St. Mary’s Syriac Church of Canada Mississauga
ഓശാന (രാവിലെ പ്രാത്ഥന കഴിഞ്ഞ് പട്ടക്കാരൻ മേൽപ്പട്ടക്കാരൻ തൂയോബോ കഴിച്ച ശേഷം അംശവസ്ത്രം ധരിച്ച് കൂടെ ശെമ്മാശ്ശന്മാരും ശുശ്രൂഷക്കാരും കൂടെ ആഘോഷമായ് പള്ളിയുടെ വട ക്കേ വാതിൽ വഴി പുറപ്പെട്ട് പള്ളിക്ക് ചുറ്റും ഒരു പ്രദക്ഷിണം നടത്തി തെക്കേ വാതിൽ വഴി അകത്ത് പ്രവേശിക്കുന്നു.) പ്രദിക്ഷണ സമയത്ത് ചൊല്ലുവാനുള്ള സുഗീസൊ
യേറുശലേമിലെ വന്മലമേ- ലോരുകിലെന്നെയാരേറി. വരവാഹനനായ് പുരി പൂകും പരസുതനേ ഞാൻ കാണുന്നു നിബിയന്മാരുടെ തിരുനിവഹം നടകൊള്ളുന്നു പുരോഭൂവിൽ ശ്ലീഹന്മാരുടെ ദിവ്യഗണം പിന്നണി ചേന്നു വരുന്നല്ലോ സൈത്തിന്റെ കൊമ്പുകളേന്തിയിതാ പിഞ്ചുകിടാങ്ങൾ പാടുന്നു ഭൂസ്വങ്ങളിലൂശാനാ ദാവീാത്മജനുശാനാ. വന്നവനും വരുവാനുമഹോ ധന്യൻ നിഖിലേശാ സ്തോത്രം. (പ്രദക്ഷിണം കഴിഞ്ഞ് പള്ളിയകത്ത് പ്രവേശിച്ച ശേഷം കുരുത്തോല വാത്തുന്ന ക്രമം ആരംഭിക്കുന്നു.)
പ്രാർത്ഥന പുരോഹിതൻ: ശുബഹോലാബോ...... പ്രതിവാക്യം: ബലഹീനരും പാപികളുമായ ഞങ്ങളുടെ മേൽ കരുണയും കൃപയും രണ്ടു ലോകങ്ങളിലും എന്നേക്കും ചൊരിയപ്പെടുമാറാകട്ടെ. പുരോഹിതൻ ദൈവമായ കർത്താവെ! ഊർശ്ശേമിലേയ്ക്കുള്ള തന്റെ പ്രവേശനത്തിന്റെ ഈ ദിവസത്തിൽ ശോഭനവസ്ത്രങ്ങളോടും ആന്തരീകശോഭയോടും നിമ്മല ങ്ങളായ വിശുദ്ധ വിചാരങ്ങളോടും കൂടെ തന്റെ എതി രേല്പിനു പുറപ്പെടുവാൻ ഞങ്ങളെ യോഗ്യരാക്കണം. മഹത്വത്തിന്റെ കൊമ്പുകളോടുകൂടി ഞങ്ങൾ അട്ടഹ സിച്ചു പറയുന്നു. കത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാകുന്നു.ഉയരങ്ങളിൽ ഓശാന. ഹോ.... (51-ɔo മസമുറ) ദൈവമേ! തവ കൃപയിൻ പ്രകാരം എന്നോടു കരുണ ചെയ്യണമേ. തിരുകരുണയുടെ ബഹുത്വത്തിൻ പ്രകാരം എന്റെ പാപങ്ങളെ മായിച്ചു കളയണമേ. എന്റെ അന്യായത്തിൽ നിന്നു് എന്നെ നന്നായി കഴുകി എന്റെ പാപങ്ങളിൽ നിന്നു് എന്നെ വെടിപ്പാക്കണമേ. എന്തെന്നാൽ എന്റെ അതിക്രമങ്ങളെ ഞാൻ അറിയു ന്നു. എന്റെ പാപങ്ങളും എപ്പോഴും എന്റെ നേരേ ഇരിക്കുന്നു. തനിക്കു വിരോധമായി ത്തന്നെ ഞാൻ പാപം ചെയ്തു. തന്റെ തിരു മുമ്പിൽ തിന്മകളെ ഞാൻ ചെയ്തു. അതു തന്റെ വചനത്തിൽ താൻ നീതീകരിക്കപ്പെടുകയും തന്റെ ന്യായവിധികളിൽ താൻ ജയിക്കുകയും ചെയ്യാ നായിട്ടു തന്നെ. എന്തെന്നാൽ അന്യായത്തിൽ ഞാൻ ഉത്ഭവിച്ചു. പാപങ്ങളിൽ എന്റെ മാതാവ് എന്നെ ഗഭം ധ രിക്കുകയും ചെയ്തു.
എന്നാൽ നീതിയിൽ താൻ ഇഷ്ടപ്പെട്ടു. തന്റെ ജ്ഞാന ത്തിന്റെ രഹസ്യങ്ങൾ തന്നെ താൻ അറിയിച്ചു. സോപ്പാകൊണ്ട് എന്റെ മേൽ താൻ തളിക്കണമേ. ഞാൻ വെടിപ്പാക്കപ്പെടും. അതിനാൽ എന്നെ താൻ വെണ്മയാക്കണമേ. ഹിമയേക്കാൾ ഞാൻ വെണ്മയാ കും. തന്റെ ആനന്ദവും സന്തോഷവും കൊണ്ട് എന്നെ തൃപ്തിയാക്കണമേ. ക്ഷീണതയുള്ള എന്റെ അസ്ഥികൾ സന്തോഷിക്കും.എന്റെ പാപങ്ങളിൽ നിന്ന് തിരുമുഖം തിരിച്ച് എന്റെ അതിക്രമങ്ങളെ ഒക്കെയും മായിച്ചു കളയണമേ. ദൈവമേ! വെടിപ്പുള്ള ഹൃദയത്തെ എന്നിൽ സൃഷ്ടിക്ക ണമേ. സ്ഥിരതയുള്ള തിരുആത്മാവിനെ എന്റെ ഉള്ളിൽ പുതുതാക്കണമേ. തന്റെ തിരുമുമ്പിൽ നിന്ന് എന്നെ തള്ളിക്കളയരുതേ. തവ വിശുദ്ധാത്മാവിനെ എന്നിൽ നിന്നു് എടുക്കയുമരുതേ. എന്നാലോ തിരു ആനന്ദവും രക്ഷയും എനിക്ക് തിരി ച്ചു തരേണമേ. മഹത്ത്വമുള്ള തന്നാത്മാവ് എന്നെ താങ്ങുമാറാകണമേ. അപ്പോൾ ഞാൻ അതികക്കാരെ തിരു വഴി പഠിപ്പിക്കും. പാപികൾ തങ്കലേക്കു തിരിയുക യും ചെയ്യും. എന്റെരക്ഷയായദൈവമായ ദൈവമേ! രക്തത്തിൽനിന്നു എന്നെ രക്ഷിക്കണമേ. എന്റെ നാവ് തിരു നീതിയെ സ്തുതിക്കും. കത്താവേ! എന്റെ അധരങ്ങൾ എനിക്കു തുറക്കണമേ. എന്റെ വായ് തന്റെ സ്തുതികളെ പാടും. എന്തെന്നാൽ ബലികളിൽ താൻ ഇഷ്ടപ്പെട്ടില്ല. ഹോമ ബലികളിൽ താൻ നിരപ്പയതുമില്ല. ദൈവത്തിന്റെ ബലികൾ താഴ്മയുള്ള ആത്മാവാകുന്നു. ദൈവം നുറുങ്ങി യ ഹൃദയത്തെ നിരസിക്കുന്നില്ല തന്റെ ഇഷ്ടത്താൽ സെഹിയോനോട് നന്മ ചെയ്യണമേ. ഊശ്ലേമിന്റെ മതിലുകളെ പണിയണമേ. അപ്പോൾ നീ തിയോടു കൂടിയ ബലികളിലും ഹോമബലികളിലും താ ൻ ഇഷ്ടപ്പെടും. അപ്പോൾ തന്റെ ബലിപീഠത്തിന്മേൽ കാളകൾ ബലിയായി കരേറും. ദൈവമേ! സ്തുതി തനിക്കു് യോഗ്യമാകുന്നു. ബാറൊർ. (എമൊദ് കിസാ) ഒലിവീന്തൽ തലകളെടുത്തൂശാനാ ശിശുബാലന്മാർ പാടി കീത്തിച്ചോൻ ദേവാ ദയ ചെയ്തീടണമെ കൂബഗണം ഭ്രമമൊടു പേറീടുമ്പോൾ ഗദ്ദഭമേറീട്ടേറുശലേമാന്നോൻ ദേവാ ദയ ചെയ്തീടണമെ യേരുശലേം പുരി പൂകീടുന്നേരം മധുരാരാവാം ശിശുഗണമപ്പിച്ചോൻ ദേവാ ദയ ചെയ്തീടണമെ ഗിരിസൈത്തിൽ നിന്നേറുശലേമോളം ശിശുബാലന്മാരോശാനാ പാടീടാം ദേവാ ദയ ചെയ്തീടണമെ ബാറൊർ ശുബഹോ-മെനകാലം... വിനയത്താൽ രക്ഷയെ നൽകിയ സൂനോ! യുവശിശു വൃദ്ധന്മാർ സ്തുതി ചൊയ് വോനേ ദേവാ ദയ ചെയ്തീടണമെ (കുക്കിലയോൻ) ഈശാ നാഥാ! പാരെങ്ങും തിരുനാമം മഹനീയം ഹാലേലുയ്യ നിന്മഹിമാവിനെ ഗഗനതലത്തിന്നരുളീ നീ നീ ബാലകയുവവദനത്തിലൊരുക്കീ നിൻ സ്തുതിയെ ഹാലേലുയ്യ - വൈരികളാമെതിരാളികൾ മായും ബാറൊർ ശുബഹോ-മെനകാലം... ശ്ലോന്മോസീയോനോടറിയിക്കുന്നോനേ!-യേരുശലേമിൻ ശമ ദാതാവേ! ഉന്നത പവ്വതമേറിപ്പൂകുകമേന്മ നാദമുയത്തിക്കൊടവളാവളോടുഘോഷിക്ക പ്രോക്തം നിന്നപദാനം മഹനീയം-നീ ദൈവത്തിൻ പത്തനമ ല്ലോ-ഇസ്രായേലിനു ശമനവുമന്യജനത്തിന്റെ തനയ നിശം ശാന്തിയതും രക്ഷയുമുദയം ചെയ്യട്ടെ. മോറിയാ....
പ്രാർത്ഥന തന്റെ കല്പനയാൽ ശിശുക്കളെ ഉദരത്തിൽ രൂപ പ്പെടുത്തിയവനും തന്റെ മുമ്പിൽ ഓശാന പാടി പുകഴ്ത്തുവാൻ തക്കവണ്ണം അവരുടെ നാവുകളെ തന്റെ വചനം മൂലം സന്നദ്ധമാക്കിയവനും ആയ വിദഗ്ദ്ധ ശില്പി യായ കത്താവെ! ഞങ്ങളുടെ കണ്ണുകൾക്കു മുമ്പിൽ തന്റെ വരവും ഞങ്ങളുടെ മനസ്സുകളിൽ തന്റെ പുക ഴ്ചകളും താൻ രൂപപ്പെടുത്തണം. ഞങ്ങളുടെ സ്വ രഗീതങ്ങളെ കത്താവിന്റെ മഹിമയെ സ്തുതിച്ചു പുക ഴ്ത്തുവാൻ തക്കവണ്ണം കത്താവ് ഒരുക്കുകയും ചെയ്യണമെ. ഹോശോ... (കുക്കിലിയോൻ)
വാഴ്ത്തുക കത്തനെയേരുശലേമേ! -ഹാലേലുയ്യ വാഴ്ത്തുക സീയോനേ! നിൻ ദൈവത്തെ. ബാറൊർ ശുബഹോ-മെനഓലം... യേരുശലേമേ! പരമാനന്ദത്തോടാഹ്ലാദിക്ക് സീയോൻ പ്രിയരെ! സതതം മോദമൊടാഘോഷിക്ക സർവ്വജനത്തെയമാളും മശിഹാസേനാധീശൻ-വൈരിമ ദം ധ്വംസിക്കാൻ ഗർഭവാഹനനായെഴുന്നള്ളുന്നു കാ വിൻ സൃഷ്ടികളെ ദേവാധീശ നെ വാഴ്ത്തിന്റെ നിത്വം വാഴ്ത്തിന്റെ സ്തോത്രം ചെയ്യുവിനെന്നേവം തൻ പേക്കാ യ് നാമാത്തീടുന്നു. സ്തൌമെൻ കാലോസ് കുറിയേ..
പ്രമിയോൻ പുരോഹിതൻ: ശുബഹോലാബോ...... പ്രതിവാക്യം: ബലഹീനരും പാപികളുമായ ഞങ്ങളുടെ മേൽ കരുണയും കൃപയും രണ്ടു ലോകങ്ങളിലും ചൊരിയപ്പെടുമാറാകട്ടെ. പുരോഹിതൻ: ഉന്നതത്തിൽ സോപ്പന്മാർ കാദീശ് പാടി സ്തുതിക്കുന്ന ഉന്നതനും പ്രകൃത്യാ ശ്രേഷ്ഠനും ക്രൂബേന്മാർ പരിഭ്രമത്തോടെ ബ്രിക്കയ്ക്കോ പാടു കയും ശിശുക്കൾ സന്തോഷ് സമേതം സ്തുതിക്കയും ചെയ്യുന്ന വാഴ്ത്തപ്പെട്ടവനും അനുഗ്രഹീതനും മാലാഖ മാർ സ്തുതി അട്ടഹസിക്കുകയും തിരുവുള്ളം പോലെ പരമാത്ഥികളായ ശിശുക്കളാൽ സെഹിയോൻ വീഥിക ളിൽ വെച്ച് പുകഴ്ത്തപ്പെടുകയും ചെയ്ത മഹനീയനും ആയ കത്താവിനു സ്തുതി. തനിയ്ക്കു ഈ സമയത്തും സകല പെരുനാളുകളിലും നേരങ്ങളിലും ഞങ്ങളുടെ ആയുഷ്കാലമൊക്കയിലും സ്തുതിയും ബഹുമാനവും യോഗ്യതയാകുന്നു. ബ. കുൽഹുൻ... സെദറാ തന്റെ ബഹുമാന്യതയുടെ ശക്തി ശ്രേഷ്ഠവും വനും പ്രകൃത്വാ ഉത്തമനും തന്റെ മനുഷ്യസ്നേഹം മൂലം കാരുണികനും ആയ ദൈവം തന്റെ ബഹുമാന്യതയുടെ ആരാധനയിലേയ്ക്കു സ്വന്തസൃഷ്ടിയെ തിരികെ കൊണ്ടു വരുവാൻ വേണ്ടി വന്നു ചേന്നു. രക്ഷാകരമായ തന്റെ കഷ്ടാനുഭവത്തിനു മുമ്പ് തനിക്കു വാഹനമായിട്ടു നിന്ദ്യ മായ കഴുതയെ ആവശ്യപ്പെട്ടു. ഇതു പൈശാചിക മാഗ്ഗഭ്രംശത്തിൽ നിന്ന് രക്ഷിക്കപ്പെട്ടു. വിജാതികളിൽ നിന്നുള്ള ജനമായ നമ്മുടെ ദൃഷ്ടാന്തത്തെ സൂചിപ്പിക്കു ഈ കയായിരുന്നു. പരിശുദ്ധ പെരുന്നാളിനെ വിശുദ്ധാത്മവചനങ്ങളാൽ മു ൻകൂട്ടി ഉപമിച്ചു. രാജത്വം ആരുടെയാണോ അവൻ ആഗതനാകുംവെരെ യീഹൂദായിൽ നിന്ന് ചെങ്കോലും അവന്റെ കാലുകളുടെ ഇടയിൽ നിന്ന് അറിയിപ്പുകാര നും നീങ്ങിപ്പോകയില്ല; ജാതികൾ അവനെ പ്രതീക്ഷി ക്കും; അവൻ തന്റെ കഴുതയെ മുന്തിരിത്തണ്ടിന്മേലും തന്റെ കഴുതക്കുട്ടിയെ മുന്തിരിച്ചില്ലിമേലും ബന്ധിക്കും എന്ന്ഗോത്രത്തലവനും പ്രധാനപിതാക്കന്മാരിൽ മൂന്നാ മനുമായ യാക്കോബ് മുൻ കൂട്ടി പ്രവചിച്ചു. ഇതാ നിന്റെ രാജാവ് വിനീതനായി കഴുതയുടേയും കഴുതക ട്ടിയുടേയും പുറത്തു കയറി നിങ്കലേക്കു വരുന്നു എന്നു പറഞ്ഞുകൊണ്ട് സ്കറിയാ ദീഘദശി ദൈവത്തിന്റെ വിശുദ്ധ സഭയായ സെഹിയോനോട് ഈ വിശുദ്ധ ഓശാനപ്പെരുനാളിനെക്കുറിച്ചു് മുൻകൂട്ടി പ്രസംഗിച്ചു. യുവാക്കളുടേയും കുട്ടികളുടേയും വായിൽ നിന്ന് കത്താവിനായി സ്തുതിഒരുക്കപ്പെട്ടു എന്നു പറഞ്ഞുകൊ ണ്ട് ഈ പരിശുദ്ധ ഓശാനപ്പെരുനാളിനെക്കുറിച്ച് ദൈ വീക ദീഘദശിമാരായ ദാവീദ് മുൻകൂട്ടി പാടി. ഊർശ്ശേ മേ ഉണരുക, ഉണരുക കത്താവിന്റെ ഭുജബലം ധരിക്കുകഎന്ന് ഈപരിശുദ്ധഓശാനപ്പെരുനാളിനെക്കുറിച്ച് ദീഘദശിമാരിൽ മഹത്വമുള്ളവനായ ഏശായ മുൻകൂട്ടി ഉൽഘോഷിച്ചു. ആകയാൽ മഹത്വങ്ങളെ ക്ഷണിച്ചു. ലോകത്തെ വരുത്തുന്നതായ ഈ പെരുനാളിനെ ഞങ്ങൾ ആഘോ ഷിച്ച് സ്തുതിച്ചു കൊണ്ട് ആത്മീയാനന്ദസമേതം പറയുന്നു: പാപദാസ്യത്തിൽ നിന്നു ഉദ്ധരിക്കുവാനായി വന്ന സ്വയം ഭൂവിൽ നിന്നുള്ള സ്വയം ഭൂവിനു ഓശാന.; അതായതു സ്തുതി. കത്താവി ന്റെ നാമത്തിൽ വന്നവൻ വാഴ്ത്തപ്പെട്ടവൻ എന്ന് ശിശുക്കൾ ആക്കുവേണ്ടി അട്ടഹസിച്ചുവോ ആ ദാവീദു പുത്രനും ദാവീദിന്റെ നാഥനുമായിരിക്കുന്നവനു ഓശാ ന. തന്റെ വാഹനമായി എളിയ കഴുതയെ തിരഞ്ഞെടു ടുത്ത ശ്രേഷ്ഠമായ തന്റെ നിത്യതയിൽ അദൃശ്യനായ വന്
ഓശാന. താഴ്ചയിൽ ഞങ്ങളുടെ വഗ്ഗത്തിന്റെ അധ പതനാവസ്ഥയെ ഉയത്തുവാൻ വേണ്ടി ശിശുക്കളാൽ സ്തുതിക്കപ്പെടതക്കവണ്ണം കൃപാപൂർവ്വം വിനീതനായവന് ഓശാന. കഴുതകുട്ടിയുടെ പുറത്ത് കയറുവാൻ മാത്രം വിനയപ്പെട്ടവന് ഓശാന. ശിശുക്കളുടെ വായിൽ നിന്ന് സ്മൃതിയെ ആകഷിച്ചു ജീവന്റെ ലക്ഷ്യസ്ഥാനമായവന് ഓശാന. വിനയം മൂലം ആകൽക്കറുസ്സായുടെ മാത്സര്യ ത്തെ വിജയിച്ച പുണ്യവാനും ജേതാവുമായവനു ഓശാ ന. പുണ്യതരങ്ങളും വിശുദ്ധങ്ങളുമായ പെരുന്നാളുകളി ൽ തന്റെ സഭയെ സന്തോഷിപ്പിച്ച കാരുണ്യവാനു ഓ ശാന. രക്ഷാകരമായ വ്യാപാരംമൂലം അജ്ഞാനാന്ധകാ കാരത്തെ ദുരീകരിച്ച ഉത്തമനും ദയാലുവുമായവനു ഓശാന. ശിശുക്കളുടെ വായിൽ സ്തോത്രോച്ചാരണം നൽകിയ സഹായങ്ങളുടെ അപ്രമേയ സമുദ്രത്തിനു ഓശാന. തിരുവിഷ്ടപ്രകാരം മനുഷ്യാവതാരത്തിനായി ഇറങ്ങിവന്നപ്പോഴും സവ്വോപരിസ്ഥനായ ദൈവമെന്ന സ്ഥിതിയിൽ നിന്ന് അകലാതിരുന്ന നീതിവാനും പുണ്യവാനുമായവനു ഓശാന. പാപപതനത്തിൽ നിന്ന് ഞങ്ങളുടെ വഗ്ഗത്തെ ഉദ്ധരിച്ച് യഥാത്ഥ രക്ഷാ തുറമു ഖമായവന് ഓശാന. ശിശുക്കളാലും കുഞ്ഞുങ്ങളാലും തന്റെ സ്തുതിയെ തയാറാക്കിയ കാരുണ്യവാനും മഹാ കൃപാലുവും സത്യവാനുമായവനു ഓശാന. തന്റെ സ്നേഹിതരെ സ്വകീയമായ പ്രഭയാൽ ജ്വലിപ്പിക്കുന്ന ദഹിപ്പിക്കുന്നതും രൂപരഹിതവുമായ അഗ്നിയായവനു ഓശാന. തന്റെ ആഗമനത്തെ ദീഘദശിമാർ അറിയിച്ച ഭൂസീമകളുടെ പ്രത്യാശയായവൻ ഓശാന. ശിശുക്കളേ യും പൈതങ്ങളേയും നവീന സ്തുതിപാഠകന്മാരാക്കിതീ ത്തവനും സകല ശ്വാസങ്ങളുടേയും സൃഷ്ടാവും നിമ്മി താവുമായവനു ഓശാന. തന്റെ വ്യാപാരം മൂലം ലോ കത്തെ ഉദ്ധരിച്ച രക്ഷിതാവിനു ഓശാന. തന്റെ ശ്രേഷ്ഠതയുടെ ഉന്നതത്തിലേയ്ക്കങ്ങളെ ഉയത്തുവാൻ വേണ്ടി തിരുവിഷ്ടത്തോടെ ഇറങ്ങി വന്ന പൂണ്ണ പിതാവി ന്റെ പൂണ്ണ രൂപമായവനു ഓശാന. കത്താവിന്റെ നാമ ത്തിൽ വന്നവൻ വാഴ്ത്തപ്പെട്ടവൻ എന്ന് ശിശുക്കൾ ആക്കു വേണ്ടി അട്ടഹസിച്ചുവോ ആ പ്രകൃത്യാ പരിശു ദ്ധനായവനു ഓശാന. തന്റെ വ്യാപാരം മൂലം ഞങ്ങളെ ശ്രേഷ്ഠരാക്കുവാൻ വേണ്ടി തന്റെ ശ്രേഷ്ഠതയ്ക്കു ന്യൂനത സംഭവിക്കാതെ ചെറിയവനായിതീന്ന വലിയവ നു ഓശാന. ഞങ്ങളുടെ വംശത്തലവന്റെ കടം കരുണാ പുരസ്സരം ക്ഷമിച്ചവനും കുറ്റക്കാരുടെ കടങ്ങൾ ക്ഷമിക്കു ന്നവനുമായവനുഓശാന. ആരുടെ സ്തുതിയെ ശിശുക്കൾ വിസ്മയനീയമായി മുഴക്കിയോ ആ അദൃശപിതാവിന്റെ മഹത്വവും സ്വരൂപവും ആയവനു ഓശാന. ഞങ്ങളുടെ മിഹാതമ്പുരാനേ! ഞങ്ങൾ നിന്നോടപേക്ഷിക്കുന്നു. ശിശുക്കളിൽ നിന്നും കുഞ്ഞുങ്ങളിൽ എന്നപോലെ ഞങ്ങളുടെ വായിൽ നിന്നുള്ള സ്തുതിക ളെ അംഗീകരിക്കണമെ. പ്രധാനാചാര്യന്മാക്കു ജ്ഞാന നിന്നും വചനവും ആചാര്യന്മാക്ക് ധവളിമയും ശെമ്മാശ്ശന്മാ നമ്മല്യവും ആപ്പുക്ക് നേന്മാ പരിപാകതയും ദ യറാക്കാക്കു് സഹനശക്തിയും ധനവാന്മാക്കു് മനുഷ്യ സ്നേഹവും ദരിദ്രക്കു ഉത്തമ സംരക്ഷണവും പള്ളികൾ ക്കു് പുകഴ്ചയും ദയറാകൾക്കു നിലനിൽപും രാജാക്ക ന്മാർ ശാന്തതയും ഭടന്മാർ അനുസരണവും പാ പികൾക്കു മോചനവും തെറ്റിപ്പോയവക്കു തിരിച്ചു വര വും കോപിഷ്ഠന്മാക്കു സമാധാനവും ശാന്തതയും സക ല വിശ്വാസികൾക്കും നല്ല പ്രത്യാശയവും പരേത പാപപരിഹാരവും നൽകേണമെ. ഞങ്ങൾക്കും ക്കും തന്റേയും തന്റെ പിതാവിന്റേയും പരിശുദ്ധറൂഹാ യുടേയും ശ്രേഷ്ഠതയുടെ മഹത്വത്തോടുകൂടി കുറ്റം കൂടാതെ നിൽക്കുവാനുള്ള ഒരുക്കവും ഇപ്പോഴും എപ്പോഴും എന്നേക്കും നൽകേണമെ. ഹോശോ..... (കോലാ – കൂക്കോയൊ)
1.യേരുശലേമേറുന്നോനെയേൽക്കാൻ ബാലകരേ! കല്ലുകളേന്തിച്ചെല്ലുവിനെ ന്നോതി വൃദ്ധന്മാർ കല്ലുകൾ പേറിച്ചെന്നു പൈതങ്ങൾ ഗിരി സൈത്തിന്മേ-ലവനെ കണ്ടപ്പോൾ കല്ലുകൾ കൈവിട്ടൊലിവിൻ കൊ-വേന്തീടിസ്രായേൽ നൃപതേ! ശാന്തി സ്വാഗതമെന്നുച്ചത്തിൽ പാടി ഹാലേലുയ്യ നിൻ വരവതി ധന്യം
2.യേറുശലേമവനാന്നപ്പോൾ ദിവ്യാത്മീയമതാം വിമലസ്തുതിയാൽ വിമലസഭ-നൽകി സ്വീകരണം സ്വാഗതമവന-ങ്ങേകാൻ കരതാരിൽ ചില്ലികളേന്തും-പൈതങ്ങളെ വിട്ടാൾ
സ്തുതിഘോഷത്തോടവരേവം പാടി തിരുമുമ്പിൽ ദാവീദാത്മജനുശാന രക്ഷാദാതാവെ! ഹാലേലുയ്യ തിരുനാമം ധന്യം. ബാറൊക്മോർ ശുബ... 3.സഭ ഘോഷിക്കുന്നിവനല്ലൊ വാനിൻ മണവാളൻ ദാവീദു സുതൻ ദാവീദിൻ നാഥൻ നിന്ദിതമാം
മൃഗമേറുന്നു-തിരുമുമ്പിൽ നിബിയർ നടകൊള്ളുന്നു-ശിഷ്യഗണം പിമ്പേ പിഞ്ചുകിടാങ്ങൾ സൈത്തിന്റെ കൊമ്പന്തിക്കൊണ്ടാത്തു ദാവീദാത്മജനുശാനാധന്യൻ രക്ഷകനെ! ഹാലേലുയ്യ വാനതിലൂശാന. മെനകാലം.... 4.യീഹൂദ്യായിൽ കത്താവിന്റെ കാലത്തുണ്ടായോ രാശ്ചര്യം മഹനീയം താൻ ശിഷ്യന്മാരൊത്തു മഹിമാവിൻ തേ-രുള്ളോൻ സീനായെ വിറകൊള്ളിച്ചോൻ പെരുന്നാൾ കൊണ്ടാടാൻ ഗദ്ദഭമേറീട്ടേറുശലേം നഗരം പൂകുമ്പോൾ കൈപ്പിള്ളകളൂശാനകളാൽ പാടികീർത്തിച്ചു ഹാലേലുയ്യ വാനതിലൂശാനാ. മോറിയാ.... എത്രോ
കത്താവേ ശ്രേഷ്ഠമായ സ്വപ്നത്തിലെ ഉന്നത ക വാടങ്ങളും അനാദ്യന്തമായ തൻ കരുണയുടെ മഹനീയ ബലിപീഠങ്ങളും തുറന്ന് ഞങ്ങളുടെ സംഘത്തിൽ നി ന്ന് അഗ്നിമയന്മാരുടെ ഗണങ്ങളിലേയ്ക്കു സുഗന്ധധൂപം ഉയരുവാൻ ഇടയാകണമെ. സ്വഗ്ഗീയരും ഭൌമീകരും ര ക്ഷാകരമായ പെരുന്നാൾ ആഘോഷിക്കുന്ന സകലരും ആഹ്ലാദിക്കുന്ന ഈ പെരുന്നാളിൽ ബലഹീനരും പാപി കളുമായ ഞങ്ങൾ കത്താവിന് സമപ്പിച്ചിരിക്കുന്ന ഈ ധൂപം അംഗികരിക്കപ്പെട്ട് ഇതുമൂലം ഞങ്ങളുടെ ഉത്തമ യാചനകൾക്കു പൂണ്ണമായ മറുപടി നൽകേണമെ. കത്താ വേ! സത്യവിശ്വാസികളായ സകലരേയും കരുണയോ ടെ കാത്തു കൊള്ളുകയും പാപികളും കുറ്റക്കാരുമായ എല്ലാവരോടും ക്ഷമിക്കുകയും ചെയ്യണമെ. വിശ്വാസി കളായ പരേതരുടെ ആത്മാക്കളെ ഇതുമൂലം ആശ്വസി പ്പിച്ചു കൊള്ളണമെ. ഞങ്ങൾ തനിക്കും തന്റെ പിതാ വിനും പരിശുദ്ധ റൂഹായ്ക്കും സ്തുതിയും സ്തോത്രവും കരേറ്റുകയും ചെയ്യുമാറാകണമെ. ഹോശോ...
(ഹൂത്തോമൊ) നിന്ദ്യമായ കഴുതയുടെ പുറത്തുള്ള കയറ്റം മൂലം വെടിപ്പില്ലാത്ത ജാതികളുടെ ക്ഷണനത്തെ സൂചിപ്പിക്കു കയും സൈത്തിന്റേയും ദെക്കായുടെയും കൊമ്പുക ളുടെ പുറത്തുകൂടിയുള്ള സഞ്ചാരത്താൽ കഷ്ടതകളി ന്മേലുള്ള വിജയം അവക്കു നൽകുകയും കത്താവിന്റെ നാമത്തിൽ വന്നവനും വരുന്നവനും എന്നുള്ള അറിയിപ്പു കാരുടെ ശബ്ദങ്ങൾ മുഖാന്തിരം ആദ്യത്തേയും അവസാ നത്തെയും വരവോടൊപ്പം പുനരുത്ഥാനത്തിന്റെ പ്രത്യാ ശ ഞങ്ങൾക്കു നൽകുകയും ചെയ്തവനും പുണ്യവാന്മാ രുടെ പ്രതീക്ഷയും നീതിമാന്മാരുടെ വചന നിവൃത്തിയും ആയുള്ളോവെ! ആത്മീയ പറുദീസായിലെ അനശ്വരമാ കൊമ്പുകൾ വഹിച്ചുകൊണ്ടു് ഈപെരുന്നാൾ അഭം ഗമായി വിശുദ്ധന്മാരുടെ നിലയിൽ ആഘോഷിക്കുവാ ൻ ഞങ്ങൾക്കു കൃപനൽകണമെ. ഞങ്ങൾ തനിക്കും ത ൻ പിതാവിനും പരിശുദ്ധ റൂഹായ്ക്കും ഇപ്പോഴും എപ്പോ ഴും എന്നേയ്ക്കും സ്തുതിയും സ്തോത്രവും കരേറ്റുന്നു. ഹോശോ..... (മാർ യാക്കോബിന്റെ ബോസ്സൊ)
ഉണ്ണികളാത്തു നാഥൻ ശുദ്ധൻ, ശുദ്ധൻ, ശുദ്ധൻ ഗദ്ദഭമേറീട്ടേറുശലേമേറുന്നോൻ ശുദ്ധൻ പാടിന്റെ പാടിന്റെ പാടിൻ സ്തോത്രം ദൈവസുതനായ എന്തിനു മാന്ദ്യം തൽ സ്തുതി പാടാൻ നീ നിദ്ദിഷ്ടൻ നാഥന്നേറ്റം പ്രിയമാം വിനയം പൂണ്ടു ചരിപ്പാൻ ഈ ലോകത്തിൽ തന്നുടെ മാഗ്ഗ; സംസ്ഥാപിക്കാൻ. ശ്രേഷ്ഠന്മാർ തൻ വാഹന മേല്ക്കാതതി വിനയത്താൽ അന്യജനത്തെ ദശിപ്പാനായി ഗദ്ദഭമേറി. എബ്രായന്മാർ വരുമരചൻ തൻ വിനയം ദശി ചൂശാനാപ്പാട്ടാത്തിടുവാനായ് കൊമ്പുകളേന്തി വൃദ്ധന്മാരാവിഹിത സ്തുതിയിൽ നീരസമാണ്ടു ആശ്ചര്യത്തോടൂശാനയ്ക്കായ് ബാലകരാഞ്ഞു. വൃദ്ധന്മാർ തൻ കടഭാരത്തെ വീട്ടിയുവാക്കൾ യോഗ്യമതാകും സ്തുതിയവിദേവം സംഭൃതമായി ആഗതനീശൻ വാവുടയോനെന്നുത്തരമാരമാത്തു
വൻ സ്തുതിയായെഴുന്നള്ളത്തിന്റെ പാത മുഴങ്ങി. താതൻ സ്തുത്യൻ നരരക്ഷയ്ക്കായ് സുതനെ വിട്ടോൻ സീയോൻ തെരുവിൽ മൃഗമാരൂഢൻ പുത്രൻ വന്ദ്യൻ
വന്ദ്യൻ പുത്രന്നുച്ചരവത്തിൽ സ്തോത്രം പാടാൻ ബാലന്മാരെ പ്രേരിപ്പിച്ചോൻ റൂഹാ സ്തുത്യൻ മുമ്പിൽ നിബിയന്മാർ പിമ്പിൽ ശ്ലീഹർ ബാലന്മാരും ഊശാനപ്പാട്ടുഘോഷിച്ചങ്ങവനേ വാഴ്ത്തി. നാഥൻ ദൈവം നിന്ദ്യമൃഗത്തെ വാഹനമാക്കി സ്കറിയായേ! നിൻ മൊഴി നിറവേറി, സ്തുതി ഘോഷിക്ക
സൂമ്മോറോ ധന്യൻ കത്താവിന്റെ തിരുനാമത്തിൽ വന്നോനെന്നേവയം – സീയോൻ തെരു വിൽ കുട്ടികളുഘോഷിച്ചു പഴമ വായനകൾ ആദ്യപുസ്തകം 49: 8-12
യെഹൂദയേ, സഹോദരന്മാർ നിന്നെ പുകഴ്ത്തും; നിന്റെ കെ ശത്രുക്കളുടെ കഴുത്തിൽ ഇരിക്കും. അപ്പന്റെ മക്കൾ നിന്റെ മുമ്പിൽ നമസ്ക്കരിക്കും. യെഹൂദാ ഒരു ബാലസിംഹം; മകനേ, നീഇരപിടിച്ച് കയറിയിരിക്കുന്നു; അവൻ കനിഞ്ഞു, സിംഹം പോലെയും സിംഹിപോലെ യും പതുങ്ങിയിരിക്കുന്നു; ആർ അവനെ എഴുന്നേല്പി ക്കും? അവകാശമുള്ളാൻ വരുവോളം ചെങ്കോൽ യെ ഹൃദയിൽ നിന്നും രാജദണ്ഡു അവന്റെ കാലുകളുടെ ഇടയിൽ നിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനു സരണം അവനോടു ആകും. അവൻ മുന്തിരിവള്ളിയോ ടു ചെറു കഴുതയേയും വിശിഷ്ട മുന്തരി വള്ളിയോടു കഴുതകുട്ടിയേയും കെട്ടുന്നു. അവൻ വീഞ്ഞിൽ തന്റെ ഉടുപ്പും ദക്ഷാരസത്തിൽ തന്റെ വസ്ത്രവും അലക്കുന്നു. അവന്റെ കണ്ണു വീഞ്ഞുകൊണ്ടു ചുവന്നും അവന്റെ പല്ല് പാലു കൊണ്ട് വെളുത്തുമിരിക്കുന്നു. സെഖയ്യാവു 9: 9-12 സീയോൻ പുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്കുക; യെരുശലേം പുത്രിയേ, ആപ്പിടുക! ഇതാ നിന്റെ രാജാ വു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയ ശാലിയും താഴ്ചയുള്ളവനുമായി കഴുതപ്പുറത്തും പെൺ കഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറി വ രുന്നു. ഞാൻ എഫ്രയീമിൽ നിന്നു രഥത്തേയും യെരുശ ലേമിൽ നിന്നു കുതിരയേയും ഛേദിച്ചു കളയും; പടവി ല്ലും ഒടിഞ്ഞു പോകും; അവൻ ജാതികളോടു സമാധാ നം കല്പിക്കും; അവന്റെ ആധിപത്യം സമുദ്രം മുതൽ സമുദ്രം വരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങളോള വും ആയിരിക്കും. നീയോ നിന്റെ നിയമരക്തം ഹേതുവായി ഞാൻ നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയിൽ നിന്നു വിട്ടയക്കും. പ്രത്യാശയുള്ള ബദ്ധന്മാ രെ, കോട്ടയിലേക്കു മടങ്ങി വരുവിൻ; ഞാൻ നിനക്കു ഇരട്ടിയായി പകരം നൽകും എന്നു ഞാൻ ഇന്നു തന്നെ പ്രസ്താവിക്കുന്നു. യെശയ്യാവു ബാറെമോർ
യെശയ്യാവു 51: 9-11 യഹേവയുടെ ഭുജമേ ഉണരുക, ഉണരുക; ശക്തി ധരി ച്ചു കൊൾക; പൂർവ്വ കാലത്തും പണ്ടത്തെ തലമുറകളി ലും എന്ന പോലെ ഉണരുക; രഹദ്ദിനെ വെട്ടി മഹാസ പ്പത്തെ വെട്ടിക്കളഞ്ഞതു നീ അല്ലയോ? സമുദ്രത്തെ, വലിയ ആഴങ്ങളിലെ വെള്ളങ്ങളെ തന്നെ, വറ്റിച്ചു കളകയും വീണ്ടെടുക്കപ്പെട്ടവർ കടന്നു പോകേണ്ടതി ന്നു സമുദ്രത്തിന്റെ ആഴത്തെ വഴിയാക്കുകയും ചെയ്തതു നീയല്ലയോ? യഹോയുടെ വിമുക്തന്മാർ ഉല്ലാസഘോ ഷത്തോടെ സീയോനിലേക്കു മടങ്ങി വരും; നിത്യാനന്ദം അവരുടെ തലയിൽ ഉണ്ടായിരിക്കും; അവർ ആനന്ദ ടിപ്പോകും. ഭൂവിലശേ-ഷം ദൈവത്താൽ പ്രേരിതരായ ശ്ലീഹന്മാർ പോയ് ജാതികളിടയിൽ ഓശാന പെരുന്നാൾ ശുശ്രൂഷ ഭൂതലസീമയിതോളം നല്ലവൻ ഗോൻ
കൈക്കൊൾവോ-കൊക്കെയെഴും ഭാഗ്യമിതെന്നറിയിച്ചു. സ്വഗ്ഗമഹാ-രാജ്യം (വായനക്കാരൻ മദ്യബഹായുടെ നടയിൽ വടക്കു ഭാഗത്ത് പടിഞ്ഞാറോട്ടു തിരിഞ്ഞു നിന്നുകൊണ്ട് വായിക്കുന്നു ) പരിശുദ്ധനായ യോഹന്നാൻ ശ്ലീഹയുടെ ഒന്നാം ലേഖന ത്തിൽ നിന്നും; ഹാബീബായ്-ബാറൊർ പ്രതിവാക്യം: (ശ്ലീഹന്മാരുടെ) ഉടയവനു സ്തുതിയും നമ്മുടെ മേൽ തന്റെ അനുഗ്രഹങ്ങളും എന്നേക്കും ഉണ്ടായിരിക്കട്ടെ 1 യോഹന്നാൻ 2: 7-15 പ്രിയമുള്ളവരെ, പുതിയൊരു കല്പനയല്ല ആദിമുതൽ നിങ്ങൾക്കുള്ള പഴയ കല്പനയം ഞാൻ നിങ്ങൾ എഴുതുന്നതു. ആ പഴയ കല്പന നിങ്ങൾ കേട്ട വചനം തന്നേ. പുതിയൊരു കല്പന ഞാൻ നിങ്ങൾക്കു എഴുതു ന്നു എന്നും പറയാം. അതു അവനിലും നിങ്ങളിലും സ ത്യമായിരിക്കുന്നു; ഇരുട്ടു നീങ്ങിപ്പോകുന്നു; സത്യ വെളിച്ചം ഇതാ പ്രകാശിക്കുന്നു. വെളിച്ചത്തിൽ ഇരിക്കു ന്നു എന്നു പറകയും സഹോദരനെ പകക്കയും ചെയ്യു ന്നവൻ ഇന്നയോളം ഇരുളിൽ ഇരിക്കുന്നു. സഹോദര നെ സ്നേഹിക്കുന്നവൻ വെളിച്ചത്തിൽ വസിക്കുന്നു, ഇട ച്ചക്കു അവനിൽ കാരണമില്ല. സഹോദരനെ പകെക്കു ന്നവനോ ഇരുട്ടിൽ ഇരിക്കുന്നു; ഇരുട്ടിൽ നടക്കയും ചെ യ്യുന്നു. ഇരുട്ട് അവന്റെ കണ്ണ് കുരുടാക്കുകയാൽ എവിടേ ക്കു പോകുന്നു എന്ന് അവൻ അറിയുന്നില്ല. കുഞ്ഞുങ്ങ ളേ, നിങ്ങൾക്കു അവന്റെ നാമം നിമിത്തം പാപങ്ങൾ മോചിച്ചിരിക്കയാൽ ഞാൻ നിങ്ങൾക്കു എഴുതുന്നു. പി താക്കന്മാരെ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞി രിക്കയാൽ നിങ്ങൾക്കു എഴുതുന്നു. ബാല്യക്കാരേ, നി ങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാൽ നിങ്ങൾക്കു എഴുതു ന്നു. കുഞ്ഞുങ്ങളെ നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്ക യാൽ ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു. പിതാക്ക ന്മാരെ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്ക യാൽ ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു. ബാല്യ ക്കാരേ നിങ്ങൾ ശക്തരാകയാലും ദൈവവചനം നിങ്ങളി ൽ വസിക്കയാലും നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാലും ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു. ലോകത്തേയും ലോകത്തിലുള്ളതിനേയും സ്നേഹിക്കരുത്. ഒരുവൻ ലോ കത്തെ സ്നേഹിക്കുന്നു എങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല. ഹാബീബായ്-ബാറൊർ
പൗ-ലോസ് ശ്ലീഹാ ധന്യൻ ചൊൽ കേട്ടേ-നിതേ-വം നിങ്ങളെ ഞങ്ങളറിച്ചതൊഴി ച്ചിങ്ങാരുവൻ വന്നറിയിച്ചാൽ വാനവനെങ്കിലുമാദൂതൻ താനേൽക്കും സഭയിൻ ശാപം പലതരമുപദേശങ്ങളഹോ പാരിൽ മുളച്ചു പരക്കുന്നു ദൈവത്തിന്നുപദേശം തൊ ട്ടവസാനിപ്പിപ്പാൻ ധാന്യൻ വായനക്കാർ: മദ്ബഹയുടെ നടയിൽ തെക്കുഭാഗത്തു പടിഞ്ഞാറോട്ടു തിരിഞ്ഞു നിന്നുകൊണ്ട് പൌലോസ് ശ്ലീഹായുടെ ലേഖനം വായിക്കുന്നു വായനക്കാർ പൗലോസ്ശ്ലീഹാ റോമക്ക് എഴുതിയ ലേഖനത്തിൽ നിന്നും : ആഹായ്-ബാറൊർ. പ്രതിവാക്യം: ശ്ലീഹായുടെ ഉടയവനു സ്തുതിയും നമ്മുടെ മേൽ തന്റെ അനുഗ്രഹങ്ങളും എന്നേക്കും ഉണ്ടായിരിക്കട്ടെ
റോമർ 11: 324 അവൻ യിസ്രായേലിന്നുവിരോധമായി: “കത്താവേ, അ വർ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗ പീഠങ്ങളെ ഇടിച്ചു കളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരു ത്തുവാൻ നോക്കുന്നു” എന്നു ദൈവത്തോടു വാദിക്കു മ്പോൾ അവന്നു അരുളപ്പാടു ഉണ്ടായതു എന്തു? 'ബാലിന്നു
മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാൻ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു എന്നു തന്നേ. അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞ ടുപ്പിൻ പ്രകാരം ഒരുശേഷിപ്പു ഉണ്ടു, കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലങ്കിൽ കൃപയല്ല. ആകയാൽ എ ന്തു? യിസ്രായേൽ താൻ തിരഞ്ഞതു പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവർ അതു പ്രാപിച്ചു; ശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു. ദൈവം അവ ഇന്നുവരെയും ഗാഢനിദ്രയും കാണാത്ത കണ്ണും കേൾക്കാത്ത ചെവിയും കൊടു ” എന്നു എഴുതിയിരിക്കുന്നുവല്ലോ. അവരുടെ മേ ശ അവക്കു കണിയും കടുക്കും ഇടച്ചയും പ്രതികാരവു മായിത്തീരട്ടെ; അവരുടെ കണ്ണു കാണാത്തവണ്ണം ഇരു ണ്ടു പോകട്ടെ; അവരുടെ മുതുക എല്ലായ്പോഴും കൂനിയിരിക്കേണമെ. എന്നു ദാവീദു പറയുന്നു. എന്നാൽ അവർ വീഴേണ്ടതിന്നോ ഇടറിയതു എന്നു ഞാൻ ചോദിക്കുന്നു. ഒരുനാളും അല്ല; അവക്കു എരിവു വരുത്തുവാൻ അവരുടെ ലംഘനം ഹേതുവായി ജാതികൾക്കു രക്ഷ വന്നു എന്നേയുള്ളു. എന്നാൽ അ വരുടെ ലംഘനം ലോകത്തിന്നു ധനവും അവരുടെ ന ഷ്ടം ജാതികൾക്കു സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ യഥാസ്ഥാനം എത്ര അധികം? എന്നാൽ ജാതികളായ നിങ്ങളോടു ഞാൻ പറയു ന്നതു: ജാതികളുടെ അപ്പൊസ്തലനായിരിക്കയാൽ ഞാൻ എന്റെ സ്വജാതിക്കാക്കു വല്ല വിധേനയും സ്പ ജനിപ്പിച്ചു, അവരിൽ ചിലരെ രക്ഷിക്കാമെങ്കിലോ എന്നു വെച്ചു തന്നേ ഞാൻ എന്റെ ശുശ്രൂഷയെ പുകഴ്ത്തു ന്നു. അവരുടെ ഭ്രംശം ലോകത്തിന്റെ നിരപ്പിന്നു ഹേതു വായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയപ്പിനല്ലാതെ എന്താകും? ആദ്യഭാഗം വിശുദ്ധമെങ്കിൽ പിണ്ഡം മുഴുവനും അങ്ങിനെ തന്നെ; അവർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങിനെതന്നെ. കൊമ്പുകളിൽ ചിലതു ഒടിച്ചിട്ടു കാട്ടൊലിവായ നിന്നെ അവരുടെ ഇട യിൽ ഒട്ടിച്ചു ചേത്തു. ഒലിവു മരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീന്നു എങ്കിലോ, കൊമ്പുകളു ടെ നേരേ പ്രശംസിക്കരുതു; പ്രശംസിക്കുന്നു എങ്കിൽ നീ വേരിനെ അല്ല വേർ നിന്നെയത് ചുമക്കുന്നു എന്നു ഓ. എന്നാൽ എന്നെ ഒട്ടിക്കേണ്ടതിന്നു കൊമ്പുകളെ ഒടിച്ചു കളഞ്ഞു എന്നു നീ പറയും. ശരി അവിശ്വാസത്തൽ അവ ഒടിഞ്ഞുപോയി; വിശ്വാസത്താ ൽ നീ നിൽക്കുന്നു; ഞെളിയാതെ ഭയപ്പെടുക. സ്വഭാവി ക കൊമ്പുകളെ ദൈവം ആദരിക്കതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും. ആകയാൽ ദൈ വത്തിന്റെ ദയയും ഖണ്ഡിതവും കാണുക; വീണവരിൽ ദൈവത്തിന്റെ ഖണ്ഡിതവും; നിന്നിലോ നീ ദയയിൽ നില നിന്നാൽ ദയയും തന്നേ; അല്ലങ്കിൽ നീയും ഛേദി ക്കപ്പെടും. അവിശ്വാസത്താൽ നിലനിൽക്കാഞ്ഞാൽ അവരെയും കൂടെ ഒട്ടിക്കും; അവരെ വീണ്ടും ഒട്ടിക്കാൻ ദൈവം ശ ക്തനല്ലോ. സ്വഭാവത്തിൽ കാട്ടുമരമായതിൽ നിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന്നു വിരോധ മായി നല്ല ഒലിവുമരത്തി ൽ ഒട്ടിച്ചു എങ്കിൽ, സ്വഭാവിക കൊമ്പുകളായവരെ സ്വന്തമായ ഒലിവു മരത്തിൽ എത അധികമായി ഒട്ടിക്കും. : ആഹായ് ബാാർ. ശെമ്മാശ്ശൻ/ശുശ്രൂഷക്കാരൻ: ബാറൊർ. നാം അട ക്കത്തോടും ഭയത്തോടും വണക്കത്തോടും ചെവികൊടു ത്ത് നമ്മുടെ മുമ്പാകെ വായിക്കപ്പെടുന്ന നമ്മുടെ കത്താ വേശുമശിഹായുടെ വിശുദ്ധ ഏവൻഗേലിയോനിലെ, ദൈവത്തിന്റെ ജീവനുള്ള വചനങ്ങളുടെ അറിയിപ്പി നെ കേൾക്കണം. പുരോഹിതൻ: സഭാ വിശ്വാസികളെ അഭിമുഖീകരിച്ചു നിന്നുകൊണ്ട് + നിങ്ങൾക്കെല്ലാവക്കും സമാധാനം ഉണ്ടായിരിക്കട്ടെ. പ്രതിവാക്യം: അവിടുത്തെ ആത്മാവിനോടുകൂടെ ദൈവമായ കത്താവു ഞങ്ങളേയും യോഗ്യരാക്കിത്തീക്കുമാറാകട്ടെ. പുരോഹിതൻ ജീവൻ നൽകുന്ന (പ്രസംഗമായ) നമ്മുടെ കത്താവേശുമിശിഹായുടെ വിശുദ്ധഏവൻഗേലിയോൻ, ലോകത്തിനു ജീവനും രക്ഷയും പ്രഘോഷിക്കുന്ന പ്ര സംഗകനായ മക്കോസ് സുവിശേഷകനിൽ നിന്നു്. പ്രതിവാക്യം: വന്നവനും വരുവാനിരിക്കുന്നവനും വാഴ് ത്തപ്പെട്ടവനാകുന്നു-നമ്മുടെ രക്ഷയ്ക്കായ് തന്നെ അയ ച്ചവനു സ്തുതികളും നാം എല്ലാവരുടെയും മേൽ തന്റെ അനുഗ്രഹങ്ങളും എന്നേക്കും ഉണ്ടാ യിരിക്കട്ടെ. പുരോഹിതൻ വിശുദ്ധ കന്യകമറിയാമ്മിൽ നിന്നു ശരീരിയായിത്തീന്ന് ദൈവവും, ജീവന്റെ വചനവും കത്താവേശുമശിഹായുടെ നമ്മുടെ രക്ഷകനുമായ വ്യാപാരകാലത്ത് ഇവ ഇപ്രകാരം സംഭവിച്ചു.
പ്രതിവാക്യം: അങ്ങനെ ഞങ്ങൾ വിശ്വസിച്ച് ഏറ്റു പറയുന്നു. ഏവൻഗേലിയോൻ യേശു സൈത്തു പവ്വതത്തിനു സമീപമുള്ള ബെത്ം ഗെയും ബെത് അനിയായും വരെ ഊമിനെ സമീപി ച്ചപ്പോൾ, തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ അയയ്ക്കുയും അവരോടു ഇപ്രകാരം പറയുകയും ചെയ്തു. “നമ്മുടെ നേരെയുള്ള ഗ്രാമത്തിലേക്കു പോകുവിൻ, നിങ്ങൾ അ തിൽ പ്രവേശിക്കുന്നയുടൻ ഒരു കഴുത
കുട്ടിയെ കെട്ടി യിരിക്കുന്നതു കാണും. ഇതുവരെയും ഒരുമനുഷ്യനും അതിന്റെ പുറത്തു കയറിയിട്ടില്ല. നിങ്ങൾ അതിനെ അ ഴിച്ചുകൊണ്ടുവരുവീൻ, “നിങ്ങൾ എന്തിന് ഇതു ചെയ്യു ന്നു” എന്നു ആരെങ്കിലും ചോദിച്ചാൽ “ഞങ്ങളുടെ ക ത്താവിനു അതിനെ ആവശ്യമുണ്ടു'' എന്നു പറയുവി ൻ. ഉടനെ അവർ അതിനെ ഇവിടേയ്ക്കു വിട്ടയയ്ക്കും.'' അ വർ പോയി, തെരുവിൽ പുറത്തു വാതിൽക്കൽ കെട്ടി യിരിക്കുന്ന കഴുതക്കുട്ടിയെ കണ്ടു. അതിനെ അഴിക്ക വേ അവിടെ നിന്നവരിൽ ചിലർ “നിങ്ങൾ കഴുത ക്കുട്ടിയെ അഴിക്കുന്നതു എന്തിനു്' എന്നു ചോദിച്ചു. അവർ യേശു കല്പിച്ച പ്രകാരം അവരോടു പറഞ്ഞു. അപ്പോൾ അവർ സമ്മതിച്ചു. അനന്തരം അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടു വന്നു. അതിന്റെ പുറത്തു അവർ തങ്ങളുടെ വസ്ത ങ്ങളെ വിരിക്കയും യേശു അതിന്മേൽ കയറുകയും ചെയ്തു. പലരും തങ്ങളുടെ വസ്ത്രങ്ങൾ വഴിക്കു വിരിച്ചു. ചിലർ വൃക്ഷങ്ങളിൽ നിന്ന് ചെറുശാഖകൾ വെട്ടിയെടു ത്ത് വഴിയിൽ വിതറി. അദ്ദേഹത്തിന്റെ മുമ്പേയും പുറകേയും ഉള്ളവർ ഇപ്രകാരം ഇപ്രകാരം ആത്തു വിളിച്ചു പറഞ്ഞു: ഓശാനാ ധന്യൻ കത്താവിൻ നാമ ത്തിൽ വരുവാൻ ധന്യം കത്താവിൻ തിരുനാമത്തിൽ വന്നീടും-പിതൃ ദാ വീദിൻ രാജ്യം-വാനിൽ ശാന്തി! സ്തുതി സ്വർഗ്ഗത്തിൽ സ്വഗ്ഗങ്ങളിലൂശാനാ യേശു ഊശ്ലേമിൽ ദേവാലയത്തിൽ പ്രവേശിച്ച് സർവ്വവും കണ്ടു സന്ധ്യാ സമയമായപ്പോൾ അദ്ദേഹം പന്ത്രണ്ടു പേരോടുകൂടി ബെത് അനിയോയിലേയ്ക്കു പോയി. പിറ്റെ ദിവസം ബെത് അനിയോയിൽ നിന്ന് പോരുമ്പോൾ ദ്ദേഹത്തിന്നു വിശന്നു. ഇലകൾ ഉള്ളതായ ഒരു അത്തി വൃക്ഷം ദൂരെ കണ്ടിട്ട് ഇതിൽ വല്ലതും കണ്ടേക്കാം എന്നു വെച്ച് അതിന്റെ അടുക്കൽ ചെന്നു. അപ്പോൾ ഇലകളല്ലാതെ അതിൽ ഒന്നും കണ്ടില്ല എന്തെന്നാൽ അതു അത്തിപഴത്തിന്റെ കാലമല്ലായിരുന്നു. അദ്ദേഹം അതിനോടു “ഇനി എന്നേക്കും “ഇനി എന്നേക്കും ഒരുവനും നിന്നിൽ നിന്ന് ഫലം ഭക്ഷിക്കാതിരിക്കട്ടെ' എന്നു പറഞ്ഞു. ശിഷ്യന്മാർ അതു കേട്ടു. പിന്നെ അവർ ഊമിൽ ചെന്നു. യേശു ദേവാലത്തിൽ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെ പുറത്തിറക്കുവാ ൻ തുടങ്ങി. നാണയം മാറുന്നവരുടെ മേശകളേയും ൻ പ്രാവുകളെ വിൽക്കുന്നവരുടെ പീഠങ്ങളേയും മറിച്ചിട്ടു. ദേവാലയത്തിനകത്തു കൂടി ഒരുവനും സാമാനങ്ങൾ കടത്തികൊണ്ടു പോകുവാൻ അദ്ദേഹം സമ്മതിച്ചില്ല. അദ്ദേഹം ഉപദേശിച്ചുകൊണ്ടു പറഞ്ഞു. എന്റെ ഭവനം സകല ജനങ്ങൾക്കും പ്രാത്ഥനാഭവനമെന്ന് വിളിക്കപ്പെ ടു മെന്ന് എഴുതിയിരിക്കുന്നില്ലയോ. എന്നാൽ നിങ്ങ ളാകട്ടെ അതിനെ കള്ളന്മാരുടെ ഗുഹയാക്കിതീർത്തിരി പ്രധാനാചാര്യന്മാരും ശാസ്ത്രാദ്ധ്യാപകന്മാരും അതു കേട്ടിട്ട് അദ്ദേഹത്തെ എങ്ങിനെ ഹനിക്കേണ്ടു ക്കുന്നു. എന്നാരാഞ്ഞു. എന്തെന്നാൽ ജനങ്ങളെല്ലാം അദ്ദേഹ ത്തിന്റെ ഉപദേശത്തിൽ വിസ്മയിച്ചിരുന്നതുകൊണ്ട് അ വർ അദ്ദേഹത്തെ ഭയപ്പെട്ടാണിരുന്നത്. (പുരോഹിതൻ ഏവൻഗേലിയോൻ വായിച്ചു കഴിഞ്ഞിട്ട്) നിങ്ങൾക്കെല്ലാവക്കും സംപ്രീതി ഉണ്ടായിരിക്കട്ടെ. ലുത്താനിയാ നാമെല്ലാവരും ഉത്സാഹപൂർവ്വം നന്നായി നിന്നുകൊണ്ടു് ദൈവത്തിനു പ്രീതികരമായ ശബ്ദത്തിൽ കുറിയേലായി സ്സോൻ എന്നു് ഏറ്റു ചൊല്ലണം. ആകാശത്തിൽ ഒതുങ്ങാത്തവനായിരിക്കെ വിനയപൂർവ്വം കഴുതക്കുട്ടിയുടെ പുറത്തു ഉപവിഷ്ഠനായ ഞങ്ങളുടെ മശിഹാ തമ്പുരാനേ! തന്നോടു ഞങ്ങൾ അപേക്ഷിക്കുന്നു: കുറിയേലായിസ്സാൻ
സംസാരശക്തിയില്ലാത്ത കഴുതയുടെ പുറത്ത് ശാരീരി കമായികയറി ജാതികളുടെ അനുസരണത്തെ മുൻകൂട്ടി സൂചിപ്പിച്ചവനേ തന്നോടുഞങ്ങൾ അപേക്ഷിക്കുന്നു: കുറിയേലായിസ്സോൻ ഞങ്ങളുടെ പിതാക്കന്മാരുടെ വിശ്വാസഹീനതയ്ക്കെതിരാ രായി സമമായി സ്തുതി പാടത്തക്കവണ്ണം അവ്യക്ത മായി സംസാരിക്കുന്ന നാവുകളെ സജ്ജീകരിച്ചവനേ! തന്നോടു ഞങ്ങൾ അപേക്ഷിക്കുന്നു. കുറിയേലായിസ്സോൻ
പീശന്മാർ ഒരു വഞ്ചകനെപ്പോലെ പീഢിപ്പിക്കുകയും ശിശുക്കൾ ദൈവത്തെപ്പോലെ സ്തുതിക്കയും ചെയ്തവ നേ! തന്നോടു ഞ ങ്ങൾ അപേക്ഷിക്കുന്നു: കുറിയേലായിസ്സോൻ ശിശുക്കളുടെ അപൂണ്ണങ്ങളായ നാവുകളാൽ തനിക്കാ യി പരിപൂണ്ണ സ്തുതി തയാറാക്കിയവനേ! തന്നോടു ഞങ്ങൾ അപേക്ഷിക്കുന്നു: കുറിയേലായിസ്സോൻ അഗ്നിമയന്മാരുടെ സേനകളാൽ ഭയത്തോടും പരിഭ്രമ ത്തോടും കൂടി വന്ദിക്കപ്പെടുന്നവനും ശിശുക്കളാലും പൈതങ്ങളാലും പരമാർത്ഥതയോടെ സ്നേഹപൂർവ്വം സ്തുതി തിക്കപ്പെടുന്നവനും ആയുള്ളോവേ! തന്നോടു ഞങ്ങൾ അപേക്ഷിക്കുന്നു. കുറിയേലായിസ്സാൻ സവ്വലോകത്തിന്റേയും നിരപ്പിനും സമാധാനത്തിനും വേണ്ടിയും ഞങ്ങളുടെ പിതാക്കന്മാരും സൗഭാഗ്യശാലിക ളും പാത്രിയക്കീസന്മാരുമായ ആബൂൻ മാർ ഇഗ്നാത്തി യോസിനു വേണ്ടിയും മാർ ബസോലിയോസിനു വേ ണ്ടിയും മാർ ഗ്രീഗോറിയോസിനു വേണ്ടിയും ഞങ്ങളു ടെ മേൽപ്പട്ടക്കാരൻ മാർ വേണ്ടിയും സത്യവിശ്വാ സികളായ ശേഷം സകലഎപ്പിസ്ക്കോപ്പന്മാക്കു വേണ്ടി യും ദൈവമാതാവായ പരിശുദ്ധ മറിയാമ്മിന്റേയും പരി ശുദ്ധന്മാരുടെയും വിശ്വാസികളായ പരേതരുടേയും ഓമ്മക്കു വേണ്ടിയും ഞങ്ങൾ തന്നോടപേക്ഷിക്കുന്നു. കുറിയേലായിസാൻ ഞങ്ങളുടെ മശിഹാതമ്പുരാനേ! ഞങ്ങൾക്കു വേണ്ടിയു ള്ള തവ താഴ്ചയിൽ സദൃശയരായിത്തീരുവാനും സകല പാപമാലിന്യത്തിൽ നിന്നും സ്വതന്ത്രരായി സ്വഗ്ഗത്തിൽ നിന്നുള്ള തന്റെ രണ്ടാമത്തെ വരവിങ്കൽ തന്റെ എതിരേ പിനു പുറപ്പെടുവാനും അനശ്വര വസ്ത്രങ്ങളോടും സുക തമാകുന്ന മഹനീയ അങ്കികളോടും കൂടെ തന്റെ തിര ഞെഞ്ഞെടുക്കപ്പെട്ട സംഘങ്ങളോടൊപ്പം മുഖം സന്നതയോടെ തന്നെ സ്വീകരിക്കുവാനും ഞങ്ങളെ യോഗ്യരാ ക്കണമെ. നാം മൂന്നു പ്രാവശ്യം കുറിയേലായി സോൻ എന്നു ഏറ്റു ചൊല്ലണം: കുറിയേലായിസാൻ, കുറിയേലായി സോൻ, കുറിയേലായി സോൻ പുരോഹിതൻ വിശുദ്ധ കുബാനയിലെപ്പോലെ കൈകൾ ഉയർത്തിക്കൊണ്ട് പ്രാത്ഥന
പ്രതിവാക്യം: ബലഹീനരും പാപികളുമായ ഞങ്ങളുടെ മേൽ കരുണയും കൃപയും രണ്ടുലോകങ്ങളിലും എന്നേ ക്കും ചൊരിയപ്പെടുമാറാകട്ടെ. കൃപയോടെ പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ കത്താവേ! ഞങ്ങളുടെ കടങ്ങളെ ക്ഷമിക്കയും ദയാപൂർവ്വം ഞങ്ങളുടെ കുറ്റങ്ങളെ മോചിക്കയും ചെയ്തു തനിക്കുള്ളവരായിത്തീരുവാനും തിരുവിപ്രകാരം ത ന്നെ പ്രീതിപ്പെടുത്തുവാനും തിരുസന്നിധിയിൽ കരുണ പ്രാപിക്കുവാനും ഞങ്ങൾക്കു കൃപ നൽകണം. ഹോശോ..........ആമ്മീൻ പ്രാത്ഥന സ്വസേനകളുടെ ദൈവമായ കർത്താവെ! ക്രൂബേന്മാ രും സോപ്പന്മാരും മാലാഖമാരും പ്രധാനമാലാഖമാരും സകല ആത്മീയ ഗണങ്ങളും തന്റെ ദൈവത്വമാകുന്ന ജീവാഗ്നിയുടെ മുമ്പിൽ ഭ്രമിച്ചു വിറക്കുന്നു. അവർ ഭയത്തോടും പരിഭ്രമത്തോടും കൂടെ തന്റെ ശ്രേഷ്ഠതയെ ഇടവിടാതെ വാഴ്ത്തി പുകഴ്ത്തി സ്തുതിക്കുന്നു. താഴെ ഭൂമിയിൽ വെച്ച് ശിശുക്കളാലും കുഞ്ഞുങ്ങളാലും യുവാക്കളാലും പരമാത്ഥികളായ വിശുദ്ധ ശിഷ്യന്മാരാലും ഓ ശനകളാൽ സ്തുതിച്ചു പുകഴ്ത്തപ്പെടുവാൻ തനിക്കു തി വിഷ്ടമുണ്ടായി. ഇപ്പോൾ
സുശക്തവും കരുണയും ദയയും നിറഞ്ഞതുമായ തന്റെ കൈനീട്ടി തന്റെ ഇടവ കയിലെ ആടുകളേയും ഈ സമയത്തു ഞങ്ങളുടെ മുമ്പാകെ വെച്ചിരിക്കുന്ന ഈ ഓശാനകളേയും ഈ കൊമ്പുകൾ വെട്ടപ്പെട്ട വൃക്ഷങ്ങളേയും അനുഗ്രഹിക്ക ക്കേണമെ . ഇവയെ വഹിക്കുന്നവരുടെ അനുഗ്രഹ ത്തിനു ഇവ പര്യാപ്തമാകണമെ. ഈ ദിവസത്തിൽ ആ ശിശുക്കളെപ്പോലെയും തന്റെ ശിഷ്യന്മാരെപ്പോലെയും ഈ ലോകത്തിൽ വെച്ച് തന്നെ വാഴ്ത്തി പുകഴ്ത്തി സ്തുതിക്കുവാനും പുതിയലോകത്തിൽ സൗഭാഗ്യകരവും അനശ്വരവുമായ ജീവിതത്തിൽ തനിക്കും താൻ മുഖാ തിരം തന്നോടു കൂടെ തന്റെ പിതാവിനും പരിശുദ്ധ റൂഹായ്ക്കും തന്റെ പരിശുദ്ധന്മാരുടെ ഗണങ്ങളോടൊ രുമിച്ച് ആന്തരീകമായ ഓശാനകളോടും യോഗ്യമായ കൊമ്പുകളോടും കൂടെ സ്തുതിയും സ്തോത്രവും അപ്പി ക്കുവാനും ഞങ്ങളെ യോഗ്യരാക്കണം. ഹോശോ..........ആമ്മീൻ
പുരോഹിതൻ ദൈവമായ കർത്താവേ! അനശ്വര വസ്ത ങ്ങളാൽ പ്രശോഭിതരാകുവാനും മഹത്വകരമായ ആന്ത രീക കൊമ്പുകളോടു കൂടെ തന്റെ തിരഞ്ഞെടുക്കപ്പെ ട്ടവരോടൊരുമിച്ച് സന്തോഷകരവും ആനന്ദകരവുമാ യ പെരുന്നാൾ തനിക്കായി ആഘോഷിക്കുവാനും അവരുടെ കൂട്ടത്തിലും അവരുടെ ഇടയിലും നിന്നുകൊണ്ട് തനിക്കും തന്റെ പിതാവിനും ജീവനുള്ള പരിശുദ്ധ റൂഹായ്ക്കും സ്തുതിയും സ്തോത്രവും കരേറ്റുവാനും ഞങ്ങളെ യോഗ്യരക്കണമേ പ്രതിവാക്യം: അവിടുത്തെ ആത്മാവിനും ഉണ്ടായിരിക്കട്ടെ. ശുശ്രൂഷക്കാരൻ: കാരുണ്യവാനായ കത്താവിന്റെ മുമ്പാകെ നാം തല കുനിക്കണം. പ്രതിവാക്യം: ഞങ്ങളുടെ കത്താവും ദൈവവുമേ തിരുമുമ്പാ കെ ഞങ്ങൾ തല കുനിക്കുന്നു. പുരോഹിതൻ തിരു സഭയും തവ അവകാശവും ആ ത്മശരീരങ്ങളുടെ കഴുത്തുകളെ തിരുമുമ്പാകെ കുനിച്ചി രിക്കുന്നു. തന്റെ ദാസന്മാരും ദാസികളും തന്റെ ബഹു മാന്യതയുടെ ഭയങ്കര സിംഹാസനത്തിന്റെ മുമ്പാകെ അപേക്ഷകരായി സാഷ്ടാംഗ പ്രണാമം ചെയ്തു വണങ്ങി നിന്ന് സങ്കടപൂർവ്വം തങ്കൽ നിലവിളിച്ചുകൊണ്ട് തങ്ങളു ടെ നിയമലംഘനങ്ങൾക്കു തന്റെ കരുണയോട് പ രിഹാരം യാചിക്കയും ചെയ്യുന്നു. മനുഷ്യസ്നേഹമുള്ള കത്താവെ! ഇവരെ വ്യസ്ഥമായി വിട്ടയക്കാതെ ഇവരു ടെ മുമ്പിൽ തന്റെ ശ്രീഭണ്ഡാരം തുറന്ന്, ഇവർ മഹനീ യമായ ഈ പെരുന്നാളിനെ വിവധനിലകളിൽ ദശിക്കാ ക്കാനും ഓശനകളാൽ തന്നെ പുകഴ്ത്തിയ ആ കുട്ടികൾ ക്കു സഖാക്കളായിത്തീരുവാനും തക്കവണ്ണം ഐശ്യര്യ മേറിയ തന്റെ നൽവരങ്ങളാൽ ഇവരെ സന്തോ ഷിപ്പിക്കണമെ. ഞങ്ങൾ തനിക്കു സ്തുതിയും സ്തോത്ര വും കരേറ്റുകയും ചെയ്യുമാറാകണമെ. ഹോാ......
പുരോഹിതൻ ഈ മനുഷ്യവതാരവ്യാപാരത്തെ പൂണ്ണ മായി ഞങ്ങളുടെ അടുക്കൽ നിവഹിച്ച ദൈവമായ ക ത്താവേ! ഇപ്പോൾ തന്റെ മഹാകരുണയാൽ ഈ കൊമ്പുകളേയും ഇവയെ വെട്ടിയെടുത്ത വൃക്ഷങ്ങളേ യും തന്റെകതൃത്വം സൃഷ്ടിച്ചുണ്ടാക്കിയ എല്ലാസസ്യാ ദികളേയും താൻ അനുഗ്രഹിക്കേണമെ. + ഈ കൊമ്പു കൾ ഇവയെ വഹിക്കുന്നവരുടെ അനുഗ്രഹത്തിനും ഇവയെ ധരിക്കുന്നവരുടെ സംരക്ഷണത്തിനും പര്യാപ്ത മായിത്തീരണമെ. ഇവയെ മഹത്വത്തിന്റെ കൊമ്പുക ളും വിശുദ്ധിയുടെ പത്രങ്ങളും നിമ്മലതയുടെ ഓശാന കളും ആക്കിത്തീക്കണമെ. + ഹോശോ...... ഇവ വിശ്വാസത്തിന്റെ സ്ഥിരതയ്ക്കും ശൈശവത്തിന്റെ അലങ്കാരത്തിനും വാക്യത്തിന്റെ പരിപക്വതയ്ക്കും പ ള്ളികളുടെ പുകഴ്ചയ്ക്കും ദയറാകളുടെ ശ്രേഷ്ഠതയ്ക്കും ഭവനങ്ങളുടെ അനുഗ്രഹത്തിനും വിശ്വാസികളുടെ നില നില്പിനും ഉതകുമാറാകണമെ. എന്തെന്നാൽ തനിക്കും വാഴ്ത്തപ്പെട്ടവനായ തന്റെ പിതാവിനും വിശുദ്ധ റൂഹാ യ്ക്കും സ്തുതിയും ബഹുമാനവും യോഗ്യമാകുന്നു.
ഞങ്ങളുടെ ദൈവം! താൻ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. ഞങ്ങളുടെ അടുക്കലേക്കുള്ള തന്റെ ആഗമനം അനുഗ്രഹിക്കപ്പെട്ടതാകുന്നു. ഞങ്ങൾക്കു വിളിക്കപ്പെട്ടി രിക്കുന്ന തന്റെ നാമം അനുഗ്രഹീതമാകുന്നു. കത്താ തന്റെ കൃപയുടെ ആവസത്താൽ ഞങ്ങളേയും വയലു കളേയും സസ്യാദികളേയും ഈ കൊമ്പുകളേയും അനുഗ്രഹിക്കണമെ. + ഇവയെ അനുഗ്രഹിക്കപ്പെട്ട കുരുത്തോലകളും ഭവനങ്ങളെ സംരക്ഷിക്കുവാനും സാത്താ നെ ഓടിക്കുവാനും പരീക്ഷകളെ ദുരീകരിക്കുവാനും ശ ക്തിയുള്ളതും ആക്കിത്തീക്കണമെ. + ആമ്മീൻ. ഇവയെ യുദ്ധങ്ങളെ ബഹുഷ്ക്കരിക്കുവാനും ദുഷ്ടവി ചാരങ്ങളെ മായിച്ചു കളയുവാനും അപകടങ്ങളെ ദുരി കരിക്കുവാനും കഴിവുള്ളവയാക്കിത്തിക്കണം. ഇവയെ വഹിക്കുന്നതിനാൽ തന്റെ കരുണയും ദയയും പ്രാപിക്കുവാൻ ഞങ്ങൾക്കു കൃപ നൽകണം. തന്റെ പെരുന്നാളിനായി വന്നുകൂടിയിരിക്കുന്ന തന്റെ ജനത്തെ അനുഗ്രഹിക്കണമെ. + തന്റെ മണവറയിൽ പ്രവേശിക്കുവാൻ ഞങ്ങൾ അഹരായി ഭവിക്കേണമെ. ഞങ്ങൾ തനിക്കും തന്റെ പിതാവിനും പരിശുദ്ധ റൂഹായ്ക്കും സ്തുതിയും സ്തോത്രവും കരേറ്റുകയും ചെയ്യുമാറാകണമെ. ഹോശോ.....
പുരോഹിതൻ കുരുത്തോലകളുടെ മേൽ കെ ആവസിപ്പിച്ചു നമ്മുടെ മുമ്പിൽ വച്ചിരിക്കുന്ന ഈ കൊമ്പുകൾ നിത്യ ജീവനു വേണ്ടി പിതാവിന്റേയും + പുത്രന്റേയും ജീവനുള്ള പരിശുദ്ധ റൂഹായുടേയും + നാമത്തിൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ആമ്മീൻ സ്വഗ്ഗീയ സൈന്യങ്ങളുടെ ദൈവവും സകല സൃഷ്ടിക കളുടേയും സൃഷ്ടാവുമായ കത്താവെ! സുശക്തമായ തന്റെ കയ്യാലും ബലമേറിയ തന്റെ ഭുജത്താലും ഞങ്ങ ളെ കാത്തു കൊള്ളണമെ. അഗ്നിമയന്മാരുടെ ശോഭിത
ഗണങ്ങളോടുകൂടെ തന്നെ സ്തുതിക്കുവാനും ശിശുക്ക ളോടും കുഞ്ഞുങ്ങളോടും ഒരുമിച്ച് ഉന്നതങ്ങളിൽ ഓശാ നാ എന്നു ആത്തു പറയുവാനും ഞങ്ങളെ യോഗ്യരാക്കണം. ഹോശോ..... ഹൂത്തോമൊ ഞങ്ങളുടെ കത്താവായ യേശുമശിഹാ ഞങ്ങ ളുടെ പ്രാത്ഥന കേൾക്കണമെ. ഞങ്ങളുടെ അപേക്ഷക ൾ കൈക്കൊള്ളണമെ. ഞങ്ങളുടെ യാചനകൾക്കു മറു പടി നൽകണമെ. ഞങ്ങളുടെ സഹായത്തിനു വന്നു ചേരേണമെ. ഞങ്ങളുടെ കത്താവും എന്നേയ്ക്കും ഞങ്ങ ളുടെ ദൈവവുമേ! രണ്ടു ലോകങ്ങളിലും ഞങ്ങളോടു കരുണ ചെയ്യണമെ. മോറാൻ വാലോഹാൻ
പുരോഹിതൻ സ്ലീബായും കുരുത്തോലയും കയ്യിലെടുത്തു കൊണ്ട് ബീമായിലൊ മദ്ബഹായിലൊ നിന്നു കൊണ്ട് ആഘോഷം നടത്തുന്നു (കിഴക്കോട്ടു തിരിഞ്ഞു കൊണ്ട്)
പുരോഹിതൻ: ദൂതന്മാർ സേവിപ്പോനേ! പ്രതിവാക്യം: ഈശാ! നീ പരിശുദ്ധൻ പുരോഹിതൻ കോന്മാർ വാഴ്ത്തുന്നോനേ! പ്രതിവാക്യം: ശക്താ നീ പരിശുദ്ധൻ പുരോഹിതൻ: സാപ്പികൾ കാദീശാപ്പോനേ! പ്രതിവാക്യം: മൃതിഹീനാ നീ പരിശുദ്ധൻ പാപികളനുതാപത്തോടൊത്തിച്ചോതുന്നു. ദാവീദാത്മജനുശാനാ കൃപയടിയാരിൽ ചെയ്യണമേ.
(പടിഞ്ഞാറോട്ടു തിരിഞ്ഞു കൊണ്ട്)
പുരോഹിതൻ തീമയർ ഹാലൽ ചൊവോനേ! പ്രതിവാക്യം: ഈശാ! നീ പരിശുദ്ധൻ പുരോഹിതൻ ആത്മിയർ ശ്ലാഘിപ്പോനേ! പ്രതിവാക്യം: ശക്താ നീ പരിശുദ്ധൻ പുരോഹിതൻ മണ്മയരാഘോഷിപ്പോനേ! പ്രതിവാക്യം: മൃതിഹീനാ നീ പരിശുദ്ധൻ വിശ്വാസിനിയാം തിരുസഭതന്റെ സുതരിക്കുന്നു ദാവീദാത്മജനുശാനാ കൃപയടിയാരിൽ ചെയ്യണമേ. (വടക്കോട്ടു തിരിഞ്ഞു കൊണ്ട്)
പുരോഹിതൻ മേലുള്ളോർ മാ-നിപ്പോനേ! പ്രതിവാക്യം: ഈശാ! നീ പരിശുദ്ധൻ പുരോഹിതൻ മദ്ധ്യമർ കീത്തിക്കുന്നോനേ! പ്രതിവാക്യം: ശക്താ നീ പരിശുദ്ധൻ പുരോഹിതൻ കീഴുള്ളാർ കൂപ്പുന്നോനേ! പ്രതിവാക്യം: മൃതിഹീനാ നീ പരിശുദ്ധൻ പാപികളനുതാപത്തോടൊത്തിച്ചോതുന്നു. ദാവീദാത്മജനുശാനാ കൃപയടിയാരിൽ ചെയ്യണമേ. (തെക്കോട്ടു തിരിഞ്ഞു കൊണ്ട് )
പുരോഹിതൻ: നാഥാ! കൃപചെയ്തീടേണം. പ്രതിവാക്യം: നാഥാ! കൃപ ചെയ്യുക കനിവാൽ പുരോഹിതൻ: നാഥാ കമ്മാനകളെ നീ കൈക്കൊണ്ടും കൃപ ചെയ്തീടേണം പ്രതിവാക്യം: ദേവേശാ! തേ സ്തോത്രം പുരോഹിതൻ: സൃഷ്ടാവേ തേ! സ്തോത്രം പ്രതിവാക്യം: പാപികളാം ദാസരിലലിയും മശിഹാ രാജാവേ! സ്തോത്രം. ബാറൊർ
സ്വഗസ്ഥനായ ഞങ്ങളുടെ പിതാവേ! തിരുനാമം പരി ശുദ്ധമാക്കപ്പെടേണമെ. തിരു രാജ്യം വരേണമെ. തിരു വിഷ്ടം സ്വഗ്ഗത്തിലെ പോലെ ഭൂമിയിലും ആകണമെ. ഞങ്ങൾക്കാവശ്യമുള്ള ആഹാരം ഇന്നും ഞങ്ങൾക്കു തരേണമെ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമി ച്ചതുപോലെ ഞങ്ങളുടെ കടങ്ങളും ദോഷങ്ങളും ഞങ്ങ
ളോടു ക്ഷമിക്കണം. പരീക്ഷയിലേക്കു ഞങ്ങളെ പ്രവേശിപ്പിക്കരുതേ. പിന്നെയോ ദോഷത്തിൽ നിന്നും ഞങ്ങളെ രക്ഷിച്ചു കൊള്ളണമെ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും സ്തുതിയും മഹത്വവും എന്നു മെന്നേക്കും തനിക്കുള്ളതാകുന്നു. ആമ്മീൻ. കൃപ നിറഞ്ഞ മാതാവേ, തനിക്കു സമാധാനം. നമ്മുടെ കത്താവ് തന്നോടു കൂടെ, താൻ സ്ത്രീകളിൽ വാഴ്ത്ത പ്പെട്ടവൾ; തന്റെ വയറ്റിൽ ഫലമായ നമ്മുടെ കത്താവി ശോമിശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു. പരിശുദ്ധ കന്യ കമത്തമറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞ ങ്ങൾക്കു വേണ്ടി ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണസമയത്തിലും ദൈവം തമ്പുരാനോട് അപേക്ഷിച്ചു കൊള്ളണമെ. ആമ്മീൻ.
St. Mary’s Syriac Church of Canada Mississauga |