St. Mary’s Syriac Church of Canada Mississauga
പാതിരാത്രിയുടെ പ്രാർത്ഥന ഒന്നാം കൗമാ ആരംഭവും ദൈവമേ! നീ പരിശുദ്ധനാകുന്നു......ഇത്യാദി കൗമായ ചൊല്ലിയതിന്റെ ശേഷം പ്രാർത്ഥന ഉറക്കമില്ലാത്ത ഉണർവുള്ളവനായ കർത്താവേ! നിൻ്റെ ഉണർവ്വിനെ സ്‌തുതിപ്പാനായിട്ട് പാപമുഴുകലിൽ നിന്ന് ഞങ്ങളുടെ ഉറക്കത്തെ = ഉണർത്തണമേ. മരണമില്ലാത്ത ജീവനുള്ളവനേ! നിൻ്റെ കരുണയെ വന്ദിപ്പാനായിട്ട് മരണവും ക്ഷയവും ആകുന്ന നിദ്രയിൽ നിന്ന് ഞങ്ങ ളുടെ മരണത്തെ നീ ജീവിപ്പിക്കണമേ. പിതാവും പുത്രനും പരിശുദ്ധ റൂഹായുമായുള്ളോവേ! സ്വർഗ്ഗത്തിലും ഭൂമിയിലും നീ സ്‌തുതിക്കപ്പെ ട്ടവനും വാഴ്ത്തപ്പെട്ടവനും ആകകൊണ്ട് നിന്നെ സ്‌തുതിക്കുന്നവരായ സ്വർഗീയ മാലാഖമാരുടെ മഹത്വമുള്ള വൃന്ദങ്ങളോടൊന്നിച്ച് വിശ ദ്ധിയോടുകൂടി ഇപ്പോഴും എല്ലാക്കാലത്തും എന്നേക്കും നിന്നെ സ്‌തുതിച്ചു പുകഴ്ത്തുവാൻ ഞങ്ങളെ യോഗ്യരാക്കണമേ. ആമ്മീൻ. 133, 118, 116 മസ്‌മൂർകൾ ബാറെക്മോർ, രാത്രികാലങ്ങളിൽ കർത്താവിൻ്റെ ഭവനത്തിൽ നിൽക്കുന്നവരായി കർത്താവിൻ്റെ സകല ദാസന്മാരുമായുള്ളോരേ! നിങ്ങൾ കർത്താവിനെ സ്‌തുതിപ്പിൻ. ബാറെക്മോർ, നിങ്ങൾ ശുദ്ധസ്ഥലത്തേക്ക് നിങ്ങളുടെ കൈകളെ ഉയർത്തി കർത്താവിനെ സ്‌തുതിപ്പിൻ. ആകാശവും ഭൂമിയും സൃഷ്‌ടിച്ച കർത്താവ് സെഹിയോനിൽ നിന്ന് നിന്നെ അനുഗ്രഹിക്കും കർത്താവേ! എൻ്റെ സ്‌തുതി നിൻ്റെ മുമ്പാകെ പ്രവേശിക്കട്ടെ; നിന്റെ വചനത്താൽ എന്നെ ജീവിപ്പിക്കണമേ. എൻ്റെ അപേക്ഷ നിന്റെ മുമ്പാകെ പ്രവേശിക്കട്ടെ; നിൻ്റെ വചനത്താൽ എന്നെ രക്ഷിക്കേണമേ. എൻ്റെ നാവു നിൻ്റെ വചനത്തെ ഉച്ചരിക്കും. എന്തെന്നാൽ നിന്റെ കല്പനകളെല്ലാം നീതിയോടു കൂടിയവയാകുന്നു. omoal നീ നിൻ്റെ കൽപ്പനകൾ എന്നെ പഠിപ്പിക്കുമ്പോൾ എന്റെ അധര ങ്ങൾ നിൻ്റെ സ്‌തുതികൾ ഉച്ചരിക്കും. ഞാൻ നിൻ്റെ കല്പനകളിൽ ഇഷ്ടപ്പെട്ടതിനാൽ നിൻ്റെ കൈ എന്നെ സഹായിക്കും. നിത്യപ്രാർത്ഥന എൻ്റെ ആത്മാവു നിൻ്റെ രക്ഷയ്ക്കായിട്ട് കാത്തിരുന്നു. നിൻ്റെ വേദ പ്രണത്തെ ഞാൻ ധ്യാനിച്ചു. എൻ്റെ ആത്താവു ജീവിച്ച് നിന്നെ സ്‌തുതിക്കയും നിൻ്റെ ന്യായ വിധി എന്നെ സഹായിക്കയും ചെയ്യും. കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയി. നിന്റെ ഭൃത്യനെ ന്നു വിക്കനോ. എന്തെന്നാൽ ഞാൻ നിൻ്റെ കൽപ്പനകളെ മറന്നില്ല. സകലജാതികളുമേ! കർത്താവിനെ സ്‌തുതിപ്പിൻ. സകല ജനങ്ങ അവ അവനെ സ്തുതിപ്പിൻ. എന്തെന്നാൽ അവന്റെ കൃപ നമ്മുടെ ആൽ ബലപ്പെട്ടിരിക്കുന്നു. അവൻ സത്യമായിട്ട് എന്നേക്കും കർത്താ വാകുന്നു. ദൈവമേ സ്‌തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോർ എന്യോനൊ ഉറക്കമില്ലാത്ത ഉണർവുള്ളവനേ! അനുതാപത്തിലേക്ക് ഞങ്ങളെ ഉണർത്തണമേ. വിശുദ്ധ കന്യകയേ! നിൻ്റെ പ്രാർത്ഥന ഞങ്ങൾക്ക് കോട്ടയായിരിക്കണമേ നിബിയന്മാരും ശ്ലീഹന്മാരുമേ! നിങ്ങളുടെ പ്രാർത്ഥന ഞങ്ങൾക്കു കോട്ടയായിരിക്കണമേ. പിതാക്കന്മാരും മല്‌പാന്മാരുമേ! നിങ്ങളുടെ പ്രാർത്ഥന ഞങ്ങൾക്ക് കോട്ടയായിരിക്കണമേ. ഉത്തമനായ പുത്രാ! നിൻ്റെ കൃപയുടെ സമൃദ്ധമായ കരുണയാൽ ഞങ്ങളോടു കരുണ ചെയ്യണമേ. കർത്താവേ! വിശ്വാസികളായ വാങ്ങിപ്പോയവരെ നീ ആശ്വസിപ്പി ക്കണമേ. ബാറെക്മോർ പരിശുദ്ധ ത്രിത്വത്തിന് ഞങ്ങൾ സ്‌തുതിയും സ്തോത്രവും കരേ റ്റുമാറാകണമേ. കുറിയേലായിസ്സോൻ, കുറിയേലായിസ്സോൻ, കുറിയേലായിസോൻ. എക്ബൊ - ദൈവമാതാവ് വിശുദ്ധ കന്യകയായ ദൈവമാതാവേ! ഞങ്ങളുടെ ഇടയിൽ സമാ ധാനം ഉണ്ടാകുവാനും ഞങ്ങൾക്ക് കരുണ ലഭിപ്പാനുമായിട്ട് നിൻ ഏക പുത്രനോടു നീ അപേക്ഷിക്കേണമേ. നിൻ്റെ പ്രാർത്ഥനകളാൽ യുദ്ധങ്ങൾ ഇല്ലാതാവുകയും, രാജാക്കന്മാർ സമാധാനമായിരിക്കയും സഭ മഹത്വപ്പെടുകയും, സഭയുടെ മക്കൾ അദൃശ്യമായ മഹാശക്തിയെ സ്തുതിച്ചുകൊണ്ട് സന്തോഷപ്പെരുനാൾ ആഘോഷിക്കയും ചെയ്യുമാ റാകേണമെ സ്ത് മെൻകാലോസ് കുറിയേ..... കോലോകൾ കർത്താവേ! കന്യാവ്രതത്തോടും, വെടിപ്പോടും, വിശുദ്ധിയോടും കൂടെ നിന്നെ പ്രസവിച്ച മാതാവിൻ്റെ ഓർമ്മ പരിമളധൂപം പോലെ നിനക്കു ഇമ്പമായിരിക്കണമേ. ഇവിടെ ഭൂമിയിലും മീതെ സ്വർഗത്തിലും അവൾക്കു നല്ല ഓർമ്മ ഉണ്ടാവുകയും ചെയ്യണമേ. ബാറെക്മോർ വിശുദ്ധ കന്യകയേ! ആദി മുതലേ നിന്നെ തിരഞ്ഞെടുത്ത പിതാ വിനു സ്‌തുതിയും, തിരുവിഷ്‌ടത്താൽ നിന്നിൽ നിന്ന് ശരീരിയായി ത്തീർന്ന പുത്രന് സ്തോത്രവും, നിന്നെ തൻറെ കൂടാരമാക്കിത്തീർത്ത്, നിന്നിൽ ഇറങ്ങി വസിച്ച പരിശുദ്ധ റൂഹായ്ക്കു പുകഴ്ചയും ഉണ്ടായി രിക്കട്ടെ. മൊറിയോ... മോർ യാക്കോബിൻ്റെ ബോവൂസൊ ദൈവപുത്രാ! ഒമ്പതുമാസം നിന്നെ വഹിച്ച മാതാവിൻ് പ്രാർത്ഥന കളാൽ ഞങ്ങളിൽനിന്ന് ക്രോധത്തിൻ്റെ വടികളെ നീക്കിക്കളയണമേ. രണ്ടാം കൗമാ കർത്താവിൻ്റെ ബഹുമാനം...ഇത്യാദി കൗമായുടെ ശേഷം എക്ബൊ - പരിശുദ്ധന്മാർ തിരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധന്മാരുമായ സഹദേന്മാരേ! നിങ്ങളെ ലോകത്തിനു സഹായങ്ങളെ ഒഴുക്കുന്ന ഉറവകളാക്കിത്തീർക്കുകയും നിങ്ങളുടെ അസ്ഥികളാകുന്ന നിക്ഷേപത്തിൽ ശക്തികളെ വസിപ്പി ക്കയും ചെയ്തവനായ കർത്താവ് വാഴ്ത്തപ്പെട്ടവനാകുന്നു. ഞങ്ങൾക്കു വേണ്ടി നിങ്ങൾ കർത്താവിനോടപേക്ഷിക്കണമേ. സൗമെൻ...കുറിയേ... കോലോകൾ കർത്താവേ! നീ തിരഞ്ഞെടുത്തിട്ടുള്ള പന്ത്രണ്ടു ശ്ലീഹന്മാരുടെ പ്രാർത്ഥനകളാൽ സംവത്സരത്തിൻ്റെ പന്ത്രണ്ടു മാസങ്ങളെ കൃപയോടെ വാഴ്ത്തണമേ. വേനലും വർഷവും നിയമപ്രകാരം അതാതു കാല ത്തു ക്രമമായിട്ടുണ്ടാവുകയും, സ്വർഗ്ഗീയ നന്മകളും ഭൂമിയുടെ വിളവു കളും ഞങ്ങൾക്കു ലഭിക്കുകയും ചെയ്യണമേ. കർത്താവേ! ഫലങ്ങൾ വളരുകയും, അഗതികളും ദരിദ്രൻമാരും ഭക്ഷിച്ച് നിൻ്റെ തിരുനാമത്തെ മഹത്ത്വപ്പെടുത്തുകയും ചെയ്‌വാൻ തക്കവണ്ണം വാഴ്വിന്റെ മഴകളേയും ചാറൽമഴകളേയും നീ പെയ്യിക്കണമേ. ബാറെക്മോർ. സത്യത്തിന്റെ പ്രസംഗകനായ യോഹന്നാനും, സ്തേഫാനോസും, ശ്രേഷ്‌ഠനായ തേവോദോറോസും, ഗീവർഗീസ് സഹദായും, ശ്രേഷ്ഠഭടന്മാരായ സർഗ്ഗീസും, ബാക്കോസും, മോർ കുറിയാക്കോസും, അവന്റെ മാതാവായ യൂലിത്തിയും, വാഴ്ത്തപ്പെട്ട മാതാവായ ശ്‌മൂനിയും, അവ ളുടെ ഏഴുമക്കളും, പരിശുദ്ധ നാല്പതു സഹദേന്മാരും, തിരഞ്ഞെടുക്ക പ്പെട്ടവനായ മോർ ബഹനാമും ആയ എല്ലാവരുടെയും പ്രാർത്ഥന നമുക്കു സഹായകമായിത്തീരട്ടെ. മൊറിയോറാഹേം... മോർ അപ്രേമിൻ്റെ ബോവൂസൊ കർത്താവേ! നിന്നെ ഇഷ്ടപ്പെടുത്തുന്നവരുടെ പ്രാർത്ഥനകളാൽ ഞങ്ങളോടു കരുണചെയ്യണമേ. അവരുടെ പ്രാർത്ഥനകളാലും അപേ ക്ഷകളാലും ഞങ്ങളുടെ ആത്മാക്കളോടു കരുണചെയ്യണമേ. റൂഹായാൽ നിന്നെക്കുറിച്ച് സംസാരിച്ച ദീർഘദർശിമാരും നിന്റെ പ്രത്യക്ഷതയെ അറിയിച്ച ശ്ലീഹന്മാരും നിന്നേയുള്ള സ്നേഹം നിമിത്തം മരണത്തെ സ്വീകരിച്ച സഹദേന്മാരും ഞങ്ങൾക്കുവേണ്ടി നിന്നോട് അപേക്ഷിക്കുന്നു. ഞങ്ങളോടു കൃപ ചെയ്യണമേ. പരിശുദ്ധന്മാരേ! ശിക്ഷകളേയും ക്രോധത്തിൻ്റെ വടികളേയും ഞങ്ങ ളിൽനിന്ന് ഒഴിച്ച് നീക്കിക്കളവാനായിട്ട് നിങ്ങൾ നിങ്ങളുടെ പ്രവൃത്തി കളാൽ പ്രസാദിപ്പിച്ചിട്ടുള്ള കർത്താവിനോടു ഞങ്ങളോടു കൂടെ അപേ ക്ഷിക്കണമേ. മൂന്നാം കൗമാ കർത്താവിന്റെ ബഹുമാനം....ഇത്യാദി കൗമായുടെ ശേഷം (വാങ്ങിപ്പോയവർ) (ഞായർ, ബുധൻ, വെള്ളി, ശനി, മോറാനായപ്പെരുനാളുകൾ, പെരുനാളു കൾ എന്നിവയ്ക്കു താഴെക്കാണുന്നത് മൂന്നാമതു കൗമായ്ക്ക് ശേഷം ചൊല്ലണം) എക്ബൊ കർത്താവേ! ഞങ്ങളുടെ മരിച്ചുപോയവരെ നിൻ്റെ മഹിമയുള്ള ഭവ നങ്ങളിൽ ആശ്വസിപ്പിക്കണമേ. കർത്താവേ! ഞങ്ങളുടെയും അവരു ടെയും തെറ്റുകളെ ക്ഷമിച്ച് ഇല്ലായ്‌മ ചെയ്‌ത് അവരെ ആശ്വസിപ്പിക്കു കയും ഞങ്ങളോട് കൃപയുണ്ടായിരിക്കയും ചെയ്യണമേ. സൗമെൻ... കോലോകൾ മിശിഹാ കർത്താവേ മാമോദീസായാൽ നിന്നെ ധരിച്ചവരും തിരു ശരീരരക്തങ്ങൾ അനുഭവിച്ചവരുമായി നിൻ്റെ ശരണത്തിന്മേൽ നിദ്ര പ്രാപിച്ച എല്ലാ വാങ്ങിപ്പോയവർക്കും ഇവിടെയും മേൽ സ്വർഗ്ഗത്തിലും നല്ല രാർത്ത പ്രദാനം ചെയ്യണമേ കർത്താവേ! അവരുടെ ആത്മാ ള നീ ആശ്വസിപ്പിക്കുകയും ചെയ്യണമേ. ബാറെക്മോർ
കർത്താവേ ഉന്നതങ്ങളിൽ കൊമ്പിൻ്റെയും കാഹളത്തിന്റെയും ശബദം കേൾക്കപ്പെടുകയും ശവക്കല്ലറകളും പാറകളും പിളർക്കപ്പെ ഭൂകയും എല്ലാ മരിച്ചവരും ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുന്ന സമ യത്ത് ഞങ്ങളോടു കരുണയുണ്ടാകുമാറാകണമേ. കർത്താവേ! ആ നാഴികയിൽ ഞങ്ങളെ നിൻ്റെ വലതു ഭാഗത്തു നിർത്തുകയും ചെയ്യ ണമേ മൊറിയോ..... മോർ ബാലായിയുടെ ബോവൂസൊ കരുണകൾ നിറഞ്ഞിരിക്കുന്നവനേ! ഉയിർപ്പുദിവസത്തിൽ നിന്റെ സ്യഷ്ടിയെ പുതുതാക്കണമേ. കർത്താവേ! നിന്നിലുള്ള ശരണത്തോടുകൂടെ നിദ്രപ്രാപിച്ച് നിന്റെ വരവിന് നോക്കിപ്പാർത്തിരിക്കുന്ന ഞങ്ങളുടെ വാങ്ങിപ്പോയവരെ നീ ആശ്വസിപ്പിച്ച് പുണ്യപ്പെടുത്തണമേ. കർത്താവേ! നിൻ്റെ ശരണത്തിന്മേൽ നിദ്രപ്രാപിച്ച നിൻ്റെ ദാസരെ അബ്രഹാമിന്റെയും ഇസ്ഹാക്കിൻ്റെയും യാക്കോബിന്റെയും മടിയിൽ വസിപ്പിക്കണമേ. വന്നവനും വരുന്നവനും മരിച്ചുപോയവരെ ഉയിർപ്പിക്കുന്നവനും വാഴ്ത്തപ്പെട്ടവനാകുന്നു എന്ന് ശരീരങ്ങളും ആത്മാക്കളും ഒരുമിച്ച് അട്ടഹസിച്ചു പറയുമാറാകട്ടെ. മൂന്നാം കൗമാ കർത്താവിൻ്റെ ബഹുമാനം....ഇത്യാദി കൗമായുടെ ശേഷം (അനുതാപം) (തിങ്കൾ, ചൊവ്വ, വ്യാഴം-ദിവസങ്ങളിൽ മൂന്നാം കൗമായ്ക്ക് ശേഷം താഴെ കാണുന്ന എക്ബൊയും ബോവൂസൊയും ചൊല്ലണം.) എക്ബൊ പിതാവിന്റെ പുത്രനായ യേശുവേ! നീ ഞങ്ങളെ സഹായിക്കണ മേ. മറിയാമിൻ്റെ പുത്രനായ യേശുവേ! നീ ഞങ്ങളെ സംരക്ഷിക്കണമേ. യേശുവേ! നീ ഞങ്ങളെ ബലപ്പെടുത്തുകയും ദുഷ്‌ടനെ ഞങ്ങ ളിൽനിന്ന് മായിക്കുകയും ചെയ്യണമേ. യേശുവേ! ഞങ്ങളുടെ കടങ്ങളും പാപങ്ങളും മോചിക്കണമേ. നീ ന്യായം വിധിക്കുമ്പോൾ ഞങ്ങളോടു കരുണചെയ്യണമേ. സൗമെൻ.... കോലോകൾ രാത്രിയിൽ ശെമവൂൻ കീപ്പാ കാരാഗൃഹത്തിൽ നിന്ന് പുറപ്പെടു കയും, രാത്രിയിൽ പൗലൂസിൻ്റെ കൈകളിൽ നിന്ന് ചങ്ങല വീഴു കയും ചെയ്തു. കർത്താവേ! രാത്രിയിൽ ഞങ്ങളിൽ നിന്ന് പാപത്തിന്റെ ബന്ധനങ്ങളെയും കെട്ടുകളെയും ഛേദിക്കണമേ. ബാറെക്മോർ രാത്രിയിൽ വനത്തിനുള്ളിൽ യാക്കോബിന് പ്രകാശ നക്ഷത്രം ഉദി ക്കുകയും, രാത്രിയിൽ യിസ്രായേൽക്കാർക്ക് പ്രകാശസ്‌തംഭം നിൽക്കു കയും ചെയ്തു. കർത്താവേ! രാത്രിയിൽ നിൻ്റെ ആരാധകരായ ഞങ്ങ ളുടെ ഹൃദയങ്ങളിൽ നിൻ്റെ പ്രകാശം ഉദിപ്പിക്കണമേ. മൊറിയോ റാഹേം. മോർ ബാലായിയുടെ ബോവൂസൊ പാപികളോട് കരുണ ചെയ്യുന്നവനേ! നിൻ്റെ ന്യായവിധി ദിവസ ത്തിൽ ഞങ്ങളോട് കരുണ ചെയ്യണമേ. കരുണയുള്ളവനേ! ഞെരുക്കത്തിലിരിക്കുന്നവർ നിന്റെ വാതിൽ ക്കൽ മുട്ടുന്നു; നിൻ്റെ കരുണയാൽ അവരുടെ യാചനകൾ നൽകണമേ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ഞങ്ങൾ നിന്നോടപേക്ഷി ക്കുന്നു. ഞങ്ങളുടെ ശുശ്രൂഷ കൈക്കൊണ്ട് ഞങ്ങളോട് കരുണ ചെയ്യ ണമേ. മേലുള്ളവരുടെ ഉടയവനും താഴെയുള്ളവരുടെ ശരണവുമായവനേ!, ഞങ്ങളുടെ ശുശ്രൂഷ കൈക്കൊണ്ട് ഞങ്ങളോടു കരുണ ചെയ്യണമേ. നാലാം കൗമാ ഹാലേലുയ്യാ, ഉഹാലേലുയ്യാ, ഉഹാലേലുയ്യാ, ദൈവമേ! നിനക്കു സ്‌തുതി. ഹാലേലുയ്യാ, ഉഹാലേലുയ്യാ, ഉഹാലേലുയ്യാ, ദൈവമേ! നിനക്കു സ്‌തുതി. ഹാലേലുയ്യാ, ഉഹാലേലുയ്യാ, ഉഹാലേലുയ്യാ, ദൈവമേ! നിനക്കു സ്‌തുതി. കരുന്നതുള്ള ദൈവമേ നിൻ്റെ കരുണയാൽ ഞങ്ങളോടു കരുണ ചെയ്യണമെ ദൈവത്തിൻ്റെ മക്കളായിത്തിരുവാൻ ജീവിച്ചിരുന്നപ്പോൾ നമ്മെ പഠിപ്പിച്ചവരായ നമ്മുടെ പിതാക്കന്മാരെ കുർബാനകളിലും പ്രാർത്ഥ സകളിലും നാം ഓർക്കണം. അഴിവില്ലാത്ത ലോകമായ സ്വർഗ്ഗത്തിൽ നീതിമാൻമാരോടും പുണ്യ വാൻമാരോടും കൂടെ ദൈവപുത്രൻ അവരെ ആശ്വസിപ്പിക്കട്ടെ. മൊറിയൊ.... മൗർബൊ (ലൂക്കോസ് 1: 46-55) മറിയാം പറഞ്ഞതെന്തന്നാൽ: എൻ്റെ ദേഹി കർത്താവിനെ പുക *ത്തുന്നു. എന്റെ ആത്മാവ് എന്നെ ജീവിപ്പിക്കുന്നവനായ ദൈവത്തിൽ സന്തോഷിച്ചു. എന്തെന്നാൽ അവൻ തൻ്റെ ദാസിയുടെ താഴയെ നോക്കിക്കണ്ടിരിക്കുന്നു.. കണ്ടാലും ഇതു മുതൽ സകല വംശങ്ങളും എനിക്കു ഭാഗ്യം തരും. എന്തെന്നാൽ ശക്തിമാനും പരിശുദ്ധ നാമമുള്ളവനും ആയവൻ വലിയ കാര്യങ്ങളെ എന്നിൽ പ്രവർത്തിച്ചിരിക്കുന്നു. അവന്റെ കരുണ അവനെ ഭയപ്പെടുന്നവരുടെ മേൽ തലമുറകളായും വംശങ്ങളായും ഉണ്ടാകുന്നു. അവൻ തന്റെ ഭുജംകൊണ്ട് ജയം ഉണ്ടാക്കി; ഹൃദയവിചാരത്തിൽ അഹങ്കാരികളായവരെ ചിതറിച്ചു. അവൻ ബലവാന്മാരെ സിംഹാസന ങ്ങളിൽ നിന്ന് മറിച്ചിടുകയും താഴ്‌മയുള്ളവരെ ഉയർത്തുകയും ചെയ്‌തു. അവൻ വിശപ്പുള്ളവരെ നന്മകൾകൊണ്ട് സംപൂർണ്ണരാക്കുകയും സമ്പന്നന്മാരെ വ്യർത്ഥമായി അയയ്ക്കുകയും ചെയ്‌തു. അവൻ നമ്മുടെ പിതാക്കന്മാരായ അബ്രഹാമിനോടും അവൻ്റെ സന്തതിയോടും സംസാ രിച്ച പ്രകാരം എന്നേക്കും തന്റെ കരുണയെ ഓർത്തുകൊണ്ട് അവന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു. ബാറക്മോർ. പൊതു മൗർബൊ തൻ്റെ വിനയം നിമിത്തം രാജാക്കന്മാരുടെ നാഥന് മാതാവായ തീർന്ന മറിയമേ! നിൻ്റെ പ്രാർത്ഥനകളാൽ ഞങ്ങളെല്ലാവരുടെയും മേൽ കരുണയുണ്ടാവാൻ മശിഹായോട് അപേക്ഷിച്ചു പ്രാർത്ഥിക്കണമേ. തന്നോടുളള സ്നേഹം നിമിത്തം രാജാക്കന്മാരുടെ നാഥന് ബലിയായിത്തീർന്ന സഹദേന്മാരേ! നിങ്ങളുടെ പ്രാർത്ഥനകളാൽ ഞങ്ങളെല്ലാവരുടേയും മേൽ കരുണയുണ്ടാകുവാൻ മിശിഹായോട് അപേക്ഷിച്ച് പ്രാർത്ഥിക്കേണമേ. സകലത്തിന്റെയും നാഥാ! നിൻ്റെ ശരണത്തിന്മേൽ നിദ്രപ്രാപിച്ച നിൻ്റെ ദാസന്മാരുടെ ആത്‌മാക്കളെ നീതിമാന്മാരുടേയും പുണ്യ വാന്മാരുടേയും സംഘങ്ങളിൽ രാജ്യത്തിൻ്റെ മേശമേൽ വസിപ്പിച്ച് വിശ്രമിപ്പിക്കണമേ. ബാറെക്മോർ. പരിശുദ്ധ മൂന്ന് ക്‌നുമാകളായിരിക്കെ സാരാംശ സമമായിരിക്കുന്ന പിതൃപുത്രപരിശുദ്ധാത്‌മാവായ സത്യേക ദൈവത്തിന്റെ ശക്തിക്ക് ഞങ്ങൾ മഹത്ത്വം പാടുന്നു. ആമ്മീൻ. 132-ാം മസ്‌ദുർ സഹോദരന്മാർ ഒരുമിച്ച് വസിക്കുന്നത് എത്ര നന്മയും എത്ര സൗന്ദര്യ വുമാകുന്നു. അത് അഹറോൻ്റെ തലയിലും അവൻ്റെ അങ്കിയുടെ മേൽ വീണു കിടക്കുന്ന അവൻ്റെ താടിയിലും ഒഴുകുന്ന അഭിഷേകതൈലം പോലെയും സെഹിയോൻ മലമേൽ പൊഴിയുന്ന ഹെർമ്മോൻ മഞ്ഞുപോലെയും ആകുന്നു. എന്തെന്നാൽ അവിടെ കർത്താവ് എന്നേക്കും അനുഗ്രഹത്തെയും ജീവനേയും കൽപ്പിച്ചു. ദൈവമേ! സ്‌തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോർ. എന്യോനൊ ദൈവമാതാവിനു ഓർമ്മയും അവളുടെ പ്രാർത്ഥനയാൽ നമുക്കു സഹായ ങ്ങളും ഉണ്ടാകട്ടെ. നീതിമാന്മാർക്ക് ഓർമ്മയും അവരുടെ പ്രാർത്ഥനയാൽ നമുക്കു സഹായങ്ങളും ഉണ്ടാകട്ടെ. ദീർഘദർശിമാരുടേയും, ശ്ലീഹന്മാരുടെയും, സഹദേന്മാരുടേയും പ്രാർത്ഥന നമുക്കു കോട്ടയായിരിക്കട്ടെ. കർത്താവേ! നിൻ്റെ സഹദേന്മാരുടെ തുറമുഖത്തിനും നിന്റെ സ്നേഹിതന്മാ രുടെ കൂടാരങ്ങൾക്കും ഞങ്ങളെ യോഗ്യരാക്കേണമേ. ദയവാനും കരുണ നിറഞ്ഞവനുമേ! നിൻ്റെ ന്യായവിധിയുടെ ദിവസത്തിൽ ഞങ്ങളോടു കരുണ ചെയ്യേണമേ. തന്നെ വിളിക്കുന്ന പാപികൾക്ക് തൻ്റെ കരുണയെ വിരോധിക്കാ ത്തവൻ വാഴ്ത്തപ്പെട്ടവനാകുന്നു. കർത്താവേ! വിശ്വസ്‌ത സഭയുടെ മക്കൾക്ക് നല്ല ഓർമ്മയുണ്ടാകു മാറാകണമേ. നിൻ്റെ ശ്രേഷ്‌ഠത ഉദിക്കുന്ന ദിവസത്തിൽ അവർ നിൻ്റെ വലതു ഭാഗത്ത് നിൽക്കുമാറാകണമേ. വേറൊരു എന്‌യോനൊ കന്യകയായ ദൈവമാതാവേ! എല്ലാക്കാലത്തും എല്ലാനേരത്തും നിൻ്റെ പ്രാർത്ഥന ഞങ്ങൾക്കു കോട്ടയായിരിക്കേണമേ. കർത്താവേ! എല്ലാ നാഴികയിലും ഞങ്ങൾക്കായി കെണികൾ വയ്ക്കുന്ന ദുഷ്‌ടനെ നിൻ്റെ പരിശുദ്ധന്മാരുടെ പ്രാർത്ഥനകളാൽ ഞങ്ങളിൽ നിന്ന് മായിച്ചു കളയണമേ. ഞങ്ങളുടെ കർത്താവായ യേശുമിശിഹ! നിൻ്റെ സ്ലീബാ ഞങ്ങൾക്ക് കോട്ടയായിരിക്കുകയും അതിനകത്ത് ഞങ്ങൾ മറയ്ക്കപ്പെടുകയും ചെയ്യണമേ. ദൈവവചനമായ യേശുതമ്പുരാനേ! ജീവനോടിരിക്കുന്നവരെ നിന്റെ സ്ലീബായാൽ കാത്തുകൊളളുകയും, മരിച്ചുപോയവരെ നിന്റെ കരുണയാൽ പുണ്യപ്പെടുത്തുകയും ചെയ്യണമേ. നാം ജീവനോടിരിക്കുന്ന നാളുകളൊക്കെയും പിതാവിനെയും പുത്രനെയും പരിശുദ്ധ റൂഹായെയും സ്‌തുതിച്ച് വന്ദിച്ച് മഹത്ത്വ പ്പെടുത്തണം. ഏറ്റവും കരുണയുളളവനായ ഞങ്ങളുടെ ദൈവമേ! നീ എഴുന്നെ ളളുന്നതായ നിൻ്റെ വലിയ ദിവസത്തിൽ നിൻ്റെ വലതുഭാഗത്ത് ഞങ്ങളെ നിറുത്തണമേ. ഈ സമയത്ത് നിനക്ക് സ്‌തുതിപാടുവാൻ ഞങ്ങളെ നീ യോഗ്യ രാക്കിയിരിക്കകൊണ്ട് നിൻ്റെ രാജ്യം അനുഭവിപ്പാനും ഞങ്ങളെ യോഗ്യരാക്കണമേ. ഞങ്ങളുടെ മരണത്തിന്റെയും ജീവന്റെയും നാഥനായ കർത്താവേ! നിൻ്റെ കൃപ ഞങ്ങളുടെമേൽ ഉണ്ടായി ഞങ്ങളുടെ ആത്‌മാക്കളിന്മേൽ കരുണ ചെയ്യണമേ. കർത്താവേ! ഞങ്ങളോടു കരുണചെയ്‌ത് ഞങ്ങളെ സഹായിക്ക ണമെ. (ഇതിന്റെ ശേഷം ഉറങ്ങിയവരേ! നിങ്ങൾ ഉണർന്നെഴുന്നേറ്റു സ്‌തുതിപ്പിൻ. എന്നാദിയായി താഴെയുളളതു ചൊല്ലണം. കുർബാനയിൽ സംബന്ധിക്കാത്ത ദിവസ ങ്ങളിൽ ഹാലേ...ഉഹാലേ....ഉഹാലേ...ദൈവമേ! നിനക്കു സ്തുതി എന്നതിന്റെ ശേഷം താഴെ കാണുന്നതു മുതൽ ചൊല്ലിയാൽ മതി). കരുണയുളള ദൈവമേ! നിൻ്റെ കരുണയാൽ ഞങ്ങളോടു കരുണ ചെയ്യണമേ. മൊറിയോ... 148, 149, 150 മസ്‌മൂർകൾ ഉറങ്ങിയവരേ! നിങ്ങൾ ഉണർന്നെഴുന്നേറ്റു സ്‌തുതിപ്പിൻ; ആകാശ ത്തിൽനിന്ന് കർത്താവിനെ സ്‌തുതിപ്പിൻ; ഉന്നതങ്ങളിൽ അവനെ സ്തുതിപ്പിൻ. അവൻ്റെ സകല ദൂതന്മാരുമേ! അവനെ സ്തുതിപ്പിൻ; അവൻ്റെ സകല സൈന്യങ്ങളുമേ! അവനെ സ്തുതിപ്പിൻ. ആദിത്യചന്ദ്രന്മാരേ! അവനെ സ്‌തുതിപ്പിൻ; പ്രകാശമുള്ള സകല നക്ഷത്രങ്ങളുമേ! അവനെ സ്‌തുതിപ്പിൻ. ആകാശങ്ങളുടെ ആകാശ ങ്ങളും, ആകാശങ്ങൾക്ക് മീതെയുള്ള വെള്ളങ്ങളുമായുള്ളോവേ! അവനെ സ്‌തുതിപ്പിൻ. അവ കർത്താവിൻ്റെ നാമത്തെ സ്തുതിക്കട്ടെ. എന്തെന്നാൽ അവൻ പറഞ്ഞു; അവ ഉണ്ടായി. അവൻ കല്പ്പിച്ചു; അവ സൃഷ്ടിക്കപ്പെട്ടു. അവൻ അവയെ എന്നേക്കുമായി സ്ഥിരപ്പെ ടുത്തി. അവൻ ഒരു നിയമത്തെ നിശ്ചയിച്ചു; അതു അഴിയുന്നതുമല്ല. ഭൂമിയിൽനിന്ന് മഹാസർപ്പങ്ങളും, എല്ലാ ആഴങ്ങളും, അഗ്നിയും, കൽമഴയും, തൽഗോയും, ഗ്ലീദോയും, അവൻ്റെ വചനപ്രകാരം പ്രവർത്തി ക്കുന്ന കാറ്റുകളും, കൊടുങ്കാറ്റുകളുമേ! കർത്താവിനെ സ്തുതിപ്പിൻ. പർവ്വതങ്ങളും, സകല കുന്നുകളും, ഫലവൃക്ഷങ്ങളും, സകല കാ രകിലുകളും, മൃഗങ്ങളും, സകല കന്നുകാലികളും, ഇഴജന്തുക്കളും, പക്ഷികളും, പറവകളുമേ! കർത്താവിനെ സ്‌തുതിപ്പിൻ.face ഭൂമിയിലെ രാജാക്കന്മാരും, സകല ജാതികളും, ഭൂമിയിലെ പ്രഭുക്ക ന്മാരും, സകല ന്യായാധിപതിമാരും, ശിശുക്കളും, കന്യകമാരും, വൃദ്ധന്മാരും, യൗവ്വനക്കാരുമായുള്ളോരേ! കർത്താവിനെ സ്തുതിപ്പിൻ; ഇവർ കർത്താവിൻ്റെ നാമത്തെ സ്തുതിക്കട്ടെ. എന്തെന്നാൽ അവൻ്റെ നാമം മാത്രം വലിയതാകുന്നു. അവന്റെ മഹത്ത്വം ഭൂമിയിലും ആകാശത്തിലും വ്യാപിച്ചിരിക്കുന്നു. അവൻ തന്റെ ജനത്തിന്റെ കൊമ്പിനേയും, തൻ്റെ സകല നീതിമാന്മാർക്കും തന്റെ സ്വന്ത ജനമായ ഇസ്രായേൽ പുത്രന്മാർക്കും മഹത്ത്വത്തേയും ഉയർത്തുന്നു. കർത്താവിനു ഒരു പുതിയ പാട്ടും, നീതിമാന്മാരുടെ സഭയിൽ അവന്റെ സ്‌തുതിയും പാടുവിൻ. ഇസ്രായേൽ തൻ്റെ സ്രഷ്ടാവിൽ സന്തോഷിക്കയും, സെഹിയോൻ്റെ പുത്രൻമാർ തങ്ങളുടെ രാജാവിൽ ആനന്ദിക്കുകയും ചെയ്യട്ടെ. അവർ തപ്പുകളാലും, ചതുരത്തപ്പുകളാലും അവൻ്റെ നാമത്തെ സ്തുതിക്കയും, വീണകളാൽ അവനു പാടുകയും ചെയ്യട്ടെ. എന്തെ ന്നാൽ കർത്താവു തൻ്റെ ജനത്തിൽ ഇഷ്‌ടപ്പെടുന്നു. അവൻ ദരിദ്രന്മാർക്ക് രക്ഷകൊടുക്കുകയും ചെയ്യുന്നു. നീതിമാന്മാർ ബഹുമാനത്തിൽ ബലപ്പെടും. അവർ തങ്ങളുടെ കട്ടി ലുകളിന്മേൽ അവനെ സ്‌തുതിക്കയും, തങ്ങളുടെ കണ്ഠങ്ങൾ കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യും. പുറജാതികൾക്ക് പ്രതിക്രിയയും, ജാതികൾക്ക് ശിക്ഷയും ചെയ്യാനും, അവരുടെ രാജാക്കന്മാരെ ആലാത്തുകൾ കൊണ്ടും, അവ രുടെ മാന്യന്മാരെ ഇരുമ്പു ചങ്ങല കൊണ്ടും ബന്ധിപ്പാനും, എഴുത പ്പെട്ടിരിക്കുന്ന ന്യായവിധി അവരുടെമേൽ നടത്തുവാനും, അവന്റെ സകല നീതിമാന്മാർക്കും മഹത്ത്വം ഉണ്ടാകുവാനുമായിട്ട് അവരുടെ കൈകളിൽ ഇരുമുനവാൾ ഉണ്ട്. കർത്താവിനെ അവൻ്റെ ശുദ്ധസ്ഥലത്ത് സ്‌തുതിപ്പിൻ; അവന്റെ ശക്തിയുടെ ആകാശത്തട്ടിൽ അവനെ സ്തുതിപ്പിൻ. അവൻ്റെ വല്ലഭത്വത്തിൽ അവനെ സ്തുതിപ്പിൻ. അവൻ്റെ ശ്രേഷ്ഠ തയുടെ ബഹുത്വത്തിൽ അവനെ സ്‌തുതിപ്പിൻ. കൊമ്പിന്റെ ശബ്ദ ത്താൽ അവനെ സ്‌തുതിപ്പിൻ, തംബുരുകളാലും വീണകളാലും അവനെ സ്‌തുതിപ്പിൻ തപ്പുകളാലും ചതുരത്തപ്പുകളാലും അവനെ സ്‌തുതിപ്പിൻ. രസ മുള്ള കമ്പികളാൽ അവനെ സ്‌തുതിപ്പിൻ. നാദമുള്ള കൈത്താളങ്ങ ളാൽ അവനെ സ്‌തുതിപ്പിൻ ശബ്ദദത്താലും ആർപ്പുവിളികളാലും അവനെ സ്‌തുതിപ്പിൻ എല്ലാ ശ്വാസവും കർത്താവിനെ സ്‌തുതിക്കട്ടെ. സകല ജാതികളുമേ! കർത്താവിനെ സ്‌തുതിപ്പിൻ. സകല ജനങ്ങ ഈത്ത അവനെ സ്തുതിപ്പിൻ. എന്തെന്നാൽ അവന്റെ കൃപ നമ്മുടെ മേൽ ബലപ്പെട്ടിരിക്കുന്നു. അവൻ സത്യമായിട്ട് എന്നേക്കും കർത്താ വാകുന്നു. ദൈവമേ! സ്‌തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോർ ത്രിത്വത്തിനു സ്‌തുതി. ത്രിത്വത്തിന് സ്‌തുതി. സ്‌തുതിക്കപ്പെട്ടതും ഉണ്മയായതും ആദിയുമന്തവുമില്ലാത്തതുമായ ത്രിത്വത്തെ ഞങ്ങൾ സ്തുതിക്കുന്നു. ദൈവമേ! എല്ലാ നേരത്തും സ്‌തുതി നിനക്കു യോഗ്യ മാകുന്നു. കോലോകൾ ദൈവത്താൽ തിരഞ്ഞെടുക്കപ്പെടുകയും അവനു മാതാവായിത്തീ രുകയും അവൾ മുഖാന്തിരം ഭൂമിയിൽ നിന്ന് ശാപം നീക്കപ്പെടുകയും ചെയ്തവളായ കന്യകയായുള്ളവളേ! നിൻ്റെ ഏകപുത്രന്റെ നിരപ്പും സമാധാനവും സഭയിലും നാനാഭാഗങ്ങളിലും വസിപ്പിപ്പാനായിട്ട് നീ അവനോട് അപേക്ഷിക്കേണമേ. ബാറെക്മോർ. (മോർ തോമ്മാശ്ലീഹായുടെ) പ്രാർത്ഥനകളാൽ കർത്താവ് ഭൂമി യിൽനിന്ന് ക്രോധത്തെ നീക്കുകയും തൻ്റെ സഭയിലും നാനാ ഭാഗ ങ്ങളിലും നിരപ്പും സമാധാനവും വസിപ്പിക്കയും ചെയ്യട്ടെ. അവന്റെ ഓർമ്മയെ ആഘോഷിക്കുന്ന ജനസംഘം എല്ലായ്പ്‌പോഴും സകലവിധ ഉപദ്രവങ്ങളിൽ നിന്നും കാത്തുകൊള്ളപ്പെടുകയും ചെയ്യട്ടെ. (മെനഓലം...) കർത്താവേ! മാമോദീസാമൂലം നിന്നെ ധരിച്ചവരായ ഞങ്ങളുടെ മരിച്ചുപോയവരെ സ്വർഗ്ഗരാജ്യത്തിൽ നിൻ്റെ വലതുകൈകൊണ്ട് മഹ ത്ത്വത്തിൻറെ അങ്കി ധരിപ്പിക്കണമേ. മൊറിയോ... മോർ അപ്രേമിൻ്റെ ബോവുസൊ കർത്താവേ! നിന്റെ മാതാവിൻ്റെയും വിശുദ്ധന്മാരുടെയും പ്രാർത്ഥ നയാൽ ഞങ്ങളോടു കരുണ ചെയ്യണമേ. സമാധാനത്തിന്റെ ദൂതനായി വന്ന് കന്യകമറിയാമിനോട് അറിയിച്ച വനായ മാലാഖ ദൈവം ഞങ്ങളോട് സംയോജിച്ചിരിക്കുന്നു എന്ന് ഞങ്ങളോട് അറിയിക്കുമാറാകണമേ. ഹാനനിയാ മുതലായ പൈതങ്ങളുടെമേൽ പനിനീർ തളിച്ചവനായ മാലാ) മരിച്ചുപോയവരുടെ അസ്ഥികളിന്മേൽ കരുണയാകുന്ന പനി സീർ തളിക്കുമാറാകണമേ. കർത്താവേ! നിൻ്റെ മാതാവിൻ്റെയും വിശുദ്ധന്മാരുടെയും പ്രാർത്ഥ നയാൽ ഞങ്ങളേയും ഞങ്ങളുടെ മരിച്ചുപോയവരെയും പുണ്യപ്പെടു ത്തുകയും ചെയ്യണമേ. മാലാഖമാരുടെ സ്തുതിപ്പ് അത്യുന്നതങ്ങളിൽ സ്വർഗ്ഗത്തിലെ മാലാഖമാരും പ്രധാന മാലാഖ മാരും സ്‌തുതിക്കുന്നതുപോലെ ബലഹീനരും മണ്മയരുമായ ഞങ്ങളും സ്തുതിച്ച് പറയുന്നു. എല്ലാക്കാലവും എല്ലാസമയത്തും ഉയരങ്ങളിൽ ദൈവത്തിനു സ്‌തുതിയും, ഭൂമിയിൽ സമാധാനവും നിരപ്പും, മനുഷ്യമക്കൾക്ക് നല്ല ശരണവുമുണ്ടായിരിക്കട്ടെ. ഞങ്ങൾ നിന്നെ സ്‌തുതിക്കയും വാഴ്ത്തുകയും വന്ദിക്കുകയും ചെയ്യുന്നു; സ്‌തുതിയുടെ ശബ്ദം നിനക്ക് ഞങ്ങൾ കരേറ്റുന്നു. സർവ്വശക്തിയുള്ള പിതാവായ ദൈവവും സ്വർഗ്ഗീയ രാജാവും സ്രഷ്ടാവുമായ കർത്താവേ! നിന്നെയും, യേശുമിശിഹായായ ഏക പുത്രനായിരിക്കുന്ന ദൈവമായ കർത്താവേ! പരിശുദ്ധ റൂഹായോടു കൂടെ നിന്നെയും, നിൻ്റെ സ്‌തുതിയുടെ വലിപ്പം നിമിത്തം ഞങ്ങൾ സ്തുതിക്കുന്നു. പിതാവിൻ്റെ പുത്രനും വചനവും ലോകത്തിൻ്റെ പാപത്തെ വഹി ക്കുന്നവനും വഹിച്ചവനുമായ ദൈവത്തിൻ്റെ കുഞ്ഞാടായ ദൈവമായ കർത്താവേ! ഞങ്ങളോടു കരുണ ചെയ്യണമേ. ലോകത്തിൻ്റെ പാപത്തെ വഹിക്കുന്നവനും വഹിച്ചവനും തന്റെ പിതാവിന്റെ വലതുഭാഗത്തു മഹത്വത്തോടുകുടി ഇരിക്കുന്നവനുമായു ബാവേ! നിന്റെ ചെവി ചായിച്ച് ഞങ്ങളുടെ അപേക്ഷ കൈക്കൊണ്ട് ദയതോന്നി ഞങ്ങളോടു കരുണ ചെയ്യണമേ. എന്തെന്നാൽ നീ മാത്രം പരിശുദ്ധനാകുന്നു. പിതാവായ ദൈവ ത്തിൻ്റെ മഹത്വത്തിനു പരിശുദ്ധ റൂഹായോടുകൂടെ യേശുമിശിഹാ യായ നീ മാത്രം കർത്താവുമാകുന്നു. ആമ്മീൻ എല്ലാക്കാലത്തും ഞങ്ങൾ ജീവനോടിരിക്കുന്ന ദിവസങ്ങളൊക്കെയും നിന്നെ വാഴ്ത്തുകയും എന്നേക്കും വാഴ്ത്തപ്പെട്ടതും നിത്യ ത്വമുള്ളതുമായ നിന്റെറെ പരിശുദ്ധ നാമത്തെ സ്തുതിക്കയും ചെയ്യും. ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവ്വശക്തിയുള്ള കർത്താവേ! നീ വാഴ്ത്തപ്പെട്ടവനാകുന്നു. നിൻ്റെ നാമം മഹത്ത്വമു ള്ളതും നീ എന്നേക്കും മഹത്ത്വങ്ങളിൽ പ്രാഭവമുള്ളവനുമാകുന്നു. സ്തുതി നിനക്കു യോഗ്യമാകുന്നു; മഹത്ത്വം നിനക്കു യുക്തമാകു ന്നു. സകലത്തിന്റെ്റെയും ദൈവവും, സത്യത്തിൻ്റെ പിതാവുമായവനേ! നിനക്കും ഏകപുത്രനും ജീവനുള്ള പരിശുദ്ധ റൂഹായ്ക്കും പുകഴ്ച ചേർച്ചയാകുന്നു. അതു ഇപ്പോഴും എല്ലാ സമയത്തും എന്നേക്കും ഉണ്ടാ യിരിക്കട്ടെ. ആമ്മീൻ. ഞങ്ങളുടെ കർത്താവായ യേശുമിശിഹാ! നിന്റെ കരുണയുടെ വാതിൽ ഞങ്ങളുടെ നേരെ നീ അടയ്ക്കരുതേ. കർത്താവേ! ഞങ്ങൾ പാപികളാകുന്നു; എന്നു ഞങ്ങൾ ഏറ്റുപറയുന്നു; ഞങ്ങളോടു കരുണ യുണ്ടാകണമേ. കർത്താവേ! നിൻ്റെ മരണത്താൽ ഞങ്ങളുടെ മരണം മാഞ്ഞുപോ കുവാനായിട്ട് നിൻ്റെ സ്നേഹം നിൻ്റെ സ്ഥാനത്തുനിന്ന് ഞങ്ങളുടെ അടുക്കലേക്ക് നിന്നെ ഇറക്കിക്കൊണ്ട് വന്നു; ഞങ്ങളോടു കരുണചെ യ്യണമേ. ദൈവമേ! നീ പരിശുദ്ധനാകുന്നു... ഇത്യാദി കൗമാ St. Mary’s Syriac Church of Canada Mississauga |