ 

അടിനിലയിടറി, കൂരിരുളേറി മൃതിഗതരിളകീ-സൃഷ – 

ടികളഖിലം-സങ്കടവും വ്യഥയും-(പാപിച്ചു                              കുറിയേലായിസ്സോന്‍ 

 

സങ്കീര്‍ത്തനം -22 1

എന്റെ ദൈവമെ! എന്റെ ദൈവമെ! നീ എന്നെ കൈവിട്ടതെന്തിന ഭോഷത്വമായ എന്റെ വചനങ്ങള്‍ നിമിത്തമായി എന്റെ രക്ഷ എന്നില്‍നിന്നും അകറ്റിക്കളഞ്ഞതുമെന്തു? 

ഇന്നാള്‍ സ്രാപ്പികള്‍-കാദീശ്‌, കാദീശ്‌ 

എന്നേവം വാഴ്‌ ത്തുന്നോനേ 

തൂക്കുക, തൂക്കുക-യെന്നാര്‍ത്തു-കായാപ്പഗണം                         കുറിയേലായിസ്സോന്‍ 

 

2 എന്റെ ദൈവമെ! പകല്‍ സമയത്തു ഞാന്‍ നിന്നെ വിളിക്കും. നീ എന്നോട്‌ ഉത്തരമരുളുകയില്ല. രാത്രിയിലും ഞാന്‍ നിന്നെ വിളിക്കും. നീ എന്നെ കാത്തുകൊള്ളുകയുമില്ല. 

 

ഇന്നാള്‍ ക്രോബകള്‍-മഹിതം ബഹുമതി 

താവകമെന്നാര്‍ക്കുന്നോനേ

നീക്കുക, നീക്കുക-യെന്നുഴറി ശപ ത ജനങ്ങള്‍                         കുറിയേലായിസ്സോന്‍ 

3 അവരുടെ അധരങ്ങള്‍കൊണ്ടു ഗോഷ്ടി കാണിക്കുകയും അവരുടെ തലകള്‍ ക്ലുക്കുകയും ചെയ്‌ തു.

 

ഇന്നാള്‍ അംബര-മാരാല്‍ നിറയു-

ന്നതു-ചെറുതാര്‍-ക്കായവനോടായ്‌

ചോദിച്ചാന്‍ നാ-ടേതെന്ന-നിന്ദ്യന്‍-ഹാനാന്‍                                കുറിയേലായിസ്സോന്‍

 

4 തനിക്കു അവനൊടു തിരുമനസ്സു തോന്നുന്നെങ്കില്‍ അവനെ രക്ഷിക്കട്ടെ.

 

ഇന്നാള്‍-പീലാത്തോസ്സൊടു ജനമാ

ര്‍ത്തീശോയെ-നിഹനിച്ചീടാന്‍

'ബാറാബായെ-വിട്ടവനെ-തുക്കുക-തരുവില്‍.'                          കുറിയേലായിസ്സോന്‍

 

5 ബാശാന്‍ കൂറ്റന്മാര്‍ എന്നെ വളഞ്ഞിരിക്കുന്നു.

 

ഇന്നാലാരുടെ-ബലമഹിമാവീ-

സൃഷ്ടികളെ ത്താങ്ങീടുന്നു

അവനെത്തരുവില്‍-കുരിശിച്ചാര്‍-ഗോഗുല്‍ത്തായില്‍.           കുറിയേലായിസ്സോന്‍

 

6. വെള്ളം പോലെ ഞാന്‍ തുകപ്പെട്ടിരിക്കുന്നു.

 

ഇന്നാള്‍ മണ്ണാ-ലാദാമിനെ നി

ര്‍മിച്ചോരാ-ത്തൃക്കൈത്തണ്ടില്‍

ആണി തറച്ചാര്‍-സ്‌ കീപ്പാമേല്‍-തരുവിന്മീതെ                        കുറിയേലായിസ്സോന്‍

 

7. എന്റെ കൈകളും കാലുകളും അവര്‍ തുളച്ചിരിക്കുന്നു. എന്റെ അസ്ഥികളൊക്കയും വിലപിച്ചു.

 

ഇന്നാളുടയോന്‍-തരുവിന്മീതെ-

ദാഹത്താല്‍-ജലമാരായ്‌ കെ,

പാരാവാരം-കുറ്റന്‍പോ-ലാരവമേറ്റി.                                       കുറിയേലായിസ്സോന്‍

 

8. സിംഹത്തിന്റെ വായില്‍നിന്നും എന്നെയും അഹങ്കാര പ്രമത്തതയില്‍നിന്നും എന്റെ താഴ്‌ മയെയും രക്ഷിക്കണമേ.

 

ഇന്നാള്‍ ശാസ്‌ ത്രി -പരീശന്മാരും

നിന്ദ്യന്മാര്‍-പട്ടക്കാരും

ധാര്‍മികന്റെപതി-സത്യം ചൊന്നില്ലുള്‍പകയാല്‍ 

 

                                          ബാറെക്‌ മോര്‍, ശുബഹോ മെന ഓലം 

 

ഇന്നാള്‍ ദുരിതം-സീയോനേ! 

ദേവാത്മജനെ ക്രൂശിപ്പോളെ

സഭയെ  ഭാഗ്യം-നീയവനെ-കൊണ്ടാടുകയാല്‍      

സ്‌ തമെന്‍ കാലൊസ്‌ , കുറിയേലായിസ്സോന്‍,. 

 

(പ്രൊമിയോൻ) കോലോ (്രുക്കോയോ)

1 വെള്ളിദിനത്തിന്നുദയത്തില്‍ ജഗതീ-രക്ഷകനാം 

ദേവാധിപനേക്കുരിശിപ്പാ-നവരുല്‍-സുകരായി

(പകൃതി വിറച്ചു-ഭുമിതലം ഞെട്ടി 

പാറ തകര്‍ന്നു-കൊടുമുടികള്‍ പതറി 

കബറുകള്‍ വിണ്ടു മൃതന്മാരും നിര്‍ഗ്ഗതരായെത്തി 

നാഥാത്മജനെ ക്രുശിച്ച-ശപ്‌ തരെ നിന്ദിച്ചു. 

ഹാലേലുയ്യാ-ദുരിതമവര്‍ക്കെന്നും.

                                 ബാറെക മോര്‍, ശുബഹോ മെന ഓലം.. ഹാലേലുയ്യാ 

 

2 ദൈവത്തിന്‍ ജീവാത്മജനാം ജഗതീപാലകനെ 

ഗോഗുല്‍ത്താമേല്‍ സ്‌ കീപ്പായില്‍-ജനസം-ഘം തുക്കി 

കണ്ടകമകടം തിരുമൌലിയില്‍ വച്ചു 

കൈകള്‍ തറച്ചി-്ടവര്‍ പുളിവീഞ്ഞേകീ 

ലിഖിതം പോലെ പിളര്‍ത്തി വിലാ-വയ്യോ കുന്തത്താല്‍

 ഗതി ലോകര്‍ക്കരുളും നീരും-നിണവും പ്രവഹിച്ചു, 

ഹാലേലുയ്യാ-തന്‍ കൃപ സംസ്‌ തുത്യം. 

                                                       മൊറിയോറാഹേം 

 

എത്രോ  വീണ്ടും കോലോ 

1 രാവിലെ നിന്നാന്‍-സൃഷ്ടികളെ വിധി ചെയ്യുന്നോന്‍ വിധിയിന്‍ നിലയത്തില്‍ 

ചോദ്യം ചെയ്‌ താനീറയര്‍ തന്‍-പതിയൊടു ദാസന്‍ 

സ്‌ തുതിയാദമിന്നവകാശം-നല്‍കാനേവം കഷ്ടപ്പെട്ടോനേ.

                                         ബാറെക മോര്‍, ശുബഹോ.. മെന ഓലം 

 

2. മയ്യലിലൂടയോ-നേറ്റാന്‍ വിധി 

പീലാത്തോസ്സാല്‍-മരണാര്‍ഹ൯ തുല്യം 

തുക്കുക തൂക്കുക നസറായന്‍-യേശുവിനെ നീ- 

നീക്കിടുക, ബാറാബായേ മോചിപ്പിക്കുക 

യെ-ന്നാര്‍ത്തു യൂദര്‍.

 

 ( അല്ലെങ്കില്‍ ) 

1 സൃഷ്ടികളെ വിധിക്കുന്ന ന്യായാധിപന്‍ പ്രഭാതത്തില്‍ ന്യായസ്ഥലത്തു നിന്നു. ഈറേന്മാരുടെ നാഥന്‍ ദാസനാല്‍ ചോദ്യം ചെയ്യപ്പെട്ടു, ആദാമിനെ അവന്റെ അവകാശത്തിലേക്കു തിരിക്കുവാന്‍ ഇവയെല്ലാം സഹിച്ച തനിക്കു സ്‌ തുതി. 

ബാറെക്‌ മോര്‍, ശുബഹോ മെന ഓലം 

2. പ്രഭാതത്തില്‍ മരണയോഗ്യനെപ്പോലെ കര്‍ത്താവു പീലാത്തോസ്സിനാല്‍ വിധിക്കപ്പെട്ടു. ന്രസായക്കാരനായ യേശുവിനെ ക്രൂശിക്ക, ര്രൂശിക്ക, ബാറാബായിയേ വിട്ടുതരിക എന്നു യെഹൂദ ജനം അട്ടഹസിച്ചു,

ബൊതെദ്‌ ഹാശോ

ഞങ്ങള്‍ക്കായ്‌ നീ-യേറ്റൊരു പീഡ്മാ 

താഴ്‌ ചകളേറ്റം ധന്യം നാഥാ 

 

1.മുഴുരാ-വവനെ-വൈദിക സംഘം 

ശോധിച്ചുദയെ-പീലാത്തോസ്സറിന്‍

 മുന്‍പില്‍ ചേര്‍ത്താന്‍-തന്‍വിധി കേള്‍പ്പാന്‍ 

ഹ-യേശുവിനെ നിഹനിച്ചീ-ടാന്‍ 

ജനമൊന്നാകെ-ഘോഷിച്ചാര്‍ത്തു., 

 

2. പാവന രക്തംചിന്താതവനെ ്രൂശകരീന്നും-

മോചിച്ചീ-ടാന്‍ ആശള്‍വിട്ടോതി-ഗുഡ്ഃം ഭാര്യ 

ആകാഞ്ഞതിനാല്‍-(്രൂശകരൊപ്പം

വിധിയേല്‍ക്കായ്‌ വാന്‍-കഴുകിയവന്‍ കൈ 

 

3, മരണാര്‍ഹന്‍ താ-നിവനെന്നൊപ്പം

പീലാത്തോസ്സോ-ടാര്‍ത്താന്‍ ഹസ്‌ തം 

ശോഷിച്ചോനും-രോഗാര്‍ത്തര്‍ക്കും

ശാബതുനാളില്‍-ശാന്തികൊടുത്താന്‍

മരണത്തിനിവന്‍.-യോഗ്യന്‍ നുനം. 

 

4. ദൈവാത്മജനെ-ന്നെണ്ണുന്നോനേ 

തൂക്കുക തുക്കെ-ന്നാര്‍ത്താരേറ്റം 

സ്‌ തുത്യ ഫലത്തെ-യാരാഞ്ഞാര്‍ന്നോ- 

രവകാശമെഴും-താതാത്മജനെ-

യവരന്ധതയാല്‍-ദര്‍ശിച്ചില്ല.

 

നിന്‍വിധി-ചെയ്‌ തോര്‍ വിധിയേ-ല്‍ക്കുമ്പോല്‍ 

വിധിചെയ്യരുതെ ഞങ്ങളെയീശാ.                       മൊറിയോ റാഹെം 

മാര്‍ അപ്രേം

ഞങ്ങള്‍ക്കായുളവായൊരു നിന്‍- 

ബഹുകഷ്ടതയാല്‍ കൃപ ചെയ്‌ ക 

നിന്‍ ഹാശായിന്‍ കഷ്ടുതയാല്‍- 

നേടണമവകാശം-രാജ്യ

ദേവാ-ദയയുണ്ടാ-കേണം

നാഥാ-കൃപതോന്നണമന്‍പാല്‍

 

1 തിരുനിണവില നിപതിച്ചതിനാല്‍

പരിശുദ്ധാഗാരം ഞെട്ടി

തല്‍ ശുധ്രൂഷ സമാപിപ്പാ൯-

അവസരമായെന്നതു കണ്ടു

വൈദിക പദവീ (്രംശത്താല്‍

പുജകരെ (പതി വിലപിച്ചു

ശാശ്വത ശൂന്യത വന്നതിനാല്‍

ബലി കേഴാനാരംഭിച്ചു

യേശുവിനെ പ്രതി ജനമാര്‍ത്തു

പീലാത്തോസ്‌ കൈകള്‍ കഴുകീ

തന്‍ രക്തം സന്തതിനിരയില്‍

പിന്തലമുറകളിലേക്കേറ്റാന്‍-.                ദേവാ ദയ 

 

2 ഉദയേ ശോഭന വസനത്താല്‍

വാനത്തെ നീ ചമയിച്ചു

ഉദയേ വൈരിജനം നിന്നെ

നിന്ദാ വസ്‌ (തമുടുപ്പിച്ചു

മഹിതം ബഹുമതി താവകമെ

ന്നുദയേ ക്രോബകളാര്‍ക്കുമ്പോള്‍

അശഗ്ധ്യാത്മമയന്മാരീറേര്‍-

കാദീശാഘോഷിക്കുമ്പോള്‍

നീക്കുക നീക്കുക ഭൂമിയില്‍നി

ന്നുയിരുള്ളോരില്‍നിന്നിവനെ

എന്നുദയേ വിധിപതി സവിധം

തേവടിയാള്‍ ബഹളം കൂട്ടി.                 ദേവാ ദയ 

 

3 അഗ്രിമമാം പെരുന്നാളാകം

കഷ്ടുതനിറയും വെള്ളിയിതില്‍ 

ക്ഷണികമതാമിപ്പുലര്‍കാലെ

നിന്‍ ശ്രേഷ ഠത നിര്‍മിച്ചോരീ 

സര്‍വത്തീന്നും പ്രഭയേറും 

മശിഹായേ സ്‌ തുതിയങ്ങേക്കായ്‌ 

സര്‍വാനന്ദദമുദയം നീ- 

യുദയങ്ങളിലെല്ലാം സ തുതി-തേ 

നിര്‍മ്മാതാവിനെ വിധി ചെയ്‌ വാന്‍ 

മണ്ണാംകട്ടയിരുന്നുദയേ

പ്രഭയേറും പുലര്‍കാലം നീ 

പുലര്‍വേളയിലെല്ലാം സ്‌ തുതി-തേ.          ദേവാ ദയ

 

4 പൂക്കള്‍ക്കും പുല്‍ക്കൊടികള്‍ക്കും

കുമനീയത നീയരുളുന്നു. 

ബലഹീനര്‍ക്കഖിലം വടിയും 

തുണയതുമായോനേ! സ്‌ തുതി-തേ 

കരുണാനായകനെ സ്‌ തുതി തേ! 

പതിനായിരമായി സ്‌ തുതി തേ 

നിഖില വിധീശ വിധീശന്‍ നീ 

വിധിനിലയത്തില്‍ നിന്നതിനാല്‍ 

ആയിരമുരുവോടായിരമായ്‌

സര്‍വാധീശ്വരനെ! സ്‌ തുതി തേ 

സ്‌ തുതി തേ! പ്രേഷകജനകന്നും 

പ്രോന്നതി പാവന റൂ-ഹായ്ക്കും.          ദേവാ ദയ 

 

ഞങ്ങള്‍ക്കായുളവായൊരു-നിന്‍

ബഹുകഷ്ടതയാല്‍ കൃപ ചെയ്‌ ക 

നിന്‍ ഹാശായില്‍ കഷ്ടൃതയാല്‍- 

നേടണമവകാശം രാജ്യേ ദേവാ            ദയ മശിഹോ

 

ദെമിലക്‌ നൂഹൊമ്മോ 

  1. വെള്ളിയതാം നാള്‍ ബന്ധിതനായ്‌ 

കടലിനെ മണലാല്‍ ബന്ധിച്ചോന്‍ 

മരണരുകത്തെ ത്തച്ചവനെ 

തരുവതിലേറ്റി (്രൂശിച്ചാര്‍

     2 വെള്ളിയതാം നാള്‍ പീലാത്തോസ്‌ 

മുഡ്ജജനത്തിന്‍ വിധിയെഴുതി 

വെള്ളിയതാം നാള്‍ വിധിയേറ്റു 

ദൈവത്തെ ക്രൂശിച്ചോരും

 

   3 വെള്ളിയതാം നാള്‍ കുന്തത്താല്‍

ജീവദഹൃദയം ഭേദിച്ചു 

സകലജഗല്‍ പുണ്യരപദമാം 

ശോണിതവുംജലവും തു-കി

 

    4 വെള്ളിയതാം നാള്‍ മൃതി കേണു 

സ്‌ നേഹിതനാം നീചന്‍ പാഞ്ഞു 

ഉയിരാര്‍ന്നോന്‍ മൃതവാസത്തില്‍ 

തല്‍ ദ്രവ്യം മോഷ്ടിച്ച-തിനാല്‍,

 

   5 വെള്ളിയതാം നാള്‍ നിയമിച്ചാ- 

നുടയോനവനെപ്പുങ്കാവില്‍ 

അന്നാളില്‍ താന്‍ മല്‍സരിയായി 

നഗ്നത പാപത്താല്‍ പൂണ്ടു

 

   6 വെള്ളിയതാം നാള്‍ പറുദീസില്‍ 

ചേര്‍ത്താനുടയോ-നാദാമിനെ 

വെള്ളിയതാം നാള്‍ ലജ്ജിതനാ- 

യംബരമായിലയേ ചാര്‍ത്തി.

 

   7  വെള്ളിയതാം നാള്‍ കേട്ടു നരന്‍ 

തിന്നും നാള്‍ മൃ-തനാമെന്നു 

നിന്നാജ്ഞയേ ലംഘിച്ചിട്ടും 

മൃതിപൂണ്ടില്ലുള്‍-കൃപമൂലം

 

   8 വെള്ളിയതാം നാള്‍ ക്നിതിന്നോ- 

രാദ്യന്‍ സ്വപദം-കൈവിട്ടു 

വെള്ളിയതാം നാള്‍ തരുവില്‍നി- 

ന്നീശനിറങ്ങീ മൃ-തനായി

 

   9 വെള്ളിയതാം നാള്‍ ആദിനരന്‍- 

തന്‍പ്രഭയസ്‌ തം-ഗതമായി 

വെള്ളിയതാം നാള്‍ തരുവിട്ടാന്‍ 

അണിയിച്ചോന്‍ ദൃ,തിയാദത്തെ

 

  10 വെള്ളിയതാം നാള്‍ അവനേദന്‍ 

വിട്ടുഴിയില്‍ വൈദേശികനായ്‌ 

വെള്ളിയതാം നാള്‍ ആദിമരും 

അന്തിമരും ഭേദം പൂണ്ടു

 

  11. വെള്ളിയതാം നാളീശകര 

നിര്‍മിതനാദം പൂണ്ടു ഭയം 

വെള്ളിയതാം നാള്‍ ദേവേശന്‍ 

മൃതനായിക്കബറില്‍ പാര്‍-ത്തു

 

  12 വെള്ളിയതാം നാള്‍ മൃഗജ്മാലം 

വരുമാദത്തേക്കണ്ടരുകില്‍ 

വെള്ളിയതാം നാള്‍ പാതാളേ ര

ക്ഷകഭാസ്സാല്‍ മൃതരേറ്റു

 

  13 വെള്ളിയതാം നാള്‍ വിധിനാഥന്‍ 

മൃതിവിധിയാദാമിന്നേകി 

വെള്ളിയതാം നാളന്‍പുടയോന്‍ 

താണു മൃതന്മാര്‍ക്കുയിരേകി 

 

  14 വെള്ളിയതാം നാള്‍ പാനം ചെയ്‌ - 

താദാം ഗ്രുതമാര്‍ന്നൊരു കാസ; 

വെള്ളിയതാം നാള്‍ പാനം ചെയ്‌ -

 തുടയോന്‍ തിരുവിഷ്ടക്കാ-സ

 

  15 വെള്ളിയതാം നാള്‍ പണിചെയ്‌ വാന്‍ 

ഭാഗ്യാരാമെ ചെന്നാദാം; 

വെള്ളിയതാം നാള്‍ മൃത-ഗേഹം 

ദോഷിസമം ജീവദനാര്‍-ന്നു

 

  16 വെള്ളിയതാം നാള്‍ പരദേശ- 

പ്യാര്‍പ്പാല്‍ ദുഷ്ടന്‍ വിഹസിച്ചു 

വെള്ളിയതാം നാള്‍ മൃത മധ്യേ 

അന്യനുതുല്ല്യം വാ-ണീശന്‍

 

  17 വെള്ളിയതാം നാള്‍ ആദത്തെ 

ദുഷ്ടന്‍ താഴ ത്തീടാനാഞ്ഞു 

വെള്ളിയതാം നാള്‍ നീതിസുതന്‍ 

വഞ്ചക ശീര്‍ഷം ധൂളിച്ചു 

 

  18 വെള്ളിയതാം നാള്‍ മൃതതുല്ല്യം

നാഥന്‍ പാതാളം പൂകി 

മുടിമാറ്റിയ മന്നവനൊപ്പം 

ചതിവന്‍ തന്നൊളിവാ-രായ്‌ വാന്‍

 

  19 വെള്ളിയതാം നാള്‍ കൈവിട്ടാന്‍

ശോഭന വസന-ത്തെയാദാം 

വെള്ളിയതാം നാളവര്‍ നീക്കി 

സുതനുടെ മോഹനമാം-വസ്‌ത്രം 

 

  20 വെള്ളിയതാം നാള്‍ ശിഷ്യന്മാര്‍

പകലോന്‍ മറവായെന്നോര്‍ത്തു

ഞായര്‍ ദിനത്തില്‍ ശാശ്വതമാം

സുര്യന്‍ ജീവന്‍ പ്രാപിച്ചു.

 

സൂമ്മോറോ നീതിമാന്മാരുടെ..

ലെവി 41-7,സംഖ്യ; 191-ഫ്‌ ട്‌ 2 രാജ 1920-29

സച്‌. 37-45, ഹബക്‌ 1082, യെഹെസ്‌ . 1347-22

അപ്പോ. Lal 22:30-23:16,1 കൊരി. 118-31

ഏവന്‍ഗേലിയോന്‍ വി. മത്തായി 2710, വി. മര്‍. 15-10, വി. ലൂക്കോ. 22:66-71, വിയോഹാ&; 28-40

സ്തുതിപ്പ്‌

കര്‍ത്താവിനെ സ്‌തോത്രം  ചെയ്യുന്നതും ഉന്നതമായ തന്റെ തിരുനാമത്തിനു പാടുന്നതും പ്രഭാതത്തില്‍ തന്റെ കൃപയും രാധ്തികാലങ്ങളില്‍ തന്റെ വിശ്വാസവും അറിയിക്കുന്നതും എത്രയോ നല്ലതാകുന്നു. കര്‍ത്താവെ പ്രഭാതത്തില്‍ എന്റെ ശബ്ദം നീ കേള്‍ക്കണമേ. പ്രഭാതത്തില്‍ ഞാനൊരുങ്ങി നിനക്കു കാണപ്പെടു-മാറാകണമേ. കര്‍ത്താവെ നിന്റെ ജനത്തൊടു കരുണ ചെയ്യണമേ കര്‍ത്താവെ! ഞങ്ങളെല്ലാവരുടെയും പാപങ്ങള്‍ പരിഹരിച്ചു ക്ഷമി- ക്കണമേ. പരിശുദ്ധനായുള്ളോവെ നിന്റെ വലതുകൈ ഞങ്ങളുടെ മേല്‍ ആവസിപ്പിച്ചു നിന്റെ തിരുനാമം നിമിത്തം ഞങ്ങളുടെ പാപരോഗങ്ങളെ സൌഖ്യമാക്കണമേ. ആമ്മിൻ 

കൗമാ

പീഡ്ടാ-താഴ്‌ ചകളാല്‍ നമ്മെ വീണ്ടോനാം 

മശിഹായേ വാഴ്‌ ത്തി നമിക്കാം പുലര്‍കാലെ (3 തവണ)

നാഥാ! തേ സ്‌ തുതിയും 

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ 

 

മുന്നാം മണി നമസ്‌ കാരം

കൗമാ

ചോദ്യം നിജ ദാസനില്‍ നിന്നേ-റ്റോന്‍ മശിഹാ! 

വിധിനാ-ളന്‍പാലടിയാരില്‍-ദയ ചെയ്‌ ക. (3 തവണ) 

 

നാഥാ! തേ സ്‌ തുതിയും .. 

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ 

ദൈവമെ നിന്റെ കൃപ പോലെ.. 

എനിയോനോ 

1.പ്രതിവാദത്താല്‍ യൂദന്മാര്‍ 

ബഹളം കുട്ടീട്ടുടയോനേ 

തരുവിന്മീതെ ക്രൂശിച്ചു 

 

2 ദൈവം വിധി നിലയേ നിന്നു 

ദോഷികളാല്‍ നിന്ദിതനായി 

സൃഷ്ടികളെ മൃതിയാ-ല്‍ കാ-ത്തു 

3 മിസ്രേമീന്നും രക്ഷിച്ചോ- 

നെതിരായ്‌ , വിധിപാ! മശിഹാ-യേ 

തൂക്കുകയെന്നലറീ-വേ-ശ്യ

 

4 മത്സര ബുദ്ധികള്‍ മശിഹായേ 

ക്കൊണ്ടിഹപോയ്‌ വാദം ചെയ്‌ തു 

വിധിയേകീ കൊലചെയ്‌ -തീ-ടാന്‍ 

5 ആദാമിനെ നിര്‍മ്മിച്ചോന്‍ തന്‍

തൃക്കൈകാലുകളിന്മീതെ

ആണിയടിച്ചു ദുഷ്ടന്മാര്‍             ബാറെക്‌ മോര്‍, ശുബഹോ.. മെന ഓലം.. 

 

6 ഞങ്ങള്‍ക്കായുഴിയിലെത്തി 

സ്വേഷ്ടത്താല്‍ നരനായവനാം 

ദേവാ നിന്‍ ദയ സം-സ്‌ തു-ത്യം        സ്‌ തമെന്‍ കാലൊസ്‌ , കുറിയേലായിസ്സോന്‍,. 

 

പ്രൊമിയോന്‍ കോലോ കുക്കോയോ

ജഗതീശില്ലിപരാദ്യ സുതന്‍ വെള്ളി-ദിനെ മുന്നാം 

മണി നേരത്തു പുറപ്പെട്ടാന്‍ സ്ീയോ-നില്‍ നിന്നും

സൃഷ്ടിഗണത്തിന്‍-രക്ഷാദായകനെ

ഗോഗുല്‍ത്തായില്‍ സ്‌ കീപ്പാ യിന്മീതെ 

നിഹനിപ്പാന്‍ തന്‍ തോളിന്മേല്‍ സ്‌ കീപ്പാ-യേ വച്ചാര്‍ 

സ്‌ തുതി ദൈവാത്മജ ലോകത്തെ മൃതിയാല്‍-കാത്തോനേ

                                               ഹാലേലുയ്യാ-വു-ഹാലേലുയ്യാ, 

                       ബാറെക്‌ മോര്‍ ശുബഹോ.. മെന ഓലം- ഹാലേലുയ്യാ

സ്ലീബായിന്‍ തരുവിന്മീതെ ലോകത്തിന്‍ പ്രഭയാം 

നീതിയതാകും പകലോനേ തിരുസ-ഭ ദര്‍ശിച്ചാള്‍

മുറിവുകള്‍ കൈമേല്‍- ആണി, വിലാവിന്മേല്‍

ചവളമതും ക-ണ്ടധികം വ്യസനിച്ചാള്‍ 

തിരുസവിധത്തിലടുത്തേവം ചൊന്നാ-ളുത്തരമായ്‌ 

ഞങ്ങളെയോര്‍ത്തു മരിച്ചതിനാല്‍ ഞാനുംമമസുതരും 

ഹാലേലുയ്യാ-നിന്നെ വണങ്ങുന്നു. 

കോലോ

സകല ജനങ്ങളുമേ കേള്‍പ്പിന്‍ 

ക്രൂരൂശിച്ചോര്‍ ചെയ്‌ തതെന്തെന്നു 

ഭൂവാസികളെ ശ്രദ്ധിപ്പില്‍ 

നാഥനെ അവര്‍ തുക്കി ത്തരുവില്‍ 

കുന്തം കുത്തി വിലാവു തുറ- 

ന്നൊഴുകി സകല ജഗത്‌ പുണ്യം 

ഹ-ഹ-നല്‍കും ശോണിതവും നീരും                           ബാറെക്‌ മോര്‍, 

                                                             ശുബഹോ-മെന ഓലം 

ധാര്‍മിക രക്തത്തിന്മേല്‍ ഞാന്‍ 

കുറ്റമൊഴിഞ്ഞോന്‍ എന്നോതി 

സുതനെ വിസ്‌ താരം ചെയ്‌ തോൻ  

വെള്ളം വാങ്ങി കൈ കഴുകി 

ഇവരുടെ രക്തം ഞങ്ങളിലും 

സുതരിലുമെന്നൊന്നായാര്‍ത്താര്‍

 ഹ ഹ അവരെ വഹിച്ചോന്‍ സംസ്‌ തുത്യന്‍ 

അല്ലെങ്കില്‍

സകല ജാതികളുമെ ഇതു കേള്‍പ്പിന്‍, / സകല ഭൂതലവാസ്സികളുമെ ശ്രദ്ധിപ്പിന്‍, (ക്രൂ ശിച്ചവര്‍ മരത്തിന്മേല്‍ അവരുടെ നാഥനെ തൂക്കുകയും / കുന്തത്താല്‍ തന്റെ വിലാവിനെ തുറക്കുകയും ലോകം ഒക്കെയുടെ വിമോചനത്തിനായി / രക്തവും വെള്ളവും അതില്‍ നിന്നു ഒഴുക്കുകയും ചെയ്‌ തു. 

                                                       ബാറെക്‌ മോര്‍-ശുബഹോ -. മെന ഓലം-. 

പുരതനെ വിധിച്ചന്യായാധിപന്‍ / വെള്ളം വാങ്ങി കൈകള്‍ കഴുകി ഞാന്‍ ഈ നീതിമാന്റെ രക്തത്തില്‍ നിന്നു കുറ്റം ഒഴിഞ്ഞവനായിരിക്കും എന്നു പറഞ്ഞു. അവരെല്ലാവരും അട്ടഹസിച്ചു / അവന്റെ രക്തം ഞങ്ങളുടെ മേലും / ഞങ്ങളുടെ സന്തതികള്‍മേലും ഇരിക്കട്ടെ എന്നു പറഞ്ഞു.

ബൊതെദ്‌ ഹാശോ

ഞങ്ങള്‍ക്കായ്‌ നീ-യേറ്റൊരു പീഡ്മാ 

താഴ്‌ ചകളേറ്റം ധന്യം നാഥാ 

1 താതയുതം ദ്യോ-വു വിരിച്ചോനേ 

ചമ്മട്ടി വിരിച്ചുവര്‍ താടിച്ചു 

നിന്ദ്യ സ്‌ കീപ്പാ-യേല്‍ പ്പാനേകി 

ലോകാധര്‍മ്മം-മോചിച്ചീടാന്‍ 

അവനെ ഗോഗുല്‍ത്താമേല്‍ തുക്കി

 

2 ആദാം ഹവ്വായെന്നോര്‍ക്കേകീ 

പറുദീസില്‍ താന്‍-തേജോവസ്‌ ത്രം 

തന്‍ തുകില്‍ ചീന്തി-യാദാം മക്കള്‍ 

പറുദീസായിന്‍-നന്മക്കെതിരായ്‌ 

ചീട്ടിട്ടാര്‍ തന്‍ -വസ്‌ ത്രത്തിന്നായ് 

 

 3 പസല്‍സേവകരാം-സഭയുടെ മക്കള്‍ 

ഉചിത സ്‌ തുതി രാ-ജാവിന്നേകും 

കുലിക്കവരെ-കൂട്ടിച്ചേര്‍ത്താന്‍ 

മുന്നാം മണിയില്‍ തരുവിന്മീതെ 

തന്‍ ഹാശായെ-സ്‌തോത്രം    ചെയ്‌ വാന്‍ 

 

നിന്‍വിധി ചെയ്‌ തോര്‍-വിധിയേല്‍ക്കുമ്പോല്‍ 

വിധി ചെയ്യരുതെ-ഞങ്ങളെയീശാ.          മൊറിയോ റാഹേം. 

 

മാര്‍ അപ്രേം

ഞങ്ങള്‍ക്കായുളവായൊരു നിന്‍ 

ബഹു കഷ്ടൃതയാല്‍ കൃപ ചെയ്‌ ക 

നിന്‍ ഹാശായില്‍ കഷ്ടൃതയാല്‍ 

നേടണമവകാശം രാ-ജ്യേ 

ദേവാ ദയയുണ്ടാകേണം 

 

നാഥാ! കൃപ തോന്നണമന്‍പാല്‍ 

1. വെള്ളി ദിനേ ദോഷികളൊപ്പം 

പിഴയാളികള്‍ നിന്നെ തുക്കി 

ഉടയവനെ ക്രൂശില്‍ കണ്ടു സൃ

ഷ്ട്രിഗണം കൂരിരുളാണ്ടു 

അട്ടഹസിച്ചാന്‍ തരുവിന്മേല്‍ 

ശ്രദ്ധിച്ചു സൃഷ്ടികളെല്ലാം 

ചെറിയൊരു വീടതിലെന്നോണം 

ധരണിയിലെങ്ങും കേട്ടവരും 

ഗോഗുല്‍ത്തായിന്നുപരിതലെ 

നാദത്തെ ശ്രദ്ധിച്ചപ്പോള്‍ 

മിണ്ടാശ്രകൃതികള്‍ ചോന്നേവം 

ശപ്‌ തജനത്തിനു ഹാ കഷ്ടം           ദേവാ

 

2 വെള്ളി ദിനേ ദോഷികളൊപ്പം 

പിഴയാളികള്‍ നിന്നെ തുക്കി 

മാധുര്യത്തിന്‍ നീരുറവ- 

ക്കേകി കൈപ്പും പുളിവീഞ്ഞും 

മന്നോര്‍മുടി മുടയുന്നോനേ 

മുള്ളുകളാല്‍ മൂടിയണിയിച്ചാര്‍ 

ഏദന്‍ ചവളമൊഴിച്ചോന്റെ 

ഹൃത്തു പിളര്‍ന്നു ചവളത്താല്‍ 

ര്രുശകരതി നിന്ദാപൂര്‍വം 

ഘോഷിച്ചാര്‍ നീ ദൈവത്തിന്‍ 

നന്ദനനെങ്കില്‍-സ്ലീബായിന്‍ 

തരുവില്‍ നിന്നുമിറങ്ങി വരു 

കല്പനയാല്‍ മൃതര്‍ വന്നെത്തി 

ദുഷ്ട്ജനത്തെ-ശാസിച്ചു                   ദേവാ 

 

3 ഈശോ നൃപതെ ജേതാവെ

സ്‌തോതം തേ ത്രിത്വത്തിന്നായ്‌

കഷ്ടത തീണ്ടീടാത്തൊരു നിന്‍

നിത്യസ്ഥിതിയതിനായ്‌ സ്‌തോത്രം

നിന്‍ ശ്രേഷ്ടത വെളിവാക്കിയൊരാ-

ജഡധാരണമതിനായ്‌ സ്‌ EMI Oo

നിന്‍ മഹിമാവിന്നുന്നതിയെ-

ത്താഴ ത്തിയ കരുണക്കായ്‌ സ്‌തോത്രം           ദേവാ 

 

4 പിഴയാമിരുളില്‍ നിന്നും നീ

ഹാശായാല്‍ സഭയേ കാത്തു

പീഡ്ദാതീത പ്രകൃതത്തില്‍

പീഡകള്‍ ജഡമതിലേറ്ററിവാന്‍

താതാത്മയുതം നീ വാഴു-

ന്നത്യന്നതിയിലനാദ്യന്തം

നീയുണ്ടാക്കിയ പറുദീസില്‍

ചേര്‍ന്നാദാം മുന്നാം മണിയില്‍

മുന്നാം മണിയില്‍ തരുവിന്മേല്‍

ശപ്‌ തന്മാര്‍ നിന്നെ-തുക്കി                          ദേവാ

 

5 സ്‌കീപ്പുസഥായിന്‍ മുറിവുകളാല്‍

നീ കാത്തൊരിടവക നിന്നെ

ഹാലേലുയ്യാ ഗീതികളാല്‍

വാഴ്‌ ത്തുന്നു മുന്നാം മണിയില്‍

പ്രേഷക താതന്നുന്നതിയും

നതി പരിശുദ്ധാത്മാ-വിന്നും                     ദേവാ

 

ഞങ്ങള്‍ക്കായുളവായൊരു നിന്‍

ബഹുകഷ്ടതയാല്‍ കൃപ ചെയ്‌ ക

നിന്‍ ഹാശായിന്‍ കഷ്ടുതയാല്‍

നേടണമവകാശം രാ-ജ്യേ,                         ദേവാ. 

 

കുംപലോസ്‌

സകലം മോചിച്ച-കുഞ്ഞാടതിധന്യന്‍ സ്‌

 തുതിയഖിലം രുധിരാല്‍-വിടുവിച്ചോനേ 

 

1 നിര്‍മ്മലമായീടുംജീവനയാഗത്തിന്‍

 സ്‌ കീപ്പായേകാണ്മാന്‍-ജനത തിരിച്ചു 

പ്രവചിക്കുക മശിഹാ-നിന്നെയടിച്ചോനാ 

രെന്നവരുല്‍ഘോഷിച്ചാക്ഷേപിച്ചു.

കുത്തും താഡനവും-ക്ഷമയൊടു കൈക്കൊണ്ടാന്‍ 

ശാന്തനെ നിന്ദിച്ചാര്‍-കോപമവ-ന്നുണ്ടാ-യില്ല 

അല്‍ഭുത കുഞ്ഞാടിന്‍-കാഴ്‌ ചക്കായ്‌ ചെന്നു 

ഉല്‍സവമെന്നോണം-തരു സവിധത്തില്‍ 

 

2 സ്‌കീപ്പാ തോളിന്മെലെന്തീടുന്നോനേ 

യെറുശലേംകാരാം-നാരികള്‍ കണ്ടു 

ഉയിരോടാനന്ദം-ചേര്‍ത്തീിടുന്നോനായി

വിലപിച്ചീടാനായവ-രാരംഭിച്ചു.

നൃപനെ! കൊണ്ടങ്ങെയെങ്ങിഹ പോകുന്നു 

രക്ഷകനെയെന്തി-ന്നിതരു നീ-പേറീ-ടുന്നു 

ദാവീദിന്‍ ഗീതം-തംബുരുനാദത്തോ- 

ടവരാലാപിച്ചി-്ടഴലൊടു കേണ്ട 

 

3 സ്‌കീപ്പായേന്തീടു-ന്നവനെ-ക്കണ്ടപ്പോള്‍

സ്‌ ത്രിജനമത്യന്തം-മാലൊടു കേണു 

അവരുടെ നേരെ താ-നങ്ങു തിരിഞ്ഞോതി 

നാരികളെയെന്തി-ന്നിതി കേഴുന്നു. 

യെറുശമലേമിന്നായ്‌ “മുറവിളി, കാന്തന്മാര്‍- 

ക്കാധിതനുജര്‍ക്കായ്‌ -നിലവിളി-ഞാന്‍ നിര്‍മ്മാതാവാം 

യെറുശലേമെ! നിന്‍-നാശമിതാസന്നം 

നിന്‍ സുതര്‍ ദാസ്ൃയത്താല്‍! ചിതറും നൂനം 

 

4 സുൃഷ്ടിസമൂഹത്തെ-യേന്തീടും വീരന്‍ 

വന്നെത്തിച്ചേര്‍ന്നു-ംഗോഗുല്‍ത്തായില്‍

സീമകളെ ശക്ത്യാ-സംസ്ഥാപിച്ചോനേ 

ഗോഗുല്‍ത്തായിന്മേല്‍! -ശപ്‌ ത ജനങ്ങള്‍ 

തരുവാം സ്‌ കീപ്പായെ-നാട്ടിയവര്‍ തൂക്കി 

പാണിയുഗത്തിന്മേല്‍-ധര്‍മ്മ വിഹീ-നന്മാര-യ്യോ! 

കാലുകളിന്മേലു൦ ആണിയകടിച്ചേറ്റി 

തരുവിന്മേല്‍! തന്നെ-നഗ്നം തുക്കി. 

 

5 സൃഷ്ടികളിന്‍ നാഥന്‍-ക്രൂശിതനായ്‌ തീര്‍ന്നു 

സ്ലീബാ ത്തരുവിന്മേല്‍-തുക്കപ്പെട്ടു 

എഴുതീ തന്മീതെ-യിവനിരസായേലിന്‍ 

മന്നന്‍ രക്ഷകനാ-മീശോയെന്നായ്‌ 

വീണിഹ വന്ദിച്ചാര്‍-ഹിതമല്ലെന്നാലും 

ദൈവികമായീടും-മാനമവന്‍ പേര്‍ക്കര്‍പ്പിച്ചാര്‍ 

പിഴയാലന്ധതയെ-പുണ്ട ജനത്തിന്റെ 

തല്‍ബഹുമാനത്തെ നീതി ഗ്രഹിച്ചു. 

 

വൊയ്‌ ലേക്‌ സെഹിയുന്‍ സീ

-യോനേ മശി-ഹായേ ക്രൂശിച്ചോളെ! 

ഹാ  കഷ്ടം ഭാ-ഗ്യം സഭയെ-സ തുതിമഹിതേ! 

 

1 ഏ-റ്റാനടി മന-നം വിധി ഗേ-ഹേ വിമലൻ  

പൈശുന്യത്താലീശോയെ-പ്രതിയാര്‍ത്തു

വിധിനാഥാ-ഞങ്ങളെ നിന്ദിക്കും 

യൌസേപ്പിന്‍-സുതനെ തുൂക്കിടുക 

സൌഈഖ്യദനെ-ത്തള്ളുകയാല്‍-ഭൂവധികം ഭ്രമമാര്‍ന്നു. 

 

2 താനടിയേറ്റ-പ്പോള്‍ ലെഗിയോന്‍-വിറപൂണ്ടു

 (സഷ്ടാവിനെ ധി-ക്കാരികള്‍ നി-ന്ദിച്ചതിനാല്‍ 

ചിറകു വിടര്‍-ത്താരവരെച്ചുടുവാന്‍

ജനകാംഗ്യം-ശമനമവര്‍ക്കേകി

തിരുവുളമായ്‌ ദുഷിയേറ്റാന്‍-തീ പൂണ്ടോര്‍ ശമമാര്‍ന്നു 

 

3 ന്യായേശാ! വാ-യിക്കുക നോ-ക്കുക നിയമം 

കൊന്നീടുന്നി-ല്ലൊരുനാളും ധാര്‍മ്മികനെ 

(പതിദാനം൦കണ്ണിനു കണ്ണല്ലോ 

കുരുടര്‍ക്കായ്‌ കാഴ ച കൊടുത്തീശോ 

കാണിച്ചീടുക നിയമം-ചൊല്ലുന്നെന്തിഹ നീതി 

 

4 ഘാതകനെങ്കില്‍-നിയമത്താലെന്തുളവാം

പ്രാണപ്രദനാ-നെന്നാലെ-ന്തരുളുന്നു

ലാസറസെ! വിധവാ നന്ദനനെ 

പ്രഭദുസുതയാം-ബാലികയേ! വരുവിന്‍ 

ഉയിര്‍പുൂണ്ടോ-രാം മൃതരെ-നിന്ദിപ്പിന്‍ ക്രൂശകരെ. 

 

5 കുറ്റം ചെയ്‌ താ-നാദാം സു-ന്ദരരൂപന്‍ 

ദാസനെ വീണ്ടീ-ടാനുടയോന്‍-നിന്നുള്ളില്‍ 

അടിയാനെ-പ്രതി അടിയേറ്റുടയോന്‍: 

സ്വകദാസന്‍-സ്വാത്രത്ര്യം നേടി 

ദോഷിയേ സം-രക്ഷിപ്പാന്‍-ധര്‍മ്മപരന്‍ ഹിതമാര്‍ന്നു 

 

6 ക്രുശകരെ-ര-ക്തം വിമലം ഞെട്ടിടുവിന്‍ 

വീരന്മാര്‍ തന്‍പപുരിയതിനാ-ലഴിവാകം

 (പബലപുരി-യെറുശലേമിന്റെ 

സ്ഥാപനകള്‍-ക്കറുതിയടുത്തയ്യോ!

സ്‌ കീപ്പായാല്‍ നിന്നെ നശിപ്പിക്കും നിന്‍ വിധിയേറ്റോന്‍ 

 

7  നീതിവിധി നാഥനു നീ കാ-ണിച്ചിടുക 

അന്യായത്തോ-ടുത്തമനെ-പിടികൂടി

കായേന്യര്‍-ദോഷികള്‍ പാവനമാ- 

മാടിന്‍ ര-ക്തത്തിനു ദാഹിച്ചു. 

വിധിനാഥാ! ദോഷികളൊത്തഴിയായ്‌ വാന്‍ കരുതിടുക. 

8 നാഥാ നീ രക്ഷിച്ചൊരാ-നാവുകളും 

വാകളുമങ്ങെ-സ്‌ നേഹത്തെ-വാഴ്‌ ത്തുന്നു 

സ്‌ത്രോo തേ-ഗമാനവനായോനേ! 

സ്‌തോത്രം തേ:സ്ലീബായേറ്റോനേ! 

സ്‌ തോതമുയിര്‍ത്താരോഹാല്‍-വിമലതയേ ചേര്‍ത്തോനേ. 

 

സുഗീസോ

1 ഘാതക ധിക്കാരിയേ വെന്നോന്‍ 

മശിഹാ ധന്യന്‍ ക്രൂശകിയാം 

സെഹ്യോനേ വീഴ്‌ ത്തി സ്‌ നേഹാല്‍ 

ചേര്‍ത്താന്‍ വിശ്ചസ്‌ തന്മാരെ 

 

2 കൊന്നിടുമണലിക്കുഞ്ഞുങ്ങള്‍ 

പെസഹായില്‍ കൂട്ടംകൂടി 

ത൯പ്രിയ ശാന്തിപ്രദനെതിരായ്‌ 

ഗുഡഃം ത്രന്തം ചിന്തിച്ചാര്‍ 

3 പൈശുന്യമതാം തീ കൂട്ടി 

മതിചലനത്താലാളിച്ചു

ചിന്തകളാകും കരു തീര്‍ത്തു 

ചതി നിര്‍മ്മിച്ചു രക്ഷകനായ്‌ 

 

4 സുതനെ തരുവിന്മേല്‍ 

ക്രൂശിച്ചതു ദര്‍ശിച്ചപ്പോള്‍ 

ആടിക്കേണേറുശലേമിന്‍ നാ

രികള്‍ രോദിപ്പതു കേട്ടേന്‍, 

 

5.  നാഥസുതന്‍ തന്നാക്ഷേപം 

കണ്ടു സഹിപ്പാന്‍ കഴിയാതെ 

സുര്യന്‍ മങ്ങി പ്രഭ മാഞ്ഞു 

രക്ത നിറം ച്രന്ദന്‍ പൂണ്ടു,

 

6 കീറിയ പാണികള്‍ കണ്ടപ്പോള്‍ 

മുറവിളികൂട്ടിക്കേണേറ്റം

നാരികള്‍ കണ്ണീര്‍ക്കടലോടെ 

രോദന ഗേഹം (പ്രാപിച്ചു.

 

7 പുളിവീഞ്ഞും കൈപ്പും ചേര്‍ത്തോ-

രക്കൈ ഹാ! ശോഷിച്ചില്ല 

ദാഹമേവര്‍ക്കും തീര്‍പ്പോനായി 

കാടിയതും കൈപ്പും നല്‍കി.

 

8 അഴലൊടു ശിഷ്യന്മാര്‍പോയി 

തായും യൌസേപ്പും കേണു 

പട്ടക്കാര്‍ നിന്ദാപൂര്‍വം 

വടിയാല്‍ തന്നെത്താഡിച്ചു.

 

9 അക്ഷികള്‍ വാനത്തേക്കേറ്റീ- 

ട്ടട്ടഹസിച്ചാന്‍ താതനൊടായ്‌ 

ഹൈക്‌ ല പുകീടാനാത്മം 

തൃക്കൈകളിലര്‍പ്പിക്കുന്നേന്‍,

 

10 മന്ദിരമറയെതാന്‍ കീറി 

തന്‍ മെയ്‌ കുന്തത്താല്‍ കീറി 

കബറീന്നും നിര്‍ഗ്ഗതരെത്തി 

ധിക്കാരികളെ ശാസിച്ചു

 

11.വിധിനാഥാ കല്ലറ കാപ്പാന്‍ 

നിന്‍ ഭടരൊടാജഞാപിക്ക 

എന്നിഹ പീലാത്തോസോടയി   

നിണമോഹികളുല്‍ഘോഷിച്ചു, 

 

12 കഷ്ടത മെയ്യില്‍ കയ്യേറ്റ

വചനമതാം സ്വയമുല്‍ഭൂതന്‍

കുരിശില്‍ തുൂക്കപ്പെട്ടോന്‍ തന്‍

രുധിരത്തിന്നായ്‌ പകവീട്ടി 

 

13 തന്‍ ഗാത്രത്തിന്മേലേറ്റം

ധാര്‍ഷ്ട്യം ശപ്‌ തന്മാര്‍ കാട്ടി

തന്‍ നഗരത്തെ നിശേഷം

തന്‍ ക്രോധം വിധ്വംസിച്ചു.

ഏവന്‍ഗേലിയോന്‍

കൗമാ

ചോദ്യം-നിജ ദാസനില്‍നിന്നേറ്റോന്‍ മശിഹാ 

വിധിനാ-ളന്‍പാലടിയാരില്‍-ദയ ചെയ്‌ ക. (3 തവണ) 

 

നാഥാ തേ സ്‌ തുതിയും മാനം താതന്നും.. 

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ. 

 

 

 

ആറാം മണി നമസ്‌ കാരം 

കൗമാ

ദാസന്‍-വിധിസമയത്താക്ഷേ-പിച്ചോനേ

മശിഹാ-വിധിദിവസേ കനിവാല്‍-കൃപചെയ്‌ ക               (3 തവണ)

 

 നാഥാ, തേ! സ്‌ തുതിയും..

 സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ. 

ദൈവമെ നിന്റെ കൃപ പോലെ.. 

 

1 സ്ലരീബായും പീഡകളും പേറീ 

മുള്ളിന്‍-മുടി കയ്യേറ്റോനേ-ദേവാ!             ദയ ചെയ്‌ തീടണമേ 

2 ആദത്തെ സുതസഹിതം കാപ്പാന്‍ 

സ്വഹിതാല്‍-തരുവതിലാരുഡാ                 ദേവാ 

 

3 പരിഹാസം ചെയ്‌ വാന്‍ തന്‍ തലയില്‍ 

മുള്ളിന്‍-മുടിയവരണിയിച്ചു                      ദേവാ 

 

4 സ്‌ കീപ്പാമേല്‍ തന്നേക്കണ്ടപ്പോള്‍ 

പകലോ-നിരുളാല്‍ പ്രഭ നീക്കി-                  ദേവാ  

 

                               ബാറെക മോര്‍ ശുബഹോ മെന ഓലം 

 

5 സ്ലീബായാല്‍ മര്‍ത്യരെ രക്ഷിപ്പാന്‍ 

താണോ-രുന്നതനെ സ്‌തോത്രം                 ദേവാ സ്‌ തമെന്‍കാലോസ്‌ ..               കുറിയേലായിസ്സോന്‍. 

പ്രൊമിയോന്‍-സെദ്റ കോലോ

ദൈവം സ്‌ കീപ്പാമേല്‍ തുങ്ങി-സൃഷ്ടികളതി സങ്കടമാര്‍ന്നു-ആകാശത്തിലെ സൈന്യങ്ങള്‍-ഭയമൊടു വിഹ്വലരായ്‌ മേവി പീലാത്തോസ്സിന്‍ സന്നിധിയില്‍- 

മൌലി  വണങ്ങിയ സുതനേക്കണ്ടപ്പോള്‍ നിന്ദിത നാഥനെ സൂക്ഷിച്ചാ-സൂര്യന്‍ 

രശ്മികളെ നീക്കി സൃഷ്ട്രികളെയെല്ലാ-മേന്തുന്നോനേ പിഴയെന്നേ നിന്ദിത 

മണ്ണു വിധിച്ചപ്പോള്‍ - ആഴികളും ഭൂമിതലവും സം്ഭമമാര്‍ന്നു.  

                                                     ബാറെക മോര്‍ ശുബഹോ മെന ഓലം 

പാര്‍ത്താലത്യന്തം ശ്രേഷ്ടം-സത്യം മോഷക വിശ്വാസം ആണികള്‍ 

പാണിതലങ്ങളിലും പാദങ്ങളിലും പേറുമ്പോള്‍ ക്രൂശിതനാം ഉടയോനോടായ്‌ പാപവിമോചനമര്‍ഥിച്ചാന്‍ സത്യം ചെയ്‌ താന്‍ കീപ്പാ ഞാ-നവനെ 

അറിയുന്നില്ലന്നായ്‌ പ്രതി, യോഹന്നാനും-ശിഷ്യന്മാരും വിട്ടോടി നാഥാ! 

രാജ്യേ നിന്‍ വരവില്‍-സ്‌ മൃതി ചെയ്യുണമെന്നെ-യെന്നാ ഘാതകനാര്‍ത്തു

                                                                                                      മൊറിയൊറാഹേം

( അല്ലെങ്കില്‍ )

1 വിറയലോടും കൂടെ നിന്നു. നാഥന്‍ പരിഹസിക്കപ്പെടുന്നതു കണ്ടിട്ടു സൂര്യന്‍ അതിന്റെ കിരണങ്ങള്‍ മറച്ചു കളഞ്ഞു, ഭൂമി വിറച്ചു. ആഴത്തിന്റെ അടിസ്ഥാനങ്ങള്‍ ഇളകി. സൃഷ്ടികളെ വഹിച്ചിരിക്കുന്നവനെ നിന്ദ്യ മങ്കട്ട ഇരുന്നുകൊണ്ടു വിധിക്കുന്നു.

2. കള്ളന്റെ വിശ്വാസം ഏറ്റം വലുതും യഥാര്‍ത്ഥവുമായിരുന്നു. മരത്തില്‍ തൂക്കപ്പെട്ടിരിക്കുന്ന അവന്റെ നാഥനോട്‌ അവന്‍ പാപ പരിഹാരം യാചിച്ചു. അവന്റെ കൈകളും കാലുകളും ആണികളാല്‍ തറക്കപ്പെട്ടു. എന്റെ അകൃത്യം ക്ഷമിക്കണമേ എന്നു അവന്‍ പറഞ്ഞു, ശെമവുന്‍ കീപ്പാ തന്നെ ഉപേക്ഷിച്ച്‌ "ഞാനവനെ അറിയുന്നില്ല' എന്നാണയിട്ടു പറഞ്ഞു. യൂഹാനോനും മറ്റു ശിഷ്യന്മാരും തന്നെ ഉപേക്ഷിച്ച്‌ ഓടിപ്പോയി. എന്നാള്‍ കൊലപാതകന്‍, 'കര്‍ത്താവേ നിന്റെ രാജ്യത്തില്‍ നീ എഴുന്നെള്ളുമ്പോള്‍ എന്നെ ഓര്‍ക്കണമേ' എന്നു നിലവിളിച്ചു പറഞ്ഞു.

എത്രോ വീണ്ടും കോലോ

1 അപ്പുലരിയില്‍ നിന്നെ-സ്‌ കീപ്പാമേല്‍ ദുഷ്ടര്‍ 

തൂക്കുന്നതു കണ്ടാര്‍-വാനിലെ ഈറേന്മാര്‍ 

സപ്തജനം തുക്കെനന്നട്ടഹസ്സിച്ചപ്പോള്‍ 

ചെന്നാദോഷികളെ-സംഹാരം ചെയ്യാന്‍ -           ഹാലേ 

സംഘത്തോടൊന്നായ്‌ ചെന്നഭ്യര്‍ത്ഥിച്ചാര്‍. 

 

2. സിംഹസനപീഠേ-പുഴി ഞെളിഞ്ഞേറി 

വിധിനായക പതിയെ-വിസ്‌ താരം ചെയ്‌ തു

തൂക്കുക മരണത്തി-ന്നര്‍ഹന്‍ യേശുവിനെ 

ബാറാബാസിനെ വിടുകെ-ന്നാര്‍ത്തു സപ്രേന്മാര്‍                    ഹാലേ 

തന്‍സ്‌ മൃതി മായിച്ചോന്‍ വാഴ്‌ ത്തപ്പെട്ടോനാം 

 

( അല്ലെങ്കില്‍ )

1 കര്‍ത്താവെ, നീ ദുഷ്ടന്മാരുടെ കൈകളാല്‍ / സ്‌ കീപ്പായില്‍ തറക്കപ്പെട്ടിരിക്കുന്നതിനെ / മേലുള്ള ഈറേന്മാര്‍ കണ്ട സമയത്തു അവര്‍ കൂട്ടംകൂട്ടമായി പരസ്‌ പരം ചേര്‍ന്നു / ആ ദുഷ്ടന്മാരുടെ മേലിറങ്ങി / അവനെ ക്രൂശിക്ക എന്നു അട്ടഹസ്സിച്ച ശപിക്കപ്പെട്ടവരെ / നശിപ്പിക്കാന്‍ തിരക്കുകൂട്ടി.

                                              ബാറെക്‌ മോര്‍ ശുബഹോ മെനഓലം

2. മണ്‍കട്ട സിംഹാസനത്തില്‍ ഇരുന്നു വമ്പു ഭാവിച്ചു / ന്യായാധിപന്മാരുടെ ന്യായാധിപനെ വിസ്‌ തരിച്ചു ജനത്തിന്റെ സപ്രേന്മാര്‍ / 'ബാറാബായേ അഴിച്ചു-വിടുക, / മരണയോഗ്യനായ യേശുവിനെ ക്രൂശിക്ക എന്നട്ടഹസ്സിച്ചു. അവരുടെ ഓര്‍മ്മ ഇനിയും ഉണ്ടാകാത വണ്ണം / അവരെ മായിച്ചു കളഞ്ഞവന്‍ വാഴ്‌ അപ്പെട്ട വനാകുന്നു.

                                                മോറിയൊറാഹേം 

ബോത്തേദ്‌ ഹാശോ

ഞങ്ങള്‍ക്കായ്‌ നീ-യേറ്റൊരു പീഡ്മാ 

താഴ്‌ ചകളേറ്റം ധന്യം നാഥാ.

1 ഇരുളിൻ സുതരാം-മുഡ്മാത്മാക്കള്‍

ദൈവികനാകും-കഞ്ഞാടിനെയാ

സ കീപ്പൂസായിന്‍-തരുവില്‍ തുക്കി.

ബഹുവാകും തന്‍-നന്മക്കെതിരായ്‌

കൈപ്പേറിയതാം-പുളിവീഞ്ഞേകി.

 

2 യീഹുദിലെ ദാ-രൂണവൃത്തം ക 

ണ്ടൂരു ശൈലങ്ങള്‍-പൊട്ടിക്കീറി

ഏദനിലാദാ-മിനെ നിര്‍മ്മിച്ച 

പാണികളിന്മേലാണി തറയക്കെ 

ഖേദം യുദര്‍-ക്കുണ്ടായില്ലു.

 

3 ശിശു കേസരിയ-ത്തരുവില്‍ ചീറി 

ഇരുളിന്‍ സുതരാം-ജംബുകരോടി

ദുഷ്ടാത്മാക്കള്‍-വിസ്‌ മയമാര്‍ന്നു 

തന്നുടെ മക്ടം-നിപതിച്ചതിനാല്‍ 

പാപാധിപനാം-സാത്താന്‍ കേണു 

നിന്‍ വിധി ചെയ്‌ തോര്‍-വിധിയേല്‍ക്കുമ്പോള്‍ 

വിധി ചെയ്യരുതെ-ഞങ്ങളെയീശാ മൊറിയോ

 

മാര്‍ യാക്കോബ്‌

മശിഹാ-സ്‌ കീപ്പാ മൃതി 

കഷ്ടൃതകള്‍ക്കായ്‌ വന്നോനേ! 

പ്രാര്‍ത്ഥന കോട്ടിട്ടാത്മാക്ക- 

ളിലന്‍പുണ്ടാ-കേണം

 

ദേവാ ദയയുണ്ടാകേണം

നാഥാ! കൃപ തോന്നണമന്‍പാല്‍.

 

  1. യാഗാര്‍ത്ഥം-ജീവനെഴും ദൈവിക കുഞ്ഞാ-ടെത്തി 

അര്‍പ്പുകരാ-മാചാര്യന്മാരായ്‌ ക്രൂശകര്‍ നിന്നു

ഗോഗുല്‍-ത്തായില്‍ സ്തരീബായാം തരുവിന്മേല്‍ തൂക്കി ദു

ര്‍വേല-ക്കാരക്കല്ലേറ്റി കെട്ടി -ന്മീതെ    

ആഴം വി-ണ്ണെന്നിവകള്‍ക്കിടയില്‍ തുണായ്‌ -നാട്ടി 

നിന്നാന്‍ വീ-രന്‍പോല്‍ ലോകത്തിന്‍ ഭാരം താങ്ങാന്‍             ദേവാ ദയ                                                                       

     2   മദ്ധ്യാഹ്ന-ത്തില്‍ കൂരിരുള്‍ കുന്നിച്ചിക്ഷിതി-മൂടി 

          ജ്യോതി-സ്സിന്മേല്‍ കോയ്‌ മയവന്നെന്നതിനാല്‍ തേറി 

          വെള്ളിയില്‍-വെട്ടം തേജസ്വിയേ വാഴ്‌ ത്തീടാന്‍ മാഞ്ഞു 

           സ്ലീബായേ-റ്റോന്‍ ദൈവാത്മജനെന്നുലകം-കണ്ടു 

           മദ്ധ്യാഹ്ന-ത്തില്‍ വ്ൃക്ഷഫലത്തെയാദാം തിന്നു 

           ലജ്ജാപൂര്‍വം തന്മുഡതയില്‍ കമ്പം പുണ്ടാന്‍       ദേവാ ദയ 

 

     3 വസ്‌ (തം സര്‍പ്പം റാഞ്ചീടുകയാല്‍ നൃപനെ ചാര്‍ത്താന്‍ 

പകലിന്നു-ള്ളില്‍ രാവു കരേറി സ്ഥാനം നേടി 

നഗ്നത പൂ-ണ്ടോരുടയോനേ കണ്ടടിയാന്‍-സൂുര്യന്‍

 ഘോരാ-ക്ഷേപം കാണായ്‌ വാന്‍ തന്‍ നയനം ചിമ്മി 

നോഹിന്‍ നാഥന്‍ തന്‍ നഗ്നത കാ-ണായ്‌ വാന്‍-ശേമും 

യാഫേത്തും-പോല്‍ രവിയും മതിയും വദനംമൂടി            ദേവാ ദയ 

 

     4 സ്‌ കീപ്പാ-യിന്മേല്‍ നീതിമഹാര്‍ക്കന്‍ മേവീടുമ്പോള്‍ 

സൃഷ്ടികളില്‍ ഞാനെങ്ങനുദിക്കും ചൊന്നാന്‍ സൂര്യന്‍ 

മോഷകമ-ധ്യേ നാഥനെ നഗ്നം   ദര്‍ശിച്ചപ്പോള്‍ 

തന്‍ തേജ-സ്സിനെയെങ്ങിനെ പകലോന്‍ വെളിവാക്കിടും

          ജ്യോതിര്‍വ്യ-ഹത്താല്‍ പൂര്‍ണമതാം തേജോ ഗോളം 

വൃക്ഷത്തി-ന്മേല്‍ നാഥനെ ദര്‍ശിച്ചന്ധത-പുണ്ടു               ദേവാ ദയ 

 

       5 മധ്യാഹേ-നഗ്നതയാര്‍ന്നാന്‍ പുത്തന്‍ സ്‌ കീപ്പാമേല്‍ 

ആദത്തെ-ക്കൊന്ന മഹാ സര്‍പ്പം പേടിച്ചാര്‍ത്തു, 

ദൃഷ്ടാന്തേ-ശിരഹസ്യം നിറയും ഹാശാ-വെള്ളി 

നിന്‍ വൃത്താ-ന്തം വര്‍ണ്ണിപ്പാനെന്‍ വദനം-പോരാ 

ആറാം നാളില്‍ പറുദീസില്‍ നിന്നാദാം-നീങ്ങി 

അന്നാളില്‍-തന്‍ ദേവതനുജന്‍ സ്‌ കീപ്പാ-യേറി.           ദേവാ ദയ 

 

നാഥാ ഭൂവാനം നിന്‍ പീഡ്യതില്‍ ക്ലേശിച്ചു 

മാനോര്‍ വാനോര്‍ നിന്‍ താഴ്‌ മയിലതി വിസ്‌ മയമാര്‍ന്നു      ദേവാ ദയ 

 

കുംപലൊസ്‌

ബലികളെ നീക്കീടും-തിരുബലി ധന്യം താന്‍ 

പുണ്യം നല്‍കീടും-ബലിയേ! സ്‌ തോത്രം

 

1 അഗ്നിത്തേരിന്മേല്‍-സ്ഥിതിചെയ്യുന്നോനേ സ്‌

കീപ്പാമേലേറ്റി-വെള്ളിദിനത്തില്‍

വച്ചുതറച്ചാര്‍ തന്‍-പാണികളത്യു ഗ്രാം 

കാലുകളും ലേശം-കരളലിവെന്യേ

ആംഗഗ്യത്താല്‍ വാനോ-ടാഴവുമേന്തുന്നോന്‍

തിരുവിഷ്ടും മുലം-സ്‌ കീപ്പായേതാനേ-യേന്തി

 ഈറേന്മാര്‍ ചൂളും-കാന്തി യെയേന്തുന്നോന്‍ 

തരുവിന്മേല്‍ നനഗ്നം-തുക്കപ്പെട്ടു,

 

2 വെള്ളിയതാം നാളില്‍-സൃഷ്ടിഗണം കേണു 

ജനനികളേകന്റെ -കഷ്ടതകള്‍ക്കായ്‌ 

രോദനഗേഹത്തെ-പുരതനു നിര്‍മ്മിച്ചു 

സ്വര്‍ഗ്ലാദ്യാത്മജനെ-യോര്‍ത്തു കരഞ്ഞാര്‍

ജ്യോതിസ്സാല്‍ വാനും-പാറകളാല്‍ പാരും

മൃതരാല്‍ ശീയോളും തിരുമാഹാ-ത്മ്യം ഘോഷിച്ചു 

തന്‍ മാഹാത്മൃത്തിന്‍-ഭാവമറിഞ്ഞീടാ- 

തന്ധതപുണ്ടേറ്റം-രകൂശക സംഘം.

 

3 നിബിമുന്‍പേറായി-ചൊന്നതുപോല്‍ ഭൂവില്‍ 

വെള്ളിയതാം നാളില്‍-കുരിരുളേറി 

ദ്വേഷത്താല്‍ തൂക്കിക്കൊല്ലപ്പെട്ടോനാ- 

മേക സുതന്‍പേര്‍ക്കായ്‌ -രോദനമുണ്ടായ്‌

അന്ധജനത്തിന്നായ -ബഹുകഷ്ടം നേര്‍ന്നാന്‍ 

അവരുടെയാനന്ദം-വ്യാധിയുമാ-ധിയുമായ്‌ -മാറി 

തല്ലെരുനാളെല്ലാം-വിട്ടുജനത്തിന്റെ

മോദത്തെ നീക്കും-വൃഥയുണ്ടായി

 

4 വെള്ളിയില്‍ വംശത്തിന്‍-പതിയെപ്പറുദീസില്‍

ആദാമെ നീയെ-ഞ്ങെന്നു വിളിച്ചാന്‍ 

ഏലോഹിീം ലാമാ-ശബക്താനിത്യേവം 

തരുവില്‍ ഘോഷിച്ചാന്‍-വെള്ളിയതാം നാള്‍ 

വെള്ളിയിലാദത്തെ-സര്‍പ്പം വഞ്ചിച്ചു 

തല്ലിഴയേത്താനുംവെള്ളിയതാം നാള്‍ മാ-യിച്ചു 

അന്ധത ബോധത്തി-ന്നേറ്റജനത്തിന്മേല്‍ 

വെള്ളിയതാം നാളില്‍-സൂര്യനിരുണ്ടു.

 

5 തന്നെ വഹിച്ചോര-ത്തരുവിന്നാള്‍ കേണു 

മുറവിളിയൊടേവം-ചോന്നുതുടങ്ങി

കഷ്ടമെനിക്കേറ്റം-ഞാനയ്യോ ദോഷി 

ദുഷ്‌ പ്രതിദാനം ഞാന്‍-രക്ഷകനേകി

മഴമഞ്ഞെന്നിവയാല്‍ - അവനെന്നെപ്പോറ്റി 

അപകാരത്താല്‍ ഞാന്‍ - അവനെ സ്‌ കീപ്പാമേ-ലേന്തി 

സൃഷ്ടിസമൂഹത്തിന്‍-പതിയേ ക്രൂശിച്ച 

ദൂര്‍ യുദന്മാരെ-ദോഷം! ദോഷം!

 

6 പാര്‍ത്താല്‍ പാവനയാം-ദാവീദിന്‍ തനയ 

തരുവില്‍ ക്രൂശിതനാ-മേകാത്മജനെ 

വീര്‍പ്പിടുമുള്‍ക്കാമ്പോ-ടേറ്റം രോദിച്ചാള്‍ 

ബാഷ്‌ പം വര്‍ഷിച്ചാള്‍-മിഴികളില്‍ നിന്നും

തരുവിന്മേല്‍ തൂക്കി മാർവ്  പിളര്‍ന്നോന്‍ തന്‍

ചാരെ ചെന്നെത്തി-സങ്കടപൂര്‍വം-ഭാഷിച്ചാള്‍ 

പാണിതലത്താല്‍ തന്‍-മാര്‍വില്‍ താടിച്ചു വിഹ്വലമാനസയാഠ- 

നിര്‍മ്മല കേണു.

 

7 നിര്‍മ്മലയാം മാടരപാവിഹ രോദിച്ചു 

സ്‌ നേഹിതനാകും തന്‍-കഴുകനുവേണ്ടി 

തിരുവിഷ്ടത്തോടെന്‍-മകനായോരീശാ

ഹതിമൃതികള്‍ക്കായ്‌ നീ-പോയതുമെന്തു?

ഉജ്ജല തേജസേ -മഹിമാവേറും നിന്‍

രശ് മികളെയേവന്‍-വീശിടുവാന്‍-ധൈര്യം-കാട്ടി

വിഷ്ടപവീരാ നീ-കെട്ടപ്പെട്ടാരാല്‍? 

തരുവിന്മേല്‍ നീ ഹാ നഗ്നത പൂണ്ടു 

 

 8 ആ രോദന നാദം ദെന്യതയും  പാരം 

സങ്കടവും വീര്‍പ്പും-സ്രമ്പാപിച്ചു 

മഊലിനമിപ്പിച്ചിട്ടാചെറു കുഞ്ഞുങ്ങള്‍ 

പോയ പിറാവെപ്പോല്‍-തേങ്ങിക്കേണാള്‍ 

ക്രൂശിതനായ്‌ കുന്തം-കൊണ്ടു പിളര്‍ന്നോനേ 

കണ്ടുള്‍ത്താപത്തോടരികെ ചെന്നാശ്ശേഷിച്ചാള്‍ 

ലഹരി പിടിച്ചുള്‍ക്കാ-മ്പതി സന്താപത്താല്‍ 

ഗല്‍ഗദ സമ്പൂര്‍ണ്ണം-സംസാരിച്ചാള്‍ 

 

9 ദ്യുതിയെ മറച്ചീടാന്‍-രവിയൊടു കല്ലിക്ക 

ഏകസുതാ! ചാരെ ഞാനണയട്ടെ 

നിന്റെ നിയോഗത്താ-ലിരുളാര്‍നീടട്ടെ 

സ്ലീബാവൃക്ഷത്തെ-ഞാന്‍ പുണരട്ടെ 

എന്മകനേ ഞാന്‍ നി-ന്നടികളെ മുത്തട്ടെ 

(പാണ്പ്രദനെ നിന്‍-സഈരഭ്യം ഞാ-നേല്‍-ക്കട്ടെ 

ദൂര്‍വൃത്തന്മാര്‍ നിന്‍-നഗ്നത കാണായ്‌ വാന്‍ 

അന്ധത പുകട്ടെ-തല്‍ നയനങ്ങള്‍, 

 

10 ദൂതന്മാര്‍ മുന്‍പന്‍.ഗ്രബിയേലെ നിന്‍ 

എരിതീ വൈരാഗ്യം-കെട്ടതുമെന്തു? 

ദുഷിയേല്‍ക്കുന്നു നി-ന്നുടയോന്‍ സ കീപ്പായില്‍ 

അഗ്നിമയാ മൌനം-പുണ്ടതുമെന്തു? 

ഓ! മിഖായെലെ-തീക്ഷ ണമതേ കാണ്‍ക 

തന്റെ വിലാവിന്മേല്‍-ദ്വേഷികള്‍ കുന്തത്താല്‍ കുത്തി 

പത്തു സഹ്രസത്തെ-വീഴ്‌ ത്തിയ നിന്‍ വാളാല്‍ 

ക്രൂശകരെ നാശം-ചെയ്‌ തു മുടിക്കു. 

 

വൊയ്‌ ലേക്‌ സെഹിയുന്‍

സീ-യോനേ മശീ-ഹായേ ക്രുശിച്ചോളെ 

ഹാ ! കഷ്ടം ഭാ-ഗ്യം സഭയേ സ്‌ തുതിമഹിതേ

 

 1 തേജോനാഥന്‍-സ്ലീബായിന്മേലേറി 

പാവനനെക്കൊ-ന്നീടാന്‍ ക്രുശകരാര്‍ത്തു 

നാശകരാം-ചെന്നായ്ക്കള്‍ ചുറ്റി 

നിര്‍മ്മല കുഞ്ഞാടതിനെച്ചീന്തി 

ഹിതമൊടു വേ-ദനയേറ്റേ-വരെയും വീ-ണ്ടാന്‍ കുരിശാല്‍. 

 

2 തേജസുതരാം-ശിഷ്യന്മാര്‍ പാഞ്ഞോടി 

കൂരിരുളുകള്‍ തേ-ജോമയനെപ്പിടികൂടി 

ദ്വേഷത്താല്‍ കയ്യപ്പാതാനും 

ഹന്നാനും-വാമവശാധിപനാം

യൂദായും-ദക്ഷിണ ഭാ-ഗാധിപനെ (ക്രൂശിച്ചു. 

 

3 ചൊല്ലുന്നു മരം-കഷ്ടമെനിക്കെന്തുളവായ്‌ 

സൃഷ്ട്രിശനെയെന്‍-മീതെ ഹാ കുരിശിച്ചാര്‍ 

മഴമഞ്ഞെ-ന്നിവയാലവനെന്നെ

പോറ്റീ, ഞാ-നപകാരം ചെയ്‌ തു 

മശിഹാതന്‍ ക്രൂശകരാം-യൂദന്മാരെ കഷ്ടം! 

 

4 നാഥാ! മകനെ-കരിശിച്ചാരിത്തരുവില്‍ 

ഉന്നത സുതനെ-ദ്വേഷിച്ചെന്തിനു പകയര്‍ 

സകലര്‍ക്കും-നന്മകള്‍ നീയരുളീ 

ആരോഗ്യം നിഖിലര്‍ക്കും നല്‍കി 

പ്രതിഫലമായ്‌ -സ്‌ കീപ്പാമെ-ലെന്തിന്നിപ്പരിഹാസം. 

 

5 ദോഷം ചെയ്‌ തെന്തേരുശലെം പുത്രികളെ ! 

എന്‍പുര്രതന്‍ കാ-ന്തര്‍ക്കുപകാരം ചെയ്‌ തു 

തുപ്പലിനാല്‍-കാഴ്‌ ചകൊടുത്തന്ധര്‍- 

ക്കരുളാല്‍ കഷ ഠാര്‍ത്തര്‍ക്കമലതയും 

കാന്തസുത-ന്മാരവനെ പ്രതിഫലമായ്‌ താഡിച്ചു. 

 

6 നാഥാ! മകനെ! എങ്ങനെ ഞാന്‍ കേഴേണം 

തോഴികളും പാ-വനമാം സംഘവുമെന്യേ 

സ്‌ കീപ്പായെ-ഘാതര്‍ ചൂഴുന്നു 

ദ്വേഷികള്‍ നിന്‍-മൃതിയതിനുഴറുന്നു

 മൂകമതാം-സൃഷ്ടിക്കേ-കുക കേഴാനാരാവം. 

 

7 മുകതയോ നിര്‍മ്മല രക്തം വീണ ധരേ! 

ചെലയെഴുന്നോ-ര്‍ക്കുള്‍്രഭമേറ്റുക വലുതാം 

പാറകളെ! ആര്‍ക്കുക കല്ലുകളെ! 

ശാസിപ്പിന്‍ ര്രുശകരെ നിങ്ങള്‍ 

താന്‍ നഗ്നന്‍ പ്രകൃതികളെ! ആംഗ്യത്താലിളകിടുവിന്‍.

 

8 ഓ! എഴുന്നേല്ലിന്‍-സൃഷ്ടികളെ-പിതൃഭവന-

ത്തായകളെ കേ-ഴിന്‍ മൃതിപുകം സുതനായ്‌ 

സുതനേകന്‍-തമ്മിലിളക്കിടുവിന്‍

തിരുമഹിമാ-വ്റ്റം നിരസിച്ച 

ക്രൂശകരെ-ഭീകരമാം നെടുവീര്‍പ്പാല്‍ ശാസിപ്പാന്‍ 

 

9 ഉഗ്രന്മാരാ-മുജ്ജ്വല ദൂതന്മാരെ

തന്‍ നഗ്നത കണ്ടെന്തെരിയാതമരുന്നു 

നിങ്ങളില്‍ ര-ണ്ടാളുകള്‍ സോദോമില്‍ 

നിന്ദിതരായ്‌ തല്ലുരി-തീയ്ക്കിരയായി 

വാനവരെ ക്ഷമയരുതെ-ദുഷിയേറ്റീടുന്നുടയോന്‍ 

 

10 സ്‌ കീപ്പായെചു-ഴുന്നോരാം ദ്രോഹികളില്‍ 

അത്യനന്നതരെ-വൈരാഗ്യത്തീ ചൊരിവിന്‍ 

രക്ഷകനെ-തുക്കിയ ജനതക്കായ്‌ 

ചിറക്കളില്‍-തീക്കനലേന്തിടുവീന്‍

വാനവരെ! തന്നാംഗ്യം-രോധിച്ചോ-ക്ഷമയെന്തു? 

 

ഏവന്‍ഗേലിയോന്‍ കമാ

നാഥാ! നിന്‍ വരവിന്‍ മഹിമാ ദിവസത്തില്‍ 

അടിയാ-രെയോര്‍ക്കുക കള്ള-നെയെന്നതുപോല്‍              (3 തവണ) 

 

നാഥാ. തേ! സ്‌ തുതിയും 

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ.

 

ഒന്‍പതാം മണി

കൗമാ 

സ്‌ കീപ്പാ-യാല്‍ ക്രുശകിയേ മാ-യിച്ചോനേ മശിഹാ 

കോട്ടയുമഭയവുമാം, നിന്‍ സ്ത്രീബാ            (3 തവണ) 

നാഥാ, തേ! സ്‌ തുതിയും.. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ..

 

ദൈവമെ നിന്റെ കൃപ പോലെ.. എനിയോനോ

1 സന്ദര്‍ശിപ്പാനാഗതനാഠ-

സല്‍സുതനെ ദ്രോഹികളൊപ്പം

ദോഷികളെണ്ണിീ സ്‌ കീ-പ്പാ-മേല്‍ 

 

2 ദേവേശനു ദാഹിച്ചപ്പോള്‍

പുളിവീഞ്ഞും കൈപ്പും നല്‍കി

നിറവേറി നിബിത൯-വാ-ക്യം 

 

3 മന്നന്‍ ദാവീദോതിയപോല്‍

തന്‍ വസ്‌ത്രെത്തെപ്പങ്കിട്ടാര്‍

ചീട്ടിട്ടാര്‍ തന്ന-ങ്കി-ക്കായ്‌ 

 

4 വിശ്വസ്‌ ത സഭാമക്കള്‍ക്കായ്‌ 

സ്ലീബാ കെല്ലിയലും വലുതാം 

ആയുധമായ്‌ തീര്‍ത്തോന്‍ ധ-ന്യന്‍ 

 

5 ദുഷ്ടന്‍ തന്‍ സേനകളിവയില്‍- വി

ശ്വാസിനിയാം വിമല സഭ- 

ക്കാകട്ടെ സ്ലീബാ-കോട്ട 

                                             ബാറെക മോര്‍, ശുബഹോ.. മെന ഓലം.. 

 

6 സ്ലീബായാല്‍ സഭ രക്ഷിതയായ്‌ 

സ്ലീബാബായേ വെടിയാത്തതിനാല്‍! 

സ്ലീബായതിനെ കാക്കുന്നു                  സ്‌ തമെന്‍ കാലൊസ്‌ കുറിയേലായിസ്സോന്‍ 

 

പ്രൊമിയോന്‍- സെദ്റ

കോലോ കുക്കോയോ

1 മൃതിയേ രുചിച്ചാന്‍ ദേവേശന്‍-സ്സീബാമേലേറി

പാതാളക്കോട്ട തകര്‍ത്താന്‍-മൃതലോകം പുകി 

കതകുകളും ചെ-മ്പോടാമ്പലുമൊപ്പം 

അഴകറ്റോനാ-മാദാമിനു ജീവന്‍ 

നല്‍കിത്തന്നുത്ഥാനത്തെ-നമ്പിടുമാദാമിന്‍

സുതര്‍ യാനം ചെയ്യേണ്ടോരാ-ക്കബറീന്നും പറുദീസ്‌ 

ഹാലേലുയ്യാ-പുകും വഴികാട്ടി           ബാറെക്‌ മോര്‍, ശുബഹോ.. മെന ഓലം.. 

 

2 ജഗതീനാഥന്‍ ദൈവസുതന്‍-സ്‌ കീപ്പാ-യിന്മേല്‍ 

മൌലിനമിച്ചാത്മത്തെത്തന്‍-പിത്യപാണിയിലേകീ

പാറകള്‍ കീറി-ക്കല്ലറകള്‍ വിണ്ടു 

സൃഷ്ടികളെല്ലാ-മാശ്ചര്യം പൂണ്ടു 

ദൈവസുതന്റെ വിലാവയ്യോ-യുദന്മാര്‍ ചീന്തി 

പുണ്യം ലോകത്തിനു നല്‍കു൦-ജലവും ശോണിതവും 

ഹാലേലുയ്യാ-പ്രവഹിച്ചതില്‍നിന്നും.

 

വീണ്ടും കോലോ

വൃക്ഷത്തിന്മേല്‍ പാണിപദങ്ങളിലാണിയടി- 

ച്ചുടയോന്‍ ക്രുശിതനായപ്പോള്‍ മോചനമര്‍ത്ഥിച്ചൊരു, ചോരന്‍ 

തന്‍ വിശ്വാസം ബഹു ശ്രേഷ്ടം-ചൊന്നാ൯ പോക്കുക മമ ദോഷം 

ശീമോന്‍ കണ്ടു നിഷേധിച്ചാന്‍ നിന്നാന്‍ യൂഹാനോനകലെ 

ഘോഷിച്ചാന്‍ ചോരന്‍ നാഥാ - ഓര്‍ക്കണമെന്നെ നിന്‍ രാ-ജ്യേ

                                                            ബാറെക്‌ മോര്‍, ശുബഹോ.. മെന ഓലം.. 

 

തരുവില്‍ തുങ്ങി തസ്‌ കരരിടയില്‍ വിടര്‍ന്നവനാം! 

സുതനേക്കണ്ടഗ്്യാത്മീയര്‍-തന്‍ നിവഹം-വിസ്‌ മയമാണ്ടു

 തന്‍ നഗ്നതയേ കാണായ്‌ വാന്‍-കതിരോന്‍ കതിരുകളെ മുടി 

ആംഗ്യത്താല്‍ വാനത്തെയും-വീരൃത്താല്‍ ഇക്ഷിതിയെയും 

തീര്‍ത്തോന്‍ തന്‍ നഗ്നതയേ കണ്ടുഴിയും-മംബരവും ഞെട്ടി

 

അല്ലെങ്കില്‍

1 കള്ളന്റെ വിശ്വാസം ഏറ്റവും വലുതും / യഥാര്‍ത്ഥവുമായിരുന്നു മരത്തില്‍ തൂക്കപ്പെട്ടിരിക്കുന്ന അവന്റെ നാഥനോടു / അവന്‍ പാപപരിഹാരം യാചിച്ചു. അവന്റെ കൈകളും കാലുകളും ആണികളാല്‍ തറക്കപ്പെട്ടു. ഏന്റെ അകൃത്യം ക്ഷമിക്കണമേ എന്നവന്‍ പറഞ്ഞു. ശെമവോന്‍ തന്നെ ഉപേക്ഷിച്ചു പറഞ്ഞു. യൂഹാനോന്‍ അകലെ നിന്നു. നിന്റെ രാജ്യത്തില്‍ നീ എന്നെ ഓര്‍ക്കണമേ എന്നു കുള്ളന്‍ അട്ട-ഹസ്സിച്ചു പറഞ്ഞു.                                                                                   

                                             ബാറെക്‌ മോര്‍, ശുബഹോ.. മെന ഓലം..

2. മരത്തിന്മേല്‍ തുക്കപ്പെട്ടും കള്ളന്മാരുടെ-യിടയില്‍ വിധിക്കപ്പെട്ടും കിടക്കുന്ന പുര്തനില്‍ / അഗ്നിമയന്മാരും ആത്മമയന്മാരുമായ ഈറനേന്മാരുടെ കൂട്ടങ്ങള്‍ അത്ഭുതപ്പെട്ടു, സുര്യന്‍ അതിന്റെ കിരണങ്ങള്‍ തന്റെ നഗ്നത കാണാതിരിക്ക തക്കവണ്ണം ഒതുക്കിക്കളഞ്ഞു., സ്വശക്തിയാല്‍ ഭൂമിയേ രൂപപ്പെടുത്തു-കയും / ആംഗ്ൃത്താല്‍ ആകാശത്തെ വിരിക്കുകയും ചെയ്‌ തവന്‍ വസ്‌ ത്രമുരിഞ്ഞും നഗ്നനായും കിടക്കുന്നതു / ആകാശവും ഭൂമിയും കണ്ടപ്പോള്‍ ഇളകിപ്പോയി. 

ബോതേദ്‌ ഹാശോ

ഞങ്ങള്‍ക്കായ്‌ നീയേറ്റൊരു പീഡ്മാ 

താഴ്‌ ചകളേറ്റം ധന്യം നാഥാ! 

 

1 ഉരുകിപ്പോയില്ലാണികള്‍ കയ്യില്‍ 

വെന്തില്ലേതും നിന്‍ ഹന്താക്കള്‍ 

സ്വയമെ താണൊരു-സിംഹകുട്ടി 

ഏദനില്‍ മൃതനാമാദാമിന്നുയിര്‍ 

നല്‍കാന്‍ പീഡാമൃതി നീയേറ്റു 

 

2 ക്രൂശില്‍ മൃതിയേറ്റോനുച്ചത്തില്‍ 

ഘോഷിച്ചപ്പോള്‍ ശിലകള്‍ വീണു 

തീയേറ്റതുപോല്‍- കല്ലുകള്‍ കീറി 

ബഹു സംരഭമമൊടലറീ ഭൂമി 

പെണ്‍സിംഹം പോല്‍ സുഷ്ട്രികള്‍ ചീറി 

 

3 പ്രഭയോലും പൂക്കള്‍ക്കായ്‌ പകരം 

ദാഹിച്ചപ്പോള്‍ കടുവീഞ്ഞേകി 

റോസാ-പുഷ്‌ പ-ങ്ങള്‍ക്കായ്‌ പകരം 

അവിവേകത്താല്‍ ആദുഷ്ടന്മാര്‍ 

മുള്ളിന്‍ മുടിതന്‍ തലയില്‍ ചാര്‍ത്തി

 

4 പാടേറ്റോനേ! ജീവാത്മജനെ! 

റൂഹാസഹിതം തതനിലേകാ! 

സ്‌ തുതി തേ സ്‌ തുതിയാം-താരും സര്‍വ- 

സ്‌ തോത്രപ്പൂവിന്‍ കുലയും തേജോ 

മകടത്തിന്മേലണിയിക്കുന്നു 

നിന്‍ വിധി ചെയ്‌ തോര്‍-വിധിയേല്‍ക്കുമ്പോള്‍ 

വിധിചെയ്യരുതെ-ഞങ്ങളെയിശാ                                             മൊറിയോറാഹേം..

മാര്‍ യാക്കോബ്‌

മശിഹാ സ്‌ കീ-്പാ മൃതി 

കഷ്ടുതകള്‍ക്കായ്‌ വ-ന്നോനേ

(പാര്‍ത്ഥന കോട്ടിട്ടാത്മാ- 

ക്കളിലന്‍പുണ്ടാ-കേണം 

ദേവാ ദയയുണ്ടാകേണം- 

നാഥാ! കൃപതോന്നണമന്‍പാല്‍ 

1 ചൊന്നാൾ ദുഖ-ധ്വനിയൊടേവം ഞാന്‍ ശ്രദ്ധിച്ചു 

ചൊല്ലുന്നൊരാ-വചനമതെന്തെന്നറിവാ നായി 

നാഥാ! സീ-യോന്‍ കോട്ട തകര്‍ക്കട്ടെ നിന്‍ സ്ലീബാ 

നിന്നെ ദ്വേഷിച്ചോരു കണ്ണുകളന്ധത പൂകട്ടെ                                        ദേവാ.

 

2 പാടേറ്റോ-നെ പാടിനു വിട്ടൊരു താതന്‍-സ്ത്യൻ 

പീഡ്ദാ ഹീ-നാ സ്‌ തുതി ഞങ്ങള്‍ക്കായ്‌ പാടേ-റ്റോനേ 

റൂഹ്‌ ക്കുദിശാ  പീഡ്ദാമൃതിഹീനാ! വന്ദിക്കുന്നേന്‍ 

ത്രിത്വ പ്രഭ-യാമേക പ്രകൃതത്തിന്നായ്‌ സ്‌തോത്രം        ദേവാ. 

നാഥാ ഭൂവാനം നിന്‍പീഡയതില്‍ ക്ലേശിച്ചു 

മാനോര്‍ വാനോര്‍ നിന്‍ താഴ്‌ മയിലതി വിസ്‌ മയമാര്‍ന്നു                ദേവാ. 

 

കുംപലോസ്‌

ധന്യന്‍ തന്‍ മൃതിയാല്‍-മരണത്തേക്കൊന്നു 

പാതാളസ്ഥര്‍ക്കായ്‌ “വിടുതല്‍ കൊടുത്തോന്‍ 

  1.  സൃഷ്ട്രികളെയെല്ലാം-കൈകളിലേന്തിക്കൊ- 

ണ്ടുടയോന്‍ നിന്നാനാ-ക്കാല്‍വരി മീതെ 

വീഴ്‌ ച ഭവിച്ചോനാ-മാദാമിന്‍ പേര്‍ക്കായ്‌ 

രക്ഷകനായ്‌ പാരിന്‍-നടുവിലുദിച്ചാന്‍ 

സൃഷ്ടികളെ ജീവ-ധ്വനി കമ്പിപ്പിച്ചു 

തിരുമഹിമാവോതാന്‍-പരിശുദ്ധന്മാര്‍ക്കുയിരേകി ഭൂ

സ്വര്‍ഗ്ഗങ്ങള്‍ തന്‍-മധ്യേ ക്രൂശിതനായ സ്‌

 കീപ്പായാലെങ്ങും-ശാന്തി പരന്നു 

 

2 സ്‌ കീപ്പായ്ക്കാര്‍ന്നോ-രേകസുതന്‍ തന്നെ 

യെറുശലേംകാരാം-സ്‌ ര്രീകള്‍ ദുഷിച്ചു 

അറിയാതെന്നാലും-(്രവചന വാകൃത്തില്‍ 

ശാപത്തെ ഘോഷിച്ചധികം കേണു 

ഘാതക ഘഡ്‌ ഗത്തോ-ടടിമത്വത്തിന്നായ്‌ 

പോയീടുന്നതിനാ-ലേവം പാ-രം രോ-ദിച്ചു. 

നിരുപമ സന്തോഷം- നല്‍കിയവന്നായ്‌ നാ

രികളെ കേഴു-ന്നെന്തിനു നിങ്ങള്‍ 

 

3 സ്‌ പര്‍ധാധിക്യത്താല്‍ ഹതനാം കര്‍ത്താവെ 

ഡംഭികള്‍ നിന്‍-മൃതിയില്‍-വെന്തീടട്ടെ 

സ്‌ കീപ്പായിന്മീതെ-ഹതമാം തേജസ്സെ വ

ഞ്ചകരെ കല്ലിചില്ലാതാക്കൂ 

സൃഷ്ടികളില്‍ വാക്കും-,പഭയും ചേര്‍പ്പോനേ! 

ഏറ്റം താണതിനാ-ലവ നിന്നെ-ക്കീര്‍ത്തിക്കട്ടെ 

 തിരുബഹുമാനത്തെ-നിരസിച്ചോരാകും 

ജനതക്കായ്‌ ശാപം-ഘോഷിക്കട്ടെ. 

 

4 സൃഷ്ടിസമുഹത്തിന്‍-പതിയേ ക്രൂശിതനായ്‌ 

സ്ലീബാവ്ൃക്ഷത്തില്‍ ദര്‍ശിച്ചപ്പോള്‍ 

ആത്മീയന്മാര്‍ തന്‍-നിവഹം ക്ഷോഭിച്ചു 

അഗ്നിമയന്മാരും സപ്രഭമമാണ്ടു. 

ക്രൂശകവൃന്ദത്തെ-ചെന്നു നശിപ്പിപ്പാന്‍ 

ഗ്രബിയേല്‍ നോക്കീ-തോഴന്‍ മീഖായേല്‍ താനും 

തിരുവുള്ളത്താല്‍ താന്‍-തരുവില്‍ ക്രൂശിതനായ്‌ 

അഗ്നിമയന്മാരെ! ക്ഷോഭിക്കെണ്ട 

 

5 ഏകതനുജന്‍ തന്‍-മഹിമയ്െയേറ്റോതി 

സ്‌തോത്രം ഘോഷിച്ചാന്‍-മോഷ്ടാവിന്നാള്‍ 

അതിഭാസ്സോടീശാ-നീ നിന്‍ രാജ്യത്തില്‍ 

വന്നീടുന്നേര-ത്തോര്‍ക്കണമെന്നെ 

എന്‍വരവോളം നീ-കാക്കേണ്ടെന്നോതീ- 

ട്ടുയിര്‍ഗ്ഗതിയാകുന്നോ-രച്ചാരത്തെത്താ-നേകീ 

മാമകതത്വത്തെ-നമ്പിയ മർത്യാ! നീ 

ഈ ദിനമെത്തീടും-പറുദീസായില്‍ 

 

6 ധര്‍മ്മവിഹീനന്മാര്‍-തരുവില്‍പ്രകുശിച്ചോ- 

രുടയോനേക്കണ്ടിംട്ടടിയാന്‍ സൂര്യന്‍ 

കതിരുകളേ നീക്കി-സ്‌ കീപ്പായിന്മീതെ 

ഭൂപതിയര്‍ഹിക്കും-ബഹുമതി നല്‍കി 

അന്ധത പുണ്ടീടും-ജന നിവഹത്തിന്മേ- 

ലെങ്ങനെയാ സൂര്യന്‍-സ്വപ്രഭയേ ശോഭിപ-്പിക്കും 

ക്രൂശകവുന്ദത്തി-ന്നൊളി നല്‍കീടായ്‌ വാന്‍ 

രശ്‌ മികളെയര്‍ക്കന്‍-നിഷ്‌ പ്രഭമാക്കി

 

 7 ജീവമയന്‍ ജീവന്‍-മണ്മയനേകിടാന്‍ 

സ്ലീബായിന്മീതെ-മരണം പൂണ്ടു 

സാക്ഷിച്ചീടുന്നു-തന്‍ മൃതിയെ വെള്ളം 

ഘോഷിക്കുന്നേറ്റം-ജീവനെ രക്തം 

ദൈവിക കുഞ്ഞാടെ നിന്‍ മൃതി സത്യം താന്‍ 

ഉന്നത പുരതാ നീ-ജീവനെഴുന്നോൻ-സത്യംതാന്‍ 

ഉയിരുടയോനാം നീ-മൃതനായ്‌ വാഴുന്നു 

ഭൂമിയിലും മേലും-സീമയിലെങ്ങും. ക്ല

 

കുന്‍ ആമ്മെ കള്ളന്മാരുടെ സംവാദം

 

1 ഭൂജാതികളെ! വന്നെത്തി- 

തസ്‌ കരനാദം ശ്രദ്ധിപ്പിന്‍ 

തന്‍ മധ്യ ഗതം സംവാദം 

നേരായാരാഞ്ഞീക്ഷിപ്പിന്‍ 

 

2 മധ്യേ കര്‍ത്താവിന്‍ സ്‌ കീപ്പാ 

ചായാത്തൊരു ന്യായാധിപനായ്‌ 

സത്യമെഴും സ്രാസെന്നോണം 

തദ്വചനം നന്നായ്‌ തുക്കി 

 

3 നിഖിലേശനൊടോതീ ചോരന്‍ നി

ന്‍ വരവിന്‍ നാളോര്‍ക്കെന്നെ 

അവ്യയരാജ്യേ കാരുണ്യം 

തടവെന്യേ ഞാന്‍ കാണട്ടെ 

 

4 ഇടതുവശത്തായ്‌ ക്രുശേറ്റോന്‍ 

തോഴന്‍ കേട്ടേവം ചൊന്നാന്‍ 

എന്തിനിവന്‍ രാജാവെങ്കില്‍ 

നിന്ദ്യ സ്‌ കീപ്പാമേലേറി 

 

5 നിന്‍ സ്‌ നേഹിതനാം ഞാന്‍ നമ്പി 

സ്ലീബായാല്‍ നാം വേര്‍പെട്ടു 

വെണ്മയണിഞ്ഞോന്‍ രക്തത്താല്‍ 

ഉയിരരുളീ ധൈര്യം പൂണ്ടേന്‍

         6 നമ്മെപ്പോലാണികളേന്തി 

പാടേല്ലതു കാണുന്നില്ലേ 

രാജ്യം തരുവോനാമെങ്കില്‍ 

സ്വയമൊഴിവാകട്ടെ നമ്പാം

 

          7 കര്‍ത്തൃവചസ്സാം താക്കോലാല്‍ 

ഏദന്‍ തോട്ടം പുകം ഞാന്‍ 

നീ തെറ്റിപ്പോയ്‌ തെറ്റവനില്‍ 

ചോന്നെന്നെ തെറ്റിക്കേണ്ട

 

8 തരുവില്‍ നമ്മെപ്പോല്‍ തുങ്ങി 

കഷ്ടത നമ്മേക്കാളേറ്റാന്‍ 

രാജാവെങ്കില്‍ ലെഗിയോനാ 

വന്നിഹ ശാപം നീക്കട്ടെ

 

9 ഈശോ പാരില്‍തരുവിന്മേല്‍ 

വാനത്തഗ്നിത്തേരിന്മേല്‍ 

(പകൃതിക്ളുടയോനെയേറ്റു 

തന്‍ ര്രൂശേറ്റത്താല്‍ വെമ്പി

 

10 നിന്‍ ശ്രേഷ്ടനെ നീ സൂക്ഷിക്ക 

മുതുകില്‍ ചാട്ടപ്പാടില്ലേ 

നീ മഹിമയവന്നോതുന്നു 

നീ ചൊന്നതിനെയാര്‍ നമ്പും

 

11 ആദാമിന്‍ ശാപം പോക്കാന്‍ 

മണ്‍മുള്ളുകളെത്തന്‍ മുള്ളാല്‍ 

നീക്കിയൊരീശോ നൃപനല്ലാ 

താര്‍ക്കും കഴിവില്ലതു ചെയ്യാന്‍

 

12 അരുളിയപോല്‍ സ്‌ കീപ്പായേറ്റോന്‍ 

പറുദീസ നിനക്കേകട്ടെ 

നീ കാണാത്തൊരേദനിലേ 

ക്കെങ്ങനെയവനേറ്റും നിന്നെ

 

13 ഈ മരണം പാതാളത്തില്‍ 

പ്രാഗല്‍ഭ്യത്തെ മായിച്ചു 

അതിനെത്തന്‍ നാദം വീഴ ത്തി 

ധൂളിപ്പാന്‍ താന്‍ പൂകുന്നു

 

14 ഞെങ്ങി ഞെരുങ്ങിപ്പാടേറ്റാന്‍ 

കൈപ്പു കുടിച്ചു കുത്തേറ്റു 

കഷ്ടത നിറയുന്നോനേ ഞാ- 

നെങ്ങിനെ രാജാവെന്നോതും

 

15.പാറകള്‍ പിളരും നാദത്തെ 

ശ്രദ്ധാപൂര്‍വം കേട്ടാലും 

സിദ്ധാസ്ഥികളോന്നിക്കുന്നു 

എന്തിനവിശ്വാസം തോഴാ!

 

16.  സൃഷ്ട്രികളിളുകീ ഭൂതങ്ങള്‍ 

ഞെട്ടീ നീ കൂസുന്നില്ല 

കല്ലുകള്‍ ചിന്നീ വ്യാജം വി- 

ട്ടേറ്റു പറഞ്ഞേല്‍ക്കുക ജീവന്‍

 

17 ആരാഞ്ഞാല്‍ തന്‍ മാഹാത്മൃയം 

പലതും നിന്നോടോതീടും 

സൃഷ്ട്ികളുവനെ സാക്ഷിപ്പു 

ഇളകുന്നഖിലം തന്‍ പാടില്‍

 

18 ലിഖിതം മൂലം രാജാവേ  

ന്നിവനെ വിളിച്ചാന്‍ പീലാത്തോസ്‌ 

സാക്ഷികള്‍ പോലവരാര്‍ത്തതിനാല്‍ 

നൃപനെന്നോതിയിടയേണ്ട

 

19 നമ്മള്‍ക്കിടയില്‍ സ്‌ കീപ്പായ- 

ങ്ങതിരാം കുഴി നീയേറീടാ 

വാമസുതാ। നിന്‍ സ്ഥലമേല്‍ക്ക 

വലതുവശം മാമകമല്ലോ

 

20. സ്ലീബ തുറന്നു പാതാളം 

സുര്യനിരുണ്ടു ക്ഷിതി ഞെട്ടി 

രണ്ടായ്‌ വാതില്‍മറ കീറി 

സര്‍വം സാക്ഷിച്ചുടയോനേ

 

21 രഭരമരവവും സൃഷ്ടികളെല്ലാ- 

മുഴറും ധ്വനിയും നീ കേള്‍ക്ക 

തന്‍ ശബ്ദത്താല്‍ ഭീയാര്‍ന്നീ- 

ഭൂ ഭിത്തികളാടീടുന്നു

 

22 പാതാളത്തീന്നെത്തീടും 

മൃതരുടെ ബഹളം തോഴാ കേള്‍ 

ഞാന്‍ നമ്പിയ ജീവ്പപദനാ- 

മേശുവിനെ നീ സൂക്ഷിക്ക

 

23 ആദാമുണരാന്‍ മൃതിയേറ്റാന്‍ 

മൃതിഗതരവനെ നോക്കുന്നു 

അവനാദത്തെ വിടുവിക്കു- 

ന്നേദനിലെന്നെയേറ്റുന്നു

 

24 ഹാ സ്വഹിതത്താല്‍ മൃതിയേറ്റ 

          പരസുതനെ ദുഷിച്ചിടുന്നോ? 

പൊത്തുക ദുഷിയേറും വായ്‌ നീ 

ഞാന്‍ നമ്പിയ സ്ത്രീബാ ധന്യം

 

25 ഏറ്റുപറഞ്ഞേദന്‍ താനൊ 

ത്തവനേറിടുമെന്നോതുകയാല്‍ 

നാഥാ നിന്നെയേറ്റോരാം 

ഞങ്ങളെ വരവിന്‍ നാളോര്‍ക്ക

 

ഏവന്‍ഗേലിയോന്‍ 

മൃതിയാ-ലടിയാരുടെ മൃതിപോ-ക്കിയ മശിഹാ 

മൃതരാ-യോര്‍ക്കുയിരും ഞങ്ങള്‍ക്കരുള്‍ കൃപയും         (3 തവണ)

 

നാഥാ, തേ! സ്‌ തുതിയും..

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ.

 

സ്ലീബാ ആരാധന ഒന്നാം പ്രദക്ഷിണ ഗീതം

സ്ലീബാ തോളിന്മേല്‍ താങ്ങി

ക്കോട്ടയേ വിട്ടു പുറപ്പെട്ടാന്‍

നെടുവീര്‍പ്പൊടു നിലവിളി കൂട്ടാന്‍

മേളിച്ചെരെബായാംഗനമാര്‍

അറിയുന്നൊരേവരുമോന്നി

ചുകലത്തായ്‌ നിന്നാള്‍ ജനനീ

ബഹു സങ്കടവും വ്യാക്ലവും

പുണ്ടവള്‍ പ്രാവുസമം കേണു 

എങ്ങെന്മകനെ! വല്‍സലനെ + 

യെങ്ങിവര്‍ നിന്നെ നയിക്കുന്നു 

വിദ്വേഷിക്ളുടെ കൈകളില്‍ നീ-

 യെന്തിനു തനിയേ യേല്ലിച്ചു? 

ഹാ | മകനെ | മമവല്‍സലനെ! 

എന്തു നിനക്കു ഭവിച്ചിന്നാള്‍ 

ഞങ്ങള്‍ക്കായുളവായൊരു

നിന്‍ വൃഥയും താഴ്‌ ചയുമ-തി ധന്യം

 

അല്ലെങ്കില്‍

നമ്മുടെ കര്‍ത്താവു സെഹിയോന്‍ കോട്ടയുടെ ഉള്ളിൽനിന്നു പുറപ്പെട്ടപ്പോള്‍ തന്റെ സ്സീബായേ തോളില്‍ വഹിച്ചു, സങ്കട-ത്തോടെ തന്നേക്കുറിച്ചു കരയുവന്‍ എബ്രായ സ്‌ (ത്രീകള്‍ കൂട്ടമായി കൂടി. തന്റെ മാതാവും അവളെ അറിയുന്ന 56 എല്ലാ-വരും ദൂരെ നിന്നു. മാതാവു വലിയ സങ്കടത്തോടും ദുഖത്തോടും കൂടെ ' എന്റെ പുരതാ, നീ എവിടേക്കു പോകുന്നു? എന്റെ വാല്‍സല്യവാനെ നീ എവിടേക്കുപോകുന്നു. ഇവര്‍ നിന്നെ എവിടേക്കു കൂട്ടിക്കൊണ്ടു പോകുന്നു. എന്നു (്രാ-വിനെപ്പോലെ കുറുകിക്കരയുവാന്‍ തുടങ്ങി. അയ്യോ! നിഷേ-ധികളായ ജനത്തിന്റെ കയ്യില്‍ നീ നിന്നെ എന്തിനു ഏല്ലിച്ചു കൊടുത്തു? എന്റെ പുരതാ എനിക്കു കഷ്ടം! എന്റെ വാല്‍സല്യവനെ എനിക്കു കഷ്ടം ഇന്നു നിനക്ക്‌ എന്തു സംഭവിച്ചു? ഞങ്ങള്‍ക്കുവെണ്ടിയുണ്ടായ നിന്റെ കഷ്ടാനുഭവവും ഞങ്ങളെ പ്രതിയുള്ള നിന്റെ താഴ്‌ മയും വാഴ്‌ ത്തപ്പെട്ടതാകുന്നു. 

പ്രാരംഭ പ്രാര്‍ത്ഥന

 ദൈവമെ നിന്റെ കൃപപോലെ.. 

എനിയോനോ

1 സീയോനില്‍-തരുവില്‍ ക്രുശേറ്റോനേ സ്ലീ

ബായാല്‍-ലോകം രക്ഷിച്ചോനേ           ദേവാ। ദയ ചെയ്‌ തീടണമേ. 

 

2 സീയോനില്‍-തരുവില്‍ ജീവരവത്താല്‍ 

സൃഷ്ട്രിഗണ-ത്തേക്കമ്പിപ്പിച്ചോനേ       ദേവാ.. 

 

3 കൈപ്പും കാ-ടിയുമുള്‍ക്കൊണ്ടടിയാര്‍ തന്‍ 

കഷ്ടരതയിന്‍-കൈപ്പിനെ മായിച്ചോനേ ദേവാ.. 

 

4 വിഗ്രഹവ-ന്ദനയില്‍ നിന്നും നമ്മെ 

കാത്തൊരു സ്ലീ-ബായേ വന്ദിച്ചീടാം         ദേവാ.. 

 

5 മൃതരായോര്‍-ശോഭനമാം മോദത്തിന്‍ 

മണവറ പുൂ-കീടാന്‍ കര്‍ത്ത സ്ലീ-ബാ 

വഴിയും-പാലവുമാകട്ടെ                          ദേവാ.. 

 

6 സ്ലരീബായിന്‍-പീഡകളെ കൈക്കൊണ്ടു 

തന്‍ തലയി-ന്മേല്‍ മുള്‍മുടിയേറ്റോനേ      ദേവാ.. 

 

7 കുന്തത്താല്‍-കുത്തുവിലാവതിലേറ്റു 

നിണവും നീ-രും-്രവഹിപ്പിച്ചോനേ         ദേവാ.. 

 

8 തിരുവുള്ള-ത്താല്‍ സ്വയമായേല്ലിച്ചു 

മര്‍ത്യാത്മാ-ക്കളെ മോചിപ്പിച്ചോനേ         ദേവാ.. 

 

9 സ്‌ കീപ്പായി-ന്മേല്‍ ഈല്‍, ഈല്‍ എന്നാര്‍ത്തു 

ഭൂമിയെയോഗ-ന്നായ്‌ വിറകൊള്ളിച്ചോനേ!           ദേവാ.. 

                                      ബാറെകമോര്‍, ശുബഹോ.. മെന ഓലം.. 

 

10 സ്‌തുതി താതാ! പഴകിയ രൂപം കാപ്പാന്‍ 

ഏകാത്മ-ജനെ പ്രേഷിപ്പിച്ചോനേ!               ദേവാ! ദയ ചെയ്‌ തീടണമേ 

                                                                                           കുറിയേലായിസ്സോന്‍

 

സങ്കീര്‍ത്തനം

1 എന്റെ ദൈവമെ എന്റെ ദൈവമെ നീ എന്നെ കൈവിട്ടതെന്തിനു?

 ഗോഗുല്‍ത്തായില്‍-സോദരരേ

ദര്‍-ശിച്ച മഹാശ്ചരൃത്താല്‍ ഞാന്‍ സം്രഭമമാര്‍ന്നു 

ദൈവം തരുവില്‍ ക്രുശിതനായ്‌ - 

ദുഷി ദോഷികളീന്നേല്‍ക്കുന്നു-വിണ്ണോരെ മണ്മയരെ 

തന്നെ വാഴ്‌ ത്തിൻ നിത്യം.            കുറിയേലായിസ്സോന്‍ 

 

2 ദൈവമെ പകല്‍സമയത്തു നിന്നെ ഞാന്‍ വിളിക്കും സ്ലീ

ബാത്തരുവില്‍-വചനമതാം 

ദൈ-വം വിരിവാര്‍ന്നതിനാ-ലതു പാരം ധന്യം! 

നാമതിനാല്‍ വന്ദിച്ചീടു-ന്നാശയുമഭയവുമാം തന്നെ 

ആര്‍ത്തീടാന്‍-ചൊന്നവനാം 

തന്നെ വാഴ ത്തിന്‍ നിത്യം.              കുറിയേലായിസ്സോന്‍ 

3 എന്റെ കൈകളും കാലുകളും അവര്‍ കുത്തിത്തുളച്ചു

കര്‍ത്താവെ നിന്‍-സ്ലീബായേ

കൂ-പ്പിക്കീര്‍ത്തിച്ചതില്‍ ഞങ്ങള്‍ ശരണഠതേടുന്നു

ദോഷിയില്‍ നിന്നും രക്ഷിപ്പാന്‍

ചൂടുന്നതിനെ-ലലാടത്തില്‍

സ്ലീബായില്‍-ക്രൂശിതനാം

തന്നെ വാഴ ത്തിൻ നിത്യം.              കുറിയേലായിസ്സോന്‍

 

4 അവര്‍ എന്നെ സുക്ഷിച്ചു നോക്കി

വന്ദിക്കുക നാം-സ്ലീബായേ

ബിം-ബാരാധനയേ നീക്കിത്തടവെന്യേയാനം ചെയ്‌ വാന്‍

ജീവപഥത്തേക്കാട്ടിയതാം

സ്ലരീബായേക്കൊണ്ടാടീടാം

ഘോഷിക്കാം-സര്‍വ്വരുമെ

തന്നെ വാഴ ത്തിന്‍ നിത്യം

                                    ബാറെക്‌ മോര്‍, ശുബഹോ..മെന ഓലം..

 

5 കര്‍ത്താവെ എന്നില്‍നിന്നും നി അകന്നുപോകരുതെ

വന്ദിക്കുന്നോ-ര്‍ക്കായുധവും

കോട്ടയുമായും ക്രൂശിതനെത്തള്ളുന്നോര്‍-

ക്കെല്ലാമതി വീഴ്‌ ചയുമായും

സ്ലരീബായേ തീര്‍ത്തോന്‍ ധന്യന്‍

തന്നാഗമനെ ഹിതമില്ലാ-

തവര്‍തന്നേക്കൊണ്ടാടീടും 

 

മറിയാം പറഞ്ഞതെന്തെന്നാല്‍, / എന്റെ ദേഹി കര്‍ത്താവിനെ പുകഴ ത്തുന്നു. ഏന്റെ ആത്മാവു എന്നെ ജീവിപ്പിക്കുന്നവനായ ദൈവത്തില്‍ സന്തോഷിച്ചു. ഏന്തെന്നാല്‍ അവന്‍ തന്റെ ദാസിയുടെ താഴ്‌ മയേ നോക്കി കണ്ടിരിക്കുന്നു. കണ്ടാലും ഇതു മുതല്‍ സകല വംശങ്ങളും എനിക്കു ഭാഗ്യം തരും. എന്തെന്നാല്‍ ശക്തിമാനും പരിശുദ്ധ നാമമുള്ളവനുമായവന്‍ വലിയ കാര്യങ്ങള്‍ എങ്കല്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. അവന്റെ കരുണ അവനെ ഭയപ്പെടുന്നവരുടെ മേല്‍ തലമുറകളായും വംശങ്ങളായും ഉണ്ടാകുന്നു. അവന്‍ തന്റെ ഭുജംകൊണ്ടു ജയം ഉണ്ടാക്കി തങ്ങളുടെ ഹൃദയ വിചാരത്തില്‍ അഹകങ്കാരികളായവരെ ചിന്നിച്ചു. അവന്‍ ബലവാന്മാരെ സിംഹാസനങ്ങളില്‍ നിന്നു മറിച്ചിടുകയും താഴ്‌ മയുള്ളവരെ ഉയര്‍ത്തുകയും ചെയ്‌ തു അവന്‍ വിശപ്പുള്ളവരെ നന്മകള്‍കൊണ്ടു സമ്പൂര്‍ണരാക്കുകയും സമ്പന്നന്മാരെ വ്ൃര്‍ഥമായി അയക്കുകയും ചെയ്‌ തു അവന്‍ തന്റെ ദാസനായ ഇ്രസായേലിനെ സഹായിക്കുകയും നമ്മുടെ പിതാക്കന്മാരായ അപ്രഹാമിനൊടും അവന്റെ സന്തതിയോടും സംസാരിച്ച (പകാരം എന്നേക്കും തന്റെ കരുണയെ ഓര്‍ക്കുകയും ചെയ്‌ തു,

                                                  ബാറെക്‌ മോര്‍, ശുബഹോ.. മെന ഓലം.. 

ലേക്‌ ഫായോ ദെന്‍ കാലെസ്‌

1 ദേവേശാ! മശിഹായേ സ്ല

രീബാതന്‍ തരുവിന്മേല്‍ നീ 

ക്രൂശിതനായപ്പോള്‍ ഭുവനത്തെ സീ-മകളോളം

 ശോഭിപ്പിച്ചതിനാല്‍ സ തുത്യന്‍. 

 

2 രക്ഷകനെ സ്സീബായാല്‍ 

ദ്വേഷമെഴും ദോഷിയെവെന്നു 

സ്വര്‍ഗ്ഗമഹാരാജ്യവുമുയിരും നേ-ടീട്ടടിയാര്‍ 

നിന്‍ കൃപയെ സ്‌ തോത്രം ചെയ്യും. 

 

3 ദേവേശാ മശിഹായേ 

വിഗ്രഹസേവ ദുരാത്മഭയം 

എന്നിവയില്‍നിന്നടിയങ്ങളെ ര-ക്ഷിച്ചതിനാല്‍ 

നിന്‍ സ്തരീബായെ നമിക്കുന്നു 

 

4 ഉന്നതനാം ദേവേശാ! 

സ്വര്‍ഗ്ഗസ്ഥാ കൃപയാല്‍ സഭയില്‍

പുണ്യത്തിന്‍ ബലിപീഠത്തെ സ്ഥാ-പിച്ചോനേ 

പരിശുദ്ധന്‍ നീയെന്നേക്കും 

ലമശിഹോ ദെതെരീം

1 വിശ്വാസികള്‍ ഞങ്ങള്‍-ക്കഭയമതും

രക്ഷയുമരുളാന്‍-ശാപമെഴും

 യൂദന്മാര്‍ ഗോഗുല്‍ത്തായില്‍ 

തരുവിന്മേല്‍ ക്രൂശിച്ചുവനാം-സര്‍വര്‍ക്കും- 

പ്രാണദനാകും മശിഹായേ 

തന്മൂലം സ്‌ തുതി സതതം-ചെയ്‌ തീടുന്നെങ്ങള്‍ 

2 വിശ്വാസികള്‍ ഞങ്ങള്‍-ക്കഭയമതും

രക്ഷയുമരുളാ-നേറുശലെം

ഗോഗുല്‍ത്തായില്‍ ക്രൂശേറ്റാന്‍ 

ഗഗനത്തില്‍ പകലോന്‍ മങ്ങീ-ശില ചിതറി 

മൃത്യശഗതന്മാരുയിര്‍ പൂണ്ടു 

തന്മൂലം സ്‌ തുതി സതതം-ചെയ്‌ തീടുന്നെങ്ങള്‍ 

 

3 വിശ്വാസികള്‍ ഞങ്ങള്‍-ക്കഭയമതും

രക്ഷയുമരുളാന്‍-ശാപമെഴും

യൂദന്മാരേറുശലെമില്‍

കര്‍ക്കപ്‌ സായില്‍ തരുമയമാം-സ്ലീബാമേല്‍ 

ക്രൂശിച്ചവനാം മശിഹായേ 

തന്മൂലം സ്‌ തുതി സതതം-ചെയ്‌ തീടുന്നെങ്ങള്‍ 

                                  ബാറെക മോര്‍, ശുബഹോ.. മെന ഓലം.. 

 

4 ജീവസ്സീബായേ സ്‌ തുതിചെയ്‌ തും

നതിചെയ്‌ തും സമ്മാനിച്ചും

സാനന്ദം ചൊല്ലുന്നടിയാര്‍

ര്രൂുശിതനായ്‌ ദോഷിയില്‍നിന്ന-ങ്ങടിയാരെ

രക്ഷിച്ചോന്‍ മശിഹാ ധന്യന്‍

താന്മുലം സതതം ഞങ്ങള്‍-വന്ദിച്ചി-ടുന്നു.

 

സങ്കീര്‍ത്തനം ॥3

(പ്രകാശത്തിന്റെ സ്രഷ്ടാവിനു സ്‌ തുതി. കര്‍ത്താവിന്റെ ഭൃത്യന്‍-മാരെ സ്‌തുതി പാടുവിന്‍. നിങ്ങള്‍ കര്‍ത്താവിന്റെ നാമത്തെ സ്‌ തുതിപ്പിന്‍. 

കര്‍ത്താവിന്റെ നാമം ആദി മുതല്‍ എന്നേക്കും വാഴ്‌ അപ്പെട്ട-താകുന്നു. സൂര്യന്റെ ഉദയം മുതല്‍ അതിന്റെ അസ്‌ തമയം വരെയും കര്‍ത്താവിന്റെ നാമം വലിയതാകുന്നു. 

കര്‍ത്താവു സകല ജാതികള്‍ക്കും മേല്‍ ഉന്നതനും അവന്റെ മഹത്വം ആകാശങ്ങള്‍ക്കു മീതെയുമാകുന്നു. ഉയരത്തില്‍ വസിക്കുകയും ആഴത്തില്‍ നോക്കുകയും ചെയ്യുന്ന / ദൈവമായ കര്‍ത്താവിനൊടു സദൃശ്യന്‍ / ആകാശത്തിലും ഭൂമിയിലും ആരുള്ളു. 

അവന്‍ എളിയവനെ / ജനത്തിന്റെ പ്രഭുക്കന്മാരോടു കുടെയിരി-ക്കേണ്ടതിനു / കുപ്പയില്‍ നിന്നു ഉയര്‍ത്തുന്നു. അവന്‍ മച്ചിയായവളെ മക്കളുടെ സന്തോഷമുള്ള മാതാവായി / ഭവനത്തില്‍ വസി-ക്കുമാറാക്കുകയും ചെയ്യുന്നു.

                                                          ബാറെക്‌ മോര്‍, ശുബഹോ.. മെന ഓലം.. 

1 ഹാ | സ്‌ കീപ്പായില്‍-നാഥന്‍ സത്യം ദ്വേഷിച്ച 

യുദന്മാരാല്‍ നമ്മള്‍ക്കായ്‌ -ര്രുശേല്‍ക്കുന്നു 

 

2. ആചാര്യേശന്മാര്‍-തരുവിന്മേലിവനെ ക്രൂശി- 

ക്കെന്നേവം നേരറ്റോരാം-സേവകരൊത്താര്‍ത്തു 

 

3. യൂദന്മാര്‍ മധ്യേ   , - അടിയും നിന്ദയുമേറ്റോനേ- 

പ്രതി കടലും കരയും വാനും-പേടിച്ചഞ്ചുന്നു 

 

4, ക്രോബേന്മാരും-(സാപ്പികളും കാദീശാര്‍ത്തു 

ഭോഷന്മാരാം യൂദന്മാര്‍-തരുവിന്മേല്‍ ക്രൂശിക്കെന്നും. 

 

യൌമോനോ അര്‍ക്കെന്‍

1.ഇന്നാള്‍വിധിഗേഹേ-ജഗതീ വിധിനാഥന്‍ 

മൌലി നമിച്ചേറ്റാന്‍-കുറ്റം ദാസന്‍പോല്‍

 

2 ഇന്നാള്‍ യുദന്മാര്‍-വര്‍ഷിച്ചിശോയാം

ദൈവത്തിന്‍ മുന്‍പില്‍-നിന്ദാക്ഷേപങ്ങള്‍

 

3 ഇന്നാള്‍ നിര്‍മ്മിച്ചാര്‍മുള്‍മുടി മന്നിതിനെ 

പൂവല്ലികളാലെ-ഭൂഷിപ്പിച്ചോനായ്‌

 

4 ഇന്നാള്‍ വിധി ചെയ്‌ താര്‍ദുഷ്ടനെയെന്നോണം

രാജാക്കന്മാര്‍ക്കായി-ന്യായം തീര്‍പ്പോനേ

 

5 ഇന്നാള്‍ ഘോഷിച്ചാ-പരീശോ മശിഹായേ 

ക്രൂശിക്കെന്നേവം-പീലാത്തോസോടായ്‌

 

6 ഇന്നാള്‍ ശ്ലീഹന്മാര്‍-തന്‍ നിരയില്‍നിന്നും 

നീങ്ങിയ വഞ്ചകനാം-യുദാക്കയ്യയ്യോ

 

7  ഇന്നാള്‍ തരുവിന്മേല്‍-തുങ്ങിയ ദൈവത്തെ 

ഇക്ഷിതി കണ്ടപ്പോ-ളൊന്നായി വിറകൊണ്ടു

 

8 ഇന്നാളിരുളാര്‍ന്നു-സുര്യന്‍ ഗഗനത്തില്‍ 

ജ്യോതിസ്സുകള്‍ മങ്ങീ-സൃഷ്ടികള്‍ വിറപൂണ്ടു 

 

9. ഇന്നാള്‍ സ്വപദം പു-ണ്ടാദാം, ര്രൂശിതനാം

മശിഹായാല്‍ കെരുബിന്‍-കുന്തം നീങ്ങിപ്പോയ്‌ 

 

10 ഇന്നാള്‍ തലതാഴ ത്തി-ത്താന്‍ മൃതിയേറ്റതിനാല്‍

മൃതരായൊര്‍ക്കെല്ലാ-മുയിരേകീടുന്നു

 

 11. ഇന്നാള്‍ പട്ടക്കാര്‍ ശാസ്‌ത്രി  പരീശന്മാര്‍

മശിഹായെപ്പകയാല്‍-തൂക്കി തരുവിന്മേല്‍ 

 

12 ഇന്നാള്‍ മാതാവാം-മറിയാമൊടു ചൊന്നാൻ

കേഴെണ്ടാ കേഴു-യെറുശമലേമിന്നായ്‌

                                                        ബാറെക്‌ മോര്‍, ശുബഹോ..മെന ഓലം..

13 ഇന്നാള്‍ സ്ത്രീബായെ-വാഴ്‌ ത്തി നമിച്ചീടാം

ര്രൂശിതനെയെന്നും വാഴ്‌ ത്തുന്നടിയങ്ങള്‍

 

വി. മത്തായി 53-12

ആത്മാവില്‍ ദരിദ്രതയുള്ളവര്‍ ഭാഗ്യവാന്മാര്‍, / എന്തുകൊണ്ടെ-ന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരുടെയകുന്നു, 

ദുഖിച്ചിരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, / എന്തുകൊണ്ടെന്നാല്‍ അവര്‍ ആശ്വാസപ്പെടും. 

സൌമ്യയതയുള്ളവര്‍ ഭാഗ്യവാന്മാര്‍, / എന്തുകൊണ്ടെന്നാല്‍ അവര്‍ ഭൂമിയേ അവകാശമായി അനുഭവിക്കും. 

നീതിക്കായി വിശന്നു ദാഹിച്ചിരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ തൃപ്‌ തരാകും. 

 കരുണയുള്ളവർ ഭാഗ്യവാന്മാര്‍, എന്തുകൊണ്ടെന്നാല്‍ അവരുടെമേല്‍ കരുണയുണ്ടാകും. 

ഹൃദയ ശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ ദൈവത്തെ കാണും. 

സമാധാനം നടത്തുന്നവര്‍ ഭാഗ്യവാന്മാര്‍, എന്തുകൊണ്ടെ-ന്നാല്‍ അവര്‍ ദൈവത്തിന്റെ മക്കള്‍ എന്നു വിളിക്കപ്പെടും. 

നീതി നിമിത്തമായി പീഡിപ്പിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍, / എന്തുകൊണ്ടെന്നാല്‍ സ്വര്‍ഗ്ഗ രാജ്യം അവരുടെയാകുന്നു. 

അവര്‍ നിങ്ങളെ നിന്ദിക്കുകയും നിങ്ങളെ പീഡിപ്പിക്കുകയും എന്റെ നിമിത്തം സക്ല ദുര്‍ വചനവും / നിങ്ങളുടെ നേരെ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍.

അപ്പോള്‍ നിങ്ങളുടെ പ്രതിഫലം സ്വര്‍ഗ്ഗത്തില്‍ വര്‍ദ്ധിച്ചിരി-ക്കകൊണ്ടു നിങ്ങള്‍ സന്തോഷിച്ചാനന്ദിപ്പിന്‍,                           ബാറെക മോര്‍, ശുബഹോ.. മെന ഓലം.. 

(സ്നേക്‌ ലസ്സീബോ)

1 ദേവാ മശിഹാ

മാനവരെ സംരക്ഷിപ്പാന്‍

താതാത്മഹിതാല്‍ മറിയാമീ-

ന്നേറ്റൊരു തിരുമെയ്യൊടു കൂടി

സ്ലീബായിന്മേല്‍ നീ-യേറി 

 

2 സ്തീ-ബാത്തരുവില്‍

ര്രൂശിതനാം ചോരന്‍ നിന്നെ 

ഉടയോനെന്നിഹ കൊണ്ടാടി 

നീയാഗതനായീടുമ്പോ-

ളെന്നെയൊര്‍ക്കണണെ-ന്നാര്‍ത്താന്‍

 

3 ദേവാ മശിഹാ! 

രക്ഷയെഴും സ്ലീബായാലും 

ജീവദമാം പീഡ്ദടകളാലും 

രക്ഷ നരര്‍ക്കരുളീടുകയാല്‍

മാനവ വല്‍സലനെ! സ്‌ തോത്രം. 

 

4 ദേവാ മശിഹാ 

പ്രാണദമാം നിന്‍ സ്ലീബായാല്‍ 

ദ്വേഷമെഴും ദോഷിയേ വീഴ്‌ ത്തി 

പ്പാപത്തിന്‍ ദാസ്യത്തില്‍ നി 

ന്നാദാമ്യരെ നീ രക്ഷിച്ചു. 

(മോഹ്‌ നീഗോ വൊസ്‌ ശോസോ)

1.ആ-സമയം ദയനീ-യം! 

വിട്ടുമശിഹാപുരിയു-റിശലേം

രോഗങ്ങളെയങ്ങാറ്റിയതിന്‍ പകരം തന്നെ 

ക്രൂശിച്ചീടാന്‍-കൊണ്ടിഹ പോയീധൃഷ്ടന്മാര്‍ 

 

2 ആ-നാദം ദയനീ-യം! 

ഏകാത്മജനോടാകലപുൂര്‍വം

ചൊന്നാള്‍ മറിയാം വല്‍സലനെ-പോകുന്നെ-വിടെ 

നിന്നെ-യെങ്ങോ-്ടവര്‍ കൊണ്ടിഹ പോയീ-ടുന്നു 

 

3 ഹാ! ബഹു മോഹനനാ-ദം! 

ജനനിയൊടോതീ ദൈവതനുജന്‍ 

ജഗതീ രക്ഷക്കായ്‌ ക്രൂശേ്റാദാമി-ന്നായ്‌ 

ഓഹരി-യേകാന്‍-പോകുന്നേനെന്‍ മാ-താവെ 

 

4 ആഠ-സമയം ദയനീ-യം! 

തരുവിന്മീതെ തന്നെ ത്തുക്കി 

മശിഹായെങ്കിലിറങ്ങുക നീ-ഞങ്ങള്‍ നി-ന്നെ 

നമ്പീ-ടാമെ-ന്നാക്ഷേപിച്ചു യൂ-ദന്മാര്‍ 

 

5 ആ-സമയം ദയനീയം 

നുകരാന്‍ മശിഹാ ജലമര്‍ഥിച്ചാന്‍ 

ശ്പ്തസമൂഹം കടുവീഞ്ഞും-കാടിയുമേ-കീ 

നിന്‍ നാ-ദത്താല്‍ - ആഴിയുമാഴവുമങ്ങഞ്ചി 

 

6 തിരു-സഭ സങ്കടപൂര്‍വം 

ദേവനൊടര്‍ഥിച്ചൊതുന്നേവം

ഞങ്ങളെ മഹിത സ്ലീബായാല്‍-നീ രക്ഷിച്ചു 

നിന്‍ വര-വിങ്കല്‍ - ഓര്‍ത്തീടണമെന്നെ നാഥാ 

 

7 രക്ഷകനെ! കബറീ-ന്നും 

പറുദീസയിലേക്കയിരൊടെറാന്‍

പാര്‍ക്കുന്ന മൃതര്‍ക്കായ്‌ പുണ്ൃം-നല്‍കീടണമേ 

സാത്താ-നീന്നും-ഞങ്ങളെ വീണ്ടൊരു സ്ലീബായാല്‍ 

                                                       ബാറെക മോര്‍, ശുബഹോ.. മെന ഓലം.. 

 

8 ബഹു-മാന്യമഹല്‍ സ്സീബാ! 

നഷ്ടമതാം പറുദീസായില്‍ ഞങ്ങള്‍ 

നിന്നാലേറിടുമെന്നോതിപ്രണമിച്ചിട്ടാ  

ക്രുശേറ്റോനാംമശിഹായെ-സ്‌ തുതിചെ:യ്യുന്നു 

                                                      സ്‌ തമെന്‍കാലോസ്‌ കുറിയേലായിസ്സോന്‍ 

 

പ്രൊമിയോന്‍- സെദ് റ കോലോ കുക്കോയോ

1 ദൈവതനുജന്‍ സ്‌ കീപ്പായില്‍-സ്വയമര്‍പ്പിച്ചേകീ

ലോകാധിപനാം താതന്‍ തന്‍ത്ൃക്കൈകളിലാത്മം 

ക്ബറുകള്‍ പൊട്ടീ-പാറകളും ചിതറീ 

സൃഷ്ടരികളെല്ലാം-സം്രഭമമതിലാണ്ടു

ദൈവസുതന്റെ വിലാവയ്യോ-കുന്തത്താല്‍ ചീന്തി 

മോചനമുലകത്തിനു നല്‍കം-ജലവും രക്തമതും 

ഹാലേലുയ്യാ-പ്രവഹിച്ചതില്‍നിന്നും

 

2 വെള്ളിയില്‍ മുന്തിരിയ്രന്തത്തെ-യുദന്മാര്‍ നാട്ടി 

വീഞ്ഞു കുടിച്ചില്ലവര്‍ വാഴ്‌ വിന്‍ ക്ലമര്‍ദ്ദിച്ചിട്ടും 

പാപപ്പിശറാം-കാടി കുടിച്ചയ്യോ 

തരുവിന്മിതെ-വാനവ നന്ദനനെ 

ക്രൂശിച്ചതിനാല്‍ യെറുശലേം സന്തതികള്‍ക്കവര്‍തന്‍ 

മേശകള്‍ കെണിയാമെന്നുള്ളൊരു-നിബിയാം ദാവീദിന്‍ 

ഹാലേലുയ്യാ. വചനം നിറവേറി. 

                                                         ബാറെക മോര്‍, ശുബഹോ.. ഹാലേലുയ്യാ. 

 

3 കര്‍ത്താവമ്മയൊടും വധുവാം-സഭയൊടും ചൊന്നു 

പ്രിയസുതരെന്നോടു ചെയ്‌ തെന്തെ-ന്നീക്ഷിപ്പാന്‍ വരുവീന്‍ 

അബ്രാമൃര്‍-തരുവില്‍ ക്രൂശിച്ചു 

യാക്കോബ്യയന്മാര്‍-താടിച്ചെന്‍ കവിളില്‍ 

കുന്തത്താല്‍ കുത്തീ സ്വഹിതം-പോലെല്ലാം ചെയ്‌ തു 

പ്രതിഫലമേകീടാനായ്‌ ഞാനാഗതനാകുമ്പോള്‍ 

ഹാലേലുയ്യാ-കഷ്ടമവര്‍ക്കയ്യോ                     മെന ഓലം.. ഹാലേലുയ്യാ.

 

4 മശിഹാ വാനില്‍ നിന്നെത്തി-ത്തരുവില്‍ ക്രൂശിതനായ്‌ 

യൂദന്മാര്‍ കൊന്നൊരു കുറ്റന്‍ബലിപീഠേസ്ഥിതനായ്‌ 

വന്നേറിടുവിന്‍-ജാതികളെ സഭയേ!

എഴുന്നേല്‍ക്കുക നീ-സെഹ്യോന്‍ നിപതിച്ചു 

ജീവനെഴുന്നൊരപ്പത്തിന്‍ മേശയതും നിന്നില്‍ 

കര്‍ത്താവിന്റെ വിലാവില്‍ നി-ന്നൂറ്റിയ കാസായും 

ഹാലേലുയ്യാ. സ്‌ തുതി ചെയ്‌ തീടുന്നു മൊറിയോ റാഹേം.. 

 

എത്രാ   ഹുത്തൊമ്മോ

1 താതന്‍ തന്നേകാത്മജനാം കര്‍ത്താവെ

ധിക്കരികളിരസായേല്ല യര്‍-സ്‌ കീപ്പാമേല്‍ നിന്നെ തൂക്കി 

കുന്തമതേറ്റ വിലവില്‍ നിന്നൊഴുകീ ശോണിതവും നീരും 

ഗോഗുല്‍ത്തായില്‍ സ്‌ കീപ്പാമേല്‍-ജീവനെഴുന്നോരുറ്റൊഴുകി 

വിശ്വസത്താല്‍ പതിതന്മാര്‍-വിഗ്രഹസേവയില്‍ നിന്നേ-റി, 

2. ഉന്മാദിനിയാം സീയോന്‍ സുത ഗോഗുല്‍ത്തായില്‍- 

ദൈവത്തിന്‍ സുതനെ തൂക്കി രോഗങ്ങളെയാറ്റുമ്പോള്‍ തന്‍ 

തലമേൽ വടിയാല്‍ താടിച്ചു-തുപ്പി തിരുവദനത്തിന്മേല്‍ 

നമ്മെ പറുദീസ്സയിലേറ്റാനാ-നമ്മുടെ ദീന ക്ലത്തിന്നായ്‌ 

അടിയും, കഷ്ടതയും, ദുഷിയും-പരമേറ്റോനായ്‌ 

                             സ്തോത്രം ബാറെക്‌ മോര്‍, ശുബഹോ..മെന ഓലം.. 

 

3.പാരം ശ്രേഷ്ടം പാര്‍ത്താല്‍ തസ്‌ കര വിശ്വാസം 

പാണീ പദങ്ങളിലാണിയുമായ്‌ നാഥന്‍ തരുവില്‍തുങ്ങുമ്പോല്‍ 

എന്‍പിഴ പോക്കണമെന്നേവം പപവിമോചനമര്‍ഥിച്ചാ 

ശീമോന്‍ കണ്ടു നിഷേധിച്ചു - യൂഹാനോന്‍ നിന്നാനകലെ 

നിന്‍ വരവതിലോര്‍ക്കണമെന്നെ - എന്നേവം മോഷ്ടാവാര്‍ത്തു             മെന ഓലം.. 

 

4. പുണ്യമെഴുന്നോന്‍ കണ്ടീടും തരുവതി ധന്യം! സ്നേമൂന്‍ നൃപനേവം നമ്മള്‍-ക്കെഴുതീ സൃഷ്ടികളോടോതി സ്‌ കീപ്പുസായിന്‍ തരുവിന്മേല്‍-ദൈവസുതന്‍ തന്നെ വിരിച്ചു. അമ്പൊടണഞ്ഞഖിലം ലിഘിതം-നിറവ്റ്റി തന്നെ നമ്പും വിമല സഭക്കു വിലാപ്പഴുതാല്‍-പുണ്യമണച്ചോനേ ! 

                                                     സ്‌ തോത്രം - മൊറിയോറാഹേം.. 

 

അല്ലെങ്കില്‍

1 പിതാവില്‍നിന്നുള്ള ഏകജാതനായ കര്‍ത്താവെ, / നിഷേധികളായ ഇസ്രായേല്‍ മക്കള്‍ / ലജ്ജ കൂടാതെ നിന്നെ സ്‌ കീപ്പായില്‍ തുക്കി, കുന്തം കൊണ്ടു നിന്റെ വിലാവു തുറന്നു / നിന്നില്‍നിന്നു രക്തവും വെള്ളവും ഒഴുകി ഗോഗുല്‍ത്താമേല്‍ സ്‌ കീപ്പായില്‍ ജീവന്റെ ഉറവ ചിന്തി, ജാതികള്‍ വിശ്വസിച്ചു വിധഗഹങ്ങളുടെ വഴി തെറ്റില്‍നിന്നു സ്വാത്രത്യപ്പെട്ടു.

2. സെഹിയോന്‍ പുതി ഭ്രാന്തു പിടിച്ചു / ഗോഗുല്‍ത്താമേല്‍ സ്ലരീബായില്‍ ദൈവ പു(തനെ കുരിശിക്കുകയും / വടികൊണ്ടു തന്റെ തലക്കു അടിക്കുകയും / താന്‍ അവരുടെ നൊമ്പരങ്ങളെ സാഖ്യമാക്കിയിരുന്നപ്പോള്‍ / അവര്‍ തന്റെ മുഖത്തു തുപ്പുകയും ചെയ്‌ തു. നമ്മെ പറുദീസ്സയിലേക്കു തിരിപ്പാന്‍ / നമ്മുടെ അരിഷ്ട വര്‍ഗ്ഗത്തിനു വേണ്ടി / ഇര്രയും കഷ്ടതകളും അടികളും ആക്ഷേപങ്ങളും സഹിച്ചവനു സ്‌ തുതി.

                                                                       ബാറെക മോര്‍, ശുബഹോ..

3. തന്റെ യജമാനന്‍ തന്റെ കൈകളിലും കാലുകളിലും ആണികളാല്‍ മരത്തിന്‍മേല്‍ തുങ്ങി കിടക്കുന്നു. തന്നില്‍ നിന്നു മോചനത്തെ ചോദിക്കുകയും / ' എന്റെ കുറ്റത്തെ എന്നോടു ക്ഷമിക്കണമേ എന്നു തന്നോടു അപേക്ഷിക്കുകയും ചെയ്യുന്ന / കള്ളന്റെ വിശ്വാസം വളരെ വലിയതാക്ന്നു. തന്നെ കണ്ടു ശീമോന്‍ തന്നെ തള്ളി പറയുന്നു. യോഹന്നാന്‍ ദൂരെ നില്‍ക്കുന്നു കള്ളനോ / ' എന്റെ കര്‍ത്തവെ നീ വരുമ്പോള്‍ / എന്നെ ഓര്‍ത്തുകൊള്ളണമേ' എന്നു അട്ടഹസിച്ചു പറയുന്നു.

                                                                              മെന ഓലം.. 

4, നീതിമാന്‍ കാണപ്പെടുന്ന മരം വാഴ്‌ ത്അപ്പെട്ടതാകുന്നു  സ്‌കീപ്പാ മരത്തിന്മേല്‍ / ദൈവ പുത്തന്‍ തന്നെത്തന്നെ നിവര്‍ത്തിയിരിക്കുന്നു എന്നു / സ്നേമൂന്‍ രാജാവു നമുക്കു എഴുതുകയും / സര്‍വ സുൃഷ്ടികളൊടും പ്രസംഗിക്കുകയും ചെയ്‌ തിരിക്കുന്നു. തന്റെ അനുഗ്രഹങ്ങളാല്‍ / താന്‍ വന്നു എഴുതപ്പെട്ട സകലവും നിവര്‍ത്തി-ക്കുകയും / തന്റെ വിലാവിലെ ദ്വാരത്താല്‍ / വിശ്വസ്‌ തയായ പരിശുദ്ധ സഭ നീതീകരിക്കപ്പെടുകയും ചെയ്‌ തു ത്നിക്കു സ്‌ തുതി                                     മൊറിയോറാഹേം..

(മാര്‍ അപ്രേം)

കര്‍ത്താവെ കൃപ ചെയ്യണമേ 

മഹിതമതാം നിന്‍ ഹാശായാല്‍,. 

നിന്‍ ഹാശായില്‍ ചേര്‍ന്നടിയാര്‍ 

നേടണമവകാശം രാജ്യേ 

ദേവാ ദയയുണ്ടാകേണം 

നാഥാ! കൃപ തോന്നണമന്‍പാല്‍ 

1 മറിയാം തരു സവിധെ ചെന്നു 

ഗോഗുല്‍ത്തായില്‍ തല താങ്ങി 

സങ്കട ദയനീയധ്വനിയോ- 

ടേകാത്മജനെ പ്രതി കേണാള്‍ 

തരുവില്‍ തുക്കിയ സുതനേക്ക- 

ണ്ടതി ദുഖം കണ്ണീര്‍ ചീന്തി 

ഇടറിയ സങ്കട നാദത്തോ 

ടെബറായയിലേവം ചൊന്നാൾ 

സഖികളുമവളൊപ്പം കേണു 

കഷ്ടതയും വൃഥയും പൂണ്ടു                                              ദേവാ..

 

2 നിലവിളിയൊടു മറിയാം ചൊന്നാള്‍ 

മുക്രപകൃതികളിളകുന്നു

മകനെ! നാലതിരും ചുറ്റി 

ത്തിരുവധമെന്ന വിരുന്നിന്നായ്‌ 

സകലരെയും ചേര്‍പ്പാന്‍ നാഥാ! 

ഗരുഡത്വമെനിക്കാരേകി? 

നിന്‍ കബറേറ്റത്താലിന്നാള്‍

 കേഴുന്നേന്‍ മോദിക്കുന്നേന്‍ 

വിഗതസമുഹത്താല്‍ ദുഖം 

രക്ഷിതസഭയാലാനന്ദം

നിന്‍ കല്ലറ മണവറ തുല്യം 

മകനെ! നീയതില്‍ മണവാളന്‍ 

മൃതി പൂണ്ടോര്‍ തോഴന്മാരായ്‌ 

വാനവരൊപ്പം വാ-ഴുന്നു                                             ദേവാ..

 

3 കേണോതീ മറിയാം ശാന്താ 

നിന്നോടാര്‍ക്കീ വൈരാഗ്യം 

ഉന്മാദിനി സീയോന്‍ നിന്നില്‍ 

കണ്ടെന്തിഹ നിന്‍ സ്‌ കീപ്പാക്കായ്‌ 

മിസറേമീന്നവളെ വീണ്ടു 

വന്‍കടല്‍ തരണം ചെയ്യിച്ചു 

സൌഖ്യം രോഗാര്‍ത്തര്‍ക്കേകീ 

പൂര്‍ണസുഖം വാതാര്‍ത്തര്‍ക്കും

ക്രൂശകിയിവകള്‍ക്കായ്‌ പകരം 

ദുഷിയും ദുഷ്ടതയും നല്‍കി 

പകരം ജാതികള്‍ മധ്യേയീ 

സംഘത്തെ മഴു ചിതറിക്കും                             ദേവാ..

 

4 നിന്നെതുക്കിയ നഗരത്തില്‍- 

ന്യായാധീശന്‍ വാഴരുതെ 

നിന്‍ സ്ലീബായാം വെണ്ടഴുവാ- 

ലതു ചുറ്റും ചിതറീടട്ടെ 

നിന്നെ വിധിച്ചൊരു വിധിനിലയേ- 

വിധി നാഥന്‍ ഇരുന്നീടരുതെ 

നീ പിഴയേറ്റൊരു മദ്‌ ബഹായില്‍- പു

ണ്യമതുണ്ടായീടരുതെ

നിന്നെ സ്‌ കീപ്പായേല്ലിച്ച- 

വൈദികനേല്‍ക്കരുതാശ്വാസം

അവനതിവേദന ശാശ്വതമായ്‌ - 

നരകത്തില്‍ പ്രാപി-ക്കട്ടെ                                 ദേവാ. 

 

5. സൃഷ്ടികളെ! വിലപിച്ചിടുവിന്‍ 

തരുവില്‍ തൂക്കിയ നാഥനായ്‌ 

നീക്കുക ദിനകര  കതിരുകളെ 

നാഥാക്ഷേപം മറവാക്കാന്‍ 

പാതാളസ്ഥരെ ദര്‍ശിപ്പാന്‍ 

നിര്‍മ്മാതാവു ഗമിക്കുന്നോ- രി

രുളില്‍ താണുദയം ചെയ്‌ ക 

ജീവദനെന്നവരോതീടും

നാഥസുതന്‍ ദുഷിയേല്ലതിനാല്‍ 

ഞെട്ടിവിറക്കുക ഭുതലമെ! 

സീയോന്‍ സുതരാം വൈരികള്‍ തന്‍ 

നിന്ദയേ വീട്ടുക നിന്‍ വായില്‍ 

പതിനായിരമായ്‌ നിഹനിച്ച 

വാളെങ്ങിഹ മീഖാ-യേലെ!                                 ദേവാ..

 

 6 എങ്ങിഹ ഗ്രബിയേലെ നിന്‍ 

ജ്വാലാ ഭീകര വൈരാഗ്യം 

സ്‌ കീപ്പാമേല്‍ നാഥന്‍ നഗ്നന്‍ 

നിന്‍ ചിറകെന്തിളകുന്നില്ല 

പെരുനാളറ്റൊരു സീയോനേ

പ്രതിമന്ദിരമെ! വിലപിക്ക 

റൂഹാവാതില്‍ മറകീറി 

നിന്നെ വെടിഞ്ഞിഹ പൊയ്‌ പ്പോയി 

മുക്രപകൃതികള്‍ വാഴ്‌ ത്തീടും 

പ്രകൃതിക്കുടയോനേ സ്‌ തോത്രം 

തിരുവുളമായ്‌ ഭാതികര്‍ കുറ്റം 

ചാര്‍ത്തിയ നാകപതേ! സ്‌തോത്രം                       ദേവാ..

 

7  വാനവുമാഴവുമേല്‍ക്കുമ്പോല്‍ 

തരുവേറ്റോനേ തേ സ്‌ തോത്രം

ഭൂസീമകളെ വഹിക്കുമ്പോള്‍ 

കബറിലമര്‍ന്നോനേ സ്‌തോത്രം 

നിന്‍ സ്തരീബായാല്‍ രക്ഷിതരാം 

സൃഷ്ടികളില്‍ നിന്നും സ് ത്രോത്രം  

നിന്‍ പ്രഭയങ്ങു പരന്നതിനാല്‍ 

മൃതലോകം വാഴ്‌ ത്തും നിന്നെ 

ആയിരമൊടു പതിനായിരമായ്‌ 

സ്‌തുതി മഹിമകളേകീടുന്നു 

സ്‌തുതി! നിന്‍ പ്രേഷക താതന്നും

 റൂഹ ക്കുദിശായ്ക്കു നമസ്‌ കാ-രം                           ദേവാ.. 

കര്‍ത്താവെ കൃപ ചെയ്യണമേ 

മഹിതമതാം നിന്‍ ഹാശായാല്‍ 

നിന്‍ ഹാശായില്‍ ചേര്‍ന്നടിയാര്‍ 

നേടണമവകാശം രാജ്യേ 

ദേവാ ദയയുണ്ടാകേണം-നാഥാ! 

കൃപ തോന്നണമന്‍-പാല്‍ 

സുമോറോ

തന്‍ വസ്‌ത്രമുരിഞ്ഞു ശപ്തര്‍ - 

ഭൂവനം സംഭ്രമമൊടു മേവി 

സെഹിയോന്‍ തന്‍ ദുഷ്‌ കൃത്യത്താല്‍ - 

വസുധാധാരം ഭ്രമമണ്ടു

തന്‍ ഭാരത്തെ താങ്ങീടാന്‍ 

ഗോഗുല്‍ത്താ ക്ലേശിച്ചേറ്റം 

ഞങ്ങള്‍ക്കയുളവായൊരു നിന്‍- 

വൃഥയും താഴ്‌ ചയുമ-തി ധന്യം 

 

വായനകള്‍ ആദ്യപുസ്‌ തകം 22: 114 പുറപ്പാടു 178-14, ഏശായാ $2:18-53:12 ] പത്രോസ്‌ 219-25, ഗലാത്യര്‍ 226-3:14,6:11-18 

ഏവന്‍ഗേലിയോന്‍ (പെസ്‌ ഗോമോ)

 ഹാ.. ഹാ.. എന്നാടകളവര്‍ ഭാഗിച്ചു 

എന്നങ്കിക്കായ്‌ ചീട്ടിട്ടു ഹാലേലുയ്യാ.

വി. യോഹന്നാന്‍ 1931-42

സ്ലീബാ വന്ദനവ്‌

ആത്മാ-ക്കളെ രക്ഷിചൊരു 

നിന്‍ സ്തരീബായേ നമിച്ചെ-ങ്ങള്‍ 

ചോ-രനോ-ടൊപ്പം ചൊല്ലുന്നു 

മശിഹാ | യോര്‍ക്കെ-ങ്ങളെ നീ വന്നീ-ടുമ്പോള്‍ 

 

അല്ലെങ്കില്‍

ഞങ്ങളുടെ ആത്മത്തിനു - അതിനാലെ രക്ഷയുണ്ടായി എന്ന സ്ലീബായേ ഞങ്ങള്‍ കുമ്പിടുന്നു, മശിഹാ തമ്പുരാനെ! നീ എഴുന്നെള്ളി വരുമ്പോള്‍ ഞങ്ങളെയും ഓര്‍ക്കണമെന്നു കള്ളനൊടുകൂടി ഞങ്ങളും ചൊല്ലുന്നു

അല്ലെങ്കില്‍

സോ-ഗദീ-നാന്‍ ലെസ്തീബൊക്‌ 

ദ്‌ -ബേവോ പുറുകോ നോലനപ്‌ ശോ-സാന്‍ 

അം-ഗാ-യോസോ - ഒമറീനാന്‍ മശീഹോ 

എസ്‌ ദകൈന്‍മോ-ദോ-സേ - ആത്ത്‌

 

സ്ലീബായാഘോഷം രണ്ടാം പ്രദക്ഷിനം

അരിമത്യാനാട്ടില്‍-ധാര്‍മ്മികനായ്‌ വാണ 

യൌഈസേപ്പെന്നോതും മാനവനേകന്‍ 

മശിഹാ തന്‍ ഗാത്രം-.പാപിപ്പാന്‍ ചെന്നു 

പീലാത്തോസോടാ-യര്‍ത്ഥിച്ചേവം

 വിധി നാഥാ! നല്‍കഭാഗ്യമഹാനിധിയാം 

രക്ഷകഗാത്രത്തെ-സംസ്‌ കാരം ചെയ്യട്ടെ.ഞാന്‍

അവനെ യൂുദന്മാര്‍-തരുവിന്മേല്‍ തുക്കി 

ഞാനാമോദിപ്പാ-നതിനെ നല്‍ക.

 

കിഴക്ക്‌ ((പാര്‍ത്ഥനു ( ഏക ബോ?)

കര്‍ത്താവെ നീ ദോഷിക്ളാല്‍- 

ക്രൂശിന്മേല്‍ തുക്കപ്പെട്ടു 

പാണികള്‍ നീ നീട്ടിപ്പാരിന്‍ 

നാലതിരുകള്‍ കരഗതമാക്കി 

നാഥനെ നഗ്നം കണ്ടതിനാല്‍ 

ഗഗനത്തില്‍ പകലോന്‍ മങ്ങി 

പകല്‍ മധ്യാഹെ നിശയേറി- 

ത്തന്നധികാരെ നിലകൊണ്ടു 

തരുവില്‍ നിന്‍ ധ്വനി ധരയെയും 

വാനിനെയും വിറകൊള്ളിച്ചു 

കൃപയാല്‍ നീ മൃതസമനായി 

ഹിതമൊടു നീയുത്ഥിതനായി ട്ടാ

ദാമിനെയെഴുന്നേല്ലിച്ച-

ങ്ങേദനിലേക്കു തിരിച്ചേറ്റി 

രക്ഷക! കരുണാ സമ്പന്നാ 

ശ്രേഷ്‌ ഠം നിന്‍ കൃപ കര്‍ത്താ-വെ 

പെസ്‌ ഗൊമോ

രക്ഷണ പരിചയെനിക്കായ്‌ നീ നല്‍കി 

പറുദീസാ acws നട്ടോ- 

രേദന്‍ തന്നിലെ ജീവമരം 

സ്ലരീബായുടെ ദൃഷ്ടാന്തം താന്‍ 

പാരും വാനും പുരുമോദാല്‍ 

പെരുന്നാള്‍ ഘോഷിച്ചീടുന്നു 

നാമും ചേര്‍ന്നോതിടേണം കു

റിയേലായിസ്സോന്‍, കുറിയേ.. കുറിയേ.. 

 

പടിഞ്ഞാറ്‌ ((പഠാര്‍ത്ഥന) ( ഏക്‌ ബോ)

മശിഹാ നീ ഭുമധ്യത്തില്‍

ക്രൂശിതനായൊരു വേളയതില്‍ 

ആലയമറ രണ്ടായ്‌ കീറി 

നിന്നെ ക്കുരിശില്‍ ദര്‍ശിച്ചി- 

ട്ടൂഴിയുമഖിലം വിറപൂണ്ടു 

സം്രഭമമോടുല്‍ഘോഷിച്ചാള്‍

താതന്മാരുടെ ദൈവം നീ 

വാഴ്‌ അപ്പെട്ടവനാ-കുന്നു 

പെസ്‌ ഗൊമോ 

തൃക്കൈ തുണ ചെയ്‌ തെന്നെ വളര്‍ത്തും നിന്‍ ശിക്ഷ 

മൃതിയില്‍ നിന്നിസഹാക്കിനെ സം- 

രക്ഷിച്ചോരജപോതത്തെ

സംദാനം ചെയ്‌ തൊരു തരു ഭു- 

സീമകളെപ്പരിരക്ഷിപ്പാന്‍

തൂക്കപ്പെട്ടൊരു കുഞ്ഞാടിന്‍ 

സ്ലീബാ തന്നുടെ ദൃഷ്ടാന്തം 

തന്നുടെ പൂജാ ദിവസത്തില്‍ 

പാരും വാനും പുരുമോദാല്‍ 

പെരുന്നാള്‍ ഘോഷിച്ചീടുന്നു 

നാമും ചേര്‍ന്നോതീടേണം

 കുറിയേലായിസ്സറോന്‍.കുറിയേ..കുറിയേ.. 

 

വടക്ക്‌ (പ്രാര്‍ത്ഥന) ( ഏക്‌ ബോ)

കര്‍ത്താവെ നീ ഞങ്ങള്‍ക്കായ്‌ - 

ഗോഗുല്‍ത്തായിന്‍ മൌാലിയതില്‍ 

തിരുവുള്ളത്താല്‍ നിന്ദിതമാം 

കുരിശില്‍ കഷ്ടത ഭരമേറ്റു 

ആര്‍ത്തിയെഴും ഭീഷകമൃതിയിന്‍ 

ദം്ട്രയേ നീ നിപതിപ്പിച്ചു

 പാതാളത്തിലകപ്പെട്ടോര്‍- 

ക്കേകീ ബന്ധനമുക്തിയെ നീ 

തന്മുലം വിജയധഥ്വനിയോ 

ടാത്മീയമതാം ഗാനങ്ങള്‍ 

എന്നിവ സഹിതം തിരുസവിധെ 

കൂപ്പി നമിച്ചീടുന്നെങ്ങള്‍

പെസ്‌ ഗൊമോ

കുത്തിമുറിക്കും ശ്രതുക്കളെ നിന്നാല്‍ ഞങ്ങള്‍ 

യാക്കോബാമജപാലനവന്‍

തഴുകി വണങ്ങിയതാം ദണ്ഡം

മശിഹായാം നമ്മുടെയിടയന്‍ 

മൃതിയെ വണങ്ങിക്കൊലചെയ്‌ തു 

പാതാളത്തെ ധുളിച്ച സ്ലീ

ബാ തന്നുടെ ദൃഷ്ടാന്തം 

തന്നുടെ പുജാ ദിവസത്തില്‍ 

പാരും വാനും പുരുമോദാല്‍ 

പെരുന്നാള്‍ ഘോഷിച്ചീടുന്നു 

നാമും ചേര്‍ന്നോതീടേണം                      കുറിയേലായിസ്സറോന്‍.കുറിയേ..കുറിയേ..

 

തെക്ക്‌ (പ്രാര്‍ത്ഥന) (എക്‌ ബോ?)

ജ്ളതയെഴും യുദന്മാരാല്‍- 

ഗോഗുല്‍ത്തായില്‍ ക്രൂശിതനായി

ജീവ്പ്പദമാം സ്ലീബായാല്‍- 

ഞങ്ങളെ രക്ഷിച്ചോന്‍ ധന്യന്‍ 

നീ ആഗതനായീടുമ്പോള്‍- 

ഞങ്ങളെ ഓര്‍ക്കണമെന്നേവം

ചോരനൊടൊന്നിച്ചുല്‍ഘോഷി-

ച്ചെപ്പോഴും കൂപ്പുന്നടി-യാര്‍

പെസ്‌ ഗൊമോ

ശ്രതുക്കളെ നീക്കിക്കാത്തെങ്ങളെ നീ 

നീതിപരന്‍ നോഹിന്‍ കാല- 

ത്തുലകത്തിനു ജീവിത ശിഷ്ടം 

സംരക്ഷിച്ചൊരാ നൌക 

നവ ജീവനസുവിശേഷത്തെ 

ലോകത്തിനു പരമരുളിയതാം- 

സ്ലീബാ തന്നുടെ ദൃഷ്ടാന്തം 

തന്നുടെ പൂജാ ദിവസ്സത്തില്‍- 

പാരും വാനും പുരുമോദാല്‍ 

പെരുന്നാള്‍ ഘോഷിച്ചീടുന്നു- 

നാമും ചേര്‍ന്നോതീടേണം                          കുറിയേലായിസ്സോന്‍, കുറിയേ.. കുറിയേ.. 

 

കിഴക്ക്‌

ദൂതന്മാര്‍-സേവിപ്പോനേ! ഈശാ നീ പരിശുദ്ധന്‍ 

ക്രോബേന്മാര്‍-വാഴ ത്തുന്നോനേ!

ശക്താ   നീ പരിശുദ്ധന്‍

(സാപ്പികള്‍ കാ-ദീശാര്‍പ്പോനേ!

മൃതിഹീനാ। നീ പരിശുദ്ധന്‍

വിശ്വാസിനിയാം തിരുസഭ തന്‍-സുതരര്‍ത്ഥിക്കുന്നു

ഞങ്ങള്‍ക്കായ്‌ ക്രുശേറ്റോനേ! കൃപ ചെയ്യേണം 

 

പടിഞ്ഞാറ്‌

തീമയര്‍ ഹാ-ലല്‍ ചൊല്‍വോനേ

ഈശാ നീ പരിശുദ്ധന്‍

ആത്‌ മീയര്‍-ശ്ലാഘിപ്പോനേ!

ശക്താ നീ പരിശുദ്ധന്‍

മണ്മയരാ-ഘോഷിപ്പോനേ!

മൃതിഹീനാ। നീ പരിശുദ്ധന്‍

പാപികളനുതാപത്തോടര്‍ഥിച്ചോതുന്നു

                                  ഞങ്ങള്‍ക്കായ്‌ ക്രുശേറ്റോനേ! കൃപ ചെയ്യേണം

 

വടക്ക്‌

മേലുള്ളോര്‍-മാനിപ്പോനേ!

ഈശാ നീ പരിശുദ്ധന്‍

മധ്യമര്‍ കീര-ത്തിക്കുന്നോനേ!

ശക്താ। നീ പരിശുദ്ധന്‍

കിഴുള്ളോര്‍-കുപ്പുന്നോനേ!

മൃതിഹീനാ। നീ പരിശുദ്ധന്‍ 

വിശ്വാസിനിയാം തിരുസഭ തന്‍-സുതരര്‍ത്ഥിക്കുന്നു 

                                 ഞങ്ങള്‍ക്കായ്‌ ക്രുശേറ്റോനേ! കൃപ ചെയ്യേണം

 

തെക്ക്‌

നാഥാ! കൃ-പ ചെയ്‌ തീടണമേ 

നാഥാ! കൃ-പ ചെയ്യുക കനിവാല്‍ 

നാഥാ കര്‍മ്മാര്‍ഥനകളെ നീ- 

കൈക്കൊണ്ടും കൃപ-ചെയ്‌ തീടേണം 

സ്‌ തോത്രം തേ-ദേവേശാ। 

സ്‌തോത്രം തേോ്രസഷ്ടാവെ- 

പാപികളാം ദാസരിലലിയും 

മശിഹാ-രാജാ-വേ സ്‌തോത്രം                             ബാറെക്‌ മോര്‍ 

 

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ 

കബറടക്കം

യൌസേപ്പൊടു നിക്കോദീമൊസ്‌ - 

തരുവീന്നും നിന്നെയിറക്കി (

പാണന്‍ ഗുഡ്മമിരിക്കുമ്പോള്‍ 

മൃതനെപ്പോല്‍ നിന്നെയേന്തി 

അല്‍വായും മൂറും പൂശി- 

ക്കേത്താനപ്പട്ടില്‍ ചുറ്റി 

പുതിയൊരു കല്ലറയില്‍ വച്ചു- 

ശിലയാല്‍ വാതില്‍ ബന്ധിച്ചു 

സൃഷ്ടികുളഖിലം നിന്‍ മൃതിയില്‍- 

സന്താപത്തൊടു വിലപിച്ചു 

സ്വഹിതാല്‍ മൃതനാമുയിരോലും- നി

ന്നെ മൃതന്മാര്‍ വന്ദിച്ചു 

ഞങ്ങള്‍ക്കായുളവായൊരു നിന്‍- 

വൃഥയും താഴ്‌ച്ചയുമതിധന്യം

(കബറാക്കശേഷം)

കബറിലുറങ്ങും ഹതരെപ്പോല്‍-ഹാ-ഹാ 

മ്യതരുടെ മദ്ധ്യേ-സ്വാ-ത്രന്ത്്യസുതന്‍ 

മൃതി നിഴലും കൂരിരുളുമെഴു൦-ഹാ-ഹാ 

പടുക്ഴിയില്‍ ചേര്‍ത്താ-നെന്നെ നീ. 

മൃതരായോര്‍ക്കായ്‌ നീ ചെയ്‌ താശ്ചര്യങ്ങള്‍ ഹാ-ഹാ 

വീരന്മാരെഴുന്നേറ്റങ്ങെ*വാഴ്‌ ത്തീടും. 

നിന്‍ കൃപയേ കല്ലറവാസികളും ഹാ-ഹാ 

നിന്‍വിശ്വസത്തെപ്പാഴായോരും-വര്‍ണിക്കും

ബാറെക്‌ മോര്‍, ശുബഹോ..മെന ഓലം.. 

 

ഏക്‌ ബോ

മൃതരുടെ മാതാവാം പാതാളത്തില്‍ 

രാജതനുജനിറങ്ങിച്ചെന്നു

ശുന്യതയെഴുമവളെ നിര്‍മ്മുലം വീഴ്‌ ത്തീ 

ട്ടുള്‍ക്കോട്ടകളെല്ലാം ഭഞ്‌ ജിച്ചു. 

സത്തമശീലന്‍ മരണക്കോയ്‌ മയെ നീക്കംചെയ്‌ തു 

കോശത്തേയും കൊട്ടാരങ്ങളെയും ശുനൃമതാക്കീ 

വന്നേന്‍ കല്പ്പന ലംഘിച്ചോനാദാമിന്‍ പേര്‍ക്കായ്‌ 

എന്‍സവിധം ചേരുവിനെന്നേവം മൃതരോടോതീ 

വിശ്വാസികളാം നാമേവരുമേവം മോദത്തൊടുല്‍ഘോഷിക്കേണം 

 ആശ് ച്ചര്യങ്ങളെ മൃതരായോര്‍ക്കായ്‌ നീ ചെയ്യുന്നു 

വീരന്മാരെഴുന്നേറ്റങ്ങെ സ്‌ തുതി ചെയ്‌ തീടും 

                                             സ്‌ തമെന്‍കാലോസ്‌ കുറിയേലായിസ്സോന്‍ 

 

പ്രൊമിയോന്‍

1 ജീവമയന്‍ മൃതലോകം പു-ക്കല്‍ഘോഷിച്ചാന്‍

പുനരുജ്ജീവനമുത്ഥാനം കടമോചനമിവയേ

പാതാളത്തിന്‍ വാതില്‍ തകര്‍-ത്തോടാമ്പലൊടി

ച്ചാമൃതിതന്നധികാരത്തൊടു ജയവും മായിച്ചു

മരണത്തെ ജീവിപ്പിച്ചവനെ

നിര്രയൊഴി-ച്ചോനേ! നീ ധന്യന്‍

കബറാല്‍ജീവന്‍ തന്നവനെ കൃപയാല്‍ വാഴ്‌ വരുള്‍ക.

                                               ബാറെക്‌ മോര്‍. ശുബഹോ. . . മെന ഓലം.

2 മൃതലോകം പൂകിയ ദാവീ-ദാത്മജനാകം

രാജാവിന്നാള്‍പ്പേരായ്‌ ദാ-വീദോ-തീടുന്നു

പാതാളത്തിന്നുയിരെത്തീ-യെന്നുടെയാത്മം

ര്രൂശകരീന്നും ദുഷിയേറ്റു-കുഴിയാ-ര്‍ന്നോരൊപ്പം

എണ്ണപ്പെ-ട്ടേന്‍ പാതാളസ്ഥര്‍-

ക്കയിരും മോചനവും ഞാന്‍ നല്‍കും

ഉയിരാര്‍ന്നുയിര്‍ ഞാനേകും ക്രുശകര്‍ ലജ്ജിതരാകും

                                                                 മൊറിയോറാഹേം.. 

മാര്‍ യാക്കോബ്‌

മശിഹാ സ്‌ കീ-പ്പാ മൃതി കഷ്ടുതകള്‍ക്കായ്‌ -വന്നോനേ! 

(പാര്‍ത്ഥന കോട്ടിടാത്മാക്കളിലന്‍പുണ്ടാ-കേണം 

                                    ദേവാ ദയയുണ്ടാകേണം-നാഥാ! കൃപതോന്നണ-മന്‍പാല്‍

1 ദാസ്യത്തില്‍ രക്ഷകനെപ്പോല്‍ മൃതസവിധം പൂണ്ടാന്‍

ഭീയാര്‍ന്നു ഭീകര ഭൂതം-തന്‍ ദാസ്യം-നീക്കി

ബദ്ധന്മാരുടെ തുടലും തലയും പാടെ പോക്കി 

വീണ്ടീടാന്‍ വന്നൊരു രക്ഷകനെ-യവര്‍ വന്ദിച്ചു                  ദേവാ. 

2 പാതാളത്തിന്‍ നിലയേ മരുവും വാങ്ങിപ്പോയോര്‍ 

കൊണ്ടര്‍പ്പിച്ചാര്‍ നതിമഹിമകള്‍ തന്‍-മക്ടങ്ങള്‍ താന്‍ 

ആദ്യം ഹതനാം ഹാബേല്‍ തന്മുന്‍പില്‍ കുമ്പിട്ടു 

വര്‍ഗ്ഗങ്ങള്‍ക്കെല്ലാം തലയായോ-നാദാം-താനും                  ദേവാ. 

3 നോഹിന്‍ വീടും സുന്ദരശേത്തൊത്തബറാഹാമും 

രക്ഷിപ്പാന്‍ വന്നോരുയിരോനേ-മോദാല്‍ കൂപ്പി 

നീതിജ്ഞന്മാര്‍ പിതൃതതി ജാതിത്തലവന്മാരും 

ആചാര്യന്മാര്‍ നൃപരും വന്നാമോദാല്‍ കുപ്പി                        ദേവാ. 

4 മുശാ നിബിയും നിബിസഞ്ചയമങ്ങഹരോന്‍ താനും 

ലേവ്യന്മാരും പട്ടക്കാരും തന്നേക്കൂപ്പി 

വാഞ്ചഛിച്ചാര്‍ നെടുനാളായി തന്നെ ദര്‍ശിച്ചീടാന്‍

ദര്‍ശിച്ചപ്പോള്‍ നതിയും സ്‌ തുതിയും-പകരം നല്‍കി                   ദേവാ. 

5.  സ്‌തോത്രം താതാ! മൃതലോകെ സുതനെ-വിട്ടോനേ 

തല്‍ ഗേഹം പൂണ്ടൊരു സുതനെ-വന്ദിച്ചീ-ടുന്നു 

ആശ്വാസകനാം ജീവ്രപദനെ! റൂഹാ സ്ത്രോത്രം   

കബറീന്നും പറുദീസായില്‍ ചേര്‍പ്പോനേ സ്‌തുതി തേ                ദേവാ.. 

നാഥാ! ഭൂവാനം നിന്‍ പീഡയതില്‍ ക്ലേശിച്ചു 

മാനോര്‍ വാനോര്‍ നിന്‍ താഴ്‌ മയിലതി വിസ്‌ മയമാര്‍ന്നു            ദേവാ. 

മാലാഖമാരുടെ സ്‌ തുതിപ്പ് 

അത്യന്നതങ്ങളില്‍ മാലാഖമാരും പ്രധാന മാലാഖമാരും സ്‌ തുതിക്കുന്നതുപോലെ / ബലഹീനരും മണ്മയരുമായ ഞങ്ങളും സ്‌ തുതിച്ചു പറയുന്നു. 

എല്ലാ കാലത്തും എല്ലാ നേരത്തും / ഉയരങ്ങളില്‍ ദൈവത്തിനു സ്‌ തുതിയും / ഭൂമിയില്‍ സമാധാനവും നിരപ്പും / മനുഷ്യമക്കള്‍ക്കു നല്ല ശരണവും ഉണ്ടായിരിക്കട്ടെ. 

ഞങ്ങള്‍ നിന്നെ സ്‌ തൂതിക്കുകയും വാഴ്‌ ത്തുകയും വന്ദിക്കുകയും ചെയ്യുന്നു. സ്‌ തുതിയുടെ ശബ്ദം നിനക്കു ഞങ്ങള്‍ കരേറ്റുന്നു. 

സര്‍വശക്തിയുള്ള പിതാവും / സ്വര്‍ഗ്ലാധിപതിയും (സഷ്ടാവുമായിരിക്കുന്ന ദൈവമായ കര്‍ത്താവെ നിന്നെയും / യേശുമശിഹായായ ഏകപു(തനായിരിക്കുന്ന ദൈവമായ കര്‍ത്താവെ വിശുദ്ധ റുഹായൊടു കൂടെ നിന്നെയും / നിന്റെ സ്‌ തുതിയുടെ വലിപ്പം നിമിത്തം ഞങ്ങള്‍ സ്‌ തോത്രം ചെയ്യുന്നു.

പിതാവിന്റെ പുരതനും വചനവും / ലോകത്തിന്റെ പാപത്തെ വഹിച്ചവനും / വഹിക്കുന്നവനുമായ ദൈവത്തിന്റെ കുഞ്ഞാടായുള്ളോവെ ! / ഞങ്ങളോടു കരുണ ചെയ്യണമേ 

ലോകത്തിന്റെ പാപത്തെ വഹിച്ചവനും വഹിക്കു-ന്നവനുമായുള്ളോവെ / നിന്റെ ചെവി ചായിച്ചു ഞങ്ങളുടെ അപേക്ഷ കൈക്കൊള്ളണമേ. 

പിതാവിന്റെ വലതുഭാഗത്തു മഹത്വത്തൊടു കൂടി ഇരിക്കുന്നവനെ / ദയവുണ്ടായി ഞങ്ങളോടു കരുണ ചെയ്യണമേ.

എന്തെന്നാല്‍ നീ മാര്തം പരിശുദ്ധനാകുന്നു. / പിതാവായ ദൈവത്തിന്റെ മഹത്വത്തിനു / വിശുദ്ധ റൂഹായൊടുകുടെ / യേശുമശിഹായായ നീ മാത്രം കര്‍ത്താവുമാകുന്നു. ആമ്മീന്‍ 

എല്ല കാലത്തും / ഞങ്ങള്‍ ജീവനോടിരിക്കുന്ന നാളൊക്കെയും നിന്നെ വാഴ്‌ ത്തുകയും / എന്നേക്കും വാഴ്‌ ത്അപ്പെട്ടതും / നിതൃതയുള്ളതുമായ / നിന്റെ പരിശുദ്ധ തിരുനാമത്തെ സ തുതിക്കുകയും ചെയ്യും. 

ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വ ശക്തിയുള്ള കര്‍ത്താവെ / നീ വാഴ്‌ ത്തപ്പെട്ടവനാകുന്നു നിന്റെ തിരുനാമം മഹത്വമുള്ളതും, / നീ എന്നെന്നേക്കും മഹത്വങ്ങളില്‍ പ്രാബല്യമുള്ള-വനുമാകുന്നു. 

സ്‌ തുതി നിനക്കു യോഗ്യമാകുന്നു / മഹത്വം നിനക്കു യുക്തമാകുന്നു / സകലത്തിന്റെയും ദൈവവും സത്യത്തിന്റെ പിതാവുമായവനെ | / നിനക്കും, ഏക പൂതനും / ജീവനുള്ള വിശുദ്ധ റൂഹായിക്കും പുകഴ്‌ച്ച ചേര്‍ച്ചയാകുന്നു. അതു ഇപ്പൊഴും എല്ലാ സമയത്തും എന്നെന്നേക്കും തന്നെ. ആമ്മീന്‍, 

മോറാന്‍ യേശുമശിഹാ ഞങ്ങളുടെ കര്‍ത്താവേശുമശിഹാ നിന്റെ കരുണയുടെ വാതില്‍ ഞങ്ങളുടെ മുന്‍പില്‍ നീ അടക്കരുതേ, കര്‍ത്തവെ ഞങ്ങള്‍ പാപികളാകുന്നു എന്നു ഏറ്റു പറയുന്നു, ഞങ്ങളോടു കരുണ ചെയ്യണമേ. 

കര്‍ത്താവെ നിന്റെ മരണത്താല്‍ / ഞങ്ങളുടെ മരണം മാഞ്ഞുപോക്വാനായിട്ടു / നിന്റെ സ്‌ നേഹം നിന്റെ പക്കല്‍ നിന്നു / ഞങ്ങളുടെ അടുക്കലേക്കു നിന്നെ ഇറക്കി / ഞങ്ങളോടു കരുണ ചെയ്യണമേ 

(കൗമാ)

 ദൈവമെ നീ പരിശുദ്ധനാകുന്നു.. 

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ 

വിശ്വാസപ്രമാണം

സർവ്വശക്തിയുള്ള പിതാവായി / ആകാശത്തിന്റെയും ഭൂമിയുടെയും / കാണപ്പെടുന്നവയും കാണപ്പെടാ-ത്തവയുമായ / സകലത്തിന്റെയും (സഷ്ട്രാവായ / സത്യ ഏക ദൈവത്തില്‍ / ഞങ്ങള്‍ വിശ്വസിക്കുന്നു. 

ദൈവത്തിന്റെ ഏകപു(തനും / സര്‍വ്വലോകങ്ങള്‍ക്കും മുന്‍പായി / പിതാവില്‍നിന്നു ജനിച്ചവനും / (പകാശത്തില്‍ നിന്നുള്ള പ്രകാശവും / സത്യ ദൈവത്തില്‍നിന്നുള്ള സത്യദൈവവും / ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനൊടു ഒന്നായി-രിക്കുന്നവനും / സകല സൃഷ്ടിക്കും മുഖാന്തിരമായവനും / മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷക്കും വെണ്ടി / തിരുവിഷ്ടരപകാരം സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങി / വിശുദ്ധ റൂഹാമൂലം / ദൈവമാതാവായ കന്യക്മറിയാമില്‍നിന്നു/ ശരീരിയായിത്തീര്‍ന്നു. മനുഷ്യനായി / പൊന്തിയോസ്‌ പീലാത്തോസിന്റെ ദിവസങ്ങളില്‍ ഞങ്ങള്‍ക്കുവേണ്ടി കുരിശിക്കപ്പെട്ടു/ കഷ്ടത അനുഭവിച്ചു മരിച്ചു അടക്കപ്പെട്ടു / മുന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റവനും സ്വര്‍ഗ്ഗത്തിലേക്കുകരേറി തന്റെ പിതാവിന്റെ വലതുഭാഗത്തു ഇരുന്നവനും / ജീവനുള്ളവരെയും മരിച്ചവരെയും വിധിപ്പാന്‍ / തന്റെ വലിയമഹത്വത്തോടെ ഇനിയും വരുവാനിരിക്കുന്നവനും / തന്റെ രാജ്യത്തിനു അവസാനമില്ലാത്തവനുമായ / യേശു മശിഹാ ആയ ഏക കല്‍ത്താവിലും / ഞങ്ങള്‍ വിശ്വസിക്കുന്നു, 

സകലത്തെയും ജീവിപ്പിക്കുന്ന കര്‍ത്താവും / പിതാവില്‍നിന്നു പുറപ്പെട്ടു, പിതാവിനൊടും പുരതനോടുംകുടെ വന്ദിക്കപ്പെട്ടു സ്‌ തുതിക്കപ്പെടുന്നവനും / നിബിയന്മാരും ശ്ലീഹന്മാരും മുഖാന്തിരം സംസാരിച്ചവനുമായ / ജീവനും വിശുദ്ധിയുമുള്ള ഏക റൂഹായിലും / കാതോലികവും ശ്ലൈഹീകവുമായ ഏക വിശുദ്ധ സഭയിലും / ഞങ്ങള്‍ വിശ്വസിക്കുന്നു. 

പാപമോചനത്തിനു മാമോദീസ / ഒരിക്കല്‍ മാര്തമെയുള്ളു എന്നു ഞങ്ങള്‍ ഏറ്റു പറഞ്ഞു / മരിച്ചു പോയവരുടെ ഉയിര്‍പ്പിനും / വരുവാനിരിക്കുന്ന ലോകത്തിലെ പുതിയ ജീവനുമായി / ഞങ്ങള്‍ / നോക്കിപ്പാര്‍ക്കുന്നു. ആമ്മീന്‍. ബാറെക്‌ മോര്‍, സ്‌ തമെന്‍കാലോസ്‌ കുറിയേലായിസ്സോന്‍, കുറിയേലായിസ്സോന്‍, കുറിയേലായിസ്സോന്‍

കുക്കിലിയോന്‍

മൃതിയാ-ലടിയാരുടെ മൃതിപോടക്കിയ മശിഹാ! 

മൃതരാ-യോര്‍ക്കുയിരും ഞങ്ങള്‍-ക്കരുള്‍ കൃപയും              (3 തവണ) 

അല്ലെങ്കില്‍

 തന്റെ മരണത്താല്‍ ഞങ്ങളുടെ മരണത്തെ ജീവിപ്പിച്ച മശിഹാ, ഞങ്ങളുടെ മരിച്ചവരെ ജീവിപ്പിച്ചു ഞങ്ങളോടു കരുണ ചെയ്യണമേ. 

 നാഥാ തേ സ്‌ തുതിയും.. 

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

St. Mary’s Syriac Church of Canada Mississauga