Tuesday Holy Week Prayers

St. Mary’s Syriac Church of Canada Mississauga

 

കഷ്ടാനുഭവാഴ്ചയിലെ ചൊവ്വാഴ്ച സന്ധ്യ

 

പ്രാരംഭ പ്രാർത്ഥന

കൗമാ

ബ്രിക്മൂക്കോക്കോക് ദഹലോപ്പെൻ

 

പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ സത്യ ദൈവത്തിന്‍റെ തിരുനാമത്തില്‍, തനിക്ക് സ്തുതി. നമ്മുടെ മേല്‍ തന്‍റെ കരുണയും മനോഗുണവും എന്നേക്കും ഉണ്ടായിരിക്കട്ടെ. ആമ്മീന്‍.

ആകാശവും ഭൂമിയും തന്‍റെ സ്തുതികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന ബലവാനായ ദൈവം തമ്പുരാന്‍ പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ ഉയരങ്ങളില്‍ സ്തുതി. ദൈവമായ കര്‍ത്താവിന്‍റെ തിരുനാമത്തില്‍ വന്നവനും വരുന്നവനും ആയവന്‍ വാഴ്ത്തപ്പെട്ടവനാകുന്നു, ഉയരങ്ങളില്‍ സ്തുതി.

 

ഹാശാ-യാൽ ഞങ്ങളെ രക്ഷി-ച്ചോൻ മശിഹാ

കെക്കൊ-ിക്കർമ്മം കാരു-ണ്യം ചെയ്ക. (ഇത് മൂന്നുപ്രാവശ്യം ചൊല്ലി കുമ്പിടണം)

(അല്ലെങ്കിൽ)

 

ഞങ്ങൾക്കുവേിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു. തന്റെ കഷ്ടാനുഭവത്താൽ വഴിതെറ്റിൽനിന്ന് ഞങ്ങളെ രക്ഷിച്ചവനായ മിശിഹാഞങ്ങളുടെ ശുശ്രൂഷ കെക്കൊ് ഞങ്ങളോടു കരുണ ചെയ്യണമേ.

 

നാഥാ! തേ സ്തുതിയും മാനം, താതന്നും

മഹിമാവന്ദനകൾ പരിശു-ദ്ധാത്മന്നും

ഉാ-കുൾകൃപ പാപികളാം ഞങ്ങളിലും,

മേലുള്ളൂ-റിശിലേം വാതിൽ-ക്കുള്ളിൽ നിൻ

സിംഹാ-സനമണയണമീ പ്രാർത്ഥന മിശിഹാ

സ്തോത്രം, കർത്താവേ! സ്തോത്രം, കർത്താവേ!

നിത്യം ശരണവുമേ! സ്തോത്രം - ബാറെക്മോർ.

 

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! നിന്‍റെ നാമം പരിശുദ്ധമാക്കപ്പെടേണമെ. നിന്‍റെ രാജ്യം വരേണമേ. നിന്‍റെ തിരുവിഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമെ. ഞങ്ങള്‍ക്ക് ആവശ്യമായിരിക്കുന്ന ആഹാരം ഇന്ന് ഞങ്ങള്‍ക്ക് തരേണമെ. ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോട് ക്ഷമിക്കണമെ. പരീക്ഷയിലേക്ക് ഞങ്ങളെ പ്രവേശിപ്പിക്കരുതേ. പിന്നെയോ ദുഷ്ടനില്‍നിന്നും ഞങ്ങളെ രക്ഷിച്ചു കൊള്ളണമെ. എന്തുകൊന്നൊല്‍ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതാകുന്നു. ആമ്മീന്‍.

 

51 -ാം  മസുമൂറ

ദൈവമേ! നിന്‍റെ കൃപപോലെ എന്നോടു കരുണ ചെയ്യേണമെ. നിന്‍റെ കരുണയുടെ ബഹുത്വത്തിന്‍ പ്രകാരം എന്‍റെ പാപങ്ങള്‍ മായിച്ചു കളയേണമെ.

എന്‍റെ അന്യായത്തില്‍നിന്ന് എന്നെ നന്നായി കഴുകി എന്‍റെ പാപങ്ങളില്‍ നിന്ന് എന്നെ വെടിപ്പാക്കേണമെ. എന്തെന്നാല്‍ എന്‍റെ അതിക്രമങ്ങള്‍ ഞാന്‍ അറിയുന്നു. എന്‍റെ പാപങ്ങളും എപ്പോഴും എന്‍റെ നേരെ ഇരിക്കുന്നു.

നിന്നോടുതന്നെ ഞാന്‍ പാപം ചെയ്തു. നിന്‍റെ തിരുമുമ്പില്‍ തിന്മകള്‍ ഞാന്‍ചെയ്തു. എന്തെന്നാല്‍ നിന്‍റെ വചനത്തില്‍ നീ നീതീകരിക്കപ്പെടുകയും നിന്‍റെ ന്യായവിധികളില്‍ നീ ജയിക്കയും ചെയ്യും. എന്തെന്നാല്‍ അന്യായത്തില്‍ ഞാന്‍ ഉത്ഭവിച്ചു. പാപങ്ങളില്‍ എന്‍റെ മാതാവ് എന്നെ ഗര്‍ഭം ധരിക്കയും ചെയ്തു.

എന്നാല്‍ നീതിയില്‍ നീ ഇഷ്ടപ്പെട്ടു. നിന്‍റെ ജ്ഞാനത്തിന്‍റെ രഹസ്യങ്ങള്‍ എന്നെ നീ അറിയിച്ചു. നിന്‍റെ സോപ്പാകൊണ്ട് എന്‍റെ മേല്‍ തളിക്കേണമെ.

ഞാന്‍ വെടിപ്പാകപ്പെടും. അതിനാല്‍ എന്നെ നീ വെണ്മയാക്കേണമെ. ഉറച്ച മഞ്ഞിനെക്കാള്‍ ഞാന്‍ വെണ്മയാകും.

നിന്‍റെ ആനന്ദവും സന്തോഷവും കൊണ്ട് എന്നെ തൃപ്തിയാക്കേണമെ. ക്ഷീണമുള്ള എന്‍റെ അസ്ഥികള്‍ സന്തോഷിക്കും. എന്‍റെ പാപങ്ങളില്‍നിന്നു നിന്‍റെ മുഖം തിരിച്ച് എന്‍റെ അതിക്രമങ്ങളെ ഒക്കെയും മായിക്കണമെ.

ദൈവമെ വെടിപ്പുള്ള ഹൃദയം എന്നില്‍ സൃഷ്ടിക്കേണമെ. സ്ഥിരതയുള്ള നിന്‍റെ ആത്മാവിനെ എന്‍റെ ഉള്ളില്‍ പുതുതാക്കേണമെ. നിന്‍റെ തിരുമുമ്പില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ. നിന്‍റെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്നും എടുക്കയും അരുതേ.

എന്നാലോ നിന്‍റെ ആനന്ദവും രക്ഷയും എനിക്കു തിരിച്ചു തരേണമെ. മഹത്വമുള്ള നിന്‍റെ ആത്മാവ് എന്നെ താങ്ങുമാറാകേണമെ. അപ്പോള്‍ ഞാന്‍അതിക്രമക്കാരെ നിന്‍റെ വഴി പഠിപ്പിക്കും. പാപികള്‍ നിങ്കലേക്കു തിരികയും  ചെയ്യും.

എന്‍റെ രക്ഷയുടെ ദൈവമായ ദൈവമേ! രക്തത്തില്‍ നിന്ന് എന്നെ രക്ഷിക്കേണമെ. എന്‍റെ നാവ് നിന്‍റെ നീതിയെ സ്തുതിക്കും. കര്‍ത്താവേ! എന്‍റെ അധരങ്ങള്‍ എനിക്കു തുറക്കേണമെ. എന്‍റെ വായ് നിന്‍റെ സ്തുതികള്‍ പാടും.

എന്തെന്നാല്‍ ബലികളില്‍ നീ ഇഷ്ടപ്പെടുന്നില്ല. ഹോമ ബലികളില്‍ നീ നിരപ്പായതുമില്ല. ദൈവത്തിന്‍റെ ബലികള്‍ താഴ്മയുള്ള ആത്മാവാകുന്നു. ദൈവം നുറുങ്ങിയ ഹൃദയത്തെ നിരസിക്കുന്നില്ല.

നിന്‍റെ ഇഷ്ടത്താല്‍ സെഹിയോനോടു നന്മ ചെയ്യേണമെ. ഊര്‍ശ്ലേമിന്‍റെ മതിലുകളെ പണിയേണമെ. അപ്പോള്‍ നീതിയുടെ ബലികളിലും ഹോമ ബലികളിലും നീ ഇഷ്ടപ്പെടും. അപ്പോള്‍ നിന്‍റെ ബലിപീഠത്തിന്മേല്‍ കാളകള്‍ബലിയായി കരേറും. ദൈവമേ സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോര്‍.

എനിയോനോ

(പാതകിപോൽ ... എന്ന പോലെ)

 

1.യാതനയാൽ-പാപവികാരത്തെ

സർവ്വം-മായിച്ചൊഴിവാക്കിയ                 ദേവാ! ദയ ചെയ്തീടണമേ.

 

2.ഞങ്ങൾ തൻ രക്ഷയ്ക്കായ് വന്ന്

തെറ്റിൽ-നിന്നും രക്ഷിച്ചൊരു                  ദേവാ! ദയ ചെയ്തീടണമേ.

 

3.വഞ്ചകനാം-ദുഷ്ടനെ വീഴ്ത്തിയഹോ

ഞങ്ങൾ-ക്കുന്നതി തന്നോനേ                ദേവാ! ദയ ചെയ്തീടണമേ.

 

4.ഉണർവ്വൊടു പ്രാ-ർത്ഥിക്കുവിനെന്നേവം

തൻശി-ഷ്യന്മാരോടരുളിയ            ദേവാ! ദയ ചെയ്തീടണമേ.

 

5.യാതനയാൽ സഭയെ രക്ഷിച്ച

മശിഹാ-നാഥാ സ്തോത്രം തേ.               ദേവാ! ദയ ചെയ്തീടണമേ.

 

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

6.സ്തുതിനതികൾ-സത്യപിതാവിന്നും

സുതനും-വിമലാത്മാവിന്നും.                  ദേവാ! ദയ ചെയ്തീടണമേ.

 

(140, 141, 118, 116 മസ്മൂര്‍കള്‍)

കുറിയേലായിസോന്‍

കര്‍ത്താവേ! നിന്നെ ഞാന്‍ വിളിച്ചുവല്ലോ, എന്നോട് ഉത്തരമരുളിച്ചെയ്യേണമെ. എന്‍റെ വചനങ്ങളെ സൂക്ഷിച്ച് കേട്ട് കൈക്കൊള്ളുകയും ചെയ്യേണമെ.

എന്‍റെ പ്രാര്‍ത്ഥന നിന്‍റെ മുമ്പാകെ ധൂപം പോലെയും എന്‍റെ കൈകളില്‍ നിന്നുള്ള കാഴ്ച സന്ധ്യയുടെ വഴിപാടുപോലെയും ഇരിക്കുമാറാകണമെ. എന്‍റെ ഹൃദയം ദുഷ്ക്കാര്യത്തിന് ചായാതെയും ഞാന്‍ അന്യായകിയകള്‍ പ്രവര്‍ത്തിക്കാതെയും ഇരിക്കത്തക്കവണ്ണം എന്‍റെ വായ്ക്കും അധരങ്ങള്‍ക്കും കാവല്‍ക്കാരെ നിയമിക്കേണമെ.

ദുഷ്ടമനുഷ്യരോടുകൂടെ ഞാന്‍ ചേരുമാറാകരുതേ. നീതിമാന്‍ എന്നെ പഠിപ്പിക്കുകയും ശാസിക്കുകയും ചെയ്യട്ടെ. ദുഷ്ടന്മാരുടെ എണ്ണ എന്‍റെ തലയ്ക്ക് കൊഴുപ്പാകാതെയിരിക്കട്ടെ. എന്തെന്നാല്‍ എന്‍റെ പ്രാര്‍ത്ഥന അവരുടെ ദോഷം നിമിത്തമാകുന്നു. അവരുടെ വിധികര്‍ത്താക്കള്‍ പാറയാല്‍ തടയപ്പെട്ടു. എന്‍റെ വചനങ്ങള്‍ ഇമ്പമുള്ളത് എന്നവര്‍ കേള്‍ക്കട്ടെ. 

കൊഴുവുഭൂമിയെ പിളര്‍ക്കുന്ന പോലെ ശവക്കുഴിയുടെ വായ്ക്കരികെ അവരുടെ അസ്ഥികള്‍ ചിതറപ്പെട്ടു. കര്‍ത്താവേ! ഞാന്‍ എന്‍റെ കണ്ണുകളെ നിന്‍റെ അടുക്കലേയ്ക്കുയര്‍ത്തി നിന്നില്‍ ശരണപ്പെട്ടു. എന്‍റെ ആത്മാവിനെ തള്ളിക്കളയരുതേ. 

എനിക്കായി കെണികള്‍ മറച്ചുവെച്ചിട്ടുള്ള പരിഹാസികളുടെ കയ്യില്‍ നിന്ന് എന്നെ കാത്തുകൊള്ളണമേ. ഞാന്‍ കടന്നുപോകുമ്പോള്‍ അന്യായക്കാര്‍ അവരുടെ കെണികളില്‍ ഒരുമിച്ച് വീഴട്ടെ.

എന്‍റെ ആത്മാവ് കുണ്ഠിതപ്പെട്ടപ്പോള്‍ ഞാന്‍ എന്‍റെ ശബ്ദത്താല്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചു. എന്‍റെ ശബ്ദത്താല്‍ ഞാന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചു. അവന്‍റെ മുമ്പാകെ ഞാന്‍ എന്‍റെ സങ്കടം ബോധിപ്പിച്ചു. അവന്‍റെ മുമ്പാകെ ഞാന്‍ എന്‍റെ ഞെരുക്കം അറിയിക്കുകയും ചെയ്തു. എന്‍റെ ആത്മാവ് വിഷാദിച്ചിരിക്കുമ്പോള്‍ നീ എന്‍റെ ഊടുവഴികള്‍ അറിയുന്നുവല്ലോ.

എന്‍റെ നടപ്പുകളുടെ വഴിയില്‍ അവര്‍ എനിക്കായി കെണികള്‍ മറച്ചു വെച്ചു. ഞാന്‍ വലത്തോട്ട് നോക്കി എന്നെ അറിയുന്നവനില്ലെന്നു ഞാന്‍ കണ്ടു. സങ്കേത സ്ഥലം എനിക്കില്ലാതെയായി, എന്‍റെ ദേഹിക്കുവേണ്ടി പകരം ചോദിക്കുന്നവനും ഇല്ല. കര്‍ത്താവേ! ഞാന്‍ നിന്‍റെ അടുക്കല്‍ നിലവിളിച്ചു. കര്‍ത്താവേ! ജീവിച്ചിരിക്കുന്നവരുടെ ദേശത്ത് എന്‍റെ ആശ്രയവും എന്‍റെ ഓഹരിയും നീയാകുന്നു എന്ന് ഞാന്‍ പറഞ്ഞു.

ഞാന്‍ ഏറ്റവും എളിമപ്പെട്ടിരിക്കുന്നതുകൊ്എന്‍റെ അപേക്ഷയെ സൂക്ഷിച്ച് കേള്‍ക്കേണമേ. എന്നെ പീഡിപ്പിക്കുന്നവര്‍ എന്നെക്കാള്‍ ബലവാന്മാരായതു കൊണ്ട് അവരില്‍നിന്ന് എന്നെ രക്ഷിക്കേണമെ. ഞാന്‍ നിന്‍റെ നാമത്തെ സ്തോത്രം ചെയ്യുവാനായിട്ട് എന്‍റെ പ്രാണനെ കാരാഗൃഹത്തില്‍നിന്മ്പുറപ്പെടുവിക്കേണമെ. നീ എനിക്ക് ഉപകാരം ചെയ്യുമ്പോള്‍ നിന്‍റെ നീതിമാന്മാര്‍ എന്നെ പ്രതീക്ഷിച്ചിരിക്കും.

നിന്‍റെ വചനം എന്‍റെ കാലുകള്‍ക്ക് വിളക്കും എന്‍റെ ഊടുവഴികള്‍ക്ക് പ്രകാശവും ആകുന്നു. നിന്‍റെ നീതിയുള്ള വിധികള്‍ ആചരിപ്പാനായിട്ട് ഞാന്‍ ആണയിട്ട് നിശ്ചയിച്ചു. ഞാന്‍ ഏറ്റവും ക്ഷീണിച്ചു. കര്‍ത്താവേ! നിന്‍റെ വചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. കര്‍ത്താവേ! എന്‍റെ വായിലെ വചനങ്ങളില്‍ നീ ഇഷ്ടപ്പെടണമേ. നിന്‍റെ ന്യായങ്ങളില്‍നിന്ന് എന്നെ പഠിപ്പിക്കേണമെ.

എന്‍റെ ദേഹി എല്ലായ്പ്പോഴും നിന്‍റെ കൈകളില്‍ ഇരിക്കുന്നു. നിന്‍റെ വേദപ്രമാണം ഞാന്‍ മറന്നില്ല. പാപികള്‍ എനിക്കായിട്ട് കെണികള്‍ വെച്ചു. എന്നാലും ഞാന്‍ നിന്‍റെ കല്പനകളില്‍നിന്നും മാറിപ്പോയില്ല. ഞാന്‍ നിന്‍റെ സാക്ഷിയെ എന്നേക്കും അവകാശമായി സ്വീകരിച്ചു. എന്തെന്നാല്‍ അത് എന്‍റെ ഹൃദയത്തിന്‍റെ ആനന്ദമാകുന്നു. നിന്‍റെ കല്പനകള്‍ എന്നേക്കും സത്യത്തോടെ നിവര്‍ത്തിപ്പാനായിട്ട് ഞാന്‍ എന്‍റെ ഹൃദയം തിരിച്ചു.

സകല ജാതികളുമേ! കര്‍ത്താവിനെ സ്തുതിപ്പിന്‍. സകല ജനങ്ങളുമേ! അവനെ സ്തുതിപ്പിന്‍. എന്തെന്നാല്‍ അവന്‍റെ കൃപ നമ്മുടെമേല്‍ ബലപ്പെട്ടിരിക്കുന്നു. അവന്‍ സത്യമായിട്ട് എന്നേക്കും കര്‍ത്താവാകുന്നു. ദൈവമേ! സ്തുതിനിനക്ക് യോഗ്യമാകുന്നു. ബാറക്മോര്‍.

 

എനിയോനോ

(ബ്ഹൗനുഹറോ ഗായോ മാലാഖേ ... എന്ന രീതി)

 

1.വിശ്വസ്ത-സഭേ!-അപഥത്തീ-ന്നും നിന്നെ രക്ഷിച്ച

നിന്നുടയോ-നാം-മശിഹായെ-നീ സ്തോത്രം ചെയ്തീടുക.

 

2.ജാതികൾ മ-കളേ! സ്കീപ്പാ മൂ-ലം നിന്നെ വധുവാക്കി

ജീവൻ തന്നോ-രാദ്യജനെ നീ സ്തോത്രം ചെയ്തീടുക.

 

3.ഉടയവനേ-ശു-നിന്മരണത്താൽ ഞങ്ങൾ രക്ഷിതരായ്

നിന്നെ നയി-ച്ചൊരു താതൻ ധന്യൻ നിൻവിനയം സ്തുത്യം

 

4.അതിവീര്യത്താൽ-സൃഷ്ടിയെയെല്ലാം താങ്ങീടും നിന്നെ

സ്കീപ്പാ താങ്ങി-നരരക്ഷയ്-ക്കായ് സ്തുത്യം നിൻ വീര്യം

 

5.ജാതികൾ മകളേ!-തൻ വ്യഥയാലും സ്കീപ്പാമൃതിയാലും

സ്വാതന്ത്ര്യം നൽ-കിയ മശിഹായെ സ്തോത്രം നീ ചെയ്ക

ബാറെക്മോർ - ശുബഹോ – മെനഒാലം

 

6.പരമോന്ന-തനായ്-സാരാംശ-ത്തിൽ ഒന്നാം ത്രിത്വത്തെ

സ്തോത്രം-ചെയ്യാം-കീർത്തിച്ചീ-ടാം ആരാധിച്ചീടാം.

സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

കോലോ

 

1.ഞങ്ങളുടെ രക്ഷയ്ക്കുവേി തന്റെ പുത്രനെ അയച്ച പിതാവിന് സ്തുതി. സ്നേഹം മൂലം താൻ ഇറങ്ങിവന്ന് മനുഷ്യനായിത്തീരുകയും തിരുവിഷ്ടത്താൽ കഷ്ടതയും മരണവും സ്കീപ്പായും സഹിക്കുകയും നാശത്തിൽ ജീർണ്ണിച്ച ആദാമിനെ രക്ഷിക്കുകയും ചെയ്തു.ബാറെക്മോർ.                    ശുബഹോ ... മെനഒാലം ...

 

2.ഏകജാതനായ ദെവമേ, നിന്റെ താഴ്മയ്ക്കു സ്തുതി. ഞങ്ങളുടെ രക്ഷയ്ക്കുവേി നീ സ്വയം ഏൽപ്പിക്കുകയും യൂദന്മാരുടെ ശപിക്കപ്പെട്ട ജനം മരണമില്ലാത്ത ജീവനുള്ളവനായ നിന്നെ കൊല്ലേതിനായി  സ്കീപ്പായ്ക്കു വിധിക്കുകയും ചെയ്തു. 

മൊറിയോ റാഹേം ...

 

എത്രാ

(കൂക്കോയൊ)

 

1.വാഗ്ദത്തത്തിൻ നാട്ടീന്നും രാൾ-തിന്മേൽ

മുന്തിരിയിൻ കുല എത്തിച്ചു യോശ്വാ-സന്നിധിയിൽ

മുമ്പിൽ വന്നോ-നക്കുല കില്ല

പിമ്പൻ കാൻ-കാേരാം യൂദർ

കായ്കൾ പറിച്ചെങ്കിലുമവരോ വീഞ്ഞു-കുടിച്ചില്ല

പാനം ചെയ്തൊരു ജാതികളോ രക്ഷാ-ദായകനെ

ഹാലേലുയ്യാ ... സ്തോത്രം ചെയ്യുന്നു.

ബാറെക്മോർ. ശുബഹോ ... മെനഒാലം ... ഹാലേലുയ്യാ.

 

2.മാനവവത്സലനേ ജഗതി രക്ഷ-കനേ സ്തോത്രം

താതൻ തന്നാത്മീയ സുതൻ ഗാത്രം-കെക്കൊു

മൃതിയാർന്നോനാ-മാദാമിൻ രക്ഷ

യ്ക്കേറ്റാൻ തനുവിൽ-കഷ്ടപ്പാടേറ്റു

ആകൽക്കറുസാ തൻ ദാസ്യം നീങ്ങി-സ്വാതന്ത്ര്യം

നേടി ശാശ്വതരാജ്യത്തിൽ ജീവ-നവൻ നേടാൻ

ഹാലേലുയ്യാ-സ്തുത്യം തദ്വിനയം.     മൊറിയൊ റാഹേം ...

 

ബോത്തെദ് ഹാശോ

ഞങ്ങൾക്കായ് നീ-ഏറ്റൊരു പീഡാ

താഴ്ചകളേറ്റം ധന്യം നാഥാ!

 

1.തേജസ്സുദയം ചെയ്തെന്നാലും

വെറുമന്ധന്മാർ-മിഴികൾ പൂട്ടി

ഇരുളിൻമക്കൾ-കൺകൾ ചിമ്മി

ഇരുളാക്കുകയാൽ-ന്യായത്തീർപ്പി-

ന്നാരെയേൽപ്പി-ച്ചെന്നോർത്തില്ല.

 

2.ഗൂഢം വളരും-രോഗങ്ങൾക്ക്

സൗഖ്യം തന്നോ-നാണീ വെദ്യൻ

എന്നാൽ സൗഖ്യം-പൂാേരെല്ലാം

അവനെ ചുറ്റി-വസ്ത്രം കീറി

ആക്ഷേപിച്ചു-വെറുതെ കൊന്നു.

 

3.ആദ്യപിതാവാ-മാദത്തെയും

ലോകത്തെയും-സൃഷ്ടിച്ചോൻ തൻ

തൃക്കെ രി-ന്മേലുമടിക്കാൻ

രക്തക്കൊതിയ-ന്മാരിന്നാളിൽ

ചതിവാലോചി-ച്ചാണികൾ തീർത്തു.

നിൻവി-ധിചെയ്തോർ വിധിയേ-ൽക്കുമ്പോൾ

വിധി ചെയ്യരുതേ-ഞങ്ങളെയീശാ.  മൊറിയോ റാഹേം ...

 

മാർ യാക്കോബിന്റെ ബോവൂസാ

 

മശിഹാ! സ്കീപ്പാ മൃതി കഷ്ടതകൾക്കായ് വന്നോനേ!

പ്രാർത്ഥന കേട്ടിട്ടാത്മാക്കളിലൻപുാകേണം. ദേവാ! ...

 

1.സത്തമനേ! ആ ദുഷ്ടാത്മാക്കൾ നിന്മേൽ കുറ്റം

ചാർത്തിയതെല്ലാം വർണ്ണിച്ചീടാൻ കഴിവേകേണം

പുണ്യാത്മാവാമങ്ങു സഹിച്ചാനാക്ഷേപങ്ങൾ

അത്ഭുതചരിതൻ നിന്ദനമതിലും കോപിച്ചില്ല. ദേവാ! ...

 

2.കാരുണ്യത്താൽ സൗഖ്യം മൂകന്മാർക്കായേകി

ആ ദുഷ്ടന്മാർ തിരുവദനത്തിൽ തുപ്പൽ വീഴ്ത്തി

ഭൂതങ്ങളെ ഒാടിച്ചോനെ ഭൂതമതെന്നാർത്തു

രോഗാർത്തർക്കാശ്വാസപ്രദനെ ആക്ഷേപിച്ചാർ. ദേവാ! ...

 

നാഥാ ഭൂവാനം നിൻ പീഡയതിൽ ക്ലേശിച്ചു

മാനോർ വാ-നോർ നിൻ താഴ്മയിലതി വിസ്മയമാർന്നു. ദേവാ! ...

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

ഹാ-ഹാ-ജനതതി തൻ വചനം വ്യാജം

മാനസചിന്തകളെല്ലാം തിന്മ! ഹാ-

 

വി. മത്തായി 22 :15-33

 

ഞങ്ങളുടെ കർത്താവേശുമിശിഹാ! നിന്റെ കരുണയുടെ വാതിൽ ഞങ്ങളുടെ നേരെ നീ അടയ്ക്കരുതേ. കർത്താവേ! ഞങ്ങൾ പാപികളാകുന്നുവെന്ന് ഞങ്ങൾ ഏറ്റുപറയുന്നു, ഞങ്ങളോടു കരുണയുാകണമേ. കർത്താവേ! നിന്റെ മരണത്താൽ/ ഞങ്ങളുടെ മരണം മാഞ്ഞുപോകുവാനായിട്ട് നിന്റെ സ്നേഹം നിന്റെ സ്ഥാനത്തുനിന്ന്/ ഞങ്ങളുടെ അടുക്കലേക്ക് നിന്നെ ഇറക്കിക്കൊുവന്നു ഞങ്ങളോടു കരുണയുാകണമേ.

 

കൗമാ

 

ഹാശായാൽ കഷ്ടതയേറ്റ സഭ മോദിക്കുമുത്ഥാനേ

തൽപ്രജകൾ നിന്നിൽ നിന്നേൽക്കും പുണ്യം രക്ഷകനേ.

 

നാഥാ! തേ സ്തുതിയും ... സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

 

 

 

 

 

ചൊവ്വാഴ്ച സൂത്താറ

കൗമാ

ബ്രിക്മൂക്കോക്കോക് ദഹലോപ്പെൻ

 

ഹാശായാൽ ക-ഷ്ടതയേറ്റ സഭ മോദി-ക്കുമുത്ഥാനേ

തൽപ്രജകൾ നി-ന്നിൽ നിന്നേൽക്കും പുണ്യം-രക്ഷകനേ.  (മൂന്നു പ്രാവശ്യം)

 

നാഥാ!തേ സ്തുതിയും ... സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

കോലോ

1.മനുഷ്യസ്നേഹമുള്ളവനായ കർത്താവേ യൂദജനം അസൂയയാൽ നിന്നെ നിരസിക്കുകയും നിന്നെ കൊല്ലുവാൻ ഒരുങ്ങുകയും നിന്റെ വിലയേറിയ രക്തത്തെ കെക്കൂലിയാൽ വാങ്ങുകയും ചെയ്തു. തന്നിമിത്തം ജാതികളുടെ ഇടയിൽ അവർ ചിതറിക്കപ്പെട്ടു.                         ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

2.ഇന്നേദിവസം ആകാശവും ഭൂമിയും ദുഃഖിച്ചു. സൃഷ്ടികളുടെമേൽ സംഭ്രമവും വിറയലും ഉായി. എന്തെന്നാൽ വിധിയേൽക്കുവാൻ മനസ്സായ ന്യായാധിപന്മാരുടെ ന്യായാധിപനെ പൊടിമണ്ണായവൻ ഇതാനിന്ന് ന്യായം വിധിക്കുന്നു.

 

ബോത്തെദ്ഹാശോ

 

ഞങ്ങൾക്കായ് നീ-ഏറ്റൊരു പീഡാ

താഴ്ചകളേറ്റം-ധന്യം നാഥാ!

 

1.സ്രഷ്ടാവിനെ സ്കീ-പ്പായിൽ തൂക്കാൻ

കഴിവാർക്കുാം-ചിന്തിച്ചീടിൻ

ആദാമിന്റെ ദാസ്യം നീക്കാൻ

സ്നേഹത്താൽ പ്ര-രിതനാമീശൻ

ദുഷിയേല്പാനായ്-മന്നിലിറങ്ങി.

 

2.മിസറേമിൽ നി-ന്നത്ഭുതശക്ത്യാ

വന്നോരീ മു-ന്തിരിവള്ളിക്ക്

ശ്രയസ്സെല്ലാം-പാരം തന്ന

മന്നാ തൻ നാ-ഥനുമായോന്

കയ്പേറും പാ-നീയം നൽകി.

 

3.ദുഷ്ടക്കൂട്ടം-അണലിസുതന്മാർ

കൂട്ടം കൂടി-കൗശലപൂർവ്വം

ദോഷം ചിന്തി-ച്ചവരുടെ ഹൃദയേ

സൗഖ്യപ്രദനെ-കുരിശിൽ തൂക്കി

ജീവൻ നീക്കി-നിഹനിച്ചീടാൻ.

നിൻവി-ധി ചെയ്തോർ-വിധിയേൽക്കുമ്പോൾ

വിധി ചെയ്യരുതേ-ഞങ്ങളെയീശാ. മൊറിയോറാഹേം ...

 

 

 

മാർ അപ്രമിന്റെ ബോവൂസാ

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

നിൻ ഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യ   ദേവാ! ....

 

1.ഉന്നതനെ നിൻ കാരുണ്യം

നിന്നെയത്യന്തം താഴ്ത്തി

പാതകിയാമാദാമിന്നായ്

ക്രൂശേല്പാൻ ഹിതമാർന്നപ്പോൾ

നേരറ്റോർ സീയോൻ മക്കൾ

നിന്മേലയ്യോ കെവച്ചു.                 ദേവാ! ....

 

2.ആ നിബിയന്മാർ തന്മൊഴികൾ

സർവ്വം നീ നിറവേറ്റുകയായ്

ഹാശായ്ക്കായ് നീ വന്നെത്തി

നിന്ദിതമാം സ്കീപ്പായേറ്റു

നിൻബലിയാൽ താതൻ ദൈവം

ലോകത്തൊടു പ്രീതിപ്പെട്ടു.           ദേവാ! ....

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപചെയ്ക

നിൻ ഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യ.           ദേവാ! ....

 

കുറിയേലായിസോൻ. കുറിയേ ... കുറിയേ ...

 

91, 120 മസുമൂറ

(കൂട്ടമായി പ്രാര്‍ത്ഥിക്കുമ്പോള്‍ രണ്ടു പേര്‍ മാത്രം ഓരോ നിറുത്ത് മാറിമാറി ചൊല്ലേതാകുന്നു).

ബാറെക്മോര്‍, അത്യുന്നതന്‍റെ മറവില്‍ ഇരിക്കുന്നവനും ദൈവത്തിന്‍റെ നിഴലില്‍ മഹത്വപ്പെടുന്നവനും ആയുള്ളോവേ!

ബാറെക്മോര്‍, എന്‍റെ ശരണവും സങ്കേതസ്ഥലവും ഞാന്‍ ആശ്രയിച്ചിരിക്കുന്ന ദൈവവും നീയാകുന്നുവെന്ന് കര്‍ത്താവിനെക്കുറിച്ച് നീ പറക.

എന്തെന്നാല്‍ അവന്‍ വിരുദ്ധത്തിന്‍റെ കെണിയില്‍നിന്നും വ്യര്‍ത്ഥസംസാരത്തില്‍ നിന്നും നിന്നെ രക്ഷിക്കും.

അവന്‍ തന്‍റെ തൂവലുകള്‍കൊു നിന്നെ രക്ഷിക്കും. അവന്‍റെ ചിറകുകളുടെ കീഴില്‍ നീ മറയ്ക്കപ്പെടും. അവന്‍റെ സത്യം നിന്‍റെ ചുറ്റും ആയുധമായിരിക്കും.

നീ രാത്രിയിലെ ഭയത്തില്‍നിന്നും പകല്‍ പറക്കുന്ന അസ്ത്രത്തില്‍നിന്നും ഇരുട്ടില്‍ സഞ്ചരിക്കുന്ന വചനത്തില്‍നിന്നും ഉച്ചയിലൂതുന്ന കാറ്റില്‍നിന്നും ഭയപ്പെടുകയില്ല.

നിന്‍റെ ഒരു ഭാഗത്തു ആയിരങ്ങളും നിന്‍റെ വലതു ഭാഗത്ത് പതിനായിരങ്ങളുംവീഴും.

അവര്‍ നിങ്കലേക്ക് അടുക്കുകയില്ല. എന്നാലോ നിന്‍റെ കണ്ണുകള്‍കൊണ്ടു നീ കാണുകമാത്രം ചെയ്യും. ദുഷ്ടന്മാര്‍ക്കുള്ള പ്രതിഫലത്തെ നീ കാണും.

എന്തെന്നാല്‍ തന്‍റെ വാസസ്ഥലം ഉയരങ്ങളില്‍ ആക്കിയ എന്‍റെ ശരണമായകര്‍ത്താവു നീയാകുന്നു.

ദോഷം നിന്നോടടുക്കുകയില്ല. ശിക്ഷ നിന്‍റെ വാസസ്ഥലത്തിനു സമീപിക്കുകയുമില്ല.എന്തെന്നാല്‍ നിന്‍റെ സകല വഴികളും നിന്നെ കാക്കേണ്ടതിനായിട്ട് അവന്‍ നിന്നെക്കുറിച്ച് അവന്‍റെ മാലാഖമാരോടു കല്പിക്കും.

നിന്‍റെ കാലില്‍ നിനക്ക് ഇടര്‍ച്ചയുാകാതിരിപ്പാന്‍ അവര്‍ തങ്ങളുടെ ഭുജങ്ങളിന്മേല്‍ നിന്നെ വഹിക്കും.

ഗോര്‍സോ സര്‍പ്പത്തെയും ഹര്‍മ്മോനോ സര്‍പ്പത്തെയും നീ ചവിട്ടും. സിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിക്കും.

അവന്‍ എന്നെ അന്വേഷിച്ചതുകൊണ്ട് ഞാന്‍ അവനെ രക്ഷിച്ച് ബലപ്പെടുത്തും. അവന്‍ എന്‍റെ നാമം അറിഞ്ഞതുകൊണ്ട്  ഞാന്‍ അവനെ വിളിക്കും.

ഞാന്‍ അവനോട് ഉത്തരം പറയും. ഞെരുക്കത്തില്‍ ഞാന്‍ അവനോടുകൂടെയിരുന്ന് അവനെ ബലപ്പെടുത്തി ബഹുമാനിക്കും.

ദീര്‍ഘായുസ്സുകൊണ്ട്ഞാന്‍ അവനെ തൃപ്തിപ്പെടുത്തും. എന്‍റെ രക്ഷ അവനു ഞാന്‍ കാണിക്കുകയും ചെയ്യും.

ഞാന്‍ പര്‍വ്വതത്തിലേക്ക് എന്‍റെ കണ്ണുകള്‍ ഉയര്‍ത്തും. എന്‍റെ സഹായക്കാരന്‍ എവിടെ നിന്നു വരും.

എന്‍റെ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവിന്‍റെ സന്നിധിയില്‍ നിന്നാകുന്നു.

അവന്‍ നിന്‍റെ കാല്‍ ഇളകുവാന്‍ സമ്മതിക്കയില്ല. നിന്‍റെ കാവല്‍ക്കാരന്‍ ഉറക്കം തൂങ്ങുകയില്ല.

എന്തെന്നാല്‍ യിസ്രായേലിന്‍റെ കാവല്‍കാരന്‍ ഉറക്കം തൂങ്ങുന്നുമില്ല, ഉറങ്ങുന്നുമില്ല.

കര്‍ത്താവു നിന്‍റെ കാവല്‍കാരനാകുന്നു. കര്‍ത്താവു തന്‍റെ വലതുകൈ കൊണ്ടു നിനക്കു നിഴലിടും.

പകല്‍ സൂര്യനെങ്കിലും രാത്രിയില്‍ ചന്ദ്രനെങ്കിലും നിന്നെ ഉപദ്രവിക്കയില്ല. 

കര്‍ത്താവു സകല ദോഷങ്ങളിലും നിന്നെ കാത്തുകൊള്ളും. കര്‍ത്താവു നിന്‍റെ ആത്മാവിനെ കാത്തുകൊള്ളും.

അവന്‍ നിന്‍റെ ഗമനത്തെയും ആഗമനത്തെയും ഇന്നു മുതല്‍ എന്നേക്കും കാത്തു കൊള്ളും. ദൈവമേ സ്തുതി നിനക്കു യോഗ്യമാകുന്നു.      ബാറക്മോര്‍.

അപേക്ഷ

ഹാലേലുയ്യാ ഉഹാലേലുയ്യാ ഉഹാലേലുയ്യാ മെനഓലം വാദമൊല്ഓലം ഒല്‍മ്മീനാമ്മീന്‍

മഹോന്നതന്‍റെ മറവിലിരിക്കുന്നവനായ കര്‍ത്താവേ! നിന്‍റെ കരുണയിന്‍ ചിറകുകളുടെ നിഴലിന്‍ കീഴില്‍ ഞങ്ങളെ മറച്ചു ഞങ്ങളോടു കരുണയുാകേണമേ.

സകലവും കേള്‍ക്കുന്നവനേ! നിന്‍റെ കരുണയാല്‍ നിന്‍റെ അടിയാരുടെ അപേക്ഷ നീ കേള്‍ക്കേണമേ.

മഹത്വമുള്ള രാജാവായി ഞങ്ങളുടെ രക്ഷകനായ മിശിഹാ നിരപ്പുനിറഞ്ഞിരിക്കുന്ന സന്ധ്യയും പുണ്യമുള്ള രാവും ഞങ്ങള്‍ക്കു നീ തരണമേ.

ഞങ്ങളുടെ കണ്ണുകള്‍ നിങ്കലേക്കു നോക്കിക്കൊിരിക്കുന്നു. ഞങ്ങളുടെകടങ്ങളും പാപങ്ങളും നീ പുണ്യപ്പെടുത്തി ഈ ലോകത്തിലും ആ ലോകത്തിലും ഞങ്ങളോടു കരുണ ചെയ്യേണമേ.

കര്‍ത്താവേ! നിന്‍റെ കരുണ ഞങ്ങളെ മറച്ച് നിന്‍റെ കൃപ ഞങ്ങളുടെ മുഖങ്ങളില്‍ നില്‍ക്കേണമേ. നിന്‍റെ സ്ലീബാ + ദുഷ്ടനില്‍നിന്നും അവന്‍റെ സൈന്യങ്ങളില്‍നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

ഞങ്ങള്‍ ജീവനോടിരിക്കുന്ന നാളുകളൊക്കെയും നിന്‍റെ വലത്തുകൈ ഞങ്ങളുടെ മേല്‍ ആവസിപ്പിക്കണമേ. നിന്‍റെ നിരപ്പു ഞങ്ങളുടെ ഇടയില്‍ വാഴുമാറാകണമേ. നിന്നോടപേക്ഷിക്കുന്ന ആത്മാക്കള്‍ക്കു ശരണവും രക്ഷയും നീ ഉണ്ടാക്കണമേ.

നിന്നെ പ്രസവിച്ച മറിയാമിന്‍റെയും നിന്‍റെ സകല പരിശുദ്ധന്മാരുടെയും പ്രാര്‍ത്ഥനയാല്‍, ദൈവമേ ഞങ്ങളുടെ കടങ്ങള്‍ക്കു നീ പരിഹാരമുണ്ടാക്കി ഞങ്ങളോടു കരുണ ചെയ്യണമേ.

ക്രൂബേന്മാരുടെ സ്തുതിപ്പ് (കൗമാ)

കര്‍ത്താവിന്‍റെ ബഹുമാനം തന്‍റെ സ്ഥാനത്തുനിന്നു എന്നേക്കും വാഴ്ത്തപ്പെട്ടതാകുന്നു. + വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ, ഞങ്ങളോടു കരുണയുാകണമേ.

കര്‍ത്താവിന്‍റെ ബഹുമാനം തന്‍റെ സ്ഥാനത്തുനിന്നു എന്നേക്കും വാഴ്ത്തപ്പെട്ടതാകുന്നു. + വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ, ഞങ്ങളോടു കരുണയുാകണമേ.

കര്‍ത്താവിന്‍റെ ബഹുമാനം തന്‍റെ സ്ഥാനത്തുനിന്നു എന്നന്നേക്കും വാഴ്ത്ത പ്പെട്ടതുമാകുന്നു. + വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ, കൃപയുായി ഞങ്ങളോടു കരുണയുാകണമേ.

നീ എന്നേക്കും വിശുദ്ധിയും മഹത്വവുമുള്ളവനാകുന്നു. നീ എന്നേക്കും വിശുദ്ധിയും മഹത്വവുമുള്ളവനാകുന്നു. നീ എന്നേക്കും വിശുദ്ധിയുള്ളവനും നിന്‍റെ തിരുനാമം വാഴ്ത്തപ്പെട്ടതുമാകുന്നു.

ഞങ്ങളുടെ കര്‍ത്താവേ നിനക്കു സ്തുതി, ഞങ്ങളുടെ കര്‍ത്താവേ നിനക്കു സ്തുതി, എന്നേക്കും ഞങ്ങള്‍ക്കുള്ള ശരണവുമേ നിനക്കു സ്തുതി. ബാറക്മോര്‍

ഹാശാ-യാൽ ഞങ്ങളെ രക്ഷി-ച്ചോൻ മശിഹാ

കെക്കൊ-ിക്കർമ്മം കാരു-ണ്യം ചെയ്ക. (ഇത് മൂന്നുപ്രാവശ്യം ചൊല്ലി കുമ്പിടണം)

 

നാഥാ! തേ സ്തുതിയും മാനം, താതന്നും   സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ!

 

വിശ്വാസപ്രമാണം

സര്‍വ്വശക്തിയുള്ള പിതാവായി ആകാശത്തിന്‍റെയും ഭൂമിയുടെയും, കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തിന്‍റെയും സ്രഷ്ടാവായ സത്യമുള്ള ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.

ദൈവത്തിന്‍റെ ഏകപുത്രനും, സര്‍വ്വലോകങ്ങള്‍ക്കും മുമ്പില്‍ പിതാവില്‍ നിന്നു ജനിച്ചവനും പ്രകാശത്തില്‍ നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും, ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോടു സമത്വമുള്ളവനും, തന്നാല്‍ സകലവും നിര്‍മ്മിക്കപ്പെട്ടവനും, മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷക്കും വേണ്ടി തിരുവിഷ്ടപ്രകാരം സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി, വിശുദ്ധറൂഹായില്‍ നിന്നും ദൈവമാതാവായ വിശുദ്ധ കന്യക മറിയാമില്‍നിന്നും ശരീരിയായിതീര്‍ന്ന് മനുഷ്യനായി പൊന്തിയോസ് പീലാത്തോസിന്‍റെ ദിവസങ്ങളില്‍ ഞങ്ങള്‍ക്കുവേി കുരിശിക്കപ്പെട്ട്, കഷ്ടമനുഭവിച്ച്, മരിച്ച്, അടക്കപ്പെട്ട്, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ്, സ്വര്‍ഗ്ഗത്തിലേക്കു കരേറി തന്‍റെ പിതാവിന്‍റെ വലത്തു ഭാഗത്തിരുന്നവനും ജീവനുള്ളവരെയും മരിച്ചവരെയും വിധിപ്പാന്‍ തന്‍റെ വലിയ മഹത്വത്തോടെ ഇനിയും വരുവാനിരിക്കുന്നവനും തന്‍റെ രാജത്വത്തിന് അവസാനമില്ലാത്തവനുമായ യേശുമിശിഹാ ആയ, ഏകകര്‍ത്താവിലും ഞങ്ങള്‍ വിശ്വസിക്കുന്നു.

സകലത്തെയും ജീവിപ്പിക്കുന്ന കര്‍ത്താവും, പിതാവില്‍ നിന്നു പുറപ്പെട്ട്, പിതാവിനോടും പുത്രനോടുംകൂടി വന്ദിക്കപ്പെട്ട് സ്തുതിക്കപ്പെടുന്നവനും നിബിയന്മാരും ശ്ലീഹന്മാരും മുഖാന്തിരം സംസാരിച്ചവനുമായി ജീവനും വിശുദ്ധിയുമുള്ള ഏകറൂഹായിലും കാതോലിക്കായ്ക്കും ശ്ലീഹായ്ക്കു മടുത്ത ഏക വിശുദ്ധ സഭയിലും ഞങ്ങള്‍ വിശ്വസിക്കുന്നു.

പാപമോചനത്തിനു മാമോദീസാ ഒന്നുമാത്രമേ ഉള്ളു എന്ന് ഞങ്ങള്‍ ഏറ്റുപറഞ്ഞ് മരിച്ചുപോയവരുടെ ഉയര്‍പ്പിനും വരുവാനിരിക്കുന്ന ലോകത്തിലെപുതിയ ജീവനുമായി ഞങ്ങള്‍ നോക്കിപ്പാര്‍ക്കുന്നു. ആമ്മീന്‍.

ബാറെക്മോര്‍, സ്തൗമന്‍കാലോസ്, കുറിയേലായിസോന്‍, കുറിയേലായിസോന്‍, കുറിയേലായിസോന്‍,

ഞങ്ങളുടെ കര്‍ത്താവേ ഞങ്ങളുടെ മേല്‍ നീ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ കര്‍ത്താവേ! നീ കൃപ ചെയ്തു ഞങ്ങളുടെമേല്‍ അനുഗ്രഹിക്കേണമെ. ഞങ്ങളുടെ കര്‍ത്താവേ! നീ ഉത്തരമരുളിച്ചെയ്തു ഞങ്ങളുടെമേല്‍ അനുഗ്രഹിക്കേണമെ. ഞങ്ങളുടെ കര്‍ത്താവേ നിനക്കു സ്തുതി ഞങ്ങളുടെ കര്‍ത്താവേ നിനക്കു സ്തുതി എന്നേക്കും ഞങ്ങള്‍ക്കുള്ള ശരണമേ നിനക്കു സ്തുതി. ബാറെക്മോര്‍.

ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ....

 

ചൊവ്വാഴ്ച രാത്രി

കൗമാ

ബ്രിക്മൂക്കോക്കോക് ദഹലോപ്പെൻ

 

ഹാശായാൽ ക-ഷ്ടതയേറ്റ സഭ മോദി-ക്കുമുത്ഥാനേ

തൽപ്രജകൾ നി-ന്നിൽ നിന്നേല്ക്കും പുണ്യം-രക്ഷകനേ. (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ... സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ ...

 

ഉറക്കമില്ലാത്ത ഉണർവ്വുള്ളവനായ എന്റെ കർത്താവേ! നിന്റെ ഉണർവ്വിനെ സ്തോത്രം ചെയ്യുവാനായിട്ട് പാപമുഴുകലിൽ നിന്ന് ഞങ്ങളുടെ ഉറക്കത്തെ ഉണർത്തണമേ. മരണമില്ലാത്ത ജീവനുള്ളവനേ! നിന്റെ കരുണയെ ഞങ്ങൾ വന്ദിപ്പാനായിട്ട്, മരണത്തിന്റെയും, നാശത്തിന്റെയും ഉറക്കത്തിൽ നിന്ന് ഞങ്ങളുടെ മരണത്തെ ജീവിപ്പിക്കണമേ. പിതാവും പുത്രനും പരിശുദ്ധ റൂഹായുമേ! സ്വർഗ്ഗത്തിലും ഭൂമിയിലും സ്തുതിക്കപ്പെട്ടവനും വാഴ്ത്തപ്പെട്ടവനും നീ ആകയാൽ നിന്നെ സ്തുതിക്കുന്നവരായ

സ്വർഗ്ഗീയ മാലാഖമാരുടെ മഹത്വമുള്ള വൃന്ദങ്ങളോടൊരുമിച്ച്, വിശുദ്ധിയോടുകൂടി ഇപ്പോഴും എപ്പോഴും എന്നേക്കും നിന്നെ സ്തുതിച്ച് വാഴ്ത്തുവാൻ ഞങ്ങളെ യോഗ്യരാക്കണമേ. ആമ്മീൻ.

 

134, 119, 117-ാം  സങ്കീർത്തനങ്ങൾ

 

ബാറെക്മോർ. രാത്രികാലങ്ങളിൽ കർത്താവിന്റെ ഭവനത്തിൽ നിൽക്കുന്നവരായി കർത്താവിന്റെ സകല ദാസന്മാരുമായുള്ളോരേ! നിങ്ങൾ കർത്താവിനെ വാഴ്ത്തുവിൻ.

 

ശുദ്ധസ്ഥലത്തേക്ക് നിങ്ങളുടെ കൈൾ ഉയർത്തി കർത്താവിനെ വാഴ്ത്തുവിൻ.

 

ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവ് സെഹിയോനിൽ നിന്ന് നിന്നെ അനുഗ്രഹിക്കും.

 

കർത്താവേ! എന്റെ സ്തുതി നിന്റെ മുമ്പാകെ പ്രവേശിക്കുകയും നിന്റെ വചനത്താൽ എന്നെ ജീവിപ്പിക്കുകയും ചെയ്യണമേ. എന്റെ അപേക്ഷ നിന്റെ മുമ്പാകെ പ്രവേശിക്കുകയും നിന്റെ വചനത്താൽ എന്നെ രക്ഷിക്കുകയും ചെയ്യണമേ.

 

എന്റെ നാവ് നിന്റെ വചനം ഉച്ചരിക്കും എന്തെന്നാൽ നിന്റെ കൽപ്പനകളെല്ലാം നീതിയോടുകൂടിയവയാകുന്നു.

 

നിന്റെ കൽപ്പനകൾ എന്നെ നീ പഠിപ്പിക്കുമ്പോൾ എന്റെ അധരങ്ങൾ നിന്റെ സ്തുതികൾ ഉച്ചരിക്കും. നിന്റെ കൽപ്പനകളിൽ ഞാൻ ഇഷ്ടപ്പെടുന്നതിനാൽ നിന്റെ കെ എന്നെ സഹായിക്കണമേ.

 

എന്റെ ആത്മാവ് നിന്റെ രക്ഷയ്ക്കായിട്ട് കാത്തിരുന്നു. നിന്റെ വേദപ്രമാണം ഞാൻ ധ്യാനിച്ചു. എന്റെ ആത്മാവു ജീവിച്ചു നിന്നെ സ്തുതിക്കുകയും നിന്റെ ന്യായവിധി എന്നെ സഹായിക്കുകയും ചെയ്യണമേ.

കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയി. നിന്റെ ഭൃത്യനെ അനേ്വഷിക്കണമേ. എന്തെന്നാൽ നിന്റെ കൽപ്പനകളൊന്നും ഞാൻ മറന്നില്ല.

 

സകല ജാതികളുമേ! കർത്താവിനെ സ്തുതിപ്പിൻ, സകല ജനങ്ങളുമേ! അവനെ സ്തുതിപ്പിൻ, എന്തെന്നാൽ അവന്റെ കൃപ നമ്മുടെ മേൽ ബലപ്പെട്ടിരിക്കുന്നു. അവൻ സത്യമായിട്ട് എന്നേക്കും കർത്താവാകുന്നു. ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോർ.

എനിയോനോ

(ആത്മാവേ നീ സ്തുതിയേക്കാൾ ... എന്ന പോലെ)

 

1.ധന്യൻ ഗുണനിധി തൻ കൃപയെ

പ്രഷിപ്പിച്ചോൻ-മേലീന്നും

ആദാമ്യർക്കായ് വിധി നിലയേ

സ്വഹിതാൽ യാത-നയേറ്റോനാം

കഷ്ടത കെക്കൊാേൻ സ്തുത്യൻ      സർവ്വാധീശാ! തേ സ്തോത്രം.

 

2.നിർമ്മലനിൽ കുറ്റം ചാർത്താൻ

പ്രീശക സപ്ര-ന്മാർ കൂടി

സൗഖ്യദനെ കൊല ചെയ്തീടാൻ

കുരിശുമരം ത-യ്യാറാക്കി

കഷ്ടത കെക്കൊാേൻ സ്തുത്യൻ     സർവ്വാധീശാ! തേ സ്തോത്രം.

 

3.യേരുശലേമിൽ പാപികൾ തൻ

രോഗങ്ങളെ നാ-ഥൻ നീക്കി

അവർ വേതനമായ് യാതനയും

ദുഷിയും കുരിശും-ഹാ! നല്കി

കഷ്ടത കെക്കൊാേൻ സ്തുത്യൻ    സർവ്വാധീശാ! തേ സ്തോത്രം.

 

4.ജനത നശിക്കാതാദാമിൻ

തനയർക്കായേ-കൻ മരണം

പ്രാപിപ്പതു നന്നെന്നേവം

കയ്യാപ്പാ മുൻ-ചൊന്നപ്പോൾ

ആ വചനം നേരായ്ത്തീർന്നു           സർവ്വാധീശാ! തേ സ്തോത്രം.

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

5.ദാവീദിൻ സുതയിൽ ജാതം

ചെയ്തോൻ പാപം-മോചിപ്പാൻ

മനസ്സാ യാതനയേറ്റിടുവാൻ

കനിവവനെ പ്ര-രിപ്പിച്ചു

കഷ്ടത കെക്കൊാേൻ സ്തുത്യൻ

സർവ്വാധീശാ! തേ സ്തോത്രം.  കുറിയേലായിസോൻ. കുറിയേ ... കുറിയേ ...

 

ഒന്നാം കൗമാ

എക്ബൊ

(ഹൊക്തിലുബു മെസ്രൻ ... എന്ന പോലെ)

 

നാഥാ! നീയേറ്റൊരു-ഹാശാ ധന്യം

വ്യഥയുാക്കിയതാം-ബലിയും ധന്യം.         കുറിയേലായിസോൻ. കുറിയേ ... കുറിയേ ...

 

ഞങ്ങളുടെ കർത്താവേ!... സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

കോലോ

 

1.സ്വഭാവത്തിൽ ദൈവമായിരിക്കുമ്പോൾ തന്റെ ശ്രഷ്ഠതയുടെ ഉന്നതാവസ്ഥയെ താഴ്ത്തി തിരുവിഷ്ടത്താൽ കഷ്ടാനുഭവത്തിനു വന്ന ദൈവപുത്രനെ മേലുളള ഇൗറേന്മാർ കപ്പോൾ എത്രയും അത്ഭുതപ്പെട്ടു. ആദാമിന്റെ രക്ഷയ്ക്കുവേി എത്രയും താഴ്ത്തപ്പെടുകയും പാപത്തിന്റെ അടിമത്വത്തിൽനിന്ന് മരണമുള്ള വർഗ്ഗത്തെ സ്വാതന്ത്ര്യപ്പെടുത്തുകയും ചെയ്തവനായ നിനക്കു സ്തുതി. ബാറെക്മോർ.

ശുബഹോ ... മെനഒാലം ...

 

2.പിതാവിന്റെ അദൃശേ്യാന്നതങ്ങളിൽനിന്ന് ശാപം നിറഞ്ഞ ഭൂമിയിലേക്ക് ദൈവം ഇറങ്ങി. ഭൂമി അതിന്റെ പാദവിന്യാസത്താൽ അനുഗ്രഹിക്കപ്പെടുകയും അതിൽനിന്ന് താൻ മുള്ളുകളെ ഉന്മൂലനം ചെയ്യുകയും എല്ലാവിധ നന്മകളും അതിൽ വിതയ്ക്കുകയും ചെയ്തു. എന്നാൽ സപ്രന്മാരും പ്രീശേന്മാരും സാത്താന്റെ ദുരാലോചനയാൽ തന്റെ നേരെ പാഞ്ഞെത്തുകയും നിരപരാധിയായ തന്നെ കുറ്റമില്ലാത്ത മരണത്തിന്

അവർ വിധിക്കുകയും ചെയ്തു.

വീണ്ടൂം കോലോ

 

1.തിരുവിഷ്ടത്താൽ ബലി ആയിത്തീരുകയും മരണം ആസ്വദിക്കുകയും താണിറങ്ങി ആദാമിനെ കരേറ്റുകയും ചെയ്ത മഹാപുരോഹിതനായുള്ളോവേ, നിന്റെ ജീവനുള്ള ശബ്ദം നിദ്രപ്രാപിച്ചവരെ പുനരുത്ഥാന ദിവസത്തിൽ കബറിൽനിന്ന് പറുദീസായിലേക്കു വിളിച്ചു നിർത്തുമാറാകണമേ.                ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

2.നീ തീക്കൽപ്പാറ തുറന്ന് അബ്രഹാമിന്റെ പുത്രിയെ കുടിപ്പിക്കുകയും നിന്നെ ദേ്വഷിച്ചവൾക്ക് മന്നായും കാടപ്പക്ഷിയും ഭക്ഷണമായി കൊടുക്കുകയും ചെയ്തു. നിന്നെ തള്ളിപ്പറയാതിരുന്ന സത്യമണവാട്ടിയായ തിരുസഭയ്ക്ക് നിന്റെ വിലാവു തുറന്നുകൊടുക്കുകയും നിന്റെ വിലയേറിയ തിരുരക്തം അവളെ കുടിപ്പിക്കുകയും ചെയ്തു.

ബോത്തേദ്ഹാശോ

 

ഞങ്ങൾക്കായ് നീ-ഏറ്റൊരു പീഡാ

താഴ്ചകളേറ്റം-ധന്യം നാഥാ!

 

1.യൂദന്മാരാം-നീചന്മാർക്കായ്

സ്വയമേല്പിച്ചോൻ-ജഗതിവീരൻ

വെന്നെന്നോർത്താ-മൂഢാത്മാക്കൾ

നാഥൻ വീര്യം-സ്വയമേ താഴ്ത്തി

ബന്ധിക്കാൻ വ-ന്നോർ പിടികൂടി.

 

2.ദൈവം പോൽ നാ-ഥൻ ഭൂതത്തെ

നീക്കി ബേൽസാ-ബൂബാലെന്നാർ

"പെശാച്യം ത-ന്നത്ഭുതങ്ങൾ'

കേടറ്റോനെ-നിന്ദിച്ചീടാൻ

അവരുടെയുള്ളിൽ-സാത്താൻ മേവി.

 

3.ഇൗറേമാലാ-ഖമാർ നാഥാ!

ആർ പാടീടും-നിന്നുടെ സ്തോത്രം

സ്തോത്രം ഘോഷം-വേെന്നാലും

കീർത്തിപ്പോരെ-പാരിൽ ചേർത്തു

സ്തുതി തേ നാഥാ!-തവ താതന്നും.

നിൻവി-ധി ചെയ്തോർ വിധിയേ-ൽക്കുമ്പോൾ

വിധി ചെയ്യരുതേ-ഞങ്ങളെയീശാ.മൊറിയോ റാഹേം ...

 

മാർ അപ്രമിന്റെ ബോവൂസാ

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപചെയ്ക

നിൻ ഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യ.ദേവാ! ...

 

1.ഉടയോനെ കൊല ചെയ്വാനായ്

കുരിശുമരം പണിയിച്ചോരാം

ഇസ്രലിന്നായ് വിലപിപ്പാൻ

മൂശാനിബിയേ വന്നിടുക

അബറാഹാമിസഹാക്ക് യാക്കോ-

ബെന്നിവരെയും കൊുവരൂ. ദേവാ! ...

 

2. അത്ഭുതശക്ത്യാ കൊിഹവ-

ന്നത്ഭുതകർമ്മ സമന്വിതമായ്

ആ മുന്തിരിലത മോശാഖ്യൻ

നട്ടു പുഷ്ടിയെഴും ധരയിൽ

തോട്ടത്തിൽ കാലുകൾ നാട്ടി

ചട്ടത്തിൽ വേലികൾ കെട്ടി. ദേവാ! ...

 

3.കൃപയും നീതിയുമാം കായ്കൾ

കൊല്ലം തോറും നൽകിടുവാൻ

ചക്കു കുഴിച്ചിട്ടാൻ പിന്നീ-

ടുന്നതഗോപുരവും കെട്ടി

നന്മ ലഭിച്ചൊരു തോട്ടമഹോ

പകരം നൽകി കാട്ടുകനി. ദേവാ! ...

 

4.ഇത്തോട്ടത്തൊടു ഞാൻ ചെയ്യാൻ

പോകുന്നതു കേൾപ്പിൻ നിങ്ങൾ

ഏല്പിച്ചൊരു നിയമാവലിയാം

വേലിക്കെട്ടു പൊളിക്കും ഞാൻ

തിരുബലിയിങ്ങുാകായ്വാൻ

ചക്കു തകർക്കും നിർമ്മൂലം. ദേവാ! ...

 

5.ഉപദേശം മതിയാക്കാൻ ഞാൻ

നിബിയന്മാരൊട് കല്പിക്കും

കിളയും വളവും കൂടാതീ

വിളയെന്നേക്കും പാഴാകും.  ദേവാ! ...

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

നിൻ ഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യ.  ദേവാ! ...

 

സൂഗീസോ

(ഹൊക്ത്തീലുബ് മെസ്രൻ ... എന്ന രീതി)

 

1.ഞങ്ങൾക്കാ-യേറ്റൊരു ഹാശാ ധന്യം

വ്യഥയുാക്കിയതാം-ബലിയും ധന്യം.

 

2.ഇരുകുഞ്ഞാ-ടുകൾ തൻ മദ്ധേ്യ നിന്നു

പെസഹായും പൊരുളും-ശിഷ്യർ തിന്നു.

 

3.സൂചന നേരിവ ത-ന്നിടയിൽ ശിഷ്യർ

സൂചന നീങ്ങിപ്പോയ്-നേരതു കാർ.

 

4.പത്തീറാ നൽകീ-മിസറേം ദേശം

സഭ പകരം ജീവ-ന്റപ്പം നൽകി.

 

5.മൃതികരമാമപ്പം-ഹവ്വാ നൽകി

അപ്പം ജീവകരം-മറിയാം നൽകി.

 

6.ഭക്ഷിച്ചു പെസഹാ-ക്കുഞ്ഞാടിനെയാ

സത്യത്തിൻ കുഞ്ഞാ-ടായോനന്നാൾ.

 

7.നിഴലോടി പൊരുൾ ത-ന്നുദരം പൂകി

സൂചനകൾ ശുദ്ധ-സ്ഥാനേ നിന്നു.

 

8.പൂർണ്ണത സർവ്വത്തി-ന്നും നൽകുന്നോൻ

മുൻകുറി പോലെല്ലാം-നിറവേറ്റുകയായ്.

 

9.നാഥൻ തൃക്കെയാ-ലാറാം ദിവസം

സൃഷ്ടിപരം കർമ്മം-നിറവേറ്റിയ പോൽ.

 

10.ആറാം നാൾ സുവിശേ-ഷം കേട്ടപ്പോൾ

പറുദീസാ-പാരം പ്രമദം പൂു.

 

11.ആറാം നാളാദാ-മേറ്റാൻ ശാപം

മൃതി പാതാളങ്ങൾ-സന്തോഷിച്ചു.

 

12.പെസഹാക്കുഞ്ഞാടിൻ-വലുതാം പെരുന്നാൾ

മലരുകൾ തൻ മാസം-തന്നിൽ വന്നു.

 

13.സുമസഹിതം നീസാൻ-മാസം തന്നിൽ

നോമ്പും വന്നതിനാൽ-മോദിച്ചെങ്ങൾ.

 

14.പെസഹാ മെസറേനെ-കെയേറുകയാൽ

ഉളവായി ക്ഷോഭം-മണവാട്ടികളിൽ.

 

15.അടിമനുകം നീക്കി-ബദ്ധന്മാർക്ക്

വിടുതൽ നൽകിയതാം-പെരുന്നാളിതു താൻ.

 

16.കൊിഹ പോയ് നരരേ-മരുവിൽ മോശ

നല്ലുടയാടകളാൽ-മരു ഭൂഷിതയായ്.

 

17.യുവതികൾ ബാലകരും-ശൂശാനയുടെ

കുസുമാലങ്കാര-ത്താൽ ശോഭിച്ചു.

 

18.ഹതനാം കുഞ്ഞാട-ച്ചെന്നായ്പ്പടയെ

നിഹനിച്ച മിസറേ-മിനെയും വീഴ്ത്തി.

 

19.ഹിതമായ് ദെവത്തിൻ-കുഞ്ഞാടും നൽ

പെസഹാക്കുഞ്ഞാടും-നീസാൻ മാസേ.

 

20.വാരിധി ഭൂമദ്ധേ്യ-പാടി മോശ

മുങ്ങിയവർ കടലിൽ-മറ്റോർ കരയിൽ.

 

21.കൊടിയടയാളത്താൽ-കടൽ മോശയ്ക്ക-

ങ്ങടിയാൻ പോലന്നാ-ളടിപെട്ടല്ലോ.

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

ഹാ-ഹാ-വായ്കളെയവരാകാശത്തിൽ വച്ചു

നാവുകളൂഴിയിലൂടാടി. ഹാ-

 

വി. മത്തായി 12: 38-45, വി. ലൂക്കോസ് 11: 53-54

രണ്ടാം കൗമാ

പീഡാ താഴ്ചകളാൽ നമ്മെ വീാേനാം

മിശിഹായെ വാഴ്ത്തി നമിക്കാമീരാവിൽ (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ... സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ ...

 

എക്ബൊ

(കും-പൗലോസ്)

 

സ്തുതി, മൃതിയാർന്നോനേ-വീുമുയിർത്തോനേ

മൃതിഹീനാ പ്രാണ-പ്രദനേ! സ്തോത്രം. കുറിയേലായിസോൻ. കുറിയേ ... കുറിയേ ...

 

ഞങ്ങളുടെ കർത്താവേ ഞങ്ങളോട് കരുണ ചെയ്യണമേ ...

സ്തൗമൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

കോലോ

 

1.സത്യത്തെ ദേ്വഷിച്ചവരായ യൂദന്മാർ യേശുതമ്പുരാന് എതിരായി കൂടി. തന്റെ സർവ്വ നന്മകൾക്കും പകരം അവർ തിന്മ പ്രതിപകരം നൽകി. തന്നെ തൂക്കുവാൻ അവർ മരം ഒരുക്കുകയും അന്യായക്കാരോടൊരുമിച്ച് തന്നെ ഗണിക്കുകയും ചെയ്തു. ലോകരക്ഷകനായ താൻ നമ്മെ കൂട്ടിച്ചേർക്കുകയും അവരെ ചിതറിക്കുകയും ചെയ്തു.

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

2.എന്റെ വാത്സല്യവാന്മാരേ, മണവറയ്ക്കുള്ളിൽ വേശ്യാദോഷം ചെയ്ത മണവാളനെ സ്കീപ്പായിൽ തൂക്കിയ മണവാട്ടിയായി ക്രൂശകയായ സെഹേ്യാനെയല്ലാതെ ആരെ എവിടെ കിട്ടു്? അവൾ കാളക്കുട്ടിയെയും ബാലിനെയും വന്ദിക്കുകയും നല്ലവനെ മരത്തിൽ തൂക്കുകയും ചെയ്തു. വേശ്യയെ പുറത്താക്കുകയും അവൾക്കു പകരം സഭയെ തനിക്കു വിവാഹം നിശ്ചയിക്കുകയും ചെയ്തവൻ വാഴ്ത്തപ്പെട്ടവനാകുന്നു.

   മൊറിയോ റാഹേം ...

 

എത്രാ

വീണ്ടൂം കോലോ

(കൂക്കോയോ)

 

1.ഇന്നാൾ നാഥൻ സത്യത്തിൻ-ദർശകർ ഘോഷിച്ച

ദിവ്യരഹസ്യം! ദൃഷ്ടാന്തം-സർവ്വം വെളിവാക്കി

യൂദജനത്താൽ-പീഡിതനാമെന്നും

മൃതിയാലുലകം-രക്ഷിതമാമെന്നും

വീും താൻ വന്നിടുമെന്നും-നിബിവാക്യത്താലും

താതന്മാരുപമകളാലും മുമ്പേ അറിയിച്ചു.

ഹാലേലുയ്യാ സ്തുത്യം തദ്വിനയം. ബാറെക്മോർ. ശുബഹോ ... ഹാലേലുയ്യാ.

 

2.ക്രൂശിതനാം ദെവസുതൻ തൻ-സ്നേഹത്തീന്നാർക്കും

എന്നെയകറ്റാനെളുതല്ലെ-ന്നേവം സഭ ചൊൽവൂ

ഉടയോനീശാ-നിന്നെ വാഴ്ത്തുന്നേൻ

പ്രഭയാമീശോ-മിശിഹായാം ദൈവം

ജഡമാർന്നൊരു വചനം തന്നെ-നരനായൊരു ദൈവം

സസ്നേഹം യാതനയേറും-മരണം കെക്കൊു

ഹാലേലുയ്യാ-നമ്മെ രക്ഷിച്ചു.                  മൊറിയോ റാഹേം ...

 

ബോത്തേദ് ഹാശോ

 

ഞങ്ങൾക്കായ് നീ-ഏറ്റൊരു പീഡാ

താഴ്ചകളേറ്റം-ധന്യം നാഥാ!

 

1.നാഥാ! നിൻ താഴ്-മയെ വർണ്ണിപ്പാൻ

വായ്കൾ പതിനാ-യിരവും പോരാ

കർത്താവേ! നിൻ-ശ്രഷ്ഠം ഭാവം

പാടേറ്റീടാ-നെത്രത്തോളം

താണെന്നോതാൻ-നാവുകൾ പോരാ.

2.മിശിഹായെ പി-ടി കൂടിയ യൂദർ

തോൽപ്പിച്ചവനെ-ക്രൂശിച്ചില്ല

ആദത്തെ പറു-ദീസായേറ്റാൻ

പകരം മരണം-നുകരാനായി

മൃതി പൂകീടാൻ-സ്വയമേൽപ്പിച്ചാൻ.

 

3.മഹിമാധീശാ-സകലാധീശാ

സ്തോത്രം സർവ്വം പാരം ശ്രഷ്ഠം

ഇൗ ലോകത്തെ-നീ രക്ഷിച്ചു

അർപ്പിക്കുന്നു-സ്തോത്രം ഞങ്ങൾ

നിൻ താതന്നും-റൂഹ്ക്കുദിശായ്ക്കും.

നിൻവി-ധിചെയ്തോർ വിധിയേ-ൽക്കുമ്പോൾ

വിധി ചെയ്യരുതേ-ഞങ്ങളെയീശാ.             മൊറിയോ റാഹേം ...

 

മാർ അപ്രമിന്റെ ബോവൂസാ

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

നിൻ ഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യ.           ദേവാ! ...

1.തങ്ങടെ മലിനത മറവാക്കാൻ

നിന്റെ കൊലയ്ക്കവർ വിളികൂട്ടി

കനിവതിദുഷ്ടാത്മാക്കളിലും

കാട്ടിയ നിൻ വിനയം ശ്രഷ്ഠം

പകയാൽ നിന്നെ നിന്ദിതമാം

കുരിശിൽ തൂക്കിയ ജനതയ്ക്കായ്

സ്വർഗ്ഗപിതാവേ! ദുഷ്ടത വി-

ട്ടിവരനുതാപം പൂെന്നാൽ

അജ്ഞതയാലയ്യോ ചെയ്യും

തെറ്റിനു മാപ്പേകീടണമേ.

ശീഘ്രം മോചനമേകീടാൻ

നാഥാ നീയർത്ഥിച്ചല്ലോ

താപം തീാതധമന്മാർ

മോചനമങ്ങു പുറന്തള്ളി.             ദേവാ! ...

 

2.താതനു രമ്യത യാതനയാൽ

ഉളവാക്കിയ നീ സ്തുത്യർഹൻ

നിന്നിടവക അതിനിർമ്മലമാം

മനമൊടു നിന്നെ കീർത്തിപ്പൂ

പീഡകളേറ്റതിനാൽ നിൻ പേർ-

ക്കതുമഹിമാമുടി മുടയുന്നു.

ആയിരമായ് പതിനായിരമായ്

കർത്താവേ സ്തുതി തേ, സ്തുതി തേ.

സ്തുതി തേ താതനും റൂഹായ്ക്കും

സ്തുതിയെന്നെന്നേക്കും സ്തോത്രം. ദേവാ! ...

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

നിൻ ഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യ.ദേവാ! ...

 

മദറോശോ

(കുംപൗലോസ്)

 

1.ശിഷ്യരുമായെത്തി-മാളികയിൽ നാഥൻ

ദൃഷ്ടാന്തം-സർവ്വം നിറവേറ്റീടാൻ

വിനയസമുദ്രത്തി-ന്നടിയോളം ചെന്നാൻ

തന്നെത്താൻ താഴ്ത്തി-ബലവാനീശൻ

സകലത്തിൻ നാഥൻ-നിഖിലത്തിൻ ദൈവം

ജീവരഥത്തിന്മേൽ-ആഘോഷിതനായിടുന്നോൻ

മാതൃകയാവാനായ്-വിനയത്തിൻ മാർഗ്ഗം

ശിഷ്യർക്കായ് കാട്ടാൻ-ഉള്ളിലുറച്ചാൻ.

 

2.ദൈവിക സൗധത്തിൽ ദാസന്മാർ വന്നു

യജമാനൻ നിന്നു-മുൻഭാഗത്തായ്

തോർത്തരയിൽ ചുറ്റി-നിന്നു കുനിഞ്ഞീശൻ

ശിഷ്യസമൂഹത്തിൻ-കാൽ കഴുകീടാൻ.

വഞ്ചക യൂദാതൻ-കാലും നീ കഴുകി

മനുജകുലസ്നേഹം-നിന്നെയഹോ പാരം താഴ്ത്തി

കരുണ നിറഞ്ഞോനേ-ഉത്തമനേ! സ്തോത്രം

പാടേറ്റോനേ! നിൻ-സ്നേഹം സ്തുത്യം.

 

3.നേരിലുറച്ചോരായ്-നിർമ്മലരായ് മേവും

കുഞ്ഞാടിൻ കൂട്ടം-സ്വീകൃതമായി

മനുജസ്നേഹത്താ-ലവരർക്കന്നൊപ്പം

ശോഭിപ്പാൻ കർത്താ-വാഗ്രഹമാർന്നു.

അത്ഭുതകാര്യങ്ങൾ-ചെയ്വാൻ കെല്പേകി

അധികാരം നൽകി-പദവികൾ വാഗ്ദാനം ചെയ്തു

സാഘോഷം കർത്താ-വാഗതനാകുമ്പോൾ

വിധിപീഠത്തിന്മേ-ലവരുമിരിക്കും.

 

4.അഗ്നിമയന്മാരാൽ-സേവിതനാകുന്നോൻ

ജീവനൊടങ്ങാളി-ക്കത്തിടുമഗ്നി

പൂഴിയതിൻ മുമ്പിൽ-തൻ തലയും താഴ്ത്തി

കാൽ കഴുകീടാനായ്-അർത്ഥിക്കുന്നു

ക്രാബെ സ്രാപ്പേന്മാർ-കീർത്തിച്ചീടുന്നോൻ

ജീവരഥത്തിന്മേൽ-സ്ഥിതിചെയ്യും സർവ്വാധീശൻ

നിന്നു ശിമോൻ മുമ്പിൽ-തൻതലയും താഴ്ത്തി

സ്തുത്യൻ താനേവം-വിനയം പൂാേൻ.

 

5.മണ്ണാമെൻപാദം-കഴുകുംമട്ടേവം

സ്വർഗ്ഗീയാ പാരം-താണീടരുതേ

എൻ കർത്താവേ! ഞാൻ-നിന്ദിതമാം പൂഴി

എങ്ങനെയിക്കാര്യം-നീ ചെയ്തീടും

ആദാമിൻ താതാ-സൃഷ്ടികൾ തൻ നാഥാ!

ഞാൻ നിൻ ശ്ലീഹാ താൻ-എന്നെലജ്ജിപ്പിക്കല്ലേ

എൻ കർത്താവേ! ഞാൻ പേടിക്കുന്നേറ്റം

ഗുരുനാഥാ, നീയെൻ-കാൽ കഴുകോ.

 

6.വെള്ളം പാത്രത്തിൽ-കോരിയൊഴിച്ചീശൻ

പ്രഥമൻ ശീമോനോ-ടേവമുരച്ചു

വരിക-ശീമോനേ നീ-എന്നരികെ വേഗം

നിന്നുടെ പാദങ്ങൾ-ഞാൻ കഴുകട്ടെ

തൻ പണിയായീടും-പൂഴിയതാം പാദം

കഴുകിയ വാനോനേ-സ്തുത്യം തന്നെ നിൻ താഴ്മ

എവ്വിധമിക്കാര്യം-നേരിടുമെന്നോർത്ത്

ശീമോനത്യന്തം-സംഭ്രമമാർന്നു.

 

7.ശീമോനേ ശീഘ്രം-നിന്നിഷ്ടം തള്ളി

എന്നിഷ്ടത്തെ നീ-കെക്കൊള്ളേണം

വിനയത്തിൻ മാർഗ്ഗം-കാട്ടിത്തന്നീടാം

കീപ്പായേ നിൻ കാൽ-ഞാൻ കഴുകട്ടെ

നീയും ചെയ്തേവം-സ്വർഗ്ഗീയന്മാരെ

വീഴ്ത്തിയതാം വൻ-നിഗളത്തെ നീക്കീടേണം

കാൽ കഴുകീടാനായ്-തൻ തലയും താഴ്ത്തി

അർത്ഥിച്ചാൻ നാഥൻ-ശിഷ്യനൊടേവം.

 

8.എന്തിനു ശീമോനെ-തർക്കിക്കുന്നേവം

എതിരായ് നില്ക്കാതെൻ-വചനം കേൾക്ക

വായുതലത്തിങ്കൽ-കാവലിരിപ്പോനെ

പോരിൽ തോല്പിപ്പാൻ-ഞാനിച്ഛിപ്പൂ

കേൾക്കുക ശീമോനേ-നീ തന്നിഷ്ടത്താൽ

എന്നെ മറുത്തെന്നാൽ-ഇല്ല നിനക്കെൻ ശിഷ്യത്വം

ശീമോനേ ഞാൻ നിൻ-കാൽ കഴുകീടായ്കിൽ

പ്രിയരൊപ്പം സ്ഥാനം-നീ നേടീടാ.

 

9.ശിഷ്യവരൻ ശീമോൻ-ഗുരുസവിധം ചെന്നു

കാൽ കഴുകാൻ നാഥൻ-മുതിരുകയായി

ഇതുപോലാശ്ചര്യം-കാണുമ്പോളയ്യോ

വിസ്മിതനായേവൻ-കരയുകയില്ലേ?

ബലവാനാം ദൈവം-സൃഷ്ടിഗണാധീശൻ

മൺപൊടിയിൻ മുമ്പിൽ-നിൽക്കുന്നു ശീർഷം താഴ്ത്തി

നിഗളികളേ, നോക്കിൻ-ഡംഭികളേ, കാണ്മിൻ

തന്നത്താൻ നിങ്ങൾ-ശോധന ചെയ്വിൻ.

 

10.നന്മനിറഞ്ഞോൻ കാൽ-കഴുകി വെടിപ്പാക്കി

തൻ ശിഷ്യന്മാരെ-ജ്ഞാനികളാക്കി

അതുപോലനേ്യാന്യം-ശിഷ്യന്മാർ ചെയ്വാൻ

വിനയത്തിൻ മാർഗ്ഗം-നാഥൻ നൽകി

കുഞ്ഞാടിൻമാംസം-ഭക്ഷിപ്പാൻ രാവിൽ

പന്തിയിലേക്കേറ്റി-സത്തമനാ ശിഷ്യന്മാരെ

ദിവ്യമതാമാട്ടിൻ-കുട്ടിയെ രക്ഷിച്ചു

പുതുബലിയർപ്പിപ്പാൻ-വേളയടുത്തു.

 

11.ആശിസ്സിൻമാരീ!-നീയെന്തിന്നാവോ

കളകൾക്കീവണ്ണം-ജലമേകുന്നു

നന്മ വിതച്ചോനാം-നല്ല കൃഷിക്കാരാ

മുള്ളുകൾ നിൻ കാലിൽ-കുത്തുന്നില്ലേ?

 

12.നല്ലതിനും തീരെ-തീയതിനും തുല്യം

മാരി ചൊരിഞ്ഞോനേ-കാരുണ്യത്തിൻ തൂമഞ്ഞേ!

ദുഷ്ടതയാം മുള്ളി-ന്നെന്തിനു നീരേകി?

അതു നിൻ പാദത്തെ-കുത്തുന്നല്ലോ.

മാനസമേ ചൊല്ലൂ-വീക്ഷിക്കുന്നെവിടെ

ഭീകരമാം ക്രാബേ-ത്തേരിലിരിപ്പോൻ

മഹിമകൾ തൻ നാഥൻ-നിർമ്മാതാവിനെയോ?

ശിഷ്യന്മാർ മദ്ധേ്യ-തൻ സുതനെയോ?

താതൻ മാർവ്വതിലോ-ശിഷ്യർ തൻപാദം

പുത്രൻ കഴുകീടും-സ്ഥാനമതാമീ പാരതിലോ

ആദത്തെ വീും-ഏദനിലാക്കീടാൻ

സ്വയമേല്പിച്ചൻപാൽ-മരണത്തിന്നായ്.

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

ഹാ-ഹാ-വായ്കളെയവരാകാശത്തിൽ വച്ചു

നാവുകളൂഴിയിലൂടാടി. ഹാ-

 

വി. യോഹന്നാൻ 2: 12-25, 3: 13-21

മൂന്നാം കൗമാ

 

പീഡാ താഴ്ചകളാൽ നമ്മെ വീാേനാം

മശിഹായെ വാഴ്ത്തി നമിക്കാമീ രാവിൽ.  (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും മാനം ... സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

എക്ബൊ

(ആമോ ഉ ആമ്മെ)

പുത്ര രഹസ്യം-ശ്രദ്ധിപ്പിൻ

സ്തോത്രം ചെയ്വി-നെല്ലാരും. കുറിയേലായിസ്സോൻ. കുറിയേ ... കുറിയേ ...

 

സ്തൗമെൻകാലോസ് കുറിയേലായിസ്സോൻ.

 

പ്രുമിയോൻ

കോലോ

 

1. പൈതലായ ഇസഹാക്ക് ബന്ധിതനായി ബലിപീഠത്തിൽ വയ്ക്കപ്പെട്ടു. മരിക്കുന്നതിനും സ്രഷ്ടാവിന്റെ ഇഷ്ടം നിവർത്തിക്കുന്നതിനും അവനു സന്തോഷമായിരുന്നു. ഇതു നമ്മുടെ രക്ഷയ്ക്കായിട്ടു തന്നെ അയച്ച പിതാവിന്റെ ഇഷ്ടം നിവർത്തിപ്പാൻ നമുക്കുവേി മരിച്ച പുത്രന്റെ രഹസ്യത്തെ സുചിപ്പിക്കുകയായിരുന്നു. പരിശുദ്ധാത്മ ദൃഷ്ടിയാൽ തന്റെ സാദൃശ്യങ്ങൾ ദർശിച്ച നീതിമാന്മാരുടെ വചനങ്ങൾ സത്യമായി നിറവേറ്റിയ ഉപമകളുടെ നാഥനു സ്തുതി.

 

 ബാറെക്മോർ - ശുബഹോ – മെനഒാലം

 

2.അബ്രഹാം കണ്ണുകളുയർത്തി. മലയിൽവച്ച് ഒരു വൃക്ഷത്തെയും അതിന്റെ കൊമ്പുകൾക്കിടയിൽ കുഞ്ഞാടിനെയും കു. ആരും നടാത്ത വൃക്ഷത്തെയും ജനിക്കാത്ത മുട്ടാടിനെയും കുറിച്ച് അവൻ അത്ഭുതപ്പെട്ടു. പുത്രന്റെ രഹസ്യങ്ങളും രക്ഷകന്റെ സാദൃശ്യങ്ങളും അതിൽ രൂപീകരിക്കപ്പെട്ടിരുന്നു. കുഞ്ഞാട് ഇസഹാക്കിനെ രക്ഷിച്ചപ്രകാരം  മ്ശിഹാസഭയെയും അതിന്റെ മക്കളെയും രക്ഷിച്ചു. ഞങ്ങളുടെ രക്ഷയ്ക്കായി വന്ന കർത്താവേ, ഞങ്ങളോടു കരുണയുാകണമേ. 

മൊറിയോ റാഹേം ...

 

എത്രാ

വീണ്ടൂം കോലോ

 

1.കർത്താവേ! അബ്രഹാം മലയിൽവച്ച് നിന്റെ രഹസ്യത്തെ ദൃഷ്ടാന്തപ്പെടുത്തി. എന്തെന്നാൽ അവന്റെ ഏകജാതനെ വൃക്ഷത്തിൽനിന്നുള്ള കുഞ്ഞാട് രക്ഷിച്ചു. കുഞ്ഞാട് ഇസഹാക്കിനെ വിടുവിക്കുകയും കൊലയിൽ നിന്ന് വീെടുക്കുകയും ചെയ്തു. നിന്റെ സാദൃശ്യത്തിൽ ഇസഹാക്ക് രക്ഷ പ്രാപിച്ചതിനെ ക് അബ്രഹാം സന്തോഷിച്ചു. ഞങ്ങൾക്കുവേി നിന്നെ അയച്ച പിതാവിനു സ്തുതി. ബാറെക്മോർ. 

ശുബഹോ ... മെനഒാലം ...

 

2.ആചാര്യനായ അബ്രഹാമിനോട് സാറാ പറഞ്ഞതെന്തെന്നാൽ, എന്റെ ഏകപുത്രനെ നീ എവിടേക്കു കൂട്ടിക്കൊു പോകുന്നു? അവനോട് രഹസ്യത്തിൽ എന്നപോലെ നീ ചെയ്യുന്നതെന്താണ്? നിന്റെ ദർശനം ഏതോ രഹസ്യത്തെ സൂചിപ്പിക്കുന്നതിനും ഉപമകളെ ദൃഷ്ടാന്തീകരിക്കുന്ന തിനും തുല്യമാകുന്നു. കർത്താവ് നിങ്ങൾക്ക് അനുയാത്രയാവുകയും സമാധാനത്തോടെ നിങ്ങളെ മടക്കിവരുത്തുകയും ചെയ്യട്ടെ. 

മൊറിയോ...

 

ബോത്തേദ് ഹാശോ

 

ഞങ്ങൾക്കായ് നീ-എറ്റൊരു പീഡാ

താഴ്ചകളേറ്റം-ധന്യം നാഥാ!

 

1.അബ്രാമിസഹാ-ക്കിവർതൻ യാഗം

ജനകാത്മജരുടെ-ബലി കാണിച്ചു

സഭയെ പ്രതിയാ-ണീ ബലി നൂനം

പാപക്ഷമയാ-ദാമ്യർക്കേകും

ജീവപ്രദമാം-ബലിപീഠം താൻ.

 

2.ഇസഹാക്കിൻ ദൃ-ഷ്ടാന്തം ശ്രഷ്ഠം!

തൻയാഗത്തിൻ-വിറകിൻ ഭാരം

താൻ തന്നെ തോ-ളിന്മേലേന്തി

ക്രൂശിൽ കേറാൻ-ക്രൂശും താങ്ങി

പോയോൻ തൻ-ദൃഷ്ടാന്തം കാട്ടി.

 

3.സുതനെ ബലിയർ-പ്പിക്കാൻ ധെര്യം

കാണിച്ചോനാ-മബറാഹാമിൽ

ആരുാശ്ച-ര്യം കൂറാത്തോർ

ക്രൂശേല്പാനായ്-സുതനെ തന്ന

താതൻ തൻ മുൻ-കുറിയിക്കാര്യം.

 

നിൻവി-ധി ചെയ്തോർ വിധിയേ-ൽക്കുമ്പോൾ

വിധി ചെയ്യരുതേ-ഞങ്ങളെയീശാ. മൊറിയോ റാഹേം ...

 

മാർ യാക്കോബിന്റെ ബോവൂസാ

 

മ്ശിഹാ സ്കീപ്പാ മൃതി കഷ്ടതകൾക്കായ് വന്നോനേ

പ്രാർത്ഥന കേട്ടിട്ടാത്മാക്കളിലൻപുാകേണം. ദേവാ! ...

 

1.ശെലത്തിന്മേൽ സുതനെ ബലിയർപ്പിക്കെന്നേവം

അബ്രഹാമിന്നുടയോനീന്നും വെളിപാടുായ്

കഴിവില്ലാതായ് ബലിവാളീന്നും സുതനെ കാപ്പാൻ

മോദത്തോടങ്ങർപ്പിക്കാനായ് യാനം ചെയ്താൻ. ദേവാ! ...

 

2.ബന്ധിച്ചിട്ടാ വിറകിന്മീതേ സുതനെയേറ്റി

വാളിനു നേരേ സങ്കടമെനേ്യ കണ്ഠം കാട്ടി

കുഞ്ഞാടാകും സൂചന തരുവിൽ കാണപ്പെട്ടു

ഇസഹാക്കിൻ കെട്ടൊഴിവായ് താതൻ സന്തോഷിച്ചു.ദേവാ! ...

നാഥാ ഭൂവാനം നിൻ പീഡയതിൽ ക്ലേശിച്ചു

മാനോർ വാനോർ നിൻ താഴ്മയിലതി വിസ്മയമാർന്നു. ദേവാ! ...

 

സൂഗീസോ

(ഭൂജാതികളെ വന്നെത്തി ...എന്ന പോലെ)

 

പുത്രരഹസ്യം ശ്രദ്ധിപ്പിൻ

സ്തോത്രം ചെയ്വീനെല്ലാരും.

 

1.ബലിയബറാഹാമൊടു താതൻ

ചോദിച്ചതു ഞാൻ വർണ്ണിക്കാം

അബറാഹാമോടിസഹാക്കും

താതാത്മജ ദൃഷ്ടാന്തം താൻ.

 

2.താതൻ ചൊന്നാൻ നീ കേൾക്കൂ

നിൻ പ്രിയനാമേകൻ സൂനു

ഇസഹാക്കിനെ നീ എൻപേർക്കായ്

സങ്കടരഹിതം ബലി നൽക.

 

3.സാറാ ചൊന്നാൾ നീയെന്തേ

പുത്രബലിക്കായ് മുതിരുന്നു

തേച്ചു മിനുക്കും വാളാൽ നീ

എന്നെ തുണയറ്റോളാക്കും.

 

4.വേദനയേറ്റം ഞാനേറ്റു

നീയവയെല്ലാമറിയുന്നു

എന്നെ ദുഃഖിപ്പിക്കല്ലേ

പോവുക അവനെൻ പ്രത്യാശ.

 

5.കൂടാരം വിട്ടബറാഹാം

കഴുതച്ചുമലിൽ മകനേറി

ഇതു സുതനീശൻ പുരി ശാലേം

പൂകിയതിൻ മുൻകുറിയായി.

 

6.ഇസഹാക്കിൻ സന്താനത്തിൻ

വർദ്ധനവിന്നായ് വരമേകി

മരണമവൻ പ്രാപിച്ചെന്നാൽ

ആ വാഗ്ദാനം പൊളിയാകും.

 

7.ഉടയോനോടങ്ങബറാഹാം

ദൃഷ്ടിയുയർത്തി പ്രാർത്ഥിച്ചാൻ

നൽകിയ സുതനെ വേണെങ്കിൽ

ബലിയിടമിപ്പോൾ കാണിക്ക.

 

8.ഇസഹാക്കന്നേരം ചൊന്നൂ

തീയും വിറകും കൂട്ടു്

ആടില്ലാ പീഠവുമില്ലാ

എങ്ങനെ ബലിയർപ്പിച്ചീടും?

 

9.ദിവ്യരഹസ്യം മാതാവാം

സാറായൊടു നീ ചൊന്നില്ല

കുഞ്ഞാടെനേ്യ ബലി നൽകാൻ

വന്നതുമെന്തെന്നുരചെയ്ക.

 

10.രക്തവിഹീനം ബലിയില്ല

വിശ്വാസമെനിക്കിതിലില്ല

നീയിന്നേരം ചെയ്യുമ്പോൽ

ആരും ചെയ്തിട്ടില്ലെങ്ങും.

 

11.എന്നെ സാറായുടെ ഗർഭേ

നൽകിയ നാഥൻ ധർമ്മിഷ്ഠൻ

ആശ്വാസമവൾക്കേകീടും

നെടുവീർപ്പുകളെ മായിക്കും.

 

12.ഭീകരമിവിടം ഗിരി ശൂന്യം

തീയും വിറകും സജ്ജം താൻ

വിശ്വാസമെനിക്കില്ലേതും

പീഠവുമാടും ഇവിടില്ല.

 

13.മൂന്നുദിനം നാം നടകൊു

നോക്കിയിരിക്കുന്നെൻ മാതാ

ബലി കല്പനപോലർപ്പിക്ക

ശങ്കിച്ചെന്നെ നോക്കോ.

 

14.കല്ലുകളാൽ തീർക്കുക വേദി

വെദികനെപ്പോൽ ബലി നൽക

ഞാൻ ബലിയാണെന്നറിയുന്നേൻ

നീയുയരും ഞാൻ ഖേദിക്കാ.

 

15.ആത്മജനെക്കാൾ കർത്താവേ

നൂനം നിൻ കല്പന കാമ്യം

അവനെ ബന്ധിച്ചേൻ നോക്കൂ

ബലി നൽകാൻ ഞാൻ സന്നദ്ധൻ.

 

16.ഉളവാകരുതേ പ്രതിബന്ധം

ഞാൻ തീർത്തോരീ പീഠത്തിൽ

ഇസഹാക്കേറ്റം ദയനീയം

കേണാലും ഞാൻ ബലി നൽകും.

 

17.മദ്ധ്യസ്ഥൻ തൻ ശബ്ദത്താൽ

മോചനമാർന്നാനിസഹാക്ക്

ജാതികളുടയോനാലാശി-

സ്സേറ്റതിനിതു മുൻകുറിയായി.

 

18.അബറാഹാമോടിസഹാക്കും

സഭതൻ പേർക്കായ് ബലിയായി

ജീവൻ നിറയും ഭോജ്യത്തിൽ

പിതൃവചനത്തിൻ ദൃഷ്ടാന്തം!

 

19.തന്റെ ബലിക്കെന്നറിയാതെ

വിറകും പേറിപ്പോയോനാം

ഇസഹാക്കേകും ദൃഷ്ടാന്തം

പാരം ശ്രഷ്ഠം മഹനീയം

 

20.കെവയ്ക്കരുതേ കൊല്ലരുതെ-

ന്നാർത്തൊരു ശബ്ദം സംസ്തുത്യം

വധമേൽക്കാതങ്ങാ ബലിയാൽ

നാഥനെ സൂചിപ്പിച്ചിസഹാക്ക്

 

21.ജീവമയൻ തന്നാത്മജനേ

സുതനിസഹാക്കും സാറായും

നിൻ ദൃഷ്ടാന്തം കാണിച്ചോ-

രബ്രാമും നിന്നെ വാഴ്ത്തും.

 

22.സ്വാതന്ത്ര്യത്താൽ സർവ്വേശാ

സൃഷ്ടിസമൂഹം സ്തുതി പാടും

നിൻ ഹാശായിൽ കീർത്തിക്കും

മണവറയിൽ ഹാലേലുയ്യാ.

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

ഹാ-ഹാ-വായ്കളെ അവരാകാശത്തിൽ വച്ചു

നാവുകളൂഴിയിലൂടാടി. ഹാ-

 

വി. യോഹന്നാൻ 5: 30- 6: 4

ഹാലേലുയ്യാ ഹാലേ ... ഹാലേ ...

 

ദൈവമേ! നിനക്കു സ്തുതി ... (മൂന്നു പ്രാവശ്യം)

 

കരുണയുള്ള ദൈവമേ! നിന്റെ കരുണയാൽ ഞങ്ങളോടു കരുണചെയ്യണമേ. മൊറിയോ റാഹേം ...

148-ാം മസുമൂർ

 

ഉറങ്ങിയവരേ! നിങ്ങൾ ഉണർന്നെഴുന്നേറ്റ് സ്തുതിപ്പിൻ 

 

ആകാശത്തിൽനിന്ന് കർത്താവിനെ സ്തുതിപ്പിൻ. ഉന്നതങ്ങളിൽ അവനെ സ്തുതിപ്പിൻ.

 

അവന്റെ സകലദൂതന്മാരുമേ! അവനെ സ്തുതിപ്പിൻ. അവന്റെ സകല സെന്യങ്ങളുമേ അവനെ സ്തുതിപ്പിൻ.

 

ആദിത്യചന്ദ്രന്മാരേ! അവനെ സ്തുതിപ്പിൻ പ്രകാശമുള്ള സകലനക്ഷത്രങ്ങളുമേ! അവനെ സ്തുതിപ്പിൻ ആകാശങ്ങളുടെ ആകാശങ്ങളും, ആകാശങ്ങൾക്കു മീതേയുള്ള വെള്ളങ്ങളുമേ! അവനെ സ്തുതിപ്പിൻ; അവ കർത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ.

 

എന്തെന്നാൽ അവൻ പറഞ്ഞു; അവ ഉായി. അവൻ കൽപ്പിച്ചു; അവ സൃഷ്ടിക്കപ്പെട്ടു. അവൻ അവയെ എന്നേക്കുമായി സ്ഥിരപ്പെടുത്തി നിയമം നിശ്ചയിച്ചു; അത് അഴിയുന്നതുമല്ല. 

 

ഭൂമിയിൽനിന്ന് മഹാസർപ്പങ്ങളും, എല്ലാ ആഴങ്ങളും, അഗ്നിയും, കൽമഴയും, ഉറച്ച വെള്ളവും, ഹിമവും, അവന്റെ വചനപ്രവൃത്തിയായ കാറ്റുകളും, കൊടുങ്കാറ്റുകളുമേ കർത്താവിനെ സ്തുതിപ്പിൻ.

 

പർവതങ്ങളും, സകല കുന്നുകളും, ഫലവൃക്ഷങ്ങളും, സകലകാരകിലുകളും, മൃഗങ്ങളും സകല കന്നുകാലികളും, ഇഴജന്തുക്കളും, പക്ഷികളും പറവകളുമേ (കർത്താവിനെ സ്തുതിപ്പിൻ)

ഭൂമിയിലെ രാജാക്കന്മാരും, സകല ജനങ്ങളും, ഭൂമിയിലെ പ്രഭുക്കന്മാരും, സകല ന്യായാധിപന്മാരും, ശിശുക്കളും, കന്യകമാരും, വൃദ്ധന്മാരും, യൗവനക്കാരും കർത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ.

 

എന്തെന്നാൽ അവന്റെ നാമംമാത്രം വലിയതാകുന്നു. അവന്റെ മഹത്ത്വം ഭൂമിയിലും, ആകാശത്തിലുമു്. അവൻ തന്റെ ജനത്തിന്റെ കൊമ്പും, തന്റെ സകല നീതിമാന്മാർക്കും, തനിക്കടുത്ത ജനമായ ഇസ്രായേൽ മക്കൾക്കും മഹത്വവും ഉയർത്തുന്നു.

 

കർത്താവിന് പുതിയ പാട്ടും, നീതിമാന്മാരുടെ സഭയിൽ അവന്റെ സ്തുതിയും പാടുവിൻ. ഇസ്രായേൽ തന്റെ സ്രഷ്ടാവിൽ സന്തോഷിക്കുകയും, സെഹിയോന്റെ പുത്രന്മാർ തങ്ങളുടെ രാജാവിൽ ആനന്ദിക്കുകയും ചെയ്യട്ടെ.

 

അവർ തപ്പുകളാലും, ചതുരത്തപ്പുകളാലും അവന്റെ നാമത്തെ സ്തുതിക്കുകയും, വീണകളാൽ അവനു പാടുകയും ചെയ്യട്ടെ. എന്തെന്നാൽ കർത്താവ് തന്റെ ജനത്തിൽ ഇഷ്ടപ്പെടുന്നു. അവൻ ദരിദ്രന്മാർക്ക് രക്ഷകൊടുക്കുകയും ചെയ്യുന്നു.

 

നീതിമാന്മാർ ബഹുമാനത്തിൽ ബലപ്പെടും, അവർ തങ്ങളുടെ കട്ടിലുകളിന്മേൽ അവനെ സ്തുതിക്കുകയും, തങ്ങളുടെ കണ്ഠങ്ങൾകൊ് ദെവത്തെ പുകഴ്ത്തുകയും ചെയ്യും.

 

പുറജാതികൾക്കു പ്രതിക്രിയയും, ജനത്തിനു ശാസനയും കൊടുപ്പാനും, അവരുടെ രാജാക്കന്മാരെ ആലാത്തുകൾകൊും, അവരുടെ മാന്യന്മാരെ ഇരുമ്പുചങ്ങലകൾകൊും ബന്ധിപ്പാനും, എഴുതപ്പെട്ടിരിക്കുന്ന ന്യായവിധി അവരുടെമേൽ നടത്തുവാനും, അവന്റെ സകല നീതിമാന്മാർക്കും മഹത്ത്വം ഉാകുവാനും അവരുടെ കെകളിൽ ഇരുമുനവാൾ ഉ്.

 

കർത്താവിനെ അവന്റെ ശുദ്ധസ്ഥലത്തു സ്തുതിപ്പിൻ. അവന്റെ ശക്തിയുടെ ആകാശത്തട്ടിൽ അവനെ സ്തുതിപ്പിൻ.

 

അവന്റെ വല്ലഭത്വത്തിൽ അവനെ സ്തുതിപ്പിൻ. അവന്റെ ശ്രഷ്ഠതയുടെ ബഹുത്വത്തിൽ അവനെ സ്തുതിപ്പിൻ. കൊമ്പിന്റെ ശബ്ദത്താൽ അവനെ സ്തുതിപ്പിൻ. തംബുരുകളാലും വീണകളാലും അവനെ സ്തുതിപ്പിൻ.

 

തപ്പുകളാലും ചതുരത്തപ്പുകളാലും അവനെ സ്തുതിപ്പിൻ. മാധുര്യമുള്ള കമ്പികളാൽ അവനെ സ്തുതിപ്പിൻ. നാദമുള്ള കെത്താളങ്ങളാൽ അവനെ സ്തുതിപ്പിൻ. ശബ്ദത്താലും ആർപ്പുവിളിയാലും അവനെ സ്തുതിപ്പിൻ. എല്ലാ ശ്വാസവും കർത്താവിനെ സ്തുതിക്കട്ടെ. 

 

സകല ജാതികളുമേ! കർത്താവിനെ സ്തുതിപ്പിൻ. സകല ജനങ്ങളുമേ! അവനെ സ്തുതിപ്പിൻ. എന്തെന്നാൽ അവന്റെ കൃപ നമ്മുടെമേൽ ബലപ്പെട്ടിരിക്കുന്നു. അവൻ സത്യമായിട്ട് എന്നേക്കും കർത്താവാകുന്നു. ദെവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു.

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

ത്രിത്വത്തിനു സ്തുതി.ത്രിത്വത്തിനു സ്തുതി.സ്തുതിക്കപ്പെട്ടതും, ഉണ്മയായതും, ആദിയും അന്തവുമില്ലാത്തതുമായ ത്രിത്വത്തെ ഞങ്ങൾ സ്തുതിക്കുന്നു. ദെവമേ! എല്ലാ നേരത്തും സ്തുതി നിനക്കു യോഗ്യമാകുന്നു.

 

ത്രിത്വത്തിനു സ്തുതി ... (പേജ് 43)

 

നാലാം കൗമാ

സ്തൗമെൻകാലോസ് കുറിയേലായിസ്സോൻ.

 

പ്രുമിയോൻ

കോലോ

 

1.നീ ജാതികളെ നശിപ്പിക്കുകയും മിസ്രമിൽനിന്ന് കൊുവന്ന മുന്തിരിവള്ളിയെ നടുകയും ചെയ്തു. അതിന്റെ മുമ്പിൽ പർവ്വതങ്ങൾ കുഞ്ഞാടുകളെപ്പോലെ തുള്ളി. അതിലുള്ള വിശിഷ്ടമായ മുന്തിരിക്കുലയെ ജാതികൾ പറിച്ചെടുക്കുകയും തിന്നു തൃപ്തരാകുകയും തന്നെ മരത്തിന്മേൽ ക്രൂശിച്ചവർ എന്നേക്കും നശിക്കുകയും ചെയ്തു.

 

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

2.വിശ്വാസമുള്ള വിശുദ്ധ സഭയേ, നീ സ്തുതി പാടുക. തന്റെ മരണത്താൽ പാപികളെ ജീവിപ്പിക്കുകയും തന്റെ കഷ്ടാനുഭവങ്ങളാൽ നിന്റെ മക്കളെ സ്വാതന്ത്ര്യപ്പെടുത്തുകയും  തന്റെ ഉയിർപ്പിന്റെ ദിവസത്തിൽ മേലുള്ളവരെയും താഴെയുള്ളവരെയും ആകാശത്തെയും ഭൂമിയെയും സന്തോഷിപ്പിക്കുകയും ചെയ്ത നിഹതനായ മണവാളനു സ്തുതി പാടുക.                             മൊറിയോ റാഹേം ...

 

ബോത്തേദ് ഹാശോ

 

ഞങ്ങൾക്കായ് നീ-എറ്റൊരു പീഡാ

താഴ്ചകളേറ്റം-ധന്യം നാഥാ!

1.നല്ലിടയാ നിൻ-വൃത്തം കേൾപ്പാൻ

ആട്ടിൻകൂട്ടം-ചെവി ചായിപ്പൂ

തന്നുടെ ഹാശാ-സഭയിൻ കോട്ട

അജവൃന്ദത്തെ-ചീന്തിയ ചെന്നായ്

തന്മൂലം നി-ശ്ശേഷം മാഞ്ഞു.

 

2.ഇരു ലോകത്തും-ഘോരാരാവം

ഘോഷിച്ചിട്ടും-സീയോൻ നിദ്ര

വിട്ടില്ലെന്നാ-ലവളുടെ കാന്തൻ

മർദ്ദിച്ചപ്പോൾ-അവളെഴുന്നേറ്റാ

ഉണർവുള്ളോനെ-നീക്കം ചെയ്തു.

 

3.തൻ പ്രതിരൂപം-മുടിവേൽക്കായ്വാൻ

വന്നോനാമുന്നതനേ സ്തോത്രം

കാലത്തികവിൽ-നരനായ്ത്തീർന്നാൻ

മാർഗ്ഗം നിറവേ-റ്റി പാടേറ്റു

നിൻ പ്രഷകനാം-താതൻ സ്തുത്യൻ.

നിൻവിധി ചെയ്തോർ-വിധിയേൽക്കുമ്പോൾ

വിധി ചെയ്യരുതേ-ഞങ്ങളെയീശാ.                    മൊറിയോ ...

 

മാർ യാക്കോബിന്റെ ബോവൂസാ

 

മ്ശിഹാ സ്കീപ്പാ മൃതി കഷ്ടതകൾക്കായ് വന്നോനേ

പ്രാർത്ഥന കേട്ടിട്ടാത്മാക്കളിലൻപുാകേണം. ദേവാ! ...

 

1.നാഥൻ നൽകി കണ്ണു തുറന്നാ കുരുടനു കാഴ്ച

അല്ലല്ലേവം മറ്റൊരുവൻ താനിവനല്ലെന്നാർ

മിാത്തോനാം ചെകിടനു സൗഖ്യം കർത്താവേകി

ഭൂതങ്ങൾ തൻ തലവനെയാലെന്നവരങ്ങോതി. ദേവാ! ...

 

2.്തോത്രാർഹൻ നീ ദോഷികളീന്നും ദൂഷണമേറ്റു

സൽപുത്രാ നിൻ സ്തുതി പാടീടാനാരാലാവും

കീർത്തിച്ചീടും സ്വന്തം വടിവിൽ ലോകം സർവ്വം

സ്തോത്രം നാഥാ നിൻ ജനകന്നും റൂഹാക്കുദിശായ്ക്കും ദേവാ! ...

 

നാഥാ ഭൂവാനം നിൻ പീഡയതിൽ ക്ലേശിച്ചു

മാനോർ വാനോർ നിൻ താഴ്മയിലതി വിസ്മയമാർന്നു ദേവാ! ...

 

മാലാഖമാരുടെ സ്തുതിപ്പ്

 

അത്യുന്നതങ്ങളിൽ സ്വർഗ്ഗീയമാലാഖമാർ സ്തുതിക്കുന്നതുപോലെ,ബലഹീനരും മണ്മയരുമായ ഞങ്ങളും സ്തുതിച്ചു പറയുന്നു.

 

കാലമൊക്കെയിലും, നേരമൊക്കെയിലും, ഉയരങ്ങളിൽ ദൈവത്തിന് സ്തുതിയും, ഭൂമിയിൽ സമാധാനവും നിരപ്പും, മനുഷ്യമക്കൾക്കു നല്ല ശരണവും, (ഉായിരിക്കട്ടെ.)

 

ഞങ്ങൾ നിന്നെ സ്തുതിക്കുകയും, വാഴ്ത്തുകയും, വന്ദിക്കുകയും ചെയ്യുന്നു. സ്തുതിയുടെ ശബ്ദം നിനക്ക് ഞങ്ങൾ കരേറ്റുന്നു.

 

സർവ്വശക്തിയുള്ള പിതാവും, സ്വർഗ്ഗീയരാജാവും സ്രഷ്ടാവുമാകുന്ന ദൈവമായ കർത്താവും, യേശുമിശിഹായാകുന്ന ഏകപുത്രനായ ദൈവമായ കർത്താവും, പരിശുദ്ധറൂഹായുമാകുന്ന നിന്നെ നിന്റെ സ്തുതിയുടെ വലിപ്പം നിമിത്തം ഞങ്ങൾ സ്തോത്രം ചെയ്യുന്നു.

 

പിതാവിന്റെ പുത്രനും, വചനവും, ലോകത്തിന്റെ പാപത്തെ വഹിക്കുന്നവനും വഹിച്ചവനുമായ ദൈവത്തിന്റെ കുഞ്ഞാടായ കർത്താവേ! ഞങ്ങളോട് കരുണ ചെയ്യണമേ.

 

 ലോകത്തിന്റെ പാപത്തെ വഹിക്കുന്നവനും, വഹിച്ചവനുമായുള്ളോവേ! നിന്റെ ചെവി ചായിച്ച് ഞങ്ങളുടെ അപേക്ഷ കൈക്കൊള്ളണമേ.  

 

പിതാവിന്റെ വലതുഭാഗത്തു മഹത്വത്തോടിരിക്കുന്നവനേ! തോന്നി ഞങ്ങളോട് കരുണ ചെയ്യണമേ.

 

എന്തെന്നാൽ നീ മാത്രം പരിശുദ്ധനാകുന്നു. പിതാവാം ദൈവത്തിന്റെ മഹത്ത്വത്തിന്, വിശുദ്ധറൂഹായോടു കൂടെ യേശൂമിശിഹാ! നീ മാത്രം കർത്താവാകുന്നു.

 

 എല്ലാ കാലത്തും ഞങ്ങൾ ജീവനോടിരിക്കുന്ന ദിവസങ്ങളൊക്കെയും നിന്നെ ഞങ്ങൾ വാഴ്ത്തുകയും; എന്നേക്കും വാഴ്ത്തപ്പെട്ടതും,  നിത്യതയുള്ളതുമായ നിന്റെ പരിശുദ്ധ തിരുനാമത്തെ സ്തുതിക്കുകയും ചെയ്യും.

 

ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവ്വശക്തിയുള്ള കർത്താവേ! നീ വാഴ്ത്തപ്പെട്ടവനാകുന്നു. നിന്റെ തിരുനാമം സ്തുതിക്കപ്പെട്ടതും എന്നേക്കും സ്തുതികളാൽ പ്രബലപ്പെട്ടതുമാകുന്നു.

 

സ്തുതി നിനക്കു യോഗ്യമാകുന്നു. മഹത്ത്വം നിനക്കു യുക്തമാകുന്നു. സകലത്തിന്റെയും ദൈവവും, സത്യത്തിന്റെ പിതാവുമായവനേ! നിനക്കും, ഏകപുത്രനും, ജീവനുള്ള വിശുദ്ധറൂഹായ്ക്കും, ഇപ്പോഴും, എല്ലാ സമയത്തും എന്നേക്കും പുകഴ്ച ചേർച്ചയാകുന്നു. ആമ്മീൻ.

 

മോറാനേശൂമിശിഹാ നിന്റെ കരുണയുടെ വാതിൽ ഞങ്ങളുടെ മുഖങ്ങളിൽ നീ അടയ്ക്കരുതേ. കർത്താവേ! ഞങ്ങൾ പാപികളാകുന്നുവെന്ന് ഞങ്ങൾ ഏറ്റുപറയുന്നു. ഞങ്ങളോട് കരുണയുാകണമേ. കർത്താവേ! നിന്റെ മരണത്താൽ ഞങ്ങളുടെ മരണം മായപ്പെടുവാനായിട്ട് നിന്റെ സ്നേഹം നിന്റെ സ്ഥാനത്തു നിന്ന് ഞങ്ങളുടെ പക്കൽ

നിന്നെ ഇറക്കി. ഞങ്ങളോട് കരുണയുാകണമേ.

 

കൗമാ

 

ഹാശായാൽ ക-ഷ്ടതയേറ്റ സഭ മോദി-ക്കുമുത്ഥാനേ

തൽപ്രജകൾ നി-ന്നിൽ നിന്നേൽക്കും പു-ണ്യം രക്ഷകനേ  (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ...      സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ചൊവ്വാഴ്ച പ്രഭാതം

കൗമാ

ബ്രിക്മൂക്കോക്കോക് ദഹലോപ്പെൻ

 

ഹാശായാൽ ക-ഷ്ടതയേറ്റ സഭ മോ-ദിക്കുമുത്ഥാനേ

തൽപ്രജകൾ നി-ന്നിൽ നിന്നേൽക്കും പു-ണ്യം രക്ഷകനേ  (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ...  സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

പ്രാരംഭ പ്രാർത്ഥന

 

എന്റെ ദൈവമേ! നീ എന്റെ ദൈവമാകുന്നു; ഞാൻ നിനക്കായി കാത്തിരിക്കും.

 

ദാഹിച്ചും വരും വെള്ളത്തിനായി ആഗ്രഹിക്കുന്ന ഭൂമിപോലെ,എന്റെ ആത്മാവു നിന്നെക്കുറിച്ചു ദാഹിച്ചിരിക്കുന്നു. എന്റെ ജഡവും നിനക്കായി കാത്തിരിക്കുന്നു.

 

നിന്റെ ബലവും നിന്റെ ബഹുമാനവും കാണ്മാൻ ഇപ്രകാരം സത്യമായിട്ട് ഞാൻ നിന്നെ നോക്കി. എന്തെന്നാൽ നിന്റെ കരുണ ജീവനെക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും.

 

ഞാൻ ജീവനോടിരിക്കുമ്പോൾ ഇപ്രകാരം ഞാൻ നിന്നെ വാഴ്ത്തുകയും, നിന്റെ നാമത്തിൽ എന്റെ കെകൾ ഉയർത്തുകയും ചെയ്യും.

 

എന്റെ ആത്മാവ് കൊഴുപ്പും മേദസ്സുംകൊെന്നപോലെ പുഷ്ടിയാകും. എന്റെ വായ് സ്തുതിയുള്ള അധരങ്ങൾകൊണ്ട് നിന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യും.

 

എന്റെ കിടക്കമേൽ ഞാൻ നിന്നെ ഓർത്തു; രാത്രികാലങ്ങളിൽ ഞാൻ നിന്നെ ധ്യാനിക്കുകയും ചെയ്തു.

 

എന്തെന്നാൽ നീ എനിക്കു സഹായക്കാരനായിത്തീർന്നു. നിന്റെ ചിറകുകളുടെ നിഴലിൽ ഞാൻ മറയ്ക്കപ്പെടും.

 

എന്റെ ആത്മാവ് നിന്നെ പിന്തുടർന്നു; നിന്റെ വലതുകെ എന്നെ താങ്ങുകയും ചെയ്തു.

 

എന്റെ ആത്മാവിനെ നശിപ്പിപ്പാൻ അനേ്വഷിക്കുന്നവർ ഭൂമിയുടെ ആഴങ്ങളിലേക്കു പ്രവേശിക്കും.

 

അവർ വാളിന് ഏൽപ്പിക്കപ്പെടുകയും, കുറുനരികൾക്കു ഭക്ഷണമായിത്തീരുകയും ചെയ്യും; രാജാവ് ദൈവത്തിൽ സന്തോഷിക്കും.

 

അവനെക്കൊണ്ട് ആണയിടുന്ന ഏവനും പുകഴ്ചയുാകും; എന്തെന്നാൽ അസത്യം പറയുന്നവരുടെ വായ് അടയ്ക്കപ്പെടും.

ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു.

ബാറെക്മോർ. ശുബഹോ ... മെനഓലം ...

 

എനിയോനോ

(ഹൗദഹവോ ബുഖറൊ.......എന്ന രീതി)

 

1.വ്യഥയാലും-തന്നുടെ മൃതിയാലും

നവ്യം-ജീവൻതന്നരുളിയ ദേവാ ദയ ചെയ്തീടണമേ!

 

2.ഉയിരോനായ്-ക്നൂമായിൽ വാഴ്കേ

ഞങ്ങൾ-ക്കായ് മൃതിയേറ്റോനേ! ദേവാ ദയ ചെയ്തീടണമേ!

 

3.ജീവദനേ-ജീവനതുള്ളോനേ!

മൃതിയാൽ-ജീവൻ തന്നോനേ! ദേവാ ദയ ചെയ്തീടണമേ!

 

4.വ്യാജമെഴും-വെദികപരിഷയ്ക്കായ്

യൂദാ-ചതിയാലേല്പിച്ചൊരു ദേവാ ദയ ചെയ്തീടണമേ!

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

5.രക്തത്താൽ-ഞങ്ങളെ വാങ്ങിയ നീ

യൂദാ-യാൽ വിൽക്കപ്പെട്ടു. ദേവാ ദയ ചെയ്തീടണമേ!      കുറിയേലായിസോൻ.

 

എന്റെ ദൈവമേ! നീ എന്റെ ദൈവമാകുന്നു; ഞാൻ നിനക്കായി കാത്തിരിക്കും.

 

ദാഹിച്ചും വരും വെള്ളത്തിനായി ആഗ്രഹിക്കുന്ന ഭൂമിപോലെ,എന്റെ ആത്മാവു നിന്നെക്കുറിച്ചു ദാഹിച്ചിരിക്കുന്നു. എന്റെ ജഡവും നിനക്കായി കാത്തിരിക്കുന്നു.

 

നിന്റെ ബലവും നിന്റെ ബഹുമാനവും കാണ്മാൻ ഇപ്രകാരം സത്യമായിട്ട് ഞാൻ നിന്നെ നോക്കി. എന്തെന്നാൽ നിന്റെ കരുണ ജീവനെക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും.

 

ഞാൻ ജീവനോടിരിക്കുമ്പോൾ ഇപ്രകാരം ഞാൻ നിന്നെ വാഴ്ത്തുകയും, നിന്റെ നാമത്തിൽ എന്റെ കെകൾ ഉയർത്തുകയും ചെയ്യും.

 

എന്റെ ആത്മാവ് കൊഴുപ്പും മേദസ്സുംകൊെന്നപോലെ പുഷ്ടിയാകും. എന്റെ വായ് സ്തുതിയുള്ള അധരങ്ങൾകൊണ്ട് നിന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യും.

 

എന്റെ കിടക്കമേൽ ഞാൻ നിന്നെ ഓർത്തു; രാത്രികാലങ്ങളിൽ ഞാൻ നിന്നെ ധ്യാനിക്കുകയും ചെയ്തു.

 

എന്തെന്നാൽ നീ എനിക്കു സഹായക്കാരനായിത്തീർന്നു. നിന്റെ ചിറകുകളുടെ നിഴലിൽ ഞാൻ മറയ്ക്കപ്പെടും.

 

എന്റെ ആത്മാവ് നിന്നെ പിന്തുടർന്നു; നിന്റെ വലതുകെ എന്നെ താങ്ങുകയും ചെയ്തു.

 

എന്റെ ആത്മാവിനെ നശിപ്പിപ്പാൻ അനേ്വഷിക്കുന്നവർ ഭൂമിയുടെ ആഴങ്ങളിലേക്കു പ്രവേശിക്കും.

 

അവർ വാളിന് ഏൽപ്പിക്കപ്പെടുകയും, കുറുനരികൾക്കു ഭക്ഷണമായിത്തീരുകയും ചെയ്യും; രാജാവ് ദൈവത്തിൽ സന്തോഷിക്കും.

 

അവനെക്കൊണ്ട് ആണയിടുന്ന ഏവനും പുകഴ്ചയുാകും; എന്തെന്നാൽ അസത്യം പറയുന്നവരുടെ വായ് അടയ്ക്കപ്പെടും.

ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു.

ബാറെക്മോർ. ശുബഹോ ... മെനഓലം ...

എനിയോനോ

(ഹൗദ് ഉഹ ദോനോ)

(ദേവേശാ! മശിഹാ ... എന്ന പോലെ)

 

1.ഏറ്റൊരു കഷ്ടതയാൽ-കഷ്ടതയീന്നും

ഞങ്ങളെ സംരക്ഷിച്ചോനേ!

കഷ്ടതയേറ്റോനാം മശിഹാ-  നിൻമുൻ വ-ന്നേൻ കൃപ ചെയ്കെന്മേൽ.

 

2.ഏറ്റൊരു കഷ്ടതയാൽ-മൃതികഷ്ടതയെ

നീക്കിയ ജീവമയാത്മജനേ!

കഷ്ടത തീീടാത്തോനേ! നിൻമുൻ വ-ന്നേൻ കൃപ ചെയ്കെന്മേൽ.

 

3.ഞങ്ങൾക്കായ് വിധിതൻ-നിലയം പൂകി

പാപ പിശാചുക്കളെ നീക്കി

നൽ സ്വാതന്ത്ര്യം തന്നോനേ! നിൻമുൻ വ-ന്നേൻ കൃപ ചെയ്കെന്മേൽ.

 

4.ജഡപരമായ് മനസാ-മൃതി കെക്കൊ്

ആദാമിനെ മരണത്തീന്നും

രക്ഷിച്ചോൻ മശിഹാ നാഥാ! നിൻമുൻ വ-ന്നേൻ കൃപ ചെയ്കെന്മേൽ.

 

5.കഷ്ടതയാദമിനായ്-സ്വയമേ കെക്കൊ്

ഞങ്ങളിൽനിന്നും ഭിന്നതയെ

നിർമ്മൂലം നീക്കിയ മശിഹാ! നിൻമുൻ വ-ന്നേൻ കൃപ ചെയ്കെന്മേൽ.

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

6.താതനോടൊപ്പം-സ്ഥിതി ചെയ്യുന്നോനേ!

ഞങ്ങളെ രക്ഷിപ്പാൻ മനസ്സാ

യാതനയേല്പാൻ വന്നോനേ! നിൻമുൻ വ-ന്നേൻ കൃപ ചെയ്കെന്മേൽ.

കുറിയേലായിസോൻ.

 

ആകാശങ്ങൾ ദൈവത്തിന്‍റെ മഹത്ത്വത്തെ അറിയിക്കുന്നു. ആകാശത്തട്ട് അവന്റെ കെവേലയെ കാണിക്കുന്നു. പകൽ പകലിനു വാക്കിനെ ഉച്ചരിക്കുന്നു. രാത്രി രാത്രിക്ക് അറിവിനെ അറിയിക്കുകയും ചെയ്യുന്നു.

 

അവയുടെ ശബ്ദം കേൾക്കപ്പെടാത്ത ഭാഷയുമില്ല. വാക്കുകളുമില്ല. ഭൂമിയിൽ എല്ലായിടവും അവയുടെ അറിയിപ്പും ഭൂലോകത്തിന്റെ അതിർത്തികളോളം അവയുടെ വചനങ്ങളും പുറപ്പെട്ടിരിക്കുന്നു.

 

അവൻ അവയിൽ സൂര്യന്റെമേൽ അവന്റെ കൂടാരം അടിച്ചു. അത് തന്റെ മണവറയിൽനിന്ന് പുറപ്പെടുന്ന മണവാളൻ എന്നപോലെയാകുന്നു. പരാക്രമമുള്ളവൻ എന്നപോലെ തന്റെ വഴി ഓടുവാൻ സന്തോഷിക്കും.

 

ആകാശത്തിന്റെ അറ്റങ്ങളിൽനിന്ന് അതിന്റെ പുറപ്പാടും ആകാശത്തിന്റെ അറുതികളിന്മേൽ അതിന്റെ താങ്ങലും ആകുന്നു. അതിന്റെ ആവിയിൽനിന്ന് മറവായിരിക്കുന്നത് ഒന്നും ഇല്ല.

 

കർത്താവിന്റെ വേദപ്രമാണം കറയില്ലാത്തതും ആത്മാവിനെ തിരിക്കുന്നതും ആകുന്നു. കർത്താവിന്റെ സാക്ഷി വിശ്വാസയോഗ്യവും ശിശുക്കളെ ജ്ഞാനമുള്ളവരാക്കുന്നതും ആകുന്നു. കർത്താവിന്റെ പ്രമാണങ്ങൾ ചൊവ്വുള്ളവയും ഹൃദയത്തെ സന്തോഷിപ്പിക്കുന്നവയും ആകുന്നു. കർത്താവിന്റെ കൽപ്പന തിരഞ്ഞെടുക്കപ്പെട്ടതും കണ്ണുകളെ പ്രകാശിപ്പിക്കുന്നതും ആകുന്നു.

 

കർത്താവിനെക്കുറിച്ചുള്ള ഭയം വെടിപ്പുള്ളതും എന്നേക്കും നിലനിൽക്കുന്നതും ആകുന്നു. കർത്താവിന്റെ ന്യായവിധികൾ സത്യമായിട്ടുള്ളവയും സകലത്തിലും നീതിയായിട്ടുള്ളവയും ആകുന്നു. അവ സ്വർണ്ണത്തെക്കാളും നല്ല രത്നങ്ങളെക്കാളും ആഗ്രഹിക്കത്തക്കവയും തേനിനെക്കാളും തേൻകട്ടയെക്കാളും മാധുര്യമുള്ളവയും ആകുന്നു.

 

അത്രയുമല്ല തന്റെ ദാസൻ അവയാൽ സൂക്ഷിക്കപ്പെടും. അവൻ അവയെ ആചരിച്ചാൽ വളരെ പ്രതിഫലം കിട്ടും. പിഴകളെ തിരിച്ചറിയുന്നവൻ ആര്? രഹസ്യകാര്യങ്ങളിൽ എന്നെ കുറ്റമില്ലാത്തവനാക്കിത്തീർക്കണമേ.

 

ദുഷ്ടന്മാർ എന്നിൽ അധികാരപ്പെടാതിരിപ്പാനും, പാപങ്ങളിൽനിന്ന് ഞാൻ വെടിപ്പുള്ളവനായിരിപ്പാനുമായിട്ട്  അന്യായങ്ങളിൽ നിന്ന് നിന്റെ ദാസനെ തടയണമേ. എന്റെ സഹായക്കാരനും എന്റെ രക്ഷിതാവും ആയ കർത്താവേ എന്റെ വായിലെ വചനങ്ങൾ നിന്റെ ഇഷ്ടപ്രകാരവും എന്റെ ഹൃദയത്തിലെ ധ്യാനം നിന്റെ മുമ്പാകെയും ഇരിക്കണമേ. ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു.

ബാറെക്മോർ. ശുബഹോ ... മെനഓലം ...

 

എനിയോനോ

(കാഴ്ചയിതിൽ കർത്താവേ! ... എന്ന പോലെ)

 

1.ആദാമിൻ വീഴ്ചയൊഴിപ്പാൻ

താഴ്ചയിലേക്കുടയോൻ വന്നു

അവനെ ദോഷികൾ യൂദന്മാർ

നിഹനിപ്പാനാലോചിച്ചു.

 

2.യാതനയേൽപ്പാൻ വന്നോനാം

നാഥനെ ദോഷികൾ നിന്ദിച്ചു

സൃഷ്ടികളെ തൻ മരണത്താൽ

രക്ഷിച്ചാനപഥത്തീന്നും.

 

3.വ്യഥ പൂും തിരുവിഷ്ടത്താൽ

കുരിശിന്മേൽ മൃതി കെക്കൊും

ഇൗ ഞങ്ങൾക്കപഥത്തീന്നും

സ്വാതന്ത്ര്യം തന്നോൻ ധന്യൻ.

 

4.നീ ഞങ്ങൾക്കഭയസ്ഥാനം

ബലമേറും തുണയും നാഥാ

നിന്നെയും സ്ലീബായെയും

നമ്പുന്നോൻ ലജ്ജിതനാകാ.

 

5.യേശുവിനെ കുരിശിച്ചീടാൻ

കശ്മലരാം വെദികരാർത്തു

സപ്രന്മാരുപദേശകരും

കൊല ചെയ്വാനാലോചിച്ചു.    ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

6.ആദമിനോടാത്മജരെയും

പാപത്തിൻ ദാസ്യത്തീന്നും

വ്യഥയാലും വിനയത്താലും

വീ കൃപാനിധിയേ സ്തോത്രം. കുറിയേലായിസോൻ

 

കർത്താവിന് ഒരു പുതിയ പാട്ടും അവന്റെ സ്തുതിയെ ഭൂമിയുടെ അതിർത്തികളിൽനിന്ന് പാടുവിൻ. സമുദ്രത്തിലേക്ക് ഇറങ്ങിപ്പോകുന്നവരും അതിലുള്ള സകലവും ദ്വീപുകളും അവയിൽ കുടിയിരിക്കുന്നവരുമേ കർത്താവിനു പാടുവിൻ. 

 

വനവും അതിലെ ഗ്രാമങ്ങളും സന്തോഷിക്കട്ടെ. കാദോർ മേച്ചിൽ സ്ഥലങ്ങളായിരിക്കട്ടെ. പാറകളിൽ കുടിയിരിക്കുന്നവർ സ്തുതിക്കട്ടെ. അവർ പർവതങ്ങളുടെ മുകളിൽനിന്ന് ആർത്തുകൊള്ളട്ടെ. കർത്താവിനു മഹത്ത്വം കൊടുക്കുകയും അവന്റെ സ്തുതികളെ ദ്വീപുകളിൽ അറിയിക്കുകയും ചെയ്യട്ടെ.

 

കർത്താവ് പരാക്രമി എന്നപോലെ പുറപ്പെടും. അവൻ യോദ്ധാവ് എന്നപോലെ വാശിയെ ജ്വലിപ്പിക്കും. അവൻ ആർത്തു പ്രബലപ്പെട്ട് തന്റെ ശത്രുക്കളെ സംഹരിക്കും.

 

ആകാശങ്ങളേ മേലിൽനിന്ന് ആനന്ദിപ്പിൻ. മേഘങ്ങൾ നീതിയെ തളിക്കട്ടെ. ഭൂമി തുറക്കപ്പെടട്ടെ. രക്ഷ വർദ്ധിക്കട്ടെ. നീതി ഒന്നിച്ചു മുളയ്ക്കുമാറാകട്ടെ. ഇവയെ സൃഷ്ടിച്ച കർത്താവ് ഞാനാകുന്നു. ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു.

ബാറെക്മോർ. ശുബഹോ ... മെനഓലം ...

 

എനിയോനോ

(ഏദൻതോട്ടം നട്ടോനേ ... എന്ന പോലെ)

 

നിൻപേ-ർക്കായ് പാടേറ്റോനേ

നിൻ സുതരെ അപഥത്തീന്നും

വീാെരു ജീവേശാത്മജനെ

ഇന്നാൾ സഭയേ കീർത്തിക്ക.

വിധിപതിമാർക്കധിപതിതന്നെ

മൃത്യുവിനായ് വിധി ചെയ്തീടാൻ

വെദിക ശാസ്ത്രി പരീശന്മാർ

ഇന്നാൾ ഗൂഢം ചിന്തിച്ചു.

ആകൽക്കറുസായെ വീഴ്ത്തി

ദാസ്യനുകം ധൂമിച്ചോനിൽ

കുറ്റം ചാർത്താൻ കുറ്റക്കാർ

ഇന്നാളീർഷ്യയൊടൊന്നിച്ചു. ബാറെക്മോർ. ശുബഹോ ... മെനഒാലം ...

മൂഢന്മാരാം യൂദന്മാർ

രക്ഷകനെ കെവിട്ടതിനാൽ

കുറ്റക്കാരായ്ത്തീർന്നെങ്ങും  കുറിയേ ... 

ജാതികളിൽ ചിതറിപ്പോയി.

 

സങ്കീർത്തനങ്ങൾ

 

കർത്താവേ! രക്ഷിക്കണമേ. നീതിമാൻ ഇല്ലാതെയായി. ഭൂമിയിൽനിന്ന് വിശ്വാസം നശിച്ചിരിക്കുന്നു.

(ബാഹോനോ യൗമ്മാ ... എന്ന രീതി)

 

1.ഇന്നാൾ ശാപം-പൂണ്ടോർ കുറ്റം തീാത്തോനെ ക്രൂശിന്മേൽ

തൂക്കിക്കൊല്ലാ-നയ്യയ്യോ-കൂട്ടം കൂടി. കുറിയേ ...

 

മനുഷ്യൻ വ്യർത്ഥത സംസാരിക്കുന്നു. തന്റെ സ്നേഹിതനോട് ഭിന്നഅധരങ്ങളാൽ സംസാരിക്കുന്നു.

 

2.ഇന്നാൾ ലോക-ർക്കായിട്ടേകൻ മൃതനാവുന്നതു നന്നാണെ

ന്നാചാര്യന്മാർ-മന്ത്രിച്ചു-പാരം ഗൂഢം. കുറിയേ ...

 

രഹസ്യമായും ഹൃദയംകൊും അവർ സംസാരിക്കുന്നു. കർത്താവ് ഭിന്നഅധരങ്ങളെ നശിപ്പിക്കും.

 

3.ഇന്നാൾ ഹീനർ-ഹന്നാനും ദുർ-വെദിക ഗണ-വും മന്ത്രിച്ചു

മൂഢാത്മാവാം-കയ്യാപ്പാ-തന്നെ വിധിച്ചു. കുറിയേ ...

 

ഞങ്ങളുടെ നാവ് വമ്പു പറയുമെന്നും അധരങ്ങൾ ഞങ്ങളുടേതാകുന്നു എന്നും കർത്താവ് ആരാകുന്നു എന്നും അവർ പറഞ്ഞു.

 

4.ഇന്നാൾ യൂദാ-സ്കറിയോത്താ രക്ഷകനെ വഞ്ചിപ്പാനെത്തി

സർവ്വാധീശനെ-യേൽപ്പിക്കാൻ-നാണ്യം വാങ്ങി.  കുറിയേ ...

 

ദരിദ്രന്മാരുടെ കവർച്ചയും അഗതികളുടെ നെടുവീർപ്പും നിമിത്തം ഞാൻ എഴുന്നേറ്റ് പരസ്യമായി രക്ഷ പ്രവർത്തിക്കും എന്ന് കർത്താവു പറയുന്നു.

 

5.ഇന്നാൾ നിന്ദിത-വിഷസർപ്പങ്ങൾ തേജസ്സേ-കിയ നീതിമഹാ

സൂര്യൻ തന്നെ-നിന്ദിപ്പാ-നാലോചിച്ചു.    ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

6.ഇന്നാൾ ഗുരുവിനെ-ഒറ്റിയ ചതിയൻ ഘാതകനാകും യൂദാമേൽ

വർഷിക്കട്ടെ-ശാപങ്ങൾ-പാരും വാനും.ആമ്മീൻ.

 

പ്രകാശത്തിന്റെ സ്രഷ്ടാവിന് സ്തുതി. കർത്താവിന്റെ ഭൃത്യൻമാരേ! സ്തുതി പാടുവിൻ. കർത്താവിന്റെ നാമത്തെ സ്തുതിപ്പിൻ. 

 

കർത്താവിന്റെ നാമം ആദിമുതൽ എന്നേക്കും വാഴ്ത്തപ്പെട്ടതാകുന്നു.

 

സൂര്യന്റെ ഉദയം മുതൽ അതിന്റെ അസ്തമനം വരെയും കർത്താവിന്റെ നാമം വലിയതാകുന്നു.

 

കർത്താവ് സകല ജാതികൾക്കും മേൽ ഉന്നതനും തന്റെ മഹത്വം ആകാശങ്ങൾക്കു മീതെയുമാകുന്നു.

 

ഉയരത്തിൽ വസിക്കുകയും ആഴത്തിൽ നോക്കുകയും ചെയ്യുന്ന നമ്മുടെ ദൈവമായ കർത്താവിനോടു സദൃശ്യൻ ആകാശത്തിലും ഭൂമിയിലും ആരുള്ളു?

 

അവൻ എളിയവനെ ജനത്തിന്റെ പ്രഭുക്കൻമാരോടുകൂടെ ഇരുത്തേതിന് കുപ്പയിൽനിന്ന് ഉയർത്തുന്നു. അവൻ മച്ചിയായവളെ മക്കളുടെ സന്തോഷമുള്ള മാതാവായി ഭവനത്തിൽ വസിക്കുമാറാക്കുകയും ചെയ്യുന്നു.

 

ആകാശത്തിൽനിന്ന് കർത്താവിനെ സ്തുതിപ്പിൻ ... (പേജ് 40)

സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

കോലോ

 

1.സാറാ അബ്രഹാമിനോട് പറഞ്ഞതെന്തെന്നാ എന്റെ ഏകജാതനെ നീ എവിടേക്കു കൂട്ടിക്കൊുപോകുന്നുവെന്ന് വെളിവാക്കുക, എനിക്ക് അത് വിശദീകരിച്ചു തന്നതിനു ശേഷം അവനെ കൂട്ടിക്കൊു പൊയ്ക്കൊൾക. അബ്രഹാം അവളോട് "എനിക്കും എന്റെ കർത്താവിനും പെതലിനും ഇടയിൽ ഒരു രഹസ്യമു്. സമാധാനത്താലെ വസിച്ച്  എനിക്കുവേി പ്രാർത്ഥിക്കുക' എന്ന് പറഞ്ഞു. അവൾ അവനോട് സമാധാനത്താലെ നിങ്ങൾ പോകുവിൻ. കർത്താവ് നിന്റെ കാഴ്ചയെ കെക്കൊള്ളട്ടെ' എന്ന് മറുപടി പറഞ്ഞു.        ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

2. പെതലായ ഇസഹാക്ക് അവനെ ദഹിപ്പിക്കുവാനുള്ള വിറക് ചുമന്നത് അവൻ നിർവ്വഹിച്ച വലിയ രഹസ്യം ആയിരുന്നു. അത് ഉൗർശ്ലേമിൽനിന്ന് പുറപ്പെട്ട് സ്കീപ്പാമരം ചുമന്നുകൊുപോയ ദെവപുത്രന്റെ സാദൃശ്യത്തെ ദൃഷ്ടാന്തപ്പെടുത്തി. ഞങ്ങളുടെമേൽ വാണ മത്സരക്കാരനിൽനിന്ന് തന്റെ സ്കീപ്പായാൽ ഞങ്ങളെ സ്വാതന്ത്ര്യപ്പെടുത്തിയവൻ

വാഴ്ത്തപ്പെട്ടവനാകുന്നു.                       മൊറിയോ റാഹേം ...

 

എത്രാ

വീണ്ടും  കോലോ

 

1. സൃഷ്ടിയിൽ വിറയലും സംഭ്രമവും നിറഞ്ഞ അത്ഭുതമുായി. ദൈവം മനുഷ്യനായി തിരുവിഷ്ടത്താൽ സ്വയം വെറുമയാക്കി. തിരുകല്പനയാൽ നട്ട മുന്തിരിത്തോപ്പിൽ മഹത്ത്വഫലങ്ങൾ അനേ്വഷിച്ചതിനാൽ തന്നെ കൊല്ലുവാൻ യഹൂദന്മാരാകുന്ന അന്ധരായ മൂഢജനം ആഗ്രഹിച്ചു. അവർ തന്നെ നിന്ദിക്കുകയും അപമാനിക്കുകയും തനിക്കായി സ്കീപ്പാമരം ഒരുക്കുകയും ചെയ്തു. തന്റെ സർവ്വനന്മകൾക്കും പകരം തനിക്കു ദാഹമുായപ്പോൾ കയ്പും ചൊറുക്കയും അവർ തനിക്കായി തയ്യാറാക്കി.    

                                    ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

2. അന്യായക്കാർ ദെവപുത്രന് നിന്ദയുടെ സ്കീപ്പാ ഒരുക്കി. ആ അസൂയക്കാർ തന്റെ ശ്രഷ്ഠസൗന്ദര്യം കിട്ട് സഹിച്ചില്ല. താൻ അവരുടെ വേദനകൾ സൗഖ്യമാക്കുകയും ഉപദേശത്താൽ രക്ഷയിലേക്ക് അവരെ വിളിക്കുകയും ചെയ്തു. അവർ കേട്ടിട്ട് പിറുപിറുക്കുകയും തന്നെ കൊല്ലുവാൻ ഒരുമിച്ചു കൂടുകയും ചെയ്തു. തന്റെ കൃപയ്ക്കു

സ്തുതി. ഇൗറേന്മാർക്കു കാണുവാൻ കഴിയാത്തവൻ മനസ്സോടെ താഴ്മപ്പെട്ടതിനാൽ അശുദ്ധന്മാർ തന്നെ പിടിക്കുകയും അന്യായക്കാരനെപ്പോലെ പരിഹസിക്കുകയും ചെയ്തു.

ബോത്തേദ് ഹാശോ

 

ഞങ്ങൾക്കായ് നീ-ഏറ്റൊരു പീഡാ

താഴ്ചകളേറ്റം-ധന്യം നാഥാ!

1.പങ്കപ്പാടേ-ൽക്കും നാഥൻ തൻ

ചിത്രം കാൽ-സന്താപത്താൽ

ഏവൻ കണ്ണീർ-വർഷിക്കില്ല?

ഭ്രമമോടീറേർ-നോക്കുന്നോനെ

ക്രൂശിച്ചല്ലോ-ദുഷ്ടസമൂഹം.

 

2.മനസ്സാ ശിഷ്ടാ-ത്മാവാം നാഥൻ

ദുഷ്ടാത്മാക്കൾ-ക്കായ് കീഴ്പ്പെട്ടാൻ

അവനെ കൊന്നീ-ടാനേല്പിച്ചാർ

രോമം കത്രി-ക്കുന്നോൻ മുമ്പിൽ

പെണ്ണാടു സമം-മൗനം പൂാൻ.

 

3.വീഴ്ചയ്ക്കടിപെ-ട്ടോരാം മർത്ത്യർ-

ക്കതിയാതനയാൽ-വിടുതൽ നൽകി

ക്ലേശം പൂാേൻ-സ്തോത്രാർഹൻ താൻ

നയനാദൃശ്യൻ-താതൻ ധന്യൻ

പരിപാവന റൂ-ഹാ സ്തുത്യർഹൻ.

 

നിൻ വി-ധി ചെയ്തോർ വിധിയേ-ൽക്കുമ്പോൾ

വിധി ചെയ്യരുതേ ഞങ്ങളെയീശാ. മൊറിയോ റാഹേം ...

 

മാർ യാക്കോബിന്റെ ബോവൂസാ

 

മ്ശിഹാ സ്കീപ്പാ മൃതി കഷ്ടതകൾക്കായ് വന്നോനേ

പ്രാർത്ഥന കേട്ടിട്ടാത്മാക്കളിലൻപുാകേണം. ദേവാ! ...

 

1.നല്ലോനാം യൂദായെ വിളിച്ചാൻ സുവിശേഷിപ്പാൻ

ഹീനതയാർന്നപ്പോൾ ക്രൂശകരോടു സഖ്യം ചേർന്നാൻ

നല്ലോരായാൽ താതൻ നരരെ നിരസിക്കില്ല

നല്ലോനാം ശ്ലേമൂൻ തൻ യാഗം കെക്കൊീശൻ

ബിംബാരാധനയിലവൻ തല്പരനായ് കപ്പോൾ

തൻ തിരുമുമ്പീന്നും ശ്ലേമൂനെ തള്ളി ദൈവം       ദേവാ! ...

 

2.ആദാമർഹിക്കുന്നൊരു ദുഷിയും തുപ്പലുമേറ്റാൻ

പാതകിയെപ്പോൽ നമ്മുടെ കർത്താവാദാമിന്നും

പീഡിപ്പിക്കുന്നോർക്കായ് കൂറാൽ പാടേറ്റോനേ!

സ്വാഭാവികമായ് കഷ്ടതയില്ലാത്തോനേ! സ്തോത്രം

ക്രൂശേറ്റത്താൽ മഹിമ നിനക്കേറ്റിയൊരാ താതൻ

പാരം ശ്രഷ്ഠൻ സ്തുത്യനവൻ റൂഹായോടൊപ്പം.  ദേവാ!...

 

നാഥാ ഭൂവാനം നിൻ പീഡയതിൽ ക്ലേശിച്ചു

മാനോർ വാനോർ നിൻ താഴ്മയിലതി വിസ്മയമാർന്നു.          ദേവാ!

 

വായനകൾ

ആവർത്ത : 31 : 16-20, 1. വി. യോഹന്നാൻ 1:1-9, സെഫന്യാവ് : 1:11-18,

എബ്രായ : 2:5-18, ഏശായ : 55: 4-11

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

ഹാ-ഹാ-വായ്കളെ അവരാകാശത്തിൽ വച്ചു

നാവുകളൂഴിയിലൂടാടി. ഹാലേലുയ്യാ.

 

വി. യോഹന്നാൻ 8:28-59

 

കർത്താവിനെ സ്തോത്രം ചെയ്യുന്നതും ... (പേജ് 60)

 

കൗമാ

 

ഹാശാ-യാൽ ക-ഷ്ടതയേറ്റ സഭ-മോദിക്കുമുത്ഥാനേ

തൽപ്രജകൾ നി-ന്ന  ിൽ നിന്നേൽക്കും പു-ണ്യം രക്ഷകനേ  (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ...  സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

ചൊവ്വാഴ്ച മൂന്നാം മണി

കൗമാ

ബ്രിക്മൂക്കോക്കോക് ദഹലോപ്പെൻ

 

ഹാശായാൽ ക-ഷ്ടതയേറ്റ സഭ-മോദിക്കുമുത്ഥാനേ

തൽപ്രജകൾ നി-ന്നിൽ നിന്നേൽക്കും പുണ്യം രക്ഷകനേ  (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ... സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

ദൈവമേ! നിന്റെ കൃപ പോലെ ... (പേജ് 2)

 

എനിയോനോ

(സീയോനിൽ തരുവിൽ ക്രൂശേറ്റോനേ ... എന്ന പോലെ)

 

1.സൃഷ്ടിയെ സ-ന്ദർശിപ്പാനായ് നാഥൻ

വന്നൊരു നേരം ദുഷ്ടന്മാരാ-ർത്തു. ദേവാ! ...

 

 

2.സ്വർഗ്ഗത്തിൽ-ഇൗറയർ സേവിപ്പോനെ

കുരിശിച്ചീടാൻ-വിധി കശ്മലരേകി. ദേവാ! ...

 

3.നമ്മൾക്കായ്-നിന്ദിതമാം മൃതിയേറ്റു

കഷ്ടതയേതും തീാത്തോൻ നാ-ഥൻ  ദേവാ! ...

4.വചനത്താൽ-രവിചന്ദ്രരെ നിർമ്മിച്ചോൻ

മലിനന്മാർ തൻ തുപ്പലുമങ്ങേ-റ്റു.  ദേവാ! ... ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

5.സ്രാപ്പേന്മാർ-വാഴ്ത്തുന്നോനെ വീഴ്ത്താൻ

മതിഹീനന്മാർ ചതിവാലോചി-ച്ചു. ദേവാ! ...  സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

കോലോ

 

ശപിക്കപ്പെട്ട യൂദജനം സകലത്തിന്റെയും നാഥനെതിരായി വഞ്ചന വിചാരിക്കുകയും സ്ക്കറിയോത്തായ്ക്കു നൽകുവാൻ അസൂയ പൂണ്ട്  ദ്രവ്യം തയ്യാറാക്കുകയും ചെയ്തു. ജീവന്റെ തലവനെ അവൻ അവർക്ക് ഏല്പിച്ചു കൊടുക്കുകയും അഹങ്കാരികൾ തന്നെ പരിഹസിക്കുകയും തന്റെ രക്തം അവർ ചിന്തുകയും അതിനാൽ സർവ്വലോകത്തെയും താൻ പുണ്യപ്പെടുത്തുകയും ചെയ്തു.     ബാറെക്മോർ. ശുബഹോ ... മെനഒാലം...

 

2.ശക്തികളും അടയാളങ്ങളും പ്രവർത്തിക്കുകയും തങ്ങളുടെ വേദനകൾ സൗഖ്യപ്പെടുത്തുകയും തളർന്നവരെ എഴുന്നേല്പിച്ചു സ്ഥിരപ്പെടുത്തുകയും ചെയ്ത മിശിഹാ തമ്പുരാനെ അസൂയക്കാർ കിട്ട് നിന്ദയും പരിഹാസവും ആക്ഷേപവുമായ തിന്മകൾ തനിക്ക് അവർ പ്രതിപകരമായി നൽകി. ഞങ്ങൾക്കുവേി ഇത്രത്തോളം സഹിച്ചതായ തന്റെ കരുണയ്ക്കു സ്തുതി. മൊറിയോ റാഹേം.....

 

എത്രാ

വീണ്ടും  കോലോ

 

1.പരമാർത്ഥിയും കുഞ്ഞാടിനു സദൃശ്യനുമായിരുന്ന ഹാബേൽ വെളിം പ്രദേശത്തേക്കിറങ്ങിയപ്പോൾ മലകളും കുന്നുകളും കരഞ്ഞു. കണ്ണുനീരോടും പ്രലാപത്തോടുംകൂടെ അവൻ സഹോദരനോട് കേണപേക്ഷിച്ചതെന്തെന്നാൽ ഭൂതലം നിനക്കു നൽകപ്പെട്ടിരിക്കുന്നു. എന്നെ കൊല്ലുക മാത്രം അരുത്. നീ അതിൽ അവകാശിയായിരുന്നു കൊൾക. എന്റെ രക്തത്തെ ഭൂമിയിൽ നീ ചിന്തരുത്. എന്റെ സഹോദരാ ഉയരത്തിലും ആഴത്തിലും സൂക്ഷിച്ചു നോക്കുന്ന ദെവമുന്നെ് ഒാർത്തുകൊൾക. തന്റെ കെകൾ മെനഞ്ഞ ഭംഗിയേറിയ സ്വരൂപത്തെ നീ നശിപ്പിക്കരുത്.          ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

2. സർവ്വ സൃഷ്ടികളുടെയും ഉടയവൻ പെരുന്നാളിൽ വന്ന് അനുതപിക്കുന്ന പാപികൾക്ക് സഹായങ്ങൾ നൽകുകയും തന്റെ വിശുദ്ധവചനത്താൽ രോഗികൾക്ക് സൗഖ്യം നൽകുകയും ചെയ്തു. തന്നെ വിലയ്ക്കുവാങ്ങി പിടിച്ചുകൊുപോകുവാനും മരത്തിന്മേൽ തൂക്കുവാനുമായി യൂദന്മാരായ ശപിക്കപ്പെട്ട ജനം നിരൂപിച്ചു. ""അവർ നന്മക്കു പകരം തിന്മ എനിക്കു പ്രതിഫലമായി നൽകി. എന്റെ കഷ്ടതയിൽ അവർ ഒരുമിച്ചുകൂടി സന്തോഷിച്ചു'' എന്നുള്ള ദീർഘദർശിയുടെ വചനം നിവൃത്തിയായി.

 

ബോത്തേദ് ഹാശോ

 

ഞങ്ങൾക്കായ് നീ-ഏറ്റൊരു പീഡാ

താഴ്ചകളേറ്റം-ധന്യം നാഥാ!

 

1. നാലാകും ജീ-വികളേന്തീടും

തേരോടാത്മീ-യന്മാരെയും

കെവിട്ടോനാം-സ്വർഗ്ഗാധീശൻ

പങ്കപ്പാടാൽ-നരവർഗ്ഗത്തെ

സംരക്ഷിപ്പാ-നേറ്റം താണു.

 

2. തനതാം വ്യഥയാൽ-വ്യഥയെ നീക്കി

ജനവൃന്ദത്തെ-സംരക്ഷിപ്പാൻ

ആത്മാർത്ഥം കാം-ക്ഷിച്ചോൻ നാഥൻ

ഇൗശോതൻ ഹാ-ശായാൽ ലോകം

വിടുതൽ നേടി-ജീവൻ നേടി.

 

 3.നല്ലൊരിടയാ-മാലേറ്റോനേ!

പാരം പൊങ്ങും-നാദത്തോടെ

ഞങ്ങൾ സ്തോത്രം-പാടീടുന്നു

നിൻ യാതനയാൽ-ഞങ്ങളുയിർത്തു

താതാത്മസമേ-തം നീ വന്ദ്യൻ.

 

നിൻവി-ധി ചെയ്തോർ വിധിയേ-ൽക്കുമ്പോൾ

വിധി ചെയ്യരുതേ-ഞങ്ങളെയീശാ. മൊറിയോ റാഹേം ...

 

മാർ അപ്രമിന്റെ ബോവൂസാ

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

 

നിൻ ഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യ. ദേവാ! ...

 

1. മുന്തിരിലതയുടെ പരിചരണം

നിന്തിരുവടി നിറപടിയാക്കി

എങ്കിലുമതിലീ വന്യഫലം

വന്നിടുവാൻ കാരണമെന്താം? ദേവാ! ...

 

2. അവരിഹ കയ്പിൻ പാനീയം

വീഞ്ഞിനു പകരമെനിക്കേകി

നന്മയനേകം ഞാൻ നൽകി

പകരം തിന്മയെനിക്കേകി. ദേവാ! ...

 

3. മഹിമ വിശുദ്ധരിൽ നിന്നേറ്റ

മാലില്ലാത്തോനേ! സ്തോത്രം

ഞങ്ങൾക്കായ് കുരിശേറ്റൊരു നിൻ

സത്യസ്നേഹം സ്തുത്യർഹം. ദേവാ! ...

 

4. നീചനിഷേധികളെ തള്ളി

നീ സ്വർഗ്ഗം ഞങ്ങൾക്കേകി

ഞങ്ങൾ നിനക്കും താതനും

റൂഹായ്ക്കും സ്തുതി പാടുന്നു. ദേവാ! ...

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

നിൻ ഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യ   .ദേവാ! ...

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

ഹാ-ഹാ-നൽകി നന്മക്കവർ പകരം തിന്മ

നന്മയെ ഞാനർത്ഥിച്ചതിനാലവരെന്നെ ദേ്വഷിച്ചു. ഹാ-

 

വി. യോഹന്നാൻ 7:45-52, 8:12-20

കൗമാ

 

ഹാശായാൽ ക-ഷ്ടതയേറ്റ സഭ-മോദിക്കുമുത്ഥാനേ

തൽപ്രജകൾ നി-ന്നിൽ നിന്നേൽക്കും പുണ്യം രക്ഷകനേ

 

നാഥാ! തേ സ്തുതിയും മാനം ... സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

ചൊവ്വാഴ്ച ആറാം മണി

കൗമാ

ബ്രിക്മൂക്കോക്കോക് ദഹലോപ്പെൻ

 

ഹാശായാൽ ക-ഷ്ടതയേറ്റ സഭ-മോദിക്കുമുത്ഥാനേ

തൽപ്രജകൾനി-ന്ന ിൽ നിന്നേൽക്കും പുണ്യം രക്ഷകനേ   (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും മാനം ... സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

ദൈവമേ! നിന്റെ കൃപ പോലെ ... (പേജ് 2)

 

എനിയോനോ

(ദേവേശാ മശിഹാ ... എന്ന പോലെ)

 

1.മൃതിയുള്ളോരാമീ-ഞങ്ങൾക്കായി

വിധിഗേഹത്തിൽ ക്രൂശകരാൽ

നിന്ദിതനാം മശിഹാ നാഥാ!

നിൻമുൻ വ-ന്നേൻ കൃപ ചെയ്കെന്മേൽ

2.ഇൗറേന്മാർ വാനിൽ-പരിസേവിക്കേ

ഞങ്ങൾക്കായ് വ്യഥയേറ്റീടാൻ

വന്നോനാം മശിഹാനാഥാ!   നിൻ മുൻ ...

 

3.ആകാശത്തട്ടിൻ-നിർമ്മാതാവേ!

യാതന മാനവനെപ്പോല-

ങ്ങേറ്റോനാം മശിഹാനാഥാ! നിൻ മുൻ ...

 

4.ധരയെ നീരിന്മേൽ-സ്ഥാപിച്ചോനേ

ശുദ്ധിവിഹീനന്മാരീന്നും

തുപ്പലതേറ്റോനാം മശിഹാ! നിൻ മുൻ ...  ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

കുരിശിൻ യാതനയാൽ-തിരുസഭയീന്നും

തർക്കങ്ങളെ നീക്കം ചെയ്തോ-

രുടയോനേ മശിഹാ നാഥാ നിൻ മുൻ ... 

                     സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

കോലോ

 

1. വനത്തിൽവച്ച് മന്നാ നൽകുകയും പാറയിൽനിന്ന് വെള്ളം പുറപ്പെടുവിക്കുകയും പാളയത്തിലെ സംഘത്തിൻ മദ്ധ്യത്തിൽ രൂപീകരിച്ച സർപ്പത്താൽ ജീവൻ നൽകുകയും ചെയ്ത തന്നെ അവർ സ്കീപ്പായിലെ മരണത്തിനായി അസൂയയോടെ വിധിച്ചു.

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

2. ആകൽക്കറുസായുടെ അടിമത്തം അവർക്കു സന്തോഷമായിരുന്നു. രക്ഷകൻ വന്നപ്പോൾ അവർ അധികാരത്തോടെ തന്നോടു പെരുമാറുകയും, ദുഷ്ടനെയും മരണയോഗ്യനെയുംപോലെ അസൂയയോടെ തന്നെ ദണ്ധിപ്പിക്കുകയും ചെയ്തു.

മൊറിയോ റാഹേം ...

വീണ്ടും  കോലോ

 

1. പുത്രന്റെ മരണത്തെക്കുറിച്ചുള്ള ഇൗ രഹസ്യം ഗൂഢമായി കാക്കപ്പെട്ടിരിക്കുന്നു. എന്തെന്നാൽ ജനനത്താൽ താൻ സകലത്തെയും സാദൃശ്യപ്പെടുത്തി. തന്റെ കൃപ വിഗ്രഹാരാധനയിൽനിന്ന് സകല ജാതികളെയും വിടുവിച്ചു രക്ഷിച്ചു. പാപത്തിൽ വീണുപോയ നമ്മുടെ വർഗ്ഗം തന്റെ താഴ്മയാൽ ഉന്നതി പ്രാപിച്ചു.

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

2. ശെമഒാന്റെ വായിൽനിന്ന് അബദ്ധകാര്യങ്ങൾ പുറപ്പെട്ടു. കർത്താവേ സ്കീപ്പായിൽ നീ മരണം ആസ്വദിക്കുവാൻ ഒരിക്കലും ഇടയാകരുതേ എന്ന് അവൻ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ അവൻ പ്രതികൂലിയാകുന്നുവെന്ന്/ കർത്താവ് അവനെ മനസ്സിലാക്കി. തന്നെ വഞ്ചിക്കുവാൻ ആഗ്രഹിച്ച അബദ്ധത്തെ താൻ കീഴടക്കുകയും ചെയ്തു. അവന്റെ വഞ്ചനയെ പരസ്യമാക്കിയവൻ വാഴ്ത്തപ്പെട്ടവനാകുന്നു.

 

ബോത്തേദ്ഹാശോ

 

ഞങ്ങൾക്കായ് നീ-ഏറ്റൊരു പീഡാ

താഴചകളേറ്റം-ധന്യം നാഥാ!

1. നീതിപ്രിയനാ-കും യാക്കോബും

നിർമ്മലനായീ-ടും യൗസേപ്പും

ദെവാത്മജനെ-സൂചിപ്പിച്ചു

പിൻഗാമികളാം-ദുഷ്ടാത്മാക്കൾ

അവനെ ഗോഗൂൽ-ത്തായിൽ തൂക്കി.

 

2. ആ ഹവ്വാ തൻ-കടമതു വീട്ടാൻ

വിധിഗേഹത്തിൽ-നിലകൊാേനാം

പാപം തീാ-ത്തോൻ ധന്യൻ താൻ

ഹാ! കുഞ്ഞാടെ-ന്നോണം നിന്നോൻ

ദുഷ്ടന്മാരാൽ-കൊല്ലപ്പെട്ടു.

 

3. ക്ലേശം തീാ-ത്തോനാം നാഥാ!

ഞങ്ങൾക്കായി-ക്ലേശിച്ചോനേ!

നിന്റേതാമീ-ആട്ടിൻകൂട്ടം

നിന്നെയെന്നും വർണ്ണിക്കുന്നു

കീർത്തിക്കുന്നു-വാഴ്ത്തീടുന്നു.

നിൻവിധി ചെയ്തോർ-വിധിയേൽക്കുമ്പോൾ

വിധി ചെയ്യരുതേ-ഞങ്ങളെയീശാ.  മൊറിയോ റാഹേം ...

 

മാർ അപ്രമിന്റെ ബോവൂസാ

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപചെയ്ക

നിൻ ഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യ. ദേവാ! ...

 

1. നിന്റെ ജനത്തെ കരുണാബ്ധേ

നീയത്യന്തം സ്നേഹിച്ചു

പൂർവ്വസ്ഥാനമവർക്കേകാൻ

നീ മനസാ മൃതി കെക്കൊു

കഷ്ടതയും കുരിശും പേറി

ശാശ്വത ജീവനവർക്കേകി. ദേവാ! ...

 

2.തെറ്റിൽനിന്നും പീഡകളാൽ

രക്ഷിച്ചോൻ സ്തുത്യർഹൻ താൻ

മാനവരക്ഷയ്ക്കായ് നിന്നെ

വിട്ടോനാം താതൻ ധന്യൻ

പാറക്കലീത്താ പാവനനാം

റൂഹായ്ക്കെന്നേക്കും സ്തോത്രം . ദേവാ! ...

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപചെയ്ക

നിൻ ഹാശായിൻ കഷ്ടതയാൽ .ദേവാ! ...

നേടണമവകാശം രാജേ്യ

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

ഹാ-ഹാ-നൽകി നന്മയ്ക്കവർ പകരം തിന്മ

നന്മയെ ഞാനർത്ഥിച്ചതിനാലവരെന്നെ ദേ്വഷിച്ചു. ഹാ-

 

വി. ലൂക്കോസ് 11: 37-54

കൗമാ

 

ഹാശായാൽ ക-ഷ്ടതയേറ്റ സഭ-മോദിക്കുമുത്ഥാനേ

തൽപ്രജകൾ നി-ന്ന ിൽ നിന്നേൽക്കും പുണ്യം രക്ഷകനേ  (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും മാനം ... സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

ചൊവ്വാഴ്ച ഒമ്പതാം മണി

കൗമാ

ബ്രിക്മൂക്കോക്കോക് ദഹലോപ്പെൻ

 

ഹാശായാൽ ക-ഷ്ടതയേറ്റ സഭ-മോദിക്കുമുത്ഥാനേ

തൽപ്രജകൾ നി-ന്ന ിൽ നിന്നേൽക്കും പുണ്യം രക്ഷകനേ  (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ... സ്വർഗഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

ദൈവമേ! നിന്റെ കൃപ പോലെ ... (പേജ് 2)

 

എനിയോനോ

(യോർസെദ് കർമേ ...എന്ന രീതി)

 

1.അത്ഭുതശക്ത്യാമിസറേമീ-

ന്നെത്തിയ മുന്തിരിവല്ലിയഹോ

നാഥനു പരിഹാസം നൽകി.

 

2.രക്ഷകനെ പരിഹാസത്താൽ

നിന്ദിച്ചോളാം നിന്മകളെ

കാണുക വന്നബറാ-ഹാമേ!

 

3.ഉടയവനെ കുരിശേറ്റിയൊരാ

മുന്തിരിവിളയെ പ്രതി കേഴാൻ

ആഗതനാവുക യാ-ക്കോബേ!

 

4.വന്യഫലത്തിൻ മുന്തിരിയെ

നീക്കി പകരം തിരുസഭയെ

നട്ടവനാം നാഥൻ-ധന്യൻ! ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

5.സകലാധിപനാമങ്ങേക്ക്

മഹിമാവാം ഫലമേകീടുവാൻ

ഞങ്ങൾക്കേകണമേ-വീര്യം. സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

കോലോ

 

1. നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കുമെന്ന് നമ്മുടെ രക്ഷകൻ തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തപ്പോൾ ഹൃദയദുഃഖവും വിലാപവും പൂ് അവർ തമ്മിൽ പറഞ്ഞതെന്തെന്നാൽ ""നമ്മുടെ ഇടയിൽ വഞ്ചനയോടെ പതിയിരുന്ന് നമ്മോട് പോരാടുന്നവനായി പ്രാക്കളുടെ കൂട്ടത്തിലെ സർപ്പം ആരാകുന്നു.''ാബാറെക്മോർ. 

ശുബഹോ ... മെനഒാലം ...

 

2. നമ്മുടെ രക്ഷയെപ്രതി തന്റെ ശ്രഷ്ഠതയെ താഴ്ത്തിയ ദെവത്തിന്റെ താഴ്മയെക്കുറിച്ച് വർണ്ണിപ്പാൻ കഴിവുള്ളവനും ആരുള്ളൂ? താൻ സ്വർഗ്ഗീയരുടെ സ്തുതിയെ വെടിഞ്ഞ് മത്സരികളുടെ നിന്ദയെ സ്വീകരിച്ചു. തന്റെ പീഡാനുഭവങ്ങളാൽ നമ്മെ രക്ഷിച്ചവനു സ്തുതി. മൊറിയോ

എത്രാ

വീണ്ടും  കോലോ

 

1.സൃഷ്ടികളുടെ നാനാഭാഗത്തേക്കും അവരെ ചിതറിക്കുകയും അവർ ജാതികൾക്ക് നിന്ദാവിഷയമായിത്തീരുകയും ചെയ്തു. അവർക്കായി നരകം സൂക്ഷിക്കപ്പെട്ടിരിക്കുന്നു.  

                             ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

2. ജനമൊക്കെയും നശിക്കാതിരിക്കേതിന് ഒരുവൻ മരിക്കുന്നത് നല്ലതാകുന്നു എന്ന്കയ്യാപ്പാ സത്യമായി ദീർഘദർശനം പറഞ്ഞു.

 

ബോത്തേദ്ഹാശോ

 

ഞങ്ങൾക്കായ് നീ ഏറ്റൊരു പീഡാ

താഴ്ചകളേറ്റം ധന്യം നാഥാ!

 

1. മൂശാ മുതലീ-വധവൃത്താന്തം

ഭാഗം ഭാഗം-സൂചിപ്പിച്ചു

ദുഷ്ടാത്മാക്കൾ-രക്തം ചിന്തി

ശാപം പൂാേ-നാം കായേനിൻ

കഷ്ടപ്പാടി-ന്നർഹതനേടി

 

 2.നിജതേജസ്സിൻ-ലേശത്തിങ്കൽ

നേരേനില്പാ-നാരാലാവൂ?

ദേഹം തന്നിൽ-തേജസ്സാു

ബോധം കെട്ടോ-രപ്പകയന്മാർ

വീക്ഷിച്ചീടാൻ-ധെര്യം പൂു.

 

3.നിന്നാംഗ്യത്താൽ-നീ സൃഷ്ടിച്ച

വായ്കൾ നിന്നെ-വാഴ്ത്തീടട്ടെ.

ആദാം താനും-പാരും വാനും

പുതുതായതിനാൽ-സ്തുതിയങ്ങേക്കും

ജനകന്നും റൂ-ഹായ്ക്കും പാടും.

 

നിൻ വി-ധിചെയ്തോർ വിധിയേ-ൽക്കുമ്പോൾ

വിധി ചെയ്യരുതേ-ഞങ്ങളെയീശാ. മൊറിയോ ...

 

മാർ അപ്രമിന്റെ ബോവൂസാ

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

നിൻ ഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യ ദേവാ! ...

 

1.നമ്മുടെ രക്ഷകനത്തിയൊട-

ങ്ങിസറായേലിനെ ഉപമിച്ചാൻ

അതിനാലത്തിമരം പോലെ

ഇസറായേൽ വാടിപ്പോയി.

പശിയുായതു നീസാനിൽ

ഫലമാർജ്ജിച്ചീടാനല്ല

അത്തിമരത്താൽ വേശ്യയുടെ

ദൃഷ്ടാന്തം നാഥൻ കാട്ടി ദേവാ! ...

 

2.നിന്നെയുറപ്പോടേറ്റോളാം

സഭ നിൻ സ്തുതി പാടീടുന്നു

ഞങ്ങടെ രക്ഷയ്ക്കായ് നിന്നെ

വിട്ടോനാം താതൻ സ്തുത്യൻ

ദിവ്യ രഹസ്യം കുടികൊള്ളും

ത്രിത്വം നിത്യം ധന്യം താൻ. ദേവാ! ...

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

നിൻ ഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യ.ദേവാ! ...

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

ഹാ-ഹാ-നൽകി നന്മയ്ക്കവർ പകരം തിന്മ

നന്മയെ ഞാനർത്ഥിച്ചതിനാലവരെന്നെ ദേ്വഷിച്ചു. ഹാ-

 

വി. യോഹന്നാൻ 6: 30, 8: 21-30

കൗമാ

ഹാശായാൽ ക-ഷ്ടതയേറ്റ സഭ-മോദിക്കുമുത്ഥാനേ

തൽപ്രജകൾ നി-ന്ന ിൽനിന്നേൽക്കും പുണ്യം രക്ഷകനേ (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ... സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ ...

 

വിശ്വാസപ്രമാണം