St. Mary’s Syriac Church of Canada Mississauga
വലിയനോമ്പ് ആരംഭിക്കുന്ന തിങ്കളാഴ്ചയിലെ ശുബ്‌ക്കോനൊ
(വലിയനോമ്പ് ആരംഭിക്കുന്ന തിങ്കളാഴ്‌ച ഉച്ചനമസ്കാരത്തോടുകൂടെ അവസാനത്തിലുള്ള ഏവൻഗേലിയോനും, മോർ സേവേറിയോസ് പാത്രിയർക്കീസിൻ്റെ മാനീസൊയും ഒരു കൗമായും കഴിഞ്ഞ് നമസ്ക്‌കാര മേശയിങ്കൽ നിന്നുകൊണ്ട് ശുശ്രൂഷ ആരംഭിക്കുന്നു.) പട്ടക്കാരൻ: ശുബഹൊ... ജനം: വാലായിൻ മ്ഹീലെ... പ്രാരംഭപ്രാർത്ഥന പട്ടക്കാരൻ: കർത്താവേ! നിൻ്റെ നിരപ്പും സമാധാനവും നിന്റെ ദൈവത്ത്വത്തിന് പ്രീതികരമായ സ്നേഹവും സദാ ഞങ്ങളുടെ ഉള്ളിൽ കുടികൊള്ളുകയും അതിനാ ഞങ്ങളെ സദാ ബന്ധിച്ച് അഴിഞ്ഞുപോകാത്തവിധം ഉറപ്പിച്ച കൊള്ളുകയും ചെയ്യണമെ. ഞങ്ങൾ ഇടവിടാതെ നിന്നെയു നിൻ്റെ പിതാവിനേയും ജീവനുള്ള പരിശുദ്ധ റൂഹായേയാ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും സ്തുതിക്കുമാറാകണ മെ. ഹോശൊ... ആമ്മീൻ. 51-ാം മസ് മൂർ ദൈവമേ! നിൻ്റെ കൃപയിൻപ്രകാരം പട്ടക്കാരൻ: ശുബഹൊ... ജനം: മെൻഓലം... എനിയോനൊ - ഹ്ത്തീസ് ലോക്ക്
എൻപിഴപോക്കണമേ, നാ-ഥാ - നിഖിലേശാ! കൃപചെയ്തെന്നിൽ
നിലവിളി കൂട്ടുന്നേൻ, നാ-ഥാ നിഖിലേശാ! കൃപചെയ്തെന്നിൽ
തെവിടടിയാർ മുട്ടും? നാ-ഥാ നിഖിലേശാ! കൃപചെയ്തെന്നിൽ
ചുങ്കക്കാരൻപോൽ, നാ-ഥാ നിഖിലേശാ! കൃപചെയ്തെന്നിൽ
ൻപാൽ ക്ഷമനൽക, നാ-ഥാ നിഖിലേശാ! കൃപചെയ്തെന്നിൽ
ത്തളിരു നിറക്കണമേ, നാ-ഥാ നിഖിലേശാ! കൃപചെയ്തെന്നിൽ
ബലിയർപ്പിച്ചോനേ! നാ-ഥാ നിഖിലേശാ! കൃപചെയ്തെന്നിൽ
മുക്തികൊടുത്തോനേ! നാ-ഥാ നിഖിലേശാ! കൃപചെയ്തെന്നിൽ
ശാന്തിയണച്ചോനേ! നാ-ഥാ നിഖിലേശാ! കൃപചെയ്തെന്നിൽ
മോദിപ്പിച്ചോനേ! - നാ-ഥാ നിഖിലേശാ! കൃപചെയ്തെന്നിൽ ബാറെക്മോർ. ശുബ്ഹൊ... മെന് ഓലം...
റൂഹായോടൊപ്പം, നാ-ഥാ നിഖിലേശാ! കൃപചെയ്തെന്നിൽ ശുശ്രൂഷക്കാരൻ: സ്‌തൗമെൻകാലോസ് ജനം: കുറിയേലായിസോൻ പ്രമിയോൻ പട്ടക്കാരൻ: നാമെല്ലാവരും പ്രാർത്ഥിച്ച് . ജനം: കാരുണ്യവാനായ കർത്താവേ പട്ടക്കാരൻ: സ്തുതിയും സ്തോത്രവും സ്വർഗ്ഗീയ സമാധാനമാകുന്ന പിതാവേ! നിനക്ക് സ്‌തുതി. ഭൗമികരുടെ നിരപ്പാകുന്ന പുത്രാ! നിനക്ക് സ്തോത്രം. ദൈവിക ദാനങ്ങളെ പൂർത്തീകരിക്കുന്നവനായ വിശുദ്ധ റൂഹാ! നീ വന്ദ്യനാകുന്നു. പിതാവു നമ്മുടെ രക്ഷയെപ്രതി തന്റെ ഏകജാതനെ മരണത്തിനു നൽകി. സ്നേഹത്തിന്റെ പ്രേരണയാൽ പുത്രൻ നമുക്കുവേണ്ടി മരിച്ചു. പരിശുദ്ധ റൂഹാ നമ്മുടെ നന്മയിൽ സന്തോഷിക്കുന്നു; അവൻമൂലം നമ്മുടെ യാചനകൾ നൽകപ്പെടുകയും ചെയ്യുന്നു ന-ത്രിത്വമായും സാരാംശത്തിൽ ഏകമായും സ്ഥിതിചെയ്യന്നവനും മഹത്ത്വത്തോടെ മൂന്നു ക്നമാകളായി വന്ദിക്ക പ്പെടുന്നവനുമാകുന്നു. കർത്താവേ! പരസ്‌പരം പരമാർത്ഥ മായി സമാധാനം നൽകുവാൻ ഞങ്ങൾക്ക് കൃപ നൽകു കയും അതുമൂലം ദൈവികമായി നിന്നോടുള്ള ഐക്യ ത്തിലും അനശ്വരമായ സ്നേഹബന്ധത്തിലും ഞങ്ങളെ കാത്തുകൊള്ളുകയും ചെയ്യണമെ. മഹനീയമായ നിൻ്റെ ഉയർപ്പിൻ്റെ ആനന്ദദിനത്തിലും എല്ലാപെരുന്നാളുകളിലും സമയങ്ങളിലും നേരങ്ങളിലും കാലങ്ങളിലും ഞങ്ങളുടെ ആയുഷ്‌ക്കാലം മുഴുവനിലും വിസ്മയനീയമാം വിധം ഞങ്ങൾ നിന്നെ സ്തുതിക്കുമാറാകണമെ. ബ്കുൽഹുൻ..... ആമ്മീൻ. സെദറാ സൃഷ്ടികളുടെ നിത്യസമാധാനവും സകല ഭാഗങ്ങളു ടെയും അതിർത്തികളുടേയും യഥാർത്ഥമായ നിരപ്പും സമാ ധാനവുമായ മശീഹാതമ്പുരാനേ! നീ സ്നേഹമാകുന്നു. സ്നേഹമെന്ന് നീ വിളിക്കപ്പെടുകയും ചെയ്യുന്നു. മറ്റെല്ലാ നാമങ്ങളേക്കാൾ ഈ നാമത്തിൽ നീ കൂടുതലായി സന്തോ ഷിക്കുന്നു. അതുമൂലം മനുഷ്യസ്നേഹമുള്ളവൻ എന്നു നീ അറിയപ്പെടുന്നു. അതു ധരിച്ചിരിക്കുന്നവരെ നീ ബഹുമാനി ക്കുന്നു. നിൻ്റെ കുരിശു മുഖാന്തരം ശത്രുതയുടെ വേലിയെ തകർത്തുകൊണ്ട് ഈ സ്നേഹത്താൽ ഞങ്ങൾക്കുവേണ്ടി സ്വീകാര്യബലിയും ആനന്ദപരിമളവുമായി നീ സ്വയം സമർപ്പിച്ചു. സ്വന്തരക്തത്താൽ സ്വർഗത്തിലും ഭൂമിയിലും ഉള്ളവയെ നീ സമാധാനപ്പെടുത്തി. നിത്യമായ നിൻന്റെ ദൈവത്ത്വത്തിൻ്റെ അവിഭാജ്യമായ ഏകത്വം മൂലം അവ രണ്ടിനേയും ഒന്നാക്കിത്തീർത്തുകൊണ്ട് മദ്ധ്യത്തിൽനിന്ന് നീ വിദ്വേഷത്തെ നീക്കിക്കളഞ്ഞു. താൽക്കാലികമായ നിന്റെ മനുഷ്യത്വംമൂലം ദൂരസ്ഥരെയും സമീപസ്ഥരെയും നീ വിളിച്ച് ദൈവീകമായ നിൻ്റെ സ്നേഹഐക്യത്തിലും നിന്റെ അനാദ്യന്തമായ രാജ്യത്തിലെ ഭവനാവകാശത്തിലും അവരെ ബന്ധിച്ചു. പ്രധാന മാലാഖയുടെ അഭിവാദനംമൂലം നിൻ്റെ ഗർഭധാരണത്തെകുറിച്ച് കന്യകയായ നിൻ്റെ മാതാവിനോട് അറിയിക്കുകയാൽ ലോകത്തോട് നിരപ്പും സമാധാനവും നീ സുവിശേഷിച്ചു. സമാധാനത്തോടുകൂടെ നിൻ്റെ മാതാവ് നിൻ്റെ പ്രാസംഗികനായ യോഹന്നാൻ്റെ മാതാവായ ഏലീ ശബായെ അഭിമുഖീകരിക്കുകയും നിൻ്റെ സമാധാനത്തിന്റെ സന്തോഷംമൂലം ഒരു ദാസൻ തൻ്റെ യജമാനൻ്റെ സന്നി ധിയിൽ എന്നവിധം അവൻ നിൻ്റെ സന്നിധിയിൽ തുള്ളി ച്ചാടുകയും ചെയ്തു. നിൻ്റെ ജനനത്താൽ ഈറേന്മാർ ഇടയന്മാരോട് സമാധാനമറിയിച്ചു. മഹനീയമായ നിൻ്റെ പുനരുത്ഥാനത്തെക്കുറിച്ച് സുവിശേഷിച്ച സ്ത്രീകൾക്ക് നീ സമാധാനം നൽകി. പരിശുദ്ധ ശിഷ്യന്മാർ കൂടിയിരുന്ന മാളികയിൽ നീ സമാധാനപൂർവ്വം പ്രവേശിച്ച് നിൻ്റെ പുന രുത്ഥാനത്തെക്കുറിച്ച് അവരെ സ്ഥിരചിത്തരാക്കി. നിന്നെ അയച്ചവന്റെ അടുക്കലേക്ക് നീ ആരോഹണം ചെയ്‌തപ്പോൾ നിൻ്റെ ശ്ലീഹൻമാർക്ക് നീ സമാധാനം നൽകുകയും എന്റെ സമാധാനം ഞാൻ നിങ്ങൾക്കായി നൽകുന്നു, ലോകം നൽകുന്നതുപോലെയല്ല ഞാൻ നിങ്ങൾക്ക് നൽകുന്നത്, ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്നേ ഹിക്കണമെന്നുള്ളതാകുന്നു എൻ്റെ കൽപ്പന എന്ന് അവരോട് അരുളിച്ചെയ്യുകയും ചെയ്‌തു. ഞങ്ങളുടെ രക്ഷിതാവേ! ഈ സ്നേഹം ഞങ്ങൾക്കായി നീ കാത്തുകൊള്ളണമെ. അതിനാൽ ഞങ്ങളുടെ മനസ്സുകളെ സ്ഥിരപ്പെടുത്തണമേ. നിന്റെ സ്നേഹത്താൽ ഞങ്ങൾ പരസ്‌പരം ബന്ധിക്ക പ്പെടണമെ നിൻ്റെ സിസ്നേഹം ഞങ്ങളുടെ ഇടയിൽനിന്ന് ഒന്നതകളെയും സർക്കങ്ങളെയും ബഹിഷ്‌കരിക്കുമാറാക. നിൻ്റെ സ്നേഹം ഞങ്ങളെ നിൻ്റെ ജീവദായകമായ ശനിപ്പനകളെ ആചരിക്കുന്നവരാക്കിത്തീർക്കണമെ. നിന്റെ സിസ്നേഹത്താൽ പീഢകളും കഷ്‌ടതകളും ഞങ്ങളിൽനിന്ന് നീക്കിക്കളയണമെ നിൻ്റെ സ്നേഹംമൂലം ഞങ്ങൾ നിരപ്പി ൻറെയും സമാധാനത്തിൻ്റെയും മക്കളായി ഭവിക്കണ നിൻ്റെ സമാധാനംമൂലം ഇടയന്മാരെയും അവരുടെ ആടുകളെയും ഐക്യപ്പെടുത്തണമെ. നിൻ്റെ സമാധാനം മൂലം ആചാര്യന്മാരെ അവരുടെ കൂദാശകളാൽ ആനന്ദി പ്പിക്കണമെ നിൻ്റെ സമാധാനത്താൽ നിൻ്റെ സഭയേയും അതിന്റെ പ്രജകളേയും പൂർണ്ണരാക്കണമെ. നിൻ്റെ സമാധാ നത്താൽ അതിനെ ഭരിക്കണമെ. നിൻ്റെ സമാധാനത്താൽ അതിനെ അലങ്കരിക്കണമെ. നിൻ്റെ സമാധാനത്താൽ അതിലെ സംഘങ്ങളെ നയിച്ചുകൊള്ളണമെ. നിൻ്റെ സമാ ധാനംമൂലം അതിലെ മക്കളെ സന്തോഷിപ്പിക്കണമെ. അതി ലുള്ള ദൂരസ്ഥരെ സമാധാനംമൂലം ആകർഷിക്കണമെ. അതിലെ സമീപസ്ഥരെ സമാധാനത്താൽ കാത്തുകൊള്ള ണമെ. നിൻ്റെ സമാധാനംമൂലം അതിലെ ശുശ്രൂഷകന്മാരെ ശോഭിപ്പിക്കണമെ. അതിലെ ഭരണകർത്താക്കളെ സമാധാന ത്താൽ സംയോജിപ്പിക്കണമെ. അതിലെ ഗണങ്ങളെ സമാ ധാനത്താൽ ക്രമീകരിക്കണമെ. നിൻ്റെ സമാധാനത്താൽ അതിലെ പെരുന്നാളുകളെ നിലനിറുത്തണമെ. കോപിച്ചിരി ക്കുന്നവരെ സമാധാനത്താൽ ശാന്തതപ്പെടുത്തണമെ. വ്യർത്ഥന്മാരെ സമാധാനംമൂലം പിന്തിരിപ്പിക്കണമെ ആത്മ ദുഃഖിതരെ സമാധാനത്താൽ സന്തോഷപൂർണ്ണരാക്കണമെ നിൻ്റെ ഇടവകയെ സമാധാനത്തിൽ കാത്തുകൊള്ളണമെ. സംശയബുദ്ധികളെ സമാധാനത്താൽ സ്ഥിരതയുള്ളവരാ ക്കണമെ. സമാധാനംമൂലം ഞങ്ങളുടെ വിചാരങ്ങളെ നിർമ്മ ലമാക്കണമെ. കഠിനന്മാരായ യജമാനന്മാരിൽനിന്ന് നിന്റെ സമാധാനംമൂലം ഞങ്ങളെ രക്ഷിക്കണമെ. നിൻ്റെ എല്ലാ പെ രുന്നാളുകളിലും സമാധാനംകൊണ്ട് ഞങ്ങളെ അലങ്കരിക്ക ണമെ. നിൻ്റെ സമാധാനത്താൽ ഞങ്ങളുടെ നോമ്പും പ്രാർ ത്ഥനകളും അംഗീകരിക്കണമെ. നിൻ്റെ സമാധാനത്താൽ കരുണയും വിമോചനവും ഞങ്ങൾക്ക് നൽകണമെ. നിൻ്റെ സമാധാനംമൂലം ദുഷ്‌ടബന്ധങ്ങളെ ഞങ്ങളിൽനിന്ന് അഴിച്ചുകളയണമെ. സമാധാനംമൂലം ഞങ്ങളിൽനിന്ന് ശത്രുവിൻ്റെ നുകം തകർത്തുകളയണമെ. നിൻ്റെ സമാധാനം ഞങ്ങളോടുകൂടി സ്ഥിതിചെയ്യണമെ. നിൻ്റെ സമാധാനം ഞങ്ങ ളുടെ ഇടയിൽ വാഴേണമെ. നിൻ്റെ സ്നേഹത്താൽ ഞങ്ങ ളുടെ മനസ്സിനെ സന്നദ്ധമാക്കണമെ. നിൻ്റെ സ്നേഹം ഞങ്ങ ളുടെ ഹൃദയങ്ങളിൽ സ്ഥാപിക്കണമെ. സമാധാനനാഥനായ നിന്നെയും സമാധാനദാതാവായ നിൻ്റെ പിതാവിനെയും സത്യസ്നേഹത്തെ പൂർത്തിയാക്കുന്നവനായ നിൻ്റെ റൂഹാ യെയും ഇപ്പോഴും എപ്പോഴും എന്നേയ്ക്കും ഞങ്ങൾ സ്തോത്രം ചെയ്യുമാറാകണമെ. ഹോശൊ... മെൻ ആലോ ഹൊ... ആമ്മീൻ കോലൊ കൂക്കോയൊ
നീയധിവാസം ചെയ്യുമിടം ശുഭപൂർണ്ണം നി-ന്നാൽ അബ്രാഹാമിൻ - ഗൃഹമാർന്നു നാഥൻ നിന്നാലേറി - വൈദികർ ബെസ്ക്കുദിശാ യാതനയും പീഡയുമെന്നെക്കർതൃസ്നേഹ-ത്തി ന്നേതുമകറ്റില്ലെന്നോതി നിന്നാൽ പൗലോ-സും ഹാലെ ഇതുതന്നോൻ ധന്യൻ
ട്ടേഴോടെഴുപതുവട്ടം നീ ക്ഷമ നൽകീടേണം സോദരനെപോൽ - നീയും പിഴയാളി ഓർക്കിൽ നിനക്കും - മോചനമാവശ്യം രമ്യതയാൽ കൂട്ടാളികളായ് ദിനരാത്രം നി-ങ്ങൾ നാഥാ സ്‌തുതിയെന്നാർക്കണമെന്നേവം നമ്മൾ-ക്കായ് ഹാലേ....എഴുതീ ദൈവസുതൻ ബാറെക്മോർ. ശുബ്ഹൊ...
മോഹിക്കുന്നോൻ ധന്യ,നവൻ കണ്ടിടുമുടയോ-നെ കണ്ടാൻ പരനെ ഗിരിമൗലിയിൽ മോശ വിധിനിലയത്തിൽ സഹദേരും കണ്ടു. തിരുസഭയവനെത്തരുവിന്മേൽ സ്നേഹത്താൽ ദ-ർശി ച്ചിരവും പകലും സ്‌തുതിഗാനം ഘോഷിച്ചീടു-ന്നു. ഹാലേ.... ഉഹാലേ... മെന് ഓലം...
മശിഹായിൽ പൂർണ്ണതയാർന്നോർ നോമ്പാൽ ജയമാർ-ന്നു ആകൽക്കറുസാ തന്നൊടു പോരിട്ടാർ ശോഭിതനായി സീനായിൽ മോശ. ഏലീയായെരിതീത്തേരിൽ നോമ്പാൽ വാനേ-റി ഉന്നതി സുകൃതികളാർജ്ജിച്ചുമകുടം സഹദേ-രും ഹാലേ...ഉഹാലേ... മൊറിയൊറാഹേം. എത്രൊ കർത്താവേ! ഞങ്ങളുടെ ഹൃദയങ്ങളെ സമാധാനമന്ദിര ങ്ങളും ഞങ്ങളുടെ മനസ്സുകളെ സമാധാനതുറമുഖങ്ങളും ആക്കിത്തീർത്ത്, നിന്നോടും അന്യോന്യവുമുള്ള യഥാർത്ഥ സ്നേഹവും യോജിപ്പും ഐക്യമത്യവും ഭക്തിയും ഞങ്ങ ളിൽ സ്ഥാപിക്കുകയും ചെയ്യണമെ. അങ്ങനെ വെടിപ്പോടെ ഞങ്ങൾ അന്യോന്യം സമാധാനം നൽകുവാനും പരമാർത്ഥ തയോടെ അതു സ്വീകരിപ്പാനും ഞങ്ങൾക്കിടയാക്കണമെ. ഞങ്ങൾ നിർവ്വഹിക്കുന്ന ഈ കർമ്മത്തിൽ തിരഞ്ഞെടു ക്കപ്പെട്ട ധൂപത്തിലും ആനന്ദപരിമളത്തിലും ഹിതകരമായ ധൂപത്തിലും എന്നപോലെ തിരുവിഷ്ടം പ്രീതിപ്പെടുമാറാ കണമെ. നീ സകലത്തെയും സമാധാനംമൂലം ആനന്ദിപ്പി ക്കുന്നവനും നിരപ്പിനാൽ സകലത്തെയും സന്തോഷിപ്പി ക്കുന്നവനും ആകുന്നുവല്ലൊ. നിനക്കും നിൻ്റെ പിതാവിനും ജീവനുള്ള വിശുദ്ധ റൂഹായ്ക്കും ഇപ്പോഴും എപ്പോഴും എന്നേയ്ക്കും സ്തുതിയും ബഹുമാനവും യോഗ്യമാകുന്നു. ഹോശൊ... ആമ്മീൻ. കോലൊ ആഹായ് നാഹേബ്
സ്നേഹിപ്പിൻസ്-ഹജന്മാരെ! ചിലരുപവാസം കാക്കുമ്പോൾ ഹൃദയം സ്‌പർദ്ധാവൈരമയം വീഞ്ഞുവെടിഞ്ഞോരിൽ ചിലരോ പ്രിയനെരഹസ്യം നിഹനിപ്പൂ
വേലക്കാരെ വിളിച്ചോനേ! നിന്മാനത്തിനു ഞാൻ തീർത്തൊരു മകുടം പതിനൊന്നും കെക്കൊ- ണ്ടരുളുക പാപവിമോചനമ- ക്കനിവിനു ഞാൻ സ്‌തുതി പാടീടും. ബാറെക്മോർ. ശുബ്ഹൊ..
ശമവും നിന്മതിലാകട്ടെ ഈർഷ്യയതും വ്യാജവുമെങ്ങും സ്നേഹ-ത്തീയിലൊടു-ങ്ങട്ടെ തിരുമണവാളൻ തൻപെരുന്നാൾ സുചിരം നീയാഘോഷിക്ക മെൻ ഓലം....
നിൻകൃപയിൻ പതിവിന്നൊപ്പം കെണിയനവരതം ഞങ്ങൾക്കായ് വയ്ക്കും - കുടിലനെയോടിയ്ക്ക നിൻ സ്ലീബാകാവൽ ഞങ്ങൾ- ക്കതിനാലാവൃതരാം ഞങ്ങൾ
പാതകികൾക്കുത്തരമരുൾക അപരാധം ചെയ്തോർ ഞങ്ങൾ കൃപയിൻ വാതിലിൽ മുട്ടുന്നു ശ്രീമയമാം നിൻ നിധിയിൽ നി- ന്നേകീടുക പാതകമുക്തി. മൊറിയൊ... മോർ യാക്കോബിൻ്റെ ബോവുസൊ
പ്രാർത്ഥന കേട്ടിട്ടാത്മക്കൾമേൽ കൃപചെയ്യേണം.
പ്രാർത്ഥന കേട്ടിട്ടാത്മാക്കൾമേൽ കൃപചെയ്യേണം.
നമ്മാൽ ക്രുദ്ധൻ നാഥൻ നമ്മിൽ പ്രീതിപ്പെട്ടു.
നങ്ങെത്തീടിൽ മാനം കെടുമെന്നോതീടല്ലേ.
കർത്താവീശോയേകൻതന്നെ മെയ്യിൻമൗലി
നാഥാദ്വേഷി, ഭ്രാതൃസ്നേഹിയ്ക്കില്ലടിമത്വം.
ടൈക്യം പാലിച്ചീടേണം നീ ചിന്താപൂർവ്വം.
കർതൃസ്നേഹം വാനതിലെപ്പോൽ വാഴും നിന്നിൽ.
വന്ദ്യൻ ക്രൂശാൽ ശാന്തി ജഗത്തിന്നേകിയ പുത്രൻ.
ഉണ്ടാകട്ടെ നമ്മുടെ മേലൻപാമ്മീനാമ്മീൻ. 11.സർവ്വം കേട്ടിട്ടഭ്യർത്ഥനയെ കൈക്കൊൾവോനേ! പ്രാർത്ഥന കേട്ടിട്ടാത്മാക്കൾമേൽ കൃപചെയ്യേണം.
ശ്ലീഹാ വായനകൾ: 1 യോഹന്നാൻ 4:11-21; 1 കോരിന്ത്യർ : 13: 4-10 പെത്ഗോമോ (സങ്കീർത്തനം 32:1) ഹാലേ... ഉഹാലേ... ദോ-ഷക്ഷമയാർജ്ജി-ച്ചോൻ- പാ-പവിമോചനമാർന്നോൻ ധന്യൻ ഹാലേലുയ്യ. വി. ഏവൻഗേലിയോൻ (മത്തായി 18: 18-35) 'നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടതായിരിക്കും, നിങ്ങൾ ഭൂമിയിൽ അഴിക്കുന്നത് സ്വർഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും' എന്നു ഞാൻ നിങ്ങ ളോടു പറയുന്നു. 'നിങ്ങൾ രണ്ടുപേർ ഭൂമിയിൽ ഏതൊരു കാര്യത്തെക്കുറിച്ചും യാചിപ്പാൻ ഏകമനസ്സുള്ളവരായാൽ സ്വർഗ്ഗത്തിലുള്ള എൻ്റെ പിതാവിങ്കൽനിന്ന് അതു അവർക്കു ലഭിക്കും. എന്തുകൊണ്ടെന്നാൽ എൻ്റെ നാമത്തിൽ രണ്ടാ മൂന്നോപേർ എവിടെ കൂടിയിരിക്കുന്നുവൊ അവിടെ അവ രുടെ ഇടയിൽ ഞാനും ഉണ്ട്'. അപ്പോൾ കീപ്പാ അടുത്തു ചെന്ന് അദ്ദേഹത്തോട് 'എൻ്റെ കർത്താവേ! എൻ്റെ സഹോ ദരൻ എന്നോടു കുറ്റം ചെയ്‌താൽ ഞാൻ എത്രപ്രാവശ്യം ക്ഷമിക്കണം. ഏഴുപ്രാവശ്യം വരെയോ' എന്നു ചോദിച്ചു. യേശു അവനോടു 'ഏഴേഴുവീതം എഴുപതു പ്രാവശ്യംവരെ എന്നല്ലാതെ ഏഴുവരെ എന്നല്ല ഞാൻ നിന്നോടു പറയു ന്നത്.' എന്നു പറഞ്ഞു. സ്വർഗ്ഗരാജ്യം തന്റെ ദാസന്മാരിൽ നിന്ന് കണക്കു കേൾപ്പാൻ മനസ്സുവച്ച രാജാവിനോട് സദ്യ ശ്യമാകുന്നു. അവൻ കണക്കു കേട്ടു തുടങ്ങിയപ്പോൾ പതിനായിരം കക്രീൻ കടം വാങ്ങിയിരിക്കുന്ന ഒരുവൻ ഹാജരാ ക്കപ്പെട്ടു. കടം വീട്ടുവാൻ അവനു വകയില്ലാഞ്ഞതുകൊണ്ട് അവനേയും അവൻ്റെ ഭാര്യയേയും മക്കളേയും അവനുള്ള തെല്ലാറ്റിനെയും വിറ്റ് കടം തീർപ്പിക്കുവാൻ യജമാനൻ കല്പ്‌പിച്ചു. അപ്പോൾ ആ ദാസൻ വീണു വന്ദിച്ചുകൊണ്ട് പ്രഭോ എനിക്ക് ഒരു അവധി തരണമെ. ഞാൻ സകലതും തന്നുതീർത്തുകൊള്ളാം എന്നു പറഞ്ഞു. ആ ദാസന്റെ യജമാനൻ മനസ്സലിഞ്ഞ് അവനെ വിടുകയും കടം അവനു ഇളവു ചെയ്ത‌് കൊടുക്കുകയും ചെയ്തു. ആ ദാസൻ പുറ പ്പെട്ട് നൂറ് ദീനോറൊ തന്നോടു കടം വാങ്ങിയിരുന്ന ഒരു സഹദാസനെ കണ്ടു. അവനെ പിടിച്ചു തൊണ്ടയ്ക്കു ഞെക്കി 'എന്നോടു കടം വാങ്ങിയിരിക്കുന്നത് എനിക്ക് തരിക' എന്നു പറഞ്ഞു. കൂട്ടുദാസൻ അവൻ്റെ കാൽക്കൽ വീണ് 'എനിക്കു ഒരു അവധി തരണമെ സകലതും തന്നു തീർത്തുകൊള്ളാം' എന്നു അപേക്ഷിച്ചു പറഞ്ഞു. എന്നാൽ അവൻ സമ്മതിക്കാതെ ചെന്ന് തന്നോടു കടം വാങ്ങിയിരുന്നതു കൊടുത്തുതീർക്കുവോളം അവനെ കാരാ ഗൃഹത്തിലാക്കി. ഈ ഉണ്ടായ സംഗതി കണ്ടപ്പോൾ സഹ ദാസന്മാർ അത്യധികം ദുഃഖിച്ച് വന്ന് ഉണ്ടായ സകലവും തങ്ങളുടെ യജമാനനെ അറിയിച്ചു. അപ്പോൾ യജമാനൻ അവനെ വിളിച്ച് 'അവനോട് ദുഷ്‌ടദാസാ, നീ എന്നോട പേക്ഷിക്കയാൽ ആ കടമെല്ലാം ഞാൻ ഇളച്ചുതന്നുവല്ലോ. ഞാൻ നിന്നോട് കരുണചെയ്‌തപ്രകാരം നീയും സഖാ വിനോട് കരുണ ചെയ്യേണ്ടത് ന്യായമല്ലായിരുന്നോ?' എന്നു ചോദിച്ചു. ആ യജമാനൻ കോപിച്ച് കടം വാങ്ങിയിരു ന്നതു എല്ലാം കൊടുത്തു തീർക്കുവോളം കാരാഗ്രഹത്തിൽ ഏല്‌പിച്ചു. നിങ്ങൾ ഓരോരുത്തരും തൻ്റെ സഹോദരനോട് ഹൃദയപൂർവ്വമായി കുറ്റം ക്ഷമിക്കാതിരുന്നാൽ സ്വർഗ്ഗസ്ഥന ായ എന്റെ പിതാവ് നിങ്ങളോട് അങ്ങനെ തന്നെ ചെയ്യും.
കോലോ- ബ്‌തറഒക്ക്മോറാൻ 1. നാഥാ! വാതിലിൽ മുട്ടുന്നേൻ നിധിനിലയത്തീ-ന്നൻ പർത്ഥിക്കുന്നേൻ നെടുനാളായ് ഞാൻ നിൻവഴികൈവിട്ടൊരു പാപി- പാപമുപേക്ഷിച്ചങ്ങത്തെ കൃപയിൽ വാഴാ-ൻ കൃപചെയ്തീടണമെ 2. കരുണാനിധിയാം നാഥാ! നിൻവാതിലിലല്ലാ- തെവിടടിയാർ മുട്ടും? രാജാക്കന്മാരടികുപ്പും രാജാധീശാ! തിരുസന്നിധിയിൽ യാചിപ്പാൻ നിൻകൃപയല്ലാ തെങ്ങൾക്കാരുള്ളു. ബാറെക്മോർ. ശുബ്ഹൊ... 3. ജനകാത്മജ വിമലാത്മാവേ! ഞങ്ങളോടേൽക്കും- ദുഷ്‌ടാത്മപ്പടയിൽ ഞങ്ങൾക്കാവുക വന്മതിലും ശരണമതും നീ സത്തമരെത്തിരയുന്നേരം കരുണച്ചിറകിൽ- ച്ചേർക്കുക ഞങ്ങളെ നീ മെന് ഓലം... 4.ഈയഭ്യർത്ഥന സ്വർഗ്ഗത്തിൻ വാതിൽ തുറക്കും താക്കോലാകണമെ മാനവനാദം മോദകരം! മറുപടി നാഥൻ - നൽകിടുമെന്നാ നിരകളിലുൽഘോഷിക്കട്ടെ റാബേ ദൂതന്മാർ മൊറിയൊ... മോർ യാക്കോബിൻ്റെ ബോവൂസൊ
പ്രാർത്ഥന കേട്ടിട്ടാത്മാക്കൾമേൽ കൃപചെയ്യേണം.
പ്രാർത്ഥന കേട്ടിട്ടാത്മാക്കൾമേൽ കൃപചെയ്യേണം.
വർഷിക്കെൻമേൽ കരുണാക്കടലേ! കരുണാപൂരം.
നീയെൻ സന്ധ്യാരവിയാകണമെ നിൻ പ്രഭ കാൺമാൻ.
എൻതാപത്തേ നിന്തിരുനേത്രം കൈക്കൊള്ളേണം.
ജീവാന്ത്യത്തിൽ കൈക്കൊൾകെന്നെ ഞാൻ നിൻ്റേതാം.
സേനാധീശാ! സൌഖ്യം നേടാനൗഷധമേകൂ.
ചെന്നാരാഞ്ഞ നഷ്ടമജത്തെ രക്ഷിച്ചോനേ!.
താതാത്മാവൊത്തമരുമദൃശ്യാ! സ്തോത്രം സ്തോത്രം. 11.ദേവാ! ദേവാ! ഉത്തരമരുളിക്കാരുണ്യം ചൊ തേകീടേണം മനുജാത്മാക്കൾക്കനുതാപം നീ.
മോറാൻ യേശുമ്ശിഹാ! നിൻ്റെ കരുണാവാതിൽ ഞങ്ങളുടെ നേരെ നീ അടയ്ക്കരുതെ. കർത്താവേ! ഞങ്ങൾ പാപികളാ കുന്നു എന്ന് ഞങ്ങൾ ഏറ്റുപറയുന്നു. ഞങ്ങളോടു കരുണ യുണ്ടാകണമെ. കർത്താവേ! നിൻ്റെ മരണത്താൽ ഞങ്ങളുടെ മരണം മാഞ്ഞുപോകുവാനായിട്ട് നിൻ്റെ സ്നേഹം നിൻ്റെ സ്ഥാന ത്തുനിന്ന് ഞങ്ങളുടെ അടുക്കലേക്ക് നിന്നെ ഇറക്കിക്കൊണ്ടു വന്നു. ഞങ്ങളോടു കരുണയുണ്ടാകണമെ. കൗമാ {തുടർന്ന് സ്നേഹത്തെക്കുറിച്ചും ക്ഷമയെക്കുറിച്ചും പ്രസംഗിക്കുന്നു. അനന്തരം താഴെക്കാണുന്നത് ചൊല്ലിക്കൊണ്ട് പ്രധാനപട്ടക്കാരൻ എല്ലാവരു ടേയും മുമ്പാകെ (പടിഞ്ഞാറോട്ട് തിരിഞ്ഞ്) മൂന്നുപ്രാവശ്യം മുട്ടുകുത്തുന്നു. പട്ടക്കാരൻ ഓരോ പ്രാവശ്യവും മുട്ടുകുത്തുമ്പോൾ ജനങ്ങളും 'പിതാവേ! ക്ഷമിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമെ' എന്നു പറഞ്ഞുകൊണ്ട് മുട്ടു.. കുത്തുന്നു.} ശബ്ദിക്കോനാ ഒന്നാമത് പട്ടക്കാരൻ: സഹോദരൻമാരേ! വത്സലരേ മിശിഹായെ പ്രതി എന്നോടു ക്ഷമിപ്പിൻ, ഞാൻ നിങ്ങളോട് പാപം ചെയ്തു പോയി. സ്നേഹത്തോടും ആത്മീയമായ ഐക്യത്തോടും പൈതൃകമായ സ്നേഹത്തോടുംകൂടി ജാഗരൂകനായ ഇട യനെപ്പോലെ നിങ്ങളെല്ലാവരോടും ഞാൻ കൽപ്പിക്കുകയും നിങ്ങളുടെ മുമ്പാകെ നിലത്തുകുമ്പിടുകയും ചെയ്യുന്നു. ജനം: പിതാവെ ക്ഷമിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ രണ്ടാമത് പട്ടക്കാരൻ: നിങ്ങളുടെ നിർവ്യാജ സ്നേഹത്തോടു ഞാൻ അപേക്ഷിക്കുകയും അഭ്യർത്ഥിക്കുകയും ചെയ്യുന്നു. സഹോ ദരന്മാരേ! വത്സലരേ! വരുവിൻ; ദൈവം നമ്മോടു രമ്യപ്പെടു വാൻ നമുക്കു പരസ്പ്‌പരം രമ്യമാകാം. വിശുദ്ധ ത്രിത്വത്തിന്റെ ബഹുമതിക്കായി ഞാൻ നിലത്തു കുമ്പിടുന്നു. ജനം: പിതാവെ ക്ഷമിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമെ. മൂന്നാമത് പട്ടക്കാരൻ: നിങ്ങളെല്ലാവരുടേയും സന്നിധിയിൽ സങ്കടഹൃദയത്തോടും പരിപൂർണ്ണ മനസാക്ഷിയോടുംകൂടെ നിങ്ങ ളുടെ സ്നേഹത്തോട് ഞാൻ അഭ്യർത്ഥിക്കുന്നു. ഉന്നത ശബ്ദത്തിൽ നിങ്ങളോടു അട്ടഹസിക്കുകയും ചെയ്യുന്നു: സഹോദരന്മാരേ! വത്സലരേ! വരുവീൻ; നമുക്കു പരസ്‌പരം രമ്യമാകാം; നിങ്ങൾ പരസ്‌പരം തെറ്റുകുറ്റങ്ങൾ ക്ഷമിച്ചാൽ നിങ്ങളോടും ക്ഷമിക്കപ്പെടുമെന്ന് പറഞ്ഞിരിക്കുന്നതനുസ രിച്ച് നാമെല്ലാവരിലും ദൈവം പ്രീതിപ്പെട്ട് നമ്മുടെ കടങ്ങളും പാപങ്ങളും ക്ഷമിക്കുവാൻവേണ്ടി നാമോരോരുത്തരും അവനവൻ്റെ സഹോദരനോട് അന്യോന്യം ചെയ്‌തുപോയി ട്ടുള്ള തെറ്റുകളും കുറ്റങ്ങളും ക്ഷമിക്കണം. ദൈവമായ കർത്താവ് എൻ്റെ പാപങ്ങളും നിങ്ങളുടെ പാപങ്ങളും ക്ഷമിച്ച് പരിഹരിക്കട്ടെ. ജനം: പിതാവെ ക്ഷമിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമെ. തുടർന്ന് പട്ടക്കാരൻ ജനങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥന ഈ വിശുദ്ധ നോമ്പിൻ്റെ പ്രാരംഭം അനുഗ്രഹീതമായിരി ക്കട്ടെ. ഇതിന്റെ അവസാനവും അനുഗ്രഹീതമായിരിക്കട്ടെ. തന്റെ ഇഷ്ടാനുസരണം ഇതിനെ അനുഷ്‌ഠിക്കുന്നതിന് ദൈവം നിങ്ങളെല്ലാവരേയും സഹായിച്ചു തുണക്കട്ടെ. രഹ സ്യവും പരസ്യവുമായ ശത്രുക്കളുടെ അതായതു വിശ്വാ സികളായ ക്രിസ്ത്യാനികളുടെ ശത്രുവായ സാത്താന്റെ കെണികളെ നിങ്ങളുടെ മുമ്പിൽനിന്ന് അവൻ തകർത്തുക ളയട്ടെ. നമ്മുടെ കർത്താവായ യേശുമിശിഹാ തന്റെ നോ മ്പിൻ്റെ അന്ത്യത്തിൽ അവനെ തോൽപിച്ച് 'സാത്താനേ എൻ്റെ പിന്നിൽ പോവുക' എന്നു അവനോടു പറഞ്ഞ പ്രകാരം അവൻ്റെ പരീക്ഷണങ്ങളിൽനിന്ന് നിങ്ങളേയും രക്ഷിക്കുമാറാകട്ടെ. ദൈവമാതാവായ വി. മറിയാമിന്റെയും സകല പരിശുദ്ധൻമാരുടേയും പ്രാർത്ഥനയാലും സ്ലീബാ യുടെ ശക്തിയാലും നിങ്ങളെ കാത്തുസഹായിക്കുമാറാ കട്ടെ. ആമ്മീൻ
(അനന്തരം വിശ്വാസപ്രമാണം, 40 കുമ്പിടീലും, നിന്നാൾ സ്തുതിയൊടു രാജമകൾ, നയവാൻ പനപോലെ ആദിയായതും ഹൂത്തോമൊയും ചൊല്ലിയിട്ട് പട്ടക്കാരും ശെമ്മാശ്ശന്മാരും ജനം മുഴുവനും ഹൃദയപൂർവ്വം പരസ്പരം സമാധാനം കൊടുക്കണം.)
St. Mary’s Syriac Church of Canada Mississauga |