Morning Prayer

 

മലങ്കര യാക്കോബായ സുറിയാനി സഭ  നമസ്കാര ക്രമം

 

പ്രഭാത നമസ്കാരം

 

പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ സത്യ ദൈവത്തിന്‍റെ തിരുനാമത്തിൽ, തനിക്ക് സ്തുതി. നമ്മുടെ മേൽ തന്റെ കരുണയും മനോഗുണവും എന്നേക്കും ഉണ്ടായിരിക്കട്ടെ. ആമ്മീൻ.

ആകാശവും ഭൂമിയും തന്റെ സ്തുതികൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ബലവാനായ ദൈവം തമ്പുരാൻ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ ഉയരങ്ങളിൽ സ്തുതി. ദൈവമായ കർത്താവിന്റെ തിരുനാമത്തിൽ വന്നവനും വരുന്നവനും ആയവൻ വാഴ്ത്തപ്പെട്ടവനാകുന്നു, ഉയരങ്ങളിൽ സ്തുതി.

ദൈവമേ! നീ പരിശുദ്ധനാകുന്നു. ബലവാനേ! നീ പരിശുദ്ധനാകുന്നു. മരണമില്ലാത്തവനേ! നീ പരിശുദ്ധനാകുന്നു. ഞങ്ങൾക്കുവേണ്ടി കുരിശിക്കപ്പെട്ടവനേ! + ഞങ്ങളുടെ മേൽ കരുണയുാകണമെ.  (3 പ്രാവശ്യം)

ഞങ്ങളുടെ കർത്താവേ! ഞങ്ങളോടു കരുണ ചെയ്യണമെ. ഞങ്ങളുടെ കർത്താവേ! കൃപയുമായി ഞങ്ങളോടു കരുണ ചെയ്യണമെ. ഞങ്ങളുടെ കർത്താവേ! ഞങ്ങളുടെ ശുശ്രൂഷയും പ്രാർത്ഥനകളും കൈയ്ക്കൊണ്ട്   ഞങ്ങളോട് കരുണ ചെയ്യണമെ.

ദൈവമേ! നിനക്ക് സ്തുതി. സൃഷ്ടാവേ! നിനക്ക് സ്തുതി. പാപികളായ അടിയാരോട് കൃപ ചെയ്യുന്ന മ്ശിഹാ രാജാവേ! നിനക്ക് സ്തുതി. ബാറെക്മോർ.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! നിന്റെ നാമം പരിശുദ്ധമാക്കപ്പെടേണമെ. നിന്റെ രാജ്യം വരേണമേ. നിന്റെ തിരുവിഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമെ. ഞങ്ങൾക്ക് ആവശ്യമായിരിക്കുന്ന ആഹാരം ഇന്ന് ഞങ്ങൾക്ക് തരേണമെ. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോട് ക്ഷമിക്കണമെ. പരീക്ഷയിലേക്ക് ഞങ്ങളെ പ്രവേശിപ്പിക്കരുതേ. പിന്നെയോ ദുഷ്ടനിൽനിന്നും ഞങ്ങളെ രക്ഷിച്ചു കൊള്ളണമെ. എന്തുകൊന്നൊൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതാകുന്നു. ആമ്മീൻ.

കൃപ നിറഞ്ഞ മറിയമെ നിനക്കു സമാധാനം. ഞങ്ങളുടെ കർത്താവ് നിന്നോടു കൂടെ. സ്ത്രീകളിൽ നീ വാഴ്ത്തപ്പെട്ടവളാകുന്നു. നിന്റെ ഉദരഫലമായ ഞങ്ങളുടെ കർത്താവേശുമ്ശിഹ വാഴ്ത്തപ്പെട്ടവനാകുന്നു. ദൈവമാതാവായ വിശുദ്ധ കന്യക മർത്തമറിയമേ ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണസമയത്തും പാപികളായ ഞങ്ങൾക്കുവേണ്ടി  അപേക്ഷിച്ചുകൊള്ളേണമെ. ആമ്മീൻ.

51-  മസുമൂറ

ദൈവമേ! നിന്റെ കൃപയിൻ പ്രകാരം എന്നോടു കരുണ ചെയ്യണമെ. നിന്റെ കരുണയുടെ ബഹുത്വത്തിൻ പ്രകാരം എന്റെ പാപങ്ങളെ മായിച്ചു കളയണമെ.

എന്റെ അനീതിയിൽനിന്ന് എന്നെ നന്നായി കഴുകി എന്റെ പാപങ്ങളിൽ നിന്ന് എന്നെ വെടിപ്പാക്കണമേ. എന്തെന്നാൽ ഞാൻ എന്റെ കുറ്റങ്ങളെ അറിയുന്നു. എന്റെ പാപങ്ങളും എപ്പോഴും എന്റെ നേരെ ഇരിക്കുന്നു.

നിനക്കു വിരോധമായിത്തന്നെ ഞാൻ പാപം ചെയ്തു. സന്നിധിയിൽ തിന്മകളേയും ചെയ്തു. അതിനാൽ നിന്റെ വചനത്തിൽ നീ നീതികരിക്കപ്പെടും നിന്റെ വിധികളിൽ നീ  ജയിക്കും. എന്തെന്നാൽ അന്യായ ത്തിൽ ഞാൻ ഉത്ഭവിച്ചു. പാപങ്ങളിൽ എന്റെ മാതാവ് എന്നെ ഗർഭം ധരിക്കയും ചെയ്തു.

എങ്കിലും നീതിയിൽ നിനക്ക് തിരുവിഷ്ടമായി നിന്റെ ജ്ഞാന രഹസ്യങ്ങൾ നീ എന്നോടറിയിച്ചു.  സോപ്പാകൊണ്ട് എന്റെ മേൽ നീ തളിക്കണമെ. ഞാൻ വെടിപ്പാക്കപ്പെടും. അതിനാൽ എന്നെ നീ വെൺമ യാക്കണമെ; ഹിമത്തേക്കാൾ ഞാൻ വെണ്മയാകും.

നിന്റെ ആനന്ദവും സന്തോഷവും കൊണ്ട് എന്നെ തൃപ്തനാക്കണമെ. ക്ഷീണിച്ചിരിക്കുന്ന എന്റെ അസ്ഥികൾ സന്തോഷിക്കും. എന്റെ പാപങ്ങളിൽ നിന്ന് തിരുമുഖം തിരിച്ച് എന്റെ കുറ്റങ്ങളെല്ലാം മായിച്ചു കളയണമെ.

ദൈവമേ! വെടിപ്പുള്ള ഹൃദയത്തെ എന്നിൽ സൃഷ്ടിക്കണമെ. സ്ഥിരതയുള്ള നിന്റെ ¦vÞവിനെ എന്റെ ഉള്ളിൽ പുതുതാക്കണമെ.  തിരുസന്നിധിയിൽ നിന്ന് എന്നെ തള്ളിക്കളയരുതേ.   നിന്റെ വിശുദ്ധാത്മാവിനെ എന്നിൽ നിന്ന് എടുക്കയും അരുതേ.

എന്നാലോ നിന്റെ ആനന്ദവും രക്ഷയും എനിക്കു തിരിച്ചുതരണമേ. മഹത്വമുള്ള നിന്റെ ¦vÞÕ¡ എന്നെ താങ്ങുമാറാകണമേ. അപ്പോൾ ഞാൻ അതിക്രമക്കാരെ നിന്റെ വഴി പഠിപ്പിക്കും. പാപികൾ നിങ്കലേക്കു തിരികയും ചെയ്യും.

എന്റെ രക്ഷയുടെ ദൈവമായ ദൈവമേ! രക്തത്തിൽ നിന്ന് എന്നെ രക്ഷിക്കണമേ. എന്റെ നാവു നിന്റെ നീതിയെ സ്തുതിക്കും. കർത്താവേ! എന്റെ അധരങ്ങൾ എനിക്കു തുറക്കണമെ. എന്റെ വായ് നിന്റെ സ്തുതികളെ പാടും.

എന്തെന്നാൽ ബലികളിൽ നീ ഇഷ്ടപ്പെട്ടില്ല;  സമാധാനഹോമങ്ങളിൽ നീ നിരപ്പായതുമില്ല. ദൈവത്തിന്‍റെ ബലികൾ താഴ്മയുള്ള ആത്മാവാകുന്നു. ദൈവം തകർന്ന ഹൃദയത്തെ നിരസിക്കയില്ല. തിരുവുള്ളമുണ്ടായി  സെഹിയോനോടു നന്മ  ചെയ്യണമെ.    യറുശലേമിന്റെ  മതിലുകളെ പണിയണമെ. അപ്പോൾ നീതിയോടുകൂടിയ  ബലികളിലും  സമാധാന ഹോമങ്ങളിലും  നീ  ഇഷ്ടപ്പെടും.  അപ്പോൾ നിന്റെ ബലിപീഠത്തിൻമേൽ അവർ കാളകളെ ബലികഴിക്കും. ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോർ 

കരുണയുള്ള ദൈവമേ! നിന്റെ കരുണയാൽ ഞങ്ങളോട് കരുണ ചെയ്യണമെ... മൊറിയോ..

63-  മസുമൂറ 

എന്റെ ദൈവമേ! നീ എന്റെ ദൈവമാവുന്നു. ഞാൻ നിനക്കായി കാത്തിരിക്കും.

ദാഹിച്ച് വരണ്ട് വെള്ളത്തിന്നായി ആഗ്രഹിച്ചിരിക്കുന്ന ഭൂമിയെപ്പോലെ എന്റെ ആത്മാവ് നിനക്കായി ദാഹിച്ചിരിക്കുന്നു.  എന്റെ ജഡവും നിനക്കായി കാത്തിരിക്കുന്നു.

നിന്റെ ബലവും ബഹുമാനവും കാണ്മാൻ ഇപ്രകാരം സത്യമായി ഞാൻ നിന്നെ നോക്കി. എന്തെന്നാൽ നിന്റെ കരുണ ജീവനേക്കാൾ നല്ലതാകുന്നു.  എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും.

ഞാൻ ജീവനോടിരിക്കുമ്പോൾ ഇപ്രകാരം  നിന്നെ പുകഴ്ത്തുകയും നിന്റെ നാമത്തിൽ എന്റെ കൈകൾ ഉയർത്തുകയും ചെയ്യും.

എന്റെ ആത്മാവ്¡  കൊഴുപ്പും മേദസും  കൊണ്ടെന്നപോലെ  പുഷ്ടിയാകും. എന്റെ വായ്  മഹത്വമുള്ള അധരങ്ങൾ കൊണ്ട് നിന്നെ സ്തുതിക്കുകയും ചെയ്യും.

എന്റെ ശയ്യമേൽ ഞാൻ നിന്നെ ഒാർത്തു;   രാത്രികളിൽ ഞാൻ നിന്നെ ധ്യാനിക്കയും ചെയ്തു. എന്തെന്നാൽ  നീ  എനിക്കു സഹായകനായിത്തീർന്നു.  നിന്റെ  ചിറകുകളുടെ നിഴലിൽ  ഞാൻ  മറയ്ക്കപ്പെടും

എന്റെ ആത്മവ് നിന്നെ പിൻതുടർന്നു. നിന്റെ വലതുകൈ  എന്നെ താങ്ങുകയും ചെയ്തു.

അവർ എന്റെ ആത്മവ്¡  നശിപ്പിപ്പാൻ അന്വേഷിച്ചു.  അവർ ഭൂമിയുടെ ആഴത്തിലേക്കു പ്രവേശിക്കും. അവർ  വാളിനു ഏൽപ്പിക്കപ്പെടും കുറുനരികൾക്കു ഭക്ഷണമായിത്തീരുകയും ചെയ്യും;

രാജാവു ദൈവത്തിൽ സന്തോഷിക്കും. അവനെക്കൊണ്ട് സത്യം ചെയ്യുന്ന ഏവനും പുകഴ്ചയുണ്ടാകും.

എന്തെന്നാൽ അസത്യവാദികളുടെ വായ് അടയ്ക്കപ്പെടും. ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോർ.

എനിയോനൊ

കർത്താവേ! നിന്റെ കരുണയാൽ ഞങ്ങളെ നല്ലതും വളമുള്ളതുമായ നിലമാക്കിതീർക്കുകയും നിന്റെ കൽപ്പനകളാകുന്ന വിത്ത് ഞങ്ങളിൽ വിതച്ച് മുളപ്പിച്ച് വളർത്തുകയും ചെയ്യണമേ. രക്ഷിതാവേ! നിന്റെ  കരുണയാൽ  സകല അന്യായങ്ങളിൽ  നിന്നും,  സകല  ദുഷ്ടതകളിൽനിന്നും ലോകമോദങ്ങളിൽനിന്നും ഞങ്ങളെ തുടച്ച് വെടിപ്പാക്കണമേ. കർത്താവേ! നിന്റെ മുന്തിരിത്തോട്ടത്തിൽ  നല്ല വേലക്കാരനായിരിപ്പാൻ കൃപയോടെ ഞങ്ങളെ സഹായിക്കണമേ. ബാറക്മോർ സ്വർഗ്ഗീയ കൃഷിക്കാരനായ കർത്താവേ! ദുഷ്ടൻ ഞങ്ങളിൽ കളകൾ വിതയ്ക്കാതെ നിന്റെ കാവൽ ഉണ്ടായിരിക്കണമേ.             കുറിയെലായിസോൺ  

മസുമൂറ 19 (വിശുദ്ധ ഗ്രന്ഥം)

ആകാശങ്ങൾ  ദൈവത്തിന്‍റെ മഹത്വം  അറിയിക്കുന്നു;  ആകാശവിതാനം  തന്റെ  കൈ പ്പണിയെ  കാണിക്കുന്നു.

പകൽ പകലിന്നു വാക്കിനെ ഉച്ചരിക്കുന്നു. രാത്രി രാത്രിക്ക് അറിവിനെ അറിയിക്കുകയും ചെയ്യുന്നു. അവയുടെ ശബ്ദം കേൾക്കപ്പെടാത്ത ഭാഷയുമില്ല, വാക്കുകളുമില്ല. ഭൂമിയിൽ എല്ലായിടവും അവയുടെ അറിയിപ്പും ഭൂതലത്തിന്റെ അതിർത്തികളോളം അവയുടെ വചനങ്ങളും പുറപ്പെട്ടിരിക്കുന്നു; സൂര്യന്നായിട്ട് അവയുടെ മേൽ തന്റെ കൂടാരമടിച്ചു.

അതു തന്റെ മണവറയിൽ നിന്നു പൂറപ്പെടുന്ന മണവാളൻ എന്ന പോലെ ആകുന്നു. ശക്തൻ എന്നപോലെ തന്റെ വഴി ഓടുവാൻ  സന്തോഷിക്കും.

ആകാശത്തിന്റെ ഒരറ്റത്തു നിന്നു അതിന്റെ ഉദയവും ആകാശത്തിന്റെ അറുതിയിൽ അതിന്റെ അസ്തമനവും ആകുന്നു. അതിന്റെ ആവിയിൽനിന്നു മറവായിരിക്കുന്നത് ഒന്നുമില്ല.

കർത്താവിന്റെ വേദപ്രമാണം കറയറ്റതും ആത്മാവിനെ  തിരിക്കുന്നതുമാകുന്നു. കർത്താവിന്റെ സാക്ഷ്യം വിശ്വാസയോഗ്യവും ശിശുക്കളെ വിജ്ഞാനികളാക്കുന്നതുമാകുന്നു.

കർത്താവിന്റെ പ്രമാണങ്ങൾ ചൊവ്വുള്ളവയും ഹൃദയത്തെ സന്തോഷിപ്പിക്കുന്നവയും ആകുന്നു. കർത്താവിന്റെ കല്പന തിരഞ്ഞെടുക്കപ്പെട്ടതും കണ്ണുകളെ പ്രകാശിപ്പിക്കുന്നതും ആകുന്നു.

കർത്താവിനെക്കുറിച്ചുള്ള ഭക്തി നിർമലവും എന്നേക്കും നിലനില്ക്കുന്നതും ആകുന്നു;   കർത്താവിന്റെ ന്യായവിധികൾ സത്യമായുള്ളവയും സകലത്തിലും നീതിയുള്ളവയും ആകുന്നു.

അവ തങ്കത്തേക്കാളും  നല്ല  രത്നങ്ങളെക്കാളും  ആഗ്രഹിക്കത്തക്കവയും  തേനിനേക്കാളും തേൻകട്ടയെക്കാളും മാധുര്യമുള്ളവയുമാകുന്നു;

അത്രയുമല്ല: നിന്റെ ദാസനു അവയാൽ പ്രബോധനം ലഭിക്കും; അവൻ അവയെ ആചരിച്ചാൽ വളരെ പ്രതിഫലം കിട്ടും;

പിഴകളെ തിരിച്ചറിയുവുന്നവൻ  ആര്?  രഹസ്യകാര്യങ്ങളിൽ  നീ എന്നെ കുറ്റമില്ലാത്തവനാക്കിത്തീർക്കണമേ!

ദുഷ്ടന്മാർ എന്നിൽ അധികാരപ്പെടാതിരിപ്പാനും പാപങ്ങളിൽനിന്ന് ഞാൻ ഒഴിഞ്ഞിരിപ്പാനും വേണ്ടി അന്യായത്തിൽ നിന്നു നിന്റെ ദാസനെ തടുക്കണമേ.

എന്റെ സഹായകനും, എന്റെ രക്ഷകനുമായ കർത്താവേ! എന്റെ വായിലെ വചനങ്ങൾ തിരുവിഷ്ടപ്രകാരവും എന്റെ ഹൃദയത്തിലെ ധ്യാനം തിരുമുമ്പാകെയും ഇരിക്കണമേ!

ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോർ

എനിയോനൊ

രക്ഷിതാവേ! ഞങ്ങൾ  പാപക്കുഴിയിൽ  വീണിരിക്കുന്നു.  നിന്റെ മഹാകരുണയാൽ  അതിൽനിന്നു ഞങ്ങളെ വലിച്ചു കയറ്റണമേ. പ്രയോജനമാരമായ ഈ നോമ്പിനെ ശരിയായി നിവർത്തിപ്പാൻ ഞങ്ങൾക്കു കൃപചെയ്യണമേ. കരു ണയോടെ ഞങ്ങളുടെ കറകളെ കഴുകി വെടിപ്പാക്കുകയും ചെയ്യണമേ. Bßmക്കളുടെ ഉത്തമവെദ്യനായ കർത്താവേ! അശുദ്ധ മോഹങ്ങളാൽ  രോഹപ്പെട്ടിരിക്കുന്ന ഞങ്ങൾക്കു നീ ഔഷധം നൽകണമേ. ബാറക്മോർ 

സ്വർഗ്ഗരാജ്യത്തിലേയ്ക്കുള്ള വഴി ഞങ്ങൾക്ക് കാണിച്ചുതന്നവനായ മിശിഹാ! നിന്റെ ഇഷ്ടപ്രകാരം അതിൽകൂടി ചൊവ്വായിട്ട് നടപ്പാൻ ഞങ്ങളെ യോഗ്യരാക്കണമേ.  IpdntbembntÊm³

ഏശായാ  42:10 - 13; 45:8 (വിശുദ്ധ ഗ്രന്ഥം)

സമുദ്ര മാർഗ്ഗത്തിൽ സഞ്ചരിക്കുന്നവരും അതിലെ സകല ദ്വീപുകളും അവയിലെ നിവാസികളുമേ, കർത്താവിന് ഒരു പുതിയ പാട്ടും ഭൂമിസീമയിൽ നിന്ന് അവന് സുതുതിയും പാടുവീൻ. മരുഭൂമിയും അതിലെ പട്ടണങ്ങളും സന്തോഷിക്കട്ടെ. കേദാർ മേച്ചിൽപുറങ്ങളായിരിക്കട്ടെ. പാറകളിലെ നിവാസികൾ ഘോഷിച്ചുല്ലസിക്കുകയും മലമുകളിൽനിന്ന് ആർക്കുകയും ചെയ്യട്ടെ. അവർ കർത്താവിന് മഹത്വം കൊടുത്തു. അവന്റെ സ്തുതിയെ ദ്വീപുകളിൽ പ്രസ്താവിക്കട്ടെ. കർത്താവ് ഒരു വീരനെപ്പോലെ തീക്ഷ്ണതയെ ജ്വലിപ്പിക്കും അവൻ ആർത്തു വിളിക്കും, അവൻ ഉച്ച ത്തിൽ ആർക്കും. തന്റെ ശത്രുക്കളെ സംഹരിക്കും.ആകാശമേ, മേലിൽനിന്നു ജലം പൊഴിക്കുക. മേഘങ്ങൾ നീതി വർഷിക്കട്ടെ. രക്ഷ വിളയുവാൻ ഭൂമി തുറന്നുവരട്ടെ. അത് നീതിയെ മുളപ്പിക്കട്ടെ. ദൈവമായ ഞാൻ അത് സൃഷ്ടിച്ചിരിക്കുന്നു. ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോർ

എനിയോനൊ

ഞങ്ങളുടെ രക്ഷയ്ക്കുവേണ്ടി സാത്താനോടു യുദ്ധം ചെയ്ത് അവനെ മറിച്ചിട്ടവനായ കർത്താവേ! അവന്റെ ചതിവുകളിൽനിന്നും ഉപായതന്ത്രങ്ങളിൽനിന്നും ഞങ്ങളെ രക്ഷിക്കണമേ. പാപി ജീവിപ്പാനല്ലാതെ മരിപ്പാൻ എനിക്കിഷ്ടല്ലെന്ന് ദീർഘദർശിയെക്കൊണ്ട് പറയിച്ചവനായ ദൈവമേ! ഞങ്ങൾ നിനക്കായിട്ട് ജീവിപ്പാനും നിന്റെ തൊഴിത്തിലേയ്ക്കു വരുവാനും കൃപചെയ്യണമേ. ദാനിയേൽ  നോമ്പുനോറ്റ്  സിംഹങ്ങളുടെ വായ്  അടച്ചുവല്ലോ.  കർത്താവേ! ഞങ്ങളെ  പിടിപ്പാൻ കാത്തിരിക്കുന്ന പിശാചുക്കളിൽനിന്ന് ഞങ്ങളെ രക്ഷിക്കണമേ.   ബാറക്മോർ

ഹാനനിയ മുതലായ പെതങ്ങളുടെ നോമ്പു മൂലം അവർ അഗ്നിയിൽനിന്ന് രക്ഷിക്കപ്പെട്ടതുപോലെ കർത്താവേ! ഞങ്ങളുടെ നോമ്പുമൂലം അഗ്നിനരകത്തിൽനിന്ന് ഞങ്ങളെ രക്ഷിക്കണമേ. ആമ്മീൻ.

113- മസുമൂറ (വിശുദ്ധ ഗ്രന്ഥം)

പ്രകാശത്തിന്റെ സൃഷ്ടാവിനു സ്തുതി കർത്താവിന്റെ ഭൃത്യന്മാരേ! സ്തുതിപാടുവിൻ. 

കർത്താവിന്റെ തിരുനാമം സ്തുതിപ്പിൻ. കർത്താവിന്റെ തിരുനാമം ആദിമുതൽ എന്നെന്നേക്കും വാഴ്ത്തപ്പെട്ടതായിരിക്കട്ടെ. 

സൂര്യോദയം മുതൽ അതിന്റ അസ്തമനംവരെയും കർത്താവിന്റെ തിരുനാമം വലിയതാകുന്നു.

കർത്താവ് സകല ജാതികൾക്കും മേലായി ഉന്നതനും അവന്റെ ബഹുമാനം സ്വർഗ്ഗങ്ങൾക്കു മീതെയും ആകുന്നു.

ആകാശത്തിലും ഭൂമിയിലും നമ്മുടെ ദൈവമായ കർത്താവിനോട് സദൃശ്യൻ ആരുള്ളു താൻ ഉയരത്തിൽ വസിക്കുകയും; അഗാധത്തിൽ നോക്കുകയും ചെയ്യുന്നു;

ജനത്തന്റെ പ്രഭുക്കന്മാരോടുകൂടെ ഇരുത്തേണ്ടതിനു എളിയവനെ കുപ്പയിൽ നിന്നു ഉയർത്തുന്നു. താൻ വന്ധ്യയെ മക്കളുടെ മാതാവായി സസന്തോഷം വസിപ്പിക്കുന്നു.

ദൈവമേ സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോർ

എക്ബൊ

കന്യകമറിയാമിൽ  നിന്ന് ശരീരമെടുത്ത് മനുഷ്യനായിത്തീർന്ന്  പാപികളായ  ഞങ്ങളുടെ ഇടയിൽ പ്രവർത്തിക്കുകയും പരിശുദ്ധ നോമ്പിനെ തോറ്റുപോകാത്ത ആയുധമായി ഞങ്ങൾക്ക് തരികയും ചെയ്ത രക്ഷിതാവേ! നിന്റെ ദെവത്വത്തിന് ഇഷ്ടമായിരിക്കുന്ന അവസ്ഥയിൽ ജീവിച്ച് നിനക്ക് വാളഹസല്യമുള്ള വരായിരിപ്പാൻ ഞങ്ങളെ യോഗ്യരാക്കണമേ.    സ്തൗമെൻകാലോസ് IpdntbembntÊm³

കോലോകൾ

നോമ്പിനാൽ പറുദീസായുടെ വാതിലുകൾ തുറക്കപ്പെടുന്നു. അതിനെ ശരിയായി ആചരിക്കുന്നവർക്ക് മാലാഖമാരുടെ പ്രഭയും ഉയരത്തിലേയ്ക്കു കരേറുവാൻ ¦vÞവിനെ ചിറകുകളും ലഭിക്കുന്നു. മഹാകാരുണയുള്ള ദൈവമേ! ഞങ്ങളുടെ ഈ  നോമ്പിൽ നിന്റെ വരങ്ങളും സഹായങ്ങളും ധാരാളമായി ഞങ്ങൾക്കു ചൊരിഞ്ഞുതരണമേ. ബാറക്മോർ

ഈ   ലോകത്തിൽ ദാനധർമ്മങ്ങളെ വിതയ്ക്കുന്നവന്  ഉയിർപ്പിന്റെ  നാളിൽ കൊയ്യുവാനിടയാകും. ധർമ്മം ചെയ്യുന്ന നീതിമാന്മാർ ഭാഗ്യവാന്മാർ തന്നെ. മിശിഹാ വന്ന് എല്ലാവന്റെയും പ്രവർത്തികൾ പരിശോധിക്കുന്ന സമയത്ത് ധർമ്മം ചെയ്തവർക്ക് നിത്യജീവൻ നൽകപ്പെടുന്നു. മുഖപക്ഷമില്ലാത്ത ന്യായാ ധിപതിയായ മിശിഹാതമ്പുരാനു സ്തുതി. മൊറിയോറാഹേമേലെൻ ഉ ആദാറെൻ

വീണ്ടും കോലോകൾ

മഹാകാരുണ്യവാനായ ദൈവമേ! നിന്റെ വരങ്ങളെ ഞങ്ങൾക്കു വർദ്ധിപ്പിച്ചുതരണമേ. ദയവാനായ കർത്താവേ! ഞങ്ങളുടെ അപേക്ഷ കെക്കൊള്ളണമേ. നിന്നിൽനിന്ന് എല്ലായ്പ്പോഴും വരങ്ങൾ ഒഴുകിക്കൊണ്ടിരിക്കുന്നതിനാൽ നിന്നെ വിളിക്കുന്ന പാപികളോട് നീ ഉത്തരമരുളിച്ചെയ്ത് അവരുടെമേൽ നിന്റെ വരങ്ങളെ ഒഴുക്കണമെ. നിന്റെ വാതിൽക്കൽ മുട്ടുന്നവർക്ക് തുറന്നുകൊടുക്കുകയും ചെയ്യണമേ.ബാറക്മോർ

കർത്താവേ! ഞങ്ങളുടെ അപേക്ഷപ്രകാരം ഞങ്ങൾക്കു കരുണയും പാപമോചനവും സ്വർഗ്ഗരാ ജ്യത്തിൽ പുതിയ ജീവനും നൽകണമേ. സർവ്വരഹസ്യങ്ങളും വെളിപ്പെടുന്നതായ ആ മഹാദിവസത്തിൽ ഞങ്ങളെ ലജ്ജിപ്പിക്കാതെ സ്വർഗ്ഗരാജ്യം അവകാശിപ്പാൻ യോഗ്യരാക്കിത്തിർക്കണമേ. നിന്റെ അടായാരായ ഞങ്ങളുടെ നോമ്പും ശുശ്രൂഷയും നിന്നെ അനുകൂലപ്പെടുത്തുന്നതായിരിക്കയും ചെയ്യണമേ.മൊറിയോറാഹേമേലെൻ ഉ ആദാറെൻ

ബോവൂസൊ

കർത്താവേ! നിന്റെ കരുണയുടെ വാതിൽ ഞങ്ങൾക്കു തുറന്നു തരണമേ. ദുഷ്ക്കാലങ്ങൾ ഞങ്ങൾക്കു വന്നുകൂടുമാറാകരുതേ. ഞങ്ങളുടെ മുമ്പിൽ നിന്റെ വാതിൽ അടച്ചുകളഞ്ഞാൽ പിന്നെ ഞങ്ങൾ എവിടെപ്പോയി മുട്ടേണ്ടു. നിന്റെ രൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരായ ഞങ്ങളുടെ നേരെ ദയവു തോന്നി ഞങ്ങളെ കയ് വിട്ടുകളായതിരിക്കണമേ. ഞങ്ങളുടെ അകൃത്യങ്ങളുടെ നാറ്റം നിമിത്തം നിന്റെ സന്നിധിയിൽനിന്ന് ഞങ്ങളെ പുറത്തുതള്ളിക്കളയുകയും അരുതേ.

(ഒരു കൗമായും വിശ്വാസപ്രമാണവും ചൊല്ലണം)

സർവ്വശക്തിയുള്ള പിതാവായി ആകാശത്തിന്റെയും ഭൂമിയുടെയും, കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തിന്റെയും സ്രഷ്ടാവായ സത്യമുള്ള ഏകദെവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു.

ദൈവത്തിന്‍റെ ഏകപുത്രനും, സർവ്വലോകങ്ങൾക്കും മുമ്പിൽ പിതാവിൽ നിന്നു ജനിച്ചവനും പ്രകാശത്തിൽ നിന്നുള്ള പ്രകാശവും സത്യദെവത്തിൽനിന്നുള്ള സത്യദെവവും, ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തിൽ പിതാവിനോടു സമത്വമുള്ളവനും, തന്നാൽ സകലവും നിർമ്മിക്കപ്പെട്ടവനും, മനുഷ്യരായ ഞങ്ങൾക്കും ഞങ്ങളുടെ രക്ഷക്കും വേണ്ടി  തിരുവിഷ്ടപ്രകാരം സ്വർഗ്ഗത്തിൽ നിന്നിറങ്ങി, വിശുദ്ധറൂഹായിൽ നിന്നും ദൈവമാതാവായ വിശുദ്ധ കന്യക മറിയാമിൽനിന്നും ശരീരിയായിതീർന്ന് മനുഷ്യനായി പൊന്തിയോസ് പീലാത്തോസിന്റെ ദിവസങ്ങളിൽ ഞങ്ങൾക്കു വേണ്ടി  കുരിശിക്കപ്പെട്ട്, കഷ്ടമനുഭവിച്ച്, മരിച്ച്, അടക്കപ്പെട്ട്, മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ്, സ്വർഗ്ഗത്തിലേക്കു കരേറി തന്റെ പിതാവിന്റെ വലത്തുഭാഗത്തിരുന്നവനും ജീവനുള്ളവരെയും മരിച്ചവരെയും വിധിപ്പാൻ തന്റെ വലിയ മഹത്വത്തോടെ ഇനിയും വരുവാനിരിക്കുന്നവനും തന്റെ രാജത്വത്തിന് അവസാനമില്ലാത്തവനുമായ യേശുമിശിഹാ ആയ, ഏകകർത്താവിലും ഞങ്ങൾ വിശ്വസിക്കുന്നു.

സകലത്തെയും ജീവിപ്പിക്കുന്ന കർത്താവും, പിതാവിൽ നിന്നു പുറപ്പെട്ട്, പിതാവിനോടും പുത്രനോടുംകൂടി വന്നിക്കപ്പെട്ട്  സ്തുതിക്കപ്പെടുന്നവനും നിബിയന്മാരും ശ്ലീഹന്മാരും മുഖാന്തിരം സംസാരിച്ചവനുമായി ജീവനും വിശുദ്ധിയുമുള്ള ഏകറൂഹായിലും കാതോലിക്കായ്ക്കും ശ്ലീഹായ്ക്കു മടുത്ത ഏക വിശുദ്ധ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു.

പാപമോചനത്തിനു മാമോദീസാ ഒന്നുമാത്രമേ ഉള്ളു എന്ന് ഞങ്ങൾ ഏറ്റുപറഞ്ഞ് മരിച്ചുപോയവരുടെ ഉയർപ്പിനും വരുവാനിരിക്കുന്ന ലോകത്തിലെ പുതിയ ജീവനുമായി ഞങ്ങൾ നോക്കിപ്പാർക്കുന്നു. ആമ്മീൻ. ബാറക്മോർ.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! നിന്റെ നാമം പരിശുദ്ധമാക്കപ്പെടേണമെ. നിന്റെ രാജ്യം വരേണമേ. നിന്റെ തിരുവിഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമെ. ഞങ്ങൾക്ക് ആവശ്യമായിരിക്കുന്ന ആഹാരം ഇന്ന് ഞങ്ങൾക്ക് തരേണമെ. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോട് ക്ഷമിക്കണമെ. പരീക്ഷയിലേക്ക് ഞങ്ങളെ പ്രവേശിപ്പിക്കരുതേ. പിന്നെയോ ദുഷ്ടനിൽനിന്നും ഞങ്ങളെ രക്ഷിച്ചു കൊള്ളണമെ. എന്തുകൊന്നൊൽ രാജ്യവും ശക്തിയുംമഹത്വവും എന്നേക്കും നിനക്കുള്ളതാകുന്നു. ആമ്മീൻ.

കൃപ നിറഞ്ഞ മറിയമെ! നിനക്കു സമാധാനം. ഞങ്ങളുടെ കർത്താവ് നിന്നോടു കൂടെ. സ്ത്രീകളിൽ നീ വാഴ്ത്തപ്പെട്ടവളാകുന്നു. നിന്റെ ഉദരഫലമായ ഞങ്ങളുടെ കർത്താവേശുമ്ശിഹ വാഴ്ത്തപ്പെട്ടവനാകുന്നു. ദൈവമാതാവായ വിശുദ്ധ കന്യക മർത്തമറിയമേ! ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണസമയത്തും പാപികളായ ഞങ്ങൾക്കുവേണ്ടി അപേക്ഷിച്ചുകൊള്ളേണമെ. ആമ്മീൻ.