St. Mary’s Syriac Church of Canada Mississauga
പത്തു കൽപ്പനകൾ പുറപ്പാട് 20:2 മുതൽ 17 വരെ
1 ഞാൻ നിൻ്റെ ദൈവമായ കർത്താവാകുന്നു; ഞാനല്ലാതെ അന്യ ദൈവങ്ങൾ നിനക്കുണ്ടാകരുത്. 2. മേൽ ആകാശത്തിലെങ്കിലും, താഴെ ഭൂമിയിലെങ്കിലും, ഭൂമിക്കു കീഴെ വെള്ളത്തിലെങ്കിലുമുള്ള യാതൊന്നിൻ്റെ പ്രതിമയൊ, സാദ്യ ശ്യമൊ നീ ഉണ്ടാക്കുകയോ, അവയെ വന്ദിക്കുകയോ, സേവിക്കുക യോ ചെയ്യരുത്. 3. നിൻ്റെ ദൈവമായ കർത്താവിന്റെ നാമം കൊണ്ട് വ്യാജമായി ആണയിടരുത്. 4. ശാബതു ദിവസത്തെ ശുദ്ധീകരിപ്പാൻ ഓർക്കുക. ആറു ദിവസം നീ വേല ചെയ്തത് നിന്റെ പ്രവൃത്തിയെല്ലാം നിവർത്തിയാക്കണം. ഏഴാം ദിവസം നിൻ്റെ ദൈവമായ കർത്താവിന്റെറെ ശാബത് ആകുന്നു. ആ ദിവസത്തിൽ നീയും, നിൻ്റെ പുത്രനും, പുത്രിയും, ദാസനും, ദാസിയും, നിൻ്റെ മൃഗങ്ങളും, നിൻ്റെ ഗ്രാമത്തിലുള്ള പരദേശിയും യാതൊരു വേലയും ചെയ്യരുത്. 5. നിന്റെ ദൈവമായ കർത്താവ് നിനക്ക് തരുന്ന ദേശത്ത് നീ ദീർഘാ യുസ്സോടുകൂടി ഇരിപ്പാനായി നിൻ്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക. 6. നീ കൊല ചെയ്യരുത്. 7. നീ വ്യഭിചാരം ചെയ്യരുത്. 8. നീ മോഷ്ടിക്കരുത്. 9. നിൻ്റെ സഖാവിനു വിരോധമായി നീ കള്ളസാക്ഷി പറയരുത് 10. നീ നിന്റെ സഖാവിൻ്റെ ഭവനത്തെ മോഹിക്കരുത്. നിന്റെ സഖാവിൻ്റെ ഭാര്യയേയും ദാസനേയും ദാസിയേയും കാളയേയും കഴുതയേയും നിൻ്റെ സഖാവിനുള്ള യാതൊന്നിനേയും മോഹിക്കരുത്.. (ഈ പത്തു കല്പനകളിൽ നാല് ദൈവികവും ആറ് മാനുഷികവുമന്നു. ഈ കൽപ്പനകൾ പത്തും താഴെപ്പറയുന്ന രണ്ടിൽ അടങ്ങുന്നതാണ് മത്തായി 22:37, 38, 39 വാക്യങ്ങൾ മർക്കോസ് 12:30, 31, വാക്യങ്ങൾ ലൂക്കോസ് 10:27 1. നിൻ്റെ പൂർണ്ണ ഹൃദയത്തോടും നിൻ്റെ പൂർണ്ണ ആത്മാവോടും നിൻ്റെ പൂർണ്ണ ശക്തിയോടും നിൻ്റെ പൂർണ്ണ മനസ്സോടും കൂടെ നിൻ്റെ ദൈവമായ കർത്താവിനെ നീ സ്നേഹിക്കണം. 2. നീ നിന്നെ സ്നേഹിക്കുന്നതുപോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം. വിശുദ്ധ സഭയുടെ ഏഴ് കൽപ്പനകൾ 1. ഞായറാഴ്ചകളിലും പെരുന്നാളുകളിലും വിശുദ്ധ കുർബാനയിൽ സംബന്ധിക്കണം. 2. വിശുദ്ധ സഭയാൽ കൽപ്പിക്കപ്പെട്ടിരിക്കുന്ന നോമ്പുകൾ ആചരിക്കണം. 3. ബുധനാഴ്‌ചയും വെള്ളിയാഴ്‌ചയും നോമ്പ് ആചരിക്കണം. 4. പട്ടക്കാരൻ്റെ മുമ്പാകെ കുമ്പസാരം നടത്തണം 5. വിശുദ്ധ കുർബാന അനുഭവിക്കണം 6. വിലക്കപ്പെട്ട നാളുകളിൽ വിവാഹബന്ധത്തിൽ നിന്ന് ഒഴിഞ്ഞിരിക്കണം. 7. വഴിപാടുകളും ദശാംശങ്ങളും റീശീസാകളും കൊടുത്തുകൊളളണം വിശുദ്ധ സഭയുടെ ഏഴ് കൂദാശകൾ 1. വിശുദ്ധ മാമൂദീസാ 2. വിശുദ്ധ മൂറോൻ 3. വിശുദ്ധ കുർബാന 4. വിവാഹം 5. അനുതാപം (കുമ്പസാരം) 6. ആചാര്യത്വം 7. രോഗികളുടെ വി. തൈലാഭിഷേകം എപ്പോഴും ഓർമ്മയിൽ ഇരിക്കേണ്ട സംഗതി 1. മരണം 2. ന്യായവിസ്താരം 3. അഗ്നിനരകം 4. സ്വർഗ്ഗരാജ്യം മനോഗുണപ്രവർത്തികൾ (കാരുണ്യ പ്രവർത്തി) 1. വിശന്നിരിക്കുന്നവർക്കു ഭക്ഷണം കൊടുക്കുക 2. ദാഹിച്ചിരിക്കുന്നവർക്കു കുടിപ്പാൻ കൊടുക്കുക. 3 പരദേശികളെ സ്വീകരിക്കുക 4. നഗ്നരെ ഉടുപ്പിക്കുക 5. രോഗികളെ സന്ദർശിച്ചു സഹായിക്കുക 6. ബന്ധനത്തിലിരിക്കുന്നവരെ സഹായിക്കുക 7. മരിച്ചവരെ കബറടക്കുക
8. ചഞ്ചലഹൃദയമുള്ളവരെ ഉറപ്പിക്കുക 9. ഭോഷന്മാർക്കു ബുദ്ധി പറഞ്ഞുകൊടുക്കുക 10. പാപികളെ ശാസിക്കുക 11. കുറ്റങ്ങളെ ക്ഷമിക്കുക 12. സങ്കടക്കാരുടെ സങ്കടം കേൾക്കുക 13. സഹനശക്തി ഉണ്ടായിരിക്കുക 14. ജീവനുള്ളവർക്കും മരിച്ചവർക്കും വേണ്ടി പ്രാർത്ഥിക്കുക. (ഇവകളിൽ ഏഴ് ജഡികവും ഏഴ് ആത്മികവും ആകുന്നു.) ഒരുവനുണ്ടായിരിക്കേണ്ട മൂന്ന് സംഗതികൾ 1. വിശ്വാസം 2. സ്നേഹം 3. ശരണം (പ്രത്യാശ) St. Mary’s Syriac Church of Canada Mississauga |