Monday Holy Week Prayers

St. Mary’s Syriac Church of Canada Mississauga

 

കഷ്ടാനുഭവാഴ്ചയിലെ തിങ്കളാഴ്ച സന്ധ്യ

 

പ്രാരംഭ പ്രാർത്ഥന

കൗമാ

ബ്രിക്മൂക്കോക്കോകണ്ട് ദഹലോപ്പെൻ

 

പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ സത്യ ദൈവത്തിന്‍റെ തിരുനാമത്തില്‍, തനിക്ക് സ്തുതി. നമ്മുടെ മേല്‍ തന്‍റെ കരുണയും മനോഗുണവും എന്നേക്കും ഉണ്ടായിരിക്കട്ടെ. ആമ്മീന്‍.

ആകാശവും ഭൂമിയും തന്‍റെ സ്തുതികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന ബലവാനായ ദൈവം തമ്പുരാന്‍ പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ ഉയരങ്ങളില്‍ സ്തുതി. ദൈവമായ കര്‍ത്താവിന്‍റെ തിരുനാമത്തില്‍ വന്നവനും വരുന്നവനും ആയവന്‍ വാഴ്ത്തപ്പെട്ടവനാകുന്നു, ഉയരങ്ങളില്‍ സ്തുതി.

 

ഹാശാ-യാൽ ഞങ്ങളെ രക്ഷി-ച്ചോൻ മശിഹാ

കെക്കൊ-ണ്ടിക്കർമ്മം കാരു-ണ്യം ചെയ്ക. (ഇത് മൂന്നുപ്രാവശ്യം ചൊല്ലി കുമ്പിടണം)

 

(അല്ലെങ്കിൽ)

ഞങ്ങൾക്കുവേിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു. തന്റെ കഷ്ടാനുഭവത്താൽ വഴിതെറ്റിൽനിന്ന് ഞങ്ങളെ രക്ഷിച്ചവനായ മിശിഹാഞങ്ങളുടെ ശുശ്രൂഷ കെക്കൊ് ഞങ്ങളോടു കരുണ ചെയ്യണമേ.

 

നാഥാ! തേ സ്തുതിയും മാനം, താതന്നും

മഹിമാവന്ദനകൾ പരിശു-ദ്ധാത്മന്നും

ഉാ-കുൾകൃപ പാപികളാം ഞങ്ങളിലും,

മേലുള്ളൂ-റിശിലേം വാതിൽ-ക്കുള്ളിൽ നിൻ

സിംഹാ-സനമണയണമീ പ്രാർത്ഥന മിശിഹാ

സ്തോത്രം, കർത്താവേ! സ്തോത്രം, കർത്താവേ!

നിത്യം ശരണവുമേ! സ്തോത്രം - ബാറെക്മോർ.

 

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! നിന്‍റെ നാമം പരിശുദ്ധമാക്കപ്പെടേണമെ. നിന്‍റെ രാജ്യം വരേണമേ. നിന്‍റെ തിരുവിഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമെ. ഞങ്ങള്‍ക്ക് ആവശ്യമായിരിക്കുന്ന ആഹാരം ഇന്ന് ഞങ്ങള്‍ക്ക് തരേണമെ. ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോട് ക്ഷമിക്കണമെ. പരീക്ഷയിലേക്ക് ഞങ്ങളെ പ്രവേശിപ്പിക്കരുതേ. പിന്നെയോ ദുഷ്ടനില്‍നിന്നും ഞങ്ങളെ രക്ഷിച്ചു കൊള്ളണമെ. എന്തുകൊന്നൊല്‍ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതാകുന്നു. ആമ്മീന്‍.

(കൃപനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന കഷ്ടാനുഭവആഴ്ചയിൽ ചൊല്ലുകയില്ല)

 

51-ാം മസുമൂറ

ദൈവമേ! നിന്‍റെ കൃപപോലെ എന്നോടു കരുണ ചെയ്യേണമെ. നിന്‍റെ കരുണയുടെ ബഹുത്വത്തിന്‍ പ്രകാരം എന്‍റെ പാപങ്ങള്‍ മായിച്ചു കളയേണമെ.

 

 

 

എന്‍റെ അന്യായത്തില്‍നിന്ന് എന്നെ നന്നായി കഴുകി എന്‍റെ പാപങ്ങളില്‍ നിന്ന് എന്നെ വെടിപ്പാക്കേണമെ. എന്തെന്നാല്‍ എന്‍റെ അതിക്രമങ്ങള്‍ ഞാന്‍ അറിയുന്നു. എന്‍റെ പാപങ്ങളും എപ്പോഴും എന്‍റെ നേരെ ഇരിക്കുന്നു.

നിന്നോടുതന്നെ ഞാന്‍ പാപം ചെയ്തു. നിന്‍റെ തിരുമുമ്പില്‍ തിന്മകള്‍ ഞാന്‍ചെയ്തു. എന്തെന്നാല്‍ നിന്‍റെ വചനത്തില്‍ നീ നീതീകരിക്കപ്പെടുകയും നിന്‍റെ ന്യായവിധികളില്‍ നീ ജയിക്കയും ചെയ്യും. എന്തെന്നാല്‍ അന്യായത്തില്‍ ഞാന്‍ ഉത്ഭവിച്ചു. പാപങ്ങളില്‍ എന്‍റെ മാതാവ് എന്നെ ഗര്‍ഭം ധരിക്കയും ചെയ്തു.

എന്നാല്‍ നീതിയില്‍ നീ ഇഷ്ടപ്പെട്ടു. നിന്‍റെ ജ്ഞാനത്തിന്‍റെ രഹസ്യങ്ങള്‍ എന്നെ നീ അറിയിച്ചു. നിന്‍റെ സോപ്പാകൊണ്ട് എന്‍റെ മേല്‍ തളിക്കേണമെ.

ഞാന്‍ വെടിപ്പാകപ്പെടും. അതിനാല്‍ എന്നെ നീ വെണ്മയാക്കേണമെ. ഉറച്ച മഞ്ഞിനെക്കാള്‍ ഞാന്‍ വെണ്മയാകും.

നിന്‍റെ ആനന്ദവും സന്തോഷവും കൊണ്ട് എന്നെ തൃപ്തിയാക്കേണമെ. ക്ഷീണമുള്ള എന്‍റെ അസ്ഥികള്‍ സന്തോഷിക്കും. എന്‍റെ പാപങ്ങളില്‍നിന്നു നിന്‍റെ മുഖം തിരിച്ച് എന്‍റെ അതിക്രമങ്ങളെ ഒക്കെയും മായിക്കണമെ.

ദൈവമെ വെടിപ്പുള്ള ഹൃദയം എന്നില്‍ സൃഷ്ടിക്കേണമെ. സ്ഥിരതയുള്ള നിന്‍റെ ആത്മാവിനെ എന്‍റെ ഉള്ളില്‍ പുതുതാക്കേണമെ. നിന്‍റെ തിരുമുമ്പില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ. നിന്‍റെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്നും എടുക്കയും അരുതേ.

എന്നാലോ നിന്‍റെ ആനന്ദവും രക്ഷയും എനിക്കു തിരിച്ചു തരേണമെ. മഹത്വമുള്ള നിന്‍റെ ആത്മാവ് എന്നെ താങ്ങുമാറാകേണമെ. അപ്പോള്‍ ഞാന്‍അതിക്രമക്കാരെ നിന്‍റെ വഴി പഠിപ്പിക്കും. പാപികള്‍ നിങ്കലേക്കു തിരികയും  ചെയ്യും.

എന്‍റെ രക്ഷയുടെ ദൈവമായ ദൈവമേ! രക്തത്തില്‍ നിന്ന് എന്നെ രക്ഷിക്കേണമെ. എന്‍റെ നാവ് നിന്‍റെ നീതിയെ സ്തുതിക്കും. കര്‍ത്താവേ! എന്‍റെ അധരങ്ങള്‍ എനിക്കു തുറക്കേണമെ. എന്‍റെ വായ് നിന്‍റെ സ്തുതികള്‍ പാടും.

എന്തെന്നാല്‍ ബലികളില്‍ നീ ഇഷ്ടപ്പെടുന്നില്ല. ഹോമ ബലികളില്‍ നീ നിരപ്പായതുമില്ല. ദൈവത്തിന്‍റെ ബലികള്‍ താഴ്മയുള്ള ആത്മാവാകുന്നു. ദൈവം നുറുങ്ങിയ ഹൃദയത്തെ നിരസിക്കുന്നില്ല.

നിന്‍റെ ഇഷ്ടത്താല്‍ സെഹിയോനോടു നന്മ ചെയ്യേണമെ. ഊര്‍ശ്ലേമിന്‍റെ മതിലുകളെ പണിയേണമെ. അപ്പോള്‍ നീതിയുടെ ബലികളിലും ഹോമ ബലികളിലും നീ ഇഷ്ടപ്പെടും. അപ്പോള്‍ നിന്‍റെ ബലിപീഠത്തിന്മേല്‍ കാളകള്‍ബലിയായി കരേറും. ദൈവമേ സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോര്‍. 

ശുബഹോ ... മെനഓലം ... കുറിയേലായിസോൻ.

 

എനിയോനോ

(പാതകിപോൽ ...)

 

1.മനസ്സോടെ-മൃതിയേൽപ്പാൻ വന്ന്

സ്ലീബാ-യാലുലകം വീണ്ടൊരു -         ദേവാ! ദയചെയ്തീടണമേ

 

2.സ്വർഗ്ഗത്തീ-ന്നാഗതനായ് തന്നിൽ

ദൃഷ്ടാ-ന്തങ്ങളെ നിറവേറ്റിയ         ദേവാ! ദയചെയ്തീടണമേ

 

3.തൻഹാശാ-യേരൂശലേം പുരിയിൽ

കാ-ണും പ്രഷിതരെന്നരുളിയ        ദേവാ! ദയചെയ്തീടണമേ

 

 

4. സകലത്തി-ന്നുടയോനായ് വാഴ്കെ

സ്വയമേ-മാനവനായ്തീർന്നൊരു   ദേവാ! ദയചെയ്തീടണമേ!.....

 

ബാറെക്മോർ -ശുബഹോ - മെനഓലം....

 

5.താൻ ബലിയായ്-ത്തീർന്നിഹ താതനെയീ

ലോക-ത്തൊടു രഞ്ജിപ്പിച്ചൊരു       ദേവാ! ദയചെയ്തീടണമേ

 

(140, 141, 118, 116 മസ്മൂര്‍കള്‍)

കുറിയേലായിസോന്‍, കര്‍ത്താവേ! നിന്നെ ഞാന്‍ വിളിച്ചുവല്ലോ, എന്നോട് ഉത്തരമരുളിച്ചെയ്യേണമെ. എന്‍റെ വചനങ്ങളെ സൂക്ഷിച്ച് കേട്ട് കൈക്കൊള്ളുകയും ചെയ്യേണമെ.

എന്‍റെ പ്രാര്‍ത്ഥന നിന്‍റെ മുമ്പാകെ ധൂപം പോലെയും എന്‍റെ കൈകളില്‍ നിന്നുള്ള കാഴ്ച സന്ധ്യയുടെ വഴിപാടുപോലെയും ഇരിക്കുമാറാകണമെ. എന്‍റെ ഹൃദയം ദുഷ്ക്കാര്യത്തിന് ചായാതെയും ഞാന്‍ അന്യായകിയകള്‍ പ്രവര്‍ത്തിക്കാതെയും ഇരിക്കത്തക്കവണ്ണം എന്‍റെ വായ്ക്കും അധരങ്ങള്‍ക്കും കാവല്‍ക്കാരെ നിയമിക്കേണമെ.

ദുഷ്ടമനുഷ്യരോടുകൂടെ ഞാന്‍ ചേരുമാറാകരുതേ. നീതിമാന്‍ എന്നെ പഠിപ്പിക്കുകയും ശാസിക്കുകയും ചെയ്യട്ടെ. ദുഷ്ടന്മാരുടെ എണ്ണ എന്‍റെ തലയ്ക്ക് കൊഴുപ്പാകാതെയിരിക്കട്ടെ. എന്തെന്നാല്‍ എന്‍റെ പ്രാര്‍ത്ഥന അവരുടെ ദോഷം നിമിത്തമാകുന്നു. അവരുടെ വിധികര്‍ത്താക്കള്‍ പാറയാല്‍ തടയപ്പെട്ടു. എന്‍റെ വചനങ്ങള്‍ ഇമ്പമുള്ളത് എന്നവര്‍ കേള്‍ക്കട്ടെ. 

കൊഴുവുഭൂമിയെ പിളര്‍ക്കുന്ന പോലെ ശവക്കുഴിയുടെ വായ്ക്കരികെ അവരുടെ അസ്ഥികള്‍ ചിതറപ്പെട്ടു. കര്‍ത്താവേ! ഞാന്‍ എന്‍റെ കണ്ണുകളെ നിന്‍റെ അടുക്കലേയ്ക്കുയര്‍ത്തി നിന്നില്‍ ശരണപ്പെട്ടു. എന്‍റെ ആത്മാവിനെ തള്ളിക്കളയരുതേ.

എനിക്കായി കെണികള്‍ മറച്ചുവെച്ചിട്ടുള്ള പരിഹാസികളുടെ കയ്യില്‍ നിന്ന് എന്നെ കാത്തുകൊള്ളണമേ. ഞാന്‍ കടന്നുപോകുമ്പോള്‍ അന്യായക്കാര്‍ അവരുടെ കെണികളില്‍ ഒരുമിച്ച് വീഴട്ടെ.

എന്‍റെ ആത്മാവ് കുണ്ഠിതപ്പെട്ടപ്പോള്‍ ഞാന്‍ എന്‍റെ ശബ്ദത്താല്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചു. എന്‍റെ ശബ്ദത്താല്‍ ഞാന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചു. അവന്‍റെ മുമ്പാകെ ഞാന്‍ എന്‍റെ സങ്കടം ബോധിപ്പിച്ചു. അവന്‍റെ മുമ്പാകെ ഞാന്‍ എന്‍റെ ഞെരുക്കം അറിയിക്കുകയും ചെയ്തു. എന്‍റെ ആത്മാവ് വിഷാദിച്ചിരിക്കുമ്പോള്‍ നീ എന്‍റെ ഊടുവഴികള്‍ അറിയുന്നുവല്ലോ.

എന്‍റെ നടപ്പുകളുടെ വഴിയില്‍ അവര്‍ എനിക്കായി കെണികള്‍ മറച്ചു വെച്ചു. ഞാന്‍ വലത്തോട്ട് നോക്കി എന്നെ അറിയുന്നവനില്ലെന്നു ഞാന്‍ കണ്ടു. സങ്കേത സ്ഥലം എനിക്കില്ലാതെയായി, എന്‍റെ ദേഹിക്കുവേണ്ടി പകരം ചോദിക്കുന്നവനും ഇല്ല. കര്‍ത്താവേ! ഞാന്‍ നിന്‍റെ അടുക്കല്‍ നിലവിളിച്ചു. കര്‍ത്താവേ! ജീവിച്ചിരിക്കുന്നവരുടെ ദേശത്ത് എന്‍റെ ആശ്രയവും എന്‍റെ ഓഹരിയും നീയാകുന്നു എന്ന് ഞാന്‍ പറഞ്ഞു.

ഞാന്‍ ഏറ്റവും എളിമപ്പെട്ടിരിക്കുന്നതുകൊണ്ട് എന്‍റെ അപേക്ഷയെ സൂക്ഷിച്ച് കേള്‍ക്കേണമേ. എന്നെ പീഡിപ്പിക്കുന്നവര്‍ എന്നെക്കാള്‍ ബലവാന്മാരായതു കൊണ്ട് അവരില്‍നിന്ന് എന്നെ രക്ഷിക്കേണമെ. ഞാന്‍ നിന്‍റെ നാമത്തെ സ്തോത്രം ചെയ്യുവാനായിട്ട് എന്‍റെ പ്രാണനെ കാരാഗൃഹത്തില്‍നിന്മ്പുറപ്പെടുവിക്കേണമെ. നീ എനിക്ക് ഉപകാരം ചെയ്യുമ്പോള്‍ നിന്‍റെ നീതിമാന്മാര്‍ എന്നെ പ്രതീക്ഷിച്ചിരിക്കും.

 

 

നിന്‍റെ വചനം എന്‍റെ കാലുകള്‍ക്ക് വിളക്കും എന്‍റെ ഊടുവഴികള്‍ക്ക് പ്രകാശവും ആകുന്നു. നിന്‍റെ നീതിയുള്ള വിധികള്‍ ആചരിപ്പാനായിട്ട് ഞാന്‍ ആണയിട്ട് നിശ്ചയിച്ചു. ഞാന്‍ ഏറ്റവും ക്ഷീണിച്ചു. കര്‍ത്താവേ! നിന്‍റെ വചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. കര്‍ത്താവേ! എന്‍റെ വായിലെ വചനങ്ങളില്‍ നീ ഇഷ്ടപ്പെടണമേ. നിന്‍റെ ന്യായങ്ങളില്‍നിന്ന് എന്നെ പഠിപ്പിക്കേണമെ.

എന്‍റെ ദേഹി എല്ലായ്പ്പോഴും നിന്‍റെ കൈകളില്‍ ഇരിക്കുന്നു. നിന്‍റെ വേദപ്രമാണം ഞാന്‍ മറന്നില്ല. പാപികള്‍ എനിക്കായിട്ട് കെണികള്‍ വെച്ചു. എന്നാലും ഞാന്‍ നിന്‍റെ കല്പനകളില്‍നിന്നും മാറിപ്പോയില്ല. ഞാന്‍ നിന്‍റെ സാക്ഷിയെ എന്നേക്കും അവകാശമായി സ്വീകരിച്ചു. എന്തെന്നാല്‍ അത് എന്‍റെ ഹൃദയത്തിന്‍റെ ആനന്ദമാകുന്നു. നിന്‍റെ കല്പനകള്‍ എന്നേക്കും സത്യത്തോടെ നിവര്‍ത്തിപ്പാനായിട്ട് ഞാന്‍ എന്‍റെ ഹൃദയം തിരിച്ചു.

സകല ജാതികളുമേ! കര്‍ത്താവിനെ സ്തുതിപ്പിന്‍. സകല ജനങ്ങളുമേ! അവനെ സ്തുതിപ്പിന്‍. എന്തെന്നാല്‍ അവന്‍റെ കൃപ നമ്മുടെമേല്‍ ബലപ്പെട്ടിരിക്കുന്നു. അവന്‍ സത്യമായിട്ട് എന്നേക്കും കര്‍ത്താവാകുന്നു. ദൈവമേ! സ്തുതിനിനക്ക് യോഗ്യമാകുന്നു. ബാറക്മോര്‍.

എക്ബൊ

എനിയോനോ

(ഈത്തോ-ദബ് ഹാശോകണ്ട്)

 

1. നിൻ ഹാശാ-യിൽ ഖേദം പൂണ്ടോർ   മോദി-ക്കുമുത്ഥാനേ

സഭതൻമ-ക്കൾ രക്ഷകനേ വാ-ഴ്വാ-ർജ്ജിച്ചീടണമേ.

 

2. നരരക്ഷ-യ്ക്കായ്താഴ്മയൊടെ-ത്തി ഗിരിഗോഗുൽത്തായിൽ

ക്രൂശിതനാ-യൊരുമിശിഹായെ-ത്തിരു-സഭയെ!കീർത്തിക്ക.

 

3.രക്ഷകനേ!-നിൻ പാടോർത്തേ-വം; സഭകീർത്തിക്കുന്നു

പീഡയവൾ-ക്കായേറ്റോരി-ടയാ!പ്രാ-ർത്ഥ-ന കെക്കൊൾക

 

4.കൊലയാളി-കളാം-യൂദന്മാരെ നീ വിധിചെയ്തീടും

ഏറ്റുപറ-ഞ്ഞ പുറജാതി-കളോ രാജേ്യ മോദിക്കും.

 

5.സ്വർഗ്ഗമണാ-ളൻ തൻ മണവ-റയിൽ ക്ഷണമർഹിപ്പോരേ!

അങ്ങാന-ന്ദിപ്പാനാത്മാ-വിൻ ദീപം തെളിയിപ്പിൻ.

ബാറെക്മോർ. ശുബഹോ ... മെനഓലം ...

6.വിനയസമേ-തം ഗോഗുൽത്താ-യിൽ നിന്നെ-രക്ഷിപ്പാൻ 

ക്രൂശിതനാ-മുന്നതനായ് സ്തോ-ത്രം പാടീടുക സഭയേ!

സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

കോലോകൾ

 

(സഭ പറയുന്നു:) എന്റെ പ്രിയന് സുഭിക്ഷതയുള്ള ദേശത്തിന്റെ ഒരറ്റത്ത് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. അവൻ അതിൽ അദ്ധ്വാനിക്കുകയും അതിനുചുറ്റും വേലികെട്ടുകയും മുന്തിരിപ്പഴങ്ങൾ കായ്പ്പാൻ നോക്കിപ്പാർക്കുകയും ചെയ്തു. എന്നാൽ അതിനു പകരം കാട്ടുമുന്തിരിങ്ങാകൾ കായ്ച്ചതിനാൽ അവൻ അതിനെ ഉന്മൂലനാശം ചെയ്യുകയും ജാതികളുടെയിടയിൽ അതിനെ ചിതറിക്കുകയും ചെയ്തു. കൂടാതെ പരിശുദ്ധസഭയെ തനിക്കു വിവാഹനിശ്ചയം ചെയ്തു. അവളുടെ മക്കൾ തനിക്ക് സ്തുതി പാടുന്നു.                         ബാറെക്മോർ - ശുബഹോ - മെനഓലം

 

ശാപത്തിൽനിന്ന് നമ്മെ രക്ഷിച്ച ഏകജാതന്റെ കഷ്ടാനുഭവങ്ങളെക്കുറിച്ച് സ്കറിയാ പ്രവാചകൻ ദീർഘദർശനം പറഞ്ഞിരിക്കുന്നു. നിന്റെ സ്നേഹിതന്മാരുടെ ഭവനത്തിൽവച്ച് നീ ഏറ്റതായി നിന്റെ കൈകളിൽ ഞാൻ കാണുന്ന ഈ മുറിവുകൾ എന്താകുന്നു? നശിച്ചുപോയ ലോകത്തെ തന്റെ താഴ്മയാൽ ജീവിപ്പിച്ചവൻ വാഴ്ത്തപ്പെട്ടവനാകുന്നു.                                  മൊറിയോ റാഹേമ്മേലെൻ ...

 

എത്രാ

വീണ്ടൂം കോലോകൾ

 

യഹൂദന്മാർ അസൂയ പൂണ്ടൂ ആദിമുതലുള്ള മനുഷ്യഘാതകൻ കുറ്റം ചെയ്യാത്ത നീതിമാനായ ഹാബേലിനെ കൊന്നു. അവന്റെ ദോഷകരമായ മരണക്കെണിയിൽ/ സപ്രന്മാരും പ്രീശേന്മാരും അകപ്പെട്ടു. യേശുതമ്പുരാന്റെ കുറ്റമില്ലാത്ത രക്തം ചിന്തുവാൻ/ തനിക്കെതിരായി അവർ ദുരാലോചന ചെയ്തു.

 ബാറെക്മോർ. ശുബഹോ ... മെനഓലം ...

 

ഞാൻ വിവാഹനിശ്ചയം ചെയ്ത മണവാട്ടി എന്നെ ദ്വേഷിച്ചു. അവൾക്കു പകരം മറ്റൊരുവളെ ഞാൻ വിവാഹനിശ്ചയം ചെയ്യുകയും അവൾക്കായി ഞാൻ വലിയൊരു വിരുന്നുകഴിക്കുകയും ചെയ്തു. കുഞ്ഞാടിനെയോ പള്ളാടിനെയോ അല്ല തടിച്ച കാളയെത്തന്നെ അതിനായി ഞാൻ അറുത്തു. എന്റെ ഏകജാതനായ പുത്രനെ ഞാൻ ബലികഴിച്ച് കല്യാണവിരുന്നിൽ അവളുടെ മുമ്പാകെ വച്ചു. കാലും അവൾ അവനെ കെ ണ്ടക്കൊള്ളുകയും അവളുടെ സർവ്വ മക്കൾക്കും പാപപരിഹാരത്തിനായി വിഭജിച്ചു നൽകുകയും ചെയ്യുന്നു.

 

ബോത്തേദ്ഹാശോ

(ബ്രീക്മോർ ഹാശോകണ്ട് ... എന്ന പോലെ)

 

ഞങ്ങൾക്കായ് നീ-യേറ്റൊരു പീഡാ

താഴ്ച-കളേറ്റം ധന്യം നാ-ഥാ!

 

  1. നിൻഹാ-ശായെ-വർണ്ണിച്ചീ-ടാൻ

എൻവീ-ണയ്ക്കേ-കേണം രാഗം

നിൻ കൃപയീന്നും-ഞാൻ പ്രാപിച്ച

പീഡാ-വയലിൽ-ഞാൻ കൊയ്യു-ന്നോ-

രനുഭ-വമെന്നിൽ-മാഞ്ഞീടല്ലേ.

  1. ഉന്ന-തനാകും-ദൈവസുതന്റെ

വധവൃ-ത്താന്തം-പീഡാപൂ-ർണ്ണം

സ്നേഹിപ്പോർ തൻ-രക്ഷാലക്ഷ്യം

ദുഷ്ടാ-ത്മാവാൽ-ബദ്ധൻ ദാ-സൻ

നൃപയാ-തനയാൽ-രക്ഷിതനാ-യി.

    3. ദൈവ-ത്വത്തോ-ടുടയോൻ വ-ന്നാൽ

നേരേ-നിൽപ്പാ-നാരാലാ-വും?

നമ്മൾക്കായി-കഷ്ടപ്പെടുവാൻ

ഹിതമാ-ർന്നപ്പോളെല്ലാരേ-യും

രക്ഷി-ച്ചീടാൻ-മൃത്യു വരി-ച്ചു.

നിൻവി-ധി ചെയ്തോർ-വിധിയേൽക്കു-മ്പോൾ

വിധി ചെ-യ്യരുതേ-ഞങ്ങളെയീ-ശാ.                  മൊറിയോ റാഹേം ...

 

മാർ യാക്കോബിന്റെ ബോവൂസാ

 

1.മ്ശീഹാ! സ്ക്കീപ്പാ മൃതി കഷ്ടതകൾക്കായ് വന്നോനേ

 

പ്രാർത്ഥന കേട്ടിട്ടാത്മാക്കളിലൻപുാകേണം

ദേവാ! ദയയുാകേണം, നാഥാ!കൃപ തോന്നേണമൻപാൽ.

 

2.പൂ-ജിതബലിയും തൻപൂജകനും മിശിഹാ-തന്നെ

അമലാ-ചാര്യനുമാദ്യൻ ജാതനുമാകു-ന്നതുതാൻ

അർപ്പി-തനതുപോൽ ബലികൾക്കുടയോൻ സ്വീകാ-രകനും

പൂ-ജിതമജവും ബലികൾ വാങ്ങും പരനും-താനാം. ദേവാ! ...

 

3.രക്ഷ-യ്ക്കിഹ തൻ സുതനെ വിട്ടൊരു താതൻ-സ്തുത്യൻ

എബ്രാ-യർ തൻ ചതി വെളിവാക്കിയ പുത്രൻ-വന്ദ്യൻ

അവരെ-പരജന നിന്ദിതരാക്കി പകരം-സഭയെ

തൻ-സ്തുതി സതതം പാടാൻ ചേർത്തൊരു റൂഹാ പൂജ്യൻ. ദേവാ! ...

 

4. നാഥാ ഭൂവാനം നിൻ പീഡയതിൽ ക്ലേശിച്ചു

മാനോർ വാനോർ നിൻ താഴ്മയിലതിവിസ്മയമാർന്നു.ദേവാ! ...

 

അല്ലെങ്കിൽ

 

പൗരോഹിത്യം രാജ്യം പ്രവചനമെന്നിവയെനേ്യ

യൂദന്മാരെ നിങ്ങടെ നിലയം സർവ്വം ശൂന്യം. ദേവാ! ...

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

ഹാ-ഹാ-പീഡനമേൽപ്പാൻ ഞാൻ വന്നു

വേദന എന്നെയനിശം നേരിട്ടു. ഹാ-

 

വി. യോഹന്നാൻ 3:13-21, വി. ലൂക്കോസ് 19:41-20:8

 

 ഞങ്ങളുടെ കർത്താവേശുമിശിഹാ! നിന്റെ കരുണയുടെ വാതിൽ ഞങ്ങളുടെ നേരെ നീ അടയ്ക്കരുതേ. കർത്താവേ! ഞങ്ങൾ പാപികളാകുന്നുവെന്ന് ഞങ്ങൾ ഏറ്റുപറയുന്നു, ഞങ്ങളോടു കരുണയുാകണമേ. കർത്താവേ! നിന്റെ മരണത്താൽ ഞങ്ങളുടെ മരണം മാഞ്ഞുപോകുവാനായിട്ട് നിന്റെ സ്നേഹം നിന്റെ സ്ഥാനത്തുനിന്ന് ഞങ്ങളുടെ അടുക്കലേക്ക് നിന്നെ ഇറക്കിക്കൊണ്ടുവന്നു ഞങ്ങളോടു കരുണയുാകണമേ.

 

കൗമാ

 

ഹാശാ-യാൽ ഞങ്ങളെ രക്ഷി-ച്ചോൻ മശിഹാ

കെക്കൊിക്കർമ്മം കാരു-ണ്യം ചെയ്ക.             (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ...  സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ ...

 

തിങ്കളാഴ്ച സൂത്താറാ

കൗമാ

ബ്രിക്മൂക്കോക്കോകണ്ട് ദഹലോപ്പെൻ

 

ഹാശാ-യാൽ ഞങ്ങളെ രക്ഷി-ച്ചോൻ മശിഹാ

കെക്കൊ-ിക്കർമ്മം കാരു-ണ്യം ചെയ്ക. (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ... സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ ...

 

സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

കോലോകൾ

(കൂക്കോയോ)

 

1.ഉത്തമഭൂമിയിലബ്രാഹാം-നട്ടൊരു മുന്തിരി തൻ

തോട്ടത്തെ സുതനിസഹാക്കും-യാക്കോബും കാത്തു

മോദപ്രദമാം-ഫലമവർ കാംക്ഷിച്ചു

അതിലുളവായി-കഷ്ടം! വന്യഫലം

നിർമ്മൂലം ക്ഷിതിയിൽ ചിതറി-പ്പോയോരീ വല്ലി

തലമുറകൾക്കെല്ലാം പാർത്താൽ-നിന്ദാപാത്രം താൻ

ഹാലേലുയ്യാ-ഉ-ഹാലേലുയ്യാ. ബാറെക്മോർ.

 

ശുബഹോ ... ഹാലേ ... മെനഓലം ... ഹാലേ ...

 

2.ലോകത്തിൻ രക്ഷകനുടയോൻ രോഗ-ങ്ങളെ നീക്കി

പാഴ്മരുഭൂമിയിലപ്പത്താൽ-നൽകി സംതൃപ്തി

പകരം നേരി-ല്ലാത്തൊരു യൂദന്മാർ

പകലായവനെ-കൊല ചെയ്വാൻ കൂടി

അവനവരെ അന്യന്മാർതൻ-മദ്ധേ്യ ചിതറിച്ചു

സുതനെ പ്രഷിപ്പിച്ചവനാം-താതൻ ധന്യൻതാൻ

ഹാലേലുയ്യാ-ഉ-ഹാലേലുയ്യാ.

 

ബോത്തേദ് ഹാശോ

(ബ്രീക്മോർ ഹാശോകണ്ട് ... എന്ന പോലെ)

 

ഞങ്ങൾക്കായ് നീ-ഏറ്റൊരു പീഡാ

താഴ്ചകളേറ്റം-ധന്യം നാഥാ!

1.എല്ലാ ലോക-ങ്ങൾക്കും നാഥൻ

സകലത്തെയും-വിധി ചെയ്യുന്നോൻ

മണ്ണാലാക്ഷേ-പം പൂപ്പോൾ

സ്വർഗ്ഗം തന്നിൽ-വാഴും സെന്യം

ക്ഷോഭം മൂലം-കിടിലം കൊണ്ടു.

2.മൃതിയില്ലാത്തോൻ-തൻ മൃതിയിങ്കൽ

ലോകം സർവ്വം-കമ്പം പൂു

കഷ്ടതയേൽപ്പാൻ-താനേ വന്നാൻ

തോട്ടത്തിൽവ-ച്ചാദാം ചെയ്ത

പാപത്തെ തൻ-മുറിവാൽ പോക്കി.

3.സത്യത്തിന്റെ-താതൻ വന്ദ്യൻ

പ്രിയനാം പുത്രൻ-ശ്രഷ്ഠൻ ധന്യൻ;

മകുടം പൂാേൻ-പരിശുദ്ധാത്മൻ

നമ്മൾക്കായി കഷ്ടതയേറ്റോൻ

ദിവ്യം ശക്ത്യാ-നമ്മെ കാക്കും.

നിൻവിധി ചെയ്തോർ-വിധിയേൽക്കുമ്പോൾ

വിധിചെയ്യരുതേ-ഞങ്ങളെയീശാ.മൊറിയോ റാഹേം ...

 

 

 

 

മാർ അപ്രമിന്റെ ബോവൂസാ

 

1.ഞങ്ങൾക്കായുളവായൊരു നിൻ

 

ബഹുകഷ്ടതയാൽ കൃപ ചെയ്ക,

നിൻ ഹാശായിൻ കഷ്ടതയാൽ              

നേടണമവകാശം രാജേ്യ….              ദേവാ! ...

2. ദൈവത്തിന്നാദ്യതനൂജൻ

ശിഷ്യസമേതം വർത്തിച്ചു

പാതകികൾക്കായർപ്പിതനായ്

തൻപരിപാവന രക്തത്താൽ

നിജ താതൻ തൻ പ്രീതിക്കായ്

തന്നത്താൻ ബലിയായ്ത്തീർന്നാൻ….ദേവാ! ...

3.പീഡകളാൽ പാപം പോക്കും

ബലിയായ്ത്തീർന്നതനൂജന്നും

അവനെ മാനവരക്ഷയ്ക്കായ്

വിട്ടൊരദൃശ്യപിതാവിന്നും

പാവനറൂഹായ്ക്കും സ്തോത്രം

തത്കൃപ ഞങ്ങൾക്കാലംബം……    ദേവാ! ...

4.ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപചെയ്ക

നിൻഹാശായിൻ കഷ്ടതയാൽ

നേടണം അവകാശം രാജേ്യ….    ദേവാ! ...

 

കുറിയേലായിസോൻ, കുറിയേലായിസോൻ, കുറിയേലായിസോൻ.

 

91, 120 മസ്മൂര്‍കള്‍

(കൂട്ടമായി പ്രാര്‍ത്ഥിക്കുമ്പോള്‍ രണ്ടുപേര്‍ മാത്രം ഓരോ നിറുത്ത് മാറിമാറി ചൊല്ലേതാകുന്നു).

ബാറെക്മോര്‍, അത്യുന്നതന്‍റെ മറവില്‍ ഇരിക്കുന്നവനും ദൈവത്തിന്‍റെ നിഴലില്‍ മഹത്വപ്പെടുന്നവനും ആയുള്ളോവേ!

ബാറെക്മോര്‍, എന്‍റെ ശരണവും സങ്കേതസ്ഥലവും ഞാന്‍ ആശ്രയിച്ചിരിക്കുന്ന ദൈവവും നീയാകുന്നുവെന്ന് കര്‍ത്താവിനെക്കുറിച്ച് നീ പറക.

എന്തെന്നാല്‍ അവന്‍ വിരുദ്ധത്തിന്‍റെ കെണിയില്‍നിന്നും വ്യര്‍ത്ഥസംസാരത്തില്‍ നിന്നും നിന്നെ രക്ഷിക്കും.

അവന്‍ തന്‍റെ തൂവലുകള്‍കൊു നിന്നെ രക്ഷിക്കും. അവന്‍റെ ചിറകുകളുടെ കീഴില്‍ നീ മറയ്ക്കപ്പെടും. അവന്‍റെ സത്യം നിന്‍റെ ചുറ്റും ആയുധമായിരിക്കും.

നീ രാത്രിയിലെ ഭയത്തില്‍നിന്നും പകല്‍ പറക്കുന്ന അസ്ത്രത്തില്‍നിന്നും ഇരുട്ടില്‍ സഞ്ചരിക്കുന്ന വചനത്തില്‍നിന്നും ഉച്ചയിലൂതുന്ന കാറ്റില്‍നിന്നും ഭയപ്പെടുകയില്ല.

നിന്‍റെ ഒരു ഭാഗത്തു ആയിരങ്ങളും നിന്‍റെ വലതു ഭാഗത്ത് പതിനായിരങ്ങളുംവീഴും.

അവര്‍ നിങ്കലേക്ക് അടുക്കുകയില്ല. എന്നാലോ നിന്‍റെ കണ്ണുകള്‍കൊണ്ടു നീ കാണുകമാത്രം ചെയ്യും. ദുഷ്ടന്മാര്‍ക്കുള്ള പ്രതിഫലത്തെ നീ കാണും.

എന്തെന്നാല്‍ തന്‍റെ വാസസ്ഥലം ഉയരങ്ങളില്‍ ആക്കിയ എന്‍റെ ശരണമായകര്‍ത്താവു നീയാകുന്നു.

ദോഷം നിന്നോടടുക്കുകയില്ല. ശിക്ഷ നിന്‍റെ വാസസ്ഥലത്തിനു സമീപിക്കുകയുമില്ല.

എന്തെന്നാല്‍ നിന്‍റെ സകല വഴികളും നിന്നെ കാക്കേണ്ടതിനായിട്ട് അവന്‍ നിന്നെക്കുറിച്ച് അവന്‍റെ മാലാഖമാരോടു കല്പിക്കും.

നിന്‍റെ കാലില്‍ നിനക്ക് ഇടര്‍ച്ചയുാകാതിരിപ്പാന്‍ അവര്‍ തങ്ങളുടെ ഭുജങ്ങളിന്മേല്‍ നിന്നെ വഹിക്കും.

ഗോര്‍സോ സര്‍പ്പത്തെയും ഹര്‍മ്മോനോ സര്‍പ്പത്തെയും നീ ചവിട്ടും. സിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിക്കും.

അവന്‍ എന്നെ അന്വേഷിച്ചതുകൊണ്ട് ഞാന്‍ അവനെ രക്ഷിച്ച് ബലപ്പെടുത്തും. അവന്‍ എന്‍റെ നാമം അറിഞ്ഞതുകൊണ്ട്  ഞാന്‍ അവനെ വിളിക്കും.

ഞാന്‍ അവനോട് ഉത്തരം പറയും. ഞെരുക്കത്തില്‍ ഞാന്‍ അവനോടുകൂടെയിരുന്ന് അവനെ ബലപ്പെടുത്തി ബഹുമാനിക്കും.

ദീര്‍ഘായുസ്സുകൊണ്ട്ഞാന്‍ അവനെ തൃപ്തിപ്പെടുത്തും. എന്‍റെ രക്ഷ അവനു ഞാന്‍ കാണിക്കുകയും ചെയ്യും.

ഞാന്‍ പര്‍വ്വതത്തിലേക്ക് എന്‍റെ കണ്ണുകള്‍ ഉയര്‍ത്തും. എന്‍റെ സഹായക്കാരന്‍ എവിടെ നിന്നു വരും.

എന്‍റെ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവിന്‍റെ സന്നിധിയില്‍ നിന്നാകുന്നു.

അവന്‍ നിന്‍റെ കാല്‍ ഇളകുവാന്‍ സമ്മതിക്കയില്ല. നിന്‍റെ കാവല്‍ക്കാരന്‍ ഉറക്കം തൂങ്ങുകയില്ല.

എന്തെന്നാല്‍ യിസ്രായേലിന്‍റെ കാവല്‍കാരന്‍ ഉറക്കം തൂങ്ങുന്നുമില്ല, ഉറങ്ങുന്നുമില്ല.

കര്‍ത്താവു നിന്‍റെ കാവല്‍കാരനാകുന്നു. കര്‍ത്താവു തന്‍റെ വലതുകൈ കൊണ്ടു നിനക്കു നിഴലിടും.

പകല്‍ സൂര്യനെങ്കിലും രാത്രിയില്‍ ചന്ദ്രനെങ്കിലും നിന്നെ ഉപദ്രവിക്കയില്ല. 

കര്‍ത്താവു സകല ദോഷങ്ങളിലും നിന്നെ കാത്തുകൊള്ളും. കര്‍ത്താവു നിന്‍റെ ആത്മാവിനെ കാത്തുകൊള്ളും.

അവന്‍ നിന്‍റെ ഗമനത്തെയും ആഗമനത്തെയും ഇന്നു മുതല്‍ എന്നേക്കും കാത്തു കൊള്ളും. ദൈവമേ സ്തുതി നിനക്കു യോഗ്യമാകുന്നു.      ബാറക്മോര്‍.

അപേക്ഷ

ഹാലേലുയ്യാ ഉഹാലേലുയ്യാ ഉഹാലേലുയ്യാ മെനഓലം വാദമൊല്ഓലം ഒല്‍മ്മീനാമ്മീന്‍

മഹോന്നതന്‍റെ മറവിലിരിക്കുന്നവനായ കര്‍ത്താവേ! നിന്‍റെ കരുണയിന്‍ ചിറകുകളുടെ നിഴലിന്‍ കീഴില്‍ ഞങ്ങളെ മറച്ചു ഞങ്ങളോടു കരുണയുാകേണമേ.

സകലവും കേള്‍ക്കുന്നവനേ! നിന്‍റെ കരുണയാല്‍ നിന്‍റെ അടിയാരുടെ അപേക്ഷ നീ കേള്‍ക്കേണമേ.

മഹത്വമുള്ള രാജാവായി ഞങ്ങളുടെ രക്ഷകനായ മിശിഹാ നിരപ്പുനിറഞ്ഞിരിക്കുന്ന സന്ധ്യയും പുണ്യമുള്ള രാവും ഞങ്ങള്‍ക്കു നീ തരണമേ.

ഞങ്ങളുടെ കണ്ണുകള്‍ നിങ്കലേക്കു നോക്കിക്കൊിരിക്കുന്നു. ഞങ്ങളുടെകടങ്ങളും പാപങ്ങളും നീ പുണ്യപ്പെടുത്തി ഈ ലോകത്തിലും ആ ലോകത്തിലും ഞങ്ങളോടു കരുണ ചെയ്യേണമേ.

കര്‍ത്താവേ! നിന്‍റെ കരുണ ഞങ്ങളെ മറച്ച് നിന്‍റെ കൃപ ഞങ്ങളുടെ മുഖങ്ങളില്‍ നില്‍ക്കേണമേ. നിന്‍റെ സ്ലീബാ + ദുഷ്ടനില്‍നിന്നും അവന്‍റെ സൈന്യങ്ങളില്‍നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

 

ഞങ്ങള്‍ ജീവനോടിരിക്കുന്ന നാളുകളൊക്കെയും നിന്‍റെ വലത്തുകൈ ഞങ്ങളുടെ മേല്‍ ആവസിപ്പിക്കണമേ. നിന്‍റെ നിരപ്പു ഞങ്ങളുടെ ഇടയില്‍ വാഴുമാറാകണമേ. നിന്നോടപേക്ഷിക്കുന്ന ആത്മാക്കള്‍ക്കു ശരണവും രക്ഷയും നീ ഉണ്ടാക്കണമേ.

നിന്നെ പ്രസവിച്ച മറിയാമിന്‍റെയും നിന്‍റെ സകല പരിശുദ്ധന്മാരുടെയും പ്രാര്‍ത്ഥനയാല്‍, ദൈവമേ ഞങ്ങളുടെ കടങ്ങള്‍ക്കു നീ പരിഹാരമുണ്ടാക്കി ഞങ്ങളോടു കരുണ ചെയ്യണമേ.

ക്രൂബേന്മാരുടെ സ്തുതിപ്പ് (കൗമാ)

കര്‍ത്താവിന്‍റെ ബഹുമാനം തന്‍റെ സ്ഥാനത്തുനിന്നു എന്നേക്കും വാഴ്ത്തപ്പെട്ടതാകുന്നു. + വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ, ഞങ്ങളോടു കരുണയുാകണമേ.

കര്‍ത്താവിന്‍റെ ബഹുമാനം തന്‍റെ സ്ഥാനത്തുനിന്നു എന്നേക്കും വാഴ്ത്തപ്പെട്ടതാകുന്നു. + വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ, ഞങ്ങളോടു കരുണയുാകണമേ.

കര്‍ത്താവിന്‍റെ ബഹുമാനം തന്‍റെ സ്ഥാനത്തുനിന്നു എന്നന്നേക്കും വാഴ്ത്ത പ്പെട്ടതുമാകുന്നു. + വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ, കൃപയുായി ഞങ്ങളോടു കരുണയുാകണമേ.

നീ എന്നേക്കും വിശുദ്ധിയും മഹത്വവുമുള്ളവനാകുന്നു. നീ എന്നേക്കും വിശുദ്ധിയും മഹത്വവുമുള്ളവനാകുന്നു. നീ എന്നേക്കും വിശുദ്ധിയുള്ളവനും നിന്‍റെ തിരുനാമം വാഴ്ത്തപ്പെട്ടതുമാകുന്നു.

ഞങ്ങളുടെ കര്‍ത്താവേ നിനക്കു സ്തുതി, ഞങ്ങളുടെ കര്‍ത്താവേ നിനക്കു സ്തുതി, എന്നേക്കും ഞങ്ങള്‍ക്കുള്ള ശരണവുമേ നിനക്കു സ്തുതി. ബാറക്മോര്‍

ഹാശാ-യാൽ ഞങ്ങളെ രക്ഷി-ച്ചോൻ മശിഹാ

കെക്കൊ-ിക്കർമ്മം കാരു-ണ്യം ചെയ്ക. (ഇത് മൂന്നുപ്രാവശ്യം ചൊല്ലി കുമ്പിടണം)

 

നാഥാ! തേ സ്തുതിയും മാനം, താതന്നും

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ!

വിശ്വാസപ്രമാണം

സര്‍വ്വശക്തിയുള്ള പിതാവായി ആകാശത്തിന്‍റെയും ഭൂമിയുടെയും, കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തിന്‍റെയും സ്രഷ്ടാവായ സത്യമുള്ള ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.

ദൈവത്തിന്‍റെ ഏകപുത്രനും, സര്‍വ്വലോകങ്ങള്‍ക്കും മുമ്പില്‍ പിതാവില്‍ നിന്നു ജനിച്ചവനും പ്രകാശത്തില്‍ നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും, ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോടു സമത്വമുള്ളവനും, തന്നാല്‍ സകലവും നിര്‍മ്മിക്കപ്പെട്ടവനും, മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷക്കും വേണ്ടി തിരുവിഷ്ടപ്രകാരം സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി, വിശുദ്ധറൂഹായില്‍ നിന്നും ദൈവമാതാവായ വിശുദ്ധ കന്യക മറിയാമില്‍നിന്നും ശരീരിയായിതീര്‍ന്ന് മനുഷ്യനായി പൊന്തിയോസ് പീലാത്തോസിന്‍റെ ദിവസങ്ങളില്‍ ഞങ്ങള്‍ക്കുവേി കുരിശിക്കപ്പെട്ട്, കഷ്ടമനുഭവിച്ച്, മരിച്ച്, അടക്കപ്പെട്ട്, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ്, സ്വര്‍ഗ്ഗത്തിലേക്കു കരേറി തന്‍റെ പിതാവിന്‍റെ വലത്തു ഭാഗത്തിരുന്നവനും ജീവനുള്ളവരെയും മരിച്ചവരെയും വിധിപ്പാന്‍ തന്‍റെ വലിയ മഹത്വത്തോടെ ഇനിയും വരുവാനിരിക്കുന്നവനും തന്‍റെ രാജത്വത്തിന് അവസാനമില്ലാത്തവനുമായ യേശുമിശിഹാ ആയ, ഏകകര്‍ത്താവിലും ഞങ്ങള്‍ വിശ്വസിക്കുന്നു.

സകലത്തെയും ജീവിപ്പിക്കുന്ന കര്‍ത്താവും, പിതാവില്‍ നിന്നു പുറപ്പെട്ട്, പിതാവിനോടും പുത്രനോടുംകൂടി വന്ദിക്കപ്പെട്ട് സ്തുതിക്കപ്പെടുന്നവനും നിബിയന്മാരും ശ്ലീഹന്മാരും 

 

മുഖാന്തിരം സംസാരിച്ചവനുമായി ജീവനും വിശുദ്ധിയുമുള്ള ഏകറൂഹായിലും കാതോലിക്കായ്ക്കും ശ്ലീഹായ്ക്കു മടുത്ത ഏക വിശുദ്ധ സഭയിലും ഞങ്ങള്‍ വിശ്വസിക്കുന്നു.

പാപമോചനത്തിനു മാമോദീസാ ഒന്നുമാത്രമേ ഉള്ളു എന്ന് ഞങ്ങള്‍ ഏറ്റുപറഞ്ഞ് മരിച്ചുപോയവരുടെ ഉയര്‍പ്പിനും വരുവാനിരിക്കുന്ന ലോകത്തിലെപുതിയ ജീവനുമായി ഞങ്ങള്‍ നോക്കിപ്പാര്‍ക്കുന്നു. ആമ്മീന്‍.

ബാറെക്മോര്‍, സ്തൗമന്‍കാലോസ്, കുറിയേലായിസോന്‍, കുറിയേലായിസോന്‍, കുറിയേലായിസോന്‍,

ഞങ്ങളുടെ കര്‍ത്താവേ ഞങ്ങളുടെ മേല്‍ നീ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ കര്‍ത്താവേ! നീ കൃപ ചെയ്തു ഞങ്ങളുടെമേല്‍ അനുഗ്രഹിക്കേണമെ. ഞങ്ങളുടെ കര്‍ത്താവേ! നീ ഉത്തരമരുളിച്ചെയ്തു ഞങ്ങളുടെമേല്‍ അനുഗ്രഹിക്കേണമെ. ഞങ്ങളുടെ കര്‍ത്താവേ നിനക്കു സ്തുതി ഞങ്ങളുടെ കര്‍ത്താവേ നിനക്കു സ്തുതി എന്നേക്കും ഞങ്ങള്‍ക്കുള്ള ശരണമേ നിനക്കു സ്തുതി. ബാറെക്മോര്‍.     ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ....

തിങ്കളാഴ്ച രാത്രി

കൗമാ

ബ്രിക്മൂക്കോക്കോകണ്ട് ദഹലോപ്പെൻ

 

ഹാശാ-യാൽ ഞങ്ങളെ രക്ഷി-ച്ചോൻ മശിഹാ

കെക്കൊ-ിക്കർമ്മം കാരു-ണ്യം ചെയ്ക.  (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ...  സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ ...

 

പ്രാർത്ഥന

 

ഉറക്കമില്ലാത്ത ഉണർവ്വുള്ളവനായ എന്റെ കർത്താവേ! നിന്റെ ഉണർവ്വിനെ സ്തോത്രം ചെയ്യുവാനായിട്ട് പാപമുഴുകലിൽ നിന്ന് ഞങ്ങളുടെ ഉറക്കത്തെ ഉണർത്തണമേ. മരണമില്ലാത്ത ജീവനുള്ളവനേ! നിന്റെ കരുണയെ ഞങ്ങൾ വന്ദിപ്പാനായിട്ട്, മരണത്തിന്റെയും, നാശത്തിന്റെയും ഉറക്കത്തിൽ നിന്ന് ഞങ്ങളുടെ മരണത്തെ ജീവിപ്പിക്കണമേ. പിതാവും പുത്രനും പരിശുദ്ധ റൂഹായുമേ! സ്വർഗ്ഗത്തിലും ഭൂമിയിലും സ്തുതിക്കപ്പെട്ടവനും വാഴ്ത്തപ്പെട്ടവനും നീ ആകയാൽ നിന്നെ സ്തുതിക്കുന്നവരായ

സ്വർഗ്ഗീയ മാലാഖമാരുടെ മഹത്വമുള്ള വൃന്ദങ്ങളോടൊരുമിച്ച്, വിശുദ്ധിയോടുകൂടി ഇപ്പോഴും എപ്പോഴും എന്നേക്കും നിന്നെ സ്തുതിച്ച് വാഴ്ത്തുവാൻ ഞങ്ങളെ യോഗ്യരാക്കണമേ. ആമ്മീൻ.

 

134, 119, 117 -ാം സങ്കീർത്തനങ്ങൾ

 

ബാറെക്മോർ. രാത്രികാലങ്ങളിൽ കർത്താവിന്റെ ഭവനത്തിൽ നിൽക്കുന്നവരായി കർത്താവിന്റെ സകല ദാസന്മാരുമായുള്ളോരേ! നിങ്ങൾ കർത്താവിനെ വാഴ്ത്തുവിൻ.

ശുദ്ധസ്ഥലത്തേക്ക് നിങ്ങളുടെ കൈൾ ഉയർത്തി കർത്താവിനെ വാഴ്ത്തുവിൻ.

 

ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവ് സെഹിയോനിൽ നിന്ന് നിന്നെ അനുഗ്രഹിക്കും. കർത്താവേ! എന്റെ സ്തുതി നിന്റെ മുമ്പാകെ പ്രവേശിക്കുകയും നിന്റെ വചനത്താൽ എന്നെ ജീവിപ്പിക്കുകയും ചെയ്യണമേ. എന്റെ അപേക്ഷ നിന്റെ മുമ്പാകെ പ്രവേശിക്കുകയും നിന്റെ വചനത്താൽ എന്നെ രക്ഷിക്കുകയും ചെയ്യണമേ.

 

എന്റെ നാവ് നിന്റെ വചനം ഉച്ചരിക്കും എന്തെന്നാൽ നിന്റെ കൽപ്പനകളെല്ലാം നീതിയോടുകൂടിയവയാകുന്നു.

 

നിന്റെ കൽപ്പനകൾ എന്നെ നീ പഠിപ്പിക്കുമ്പോൾ എന്റെ അധരങ്ങൾ നിന്റെ സ്തുതികൾ ഉച്ചരിക്കും. നിന്റെ കൽപ്പനകളിൽ ഞാൻ ഇഷ്ടപ്പെടുന്നതിനാൽ നിന്റെ കെ എന്നെ സഹായിക്കണമേ.

 

എന്റെ ആത്മാവ് നിന്റെ രക്ഷയ്ക്കായിട്ട് കാത്തിരുന്നു. നിന്റെ വേദപ്രമാണം ഞാൻ ധ്യാനിച്ചു. എന്റെ ആത്മാവു ജീവിച്ചു നിന്നെ സ്തുതിക്കുകയും നിന്റെ ന്യായവിധി എന്നെ സഹായിക്കുകയും ചെയ്യണമേ.

കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയി. നിന്റെ ഭൃത്യനെ അനേ്വഷിക്കണമേ. എന്തെന്നാൽ നിന്റെ കൽപ്പനകളൊന്നും ഞാൻ മറന്നില്ല.

 

സകല ജാതികളുമേ! കർത്താവിനെ സ്തുതിപ്പിൻ, സകല ജനങ്ങളുമേ! അവനെ സ്തുതിപ്പിൻ, എന്തെന്നാൽ അവന്റെ കൃപ നമ്മുടെ മേൽ ബലപ്പെട്ടിരിക്കുന്നു. അവൻ സത്യമായിട്ട് എന്നേക്കും കർത്താവാകുന്നു. ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോർ.

 

എനിയോനോ

(എത്തയിർഹാത്തോയോ ... എന്നപോലെ)

 

1.ആദാമിനെ വീണ്ടുo -പറുദീസയിലേറ്റാൻ

രാജതനൂജൻ-പരിചൊടൊരുങ്ങി പാടേൽപ്പാൻ

സർവ്വാധിപതേ സ്തോത്രം തേ!

 

2.സൗഖ്യം രോഗാർത്തർ-ക്കേകിയ മിശിഹായെ

ക്രൂശിൽ തൂക്കാൻ-സപ്രന്മാർ തീർപ്പുാക്കി

സർവ്വാധിപതേ സ്തോത്രം തേ!

 

3.വരുവിൻ യാതനയേ-റ്റേവം ഘോഷിക്കാം

ഞങ്ങൾക്കായി-യാതനയേറ്റൊരു സൽസൂനോ

സർവ്വാധിപതേ സ്തോത്രം തേ!

ബാറെക്മോർ - ശുബഹോ - മെനഓലം

 

4.ജഡമാർന്നൊരു ദേവാ-വചനാധീശ്വരനേ!

നിൻ രക്തത്താൽ-ഞങ്ങളെ നാഥാ നീ വാങ്ങി

സർവ്വാധിപതേ സ്തോത്രം തേ!

കുറിയേലായിസോൻ. കുറിയേ ... കുറിയേ ...

 

ഒന്നാം കൗമാ

എക്ബൊ

(ഹോനാവുയറഹോ........ എന്ന പോലെ)

 

ജീവപ്രദമാം-നിൻ ഹാശായെ

ഓർക്കും രാത്രൗ- സ്തോത്രം നാഥാ!    കുറിയേലായിസോൻ. കുറിയേ ...കുറിയേ ...

 

 

ഞങ്ങളുടെ കർത്താവേ ഞങ്ങളോടു കരുണ ചെയ്യണമേ ... 

സ്തൗമെൻകാലോസ് കുറിയേലായിസോൻ

 

പ്രുമിയോൻ

കോലോകൾ

 

1.ഫലപുഷ്ടിയുള്ള സ്ഥലത്ത് നട്ടതായ പ്രിയന്റെ മുന്തിരിത്തോട്ടത്തിൽ അവൻ വേല ചെയ്യുകയും അതിനു ചുറ്റും വേലികെട്ടുകയും എല്ലാവിധ ഭംഗിയുമുള്ള ഫലങ്ങളാൽ അതിനെ അലങ്കരിക്കുകയും ചെയ്തു. മധുരമുള്ള മുന്തിരിങ്ങാകൾക്കു പകരം കയ്പ്പും പുളിയുമുള്ളവ അതു തനിക്കായി പുറപ്പെടുവിച്ചു. തൻനിമിത്തം അതിനെ അവൻ ഉന്മൂലനം ചെയ്യുകയും അത് നിന്ദക്കും പരിഹാസത്തിനും ആയിത്തീരുകയും ചെയ്തു. അതിനു പകരം മഹത്ത്വത്തിന്റെ ഫലങ്ങൾ നൽകുന്ന മുന്തിരിത്തോട്ടം അവൻ നട്ടുാക്കി. ബാറെക്മോർ.                                               ശുബഹോ- ... മെനഓലം ...

 

2.പുരോഹിതന്മാരും സപ്രന്മാരും പ്രീശേന്മാരും യേശുതമ്പുരാ നിൽ ശ്രഷ്ഠതയേറിയ നന്മ ദർശിച്ചതിൽ പക നിറഞ്ഞു. അസൂയയാൽ ഭ്രാന്തു പിടിച്ചു. ഹൃദയങ്ങളെ പരിശോധിക്കുന്നവനായ തന്നെ ഭൂമിയിൽനിന്നു നശിപ്പിക്കുവാൻ മാർഗം അനേ്വഷിച്ച് അതിനെക്കുറിച്ച് അവർ ആലോചിച്ചു. അതിനുവേി അക്രമികൾ തുനിഞ്ഞു. അപ്പോൾ മുതൽ തന്നെ കൊല്ലേതിനായി ആ വഞ്ചകന്മാർ തക്കം നോക്കിയിരുന്നു.

മൊറിയോ റാഹേമ്മേലെൻ ...

എത്രാ

വീണ്ടൂം കോലോ

 

1.വഞ്ചകന്മാരായ പുരോഹിതന്മാർ ഒരുമിച്ചുകൂടി കുറ്റമില്ലാത്തതന്നെ സ്കീപ്പായിൽ കയറ്റുവാൻ തക്കവണ്ണം കുറ്റം കെത്തുന്നതിന് അന്യായം ആലോചിച്ചു. തന്റെ കരുണമൂലം ഞങ്ങൾക്കുവേി താഴ്മപ്പെടുകയും സ്കീപ്പായുടെ കഷ്ടതകൾ സഹിക്കുകയും വഴിതെറ്റിൽനിന്ന് ഞങ്ങളെ വീണ്ടടുക്കുകയും ചെയ്ത തനിക്കു സ്തുതി.

ബാറെക്മോർ. ശുബഹോ ... മെനഓലം ...

 

2.അത്ഭുതപ്രവർത്തനങ്ങളാൽ ജനത്തെ വഞ്ചിക്കാതിരിപ്പാൻ തക്കവണ്ണം യേശു മരിക്കേത് എത്രയും നല്ലതാകുന്നു എന്ന് ജനത്തിന്റെ പുരോഹിതന്മാർ പറഞ്ഞു. കെക്കൂലിയാൽ തന്റെ രക്തം അവർ വാങ്ങി. മരണവിധിയാൽ തന്നെ ശിക്ഷിച്ചു. താനോ അവരെ നാനാഭാഗങ്ങളിലേക്കും ചിതറിച്ചു. തനിക്കു സ്തുതി.

 

ബോത്തേദ്ഹാശോ

 

ഞങ്ങൾക്കായ് നീ-ഏറ്റൊരു പീഡാ

താഴ്ചകളേറ്റം-ധന്യം നാഥാ!

1.മുന്തി-രി വിള തൻ-വേലക്കാരോ-

ടുടയോൻ സൗമ്യം-കനി ചോദിച്ചാൻ

കാട്ടിൽ കായ്ക്കും-കായ്കൾ നൽകി

ശാന്ത്യാ-സ്നേഹം-കാണിച്ചോനെ

അവർ കെ-യേറി-കൊല ചെയ്തല്ലോ.

 

2.കാനാ-വിലെ വെ-ള്ളം വീഞ്ഞാക്കി

പകരം-കയ്പിൻ-നീരങ്ങേകി

കാട്ടിൽ കായ്ക്കും-കായ്കൾ നൽകി

മഴയാൽ-പരിചോ-ടത്തോട്ടത്തെ

പരിപാ-ലിച്ചോ-നാ ദുഷ്ടന്മാർ.

 

 

3.ഇന്നീ-നിശയിൽ-സ്തുതി പാടട്ടെ

ഭാഗ്യം-നിറയും-നിൻ മണവാട്ടി

നിൻ ഹാശായാൽ-ക്ലേശം നീങ്ങി

നിൻ പേ-ർക്കും നിൻ-താതൻ പേർക്കും

 

റൂഹാ-യ്ക്കുമവൾ-പാട്ടുകൾ പാടും.

നിൻവി-ധി ചെയ്തോർ വിധിയേൽക്കുമ്പോൾ

വിധിചെ-യ്യരുതേ-ഞങ്ങളെയീശാ.           മൊറിയോ ...

 

മാർ യാക്കോബിന്റെ ബോവൂസാ

 

മ്ശീഹാ! സ്കീപ്പാ മൃതി കഷ്ടതകൾക്കായ് വന്നോനേ  ദേവാ! ...

പ്രാർത്ഥന കേട്ടിട്ടാത്മാക്കളിലൻപുാകേണം

 

1.സർവ്വാ-ധീശൻ ദൈവം താനീ തോപ്പിൻ നാഥൻ

ആപ-ത്തീന്നും മാനവരെ പരിപാലിക്കുന്നു.

ആമോസ്-തനയാ കൊലനിലമായോരീ തോട്ടത്തെ

നാഥൻ-ദൈവം മായിച്ചതിനാൽ വിലപിച്ചാലും.                       ദേവാ!...

 

2.രക്ഷി-ച്ചീടാൻ സുതനെ അയച്ചോൻ താതൻ സ്തുത്യൻ

ഞങ്ങൾ-ക്കായ് പാടേൽപ്പാൻ വന്നൊരു പുത്രൻ വന്ദ്യൻ

ആരം-ഭിച്ചെല്ലാം നിറവേറ്റും റൂഹാ സ്തുത്യൻ

ഏകം-ഭാവം സന്തതമിയലും ത്രിത്വം വന്ദ്യം.                            ദേവാ! ...

 

നാഥാ ഭൂവാനം നിൻ പീഡയതിൽ ക്ലേശിച്ചു

മാനോർ വാനോർ നിൻ താഴ്മയിലതിവിസ്മയമാർന്നു.          ദേവാ! ...

 

(അല്ലെങ്കിൽ)

പൗരോഹിത്യം രാജ്യം പ്രവചനമെന്നിവയെനേ്യ

യൂദന്മാരെ നിങ്ങടെ നിലയം സർവ്വം ശൂന്യം.

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

ഹാ-ഹാ-കയ്പേറിയതാണവരുടെ മുന്തിരിയിൻകായ്

ആ മുന്തിരിയിൻ കുലകൾക്കും കയ്പേറും ഹാ –

 

വി. മത്തായി 21: 33-46

രണ്ടാം കൗമാ

പീഡാ-താഴ്ചകളാൽ നമ്മെ - വീണ്ടോനാം

മിശിഹാ-യെ വാഴ്ത്തി നമിക്കാ-മീരാവിൽ.                   (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ... സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ ...

 

എക്ബോ

(കുംപൗലോസ് ...എന്ന പോലെ)

 

സ്തുതി സർവ്വേശാ നീ-ഞങ്ങൾക്കായേറ്റ

കഷ്ടപ്പാടേറ്റം-ധന്യം തന്നെ. കുറിയേലായിസോൻ. കുറിയേ ... കുറിയേ ...

 

ഞങ്ങളുടെ കർത്താവേ ... സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

 

 

 

പ്രുമിയോൻ

കോലോ

 

1.സ്വർഗ്ഗസ്ഥപിതാവിന്റെ അവകാശിയായ ഏകജാതനായ പുത്രൻ വിശ്വാസം, നീതി, സത്യം എന്നീ ഫലങ്ങളെക്കുറിച്ച് അനേ്വഷിക്കേതിനായി യിസ്രായേലാകുന്ന മുന്തിരിത്തോട്ടത്തിന്റെ കാവൽക്കാരായ വേലക്കാരുടെ അടുക്കലേക്ക് ഇറങ്ങിവന്നു. ആ മത്സരികൾ തനിക്കെതിരായി കൂട്ടുകെട്ടുാക്കി. തന്നെ കൊല്ലുവാനായി ആലോചിച്ചു. തന്റെ നീതിക്കു സ്തുതി. താൻ അവരെ തന്റെ മുന്തിരിത്തോട്ടത്തിൽനിന്ന് തള്ളിക്കളയുകയും അതിൽ ജീവന്റെ വചനം വിതയ്ക്കുകയും ചെയ്തു. കാലും സ്ലീബായാൽ രക്ഷിക്കപ്പെട്ടിരിക്കുന്ന ജാതികൾ തന്നെ വന്ദിക്കുന്നു. ബാറെക്മോർ. `                                                                                              ശുബഹോ ... മെനഓലം ...

 

2.താണിറങ്ങിവന്ന് മനുഷ്യനായിത്തീർന്ന ദൈവപുത്രനു സ്തുതി. നീതിപ്രവർത്തനം നിരസിച്ച യിസ്രായേലാകുന്ന മുന്തിരിത്തോട്ടത്തിനു പകരം തന്റെ ഉപദേശം സ്വീകരിച്ച സത്യമുന്തിരിത്തോട്ടമാകുന്ന വിശ്വാസിനിയായ സഭയെ താൻ തെരഞ്ഞെടുത്തു. അതിൽ വൃക്ഷങ്ങൾക്കു പകരം സ്വജാതിയിൽനിന്നും പുറജാതിയിൽനിന്നും ഉള്ളവരെ നടുകയും വേലക്കാർക്കു പകരം ദൈവത്തിന്റെ സത്യഉപദേശമാകുന്ന ജീവന്റെ മഴയാൽ അതിനെ നനയ്ക്കുവാൻ ശ്ലീഹന്മാരെ കാവൽക്കാരായി നിയമിക്കുകയും സ്കീപ്പായിൽ മരിക്കുകയും ചെയ്തു.                            മൊറിയോ റാഹേം 

 

എത്രാ

വീണ്ടൂം കോലോ

 

1.വിജയത്തിന്റെ ഈ മാസത്തിൽ വഞ്ചകനായ ഫറവോൻ അവന്റെ രക്ഷയ്ക്കുവേി കർത്താവിനോടു പോരാടി. രഹസ്യത്തിലും പരസ്യത്തിലും ഫറവോൻ തോറ്റുപോയി. രഹസ്യവാനായ കർത്താവ് തന്റെ മദ്ധ്യസ്ഥനായ മോശ മൂലം പരസ്യമായി വിജയവും ശ്രഷ്ഠതയും പ്രാപിച്ചു.               ബാറെക്മോർ. ശുബഹോ .... മെനഓലം ...

 

2.ജാതികളുടെയിടയിൽ പ്രകീർത്തിക്കപ്പെട്ട പ്രിയന്റെ സുഭിക്ഷതയേറിയ മുന്തിരിത്തോട്ടം വിശ്വാസത്തിന്റെ ഫലങ്ങൾക്കുപകരം മുന്തിരിത്തുകളിൽ കാട്ടുമുന്തിരിങ്ങാകൾ വഹിച്ചു. ക്രൂശകരായ ജനത്തിന്റെ പ്രശംസ മുഴുവനും നശിക്കുകയും ചെയ്തു.

ബോത്തേദ് ഹാശോ

 

ഞങ്ങൾ-ക്കായ് നീ-ഏറ്റൊരു പീഡാ

താഴ്ച-കളേറ്റം-ധന്യം നാഥാ!

 

1. ദൈവത്തിന്‍റ-കുഞ്ഞാടായോൻ

ആട്ടിൻ-കൂട്ട-ത്തിനു ബലിയാവാൻ

മേലീന്നെത്തി-മാനവനായി

അവനാ-ണുടയോൻ-തൻ കുഞ്ഞാടെ-

ന്നാ മൂ-ഢന്മാർ-ബോധിച്ചില്ല.

 

2.കർത്താ-വേ! നിൻ-സാദൃശ്യത്തിൽ

മണ്ണാ-ലാദാ-മിനെ സൃഷ്ടിച്ചു

ദുഷ്ക്കർമ്മത്തീ-ന്നവനെ നീക്കി

സ്വർഗ്ഗാ-നന്ദം-നൽകാനായി

പീഡി-തനായതു-യുക്തം തന്നെ.

 

 

 

 

3.ദുഷ്ടാ-ത്മാവിൻ ദാസ്യം മൂലം

ചതിയും-പരിഹാ-സവുമേറ്റോളെ

ബിംബാർച്ചനയാം-മരുവിൽ കണ്ടാന്‍

മദ്ധേ്യ-ചെന്നാൻ-വഴി നേരാക്കി

കാവൽ-ക്കാരീ-ന്നവളെ വീണ്ടു

 

നിൻവി-ധി ചെയ്തോർ വിധിയേ-ൽക്കുമ്പോൾ

വിധിചെ-യ്യരുതേ-ഞങ്ങളെയീശാ. മൊറിയോ ...

 

മാർ അപ്രമിന്റെ ബോവൂസാ

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപചെയ്ക

നിൻഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യ.           ദേവാ! ...

1.നല്ല ഫലം നല്ലവകാശി-

ക്കേകിടുവാൻ നൽ കൃഷിഭൂവിൽ

നല്ലൊരു സുന്ദരമാം തോട്ടം

ജ്ഞാനധനൻ നട്ടുാക്കി

അതിനുള്ളിൽ ദേവാലയമാം

ഉന്നതഗോപുരമുളവാക്കി.            ദേവാ! ...

2.തോട്ടത്തിന്നധിനാഥൻ തൻ

ബഹുമാനാർത്ഥം ബലി നൽകാൻ

പാപവിമോചന ബലിവേദി-

ച്ചക്കുമതിന്നകമേ നാട്ടി.               ദേവാ! ...

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

നിൻഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യ.           ദേവാ! ...

 

മദറോശോ

(കുംപൗലോസ് ...എന്ന രീതി)

 

സ്തുതി സർവ്വേശാ നീ-ഞങ്ങൾക്കായേറ്റ

കഷ്ടപ്പാടേറ്റം-ധന്യം തന്നെ.

 

1.ലോകമഴിഞ്ഞെന്നും-സ്രഷ്ടാവായോനെ

സൃഷ്ടി മറന്നെന്നും-താതൻ കണ്ടൂ.

സുന്ദരമാം സൃഷ്ടി-നാശം പൂകായ്വാൻ

ഉത്തമനൻപോട-പ്പുത്രനൊടോതി.

അവതരണം ചെയ്തെൻ-തനയാ നീ വേഗം

വഴിതെറ്റിപ്പോയ-ലോകത്തെ ര-ക്ഷി-ക്കേണം

ലോകം വീീടാൻ-താതനികേതത്തിൽ

ശോഭനമാം തോപ്പിൽ-വന്നവകാശി.

 

2.ഇരുളെഴുമിപ്പാരിൽ-കതിർ കതിരോൻ വീശി

സൃഷ്ടികളെ പാരം-ശോഭിപ്പിച്ചു.

ധരണിയിലെമ്പാടും-കിരണങ്ങൾ നീട്ടി

കൂരിരുളിൻകൂട്ടം-പാടേ നീക്കി

സൃഷ്ടികൾ തൻ നാഥൻ-ധരയിൽ നടന്നാശു

കാലടിവീര്യത്താൽ-മുള്ളുകൾ നിശ്ശേ-ഷം-നീക്കി

മാർഗ്ഗഭ്രംശത്തിൻ-കാർമേഘം നീങ്ങി

ജ്ഞാനത്തിൻ ദീപ്ത്യാ-ക്ഷിതി മോദിച്ചു.

 

3.അബറാഹാമിന്റെ-ഏകസുതൻ പക്കൽ

പ്രഷിതരായോരാം-ദൂതന്മാരെ

ഹോറേബിൽ കാള-ക്കുട്ടിയെ വന്ദിച്ചോൾ

വെറുതെ ഹിംസിച്ചാൾ-കല്ലേറാലെ.

സവിധമണഞ്ഞോനാ-മവകാശിക്കായി

മൃതിവിധി നൽകീടാൻ-ആലോചിച്ചാളാ-വേശ്യ

നാശം ദാഹിച്ചോൾ-അരികിലണഞ്ഞോനാം

മന്നവനെയേതും-കെക്കൊില്ല.

 

4.പെരുനാൾകൾക്കെല്ലാ-മവസാനത്തേതാ-

മപ്പെരുന്നാളിപ്പോ-ളാഗതമായി.

മിസറേമിൽ കൊന്ന-പെസഹാക്കുഞ്ഞാട്

സൂചിപ്പിച്ചോരാ-നിയമം കാത്തു

ആ നിയമം വന്നു-പാർത്താലിപ്പാരിൽ

ഭൂമിയിലെല്ലാർക്കും-സ്വാതന്ത്ര്യത്തിന്നായിത്തീരാൻ

പാപം പോക്കീടും-യാഗമതായീടാൻ

അജവേഷം പൂണ്ടാന്‍-സകലാധീശൻ.

 

5.ആചാര്യൻനാഥൻ-ബലിയായ്ത്തീർന്നു

ബലികളെയേൽക്കുന്നോൻ-കുഞ്ഞാടായി;

ജീവൻ നൽകുന്നോൻ-മരണം കെക്കൊണ്ടു

ബലി നിറവേറ്റുന്നോൻ-ബലിയർപ്പിച്ചു.

മൂശസമർപ്പിച്ചൊ-രജപോതം മൂലം

പൂർണ്ണത നൽകിക്കൊ-െബറായന്മാരെ കാത്തു

ഉപമകൾ തൻ കാലം-പോയി മറഞ്ഞപ്പോൾ

പുതുമകളാരംഭി-ച്ചുണ്മയിൽ നിർത്തി.

 

6.മൂശാതൻ മാർഗ്ഗം-നിറവേറ്റീടാനായ്

പെസഹാ കൊാടാൻ-തയ്യാറായാൻ

സത്യം കാംക്ഷിച്ചാ-കുഞ്ഞാടായുള്ളോൻ

മെസറേമിൽ കൊന്നോ-രജപോതത്തെ

ഭക്ഷിച്ചീടാനും-ന്യായത്തിൻ മാർഗ്ഗം

നേടിയെടുപ്പാനും-കർത്താവിന്നിഷ്ടം തോന്നി

ലോകത്തിൻ പാപം-പേറുന്നോനാട്ടിൻ-

കുട്ടികളെ കൊല്ലും-ബലിയൊഴിവാക്കി.

 

7. ദൈവതനൂജൻ തൻ-മരണത്തെക്കാട്ടി

മുൻകൂട്ടിത്തന്നെ-മിസറേംനാട്ടിൽ

പെസഹാക്കുഞ്ഞാടാ-ജനതതിയെ വീു

ഇന്നിവനാകട്ടെ-സൃഷ്ടികളെയും

രക്ഷിച്ചു കുഞ്ഞാ-ടെബറായന്മാരെ

ഏകസുതൻ കുഞ്ഞാ-ടീ സൃഷ്ടികളെ രക്ഷിച്ചു

ദിവ്യകടിഞ്ഞൂലിൻ-കൊലയാലീ മന്നിൽ

പഴമയുടെ മാർഗ്ഗം-സ്വാർത്ഥകമായി.

 

8.ആർദ്രതയാൽ താണു- സൃഷ്ടികളെയെല്ലാം

രക്ഷിപ്പാൻ ദൈവം- മാനവനായി

 

തൻ കൃപയിൽ തന്റെ-മെയ് മറവായ് മേവി

കഷ്ടപ്പാടേറ്റാൻ-തിരുവിഷ്ടത്താൽ

ഹിതമോടേൽപ്പിച്ചാൻ-ദ്രാഹികൾ തൻ കെയിൽ

ഉഗ്രാത്മീയത്വം- ആവൃതമായീ ഗാത്രത്താൽ

ലോകമഹാവീരൻ-വിനയം കെക്കൊണ്ടു

ദുഷ്ടന്മാർ കെയാൽ-നിന്ദ സഹിച്ചു.

 

9.സ്വർഗ്ഗപിതാവിന്റെ-കിരണമതായോൻ തൻ

കിരണസമൂഹത്താൽ-ധരണി വിളങ്ങി

തൻ സഞ്ചാരത്താൽ- മാലിന്യം നീക്കി

നെർമ്മല്യം നൽകി-വിടുതലുമേകി

വചനത്താൽ സൗഖ്യം-നേടിയ ശോഷിച്ച

കെ നീട്ടപ്പെട്ടു;-അക്കവിളിൽ താഡിച്ചീടാൻ

സ്തുതി പാടാനായി- നാവു മനഞ്ഞോന്റെ

തിരുവദനത്തിന്മേൽ-തുപ്പലു വീഴ്ത്തി.

 

10. പരിമിതമാമപ്പം-പുരുഷാരത്തിന്നായ്

മരുവിൽ വച്ചേകി-തൃപ്തി വരുത്തി

ആ ഭോജ്യം മൂലം-തൃപ്തിയടഞ്ഞോരാം

ജനമവനെ കൊല്ലാ-നുത്സുകരായി

അഹറോനും മോശ-യ്ക്കും പകരം വന്നു

അതിദുഷ്ടന്മാരാം-ഹന്നാനും കയ്യാപ്പായും

നരരീന്നും നീചാ-ത്മാക്കളെ ഓടിച്ചു

ബേൽസ്ബൂബാലാണെ-ന്നവരുരചെയ്തു.

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

ഹാ-ഹാ-കയ്പേറിയതാണവരുടെ മുന്തിരിയിൻ കായ്

ആ മുന്തിരിയിൻ കുലകൾക്കും കയ്പേറും. ഹാ-

 

വി. ലൂക്കോസ് 14 : 12-24

മൂന്നാം കൗമാ

 

പീഡാതാഴ്ചകളാൽ നമ്മെ വീണ്ടോനാം

മശിഹായെ വാഴ്ത്തി നമിക്കാം-ഈ  രാവിൽ .             (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ... സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

എക്ബോ

(അമ്മോ ഉ ആമ്മേ ... എന്ന പോലെ)

 

പാരിടവും വാ-നും നാഥാ

നിന്നെ വന്ദി-പ്പു സ്തോ-ത്രം;

നിൻ വരവാൽ പാ-പികൾ പാപം

വിട്ടതിനാലെ-സ്തോത്രം-തേ.       കുറിയേലായിസോൻ. കുറിയേ ... കുറിയേ ...

ഞങ്ങളുടെ കർത്താവേ ... സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

 

 

പ്രുമിയോൻ

കോലോ

 

 

1.ഏശായാ ദീർഘദർശീ! നീ വരിക. ദൈവപുത്രന്റെ വധത്തെക്കുറിച്ച് ആത്മാവു നിനക്ക് എങ്ങനെ വെളിപ്പെടുത്തി എന്ന് പറയുക. "അറക്കുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ അവർ തന്നെ കൂട്ടിക്കൊണ്ടു പോയി. രോമം കത്രിക്കുന്നവന്റെ മുമ്പാകെ പെണ്ണാടുപോലെ താൻ സംസാരിക്കാതെ മൗനമായിരുന്നു. താൻ വിനീതനായിത്തീരുകയും തന്റെ സഭയെ ഉയർത്തുകയും ചെയ്തു. താൻ ചെവിട്ടത്ത് അടിയേറ്റ് അതിന്റെ മക്കളെ സ്വാതന്ത്ര്യപ്പെടുത്തി. തന്റെ തിരുവിലാവിൽ നിന്നൊഴുകിയിട്ടുള്ള രക്തത്താൽ നമ്മെ രക്ഷിച്ചവനു സ്തുതി.

ബാറെക്മോർ. ശുബഹോ ... മെനഓലം ...

 

ഉയരത്തിലെ തന്റെ നിവാസത്തിൽനിന്ന് നമ്മുടെ രക്ഷയെപ്രതി ഇറങ്ങിവന്ന ദൈവത്തിന്‍റെ ജീവനുള്ള കുഞ്ഞാട് തന്റെ പിതാവിന്റെ മുന്തിരിത്തോട്ടത്തിൽ മഹത്ത്വത്തിന്റെ ഫലങ്ങൾ അനേ്വഷിച്ചു. ദുഷ്ടന്മാരായ വേലക്കാർ തന്നെ കണ്ട് അവകാശി ഇവനാകുന്നു. വരുവിൻ ഇവനെ കൊന്ന് ഇവന്റെ അവകാശം നമുക്കെടുക്കാം എന്ന് നിരൂപിച്ചു. അവരെ ഉന്മൂലനം ചെയ്ത് ചിതറിക്കുകയും സഭയെ തനിക്കു വിവാഹം നിശ്ചയിക്കുകയും ചെയ്ത കർത്താവ് വാഴ്ത്തപ്പെട്ടവനാകുന്നു.   മൊറിയോറാഹേം ...

എത്രാ

വീണ്ടൂം കോലോ

 

1.രക്തത്തിന്നായി ദാഹിച്ചിരുന്ന മൂഢരും അന്ധരുമായ യൂദജനം യഥാർത്ഥ വെദ്യൻ വന്നുവെന്ന് കപ്പോൾ അവനെ കൊല്ലുവാൻ ആലോചിച്ചു. ബാറെക്മോർ. ശുബഹോ ... മെനഓലം ...

 

2.അശുദ്ധരായ ആചാര്യന്മാരും തിന്മയെ സ്നേഹിച്ച സപ്രന്മാരും ആദാമിൽ ജീവശ്വാസം ഉൗതിയവനെ കൊല്ലുവാൻ ആലോചിച്ചു.

 

ബോത്തേദ്ഹാശോ

 

ഞങ്ങൾക്കായ് നീ-ഏറ്റൊരു പീഡാ

താഴ്ചകളേറ്റം-ധന്യം നാഥാ!

 

1.ഹവ്വായുടെ ശാ-പം തീർത്തീടാൻ

സ്വർഗ്ഗത്തീന്നും-സ്രഷ്ടാവെത്തി

സ്വാതന്ത്ര്യം ന-മ്മൾക്കുാവാൻ

കൂരാണികളും-കുത്തും തല്ലും

ക്ഷമയോടേൽപ്പാൻ-ദേഹം പൂണ്ടാന്‍.

 

2.മരുഭൂമിയിൽവ-ച്ചവരെ പോറ്റി

തൻ നന്മകളെ-ആകെ ദുഷിച്ചാർ

കൊല്ലുകയെന്ന-വരുദ്ഘോഷിച്ചു

മതിയാംവണ്ണം-നാഥൻ തീറ്റി

പകരം കയ്പിൻ-നീരവരേകി.

 

3.ദാസന്നുടയോൻ-വിടുതൽ നൽകി

കുഞ്ഞാടിന്റെ- രക്തത്താലെ

രക്ഷിച്ചോനാം-താതന്നൊത്തോൻ

മൂശാനിബിതൻ-ദൃഷ്ടാന്തങ്ങൾ

തൻ രക്തത്താ-ലെ നിറവേറ്റി.

 

നിൻ വി-ധിചെയ്തോർ വിധിയേ-ൽക്കുമ്പോൾ

 

വിധിചെയ്യരുതേ-ഞങ്ങളെയീശാ.             മൊറിയോറാഹേം ...

 

മാർ യാക്കോബിന്റെ ബോവൂസാ

 

മ്ശിഹാ! സ്കീപ്പാ മൃതി കഷ്ടതകൾക്കായ് വന്നോനേ

പ്രാർത്ഥന കേട്ടിട്ടാത്മാക്കളിലൻപുാകേണം.                           ദേവാ! ...

 

1.കല്യാണത്തിൽ തീർത്താൻ നീരിനെ നൽവീഞ്ഞാക്കി

പാനംചെയ്തോർ നൽകിചൊറുക്കാ ക്രൂശിലവന്നായ്

വർദ്ധിപ്പിച്ചാനപ്പം, പകരം കയ്പങ്ങേകി

നൽഭോജ്യത്തിനു പകരം പാരം ദോഷം ചെയ്തു.                   ദേവാ!...

 

2.നീസാൻ മാസപ്പെരുമഴ പോലവനുപദേശിച്ചു

ശ്രീയാർന്നീടാൻ ജനമന്നാളിൽ ഹിതമാർന്നില്ല

ആ വർഷത്തെയേറ്റോളാം ധര ശാപം പൂാൾ

ഉൽപ്പാദിപ്പിച്ചതു മുള്ളുകളെ നാഥൻപേർക്കായ്                     ദേവാ! ...

 

നാഥാ ഭൂവാനം നിൻ പീഡയതിൽ ക്ലേശിച്ചു

മാനോർ വാനോർ നിൻ താഴ്മയിലതിവിസ്മയമാർന്നു.            ദേവാ! ...

 

(അല്ലെങ്കിൽ)

 

പൗരോഹിത്യം രാജ്യം പ്രവചനമെന്നിവയെനേ്യ

യൂദന്മാരെ നിങ്ങടെ നിലയം സർവ്വം ശൂന്യം.                           ദേവാ! ...

 

സൂഗീസോ

(ആമ്മോ ഉ ആമ്മേ)

(ഭൂജാതികളെ വന്നെത്തി ... എന്ന പോലെ)

 

1.പാരിടവും വാ-നും നാ-ഥാ

നിന്നെ നമിപ്പൂ-സ്തോത്രം-തേ

നിൻ വരവാൽ പാ-പികൾ പാ-പം

വിട്ടതിനാലെ-സ്തോത്രം-തേ.

 

2. ആ ഹാബേലിൻ-ചരിത-ത്താൽ

വിസ്മിതനായ് ഞാ-നത്യ-ന്തം

സഹജന്മാർ തൻ-പോരാ-ട്ടം

വിവരിപ്പാൻ പ്ര-ഷിതനായ്-ഞാൻ.

 

 3.രണകാരണമെ-ന്താണെ-ന്നും

സോദരകലഹ-ത്താലാ-ദ്യം

വധമെങ്ങനെയു-ായെ-ന്നും

കേഴ്വിക്കാരോ-ടുര ചെ-യ്യാം.

 

4. ഇപ്പാരിതിൽ നീ-അദ്ധ്വാ-നി

ച്ചപ്പം ഭക്ഷി-ച്ചീടേ-ണം

ഏവംവിധമാം-വിധിപോ-ലെ

ഇരുസോദരരും-ജീവി-ച്ചു.

 

 5.ആദാമിരുന്നാ-ജ്ഞാപി-ച്ചാൻ

ഏവം വിധമാ-ത്മജരോ-ടായ്

സമ്പാദ്യത്തീ-ന്നർപ്പി-പ്പിൻ

ആദ്യഫലം നാ-ഥനു നി-ങ്ങൾ.

 

 6.താതനിയോഗം-നിറവേ-റ്റാൻ

കായേനും ഹാ-ബേൽതാ-നും

കാഴ്ചകളേന്തി-കർത്താ-വിൻ

സന്നിധി തന്നിൽ-ചെന്നെ-ത്തി.

 

 7.ഉന്നതഭൂവിൽ-കർത്താ-വിൻ

സന്നിധിയിൽ കാ-ഴ്ചകളേ-കി

ഹാബേലിൽ പ്രീ-തിപ്പെ-ട്ടാൻ

കായേനിൽ പൂ-പ്രീ-തി.

 

8. നിൻ കൊലയാൽ ഞാൻ-പക വീ-ട്ടും

നിരസിച്ചാനെൻ-ബലി നാ-ഥൻ

നിൻ ബലി തുഷ്ട്യാ-കെക്കൊ-ു

കായേനേവം-വിധമോ-തി.

 

9. ആദ്യാത്മജനാ-മെൻ കാ-ഴ്ച

സ്വീകൃതമാകാ-നതിയോ-ഗ്യം

എന്നുടെ ബലിയെ-നിരസിച്ചി-

ട്ടൻപൊടു നിന്റേ-തേറ്റ-ല്ലോ.

 

10. പ്രിയനീന്നും നീ-ക്കും നി-ന്നെ

പാർക്കില്ലിഹ നീ-എൻ കൂ-ടെ

ഞാൻ മാത്രം ശേ-ഷിക്കു-മ്പോൾ

നിരസിക്കില്ലെൻ-ബലി നാ-ഥൻ.

 

11. നിൻ നിലവിളിയും-കണ്ണീ-രും

എന്നെ മയക്കി-ല്ലാ തെ-ല്ലും

നിന്നുടെ ബലി കെ-ക്കൊ-പ്പോൾ

നിന്നെ-മൃതനാ-യ് ഞാനെ-ണ്ണി.

 

12. നിന്നെ മാതാ-വാം ഹവ്വാ

ഇനി മേൽ ശുശ്രൂ-ഷിക്കി-ല്ല

ആദാം തിരയും, കാണി-ല്ല,

നീയെന്നേക്കും-പൊയ്പോ-യാൻ.

 

13. നിൻ ബലി ദൈവം-കെക്കൊ-ു

തീജ്വാലകളാൽ-മാനി-ച്ചു

എൻ ബലി നിരസി-ച്ചതിനാൽ-ഞാൻ

നൂനം നിന്നെ-കൊല ചെ-യ്യും.

 

14. ഞാനും ബലിയും-പാഴാ-കാൻ

കാരണമറിയാ-മെന്നാ-കിൽ

പറയുക നിന്നെ-വിട്ടേ-ക്കാം

കാളുന്നെന്നിൽ-കടുകോ-പം.

 

15. എന്തു ഗുണം നിൻ-വെളിപാ-ടാൽ

നിന്റെ വധത്തി-ന്നതു ഹേ-തു

സങ്കടവസ്ത്രം-ചാർത്തിച്ച്

രട്ടതിനാൽ മെ-യ്യും മൂ-ടി.

 

16.നിൻ ബലി സദയം- കൈക്കൊ-ണ്ടാന്‍

എൻ ബലിനതികൾ-കെവി-ട്ടാൻ

നാഥൻ സ്നേഹി-ച്ചതിനാൽ-നിൻ

ബലിയിൽ ചേർക്കും-ഞാൻ ര-ക്തം.

 

17.നിന്മേൽ കൽക്കു-ന്നുാ-കും

പകരം വീട്ടാ-നാരു-ാം

കർത്താവിൻ സ-ന്നിധി വി-ട്ടാൽ

ആരിഹ നിന്നെ-രക്ഷി-ക്കും?

 

18.മേന്മേൽ കഴുക-പ്പെട്ടാ-ലും

മായുകയില്ലെ-ന്നുൾക്കോ-പം

നിന്നുടെ രക്തം-നുകരാ-തെൻ

ചിത്തമടങ്ങി-ല്ലൊരുനാ-ളും.

 

19.നീ ചതി കാട്ടാ-യ്കിൽ പാ-രം

സ്വീകൃതനായ്ത്തീ-ർന്നേനേ-ഞാൻ

എന്നിലുമിളയോ-നാം നീ-യി-

ന്നോർത്താലെന്നെ-ക്കാൾ മു-മ്പൻ.

 

20.ഈ ബലി വൃത്താ-ന്തം നേ-രി

ട്ടാദാമാരാ-യുന്നേ-രം

എന്നോടധികം-കോപി-ക്കും

നിന്നോടു തോന്നും-സംപ്രീ-തി.

 

21.പാർത്താലെന്നെ-ക്കാളേ-റ്റം

പൊങ്ങാനാവും-മുളയെ-ഞാൻ

എന്നെ പീഡി-പ്പിക്കായ്-വാൻ

മുളയിൽത്തന്നെ-നുള്ളീ-ടും.

 

22.എന്നെ തള്ളി-കോപി-ച്ചോൻ

എൻ ബലി നതികൾ-കെവി-ട്ടോൻ

നിന്നെ ഞാൻ ഹിം-സിച്ചെ-ന്നാൽ

എന്തധികമവൻ-ചെയ്തീ-ടും?

 

23.അൻപിലുമമ്പേ-കഠിനം-താൻ

നീ പറയുന്നോ-രിക്കാ-ര്യം

എന്നെ വെറുത്തോൻ-തൻ മു-മ്പിൽ

പോകണമെന്നോ-നീ ചൊ-ൽവൂ?

 

24.നിർത്തുക നീയീ-സംസാ-രം

സാദ്ധ്യത രക്ഷയ്-ക്കില്ലേ-തും

നാഴികയായീ-ദുർഭ-ഗനേ

ഇങ്ങെന്തിനു നീ-നിൽക്കു-ന്നു?

 

 

25.കുഞ്ഞാടിനെ-യെന്നോണം-താൻ

അനുജനെ അയ്യോ-കൊലചെയ്-താൻ

അക്കെയേറ്റം-ക-പ്പോൾ

മണ്ണും വിണ്ണും-വിലപി-ച്ചു.

 

26.അദ്രികളപ്പോൾ-വിലപി-ച്ചു

മുറവിളി കൂട്ടി-ശെല-ങ്ങൾ

പ്രകൃതി-വിറച്ചു-ഞെട്ടി-പ്പോയ്

പ്രഥമനിണത്താൽ-ഭൂലോ-കം.

 

27.ഘാതകനോടായ്-ചോദി-ച്ചു

നീ ചെയ്തെന്തെ-ന്നാനീ-ശൻ

ആദാമും ഹ-വ്വായും-കാ-

ത്തമരും നിൻ സോ-ദരനെ-ങ്ങ്?

 

28.അനുജൻ കണ്ണീ-രൊടു കെ-ഞ്ചി

നിർദ്ദയമവനേ- നീ കൊ-ന്നു

സ്നേഹഗുണം തീ-ാത്തോ-നേ

പാരിലലഞ്ഞു-നടക്കും-നീ.

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

ഹാ-ഹാ-കയ്പേറിയതാണവരുടെ മുന്തിരിയിൻകായ്

ആ മുന്തിരിയിൻ കുലകൾക്കും കയ്പേറും. ഹാ-

 

വി. മത്തായി 22: 1-14

 

ഹാലേലുയ്യാ, ഹാലേ.. ഹാലേ.. ദൈവമേ! നിനക്കുസ്തുതി.

ഹാലേലുയ്യാ, ഹാലേ.. ഹാലേ.. ദൈവമേ! നിനക്കുസ്തുതി.

ഹാലേലുയ്യാ, ഹാലേ.. ഹാലേ.. ദൈവമേ! നിനക്കുസ്തുതി.

 

കരുണയുള്ള ദൈവമേ! നിന്റെ കരുണയാൽ ഞങ്ങളോടു കരുണചെയ്യണമേ. മൊറിയോ റാഹേം ...

 

148-ാം മസുമൂർ

 

ഉറങ്ങിയവരേ! നിങ്ങൾ ഉണർന്നെഴുന്നേറ്റ് സ്തുതിപ്പിൻ 

 

ആകാശത്തിൽനിന്ന് കർത്താവിനെ സ്തുതിപ്പിൻ. ഉന്നതങ്ങളിൽ അവനെ സ്തുതിപ്പിൻ.

 

അവന്റെ സകലദൂതന്മാരുമേ! അവനെ സ്തുതിപ്പിൻ. അവന്റെ സകല സെന്യങ്ങളുമേ അവനെ സ്തുതിപ്പിൻ.

 

ആദിത്യചന്ദ്രന്മാരേ! അവനെ സ്തുതിപ്പിൻ പ്രകാശമുള്ള സകലനക്ഷത്രങ്ങളുമേ! അവനെ സ്തുതിപ്പിൻ ആകാശങ്ങളുടെ ആകാശങ്ങളും, ആകാശങ്ങൾക്കു മീതേയുള്ള വെള്ളങ്ങളുമേ! അവനെ സ്തുതിപ്പിൻ; അവ കർത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ.

 

 

എന്തെന്നാൽ അവൻ പറഞ്ഞു; അവ ഉായി. അവൻ കൽപ്പിച്ചു; അവ സൃഷ്ടിക്കപ്പെട്ടു. അവൻ അവയെ എന്നേക്കുമായി സ്ഥിരപ്പെടുത്തി നിയമം നിശ്ചയിച്ചു; അത് അഴിയുന്നതുമല്ല. 

 

ഭൂമിയിൽനിന്ന് മഹാസർപ്പങ്ങളും, എല്ലാ ആഴങ്ങളും, അഗ്നിയും, കൽമഴയും, ഉറച്ച വെള്ളവും, ഹിമവും, അവന്റെ വചനപ്രവൃത്തിയായ കാറ്റുകളും, കൊടുങ്കാറ്റുകളുമേ കർത്താവിനെ സ്തുതിപ്പിൻ.

 

പർവതങ്ങളും, സകല കുന്നുകളും, ഫലവൃക്ഷങ്ങളും, സകലകാരകിലുകളും, മൃഗങ്ങളും സകല കന്നുകാലികളും, ഇഴജന്തുക്കളും, പക്ഷികളും പറവകളുമേ (കർത്താവിനെ സ്തുതിപ്പിൻ)

ഭൂമിയിലെ രാജാക്കന്മാരും, സകല ജനങ്ങളും, ഭൂമിയിലെ പ്രഭുക്കന്മാരും, സകല ന്യായാധിപന്മാരും, ശിശുക്കളും, കന്യകമാരും, വൃദ്ധന്മാരും, യൗവനക്കാരും കർത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ.

 

എന്തെന്നാൽ അവന്റെ നാമംമാത്രം വലിയതാകുന്നു. അവന്റെ മഹത്ത്വം ഭൂമിയിലും, ആകാശത്തിലുമു്. അവൻ തന്റെ ജനത്തിന്റെ കൊമ്പും, തന്റെ സകല നീതിമാന്മാർക്കും, തനിക്കടുത്ത ജനമായ ഇസ്രായേൽ മക്കൾക്കും മഹത്വവും ഉയർത്തുന്നു.

 

കർത്താവിന് പുതിയ പാട്ടും, നീതിമാന്മാരുടെ സഭയിൽ അവന്റെ സ്തുതിയും പാടുവിൻ. ഇസ്രായേൽ തന്റെ സ്രഷ്ടാവിൽ സന്തോഷിക്കുകയും, സെഹിയോന്റെ പുത്രന്മാർ തങ്ങളുടെ രാജാവിൽ ആനന്ദിക്കുകയും ചെയ്യട്ടെ.

 

അവർ തപ്പുകളാലും, ചതുരത്തപ്പുകളാലും അവന്റെ നാമത്തെ സ്തുതിക്കുകയും, വീണകളാൽ അവനു പാടുകയും ചെയ്യട്ടെ. എന്തെന്നാൽ കർത്താവ് തന്റെ ജനത്തിൽ ഇഷ്ടപ്പെടുന്നു. അവൻ ദരിദ്രന്മാർക്ക് രക്ഷകൊടുക്കുകയും ചെയ്യുന്നു.

 

നീതിമാന്മാർ ബഹുമാനത്തിൽ ബലപ്പെടും, അവർ തങ്ങളുടെ കട്ടിലുകളിന്മേൽ അവനെ സ്തുതിക്കുകയും, തങ്ങളുടെ കണ്ഠങ്ങൾകൊണ്ട് ദൈവത്തെ പുകഴ്ത്തുകയും ചെയ്യും.

 

പുറജാതികൾക്കു പ്രതിക്രിയയും, ജനത്തിനു ശാസനയും കൊടുപ്പാനും, അവരുടെ രാജാക്കന്മാരെ ആലാത്തുകൾകൊും, അവരുടെ മാന്യന്മാരെ ഇരുമ്പുചങ്ങലകൾകൊും ബന്ധിപ്പാനും, എഴുതപ്പെട്ടിരിക്കുന്ന ന്യായവിധി അവരുടെമേൽ നടത്തുവാനും, അവന്റെ സകല നീതിമാന്മാർക്കും മഹത്ത്വം ഉാകുവാനും അവരുടെ കെകളിൽ ഇരുമുനവാൾ ഉ്.

 

കർത്താവിനെ അവന്റെ ശുദ്ധസ്ഥലത്തു സ്തുതിപ്പിൻ. അവന്റെ ശക്തിയുടെ ആകാശത്തട്ടിൽ അവനെ സ്തുതിപ്പിൻ.

 

അവന്റെ വല്ലഭത്വത്തിൽ അവനെ സ്തുതിപ്പിൻ. അവന്റെ ശ്രഷ്ഠതയുടെ ബഹുത്വത്തിൽ അവനെ സ്തുതിപ്പിൻ. കൊമ്പിന്റെ ശബ്ദത്താൽ അവനെ സ്തുതിപ്പിൻ. തംബുരുകളാലും വീണകളാലും അവനെ സ്തുതിപ്പിൻ.

 

തപ്പുകളാലും ചതുരത്തപ്പുകളാലും അവനെ സ്തുതിപ്പിൻ. മാധുര്യമുള്ള കമ്പികളാൽ അവനെ സ്തുതിപ്പിൻ. നാദമുള്ള കെത്താളങ്ങളാൽ അവനെ സ്തുതിപ്പിൻ. ശബ്ദത്താലും ആർപ്പുവിളിയാലും അവനെ സ്തുതിപ്പിൻ. എല്ലാ ശ്വാസവും കർത്താവിനെ സ്തുതിക്കട്ടെ. 

 

 

 

 

 

 

സകല ജാതികളുമേ! കർത്താവിനെ സ്തുതിപ്പിൻ. സകല ജനങ്ങളുമേ! അവനെ സ്തുതിപ്പിൻ. എന്തെന്നാൽ അവന്റെ കൃപ നമ്മുടെമേൽ ബലപ്പെട്ടിരിക്കുന്നു. അവൻ സത്യമായിട്ട് എന്നേക്കും കർത്താവാകുന്നു. ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു.

ബാറെക്മോർ. ശുബഹോ ... മെനഓലം ...

 

ത്രിത്വത്തിനു സ്തുതി.ത്രിത്വത്തിനു സ്തുതി.സ്തുതിക്കപ്പെട്ടതും, ഉണ്മയായതും, ആദിയും അന്തവുമില്ലാത്തതുമായ ത്രിത്വത്തെ ഞങ്ങൾ സ്തുതിക്കുന്നു. ദൈവമേ! എല്ലാ നേരത്തും സ്തുതി നിനക്കു യോഗ്യമാകുന്നു.

 

നാലാം കൗമാ

 

സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

കോലോ

 

1.സന്തോഷഫലങ്ങൾ സ്വീകരിപ്പാൻ ദീർഘനാളുകളായി പ്രിയൻ കൈവശം വച്ചിരുന്ന മുന്തിരിത്തോപ്പ് കാട്ടുമുന്തിരിങ്ങാകൾ പുറപ്പെടുവിച്ചു. വേലക്കാർമൂലം തോട്ടത്തിന്റെ യജമാനന് അത് മുള്ളും പറക്കാരയും ഉത്ഭവിപ്പിച്ചു നൽകി. താൻ അതിനോട് ഏറ്റം കോപിച്ച് നീതിയാംവണ്ണം വിധികൽപ്പിച്ച് ഇപ്രകാരം പറഞ്ഞു:-""ഞാൻ എന്തു ചെയ്യണ

മെന്ന് എനിക്കറിയാം. ഉപദേശമാകുന്ന പനിമഞ്ഞ് അതിൽ വർഷിക്കാതിരിക്കുവാൻ

ദീർഘദർശിമാരെയും രാജാക്കന്മാരെയും നീതിമാന്മാരെയും പുണ്യവാന്മാരെയും അതിൽനിന്ന് ഞാൻ ഛേദിച്ചുകളയും. അതിൽ മഴ പെയ്യാതിരിക്കേതിന് മേഘങ്ങളെ തടയുകയും അങ്ങനെ അത് എന്നേക്കും നശിക്കുകയും ചെയ്യും''

ബാറെക്മോർ. ശുബഹോ ... മെനഓലം ...

 

2.ഞാൻ വിവാഹനിശ്ചയം ചെയ്ത മണവാട്ടി എന്നെ ദ്വേഷിച്ചതും കൊണ്ട് ഞാൻ മറ്റൊരുത്തിയെ വിവാഹം നിശ്ചയിക്കുകയും എനിക്കുള്ള സർവവും അവൾക്കു കൊടുക്കുകയും ചെയ്തിരിക്കുന്നു. സെഹിയോനെ ഞാൻ വിവാഹം നിശ്ചയം ചെയ്തിരിക്കുന്നു. എങ്കിലും അവൾ എന്നെ ദ്വേഷിക്കുകയാൽ ഇനിയും ഒരിക്കലും ഒരുമിച്ചുകൂടാത്തവണ്ണം ജാതികളുടെയിടയിൽ അവളെ ചിതറിച്ചിരിക്കുന്നു. ഇതാ സഭയെ ഞാൻ വിവാഹനിശ്ചയം ചെയ്യുകയും ഭൂതലത്തിന്റെ എല്ലാ അതിർത്തികളിൽനിന്നും എല്ലാ ജാതികളും അവളുടെ ബഹുമതിക്കായി വരികയും ചെയ്തിരിക്കുന്നു.                             മൊറിയോ റാഹേം ...

 

എത്രാ

ബോത്തെദ്ഹാശോ

 

ഞങ്ങൾ-ക്കായ് നീ-ഏറ്റൊരു പീഡാ

താഴ്ച-കളേറ്റം ധന്യം നാഥാ!

 

1.ദുഷ്ട-ന്മാരാം-മനുജരെ നേടാൻ

സ്വർഗ്ഗം-വിട്ടി-ങ്ങാഗതനായോൻ

അഞ്ച-പ്പത്താൽ-പോഷിപ്പിച്ചു

കയ്പേ-റും നീർ-പകരം നൽകി

ശിക്ഷി-ച്ചീടാൻ-ബഹളം കൂട്ടി.

2.വീഞ്ഞാ-ശിച്ച്-മുന്തിരി നട്ടു

പകരം-കയ്പ-ങ്ങതിലുായി

നന്മകളെല്ലാം-വർഷിച്ചോന്

 

മന്നാ-തന്നോ-നാ ജനസംഘം

പകരം-നൽകി-കയ്പയ്യയ്യോ!

3.ഞങ്ങൾ-ക്കായ് നീ-എളിമപ്പെട്ടു

നിൻ കാ-രുണ്യം-സ്തുത്യം നാഥാ

ഏറ്റാൻ പീഡ-പീഡാഹീനൻ

തൻഭാ-വത്താൽ-പീഡാതീതാ!

നിന്നെ-വാഴ്ത്തും-പീഡിതവൃന്ദം.

 

നിൻവി-ധി ചെയ്തോർ വിധിയേ-ൽക്കുമ്പോൾ

വിധിചെ-യ്യരുതേ-ഞങ്ങളെയീശാ. മൊറിയൊറാഹേം ...

 

മാർ ബാലായിയുടെ ബോവൂസാ

 

ഞങ്ങളെ ഹാശായാൽ രക്ഷിച്ചോൻ മശിഹാ!

കൈക്കൊണ്ടിക്കര്‍മ്മം കാരുണ്യം ചെയ്ക

 

1.നാഥൻ കൃപയാൽ തൻ ശ്രഷ്ഠതയെ താഴ്ത്തി

നരരെ രക്ഷിപ്പാൻ-അവതാരം ചെയ്തു.

ആർദ്രതയാലെത്തി-വഴിതെറ്റിൽനിന്നും

നമ്മെ രക്ഷി-ച്ചോനെന്നെന്നും ധന്യൻ.

 

2.സകലത്തിന്മേലും-കൃപ ചെയ്യും താതാ

സകലർക്കുംവേണ്ടി - പാടേറ്റോന്‍ പുത്രാ

നിൻ വെളിപാടോർത്താൽ വന്ദ്യം റൂഹായേ

വിമലാത്മാവേ നി-ന്നാവാസം സ്തുത്യം

 

3.വിണ്ണവർതൻ നാഥാ-മണ്മയരാശയുമേ

കെക്കൊിക്കർമ്മം-കാരുണ്യം ചെയ്ക

 

മാലാഖമാരുടെ സ്തുതിപ്പ്

 

അത്യുന്നതങ്ങളിൽ സ്വർഗ്ഗീയമാലാഖമാർ സ്തുതിക്കുന്നതുപോലെ,ബലഹീനരും മണ്മയരുമായ ഞങ്ങളും സ്തുതിച്ചു പറയുന്നു.

 

കാലമൊക്കെയിലും, നേരമൊക്കെയിലും, ഉയരങ്ങളിൽ ദൈവത്തിന് സ്തുതിയും, ഭൂമിയിൽ സമാധാനവും നിരപ്പും, മനുഷ്യമക്കൾക്കു നല്ല ശരണവും, (ഉായിരിക്കട്ടെ.)

 

ഞങ്ങൾ നിന്നെ സ്തുതിക്കുകയും, വാഴ്ത്തുകയും, വന്ദിക്കുകയും ചെയ്യുന്നു. സ്തുതിയുടെ ശബ്ദം നിനക്ക് ഞങ്ങൾ കരേറ്റുന്നു.

 

സർവ്വശക്തിയുള്ള പിതാവും, സ്വർഗ്ഗീയരാജാവും സ്രഷ്ടാവുമാകുന്ന ദൈവമായ കർത്താവും, യേശുമിശിഹായാകുന്ന ഏകപുത്രനായ ദൈവമായ കർത്താവും, പരിശുദ്ധറൂഹായുമാകുന്ന നിന്നെ നിന്റെ സ്തുതിയുടെ വലിപ്പം നിമിത്തം ഞങ്ങൾ സ്തോത്രം ചെയ്യുന്നു.

 

പിതാവിന്റെ പുത്രനും, വചനവും, ലോകത്തിന്റെ പാപത്തെ വഹിക്കുന്നവനും വഹിച്ചവനുമായ ദൈവത്തിന്റെ കുഞ്ഞാടായ കർത്താവേ! ഞങ്ങളോട് കരുണ ചെയ്യണമേ.

 

 

 

ലോകത്തിന്റെ പാപത്തെ വഹിക്കുന്നവനും, വഹിച്ചവനുമായുള്ളോവേ! നിന്റെ ചെവി ചായിച്ച് ഞങ്ങളുടെ അപേക്ഷ കൈക്കൊള്ളണമേ.  

 

പിതാവിന്റെ വലതുഭാഗത്തു മഹത്വത്തോടിരിക്കുന്നവനേ! തോന്നി ഞങ്ങളോട് കരുണ ചെയ്യണമേ.

 

എന്തെന്നാൽ നീ മാത്രം പരിശുദ്ധനാകുന്നു. പിതാവാം ദൈവത്തിന്റെ മഹത്ത്വത്തിന്, വിശുദ്ധറൂഹായോടു കൂടെ യേശൂമിശിഹാ! നീ മാത്രം കർത്താവാകുന്നു.

 

 എല്ലാ കാലത്തും ഞങ്ങൾ ജീവനോടിരിക്കുന്ന ദിവസങ്ങളൊക്കെയും നിന്നെ ഞങ്ങൾ വാഴ്ത്തുകയും; എന്നേക്കും വാഴ്ത്തപ്പെട്ടതും,  നിത്യതയുള്ളതുമായ നിന്റെ പരിശുദ്ധ തിരുനാമത്തെ സ്തുതിക്കുകയും ചെയ്യും.

 

ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവ്വശക്തിയുള്ള കർത്താവേ! നീ വാഴ്ത്തപ്പെട്ടവനാകുന്നു. നിന്റെ തിരുനാമം സ്തുതിക്കപ്പെട്ടതും എന്നേക്കും സ്തുതികളാൽ പ്രബലപ്പെട്ടതുമാകുന്നു.

 

സ്തുതി നിനക്കു യോഗ്യമാകുന്നു. മഹത്ത്വം നിനക്കു യുക്തമാകുന്നു. സകലത്തിന്റെയും ദൈവവും, സത്യത്തിന്റെ പിതാവുമായവനേ! നിനക്കും, ഏകപുത്രനും, ജീവനുള്ള വിശുദ്ധറൂഹായ്ക്കും, ഇപ്പോഴും, എല്ലാ സമയത്തും എന്നേക്കും പുകഴ്ച ചേർച്ചയാകുന്നു. ആമ്മീൻ.

 

മോറാനേശൂമിശിഹാ നിന്റെ കരുണയുടെ വാതിൽ ഞങ്ങളുടെ മുഖങ്ങളിൽ നീ അടയ്ക്കരുതേ. കർത്താവേ! ഞങ്ങൾ പാപികളാകുന്നുവെന്ന് ഞങ്ങൾ ഏറ്റുപറയുന്നു. ഞങ്ങളോട് കരുണയുാകണമേ. കർത്താവേ! നിന്റെ മരണത്താൽ ഞങ്ങളുടെ മരണം മായപ്പെടുവാനായിട്ട് നിന്റെ സ്നേഹം നിന്റെ സ്ഥാനത്തു നിന്ന് ഞങ്ങളുടെ പക്കൽ

നിന്നെ ഇറക്കി. ഞങ്ങളോട് കരുണയുാകണമേ.

 

കൗമാ

 

ഹാശാ-യാൽ ഞങ്ങളെ രക്ഷി-ച്ചോൻ മ്ശിഹാ

കെക്കൊ-ിക്കർമ്മം കാരു-ണ്യം ചെയ്ക.                     (മൂന്നു പ്രാവശ്യം)

 

നാഥാ!തേ സ്തുതിയും ...   സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ ...   വിശ്വാസപ്രമാണം

 

(രാത്രി നമസ്കാരത്തോടുകൂടെത്തന്നെ പ്രഭാത നമസ്കാരവും ചൊല്ലുന്നെങ്കിൽ ഇവിടെ വിശ്വാസപ്രമാണം ചൊല്ലേതില്ല. യാമപ്രാർത്ഥനകൾ തുടർച്ചയായി ചൊല്ലുകയാണെങ്കിൽ പ്രാർത്ഥനയുടെ അവസാനം മാത്രം വിശ്വാസപ്രമാണം ചൊല്ലിയാൽ മതി. ഓരോ യാമപ്രാർത്ഥനയുടെയും അവസാനം വിശ്വാസപ്രമാണം ചൊല്ലേതില്ല.)

 

 

 

 

 

 

 

 

 

 

 

 

 

തിങ്കളാഴ്ച പ്രഭാതം

 

കൗമാ

ബ്രിക്മൂക്കോക്കോകണ്ട് ദഹലോപ്പെൻ

 

ഹാശാ-യാൽ ഞങ്ങളെ രക്ഷി-ച്ചോൻ മ്ശിഹാ

കെക്കൊ-ിക്കർമ്മം കാരു-ണ്യം ചെയ്ക.                               (മൂന്നു പ്രാവശ്യം)

 

നാഥാ!തേ സ്തുതിയും ...   സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ. ...

 

പ്രാരംഭ പ്രാർത്ഥന

 

ദൈവമേ! നിന്റെ കൃപപോലെ ... (പേജ് 2)

 

എനിയോനോ

(പാതകിപോൽ .... എന്ന പോലെ)

 

1.മന്നവരും-വിധിനാഥന്മാരും

തന്നെ-കൊല്ലാനാലോചിച്ചൊരു-            ദേവാ!ദയ ചെയ്തീടണമേ.

2.സഹജമതായ്-ക്ലേശമതില്ലായ്കേ

ഞങ്ങൾ-ക്കായ് ക്ലേശിച്ചോനേ!               ദേവാ!ദയ ചെയ്തീടണമേ.

3.യാതന തീ-ർത്തെങ്ങളെ രക്ഷിപ്പാൻ

സ്വയമെ-യാതനയേറ്റോനേ!                   ദേവാ!ദയ ചെയ്തീടണമേ.

4.വിധികർത്താ-വായ് വാഴുന്നേരം

വിധിയേ-റ്റാദാമിനെ വീാെരു                 ദേവാ!ദയ ചെയ്തീടണമേ.

5.വിധിയേേറ്റാൻ-ന്യായാധിപനാഥാ

ശിക്ഷി-ക്കരുതേ നിൻ വിധിയാൽ.          ബാറെക്മോർ. ശുബഹോ ... മെനഓലം ...

സ്വർഗ്ഗത്തിൽ-ശുദ്ധന്മാരൊപ്പം

ഞങ്ങൾ-ക്കേകണമേ മോദം.       ദേവാ! ദയചെയ്തീടണമേ. കുറിയേലായിസോൻ.

 

63-ാം സങ്കീർത്തനം

 

എന്റെ ദൈവമേ! നീ എന്റെ ദൈവമാകുന്നു; ഞാൻ നിനക്കായി കാത്തിരിക്കും.

 

ദാഹിച്ചും വരും വെള്ളത്തിനായി ആഗ്രഹിക്കുന്ന ഭൂമിപോലെ,എന്റെ ആത്മാവു നിന്നെക്കുറിച്ചു ദാഹിച്ചിരിക്കുന്നു. എന്റെ ജഡവും നിനക്കായി കാത്തിരിക്കുന്നു.

 

നിന്റെ ബലവും നിന്റെ ബഹുമാനവും കാണ്മാൻ ഇപ്രകാരം സത്യമായിട്ട് ഞാൻ നിന്നെ നോക്കി. എന്തെന്നാൽ നിന്റെ കരുണ ജീവനെക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും.

 

ഞാൻ ജീവനോടിരിക്കുമ്പോൾ ഇപ്രകാരം ഞാൻ നിന്നെ വാഴ്ത്തുകയും, നിന്റെ നാമത്തിൽ എന്റെ കെകൾ ഉയർത്തുകയും ചെയ്യും.

 

എന്റെ ആത്മാവ് കൊഴുപ്പും മേദസ്സുംകൊെന്നപോലെ പുഷ്ടിയാകും. എന്റെ വായ് സ്തുതിയുള്ള അധരങ്ങൾകൊണ്ട് നിന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യും.

 

 

 

എന്റെ കിടക്കമേൽ ഞാൻ നിന്നെ ഓർത്തു; രാത്രികാലങ്ങളിൽ ഞാൻ നിന്നെ ധ്യാനിക്കുകയും ചെയ്തു.

 

 

എന്തെന്നാൽ നീ എനിക്കു സഹായക്കാരനായിത്തീർന്നു. നിന്റെ ചിറകുകളുടെ നിഴലിൽ ഞാൻ മറയ്ക്കപ്പെടും.

 

എന്റെ ആത്മാവ് നിന്നെ പിന്തുടർന്നു; നിന്റെ വലതുകെ എന്നെ താങ്ങുകയും ചെയ്തു.

 

എന്റെ ആത്മാവിനെ നശിപ്പിപ്പാൻ അനേ്വഷിക്കുന്നവർ ഭൂമിയുടെ ആഴങ്ങളിലേക്കു പ്രവേശിക്കും.

 

അവർ വാളിന് ഏൽപ്പിക്കപ്പെടുകയും, കുറുനരികൾക്കു ഭക്ഷണമായിത്തീരുകയും ചെയ്യും; രാജാവ് ദൈവത്തിൽ സന്തോഷിക്കും.

 

അവനെക്കൊണ്ട് ആണയിടുന്ന ഏവനും പുകഴ്ചയുാകും; എന്തെന്നാൽ അസത്യം പറയുന്നവരുടെ വായ് അടയ്ക്കപ്പെടും.

ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു.

ബാറെക്മോർ. ശുബഹോ ... മെനഓലം ...

 

എനിയോനോ

(ദേവേശാ മ്ശിഹാ.......എന്ന പോലെ)

 

1.തൻകഷ്ടതയാൽ-കഷ്ടതയേലും

ഞങ്ങടെ മാനവവർഗത്തിൻ-കഷ്ടത തീർത്തോനാം മ്ശിഹാ

നിൻമുൻ-വ-ന്നേൻ കൃപ ചെയ്കെന്മേൽ.

 

2.കഷ്ടപ്പാടുകളും-മൃതിയും മൂലം; പങ്കിലമാമപഥത്തീന്നും

സഭയെ വീണ്ടോനാം നാഥാ  നിൻമുൻ ...

 

3.തൻ മുൻകുറിയാം-ഗ ൂഢോക്തികളും ദൃഷ്ടാന്തങ്ങള ുമുപമകളും

നിറവേറ്റാൻ വന്നോൻ മ്ശിഹാ…… നിൻമുൻ ..

 

4.മ്ശിഹായാം നാഥാ-ആദാമിനെയും മക്കളെയും രക്ഷിച്ചീടാൻ

കുരിശും പീഡയുമേറ്റോനേ……. നിൻമുൻ ..

 

5.പാടേറും മൃതിയാൽ-അപഥത്തീന്നും രക്ഷിച്ചതിനാൽ സർവ്വേശാ

സഭ നിന്നെ കീർത്തിക്കുന്നു….. നിൻമുൻ ..

 

ബാറെക്മോർ. ശുബഹോ ... മെനഓലം ...

6. മർത്യസ്നേഹത്താൽ-പാപവികാരത്തെ

നിഹനിച്ചോനാം രക്ഷകനേ!  നിൻ പീഡാനുഭവം സ്തുത്യം.   നിൻമുൻ ... 

കുറിയേലായിസോൻ.

 

19 -ാം  സങ്കീർത്തനം

 

ആകാശങ്ങൾ ദൈവത്തിന്‍റെ മഹത്ത്വത്തെ അറിയിക്കുന്നു. ആകാശത്തട്ട് അവന്റെ കെവേലയെ കാണിക്കുന്നു. പകൽ പകലിനു വാക്കിനെ ഉച്ചരിക്കുന്നു. രാത്രി രാത്രിക്ക് അറിവിനെ അറിയിക്കുകയും ചെയ്യുന്നു.

 

 

അവയുടെ ശബ്ദം കേൾക്കപ്പെടാത്ത ഭാഷയുമില്ല. വാക്കുകളുമില്ല. ഭൂമിയിൽ എല്ലായിടവും അവയുടെ അറിയിപ്പും ഭൂലോകത്തിന്റെ അതിർത്തികളോളം അവയുടെ വചനങ്ങളും പുറപ്പെട്ടിരിക്കുന്നു.

 

അവൻ അവയിൽ സൂര്യന്റെമേൽ അവന്റെ കൂടാരം അടിച്ചു. അത് തന്റെ മണവറയിൽനിന്ന് പുറപ്പെടുന്ന മണവാളൻ എന്നപോലെയാകുന്നു. പരാക്രമമുള്ളവൻ എന്നപോലെ തന്റെ വഴി ഓടുവാൻ സന്തോഷിക്കും.

 

ആകാശത്തിന്റെ അറ്റങ്ങളിൽനിന്ന് അതിന്റെ പുറപ്പാടും ആകാശത്തിന്റെ അറുതികളിന്മേൽ അതിന്റെ താങ്ങലും ആകുന്നു. അതിന്റെ ആവിയിൽനിന്ന് മറവായിരിക്കുന്നത് ഒന്നും ഇല്ല.

 

കർത്താവിന്റെ വേദപ്രമാണം കറയില്ലാത്തതും ആത്മാവിനെ തിരിക്കുന്നതും ആകുന്നു. കർത്താവിന്റെ സാക്ഷി വിശ്വാസയോഗ്യവും ശിശുക്കളെ ജ്ഞാനമുള്ളവരാക്കുന്നതും ആകുന്നു. കർത്താവിന്റെ പ്രമാണങ്ങൾ ചൊവ്വുള്ളവയും ഹൃദയത്തെ സന്തോഷിപ്പിക്കുന്നവയും ആകുന്നു. കർത്താവിന്റെ കൽപ്പന തിരഞ്ഞെടുക്കപ്പെട്ടതും കണ്ണുകളെ പ്രകാശിപ്പിക്കുന്നതും ആകുന്നു.

 

കർത്താവിനെക്കുറിച്ചുള്ള ഭയം വെടിപ്പുള്ളതും എന്നേക്കും നിലനിൽക്കുന്നതും ആകുന്നു. കർത്താവിന്റെ ന്യായവിധികൾ സത്യമായിട്ടുള്ളവയും സകലത്തിലും നീതിയായിട്ടുള്ളവയും ആകുന്നു. അവ സ്വർണ്ണത്തെക്കാളും നല്ല രത്നങ്ങളെക്കാളും ആഗ്രഹിക്കത്തക്കവയും തേനിനെക്കാളും തേൻകട്ടയെക്കാളും മാധുര്യമുള്ളവയും ആകുന്നു.

 

അത്രയുമല്ല തന്റെ ദാസൻ അവയാൽ സൂക്ഷിക്കപ്പെടും. അവൻ അവയെ ആചരിച്ചാൽ വളരെ പ്രതിഫലം കിട്ടും. പിഴകളെ തിരിച്ചറിയുന്നവൻ ആര്? രഹസ്യകാര്യങ്ങളിൽ എന്നെ കുറ്റമില്ലാത്തവനാക്കിത്തീർക്കണമേ.

 

ദുഷ്ടന്മാർ എന്നിൽ അധികാരപ്പെടാതിരിപ്പാനും, പാപങ്ങളിൽനിന്ന് ഞാൻ വെടിപ്പുള്ളവനായിരിപ്പാനുമായിട്ട്  അന്യായങ്ങളിൽ നിന്ന് നിന്റെ ദാസനെ തടയണമേ. എന്റെ സഹായക്കാരനും എന്റെ രക്ഷിതാവും ആയ കർത്താവേ എന്റെ വായിലെ വചനങ്ങൾ നിന്റെ ഇഷ്ടപ്രകാരവും എന്റെ ഹൃദയത്തിലെ ധ്യാനം നിന്റെ മുമ്പാകെയും ഇരിക്കണമേ. ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു.

ബാറെക്മോർ. ശുബഹോ ... മെനഓലം ...

 

എനിയോനോ

(നുഹറോദ്മെൻനുഹറോ ... എന്ന രീതി)

 

1.രക്ഷ-കനാം നാഥൻ

ശാന്ത്യാ മൗനം പാലിക്കെ

ശാപം-പൂാേർ കൊലചെയ്വാൻ

കൂട്ടം കൂടിയതാശ്ചര്യം!

വരുവിൻ ജാതികളേ-അവനെ നമിക്കാം സാഷ്ടാംഗം.

 

2.മണവാളൻതന്നെ

കൊന്നാൾ സെ്വരിണി മണവാട്ടി

പാരം സൽക്രിയ ചെയ്തോനെ

ന്യായവിധിക്കായേൽപ്പിച്ചാൾ. വരുവിൻ ജാതികളേ-അവനെ നമിക്കാം സാഷ്ടാംഗം.

 

 

 

3. കൊലപാതകി യൂദാ-

പണമോഹത്താൽ നിർമ്മലനെ

ഏൽപ്പി-ച്ചീടാമെന്നേവം

ഗൂഢമുടമ്പടിയുാക്കി.           വരുവിൻ ജാതികളേ-അവനെ നമിക്കാം സാഷ്ടാംഗം.

 

 

4.സൃഷ്ടിഗണാധീശൻ

പാപം ചെയ്തോരാദത്തി-

ന്നേദൻ-വീും നൽകാനായ്

മനസാ പാടേൽപ്പാൻ വന്നാൻ. വരുവിൻ ജാതികളേ-അവനെ നമിക്കാം സാഷ്ടാംഗം.

 ബാറെക്മോർ. ശുബഹോ ... മെനഓലം ...

5.രോഗം ബാധിച്ചോർ-

ക്കാശ്വാസകനാം രക്ഷകനെ

ക്രൂശിന്മേൽ തൂക്കിക്കൊല്ലാൻ

വെദിക പ്രീശന്മാർ ചേർന്നു.    വരുവിൻ ജാതികളേ-അവനെ നമിക്കാം സാഷ്ടാംഗം.

കുറിയേലായിസോൻ.

 

എശായാ 42 : 10-13

 

കർത്താവിന് ഒരു പുതിയ പാട്ടും അവന്റെ സ്തുതിയെ ഭൂമിയുടെ അതിർത്തികളിൽനിന്ന് പാടുവിൻ. സമുദ്രത്തിലേക്ക് ഇറങ്ങിപ്പോകുന്നവരും അതിലുള്ള സകലവും ദ്വീപുകളും അവയിൽ കുടിയിരിക്കുന്നവരുമേ കർത്താവിനു പാടുവിൻ. 

 

വനവും അതിലെ ഗ്രാമങ്ങളും സന്തോഷിക്കട്ടെ. കാദോർ മേച്ചിൽ സ്ഥലങ്ങളായിരിക്കട്ടെ. പാറകളിൽ കുടിയിരിക്കുന്നവർ സ്തുതിക്കട്ടെ. അവർ പർവതങ്ങളുടെ മുകളിൽനിന്ന് ആർത്തുകൊള്ളട്ടെ. കർത്താവിനു മഹത്ത്വം കൊടുക്കുകയും അവന്റെ സ്തുതികളെ ദ്വീപുകളിൽ അറിയിക്കുകയും ചെയ്യട്ടെ.

 

കർത്താവ് പരാക്രമി എന്നപോലെ പുറപ്പെടും. അവൻ യോദ്ധാവ് എന്നപോലെ വാശിയെ ജ്വലിപ്പിക്കും. അവൻ ആർത്തു പ്രബലപ്പെട്ട് തന്റെ ശത്രുക്കളെ സംഹരിക്കും.

 

ആകാശങ്ങളേ മേലിൽനിന്ന് ആനന്ദിപ്പിൻ. മേഘങ്ങൾ നീതിയെ തളിക്കട്ടെ. ഭൂമി തുറക്കപ്പെടട്ടെ. രക്ഷ വർദ്ധിക്കട്ടെ. നീതി ഒന്നിച്ചു മുളയ്ക്കുമാറാകട്ടെ. ഇവയെ സൃഷ്ടിച്ച കർത്താവ് ഞാനാകുന്നു. ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു.

ബാറെക്മോർ. ശുബഹോ ... മെനഓലം ...

 

എനിയോനോ

(ഗഹ്വരഭവനാം മന്നവനെ ... എന്ന പോലെ)

 

1. ആത്മീയമതാം-മണവറയിൽ നൂ-തനജീവൻ നൽകീടാൻ

നിൻകൃപ നിന്നെ യാതനതൻ-സ്ഥാനത്തേക്കാ-കർഷിച്ചു.

ദേവേശാ - നാഥാ നീ-ധന്യൻ.

2.നിന്നോടൊപ്പം-ഞങ്ങളഹോ-പീഡകൾ കെക്കൊീടുകയാൽ

ഉത്ഥാനാമോദം നൽകി-പിതൃസന്നിധിയിൽ സാക്ഷിക്ക. ദേവേശാ - നാഥാ നീ-ധന്യൻ 

 

3.വിധിപതിമാർതൻ-വിധിപതിയാം-നിന്നെ മൃതിയാൽ ശിക്ഷിപ്പാൻ

ചതിയൊടു പര്യാലോചിച്ചു- കുടിലന്മാരാചാര്യന്മാർ ദേവേശാ - നാഥാ നീ-ധന്യൻ 

 

4.നിൻ മൃതിദുർഗ്ഗം-ഞങ്ങളെയാ-ദോഷിയിൽ നിന്നും കാക്കട്ടെ

നിന്റെ മുഖത്തേറ്റൊരു തുപ്പൽ-ഞങ്ങടെ രക്ഷാപാനീയം. ദേവേശാ - നാഥാ നീ-ധന്യൻ

 

ബാറെക്മോർ. ശുബഹോ ... മെനഓലം ...

 

5.സ്നേഹമെഴും-ശുശ്രൂഷകളെ-നാഥാ കെക്കൊീടണമേ

ഇപ്രാർത്ഥനയിൽ പ്രീതിപ്പെ-ട്ടെന്നും കൃപചെയ്തീടേണം  ദേവേശാ - നാഥാ നീ-ധന്യൻ

 

2-ാം സങ്കീർത്തനം

 

ജാതികൾ കലഹിച്ചതും, ജനങ്ങൾ വ്യർത്ഥചിന്ത ചെയ്തതും എന്തിന്?

 

(ബ്ഹോനോയൗമോ ... എന്ന രീതി)

 

1.ഇന്നാൾ ശാപം-പൂണ്ടോർ ഗൂഢം കൂട്ടംകൂടിച്ചതിവയ്യോ

കുറ്റംചെയ്യാ-ത്തോനെതിരെ-ആലോചിച്ചു         കുറിയേ ...

 

അവർ കർത്താവിനും തന്റെ അഭിഷിക്തനുമെതിരായി ആലോചിച്ചു.

 

2.ഇന്നാളാ നേർ-കെട്ടൊരു കൂട്ടം പെശൂന്യ-ത്താൽ ചതിയോടെ

മർമ്മങ്ങളെ-അറിയുന്നോനെ-കൊല്ലാനാർത്തു.കുറിയേലായിസോൻ

 

അവൻ അവരുടെ അമിവള്ളിമുറിച്ച് ,അവരുടെ നുകം നമ്മിൽനിന്ന് നീക്കും.

 

3.ഇന്നാൾ ജീവ-പ്രദനാം നാഥൻ വീഥിയിലൂ-ടെ സഞ്ചാരം

ചെയ്വതു കപ്പോഴേറ്റം-കിടിലം കൊാർ.കുറിയേലായിസോൻ

 

സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കും, കർത്താവ് അവരെ നിന്ദിക്കും.

 

4.ഇന്നാൾ സത്യപു-േരാഹിതനാകും ഈശോ തൻ-വധ ശിക്ഷയ്ക്കായ്

പാരം രക്തപ്പകയുള്ളോ-രാലോചിച്ചു. കുറിയേ ...

 

അവന്റെ കോപത്തിൽ അവർക്കെതിരേ അവൻ സംസാരിക്കും; അവന്റെ ക്രാധത്തിൽ അവരെ നശിപ്പിക്കും.

 

5.ഇന്നാൾ ബലിയാകാനാചാര്യൻ താതൻ തൻ തിരുവുള്ളത്താൽ

തന്നെത്താൻ വന്നേൽപ്പിച്ചാൻ ദു-ഷ്ടന്മാർക്കായ്.കുറിയേലായിസോൻ

 

എന്റെ നിയമത്തെപ്പറ്റി വിവരിപ്പാൻ എന്റെ സീയോനിൽ എന്റെ രാജാവിനെ ഞാൻ നിയമിച്ചു.                                   ബാറെക്മോർ. ശുബഹോ ... മെനഓലം ...

 

6.ഇന്നാൾ തെരുവിൽ-സത്യമതാകും കുഞ്ഞാടിനെ-യാ ചെന്നായ്ക്കൾ

കിട്ടവനെ-കൊല ചെയ്വാൻ പല്ലു കടിച്ചു. ആമ്മീൻ.

 

113-ാം  സങ്കീർത്തനം

 

പ്രകാശത്തിന്റെ സ്രഷ്ടാവിന് സ്തുതി. കർത്താവിന്റെ ഭൃത്യൻമാരേ! സ്തുതി പാടുവിൻ. കർത്താവിന്റെ നാമത്തെ സ്തുതിപ്പിൻ. 

 

കർത്താവിന്റെ നാമം ആദിമുതൽ എന്നേക്കും വാഴ്ത്തപ്പെട്ടതാകുന്നു.

 

സൂര്യന്റെ ഉദയം മുതൽ അതിന്റെ അസ്തമനം വരെയും കർത്താവിന്റെ നാമം വലിയതാകുന്നു.

 

കർത്താവ് സകല ജാതികൾക്കും മേൽ ഉന്നതനും തന്റെ മഹത്വം ആകാശങ്ങൾക്കു മീതെയുമാകുന്നു.

 

ഉയരത്തിൽ വസിക്കുകയും ആഴത്തിൽ നോക്കുകയും ചെയ്യുന്ന നമ്മുടെ ദൈവമായ കർത്താവിനോടു സദൃശ്യൻ ആകാശത്തിലും ഭൂമിയിലും ആരുള്ളു?

 

അവൻ എളിയവനെ ജനത്തിന്റെ പ്രഭുക്കൻമാരോടുകൂടെ ഇരുത്തേതിന് കുപ്പയിൽനിന്ന് ഉയർത്തുന്നു. അവൻ മച്ചിയായവളെ മക്കളുടെ സന്തോഷമുള്ള മാതാവായി ഭവനത്തിൽ വസിക്കുമാറാക്കുകയും ചെയ്യുന്നു.

 

ആകാശത്തിൽനിന്ന് കർത്താവിനെ സ്തുതിപ്പിൻ ... (പേജ് 40)

സ്തൗമെൻകാലോസ് കുറിയേലായിസോൻ

 

പ്രുമിയോൻ

കോലോ

 

1.നമ്മുടെ രക്ഷകന്റെ കഷ്ടാനുഭവ ദിവസം ഇതാ സമീപിച്ചിരിക്കുന്നു. താൻ തന്റെ ശ്ലീഹന്മാരോട് "മനുഷ്യപുത്രൻ ഊര്‍ശ്ലേമിലേക്കു പ്രവേശിപ്പാനും മനുഷ്യരാൽ വിധിക്കപ്പെടാനുമിരിക്കുന്നു' എന്നരുളിച്ചെയ്തു. നമ്മുടെ രോഗങ്ങളെ വഹിക്കുകയും നമുക്കുവേണ്ടി  കഷ്ടതകൾ സഹിക്കുകയും ചെയ്തവൻ വാഴ്ത്തപ്പെട്ടവനാകുന്നു.

                                                              ബാറെക്മോർ - ശുബഹോ – മെനഓലം

 

2. ദീർഘദർശിയായ മോശ എല്ലാവിധ അടയാളങ്ങളാലും ശക്തിയാലും മെസ്രമിൽനിന്ന് പുറപ്പെടുവിച്ച മുന്തിരിവള്ളി നട്ട് അതിനായി വേല ചെയ്തു. അതിന്റെ ഉടമസ്ഥൻ അതിൽനിന്ന് വീഞ്ഞ് ആരാഞ്ഞു. എന്നാൽ അത് പുളിവീഞ്ഞ് പിഴിഞ്ഞ് അവനു നൽകി. അതിനെ ഉന്മൂലനംചെയ്ത് ചിതറിച്ചു മറിച്ചിടുകയും സഭയെ തനിക്കായി നട്ടുാക്കുകയും

ചെയ്തവൻ വാഴ്ത്തപ്പെട്ടവനാകുന്നു. അവളോ തന്നെ വന്ദിക്കുന്നു.

 

വീണ്ടും  കോലോ

(കൂക്കോയോ)

 

1.മൂശാനിബിയാൽ മിസറേമിൽ രാവിൽ-ചിത്രിതമാം

ദൈവത്തിൻ കുഞ്ഞാടിന്റെ പെസഹാ ആസന്നം

തൻരക്തത്താൽ-മനുജരെ വീിടുവാൻ

വന്നിടുവോനെ-എതിരേൽപ്പാൻ വരുവിൻ

പീഡാമരണോത്ഥാനങ്ങൾ ചേലോ-ടോർത്തീടാൻ

പ്രിയതമയാം സഭയോടാജ്ഞാപിച്ചോൻ-ധന്യൻ താൻ    ഹാലേലുയ്യാ ഉ-ഹാലേലുയ്യാ.

ബാറെക്മോർ. ശുബഹോ ... മെനഓലം ...

 

2.വത്സലരേ വരുവിൻ ദൈവാത്മജനെ-കീർത്തിപ്പാൻ

നമ്മെ വിളിച്ചാൻ പിതൃഭവനേ സന്തോ-ഷിച്ചീടാൻ

അവനോടൊപ്പം-മഹിമാവർജ്ജിപ്പാൻ

സ്നേഹത്താലെ-യാതനയേറ്റീടാം.

ദീപ്തി പരത്തും ദീപങ്ങൾ പേറി-പോയീടാം

ശക്തിയണിഞ്ഞീടാം രക്ഷാസന്തോ-ഷം നേടാൻ

 

ഹാലേലുയ്യാ- സ്തോത്രം പാടീടാം.

 

 

 

ബോത്തേദ് ഹാശോ

 

ഞങ്ങൾക്കായ് നീ-ഏറ്റൊരു പീഡാ

താഴ്ചകളേറ്റം-ധന്യം നാഥാ!

1.സ്വർഗ്ഗം കെവി-ട്ടേകൻ പുത്രൻ

നമ്മൾക്കായ്വ-ന്നേറ്റാൻ ഭാരം

 

ലോകർക്കായി-ക്ലേശം പൂണ്ടാന്‍

ക്രൂശേൽപ്പിച്ചോ-രവനെ പാരം

മേന്മേൽ നിന്ദി-ച്ചാക്ഷേപിച്ചു

2.ഗോഗുൽത്തായാം-ലക്ഷ്യസ്ഥാനേ

സേനാപതിപോൽ-തൻഹാശായ്ക്കായ്

ആട്ടിൻകൂട്ട-ത്തെ ചേർത്താൻ താൻ

ആ വൃന്ദത്തിൻ ദാഹം തീർക്കാൻ

തൻ രക്തത്തിനു-മാത്രം സാദ്ധ്യം.

3.തൻയാതനയെ വർണ്ണിച്ചീടാൻ

പുത്രസ്കീപ്പാ-തരുവായ്ത്തീർന്നു

ജീവൻ തിങ്ങും-കായ്കൾ നേടി

വ്യഥ തീാത്തോൻ-വ്യഥയേറ്റതിനാൽ

സഭയത്യന്തം-സന്തോഷിക്കും.

നിൻവിധി ചെയ്തോർ-വിധിയേൽക്കുമ്പോൾ

വിധി ചെയ്യരുതേ-ഞങ്ങളെയീശാ. മൊറിയോ ...

 

മാർ അപ്രമിന്റെ ബോവൂസാ

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപചെയ്ക

നിൻഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യ.                   ദേവാ! ...

 

1.ദൈവമിറങ്ങി താഴ്ചയിലേ-

ക്കാദാമ്യരെ സംരക്ഷിപ്പാൻ          

കുറ്റം ചാർത്താനുത്സുകരായ്

ശാപം കിട്ടിയ യൂദന്മാർ

അമ്പേ ദുഷ്ടജനക്കൂട്ടം

വൻചതി ചെയ്യാൻ ചിന്തിച്ചു.                  ദേവാ! ...

 

2.സാത്താൻ കയറി പരീശരിലും

സാദൂക്യന്മാരിലുമപ്പോൾ

പാപവിഹീന നിണം ചിന്താൻ

വഞ്ചക ഘാതക ജനമാഞ്ഞു

കളവിൻ സാക്ഷികളെ നിർത്തി

പഴിചാരാൻ വിധിഗേഹത്തിൽ.                ദേവാ! ...

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

നിൻഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യ.                    ദേവാ! ...

 

 

 

 

വായനകൾ

ഉൽപ്പത്തി പുസ്തകം 3: 1-21

ന്യായാധിപന്മാർ 11 : 30-40

ഏശായാ 28 : 5-13

അപ്പോ. പ്രവൃത്തികൾ 25 : 6-12

എബ്രായർ 1 : 6-2:4

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

ഹാ-ഹാ-കയ്പ്പേറിയതാണവരുടെ മുന്തിരിയിൻകായ്

ആ മുന്തിരിയിൻ കുലകൾക്കും കയ്പ്പേറും. ഹാ-

 

വി. മത്തായി 21:23-32, 17:10-18

 

കർത്താവിനെ സ്തോത്രം ചെയ്യുന്നതും ഉന്നതമായ തന്റെ തിരുനാമത്തിനു പാടുന്നതും പ്രഭാതത്തിൽ തന്റെ കൃപയും രാത്രികാലങ്ങളിൽ തന്റെ വിശ്വാസവും അറിയിക്കുന്നതും എത്രയോ നല്ലതാകുന്നു. കർത്താവേ! പ്രഭാതത്തിൽ എന്റെ ശബ്ദം നീ കേൾക്കണമേ. പ്രഭാതത്തിൽ ഞാൻ ഒരുങ്ങി നിനക്കു കാണപ്പെടുമാറാകണമേ. കർത്താവേ! നിന്റെ ജനത്തോടു കരുണ ചെയ്യണമേ. കർത്താവേ ഞങ്ങളെല്ലാവരുടെയും പാപങ്ങൾ പരിഹരിച്ചു ക്ഷമിക്കണമേ. പരിശുദ്ധനായുള്ളോവേ, നിന്റെ വലതുകെ ഞങ്ങളുടെമേൽ ആവസിപ്പിച്ച് നിന്റെ തിരുനാമം നിമിത്തം ഞങ്ങളുടെ പാപരോഗത്തെ സൗഖ്യമാക്കണമേ. ആമ്മീൻ.

കൗമാ

 

ഹാശാ-യാൽ ഞങ്ങളെ രക്ഷി-ച്ചോൻ മശിഹാ

കെക്കൊ-ിക്കർമ്മം കാരു-ണ്യം ചെയ്ക.   (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ... സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ ...

 

തിങ്കൾ മൂന്നാംമണി

കൗമാ

 

ഹാശാ-യാൽ ഞങ്ങളെ രക്ഷി-ച്ചോൻ മ്ശിഹാ

കെക്കൊ-ിക്കർമ്മം കാരു-ണ്യം ചെയ്ക   (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ...  സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ ...

 

ദൈവമേ! നിന്റെ കൃപ പോലെ ...  (പേജ് 2)

 

എനിയോനോ

(പാതകി പോൽ ..............എന്ന രീതി)

 

1.പീഡകളാൽ-ലോകരെ രക്ഷിപ്പാൻ

ഞങ്ങൾ-ക്കായ് ബലിയായ്ത്തീർന്നൊരു  ദേവാ! ദയ ചെയ്തീടണമേ.

 

2. തൻവടിവിൽ-കനിവൊടു നിർമ്മിച്ച്

കുരിശാൽ-ഞങ്ങളെ രക്ഷിച്ചൊരു           ദേവാ! ദയ ചെയ്തീടണമേ.

 

3. ഞങ്ങൾക്കായ്-ഭൂവിലിറങ്ങിയഹോ

ഞങ്ങൾ-തൻ ദാസ്യം തീർത്തൊരു          ദേവാ! ദയ ചെയ്തീടണമേ.

 

4. സർവവ്വജ്ഞാ-നിൻമൃതി വൃത്താന്തം

ശിഷ്യന്മാർക്കായ് വെളിവാക്കിയ             ദേവാ! ദയ ചെയ്തീടണമേ.

 

5.ഞാനിരുളി-ന്നടിപെട്ടീടാത്ത

വെളിവാ-ണെന്നരുളിച്ചെയ്തൊരു           ദേവാ! ദയ ചെയ്തീടണമേ.

ബാറെക്മോർ. ശുബഹോ ... മെനഓലം ...

6.ഉടയോനേ!-കടമെല്ലാം പോക്കി

നൽകുക-യോഗ്യത നിൻസ്തുതി പാടാൻ ദേവാ! ദയ ചെയ്തീടണമേ.

 

സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

കോലോ

 

1.നമുക്കുവേണ്ടി  സ്വയം താഴ്ത്തിയ മശിഹാരാജാവിനെ ഇന്നേ ദിവസം നാം സ്തോത്രം ചെയ്തു വന്ദിക്കണം. നമ്മെ കൊല്ലുന്ന മരണത്തെ താൻ കൊല്ലുകയും സഹദേന്മാർ കിരീടം പ്രാപിക്കുമ്പോൾ, പറുദീസയിലേക്കു നമ്മെ തിരികെ ചേർപ്പാൻ കുരിശിലെ കഷ്ടതകൾ സഹിക്കുകയും ചെയ്തു.     ബാറെക്മോർ. ശുബഹോ ... മെനഓലം ...

 

2.പറുദീസായിലേക്കു നമ്മെ പ്രവേശിപ്പിക്കുവാൻ നമുക്കുവേി താണിറങ്ങിയ ജയാളിയായ നമ്മുടെ രാജാവിനെ ഇന്നേദിവസം നാം സ്തോത്രം ചെയ്ത് മഹത്ത്വപ്പെടുത്തണം. നമ്മുടെ ബഹുമതിയും തന്റെ സ്നേഹിതന്മാർക്കായി വാഗ്ദത്തം ചെയ്തിരിക്കുന്ന ജീവനും നമുക്കു തിരികെത്തരുവാനായി മത്സരികളിൽനിന്ന് താൻ പരിഹാസം ഏറ്റു.

വീണ്ടും  കോലോ

 

1.സകലത്തിനും ജ്ഞാനം നൽകുന്നവൻ ഭോഷന്മാരും കഠിനതയിൽ ജീവിച്ചവരുമായവരുടെ അടുക്കൽ സ്നേഹത്തോടെ വന്നു. അവരെ സമ്പന്നരാക്കുവാൻ അവന് അവസരം നൽകാതെ വിവേകത്തിന്റെ ഭണ്ധാരമായവനെ വിവേകശൂന്യരായി അവർ പീഡിപ്പിച്ചു. തന്റെ താഴ്മയ്ക്കു സ്തുതി.

ബാറെക്മോർ - ശുബഹോ - മെനഓലം

2.അടി കൊള്ളുന്നവൻ സഹിക്കണമെന്നും, കഷ്ടപ്പെടുന്നവൻ പിറുപിറുക്കരുതെന്നും നമ്മെ താഴ്മപ്പെടുത്തുന്നതിന് ഉപദേശിപ്പാനും, തന്റെ റൂഹായിൽ അപ്രകാരം ചെയ്ത് നമ്മെ പഠിപ്പിപ്പാനും തിരുമനസ്സായ രാജപുത്രൻ മനുഷ്യത്വത്തെ പൂർണ്ണമാക്കുകയായിരുന്നു. തന്നെ അയച്ചവനു സ്തുതി.

 

ബോത്തേദ് ഹാശോ

 

ഞങ്ങൾക്കായ് നീ-ഏറ്റൊരു പീഡാ

താഴ്ചകളേറ്റം-ധന്യം നാഥാ!

 

1.അവനെ കൊല്ലാൻ-വട്ടം കൂട്ടി

രക്തത്തിന്നായ്-ദാഹിക്കുന്നോർ

ലോകത്തിന്റെ-തേജസ്സാകും

ജീവൻ കുരിശിൽ-നിഹനിച്ചീടാൻ

കെണിവയ്ക്കുകയാ-യിരുളിൻ മക്കൾ

 

2.ജ്വാലയ്ക്കെതിരെ-താളടി പോലെ

ആഴിക്കെതിരെ-പൂഴികണക്കെ

തൻ പാനീയ-ത്താൽ ലോകത്തിൻ

 

ദാഹംതീർത്തോ-നെതിരായ് ഗൂഢം

സപ്രന്മാരോ-ആലോചിച്ചു

 

3.കുറ്റമശേഷം-ചെയ്യാത്തോനെ

വിസ്താരത്താൽ-ശിക്ഷിച്ചീടാൻ

ആചാര്യന്മാർ-വട്ടംകൂട്ടി

സൗഖ്യപ്രദനെ-ക്കുരിശിച്ചീടാൻ

തരുവായൂദർ-സജ്ജമതാക്കി

നിൻവിധി ചെയ്തോർ-വിധിയേൽക്കുമ്പോൾ

 

വിധിചെയ്യരുതേ-ഞങ്ങളെയീശാ.                     മൊറിയോ റാഹേം ...

 

മാർ അപ്രമിന്റെ ബോവൂസാ

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

നിൻഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യ                    ദേവാ! ...

 

1.സ്രഷ്ടാവിൻ കൽപ്പന ലംഘി-

ച്ചാദാം കുറ്റം ചെയ്യുകയാൽ

പകരം മാലാഖാനാഥൻ

വിധിയേൽപ്പൂ ദുഷ്ടന്മാരാൽ                  ദേവാ! ...

2.യാതനയാൽ മഹിമാവേറും

ജേതാവേ, നീ അതിധന്യൻ

പ്രഷക താതൻ സ്തുത്യർഹൻ

പാവന റൂഹാ സ്തോത്രാർഹൻ               ദേവാ! ...

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

നിൻഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യ                     ദേവാ! ...

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

ഹാ-ഹാ-ഭൂനാഥനുമധിപതികളുമെഴുന്നേറ്റു

ദൈവത്തിനുമഭിഷിക്തനുമെതിരായ് ചിന്തിച്ചു. ഹാ-

 

വി. മത്തായി 19: 1-12, വി. ലൂക്കോസ് 9: 43-45

കൗമാ

 

ഹാശാ-യാൽ ഞങ്ങളെ രക്ഷി-ച്ചോൻ മശിഹാ

കെക്കൊ-ിക്കർമ്മം കാരു-ണ്യം ചെയ്ക.            (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ... സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

 

 

 

 

കൗമാ

ബ്രിക്മൂക്കോക്കോകണ്ട് ദഹലോപ്പെൻ

 

ഹാശാ-യാൽ ഞങ്ങളെ രക്ഷി-ച്ചോൻ മശിഹാ

കെക്കൊ-ിക്കർമ്മം കാരു-ണ്യം ചെയ്ക.   

 

നാഥാ! തേ സ്തുതിയും ...  സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

ദൈവമേ നിന്റെ കൃപ പോലെ ... (പേജ് 2)

 

എനിയോനോ

(പ്രതിവാദത്താൽ യൂദന്മാർ.......എന്ന പോലെ)

 

1.കനി ചോദിപ്പാൻ വന്നോനാം

തോട്ടക്കാരനെ വേലക്കാർ

കൊല ചെയ്വാനാലോ-ചി-ച്ചു.

 

2.മാമക വത്സല തനയൻ തൻ

നല്ല നിലത്തെ തോട്ടത്തിൽ

മുന്തിരി വന്യ ഫലം-നൽ-കി.

 

3.നിബിയന്മാരുടെ മധുമൊഴികൾ

പാനം ചെയ്തൊരു തോട്ടമഹോ

തൻ യജമാനനു കയ്-പ്പേ-കി.

 

4.ആശ്വാസത്തിൻ ലക്ഷ്യത്തിൽ

ഞങ്ങളണഞ്ഞതിനാൽ നാഥാ

പാപവിമോചനമേ-കേ-ണം.

 

5.പാപികൾ ഗൂഢാലോചനയാൽ

ഏതും കൂസാതുടയോന്

കുരിശുമരം തയ്യാ-റാ-ക്കി.   ബാറെക്മോർ. ശുബഹോ ... മെനഓലം ...

 

6.സപ്രന്മാരും വെദികരും

കാവൽക്കാരും യേശുവിനെ

ക്രൂശിക്കണമെന്നാർപ്പിട്ടു.   സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

കോലോ

 

1.എന്റെ സഹോദരന്മാരേ, വരുവിൻ, രക്ഷകന്റെ കഷ്ടാനുഭവത്തിൽ നാമെല്ലാവരും കഷ്ടത ധരിക്കുകയും നെടുവീർപ്പോടെ അട്ടഹസിച്ചു പറയുകയും ചെയ്യണം. കർത്താവേ ഞങ്ങൾക്കുവേിയുള്ള നിന്റെ കഷ്ടാനുഭവത്താൽ ഞങ്ങളുടെ കഷ്ടതകളെ ശമിപ്പിക്കുകയും ഞങ്ങളുടെ കടങ്ങൾ ക്ഷമിക്കുകയും ചെയ്യണമേ.    ബാറെക്മോർ - ശുബഹോ – മെനഓലം

 

2.വിശ്വാസമുള്ള സഭ അട്ടഹസിച്ചു പറയുന്നതെന്തെന്നാൽ കർത്താവേ നിന്റെ കഷ്ടാനുഭവത്താൽ ഞാൻ രക്ഷിക്കപ്പെട്ടിരിക്കുന്നു. എന്റെ മക്കൾ നിന്റെ ശരീരത്തിൽ ഇമ്പപ്പെടുകയും തിരുരക്തത്താൽ ആനന്ദിക്കുകയും അവർക്കുവേി കഷ്ടതകൾക്കായി താണിറങ്ങിയ നിനക്ക് പുതിയ സ്തുതി കരേറ്റുകയും ചെയ്യുന്നു. മൊറിയോ റാഹേം ...

 

വീണ്ടും കോലോ

 

3.ദാസനായിത്തീരുകയും ദാസന്മാരെ വലിപ്പപ്പെടുത്തുന്നതിനായി താഴ്മയ്ക്കെഴുന്നള്ളുകയും അക്രമികളിൽനിന്ന് ചെകിട്ടത്തടിയേൽക്കുകയും ചെയ്ത ഒരു രാജാവിനെ കവൻ ആരുള്ളു? അവർ കർത്താവിനെ കോപിപ്പിച്ചിട്ടും താൻ കോപിച്ചില്ല. ദാസന്മാരെ ശാപത്തിൽനിന്ന് കരുണയോടെ രക്ഷിപ്പാൻ ഇവയെല്ലാം സഹിച്ച നിനക്കു സ്തുതി.       ബാറെക്മോർ. ശുബഹോ ... മെനഓലം ...

 

4.കുറ്റമില്ലാത്തവനെ അവർ കുറ്റപ്പെടുത്തി. ദാനം ചെയ്യുന്നവനെ അവർ നിരസിച്ചു. സ്രഷ്ടാവിനെ അവർ നിന്ദിച്ചു. ദയവാനെ അവർ പരിഹസിച്ചു. ഇമ്പമുള്ളവനെ അവർ 

ഞെരുക്കി. പ്രകാശത്തെ അവർ ആക്ഷേപിച്ചു. എങ്കിലും അവ മൂലം അവൻ പരാജിതനായില്ല. എന്തെന്നാൽ ലോകത്തെ അവൻ ജയിച്ചിരിക്കുന്നു. അക്രമികളിൽനിന്ന് ഇവയെല്ലാം സഹിച്ച തനിക്കു സ്തുതി.

 

ബോത്തേദ്ഹാശോ

ഞങ്ങൾക്കായ് നീ ഏറ്റൊരു പീഡാ

താഴ്ചകളേറ്റം ധന്യം നാഥാ!

 

1.നാഥാ! നിന്നുടെ-രൂപമതാകും

മണ്ണിൻ പൊടിയാ-യിടുമാദത്തെ

പൂർവ്വസ്ഥാന-ത്തേറ്റീടാനായ്

പകരം പാരം-യാതനയേൽപ്പാൻ

പ്രരിപ്പിച്ചു-നിൻകൃപ നിന്നെ.

 

2.വീണോനാമാ-ദാമിൻ രക്ഷയ്-

ക്കുയരത്തീന്നും-നീ താണെത്തി

സ്നേഹം നിന്നെ-പ്രരിപ്പിച്ചു

ആദാം സ്വാത-ന്ത്ര്യം നേടീടാൻ

മനസ്സാ ക്ലേശം-നീ കെക്കൊണ്ടു.

 

3.ഈ  ഞങ്ങൾ തൻ രക്ഷയ്ക്കായി

വ്യഥയും കുരിശും-ഭരമേറ്റോനേ!

എല്ലാറ്റിന്നും-നല്ലോനീശാ

സ്തോത്രം തിരുനാ-മത്തിന്നും നിൻ

പ്രഷകതാത-ന്നും റൂഹായ്ക്കും.

 

നിൻവി-ധി ചെയ്തോർ വിധിയേ-ൽക്കുമ്പോൾ

വിധി ചെയ്യരുതേ-ഞങ്ങളെയീശാ . മൊറിയോ റാഹേം ...

 

മാർ ബാലായിയുടെ ബോവൂസാ

 

ഞങ്ങളെ ഹാശായാൽ-രക്ഷിച്ചോൻ മശിഹാ

കെണ്ടിക്കൊിക്കർമ്മം കാരുണ്യം ചെയ്ക.

 

1.ഞങ്ങളെ രക്ഷിപ്പാൻ-യാതനയേറ്റോനേ

യോഗ്യതയേറും നിൻ-പ്രതിരൂപത്തിന്നായ്

തുപ്പലതേറ്റോനാം-സർവ്വേശാ നാഥാ

വിസ്മയനീയം താൻ-നിൻ വലുതാം താഴ്മ.

 

 

 

2.അബറാഹാം താതൻ പുഷ്ടിയെഴും ഭൂവിൽ

മുന്തിരിതൻ തോട്ടം കൃഷി ചെയ്തുാക്കി

മുറപോലത്തോട്ടം-സൽഫലമാർന്നില്ല

 

പകരം നാഥന്നായ്-വന്യഫലം നൽകി.

വിണ്ണവർതൻ നാഥാ-മൺമയരാശയുമേ

കെക്കൊിക്കർമ്മം-കാരുണ്യം ചെയ്ക.

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

ഹാ-ഹാ-ഭൂനാഥനുമധിപതികളുമെഴുന്നേറ്റു

ദൈവത്തിനുമഭിഷിക്തനുമെതിരായ് ചിന്തിച്ചു. 

 

വി. മത്തായി 23: 13-39

കൗമാ

 

ഹാശാ-യാൽ ഞങ്ങളെ രക്ഷി-ച്ചോൻ മശിഹാ

കെക്കൊ-ിക്കർമ്മം കാരു-ണ്യം ചെയ്ക. (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ... സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

 

തിങ്കളാഴ്ച ഒമ്പതാംമണി

കൗമാ

ബ്രിക്മൂക്കോക്കോകണ്ട് ദഹലോപ്പെൻ

 

ഹാശാ-യാൽ ഞങ്ങളെ രക്ഷി-ച്ചോൻ മശിഹാ

കെക്കൊ-ിക്കർമ്മം കാരു-ണ്യം ചെയ്ക        (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ...  സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ ...

 

ദൈവമേ! നിന്റെ കൃപ പോലെ ... (പേജ് 2)

 

എനിയോനോ

(ഹൗ ദഹവൊ ബുഖറൊ ... എന്ന രീതി)

 

1.പാതകിപോൽ ഞങ്ങടെ രക്ഷയ്ക്കായ്

ന്യായ-സ്ഥാനം പ്രാപിതനേ-           ദേവാ! ദയ ചെയ്തീടണമേ.

 

2.ഹാശായിൽ-ക്ലേശിച്ചോർ ഞങ്ങൾ

ഉത്ഥാ-നേ മോദിക്കട്ടെ.                ദേവാ! ദയ ചെയ്തീടണമേ.

 

3.നിൻവ്യഥയിൽ-വ്യഥയേൽക്കും ഞങ്ങൾ

നിൻ രാ-ജ്യം നേടീടണമേ.             ദേവാ! ദയ ചെയ്തീടണമേ.

 

4.നിൻ ഹാശാ-വഞ്ചകനെ വീഴ്ത്തി

ആട്ടിൻ-കൂട്ടം രക്ഷിതമായ്. ദേവാ! ...

 

 

5.നാഥാ നിൻ-കൃപയാൽ ഞങ്ങളുടെ

കടപാ-പങ്ങളെ നീക്കണമേ.         ദേവാ! ദയ ചെയ്തീടണമേ.

ബാറെക്മോർ. ശുബഹോ ... മെനഓലം ...

6.നിൻ പേർക്കും-താതാത്മാവിന്നും

സ്തുതിയാടുകളർപ്പിക്കുന്നു.        ദേവാ! ദയ ചെയ്തീടണമേ.

സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

കോലോ

1.കർത്താവേ! ഞങ്ങളുടെ വർഗ്ഗത്തോട് നീ പ്രവർത്തിച്ചിട്ടുള്ള നിന്റെ കൃപയെ സ്തോത്രം ചെയ്യുവാൻ കഴിവുള്ളവൻ ആരുള്ളു. നിന്റെ ശ്രഷ്ഠതയുടെ ഒൗന്നത്യത്തെ നീ താഴ്ത്തി മണ്മയരോടൊന്നിച്ച് നിന്റെ ശ്രഷ്ഠതയെ നീ കലർത്തി, മണ്മയനായ ആദാമിനുവേി നീ താഴ്ത്തപ്പെടുകയും നിന്നെ അടിച്ച പരിഹാസക്കോലാൽ അവന്റെ രോഗങ്ങളെവഹിക്കുകയും ചെയ്തതുകൊണ്ട് അവനു ഭാഗ്യം.

ബാറെക്മോർ. ശുബഹോ ... മെനഓലം ...

 

2.എന്റെ സഹോദരന്മാരേ നമുക്കുവേി പീഡയനുഭവിച്ച പുത്രന്റെ പീഡയാൽ രക്ഷിക്കപ്പെട്ടവരായ നാമെല്ലാവരും അവന്റെ പീഡാദിവസങ്ങളിൽ അവനോടൊന്നിച്ച് പീഡയേൽക്കണം. തന്റെ രാജ്യത്തിൽ തന്നോടൊന്നിച്ച് നാം സന്തോഷിക്കുകയും  തന്റെ ആർദ്രതയ്ക്കു സ്തുതിയും സ്തോത്രവും പാടുകയും ചെയ്യണം. എന്തെന്നാൽ നമുക്കുവേി മരണം ആസ്വദിപ്പാനായി താൻ എത്രയും താഴ്ത്തപ്പെട്ടു. മൊറിയോറാഹം ...

 

എത്രാ

ബോത്തേദ് ഹാശോ

 

ഞങ്ങൾക്കായ് നീ-ഏറ്റൊരു പീഡാ

താഴ്ചകളേറ്റം-ധന്യം നാഥാ!

 

1.പങ്കപ്പാടാ-കും വീഞ്ഞേകി

പാനം ചെയ്തീ-ട്ടുയിരേകാനും

ആദാം ജീവി-ച്ചേദൻ നേടാൻ

മനസ്സാ പാടേ-ൽപ്പാനും നാഥൻ

അജവൃന്ദത്തെ-തേടാനെത്തി.

 

2.ബിംബങ്ങൾക്കായ്-ബലിയർപ്പിക്കേ

വാനിൽ ധൂപം-ദിശകളിലെങ്ങും

ഭീമാകാരം-മേന്മേൽ പൊങ്ങി

ബലവാനപ്പോൾ-വിട്ടൊരു സൂനു

കൂട്ടിച്ചേർത്താ-നജവൃന്ദത്തെ.

 

3.തൻപേർക്കായ് വൻ-പാടേറ്റോനെ

സഭ സാഷ്ടാംഗം-പ്രണമിക്കട്ടെ

സന്താനങ്ങൾ-പാടീടട്ടെ

പാടേറ്റോനേ-നീ വന്ദ്യൻ താൻ

എന്നേവം സ്തോ-ത്രാരാവത്താൽ.

 

നിൻവി-ധി ചെയ്തോർ വിധിയേ-ൽക്കുമ്പോൾ

വിധി ചെയ്യരുതേ ഞങ്ങളെയീശാ. മൊറിയോറാഹം ...

 

 

 

മാർ അപ്രമിന്റെ ബോവൂസാ

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

നിൻ ഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യ.           ദേവാ! ...

 

1.ബലവാനാം നീ നിന്ദിതനായ്

ക്രൂശിൽ പീഡകളേറ്റെങ്കിൽ

മണ്മയനേൽക്കും യാതനയിൽ

ഖേദിപ്പാൻ പഴുതില്ലേതും.             ദേവാ! ...

 

2.ഉരിയാടാതുടയോൻനിന്നു

കൊലചെയ്വാൻ ജനമാർപ്പിട്ടു

ദുഷ്ടപ്രീശേ സപ്രന്മാർ

 

കൊല ചെയ്വാനാലോചിച്ചു.         ദേവാ! ...

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

നിൻ ഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യ.ദേവാ! ...

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

ഹാ-ഹാ-ഭൂനാഥനുമധിപതികളുമെഴുന്നേറ്റു

ദൈവത്തിനുമഭിഷിക്തനുമെതിരായ് ചിന്തിച്ചു. ഹാ-

 

വി. മത്തായി 23 : 13-39

കൗമാ

 

ഹാശാ-യാൽ ഞങ്ങളെ രക്ഷി-ച്ചോൻ മശിഹാ

കെക്കൊ-ിക്കർമ്മം കാരു-ണ്യം ചെയ്ക.            (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ... സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

വിശ്വാസപ്രമാണം