Janana Perunnal

St. Mary’s Syriac Church of Canada Mississauga

 

നമ്മുടെ കര്‍ത്താവിന്റെ ജനനപ്പെരുന്നാളിലെ പ്രാര്‍ത്ഥന്രകമം

സന്ധ്യാപ്രാർത്ഥന

(കൗമ)

പുരോഹിതന്‍: ദൈവമേ! നീ പരിശുദ്ധനാകുന്നു.

പ്രതിവാക്യം: ബലവാനേ! നീ പരിശുദ്ധനാകുന്നു.

മരണമില്ലാത്തവനേ! നീ പരിശുദ്ധനാകുന്നു. ഞങ്ങള്‍ക്കുവേണ്ടി കുരിശിക്കപ്പെട്ട മ്ശിഹാ തമ്പുരാനേ ഞങ്ങളോടു കരുണ ചെയ്യണമെ.           (മൂന്നു പ്രാവശ്യം ചൊല്ലണം)

 

പുരോഹിതന്‍: ഞങ്ങളുടെ കർത്താവേ ഞങ്ങളോടു കരുണ ചെയ്യണമെ.

പ്രതിവാക്യം: ഞങ്ങളുടെ കർത്താവേ കൃപതോന്നി ഞങ്ങളോടു കരുണ ചെയ്യൂണമെ. ഞങ്ങളുടെ കർത്താവേ ഞങ്ങളുടെ നമസ്ക്കാരവും ശുശ്രൂഷയും കൈകൊണ്ട്‌ ഞങ്ങളോടു കരുണ ചെയ്യണമെ.

 

പുരോഹിതന്‍: ദൈവമേ സ്തുതി

പ്രതിവാക്യം: സൃഷ്ടാവേ സ്തുതി പാപികളായ അടിയാരോടു കരുണ ചെയ്യുന്ന മ്ശിഹാ രാജാവേ സ്തുതി, ബാറെക്മോര്‍.

 

പുരോഹിതന്‍: സ്വഗ്ലസ്ഥനായ ഞങ്ങളുടെ പിതാവേ, 

പ്രതിവാക്യം: തിരുനാമം പരിശുദ്ധമാക്കപ്പെടണമെ. നിന്റെ രാജ്യം വരണമെ.  നിന്റെ തിരുവിഷ്ടം സ്വഗ്ഗത്തിലെപ്പേലെ ഭൂമിയിലും ആകണമെ. ഞങ്ങള്‍ക്ക്‌ ആവശ്യമുള്ള ആഹാരം ഇന്നും ഞങ്ങള്‍ക്കുതരണമെ. ഞങ്ങളുടെ കടക്കാരോടെ ഞങ്ങള്‍ ക്ഷമിച്ചതുപോലെഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കണമെ. പരീക്ഷയിലേയ്ക്കു ഞങ്ങളെ പ്രവേശിപ്പിക്കരുതെ. പിന്നെയോ തിനപ്പെട്ടവനില്‍ നിന്നു ഞങ്ങളെ രക്ഷിച്ചുകൊള്ളണമെ. എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും-എന്നേക്കുംതനിക്കുള്ളതാകുന്നു. ആമ്മീന്‍.

 

പുരോഹിതന്‍: കൃപ നിറഞ്ഞ മറിയമേ,

പ്രതിവാക്യം: നിനക്കു സമാധാനം. നമ്മുടെ കത്താവ്‌ നിന്നോടു  കൂടെ, നീ സ്ത്രീകളില്‍ വാഴ്ത്തപ്പെട്ടവള്‍; നിന്റെ വയറ്റില്‍ഫലമായ നമ്മുടെ കത്താവീശോമ്ശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു. പരിശുദ്ധ കന്യക മത്തമറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കു വേണ്ടി ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണസമയത്തിലും ദൈവംതമ്പുരാനോട്‌അപേക്ഷിച്ചുകൊള്ളണമെ.

ആമ്മീന്‍.

 

പുരോഹിതന്‍: ശുബഹോലാബോ......

പ്രതിവാക്യം: ബലഹീനരും പാപികളുമായ ഞങ്ങളുടെ മേല്‍ കരുണയും കൃപയും രണ്ടു ലോകങ്ങളിലും എന്നേക്കും ചൊരിയപ്പെടുമാറാകട്ടെ.

 

പട്ടക്കാരൻ : ശുബഹൊ........

ജനം: ബലഹീനരും പാപികളുമായ ഞങ്ങളുമേൽ കരുണയും കൃപയും രണ്ടു ലോകങ്ങളിലും  എന്നേയ്ക്കും ചൊരിയുമാറാകട്ടെ.

പ്രാരംഭപ്രാര്‍ത്ഥന

ദൈവമായ കർത്താവെ! പരിശുദ്ധന്മാരായ സ്രോപ്പെന്മാരോടുകൂടെ പരിശോധന കൂടാതെ നിന്നെ സ്തുതിക്കാനും, അനുഗ്രഹീതരായ ക്രൂബേന്മാരോടുകൂടെ സംശയരഹിതമായി നിന്നെ വാഴ്ത്തുവാനും, ഉന്നതന്മാരായ മോറാവോസന്മാ രോടുകൂടെ തടസ്സമില്ലാതെ നിന്നെ പുകഴ്ത്തുവാനും, മേലുള്ളവരോടൊന്നിച്ച് അന്യൂനമായി നിനക്കു പെരുന്നാളാഘോ ഷിക്കുവാനും, പരമാർത്ഥികളായ ആട്ടിടയന്മാരോടുകൂടെ മടി കൂടാതെ നിനക്കു കാഹളശബ്ദം മുഴക്കുവാനും, വിവേകിക ളായ മഗുശന്മാരോടൊപ്പം വ്യത്യാസം കൂടാതെ നിന്നെ വന്ദി പ്പാനും നിന്നെ പ്രസവിച്ച മറിയാമിനോടുകൂടെ അവാസാന മില്ലാതെ നിന്നിൽ സന്തോഷിക്കുവാനും ഇപ്പോഴും എപ്പോഴും എന്നേയ്ക്കും ഞങ്ങളെ യോഗ്യരാക്കണമെ, ഹോാ......

(51 )൦ മസുമൂറ)

 

ദൈവമേ! നിന്റെ കൃപയിന്‍പ്രകാരംഎന്നോടു കരുണ ചെയ്യണമേ. നിന്റെ കരുണയുടെ ബഹുത്വത്തിന്‍ പ്രകാരം എന്റെപാപങ്ങളെ മായിച്ചു കളുയണമേ.

 

എന്റെ അന്യായത്തില്‍ നിന്ന്‌ എന്നെ നന്നായി കഴുകി എന്റെ   പാപങ്ങളില്‍ നിന്ന്‌ എന്നെ വെടിപ്പാക്കണമേ. എന്തെന്നാല്‍ എന്റെ അതിക്രമങ്ങളെ ഞാന്‍ അറിയുന്നു. എന്റെ പാപങ്ങളും എപ്പോഴും എന്റെ നേരേ ഇരിക്കുന്നു.

 

നിനക്കു വിരോധമായിത്തന്നെ ഞാന്‍ പാപം ചെയ്തു. നിന്റെ തിരു മുമ്പില്‍ തിന്മകളെ ഞാന്‍ ചെയ്തു. അതു നിന്റെ വചനത്തില്‍ താന്‍ നീതീകരിക്കപ്പെടുകയും നിന്റെ ന്യായവിധികളില്‍ താന്‍ ജയിക്കുകയും ചെയ്വാനായിട്ടു തന്നെ. എന്തെന്നാല്‍ അന്യായ ത്തില്‍ ഞാന്‍ ഉത്ഭവിച്ചു. പാപങ്ങളില്‍ എന്റെ മാതാവ്‌ എന്നെ ഗർഭം ധരിക്കുകയും ചെയ്തു.

 

എന്നാല്‍ നീതിയില്‍ താന്‍ ഇഷ്ടപ്പെട്ടു.  നിന്റെ ഇഞാനത്തിന്റെ രഹസ്യങ്ങള്‍ തന്നെ താന്‍ അറിയിച്ചു. സോപ്പാകൊണ്ട്‌ എന്റെ മേല്‍ താന്‍ തളിക്കണമേ. ഞാന്‍ വെടിപ്പാക്കപ്പെടും. അതിനാല്‍ എന്നെ നീ  വെണ്മയാക്കണമേ. ഹിമത്തേക്കാള്‍ ഞാന്‍ വെണ്മയാകും. 

 

നിന്റെ ആനന്ദവും സന്തോഷവും കൊണ്ട്‌ എന്നെ തൃപ്തിയാക്കണമേ. ക്ഷീണതയുള്ള എന്റെ അസ്ഥികള്‍സന്തോഷിക്കും എന്റെ പാപങ്ങളില്‍ നിന്ന്‌ തിരുമുഖം തിരിച്ച്‌ എന്റെ അതിക്രമങ്ങളെ ഒക്കെയും മായിച്ചു കളയണമേ.

 

ദൈവമേ! വെടിപ്പുള്ള ഹൃദയത്തെ എന്നില്‍ സൃഷ്ടിക്കണമേ. സ്ഥിരതയുള്ള തിരുആത്മാവിനെ എന്റെ ഉള്ളില്‍ പുതുതാക്കണമേ. തന്റെ തിരുമുമ്പില്‍ നിന്ന്‌ എന്നെ തള്ളിക്കളയരുതേ.വിശുദ്ധാത്മാവിനെ എന്നില്‍ നിന്ന്‌ എടുക്കയുമരുതേ.

 

എന്നാലോ നിന്റെ ആനന്ദവും രക്ഷയും എനിക്ക്‌ തിരിച്ചു തരേണമേ. മഹത്ത്വമുള്ള തന്നാത്മാവ്‌ എന്നെ താങ്ങുമാറാകണമേ. അപ്പോള്‍ ഞാന്‍ അതിക്രക്കാരെ നിന്റെ വഴി പഠിപ്പിക്കും. പാപികള്‍ നിങ്കലേക്കു തിരിയുകയും ചെയ്യും.

 

എന്റെ രക്ഷയായ ദൈവമായ ദൈവമേ! രക്ലത്തില്‍നിന്ന്‌ എന്നെ രക്ഷിക്കണമേ. എന്റെ നാവ്‌ നിന്റെ നീതിയെ സ്തുതിക്കും. കത്താവേ! എന്റെ അധരങ്ങള്‍ എനിക്കു തുറക്കണമേ. എന്റെ വായ്‌ തന്റെ സ്തൂതികളെ പാടും.

 

എന്തെന്നാല്‍ ബലികളില്‍ താന്‍ ഇഷ്ടപ്പെട്ടില്ല. ഹോമബലികളില്‍ താന്‍ നിരപ്പയതുമില്ല. ദൈവത്തിന്റെ ബലികള്‍ താഴ്ചയുള്ള ആത്മാവാകുന്നു. ദൈവം നുറുങ്ങിയ ഹൃദയത്തെ നിരസിക്കുന്നില്ല

 

തന്റെ ഇഷ്ടത്താല്‍ സെഹിയോനോട്‌ നന്മ ചെയ്യണമേ. ഈശ്ശേമിന്റെ മതിലുകളെ പണിയണമേ. അപ്പോള്‍ നീതിയോടു കൂടിയ ബലികളിലും ഹോമബലികളിലും താന്‍ ഇഷ്ടപ്പെടും. അപ്പോള്‍ തന്റെ ബലിപീഠത്തിന്മേല്‍ കാളകള്‍ ബലിയായി കരേറും.

ദൈവമേ! സ്തൂതി തനിക്ക്‌ യോഗ്യമാകുന്നു. ബാറെക്മോര്‍.

 

ശുബഹോ...... മെനഓാലം.....

 

(എനിയോനൊ-ഹദേസിലെദി)

 

കന്യകയാം-മാതാവിന്‍വ്രതമുദ്ര-യ്ക്കുനമതെ-ന്വേ

ജാതം ചെയ്തോ -നേ! ദേവാ-ദയ ചെയ്തീടണമേ.

 

കാഴ്ചകളാ-ല്‍ ജ്ഞാനികള്‍ മാ-നിച്ചോ-നേ!

ആട്ടിടയന്‍ -മാര്‍ നതിയര്‍പ്പിച്ചോ-നേ! ദേവാ....

 

ഞങ്ങള്‍ക്കാ-യ്‌ കൃപയാല്‍ ശിശുവായോ-നേ।

ബേത്ലഹേ-മില്‍ പിച്ച നടന്നോ-നേ! ദേവാ...

 

കൃപയാല്‍ ജാ-താ! ഗുഹയിലമര്‍ന്നോ-നേ!

പാഴ്ത്തുണിയാ-ലെ പൊതിയപ്പെട്ടോ-നേ! ദേവാ....

 

ശാശ്വതനാം-ജനകനില്‍ നിന്നു ജനി-ച്ചു

കാലത്തി-കവില്‍ ദാവീദ്യയില്‍ ജാ-താ! ദേവാ...

 

നിജമാകും-മാന്യതയെ വന്ദി-പ്പാന്‍

വിദ്വാന്‍മാ-രെ ആകര്‍ഷിച്ചോ-നേ! ദേവാ...   

 

വാഴ്വുടയോ-ന്‍! മാനവവാനോരെ-ത്തന്‍

ജനനദിന-ത്തില്‍ സന്തോഷിപ്പി-ച്ചോന്‍ ദേവാ...  ബാറെക്മോര്‍- ബഹോ....മെനഓലം....

 

സ്തുതിയൊടു കു-പ്പുക നരരേ ജനനാ-ല്‍ ബിം-

ബാര്‍ച്ചനയീ-ന്നും വീണ്ടൊരു സുതനെ-നാം ദേവാ... കുറിയേലായിസ്സോന്‍

(140, 141, 118, 116 മസ്മൂര്‍കള്‍)

കുറിയേലായിസോന്‍

കര്‍ത്താവേ! നിന്നെ ഞാന്‍ വിളിച്ചുവല്ലോ, എന്നോട് ഉത്തരമരുളിച്ചെയ്യേണമെ. എന്‍റെ വചനങ്ങളെ സൂക്ഷിച്ച് കേട്ട് കൈക്കൊള്ളുകയും ചെയ്യേണമെ.

എന്‍റെ പ്രാര്‍ത്ഥന നിന്‍റെ മുമ്പാകെ ധൂപം പോലെയും എന്‍റെ കൈകളില്‍ നിന്നുള്ള കാഴ്ച സന്ധ്യയുടെ വഴിപാടുപോലെയും ഇരിക്കുമാറാകണമെ. എന്‍റെ ഹൃദയം ദുഷ്ക്കാര്യത്തിന് ചായാതെയും ഞാന്‍ അന്യായകിയകള്‍ പ്രവര്‍ത്തിക്കാതെയും ഇരിക്കത്തക്കവണ്ണം എന്‍റെ വായ്ക്കും അധരങ്ങള്‍ക്കും കാവല്‍ക്കാരെ നിയമിക്കേണമെ.

ദുഷ്ടമനുഷ്യരോടുകൂടെ ഞാന്‍ ചേരുമാറാകരുതേ. നീതിമാന്‍ എന്നെ പഠിപ്പിക്കുകയും ശാസിക്കുകയും ചെയ്യട്ടെ. ദുഷ്ടന്മാരുടെ എണ്ണ എന്‍റെ തലയ്ക്ക് കൊഴുപ്പാകാതെയിരിക്കട്ടെ. എന്തെന്നാല്‍ എന്‍റെ പ്രാര്‍ത്ഥന അവരുടെ ദോഷം നിമിത്തമാകുന്നു. അവരുടെ വിധികര്‍ത്താക്കള്‍ പാറയാല്‍ തടയപ്പെട്ടു. എന്‍റെ വചനങ്ങള്‍ ഇമ്പമുള്ളത് എന്നവര്‍ കേള്‍ക്കട്ടെ. 

കൊഴുവുഭൂമിയെ പിളര്‍ക്കുന്ന പോലെ ശവക്കുഴിയുടെ വായ്ക്കരികെ അവരുടെ അസ്ഥികള്‍ ചിതറപ്പെട്ടു. കര്‍ത്താവേ! ഞാന്‍ എന്‍റെ കണ്ണുകളെ നിന്‍റെ അടുക്കലേയ്ക്കുയര്‍ത്തി നിന്നില്‍ ശരണപ്പെട്ടു. എന്‍റെ ആത്മാവിനെ തള്ളിക്കളയരുതേ.

എനിക്കായി കെണികള്‍ മറച്ചുവെച്ചിട്ടുള്ള പരിഹാസികളുടെ കയ്യില്‍ നിന്ന് എന്നെ കാത്തുകൊള്ളണമേ. ഞാന്‍ കടന്നുപോകുമ്പോള്‍ അന്യായക്കാര്‍ അവരുടെ കെണികളില്‍ ഒരുമിച്ച് വീഴട്ടെ.

എന്‍റെ ആത്മാവ് കുണ്ഠിതപ്പെട്ടപ്പോള്‍ ഞാന്‍ എന്‍റെ ശബ്ദത്താല്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചു. എന്‍റെ ശബ്ദത്താല്‍ ഞാന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചു. അവന്‍റെ മുമ്പാകെ ഞാന്‍ എന്‍റെ സങ്കടം ബോധിപ്പിച്ചു. അവന്‍റെ മുമ്പാകെ ഞാന്‍ എന്‍റെ ഞെരുക്കം അറിയിക്കുകയും ചെയ്തു. എന്‍റെ ആത്മാവ് വിഷാദിച്ചിരിക്കുമ്പോള്‍ നീ എന്‍റെ ഊടുവഴികള്‍ അറിയുന്നുവല്ലോ.

എന്‍റെ നടപ്പുകളുടെ വഴിയില്‍ അവര്‍ എനിക്കായി കെണികള്‍ മറച്ചു വെച്ചു. ഞാന്‍ വലത്തോട്ട് നോക്കി എന്നെ അറിയുന്നവനില്ലെന്നു ഞാന്‍ കണ്ടു. സങ്കേത സ്ഥലം എനിക്കില്ലാതെയായി, എന്‍റെ ദേഹിക്കുവേണ്ടി പകരം ചോദിക്കുന്നവനും ഇല്ല. കര്‍ത്താവേ! ഞാന്‍ നിന്‍റെ അടുക്കല്‍ നിലവിളിച്ചു. കര്‍ത്താവേ! ജീവിച്ചിരിക്കുന്നവരുടെ ദേശത്ത് എന്‍റെ ആശ്രയവും എന്‍റെ ഓഹരിയും നീയാകുന്നു എന്ന് ഞാന്‍ പറഞ്ഞു.

ഞാന്‍ ഏറ്റവും എളിമപ്പെട്ടിരിക്കുന്നതുകൊ്എന്‍റെ അപേക്ഷയെ സൂക്ഷിച്ച് കേള്‍ക്കേണമേ. എന്നെ പീഡിപ്പിക്കുന്നവര്‍ എന്നെക്കാള്‍ ബലവാന്മാരായതു കൊണ്ട് അവരില്‍നിന്ന് എന്നെ രക്ഷിക്കേണമെ. ഞാന്‍ നിന്‍റെ നാമത്തെ സ്തോത്രം ചെയ്യുവാനായിട്ട് എന്‍റെ പ്രാണനെ കാരാഗൃഹത്തില്‍നിന്മ്പുറപ്പെടുവിക്കേണമെ. നീ എനിക്ക് ഉപകാരം ചെയ്യുമ്പോള്‍ നിന്‍റെ നീതിമാന്മാര്‍ എന്നെ പ്രതീക്ഷിച്ചിരിക്കും.

നിന്‍റെ വചനം എന്‍റെ കാലുകള്‍ക്ക് വിളക്കും എന്‍റെ ഊടുവഴികള്‍ക്ക് പ്രകാശവും ആകുന്നു. നിന്‍റെ നീതിയുള്ള വിധികള്‍ ആചരിപ്പാനായിട്ട് ഞാന്‍ ആണയിട്ട് നിശ്ചയിച്ചു. ഞാന്‍ ഏറ്റവും ക്ഷീണിച്ചു. കര്‍ത്താവേ! നിന്‍റെ വചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. കര്‍ത്താവേ! എന്‍റെ വായിലെ വചനങ്ങളില്‍ നീ ഇഷ്ടപ്പെടണമേ. നിന്‍റെ ന്യായങ്ങളില്‍നിന്ന് എന്നെ പഠിപ്പിക്കേണമെ.

എന്‍റെ ദേഹി എല്ലായ്പ്പോഴും നിന്‍റെ കൈകളില്‍ ഇരിക്കുന്നു. നിന്‍റെ വേദപ്രമാണം ഞാന്‍ മറന്നില്ല. പാപികള്‍ എനിക്കായിട്ട് കെണികള്‍ വെച്ചു. എന്നാലും ഞാന്‍ നിന്‍റെ കല്പനകളില്‍നിന്നും മാറിപ്പോയില്ല. ഞാന്‍ നിന്‍റെ സാക്ഷിയെ എന്നേക്കും അവകാശമായി സ്വീകരിച്ചു. എന്തെന്നാല്‍ അത് എന്‍റെ ഹൃദയത്തിന്‍റെ ആനന്ദമാകുന്നു. നിന്‍റെ കല്പനകള്‍ എന്നേക്കും സത്യത്തോടെ നിവര്‍ത്തിപ്പാനായിട്ട് ഞാന്‍ എന്‍റെ ഹൃദയം തിരിച്ചു.

സകല ജാതികളുമേ! കര്‍ത്താവിനെ സ്തുതിപ്പിന്‍. സകല ജനങ്ങളുമേ! അവനെ സ്തുതിപ്പിന്‍. എന്തെന്നാല്‍ അവന്‍റെ കൃപ നമ്മുടെമേല്‍ ബലപ്പെട്ടിരിക്കുന്നു. അവന്‍ സത്യമായിട്ട് എന്നേക്കും കര്‍ത്താവാകുന്നു. ദൈവമേ! സ്തുതിനിനക്ക് യോഗ്യമാകുന്നു. ബാറക്മോര്‍.

(മ്ശീഹൊ ഏസിലേദ)

മശിഹാജാതം ചെ-യ്താ ബേതലഹേമില്‍

പ്രാചിയില്‍നിന്നെത്തി-ജ്ഞാനികുളവനെ മാനിപ്പാന്‍

രാജാവായ്ജാതം-ചെയ്തോനെങ്ങാവോ!

ഏകട്ടഭിവാദ്യം-വന്നുവണങ്ങിന്‍ സാ-ഷ്ടാം-ഗ൦.

 

ജാതം ചെയ്തനൃപന്‍-ബേതലഹേമിലിതാ

ഭാസുരമാം താരം-സുരികളേയറിയി-ച്ചേ-വം

പൈതലിവന്‍തന്നെ-കതിരുമിവന്‍ -തന്നെ,

നാഥനിവന്‍തന്നെ-സര്‍വ്വേശന്‍ ദൈവം-തന്നെ.

 

ബേതലഹേം ഗുഹയില്‍-ചെന്നഥ ദര്‍ശിച്ചു

പൈതലിനോടൊപ്പം-മാതാവാം മറിയാം-ത-ന്നെ

അവതാരം ചെയ്തോ-രഖിലേശന്‍പേര്‍ക്കായ്‌-

കാദീശ്‌ കാദീശെ-ന്നാര്‍ക്കും ദുതന്മാ-രേ-യും.

 

കീറത്തുണിചുറ്റി-പാറപ്പൊത്തിലിതാ-

പാല്‍നുകരുന്നയ്യോ-ലോകമഹോന്നത ദേ-വേ-ശന്‍

തലമുറകളില്‍ മുമ്പന്‍ -ശിശുപോല്‍ കരയുന്നു

ഭൂതലവാസികളേ!-വന്നുവണങ്ങിന്‍ സാ-ഷ്ടാം-ഗം.

 

എത്രമനോഹരമാ-ബേതലഹേം ഗുഹയില്‍

ഈറയരും നരരും-പാടിയ മോഹന സം-ഗീ-തം

വിസ്മിതയായ്‌ മറിയാം-(്രമമാര്‍ന്നു യസേഫ്‌

കിര്‍ത്തിതനായ്‌ പുരതന്‍-വന്നു വണങ്ങിന്‍ സാ-ഷ്ടാം-ഗം.

 

ഇന്നാള്‍ ദൈവത്തിന്‍-നന്ദന ജനനദിനേ-

വാനവദുതഗണം-വിസ്മയകരഗീതം-പാ-ടി

സ്തുതിദേവനുവാനില്‍-ക്ഷിതിതന്നില്‍ ശാന്തി

മാനവനുത്തമമാം-ശരണവുമെന്നുല്‍ഘോ-ഷിച്ചു.

 ബാറെക് മോര്‍-ശുബഹോ....മെനഓലം....

ഗുഹയില്‍ ജനിച്ചോനാം-സുതനായ്‌ സ്തുതിപാടി

മാലാഖന്‍മാരോ-ടാട്ടിടയരുമീറേന്‍-മാ-രും

തിരുവവതാരത്താല്‍-വിടുതല്‍ നല്‍കുകയാല്‍

ആഘോഷാര്‍ഹതയോ-ടവനെ സ്തുതിയാല്‍ വ--ന്ദി-ക്കാം.   സ്താമെന്‍കാലോസ്‌,...

 

(ഹൂസോയോ)
പ്രുമിയോന്‍

സ്വർഗീയമായ നിത്യതയുടെ മഹാവിശുദ്ധ സ്ഥാനത്ത് സ്വപിതാവിനോടും വിശുദ്ധ റൂഹായോടും കൂടെ കാദീശ് പാടി സ്തുതിക്കപ്പെടുന്ന വിശുദ്ധനും, പ്രീതിപൂർവ്വം കന്യക യുടെ നിർമ്മലമായ ഗർഭപാത്രത്തെ തനിക്കുവേണ്ടി ശുദ്ധീകരിച്ച് അതിൽ ഇറങ്ങി വസിച്ച് , ഹീനാവസ്ഥയിൽ യീഹൂദിലെ ബേത്ലഹേമിൽ വച്ച് അവളിൽ നിന്നും ജാതനായവനും, പഴന്തുണികളാൽ ആവരണം ചെയ്യപ്പെട്ട് കരുണാപുരസ്സരം ഒരു ദരിദ്രനെപ്പോലെ ആ ചെറിയ ഗുഹയിൽ മൃഗങ്ങളുടെ പുൽത്തൊട്ടിയിൽ കിടന്ന സമ്പന്നനും ഒരു ശിശുവിനെപ്പോലെ മനുഷ്യപുത്രിയുടെ മാർവിൽനിന്ന് പാൽ കുടിച്ചാനന്ദിച്ചവനായി തിരുവിഷ്ടത്തിന്റെ ആംഗ്യത്താൽ ലോകങ്ങളെ സംരക്ഷിക്കുന്നവനും,തന്നെ വന്ദിക്കുവാനായി മൂശേമന്മാരെ അവരുടെ ദേശത്ത് നിന്ന് നക്ഷത്രം മുഖാന്തിരം ആകർഷിക്കുകയും അവർ സമ്മാനങ്ങളും കാഴ്ചകളും കൊണ്ട് തന്റെ ജന്മദിനത്തെ ബഹുമാനിക്കുകയും ചെയ്ത അദൃശ്യനും ശ്രേഷ്ഠനും ആയവനു സ്തുതി, തനിയ്ക്കു ഈ സന്ധ്യാപ്രാർത്ഥനാസമയത്തും.....

പുണ്യമാക്കുന്നവനും വെടിപ്പാക്കുന്നവനും........ ഇത്യാദി

(സെദറൊ)

സാരാംശങ്ങളുടെ എണ്ണത്താൽ വേർതിരിക്കപ്പെടുവാൻ പാടില്ലാത്ത മൂന്നു വിശുദ്ധ ക്നൂ മാകളായി, എണ്ണത്തിനധീനമല്ലാത്ത ഏക സാരാംശമായി തന്റെ പിതാവിനോടും പരിശുദ്ധ റൂഹായോടും ഒരുമിച്ച് സ്ഥിതിചെയ്തുകൊണ്ട് കന്യകയുടെ വിശുദ്ധമായ മടിയിൽ നിന്നുദയംചെയ്തവനും സ്വയംഭൂവും പിതാവിന്റെ ഏകജാതനും ആയ ശിശുവേ! നിനസ്തുതി. ഇന്നുദയം ചെയ്ത ശ്രേഷ്ഠശിശുവായ നിന്നെ പുണ്യവാന്മാർ തങ്ങളുടെ ദൃഷ്ടാന്തങ്ങൾ മുഖാന്തിരം മുൻകൂട്ടി സൂചിപ്പിച്ചു; നീതിമാന്മാർ ഉപമകളാൽ നിന്നെക്കുറിച്ചുഘോഷിച്ചു ; സകല ദീർഘദർശിമാരും തങ്ങളുടെ വെളിപ്പാടുകൾ വഴി നിന്റെ അദൃശ്യതയെക്കുറിച്ചു അറിയിച്ചു. അറിയിപ്പുകാരെല്ലാവരും തങ്ങളുടെ ശബ്ദങ്ങ ളാൽ നിന്റെ നിത്യതയെ വെളിപ്പെടുത്തി. വിശുദ്ധ കന്യകയിൽനിന്നുള്ള നിന്റെ മാനുഷീക ജനനത്തെ അവർ ആത്മീനയനങ്ങളാൽ മുൻകൂട്ടി കാണുകയും ചെയ്തു. അദൃശ്യ ശിശുവായ നിന്നെ മുട്ടാടിനെ വഹിച്ച വൃക്ഷം മുഖാന്തിരം വംശത്തലവനായ അബ്രാഹാം മുൻകൂട്ടി ദൃഷ്ടാന്തപ്പെടുത്തി. ഇന്നു ഞങ്ങൾക്കായി ഉദിച്ച വിസ്മയ ശിശുവായ നിന്നെ “അവന്റെ ജന്മദിനം കാണുവാൻ വിജാതിയർ പ്രതീക്ഷിക്കും” എന്നു പറഞ്ഞുകൊണ്ട് പിതാക്കന്മാരുടെ തലവനായ യാക്കോബ് മുൻകൂട്ടി സൂചിപ്പിച്ചു. “എന്റെ രക്ഷകൻ ജീവനുള്ളവനാകുന്നു എന്നെനിക്കറിയാം  അവസാനം ഭൂമിയിൽ അവൻ പ്രത്യക്ഷനാകും' എന്നു പറഞ്ഞുകൊണ്ട് നീതിമാനും പുണ്യവാനുമായ ഈയ്യോബ് ഈ അത്ഭുതശിശുവിനെക്കുറിച്ച് മുൻകൂട്ടി അറിയിച്ചു. വിശുദ്ധ കന്യകയുടെ ഗർഭത്തിൽ വസിച്ചിട്ടും അതിനു ന്യൂനത സംഭവിക്കാതിരുന്ന ദിവ്യാഗ്നിയാകുന്ന ഈ മഹനീയ ശിശുവിനെ മുൾപടർപ്പിൽ വസിച്ച് ജ്വലിച്ചിട്ടും അതു ദഹിച്ചു പോകാതിരുന്ന ആ അഗ്നിയിൽ മോശ ദർശിച്ചു. വിശുദ്ധ കന്യകയിൽ നിന്നുദയം ചെയ്തവനും അലംഘ്യ മായ അധികാരമുള്ളവനും അനശ്വരമായ രാജത്വമുള്ളവനുമായ ഈ പരിശുദ്ധ ശിശുവിനെക്കുറിച്ച് ആമോസിന്റെ പുത്രൻ മുൻകൂട്ടി വെളിപ്പെടുത്തി. ഹസ്കിയേൽ ദീർഘ ദർശി ഈ അദൃശ്യ ശിശുവിനെ നാലു മുഖമുള്ള രഥത്തിന്മേൽ മുൻകൂട്ടി ദർശിച്ചിട്ട്, ജഡീകമായി ഇവൻ ലോകത്തിന് പ്രത്യക്ഷനാകുമെന്ന് ഇവനേക്കുറിച്ച് പ്രസംഗിച്ചു. ഏശായാ ദീർഘദർശി ഈ വി. ശിശുവിനെ ദർശിച്ചിട്ട് “ഇതാ കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും, അവൻ ദൈവവും മനുഷ്യനുമാകയാൽ അത്ഭുതമെന്ന് വിളിക്കപ്പെടുകയും ചെയ്യുമെന്ന് അട്ടഹസിച്ചു. വിശുദ്ധ കന്യകയാകുന്ന രോമക്കെട്ടിന്മേൽ മഴപോലെ അവൻ ഇറങ്ങുമെന്നും മാത്രമല്ല, നീ എന്റെ പുത്രനാകുന്നു ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു എന്നു പറഞ്ഞു കൊണ്ട് ദാവീദ് ഈ വിസ്മയനീയ ശിശുവിനെക്കുറിച്ച് പാടി. കർത്താവ് ദാവീദിന് ഒരു കിരണത്തെ എഴുന്നേല്പിക്കുമെന്നു പറഞ്ഞു കൊണ്ട് ഈ ഓമന ശിശുവിനെക്കുറിച്ച് ഏറമിയ വെളിപ്പെടുത്തി. ഈ കൃപാലു വായ ശിശുവിനെ ദാനിയേൽ ദർശിച്ചിട്ട് കൈകൾ കൂടാതെ വെട്ടപ്പെട്ട ശില എന്നു വിളിച്ചു. “ ദൈവ കൃപ നിറഞ്ഞവളെ നിനക്കു സമാധാനം ; ഞങ്ങളുടെ കർത്താവ് നിന്നോടുകൂടെയുണ്ട്. സ്ത്രീകളിൽ നീ അനുഗ്രഹീതയാകുന്നു.; സകല സൃഷ്ടികളുടേയും രക്ഷിതാവ് നിന്നിൽ നിന്നുദിക്കും” എന്നു പറഞ്ഞുകൊണ്ട് ഈ സത്യ ശിശുവിനെക്കുറിച്ച് മാലാഖമാരുടെ തലവനായ ഗബ്രിയേൽ ദാവീദു പുത്രിയായ കന്യകയോടു അറിയിച്ചു. 

പരാക്രമിയായ ഈ ശിശുവിനെ ബേഹേമിൽ വെച്ച് ഈന്മാർ ആത്മീയ കീർത്തനങ്ങളാൽ സ്തുതിക്കുകയും ദാവീദിന്റെ പട്ടണത്തിൽ മിശിഹാ കർത്താവെന്ന രക്ഷകൻ ജാതനായിരിക്കുന്നതിനാൽ മഹോന്നതങ്ങളിൽ ദൈവത്തിനു സ്തുതി, താഴെ അഗാധങ്ങളിൽ സമാധാനമെന്ന് നവീന ശബ്ദങ്ങളിൽ കാഹള ധ്വനിയോടു കൂടി അവർ അട്ടഹസിക്കുകയും ചെയ്തു. ഈ അത്ഭുത ശിശുവിനെ ഇടയന്മാർ കണ്ടിട്ട് സ്തുതിച്ച് സ്തോത്രം ചെയ്യുകയും കാഴ്ചകളർപ്പിച്ച് വന്ദിക്കുകയും ചെയ്തു. രക്ഷാകരമായ ഈ ശിശുവിനെക്കുറിച്ച് സകല ഭാഗങ്ങളിലും അതിർത്തികളിലും നക്ഷത്രം ഉൽഘോഷിച്ചിട്ട് അവനെ വന്ദിക്കുവാനായി മന്മാരെ ആകർഷിക്കുകയും അവർ നിക്ഷേപപാത്രങ്ങൾ തുറന്നു തങ്ങളുടെ ദേശങ്ങളിലെ ഉത്തമദ്രവ്യങ്ങൾ അവനു കാഴ്ചയായി സമർപ്പിക്കുകയും ചെയ്തു. അവർ കൊണ്ടുവന്നു സമർപ്പിച്ച സ്വർണ്ണം, മൂര്, കുന്തുരുക്കം എന്നിവയാൽ അവന്റെ ദൈവത്വത്തെയും രാജത്വത്തേയും മനുഷ്യത്വത്തേയും സൂചിപ്പിച്ചുകൊണ്ട് ആ കാഴ്ചകൾ അംഗീകരിക്കുവാൻ അവനോടപേക്ഷിക്കുകയും ചെയ്തു. “എന്നെ വിട്ടയക്കണമെ, ഇനി ഞാൻ പോയി വിശ്രമിച്ചുകൊള്ളട്ടെ, നിന്റെ മഹാ കരുണയെ എന്റെ കണ്ണുകൾ ദർശിച്ചുവല്ലോ”, എന്നു പറഞ്ഞുകൊണ്ട് വൃദ്ധനായവൻ ഈ താൽക്കാലിക ജീവിതത്തിൽ നിന്നും തന്നെ പിരിച്ചയക്കുവാൻ ഈ ദൈവിക ശിശുവിനോട് അപേക്ഷിച്ചു. ന്യായപ്രമാണത്തിൽ സൂചിപ്പിക്കുകയും ദീർഘദർശിമാർ അറിയി ക്കുകയും ചെയ്തിരുന്നവയെല്ലാം ഇന്നു സംഭവിച്ചു. മുൾപ്പടർപ്പിൽ ജ്വലിച്ചിരുന്നവൻ ഇന്നു കന്യകയിൽ നിന്നുദിച്ചു. രോമക്കെട്ടിന്മേൽ മഞ്ഞുതുള്ളിമൂലം തന്റെ രഹസ്യത്തെ സൂചിപ്പിച്ചവൻ ഇന്നുദയം ചെയ്തു. ദക്ഷിണദേശത്ത് നിന്നു വരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നവൻ ഇന്നു പ്രത്യക്ഷനായി. വലതുവശത്തിരിക്കുന്ന പുത്രൻ എന്ന് ദാവീദിനാൽ വിളിക്കപ്പെട്ടവൻ ഇന്നു ജനിച്ചു. ഇന്നു ആശ്വാസവ്യഷ്ടി ചൊരിയുകയും ഗുഹയിൽ പുല്ലു കിളിർക്കുകയും ചെയ്തു. ഇന്നു വടി പ്രത്യക്ഷപ്പെടുകയും ഈശായിയുടെ കുറ്റിയിൽ നിന്നു മുളയുണ്ടാവുകയും ചെയ്തു. ഇന്നു നമുക്കായി ഒരു ശിശു ജാതനായിരിക്കുന്നു. നമുക്കു ഒരു പുത്രൻ നൽകപ്പെട്ടിരിക്കുന്നു. ലോകൈക വീരനെ ഇന്നു കന്യക പ്രസവിക്കുകയും അവന്റെ നാമം അത്ഭുതമെന്ന് വിളിക്കപ്പെടുകയും ചെയ്തു. 

ഇന്നു ദൈവം ഭൂമിയിൽ ഉദയം ചെയ്ത് ലോകത്തെ അതിന്റെ അത്യ ത്തിയോളം പ്രകാശിപ്പിച്ചു. ഇന്നു യീഹൂദിലെ ബേത്ലഹേമിൽ നിന്ന് ജീവന്റെ അപ്പം ആവിർഭവിച്ചു ഇന്നു വാതിലും അതിൽക്കൂടി പ്രവേശിക്കുന്ന കർത്താവും പ്രത്യക്ഷപ്പെട്ടു. ഇന്ന് ദൃഷ്ടാന്തങ്ങൾ നിറവേറി സ്വർഗീയബോധങ്ങൾക്കു സ്പർശിച്ചു കൂടാത്തവനെ കൈകൾ സ്പർശിച്ചു; യാതൊരു മാലാഖയുടേയും ഇന്ദ്രിയങ്ങൾ കണ്ടിട്ടില്ലാത്തവനെ ഇന്നു കൈവിരലുകൾ ഗ്രഹിച്ചു; ക്രൂബേന്മാരാൽ വഹിക്കപ്പെടുന്ന വൻ ഇന്നു കാൽമുട്ടുകളിൽ വഹിക്കപ്പെടുകയും ചെയ്തു. ആകയാൽ ഉദരത്തിൽനിന്ന് യോഹന്നാൻ എന്നപോലെ ഞങ്ങൾ നിന്നെ വന്ദിക്കുന്നു; പെട്ടകത്തിന്റെ മുമ്പിൽ ദാവീദ് എന്നപോലെ ഞങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നു. ജഡപ്രകാരമുള്ള നിന്റെ ഈ മഹനീയ ജന്മദിനമാഘോഷിക്കുവാൻ അർഹരായി ഭവിച്ചിരിക്കുന്ന ബലഹീനരും പാപികളുമായ ഞങ്ങൾ അപേക്ഷിക്കുകയും പ്രാർത്ഥിക്കു കയും ചെയ്യുന്നു നീതിമാൻമാരോടു കൂടെ നിന്നെ സ്തുതിക്കുവാനും പുണ്യവാൻമാരോടുകൂടെ നിന്നെ പുകഴ്ത്തുവാനും ദീർഘദർശിമാരോടുകൂടെ നിന്നെ സ്തോത്രം ചെയ്യാനും ശ്ലീഹൻമാരോടുകൂടെ നിന്നിൽ ആനന്ദിക്കുവാനും ആത്മീയരായ സ്വർഗീയ ഗണങ്ങളോടുകൂടെ നിനക്കു കാഹളമൂതുവാനും ഞങ്ങളെ യോഗ്യരാക്കണമേ. നിന്റെ രണ്ടാമത്തെ പ്രത്യക്ഷതയുടെ ദിവസത്തിൽ സകല പാപങ്ങളുടേയും പരിഹാരത്തിനും സകല നിയമ ലംഘനങ്ങളുടേയും മോചനത്തിനും സകല മാലിന്യങ്ങളുടേയും നിർമ്മലീകരണത്തിനും സകല കറകളുടേയും ശുദ്ധീകരണത്തിനും ഞങ്ങൾ അർഹരായി ഭവിക്കണമേ. നിന്റെ കൃപ തക്കവണ്ണം ഞങ്ങളോടു പ്രവർത്തിക്കണമേ. ഞങ്ങളുടെ കടങ്ങൾക്കനുസരണമായി ഞങ്ങൾക്കു പ്രതിഫലംനൽകരുതെ. നിന്റെ ശരണത്തിൽ നിദ്രയടഞ്ഞവരും നിന്റെ വെളിപാടിനെ പ്രതീക്ഷിക്കുന്നവരുമായ വിശ്വാസികളായ സകല പരേതർക്കും കരുണയോടെ ആശ്വാസവും ശ്രേഷ്ഠവും സ്വർഗീയവുമായ ബലിപീഠത്തിന്മേൽ നല്ല ഓർമ്മയും നൽകണമെ. ഞങ്ങളും അവരും നിനക്കും നിന്റെ പിതാവിനും നിന്റെ പരിശുദ്ധ റൂഹായ്ക്കും ഇപ്പോഴും എപ്പോഴും എന്നേക്കും സ്തുതിയും സ്തോത്രവും കരേറ്റു കയും ചെയ്യുമാറാകണമെ, ഹോാ........ മെൻ ആലോഹെ......

കോലോകൾ

ശിശുവാ-യ്‌ സ്വയമേ വെളിവായി നരവേ-ഷത്തില്‍ ജീവി-ച്ചോ

രാശ്ചര്യ-ത്തിന്‍ ശിശുധന്യന്‍ ആംഗ്യ-ത്താലുലകം-വാഴ്വോന്‍

ആദാമിനെ സംരക്ഷിപ്പാന്‍

വന്നൊരുനാളില്‍-ശിശുപോല്‍ ചാ-ഞ്ചാ-ടി.

വചനം-നരനുപദേശിച്ചോന്‍ ശിശുപോല്‍-മുകത പൂകുന്നു

സ്തു-ത്യം-തദ്വിനയം ക്രുബകള്‍ തന്‍

ഉന്നതിയെ നി-കൈവിട്ടു മറിയാം

 

നിന്നെ പാഴ്ത്തുണിയില്‍ ചുറ്റാന്‍ 

തക്കവിധത്തില്‍ നി-നിന്‍-ശ്രേഷ്ഠതയെ താഴ്ത്തി. 

 ബാറെക്മോര്‍....ശുബഹോ....

യൌഈസേ-പ്പങ്ങേലാളിപ്പു തായാം-മറിയാം മോ-ദിപ്പു

സ്വര്‍ഗ്ലീ-യം സൈന്യം താണു ഭൂവാ-സികളെ പ്രാ-പിച്ചു

 

ഈറേരും ദര്‍ശിക്കാത്തൊരു

നിന്‍മാനത്തെ-പാരില്‍ ദ-ര്‍ശി-ച്ചാര്‍

 

ശിശുവാ-യോന്‍നി പുല്‍ക്കൂട്ടില്‍ മരുവീ-ടുന്നതുക-ണ്ടാറെ 

നിന്‍-ബഹുമാനൃതയെ സ്തുതിപാടി 

പ്യാദം കൂപ്പി-കാഹളനാദത്താല്‍

നിന്‍മാഹാത്മ്യം ദര്‍ശിപ്പാ നര്‍ഹതനേടിയ മര്‍ത്യര്‍-ക്കേകീ സൌഭാഗ്യം  മെനഓാലം....

 

പുനരുത്ഥാനമതില്ലായ്കില്‍ സഹേദ-ര്‍വധമെന്തിന്നേറ്റു

പരലോ-കം നാസ്തിയതെങ്കില്‍ നല്ലോ-രെന്തിനുപോ-രാ-ടി

പുനരുത്ഥാനം കളവെങ്കില്‍

മശിഹാ മൃതരി-ന്നെഴുന്നേറ്റി-ടി-ല്ല.

മൃതരേ! നന്ദനനെനോക്കിന്‍  ദൈവ-ത്തിന്‍ ജീവാ-രാവം

ജീ-വന്‍-പൊയ്പോയോര്‍ കേള്‍ക്കുമ്പോള്‍

കബറുകള്‍ പൊളിയും-സ്വാഗതമവനേകാന്‍

അവരെത്തിടുമെന്നാദുതിന്‍ ചൊല്ലിയ വാക്കിന്‍ ശരണം-പരമാര്‍ത്ഥം-നൂനം.

മൊറിയൊ....

(എത്രോ)

പിതാവാം ദൈവത്തിന്റെ മഹനീയ മനസ്സിലെ ഉൽകൃ ജ്ഞാനമാകുന്ന സുഗന്ധവാഹിയായ വിശുദ്ധപുഷ്പമേ!നിനക്കു സ്തുതി, പാപത്താൽ അഴുകിയിരുന്ന ഞങ്ങളെ വിശുദ്ധമായ നിന്റെ ഘ്രാണത്തിന്റെ പരിമളവാസനയാൽ ആന നിപ്പിക്കുന്നതിനുവേണ്ടി അനുഗ്രഹീതയായ മറിയാമെന്ന വരണ്ട ഭൂമിയിൽനിന്ന് നീ സൃഷ്ടിയിൽ മുളച്ചുവന്നു. കർത്താവെ ദയവുള്ള നിന്റെ കർതൃത്വത്തിനു ഞങ്ങളുടെ ദുർബലഹസ്തങ്ങളാൽ ഞങ്ങൾ സമർപ്പിച്ചിരിക്കുന്ന ഈ ധൂപത്തെ കൈക്കൊ ള്ളണമേ. ഞങ്ങളുടെ കർത്താവും നിത്യദൈവവുമേ! മഹനീയമായ നിന്റെ ശ്രേഷ്ഠതയുടെ സൗരഭ്യകരവും അദൃശ്യവുമായ ഭംഗിയെ സൂക്ഷ്മമായി നിരീക്ഷിക്കുവാൻ പര്യാപ്തമായ ആത്മീയവും പ്രകാശിതവുമായ ദിവ്യജ്ഞാനം ഞങ്ങൾക്കു സമ്പാദ്യമായി നൽകേണമെ. മോറാൻ

(തുബൈക്ക്  ഈത്ത)

(മാനുസോപ്പേക്ക്‌)

 

ആ-രാളാവു-വര്‍ണ്ണിപ്പാന്‍ ബേതലഹേമില്‍

ഇന്നുളവായ മഹാശ്ചര്യം കണ്ടുബുധന്മാ-ര്‍ വിസ്മിതരാ-യ്‌

ഒരു പൈതലിതാ-പുല്‍ക്കൂട്ടില്‍,കീറത്തുണിയില്‍ മേവുന്നു

കാഴ്ചയിലവനെളിയോനെന്നാല്‍ ര്രമമാഗ്നേയര്‍-ക്കേറ്റുന്നോ-ന്‍.

മാനവജന്മം-പൂണ്ടോനാം ദൈവതനുജനിവന്‍-സത്യം.  ബാറെക്മോര്‍-ശുബഹോ....

 

ഘോ-ഷിതമായി-സുതജനനം ബേ-തലഹേമില്‍

ആകര്‍ഷിച്ചാ സുവിശേഷം സരണിബുധന്മാര്‍-ക്കെളുതാക്കീ

കൈത്താരില്‍ കാ-ണിക്കകളും ഹൃത്തില്‍ വിശ്വാസവുമേന്തി

ഗുഹയില്‍പൂകി സൃഷ്ടിയിതില്‍ ധരണിതലത്തിന്‍ -സീമവരെ

പ്രഭവിശിടും-മശിഹായാം ദുരിതവിമോചകനെ-കുപ്പി.  മെനഓാലം....

 

വ-ര്‍ഷിക്കട്ടേ-താതനയച്ചി-ട്ാബാബേല്‍

തീച്ചുളയില്‍ ബാ-ലന്‍മാ-രില്‍  വീഴ്ത്തിയ ജീവ-പ്പനിനീ-രാ 

മൃതിലോകത്താ-കുലമേറും ഭവനങ്ങളില്‍ മരുവുന്നോ-രില്‍

നിന്നഭയത്തില്‍ നിദ്രിതരാം ദാസന്‍മാര്‍തന്‍-പിഴപോക്കീ

ട്ടവകാശം നല്‍-കീടേണം ശാശ്വതസുസ്ഥിര രാ-ജ്യത്തില്‍

 

(പെത്ഗോമോ)

 

ഹാലേ-ഉഹാലേ-നാഥന്‍ ചൊന്നെന്നോടെന്‍ തനയന്‍ നീ-ഇന്നാള്‍ നിന്നെയുല്‍പ്പാദിപ്പിച്ചേന്‍-  ഹാലേ....

ഏവന്‍ഗേലിയോന്‍

(കുക്കിലിയോന്‍)

മക്കളിലപ്പന്‍ കൃപചെയ്വതുപോലേ....

ശരണത്താലെ നിന്‍കൃപയില്‍....

രക്ഷകനേ നിന്‍ ഗാത്രത്തെ....

മൃതരെ ജീവിപ്പിപ്പാനെഴു....      മൊറിയൊ....

(മാര്‍ യാക്കോബിന്റെ ബോവുസ്സൊ)

പാടിന്‍ പാടിന്‍ പാടിന്‍ പാടിന്‍ ഹാലേലുയ്യാ

ആട്ടിടയന്മാര്‍ ബേതലഹേമില്‍ പാടിയപോലെ

 

വന്നീക്ഷിപ്പിന്‍ വാനിന്‍തേരില്‍ വാഴുന്നോനെ

പേറീടുന്നു കന്യകചിധതം! ഹസ്തതലത്തില്‍

 

ഗ്രബീയേലും വൃന്ദവുമൊപ്പം വന്ദിപ്പോനെ

യൌഈസേപ്പാദ്യന്മാര്‍ പാണികളില്‍ കൊണ്ടാടുന്നു

 

സ്തോ്രം! വാനില്‍ മാഹാത്മ്യം തിങ്ങീടുന്നോനേ!

ഭൂവില്‍ ജന്മശ്ലോമ്മോയാല്‍ മോദം ചേര്‍ത്തോനേ।

 

ജന്മത്താല്‍ ദിക്കെങ്ങും തോഷം വര്‍ഷിച്ചോനേ

പ്രേഷകുതാതാ! പാവനറുഹാ! നിത്യം സ്തോത്രം!

 

പാടിന്‍ പാടിന്‍ പാടിന്‍ പാടിന്‍ ഹാലേലുയ്യാ

ആട്ടിടയന്മാര്‍ ബേതലഹേമില്‍ പാടിയപോലെ.

 

ശുദ്ധന്‍ നീ ആലോഹഫഹൊ....

 

                                               സുത്താറാ പ്രാര്‍ത്ഥന

(കൗമ)

പുരോഹിതന്‍: ദൈവമേ! നീ പരിശുദ്ധനാകുന്നു.

പ്രതിവാക്യം: ബലവാനേ! നീ പരിശുദ്ധനാകുന്നു.

മരണമില്ലാത്തവനേ! നീ പരിശുദ്ധനാകുന്നു. ഞങ്ങള്‍ക്കുവേണ്ടി കുരിശിക്കപ്പെട്ട മ്ശിഹാ തമ്പുരാനേ ഞങ്ങളോടു കരുണ ചെയ്യണമെ.           (മൂന്നു പ്രാവശ്യം ചൊല്ലണം)

 

പുരോഹിതന്‍: ഞങ്ങളുടെ കർത്താവേ ഞങ്ങളോടു കരുണ ചെയ്യണമെ.

പ്രതിവാക്യം: ഞങ്ങളുടെ കർത്താവേ കൃപതോന്നി ഞങ്ങളോടു കരുണ ചെയ്യൂണമെ. ഞങ്ങളുടെ കർത്താവേ ഞങ്ങളുടെ നമസ്ക്കാരവും ശുശ്രൂഷയും കൈകൊണ്ട്‌ ഞങ്ങളോടു കരുണ ചെയ്യണമെ.

 

പുരോഹിതന്‍: ദൈവമേ സ്തുതി

പ്രതിവാക്യം: സൃഷ്ടാവേ സ്തുതി പാപികളായ അടിയാരോടു കരുണ ചെയ്യുന്ന മ്ശിഹാ രാജാവേ സ്തുതി, ബാറെക്മോര്‍.

 

പുരോഹിതന്‍: സ്വഗ്ലസ്ഥനായ ഞങ്ങളുടെ പിതാവേ, 

പ്രതിവാക്യം: തിരുനാമം പരിശുദ്ധമാക്കപ്പെടണമെ. നിന്റെ രാജ്യം വരണമെ. നിന്റെ തിരുവിഷ്ടം സ്വഗ്ഗത്തിലെപ്പേലെ ഭൂമിയിലും ആകണമെ. ഞങ്ങള്‍ക്ക്‌ ആവശ്യമുള്ള ആഹാരം ഇന്നും ഞങ്ങള്‍ക്കുതരണമെ. ഞങ്ങളുടെ കടക്കാരോടെ ഞങ്ങള്‍ ക്ഷമിച്ചതുപോലെഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കണമെ. പരീക്ഷയിലേയ്ക്കു ഞങ്ങളെ പ്രവേശിപ്പിക്കരുതെ. പിന്നെയോ തിനപ്പെട്ടവനില്‍ നിന്നു ഞങ്ങളെ രക്ഷിച്ചുകൊള്ളണമെ. എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും-എന്നേക്കുംതനിക്കുള്ളതാകുന്നു. ആമ്മീന്‍.

 

പുരോഹിതന്‍: കൃപ നിറഞ്ഞ മറിയമേ,

പ്രതിവാക്യം: നിനക്കു സമാധാനം. നമ്മുടെ കത്താവ്‌ നിന്നോടു  കൂടെ, നീ സ്ത്രീകളില്‍ വാഴ്ത്തപ്പെട്ടവള്‍; നിന്റെ വയറ്റില്‍ഫലമായ നമ്മുടെ കത്താവീശോമ്ശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു. പരിശുദ്ധ കന്യക മത്തമറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കു വേണ്ടി ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണസമയത്തിലും ദൈവംതമ്പുരാനോട്‌അപേക്ഷിച്ചുകൊള്ളണമെ.

ആമ്മീന്‍.

(മെന്‍ഹഫഹൌബയ്മോര്‍)

ഞാനഞ്ചുന്നേന്‍ പാപത്താല്‍

ശുദ്ധര്‍ക്കേകും മോദപ്പുങ്കാവില്‍

വേലിക്കൊത്തെന്നെ നാഥാ!

എന്‍ പാപം രോധിക്കല്ലേ

രക്ഷിച്ചെന്നെ നരകത്തീ-

ന്നേകുകവാസം തിരുഹിതമാം സ്ഥാനേ.    ബാറെക്മോര്‍-ശുബഹോ....

സ്തുതിയനുതാപക്കാര്‍ മുമ്പില്‍

വാതില്‍ തുറക്കും രാജാവാമീശോ!

പാതകിയാം ഞാനര്‍ത്മിപ്പു

നല്‍വര ദാനത്താല്‍ മോദം

നല്‍കുക ഭാവുക ദാതാവേ!

തീരണമേ ഞാന്‍ നിന്നുടെ കിന്നരമായ്‌.   മൊറിയൊ....

 

(മാര്‍ ബാലായിയുടെ ബോവുസ്സൊ)

പാപം ചെയ്തോരോടാര്‍ദ്രതയുള്ളവനേ!

അന്‍പുണ്ടാകണമേ നിന്‍ വിധിദിവസത്തില്‍

 

ആര്‍ത്തന്മാര്‍ വാതില്‍ മുട്ടുന്നു കൃപാലോ

കനിവോടര്‍ത്ഥനകള്‍ക്കുത്തരമരുളണമേ

 

വാനവനാം താതാ! യാചിക്കുന്നടിയാ-

രീശുധരൂഷയെയേറ്റാര്‍ദ്രത തോന്നേണം

 

വാനവര്‍ തന്നീശാ! മാനവര്‍ തന്‍ഗതിയേ!

ഈ ശുഗ്രൂഷയേയേറ്റാര്‍ദ്രത തോന്നേണം.

 

ബാറെക്മോര്‍, അത്യുന്നതന്‍റെ മറവില്‍ ഇരിക്കുന്നവനും ദൈവത്തിന്‍റെ നിഴലില്‍ മഹത്വപ്പെടുന്നവനും ആയുള്ളോവേ!

ബാറെക്മോര്‍, എന്‍റെ ശരണവും സങ്കേതസ്ഥലവും ഞാന്‍ ആശ്രയിച്ചിരിക്കുന്ന ദൈവവും നീയാകുന്നുവെന്ന് കര്‍ത്താവിനെക്കുറിച്ച് നീ പറക.

എന്തെന്നാല്‍ അവന്‍ വിരുദ്ധത്തിന്‍റെ കെണിയില്‍നിന്നും വ്യര്‍ത്ഥസംസാരത്തില്‍ നിന്നും നിന്നെ രക്ഷിക്കും.

അവന്‍ തന്‍റെ തൂവലുകള്‍കൊു നിന്നെ രക്ഷിക്കും. അവന്‍റെ ചിറകുകളുടെ കീഴില്‍ നീ മറയ്ക്കപ്പെടും. അവന്‍റെ സത്യം നിന്‍റെ ചുറ്റും ആയുധമായിരിക്കും.

നീ രാത്രിയിലെ ഭയത്തില്‍നിന്നും പകല്‍ പറക്കുന്ന അസ്ത്രത്തില്‍നിന്നും ഇരുട്ടില്‍ സഞ്ചരിക്കുന്ന വചനത്തില്‍നിന്നും ഉച്ചയിലൂതുന്ന കാറ്റില്‍നിന്നും ഭയപ്പെടുകയില്ല.

നിന്‍റെ ഒരു ഭാഗത്തു ആയിരങ്ങളും നിന്‍റെ വലതു ഭാഗത്ത് പതിനായിരങ്ങളുംവീഴും.

അവര്‍ നിങ്കലേക്ക് അടുക്കുകയില്ല. എന്നാലോ നിന്‍റെ കണ്ണുകള്‍കൊണ്ടു നീ കാണുകമാത്രം ചെയ്യും. ദുഷ്ടന്മാര്‍ക്കുള്ള പ്രതിഫലത്തെ നീ കാണും.

എന്തെന്നാല്‍ തന്‍റെ വാസസ്ഥലം ഉയരങ്ങളില്‍ ആക്കിയ എന്‍റെ ശരണമായകര്‍ത്താവു നീയാകുന്നു.

ദോഷം നിന്നോടടുക്കുകയില്ല. ശിക്ഷ നിന്‍റെ വാസസ്ഥലത്തിനു സമീപിക്കുകയുമില്ല.

എന്തെന്നാല്‍ നിന്‍റെ സകല വഴികളും നിന്നെ കാക്കേണ്ടതിനായിട്ട് അവന്‍ നിന്നെക്കുറിച്ച് അവന്‍റെ മാലാഖമാരോടു കല്പിക്കും.

നിന്‍റെ കാലില്‍ നിനക്ക് ഇടര്‍ച്ചയുാകാതിരിപ്പാന്‍ അവര്‍ തങ്ങളുടെ ഭുജങ്ങളിന്മേല്‍ നിന്നെ വഹിക്കും.

ഗോര്‍സോ സര്‍പ്പത്തെയും ഹര്‍മ്മോനോ സര്‍പ്പത്തെയും നീ ചവിട്ടും. സിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിക്കും.

അവന്‍ എന്നെ അന്വേഷിച്ചതുകൊണ്ട് ഞാന്‍ അവനെ രക്ഷിച്ച് ബലപ്പെടുത്തും. അവന്‍ എന്‍റെ നാമം അറിഞ്ഞതുകൊണ്ട്  ഞാന്‍ അവനെ വിളിക്കും.

ഞാന്‍ അവനോട് ഉത്തരം പറയും. ഞെരുക്കത്തില്‍ ഞാന്‍ അവനോടുകൂടെയിരുന്ന് അവനെ ബലപ്പെടുത്തി ബഹുമാനിക്കും.

ദീര്‍ഘായുസ്സുകൊണ്ട്ഞാന്‍ അവനെ തൃപ്തിപ്പെടുത്തും. എന്‍റെ രക്ഷ അവനു ഞാന്‍ കാണിക്കുകയും ചെയ്യും.

ഞാന്‍ പര്‍വ്വതത്തിലേക്ക് എന്‍റെ കണ്ണുകള്‍ ഉയര്‍ത്തും. എന്‍റെ സഹായക്കാരന്‍ എവിടെ നിന്നു വരും.

എന്‍റെ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവിന്‍റെ സന്നിധിയില്‍ നിന്നാകുന്നു.

അവന്‍ നിന്‍റെ കാല്‍ ഇളകുവാന്‍ സമ്മതിക്കയില്ല. നിന്‍റെ കാവല്‍ക്കാരന്‍ ഉറക്കം തൂങ്ങുകയില്ല.

എന്തെന്നാല്‍ യിസ്രായേലിന്‍റെ കാവല്‍കാരന്‍ ഉറക്കം തൂങ്ങുന്നുമില്ല, ഉറങ്ങുന്നുമില്ല.

കര്‍ത്താവു നിന്‍റെ കാവല്‍കാരനാകുന്നു. കര്‍ത്താവു തന്‍റെ വലതുകൈ കൊണ്ടു നിനക്കു നിഴലിടും.

പകല്‍ സൂര്യനെങ്കിലും രാത്രിയില്‍ ചന്ദ്രനെങ്കിലും നിന്നെ ഉപദ്രവിക്കയില്ല. 

കര്‍ത്താവു സകല ദോഷങ്ങളിലും നിന്നെ കാത്തുകൊള്ളും. കര്‍ത്താവു നിന്‍റെ ആത്മാവിനെ കാത്തുകൊള്ളും.

അവന്‍ നിന്‍റെ ഗമനത്തെയും ആഗമനത്തെയും ഇന്നു മുതല്‍ എന്നേക്കും കാത്തു കൊള്ളും. ദൈവമേ സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറക്മോര്‍.

മഹോന്നതന്‍റെ മറവിലിരിക്കുന്നവനായ കര്‍ത്താവേ! നിന്‍റെ കരുണയിന്‍ ചിറകുകളുടെ നിഴലിന്‍ കീഴില്‍ ഞങ്ങളെ മറച്ചു ഞങ്ങളോടു കരുണയുാകേണമേ.

സകലവും കേള്‍ക്കുന്നവനേ! നിന്‍റെ കരുണയാല്‍ നിന്‍റെ അടിയാരുടെ അപേക്ഷ നീ കേള്‍ക്കേണമേ.

മഹത്വമുള്ള രാജാവായി ഞങ്ങളുടെ രക്ഷകനായ മിശിഹാ നിരപ്പുനിറഞ്ഞിരിക്കുന്ന സന്ധ്യയും പുണ്യമുള്ള രാവും ഞങ്ങള്‍ക്കു നീ തരണമേ.

ഞങ്ങളുടെ കണ്ണുകള്‍ നിങ്കലേക്കു നോക്കിക്കൊിരിക്കുന്നു. ഞങ്ങളുടെകടങ്ങളും പാപങ്ങളും നീ പുണ്യപ്പെടുത്തി ഈ ലോകത്തിലും ആ ലോകത്തിലും ഞങ്ങളോടു കരുണ ചെയ്യേണമേ.

കര്‍ത്താവേ! നിന്‍റെ കരുണ ഞങ്ങളെ മറച്ച് നിന്‍റെ കൃപ ഞങ്ങളുടെ മുഖങ്ങളില്‍ നില്‍ക്കേണമേ. നിന്‍റെ സ്ലീബാ + ദുഷ്ടനില്‍നിന്നും അവന്‍റെ സൈന്യങ്ങളില്‍നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

ഞങ്ങള്‍ ജീവനോടിരിക്കുന്ന നാളുകളൊക്കെയും നിന്‍റെ വലത്തുകൈ ഞങ്ങളുടെ മേല്‍ ആവസിപ്പിക്കണമേ. നിന്‍റെ നിരപ്പു ഞങ്ങളുടെ ഇടയില്‍ വാഴുമാറാകണമേ. നിന്നോടപേക്ഷിക്കുന്ന ആത്മാക്കള്‍ക്കു ശരണവും രക്ഷയും നീ ഉണ്ടാക്കണമേ.

നിന്നെ പ്രസവിച്ച മറിയാമിന്‍റെയും നിന്‍റെ സകല പരിശുദ്ധന്മാരുടെയും പ്രാര്‍ത്ഥനയാല്‍, ദൈവമേ ഞങ്ങളുടെ കടങ്ങള്‍ക്കു നീ പരിഹാരമുണ്ടാക്കി ഞങ്ങളോടു കരുണ ചെയ്യണമേ.

ക്രൂബേന്മാരുടെ സ്തുതിപ്പ് (കൗമാ)

 

കര്‍ത്താവിന്‍റെ ബഹുമാനം തന്‍റെ സ്ഥാനത്തുനിന്നു എന്നേക്കും വാഴ്ത്തപ്പെട്ടതാകുന്നു. + വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ, ഞങ്ങളോടു കരുണയുാകണമേ.

കര്‍ത്താവിന്‍റെ ബഹുമാനം തന്‍റെ സ്ഥാനത്തുനിന്നു എന്നേക്കും വാഴ്ത്തപ്പെട്ടതാകുന്നു. + വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ, ഞങ്ങളോടു കരുണയുാകണമേ.

കര്‍ത്താവിന്‍റെ ബഹുമാനം തന്‍റെ സ്ഥാനത്തുനിന്നു എന്നന്നേക്കും വാഴ്ത്ത പ്പെട്ടതുമാകുന്നു. + വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ, കൃപയുായി ഞങ്ങളോടു കരുണയുാകണമേ.

നീ എന്നേക്കും വിശുദ്ധിയും മഹത്വവുമുള്ളവനാകുന്നു. നീ എന്നേക്കും വിശുദ്ധിയും മഹത്വവുമുള്ളവനാകുന്നു. നീ എന്നേക്കും വിശുദ്ധിയുള്ളവനും നിന്‍റെ തിരുനാമം വാഴ്ത്തപ്പെട്ടതുമാകുന്നു.

ഞങ്ങളുടെ കര്‍ത്താവേ നിനക്കു സ്തുതി, ഞങ്ങളുടെ കര്‍ത്താവേ നിനക്കു സ്തുതി, എന്നേക്കും ഞങ്ങള്‍ക്കുള്ള ശരണവുമേ നിനക്കു സ്തുതി. ബാറക്മോര്‍

ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ!....

കൃപനിറഞ്ഞ മറിയമേ!....

വിശ്വാസപ്രമാണം

സര്‍വ്വശക്തിയുള്ള പിതാവായി ആകാശത്തിന്‍റെയും ഭൂമിയുടെയും, കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തിന്‍റെയും സ്രഷ്ടാവായ സത്യമുള്ള ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.

ദൈവത്തിന്‍റെ ഏകപുത്രനും, സര്‍വ്വലോകങ്ങള്‍ക്കും മുമ്പില്‍ പിതാവില്‍ നിന്നു ജനിച്ചവനും പ്രകാശത്തില്‍ നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും, ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോടു സമത്വമുള്ളവനും, തന്നാല്‍ സകലവും നിര്‍മ്മിക്കപ്പെട്ടവനും, മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷക്കും വേണ്ടി തിരുവിഷ്ടപ്രകാരം സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി, വിശുദ്ധറൂഹായില്‍ നിന്നും ദൈവമാതാവായ വിശുദ്ധ കന്യക മറിയാമില്‍നിന്നും ശരീരിയായിതീര്‍ന്ന് മനുഷ്യനായി പൊന്തിയോസ് പീലാത്തോസിന്‍റെ ദിവസങ്ങളില്‍ ഞങ്ങള്‍ക്കുവേി കുരിശിക്കപ്പെട്ട്, കഷ്ടമനുഭവിച്ച്, മരിച്ച്, അടക്കപ്പെട്ട്, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ്, സ്വര്‍ഗ്ഗത്തിലേക്കു കരേറി തന്‍റെ പിതാവിന്‍റെ വലത്തു ഭാഗത്തിരുന്നവനും ജീവനുള്ളവരെയും മരിച്ചവരെയും വിധിപ്പാന്‍ തന്‍റെ വലിയ മഹത്വത്തോടെ ഇനിയും വരുവാനിരിക്കുന്നവനും തന്‍റെ രാജത്വത്തിന് അവസാനമില്ലാത്തവനുമായ യേശുമിശിഹാ ആയ, ഏകകര്‍ത്താവിലും ഞങ്ങള്‍ വിശ്വസിക്കുന്നു.

സകലത്തെയും ജീവിപ്പിക്കുന്ന കര്‍ത്താവും, പിതാവില്‍ നിന്നു പുറപ്പെട്ട്, പിതാവിനോടും പുത്രനോടുംകൂടി വന്ദിക്കപ്പെട്ട് സ്തുതിക്കപ്പെടുന്നവനും നിബിയന്മാരും ശ്ലീഹന്മാരും മുഖാന്തിരം സംസാരിച്ചവനുമായി ജീവനും വിശുദ്ധിയുമുള്ള ഏകറൂഹായിലും കാതോലിക്കായ്ക്കും ശ്ലീഹായ്ക്കു മടുത്ത ഏക വിശുദ്ധ സഭയിലും ഞങ്ങള്‍ വിശ്വസിക്കുന്നു.

പാപമോചനത്തിനു മാമോദീസാ ഒന്നുമാത്രമേ ഉള്ളു എന്ന് ഞങ്ങള്‍ ഏറ്റുപറഞ്ഞ് മരിച്ചുപോയവരുടെ ഉയര്‍പ്പിനും വരുവാനിരിക്കുന്ന ലോകത്തിലെപുതിയ ജീവനുമായി ഞങ്ങള്‍ നോക്കിപ്പാര്‍ക്കുന്നു. ആമ്മീന്‍.

ബാറെക്മോര്‍, സ്തൗമന്‍കാലോസ്, കുറിയേലായിസോന്‍, കുറിയേലായിസോന്‍, കുറിയേലായിസോന്‍,

ഞങ്ങളുടെ കര്‍ത്താവേ ഞങ്ങളുടെ മേല്‍ നീ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ കര്‍ത്താവേ! നീ കൃപ ചെയ്തു ഞങ്ങളുടെമേല്‍ അനുഗ്രഹിക്കേണമെ. ഞങ്ങളുടെ കര്‍ത്താവേ! നീ ഉത്തരമരുളിച്ചെയ്തു ഞങ്ങളുടെമേല്‍ അനുഗ്രഹിക്കേണമെ. ഞങ്ങളുടെ കര്‍ത്താവേ നിനക്കു സ്തുതി ഞങ്ങളുടെ കര്‍ത്താവേ നിനക്കു സ്തുതി എന്നേക്കും ഞങ്ങള്‍ക്കുള്ള ശരണമേ നിനക്കു സ്തുതി. ബാറെക്മോര്‍.

ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ....

നന്മനിറഞ്ഞ മറിയം.... 

കുക്കിലിയോന്‍.

മാനവ-വത്സലനേ- ക്രൂുബേസ്രോപ്പേമാലാഖ

സ-ഹിതം ഞങ്ങള്‍, വാ-ഴ്ത്തും കാദിശ്‌

പാടും പ്രണമിക്കും നാ-ഥാ! സ്തുതിതേ          നിഖില ജഗന്നിര്‍മ്മാ-താ-വേ!

പേര്‍ഷ്യന്‍ -വിബുധന്‍മാര്‍0-ആദ്യജനുപഹാരങ്ങളുമായ്‌

വ-ന്നുള്‍പ്പുകി, സം-ശ്രമസഹിതം

പ്രണമിച്ചുരചെയ്തു, നാ-ഥാ! സ്തുതി തേ 

 

മനുജ-പ്രിയനേ। നിന്‍-ദൈവത്ചത്തിനു കാഴ്ചകളേ

യ-വരര്‍പ്പിച്ചു, മാനിക്കുന്നു

സഭതിരുജനനദിനം നാഥാ! സ്തുതി തേ നിഖില...

 

പ്രഭയിന്‍-സുപ്രഭയേ- ശാശ്വതതാതന്‍ തന്‍തനയാ!

അന്‍-പാലേറ്റു നീ-നരജനനം

സ്തുതിയരുളുന്നെങ്ങള്‍, നാ-ഥാ! സ്തുതി തേ. 

 

പേര്‍ഷ്യന്‍- വിബുധന്‍മാര്‍-കാഴ്ചകളങ്ങേക്കര്‍പ്പിച്ചു

ബേ-തലഹേമില്‍, ഘോഷിച്ചേവം

മാനവവത്സലനേ।! നാ-ഥാ സ്തുതി തേ നിഖില... 

ബാറെക്മോര്‍-ശുബഹോ....മെനഓാലം....

 

മേലു-റിശിലേമില്‍ -ഭൂവാസികളുടെ സഭയിതിലും

നിന്‍-നാമത്തില്‍, നി-ദ്രിതരടിയാര്‍

ക്കരുളണമേ സ്മരണ, നാഥാ! സ്തുതിതേ നിഖില... കുറിയേ....കുറിയേ.... കുറിയേ.... രാധ്തിപ്രാര്‍ത്ഥന

(കുക്കോയൊ-ഹെബ്ലെദ്യല്‍ദൊ)

മുറ്റുന്നിറ്റിന്‍നോ-വെന്നില്‍ യസേപ്പൊടു ചൊന്നാൾ

നീതിജ്ഞാ! ബേതലഹേമില്‍ ഗുഹയില്‍പോയി-ടാം

ഇല്ലൊരുപായും-കട്ടിലുമീയു-ള്ളോള്‍-

ക്കീയുലകത്തില്‍ -ഞാനാശ്രയഹി-ന

ലോകപുരാതനനേ-ഗുഹയില്‍ പ്രസവിച്ചയു-യ്യോ

ജഗതീരക്ഷകനെ-ഞാന്‍ പുല്‍ക്കൂട്ടില്‍ പാലി-ക്കും ഹാലേലുയ്യാ-ഉഹാലേലുയ്യാ

ബാറെക്മമോര്‍-ശുബഹോ....

 

ഭാഗികമായ്‌ ദൃഷ്ടാന്ത -ത്തില്‍ നിബിയന്‍മാര്‍മു-ലം

പൂര്‍വ്വികതാതരൊടായ്‌ താ-തന്‍ പൂര്‍വ്വം ഭാഷി-ച്ചു

നമ്മോടിന്നീ-യന്തിമകാല-ത്തില്‍

വത്സലതനയന്‍-വഴിയായ്‌ ഭാഷിച്ചു

അവകാശിയവന്‍ മു-ലം താന്‍നിര്‍മ്മിതമായ്ലോ-കം

ബേതലഹേം ഗുഹയില്‍ ജാ-തം ചെയ്തോനവനംല്ലോ   ഹാലേലുയ്യാ-ഉഹാലേലുയ്യാ.

 

(ഇശ്മോക്ക്‌ മോറാന്‍)

ഹാ! -ബലഹീനന്‍-ഞാന്‍

നാഥാ! നിന്നെ വര്‍ണ്ണിപ്പാ-ന്‍ വഴിപോലെ

നിന്‍ചരിതം വചനാ-തീ-തം.

ആ.-ദാ-മി-ന്റെ സൃഷ്ടാവേ! പുണ്ടേന്‍

നിന്‍ജന്മത്തില്‍-ഞാനാശ്ചര്യം

വാനവദുതന്‍ -മാര്‍-ജഗതീ-ദാഹകമാം

നിന്‍ജ്വാലാനിവഹം-ത-ന്നില്‍

ക-മ്പം-പുകുമ്പോള്‍ 

ഭാതികമുദരം-തേമതിയാ-യി

എരിയായ്വാന്‍നിന്‍-കതിരുകളില്‍ കൃപയാല്‍ നീ

കൈത്താരതിലവളേ-ത്താ-ങ്ങി. ബാറെക്മോര്‍ -ശുബഹോ....

 

എന്‍ -വദനം ദിനം

ദൈവത്തിന്‍ പ്രാ-ണാത്മകനാം-കുഞ്ഞാടിന്‍

മാഹാത്മ്യത്തെക്കീര്‍-ത്തി-പ്പാന്‍

പാ-രും-വാ-നും നിറയും നിന്നേയാ

 

മറിയാമങ്ക-ത്തില്‍ കൊണ്ടാ-ടി

ഹാ! മാനവനേ-യെന്നവിധം-[്രസവിച്ചു

ശിശുപോല്‍ നീ പാലൂള്‍ ക്കൊണ്ടു

ജ-ഗതി-രക്ഷകനേ!

താവക മദ്ധ്യ-സ്ഥതയാല്‍ ശാഠ-ന്തി

നേടിയ സ്വര്‍ഗ്ഗീ-യന്‍മാരും-ഭാമികരും

സ്തുതി ഗീതം-തവ പാ-ടു-ന്നൂ.

 

(ലൊക്ശുബഹോമെൻ)

 

നാ-ഥാ! ഈ നിന്‍ ജന്മത്തിന്‍ നാ-ളില്‍

വായ്കളില്‍ നിന്നെല്ലാം സ്തോ-്രം-തേ.

 

1.നിന്‍-ശ്രേഷ്ഠത തന്നുന്നതി കൈവിട്ടു

ഹീനതയെ സ്വയമാ-ര്‍ന്നോ-നാ-കും

സ-൪൮ (പാണദനേ വര്‍ണ്ണി-ച്ചിടാന്‍

മതിയാകും മൃതിയു-ള്ളോ-നേ-വന്‍

ജന്മ്രശീദായകനേ! നിന്‍ ജന്മത്തേയുല്‍ഘോഷിച്ചി-ടാന്‍

ഏകുകബലമെന്‍മനതാരിനു നിന്‍ ശ്രേഷ്ഠതയേ ശോധിക്കാ-തെ

 

ആ-ര്‍ദ്രതയെ ഞാന്‍ ഘോഷിച്ചീ-ടേ-ണമേ

ദൃശ്യനദൃശ്യന്‍ നീ-ധന്ൃയന്‍ -താന്‍.

2.ആശ്ചര്യം-ഗാത്രം തന്നില്‍-പു-്രന്‍

പൂര്‍ണ്ണതയോടെടഴുന്ന-ള്ളി-പാ-ര്‍ത്താന്‍

സ-മ്പുര്‍ണ്ണതയൊടു ഗാത്രത്തില്‍ -വാ-ണാന്‍

മതിയായ്‌ മരുവീടാ-നാ-ഗാത്രം

അന്യു-നപ്രീതിയൊടവിടധിവാസം ചെയ്താന്‍ സീമാ-തീതന്‍

പൂര്‍ണ്ണനരത്വമൊടമരുമ്പോള്‍ പൂര്‍ണ്ണാധീശത്വം പുണ്ടോ-നെ

വര്‍ണ്ണിച്ചീടാന്‍ മതിയായോ-നേ-വന്‍

സീമാതീതനവന്‍-ധ-ന്യന്‍-താന്‍.

3.സാക്ഷാല്‍ സ്വർഗ്ഗീയതയിൽ വാ-ഴുമ്പോള്‍

ഭാമികനായോനേ- സ്തോത്രം-തേ

സ്വര്‍ഗ്ലീയാദ്യതനുജന്‍ സ്നേ-ഹ-ത്താല്‍

ആദ്യജനായോന്‍ മറിയാ-മീ-ന്നും

ദൈവത്തിന്‍ ശിശുവാകുന്നോന്‍ പേരിനു യൌസ്സേപ്പിന്‌ ശിശുവാ-യി

സ്വേ-ഷ്ടത്താല്‍ സാക്ഷാല്‍ ദൈവം മാനവജനനത്തെ കൈക്കൊ-ണ്ടു

നിന്‍-തിരുവിഷ്ടം മഹനീയം-ശ്രേഷ്ഠം

താവകമാം ജന്മം-ധന്യം-താന്‍

4.താ-തേശാത്മജ പരിശുദ്ധാ-ത്മാ-വേ!

ആരംഭം മുതലേ-സ്തോത്രം-തേ!

നി-ന്നിലുദിച്ചേന്‍ നല്‍കബലം-നാ-ഥാ!

പരിണാമത്തോളം-ചെ-ന്നെ-ത്താന്‍

 

നാ-നാവിധഭംഗികളെയും നിഹനിക്കും കുഴിമാടം ത-ന്നില്‍

എന്നുടെ ബലഹീനതയോലും വാക്കുകളവസാനി ച്ചീടു-മ്പോള്‍

തീ-നരകത്തില്‍ രക്ഷിതനാ-യീ-ടാന്‍

കൃപ ചെയ്തീടണമേ-കര്‍ത്താ-വേ! 

 

(ബ്സുല്‍ത്തൊബെസ്‌ ദാവീദ്‌)

ദാവീദിന്‍- മകള്‍ കുന്നി

ജനതാമദ്ധ്യേ നി-ന്നീ-ടു-ന്നു

കൈകളില്‍ മേവുന്നുണ്ണി

താര്‍ക്കികരവനെ ചു-ഴു-ന്ന-ല്ലോ

പാര്‍ക്കുന്നേ-കന്‍, നേര്‍ക്കുന്ന-ന്യന്‍

സാക്ഷിച്ചന്യനിവന്‍-താ-ന്‍ ദൈ-വം.

ദാവീദിന്‍ -മകള്‍ കുന്നി

നമ്മെ വിളിച്ചാള്‍ സ്നേ-ഹ-ത്താല്‍ -തന്‍

പന്തിയിലേ-ക്കീനാളില്‍

വരുവിന്‍ നമ്മള്‍ക്കാ-മോദി-ക്കാം.

അവളോടൊ-ന്നിച്ചുല്‍ഘോഷിക്കാം

തല്‍ഫലമീശന്‍ താ-നെ-ന്നേ-വം.

കന്യകയായ്‌-നല്ലാരില്‍

പൈതലിനെ പ്രസവി-ച്ചോ-ളേ-വള്‍

സംഗമരാ-ഹിത്ൃത്തില്‍

സ്തന്ൃയവുമുണ്ണിയുമെ-ന്നാര്‍-ക-ണ്ടു

അദ്ഭുതവാ-ര്‍ത്ത, വിസ്മയ വാര്‍ത്ത

വാദിഗണം വായ്‌ മു-ടീ-ട-ട്ടെ.

താതയുതം-നീ ദൈവം

അതിനാല്‍ ജാതികള്‍ തന്‍-ന-ന്ദ-നയാം

തിരുസഭ നി-ന്നുദയത്തെ

സങ്കീര്‍ത്തിച്ചഭിമാ-നം-കൊള്‍-വൂ

പ്രേമം-നല്‍ക, ക്ഷേമം-നല്‍ക.

തല്‍ദാതാവാം താ-തന്‍-ധന്യന്‍.

മഹിതാത്മാ-വേശായാ

വിക്രമിയെന്നാനീ-മശി-ഹാ-യെ

വിസ്മയജ-ന്‍മത്താല-

ങ്ങത്ഭുതമെന്നും ഹാ-കൊ-ണ്ടാ-ടി

അവനോ-വീരന്‍, വിസ്മയ-നീയന്‍

ഏശായായുല്‍ഘോ-ഷി-ച്ചോ-ണം. 

ദൂതവര൯-മശിഹായെ

ഉടയോനെന്നാഹ്വാ-നം-ചെയ്തു.

ഇല്ലല്ലോ-ദുതന്മാര്‍

കഴുടയോനങ്ങനെ-മനു-ജോ-ല്‍ഭു-തന്‍

അവനോ-ദൈവം, ദൈവോല്‍ദഭു-തന്‍

അതിനാല്‍ ഗവ്രിയേ-ലിന്‍-നാഥന്‍.

കാതതിലൂ-ടുള്‍ പൂകി

ബാലിക തന്നില്‍ വ-ചനം-വാണു

ഉദരത്തീ-ന്നിപ്പാരില്‍

കായികമായിജ്ജാ-തം-ചെ-യ്തു

ശിശുവോ-വൃദ്ധന്‍-; പരമാശ്ചര്യം!

ഇക്കഥ സംഭ്രമമാര്‍-ക്കേ-കീ-ടാ.

ആരിവനാര്‍-തന്‍സുനു?

മറിയാമില്‍ സംജാ-തം-ചെ-യ്തോന്‍

സത്യമയന്‍ - ദൈവത്തീ

ന്നുദയം ചെയ്തൊരു ദൈ-വം-ത-ന്നെ

ദ്യോവില്‍ -ദൈവം, മന്നില്‍ -മര്‍ത്യന്‍,

സന്ദേഹിപ്പോന്‍ ശാ-പാ-ര്‍ഹന്‍-താന്‍. മൊറിയൊ റാഹോം....

 

(മാര്‍ യാക്കോബിന്റെ ബോവുസ്സൊ)

 

പാടിന്‍ പാടിന്‍ പാടിന്‍ പാടിന്‍ ഹാലേലുയ്യാ

ആട്ടിടയന്മാര്‍ ബേതലഹേമില്‍ പാടിയപോലെ

 

പൈതലിനെന്നോണം ബാലിക പാലേകീടുമ്പോള്‍

ദാനം ചെയ്താന്‍ ബീജങ്ങള്‍ക്കായ്‌ നീരും മഞ്ഞും

 

വിശ്വാസത്തിന്നാത്മാവാല്‍ നീ ബോധിക്കേണം

മേലും കീഴും സമ്പൂര്‍ണ്ണം വാഴുന്നുണ്ടീശന്‍.

 

കേള്‍വിക്കാര്‍ കേട്ടില്ലെന്നാലും കേട്ടെന്നാലും

ജീവന്‍തന്‍ചൊല്‍ ചൊല്ലുന്നോനേ ചൊല്ലു ചൊല്ലു

 

നൈര്‍മ്മല്യത്തോടന്‍പും നിറയുന്നോളേ! ശാന്തി!

താതന്‍തന്‍ നിക്ഷേപം പേറും നൌകേ ശാന്തി! 

 

നിര്‍മ്മലമാകും മാണികൃത്തിന്‍ മുത്തേ ശാന്തി!

നിന്നില്‍ജാതം ദൈവസുതന്‍ ചെയ്തതിനാല്‍ ശാന്തി!

 

പാടിന്‍ പാടിന്‍ പാടിന്‍ പാടിന്‍ ഹാലേലുയ്യാ

ആട്ടിടയന്മാര്‍ ബേതലഹേമില്‍ പാടിയപോലെ.

 

രണ്ടാം കൗമാ

(ആബെൊക്‌ സബുവോ)

 

ജഗതീരക്ഷക മശിഹായേ

പെറ്റോളാം മറിയാം ധന്യ

കുറിയേ....കൂറിയേ

 

(തെശഓയറഹെ)

 

ഒമ്പതുമാസം-മറിയാമേന്തി

ജനകേശന്‍-തന്‍, വലമായ്‌ വാ-ഴ്വോ-നെ

തേരിലമര്‍ന്നോന്‍-വാണുദരത്തില്‍

തേജോധാ-രി, പാഴ്ത്തുണികള്‍ ചുറ്റി

ന-രനായ്‌ ദൈവം

സുതസഞ്ചയമൊത്താദമിനെ

സംര-ക്ഷിപ്പാ-നാ-ശ്ച-ര്യം.      ബാറെക്മോര്‍-ശുബഹോ....മെനഓലം....

 

ഏന്തിമറിയാം-സര്‍വ്ൃവംഭരനെ

ഉല്‍ഘോ-ഷിച്ചാള്‍-സ്പുടമവനോ-ടേ-വം

ഉന്നത സുനോ-നരവംശത്തെ

സംരക്ഷി-പ്പാന്‍, ഹിതമൊടുതാ-ണെ-ത്തി *

മെ-യ്യാര്‍ന്നോനേ!

നിഖിലാധീശാത്മജനേ! നിന്‍

മാതാ-വാകും-ഞാ-ന്‍ ധന്യ!

(ന്ഹെസ്‌ ഈറൈ-റമൊ?)

 

അധിനാഥന്‍-ജനിയാര്‍ന്നു പാഴ്ത്തുണിയാ-ലാവൃതനായ്‌

പാര്‍ത്തപ്പോള്‍-വാനവരാം  ഈറയരും-ദൂതരുടെ 

വ്യദ്യൂഹമതും-വന്നെത്തീ കാഹള നാ-ദത്തോടെ

ഹാലേലുയ്യാ-ഉഹാലേലുയ്യാ താഴ്മ വരി-ച്ചോന്‍ ധന്യന്‍.

ബാറെക് മോര്‍-ശുബഹോ....മെനഓലം....

സൃഷ്ടികളെ-രക്ഷിപ്പാന്‍ ദാവീദിന്‍ നന്ദിനിയില്‍

സംജാതം-ചെയ്തോനാം  മിശിഹായേ-ബേതലഹേം

പുക്കുടനെ-കാണ്‍കെന്ന ങ്ങിടയൊരൊട-ത്യാനന്ദം

ഹാലേലുയ്യാ-ഉഹാലേലുയ്യാ മാലാഖാ -യറിയിച്ചു. 

 

(ബീഖൊയ്‌ മറിയാം)

 

ജഗതിരക്ഷക മിശിഹായെ പെറ്റോളാം മറിയാം ധന്യ.

1.കതിരേറിടും കതിരോനീ ലോകം ദര്‍ശിപ്പാനെത്തി-

പ്രേക്ഷക ലോകത്തി. ന്നക്ഷികള്‍ മാഞ്ചായ്വാന്‍

നരരുപത്തില്‍ സസ്നേഹം ചെയ്താനുദയം ലോകത്തില്‍.

 

2.മഹിമാവിന്‍ മഹിതം രൂപം മഹിമാവീ മാനുഷനേകാന്‍

മാനുഷവേഷത്തില്‍  വെളിവായി മന്നില്‍

പൂര്‍ണ്ണം താതേശനു തുല്യന്‍  പൂര്‍ണ്ണം നമ്മള്‍ക്കും തുല്യന്‍. 

3.സ്വര്‍ഗ്ലീയസുതന്‍ പ്രേക്ഷിതനായ്‌ മേലീന്നും ഭൂലോകത്തില്‍

ഉന്നത സ്വര്‍ഗ്ഗത്തില്‍ ഭാമികരെയേറ്റി

ദൈവികമാം ബാന്ധവമേകി ദൈവത്തെ പ്രീണിപ്പിക്കാന്‍.

 

4. എരിതീ ജ്വാലയിലെരിയായ്വാന്‍ സ്രോപ്പേന്‍മാര്‍ വദനം മൂടി

നിര്‍മ്മല നാദത്താ ലാരേകിര്‍ത്തിക്കു- 

ന്നവനെ ശിശുപോല്‍ സാധു സ്ത്രീ താരാട്ടിത്താലോലിച്ചു.

 

5.ഗ്രഹയൂഥത്തെയാംഗൃത്താല്‍ കാലാവസ്ഥിതിയുളവാം മ-

ട്ടത്ഭുതവേഗത്തില്‍ പായിച്ചീടുന്നോന്‍. 

നീന്തി ശിശുപോല്‍ സ്വകജനിയാല്‍  ശ്രീയാര്‍ന്നൊരു ബേതലഹേമില്‍.

 

(തഈകുല്‍ഖുന്‍ൻ)

 

സംരക്ഷിത-ജാതികളേ! വരുവിന്‍ പാടിന്‍

തനയന്‍ തന്‍ ജനനത്തില്‍ സ്തോത്രം പാടിന്‍ 

 

താഡിപ്പിന്‍-താഡിപ്പിന്‍-കരമിന്നാളില്‍ 

തനയന്‍ തന്‍-ജനനത്തില്‍ -സ്തോദ്രതം പാടിന്‍.

 

താണുപറ-ന്നീറേന്‍മാര്‍-ബേതലഹേമില്‍

തനയന്‍ തന്‍-ജനനത്തില്‍-സ്തോത്രം പാടി.

 

അപഥം വിട്ടപരന്മാര്‍-തിരികെ വന്നു

തനയന്‍ തന്‍ -ജനനത്തില്‍-സ്തോഖ്രം പാടി. 

 

സുവിശേഷ-ഗ്രഹണത്താ-ലജപാലന്‍മാര്‍ 

തനയന്‍തന്‍-ജനനത്തില്‍ സ്തോത്രം പാടി.

 

അവരമിത -പ്രമദത്തില്‍ -ബേതലഹേമില്‍

ഈ ജനന-പ്പെരുന്നാളില്‍-സ്തുതി പാടുന്നു.

 

മശിഹായാല്‍ -രക്ഷിതരാം- സൃഷ്ടികളെല്ലാം

തനയന്‍ തന്‍-ജനനത്തില്‍-സ്തോടര്രം പാടി.

 

വ്യോമത്തീ-ന്നിറയര്‍തന്‍-വ്യൂഹം താണു

തനയന്‍തന്‍-ജനനത്തില്‍ സ്തോത്രം പാടി.

 

കാഴ്ചകളൊ-ത്തിടയന്മാര്‍- വിദ്വാന്മാരും

തനയന്‍തന്‍-ജനനത്തില്‍- സ്തോത്രം പാടി.

 

വിശ്വാസിക-ളേ! സഭതന്‍-സുതരേ! നിങ്ങള്‍

തനയന്‍തന്‍-ജനനത്തില്‍ -സ്തോര്രം പാടിന്‍.

 

വിസ്മയകര-ശിശുവേ! നി-ന്നവതാരത്തെ

വാഴ്ത്തിടുമി-നിവഹത്തില്‍-കൃപചെയ്യേണം.

 

മഹിമയെഴും-വന്ദ്യമതാം-(്രിത്വത്തിന്ന്‌

അനവരതം-സ്തുതി സകലം-ചേര്‍ന്നീടട്ടെ.

(മാര്‍ അപ്രേമിന്റെ ബോവുസൊ)

ജന്മത്താല്‍ വിടുതല്‍ തന്ന  നന്ദനനേ।! കൃപ ചെയ്നാഥാ!

ജന്മത്താല്‍ രക്ഷിച്ചോനാം മിശിഹാ! കാരുണ്യം ചെയ്ക.

 

ആര്‍ദ്രതയാല്‍ ദൈവം താണു ബാലിക തന്നുദരേ വാണു

അദ്രികളും തന്നാംഗ്യത്താല്‍  ഭൂതലവും വിറകൊള്ളുന്നു.

 

കല്‍പ്പനയാലവനേയേറ്റു മാനുഷിതന്‍ ബലഹിീനാങ്കം. 

 

എങ്ങനെയാണത്യാശ്ചര്യം സ്രഷ്ടാവേ! പുല്‍ക്കൂടേറ്റു.   

എങ്ങനെയാപ്പുല്‍ക്കൂടേറ്റു  സിംഹത്തിന്‍ ശിശുവിന്‍ ശക്തി

 

എങ്ങനെയാ വിശ്വചംഭരനെ കന്ൃകയാം പെണ്‍കുഞ്ഞേന്തി.

ജന്മത്താല്‍ വിടുതല്‍ തന്ന...  ജന്മത്താല്‍ രക്ഷിച്ചോനാം....

 

മുന്നാം കൗമാ

(ആനിഹ്‌ മൊറിയൊ)

കര്‍ത്താവേ! നല്‍കാശ്വാസം നിന്‍ സല്‍ഭവനങ്ങള്‍ക്കുള്ളില്‍

വാങ്ങിപ്പോയോര്‍ക്കായ്‌ കൃപയീ ഞങ്ങള്‍ക്കും

അടിയാര്‍ക്കുമവര്‍ക്കും പറ്റും  കുറ്റങ്ങളെ മാറ്റീടേണം.

 

(ആബോഹൈന്‍ വാഹൈന്‍) കര്‍ത്താവേ! നല്‍കാശ്ചാസം

ഉത്ഥാനത്തിന്‍ നാളോളം- താല്‍ക്കാലികമാമിജജീവന്‍ 

വിട്ടപിതാക്കള്‍ക്കും ഭാതൃജനങ്ങള്‍ക്കും 

കാന്തിയെഴുന്നറകള്‍ക്കുള്ളില്‍ നല്‍കീടാശ്വാസം

അവരെയോര്‍ക്കുന്നാള്‍ കബറുള്ളസ്ഥികളറിയേണം

നിന്‍ കല്പന മണ്‍മയരാമാ-

ദാമൃര്‍ക്കുയിരേകീടുമ്പോള്‍

കാന്തിയണിഞ്ഞിട്ടവര്‍ നിന്നോ- ടൊപ്പം മണവറയില്‍ പുകി

ഉയിരേകും നിന്നെ സ്തോത്രം ചെയ്യേണം. 

                                                                             ബാറെക്മോര്‍ -ശുബഹോ....

 

ആര്‍ക്കായ്‌ കാഴ്ചകളിവിടെയണ- യ്ക്കുന്നോ ഭാഗ്യമവന്നേറ്റം

മേല്‍ സ്വര്‍ഗ്ഗത്തിലവന്നോര്‍മ്മയതുണ്ടാകും

ഗോത്രപ്പേരുകളോര്‍മ്മയ്ക്കായ്‌ കര്‍ത്താവിന്‍മുമ്പില്‍

കാണ്മാന്‍ കല്ലുകളില്‍ മോശ കൊത്തിയതോര്‍ക്കു മ്പോള്‍

നിങ്ങള്‍ തന്‍ മൃതര്‍ പേരുകളെ

ഓര്‍ക്കാനും പള്ളിയിലിവിടെ

എഴുതാനും മേല്‍ സ്വര്‍ഗ്ഗത്തില്‍  മശിഹാതന്‍ വരവില്‍ തന്നോ-

ടവര്‍ മോദിപ്പാനും ചേര്‍പ്പിന്‍ പ്രിസ്തായില്‍.  മൊറിയോ....

(മാര്‍ ബാലായിയുടെ ബോവുസ്സോ)

കരുണ നിറഞ്ഞവനേ! -പുനരുത്ഥാനത്തില്‍

നിന്നുടെ സൃഷ്ടിയെ നീ-പുതുതാക്കീടണമേ.

നിന്നില്‍ ശരണത്താല്‍-നിദ്രയിലായ്‌ നിന്റെ

വരവിനു കാത്തീടും-മൃതരില്‍ കനിയണമേ.

അവരബറാഹത്തി-ന്റെയുമിസഹാക്കുടെയും

യാക്കോബിന്നുടെയും-മടിയില്‍ പാര്‍ക്കണമേ.

വന്നവനും വരുവോ-നും മൃതര്‍ തന്നുയിരും

സുതനെന്നു ശരീരാ-ത്മാക്കള്‍ പാടണമേ.

ഫഹാലേ....ഉഹാ....ഉഹാ.... ദൈവമേ നിനക്കു സ്തുതി...

കരുണയുള്ള ദൈവമേ! നിന്റെ കരുണയാൽ ഞങ്ങ ളോടു കരുണചെയ്യണമെ. മൊറിയാ........

148, 149, 150 മറ്റുമുറാകൾ

ഉറങ്ങിയവരേ! നിങ്ങൾ ഉണർന്നെഴുന്നേറ്റു സ്തുതിപ്പിൻ ആകാശത്തിൽനിന്ന് കർത്താവിനെ സ്തുതിപ്പിൻ. ഉന്നതങ്ങ ളിൽ അവനെ സ്തുതിപ്പിൻ.

ആദിത്യചന്ദ്രൻമാരേ! അവനെ സ്തുതിപ്പിൻ. പ്രകാശ മുള്ള സകലനക്ഷത്രങ്ങളുമേ അവനെ സ്തുതിപ്പിൻ. ആകാ ശങ്ങളുടെ ആകാശങ്ങളും ആകാശങ്ങൾക്കു മീതെയുള്ള വെള്ളങ്ങളുമായുള്ളാവേ! അവനെ സ്തുതിപ്പിൻ. അവ കർത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ.

ഭൂമിയിൽനിന്നു മഹാസർപ്പങ്ങളും എല്ലാ ആഴങ്ങളും അഗ്നിയും കഴയും തൽഗോയും ഗ്ലീദോയും, അവന്റെ വ നപ്രകാരം പ്രവർത്തിക്കുന്ന കാറ്റുകളും കൊടുങ്കാറ്റുകളുമേ കർത്താവിനെ സ്തുതിപ്പിൻ.

ഭൂമിയിലെ രാജാക്കൻമാരും സകലജാതികളും ഭൂ യിലെ പ്രഭുക്കൻമാരും സകല ന്യായാധിപതിമാരും ശി ക്കളും കന്യകമാരും വൃദ്ധൻമാരും യൗവനക്കാരുമായ ള്ളാരേ! കർത്താവിനെ സ്തുതിപ്പിൻ. ഇവർ കർത്താവി നാമത്തെ സ്തുതിക്കട്ടെ.

മറിയം പറഞ്ഞതെന്തെന്നാൽ, എന്റെ ദേഹി കർത്താ വിനെ പുകഴ്ത്തുന്നു. എന്റെ ആത്മാവ് എന്നെ ജീവിപ്പിക്കുന്ന വനായ ദൈവത്തിൽ സന്തോഷിച്ചു. എന്തെന്നാൽ അവൻ തന്റെ ദാസിയുടെ താഴ്മയെ നോക്കിക്കണ്ടിരിക്കുന്നു. കണ്ടാലും ഇതു മുതൽ സകല വംശങ്ങളും എനിക്കു ഭാഗ്യം തരും.

എന്തെന്നാൽ ശക്തിമാനും പരിശുദ്ധ നാമമുള്ളവനും ആയവൻ വലിയ കാര്യങ്ങളെ എങ്കൽ പ്രവർത്തിച്ചിരിക്കു ന്നു. അവന്റെ കരുണ അവനെ ഭയപ്പെടുന്നവരുടെ മേൽ തല മുറകളായും വംശങ്ങളായും ഉണ്ടാകുന്നു.

അവൻ തന്റെ ഭുജംകൊണ്ട് ജയം ഉണ്ടാക്കി. തങ്ങളുടെ ഹൃദയവിചാരങ്ങളിൽ അഹങ്കാരികളെ ഛിന്നിപ്പിച്ചു. അവൻ ബലവാന്മാരെ സിംഹാസനങ്ങളിൽനിന്ന് മറിച്ചിടുകയും താഴ്മയുള്ളവരെ ഉയർത്തുകയും ചെയ്തു. ഇ

അവൻ വിശപ്പുള്ളവരെ നന്മകൾകൊണ്ട് സംപൂർണ്ണരാ ക്കുകയും സമ്പന്നന്മാരെ വ്യർത്ഥമായി അയയ്ക്കുകയും ചെയ്തു. അവൻ നമ്മുടെ പിതാക്കന്മാരായ അബ്രഹാമി നോടും അവന്റെ സന്തതിയോടും സംസാരിച്ച പ്രകാരം എന്നേക്കും അവന്റെ കരുണയെ ഓർത്തുകൊണ്ട് അവന്റെ ദാസനായ ഇസ്രയേലിനെ സഹായിച്ചു. ആമ്മീൻ.

കർത്താവിനു ഒരു പുതിയ പാട്ടിനെയും നീതിമാൻമാ രുടെ സഭയിൽ അവന്റെ സ്തുതിയെയും പാടുവിൻ. ഇ യേൽ തന്റെ സൃഷ്ടാവിൽ സന്തോഷിക്കയും സെഹിയോന്റെ പുത്രൻമാർ തങ്ങളുടെ രാജാവിൽ ആനന്ദിക്കയും ചെയ്യട്ടെ

നീതിമാൻമാർ ബഹുമാനത്താൽ ബലപ്പെടും. അവർ തങ്ങളുടെ കട്ടിലുകളിൻമേൽ അവനെ സ്തുതിക്കയും തങ്ങ ളുടെ കണ്ഠങ്ങൾകൊണ്ട് ദൈവത്തെ പുകഴ്ത്തുകയും ചെയ്യും.

കർത്താവിനെ അവന്റെ ശുദ്ധസ്ഥലത്ത് സ്തുതിപ്പിൻ. അവന്റെ ശക്തിയുടെ ആകാശത്തട്ടിൽ അവനെ സ്തുതിപ്പിൻ.

തപ്പുകളാലും ചതുരത്തപ്പുകളാലും അവനെ സ്തുതി പിൻ. രസമുള്ള കമ്പികളാൽ അവനെ സ്തുതിപ്പിൻ, നാദ മുള്ള കൈത്താളങ്ങളാൽ അവനെ സ്തുതിപ്പിൻ. എല്ലാ ശ്വാസവും കർത്താവിനെ സ്തുതിക്കട്ടെ. ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു.

ത്രിത്വത്തിനു സ്തുതി. ത്രിത്വത്തിനു സ്തുതി. തി ക്കപ്പെട്ടതും ഉണ്മയായതും ആദിയുമന്തവുമില്ലാത്തതുമായ ത്രിത്വത്തെ ഞങ്ങൾ സ്തുതിക്കുന്നു. ദൈവമേ! എല്ലാനേരത്തും സ്തുതി നിനക്കു യോഗ്യമാകുന്നു. 

(മാവുര്‍ബൊ-തുബൈക്ക്‌)

1.ഹാ! നിന്‍ ഭാഗ്യം ദാവീദിന്‍ മകള്‍ മറിയാമേ!

ദൈവം നിന്നില്‍നിന്നു ശരീരം പുണ്ടി-

ട്ടാദാമ്ൃയരെയടിമയൊഴിച്ചെല്ലാം വീണ്ടു.

2.നിബിയന്മാര്‍ ശ്ലീഹന്മാര്‍ സഹദേന്മാര്‍ നയവാന്‍-

മാരാചാര്യന്മാര്‍ ലേവിയരായോരേ!

പ്രാര്‍ത്ഥിപ്പിന്‍ മശിഹാ കൃപ ചെയ്വാന്‍ ഞങ്ങ-ടെമേല്‍

ബാറെക്മോര്‍-ശുബഹോ....മെനഓലം....

3.നിന്‍ഗാത്രം ഭക്ഷിച്ചും നിന്‍രക്തം പാനം

ചെയ്തും ശരണത്താല്‍ മൃതരായോര്‍ക്കാശ്വാ-

സത്തോടോര്‍മ്മയുമലിവോടുളവാക്കെന്‍ നാഥാ!                   മെനങാലം....

 

4. മാലാഖാ നാഥാ നിന്നുടെ മാതാതാനും

പരിശുദ്ധന്മാരുമണയ്ക്കും പ്രാര്‍ത്ഥനയാല്‍

ശുശ്രൂ-ഷകള്‍ കൈക്കൊണ്ടരുള്‍ ചെയ്യേണം.

 

സഹോദരന്മാർ ഒരുമിച്ചു വസിക്കുന്നത് എത്ര നയ എത്ര സൗന്ദര്യവുമാകുന്നു.

അത് അഹറോന്റെ തലയിന്മേലും അവന്റെ അങ്കിയുടെ നെഞ്ചിൻമേൽ വീണുകിടക്കുന്ന താടിയായ അവന്റെ താടി യിൻമേലും ഒലിക്കുന്ന തൈലം പോലെയും സെഹിയോൻ മല മേൽ പൊഴിയുന്ന ഹെർമ്മോൻ മഞ്ഞുപോലെയും ആകുന്നു. എന്തെന്നാൽ അവിടെ കർത്താവ് എന്നേക്കും അനു ഗ്രഹത്തെയും ജീവനെയും കല്പിച്ചു. ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു. 

 

ഉറങ്ങിയവരെ നിങ്ങൾ ഉണർന്നെഴുന്നേറ്റു സ്തുതിപ്പിൻ. ആകാശത്തിൽനിന്ന് കർത്താവിനെ സ്തുതിപ്പിൻ. ഉന്നതങ്ങളിൽ അവനെ സ്തുതിപ്പിൻ. ആദിത്യചന്ദ്രൻമാരേ! അവനെ സ്തുതിപ്പിൻ. പ്രകാശമുള്ള സകലനക്ഷത്രങ്ങളുമേ അവനെ സ്തുതിപ്പിൻ. ആകാശങ്ങളുടെ ആകാശങ്ങളും ആകാശങ്ങൾക്കുമീതെയുള്ള വെള്ളങ്ങളുമായുള്ളാവേ! അവനെ സ്തുതിപ്പിൻ. അവ കർത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ. ഭൂമിയിൽനിന്നു മഹാസർപ്പങ്ങളും എല്ലാ ആഴങ്ങളും അഗ്നിയും കഴയും തൽഗോയും ഗ്ലീദോയും, അവന്റെ വചനപ്രകാരം പ്രവർത്തിക്കുന്ന കാറ്റുകളും കൊടുങ്കാറ്റുകളുമേ കർത്താവിനെ സ്തുതിപ്പിൻ ഭൂമിയിലെ രാജാക്കൻമാരും സകലജാതികളും ഭൂമിയിലെ പ്രഭുക്കൻമാരും സകല ന്യായാധിപതിമാരും ശിശുക്കളും കന്യകമാരും വൃദ്ധൻമാരും യൗവനക്കാരുമായുളാരേ! കർത്താവിനെ സ്തുതിപ്പിൽ ഇവർ കർത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ. കർത്താവിനു ഒരു പുതിയ പാട്ടിനെയും നീതിമാൻമാരുടെ സഭയിൽ അവന്റെ സ്തുതിയെയും പാടുവിൻ. ഇസ്യേൽ തന്റെ സൃഷ്ടാവിൽ സന്തോഷിക്കയും സെഹിയോന്റെ പുത്രൻമാർ തങ്ങളുടെ രാജാവിൽ ആനന്ദിക്കയും ചെയ്യട്ടെ.

 

നീതിമാൻമാർ ബഹുമാനത്താൽ ബലപ്പെടും. അവർ തങ്ങളുടെ കട്ടിലുകളിൻമേൽ അവനെ സ്തുതിക്കയും തങ്ങളുടെ കണ്ഠങ്ങൾകൊണ്ട് ദൈവത്തെ പുകഴ്ത്തുകയും ചെയ്യും. കർത്താവിനെ അവന്റെ ശുദ്ധസ്ഥലത്ത് സ്തുതിപ്പിൻ. അവന്റെ ശക്തിയുടെ ആകാശത്തട്ടിൽ അവനെ സ്തുതിപ്പിൻ. തപ്പുകളാലും ചതുരത്തപ്പുകളാലും അവനെ സ്തുതി പിൻ, രസമുള്ള കമ്പികളാൽ അവനെ സ്തുതിപ്പിൻ. നാദമുള്ള  കൈത്താളങ്ങളാൽ അവനെ സ്തുതിപ്പിൻ. എല്ലാ ശ്വാസവും കർത്താവിനെ സ്തുതിക്കട്ടെ. ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറൊർ. ത്രിത്വത്തിനു സ്തുതി. ത്രിത്വത്തിനു സ്തുതി. തി ക്കപ്പെട്ടതും ഉണ്മയായതും ആദിയുമന്തവുമില്ലാത്തതുമായ ത്രിത്വത്തെ ഞങ്ങൾ സ്തുതിക്കുന്നു. ദൈവമേ! എല്ലാനേ രത്തും സ്തുതി നിനക്കു യോഗ്യമാകുന്നു.

(തുടര്‍ന്ന്‌ ദൈവമാതാവിന്റെയും പരിശുദ്ധന്മാരുടെയും മരിച്ചവരു

ടെയും കുക്കിലിയോന്‍)

(മാര്‍ അപ്രേമിന്റെ ബോവുസ്സോ)

ഞങ്ങള്‍തന്‍ കര്‍ത്താവേ! നീ  കാരുണ്യം ചെയ്ഞങ്ങള്‍മേല്‍

നിന്‍മാതാവും കാദീശന്‍-  മാരും ചെയ്യും യാചിപ്പാല്‍.

 

മറിയാമ്മിന്നായ്‌ ശ്ലോമ്മൊ വ- ന്നറിയിച്ചോരാ മാലാഖാ

ദൈവം യോജിപ്പായെന്നായ്‌  വന്നറിവിങ്ങേകീടേണം. 

 

പനിനിര്‍ ഹാനനിയാദ്യര്‍ മേല്‍  വീഴ്ത്തിയൊരാ മാലാഖാ താന്‍

മൃതര്‍ തന്നസ്ഥിക്കുട്ടത്തില്‍  കൃപയാം നീര്‍ വീഴ്ത്തീടേണം.

 

ഞങ്ങള്‍ തന്‍ കര്‍ത്താവേ! നീ കാരുണ്യം ചെയ്‌ ഞങ്ങള്‍ മേല്‍.

നിന്‍ മാതാവും കാദീശന്‍ മാരും ചെയ്യും യാചിപ്പാന്‍.

 

പ്രദക്ഷിണം-തീജ്വാലയ്ക്ക്‌

(ബസുല്‍ത്തൊ യെല്‍ദാസ്‌)

 

ഈശനുമീ-മര്‍ത്യന്മാര്‍ക്കും  മദ്ധ്യമനാ-കും വചനേശന്‍

തന്നെപ്പെറ്റാള്‍ കന്യകയാ-ശ്ച-ര്യം. 

ജ്വാലയണി-ഞ്ഞോന്‍ തനുവേ-ന്തി ഞങ്ങളെ സംരക്ഷിപ്പാനായ്‌

മാനവരുപം പുണ്ടാനാ-ശ്ച-ര്യം

ഒമ്പതുമാ-സം ചെന്ന-പ്പോള്‍ ജനനീമു-്രയ്ക്കേതും കേടെന്യേ

വെളിയില്‍ വന്നാനാ-ശ്ച-ര്യം

മുപ്പതുവ-ത്സരമിപ്പാ-രില്‍ വാണെങ്ങള്‍-ക്കായ്‌ പാടോറ്റു

മനസ്സാമരണം പൂണ്ടാനാ-ശ്ചരയം

മൂന്നുദിനം-കബറില്‍ മേ-വീ- ൂത്ഥിതനായ്‌ സ്വര്‍ഗ്ഗാരോഹം

ഹാലേലുയ്യാ ചെയ്താനാശ്ചര്യം

ദാവീദിന്‍ ഗീതം-പോലെ

കാലാതീതം-താതനില്‍-നി ന്നുളവായോനാം സുതനാം മ-ശിഹാ-യെ

 

തിരുവുള്ള-ത്താ-ല്‍ ദാവി-ദിന്‍ നന്ദനനാ-യ്‌ വിമലതയോ-ലും

കന്യക കാലത്തികവില്‍ പ്ര-സവി-ച്ചു.

നമ്മുടെ രക്ഷയ്ക്കായ്‌ വ-ന്നോന്‍ മശിഹായാം-നാഥന്‍ നു-നം

ഏക്രപ്രകൃതി ഏകന്‍ സുത -നേ-കന്‍

താതന്നും-മറിയാമിന്നും ഏകസുതന്‍-പൂര്‍വ്വജന-ന്ത്യന്‍

മേലൊരുനാളും ഭേദം കു-ടാ-ത്തോന്‍

ഭാവവുമാ-ളും രണ്ടു-ണ്ടെ ന്നോതീടു-ന്നോന്‍ ശാപാ-ര്‍ഹന്‍

ഹാലേലുയ്യാ നരകമവന്‍-നേ-ടും          ബാറെക്മോര്‍-ശുബഹോ....

 

ഭാഗ്യവതീ-എന്നൊടു ചൊല്‍-ക എവ്വണ്ണമാ-ദരവോടേ്റു

പാരും വാനും-നിറയുന്നോ-നേ-നീ

കാതതിലൂടൊളിവായേ-റി നിശ്ചലമാ-യുദരേവാ-ണാന്‍

തിരുഹിതമായ്‌ തന്‍ബലമെന്നേ-താ-ങ്ങി.

മുട്ടിന്മ-ല്‍ ഞാന്‍ നിലകൊണ്ടു ലോകപുരാതനനെപ്പെ- റ്റേന്‍

ഹാലേലുയ്യാ രക്ഷിച്ചാന്‍-ലോകം.   മെനഓാലം....

 

പ്രവചനമാം-ദൃഷ്ടാന്ത-ങ്ങള്‍ ഉപമകളും-സാര്‍ത്ഥകമായീ

നൃപദാവിദിന്‍ മകളാം മ-റി-യാ-മില്‍

പുരുഷ ബന്ധം തീണ്ടാ-തെ പൂര്‍വ്വികനെ-കന്യകപെറ്റു 

ഗരുഡേശ്വരനെ-പ്രാക്കിളിതാ-ന്‍ പോറ്റി.

നിജബലിയാ-ല്‍പാപം നീ-ക്കി പാഴ്ബലിയി-ന്നുലകിനെ വീ-ണ്ടോ

രജപോതത്തെ പെണ്ണാടും-പെ--്റു

താതനില്‍-നിന്നാഗതനായി ദാവിദിന്‍-സുതയില്‍ ജാ-തം

ചെയ്തുലകത്തെ രക്ഷിച്ചോന്‍-ധ-ന്യന്‍

 

ശ്ലീഹാവായന

എഡ്ബാ 1: 1-12

(ഏവന്‍ഗേലിയോനു മുമ്പ്-പെത്ഗോമൊ)

ഹാലേ....ഉഹാലേ.... നാഥന്‍ ചൊന്നെന്നോടെന്‍തനയന്‍

നീ-ഇന്നാള്‍ നിന്നെയുല്‍പ്പാദിപ്പിച്ചേന്‍.... ഹാലേ....

 

ഏവന്‍ഗേലിയോന്‍

ലൂക്കോസ്‌ 2: 1-20

(തെശ്ബുഹുത്തൊ ലാലോഹൊ)

ഉളവാക! സ്തുതി ദൈവ-ത്തിനുവാനി-ല്‍

ധരണിയതില്‍ ശാന്തി

നല്ലൊരു ശരണം നര ലോ-കര്‍ക്ക്‌

 

(മാനീസ്സൊ-അല്‍ബേത്ലഹേം)

ബേതലഹേം വഴി പോകുമ്പോള്‍

ഞാനൊരു പെണ്‍മണിയെ കണ്ടു

കന്യകയവളോ സ്തന്യവതി

ഏന്തുന്നവളൊരു പൈതലിനെ

കന്യകയാണവള്‍ മാതാവാ-

ണിശാ കൃപവരസമ്പൂര്‍ണ്ണ 

മാനസധിരത നല്‍കിക്കൊ-

ണ്ടോതി മഹാത്ഭുതമെന്നോടായ്‌

വത്സലനെത്താലോലിക്കും

ദാവീദാത്മജമറിയാമിന്‍

സ്നേഹമനോഹരമാം നാദം

നുകരാം തെല്ലിട കഴിയുമ്പോള്‍

സുനു രഹസ്യ പരമ്പരയാല്‍

രുപികൃതയാം കന്യകയെ

കാണ്മാനേശായാ നിബിയേ!

ആഗതനാവുക സാമോദം

കാണ്‍ക കിടക്കുന്നമ്മനുവേല്‍

ആപ്പെണ്‍കൊടിയുടെ തിരുമടിയില്‍

സ്തന്യമവന്‍ പാനം ചെയ്യു

ന്നത്ഭുതമൊരു പൈതലിനെപ്പോല്‍.

അവനേ വന്നു നിരീക്ഷിച്ചി-

ട്ടാമോദത്തൊടു വാഴ്ത്തിടുക.

നിന്നൊടു ചേര്‍ന്നാനന്ദിപ്പാന്‍

ദര്‍ശകരെചെയ്കാഹ്വാനം.

അവനാഗതനായ്‌ നിറവേറ്റി

ദര്‍ശകരുടെ ദൃഷ്ടാന്തങ്ങള്‍

 

(യൌമൊഖ്‌ ലോഖി)

മാനവ-വ-ല്‍സലനേ! പുരുഷാ-ന്തരമായ്‌

അണയും തേ-ദിവസം തവസ-ന്നിഭമാം

നിന്‍ പ്രദമം-ജനനം നാഥാ! ധന്യം

അതിനാലി-പ്പെരുന്നാ-ളനിശം-കാമ്യം.

നിന്‍നാള്‍ ഞങ്ങളില്‍ നിന്നും പിന്‍-വാങ്ങി

സന്ദര്‍ശി-ച്ചിടുന്നന്‍പാല്‍-വീണ്ടും.

ഈ ദിവസം-മനുജന്നപരി-ത്യാജ്യം

ഈ ദിവസം-വരവില്‍ തവ സ-ന്നിഭമാം.

 

നിശനീളും കോനൂന്‍ മാസം-തന്നില്‍

അതിരില്ലാ-പ്പകലങ്ങുദയം-ചെയ്തു.

സൃഷ്ടികള്‍ മാ-ഴ്കീടും മഴതന്‍-നാളില്‍

ആഹ്ലാദ -പ്രദമാം പ്രഭയാ-ഗതമായ്‌.

ഇടയന്മാ-രല്ലാതാരാ-ണോര്‍ത്താല്‍

ആട്ടിന്‍ കു-ട്ടികളെയാദ്യം കാണ്മോര്‍.

സാക്ഷാല്‍ കു-ഞ്ഞാടിന്‍ ജനിയില്‍ ദൂതും

ആട്ടിടയര്‍-ക്കരികില്‍ വിരവോ-ടെത്തി.

രാജാ-ക്കന്മാര്‍തന്‍ കാലം-പാഞ്ഞു

പെരുന്നാളിന്‍- സ്മൃതിയും പാടേ-മാഞ്ഞു.

പോയ്വരുമി-നരര്‍തന്‍ നിരയില്‍ -നാഥാ!

നിന്‍നാളില്‍-കോയ്മയ്ക്കുപമാ-നം നീ.

പാപികള്‍ മേ-ലിന്നാളന്‍പു-ണ്ടായി

ഞങ്ങള്‍ തന്‍ -ബഹുവാം കടവും-നീങ്ങി.

നാഥാ! നിന്‍-വലുതാം ദിവസം-ഞങ്ങള്‍

ലഘുവാക്കി-ടരുതേ പിഴമാ-യിക്ക.

മൌനമെഴും-ശിശുവെ മറിയാ -മേന്തി

അവനിലഹോ-ലീനം ഭാഷാ-നിവഹം.

സൃഷ്ടിയതിന്‍-ബലമങ്ങവനില്‍-ഗൂഡ്മം

വാഴുമ്പോ-ളവനെ യൌസ്േപ്പേന്തി.

നിന്നുടെ വന്‍-ദിനമാം വിധിയില്‍-നിന്നും

സകല ദിന-ങ്ങളുമുല്‍ഗതിയാര്‍ജ്ജിച്ചു.

ഇപ്പെരുന്നാ-ളിയലും നിക്ഷേ-പത്താല്‍

സകല പെരു-ന്നാളും ്രീയാ-ര്‍ജ്ജിച്ചു.

പാതകിയെ-ത്തേടി കൃപ വ-ന്നിന്നാള്‍

നാളെല്ലാറ്റിലുമീ-നാളുല്‍-കൃഷ്ടം.

ഈ ദിവസം-രക്ഷാപാനം-പേറും

മുന്തിരിതന്‍-നവമാം കനിയിന്‍-കുലയാം

വിത്തുവിത-ച്ചീടും കോനുന്‍-മാസേ

ഉദരത്തീന്നുയിരിന്‍ കതിരും-വീശി.

സ്ലീബാ ആഘോഷം

(കിഴക്കോട്ട്‌ തിരിഞ്ഞുകൊണ്ട്‌ -എക്ക്‌ ബൊ)

 

ബേതലഹേമിലെ ഗുഹ തന്നില്‍

ജാതം ചെയ്താന്‍ സകലേശന്‍

തന്‍മാനത്തിന്നാഗതരായ്‌

പ്രാചിയില്‍നിന്നും പ്രാജ്ഞന്‍മാര്‍

കര്‍ത്താവിനെ വിശ്വാസികളേ!

സ്തോമദ്രസമേതം വാഴ്ത്തിടുവിന്‍

 

(മസ്അക്കോനുസൊ)

ബേതലഹേമില്‍ ദൈവസുതന്‍

ജാതം ചെയ്താനീ ദിവസം

നിബയന്മാര്‍ മുന്‍ചൊല്ലിയതാം

വചനം ലിഖിതം മുദ്രിതഥായ്‌

തിരുജനനത്തെ മാനിച്ചാ-

സ്സീബായെക്കൂപ്പുന്നെങ്ങള്‍

പ്രാര്‍ത്ഥനയോടധുനാ ഞങ്ങള്‍

ഘോഷമൊടിങ്ങനെ പാടീടും.  കുറിയേ....കൂറിയേ....കുറിയേ....

 

(പടിഞ്ഞാറോട്ട്‌ തിരിഞ്ഞുകൊണ്ട്‌-ഏക്ക്‌ബൊ)

 

സുന്ദരിയാം കന്നിയില്‍നിന്നും

മ്യൂനതയെന്നിയെ തനുവേറാന്‍

വാനില്‍ താതന്‍ തന്‍ മടിയില്‍

ന്യുനതയെന്നിയെ നിവസിച്ചാന്‍

സ്തുതിയാല്‍. മേന്‍മേല്‍ നമ്മള്‍ക്ക-

ങ്ങവനെ വാഴ്ത്തിപ്പാടീടാം.

 

(മസ്‌ അക്കോനുസൊ)

ബേതലഹേമിലെ ഗുഹതന്നില്‍

പാലക നുളവായെന്നേവം

ഈ ദിവസത്തില്‍ ദുതന്മാ-

രജപാലന്‍മാര്‍ക്കറിവേകി.

ജാതികളെപ്പെരുന്നാള്‍ ഘോഷി.-

ച്ചാസ്ലീബായെക്കൂപ്പുന്നു.    കുറിയേ....കുറിയേ....കുറിയേ....

 

(വടക്കോട്ട്‌ തിരിഞ്ഞുകൊണ്ട്‌-എക്ക്‌ബൊ)

ദൈവത്തിന്‍ മാതാവേ! നിന്‍

നായകനാം കര്‍ത്താവില്‍ നിന്‍

ഉള്‍ത്തടമഭിമാനം കൊള്‍വൂ

മാനസമാനന്ദിക്കുന്നു.

നിന്നില്‍ നിന്നു ശരീരത്തെ

പുണ്ടവനാം വചനം ദൈവം

തിരുജനനത്തിനുപിമ്പിഹ നിന്‍

കന്യാത്വത്തെ രക്ഷിച്ചു.

(മസ്അക്കോനുസൊ)

ഇന്നൊരു ശിശു ജാതം ചെയ്തു

വിസ്മയമെന്നതിനഭിധാനം

സ്വയമേ ദൈവം ശിശുവ്വേപ്പോല്‍

വെളിവായതു വിസ്മയമല്ലൊ.

അവനേയും രക്ഷാകരമാം

കുരിശിനെയും കൂപ്പുന്നുലകം

പ്രാര്‍ത്ഥനയോടധുനാ ഞങ്ങള്‍

ഘോഷമൊടിങ്ങനെ പാടിടും.   കുറിയേ....കുറിയേ....കുറിയേ....

 

(തെക്കോട്ട്‌ തിരിഞ്ഞുകൊണ്ട്‌ -എക്ക്‌ബൊ)

ഈ ദിനമാത്മജ ജനനത്തില്‍

ഭൂവില്‍ ശാന്തിയതും വാനില്‍

സ്തുതിപരനും നരലോകര്‍ക്ക്‌

ശരണവുമറിയിച്ചീറേന്‍മാര്‍

(മസ്അക്കോനുസൊ)

ഈശാ നാഥാ! സ്പീബാ നിന്‍

ജനനീ പ്രാര്‍ത്ഥനയെന്നിവയാല്‍

മായിച്ചീടുക ഞങ്ങളില്‍ നി-

ന്നുള്‍കോപത്തിന്‍ പ്രഹരങ്ങള്‍

ദിശയെങ്ങും നിന്‍ ശാന്തിയതും

ശമവും നിവസിപ്പിക്കേണം,

പ്രാര്‍ത്ഥനയോടധുനാ ഞങ്ങള്‍

ഘോഷമൊടിങ്ങനെ പാടിടും കുറിയേ....കുറിയേ....കുറിയേ....

 

(വീണ്ടും കിഴക്കോട്ട്‌ തിരിഞ്ഞുകൊണ്്‌)

പട്ടക്കാരന്‍.- ദൂതന്മാര്‍ സേ-വിപ്പോനേ!

ജനം:- ഈശാ! നീ-പരിശുദ്ധന്‍

പട്ടക്കാരന്‍;- ക്രോബേന്‍മാര്‍ വാഴ്ത്തുന്നോനേ!

ജനം:- ശക്താ! നി-പരിശുദ്ധന്‍ 

പട്ടക്കാരന്‍:- രസാപ്പികള്‍ കാദിീ- ശാര്‍പ്പോനേ!

ജനം:- മുൃതിഹീനാ! നീ-പരിശുദ്ധന്‍.

പാപികള്‍ അനുതാപത്തോടൊത്തര്‍ത്ഥിച്ചോതുന്നു

ഞങ്ങള്‍ക്കായ്‌ ജാതം ചെയ്തോനേ! കൃപചെയ്യേണം.

(പടിഞ്ഞാറോട്ട്‌ തിരിഞ്ഞുകൊണ്ട?)

തീമയര്‍ ഹാലാല്‍ -ചൊല്‍വോനേ!

ഈശാ! നീ പരിശുദ്ധന്‍

ആത്മീയര്‍ ശ്ലാ-ഘിപ്പോനേ!

ശക്താ! നീ പരിശുദ്ധന്‍

മണ്യരാഘോ-ഷിപ്പോനേ!

മൃതിഹീനാ-നീ പരിശുദ്ധന്‍.

വിശ്വാസിനിയാം തിരുസഭതന്‍-സുതരര്‍ത്ഥിക്കുന്നു

ഞങ്ങള്‍ക്കായ്‌ ജാതം ചെയ്തോനേ।! കൃപ ചെയ്യേണം.

 

(വടക്കോട തിരിഞ്ഞുകൊണ്ട്‌)

മേലുള്ളോര്‍ മാ-നിപ്പോനേ!

ഈശാ! നീ പരിശുദ്ധന്‍

മദ്ധ്യമര്‍ കീര്‍ത്തി-ക്കുന്നോനേേ

ശക്താ! നീ പരിശുദ്ധന്‍

കീഴുള്ളോര്‍ കുപ്പുന്നോനേ!

മൃതിഹീനാ-നീ പരിശുദ്ധന്‍.

പാപികളനുതാപത്തോടൊത്തര്‍ത്ഥിച്ചോതുന്നു

ഞങ്ങള്‍ക്കായ്‌ ജാതം ചെയ്തോനേ! കൃപ ചെയ്യേണം.

 

(തെക്കോട്ട്‌ തിരിഞ്ഞുകൊണ്ട്‌)

 

നാഥാ! കൃപ ചെയ്തീടേണം

നാഥാ! കൃപ ചെയ്യുക കനിവാല്‍ 

നാഥാ! കര്‍മ്മാര്‍ത്ഥനകളെ നീ കൈക്കൊണ്ടും കൃപ

ചെയ്തീടേണം.

ദേവേശാ! തേ സ്തോത്രം

സ്രഷ്ടാവേ! തേ സ്തോ്രം

പാപികളാം ദാസരിലലിയും മശിഹാരാജാവേ! സ്തോത്രം   ബാറെക്മോര്‍

 

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ... ഇത്യാദി 

 

 

 

 

 

 

 

 

 

പ്രഭാതപ്രാര്‍ത്ഥന

സ്പൂസോ

പുരോഹിതന്‍: ദൈവമേ! നീ പരിശുദ്ധനാകുന്നു.

പ്രതിവാക്യം: ബലവാനേ! നീ പരിശുദ്ധനാകുന്നു.

മരണമില്ലാത്തവനേ! നീ പരിശുദ്ധനാകുന്നു. ഞങ്ങള്‍ക്കുവേണ്ടി കുരിശിക്കപ്പെട്ട മ്ശിഹാ തമ്പുരാനേ ഞങ്ങളോടു കരുണ ചെയ്യണമെ.           (മൂന്നു പ്രാവശ്യം ചൊല്ലണം)

 

പുരോഹിതന്‍: ഞങ്ങളുടെ കർത്താവേ ഞങ്ങളോടു കരുണ ചെയ്യണമെ.

പ്രതിവാക്യം: ഞങ്ങളുടെ കർത്താവേ കൃപതോന്നി ഞങ്ങളോടു കരുണ ചെയ്യൂണമെ. ഞങ്ങളുടെ കർത്താവേ ഞങ്ങളുടെ നമസ്ക്കാരവും ശുശ്രൂഷയും കൈകൊണ്ട്‌ ഞങ്ങളോടു കരുണ ചെയ്യണമെ.

 

പുരോഹിതന്‍: ദൈവമേ സ്തുതി

പ്രതിവാക്യം: സൃഷ്ടാവേ സ്തുതി പാപികളായ അടിയാരോടു കരുണ ചെയ്യുന്ന മ്ശിഹാ രാജാവേ സ്തുതി, ബാറെക്മോര്‍.

 

പുരോഹിതന്‍: സ്വഗ്ലസ്ഥനായ ഞങ്ങളുടെ പിതാവേ, 

പ്രതിവാക്യം: തിരുനാമം പരിശുദ്ധമാക്കപ്പെടണമെ. നിന്റെ രാജ്യം വരണമെ. നിന്റെ തിരുവിഷ്ടം സ്വഗ്ഗത്തിലെപ്പേലെ ഭൂമിയിലും ആകണമെ. ഞങ്ങള്‍ക്ക്‌ ആവശ്യമുള്ള ആഹാരം ഇന്നും ഞങ്ങള്‍ക്കുതരണമെ. ഞങ്ങളുടെ കടക്കാരോടെ ഞങ്ങള്‍ ക്ഷമിച്ചതുപോലെഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കണമെ. പരീക്ഷയിലേയ്ക്കു ഞങ്ങളെ പ്രവേശിപ്പിക്കരുതെ. പിന്നെയോ തിനപ്പെട്ടവനില്‍ നിന്നു ഞങ്ങളെ രക്ഷിച്ചുകൊള്ളണമെ. എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും-എന്നേക്കുംതനിക്കുള്ളതാകുന്നു. ആമ്മീന്‍.

 

പുരോഹിതന്‍: കൃപ നിറഞ്ഞ മറിയമേ,

പ്രതിവാക്യം: നിനക്കു സമാധാനം. നമ്മുടെ കത്താവ്‌ നിന്നോടു  കൂടെ, നീ സ്ത്രീകളില്‍ വാഴ്ത്തപ്പെട്ടവള്‍; നിന്റെ വയറ്റില്‍ഫലമായ നമ്മുടെ കത്താവീശോമ്ശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു. പരിശുദ്ധ കന്യക മത്തമറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കു വേണ്ടി ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണസമയത്തിലും ദൈവംതമ്പുരാനോട്‌അപേക്ഷിച്ചുകൊള്ളണമെ.

ആമ്മീന്‍.

 

പുരോഹിതന്‍: ശുബഹോലാബോ......

പ്രതിവാക്യം: ബലഹീനരും പാപികളുമായ ഞങ്ങളുടെ മേല്‍ കരുണയും കൃപയും രണ്ടു ലോകങ്ങളിലും എന്നേക്കും ചൊരിയപ്പെടുമാറാകട്ടെ.

 

പട്ടക്കാരൻ : ശുബഹൊ........

ജനം: ബലഹീനരും പാപികളുമായ ഞങ്ങളുമേൽ കരുണയും കൃപയും രണ്ടു ലോകങ്ങളിലും  എന്നേയ്ക്കും ചൊരിയുമാറാകട്ടെ.

സ്വജാതികളേയും വിജാതികളേയും രക്ഷിക്കുവാൻ വേണ്ടി ഒരു സാധാരണക്കാരനെപ്പോലെ കന്യകയിൽ വസി ക്കുകയും പെൺകുട്ടിയിൽ യഥാർത്ഥമായി ശരീരം ധരിക്കു കയും ഒരു ദരിദ്രനെപ്പോലെ ഗുഹയിൽ ജനിക്കുകയും ചെയ്ത മഹിമയുള്ള രാജാവായ കർത്താവേ! ഇപ്പോൾ നീ അത്ഭുതകരമായി ആ കന്യകയോടുകൂടെയും നിന്റെ ജനനത്താൽ ശാന്തമായി നിന്നെ സ്പർശിച്ച ഭൂമിയോടുകൂടെയും സന്തോഷസമേതം നിനക്കു വേണ്ടി വാഞ്ചിച്ച ഇടയന്മാരോടുകൂടെയും ആനന്ദസമേതം നിന്നെ വന്ദിച്ച മ്ഗൂശേന്മാരോടുകൂടെയും മഹത്വത്തോടെ നിന്നെ സ്തുതിച്ച സ്വർഗത്തോകൂടെയും നിനക്കും നിന്റെ പിതാവിനും പരിശുദ്ധറു ഹായ്ക്കും സ്തുതിയും സ്തോത്രവും കരേറ്റുവാൻ ഞങ്ങളെ യോഗ്യരാക്കണമെ, ഹോാ......

(51 )൦ മസുമൂറ

ദൈവമേ! നിന്റെ കൃപയിന്‍പ്രകാരംഎന്നോടു കരുണ ചെയ്യണമേ. നിന്റെ കരുണയുടെ ബഹുത്വത്തിന്‍ പ്രകാരം എന്റെപാപങ്ങളെ മായിച്ചു കളുയണമേ.

 

എന്റെ അന്യായത്തില്‍ നിന്ന്‌ എന്നെ നന്നായി കഴുകി എന്റെ   പാപങ്ങളില്‍ നിന്ന്‌ എന്നെ വെടിപ്പാക്കണമേ. എന്തെന്നാല്‍ എന്റെ അതിക്രമങ്ങളെ ഞാന്‍ അറിയുന്നു. എന്റെ പാപങ്ങളും എപ്പോഴും എന്റെ നേരേ ഇരിക്കുന്നു.

 

നിനക്കു വിരോധമായിത്തന്നെ ഞാന്‍ പാപം ചെയ്തു. നിന്റെ തിരു മുമ്പില്‍ തിന്മകളെ ഞാന്‍ ചെയ്തു. അതു നിന്റെ വചനത്തില്‍ താന്‍ നീതീകരിക്കപ്പെടുകയും നിന്റെ ന്യായവിധികളില്‍ താന്‍ ജയിക്കുകയും ചെയ്വാനായിട്ടു തന്നെ. എന്തെന്നാല്‍ അന്യായ ത്തില്‍ ഞാന്‍ ഉത്ഭവിച്ചു. പാപങ്ങളില്‍ എന്റെ മാതാവ്‌ എന്നെ ഗർഭം ധരിക്കുകയും ചെയ്തു.

 

എന്നാല്‍ നീതിയില്‍ താന്‍ ഇഷ്ടപ്പെട്ടു.  നിന്റെ ഇഞാനത്തിന്റെ രഹസ്യങ്ങള്‍ തന്നെ താന്‍ അറിയിച്ചു. സോപ്പാകൊണ്ട്‌ എന്റെ മേല്‍ താന്‍ തളിക്കണമേ. ഞാന്‍ വെടിപ്പാക്കപ്പെടും. അതിനാല്‍ എന്നെ നീ  വെണ്മയാക്കണമേ. ഹിമത്തേക്കാള്‍ ഞാന്‍ വെണ്മയാകും. 

 

നിന്റെ ആനന്ദവും സന്തോഷവും കൊണ്ട്‌ എന്നെ തൃപ്തിയാക്കണമേ. ക്ഷീണതയുള്ള എന്റെ അസ്ഥികള്‍സന്തോഷിക്കും എന്റെ പാപങ്ങളില്‍ നിന്ന്‌ തിരുമുഖം തിരിച്ച്‌ എന്റെ അതിക്രമങ്ങളെ ഒക്കെയും മായിച്ചു കളയണമേ.

 

ദൈവമേ! വെടിപ്പുള്ള ഹൃദയത്തെ എന്നില്‍ സൃഷ്ടിക്കണമേ. സ്ഥിരതയുള്ള തിരുആത്മാവിനെ എന്റെ ഉള്ളില്‍ പുതുതാക്കണമേ. തന്റെ തിരുമുമ്പില്‍ നിന്ന്‌ എന്നെ തള്ളിക്കളയരുതേ.വിശുദ്ധാത്മാവിനെ എന്നില്‍ നിന്ന്‌ എടുക്കയുമരുതേ.

 

എന്നാലോ നിന്റെ ആനന്ദവും രക്ഷയും എനിക്ക്‌ തിരിച്ചു തരേണമേ. മഹത്ത്വമുള്ള തന്നാത്മാവ്‌ എന്നെ താങ്ങുമാറാകണമേ. അപ്പോള്‍ ഞാന്‍ അതിക്രക്കാരെ നിന്റെ വഴി പഠിപ്പിക്കും. പാപികള്‍ നിങ്കലേക്കു തിരിയുകയും ചെയ്യും.

 

എന്റെ രക്ഷയായ ദൈവമായ ദൈവമേ! രക്ലത്തില്‍നിന്ന്‌ എന്നെ രക്ഷിക്കണമേ. എന്റെ നാവ്‌ നിന്റെ നീതിയെ സ്തുതിക്കും. കത്താവേ! എന്റെ അധരങ്ങള്‍ എനിക്കു തുറക്കണമേ. എന്റെ വായ്‌ തന്റെ സ്തൂതികളെ പാടും.

 

എന്തെന്നാല്‍ ബലികളില്‍ താന്‍ ഇഷ്ടപ്പെട്ടില്ല. ഹോമബലികളില്‍ താന്‍ നിരപ്പയതുമില്ല. ദൈവത്തിന്റെ ബലികള്‍ താഴ്ചയുള്ള ആത്മാവാകുന്നു. ദൈവം നുറുങ്ങിയ ഹൃദയത്തെ നിരസിക്കുന്നില്ല

 

തന്റെ ഇഷ്ടത്താല്‍ സെഹിയോനോട്‌ നന്മ ചെയ്യണമേ. ഈശ്ശേമിന്റെ മതിലുകളെ പണിയണമേ. അപ്പോള്‍ നീതിയോടു കൂടിയ ബലികളിലും ഹോമബലികളിലും താന്‍ ഇഷ്ടപ്പെടും. അപ്പോള്‍ തന്റെ ബലിപീഠത്തിന്മേല്‍ കാളകള്‍ ബലിയായി കരേറും.

ദൈവമേ! സ്തൂതി തനിക്ക്‌ യോഗ്യമാകുന്നു. ബാറെക്മോര്‍.

 

ശുബഹോ...... മെനഓാലം.....

 

(മാലാഖൊ ദ്നുഹറൊ)

ദ്യുതി സന്തോഷമയന്‍ മാലാഖാ

ദര്‍ശനമിടയര്‍ക്കേകിച്ചൊ-ന്നാന്‍

യീഹുദ്യായില്‍ ബേതലഹേമില്‍

രക്ഷകനുളവായെന്നേവം

സന്തോഷമെഴും സ-ന്ദേ-ശം.

 

വാനോരീറയരിന്നിപ്പാരില്‍

ശമവും ശാന്തിയുമറിയിച്ചേ-വം

നന്ദന ജനനത്തിന്‍ ദിവസത്തില്‍

സ്തുതി ദൈവത്തിനു വാനത്തില്‍

മര്‍തൃന്നുത്തമ സ-ങജേ-തം.

 

വന്നിടയന്മാര്‍ ഗുഹയില്‍ പൂകി

യൌസേപ്പിനെയും കുന്യകയാ-കും

മറിയാമൊടു ശിശുവിനെയും കണ്ടു

കാഴ്ചകളര്‍പ്പിച്ചാമോദം

പിന്‍വാങ്ങി-പ്പോ-യി.        ബാറെക്മോര്‍-ശുബഹോ....മെനഓാലം

 

ജനനത്താല്‍ വിണ്‍മണ്‍ ലോകര്‍ക്കായ്‌

ശാന്തികൊടുത്തൊരു പൈതല്‍ തന്നെ

സ്വര്‍ഗ്ഗീയഗണം കാഹളമൂുതി

സ്തുതിപാടി സ്തോത്രം ചെയ്തു

അവനും പ്രേക്ഷകനും-സ്തു-ത്യന്‍.  കുറിയേ.... 

 

63-  മസുമൂറ 

എന്റെ ദൈവമേ! നീ എന്റെ ദൈവമാവുന്നു. ഞാൻ നിനക്കായി കാത്തിരിക്കും.

ദാഹിച്ച് വരണ്ട് വെള്ളത്തിന്നായി ആഗ്രഹിച്ചിരിക്കുന്ന ഭൂമിയെപ്പോലെ എന്റെ ¦vÞÕ¡  നിനക്കായി ദാഹിച്ചിരിക്കുന്നു.  എന്റെ ജഡവും നിനക്കായി കാത്തിരിക്കുന്നു.

 

നിന്റെ ബലവും ബഹുമാനവും കാണ്മാൻ ഇപ്രകാരം സത്യമായി ഞാൻ നിന്നെ നോക്കി. എന്തെന്നാൽ നിന്റെ കരുണ ജീവനേക്കാൾ നല്ലതാകുന്നു.  എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും.

ഞാൻ ജീവനോടിരിക്കുമ്പോൾ ഇപ്രകാരം  നിന്നെ പുകഴ്ത്തുകയും നിന്റെ നാമത്തിൽ എന്റെ ssIകൾ ഉയർത്തുകയും ചെയ്യും.

എന്റെ  ¦vÞÕ¡ കൊഴുപ്പും  മേദസും  കൊണ്ടെന്നപോലെ  പുഷ്ടിയാകും. എന്റെ വായ്  മഹത്വമുള്ള അധരങ്ങൾ കൊണ്ട് നിന്നെ സ്തുതിക്കുകയും ചെയ്യും.

എന്റെ ശയ്യമേൽ ഞാൻ നിന്നെ ഒാർത്തു;  രാത്രികളിൽ ഞാൻ നിന്നെ ധ്യാനിക്കയും ചെയ്തു. എന്തെന്നാൽ  നീ എനിക്കു  സഹായകനായിത്തീർന്നു.  നിന്റെ ചിറകുകളുടെ  നിഴലിൽ  ഞാൻ മറയ്ക്കപ്പെടും

എന്റെ ¦vÞÕ¡  നിന്നെ പിൻതുടർന്നു. നിന്റെ വലതുssI എന്നെ താങ്ങുകയും ചെയ്തു.

അവർ എന്റെ ¦vÞÕ¡  നശിപ്പിപ്പാൻ അന്വേഷിച്ചു.  അവർ ഭൂമിയുടെ ആഴത്തിലേക്കു പ്രവേശിക്കും. അവർ  വാളിനു ഏൽപ്പിക്കപ്പെടും കുറുനരികൾക്കു ഭക്ഷണമായിത്തീരുകയും ചെയ്യും;

രാജാവു ദൈവത്തിൽ സന്തോഷിക്കും. അവനെക്കൊണ്ട് സത്യം ചെയ്യുന്ന ഏവനും പുകഴ്ചയുണ്ടാകും.

എന്തെന്നാൽ അസത്യവാദികളുടെ വായ് അടയ്ക്കപ്പെടും. ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോർ.

(ബ്സുല്‍ത്തൊ യെല്‍ദാസ്‌)

വിസ്മയ മയനാ-യ്‌ സൃഷ്ടികളില്‍

വിക്രമിയെക്ക-ന്യക പെറ്റു

ഇടയന്മാരും ജ്ഞാനികളും

കാഴ്ചകളവനായര്‍-പ്പി-ച്ചു.

 

അരചന്‍ മശിഹാ ബേതലഹേം

ഗുഹയില്‍ സംജാ-തം ചെയ്തു.

ദൂതരുമാട്ടിടയന്മാരും

വിജ്ഞരുമര്‍പ്പിപ്പാ-നെ-ത്തി.

 

ആമോസ്‌ തനയന്‍-തേജസ്വി

ഏശായ മുന്‍-ചൊന്നതുപോല്‍

ലോകപരാക്രമിയീദിവസം

ശിശുവായ്‌ സംജാതം-ചെ-യ്തു.  ബാറെക്മോര്‍-ശുബഹോ....മെനഓാലം....

 

കൂറാലടിയാര്‍-തന്‍-ചാര-

ത്തവരോഹം ചെയ്തോന്‍ നാഥാ!

ഞങ്ങളെയന്‍പാല്‍ സന്ദര്‍ശി-

ച്ചേകണമാത്മീയം-സൌഈ-ഖ്യം.

 

മസുമൂറ 19 (വിശുദ്ധ ഗ്രന്ഥം)

ആകാശങ്ങൾ  ദൈവത്തിന്‍റെ മഹത്വം  അറിയിക്കുന്നു;  ആകാശവിതാനം  തന്റെ  ssIപ്പണിയെ  കാണിക്കുന്നു.

പകൽ പകലിന്നു വാക്കിനെ ഉച്ചരിക്കുന്നു. രാത്രി രാത്രിക്ക് അറിവിനെ അറിയിക്കുകയും ചെയ്യുന്നു. അവയുടെ ശബ്ദം കേൾക്കപ്പെടാത്ത ഭാഷയുമില്ല, വാക്കുകളുമില്ല. ഭൂമിയിൽ എല്ലായിടവും അവയുടെ അറിയിപ്പും ഭൂതലത്തിന്റെ അതിർത്തികളോളം അവയുടെ വചനങ്ങളും പുറപ്പെട്ടിരിക്കുന്നു; സൂര്യന്നായിട്ട് അവയുടെ മേൽ തന്റെ കൂടാരമടിച്ചു.

അതു തന്റെ മണവറയിൽ നിന്നു പൂറപ്പെടുന്ന മണവാളൻ എന്ന പോലെ ആകുന്നു. ശക്തൻ എന്നപോലെ തന്റെ വഴി ഓടുവാൻ  സന്തോഷിക്കും.

ആകാശത്തിന്റെ ഒരറ്റത്തു നിന്നു അതിന്റെ ഉദയവും ആകാശത്തിന്റെ അറുതിയിൽ അതിന്റെ അസ്തമനവും ആകുന്നു. അതിന്റെ ആവിയിൽനിന്നു മറവായിരിക്കുന്നത് ഒന്നുമില്ല.

കർത്താവിന്റെ വേദപ്രമാണം കറയറ്റതും ¦vÞവിനെ തിരിക്കുന്നതുമാകുന്നു. കർത്താവിന്റെ സാക്ഷ്യം വിശ്വാസയോഗ്യവും ശിശുക്കളെ വിജ്ഞാനികളാക്കുന്നതുമാകുന്നു.

കർത്താവിന്റെ പ്രമാണങ്ങൾ ചൊവ്വുള്ളവയും ഹൃദയത്തെ സന്തോഷിപ്പിക്കുന്നവയും ആകുന്നു. കർത്താവിന്റെ കല്പന തിരഞ്ഞെടുക്കപ്പെട്ടതും കണ്ണുകളെ പ്രകാശിപ്പിക്കുന്നതും ആകുന്നു.

കർത്താവിനെക്കുറിച്ചുള്ള ഭക്തി നിർമലവും എന്നേക്കും നിലനില്ക്കുന്നതും ആകുന്നു;   കർത്താവിന്റെ ന്യായവിധികൾ സത്യമായുള്ളവയും സകലത്തിലും നീതിയുള്ളവയും ആകുന്നു.

അവ  തങ്കത്തേക്കാളും  നല്ല രത്നങ്ങളെക്കാളും ആഗ്രഹിക്കത്തക്കവയും തേനിനേക്കാളും  തേൻകട്ടയെക്കാളും മാധുര്യമുള്ളവയുമാകുന്നു;

അത്രയുമല്ല: നിന്റെ ദാസനു അവയാൽ പ്രബോധനം ലഭിക്കും; അവൻ അവയെ ആചരിച്ചാൽ വളരെ പ്രതിഫലം കിട്ടും;

പിഴകളെ  തിരിച്ചറിയുവുന്നവൻ  ആര്?  രഹസ്യകാര്യങ്ങളിൽ  നീ എന്നെ  കുറ്റമില്ലാത്തവനാക്കിത്തീർക്കണമേ!

ദുഷ്ടന്മാർ എന്നിൽ അധികാരപ്പെടാതിരിപ്പാനും പാപങ്ങളിൽനിന്ന് ഞാൻ ഒഴിഞ്ഞിരിപ്പാനും വേണ്ടി അന്യായത്തിൽ നിന്നു നിന്റെ ദാസനെ തടുക്കണമേ.

എന്റെ സഹായകനും, എന്റെ രക്ഷകനുമായ കർത്താവേ! എന്റെ വായിലെ വചനങ്ങൾ തിരുവിഷ്ടപ്രകാരവും എന്റെ ഹൃദയത്തിലെ ധ്യാനം തിരുമുമ്പാകെയും ഇരിക്കണമേ!

ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോർ

(ബ്സ്പ്രൊ മ്ഗുശെ)

1.ഗഹ്വരഭവനാം-മന്നവനെ പാ-രസികന്മാര്‍ വിദ്വാന്‍മാര്‍

ഉപഹാരങ്ങളൊടുദയത്തില്‍

നിജനിധി സഹിതം വന്ദിച്ചു.

ദേവേശാ!-നാഥാ നീ-ധ-ന്യന്‍. 

2. ഹന്തമഹാര്‍ക്കന്‍-പരിമിതനായ്‌ മി-ന്നും മുകിലില്‍ വാണ-രുളി 

ആദ്യാദാമ്മിന്‍ ജനകന്ന്‌

ബാലിക മാതാവായ്‌ തീര്‍ന്നു, ദേവേശാ...

3. എങ്ങനെ മകനെ! -ഞാന്‍ നിന്നെ പ്പ-രിലാളിക്കും മാനിക്കും

എന്നില്‍ മുതിര്‍ന്നോനെന്‍ തനയന്‍

ഞാനേറ്റോനെന്നെയേറ്റു, ദേവേശാ...

4. വാനില്‍ നിന്നേ-യിറയരും ഗു-ഹയതിലജപാലന്മാ-രും

സഭയില്‍ തിരുജനനത്താല്‍ വാ.-

ഴ്വേറ്റൊരു പരരും പൂജിപ്പു, ദേവേശാ...  ബാറെക്മോര്‍-ശുബഹോ..

5. ആദിമുതല്‍ താതാങ്കത്തില്‍ ചേര്‍ന്നു രഹസ്യം നിവസിച്ചോന്‍

മറിയാമിന്‍ വിമലാങ്കത്തില്‍

ഇന്നു പരസ്യം ശോഭിച്ചു, ദേവേശാ...

 

കര്‍ത്താവിന്‌ ഒരു പുതിയ പാട്ടിനെയും...

(ഹവുദശ്മായോ)

1.പരിപുര്‍ണ്ണം വാനിടമാരാല്‍

സ്തുതിപാടുന്നാർക്കായ്‌ വാനോര്‍

അവനുളവായ്‌ കാലിക്കുട്ടില്‍

ഉലകവനേ വന്ദിക്കുന്നു.

2. ആത്മജയാമംഗനയാലേ

ആദാമിന്നൊരു കടമേറി

രക്ഷകനെപ്പെറ്റോള്‍ മറിയം

ഇന്നാളക്കടവും നീക്കി.

3.യുദായില്‍ മറവിലമര്‍ന്ന

മന്നനെ മോഷ്ടിച്ചാള്‍ താമാര്‍

അവള്‍ മോഹിച്ചൊരു ലാവണ്യം

വിജയ്ശ്രിയിന്നാര്‍ജ്ജിച്ചു. ബാറെക്മോര്‍-ശുബഹോ....മെനഓാലം....

4.ത്വരിതം പാഞ്ഞുദയം ചെയ്തി

ട്ടൊളിയിരുളില്‍ പാര്‍ക്കുന്നോരെ

മോദിപ്പാനാഹ്വാനം ചെ-

യ്തിക്ഷിതിപൂുകിയ തേജസ്സില്‍. 

പ്രകാശത്തിന്റെ സ്രഷ്ടാവിനു സ്തുതി. കർത്താവിന്റെ ഭൃത്യൻമാരേ! സ്തുതി പാടുവിൻ. നിങ്ങൾ കർത്താവിന്റെ നാമത്തെ സ്തുതിപ്പിൻ. കർത്താവിന്റെ നാമം ആദിമുതൽ എന്നേക്കും വാഴ്ത്ത പ്പെട്ടതായിരിക്കട്ടെ. സൂര്യന്റെ ഉദയം മുതൽ അതിന്റെ അസ്തമനം വരെയും കർത്താവിന്റെ നാമം വലിയതാകുന്നു.

കർത്താവ് സകല ജാതികൾക്കും മേലായി ഉന്നതനും അവന്റെ മഹത്വം ആകാശങ്ങൾക്കു മീതെയുമാകുന്നു. യ ഉയരത്തിൽ വസിക്കുകയും ആഴത്തിൽ നോക്കുകയും ചെയ്യുന്ന നമ്മുടെ കർത്താവിനോടു സദൃശൻ ആകാശ ത്തിലും ഭൂമിയിലും ആരുള്ളു?

അവൻ എളിയവനെ ജനത്തിന്റെ പ്രഭുക്കൻമാരോടു കൂടെ ഇരുത്തേണ്ടതിനു കുപ്പയിൽനിന്നു ഉയർത്തുന്നു. അവൻ മച്ചിയായവളെ മക്കളുടെ സന്തോഷമുള്ള മാതാവായി ഭവനത്തിൽ വസിക്കുമാറാക്കുകയും ചെയ്യുന്നു.

ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു.

(യഈമ്മോനൊ സൊഫ്‌ വനഫെസ്‌)

1.ഇന്നീറേ ദുതഗണം വാനീന്നെത്തി തന്‍ജനനം കാണ്മാന്‍

മേളിച്ചു-ബേതലഹേം ഗുഹയില്‍

നരസുര സംസ്തുതി ഗീതങ്ങള്‍

ഭൂജാ-തികളെ! -അവനെ സതതം വാഴ്ത്തിന്‍.

2.മറിയാം തന്നാത്മജനാം ജീവാത്മജനെ വച്ചാള്‍ പുല്‍ക്കൂട്ടില്‍

കരയുന്നൂ-ശിശുവിനു തുല്യമവന്‍

സുരവരസഞ്ചയമഞ്ചുന്നു, ഭൂജാതികളേ....

3.വാനിന്നാദ്യജനെത്തിഗ്ലാധ്രം പൂണ്ടാന്‍ ദാവിദാത്മജയില്‍

ഇടയന്മാര്‍-കാഹളരവമേറ്റി

ദൂുതസമൂഹം കുമ്പിട്ടു, ഭൂജാതികളെ.... ബാറെക്മോര്‍-ശുബഹോ....മെനഓലം....

4.ആര്‍ദ്രതയാല്‍ഹിതമായ്‌ പാഴ്‌-ത്തുണിചുറ്റിപ്പുല്‍ തൊട്ടിയില്‍ നിക്ഷിപ്താ! ഉടയോനേ!-കൃപയാലിപ്പോള്‍ നി- ന്നാംഗ്യത്താല്‍ പിഴപോക്കണമേ, ഭൂജാതി....     

                                                                                                കുറിയേലായിസ്സോന്‍

 

ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.
ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു ആശ്വാസം ലഭിക്കും.
സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.
നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും.
കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും.
ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.
സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.
നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.
എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
 സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.

(കൌക്ക്ബോ ബാദെക്‌)

1.താരകപോറസിലെ-വിജ്ഞരെയറിയിച്ചു

കാഴ്ചകളവരേന്തി-തിരുമഹിമയ്ക്കരുളീ

കുന്തിരുവും പൊന്നും മുരും.

 

2.ഉടയോനേ! നിന്നെ-രാജജ്യോത്സ്യന്മാര്‍

ഗര്‍ഫിതബേതലഹേം-ഗുഹയില്‍ പ്രണമിച്ചു

നിന്‍പ്രേക്ഷകനായി സ്തോത്രം,

 

3.ഗഗനത്തില്‍ ശാന്തി-ക്ഷിതിതന്നില്‍ ശാന്തി

പ്രീതിയടഞ്ഞുടയോന്‍-ജനനാര്‍ത്ഥം വന്നാല്‍

ആദമിനെപ്പരിരക്ഷിപ്പാന്‍. ബാറെക്മോര്‍

 

ശുബഹൊവീക്കോറൊഉസെഗ്ത്തൊളറാബുസ്യോ യുസൊനെസ്ത്തുവെദ്നാസെക്ക്‌ ലാബോ ഉലബറൊവല്‍റൂഹോക്കാദിശൊ,   മെനഓലം....

4. ആദത്തിനുമെല്ലാ-ലോകത്തിനുമായി

ശാന്തിമഹാമോദം-സല്‍ഗതിയിവയേന്തി

സംരക്ഷകവത്സന്‍ വന്നു.  സ്തനമെന്‍കാലോസ്‌.... 

 

പ്രുമിയോന്‍

നിത്യതയിൽ അദൃശ്യനായി തന്റെ പിതാവിന്റെമടി യിൽ സ്ഥിതിചെയ്യുന്നവനും തന്റെയും പിതാവിന്റെയും ജീവള്ള വിശുദ്ധറൂഹായുടേയും തിരുവിഷ്ടപ്രകാരം ഉദയം ചെയ്ത് പ്രത്യക്ഷപ്പെടുവാൻ കൃപാപുരസ്സരം തിരുവുള്ളമു ണ്ടായവനും ആയ അദൃശ്യശിശുവും; ലോകങ്ങളേക്കാൾ ഉന്നതനും സൃഷ്ടിയേക്കാൾ വലിയവനുമായിരിക്കെ തന്റെ സൃഷ്ടിയുടെ അടുക്കലേക്കു വന്നവനും, തന്റെ ജനനിയുടെ മഹിതമായ മടിയിൽ കാണപ്പെട്ട അശരീരിയും ആത്മീയനും ലോകങ്ങൾക്കു അദൃശ്യനായിരിക്കെ മനുഷ്യസ്നേഹത്തോടെ ജനനത്തിനായി വന്നവനും, തന്റെ ജനനിയുടെ മഹിതമായ മടിയിൽ കാണപ്പെട്ട അശരീരിയും ആത്മീയനും ലോകങ്ങൾക്ക് അദൃശ്യനായിരിക്കെ മനുഷ്യസ്നേഹത്തോടെ ജന നത്തിനായി വന്നവനും തന്റെ പൂർണ്ണതയാൽ സകലത്തെയും (ഐശ്വര്യം സമ്പന്നമാക്കിയ പരിപൂർണ്ണനും ആയ കർത്താവിനു സ്തുതി. തനിക്കു പ്രഭാതപ്രാർത്ഥനയുടെ ഈ സമയത്ത 

പുണ്യമാക്കുന്നവനും വെടിപ്പാക്കുന്നവനും....... ഇത്യാദി

(സെദറാ)

ദൈവത്തേപ്പോലെ നിത്യനായി ആരംഭമില്ലാത്തവനായിരിക്കെ ആരംഭമുള്ളവനായ മനുഷ്യനെപ്പോലെ അവസാനം കന്യകപ്രസവിച്ച ആദ്യന്തമില്ലാത്ത ശിശുവേ ! നിനക്കു നിനക്കു സ്തോത്രം, പ്രകാശങ്ങളുടെ നാഥൻ സൂര്യനെപ്പോലെ യോഗ്യനായി  ഉദരത്തിൽ നിന്നുദിച്ച് തന്റെ ശ്രേഷ്ഠമായ ഉദയാത്തൽ സർവ്വസൃഷ്ടികളേയും പൂർണ്ണമായി പ്രകാശിപ്പിച്ചു.  ശിശുക്കളെ വളർത്തുന്നവൻ തിരുവിഷ്ടത്തോടെ ഉദരത്തിനുള്ളിൽ ശിശുവായി തീർന്നു. ലോകൾക്കും സൃഷ്ടികൾക്കും മുമ്പേയുള്ളവനും ദാവീദിനെ സൃഷ്ടിച്ചവനുമായവന്റെ കാലപൂർണ്ണതയിൽ ദാവീദുപുതിയിൽ നിന്ന് പുതുതായി ജനിച്ചു. തലമുറകളെക്കാളും വംശങ്ങളെക്കാളും പൂർവ്വികൻ കാലാവസാനത്തിൽ ചെറിയ ശിശുവിനേപ്പോലെ കാണപ്പെട്ടു. ഭൂമിയിലേയ്ക്കു മഴയും മഞ്ഞും അയക്കുന്നവൻ മനുഷ്യനെപ്പോലെ മനുഷ്യപുത്രിയുടെ മുലകളിൽ നിന്നു പാലുകുടിച്ചു. തന്റെ ശക്തിയാൽ പർവ്വതങ്ങളെ സൃഷ്ടിക്കുന്നവൻ ദരിദ്രനെപ്പോലെ ഗുഹയിൽ കിടന്നു. തന്റെ ബലത്താൽ ആകാശമമണ്ഡലത്തെ വഹിച്ചിരിക്കുന്നവനെ പെൺകുട്ടി അവളുടെ കൈകളിൽ ലഘുവായി വഹിച്ചു. ശ്രേഷ്ഠമായ പ്രകാശത്തിൽ ആവാസം ചെയ്തിരിക്കുന്നവൻ എളിയവനെപ്പോലെ പഴന്തുണികളാൽ ആവരണം ചെയ്യപ്പെട്ടു. തന്റെ ശക്തിയാൽ ക്രൂബേന്മാരുടെമേൽ ആരൂഡനായിരിക്കുന്ന വൻ മറിയാമിന്റെ ഭുജങ്ങളാൽ ശാന്തനായി ആഘോഷിക്കപ്പെട്ടു. തനിക്ക് കാദീശ് പാടുവാനായി സ്രോപ്പേന്മാരെ ആവേശം കൊള്ളിക്കുന്നവൻ ദാവീദു പുത്രിയാൽ ആനന്ദപൂർവ്വം താലോലിക്കപ്പെട്ടു. തന്റെ ആംഗ്യത്താൽ സൃഷ്ടികളെ പായിക്കുന്നവൻ ബേത് ലഹേമിൽ ശിശുവിനെപ്പോലെ ശാന്തമായി നീന്തി നടന്നു. ആകയാൽ

ഞങ്ങളുടെ രക്ഷയെപ്രതി നീ പ്രവർത്തിച്ച അത്ഭുതത്തെ വിസ്മയപൂർവ്വം പരിശോധിക്കുകയും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വ്യാപാരത്തെ അതിശയപൂർവ്വം നിരീക്ഷിക്കുകയും ചെയ്തുകൊണ്ട് അത്ഭുതഭരിതരായി ഞങ്ങളെല്ലാവരും കൂടി ഒരുമിച്ചു പറയുന്നു: ദൈവസ്വഭാവത്തിൽ നിന്ന് വ്യത്യാസം വരാതെ നീ മനുഷ്യനായിത്തീർന്നതിനാൽ ദൈവമേ! നീ അത്ഭുതമാകുന്നു.. ആകാശവും ഭൂമിയും നിന്നാൽ പൂർണ്ണമായി നിറഞ്ഞിരിക്കെ ഗുഹയിൽ കിടന്നതിനാൽ നീ അത്ഭുതമാകുന്നു. നീ ഭയങ്കരമായ നിലയിൽ അതിർത്തിയില്ലാത്തവനായിരിക്കെ കന്യകയുടെ മടിയിൽ സംക്ഷേപിക്കപ്പെട്ടതിനാൽ നീ അത്ഭുതവും നിന്റെ നിത്യത അതിർത്തിയില്ലാത്തതുമാകുന്നു. ശ്രേഷ്ഠമായി അദൃശ്യനും അവർണ്യനുമായ ദൈവമായിരിക്കേ മനുഷ്യനായിതീർന്നതിനാൽ നീ അത്ഭുതമാകുന്നു. മാലാഖമാരേയും ഇടയന്മാരേയും മന്മാരെയും ആകർഷിക്കുകയും അവർ ഉചിതമായി നിന്റെ ബഹുമാന്യതയെ ആരാധിക്കുവാൻ വരികയും ചെയ്ത തിനാൽ നീ അത്ഭുതമാകുന്നു, നിന്റെ ജന്മദിനത്തിൽ സ്വർഗ്ഗീയരേയും ഭൗമീകരേയും സന്തോഷിപ്പിക്കുകയും മദ്ധ്യത്തിൽ സ്ഥിതിചെയ്തിരുന്ന വേലി ശക്തിയോടെ പൊളിച്ച് കളയുകയും ചെയ്തതിനാൽ നീ അത്ഭുതമാകുന്നു.

നിന്റെ ആംഗ്യം എല്ലാഭാഗങ്ങളേയും അതിർത്തികളയും വഹിച്ചിരിക്കെ പെൺകുട്ടി നിന്നെ വഹിച്ചതിനാൽ നീ അത്ഭുതമാകുന്നു, ലോകങ്ങളെ ഉത്സാഹപൂർവ്വം പോറ്റുന്നവനായിരിക്കെ സ്തനങ്ങളിൽ നിന്ന് പാലുകുടിച്ചതിനാൽ നീ അത്ഭുതമാകുന്നു. നിന്റെ ജനനദിവസത്തിൽ മേലുള്ളവരേയും താഴെയുള്ളവരേയും നീ സംയോജിപ്പിക്കുകയും അവരൊന്നാകെ നിന്റെ ശ്രേഷ്ഠതയ്ക്കു സ്തുതിപാഠകരായി ഭവിക്കുകയും ചെയ്തതിനാൽ നീ അത്ഭുതമാകുന്നു. ഉയരത്തിൽ അഗ്നിരഥം നിന്റെ ബഹുമാന്യതയെ വഹിക്കുകയും നിന്റെ ആംഗ്യം കർത്തവ്യത്തോടെ സൃഷ്ടികളെ വഹിക്കുകയും ചെയ്യകന്യക നിന്നെ വഹിച്ചതിനാൽ നീ അത്ഭുതമാകുന്നു. അഗ്നിമയന്മാർ നിന്റെ തേജസ്സിൽ ചുളിങ്ങിപ്പോകവെ മന്മാരും ഇടയന്മാരും മനുഷ്യനെപ്പോലെ നിന്നെ സ്പഷ്ടമായി കണ്ടതിനാൽ നീ അത്ഭുതമാകുന്നു. നിന്റെ ജന്മദിനത്തിൽ ആദാമ്യ വർഗ്ഗത്തിനു വിവിധനിലകളിൽ നല്ല പ്രത്യാശയുണ്ടായതിനാൽ നീ അത്ഭുതമാകുന്നു. 

ദൈവത്തെപ്പോലെ സ്ഫടിക സിംഹാസനത്തിന്മേൽ ആഘോഷിക്കപ്പെടുന്നവനായിരിക്കെ ശിശുവിനേപ്പോലെ സ്നേഹപൂർവ്വം കാൽമുട്ടുകളിൽ വളർത്തപ്പെട്ടതിനാൽ നീ അത്ഭുതമാകുന്നു. അഹങ്കാരികളായ പിശാചുക്കളുടെ അടിമത്വത്തിൽ നിന്ന് നിന്റെ പ്രതിരൂപത്തെ നിന്റെ ജനനം മൂലം രക്ഷിച്ചതിനാൽ നീ അത്ഭുതമാകുന്നു. തിരുവിഷ്ടപ്രകാരമുള്ള നിന്റെ മനുഷ്യാവതാരത്തിന്റെ ദിവസത്തിൽ സൃഷ്ടിയിൽ നിന്റെ പ്രകാശം ഉദിപ്പിക്കുകയും സകല ദിക്കുകളിൽ നിന്നും അന്ധകാരത്തെ ദുരിക്കുകയും ചെയ്തതിനാൽ നീ അത്ഭുതമാകുന്നു. വിശദ്ധമായ നിന്റെ ജനനദിവസത്തിൽ ദൂരസ്ഥരെ നീ വിളിക്കകയും അവർ സമീപസ്ഥരോടുകൂടി സമ്മേളിക്കുവാൻ ഇടയാവുകയും ചെയ്തതിനാൽ നീ അത്ഭുതമാകുന്നു. നിന്റെ ജധാരണത്താൽ പിതാവിനെ സൃഷ്ടികളുമായി രമ്യടുത്തുകയും ഭൂതലത്തിൽ ധാരാളമായി നിരപ്പും സമാധാനവും വിതയ്ക്കുകയും ചെയ്തതിനാൽ നീ അത്ഭുതമാകുന്നു.. നിന്റെ ജനനദിവസത്തിൽ സ്വർഗ്ഗീയന്മാർ കാഹളമൂതി ദാവീദിന്റെ പട്ടണത്തിൽ മിശിഹാകർത്താവെന്ന രക്ഷകൻ ഇന്ന് നിങ്ങൾക്കുവേണ്ടി സത്യമായി ജനിച്ചിരിക്കുന്നു എന്ന് ഇടയന്മാരോട് പ്രസംഗിച്ചതിനാൽ നീ അത്ഭുതമാകുന്നു. നിന്റെ ജനനത്തിൽ അഗ്നിമയന്മാർ നിനക്കു സ്തുതിയും ഭൂമിക്കു സമാധാനവും മനുഷ്യർക്കു നല്ല ശരണവും വിസ്മയനീയമായി കാഹളമൂതിയറിയിച്ചതിനാൽ നീ അത്ഭുതമാകുന്നു. ഞങ്ങളുടെ രക്ഷക്കുവേണ്ടിയുള്ള നിന്റെ മനുഷ്യാവതാര വൃത്താന്തം തികച്ചും അവർണ്ണനീയവുമാകുന്നു. ആകയാൽ വിസ്മയനീയ ശിശുവേ! കന്യക മറിയാമ്മിൽനിന്നുള്ള നിന്റെ വിശുദ്ധവും മഹനീയവുമായ ഈ ജനന ദിവസത്തിൽ തിരുസന്നിധിയിൽ ഞങ്ങൾ അർപ്പിക്കുന്ന ഈ സുഗന്ധധൂപം മൂലംഞങ്ങൾ പ്രാർത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നു. 

ഞങ്ങൾക്കു വേണ്ടിയുള്ള നിന്റ അതിശയകരമായ ജഡധണത്തെക്കുറിച്ച് യഥാർത്ഥമായ ജ്ഞാനവും ഞങ്ങളുടെ പ്രതി താല്പര്യത്തോടുകൂടിയുള്ള നിന്റെ മനുഷ്യാവതാര ത്തെക്കുറിച്ച് സത്യമായ വിശ്വാസവും ഞങ്ങൾക്കു നൽകണമേ. ഞങ്ങൾക്കെല്ലാവർക്കും പൂർണ്ണമായി കടങ്ങളുടെ മോചനവും പാപപരിഹാരവും ഞങ്ങളുടെ ആത്മശരീരങ്ങളുടെ ദുഃഖകാരണങ്ങളിൽ നിന്ന് പൂർണ്ണമായ വിടുതലും നൽകണമേ കർത്താവെ! നീ പാപികളെ നിർമ്മലീകരിച്ച് പാപപരിഹാരം നൽകുന്നവനും അനുതാപികളെ പൂർണ്ണമായി വിശുദ്ധീകരി ക്കുന്നവനും സഭയുടെ സർവ്വ പ്രജകൾക്കും നിത്യസഹായിയും തുണയും ആയിരിക്കേണമെ. നിന്റെ ശരണത്തിൽ പ്രത്യാശയോടുകൂടി മുൻകൂട്ടി നിദ്രപ്രാപിച്ച വിശ്വാസികളായ ഞങ്ങളുടെ പിതാക്കന്മാർക്കും സഹോദരന്മാർക്കും ഗുരുക്കന്മാർക്കും സകലപരേതർക്കും നല്ല ഓർമ്മ നൽകണമേ, ഞങ്ങ ളേയും അവരേയും നിന്റെ വലതുഭാഗത്തു സന്തോഷപൂർവ്വം നിൽക്കുന്നതിനും നിന്റെ രാജ്യത്തിലെ വിവിധാനന്ദങ്ങൾ അനുഭവിക്കുന്നതിനും യോഗ്യരാക്കിത്തീർക്കണമേ, ഞങ്ങളും അവരും ഒരുമിച്ച് നിനക്കും നിന്റെ പിതാവിനും പരിശുദ്ധ റൂഹായ്ക്കും ഇപ്പോഴും എപ്പോഴും എന്നേക്കും സ്തുതിയും സ്തോത്രവും കരേറ്റുമാറാകണം. ഹോ.

(ബ്ഹോനൊ യനമോ സബ്റരോസൊ)

സുവിശേഷത്തിന്‍ ദിവസമതില്‍

സന്തോഷത്തിന്‍ ദിവസമതില്‍

രക്ഷകനെ മറിയാ പെറ്റാളെ-ന്നേ-വം.

താരകയോതിയഭിജ്ഞന്‍മാര്‍ വന്നു വന്ദി-പ്പാന്‍

ദൂതരുമജപാലന്‍മാരും വന്ദനമര്‍-പ്പി-ച്ചു

സ്രോപ്പേന്‍മാര്‍ കാദിശാര്‍ത്തു,

ക്രൂബേന്‍മാര്‍ വാഴ്ത്തിപ്പാടി

കിറത്തുണിയിലാവ്യതനാം പടുവ്യദ്ധനുമറിയാം സ്തന്യം.

ഏകുന്നു യാസേപ്പോതുന്നു സ്തോപ്രതം. ബാറെക്മോര്‍-ശുബഹോ.... മെനദാലം....

 

വത്സലരേ! മഹദാശ്ചര്യം വചനം ദൈവം മറിയാമി-

ന്നുദരത്തില്‍ മേവിത്തനുവെങ്ങനെ-പു-ണ്ടാന്‍

ശ്രുതിവഴിയാത്മാവായ്‌ പുക്കാന്‍ വാതില്‍ തു-റ-ക്കാതെ

ഉദരത്തില്‍ സൃഷ്ടിച്ചൊരു തന്‍മെയ്യൊടു വെളി-വാ-യാന്‍

അവളില്‍ ഹിതമാര്‍ന്നുളവായാന്‍

കന്യാമുദ്രയ്ക്കഴിവെന്യേ

ഈയുല്‍പ്പാദനമാശ്ചര്യം!  ഈജന്മവുമത്യാശ്ചര്യം!

നരവടിവാര്‍ന്നെങ്ങളെ രക്ഷിച്ചോന്‍ ധ-ന്യന്‍ മെനമഓാലം.... 

 

ആദാമ്യര്‍ക്കുത്ഥാനത്തിന്‍ വാക്കരുളിയ മശിഹാനാഥന്‍

വിശ്വാസികളൊടു തന്‍ദൂതില്‍ ചൊ-ന്നേ-വം

എന്‍മെമയ്‌ ഭക്ഷിച്ചെന്‍രക്തം പാനം ചെ-യ്വോ-നില്‍

ഞാന്‍ വാണിട മവനെന്നുള്ളില്‍ വാണിടുമെ-ന്നേക്കും

നാഥാ! നീ മഹിമാവൊടു നിന്‍

ദുതന്മാരൊത്തണയുമ്പോള്‍

നിന്‍ ശരണത്തില്‍ നിദ്രിതരാം ദാസര്‍ക്കന്‍പോടുയിരേകി

സന്തോഷം നിറയും പന്തിയിലേറ്റേ-ണം.

 

ഏത്രോ

കന്യകമറിയാമെന്ന വരണ്ട ഭൂമിയിൽ നിന്ന് വിതയോ നനയ്ക്കലോ കൂടാതെ കിളിർത്തുവന്ന അനുഗ്രഹീതഫലവും തലമുറകളുടെ സഹായത്തിനായി ബേത്ലഹേം ഓപ്പർത്തായിൽ മൃഗങ്ങളുടെ പുൽത്തൊട്ടിയിൽ കിടന്നവനും ആത്മായമായ തന്റെ പരിമളത്താൽ ദൂരസ്ഥരേയും സമീപസ്ഥരേയും സകല ഭാഗങ്ങളേയും ആനന്ദിപ്പിച്ചവനും ആയ കർത്താവേ! ഇപ്പോൾ ഞങ്ങളുടെ ആത്മാക്കളാകുന്ന ആന്തരീയബേതലേഹേമിൽ നീ നിന്നെത്തന്നെ സ്ഥാപിക്കണമേ. ഞങ്ങളുടെ ഹൃദയങ്ങളാകുന്ന ദൈവാലയങ്ങളിലെ ആന്തരീയധൂപങ്ങളാൽ തിരുമേനി ധൂപിക്കപ്പെടുമാറാകണമെ. നിന്റെ സ്നേഹമാകുന്ന പരിമളവാസനയാൽ ഞങ്ങളുടെ സകല അന്തരിന്ദ്രിയങ്ങ ളേയും ആനന്ദിപ്പിക്കണമെ. ഞങ്ങൾ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും നിന്നെയും നിന്റെ പിതാവിനേയും പരിശുദ്ധ റൂഹായേയും സന്തോഷത്തോടുകൂടെ സ്തുതിക്കുകയും ആഹ്ളാദത്തോടെ നിനക്കു പെരുന്നാൾ ആചരിക്കുകയും പുകഴ്ചകളോടുകൂടെ നിനക്കു ആഘോഷം 

ചെയ്യുമാറാകണമെ. ഹോാ........

 

(നെഫഹെസ്‌ മാലാഖെ)

 

വാനീന്നും മാലാഖന്മാര്‍ വന്നറിയിച്ചു

ഭൂപതി ജാതം ചെയ്തെന്നിടയരെ ബേതലഹേമില്‍

ആ നിര്‍മ്മലരാടുകളെ കൊണ്ടിഹ വന്നു

രക്ഷയ്ക്കെത്തിയ ദൈവത്തിന്‍ കുഞ്ഞാടിന്‍-പേര്‍ക്കായ്‌

 

സ്തുതി മെയ്യോടവര്‍ കണ്ടതുമുലം

സ്തുതി മനുജന്‍-തന്‍ജനിയാര്‍ന്നോനേ!

സ്തുതിജന്മത്താലപഥത്തീന്നും ര-ക്ഷിച്ചോനേ!  ബാറെക്മോര്‍.

 

നിബിയന്‍മാരീശോദേവാ വിമലാത്മാവാല്‍

നിന്‍മര്‍മ്മങ്ങളെ മുന്‍ചൊന്നാഗമനം-ഘോഷിച്ചു

ഏശായാ നിന്‍ഗര്‍ഭത്തെപ്പിറവിയെ ദാവീ-

ദുദയത്തെ സ്‌ക്കറിയാ മീഖാ നിന്‍പ്രാ-ബല്യത്തെ

ഹസ്ക്കീയേല്‍-നിന്‍ തേരിന്‍ പ്രദയെ

ദാനീയേല്‍-മാന്യാസനമതിനെ

ജനനത്തിനു വന്നിക്ഷിതിയെ രക്ഷിച്ചോന്‍ ധന്യന്‍ മെനഓാലം.... 

 

പാവനതനു ഭക്ഷിച്ചോരായ്‌ ജീവനരക്തം

പാനം ചെയ്ത പരേതജനങ്ങള്‍ തന്‍-ദേഹിയിലും

ആത്മത്തിലുമക്ഷയലോകത്താപ്പാപത്തിന്‍

ഇരുള്‍ വാഴായ്വാന്‍ മശിഹായൊടു നാമര്‍ത്ഥിക്കേണം

അവരുടെയാ-ത്മാക്കളെയേറ്റോനേ!

നാഥാ! നിന്‍-പിഡയെ സാക്ഷിച്ചാര്‍

ആഹ്വാനം ചെയ്തങ്ങവരെവലമാ-യ്‌ നിര്‍ത്തണമേ.

 

(ഏവന്‍ഗേലിയോനു മുമ്പുള്ള പെത്ഗോമൊ)

 

ഹാലേ....ഉഹാലേ....നാഥന്‍ ചൊന്നൊന്നോടെന്‍ തനയന്‍

നി-ഇന്നാള്‍ നിന്നെയുല്‍പ്പാദിപ്പിച്ചേന്‍....ഹാലേ....

 

ഏവന്‍ഗേലിയോന്‍

(ലൂക്കോസ്‌ 2:15-20)

(കുക്കിലിയോന്‍൯?)

 

നിന്നാള്‍ സ്തുതിയൊടു രാജമകള്‍....

നയവാന്‍ പനപോലെ...

മക്കളിലപ്പന്‍ കൃപചെയ്യതുപോലെ....

സ്തുതിദൈവത്തിനുയരത്തില്‍....

താതന്‍ ശ്ലോമോ ഗ്രബിയേല്‍....

ശ്ലോമോ തന്‍ നിബിയന്‍മാര്‍ക്കും....

നാം ദൈവസുതന്‍മാരാവാ....   മൊറിയൊ....

 

(മാര്‍ യാക്കോബിന്റെ ബോവുസ്സൊ)

പാടിന്‍ പാടിന്‍ പാടിന്‍ പാടിന്‍ ഹാലേലുയ്യാ

ആട്ടിടയന്മാര്‍ ബേതലേഹമില്‍ പാടിയപോലെ

 

ഇന്നാള്‍ വംശത്തലയാമാദാം മോദിക്കട്ടെ

നിന്‍ ജന്മത്താല്‍ ദൈവത്വം യാചനപോലേറ്റാന്‍

 

ദുഃഖം നീക്കും പൈതലിറെപ്പെറ്റീടുകയാലെ

ഇന്നാള്‍ ഹവ്വായാദത്തെക്കാള്‍ സ്തുതി പാടീട്ടേ.

 

നീണാള്‍ ബിംബത്തെക്കുപ്പിയ വാര്‍ദ്ധക്യം പേറും

ലോകത്തിന്‍ ദണ്‍ഡാകേണ്ടും കൊമ്പിന്നാളുണ്ടായ്‌.

 

വീഞ്ഞാല്‍ തപ്തക്ഷോണിയെ സേചിച്ചീടാനിന്നാള്‍

ഈശായ്‌ ഗേഹത്തീിന്നുണ്ടായി മുന്തിരിവള്ളി.

 

പാടിന്‍ പാടിന്‍ പാടിന്‍ പാടിന്‍ ഹാലേലുയ്യാ

ആട്ടിടയന്മാര്‍ ബേതലേഹമില്‍ പാടിയപോലെ

 

ശുദ്ധൻ നീ ആലോഹോ..

സ്വഗ്ലസ്ഥനായ ഞങ്ങളുടെ പിതാവേ,

കൃപനിറഞ്ഞ മറിയമേ....

മുന്നാംമണിയുടെ പ്രാര്‍ത്ഥന

(ഹദ്യാലുൂദോ)

കൗമാ

കന്യകമറിയാമിന്നാള്‍

പെറ്റാളുണ്ണിയെ മകുടങ്ങളെ മുടയു-ന്നോ-നെ

സിീയോനിതു കേട്ടപ്പോള്‍

അവനെക്കണ്ടിടും മുമ്പേ കമ്പം-പു-ണ്ടു.

നിബിമൊഴിവായി-ച്ചേറോദേസോടായ്‌

ബേതലഹേമില്‍-നൃപതി ജനിച്ചെന്നാള്‍

കൊള്ളിച്ചാനാള്‍ വിട്ടാ

ബേതലഹേം ശിശുവൃന്ദത്തെ വീഴ്ചയിലായ്‌-തന്‍ വാഴ്ച

വാണാനീശോ-യെന്നെന്നും

വരുവിന്‍ സ്തുതി പാടീടാന്‍

നിന്‍ജനനത്തിന്‍ ദിവസത്തില്‍ ഹാലേലുയ്യാ ഉഹാലേലുയ്യാ 

ബാറെക്മോര്‍-ശുബഹോ....

 

വാനിയലട്ടാനന്ദം

വാരിധിയും ധരയും നരരും സ്തുതി പാ-ട-ട്ടെ

ഉലകിതിലിന്നുളവായി

നന്മയുമാമോദവുമോലും ശുഭകാ-ര്യ-ങ്ങള്‍

കന്യകപെറ്റു-തന്നില്‍ മുതിര്‍ന്നോനെ

അമ്മണിയുണ്ണി-ജനകനു സമനല്ലേോ

പിഞ്ചുകിടാവെന്നോണം

 

പുല്‍ക്കൂട്ടില്‍ പാല്‍നുകരുന്നു മാലാഖമാര്‍-ചുളുന്നു.

ഇടയന്മാരും-ശാസ്ര്രികളും

കാണിക്കകളര്‍പ്പിച്ചു

രാജാധീശര്‍ക്കെന്നവിധം ഹാലേലുയ്യാ ഉഹാലേലുയ്യാ....   മൊറിയൊ....

 

(മാര്‍ അപ്രേമിന്റെ ബോവുസ്സോ)

ജന്മത്താല്‍ നാഥാ! വിടുതല്‍

നല്‍കിയ നന്ദനനേ! കനിക

ജന്മത്താല്‍ രക്ഷിച്ചോനേ!

ചെയ്യുക കാരുണ്യം മശിഹാ!

 

ഈ പരിപാവനമാം നാളില്‍

മോദിപ്പു പാരും വാനും

ഭാഗ്യമെഴും മറിയാമീന്നും

രക്ഷകനിന്നുദയം ചെയ്തു.

 

തന്‍മുന്‍ ചൊല്‍ നിറവേറുകയാല്‍

മോദിക്കട്ടിന്നാള്‍ മീഖാ

തന്‍മുന്‍ ചൊല്‍ നിറവേറുകയാല്‍

മോദിക്കട്ടിന്നേറമിയാ.

 

ആയുഷ്മാനായ്‌ ദര്‍ശിച്ചോന്‍

അര്‍ഭകനായ്‌ ജനിയാര്‍ന്നതിനാല്‍

ഇന്നാളില്‍ ദാനിയേലും

വന്നെത്തി സ്തുതി പാടട്ടെ.

 

ജന്മത്താല്‍ നാഥാ! വിടുതല്‍

നല്‍കിയ നന്ദനനേ! കനിക

ജന്മത്താല്‍ രക്ഷിച്ചോനേ!

ചെയ്യുക കാരുണ്യം മശിഹാ!

കൗമാ

മദ്ധ്യാഹ്നപ്രാര്‍ത്ഥന

കൗമാ

 

 

(തുറൊദ്സീനായി)

 

സിനായ്‌ ഗിരിനിന്‍-സവിധേ വിറപൂണ്ടു

നാഥാ! ദേവേശാ!  ഗിരിവാരിധി ധരനാം നിന്നെ-

കന്യകയാംമറിയാമേന്തി

വേഴ്ചപെടാതവള്‍ ഗര്‍ഭിണിയായ്‌

വചനാതീതം പ്രസവിച്ചു

തല്‍സ്മൃതിയെ-വിശ്രുതമാക്കണമേ.     ബാറെക്മോര്‍-ശുബഹോ....

 

ഉന്നതരാജ്യമതും-ശാശ്വതജീവിതവും

നിര്‍മ്മലരാര്‍ജ്ജിക്കും സത്തമമശിഹാഭക്തന്‍മാ

-രര്‍ഹിക്കുന്ന മഹാഭാഗ്യം

ജഡന്നേര്രം ദര്‍ശിക്കുകയോ

ശ്രവണം കേള്‍ക്കുകയോ ഹൃദയം

തേറുകയോ ചെയ്രിട്ടില്ലേതും             മെനദഒാലം....

 

മശിഹായുടെ റുശ്മാ-മാമ്മോദീസായാല്‍

സമ്്പാപിച്ചോരായ്‌ തൃപ്പാവനതനു ഭക്ഷിച്ചു-

പുണ്യനിണം പാനം ചെയ്തോര്‍

പുഴിയില്‍നിന്നും താന്‍മൂലം

പ്രാണനൊടേറി ധൂളികുട-

ഞ്ഞതിതേജോ വസ്ത്രം ചാര്‍ത്തീടും     മൊറിയൊ....

 

(മാര്‍ ബാലായിയുടെ ബോവൂസ്സൊ)

 

ജനനീ പരിശുദ്ധ-പ്രാര്‍ത്ഥനയാല്‍ നാഥാ!

പുണ്യം ഞങ്ങള്‍ക്കും-വിഗതര്‍ക്കും നല്‍ക. 

 

മറിയാമിന്‍ സ്മരണം-വരദായകമാക

തല്‍പ്രാര്‍ത്ഥന ഞങ്ങള്‍-ക്കാത്മാവിനു കോട്ട.

 

പരിശുദ്ധ ശ്ലീഹാ-നിബി സഹദേന്‍മാരേ

യാചിപ്പിന്‍ കൃപയേ! ഞങ്ങള്‍ക്കായ്‌ നിങ്ങള്‍.

 

നിന്‍ശരണേ മൃതരാം-താതസഹോദരരില്‍

ചൊരിയണമേ മോദ-പ്പനിനീരെന്‍ നാഥാ!

 

സുസ്മൃതി ജനനിക്കും-വിശ്രുതി സിദ്ധര്‍ക്കും

ജീവന്‍ വിഗതര്‍ക്കും-ചേര്‍പ്പോനേ! സ്തോത്രം

 

ജനനി പരിശുദ്ധ-പ്രാര്‍ത്ഥനയാല്‍ നാഥാ!

പുണ്യം ഞങ്ങള്‍ക്കും-വിഗതര്‍ക്കും നല്‍ക.

 

പഴമ വായന

 

St. Mary’s Syriac Church of Canada Mississauga