House Warming

 

ഭവന ശുദ്ധീകരണം

 

(ഭവന ശുദ്ധീകരണ സമയം ഒരു മേശമേല്‍ ഒരു കുരിശും രണ്ടു കത്തിച്ച മെഴുകുതിരിയും ഒരു പാത്രത്തില്‍ വാഴ്ത്തി ശുദ്ധീകരിച്ച്‌ തളിക്കാനുള്ള വെള്ളവും കിഴക്കുപടിഞ്ഞാറായി ഭവനത്തിന്‍റെറ ഏറ്റവും സ്വകര്യമുള്ള സ്ഥാനത്തു വെയ്ക്കുക. ശുശ്രൂഷ നടത്താനുള്ള പുരോഹിതന്‍ ഉള്‍പ്പെടെ എല്ലാവരും ഇതിനു പിന്നിലായി നില്‍ക്കുക. ഇപ്പോള്‍ ഭവനവാഴ്വ്‌ ആരാധന തുടങ്ങാനുള്ള സമയമായി)

പുരോഹിതന്‍: പിതാവിനും, പുത്രനും പരിശുദ്ധ റൂഹായക്കും സ്തുതി

പ്രതിവാക്യം: ആദിമുതല്‍ എന്നും എന്നേയ്ക്കും തന്നെ, ആമ്മീന്‍.

പുരോഹിതന്‍: തന്റെ സ്തൂതികളാല്‍ സ്വർഗത്തിലും ഭൂമിയിലും  നിറയപ്പെട്ടിരിക്കുന്ന ബലവാനായ ദൈവം തമ്പുരാന്‍ പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ ഉയരങ്ങളില്‍ സ്തൂതി.

പ്രതിവാക്യം; ദൈവമായ കത്താവിന്റെ തിരുനാമത്തില്‍ വന്നവനും വരുവാനിരിക്കുന്നവനും വാഴ്ത്തപ്പെട്ടവനാകുന്നു, ഉയരങ്ങളില്‍ സ്തുതി.

പുരോഹിതന്‍: ദൈവമേ നീ പരിശുദ്ധനാകുന്നു

പ്രതിവാക്യം: ബലവാനേ നീ പരിശുദ്ധനാകുന്നു. മരണമില്ലാത്തവനേ നീ പരിശുദ്ധനാകുന്നു. ഞങ്ങള്‍ക്കുവേണ്ടി കുരിശില്‍ തറയ്ക്കപ്പെട്ട മിശിഹാ തമ്പുരാനേ ഞങ്ങളോടു കരുണ ചെയ്യണമേ

(മൂന്നുപ്രാവശ്യം)

പുരോഹിതന്‍: കത്താവേ ഞങ്ങളോടു കരുണ ചെയ്യണമെ

പ്രതിവാക്യം: കത്താവേ കൃപതോന്നി ഞങ്ങളോടു കരുണ ചെയ്യണമെ കത്താവേ ഞങ്ങളുടെ നമസ്ക്കാരവും ശുശ്രൂഷയും കൈകൊണ്ട്‌ ഞങ്ങളോടു കരുണ ചെയ്യണമെ.

പുരോഹിതന്‍: ദൈവമേ തനിക്കു സ്തുതി

പ്രതിവാക്യം: സൃഷ്ടാവേ തനിക്കു സ്തൂതി പാപികളായ അടിയാരോടു കരുണ ചെയ്യുന്ന മിശിഹാ രാജാവേ തനിക്കു സ്തുതി, ബാറെക്മോര്‍.

പുരോഹിതന്‍: സ്വഗ്ലസ്ഥനായ ഞങ്ങളുടെ പിതാവേ

പ്രതിവാക്യം: ഞങ്ങളുടെ തിരുനാമം പരിശുദ്ധമാകപ്പെടേണമെ. തിരുരാജ്യം  വരേണമെ. തിരുവിഷ്ടം സ്വഗ്ലത്തിലെപോലെ ഭൂമിയിലും ആകണമെ. ഞങ്ങള്‍ക്കാവശ്യമുള്ള ആഹാരം ഇന്നു ഞങ്ങള്‍തരേണമെ. ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കണമെ. പരീക്ഷയിലേക്കു ഞങ്ങളെ പ്രവേശിപ്പിക്കരുതേ. പിന്നെയോ ദോഷത്തില്‍ നിന്നും ഞങ്ങളെ രക്ഷിച്ചുകൊള്ളണമെ. എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും സ്തുതിയും മഹത്വവും എന്നുമെന്നേക്കും തനിക്കുള്ളതാകുന്നു. ആമ്മീന്‍.

പുരോഹിതന്‍: കൃപ നിറഞ്ഞ മറിയമെ, തനിക്കു സമാധാനം,

പ്രതിവാക്യം: നമ്മുടെ കത്താവ്‌ തന്നോടു കൂടെ, താന്‍ സ്ത്രീകളില്‍ വാഴ്ത്തപ്പെട്ടവള്‍; തന്‍െറ വയറ്റില്‍ ഫലമായ നമ്മുടെ കർത്താവേ ശോമിശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു. പരിശുദ്ധ കന്യകമർത്തമറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കു വേണ്ടി ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണസമയത്തിലും ദൈവം തമ്പുരാനോട്‌ അപേക്ഷിച്ചു കൊള്ളണമെ. ആമ്മീന്‍ 

പുരോഹിതന്‍: (ശുബഹോലോ....) പിതാവിനും പുത്രനും പരിശുദ്ധ റൂഹായ്ക്കും സ്തൂതി.

പ്രതിവാക്യം: ബലഹീനരും പാപികളുമായ ഞങ്ങളുടെ മേല്‍കരുണയും അനുഗ്രഹങ്ങളും രണ്ടു ലോകങ്ങളിലും എന്നുമെന്നേക്കും ചൊരിയപ്പെടുമാറാകണമെ.

പുരോഹിതന്‍: യേശുമിശിഹാ, ഞങ്ങളുടെ കത്താവേ, തിരുസമാധാനവും ശാന്തിയും ഈ ഭവനത്തില്‍ വസിപ്പിച്ച്‌ ഇതിലുള്ളവരവു ചെലവുകള്‍ തിരുനാമ മഹത്വത്തിനും നീതിയുടെ പരിപാലനത്തിനും ആയിരിക്കുമാറാകേണമെ. തന്നില്‍ നിന്നു ള്ള സകല നന്മകളാലും അനുഗ്രഹങ്ങളാലും ഇതിനെ ഐശ്വര്യപ്പെടുത്തി ഇതില്‍ വസിക്കുന്നവക്കു മുഖപ്രസന്നത നല്‍കേണമെ. ആയുഷ്ക്കാലം മുഴുവനും രഹസ്യ കാര്യങ്ങളിരും പരസ്യ കാര്യങ്ങളിലും ഇവര്‍ തന്നെ പ്രീതിപ്പെടുത്തുവാനിടയാകണമെ. ഞങ്ങളുടെ കത്താവും നിത്യദൈവവുമേ! യേശുമിശിഹാ, ഇവരുടെ മരിച്ചു പോയവക്കു ആശ്വാസവും നല്ല ഓർമ്മയും എപ്പോഴും നല്‍കേണമെ. ആമ്മീന്‍                 മോറാന്‍ വാലോഹാന്‍....

എന്നാത്മാവിനെ തങ്കലൂയത്തുന്നേന്‍ നാഥാ! – ഹാലേലുയ്യ

താനെന്‍ ശരണം-ലജ്ജിക്കരുതേ ഞാന്‍.

വൈരികളെന്നെച്ചൊല്ലിപ്പുകഴരുതേ - ഹാലേലുയ്യ

ലജ്ജിക്കരുതേ തന്നാശ്രിതരാരും.

ദോഷികള്‍ നാണിക്കും പാഴ്പ്പണിയില്‍ - ഹാലേലുയ്യ

നാഥാ! തന്‍പാതകളെന്നെക്കാട്ടിടുക.

അറിയിക്കണമെന്നെ തന്‍ ചെറുവഴികള്‍ - ഹാലേലുയ്യ

നേരില്‍ നയിച്ചെന്നെപ്പരിശീലിപ്പിക്ക. ബാറെക്മോര്‍

 

നരവത്സലനേ! ജലനിധിയില്‍

നിബി യോനായേ വീണ്ടവനേ

ദുരിതമഹാജല നിധിയതില്‍ ത-

ന്നടിയാരേ വീണ്ടീടേണം             സ്കൌമന്‍കാലോസ്‌    കുറിയേലായിസോന്‍ 

 

പുരോഹിതന്‍: നാം എല്ലാവരും പ്രാത്ഥിച്ച്‌കത്താവിനോട്‌ അനുഗ്രഹങ്ങളും കരുണയും യാചിക്കണം.

പ്രതിവാക്യം: അനുഗ്രഹിക്കുന്നവനായ കത്താവേ! ഞങ്ങളോടു കരുണ ചെയ്ത്‌ ഞങ്ങളെ സഹായിക്കണമെ.

പുരോഹിതന്‍: പാപികള്‍ക്കായി തുറന്നിട്ടിരിക്കുന്ന കരുണയുടെ വാതിലും മരണമുള്ളവരെ ജീവിപ്പിച്ചതായ രക്ഷയുടെ തുറമുഖവും അശുദ്ധരെ വെടിപ്പാക്കുന്ന സോപ്പായും മലിനരെവെണ്‍മയാക്കുന്ന തളിപ്പും ആയ കത്താവിനു സ്തുതി. തന്റെ ദാസന്റെ ഭവന ശുദ്ധീകരണത്തിന്റെ ഈ സമയത്തും സകല പെരുന്നാളുകളിലും കാലങ്ങളിലുംനേരങ്ങളിലും ഞങ്ങളുടെ അവസാന നാള്‍ വെരെയും തനിക്കും തന്റെ പുത്രനും തന്റെ പരിശുദ്ധ റൂഹായ്ക്കും സ്തുതിയും സ്തോത്രവും കരേറ്റുകയും ചെയ്യുമാറാകേണമെ.. ബ്കുലഹുന്‍....

പ്രതിവാക്യം: ആമ്മീന്‍.

പുരോഹിതന്‍: ഞങ്ങളുടെ പ്രാത്ഥനകള്‍ സ്വീകരിക്കുകയും യാചനകള്‍ക്കു ഉത്തരമരുളുകയും ചെയ്യുന്ന ദൈവമായ കത്താവേ, യേശുക്രിസ്തുവേ! ആദ്യ കടിഞ്ഞൂുലായ ഹാബേലിന്റെ കാഴ്ച അംഗീകരിക്കപ്പെട്ടതുപോലെ ഞങ്ങളുടെ ധൂപത്തേയും കൈക്കൊള്ളണമെ. ഹാനോക്ക്‌ തന്റെ ശുശ്രൂഷ മൂലം പ്രീതിപ്പെടുത്തിയതു പോലെ ഞങ്ങളുടെ ശുശ്രൂഷയും പ്രീതികരമായിഭവിക്കേണമെ. നീതിമാനായ നോഹിന്‍െറ ബലിയാല്‍ സംപ്രീതനായി ത്തീന്ന പ്രകാരം ഞങ്ങളുടെ അധരഫലത്തില്‍ പ്രീതിപ്പെടുമാറാകണമെ. യേശുമിശിഹാ, കത്താവേ! ഞങ്ങളുടെ പിതാവും തന്റെ സ്നേഹിതനുമായ അബ്രഹാമിന്റെ വിശ്വാസം ആനന്ദകരമായിത്തീന്നതു പോലെഞങ്ങളുടെ പ്രാത്ഥന ആനന്ദിപ്പിക്കുമാറാകണമെ. നീതിമാനായ ഇയ്യോബിന്റെ അടുക്കല്‍ ദുഷ്ടന്‍ ലജ്ജിതനായതുപോലെ ഈ ഭവനത്തിന്റെ ശ്രതുവായ ദുഷ്ടന്‍ ലജ്ജിച്ചുപോവാനിടയാകണമെ. ശ്രേഷ്ഠാചാരൃനായ അഹറോന്റെ ധൂപം മുഖാന്തിരം ഇസ്രായേല്‍ ജനത്തില്‍ നിന്നു വസന്ത നിരോധിക്കപ്പെട്ടതു പോലെ കഠിന ശിക്ഷകളും കോപവടികളും ഞങ്ങളില്‍ നിന്നു നിരോധിക്കണമെ. ആചാര്യനായ സ്‌ക്കറിയായ്ക്ക്‌ തന്റെ ശുശ്രൂഷയില്‍ തിരു മുന്നോടിയായ യോഹന്നാനെക്കുറിച്ചുള്ള അറിയിപ്പുണ്ടായതു പോലെ ഞങ്ങളുടെ ശുശ്രൂഷ മൂലം ജീവന്റെയും രക്ഷയുടെയും അറിയിപ്പു ഞങ്ങള്‍ക്കും ഉണ്ടാകുമാറാകണമെ. കത്താവേ! ചുങ്കക്കാരനായ സഖായിയോടെന്ന പോലെ തിരുവചനം മൂലം ഞങ്ങളുടെ പാപങ്ങളെ ക്ഷമിക്കണമെ. ഭാഗ്യവാനായ ശ്ലീഹന്മാരില്‍ തലവനായ ശെമവൂന്റെ പ്രാത്ഥന അംഗീകരിക്കപ്പെട്ടുതു പോലെ മഹാപാപികളായ ഞങ്ങളുടെ അപേക്ഷയും കേള്‍ക്കണമെ. ആ പാപിനിയുടെ കടങ്ങള്‍ ക്ഷമിച്ചതുപോലേ ഞങ്ങളുടെ മഹാപാപങ്ങളേയും ക്ഷമിക്കണമെ. കത്താവേ! ആസ്ധ്തീ അവളുടെ വിഷമതരമായ രോഗത്തില്‍ നിന്ന്‌ സുഖം പ്രാപിച്ചതുപോലെ അനാദ്യന്തമായ തിരുകരുണ ഞങ്ങളിലും പ്രത്യക്ഷപ്പെടുമാറാകണമെ. ക്നാനായക്കാരിയുടെ മകളില്‍ നിന്ന്‌ ദുഷ്ടനെ ഓടിച്ചുകളഞ്ഞതുപോലെ ശത്രുവിന്റെ ശക്തിയെ ഞങ്ങളില്‍ നിന്നു ദുരീകരിക്കേണമെ. സുന്ദര പുരുഷനായ ദാനിയേലിനെപ്പോലെ തിരുസന്നിധിയില്‍ഞങ്ങള്‍ക്കും വിജയം നല്‍കണമെ. ജ്വലിക്കുന്ന തീച്ചൂളയില്‍ വെച്ച്‌ ഹാനനിയാ ആദിയായവരുടെ ബന്ധനങ്ങള്‍ അഴിക്കപ്പെട്ട പ്രകാരം പൈശാചിക ബന്ധനങ്ങളെ ഞങ്ങളില്‍ നിന്ന്‌ അഴിച്ചുകളുയണമെ. നിന്റെ ആചാരര്യന്മാക്കും ശെമ്മാശ്ശുന്മാക്കുംതിരുവിഷ്ടം നിവഹിച്ചു ആചരിക്കുവാന്‍ കൃപ നല്‍കണമെ. സ്വശ്ലീയമായ തവ ശ്രീഭണ്ഡാരത്തിങ്കല്‍ അവര്‍ വിശ്വസ്തരായി ഭവിക്കുമാറാകണമെ. തിരുവചനപ്രകാരം ഭക്തിയോടെ നിന്റെ ഇടവകയിലെ ആടുകളെ അവര്‍ മേയിക്കുമാറാകണമെ. നിന്റെ വിശുദ്ധ മാഗ്ങ്ങളില്‍ കൂടി അവര്‍ സഞ്ചരിക്കുകയും ജീവദായകങ്ങളായ തിരു കത്തൃകല്ലനകളെ ആചരിക്കുകയും ചെയ്യുമാറാകണമെ. ഇപ്പോള്‍ ഈ ഭവനത്തിനും ഇതിലെ നിവാസികള്‍ക്കും വേണ്ടി കരുണയും കൃപയും യാചിക്കുന്നു. ഈ നിന്റെ  ഭൃത്യന്റെ യാചന തിരുസന്നിധിയില്‍ എത്തുകയും ഈ ഭവനം ഐശ്യര്യമുള്ളതായിത്തീരുകയും ഇതിലെ നിവാസികള്‍ കുറ്റമില്ലാത്തവരായിത്തീന്നു രക്ഷപ്രാപിക്കയും ചെയ്യുമാറാകണമെ. തവ കുഞ്ഞാടുകള്‍ നിന്റെ പുല്‍മാലകളില്‍ മേയുകയും തവ പെണ്ണാടുകള്‍ തിരു നന്മകളാല്‍ ത്യപ്തരാവുകയും ഞങ്ങളെല്ലാവരും കരുണ പ്രാപിക്കയും ചെയ്യൂമാറാകണമെ. പാപികളില്‍ കരുണ ചെയ്യുന്നവനും അനുതാപികളില്‍ പ്രീതിപ്പെടുന്നവനുമായ കുത്താവേ! നിന്റെ മഹാകരുണയാല്‍ ഞങ്ങളില്‍ കനിവു തോന്നി ഞങ്ങളെ അനുഗ്രഹിക്കയും തിരുവുള്ളം തോന്നി ഞങ്ങളുടെ പ്രാത്ഥനകളും ധൂപവും അംഗികരിക്കയും ഞങ്ങളുടെ ആത്മാക്കളെ വിശുദ്ധീകരിക്കയും ഞങ്ങള്‍ക്കും വിശ്വാസികളായ ഞങ്ങളുടെ പരേതക്കും പാപമോചനം നല്‍കുകയും ചെയ്യണമെ. ഞങ്ങള്‍ തനിക്കും തന്‍െറ പിതാവിനും പരിശുദ്ധ റൂഹായ്ക്കും സ്തുതിയും സ്തോത്രവും കരേറ്റുന്നു. ഹോശോ......

പ്രതിവാക്യം: ആമ്മീന്‍.

പുരോഹിതന്‍: ദൈവത്തില്‍ നിന്നു കടങ്ങള്‍ക്കു പരിഹാരവും പാപങ്ങള്‍ക്കു മോചനവും രണ്ടു ലോകങ്ങളിലും എന്നേക്കും നാം കൈക്കൊള്ളുമാറാകട്ടെ.

പ്രതിവാക്യം: ആമ്മീന്‍.

അന്‍പുടയോനേ നിന്‍ വാതില്‍

മുട്ടുന്നു ദാസര്‍ നാദം

ആവശ്യത്താല്‍ യാചിക്കും

അടിയാരെ തള്ളീടല്ലേ

 

അലിവൊടു ശിക്ഷിച്ചടിയാരെ

അരിശം നീക്കി ക്കാക്കണമെ

വാതില്‍ തുറന്ന പ്രാത്ഥനയിന്‍

നാദം കേട്ടേകീടണമെ.

 

നിന്നെ വിളിക്കുന്നേ നാഥാ!

നിന്നുതവിക്കായ്‌ ബലഹീനര്‍

നല്ലവനേ കാരുണ്യത്താല്‍

നല്‍കണമേ യാചിപ്പുകളെ

 

കത്താവേ കാരുണ്യത്താല്‍

കനിവടിയാരില്‍ ചെയ്യണമെ

നന്മനിറഞ്ഞോനേയെന്റെ

തിന്മകളെ നീ യോക്കരുതേ.

 

(അല്ലങ്കിൽ)

 

മുട്ടുന്നു കരുണാ നിധിയേ!

യാചനയിന്‍ദ്ധനി നിന്‍വാതില്‍

നിന്നാരാധകരര്‍പ്പിക്കും

യാചനയേ രോധിക്കരുതേ.

 

നീ സദയം ശിക്ഷിച്ചിവരെ

കോപം നീക്കിക്കാക്കേണം

പ്രാത്ഥനകള്‍ക്കായി വാതില്‍ തുറ-

ന്നന്‍പാലുത്തരമേകണമെ.       ബാറെക്മോര്‍ - ശുബഹോ....

 

കെല്‍പ്പില്ലാത്തതിനാല്‍ താങ്ങി-

ന്നാഹ്വാനം ചെയ്യുന്നീശാ!

സത്തമനേ! ഇപ്രാത്ഥന കേ-

ട്ടന്‍പാലുത്തരമേകണമെ. മെനഓാലം,

 

നാഥാ! നിന്‍കൃപയിന്‍ വായ്പാല്‍

ചെയ്യൂണമേ കൃപ ചെയ്യണമേ.

ഓക്കരുതേ കരുണാ നിധിയേ!

മാമകമാം ദുഷ്കൃത്യങ്ങള്‍.

 

ഹാലേലുയ്യു--ഉ ഹാലേലുയു -- നാഥാ! നിന്‍ വെളിച്ചം വിശ്വാസമതും നല്‍കീടണമേ- സാന്ധ്വനമരുളിപ്പാവനഗിരിശിബിരങ്ങളിലേക്കു- നയിച്ചീടണമെന്നെ—ഹാലേലുയ്യു

ഏവൻഗേലിയോൻ

ബാറെക്മോര്‍, നാം അടക്കത്തോടും ഭയത്തോടും വണക്കത്തോടും ചെവികൊടുത്ത്‌ നമ്മുടെ മുമ്പാകെ വായിക്കപ്പെടുന്ന നമ്മുടെ വി. ഏവന്‍ഗേലിയോനിലെ, ദൈവത്തിന്റെ ജീവനുള്ള വചനങ്ങളുടെ അറിയിപ്പിനെ കേള്‍ക്കണം.

പുരോഹിതന്‍;നിങ്ങള്‍ക്കെല്ലാവക്കും സമാധാനം ഉണ്ടായിരിക്കട്ടെ.

പ്രതിവാക്യം: അവിടുത്തെ ആത്മാവിനോടു കൂടെ ദൈവമായ കത്താവു ഞങ്ങളേയും യോഗ്യരാക്കിത്തീക്കുമാറാകട്ടെ.

പുരോഹിതന്‍: ജീവന്‍ നല്‍കുന്ന സുവിശേഷമായ നമ്മുടെ കത്താവേശു മിശിഹായുടെ വിശുദ്ധ ഏവന്‍ഗേലിയോന്‍. ലോകത്തിനു ജീവനും രക്ഷയും പ്രഘോഷിക്കുന്ന പ്രസംഗകനായ പ. ലൂക്കോസ്‌ ഏവന്‍ഗേലിസ്ഥായില്‍ നിന്ന്‌.

പ്രതിവാക്യം: വന്നവനും വരുവാനിരിക്കുന്നവനും വാഴ്ത്തപ്പെട്ടവനാകുന്നു. നമ്മുടെ രക്ഷയ്ക്കായി തന്നെ അയച്ചവനു സ്തുതികളും നാം എല്ലാവരുടെ മേല്‍ തന്‍െറ അനുഗ്രഹങ്ങളും എന്നേക്കും ഉണ്ടായിരിക്കട്ടെ.

പുരോഹിതന്‍: പരിശുദ്ധ കന്യകമറിയാമ്മില്‍ നിന്നു ശരീരിയായിത്തീന്ന ദൈവവും ജീവന്റെ വചനവും നമ്മുടെ രക്ഷകനുമായ കത്താവേശുമിശിഹായുടെ വ്യാപാരകാലത്ത്‌ ഇവ ഇപ്രകാരം സംഭവിച്ചു.

പ്രതിവാക്യം: അങ്ങിനെ ഞങ്ങള്‍ വിശ്വസിച്ച്‌ ഏറ്റു പറയുന്നു

പുരോഹിതന്‍: (വി. ലൂക്കോസ്‌ 19: 1-10)

യേശു യെറീഹൂവില്‍ കൂടി കടന്നു പോകുമ്പോള്‍ ധനവാനും ചുങ്കക്കാരുടെ പ്രമാണിയുമായ “സഖായി?” എന്നു പേരുള്ള ഒരുവന്‍ യേശു ഏതാണെന്നു കാണുവാനാഗ്രഹിച്ചു. പുരുഷാരം നിമിത്തം അതു കഴിഞ്ഞില്ല. എന്തെന്നാല്‍ സഖായി പൊക്കും കുറഞ്ഞവനായിരുന്നു. അവന്‍ യേശുവിനെ കാണുവാനായിട്ട്‌ ഓടി മുമ്പില്‍ കടന്ന്‌കാട്ടതീത്ത വൃക്ഷത്തില്‍ കയറി. അതിലെയായിരുന്നു യേശുവിന്‌ പോകേണ്ടിയിരുന്നത്‌. ആ സ്ഥലത്തെത്തിയപ്പോള്‍ യേശു അവനെ കണ്ടിട്ടു അവനോട്‌ “സഖായി! നീ വേഗം ഇറങ്ങി വരിക. ഇന്നെനിക്കു നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു?” എന്നു പറഞ്ഞു അവന്‍ വേഗം ഇറങ്ങിച്ചെന്ന്‌ സന്തോഷത്തോടെ യേശുവിനെ സ്വീകരിച്ചു. എല്ലാവരും അതുകണ്ട്‌ നീരസപ്പെട്ട്‌ “ഇവന്‍ പാപിയായ മനുഷ്യന്റെ അടുക്കല്‍ ചെന്ന്‌ താമസിച്ചുവല്ലോ"” എന്നു പറഞ്ഞു. സഖായി നിന്നുകൊണ്ട്‌ യേശുവിനോട്‌ ““കത്താവേ! ഇതാ എന്‍െറ വസ്തൂക്കളില്‍ പകുതി ഞാന്‍ ദരിദ്രക്കു കൊടുക്കുന്നു. ഏതൊരുവനില്‍ നിന്നെങ്കിലും ഞാന്‍ അപഹരിച്ചിട്ടുണ്ടെങ്കില്‍ ഒന്നിനു നാലു വീതം തിരിച്ചു കൊടുക്കുകയും ചെയ്യുന്നു"” എന്നു പറഞ്ഞു. യേശു പറഞ്ഞു “ഇവനും അബ്രഹാമിന്റെ പുര്രനാകകൊണ്ട്‌ ഇന്നു ഈ ഭവനത്തിനു രക്ഷയുണ്ടായി. എന്തെന്നാല്‍ കാണാതെ പോയിട്ടുള്ളതിനെ അന്വേഷിപ്പാനും രക്ഷിക്കുവാനുമായിട്ടാണ്‌ മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്‌."”

കത്താവേ! നിന്നാദ്രത നിറയും വാതില്‍ തുറന്ന

പ്രാത്ഥന ക്േട്ടിട്ടാത്മാക്കളിലന്‍പുണ്ടാകേണം.

 

ഗൂഡം വീട്ടില്‍ പ്രാത്ഥിപ്പതിലാണുടയോനിഷ്ടം

ശബ്ദുത്താലല്ലാന്നതു ഭാഗ്യം ധമ്മിഷ്ഠന്മാര്‍.

 

സൌമ്യന്‍ മോശ പ്രാത്ഥന മൂലം ഭാഗിച്ചാഴി

കൂട്ടം നീങ്ങി; ദുഷ്യന്‍ ഫറവോന്‍ മുങ്ങിപ്പോയി.

 

ദാവീദിന്‍ പ്രാത്ഥന കേട്ടീശന്നാദ്രത തോന്നി

പാപം മോചിച്ചേകി വീണ്ടും പ്രവചനശക്തി.

 

ചൂളക്കുള്ളില്‍ ഹാനനിയന്മാര്‍ പ്രാത്ഥിച്ചുപ്പോള്‍

തീക്കുണ്ഡത്തീന്നവരെ ദൈവം സംരക്ഷിച്ചു.

 

നിര്യാണം ന്യായത്തിന്‍ പീഠം നരകം മൂന്നും

ഭീയെറ്റീടുന്നെന്‍ കത്താവേ! എന്നുള്ളത്തില്‍.

 

പുരോഹിതന്‍: ദൈവാധിദൈവവും കത്താധികത്താവും വിശ്വാസപൂവ്വം തന്നെ വിളിക്കുന്നവക്കു മറുപടി നല്‍കുന്നവനുമായുള്ളോവേ! ബലഹീനനും പാപിയുമായ ദാസനാകുന്ന ഞാന്‍ അയോഗ്യനെങ്കിലും എന്‍െറ ബലഹീനമായ പ്രാത്ഥന സ്വീകരിക്കേണമെ. നോഹിനേയും മക്കളേയും മൃഗങ്ങളേയും പക്ഷികളേയും ഇഴജന്തുക്കളേയും ജലപ്രളയത്തില്‍ നിന്നു പെട്ടകത്തില്‍ സംരക്ഷിച്ചതുപോലെയും തിരു സ്നേഹിതനായ അബ്രഹാമിനെ രാജ്മാക്കന്മാരുടെ വാളില്‍ നിന്നും രക്ഷിച്ച്‌ അവനേയും അവന്‍െറ സമ്പത്തുകളേയും അനുഗ്രഹിച്ച പ്രകാരവും സോദോമിലെ അഗ്നിയില്‍ നിന്നു ലോത്തിനെ രക്ഷിച്ചതു പോലെയും 

 

ലാബാന്‍െറ ഭവനത്തില്‍ വച്ചു യാക്കോബിനെ കാത്ത്‌ അവനെ വലിയവനാക്കി സമ്പാദ്യങ്ങള്‍ വദ്ധിപ്പിച്ച്‌ കൊടുത്തതുപോലെയും മെസ്രേമില്‍ വച്ചു്‌ യൌസേപ്പിനെ രക്ഷിച്ച രാജാവുംനാഥനുമാക്കിത്തീക്കുകയുംഅവന്‍െറ സമ്പാദ്യവും വരവുകളും വദ്ധിപ്പിക്കയും അപകടങ്ങളില്‍ നിന്ന്‌ കാത്തുകൊള്ളുകയും ചെയ്തതു പോലെയും പുണ്യവാനായ ഇയ്യോബിന്‍െറ സമ്പാദ്യങ്ങള്‍ അവന്‍െറ ശിക്ഷയ്ക്കു ശേഷം ഇരട്ടിയായി വദ്ധിപ്പിച്ചതുപോലെയും മോശയേയും ഇസ്രായേല്‍ ജനത്തേയും സമുദ്രത്തില്‍ നിന്നും ഫെറവോനില്‍ നിന്നും സംരക്ഷിച്ച പ്രകാരവും മോശയുടെ പ്രാത്ഥനയും അഹരോനന്‍െറ ധൂപവും ഫിനഹാസിന്‍െറ വാളും മൂലം ഇസ്രായേലില്‍ നിന്ന്‌ കോപവും മരണവും നിരോധിച്ചതു പോലേയും കരുണാപൂണ്ണുനും തന്‍െറ സൃഷ്ടിയോടെ ദയയുള്ളവനുമായ കത്താവേ! തന്‍െറ ഈ ദാസന്‍െറ ഭവനത്തില്‍ വസിക്കുന്ന എല്ലാവരില്‍ നിന്നും കോപ വടികളും കഠിനശിക്ഷകളും വിവധതരരോഗങ്ങളും വ്യാധികളും വലിയ അപകടങ്ങളും കൃപയോടെ നിരോധിക്കണമെ. ദൈവമാതാവായ മറിയാമിന്‍െറയും നമ്മുടെ പരിശുദ്ധനും ഇന്ത്യയുടെ കാവല്‍ പിതാവായ പരിശുദ്ധ മാര്‍തോമ്മായുടേയും സകല പരിശുദ്ധന്മാരുടേയും പ്രാത്ഥനകളാല്‍ ഞങ്ങളില്‍ കരുണയും കൃപയും ചെയ്യുമാറാകണമെ. ആമ്മീന്‍.

(വെള്ളം വാഴത്തുന്ന പ്രാർത്ഥന)

പുരോഹിതന്‍: (അനന്തരം ഭവനത്തിന്‍െറ വാതിലില്‍ കുരിശടയാളം വരച്ചുകൊണ്ടു]്‌) ഒന്നായിരിക്കുന്ന പിതാവിന്റെയും () പുത്രന്റെയും () പരിശുദ്ധ റൂഹായുടേയും (൭) നാമത്തില്‍ ജീവനുള്ളതും ജീവിപ്പിക്കുന്നതുമായ സ്ലീബായുടെ അടയാളത്താല്‍ ഈ ഭവനം എന്നെന്നേഷ്ക്കും അനുഗ്രഹിക്കപ്പെട്ട്‌ വെടിപ്പുള്ളതായിത്തീരട്ടെ.

മാതാവും ശുദ്ധന്മാരും

അപ്പിക്കും മദ്ധ്യസ്ഥതയാല്‍

വാഴ്വന്‍പോടിവീടിന്നും

വീട്ടാര്‍ക്കും നാഥാ! നല്‍ക.

 

പുരോഹിതന്‍: സവൃശക്തിയുള്ള പിതാവും സ്വഗ്ഗത്തിന്റേയും ഭൂമിയുട്രേയും :

പ്രതിവാക്യം: കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ, സകലത്തിന്റെയും സ്രഷ്ടാവുമായ സത്യ ഏക ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.

ദൈവത്തിന്റെ ഏക പുത്രനും, സവ്വലോകങ്ങള്‍ക്കും മുമ്പേ പിതാവില്‍ നിന്നു ജനിച്ചവനും, പ്രകാശത്തില്‍ നിന്നുള്ള പ്രകാശവും, സത്യ ദൈവത്തില്‍ നിന്നുള്ള സത്യ ദൈവവും, ജനിച്ചവനും സൃഷ്ടിയല്ലാത്തവനും, സാരാംശത്തില്‍ പിതാവിനോടു സമമത്വമുള്ളവനും, സകലവും താന്‍ മുഖാന്തിരമായി നിമ്മിച്ചവനും, മനുഷ്യരായി ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടിതിരുമനസ്സായപ്രകാരം സ്വശ്ലത്തില്‍ നിന്നിറങ്ങി, പരിശുദ്ധ റൂഹായാല്‍, ദൈവമാതാവായ പരിശുദ്ധ കന്യകമറിയാമില്‍ നിന്ന്‌, ശരീരിയായിത്തീര്‍ന്നു മനുഷ്യനായി, പൊന്തിയോസ്‌ പീലാത്തോസിന്‍െറ ദിവസങ്ങളില്‍ ഞങ്ങള്‍ക്കു വേണ്ടി കുരിശില്‍ തറയ്ക്കപ്പെട്ട, കഷ്ടത അനുഭവിച്ചു മരിച്ച്‌ അടക്കപ്പെട്ട, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ്‌, സ്വഗ്ഗത്തിലേയ്ക്കു കരേറി, തന്റെ പിതാവിന്റെ വലത്തു ഭാഗത്ത്‌ ഇരുന്നവനും, ജീവനുള്ളവരേയും മരിച്ചവരേയും വിധിപ്പാന്‍, തന്റെ വലിയ മഹത്വത്തോടെ ഇനിയും വരുവാനിരിക്കുന്നവനും, തന്റെ രാജ്യത്തിനു അവസാനമില്ലാത്തവനുമായ യേശുമിശിഹാ ആയ ഏക കത്താവിലും ഞങ്ങള്‍ വിശ്വസിക്കുന്നു.

സകലത്തേയും ജീവിപ്പിക്കുന്ന കത്താവും, പിതാവില്‍ നിന്നു പുറപ്പെട്ടു, പിതാവിനോടും പുര്തനോടും കൂടെ വന്ദിക്കപ്പെട്ടു സ്ലൂതിക്കപ്പെടുന്നവനും, നിബിയന്മാരും ശ്ലീഹന്മാരും മുഖാന്തിരം സംസാരിച്ചവനുമായ, ജീവനും വിശുദ്ധിയുള്ള ഏക റൂഹായിലും കാതോലികവും ശ്ശൈഹികവുമായ ഏക വിശുദ്ധ സഭയിലും ഞങ്ങള വിശ്വസിക്കുന്നു.

പാപമോചനത്തിനു മാമോദീസാ ഒരിക്കല്‍ മാത്രമാകുന്നുവെന്നു ഞങ്ങള്‍ ഏറ്റു പറഞ്ഞു്‌, മരിച്ചുപോയവരുടെ ഉയിപ്പിനും, വരുവാനിരിക്കുന്ന ലോകത്തിലെ പുതിയ ജീവനുമായി ഞങ്ങള്‍ നോക്കിപ്പാര്‍ക്കുന്നു. ആമ്മീന്‍

ബാറെക്മോര്‍, സ്തൌമന്‍ കാലോസ്‌ -കുറിയേലായിസ്സോന്‍

നിന്നാള്‍ സ്കൂതിയൊടു രാജമകള്‍ ഹാലേലുയ്യ ഹാലേലുയ്യ

നിന്‍ വലമായ്‌ രാജഭാമിനിയും 

നിന്നഴകരചന്‍ മോഹിപ്പാന്‍ ഹാലേലുയ്യ ഹാലേലൂയ

നിന്‍ ജനമോക്കായ്ക പിതൃഗൃഹവും : ബാറെക്മോര്‍

 

ഭക്തര്‍ പുകഴ്ചാ ഭാജനമേ!

നിന്നിലുദിച്ചോരേകസുതന്‍

തൃക്കരള്‍ ഞങ്ങളിലലിവാന്‍ തന്‍

പക്കലപേക്ഷയണയ്യക്കേണം                 സ്തൌമന്‍ കാലേസ്‌ കുറിയേലായിസോന്‍

 

മന്നമകള്‍ക്കായ്‌ ശ്ലോ-മ്മാ വ-

ന്നേകീ-ദുതവരന്‍

നിന്നൊടുകൂടെന്‍ നാഥന്‍ നി-

ന്നില്‍ ത-ന്നുദയമതും : ബാറെക്മോര്‍

 

അഖില ജഗല്‍പതിയെ നായക

നായേറ്റി ഘോഷിച്ച-

ങ്ങതി ബഹുമാനിച്ചു മറിയാം

വലുതാം പടവായ്‌ താന്‍.     മോറിയൊ റാഹേമേലൈനു ആദാറൈന്‍

 

മോറാനീശോ! കുരിശും നിന്‍

മാതൃജനത്തിന്‍ പ്രാത്ഥനയും

അടികളെയും നിന്‍ കോപത്തിന്‍

വടികളെയും മായ്ച്ചീടേണം

 

നീതിഇഞന്‍ പനപോലെ തളിത്തിടുമെ ഹാലേലുയ്യ ഹാലേലുയ്യ

വളരുമവന്‍ ലെബനോന്‍ കാരകില്‍ പോല്‍.

വൃദ്ധതയിലുമവര്‍ തളരിട്ടു തഴച്ചിടുമെ ഹാലേലുയയു ഹാലേലുയ

വദ്ധിക്കുമവര്‍ക്കു തുഷ്ടിപുഷ്ഠികളും, ബാറെക്മോര്‍

 

ഒരുപോലിങ്ങും (മാത്തോമ്മാ)

ഉണ്ടേമേലും നിന്നോമ്മ

ഉതകണമേ നിന്‍ പ്രാത്ഥന നിന്‍

ഓമ്മയെ ബഹുമാനിച്ചോക്കായ്‌  സ്തൌമന്‍ കാലേസ്‌ കുറിയേലായിസോന്‍

 

പ്രാത്ഥനയിന്‍ സമയമിതല്ലോ (മാര്‍ത്തോമ്മാ)

പതിവിന്‍ പടി നിന്‍ കൂട്ടത്തലയായ്‌ പ്രാത്ഥിക്ക

ഇമ്പമെഴും നിന്‍ പാട്ടില്‍ ശ്രദ്ധിച്ചീടും നിന്‍

ആടുകളെ മൂശേപോല്‍ തൃക്കൈ വാഴ്ത്തേണം. ബാറെക്മോര്‍

 

നിന്നെ വരിച്ചൊരു താതനും (മാര്‍ത്തോമ്മാ)

നിന്നോമ്മയെ ബഹുമാനിച്ച സുതനും സ്ന്ോത്രം :

നിന്നേ മുടി ചൂടീടുന്ന റൂഹാ വന്ദ്യന്‍

നിന്‍ പ്രാത്ഥന കൃപയേറ്റട്ടേ ഞങ്ങള്‍ക്കെന്നും

                                                                  മോറിയൊ റാഹേമേലൈനൂ ആദാറൈന്‍

പരിശുദ്ധന്മാരേ നിങ്ങള്‍

പ്രാത്ഥിപ്പിന്‍ കത്താവോടായ്‌

അടികളെയും തന്‍ കോപത്തിന്‍

വടികളെയും മായിച്ചീടാന്‍

 

പുരോഹിതന്‍: സ്വഗ്ലസ്ഥനായ ഞങ്ങളുടെ പിതാവേ 

പ്രതിവാക്യം: തിരുനാമം പരിശുദ്ധമാകപ്പെടേണമെ. തിരുരാജ്യം  വരേണമെ. തിരുവിഷ്ടം സ്വഗ്ലത്തിലെപോലെ ഭൂമിയിലും ആകണമെ. ഞങ്ങള്‍ക്കാവശ്യമുള്ള ആഹാരം ഇന്നു ഞങ്ങള്‍ ക്ഷുതരേണമെ. ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും ദോഷങ്ങളും ഞങ്ങളോടു ക്ഷമിക്കണമെ. പരീക്ഷയിലേക്കു ഞങ്ങളെ പ്രവേശിപ്പിക്കരുതേ. പിന്നെയോ ദോഷത്തില്‍ നിന്നും ഞങ്ങളെ രക്ഷിച്ചു കൊള്ളണമെ. എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും സ്തുതിയും മഹത്വവും എന്നുമെന്നേക്കും തനിക്കുള്ളതാകുന്നു. ആമ്മീന്‍. 

പുരോഹിതന്‍: കൃപ നിറഞ്ഞ മറിയമെ, തനിക്കു സമാധാനം,

പ്രതിവാക്യം: നമ്മുടെ കത്താവ്‌ തന്നോടു കൂടെ, താന്‍ സ്ത്രീകളില്‍ വാഴ്ത്തപ്പെട്ടവള്‍; തന്‍െറ വയറ്റില്‍ ഫലമായ നമ്മുടെ കുത്താവീശോമിശിഹാ വാഴ്ത്തപ്പെവനാകുന്നു. പരിശുദ്ധ കന്യകമത്തമറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കു വേണ്ടി ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണസമയത്തിലും ദൈവം തമ്പുരാനോട്‌ അപേക്ഷിച്ചു കൊള്ളണമെ. ആമ്മീന്‍.