St. Mary’s Syriac Church of Canada Mississauga
നമ്മുടെ കര്‍ത്താവിന്റെ ദേവാലയ സമര്‍പ്പണപെരുന്നാളില്‍ മെഴുകുതിരികളുടെ വാഴ്വിന്റെ ക്രമം (ലുക്കോസ് 2:21-39) (മെഴുകുതിരികള്‍ ഒരു തട്ടകത്തില്‍വച്ച് വെളുത്ത ലോലമായ ഒരു ശോശപ്പാകൊണ്ട് മൂടി മദ്ബഹായുടെ പടികളോട് ചേര്‍ന്ന് ഏവന്‍ഗേലിയോന്‍ മേശയുടെ അടയിലായി ഒരു മേശമേല്‍ വയ്ക്ക ണം. ദൈവമാതാവിന്റെ കുക്കിലിയോനുശേഷം പ്രധാനപട്ടക്കാരന്‍, വൃദ്ധനായ ശെമുവൂന്‍ തന്റെ കൈകളില്‍ ശിശുവിനെ എടുത്തപ്ര കാരം കുരിശ് കൈകളില്‍ വഹിച്ചുകൊണ്ടും മറ്റുളളവര്‍ പിന്തു ടര്‍ന്നും പളളിയ്ക്കകത്ത് പ്രദിക്ഷണം നടത്തണം. തല്‍സമയത്തേ ക്കുള്ള ഗീതം താഴെ കൊടുത്തിരിക്കുന്നു) പ്രദിക്ഷണഗീതം (യേറുശലേമിലെ ഉന്നതമാം... രീതി) യാഗാര്‍പ്പണമതിനായ് മറിയാം മകനോടൊപ്പം യസേഫും ദൈവാലയ സവിധേ ചെന്നാര്‍ ദൈവസുതന്‍ തന്നവതാരം ദര്‍ശിച്ചോന്‍ ശെമഓനവനെ കൈകളിലേറ്റി സാഘോഷം ചൊന്നാൻ എന്നക്ഷികളിപ്പോള്‍ നിന്‍ ദയയെ ദര്‍ശിക്കുന്നു എന്നെ യാത്രയയച്ചാലും നിദ്രയടഞ്ഞോരോടൊപ്പം പുനരുത്ഥാനനാളോളം വിശ്രാന്തി ഞാന്‍ പൂകട്ടെ ആദാമൃകുലത്തിനായ് കന്യാപുരതനുരുവായെ- ന്നാ പരിശുദ്ധാത്മാമര്‍മ്മം ഓതട്ടെ ഞാനവരോടായ്
ശെമഓനേ! ഹാ ധന്യന്‍ നീ ദൈവാത്മജനെ നിന്‍ ഹസ്തേ ഏന്താന്‍ ഭാഗ്യം നിനക്കുളവായി ആദിയൊടന്തം പിതൃസവിധേ നിലകൊള്ളുന്നോന്‍ മുഖശോഭ ചിറകാല്‍ സ്രാപ്പികള്‍ മറയ്ക്കുമ്പോള്‍ നിന്‍ ദൃക്കാലെ നീ കണ്ടു സ്വര്‍ഗ്ഗം നിറഞ്ഞു തുളുമ്പുന്നോ- രാ ശോഭയെ കരമതിലേന്തി മാ നുഷജന്മം കൈക്കൊണ്ടും ഹേതു അശേഷം ഇല്ലാഞ്ഞും ന്യായ്രപമാണപൂര്‍ത്തിക്കായി വൈദികസമര്‍പ്പണവാനായ അവനുടെ വിനയം ബഹുമാന്യം
ദൈവാത്മജനെ ശീമോന്‍ കണ്ടാന്‍ മോദത്തൊടു സവിധേ ചെന്നു സ്വദ്യക്കാലവനെ വീക്ഷി- ച്ചിക്ഷിതി വിട കൊളേളണ്ടുന്നതിനാൽ അവനുടെ ജന്മം പടുവ്ൃദ്ധന്‍ നോക്കിപ്പാര്‍ക്കുകയായിരുന്നു തന്‍ കൈകളിലവനെ ഏന്തി കേണവനര്‍ത്മിച്ചോതി ഉലകനിവാസത്തീന്നെന്നെ വിടുതല്‍ നല്കുക എന്‍ നാഥാ പാപപാശത്തില്‍നിന്ന് ആദാമിനെ രക്ഷിപ്പാനായ് താഴ്മയതേറ്റദൃശ്യവാനാം ദൃ ശ്യവാനെ സ്തുതി നിത്യം
പ്രാരംഭ്ര്പാര്‍ത്ഥന പട്ടക്കാരന്‍: ശുബഹോ... ജനം: വാലൈന്‍മ്ഹിലേ... ദൈവമായ കര്‍ത്താവേ നിന്റെ സമ്പൂര്‍ണ്ണക്ൃപകളും വാഴ്വുകളും ലഭിക്കുവാന്‍ നീ ഞങ്ങള്‍ക്കു യോഗ്യത നല്‍കണമെ. നിന്റെ ദേവലയപ്രവേശനത്തിന്റെ ഈ നാളില്‍ നിന്നെ സ്വീകരി ക്കുവാന്‍ തക്കവണ്ണം ഞങ്ങളുടെ മനസ്സുകളെയും ചിന്തകളെയും പ്രവൃത്തികളെയും നീ ശുദ്ധീകരിക്കണമെ. നിന്നെ, തന്റെ വിശുദ്ധ കരങ്ങളിലെടുത്ത ആ വൃദ്ധനും നീതിമാനുമായ ശെമഈനെ പ്പോലെ, സ്തുതികളുടെയും വന്ദനവിന്റെയും കത്തിച്ച തിരികളോ ടുകൂടെ നിന്റെ ദാസരെ സമാധാനത്തോടെ വിട്ടയക്കണമെ ഞങ്ങ ളുടെ പാപങ്ങളുടെ ബന്ധനങ്ങളില്‍ നിന്നും ഞങ്ങളെ TIM AM രാക്കണമെ എന്നു നിലവിളിച്ചു ഞങ്ങള്‍ പറയുകയും ചെയ്യുമാറാ കണമെ. നിനക്കു സ്തുതിയും സ്തോത്രവും ഇപ്പോഴും എപ്പോഴും ഉണ്ടായിരിക്കുകയും ചെയ്യുമാറാകട്ടെ. ഹോശോ... ആമ്മീന്‍. (മെഴുകുതിരികളിന്മേലുളള പ്രാര്‍ത്ഥന) പട്ടക്കാരന്‍: സര്‍വ്വശക്തനായ ദൈവമാകുന്ന വചനമേ! ഞങ്ങളുടെ മനുഷ്യ വര്‍ഗ്ഗത്തിന്റെ രക്ഷയ്ക്കായി മനുഷ്യ നായിത്തീര്‍ന്ന നിന്നോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ നീ പരമമായി ഉയര്‍ത്തപ്പെട്ടു ആരാധിക്കപ്പെടുന്നു. അഗ്നിമയന്മാരായ മാലാഖമാര്‍ നിന്നെ മഹര്വപ്പെടുത്തുന്നു. ര്രൂബേന്മാരുടേയും സ്രോഫേന്മാരു ടേയും ഗണങ്ങള്‍ നിനക്കു കാദീശ് പാടുന്നു, നിന്റെ ഈ ലോക ത്തിലേക്കുള്ള വരവിനാല്‍ ഞങ്ങളുടെ മാനുഷികജീവിത്തതിന്റെ സ്വഭാവ്പ്രകൃതിയെ നീ പൂര്‍ത്തീകരിച്ചു. ഇന്നേദിവസം സ്യായ്ര്പ മാണപ്രകാരമുള്ള കല്പന നിവര്‍ത്തിയാക്കുവാനായി നീ ദൈവാ ലയത്തിലേക്കു പോയി. അവിടെ ക്രൂബേന്മാര്‍ തങ്ങളുടെ ചിറകുക ളാല്‍ വഹിക്കുന്നനിന്നെ വൃദ്ധനായ ശെമളഈന്‍ തന്റെ ഭുജങ്ങളില്‍ വഹിച്ചു. നിന്റെ പ്രകാശം സൃഷ്ടി മുഴുവനിലും ശോഭിച്ചു. സ്വര്‍ഗ്ഗവും ഭൂമിയും നിന്റെ (പ്രകാശത്താല്‍ നിറഞ്ഞു.ഇപ്പോള്‍ കര്‍ത്താവേ! ഈ ദൈവികരപ്രവൃത്തികള്‍ നിര്‍വഹിച്ച നീ നിന്റെ വലതുകരം നീട്ടി ഞങ്ങളുടെ മുമ്പാകെ വച്ചിരിക്കുന്ന ഈ മെഴു കുതിരികളെ വാഴ്ത്തണമെ എന്ന് നിന്നോട ഞങ്ങള്‍ അപേക്ഷി ക്കുന്നു. അവയെ സ്വീകരിക്കുന്നവര്‍ക്ക് അവ അനുധ്ഗഹവും അവ 4 ഏന്തുന്നവര്‍ക്ക് ഉപ്രദവങ്ങളില്‍ നിന്നുള്ള ഒരു തുണയുമായി ഭവി ക്കണമെ. അവ വിശുദ്ധിയുടെ തിരികളും, വിശ്വാസത്തിന്റെയും സദ്പ്രവൃത്തികളുടെയും ദൃഡ്തയ്ക്കായുള്ള വിശുദ്ധിയുടെ നിധി കളും പള്ളികളുടെ ഉന്നതിയ്ക്കും ദയറാകളുടെ മഹത്വത്തിനും ക്രിസ്തീയ ഭവനങ്ങളുടെ അനുഗ്രഹത്തിനുമായി തീരണമെ. ഞങ്ങള്‍ നിനക്ക് സ്തുതിയും സ്തോത്രവും കരേറ്റുന്നു. ഹോശോ... ആമ്മീന്‍. വീണ്ടും പ്രാര്‍ത്ഥന ദൃശ്യങ്ങളും അദൃശ്യങ്ങളൂമായ സകല സൃഷ്ടികളാലും സ്തുതിക്കപ്പെട്ട് പുകഴത്തപ്പെടുന്നവനും, തന്റെ അനാദ്യന്ത കൃപ യൂടെ ബഹുലതയാല്‍ ഉന്നതങ്ങളില്‍നിന്നും ഇറങ്ങിവന്ന് സ്വന്ത ഇഷ്ടത്താല്‍ ഞങ്ങളെപ്പോലെ മനുഷ്യനായിത്തീര്‍ന്ന് ആദിപാപ ത്തില്‍നിന്നും ഞങ്ങളെ വീണ്ടെടുത്ത് പാപക്കറകളില്‍നിന്നുള്ള മലിനതയെ വെടിപ്പാക്കിയവനും എര്രായ പാരമ്പര്യര്പകാരം ഇന്നേദിവസം ദൈവാലയത്തിലെത്തി സ്യായപ്രമാണ്പ്രകാരം ഒരു ഇണകുറുപ,്രാവിനെയും രണ്ടുപ്രാവിന്‍കുഞ്ഞുങ്ങളെയും ഞങ്ങ ളുടെ മാനുഷിക സ്വഭാവത്തിന്റെ വിശുദ്ധിക്കായി യാഗം കഴിച്ച് പഴയപുതിയനിയമങ്ങളിന്മേലുള്ള തന്റെ കര്‍തൃത്വത്തെ പ്രത്യക്ഷീ ഭവിപ്പിക്കുകയും ചെയ്ത വാനവസേനകളുടെ നാഥനായ ദൈവ മായ കര്‍ത്താവേ! തന്റെ കരങ്ങളില്‍ കത്തിച്ച മെഴുകുതിരികള്‍ പിടി ച്ചുകൊണ്ട് ശെമഈന്‍ തന്റെ ഭൂജങ്ങളില്‍ നിന്നെ വഹിച്ചുവല്ലോ. ആകയാല്‍ അപ്രകാരം തന്നെ പരിശുദ്ധ സഭ ആ മോഹനീയ പാര മ്പര്യത്തെ പരിരക്ഷിച്ചുകൊണ്ട് ഈ മെഴുകുതിരികളെ വാഴ്ത്തി അതിന്റെ മക്കള്‍ക്ക് സ്വര്‍ഗ്ഗീയ അനുഗഹങ്ങള്‍ ലഭ്യമാകുവാനായി നല്‍കപ്പെടുന്നു. ദൈവമായ കര്‍ത്താവേ! ഞങ്ങളുടെ മുമ്പാകെ വയ്ക്കപ്പെട്ടിരിക്കുന്ന ഈ തിരികളിന്മേല്‍ നിന്റെ വാഴ്വുകള്‍ അയച്ചു തരണമെ എന്നു നിന്നോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ഇവ ഏന്തുന്നവര്‍ക്ക് ഇവ നന്മകളുടേയും കൃപകളുടേയും SEMA രമായി തീര്‍ന്ന് ദുഷ്ടാത്മക്കളും പിശാചുക്കളും ദൂരത്താക്കപ്പെടു കയും ദുര്യോഗങ്ങളില്‍നിന്നും രോഗങ്ങളില്‍നിന്നും സകലവിധ പരീക്ഷകളില്‍നിന്നും വിടുതല്‍ പ്രാപിക്കുകയും ചെയ്യുമാറാകണ മെ. ഇവയെ സ്വീകരിക്കുന്ന ഞങ്ങള്‍ കൃപയും കരുണയും കട ങ്ങള്‍ക്ക് പരിഹാരവും പാപങ്ങള്‍ക്ക് മോചനവും കണ്ടെത്തുമാറാ 5 കണമെ. ഞങ്ങള്‍ നിനക്ക് സ്തുതിയും സ്തോത്രവും കരേറ്റുന്നു. ഹോശോ... ആമ്മീന്‍. (ശോശപ്പ മെഴുകുതിരികളുടെ മുകളില്‍ നിന്ന് മാറ്റുന്നു തുടര്‍ന്ന് പട്ടക്കാരന്‍ കൈകളുയര്‍ത്തി താഴെകൊടുത്തിരിക്കുന്ന പ്രാര്‍ത്ഥന ആലപിക്കുന്നു) തന്റെ കല്പനയാല്‍, ദൃശ്യവും അദൃശ്യവുമായ എല്ലാറ്റിനോടും കൂടെ പ്രപഞ്ചത്തെ ആകമാനമായി സൃഷ്ടിക്കുകയും അവയെ ഉറച്ച അടിസ്ഥാനങ്ങളില്‍ ഉറപ്പിക്കുകയും ചെയ്ത സ്രഷ്ടാവാം ദൈവമേ! ഈ തിരികളെ നിന്റെ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ വാഴ്ത്ത ണമെ എന്ന് നിന്നോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. വികലമാക്ക പ്പെട്ട സകലത്തേയും ഇല്ലായ്മ ചെയ്യുന്ന ശക്തിയും കൃപയും ഇവയ്ക്കു നീ നലകണമെ. സത്യവിശ്വാസത്തോടും ധാര്‍മ്മികത യോടും കുടെ ഇവയെ സ്വീകരിക്കുന്നവര്‍ക്ക് വാഴ്വുകളും (+) വിശു ദ്ധിയും (+) ശക്തിയും (+) സഹായവും() പ്രോത്സാഹനവും (+) ക്ഷേമവും() സൌഖ്യവും(-) വിശ്രമവും() സ്വാത്ന്ത്രയവും() ആശ്വാസവും നൈര്‍മ്മലുൃവും (+) പ്രലോഭനങ്ങള്‍ക്കെതിരെയുള്ള കൈതാങ്ങും നിന്റെ ദൈവീക കല്‍പനകളുടെ സമ്പൂര്‍ണ്ണ അനുസരണവും നല്‍കണമെ. ആയത് നിത്യാനന്ദം ലഭ്യമാകുന്നതിനു വേണ്ടിയും കറയില്ലാത്ത ദാനങ്ങള്‍ അനുഭവമാക്കുന്നതിനുവേ ണ്ടിയും ആയിട്ടുതന്നെ. എന്തെന്നാല്‍ നീ ജീവനുള്ള സകലത്തിനും തൂണയും സകല സഈഭാഗ്യങ്ങളുടെയും ധാരാളിത്തമുള്ള ഉറവയും ആകുന്നുവല്ലോ. നിനക്ക് സ്തുതിയും സ്തോത്രവും എന്നേയ്ക്കും ഉണ്ടായിരിക്കട്ടെ. ഹോശോ... ആമ്മിന്‍. (പട്ടക്കാരന്‍ കൈകള്‍ ഉയര്‍ത്തിക്കൊണ്ട്) ജഡീക ന്റേതങ്ങള്‍ക്ക് അഗോചരനും കാലത്തികവിങ്കല്‍ അന ശ്രഹീതയായ കനൃകമറിയാമിന്റെ ജഡത്തിലൂടെ ജന്മം എടുത്ത വനും ആയ മഫോജ്ജലനായ കര്‍ത്താവേ ഞങ്ങള്‍ നിനക്ക് ആരാ ധനയും വന്ദനവും അര്‍പ്പിക്കുന്നു. എന്നെ സമാധാനത്തോടെ പിരി ച്ചയക്കണമെ, എന്തെന്നാല്‍ എന്റെ കണ്ണുകള്‍ നിന്റെ രക്ഷയെ കണ്ടി രിക്കുന്നു എന്നു പറഞ്ഞപേക്ഷിച്ചുകൊണ്ട് വൃദ്ധതയുടെ പാരമ്യ ത്തിലെത്തിയ ശെമഈന്റെ കൈകളാല്‍ വഹിക്കപ്പെടുവാനായി നീ ഇന്ന് ദൈവാലയത്തിലെത്തിച്ചേര്‍ന്നുവല്ലോ. ഇപ്പോള്‍ നാഥാ! കര്‍ത്താവേ! നിന്റെ കരുണാര്‍ദ്രമായ കണ്ണുക 6 ളാല്‍ ഞങ്ങളെ നീ സൂക്ഷിച്ചു നോക്കി ഞങ്ങളുടെ പ്രാര്‍ത്ഥന കളും അപേക്ഷകളും നിനക്ക് എല്ലാക്കാലങ്ങളിലും നേരങ്ങളിലും സ്വീകാര്യമായി തീരണമെയെന്ന് നിന്നോട് ഞങ്ങള്‍ യാചിക്കുന്നു. നിന്റെ അനുഗ്രഹങ്ങളെ അയച്ചു തന്ന് ഈ തിരികളെ നീ വാഴ്ത്ത ണമെ (+). നിന്റെ ധാരാളമായ കൃപയാല്‍ ഇവയെ നിറക്കണമെ(), വിശുദ്ധിയുടെയും നൈര്‍മ്മല്യത്തിന്റെയും ഉറവയാക്കി ഇവയെ തീര്‍ക്കണമെ(). സകലവിധരോഗങ്ങളുടെയും ദൌര്‍ബല്യങ്ങളു ടെയും ശാന്തിയ്ക്കായും() ദുഷ്ടാത്മക്കാളുടെയും പിശാചുക്കളു ടെയും ഉപ്രദവങ്ങളില്‍നിന്ന് ശരീരങ്ങളുടെയും ആത്മാക്കളുടെയും സൌഈഖ്യൃത്തിനായും (+) പാപവികാരങ്ങളുടെ പവിത്രതയ്ക്കായും (+) ക്രിസ്തീയ ഭവനങ്ങളുടെ ശുദ്ധീകരണത്തിനായും (+) എല്ലാ വിധ ഉപ്ദദവങ്ങളില്‍നിന്നുള്ള സംരക്ഷണത്തിനായും (+) സ്ത്രീക ളിലെ പ്രസവവേദനയ്ക്ക് തുണയായും(-) എല്ലാവിധ ദുര്യോഗങ്ങ ളില്‍നിന്നുളള ആശ്വാസത്തിന്നായും (+) ഇവ ഭവിക്കണമെ. നീ കരുണാപുരസ്സരം വാഴ്ത്തിയ ഈ തിരികളാല്‍ ഞങ്ങള്‍ പ്രശോഭി തരാകുവാനും അവയിലൂടെ നിന്റെ ദിവ്യദാനങ്ങളും നിന്റെ സ്വര്‍ഗ്ഗീയ കൃപയും ഞങ്ങള്‍ക്കു ലഭ്യമാകുവാനും ഇടയാകണമെ. ഞങ്ങള്‍ നിന്റെ ബഹുമാനൃയനാമം നിന്റെ പിതാവിന്റെയും നിന്റെ പരിശുദ്ധ രൂഹായുടെയും കൂടെ ആരാധിച്ച് വന്ദിക്കുവാനായിട്ടു തന്നെ. ഹോശോ... ആമ്മീന്‍. (പട്ടക്കാരന്‍ വലതുകരം തിരികളിന്മേല്‍ ആവസിപ്പിക്കുന്നു) നമ്മുടെ മുമ്പാകെ വയ്ക്കപ്പെട്ടിരിക്കുന്ന ഈ തിരികള്‍ (ബാറെ ക്മോര്‍) പിതാവിന്റെയും (+) ജനം : ആമ്മീന്‍, പുത്രന്റെയും (+) ജനം : ആമ്മീന്‍, പരിശുദ്ധ റൂഹായുടെയും (+) ജനം : ആമ്മീന്‍ വാഴ്ത്തപ്പെട്ട ശുദ്ധീകരിക്കപ്പെടുന്നു. പ്രാര്‍ത്ഥന സ്വര്‍ഗ്ഗീയസേനകളുടെ നാഥനും സകലസൃഷ്ടികളുടെയും (സ്രഷ്ടാവും എല്ലാ ആരാധകരുടെയും സംരക്ഷകനും ആയ ദൈവ മേ, ബലിഷ്ഠങ്ങളായ നിന്റെ കരങ്ങളാലും ശക്തിയുള്ളതും ബല മേറിയതുമായ നിന്റെ ഭുജങ്ങളാലും ഞങ്ങളെ നീ കാത്തുസൂക്ഷിച്ച് അഗ്നിമയന്മാരായ മാലാഖമാരോടുകൂടെ നിന്നെ മഹത്ചപ്പെടുത്തു വാന്‍ ഞങ്ങളെ യോഗൃരാക്കുകയും നിന്റെ ദാസരായ ഞങ്ങളെ മര ണകരമായ പാപബന്ധനങ്ങലില്‍നിന്നും പിരിച്ചയക്കണമെ എന്നു 7 വൃദ്ധനായ ശെമഈനോടുകുടെ ഞങ്ങള്‍ അപേക്ഷിക്കുകയും ചെയ്യു മാറാകണമെ. ഞങ്ങളോടുകൂടെ സംബന്ധിക്കുന്ന ഏവര്‍ക്കും പാപ ങ്ങളില്‍നിന്നും തെറ്റുകളില്‍നിന്നും മോചനവും ലഭ്യമാകുമാറാക ണമെ. ഹോശോ... അമ്മീന്‍. ഹുത്തോമോ ഞങ്ങളുടെ കര്‍ത്താധികര്‍ത്താവേ/! ബലഹീനരായ ഈ ദാസ രായ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കണമെ. അപേക്ഷകള്‍ സ്വീകരിക്കണമെ. ഞങ്ങളെ സഹായിക്കണമെ. ഞങ്ങളോടു ക്ഷമി ക്കണമെ. ഞങ്ങളുടെ ആത്മാക്കള്‍മേലും കറ പൂണ്ട ശരീരത്തി ന്മേലും നിന്റെ കരുണയെ ചൊരിഞ്ഞ് പാപക്കറകളില്‍ നിന്നും ശുദ്ധീകരിക്കണമെ. ഞങ്ങളുടെ ജീവിതകാലം മുഴുവന്‍ നിന്നെ മഹത്ചപ്പെടുത്തുവാനായിട്ടു തന്നെ. ഹോശോ... ആമ്മീന്‍. ഹദ് മാലാഖേ കിഴക്കോട്ടു തിരിഞ്ഞു നിന്നുകൊണ്ട് പട്ടക്കാരന്‍ : ദൂതന്മാര്‍ സേ-വിപ്പോനേ! ജനം: ഈശാ! നീ പരിശുദ്ധന്‍. (ദൈവമേ! നീ പരിശുദ്ധനാകുന്നു) പട്ടക്കാരന്‍ : ക്രോബേന്മാര്‍ വാഴ്ത്തുന്നോനേ! ജനം: ശക്താ! നീ പരിശുദ്ധന്‍. (ബലവാനേ! നീ പരിശുദ്ധനാകുന്നു) പട്ടക്കാരന്‍ : ര്സാപ്പികള്‍ കാദീ-ശാര്‍പ്പോനേ! ജനം: മൃതിഹീനാ! നീ പരിശുദ്ധന്‍. (മരണമില്ലാത്തവനെ! നീ പരിശുദ്ധനാകുന്നു) പട്ടക്കാരന്‍ : പാപികളനുതാപത്തോടര്‍ത്റിച്ചോതുന്നു. ജനം : ഞങ്ങള്‍ക്കുവേണ്ടി ദൈവാലയ പ്രവേശനം നടത്തിയവനെ ഞങ്ങളുടെമേല്‍ കരുണ ചെയ്യണമേ. പടിഞ്ഞാറോട്ടുതിരിഞ്ഞു നിന്നുകൊണ്ട് പട്ടക്കാരന്‍ : തീമയര്‍ ഹാലല്‍-ചൊല്‍വോനേ! ജനം: ഈശാ! നീ പരിശുദ്ധന്‍. പട്ടക്കാരന്‍ : ആത്മീയര്‍ ശ്ലാ-ഘിപ്പോനേ! ജനം:- ശക്താ! നീ പരിശുദ്ധന്‍.. പട്ടക്കാരന്‍ : മണ്‍മയരാഘോം-ഷിപ്പോനേ! ജനം: മൃതിഹീനാ! നീ പരിശുദ്ധന്‍. പട്ടക്കാരന്‍ : വിശ്വാസിനിയാം തിരുസഭതന്‍-സുതരര്‍ത്ഥിക്കുന്നു. ജനം : ഞങ്ങള്‍ക്കുവേണ്ടി ദൈവാലയ പ്രവേശനം നടത്തിയവനെ ഞങ്ങളുടെമേല്‍ കരുണ ചെയ്യണമേ.
വടക്കോട്ടു തിരിഞ്ഞുനിന്നുകൊണ്ട് പട്ടക്കാരന്‍ : മേലുള്ളോര്‍ മാ-നിപ്പോനേ! ജനം: ഈശാ! നീ പരിശുദ്ധന്‍. പട്ടക്കാരന്‍ : മദ്ധ്യമര്‍ കീര്‍ത്തി-ക്കുന്നോനേ! ജനം: WADI! നീ പരിശുദ്ധന്‍.. പട്ടക്കാരന്‍ : കിഴുള്ളോര്‍ കു-പ്പുന്നോനേ! ജനം: മൃതിഹീനാ! നീ പരിശുദ്ധന്‍. പട്ടക്കാരന്‍ : പാപികളനുതാപത്തോടര്‍തറിച്ചോതുന്നു ജനം : ഞങ്ങള്‍ക്കുവേണ്ടി ദൈവാലയ പ്രവേശനം നടത്തിയവനെ ഞങ്ങളുടെമേല്‍ കരുണ ചെയ്യണമേ.
തെക്കോട്ട് തിരിഞ്ഞുനിന്നുകൊണ്ട് പട്ടക്കാരന്‍ : നാഥാ! കൃപചെയ്തീടേണം ജനം: നാഥാ! കൃപചെയ്യുക കനിവാല്‍ (ഞങ്ങളുടെ കര്‍ത്താവെ! കൃപയുണ്ടായി ഞങ്ങളുടെ മേല്‍ കരുണ ചെയു ണമെ) പട്ടക്കാരന്‍ : നാഥാ! കര്‍മ്മാര്‍ത്ഥനകളെ നീ കൈക്കൊണ്ടും കൃപചെയ്തീടേണം. ജനം: ദേവേശാ! തേ സ്തോത്രം (ദൈവമേ! നിനക്കു സ്തുതി) പട്ടക്കാരന്‍ : സ്രഷ്ടാവേ! തേ സ്തോത്രം ജനം: പാപികളാം ദാസരിലലിയും മിശിഹാ രാജാവേ! സ്തോത്രം. (പാപികളായ നിന്റെ ദാസരോട് കരുണ ചെയ്യുന്ന മ്ശിഹാ രാജാവെ നിനക്കു സ്തുതി) ബാറെക്മോര്‍. പട്ടക്കാരന്‍ : സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവെ...
St. Mary’s Syriac Church of Canada Mississauga
|