Pathi Noombu

St. Mary’s Syriac Church of Canada Mississauga

പാതിനോമ്പ് പ്രാര്‍ത്ഥന്രകമം

(പാതിനോമ്പിന്റെ ബുധനാഴ്ച രാവിലെ പെരുന്നാൾ മുറയനുസരിച്ച് വി.കുർബാന അനുഷ്ഠിക്കുകയും കുർബാന മദ്ധ്യേ ബസ്മൽക്കൊ ചൊല്ലിയശേഷം തലേദിവസം സന്ധ്യാപ്രാർത്ഥന സമയത്ത് മ്നൊർത്തോയിന്മേൽ നാട്ടിയ കുരിശെടുത്തു കൊണ്ട് കുട, കൊടി, ഏവൻഗേലിയോൻ ആദിയായവയുമായി ആഘോഷമായി പള്ളിയുടെ വടക്കേ വാതിൽ വഴി പുറപ്പെട്ട് പള്ളിക്കുചുറ്റും പ്രദക്ഷിണം നടത്തി തെക്കേവാതിൽ വഴി അകത്തുപ്രവേശിക്കുകയും ചെയ്യുന്നു. തുടർന്ന് ബീമായിലൊ മദ്ബഹായിലോ നിന്നു കൊണ്ട് പട്ടക്കാരൻ സ്ലീബാ ആഘോഷം നടത്തിയശേഷം കുരിശ് പള്ളിയുടെ മ മാർത്തോയിന്മേൽ തന്നെ വച്ചിട്ട് കുർബ്ബാന പൂർത്തി യാക്കുന്നു.)

പ്രദക്ഷിണ സമയത്ത് ചൊല്ലുവാനുള്ള ഗീതം

കുക്കോയൊ 

സ്ലീബായെ വന്ദിപ്പാനായ് ഹാനീ രാജ്ഞി 

പട്ടണമാം റോമായിൽ നിന്നേറുശലേമാർന്നു

 

യൂദന്മാരെ കൂട്ടി ചൊന്നവം 

കാണിച്ചിടുവിൻ സ്ലീബാ വച്ചൊരിടം. 

 

ഞങ്ങൾക്കുണ്ടൊരു പ്രമുഖൻ നീയവനോടാരാഞ്ഞാൽ 

മശിഹാ തൻ സ്ലീബായമരും സ്ഥാനം കാണിക്കും

ഹാലേലുയ്യാ എന്ന വരുര ചെയ്തു.

അമ്മാനുയേൽ ദേവേശൻ തരുവിൽ തൂങ്ങി – 

ഇൽശാദായ് തനയൻ വീരൻ തലതാഴ്ത്തി മരിച്ചു

ആത്മം മാത്രം തരുവിൽ കൈവിട്ടു 

നിജസാരാംശം-മേനിയിൽ നിവസിച്ചു 

വേർപ്പെട്ടാൻ നിസ്സാരമതാം മാനുഷമാം ജീവൻ 

വിലപിച്ചീടട്ടുന്നതനെ ക്രൂശിച്ചോർ യൂദർ

ഹാലേലുയ്യാ -കഷ്ടമവർക്കെന്നും.

 

സ്സീബാ ആഘോഷം

(പട്ടക്കാരൻ കിഴക്കോട്ട് തിരിഞ്ഞുനിന്നുകൊണ്ട്)

പുരോ - ശുബ്ഹൊ.........

ജനം:- ബലഹീനരും........

 

ഞങ്ങളുടെ ദൈവമായ മിശിഹാ ദീർഘദർശിമാരുടെ തലവനായ മോശയുടെ വടിയുടെ രഹസ്യം നിന്നെ സൂചിപ്പിച്ചു. ഇസ്രായേല്യരുടെ പാളയത്തിന്റെ നടുവിൽ അതുനാ ട്ടപ്പെട്ടപ്പോൾ രക്ഷാകരമായ നിന്റെ സ്ലീബായേയും അതു സൂചിപ്പിച്ചു. ഇപ്പോൾ വിശുദ്ധ സഭ ഇതാ വിശുദ്ധനോമ്പിന്റെ മദ്ധ്യത്തിൽ അതിന്റെ പ്രജകളുടെ സംരക്ഷണത്തിനും സംവ ത്സരത്തിന്റെ അനുഗ്രഹത്തിനുംഎല്ലാ ഉപദ്രവങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും സംരക്ഷിക്കപ്പെടുന്നതിനും ശിക്ഷകളിൽ നിന്നും കോപത്തിന്റെ വടികളിൽ നിന്നുമുള്ള സംരക്ഷയ്ക്കും വേണ്ടി ജീവദായകമായ നിന്റെ സ്ലീബായെ ആഘോഷിക്കുന്നു. ഞങ്ങൾ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും നിന്നേയും നിന്റെ പിതാവിനേയും വിശുദ്ധറൂഹായേയും സ്തോത്രം ചെയ്ത് മഹത പ്പെടുത്തുമാറാകണമെ. ഹോശെ ......

 

 

പെത്ഗോമൊ

ഞങ്ങളുടെ ശത്രുക്കളെ നിന്നാൽ ഞങ്ങൾ കുത്തിമുറിക്കുകയും ഞങ്ങളുടെ എതിരാളി കളെ നിന്റെ നാമം മൂലം ഞങ്ങൾ ചവിട്ടുകയും ചെയ്യും.

സൌഖ്യം പിത്തളസർപ്പത്തെ വീക്ഷിച്ചോർക്കുളവായതു പോൽ

സ്ലീബായേ നതി ചെയ്യുന്നോർ-രോഗോപശമം നേടുന്നു കരുണാസാഗരമാം നാഥാ! പ്രാർത്ഥിച്ചടിയാരോ തു-ന്നു. 

കുറിയേ...... കുറിയേ...... കുറിയേ......

(പടിഞ്ഞാറോട്ടു തിരിഞ്ഞുനിന്നുകൊണ്ട് പ്രാർത്ഥന)

പുരോ:- ശുബഹൊ ......

ജനം:- ബലഹീനരും....

ഞങ്ങളുടെ ദൈവമായ മിശിഹാ ഞങ്ങൾ നിഗളത്തിൽ നിന്നും പ്രശംസയിൽ നിന്നും വെടിപ്പാക്കപ്പെട്ട് നിന്റെ വിശുദ്ധന്മാരായ ദീർഘദർശിമാർ മുഖാന്തിരം സൂചിപ്പിക്ക പ്പെട്ടിട്ടുള്ള നിന്റെ വിശുദ്ധ രഹസ്യങ്ങളുടെ സ്മരണയെ അനുഷ്ഠിക്കുവാൻ ഞങ്ങളെ യോഗ്യരാക്കണമെ. ജീവദായകമായ നിന്റെ സ്ലീബായുടെ രക്ഷാകരമായ അടയാളം ഞങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാപിക്കണമെ. അതിനെ ദർശിക്കുന്നതിനാൽ ഞങ്ങളുടെ മനസ്സ് വെടിപ്പാക്കപ്പെടുകയും അതിനെ വന്ദിക്കുന്നതിനാൽ ഞങ്ങളുടെ വിചാരങ്ങൾ വിശുദ്ധമാക്കപ്പെടുകയും ചെയ്യുമാറാകണമെ. സർവ്വ ദുഷ്ടഗണങ്ങളും ഞങ്ങളിൽ നിന്ന് ഓടിപ്പോകുമാറാകണമെ. നിന്റെ സ്ലീബായുടെ അടയാളത്താൽ വഞ്ചനയുടെ ആത്മാക്കൾക്കെതിരായി ഞങ്ങളെ ഭീകരന്മാരാക്കിത്തീർക്കണമെ. കർത്താവെ ഞങ്ങൾ നിന്നേയും നിന്റെ പിതാവിനേയും വിശുദ്ധ റൂഹായേയും ഇപ്പോഴും എപ്പോഴും എന്നേയ്ക്കും വന്ദിച്ച് പുകഴ്ത്തുമാറാകണമെ. ഹോ........

പെത്ഗോമൊ

അവനിൽ സൂക്ഷിച്ച് അവനിൽ ശരണപ്പെടുവിൻ നിങ്ങൾ ലജ്ജിക്കേണ്ടി വരുകയില്ല.

(മസ്അക്കോനൂസൊ )

നോമ്പിൻ മദ്ധ്യേ ജീവദമാം-സ്ലീബായിൻ വിജയപതാകനൽകിയ രക്ഷകനെ ! നിന്റെ അവതാരം വിസ്മയനീയം കരുണാസാഗരമാം നാഥാ! പ്രാർത്ഥിച്ചടിയാരോതുന്നു.

(വടക്കോട്ടു തിരിഞ്ഞു നിന്നുകൊണ്ട് പ്രാർത്ഥന)

പുരോ:- ശുബഹൊ ......

ജനം:- ബലഹീനരും..

പൂർവ്വിക ദീർഘദർശിമാരാൽ സൂചിപ്പിക്കപ്പെട്ടവനും പാളയമദ്ധ്യത്തിൽ നാട്ടിയ പിത്തളസർപ്പം മൂലം മോശ ദൃഷ്ടാന്തപ്പെടുത്തിയവനുമായ ദൈവമേ ! നീ സ്ളീബാമേൽ ഉയർത്തപ്പെട്ടപ്പോൾ നിന്നെ ആരാധിക്കുവാനായി സൃഷ്ടികളെ നീ ആകർഷിച്ചു. ഫറവോനേയും ആമോലീക്കിനേയും നീ നശിപ്പിച്ചു. കർത്താവെ! നിന്റെ സ്ലീബായുടെ പാർശ്വങ്ങളിൽ ഞങ്ങളെ മറച്ചുകൊള്ളണമെ. കർത്താവെ കറുത്തവനായ അബാറിന്റെ അപേക്ഷ കേട്ട് വേദനകളിൽ നിന്നും രോഗങ്ങളിൽ നിന്നും അവനു സ്വസ്ഥത നൽകിയതുപോലെ ബലഹീനരും പാപികളുമായ നിന്റെ ദാസരാകുന്ന ഞങ്ങളുടെ നോമ്പും പ്രാർത്ഥനയും കൈകൊണ്ട് നിന്റെ സ്ലീബായാൽ ഞങ്ങളുടെ കർത്താവും ഞങ്ങളുടെ നിത്യദൈവവുമേ നിന്റെ കരുണയാൽ ഞങ്ങളുടെ കടങ്ങളും പാപങ്ങളും പരിഹരിക്കണമെ. മൊറാൻ 

 

എതിരാളികളിൽ നിന്നു ഞങ്ങളെ രക്ഷിക്കുകയും ഞങ്ങളുടെ ശത്രുക്കളെ ലജ്ജിപ്പിക്കുകയും ചെയ്തവൻ നീയാകുന്നു.

(മസ്അക്കോനൂസൊ )

ദുഷ്ടാത്മാവോടടരാടാൻ ശക്തിനരർക്കില്ലാത്തതിനാൽ നോമ്പും ജീവസ്ലീബായും നാഥൻ നമ്മൾക്കായ് നൽകി കരുണാസാഗരമാം നാഥാ! പ്രാർത്ഥിച്ചടിയാരോതുന്നു.

കുറിയേ...... കുറിയേ...... കുറിയേ......

(തെക്കോട്ട് തിരിഞ്ഞുനിന്നുകൊണ്ട് പ്രാർത്ഥന.)

പുരോ:- ശുബഹൊ ......

ജനം:- ബലഹീനരും..

പിത്തളസർപ്പത്താൽ സൂചിപ്പിക്കപ്പെടുകയും ഉപമിക്കപ്പെടുകയും ചെയ്ത മിശിഹാ തമ്പുരാനേ! നിന്നോടു ഞങ്ങൾ അപേക്ഷിക്കുന്നു. പാപത്തിന്റെ മരണകരമായ വിഷം ഞങ്ങളിൽ നിന്നു നീക്കിക്കളഞ്ഞ് സാത്താന്റെ ദംശനങ്ങളിൽ നിന്ന് ഞങ്ങളുടെ ആത്മശരീരങ്ങളെ സുഖപ്പെടുത്തണം. ആ പിത്തള സർപ്പം അതിൽ ദൃഷ്ടിയുറപ്പിക്കു അവരെ സുഖപ്പെടുത്തിയിരുന്നതുപ്പോലെ കർത്താവെ ഞങ്ങളുടെ ദൃഷ്ടി നിന്നിലും നിന്റെ സ്ലീബായിലും പതിഞ്ഞിരിക്കുന്നതിനാൽ ഞങ്ങളുടെ വേദനകളേയും രോഗ ങ്ങളേയും സുഖപ്പെടുത്തണം. ഞങ്ങളുടെ കണ്ണുകൾ നിങ്കൽ പതിഞ്ഞിരിക്കുന്നു. ഞങ്ങളുടെ ശരണവും പ്രത്യാശയും സദാ നിന്നിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഞങ്ങളുടെ ജീവന്റെ രക്ഷിതാവും ഉദ്ധാരകനുമായി നിന്നെ ഞങ്ങൾഅറിയിക്കുകയും ചെയ്യുന്നു. നിനക്കും നിന്റെ പിതാവിനും വിശുദ്ധ റൂഹായ്ക്കും ഇപ്പോഴും എപ്പോഴും എന്നേയ്ക്കും - സ്തുതിയും സ്തോത്രവും ഞങ്ങൾ കരേറുന്നു. ഹോ..

പെത്ഗോമൊ

നിന്റെ രക്ഷയിൻ പരിച എനിക്കു നീ നൽകി. നിന്റെ വലതുകൈ എന്നെ സഹായിക്കുകയും നിന്റെ ശിക്ഷണത്തിൽ എന്നെ വളർത്തുകയും ചെയ്യണമെ

ദുഷ്ടാത്മാവിൻ സേനയെവെന്നാത്മീയം ജീവൻ നേടാ നോമ്പിന്റെ നടുവിൽ ജീവദമാം സ്ലീബായരക്ഷകനേകി കരുണാസാഗരമാം നാഥാ! പ്രാർത്ഥിച്ചടിയാരോതുന്നു

കുറിയേ...... കുറിയേ...... കുറിയേ......

(വീണ്ടും കിഴക്കോട്ടു തിരിഞ്ഞു നിന്നുകൊണ്ട്)

പട്ടക്കാരൻ: ദൂതന്മാർ സേ-വിപ്പോനേ !

ജനം : ഈശാ ! നീ പരിശുദ്ധൻ.

 

പട്ടക്കാരൻ : കാബേന്മാർ വാഴ്ത്തുന്നോനേ!

ജനം : ശക്താ ! നീ പരിശുദ്ധൻ. 

 

പട്ടക്കാരൻ : സാപ്പികൾ കാദീശാർപ്പോനേ! 

ജനം : മൃതിഹീനാ! നീ പരിശുദ്ധൻ. പാപികളനുതാപത്തോടർത്ഥിച്ചോതുന്നു. ഞങ്ങൾക്കായ് ക്രൂശേറ്റോനേ! കൃപചെയ്യേണം.

 

(പടിഞ്ഞാറോട്ടു തിരിഞ്ഞു നിന്നുകൊണ്ട്)

പട്ടക്കാരൻ : തീമയർ ഹാലൽ ചൊവോനേ!

ജനം : ഈശാ നീ പരിശുദ്ധൻ..

 

പട്ടക്കാരൻ : ആത്മീയർ ശ്ലാഘിപ്പോനേ! 

 

ജനം : ശക്താ! നീ പരിശുദ്ധൻ.

പട്ടക്കാരൻ : മഞ്ചയരാഘോ ഷിപ്പോനേ!

മൃതിഹീനാ നീ പരിശുദ്ധൻ. 

പാപികളനുതാപത്തോടർത്ഥിച്ചോതുന്നു. ഞങ്ങൾക്കായി കുറ്റോനേ! കൃപചെയ്യേണം

 

(വടക്കോട്ടു തിരിഞ്ഞു നിന്നുകൊണ്ട്)

പട്ടക്കാരൻ ; മേലുള്ളാർ മാ-നിപ്പോനേ ! 

ജനം : ഈശാ!നീ പരിശുദ്ധൻ.. 

 

പട്ടക്കാരൻ : മദ്ധ്യമർ കീർത്തിക്കുന്നോനെ 

ജനം : ശക്താ നീ പരിശുദ്ധൻ.

 

പട്ടക്കാരൻ : കീഴുള്ളോർ കുടപ്പുന്നോനേ ! 

ജനം മൃതിഹീനാ! നീ പരിശുദ്ധൻ, വിശ്വാസിനിയാം തിരുസഭതൻ സുതരർത്ഥിക്കുന്നു

ഞങ്ങൾക്കായ് കറ്റോനേ! കൃപചെയ്യേണം.

 

(തെക്കോട്ടു തിരിഞ്ഞുനിന്നുകൊണ്ട്)

പട്ടക്കാരൻ നാഥാ! കൃപചെയ്തീടേണം 

ജനം : നാഥാ! കൃപചെയ്യുക കനിവാൽ

 

 പട്ടക്കാരൻ :- നാഥാ! കർമ്മാർത്ഥനകളെ നീ കൈകൊണ്ടും കൃപചെയ്തീടേണം

ജനം : ദേവേശാ ! തേ സ്തോത്രം.

 

പട്ടക്കാരൻ : സ്രഷ്ടാവേ! തേ സ്തോത്രം

ജനം:-പാപികളാം ദാസരിലലിയും മിശിഹാരാജാവേ !

 

പട്ടക്കാരൻ :- ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ ബാവ ഇത്യാദി.

 

 

 

 

 

 

 

 

 

 

 

 

 

 

St. Mary’s Syriac Church of Canada Mississauga