Matrimony Prayer

 

വിവാഹം

ഒന്നാം ശുശ്രൂഷ

മോതിരം വാഴ് വിന്റെ ക്രമം

 

(മദ്ബഹാ മുമ്പാകെ മണവാട്ടി മണവാളന്റെ വലതുവശത്തായി നില്‍ക്കുന്നു. തോഴ്മക്കാര൯ മണവാളന്റെ ഇടത്തു വശത്തും  തോഴ്മക്കാരി മണവാട്ടിയുടെ വലത്തുവശത്തും നില്ക്കണം)

(ആരംഭവും കൌമായും)

പട്ടക്കാരന്‍ :- ശുബ്ഹോ ലാബൊ...........    ജനം :- ബലഹിനരും പാപികളുമായ........

പ്രാരംഭ പ്രാര്‍ത്ഥന

ദൈവമായ കര്‍ത്താവേ!, ഞങ്ങളുടെ സന്തോഷത്തിന്റെ ആരംഭവും ആനന്ദത്തിന്റെ പൂര്‍ത്തീകരണവും നിന്നോടുകുടെയുo  നീ മുഖാന്തിരവും ഉണ്ടാകുവാന്‍ തക്കവണ്ണം അക്ഷയമായ സന്തോഷത്തിനു ഞങ്ങളെ യോഗ്യരാക്കണമേ. ഞങ്ങളുടെ  ദേഹികളും ആത്മാക്കളും നിന്നാല്‍ ആനന്ദിക്കു മാറാകണമേ. നിന്റെ കരുണയാല്‍ ഞങ്ങളുടെ ദുഃഖങ്ങള്‍ മായിക്കുപ്പെടുകയും, നിന്റെ ദയവാല്‍ ഞങ്ങളുടെ സുക്യതങ്ങള്‍ വര്‍ദ്ധിക്കുകയും, അനുഗ്രഹങ്ങള്‍ നിറഞ്ഞു കവിയുകയും, ഞങ്ങളുടെ മനസ്സാക്ഷികള്‍ ശ്രേഷ്ഠമായിത്തീരുകയും ചെയ്യണമേ. ഞങ്ങളുടെ മണവാളന്‍ പൂര്‍ണ്ണനും മണവാട്ടി ശ്രേഷ്ഠയുമായിത്തീരണമേ. നിന്റെയും ആദിമുതല്‍  നിന്നെ പ്രീതിപ്പെടുത്തിയിട്ടുള്ളവരായ സര്‍വ വിശുദ്ധന്മാരുടെയും കൂട്ടത്തില്‍  അക്ഷയമായ സൌഭാഗ്യാവസ്ഥയില്‍ ഞങ്ങള്‍ ആനന്ദിക്കുമാറാകണമേ. പിത്യപുത്രപരിശുദ്ധാത്മാവാം ദൈവമേ, നിന്റെ വിശുദ്ധന്മാരുടെ കൂട്ടത്തിലും നിന്റെ വത്സലന്മാരുടെ ഗണത്തിലും ചേര്‍ന്നുനിന്നു കൊണ്ട്‌ ഞങ്ങള്‍ നിനക്ക്‌ സ്തുതിയും സ്തോത്രവും കരേറ്റുമാറാകണമേ,  ഹോശോ............ ആമ്മീന്‍.

51 -ാ൦ മസുമൂറ

ദൈവമേ! നിന്റെ കൃപയിന്‍പ്രകാരംഎന്നോടു കരുണ ചെയ്യണമേ. നിന്റെ കരുണയുടെ ബഹുത്വത്തിന്‍ പ്രകാരം എന്റെപാപങ്ങളെ മായിച്ചു കളുയണമേ.

 

എന്റെ അന്യായത്തില്‍ നിന്ന്‌ എന്നെ നന്നായി കഴുകി എന്റെ   പാപങ്ങളില്‍ നിന്ന്‌ എന്നെ വെടിപ്പാക്കണമേ. എന്തെന്നാല്‍ എന്റെ അതിക്രമങ്ങളെ ഞാന്‍ അറിയുന്നു. എന്റെ പാപങ്ങളും എപ്പോഴും എന്റെ നേരേ ഇരിക്കുന്നു.

 

നിനക്കു വിരോധമായിത്തന്നെ ഞാന്‍ പാപം ചെയ്തു. നിന്റെ തിരു മുമ്പില്‍ തിന്മകളെ ഞാന്‍ ചെയ്തു. അതു നിന്റെ വചനത്തില്‍ താന്‍ 

 

നീതീകരിക്കപ്പെടുകയും നിന്റെ ന്യായവിധികളില്‍ താന്‍ ജയിക്കുകയും 

 

ചെയ്വാനായിട്ടു തന്നെ. എന്തെന്നാല്‍ അന്യായ ത്തില്‍ ഞാന്‍ ഉത്ഭവിച്ചു. പാപങ്ങളില്‍ എന്റെ മാതാവ്‌ എന്നെ ഗർഭം ധരിക്കുകയും ചെയ്തു.

 

എന്നാല്‍ നീതിയില്‍ താന്‍ ഇഷ്ടപ്പെട്ടു.  നിന്റെ ഇഞാനത്തിന്റെ രഹസ്യങ്ങള്‍ തന്നെ താന്‍ അറിയിച്ചു. സോപ്പാകൊണ്ട്‌ എന്റെ മേല്‍ താന്‍ തളിക്കണമേ. ഞാന്‍ വെടിപ്പാക്കപ്പെടും. അതിനാല്‍ എന്നെ നീ  വെണ്മയാക്കണമേ. ഹിമത്തേക്കാള്‍ ഞാന്‍ വെണ്മയാകും. 

 

നിന്റെ ആനന്ദവും സന്തോഷവും കൊണ്ട്‌ എന്നെ തൃപ്തിയാക്കണമേ. ക്ഷീണതയുള്ള എന്റെ അസ്ഥികള്‍സന്തോഷിക്കും എന്റെ പാപങ്ങളില്‍ നിന്ന്‌ തിരുമുഖം തിരിച്ച്‌ എന്റെ അതിക്രമങ്ങളെ ഒക്കെയും മായിച്ചു കളയണമേ.

 

ദൈവമേ! വെടിപ്പുള്ള ഹൃദയത്തെ എന്നില്‍ സൃഷ്ടിക്കണമേ. സ്ഥിരതയുള്ള തിരുആത്മാവിനെ എന്റെ ഉള്ളില്‍ പുതുതാക്കണമേ. തന്റെ തിരുമുമ്പില്‍ നിന്ന്‌ എന്നെ തള്ളിക്കളയരുതേ.വിശുദ്ധാത്മാവിനെ എന്നില്‍ നിന്ന്‌ എടുക്കയുമരുതേ.

 

എന്നാലോ നിന്റെ ആനന്ദവും രക്ഷയും എനിക്ക്‌ തിരിച്ചു തരേണമേ. മഹത്ത്വമുള്ള തന്നാത്മാവ്‌ എന്നെ താങ്ങുമാറാകണമേ. അപ്പോള്‍ ഞാന്‍ അതിക്രക്കാരെ നിന്റെ വഴി പഠിപ്പിക്കും. പാപികള്‍ നിങ്കലേക്കു തിരിയുകയും ചെയ്യും.

 

എന്റെ രക്ഷയായ ദൈവമായ ദൈവമേ! രക്ലത്തില്‍നിന്ന്‌ എന്നെ രക്ഷിക്കണമേ. എന്റെ നാവ്‌ നിന്റെ നീതിയെ സ്തുതിക്കും. കത്താവേ! എന്റെ അധരങ്ങള്‍ എനിക്കു തുറക്കണമേ. എന്റെ വായ്‌ തന്റെ സ്തൂതികളെ പാടും.

 

എന്തെന്നാല്‍ ബലികളില്‍ താന്‍ ഇഷ്ടപ്പെട്ടില്ല. ഹോമബലികളില്‍ താന്‍ നിരപ്പയതുമില്ല. ദൈവത്തിന്റെ ബലികള്‍ താഴ്ചയുള്ള ആത്മാവാകുന്നു. ദൈവം നുറുങ്ങിയ ഹൃദയത്തെ നിരസിക്കുന്നില്ല

 

തന്റെ ഇഷ്ടത്താല്‍ സെഹിയോനോട്‌ നന്മ ചെയ്യണമേ. ഈശ്ശേമിന്റെ മതിലുകളെ പണിയണമേ. അപ്പോള്‍ നീതിയോടു കൂടിയ ബലികളിലും ഹോമബലികളിലും താന്‍ ഇഷ്ടപ്പെടും. അപ്പോള്‍ തന്റെ ബലിപീഠത്തിന്മേല്‍ കാളകള്‍ ബലിയായി കരേറും.

ദൈവമേ! സ്തൂതി തനിക്ക്‌ യോഗ്യമാകുന്നു. ബാറെക്മോര്‍.

 

ശുബഹോ...... മെനഓാലം.....

ഏനിയോനൊ

(ലീക്ക്‌ ദ്ഹാദീ ലശ്ലായോനേ.)

ധന്യന്‍ വിണ്‍മണ്‍വാസികളെ-സന്തോ-ഷിപ്പിച്ചോന്‍

ഭക്തര്‍ക്കരുളുക കരുണാബ്ധേ-മ്ശീ-ഹാ-സന്തോഷം

 

രക്ഷകനേ! വൈദികര്‍ തിരുനാ-മ-ത്തില്‍-നല്‍കീടും

മോതിരഭൂഷകളെ സദയം-വാഴ്ത്തു-ക തൃക്കൈയ്യാല്‍,

 

മോതിരമരുളിത്തിരുസഭയെ-മ്ശീ-ഹാ-വേട്ടപ്പോള്‍

പരിപാവന തനുരുധിരങ്ങള്‍-കൈ-ക്കൊ--ണ്ടാളവളും.

 

മോതിരമതിനാല്‍ കൊലയീന്നും-താ-മാ-ര്‍ രക്ഷിതയായ്‌

അതുപോല്‍ പാപവിമോചനമീ-ഞ-ങ്ങള്‍-,നേടട്ടെ.

ബാറെക്മോര്‍. ശുബ്ഹോ........മെന്‍ഓാലം.......

 

മാനവര്‍ വാനവർ വന്ദിച്ച്‌-വാ-ഴ്ത്തി-പ്പാടുന്ന

ര്രിത്വരഹസ്യം സംപുജ്യം-താ-താ-ത്മമാറുഹാ.

 

പ്രാര്‍ത്ഥന

പിത്യപുത്ര പരിശുദ്ധാത്മാവാം ദൈവമേ!, ആകാശത്തെയും ഭൂമിയെയും ഉയരത്തെയും  ആഴത്തെയും സംയോജിപ്പിച്ചതായ നിന്റെ സമാധാനം ഇപ്പോള്‍ പരസ്പരം സമിപിച്ചിരിക്കുന്ന ഈ ഞങ്ങളുടെ സഹോദരങ്ങളെ സംയോജിപ്പിക്കുകയും തന്മുലം ആയുഷ്ക്കാലം മുഴുവന്‍ പരസ്‌പരം സ്നേഹിക്കുകയും, സന്തോഷപൂര്‍വ്വം അന്യോന്യം സ്വീകരിക്കുകയും ചെയ്യത്തക്കവണ്ണുമുള്ള ഐക്യമത്യം ഇവരില്‍ ഉണ്ടാവുകയും ചെയ്യണമേ. 

ഹോശോ............ ആമ്മീന്‍,.

കുക്കിലിയോന്‍

(സങ്കീ. 45:1-3)

നല്‍കുക നന്മൊഴി മാനസമേ-ഹാലേ......

സേവിക്കും ഞാനരചനെയെന്നുരചെയ്യും

ശാസ്ത്രിവരന്‍ തന്‍ തൂലികയെന്‍ രസന -ഹാലേ..

മാനവരെക്കാളതു കമനീയം.

 

വര്‍ഷിച്ചാന്‍ കൃപ നിന്നധരത്തില്‍-ഹാലേ....

എന്നെന്നേയ്ക്കും നിന്നെ ദൈവം വാഴ്ത്തി.

 

വാളരയില്‍ കെട്ടുക വീരാ! ഹാലേ....

വിജയിക്കും നിന്‍ മാനമതും മഹിമാവും,

ബാറെക്മോര്‍. ശുബ്ഹോ........ മെന്‍ഓലം...

ഏക്ക്‌ബോ

ഉപമകളാല്‍-ശ്ലേമുന്‍ ചൊന്നാനേവം

ചാരുമുഖീ!-പാരം നീ-ശ്ലാഘിക്കും നിന്‍ പ്രിയനേവന്‍

എന്‍നാഥന്‍-പതിനായിരമതിലുത്തമനാം

തന്‍പുങ്കാവാണിസറായേല്‍

ശുര്രന്‍ യാക്കോബിൻ ലതയില്‍

രക്തന്‍ നര്‍ദീന്‍ തൈലത്തില്‍

മൃദുലന്‍ ലബനോന്‍ കാരകിലില്‍

പാര്‍ക്കിലിവന്‍-ദൈവസമന്‍.

വിശ്രുതനാമിവനെ നാം വാഴ്ത്തീ-ടു-ന്നു.   സ്തയമെ൯കാലോസ്‌ കുറിയേ......

 

പ്രുമിയോന്‍

 

വിജാതിയ പുത്രിയെ തനിക്കു സഭയായി തിരഞ്ഞെടുത്ത്‌ എല്ലാവിധകളങ്കങ്ങളില്‍നിന്നും മാലിന്യങ്ങളില്‍ നിന്നും തന്റെ വിജയരക്തത്താല്‍ അവളെ വെടിപ്പാക്കുകയും, ഭൗമിക സഭയ്‌ക്കു വിവാഹനിശ്ചയം ചെയ്ത്‌ താന്‍തന്നെ അവള്‍ക്ക്‌ വരനായിത്തീരുകയും, അശുദ്ധ പിശാചുക്കളുടെ ദാസ്യത്തില്‍നിന്ന്‌ അവളെ രക്ഷിച്ച്‌ സര്‍വ്വവിധ കടങ്ങളില്‍ നിന്നും പാപങ്ങളില്‍നിന്നും സ്വാത്രനത്യം നല്‍കുകയും ചെയ്ത സ്വര്‍ഗ്ലീയ മണവാളനു സ്തുതി. തന്റെ സഭയുടെ വിവാഹ വിരുന്നിലേയ്ക്ക്‌ എല്ലാ വിജാതികളെയും, സ്വജാതികളെയും, ദീര്‍ഘദര്‍ശിമാരെയും, ശ്ലീഹന്മാരെയും, സകല വംശങ്ങളെയും ക്ഷണിച്ചവനായ കര്‍ത്താവ്‌ വാഴ്ത്തപ്പെട്ടവനാകുന്നു. തന്റെ ദാസരുടെ മോതിരവാഴ്വിന്റെ ഈ സമയത്തും.....ബ്കുല്‍ ഹുന്‍................. ആമ്മീന്‍.

സെദറാ

 

മനുഷ്യരുടെ സര്‍വ്വപരിജ്ഞാനത്തില്‍ നിന്നും ഉയര്‍ന്ന്‌ അവയ്ക്ക്‌ അതീതനായിരിക്കുന്നവനും, സദാ നന്മകളില്‍ സമൃദ്ധനും, തിന്മകളില്‍നിന്നു വിദൂരനും, ദൈവാനുഗ്രഹങ്ങളുടെ ഉറവയുമായ ദൈവമേ!, നീ അനശ്വരമായ വെടിപ്പുള്ള മുറോനും അനാദ്യന്തമായ നിലയില്‍ എല്ലാവിധ കഷ്ടതകള്‍ക്കും മരണത്തിനും അതീതനുമാകുന്നു. തന്റെ സൃഷ്ടിയെ അലങ്കരിച്ച്‌ ശ്രേഷ്ഠമാക്കുകയും, കരുണയോടെ സഹായിക്കുകയും, അതിന്റെ ശക്തിക്കു തക്കവണ്ണം നിന്നിലുള്ളുതായ അതിന്റെ വിശ്വാസത്തെ മഹാമനസ്ക്കതയോടെ അംഗീകരിക്കയും ചെയ്തവന്‍ നീയാകുന്നു. നിന്റെ വിശുദ്ധസഭയ്ക്ക്‌ നശിച്ചു പോകാത്ത വിധത്തില്‍ നീ അനുഗ്രഹങ്ങള്‍ നല്‍കുകയും പരിമളവാസനകൊണ്ട്‌ ദയവോടെ അതിനെ നിറയ്ക്കുകയും ചെയ്തു. നിന്റെ ദൈവികാശ്വൈര്യങ്ങള്‍കൊണ്ട്‌ കുറവുവരാതിരിക്കുമാര്‌ നീ അതിനെ ഐശ്വര്യപ്പെടുത്തി. മഹത്വവസ്ത്രം നീ അതിനെ ധരിപ്പിച്ച്‌ വെള്ളംകൊണ്ടും ആത്മാവുകൊണ്ടും അതിനു വിവാഹനിശ്ചയംനടത്തി. അതിനെ നിനക്കു വധുവാക്കിത്തീര്‍ക്കുകയും ശത്രുവിന്‍റെ തലയില്‍ ശക്തിയോടെ ചവിട്ടുകയും ചെയ്തു. അയകരമായ നിന്റെ ശരീരരക്തങ്ങള്‍ അതിനു മോതിരമായിട്ട്വെടിപ്പോടെ നീ നല്‍കി. അതിനെ നീ സന്തോഷിപ്പിച്ച്‌ നിന്റെയോഗ്യതയേറിയ പ്രകാശത്താല്‍  മഹിമയോടെ പ്രകാശിപ്പിച്ചു. ദൈവികമായി നീ അതിന്‌ നല്‍കിയ നല്‍വരത്താല്‍ നിന്റെകൂടെ അതിനെ വസിപ്പിച്ചു. പരിശുദ്ധ ശ്ലീഹന്മാര്‍ മുലം ക്രമമായിഅതിനു നീ പൂര്‍ണ്ണത നല്‍കുകയും ചെയ്തു. ഭാര്യാഭര്‍ത്താക്കന്മാരുടെ സന്തോഷം മോതിരത്താല്‍ പൂര്‍ത്തീകരിക്കപ്പെടുകയും, വിവാഹനിശ്ചയം ചെയ്യപ്പെട്ടിരിക്കുന്നവരുടെ ആനന്ദം മോതിരത്തില്‍കൂടി ഏകികരിക്കപ്പെടുകയും ചെയ്യണമെന്ന്നിശ്ചയിച്ചവന്‍ നീയാകുന്നു! ദൈവമായ കര്‍ത്താവേ,ഇപ്പോള്‍ നിന്റെ ബലഹീനദാസരായ ഞങ്ങള്‍ ആശീര്‍വദിച്ചിരിക്കുന്ന ഈ മോതിരങ്ങളെ നീ സന്തോഷപൂര്‍വ്വം അനുഗ്രഹിക്കണമേ ഈ മോതിരങ്ങളെ നീ അനുഗ്രഹിക്കുകയും ശാപമായിരുന്നത്‌ ഇതിനാല്‍ വിശുദ്ധമായിത്തീരുവാന്‍ സംഗതിയാക്കുകയും ചെയ്യണമേ എന്ന്‌ നിന്നോട്ഞങ്ങള്‍ അപേക്ഷിക്കുന്നു. കര്‍ത്താവേ!, നിന്റെ വിശുദ്ധസഭയുടെ മോതിരത്തെ നീ അനുഗ്രഹിച്ചതുപോലെ നിന്റെദൈവികാനുഗ്രഹങ്ങളാല്‍ ഈ മോതിരങ്ങളെയും അനുഗ്രഹിക്കണമേ.” ദൈവമായ കര്‍ത്താവേ ഞങ്ങളുടെ പുത്രനായഈ മണവാളനും പുത്രിയായ ഈ മണവാട്ടിയും ജഞാനസംപൂര്‍ണ്ണരും നിറവുള്ളവരും ആയിത്തീരുവാന്‍ ഇടയാക്കണമേ. കര്‍ത്താവേ! ഇവരുടെ വിവാഹം സകലമാലിന്യങ്ങളില്‍ നിന്നും മ്ലേച്ഛതകളില്‍ നിന്നും അകുന്നിരിക്കുവാന്‍ കൃപയോടെ നീ സംഗതിയാക്കണമേ. ദൈവമായ കര്‍ത്താവേ!, ഇഹത്തിലും പരത്തിലും അഭംഗമായി ഇവരെ നീ സന്തോഷിപ്പിക്കുമാറാകണമേ. നശ്വരമായ ഈ മണവറയില്‍ ഇവരുടെ ആയുഷ്ക്കാലം മുഴുവനും വിവിധതരത്തില്‍ ഇവരെ അലങ്കരിക്കുകയും, ഈറേന്മാരും മാലാഖമാരും ഇടവിടാതെ സന്തോഷിച്ചുകൊണ്ടിരിക്കുന്ന ആ സ്വര്‍ഗ്ഗീയ മണവറയിലേയ്ക്ക്‌ കരുണയോടെ ഇവരെ ആനയിക്കുകയും ചെയ്യണമേ. കര്‍ത്താവേ തിരുമുമ്പാകെ സന്നിഹിതരായിരിക്കുന്ന ഈ ജനക്കുട്ടത്തെയും പാപങ്ങളില്‍നിന്നും, മ്ലേച്ഛതകളില്‍നിന്നും, മാലിന്യങ്ങളില്‍നിന്നും, പ്രമാദങ്ങളില്‍ നിന്നും സ്നേഹത്തോടെ നീ സ്വത്ത്രരാക്കിക്കൊള്ളുണമേ. ഇവര്‍ നിന്നാല്‍ അനുഗ്രഹിക്കപ്പെടുകയും നിന്നെ വാഴ്ത്തുകയും, തിരുമുമ്പാകെ നിന്ന്‌ തൃപ്തിവരാത്തവിധം ഇടവിടാതെ നിന്നെയും നിന്റെ പിതാവിനെയും പരിശുദ്ധറുഹായെയും സ്തുതിക്കുകയും ചെയ്യുമാറാകണമേ.

ഹോശോ............ മെന്‍ ആലോഹോ....... ആമ്മീന്‍.

കോലൊ

(ഏനോനൊ നുഹറൊ)

 

പതിവ്രതയാം-പരിപാവന സഭയെ

വാനോ-ന്‍ കാന്തന്‍-വേട്ടൊരു നേരം

ശീമോന്‍ യോ-ഹന്നാനെന്നിവരെ.-

യാഫ്വാ-നം ചെ-യ്തേല്‍പ്പിച്ചേ-വം

വീടിന്‍-ഭരണം ശീ-മോ-നെ

സുവിശേ-ഷം യോഹന്നാനെ

കല്‍പ്പി-ച്ചാന്‍ വിലയേ-റീ-ടും

ര-ക്ത-ത്താല്‍ ഞാന്‍ വാങ്ങിയൊരി-

സഭയെ-നിങ്ങള്‍-സംരക്ഷി-പ്പിന്‍.

എന്‍പേര്‍ക്കായ്‌-ദൈവമൊരുക്കി വിരു

ന്നെന്നാ-സതിയാം സഭയാര്‍ക്കു-ന്നു

സ്പര്‍ശിക്കി-ല്ലെന്‍ ബലിവേദിയിലെ

ബലിയാ:മുറ്റന്‍-കുറ്റനെയ-ന്യന്‍

നിന്ന-ന്തികമാര്‍ന്നീ-ടു-ന്നോന്‍

സ്‌നാനം്രാപിച്ചി--ടാ-തെ

നമ്മള്‍-ക്കുള്ള രഹ--സ്യ-ങ്ങള്‍

കാ-ണ്മാ-നിടയായീടരുതെ --

ന്നെന്നോ-ടുടയോ-നരുളിച്ചെ-യ്താന്‍   ബാറെക്മോര്‍. ശുബ്ഹോ......

മൂടുപടം-വടി മോതിരമിവയാല്‍

താമാ-ര്‍ വിജയം-സമ്പാദി-ച്ചു

പൊക്കണവും-കല്ലും-കവിണയുമായ്‌

വെന്നാ-ന്‍ ഗോല്യാ-ത്തിനെ ദാവീ-ദും

താമാര്‍-ഉത്തമയാ-യ്‌ മൂ-ന്നാല്‍

ദാവീ-ദുന്നതനാ-യ്‌ മു-ന്നാല്‍

സംര-ക്ഷകനാം ത്രി-ത്വ-ത്തെ

വി-ശ്വാ-സിനി പാവനസഭയാള്‍

സ്തുതിഗീ-തത്താല്‍-കീര്‍ത്തിക്കു-ന്നു.    മെനഓലം.........

വിശ്വസ്തേ-സഭയേ! ഭയമെന്തി-

നുള്ളില്‍ -ക്നേശം-ലേശം വേ-ണ്ടാ

അപരനെ നീ-മോഹിക്കാത്തതിനാല്‍

നിന്നെ-ഞാനും-കൈവെടിക്ല.

ലോകത്തിന്നവസാ-ന-ത്തില്‍

പാരും-വാനും മഴി-ഞ്ഞാ-ലും

വാഴും-നീയാപാ-ത്തെ-ന്പേ

താ-താ-ത്മജ വിമലാത്മാവിന്‍

ഗേഹംപാര്‍ത്താ-ല്‍ നിന്‍ ത്രോണോ-സാം.    മൊറിയോ.

എത്രൊ

വ്രതനിഷ്ഠയും വെടിപ്പുമുള്ള ആത്മാക്കളെ തനിക്കായി വിവാഹനിശ്ചയം ചെയ്യുന്ന സാക്ഷാല്‍ സത്യമണവാളനായുള്ളോവേ!, തിരുമുമ്പാകെ നില്‍ക്കുന്ന ബലഹീനരായഞങ്ങളുടെ മാദ്ധ്യസ്ഥം മുലം, പരസ്പരം വിവാഹനിശ്ചയം ചെയ്യപ്പെടുകയും തങ്ങളുടെ മണവാളത്വത്തിന്റെ മദ്ധ്യസ്ഥനായി നിന്നെ അംഗീകരിക്കുകയും ചെയ്തിരിക്കുന്ന ഈ ദാസരില്‍ നിന്ന്‌ സുകൃതനടപടികളാകുന്ന മധുരപരിമളം വീശുവാന്‍ നീ ഇവരെ യോഗ്യരാക്കണമേ. ആത്മാര്‍ത്ഥമായ സ്‌നേഹവും, യോജിപ്പും, ശാന്തതയും, വികാരഭരിതമല്ലാത്ത ഐക്യവും ഇവരില്‍ ഉണ്ടാകുമാറാകണമേ. ആത്മാവിലും ശരീരത്തിലും പരസ്പരം നിര്‍മ്മലത സംരക്ഷിക്കുവാന്‍ ഇവര്‍ക്ക്‌ ശക്തി നല്‍കരണമേ. ഇവര്‍ നിനക്കും നിന്റെ പിതാവിനും പരിശുദ്ധ റൂഹാ യ്ക്കും സ്തുതിയും സ്തോത്രവും കരേറ്റുമാറാക്കണമേ. ഹോ ശോ..... ആമ്മീന്‍.

(ശ്രിശൂഷക്കാരന്‍ മോതിരം എടുത്തു കൈയ്യില്‍ പിടിക്കുന്നു )

പ്രാര്‍ത്ഥന

പട്ടക്കാരന്‍ : തന്റെ കരുണയാലും ബഹുലമായ കൃപയാലും ഈ മോതിരങ്ങളെ  ആശിര്‍വദിക്കുന്ന പിതാവിനും പുത്രനും പരിശുദ്ധ റുഹായ്ക്കും സ്തുതി.

(പട്ടക്കാരന്‍ “ മോതിരങ്ങ്ളുടെമ്മേൽ” കൈ ആവസിപ്പിച്ചു കൊണ്ട്‌)

  വിശുദ്ധ സഭാസന്താനങ്ങളുടെ സന്തോഷപൂര്‍ത്തിക്കായി പിതാവിന്റെയും പുത്രന്റെയും ജീവനുള്ള പരിശുദ്ധറുഹായുടെയും നാമത്തില്‍ ഈ മോതിരങ്ങള്‍ ആശിീര്‍വദിക്കപ്പെട്ടിരിക്കുന്നു.

(മണവാളന്‌ മോതിരം നല്‍കിക്കൊണ്ട്‌)

പട്ടക്കാരന്‍ : നമ്മുടെ കര്‍ത്താവായ യേശുമിശിഹായുടെ വലത്തുകൈ കരുണയോടെ നിങ്കലേക്ക്‌ നീട്ടപ്പെടുകയും, നിന്റെ വിവാഹനിശ്ചയത്തിനുള്ള ഈ മോതിരത്തോടുകൂടെ അവിടുത്തെ കൃപയും അനുഗ്രഹവും നിനക്ക്‌ ലഭിക്കുകയും ചെയ്യുമാറാകട്ടെ. കൃപ നിറഞ്ഞതും അനുഗ്രഹപ്രദവുമായ ഈ വലങ്മൈ ആയുഷ്ക്കാലം മുഴുവൻ നിന്നോടുകൂടെ ഉണ്ടാ യിരുന്ന്‌ നിന്നെ കാത്തുകൊള്ളുകയും ചെയ്യുമാറാകട്ടെ.

(മണവാട്ടിക്ക്‌ മോതിരം നല്‍കിക്കൊണ്ട്‌)

പട്ടക്കാരന്‍ ;; നമ്മുടെ കര്‍ത്താവായ യേശുമിശിഹായുടെ അനുധ്രഹപൂര്‍ണ്ണമായ വലത്തുകൈ അദൃശ്യമായി നിങ്കലേക്ക്‌ നീട്ടപ്പെടുകയും, വി. ശ്ലീഹന്മാരില്‍ നിന്നെന്നപോലെ ആചാ ര്യന്മാരുടെ കൈകളില്‍ നിന്ന്‌ നിന്റെ വിവാഹനിശ്ചത്തിനു ആള ഈ മോതിരം നീ പ്രാപിക്കയും ചെയ്യുമാറാകട്ടെ. ആത്മ ശരീരങ്ങളുടെ സ്വസ്ഥതയോടും ഹൃദയസന്തോഷത്തോടും കൂടെ പിതാവിനും പുത്രനും പരിശുദ്ധറുഹായ്ക്കും നീ സ്തുതി കരേറ്റുകയും ചെയ്യുമാറാകട്ടെ. ഹോശോ..... ആമ്മീന്‍.

പ്രാര്‍ത്ഥന

പട്ടക്കാരന്‍ : വിശുദ്ധ സഭയുടെ സന്തോഷത്തെ തന്റെ അഭിഷിക്തന്‍ (മശിഹാ) മുലം പൂര്‍ത്തീകരിച്ച ദൈവമായ കര്‍ത്താവ്‌ പരസ്പരം വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന ഈ നമ്മുടെ മക്കളെ സത്യത്തിലും നീതിയിലും സംപൂര്‍ണ്ണരാക്കുകയും ഇവര്‍ ധരിച്ചിരിക്കുന്ന ഈ മോതിരങ്ങളോടുകുടെ സ്വര്‍ഗ്ഗീയമായ അനുഗ്രഹങ്ങള്‍ ഇവര്‍ക്ക്‌ നല്‍കുകയും, പരി പാകതയാല്‍ ഇവരെ അലങ്കരിക്കുകയും, വിനയത്താല്‍ഇവരെ ശ്രേഷ്ഠരാക്കുകയും ചെയ്യട്ടെ. ഇസഹാക്കിന്റെയും റിബേക്കായുടെയും വിവാഹനിശ്ചയത്തെ സ്വര്‍ണ്ണാഭരണങ്ങളാല്‍ പൂര്‍ത്തിയാക്കിയതുപോലെ ഇവരെയും നീതിയാകുന്ന മോതിരങ്ങള്‍കൊണ്ട്‌ പൂര്‍ണ്ണരാക്കട്ടെ. മണവാളനെ  തന്റെ രക്ഷയാല്‍ ആനനിപ്പിക്കുകയും മണവാട്ടിയെ ശാശ്വതവും അക്ഷയവു മായ മനോഹര ഭൂഷണങ്ങളാല്‍ അലങ്കരിക്കുകയും ചെയ്യു മാറാകട്ടെ. സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടുള്ള അലങ്കാരങ്ങളെക്കാള്‍ മഹിമയേറിയ വെടിപ്പിന്‍ മുദ്രകൊണ്ട്‌ ഇവര്‍ അലങ്കരിക്കപ്പെടുമാറാകട്ടെ. ഇവരുടെ ഈ അന്യോന്യ ബന്ധവും ചേര്‍ച്ചയും തന്റെ പ്രീതിക്കും യോഗ്യമായ വിധത്തിലുള്ള സ്വഭാവവളര്‍ച്ചയ്ക്കും ഉതകുവാന്‍ ദൈവമായ കര്‍ത്താവ്‌ സംഗതിയാക്കട്ടെ. സകല കപടസ്്‌നേഹത്തെയും ഇവരില്‍ നിന്നു നീക്കിക്കളയുകയും, അന്യോന്യം സ്നേഹിപ്പാനായി സ്നേഹാഗ്നികൊണ്ട്‌ ഇവരുടെ ഹൃദയങ്ങളെ ഉജ്ജലിപ്പിക്കുകയും ചെയ്യട്ടെ. അക്ഷയമായ സന്ദര്യംകൊണ്ട്‌ ഇവരെ അലങ്കരിക്കുമാറാകട്ടെ. സുരഭിലങ്ങളായ ശൂശാനപുഷ്‌ പങ്ങളെക്കാള്‍ സൌഈരഭ്യമേറിയ പരിപാകതയില്‍ ഇവരുടെ മനസ്സാക്ഷിയെ നയിക്കുവാന്‍ സംഗതിയാക്കട്ടെ. മനുഷ്യവര്‍ഗ്ലത്തെ വിദ്വേഷിക്കുന്ന അസുയാലുക്കളായ ദുഷ്ടമനുഷ്യ,രുടെ കൈകളില്‍ നിന്ന്‌ ദൈവം ഇവരെ സംരക്ഷിച്ചു കൊ ളൂളുമാറാകട്ടെ, പാവനമായ വിവാഹത്തിന്റെ നിര്‍മ്മലമാര്‍ഗലത്തെ വഷളാക്കുന്ന ദുഷ്ടാത്മാക്കളില്‍ നിന്ന്‌ ഇവരെ കാ ത്തുകൊള്ളുകയും ചെയ്യട്ടെ. കര്‍ത്താവ്‌ തന്റെ സന്നിധിയില്‍ നിന്നു നല്ല കാലങ്ങളും അനുഗ്രഹസം പൂര്‍ണ്ണമായ സംവത്സരങ്ങളും ഇവര്‍ക്കു നല്‍കുമാറാകട്ടെ.

പട്ടക്കാരന്‍ കിഴക്കോട്ടു തിരിഞ്ഞ്‌

ദൈവമായ കര്‍ത്താവേ! നിന്റെ മഹിമയുടെ മുമ്പാകെ നില്‍ക്കുന്ന ബലഹിനരും പാപികളുമായ ദാസരാകുന്ന ഞങ്ങളുടെ പ്രാര്‍ത്ഥനകളെ നീ കേള്‍ക്കണമേ. ഇവര്‍ക്ക്‌ അനു ഗ്രഹീത സന്താനങ്ങളെയും സൌഭാഗ്യ കാലങ്ങളെയും നല്‍കണമേ. സല്‍പ്രവര്‍ത്തികളാകുന്ന സമ്പാദ്യം ഇവര്‍ക്ക്‌ വര്‍ദ്ധിപ്പിക്കണമേ. നിന്നിലുള്ള സത്യവിശ്വാസത്തില്‍ ഇവരെ സ്ഥിരപ്പെടുത്തിക്കൊള്ളണമേ. അതില്‍ തന്നെ സദാസ്ഥിതി ചെയ്യുവാനും, ഇവരുടെ മക്കള്‍ക്കും അതിനെ അവകാശമായി നല്‍കുവാനും കൃപ ചെയ്യണമേ. നിന്റെ വിജയ സ്സീബായാല്‍ ഈ മണവാളനെയും മണവാട്ടിയെയും കാത്തുകൊള്ളുകയും പിതാവും പുത്രനും

 പരിശുദ്ധറൂഹായുമായുള്ളോവേ!  ഞങ്ങളെല്ലാവരുടെമേലും നിന്റെ കരുണകള്‍ വര്‍ഷിക്കുകയും ചെയ്യണമേ. ഹോശോ...  ആമ്മീന്‍.

സുഗീസൊ

(ഥറോ ഈദഭ സ്ക്കുദ്ശൊ)

സഭയാം തിരുസഭയാ-മീ-ഞാന്‍

അത്യുന്നതനുടെ മ-ണവാട്ടി

പാവനസഭ ചൊന്നീ-ടു-ന്നു,

എന്‍ വരനേവന്‍ ഞാ-ന്‍ ധന്യ

വന്ദിക്കുന്നേന്‍ വ-ന്നെ-ന്നെ

വേട്ടൊരു മണവാളന്‍-ത-ന്നെ.

പ്രിയനെന്നെ വേട്ടൊ-രു നാ-ളില്‍

സത്വരമുന്നതി ഞാ-ന്‍ പു-ണ്ടു

സൃഷ്ടികളതിലതിശ-യമാ-ണ്ടു,

മഹിമയണിഞ്ഞോള്‍ ഞാ-ന്‍ ധ-ന്യ!

സ്നേഹിതരൊത്താന--നദി-പ്പാന്‍

മേല്‍മണവറയവനു-ണ്ടാ-ക്കി

എന്‍ മണവാളനെയ-തിനു-ള്ളില്‍

സ്തുതി ചെയ്യുന്നോള്‍ ഞാ-ന്‍ ധ-ന്യ!

വിഗ്രഹമദ്ധ്യത്തീ-ന്നെ-ന്നെ

കൂട്ടി രഹസ്യങ്ങള്‍-കാ-ടി

ലോകാന്ത്യംവരെ നിന്‍-കു-ടെ

ഞാനുഞ്ചടെ/ന്നെന്നൊടു ചൊ-ന്നാന്‍

രാജതനുജന്‍ താ-തന്‍-തന്‍

നിലയത്തില്‍ നിന്നീ-ഭാ-ഗ്യം

നിഖിലമെനിക്കരുളു-കയാ-ലെ

ഞാനവനെ വന്ദി-ക്കു-ന്നു,

ബിംബാരധനയാ-ലെ-ന്നെ

വീഴ്ത്തിയ ദുഷ്ടനു ഹാ!-നാ-ശം!

രക്ഷകനാമീശോ-സ്തോ-രരം

സംരക്ഷിതയാം ഞാ-ന്‍ ധ-ന്യ

എന്നെ മാമോദീ-സാ-യാല്‍

ആത്മീയായുധമണിയി-ച്ചാന്‍

വിരലിന്മേല്‍ മെയ്‌ ര-ക്ത-ങ്ങള്‍

മോതിരമായെന്‍ പേ-ര്‍ക്കേ-കി

പകലോനു-സമന്‍ മ-ണവാ-ളന്‍

പകലിന്നൊത്തോള്‍ മ-ണവാ.ടി

മോഹനപരിമള വ്വു-ക്ഷ-ത്തേം.

ടൊപ്പം ഭോജന സ-ല്‍ക്കാ-രം

എന്‍പ്രിയ ചരിതം കോട്ട-പ്പോള്‍

എന്നിലെരിഞ്ഞനുരാ-ഗാ_ഗ്നി

അവനെ ദര്‍ശിക്കും-മു-ന്പേ

ഏറ്റുപറഞ്ഞോള്‍ ഞാന്‍ ധാന്യ!

കരയും കടലും ഞാന്‍ ചുറ്റി

ചൊന്നില്ലെങ്ങവനെ-ന്നാ-രും

ഞാന്‍ ബേതലഹേമില്‍ -ത്ഠോ.്ടി

മിസറേമിനു പോയോ-നെന്നാ_൪്‌

ഞാനാനന്ദത്തോം-ടടെത്തി

പിന്നാലേ മിസറേം-നാം-ട്ടില്‍

ബ്ലീലനാട്ടിലെ ന-സറേ-ത്തില്‍

പോയ്യേന്നവരെന്നേ-ടോ.തി

അവനെയനുയാനം-ചെയ്ത്രേന്‍

ഞാന്‍ നസറേത്തില്‍ ചെ-ന്ന-പ്പോള്‍

യോര്‍ദ്ദാന്‍ നദിയിങ്കല്‍-പോ.യാ.

നെന്നെന്നോടു ജനം-ചൊന്നു

ദുര്‍ഗമമാര്‍ഗ്ഗ-ളിലു ടെ

ചോരന്മാരെക്കു-സാ-തെ

യോര്‍ദ്ദാന്‍ നദിയിങ്കല്‍-ഞാന്‍-ചെ.

ന്നവനെ ജനമദ്ധ്യേതേ.ടി

നിദ്രവെടിഞ്ഞു വല-ഞ്ഞോ-ള്‍ ഞാന്‍

മങ്ങിമയങ്ങിയുണ-ര്‍ന്ന-പ്പോള്‍

നിന്നെ വിളിച്ചു വിരു-ന്നി-ന്നായ്‌

പ്രിയനെന്നവരെന്നോ-ടോ-തി

പ്രിയനെ വിരുന്നില്‍ കാ-ണ്മാ-ന്‍ ഞാന്‍

ചെന്നങ്ങുള്ളിലണ-ഞ്ഞ-പ്പോള്‍

പാനം ചെയ്യാന്‍ തോ-ഴ-ന്മാര്‍

ഭാവം മാറ്റിയ വീ-ഞ്ഞേ-കി

മണവാളനോടൊപ്പം-ചേ-ര്‍ന്നു,

ചൊല്ലുകയായ്‌ തോ-ഴന്മാ-രും;

ആരേ നീയാരാ-യു-ന്നുഃ

നിന്‍ കാന്തന്‍ മരുവില്‍ -പോ-യി

അനുരാഗ സുഗന്ധം-വീ-ശി

വദന്പ്രഭയൊടു മോ-ദി-ച്ചേന്‍

അവനെ ശൂന്യാര-ണ്യ-ത്തില്‍

ജനമദ്ധ്യേ ഞാനാ-രാ-ഞ്ഞു,

കൂട്ടത്തിലൊരുത്തന്‍-ചൊ-ന്നാന്‍

ചെവി ചായിച്ചേവം-കേ-ട്ടേന്‍

ഈ നിര്‍മ്മലയുടെ മ-ണവാ-ളന്‍

ക്രൂശിതനായ്‌ ഗോഗുല്‍-ത്താ-യില്‍

സങ്കടമൊടു നിലവി-ളി കുടി

സീയോനില്‍ ഞാന്‍ ചെ-ന്ന-പ്പോള്‍

കേബറതിലവനെ യു-ദ-ന്മാര്‍

വച്ചെന്ന്വരെന്നോ-ടോ-തി

തരുവിന്മേലെന്‍ തല താ-ങ്ങി

തേങ്ങിത്തേങ്ങിക്കേ-ണേന്‍-ഞാന്‍

കബറിന്നുത്ഥാനം-ചെ-യ്താന്‍

കരയരുതെന്നോതീ-ദൂ-തന്‍

പ്രിയനാദത്താല്‍ മോ-ദി-ച്ചേന്‍

തെളിവോടെന്‍ വദനം-മി-ന്നി

അവനെത്തഴുകിച്ചും-ബി-ച്ചേന്‍

എന്നോടമ്പൊടു ചൊ-ന്നേ-വം:

സ്ക്കീപ്പായാല്‍ ഞാന്‍ വേ:ട്ടോ-ളാം

സുമുഖീ! സ്വാഗതമോതു-ന്നേ-ന്‍

താതനികേതം ഞാ-ന്‍ പു-കി

വിട്ടിടാം ഞാന്‍ റു-ഹാ-യെ, (മൊറിയോ.......

ഹുത്തോമൊ

ദൈവത്താല്‍ നീതീകരിക്കപ്പെട്ട ഈ സാക്ഷ്യത്തിനായി ഒരുങ്ങി വന്നിരിക്കുന്ന വിശ്വാസികളേ നിങ്ങളുടെ ബുദ്ധിമുട്ടിനു മുപ്പതും അറുപതും നൂറും ഇരട്ടിയായി അവിടുന്നു പ്രതി ഫലം നല്‍കുമാറാകട്ടെ എപ്പോഴും നിങ്ങള്‍ക്ക്‌ നന്മകള്‍ നല്‍കുമാറാകള്ടെ. നമ്മുടെ കര്‍ത്താവിന്റെ സ്ലീബായാല്‍ രാവും പകലും നിങ്ങളോടുകൂടെ സ്ഥിതിചെയ്ത്‌ ദുഷ്ടനില്‍ നിന്നും അവന്റെ സൈന്യങ്ങളില്‍ നിന്നും നിങ്ങളെകാത്തുകൊള്ളുകയും ചെയ്യട്ടെ.

ദൈവമേ! നി പരിശുദ്ധനാകുന്നു.......ഇത്യാദി

(മോതിരം വാഴ്വിന്റെ ശുശ്രുഷ സമാപ്പിച്ചു )

 

കിരീടം വാഴ്വിന്റെ ക്രമം

പട്ടക്കാരന്‍ : ശുബഹോ...         ജനം : വാലയിന്‍.....

പ്രാരംഭ പ്രാര്‍ത്ഥന

ദൈവമായ കര്‍ത്താവേ, അനശ്വരമായ വിരുന്നിനും അഴിവില്ലാത്ത മണവറയ്ക്കും ഞങ്ങളെ യോഗ്യരാക്കണമേ. ആ വിരുന്നിലേയ്ക്ക്‌ ക്ഷണിക്കപ്പെട്ടിരിക്കുന്ന അതിഥികളോടു കൂടെ നിന്റെ നിത്യമായ സന്തോഷങ്ങളിലേയ്ക്ക്‌ ഞങ്ങളെയും ക്ഷണിക്കണമേ. അവരുടെ കൂട്ടത്തിലും ഇടയിലും നിന്നു കൊണ്ട്‌ ഞങ്ങള്‍ നിനക്കും, നിന്റെ പിതാവിനും, പരിശുദ്ധ റൂഹായ്ക്കും സ്തുതിയും സ്തോത്രവും കരേറ്റുമാറാകണമേ.

51 -o  മസുമൂറ

ദൈവമേ! നിന്റെ കൃപയിന്‍പ്രകാരംഎന്നോടു കരുണ ചെയ്യണമേ. നിന്റെ കരുണയുടെ ബഹുത്വത്തിന്‍ പ്രകാരം എന്റെപാപങ്ങളെ മായിച്ചു കളുയണമേ.

 

എന്റെ അന്യായത്തില്‍ നിന്ന്‌ എന്നെ നന്നായി കഴുകി എന്റെ   പാപങ്ങളില്‍ നിന്ന്‌ എന്നെ വെടിപ്പാക്കണമേ. എന്തെന്നാല്‍ എന്റെ അതിക്രമങ്ങളെ ഞാന്‍ അറിയുന്നു. എന്റെ പാപങ്ങളും എപ്പോഴും എന്റെ നേരേ ഇരിക്കുന്നു.

 

നിനക്കു വിരോധമായിത്തന്നെ ഞാന്‍ പാപം ചെയ്തു. നിന്റെ തിരു മുമ്പില്‍ തിന്മകളെ ഞാന്‍ ചെയ്തു. അതു നിന്റെ വചനത്തില്‍ താന്‍ നീതീകരിക്കപ്പെടുകയും നിന്റെ ന്യായവിധികളില്‍ താന്‍ ജയിക്കുകയും ചെയ്വാനായിട്ടു തന്നെ. എന്തെന്നാല്‍ അന്യായ ത്തില്‍ ഞാന്‍ ഉത്ഭവിച്ചു. പാപങ്ങളില്‍ എന്റെ മാതാവ്‌ എന്നെ ഗർഭം ധരിക്കുകയും ചെയ്തു.

 

എന്നാല്‍ നീതിയില്‍ താന്‍ ഇഷ്ടപ്പെട്ടു.  നിന്റെ ഇഞാനത്തിന്റെ രഹസ്യങ്ങള്‍ തന്നെ താന്‍ അറിയിച്ചു. സോപ്പാകൊണ്ട്‌ എന്റെ മേല്‍ താന്‍ തളിക്കണമേ. ഞാന്‍ വെടിപ്പാക്കപ്പെടും. അതിനാല്‍ എന്നെ നീ  വെണ്മയാക്കണമേ. ഹിമത്തേക്കാള്‍ ഞാന്‍ വെണ്മയാകും. 

 

നിന്റെ ആനന്ദവും സന്തോഷവും കൊണ്ട്‌ എന്നെ തൃപ്തിയാക്കണമേ. ക്ഷീണതയുള്ള എന്റെ അസ്ഥികള്‍സന്തോഷിക്കും എന്റെ പാപങ്ങളില്‍ നിന്ന്‌ തിരുമുഖം തിരിച്ച്‌ എന്റെ അതിക്രമങ്ങളെ ഒക്കെയും മായിച്ചു കളയണമേ.

 

ദൈവമേ! വെടിപ്പുള്ള ഹൃദയത്തെ എന്നില്‍ സൃഷ്ടിക്കണമേ. സ്ഥിരതയുള്ള തിരുആത്മാവിനെ എന്റെ ഉള്ളില്‍ പുതുതാക്കണമേ. തന്റെ തിരുമുമ്പില്‍ നിന്ന്‌ എന്നെ തള്ളിക്കളയരുതേ.വിശുദ്ധാത്മാവിനെ എന്നില്‍ നിന്ന്‌ എടുക്കയുമരുതേ.

 

എന്നാലോ നിന്റെ ആനന്ദവും രക്ഷയും എനിക്ക്‌ തിരിച്ചു തരേണമേ. മഹത്ത്വമുള്ള തന്നാത്മാവ്‌ എന്നെ താങ്ങുമാറാകണമേ. അപ്പോള്‍ ഞാന്‍ അതിക്രക്കാരെ നിന്റെ വഴി പഠിപ്പിക്കും. പാപികള്‍ നിങ്കലേക്കു തിരിയുകയും ചെയ്യും.

 

എന്റെ രക്ഷയായ ദൈവമായ ദൈവമേ! രക്ലത്തില്‍നിന്ന്‌ എന്നെ രക്ഷിക്കണമേ. എന്റെ നാവ്‌ നിന്റെ നീതിയെ സ്തുതിക്കും. കത്താവേ! എന്റെ അധരങ്ങള്‍ എനിക്കു തുറക്കണമേ. എന്റെ വായ്‌ തന്റെ സ്തൂതികളെ പാടും.

 

എന്തെന്നാല്‍ ബലികളില്‍ താന്‍ ഇഷ്ടപ്പെട്ടില്ല. ഹോമബലികളില്‍ താന്‍ 

 

നിരപ്പയതുമില്ല. ദൈവത്തിന്റെ ബലികള്‍ താഴ്ചയുള്ള ആത്മാവാകുന്നു. ദൈവം നുറുങ്ങിയ ഹൃദയത്തെ നിരസിക്കുന്നില്ല

 

തന്റെ ഇഷ്ടത്താല്‍ സെഹിയോനോട്‌ നന്മ ചെയ്യണമേ. ഈശ്ശേമിന്റെ മതിലുകളെ പണിയണമേ. അപ്പോള്‍ നീതിയോടു കൂടിയ ബലികളിലും ഹോമബലികളിലും താന്‍ ഇഷ്ടപ്പെടും. അപ്പോള്‍ തന്റെ ബലിപീഠത്തിന്മേല്‍ കാളകള്‍ ബലിയായി കരേറും.

ദൈവമേ! സ്തൂതി തനിക്ക്‌ യോഗ്യമാകുന്നു. ബാറെക്മോര്‍.

 

ശുബഹോ...... മെനഓാലം.....

എനിയോനൊ

(ആലോഹൊദ്‌ ബാറെക്‌)

1, ആദിമനിതി-ജ്ഞരെ വാഴ്ത്തിയ

ദൈവം-തന്‍-ബഹുക്യപയാ-ലീ

ദാസരെ വാഴ്ത്ത-ദ്ടെ ' ദേവാ! ദയ ചെയ്തീടണമേ.

2. ഹവ്വ്യൊടാദാ-മിനെ വാഴ്ത്തിയ ദൈവം തന്‍...

3. സാറയൊടബറാ-മിനെ വാഴ്ത്തിയ...

4. റഫ്ക്കയൊടിസഹാ-ക്കിനെ വാഴ്ത്തിയ...

5. റാഹോലൊടു യാ-ക്കോബിനെ വാഴ്ത്തിയ.

ബാറെക്മോര്‍. ശുബ്ഹോ....മെന്തീഓഥഃ....

6. മെസ്രേനില്‍ യൌസേപ്പിനെ വാഴ്ത്തിയ...   (മൊറിയോ...)

പ്രാര്‍ത്ഥന

കര്‍ത്താവേ! പരസ്പരം ബന്ധിതരായിരിക്കുന്ന ഈ ദാസരെ നിന്റെ നല്‍വരങ്ങളുടെ ഐശ്വര്യത്താല്‍ ശ്രേഷ്ഠരാക്കുകയും നിന്റെ ദാനങ്ങളാല്‍ സന്തോഷിപ്പിക്കുകയും ചെയ്യണമേ. നിന്റെ ദിവ്യകല്ലനകളില്‍ നിന്നുള്ള ആനന്ദം കൊണ്ട്‌ ഇവരെ നിറയ്ക്കണമേ.  പിതാവും പുത്രനും പരിശുദ്ധ റൂഹായുമുള്ളോവേ! സന്തോഷോല്ലാസങ്ങളോടുകുടെ ഇവര്‍ നിനക്കു സ്തുതി പാടുകയും തിരുസന്നിധിയില്‍ ആഹ്ലാദിക്കയും ചെയ്യുമാറകണമേ. ഹേമശോ...ആമ്മീന്‍

കുക്കിലിയോന്‍

(സങ്കീ. 21:1-4)

മോദിക്കട്ടെ പരം നാഥാ-ഹാ-ഉ-ഹാ...

നിന്‍ ശക്തിയിലും രക്ഷ-യിലും നൃപതി

തന്നഭിലാഷം നീ നിറവേറ്റി-ഹാ-ഉ-ഹാ.

നിജ യാചന നിരസി-ചില്ലേതും

നല്ല വരം മുമ്യേറവനേകി-ഹാ-ഉ-ഹാ.

മഹിമാവിന്‍ മുടി ചു-ടി തലയില്‍

നിന്നൊടു ജീവന്‍ യാചിച്ചാന്‍-ഹാ...ഉ-ഹാ.

ദീര്‍ഘായുസ്സെന്നേ-ക്കും നല്കി.               ബാറെക്മോര്‍, ശുബ്ഹോ.....മെനഓാലം....

എക്ക്‌ബൊ

മണവറയെ-മേ-ല്‍, സ്വര്‍ഗ്ഗത്തില്‍.

സഭയെ! നിന്‍ കാന്തന്‍--സ്ഥാപിച്ചാന്‍

വാഗ്ദത്തംപോല്‍, സ്വര്‍ഗ്ലേമേവും

ശുല്‍ത്തോനന്മാര്‍, ഹൈലേയര്‍ക്കോ.-

സ്സിവരെക്കാള്‍ നിന്നെ-മേലാക്കി.   

സ്ത്രമെന്‍......കുറിയേ.......

പ്രുമിയോന്‍

ഉണ്ടായിരുന്നവനും ഇപ്പോഴുള്ളവനും എന്നെന്നേക്കും നിലനില്‍ക്കുന്നവനുമായ സ്വയംഭൂവും, മാലാഖമാര്‍ തന്റെ സിംഹാസനത്തിനു ചുറ്റും നിന്നുകൊണ്ട്‌ തനിക്കു, ആരാധന അണനയ്ക്കുന്ന അനാദ്യന്ത വചനവും, തന്റെ ബഹുലമായ കരുണ നിമിത്തം ഞങ്ങളെല്ലാരുടെയും മേല്‍ ദയ തോന്നി തിരുസന്നിധിയിലേക്ക്‌ ഞങ്ങളെ തിരികെ വരുത്തുകയും തന്നില്‍ നിന്നു അന്യമായിപ്പോയിരുന്ന ഞങ്ങളുടെ പ്രകൃതത്തെ സ്‌നേഹപൂര്‍വ്വം തന്നോടു സമീപിപ്പിക്കയും ചെയ്ത മഹോന്നതനും, ഏതൊരു തത്വജ്ഞാനിക്കും താര്‍ക്കികനും തന്റെ തത്വത്തെ ആരാധിക്കുവാനല്ലാതെ പരിശോധിക്കുവാനോ ആരാഞ്ഞറിയുവാനോ കഴിവില്ലാതിരിക്കുന്നവനും, അധികാരികള്‍ക്കു കിരീടം നിര്‍മ്മിക്കുന്നവനും, തന്നാല്‍ അഴിക്കപ്പെടുന്നതെല്ലാം അഴിയപ്പെട്ടും ബന്ധിക്കപ്പെടുന്ന സകലതും ബന്ധിതമായും ഇരിക്കുന്നവനും, തന്റെ വല്ലഭത്വത്തിന്റെ മഹിമയ്ക്കായി മണവാളന്മാര്‍ക്കും മണവാട്ടികള്‍ക്കും സന്തോഷകിരീടങ്ങളെ പ്രദാനം ചെയ്യുന്നവനും ആയ കര്‍ത്താവിനു സ്തുതി. അവിടത്തെ ദാസരുടെ കിരീടങ്ങള്‍ ആശിീര്‍വദിക്കപ്പെടുന്ന ഈ സമയത്തും... ബ്കുല്‍ഹുന്‍....     ആമ്മീന്‍.

സെദറാ

സകല സ്വര്‍ഗ്ഗീയ സേനകളും ഭയന്നു വിറച്ചുകൊണ്ട്‌ മഹത്ഖപ്പെടുത്തുകയും മഹോന്നതങ്ങളില്‍ അഗ്നിമയന്മാരുടെ കൂട്ടങ്ങള്‍ തന്റെ ശ്രേഷ്ഠതയിങ്കല്‍ പരിഭ്രമിച്ച്‌ ചഞ്ചലപ്പെടുകയും ചെയ്യുന്ന ദൈവമായ കര്‍ത്താവെ! അവര്‍ണ്യമായ നിന്റെ കൃപാപ്രവാഹത്താലും നിസീമമായ നിന്റെ ദയവാലും നിസ്സാരന്മാരായ ഞങ്ങളുടെ സ്തോത്രങ്ങളില്‍ നീ സന്തോഷിക്കുകയും എളിയവരും മണ്മയരുമായ ഞങ്ങളുടെ ശുശ്രൂഷകളില്‍ നീ പ്രീതിപ്പെടുകയും ചെയ്യുന്നു. ഞങ്ങള്‍ക്കാവശ്യ,മുള്ളവ നിന്നോട്‌ യാചിച്ചുകൊള്ളുവാന്‍ നീ ഞങ്ങളോടാവ ശ്യപ്പെടുന്നു. കൃപാദാനങ്ങളില്‍ നീ തിടുക്കമുള്ളവനാകുന്നു. ശിക്ഷാര്‍ഹന്മാരോടുള്ള പ്രതികാരത്തില്‍ നീ ഉദാസീനതയും ദീർഘക്ഷമയും കാണിക്കുന്നു. കര്‍ത്താവേ! എല്ലാ ദേശങ്ങളിലും സഞ്ചരിക്കുന്നവരും നിന്റെ ശ്രേഷ്ഠാധികാരത്തിന്‌ വിധേയരായി വസിക്കുന്നവരുമായ നിന്റെ ദാസരെയും പ്രത്യയകിച്ചു ഇവിടെ സന്നിഹിതരായി നിന്റെ കരുണയുടെ നിഴലിലും ദയവിന്റെ തണലിലും അഭയം പ്രാപിച്ചിരിക്കുന്ന ഇവരെയും അനുഗ്രഹിക്കണമേ. സകലപ്രവൃത്തികളിലും ഉത്തമരായിരിപ്പാന്‍ തക്കവണ്ണം ഇവര്‍ക്ക്‌ സ്വസ്ഥതയും രക്ഷയും നല്കി ഇവരെ സന്തോഷിപ്പിക്കണമേ. നിന്റെ സത്യ ത്തില്‍ തന്നെ ചരിക്കുവാന്‍ തക്കവണ്ണം നിന്റെ ന്യായപ്രമാണമാര്‍ഗ്ഗത്തില്‍ ഇവരെ കാത്തു നയിച്ചുകൊള്ളണമേ. 

സ്വര്‍ഗ്ഗരാജ്യത്തിലേക്ക്‌ നയിക്കുന്ന നേര്‍വഴിയില്‍കുടി പ്രയാണം ചെയ്യുവാന്‍ ഇവര്‍ക്ക്‌ കൃപ നല്‍കണമേ. ആത്മീയ നല്‍ വരങ്ങളില്‍ തല്‍ പരരും ആത്മശരീരങ്ങള്‍ക്കു പ്രയോജനകരമായ ദൈവിക വ്യാപാരങ്ങളില്‍ ഏര്‍പ്പെട്ടു ലാഭമുണ്ടാക്കുന്നവരും ആയിത്തീരുവാന്‍ ഇവര്‍ക്ക്‌ സംഗതിയാക്കണമേ. കര്‍ത്താവേ! ഇവര്‍ നിത്യജീവനെ കാംക്ഷിക്കുന്നവരും പാ പമരണമുള്ളവരില്‍ നിന്ന്‌ വിദുരസ്ഥരുമായി വര്‍ത്തിക്കുമാറാകണമേ. നിന്റെ പരിശുദ്ധതയുടെ ഭാഗത്തേക്ക്‌ അടുത്തു വരുവാനും ശപിക്കപ്പെട്ടവനായ സാത്താന്റെ ദാസ്യത്തില്‍ നിന്ന്‌ ഓടി രക്ഷപ്പെടുവാനും തക്കവണ്ണം ഇവരുടെ ഹൃദയങ്ങളെ സംയോജിപ്പിച്ചു കൊള്ളണമേ. ഞങ്ങളെയും ഇവരെയും നിന്റെ ആത്മീയ മുന്തിരിത്തോപ്പില്‍ നീതി പ്രവര്‍ത്തിക്കുന്ന വേലക്കാരും നിന്നോടുള്ള ഭക്തിയിലും നിന്റെ കല്പനകളുടെ ആചരണത്തിലും തീഷ്ണതയുള്ളവരും ആക്കീത്തീര്‍ക്കണമേ, കര്‍ത്താവേ! ഞങ്ങളെ നിന്റെ വിശുദ്ധന്മാരുടെ കൂട്ടങ്ങള്‍ക്ക്‌ സദൃശരും, പരസ്പരം സ്‌നേഹിക്കുന്നവരും, ദുഷ്ടനെ വെറുക്കുന്നവരും, നിന്റെ ദൈവത്വത്തെ അനുസരിക്ഴുന്നവരും, ശ്രതുക്കളെ അനുഗ്രഹിക്കുന്നവരും ആക്കിത്തീര്‍ക്കണമേ. കര്‍ത്താവേ! ഞങ്ങള്‍ നിന്റെ ശ്രേഷ്ഠതയെ ആരാ ധിക്കുന്നവരും നിന്റെ കര്‍തൃത്വത്തെ പ്രീതിപ്പെടുത്തുന്നവരും ആയിത്തീരുമാറാകണമേ. ദൈവമായ കര്‍ത്താവേ വിശ്വാസികളായ ഞങ്ങളുടെ മരിച്ചവരെ ആശ്വസിപ്പിക്കുകയും സ്വര്‍ഗ്ലരാജ്യത്തില്‍ അവരെ ആനനിപ്പിക്കുകയും ചെയ്യണമേ, നീ ഉത്തമനും മനുഷ്യ പീതിയുള്ളവനും ആകുന്നുവല്ലോ. നിനക്കും നിന്റെ പിതാവിനും പരിശുദ്ധ റൂഹായ്ക്കും സ്തു തിയും  സ്തോത്രവും ഞങ്ങള്‍ കരേറ്റുന്നു. ഹോശോ..... മെന്‍ ആലോഹോ...ആമ്മീന്‍.

കോലൊ

(്രുക്കോയൊ)

സുന്ദരികളിലതിസുന്ദരി നി-ജാതികളില്‍സുനു!

നൃപതി ശലോമോന്‍ വിമലസഭേ-നിന്നെ ലാളിപ്പു

നിന്നധരങ്ങള്‍-മധു വര്‍ഷിക്കുന്നു.

വസന സുഗന്ധം-നീസാന്‍ കുസുമസമം

സഭയേ സകലവിധം സുമുഖീ-നീ കറ തീണ്ടാത്തോള്‍

സ്പരീബായെ വന്ദിപ്പതിനാല്‍-രാജാവാം മ്ശീഹാ

ഹാലേലുയ്യാ-കാക്കുന്നു നിന്നെ.

സുന്ദരികളിലതിസുന്ദരി നീ-ജാതികളില്‍ സൂനു!

ഉലകിതിലൊരുപോലൊളി വീശും-പകലോനൊത്തോള്‍ നീ

താവക്'ഫാലേ-സ്ലീബായിന്‍ മുദ്ര

പാവന വദനം-സ്തുതി പാടിടുന്നു,

ദൈവസുതന്‍ തന്‍രക്തം നിന്‍-വായ്മലരില്‍ക്കാൺമൂ

സ്തുതി പാടുന്നിരവും പകലും-നിന്‍ സന്താനങ്ങള്‍    ഹാലേലുയ്യാ-ഉ-ഹാലേലുയ്യാ         ബാറെക്മോർ, ശുബ്ഹോ....

 

പുലരിയിലപ്പരമോന്നതനാം-ദൈവത്തെ വാഴ്ത്തും

മീവല്‍പ്പറവയൊടൊപ്പം താന്‍-സഭ സംഗീതത്തില്‍

ദാവീദിന്റെ-കിന്നരവും പേറി

അവളീറയരോ-ടൊപ്പം പാടുന്നു

നൂറ്റമ്പതു കമ്പികളിയലും-തംബുരു വാദ്യത്താല്‍

അവളുടയോനെ വാഴ്ത്തീടു-ന്നുലകങ്ങളിലെങ്ങും

ഹാലേലുയ്യാ-കൃപ വര്‍ഷിച്ചീടാന്‍        മെനഓാലം,

സഭയോതുന്നെന്നെ മുന്ന്‌-കോട്ടകള്‍ ചുറ്റുന്നു

വഞ്ചകനാം ദുഷ്ടാത്മാവി-ങ്ങുള്ളില്‍ പുകീടാ

ബന്ധിച്ചവയാ-ണന്വോന്യം മുന്നും

കോട്ടകളിടയില്‍-സ്ഥലമില്ലിവ പാര്‍ത്താല്‍

താതസുതാമലറൂഹായാ-മേകത്ചം ത്രിത്വം

മഹിമയെഴും മണവാട്ടിസമം-മദ്ധ്യേ മേവുന്നേന്‍  ഹാലേലുയ്യാ -ഉ-ഹാലലുയ്യാ  മൊറിയോറാഹേം,

എത്രൊ

കൊത്തിനെ പട്ടണത്തില്‍ കല്യാണവിരുന്നിനായി ക്ഷണിക്കപ്പെടുകയും വെള്ളത്തെ മേല്‍ത്തരം വീഞ്ഞായി മാറ്റുകയും ചെയ്ത മനുഷ്യസ്‌നേഹിയും സാക്ഷാല്‍ സത്യമണവാളനുമായ കര്‍ത്താവേ! ഇപ്പോള്‍ നിന്റെ വിശുദ്ധ ബലി പീഠത്തിന്‍ മുമ്പാടെ തലകുനിച്ചു നില്‍ക്കുന ഈ ദാസരെ ഈ സുഗന്ധ ധൂപം അംഗീകരിച്ചുകൊണ്ട്‌ അനുഗ്രഹി ക്കണമേ: കരുണയും ദയവും നിറഞ്ഞതായ നിന്റെ വലത്തു കൈ ഇവരുടെ മേല്‍ അവസിപ്പിക്കണമേ. ആത്മീയമായ നിന്റെ മണവറയില്‍ ഇവരെ സന്തോഷിപ്പിക്കുകയും ചെയ്യണമേ. നിന്നെ സ്‌നേഹിക്കുകയും നിന്റെ കല്‍പനകള്‍ ആചരിക്കുകയും ചെയ്തിട്ടുള്ളവരായ വിശുദ്ധന്മാര്‍ക്ക്‌ വാഗ്ദാനം ചെയ്‌ തിട്ടുള്ള  വിരുന്നിന്‌ ഞങ്ങളെയും ഇവരെയും യോഗ്യരാക്കു കയും ചെയ്യണമേ, ഞങ്ങളും ഇവരും നിന്റെ വലത്തുഭാഗത്തു നിന്നുകൊണ്ട്‌ നിന്റെ കരുണയെ ദര്‍ശിക്കുകയും നിനക്കും നിന്റെ പിതാവിനും പരിശുദ്ധ റൂഹായ്ക്കും സ്തുതിയും സ്തോത്രവും കരേറ്റുകയും ചെയ്യുമാറാകണമേ

ഹൊശോ... ആമ്മീന്‍

ലേഖനം വായന

പൌലോസുശ്ലീഹാ ധന്യന്‍...

ശുശ്രൂഷകന്‍ : പരിശുദ്ധനായ പൌലോസ്‌ ശ്ലീഹാ എഫേസ്യര്‍ക്ക്‌ എഴുതിയ ലേഖനത്തില്‍ നിന്നും (ആഹായി) ബാറെക്മോര്‍  (എഫേസ്യര്‍ 5:20-6:3)

 

നമ്മുടെ കര്‍ത്താവായ യേശുമിശിഹായുടെ നാമത്തില്‍ സര്‍വ്വദാ സര്‍വ്വത്തിനുംവേണ്ടി പിതാവായ ദൈവത്തെ സ്‌ തുതിക്കുവിന്‍. മിശിഹായിലുള്ള സ്നേഹത്താല്‍ പരസ്പരം കീഴ്പെടുകയും ചെയ്വിന്‍. സ്ത്രീകളേ!, നമ്മുടെ കര്‍ത്താവിനെ എന്നപ്രകാരം നിങ്ങള്‍ നിങ്ങളുടെ ഭര്‍ത്താക്കന്മാരെ അനുസരിപ്പിന്‍. 

 

എന്തെന്നാല്‍ മിശിഹാ സഭയുടെ തലയും ശരീരത്തിന്റെ രക്ഷിതാവും ആകുന്ന പ്രകാരം ഭര്‍ത്താവ്‌ ഭാര്യയുടെ തലയാകുന്നു. സഭ മിശിഹായ്ക്ക്‌ കീഴ്പ്പെടുന്ന പ്രകാ രം തന്നെ ഭാര്യമാരും അവരവരുടെ ഭര്‍ത്താക്കന്മാര്‍ക്ക്‌ സകലത്തിലും കീഴ്പ്പെടണം. പുരുഷന്മാരേ, മിശിഹാ തന്റെ സഭയെ സ്നേഹിച്ചതുപോലെ നിങ്ങളും നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിപ്പിന്‍. സഭയെ ജലത്തിലുള്ള സ്നാനംകൊണ്ടും വചനംകൊണ്ടും വേണ്ടും വണ്ണം ശുദ്ധീകരിക്കുവാനും, കുറ്റുമോ കുറവോ തത്തുല്ല്യങ്ങളായ മറ്റുവല്ലതുമോ കൂടാതെ നിര്‍മ്മലയും വിശുദ്ധയുമായ തേജസ്വിനിയായി സ്വകീയയാക്കുവാനും ആയിട്ട്‌.- സഭയ്ക്കായി-മിശിഹാ സ്വപ്രാണനെ സമര്‍പ്പിച്ചുവല്ലൊ. അങ്ങനെതന്നെ പുരുഷന്മാര്‍ സ്വന്തശരീരങ്ങളെ എന്നപോലെ ഭാര്യമാരെ സ്‌നേഹിക്കേണ്ടതാകുന്നു. എന്തെന്നാല്‍ തന്റെ ഭാര്യയെ സ്‌നേഹിക്കുന്നവന്‍ തന്നെതന്നെയാകുന്നു സ്‌നേഹിക്കുന്നത്‌; ആരും ഒരിക്കലും സ്വന്ത ശരീരത്തെ ദ്വേഷിക്കുന്നില്ലല്ലെ. പിന്നെയൊ മിശിഹാ സഭയ്ക്കുവേണ്ടി എന്നതുപോലെ അതിനെ പോഷിപ്പിക്കു കയും അതിനുവേണ്ടി ഉത്സാഹിക്കുകയും, ചെയ്യുന്നു. നാം അവിടത്തെ ശരീരത്തിന്റെ അവയവങ്ങളും മാംസസംബന്ധി കളും അസ്ഥിസംബന്ധികളും ആകുന്നു. ആയതുകൊണ്ട്‌ പുരുഷന്‍ തന്റെ പിതാവിനെയും മാതാവിനെയും വിട്ടുപിരിഞ്ഞു തന്റെ ഭാര്യയോടു ചേര്‍ന്നിരിക്കും; അവരിരുവരും  ഏകശരിീ രമായിത്തീരുകയും ചെയ്യും. ഇതു ഒരു വലിയ രഹസ്യമാണ്‌  ഞാന്‍ മിശിഹായെക്കുറിച്ചും അവിടത്തെ സഭയെക്കുറിച്ചും ആകുന്നു. പറയുന്നത്‌. അപ്രകാരംതന്നെ നിങ്ങള്‍ ഓരോരുത്തരും തന്നെ എന്നപോലെ തന്റെ ഭാര്യയെ സ്‌നേഹിക്കണം. ഭാര്യയാകട്ടെ, സ്വഭര്‍ത്താവിനെ ആദരിക്കുകയും വേണം. മക്കളേ॥ നിങ്ങള്‍ കര്‍ത്താവിനെ ഓര്‍ത്തു മാതാപിതാക്കന്മാരെ അനുസരിപ്പിന്‍; എന്തെന്നാല്‍ അതു നീതിയാകുന്നു. നിനക്കു നന്മ വരുവാനും നീ ഭൂമിയില്‍ ദീര്‍ഘായുസ്സായിരിപ്പാനുമായിട്ട്‌ നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക എന്നുള്ളത്‌ വാഗ്ദത്തത്തോടുകൂടിയ പ്രഥമ കല്‍പനയാകുന്നു.       ആഹായി ബാറെക്മോര്‍

പെത്ഗോമൊ

(സങ്കി. 21:1)

ഹാലേലുയ്യാ-ഉ-ഹലേലുയ്യാ-മോദിക്കട്ടെ-പരം നാഥാ!

നിന്‍-ശക്തിയിലും രക്ഷയിലും നൃപതി-ഹാലേലുയ്യാ

ഏവന്‍ഗേലിയോന്‍

(വി. മത്തായി 19:1-12)

(ഈ വചനങ്ങള്‍ സംസാരിച്ചു കഴിഞ്ഞശേഷം) യേശു (തമ്പുരാന്‍) ഗലിലായില്‍നിന്നു, യാത്ര പുറപ്പെട്ട്‌ യോർദ്ദാന്റെ മറുകരയില്‍, യഹുദിയായുടെ അതൃത്തിയില്‍ എത്തി. ജനസമുഹങ്ങള്‍ അദ്ദേഹത്തെ അനുഗമിക്കുകയും അവിടെവച്ച്‌ അവരെ സുഖപ്പെടുത്തുകയും ചെയ്തു. അനന്തരം പരീക്ഷാർത്ഥം പ്രീശന്മാര്‍ അടുത്തുചെന്ന്‌ ഏതൊരു കാരണത്താലെങ്കിലും ഒരുത്തനു തന്റെ ഭാര്യയെ പിരിച്ചുവിടുവാന്‍   ന്യായമുണ്ടോ എന്നു ചോദിച്ചു. അദ്ദേഹം അവരോടു ഉത്തരം പറഞ്ഞു. ആദിയില്‍  സൃഷ്ടികര്‍ത്താവ്‌ ആണും പെണ്ണുമായി മനുഷ്യരെ സൃഷ്ടിച്ചു എന്നും, ആയതുകൊണ്ട്‌ പുരുഷന്‍ തന്റെ വിതാവിനെയും മാതാവിനെയും വിട്ട്‌ ഭാര്യയോടു ചേര്‍ന്നിരിക്കറുകയും അവരിരുവരും ഒരു ശരീരമായിത്തീരുകയും ചെയ്യുമെന്ന്‌ അവിടുന്ന്‌ കല്‍പ്പിച്ചു എന്നും നിങ്ങള്‍ വായിച്ചിട്ടില്ലയൊ ആകയാല്‍ അവര്‍ രണ്ടല്ല, ഒരു ശരീരമാകുന്നു. അതുകൊണ്ട്‌ 

 

ദൈവം സംയോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുത്‌. അവര്‍ അദ്ദേഹത്തോട്‌; അങ്ങനെയെങ്കില്‍ മോചനപത്രം കൊടുത്തു അവളെ പിരിച്ചുവിടുവാന്‍ മോശ കലപ്പിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌ എന്നു ചോദിച്ചു. അദ്ദേഹം അവരോടു പറഞ്ഞുമോശ നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തം ഭാര്യമാരെ പിരിച്ചുവിടുവാന്‍ നിങ്ങളെ അനുവദിച്ചു; എന്നാല്‍ ആദിയില്‍ അങ്ങനെയായിരുന്നില്ല. ഞാന്‍ നിങ്ങളോടു പറയുന്നു: വ്യഭിചാര കുറ്റം കൊണ്ടല്ലാതെ സ്വഭാര്യയെ ഉപക്ഷിച്ച്‌ മറ്റൊരുത്തിയെ പരിഗ്രഹിക്കുന്നവന്‍ ചെയ്യുന്നത്‌ വ്യഭിചാരമാണ്‌. ഉപേക്ഷിക്കപ്പെട്ടവളെ പരിഗ്രഹിക്കുന്നവന്‍ ചെയ്യുന്നതും വ്യഭിചാരം തന്നെ. ശിഷ്യന്മാര്‍ അദ്ദേഹത്തോട്‌. ഭാര്യഭര്‍ത്താക്കന്മാരുടെ പരസ്പരസ്ഥിതി ഈ വിധം കുറ്റകുരമെങ്കില്‍ വിവാഹം ചെയ്യുന്നതു നല്ലതല്ലല്ലൊ എന്നു പറഞ്ഞു. അദ്ദേഹം പറഞ്ഞു: വരം ലഭിച്ചവനല്ലാതെ എല്ലാവരും ഈ വചനത്തിനു ശക്തരല്ല; എന്തുകൊണ്ടെന്നാല്‍ തങ്ങളുടെ മാതാവിന്റെ  ഉദരത്തില്‍ നിന്നുതന്നെ ഷണ്ഡന്മാരായി ജനിച്ചിട്ടുള്ള ഷണ്ഡന്മാരുണ്ട്‌. മനുഷ്യരാല്‍ ഷണ്‍ഡന്മാരാക്കപ്പെടിിട്ടുള്ള ഷണ്ഡന്മാരുണ്ട്‌. സ്വര്‍ഗ്ഗരാജ്യം നിമിത്തം തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കി ത്തീര്‍ത്തിട്ടുള്ള ഷണ്ഡന്മാരുണ്ട്‌. ശക്തനാകുവാന്‍ കഴിയുന്നവന്‍ ശക്തനാകട്ടെ.

(ബൈത്തൊ ഹോനോ-കദ്‌- ഹസോസൊക്‌?)

വന്ദയസ്സിബാത്തരുവിന്മേല്‍

നീതിമഹാരവിയാം നിന്നെ

നിര്‍മ്മലയാം സഭ കണ്ടപ്പോള്‍

അമ്പിളിതുല്യം ക്രമമായ്‌ നിന്നി.

ട്ടകിലാധിപനാം നിന്‍ പ്രാഗത്ഭ്‌ യത്തെ

വിധിപോല്‍ ഭംഗ്യാ ഘോഷിച്ചു.

പട്ടക്കാരന്‍ കിരിടങ്ങളിൽ  കൈ ആവസ്പിപ്പിച്ചുകൊണ്ട്‌

 

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ റൂഹായുടെയും നാമത്തില്‍ ഈ കിരിടങ്ങളും ഇവവയ്ക്കപ്പെടുന്ന ശിരസ്സുകളും എന്നേന്നേയ്ക്കും ആശീര്‍വദിക്കപ്പെട്ട്‌ പൂര്‍ണ്ണമാക്കപ്പെട്ടിരിക്കുന്നു.

പട്ടക്കാരന൯ മണവാളന്റെ ശിരസ്സില്‍ കിരീടം മൂന്നു പ്രാവശ്യം ആഘോഷിച്ചുകൊണ്ട്‌)

വാനിന്നുടയോന്‍ - കൈയ്യാല്‍

മകൂടം ഘോഷമിറ-ങ്ങുന്നു

മണവാളനെയാ-ചാര്യന്‍

അണിയിക്കും മകുടം-രമ്യം.

 

അല്ലെങ്കില്‍

 

കര്‍ത്തനാല്‍ ഘോോഷിച്ചിറക്കും

കൌതുകമേറും-കിരീടം

മണവാളന്‍ തന്‍ ശിരസ്സില്‍

ആചാര്യന്‍ ചൂടി-ക്കുന്നു.

 

(ഓമരാ പ്രാവശ്യവും ശൃശ്രൂഷക്കാരന പ്രതിവാക്യമായിട്ട്‌

വൈദികശെമ്മാ-ശശുന്മാര്‍ക്കന്‍പാലിമ്പം-നല്‍ക

മൂടിയാല്‍ മണവാ-ളന്നും മണവറയാല്‍ മണവാട്ടിക്കും.

മഹിതാചാര്യ-ന്മാരാല്‍; ദമ്പതികള്‍ക്കേ-കിടുവാന്‍

മിശിഹാന്യപനാല്‍-രചിതം മകുടം പാരം-രുചിരം

ശാശ്വതശാലാ-ധീശാ! സത്യമണാളാ/ശീ(്ലം

സവിധമണതഞ്ഞീ-ടണമേ സതതം സന്തോഷിക്കാം.

 

പട്ടക്കാരന്‍ കിരീടം മണവാളന്റെ ശിരസ്സില്‍ വച്ചുകൊണ്ട്‌ കര്‍ത്താവ്‌ നിന്നെ നീതിയിന്‍ കിരീടം ധരിപ്പിക്കുകയും, അക്ഷയമായ അലങ്കാരങ്ങളാല്‍ അലങ്കരിക്കുകയും, ശ്രതുവിറെ സകല ശക്തിക്കും എതിരായി അജയ്യമായ ആയുപ്പിക്കുകയും ചെയ്യട്ടെ. ആമ്മീന്‍.

 

(പട്ടക്കാരന മണവാട്ടിയുടെ ശിരസ്ണില്‍ കിരീടം മൂനു പ്രാവശ്യം ആഘോഷിച്ചുകൊണ്ട്‌)

വാനിന്നുടയോന്‍-കൈയാല്‍

മകുടം ഘോഷമിറ.ങ്ങുന്നു

മണവാട്ടിയെയാ-ചാര്യന്‍

അണിയിക്കും മകുടം-രമ്യം

 

അല്ലെങ്കില്‍

 

കര്‍ത്തനാല്‍ ഘോഷിച്ചിറക്കും

കയതുകമേറും കിരീടം

മണവാട്ടിയുടെ ശിരസ്സില്‍

 

ആചാര്യന്‍ ചൂടിക്കുന്നു,

 

(്പതിവാഷ്യം)

 

വൈദികശെമ്മാ-ശശന്മാര്‍ക്കന്‍പാലിമ്പ_-നല്‍ക

മൂടിയാല്‍ മണവാ-ളന്നും മണവറയാല്‍ മണവാട്ടിക്കും.

 

മഹിതാചാര്യ-ന്മാരില്‍; ദമ്പതികള്‍ക്കേ-കിടുവാന്‍

മിശിഹാന്യപനാല്‍-രചിതം മകുടം പാരം-രുചിരം

 

മണവാളന്‍തന്‍-മകുടം തിരുമുള്‍മുടിയോ-ടു സദൃശ്യം

മണവാട്ടിയുടെ-മകുടം സതിമാര്‍ മുടിയോ-ടു സദൃശ്യം

 

(മണവാക്കിയുടെ ശിരസ്സില്‍ കിരീടം വച്ചുകൊണ്ട്‌

 

നിതിയിന്‍ കിരിടവും അക്ഷയഭംഗിയുള്ള അലങ്കാ രങ്ങളും കര്‍ത്താവ്‌ നിന്നെ ശശരിപ്പിക്കട്ടെ. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി കരേറ്റിക്കൊണ്ട്‌ ആയു ഷ്ക്കാലം മുഴുവനും സന്തോഷിക്കുവാന്‍ നിനക്കിടയാവുകയും ചെയ്യട്ടെ.

ഹോശോ..... ആമ്മീന്‍.

 

(ഇന്‍ഡ്യയിലെ പുരാതനമായ ആചാരമനുസരിച്ച്  മണവാട്ടിയുടെ കഴുത്തില്‍ കുരിശു കെട്ടിക്കുന്നു)

 

ശുഭ ചിഹ്നം താന്‍- സ്ലീബ 

വിജയക്കൊടിതാ-ന്‍ സ്ലീബ

നമ്മെ രക്ഷി-ച്ചീടും

സ്ലീബായില്‍ പുകഴു-ന്നു നാം       

   (ഇതു തന്നെ ചെല്ലിക്കൊണ്ട്‌ മണവാട്ടിയെ മൂടുപടം ധരിപ്പിക്കുന്നു)

 

പ്രാര്‍ത്ഥന

മനുഷ്യജിവിതത്തില്‍ സന്തോഷിക്കുന്നവനായ കര്‍ത്താവ്‌ നിങ്ങളുടെ ജീവിതത്തില്‍ പ്രീതിപ്പെട്ട്‌ നിങ്ങളുടെ ബന്ധത്തെ അനുഗ്രഹിക്കുമാറാകട്ടെ. സ്വര്‍ഗ്ഗീയ മണവാളനായ മിശിഹാ യഥാര്‍ത്ഥമായ തന്റെ മണവാളത്യത്താല്‍ നിങ്ങളുടെ മണവാളത്വത്തിനു മുദ്രയിടട്ടെ. മിശിഹാ തന്റെ സഭയില്‍ എന്നപോലെ നിങ്ങള്‍ അന്യോന്യം സന്തോഷിക്കുമാറാകട്ടെ. കരുണയുള്ള വലത്തുകൈ വന്ന്‌ നിങ്ങളില്‍ ആവസിച്ച്‌ എല്ലാ ഉപ്രദവങ്ങളില്‍ നിന്നും നിങ്ങളെ കാത്തുകൊള്ളട്ടെ. സമാധാന ദൂതന്‍ നിങ്ങളോടുകൂടെ ഇരുന്ന്‌ ആകെല്‍ക്കറുസ്സായുടെ വഞ്ചനയില്‍നിന്ന്‌ നിങ്ങളെ സംരക്ഷിക്കു മാറാകട്ടെ. മരണകരമായ അസൂയയില്‍ നിന്ന്‌ ദൈവം നിങ്ങളെകാത്തു കൊള്ളുകയും, നിങ്ങളെ പരസ്പരം സന്തോഷിപ്പിക്കുകയും, നിങ്ങളില്‍നിന്നു, ദുഃഖങ്ങളെ നീക്കിക്കളയുകയും ചെയ്യട്ടെ. അബ്രഹാം ഇസഹാക്കിലും, ഇസഹാക്ക്‌ യാക്കോബിലും, യാക്കോബ്‌ യരസേപ്പിലും സന്തോഷിച്ച പ്രകാരം നിങ്ങളും  സന്തോഷിക്കേണ്ടതിന്‌ ഉത്തമസന്താനങ്ങളെ കര്‍ത്താവു നിങ്ങള്‍ക്ക്‌ നല്‍കുമാറാകട്ടെ. നിങ്ങള്‍ വര്‍ദ്ധിച്ചുപെരുകി ഭൂമിയില്‍ നിറയുവിന്‍ എന്നു പറഞ്ഞുകൊണ്ട്‌ ദൈവം നോഹിനും മക്കള്‍ക്കുമായി നല്‍കിയ അനുഗ്രഹം നിങ്ങളില്‍ വസിക്കട്ടെ. ദൈവം അബ്രഹാമിനും ഇസഹാക്കിനും യാക്കോബിനും നല്‍കിയതായ അനുഗ്രഹവും നിങ്ങളില്‍ വസിക്കട്ടെ. ആകാശത്തുനിന്നു പനിമഞ്ഞും ഭൂമി ഉല്ലാദിപ്പിക്കുന്ന സര്‍വ്വസല്‍ ഫലങ്ങളും ദൈവം നിങ്ങള്‍ക്ക്‌ നല്‍കട്ടെ. നിന്റെ പിതാവിന്റെ ദൈവം നിന്നെ സഹായിക്കും എന്നു പറഞ്ഞുകൊണ്ട്‌ യാക്കോബ്‌ തന്റെ പുത്രനായ യൌസേപ്പിന്‌  നല്കിയതായ അനുഗ്രഹം നിങ്ങളില്‍ വസിക്കട്ടെ. ദൈവത്തെ സ്നേഹിക്കുകയും അവിടുത്തെ ഇഷ്ടം ആചരിക്കുകയും ചെയ്തിട്ടുളവരുടെ അനുഗ്രഹം നിങ്ങളിലും, പട്ടക്കാരുടെ കൈകളാല്‍ നിങ്ങളുടെ തലയില്‍ ഇന്നു വയ്ക്കപ്പെട്ടതായ കിരിടങ്ങളിലും വസിക്കുമാറാകട്ടെ. കര്‍ത്താവിന്റെ നാമം നിങ്ങളുടെമേല്‍ വിളിക്കപ്പെട്ടിരിക്കുന്നതില്‍ എല്ലാ ജാതികളും സന്തോഷിച്ച്‌ മഹത്യം പാടുമാറാകട്ടെ. ഐശ്വര്യങ്ങള്‍കൊണ്ടും സമ്പാദ്യ ങ്ങള്‍കൊണ്ടും സര്‍വ്വവിധ സൌദഭാഗ്യങ്ങള്‍കൊണ്ടും ദൈവം നിങ്ങളെ സമ്പന്നരാക്കുകയും ആ പാപിനിയോടെന്നപോലെ നിങ്ങളുടെ കടങ്ങളും പാപങ്ങളും ക്ഷമിക്കയും ചെയ്യട്ടെ. കൊള്ളുകയും, നിങ്ങളെ പരസ്പരം സന്തോഷിപ്പിക്കുകയും, നിങ്ങളില്‍നിന്നു ദുഃഖങ്ങളെ നീക്കിക്കളയുകയും ചെയ്യട്ടെ. അര്ബഹാം ഇസഹാക്കിലും, ഇസഹാക്ക്‌  യാക്കോബിലും, യാക്കോബ്‌ യൌസേപ്പിലും സന്തോഷിച്ച പ്രകാരം നിങ്ങളും സന്തോഷിക്കേണ്ടതിന്‌ ഉത്തമസന്താനങ്ങളെ കര്‍ത്താവു നിങ്ങള്‍ക്ക്‌ നല്‍കുമാറാകട്ടെ. നിങ്ങള്‍ വര്‍ദ്ധിച്ചുപെരുകി ഭൂമിയില്‍ നിറയുവിന്‍ എന്നു പറഞ്ഞുകൊണ്ട്‌ ദൈവം നോഹിനും മക്കള്‍ക്കുമായി നല്‍കിയ അനുഗ്രഹം നിങ്ങളില്‍ വസിക്കട്ടെ. ദൈവം അബ്രഹാമിനും ഇസഹാക്കിനും യാക്കോബിനും നല്‍കിയതായ അനുഗ്രഹവും നിങ്ങളില്‍ വസിക്കട്ടെ, ആകാശത്തുനിന്നു പനിമഞ്ഞും ഭൂമി ഉല്ലാദിപ്പിക്കുന്ന സര്‍വ്വസല്‍ ഫലങ്ങളും ദൈവം നിങ്ങള്‍ക്ക്‌ നല്‍കട്ടെ. നിന്റെ പിതാവിന്റെ ദൈവം നിന്നെ സഹായിക്കും എന്നു പറഞ്ഞുകൊണ്ട്‌ യാക്കോബ്‌ തന്റെ പുത്രനായ യരസേപ്പിന്‌ നലകിയതായ അനുഗ്രഹം നിങ്ങളില്‍ വസിക്കട്ടെ. ദൈവത്തെ സ്‌നേഹിക്കുകയും അവിടുത്തെ ഇഷ്ടം ആചരിക്കുകയും ചെയ്തിട്ടുള്ളവരുടെ അനുഗ്രഹം നിങ്ങളിലും, പട്ടക്കാരുടെ കൈകളാല്‍ നിങ്ങളുടെ തലയില്‍ ഇന്നു വയ്ക്കപ്പെട്ടതായ കിരീടങ്ങളിലും വസിക്കുമാറാകട്ടെ. കര്‍ത്താവിന്റെ നാമം നിങ്ങളുടെമേല്‍ വിളിക്കപ്പെട്ടിരിക്കുന്നതില്‍  എല്ലാ ജാതികളും സന്തോഷിച്ച്‌ മഹത്വം പാടുമാറാകട്ടെ. ഐശ്വര്യങ്ങള്‍കൊണ്ടും സമ്പാദ്യ ങ്ങള്‍കൊണ്ടും സര്‍വ്വവിധ സൌഭാഗ്യങ്ങള്‍കൊണ്ടും ദൈവം നിങ്ങളെ സമ്പന്നരാക്കുകയും ആ പാപിനിയോടെന്നപോലെ നിങ്ങളുടെ കടങ്ങളും പാപങ്ങളും  ക്ഷമിക്കയും ചെയ്യട്ടെ. വലത്തുഭാഗത്തെ കള്ളനെപ്പോലെ നിങ്ങളും സ്വർഗ്ഗരാജ്യവകാശികളായി ഭവിക്കട്ടെ. നാമെല്ലാവരുടേയും മരിച്ചുപോയവർ പാപപരിഹാരം പ്രാപിക്കയും ചെയ്യട്ടെ. മെസ്രേനില്‍ നിന്നു കൂട്ടിക്കൊണ്ടുപോന്ന മണവാട്ടിയോടു ഉടമ്പടി  ചെയ്‌ വാനായി സീനായിമലയില്‍ ഇറങ്ങിവന്ന ആ മഹോന്നതന്‍ നിങ്ങളെയും നമ്മുടെ ഈ സംഘം മുഴുവനെയും അനുഗ്രഹിക്കുമാറാകട്ടെ. നമുക്ക്‌ പിതാവിനും പുയ്തനും പരിശുദ്ധ റു. ഹാക്കും സ്തുതി കരേറ്റാം. ഹോശോ..... ആമ്മീന്‍.

സുഗീസൊ

(ശെമവുന്‍ ലമ്ദീനസ്‌)

 

ഏദന്‍തോട്ടം നട്ടോനേ! നിയാണെന്‍ യുവമണവാള൯

നിന്‍ തോട്ടത്തീന്നെന്‍പേര്‍ക്കായ്‌

വീശിച്ചീടുക കുളിര്‍തെന്നല്‍

 

സത്യമണാളാ നീതിജ്ഞ

നാഥാ! ഞാന്‍ നിന്‍ മണവാട്ടി

നീയാണെൻ തണലും താങ്ങും

ചെയ്യണമെന്നൊടു കാരുണ്യം

 

സ്ലീബായാലവകാശധനം

മുദ്രിതമാക്കിപ്പീഡകളാല്‍

അടിമവിടുര്‍ത്തി സ്വര്‍ഗ്ഗത്തില്‍

പന്തിയിലെന്നെ നീയേറ്റി.

 

ചോരന്മാരെന്‍ ചാരിത്രം

തീരെപ്പോക്കാന്‍ നേരിട്ടു

നിന്‍ പ്രേമത്താല്‍ ഞാനവരെ

തോല്‍പിച്ചടിമത്തം നീക്കി

 

പ്രേമത്താല്‍ കൂത്താടുന്നേന്‍

മോദിക്കുന്നേന്‍ നിന്നഴകില്‍

നീ ദൈവാത്മജനെന്‍ നാഥാ!

എന്നെ ഏന്തുക നിന്‍ തോളില്‍

 

എന്നാലംബം നിന്‍ പ്രേമം

നിന്‍ പ്രേമത്താലെരിയുന്നേന്‍

എന്‍ തലയിടമാം കൈയിലണ.-

ച്ചെന്നെപ്പുണരുക മറുകൈയ്യാല്‍

 

നാഥാ! ദൂരെപ്പോകരുതേ

ഈയുള്ളോളെത്തള്ളരുതേ

മാനിപ്പാന്‍ മടി കാണിച്ചാല്‍

ക്ഷീണിച്ചയ്യൊ ഞാന്‍ ചാവും

 

നീ കതിരോനിലുമൊളിയുള്ളോന്‍

നീ പനിനീരിന്‍ മണമുള്ളോന്‍

ജീവന്‍ചിന്തും നിന്നധരം

ചുംബിച്ചാല്‍ മതിയാവില്ല.

 

നാഥാ! നോക്കുക സുന്ദരി ഞാന്‍

എന്നേയേറ്റുക മണിയറയില്‍

നിന്നുടെ മടിയില്‍ ശയനം ചെ--

യ്തിയലട്ടെ ഞാന്‍ സുഖനിദ്ര.

 

വല്ലഭനാം മശിഹാ നാഥന്‍

കല്ലറയീന്നും മഹിമാവില്‍

നല്ലൌളിയോടേറ്റെന്നേവം

ചൊല്ലുമ്പോള്‍ ഞാന്‍ ഭാഗ്യവതി

 

നാളും മാസവുമാണ്ടും ഞാന്‍

പാപപ്പാഴിരുളില്‍ പോക്കി

നിന്‍ ജീവദ്ധനി കേട്ടപ്പോള്‍

കണ്ണുതെളിഞ്ഞാനന്ദിച്ചേന്‍.

മോര്‍ യാക്കോബിന്റെ ബോവുസൊ

1. കര്‍ത്താവെ! നിന്നാര്‍ദ്രത നിറയും വാതില്‍ തുറന്നി

പ്രാ-ര്‍ത്ഥന കേട്ടിട്ടാത്മക്കളിലന്‍പുണ്ടാകേണം.

 

2.ദൈ-വാത്മജനേ। ദമ്പതികളെയും തലയില്‍ ചൂടും

മ-കുടങ്ങളെയും വലതുകരത്താല്‍ വാഴ്ത്തീടേണം

 

3. നാ-മം ചൊന്നിദ്ദമ്പതികള്‍ക്കായ്‌ വരമേകേണം

തേ-ജോലോകത്തിവരുടെ കാലം ശുഭമാകേണം.

 

4.ധ-നൃതയാര്‍ന്നോള്‍ പരിശുദ്ധന്മാര്‍ തന്‍ പ്രാര്‍ത്ഥനയാല്‍

വാഴ്‌-ത്തണമേ'യീ ജനനിവഹത്തെയെന്നെന്നേയ്ക്കും.

 

5.നിന്‍-സ്തുതി പാടാന്‍ കിന്നരമേന്തി സ്തോത്രം ചെയ്യാന്‍

എന്‍-കര്‍ത്താവേ! ഇവരുടെ വായ്കളെ വാഴ്ത്തീടേണം

 

6. സര്‍വ്വം കേട്ടിട്ടയര്‍ത്ഥനയെ കൈക്കൊള്‍വോനേ!

പ്രാ-ര്‍ത്ഥന കേട്ടിട്ടാത്മാക്കള്‍മേല്‍ കൃപചെയ്യേണം.

ഹുത്തോമൊ

വാത്സല്യ സഹോദരങ്ങളേ! നാമെല്ലാവരും ദൈവഭവനത്തില്‍ സന്നിഹിതരായിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ വിശ്വാസികളെ പ്രബോധിപ്പിക്കുകയും, നമ്മുടെ മുമ്പില്‍ നില്‍ക്കുന്ന ഇവര്‍ സത്യത്തിലും നീതിയിലും സല്‍പ്രവൃത്തികളിലും തല്‍പ്പരരും നല്ല കാര്യങ്ങളില്‍ ഉത്സാഹികളും ആയിരിക്കണമെന്ന്‌ ഉറപ്പായി കല്‍പ്പിക്കുകയും ചെയ്യുക എന്ന ഒരു പാരമ്പര്യം നമുക്കുണ്ട്‌. ഇതു വിശുദ്ധ പിതാക്കന്മാരില്‍നിന്നു നാം പ്രാപിച്ചിട്ടുള്ളതും, ബഹുമാന്യരായ പൂര്‍വ്വികന്മാര്‍ നമ്മെ ഭരമേല്‍പിച്ചിട്ടുള്ളതുമാണ്‌. മക്കളേ! ഇപ്പോള്‍ നിങ്ങള്‍ ദൈവസന്നിധിയിലും, നമ്മു ടെ കര്‍ത്താവേശുമിശിഹായുടെ സിംഹാസനമായ ജീവമേശയുടെയും, സ്സീബായുടെയും, വെടിപ്പുള്ള ഏവന്‍ഗേലിയോന്റെയും, ഈ ജനക്കൂട്ടത്തിന്റെയും, മുമ്പാകെയാണു നില്‍ക്കുന്നതെന്നു പ്രത്യേകം ശ്രദ്ധിപ്പിന്‍. ഹൃദയവിചാരങ്ങള്‍ അറിയുന്നവന്റെ സന്നിധിയിലാകുന്നു. അറിയാത്തവന്റെ മുമ്പാകെയല്ല നിങ്ങള്‍ നില്‍ക്കുന്നത്‌. ഇതാ, ഈ സമയം മുതല്‍ ഞാന്‍ നിങ്ങളെ പരസ്പരം* ഭരമേല്‍പിക്കുന്നു, എനിക്കും നിങ്ങള്‍ക്കും ഇടയില്‍ ദൈവം മദ്ധ്യസ്ഥനായിരിക്കട്ടെ. നിയമവിരുദ്ധമായി നിങ്ങള്‍ ചെയ്യുന്ന സകലത്തിലും ഞാന്‍ നിരപരാധിയായിരിക്കും. പട്ടക്കാരിലും, ശെമ്മാശ്ശൂന്മാരിലും, വിശ്യാസികളായ ജനത്തിലും, മണവാളനിലും, മണവാട്ടിയിലും, ക്ഷണിക്കപ്പെട്ടവരിലും, ക്ഷണിച്ചവരിലും ദൈവത്തിന്റെ അനുഗ്രഹങ്ങളും കരുണയും വന്നു സമൃദ്ധിയായി ആവസിക്കുമാരാകട്ടെ. അനുഗ്രഹീതയായ മാതാവും, ദൈവജനനിയുമായ വിശുദ്ധ കനയകമൊര്‍ത്ത്‌ മറിയാമിന്റെയും, നമ്മുടെ കര്‍ത്താവിനെ സ്‌നേഹിക്കുകയും അവിടുത്തെ കല്‍പനകള്‍ ആചരിക്കുകയും ചെയ്തിട്ടുള്ളവരായ സര്‍വ്വ വിശുദ്ധന്മാരുടെയും പ്രാര്‍ത്ഥനകളാല്‍ കര്‍ത്താവേശുമിശിഹായുടെ വലത്തുകൈ എന്നെന്നേയ്ക്കും നിങ്ങളില്‍ ആവസിക്കുമാറാകട്ടെ.* വീണ്ടും വിശ്വാസികളേ, ഈകല്‍പനകള്‍ നിങ്ങള്‍ ക്കെല്ലാവര്‍ക്കുമായിട്ടാകുന്നു എന്ന്‌ അറിഞ്ഞുകൊള്‍വിന്‍. നിങ്ങളില്‍ ഓരോരുത്തനും അവനവന്റെ ഭാര്യയോടുള്ള ബന്ധം എങ്ങനെയായിരിക്കണമെന്ന്‌ നല്ലവണ്ണം ശ്രദ്ധിപ്പിന്‍. ഇവള്‍ സ്വന്തമാളുകളെ വെടിഞ്ഞ്‌ ഇവളുടെ ഭര്‍ത്താവിനോടു, സം. യോജിപ്പിക്കപ്പെട്ടിരിക്കുന്നു. ആകയാല്‍ അവന്‍ അവളെ പ്രീ തിപ്പെടുത്തുകയും അവളോടു ദയവുള്ളവനായിരിക്കുകയും ചെയ്യണം. അവന്‍ നഗ്നനായിരുന്നാലും അവള്‍ക്ക്‌ ധരിപ്പാന്‍ നല്കണം; അവന്‍ ദാഹിച്ചിരുന്നാലും അവള്‍ക്ക്‌ കുടിക്കുവാന്‍ അവള്‍ക്ക്‌ ധരിപ്പാന്‍ നല്കണം; അവന്‍ ദാഹിച്ചിരുന്നാലും അവള്‍ക്ക്‌ കുടിക്കുവാന്‍ നല്‍കണം. അവളും ന്യായമായപ്രകാരം അവന്റെ പരിചരണം നിര്‍വഹിക്കുവാന്‍ കടപ്പെട്ടവളാകുന്നു. എല്ലാകാര്യങ്ങളിലും സ്നേഹത്തോടും പ്രേമത്തോടുംകൂടി അവള്‍ അവന്റെ അടു ക്കല്‍ വര്‍ത്തിക്കണം. നമ്മുടെ കര്‍ത്താവേശുമിശിഹായുടെ കൃപ ഞങ്ങളിലും നിങ്ങളിലും എന്നേക്കുമുണ്ടായിരിക്കട്ടെ. സ്വര്‍ഗ്ഗസ്ഥനായ ഞ്ഞങ്ങളുടെ

പിതാവേം...... ഇത്യാദി.

(വിശ്വാസപ്രമാണം)

 

സവ്വശക്തിയുള്ള പിതാവും സ്വഗ്നത്തിന്റേയും ഭൂമിയുടേയും

പ്രതിവാക്യം: കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തിന്റേയും സൃഷ്ടാവായ സത്യമുള്ള ഏക ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.

ദൈവത്തിന്റെ ഏകപുത്രനും സവ്വലോകങ്ങള്‍ക്കും മുമ്പില്‍ പിതാവില്‍ നിന്നു ജനിച്ചവനും പ്രകാശത്തില്‍ നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍ നിന്നുള്ള സത്യദൈവവും ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോടു സമത്വമുള്ളവനും തന്നാല്‍ സകലവും നിമ്മിക്കപ്പെട്ടവനും മനുഷ്യരായ നമ്മള്‍ക്കും നമ്മുടെ രക്ഷയ്ക്കും വേണ്ടി  സ്വർഗ്ഗത്തില്‍ നിന്നിറങ്ങി വിശുദ്ധ റൂഹായില്‍ നിന്നും ദൈവമാതാവായ വിശുദ്ധ കന്യമറിയാമ്മില്‍ നിന്നും ശരീരയായിത്തീന്ന്‌ മനുഷ്യനായി പൊന്തിയോസ്‌ പീലാത്തോസിന്റെ ദിവസങ്ങളില്‍ നമുക്കു വേണ്ടികുരിശില്‍ തറയ്ക്കുപ്പെട്ടു കഷ്ടം അനുഭവിച്ചു മരിച്ചു അടക്കപ്പെട്ടു തിരു മനസ്സായ പ്രകാരം മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേറ്റു സ്വർഗ്ഗത്തിലേക്കു കരേറി തന്റെ പിതാവിന്റെ വലത്തുഭാഗത്ത്‌ ഇരുന്നവനും ജീവനുള്ളവരേയും മരിച്ചവരേയും വിധിപ്പാന്‍ തന്റെ വലിയ മഹത്വത്തോടെ ഇനിയും വരുവാനിരിക്കുന്നവനും തന്റെ രാജയത്തിനു അവസാനമില്ലാത്തവനും ആയ യേശുമ്ശിഹാ ആയ ഏക ദൈവത്തിലും ഞങ്ങള്‍ വിശ്വസി ക്കുന്നു.

 

സകലത്തേയും ജീവിപ്പിക്കുന്ന കത്താവും പിതാവില്‍ നിന്നു പുപ്പെട്ടു പിതാവിനോടും പുര്തനോടും കൂടെ വന്ദിക്കപ്പെട്ടുസ്ലുതിക്കപ്പെടുന്നവനും നിബിയന്മാരും ശ്ലീഹന്മാരുംമുഖാന്തിരംസംസാരിച്ചവനുമായ ജീവനും വിശുദ്ധിയുമുള്ള ഏക റൂഹായിലും കാതോലികവും അപ്പോസ്തലികവുമായ ഏക വിശുദ്ധ സഭയിലും ഞങ്ങള്‍ വി ശ്വസിക്കുന്നു.

 

പാപമോചനത്തിനു മാമോദീസ ഒന്നു മാത്രമേയുള്ള എന്നു ഞങ്ങള്‍ ഏറ്റു പറഞ്ഞു, മരിച്ചുപോയവരുടെ ഉയർപ്പിനും വരുവാനിരിക്കുന്ന ലോകത്തിലെ പുതിയജീവനുമായി ഞങ്ങള്‍നോക്കിപ്പാക്കുന്നു.    ആമ്മീന്‍

ബാറെക്മോര്‍, സ്കൌമെന്‍ കാലോസ്‌ കുറിയേലായിസ്സോന്‍

 

 

കുക്കിലിയോന്‍