വാദെ ദൽമീനൊ ശുശ്രൂഷാക്രമം (കഷ്ടാനുഭവ ആഴ്ചയിലെ തിങ്കളാഴ്ച്‌ചയുടെ രാത്രി നമസ്ക്കാരത്തിലെ ഒന്നും, രണ്ടും കൗമാകൾ കഴിഞ്ഞ് നടത്തുന്നു' (മെഴുകുതിരികൾ കൊണ്ടുവരാൻ പറഞ്ഞിരിക്കണം). പട്ടക്കാരും, ശെമ്മാശന്മാരും അനുതാപത്തിന്റെ കറുപ്പ് അംശവസ്ത്രം ധരിച്ചിരിക്കണം. ഗോഗുൽത്തായിൽ നിന്ന് വി. സ്ലീബാ എടുത്ത് നമസ്ക്കാരമേശ യിൽവെച്ച് ഇരുവശവും തിരികൾ കത്തിച്ച് ശുശ്രൂഷ ആരംഭിക്കണം. ഹാശായുടെ കൗമാ ചൊല്ലിയതിന് ശേഷം സ്‌ലൂസോ ആരംഭിക്കണം. തിങ്കളാഴ്‌ച സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം ആവശ്യമെങ്കിൽ ശുശ്രൂഷ നടത്താവുന്നതാണ്) ആരംഭ പ്രാർത്ഥന പട്ടക്കാരൻ : പിതാവിനും...... ജനം : ബലഹീനന്മാരും പാപികളുമായ..... പട്ടക്കാരൻ : ജീവന്റെ കുറിസ്ഥലവും സകല നന്മകളുടേയും തുറമുഖവും ആയിരിക്കുന്ന ഞങ്ങളുടെ മിശിഹാതമ്പുരാനെ, മഹത്വമുള്ള നിൻ്റെ രണ്ടാമത്തെ എഴുന്നള്ളത്തിൽ നീതിയാ കുന്ന എണ്ണകൊണ്ട് നിറഞ്ഞിരിക്കുന്ന വെടിപ്പുള്ള ദീപയഷ്‌ടികൾ മൂലം നിൻ്റെ എതിരേൽപ്പിന് പുറപ്പെടുവാൻ ഞങ്ങളെ യോഗ്യരാക്കേണമേ. ഞങ്ങളുടെ ദീപയഷ്‌ടികൾ പ്രകാശിച്ച് ഞങ്ങളുടെ മുഖം പ്രസന്നമായും ഇരിക്കെ നിന്റെ ദിവ്യദർശനത്തിന് ഞങ്ങൾ യോഗ്യരായിതീരേണമേ. ഞങ്ങ ളുടെ കർത്താവും ദൈവവുമേ ഉണർവ്വോടും ശോഭയോടും വെടിപ്പോടും കൂടി ഞങ്ങളുടെ ആയുഷ്‌ക്കാലമെല്ലാം എന്നേക്കും നിനക്കായി കാത്തിരിപ്പാൻ ഞങ്ങൾക്ക് കൃപ നൽകേണമെ. ഹോശോ..... ആമ്മീൻ 51-ം മസ്‌മൂർ
എന്റെ അന്യായത്തിൽ നിന്ന് എന്നെ നന്നായി കഴുകി. എന്റെ പാപങ്ങളിൽ നിന്ന് എന്നെ വെടിപ്പാക്കണമെ. എന്തെ ന്നാൽ എന്റെ അതിക്രമങ്ങൾ ഞാൻ അറിയുന്നു. എന്റെ പാപ ങ്ങളും എപ്പോഴും എനിക്കു വിരോധമായിരിക്കുന്നു. നിന്നോടു തന്നെ ഞാൻ പാപം ചെയ്തു. നിന്റെ തിരുമുമ്പിൽ തിന്മകൾ ഞാൻ ചെയ്തു. എന്നാൽ നിന്റെ വചനത്തിൽ നീ നീതികരിക്കപ്പെടുകയും നിൻ്റെ ന്യായവിധികളിൽ നീ ജയിക്കുകയും ചെയ്യും. എന്തെന്നാൽ അന്യായത്തിൽ ഞാൻ ഉത്ഭവിച്ചു. പാപങ്ങളിൽ എൻ്റെ മാതാവ് എന്നെ ഗർഭം ധരിക്കുകയും ചെയ്തു. എന്നാൽ നീതിയിൽ നീ ഇഷ്‌ടപ്പെട്ടു. നിന്റെ ജ്ഞാനത്തിന്റെ രഹസ്യങ്ങൾ എന്നെ നീ അറിയിച്ചു. നിൻ്റെ സോപ്പാകൊണ്ട് എന്റെമേൽ തളിക്കണമേ. ഞാൻ വെടിപ്പാകപ്പെടും. അതിനാൽ എന്നെ നീ വെണ്മയാക്കണമേ. ഉറച്ച മഞ്ഞിനെക്കാൾ ഞാൻ വെൺമയാകും. നിന്റെ ആനന്ദവും സന്തോഷവുംകൊണ്ട് എന്നെ തൃപ്തിയാക്കണമേ. ക്ഷീണതയുള്ള എൻ്റെ അസ്ഥികൾ സന്തോഷിക്കും. എൻ്റെ പാപങ്ങളിൽ നിന്ന് നിൻ്റെ തിരുമുഖം തിരിച്ച് എന്റെ അതിക്രമങ്ങൾ ഒക്കെയും മായിക്കണമെ. ദൈവമേ! വെടിപ്പുള്ള ഹൃദയം എന്നിൽ സൃഷ്ടിക്കണമേ. സ്ഥിരതയുള്ള നിൻ്റെ ആത്മാവിനെ എൻ്റെ ഉള്ളിൽ പുതുതാക്കണമേ. നിൻ്റെ തിരുമുമ്പിൽ നിന്ന് എന്നെ തള്ളിക്കളയരുതേ. നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുക്ക യുമരുതേ. എന്നാലോ നിൻ്റെ ആനന്ദവും രക്ഷയും എനിക്കു തിരിച്ചുതരണമേ. മഹത്വമുള്ള നിൻ്റെ ആത്മാവ് എന്നെ താങ്ങുമാറാകണമേ. അപ്പോൾ ഞാൻ അതിക്രമക്കാരെ നിന്റെ വഴി പഠിപ്പിക്കും. പാപികൾ നിങ്കലേക്കു തിരിയുകയും ചെയ്യും. എന്റെ രക്ഷയുടെ ദൈവമായ ദൈവമേ! രക്തത്തിൽ നിന്ന് എന്നെ രക്ഷിക്കണമേ. എൻ്റെ നാവ് നിന്റെ നീതിയെ സ്തുതിക്കും. കർത്താവേ! എൻ്റെ അധരങ്ങൾ എനിക്കു തുറക്കണമേ. എന്റെ വായ് നിന്റെ സ്‌തുതികൾ പാടും, എന്തെന്നാൽ ബലികളിൽ നീ തിരുമനസ്സായില്ല. ഹോമബലികളിൽ നീ നിരപ്പായതുമില്ല. ദൈവത്തിന്റെ ബലികൾ താഴ്മയുള്ള ആത്മാവാകുന്നു. ദൈവം നുറുങ്ങിയ ഹൃദയം നിരസിക്കുന്നില്ല. നിന്റെ ഇഷ്ടത്താൽ സെഹിയോനോടു നന്മ ചെയ്യണമേ. ഊർശ്ലേമിൻ്റെ മതിലുകൾ പണിയണമേ. അപ്പോൾ നീതി ബലികളിലും ഹോമബലികളിലും നീ ഇഷ്‌ടപ്പെടും. അപ്പോൾ നിന്റെ ബലിപീഠത്തിന്മേൽ കാളകൾ (ബലിയായി) കരേറും. ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോർ. പട്ടക്കാരൻ : ശുബഹോ..... ജനം : മെൻഓലം വാദാ മൊൽ ഓലം ഒൽമീൻ ആമീൻ എനിയോനൊ ('ശ്മായോനെ ശുബഹോ സൊമറീൻ') മ്ശിഹാ ജീവിച്ചെഴുന്നേറ്റു.... 1. ദീപികകൾ തെളിയിപ്പോർ - ക്കായി മണവറ സജ്ജീ - കൃതമായി കാന്തനെഴുന്നള്ളും - നേ - രം അവർ മണവറ - യുള്ളിൽ പൂ - കും 2. നൗക, അതിൽ തീരമ - ണ - ഞ്ഞു ഉത്ഥാന ദിനമാഗ – തമായി ഉത്ഥിതനാം നൃപമ്ശീ - ഹോയെ ദീപികയാൽ എതിരേറ്റീ - ടുവിൻ 3. മണവറ തൻ ശ്രേഷ്‌ഠത - യേയും ശോഭയതും ദർശിച്ചീടുവിൻ കാന്തൻ തൻ അതിഥികളായോർ മോഹന, നീ - രാളം ചാർത്തി - 4. ട്ടവനൊത്താനന്ദിച്ചീടു - വാൻ അവനൊപ്പം മണവറ നേടും ഭോഷികളാം കന്യകളെപ്പോൽ പ്രഭയണവാൻ ഇടയാ - ക്ക - 5. കാന്തൻ വിജ്ഞാനികളൊപ്പം മണവറയിൽ വാതിലടയ്ക്കും തൽസമയം മൂഢരൊടൊപ്പം കേഴുന്നോരായീടരുതേ - ബാറെക്മോർ - ശുബഹോ - മെൻഓലം.... 6. നിന്നോടൊ - പ്പം മണവറ -യ- -വകാശികളാ - യോരഞ്ച - തിധീ - -മതിക - ളോടൊ - ന്നിച്ചാനന്ദി - പ്പാനടി - യാർക്കിടയാ - കേ - ണമേ ശെമ്മാശൻ: സൗമെൻകാലോസ് കുറിയേ.... പ്രമിയോൻ
പട്ടക്കാരൻ : നാമെല്ലാവരും പ്രാർത്ഥിച്ച്...... ജനം : അനുഗ്രഹിക്കുന്നവനായ....... പട്ടക്കാരൻ : സ്തുതിയും സ്തോത്രവും......... പട്ടക്കാരൻ : പാപത്താൽ വലഞ്ഞ് ആവലാതിപ്പെട്ടിരിക്കുന്നവരുടെ മനസ്സിന് ആശ്വാസം കണ്ടെത്തിയ നിരപ്പിൻ തുറമുഖവും, ന്യായപ്രമാണത്തിൻ്റെ ഭാരമേറിയ ചുമടുകളെ വ ഹിച്ചുകൊണ്ടിരിക്കുന്നവർ സ്വതന്ത്രരായിട്ടുള്ള ശാന്തമായ ആശ്വാസവും, ജ്ഞാനികളായ കന്യകമാരെ തന്റെ വിരുന്നിലേക്ക് ക്ഷണിച്ച് എണ്ണ നനച്ച ദീപയഷ്‌ടികളെ കത്തിപ്പാനും അതുമൂലം ഉണർവ്വോടുകൂടി തനിക്കായി കാത്തിരിക്കണമെന്നും ശോഭയോടും വെടിപ്പോടും സന്തോഷത്തോടും കൂടി തന്റെ തിരുസന്നിധിയിൽ ഉറക്കം ഇളച്ചിരിക്കണമെന്നും കൽപ്പിച്ചവനുമായ തനിക്ക് സ്‌തുതി. തനിക്ക് ഈ നേരത്തി ലും...... ബ്‌കുൽഹുൻ.. ആമ്മീൻ. സെദറാ നമ്മുടെ ദൈവവും രക്ഷകനുമാകുന്ന യേശുമശിഹാ നിരപ്പിൻ തുറമുഖവും ആശ്വാസത്തിൻ്റെ വാസസ്ഥലവും ശാന്തതയും സമാധാനവും ഉള്ള ആശ്വാസവും ആകുന്നു. നല്ലവനായ തന്റെ അനാദ്യന്ത കരുണ തന്റെ സൃഷ്ടിമേൽ ചൊരിഞ്ഞു. തന്റെ സൃഷ്‌ടി ഇത്രയധികം നിന്ദ അനുഭവി ക്കുന്നത് കണ്ടിട്ട് താൻ സഹിച്ചില്ല. നല്ല ഇടയനായ താൻ കാണാതെപോയ തൻ്റെ ആടിനെ അന്വേഷിച്ച് പുറപ്പെടുകയും പാപവികാരങ്ങളിൽ ഒളിച്ചിരുന്ന ആ രാജകീയ പണത്തെ കണ്ടെടുക്കുകയും ചെയ്‌തു. അതിനെ മാമ്മോദീസയാകുന്ന ചൂളയിൽ സ്‌പുടം ചെയ്ത‌് വെടിപ്പാക്കി അതിന്റെ ആദ്യഭംഗി അതിന് കൊടുത്തു. ഇപ്പോൾ ദൈവമായ കർത്താവേ പാപത്തിൻ്റെ അഴുക്കിൽ നിന്ന് ഞങ്ങളുടെ ആത്മാക്കളെ പൂർണ്ണമായി നീ സ്വാതന്ത്ര്യപ്പെടുത്തണമേ. വിശുദ്ധ റൂഹായുടെ കൃപയിൽനിന്ന് ഞങ്ങൾ ഉരിയപ്പെട്ടവരാകാതെ നിന്റെ ദൈവത്വത്തിന് വെടിപ്പുള്ള ആലയങ്ങളായിരിപ്പാൻ ഞങ്ങളെ നീ യോഗ്യരാക്കേണമേ. വിസ്മയകരമായ രണ്ടാമത്തെ നിൻ്റെ എഴുന്നള്ളത്തിൽ ജ്ഞാനികളായ കന്യകകളോടുകൂടെ നീതിയാകുന്ന എണ്ണകൊണ്ട് നിറഞ്ഞ വെടിപ്പുള്ള ദീപയഷ്ടികൾ സഹിതം നിന്റെ എതിരേൽപ്പിന് പുറപ്പെടുവാൻ ഞങ്ങൾക്ക് കൃപ നൽകേണമേ. 'നിങ്ങൾ എന്നിൽനിന്ന് അകന്നുപോകുവിൻ, നിങ്ങളെ ഞാൻ അറികയില്ല' എന്നു പറയുന്ന ശബ്ദം ഞങ്ങളെ നീ കേൾപ്പിക്കരുതേ. കർത്താവേ, ഞങ്ങൾ പരവശതയോടും ദുഃഖത്തോടും താമസിക്കുമാറാകരുതേ. നിൻ്റെ മണവറയുടെ യോഗ്യമായ പെരുന്നാളിൽനിന്ന് ഞങ്ങൾ അന്യരാകരുതേ. ഞങ്ങളുടെ ദീപയഷ്ടികൾ ജ്വലിച്ചും, ചുഴലികളിൽനിന്നും ഓളങ്ങളിൽനിന്നും ഒഴിഞ്ഞിരി ക്കുന്ന തുറമുഖത്ത് ചെന്നടുത്ത് അതിൽ പ്രവേശിക്കേണ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും തുറമുഖവും ഈ ആത്മീയ പോരാട്ടത്തിൻ്റെ അന്ത്യവുമാകുന്ന നിൻ്റെ ഉയർത്തെഴുന്നേൽപ്പിൻ്റെ ആനന്ദത്തിനും സന്തോഷത്തിനും വെടിപ്പോടെ ഞങ്ങൾ ഒരുങ്ങുമാറാകണമേ. ഉയർത്തെഴുന്നേൽപ്പിൽ നിൻ്റെ പരിശുദ്ധ ശിഷ്യന്മാരോടുകൂടെ ഞങ്ങൾ ആനന്ദിക്കേണമേ. നിൻ്റെ ആത്മീക മുന്തിരിത്തോട്ടത്തിൽ വേല ചെയ്തവർക്ക് ഭാഗ്യമുള്ള ആശ്വാസം നൽകുന്ന ആ ജീവൻ്റെ തുറമുഖത്ത് അവരോടു കൂടെ ഞങ്ങളും ഹാജരാകേണമേ. പ്രകാശമുള്ള ദീപയഷ്ടികളാൽ ഞങ്ങളും പ്രകാശിച്ചുകൊണ്ട് നിൻറെയും നിന്റെ പിതാ വിൻ്റെയും നിൻ്റെ വിശുദ്ധ റൂഹായുടെയും കൃപയെ ഇപ്പോഴും എല്ലായ്പ്‌പോഴും എന്നേക്കും സ്‌തുതിക്കുമാറാകണമെ. ഹോശോ..............… മെന്നാലോ .... .. ആമ്മീൻ പട്ടക്കാരൻ തിരി കത്തിച്ച് കൊടുക്കുന്നു. ദീപികയേന്തിയ കന്യകമാർ നിദ്രാവശരായി ജ്ഞാനികളഞ്ചും - ഭോഷികളായരും മണവാളൻ തൻ – വരവിലെഴുന്നേറ്റു ജ്ഞാനികളായവർ മണവറയിൽ പൂകിടാൻ പോയ് ഭോഷികളായ കന്യകമാർ നിരസി - ക്കപ്പെട്ടു ഹാലേ.....കൃപ ചെയ്തീടണമെ
സോദരരേ! മണവാളൻ തന്നാ - ഗമനത്തി - ൽ മുന്നം നീതിയിൻ - നീരാളം ചാർത്തി സ്ഥാനം നേടാം - അല്ലായ്‌കിൽ കാന്തൻ ഭോഷികളൊപ്പം ശാലയതിൽ നിന്നും നമ്മെ- യും ഘോരതമസ്സിൽ തള്ളീട്ട് - വാതി - ലടച്ചടും ഹാലേ.....കൃപ ഞങ്ങളിലാകാ ബാറെക്മോര് - ശുബഹോ..... അർഹിതസ്ഥാനേ നാമെല്ലാമവനെ വന്ദിക്കാം തന്നുത്ഥാനാൽ - കലഹങ്ങളിൽ നിന്നും നമ്മെ കാത്തോ - നേവന്ദിച്ചീടാം ഉന്നതമാം സ്നേഹത്താലെ വന്ന് രക്ഷയുടെ തീരമതിൽ നമ്മെ ചേർത്തോൻ സംസ്‌തുത്യനെന്നും ഹാലേ.....താതൻ ബഹുമാന്യൻ മെൻഓലം.....ഹാ..… 4. നൃപമ്ശിഹാ തന്നുത്ഥാന തുറമുഖ സ്ഥാനത്തിൽ ചേരുന്നതിനെല്ലാ ജാതിക്കാരേയും കൂട്ടി നോമ്പൊടു പ്രാർത്ഥന – സത്ഗുണമെന്നിവയാൽ തോഷസ്ഥാനേ - നമ്മെ ചേർത്തോനാം മ്ശിഹാ ഹാശോയേറ്റതിനാൽ നമ്മെ മണവറയിൽ ആശ്വാസം നൽകീടും വിജ്ഞാനികളൊപ്പം ഹാലേ.....ഇമ്പം അവനൊപ്പം
ബോത്തേദ് ഹാശൊ തൻ സൃഷ്ടികളാം മനുജരിൽ നിന്നും ഏറ്റൊരു പീഡയെ പരിശോധിപ്പോൻ രക്ഷാതുറമുഖ മതിലണയുന്നൂ അവനൊടൊപ്പം മണവറയേറും ശകളെല്ലാം നമ്മെ കാണിച്ചു അതിനോടൊപ്പം തൻ താഴ്‌മയതാം നീതിപ്രിയനാം മശീഹോ തന്റെ പീഢാമരണം ഇവ നാം കണ്ടു അവനോടൊപ്പം ആനന്ദിപ്പീൻ നിദ്ര വെടിഞ്ഞ് നാമും ചെന്ന് നോമ്പ്, പ്രാർത്ഥന - സ്നേഹം, ശാന്തി എന്നീ നവ, വസ്ത്രങ്ങൾ ചാർത്താം ശാന്തതയതിനുടെ തീര മണഞ്ഞു സത്യ പെസഹോ അതിനാൽ ദോഷം നീങ്ങിപ്പോയി - സ്തോത്രം പാടാം അളവില്ലാത്തൊരു കരുണകൾ മൂലം നിൻ സോദരരായി - സ്‌നാവുമേറ്റ അടിയൻ - മാമ്മു- ഇടതടവെന്യേ - നതി ചെയ്യുന്നു അടിയാർ നിന്നാൽ വിധിയേൽക്കരുതേ ശ്രേഷ്ഠമതാം പീഢകളാലും നിൻ പീഢയതിൽ ചേർന്നവരാം അടിയാർക്കേകുക നിൻ - രാജ്യം ഏറ്റൊരു നാല്പത് നോമ്പൊപ്പം നാമും ഏറ്റൊരു നോമ്പിന്നാൾ അന്ത്യദിനത്തെ പ്രാപിച്ചു ദൈവത്തിന്നേകാത്‌മജനാം മ്ശീഹോ ക്രൂശിന്മേലേറും ദിനമിങ്ങാഗതമാകുന്നു അവനെയോർത്തു പുകഴ്ത്തിടുവിൻ വിശ്വാസിനിയാം സഭ തന്റെ സുതരായോരേ, യീരാവിൽ രക്ഷാ വാതിലിലേറീടും ശുദ്ധത ആത്മാക്കൾ - നേ - ടും നാഥാ കൃപ തോന്നണമൻപാൽ ചേർന്നതിനാൽ സൗഭാഗ്യാർഹർ നമ്മുടെ കറകൾ ഈ നിശയിൽ കഴുകി വെടിപ്പായീടുന്നു ഈ രാവതിലേയ്ക്കായ് നമ്മെ തോഷമൊടെ ചേർത്തോനാകും നൃപ മ്ശിഹായെ നാമെല്ലാം ചേർന്നു പുക്ഴത്തിപ്പാടിടുവിൻ നിത്യമതാകും ദുഃഖത്തെ തൻ പീഢയതാൽ തീർത്തിട്ട് തുറമുഖമതിൽ നമ്മെ ചേർത്തോൻ സംസ്തുത്യൻ എന്ന – ന്നേയ്ക്കും ദേവാ ദയവുണ്ടാകേണം - നാഥ കൃപ തോന്നണമൻപാത
പീഢാദിന മിന്നാഗതമായി സഭതൻ സുതരാം സോദരരേ! അവനെയേൽക്കാൻ പോയീടാം നാമെല്ലാവരുമൊത്തരുമി - ച്ചവനെയെതിരേറ്റീടേണം ഈ നിശയിൽ നാമെല്ലാരും നിദ്രവെടിഞ്ഞ് കാക്കേണം സ്വാത്മാവിൻ ക്ലേശ്ചതകൾ നാം ഈ രാവിൽ കഴുകീടേണം ഏക സുതനുത്ഥാനദിനേ ശുദ്ധന്മാരായിത്തീ- രേ - ണം ദേവാ ദയവുണ്ടാകേണം - നാഥ കൃപ തോന്നണമൻപാട
4. മ്ശീഹോ തൻ പീഢകളാകും തുറമുഖമതിലേയ്ക്കെത്തുന്ന സോദരരേ! നാം അവനൊപ്പം കഷ്ടത ഉണർവ്വിവയേറ്റീടാം ദൈവസുതൻ മ്ശീഹോ നാഥൻ കഷ്ടതയേൽക്കും വാരമിതിൽ അലസതലേശവു മേശാതെ ഉണർവുള്ളോരായി തീരേണം ഭോഷന്മാരുടെ സഖികളതായി തീരാനിടയായീടാതെ നീതിയതിനുടെ മണവറയിൽ അവനൊപ്പം നാം ചേർന്നീടാം ദേവാ ദയവുണ്ടാകേണം- നാഥാ കൃപ തോന്നണമൻപാൽ 5.നാഥാ ബഹുകൃപയാലും നിൻ ശ്രേഷ്ഠമതാം പീഢകളാലും നിൻ പീഢയതിൽ ചേർന്നവരാം അടിയാർക്കേകുക നിൻ - രാജ്യം ദേവാ ദയവുണ്ടാകേണം നാഥാ കൃപ തോന്നണമൻപാൽ
(ഹാശാ ആഴ്‌ചയിലേതുപോലെ പള്ളിയുടെ തെക്ക് വശത്തു കൂടി പ്രദിക്ഷണം ആരംഭിക്കുന്നു. പുരോഹിതൻ നോർത്തായിലെ കുരിശ് ഊറാറയോടുകൂടി നിൻ്റെ ഇടത് തോളിൽ വഹിക്കണം. ധൂപക്കുറ്റി, മറുവഹസാ, വി. ഏവൻഗേ ലിയോൻ, മണി എന്നിവ എടുക്കണം. വി. സ്ലീബാ, മേൽക്കട്ടി, കൊടി എന്നിവയെല്ലാം കറുപ്പ് നിറത്തിലുള്ളവയായിരിക്കണം. പ്രദിക്ഷണത്തിന് ഇറങ്ങുമ്പോൾ പടിഞ്ഞാറെ വാതിൽ അടച്ചിരി ക്കണം. പ്രദക്ഷിണത്തിന് 118-ാം സങ്കീർത്തനം (സുറിയാനി 117) ഉറക്കെ ഒരാൾ ചൊല്ലി കൊടുക്കുകയും മറ്റുള്ളവർ ഏറ്റു ചൊല്ലി ക്കൊണ്ട്, പ്രദിക്ഷണം പടിഞ്ഞാറെ വാതിൽക്കൽ എത്തിയതിന് ശേഷം പഴയനിയമം, ശ്ലീഹാ വായന, ലേഖന വായന എന്നിവയും തുടർന്ന് വി. എവൻഗേലിയോൻ വായനയും നടത്തപ്പെടുന്നു. പഴയനിയമ വായന, ശ്ലീഹാ വായന, ലേഖന വായന എന്നിവ പാമ്പാ കുടയിൽ നിന്നുള്ള അച്ചടിച്ച ക്രമത്തിലും, മലയാള പരിഭാഷ യിലും കാണുന്നില്ലെങ്കിലും മഞ്ഞനിക്കര ദയറായിലുള്ള കൈയ്യെ ഴുത്ത് ക്രമത്തിലും കാലം ചെയ്‌ത മോർ അത്താനാസിയോസ് യേശു ശമുവേൽ മെത്രാപ്പോലീത്ത 1984-ൽ അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിച്ച 'Book of Church Festivals' എന്ന ആണ്ട് തക്സാ യിലും കാണുന്നു.) 117 -ാം മസ്‌മുർ (മലയാളം 118)
തന്റെ കരുണകൾ എന്നേക്കുമുള്ളതെന്ന് ഇസ്രായേൽ പറയട്ടെ തന്റെ കരുണകൾ എന്നേക്കും ഉള്ളത് എന്ന് അഹറോന്റെ ഭവനക്കാർ പറയട്ടെ. തൻ്റെ കരുണകൾ എന്നേക്കും ഉള്ളത് എന്ന് കർത്താവിന്റെ ഭക്തന്മാർ പറയട്ടെ. ഞെരുക്കത്തിൽ ഞാൻ കർത്താവിനെ നോക്കി വിളിച്ചു. കർത്താവ് എന്നോട് ഉത്തരം അരുളി എന്നെ ആശ്വസിപ്പിച്ചു എനിക്ക് സഹായകനായി കർത്താവുണ്ട് ഞാൻ ഭയപ്പെടുകയില്ല മനുഷ്യൻ എന്നോട് എന്ത് ചെയ്യും? എനിക്ക് സഹായകനായി കർത്താവുണ്ട് എന്നെ പകയ്ക്കുന്നവരുടെ നേരെ ഞാൻ നോക്കും. മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ കർത്താവിൽ ആശ്ര യിക്കുന്നത് നല്ലത്. അധികാരിയിൽ ശരണപ്പെടുന്നതിനേക്കാൾ കർത്താവിൽ ശര ണപ്പെടുന്നത് നല്ലത്. സകല ജാതികളും എന്നെ വളഞ്ഞു ഞാൻ കർത്താവിന്റെ നാമത്തിൽ അവരെ നശിപ്പിച്ചു. അവർ എന്നെ ചുറ്റി വളഞ്ഞു കർത്താവിന്റെ തിരുനാമത്തിൽ ഞാൻ അവരെ നശിപ്പിച്ചു. അവർ തേനീച്ചകൾ പോലെ എന്നെ വളഞ്ഞു അവർ കരിയി ലതീപോലെ കെട്ടുപോയി. തിരുനാമത്തിൽ ഞാൻ അവരെ നശിപ്പിച്ചു. ഞാൻ മറിഞ്ഞുവീഴുവാൻ തക്കവണ്ണം അവർ എന്നെ തള്ളിയെങ്കിലും കർത്താവ് എന്നെ സഹായിച്ചു. എന്റെ ശക്തിയും എൻ്റെ മഹത്ത്വവും കർത്താവാകുന്നു. താൻ എനിക്ക് രക്ഷകനായിത്തീർന്നു. നീതിന്മാരുടെ കൂടാരത്തിൽ സ്‌തുതിയുടെയും രക്ഷയുടേയും ശബ്ദമുണ്ട് കർത്താവിൻ്റെ വലംകൈ ബലം പ്രവർത്തിക്കു ന്നു. കർത്താവിന്റെ വലംകൈ എന്നെ ഉയർത്തി കർത്താവിന്റെ വലത് തൃക്കൈ ബലം പ്രവർത്തിച്ചു. ആകയാൽ ഞാൻ മരിക്കയില്ല എന്നാലോ ഞാൻ ജീവിച്ചു കർത്താവിന്റെ പ്രവർത്തികളെ പ്രസിദ്ധപ്പെടുത്തും. കർത്താവേ എന്നെ അധികം ശിക്ഷിച്ചു എങ്കിലും മരണത്തി നെന്നെ ഏൽപ്പിച്ചില്ല. ഞാൻ പ്രവേശിച്ചു കർത്താവിനെ സ്തോത്രം ചെയ്യുവാനാ യിട്ടു നീതിയുടെ വാതിലുകൾ എനിയ്ക്കു തുറന്നു തരണമെ. നീതിന്മാർ ഉൾപ്രവേശിക്കുന്ന കർത്താവിൻ്റെ വാതിൽ ഇതാ കുന്നു. ഞാൻ നിന്നെ സ്തോത്രം ചെയ്യും എന്തെന്നാൽ നീ എന്നോ ടുത്തരമരുളിചെയ്തു. നീ എനിക്ക് രക്ഷകനും ആയി ത്തീർന്നു. കൽപ്പണിക്കാർ നിരസിച്ച് തള്ളിയ കല്ലു പണിയുടെ ആണി ക്കല്ലായിത്തീർന്നു. ഇത് കർത്താവിന്റെ തിരുമുമ്പിൽ നിന്നുണ്ടായി. അതു നമ്മുടെ കണ്ണുകളിൽ അത്ഭുതവും ആകുന്നു. കർത്താവു രക്ഷ നടത്തിയ ദിവസം ഇതാകുന്നു. വരുവിൻ ഇന്ന് നമുക്ക് സന്തോഷിച്ച് ആനന്ദിക്കാം. കർത്താവേ എന്നെ രക്ഷിക്കണമെ കർത്താവേ എന്നെ വീണ്ടു കൊള്ളണമെ. കർത്താവിന്റെ തിരുനാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവ നാകുന്നു. ഞങ്ങൾ കർത്താവിൻ്റെ ഭവനത്തിൽ നിന്ന് നിങ്ങളെ വാഴ്ത്തി. ഞങ്ങളുടെ ദൈവമായ കർത്താവേ ഞങ്ങളെ പ്രകാശിപ്പിച്ച് ബലിപീഠത്തിന്റെ കൊമ്പുകൾ വരേയും ചങ്ങലകൾകൊണ്ട് ഞങ്ങളുടെ പെരുന്നാളുകളെ ബന്ധിക്കണമെ. നീ എന്റെ ദൈവമാകുന്നു ഞാൻ നിന്നെ സ്തോത്രം ചെയ്യും. നീ എൻ്റെ ദൈവമാകുന്നു ഞാൻ നിന്നെ സ്‌തുതിക്കും. കർത്താവിനെ സ്തോത്രം ചെയ്യുവിൻ എന്തെന്നാൽ താൻ നല്ലവനും തന്റെ കരുണ എന്നേക്കും ഉള്ളതുമാകുന്നു. ദൈവമേ സ്‌തുതി നിനക്ക് യോഗ്യമാകുന്നു. ബാറെക്മോർ സുമോറൊ (സ്ലീബാ തോളിന്മേൽ താങ്ങി.....)
നമ്മുടെ കർത്തൻ പീഢകളെ ചോരൻ മദ്ധ്യേ താൻ നിൽപ്പൂ ദോഷികൾ തന്നെ നിന്ദിപ്പൂ ഹന്നാൻ രോക്ഷേ വിറ പൂണ്ടു കയ്യാപ്പാ പരിഹാസമതായ് അടിയങ്ങൾക്കായ് നിൻ ഹാശാ താഴ്മയുമെന്നാളും ധന്യം പഴയനിയമ വായന ഏറമിയ 18 : 18-22
അവർ പറഞ്ഞു: വരുവിൻ, ഏറമിയായ്കെതിരായി നമുക്ക് ആലോചന ചെയ്യാം. പുരോഹിതനിൽ നിന്ന് പ്രമാണവും, ജ്ഞാനിയിൽ നിന്ന് ആലോചനയും, പ്രവാചകരിൽ നിന്ന് വചനവും ഇല്ലാതെ പോകുകയില്ല. വരുവിൻ അവന്റെ നാവിൽ നമുക്കവനെ തകർക്കാം. അവൻ്റെ വചനങ്ങളൊന്നും ശ്രദ്ധിക്കരുത്. കർത്താവേ, എന്നെ ശ്രദ്ധിക്കണമെ, എന്റെ പീഢകരുടെ ശബ്ദം കേൾക്കണമെ. നന്മയ്ക്ക് പകരം അവർ എന്നോട് തിന്മ പ്രതികാരം ചെയ്‌തു. അവർ എന്റെ പ്രാണ നായി കുഴികുഴിച്ചിരിക്കുന്നു. അവരെപ്പറ്റി നല്ലത് പറയുവാനും നിന്റെ കോപം അവരിൽ നിന്നും മാറിപ്പോകുവാനായി ഞാൻ അവർക്കുവേണ്ടി തിരുസന്നിധിയിൽ നിന്നത് ഓർക്കണമേ! ആകയാൽ അവരുടെ മക്കളെ പട്ടിണിക്കാരാക്കണമേ, വിളിന് ഏൽപ്പിക്കണമേ. അവരുടെ സ്ത്രീകൾ വന്ധ്യകളും വിധവ കളുമായിത്തീരട്ടെ. അവരുടെ പുരുഷന്മാർ യുദ്ധത്തിൽ നിഹ തന്മാരാകട്ടെ. നീ പെട്ടെന്ന് അവരുടെ ഒരു സൈന്യത്തെ അവ രുടെ ഭവനങ്ങൾക്കെതിരായി വരുത്തിയിട്ട് അവരുടെ ഭവന ങ്ങളിൽനിന്നും കൂട്ടക്കരച്ചിൽ കേൾക്കുവാൻ ഇടയാകട്ടെ. എന്തെന്നാൽ എന്നെ പിടിക്കുവാൻ എൻ്റെ പ്രാണന്നായി കുഴി കുഴിച്ചു. ബാറെക്മോർ
ഭൂവിലശേഷം.......… ശ്ലീഹാ വായന നടപ്പ് 3:22-26 പരിശുദ്ധ ശ്ലീഹന്മാരുടെ നടപ്പുകളുടെ പുസ്തകത്തിൽ 'നിന്ന് ബാറെക്മോർ*
എന്റെ വാത്സല്യമുള്ളവരെ, "ദൈവം നിങ്ങളുടെ സഹോ ദരന്മാരിൽ നിന്നും എന്നെപ്പോലെ ഒരു ദീർഘദർശിയെ എഴുന്നേൽപ്പിക്കും. അവൻ നിങ്ങളോട് സംസാരിക്കുന്ന സകലവും നിങ്ങൾ അനുസരിക്കണം. ആ ദീർഘദർശിയെ അനുസരിക്കാത്ത ഏവനും ജനമദ്ധ്യത്തിൽ നിന്നു നശിച്ചു പോകും" എന്ന് മോശെ പറഞ്ഞിട്ടുണ്ടല്ലോ, ശമുവേൽ മുത ലുള്ള സർവ്വ പ്രവാചകന്മാരും, അദ്ദേഹത്തിനുശേഷം ഉണ്ടാ യിട്ടുള്ളവരും ആ നാളുകളെക്കുറിച്ച് സംസാരിക്കുകയും പ്രഘോഷിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങൾ പ്രവാചകന്മാരു ടെയും, “ഭൂമിയിലെ സകല വംശങ്ങളും നിന്റെ സന്തതിയാൽ അനുഗ്രഹിക്കപ്പെടും എന്നു ദൈവം അബ്രഹാമിനോട് പറഞ്ഞു കൊണ്ട് നമ്മുടെ പിതാക്കന്മാരോട് ചെയ്തിട്ടുള്ള ഉടമ്പടിയു ടെയും മക്കളല്ലോ. നിങ്ങളുടെ തിന്മകളിൽനിന്ന് നിങ്ങൾ മനം തിരിഞ്ഞ് അനുതപിക്കുമെങ്കിൽ നിങ്ങളെ അനുഗ്രഹി പ്പാനായി ദൈവം ആദ്യംതന്നെ തൻ്റെ പുത്രനെ നിയോഗിച്ച് അയച്ചുതന്നു." ബാറെക്മോർ
ലേഖന വായന പൗലോസ് ശ്ലീഹാ........ എബ്രായർ 6 : 12-20 പ. പൗലോസ് ശ്ലീഹാ എബ്രായർക്കെഴുതിയ ലേഖന ത്തിൽ നിന്നും ബാറെക്മോർ
എന്റെ സഹോദരങ്ങളെ, “അങ്ങനെ നിങ്ങൾ ഉദാസീന രായിരിക്കാതെ, വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദാ നത്തിന്റെ അവകാശികളായിട്ടുള്ളവരെ നിങ്ങൾ അനുകരി ക്കുകയും വേണം. ദൈവം അബ്രാഹാമിനോട് വാഗ്ദാനം ചെയ്തപ്പോൾ, തന്നേക്കാൾ വലിയവനേകൊണ്ട് സത്യം ചെയ്വാനില്ലാഞ്ഞിട്ട്, തന്നെക്കൊണ്ട് തന്നെ സത്യം ചെയ്തു. ഞാൻ നിന്നെ നിശ്ചയമായും അനുഗ്രഹിക്കും, ഞാൻ നിന്നെ നിശ്ചയമായും വർദ്ധിപ്പിക്കും" എന്നു പറഞ്ഞു. അങ്ങനെ അവൻ ദീർഘക്ഷമയോടിരുന്ന് വാഗ്‌ദത്ത കാര്യം പ്രാപിച്ചു. മനുഷ്യർ തങ്ങളേക്കാൾ വലിയവരെക്കൊണ്ടല്ലോ സത്യം ചെയ്യുന്നത്. അവരുടെ ഇടയിൽ ഉണ്ടാകുന്ന സകല തർക്ക ങ്ങൾക്കും ആണകൾകൊണ്ട് യഥാർത്ഥ അവസാനം ഉണ്ടാകുന്നു. തന്റെ വാഗ്ദാനത്തിന് മാറ്റം വരികയില്ല എന്ന് വാഗ്ദാ നത്തിന്റെ അവകാശികളെ കാണിപ്പാൻ ദൈവം ഇതുമൂലം അധികമായി തിരുവിഷ്‌ടപ്പെട്ടു. ആണയാൽ അതിനെ ഉറ പ്പിച്ചു; തന്നിൽ അഭയം പ്രാപിച്ചവരായ നമുക്ക് വലിയ ആശ്വാസമുണ്ടാകുവാനും, നമുക്കായ് വാഗ്ദാനം ചെയ്യപ്പെ ട്ടിട്ടുള്ള പ്രത്യാശയെ നാം മുറുകെ പിടിക്കുവാനുമായി, വ്യത്യാസപ്പെടാത്തതും ദൈവത്തിന് വ്യാജം പറയുവാൻ സാധിക്കാത്തതുമായ രണ്ടു കാര്യങ്ങളാൽ (ഉറപ്പു വരുത്തി) ആ പ്രത്യാശ നമുക്ക് ഒരു നങ്കുരം പോലെയാകുന്നു. അത് നമ്മുടെ ആത്മാവ് ഇളകാതെ മുറുകെ പിടിച്ചുനിർത്തുന്നു. അത് തിരശീലയ്ക്ക് അകത്തേക്ക് കടക്കുകയും ചെയ്യുന്നു. അവിടെ യേശു നമുക്കുവേണ്ടി മുൻകൂട്ടി പ്രവേശിക്കുകയും, മൽക്കിസദേക്കിനേപ്പോലെ, നിത്യമഹാപുരോഹിതനായിരി ക്കുകയും ചെയ്തു. ബാറെക്മോർ
(റൂശമാകൾ എല്ലാം ഹാശാ രീതിയിൽ ആയിരിക്കണം. അംശേ ലിയോ ചൊല്ലിയിരിക്കണം. വി. ഏവൻഗേലിയോൻ വായിക്കു മ്പോൾ പുരോഹിതൻ്റെ ഇടതുതോളിൽ സ്ലീബാ വെച്ചിരിക്കേണ്ട താണ്. വി. ഏവൻഗേലിയോൻ വായിക്കുന്നതിന് ശെമ്മാശന്മാർ പുസ്തകം പിടിച്ചുകൊടുക്കേണ്ടാണ്.) വിശുദ്ധ ഏവൻഗേലിയോൻ വായന പെത്ഗോമോ സങ്കീർത്തനം 118 : 19 ഹാ - ഹാ - ഞാൻ പൂകി കർത്തനെ വന്ദിപ്പാൻ നീതിയതിൻ വാതിലെനിക്കു തുറന്നേകിൻ ഹാ (വി.മത്തായി 25: 1-13) വീണ്ടും സ്വർഗ്ഗരാജ്യം “മണവാളൻ്റേയും മണവാട്ടിയുടേയും എതിരേല്പിനായിട്ട് ദീപയഷ്‌ടികൾ എടുത്തുകൊണ്ടു പുറ പ്പെട്ടവരായ പത്തു കന്യകമാർക്കു സദൃശമായിരിക്കും. അവ രിൽ അഞ്ചുപേർ ബുദ്ധിമതികളും അഞ്ചുപേർ ബുദ്ധിഹീന കളും ആയിരുന്നു. ആ ബുദ്ധിഹീനകൾ തങ്ങളുടെ ദീപയ ഷ്‌ടികൾ എടുത്തു; കൂടെ എണ്ണ എടുത്തില്ല. ആ ബുദ്ധിമതി കളാകട്ടെ തങ്ങളുടെ ദീപയഷ്‌ടികളോടുകൂടെ പാത്രത്തിൽ എണ്ണയും എടുത്തു. എന്നാൽ മണവാളൻ താമസിച്ചപ്പോൾ അവർ എല്ലാവരും മന്ദിച്ചുറങ്ങി. പാതിരാത്രിയിൽ: “ഇതാ! മണവാളൻ വരുന്നു! അവൻ്റെ എതിരേൽപിനു പുറപ്പെടു വിൻ” എന്നു ഒരു ആർപ്പുവിളിയുണ്ടായി. അപ്പോൾ, ആ കന്യ കമാർ എല്ലാവരും എഴുന്നേറ്റു തങ്ങളുടെ ദീപയഷ്‌ടികൾ തെളിയിച്ചു. എന്നാൽ ആ ബുദ്ധിഹീനകൾ ബുദ്ധിമതിക ളോടു: ഇതാ ഞങ്ങളുടെ ദീപയഷ്‌ടികൾ കെട്ടുപോയതു കൊണ്ടു നിങ്ങളുടെ എണ്ണയിൽ നിന്നു കുറെ ഞങ്ങൾക്കും തരിക എന്നു പറഞ്ഞു. ആ ബുദ്ധിമതികൾ ഉത്തരമായിട്ടു "ഞങ്ങൾക്കും നിങ്ങൾക്കും മതിയാകാതെ വന്നേക്കാം: നിങ്ങൾ കച്ചവടക്കാരുടെ അടുക്കൽ പോയി വാങ്ങുവിൻ” എന്നു പറഞ്ഞു. അവർ വാങ്ങുവാൻ പോയപ്പോൾ മണവാ ളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ വിരുന്നുശാ ലയിലേക്കു പ്രവേശിച്ചു; വാതിൽ അടയ്ക്കപ്പെടുകയും, ചെയ്തു. ഒടുവിൽ മറ്റേ കന്യകമാരും വന്നു, “കർത്താവേ! കർത്താവേ! ഞങ്ങൾക്കും തുറന്നുതരണമേ" എന്നു പറഞ്ഞു. അവൻ ഉത്തരമായിട്ടു അവരോടു: “നിങ്ങളെ ഞാൻ അറിയു ന്നില്ല എന്നു സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു" എന്നു പറഞ്ഞു. ആയതുകൊണ്ടു ആ ദിവസത്തേയും നാഴി കയേയും നിങ്ങൾക്ക് അറിഞ്ഞുകൂടാത്തതിനാൽ ജാഗ്രതയാ യിരിപ്പിൻ!"
(വി. ഏവൻഗേലിയോൻ വായന കഴിഞ്ഞതിനുശേഷം വീണ്ടും മസ്‌മൂർ 118 (സുറിയാനി മസ്‌മൂർ 117) ഉറക്കെ ഒരാൾ ചൊല്ലികൊ ടുക്കുകയും മറ്റുള്ളവർ ഏറ്റുചൊല്ലികൊണ്ട് പള്ളിയുടെ വടക്കു വശത്ത് കൂടി പ്രദിക്ഷണം നടന്നുനീങ്ങി, തെക്ക് വശത്തുകൂടി വന്ന്, പടിഞ്ഞാറെ വാതിലിന് മുൻവശത്തേയ്ക്ക് വന്നെത്തണം] തുടർന്ന് താഴെ കാണുന്ന ബോത്തെദ് മാനീസൊ എല്ലാവരും കൂടി ചൊല്ലണം ജീവൻ്റെ കുറിസ്ഥലമായുള്ളോവേ, അരൂപിക്കടുത്ത വെള്ളത്തിൽനിന്ന് പ്രകാശത്തിൻ്റെ നക്ഷത്രങ്ങൾ ഉദിക്കുന്ന അത്ഭുതരാത്രിയെ കാണേണ്ടതിന് തൻ്റെ കൃപയാൽ ഞങ്ങളെ യോഗ്യന്മാരാക്കുവാനായിട്ട് ഞങ്ങളെ ജീവങ്കലേ യ്ക്കും, സൃഷ്ടികളെ ഭരിച്ചുകൊണ്ടിരിക്കുന്നവനും, ഞെരുങ്ങിയിരിക്കുന്നവരെ ദർശിക്കുന്നവനും ആയി ഞങ്ങളുടെ രക്ഷകനായ മിശിഹായുടെ ഉയർത്തെഴുന്നേൽപ്പിങ്കലേയ്ക്കും കൊണ്ടുചെന്ന് അടുപ്പിക്കേണമേ. ജീവന്റെ കുറിസ്ഥലം സത്യവാതിലും ഞങ്ങളുടെ പിഴ കളെ പരിഹരിക്കയും ഞങ്ങളുടെ സകല കടങ്ങളേയും മോചി ക്കയും ചെയ്യുന്ന രക്ഷാകരമായ കഷ്‌ടതയിലേക്കുള്ള പ്രവേ ശനവും ആകുന്നു. ഉപവാസക്കാരേ, നിങ്ങളുടെ കിരീടങ്ങളെ ഉയർത്തുന്ന മണവാളൻ ഇതാ അടുത്തു. അവൻ്റെ ഉയർത്തെ ഴുന്നേൽപ്പ് ദിവസത്തിൽ അവനോടുകൂടെ സന്തോഷിപ്പാനാ യിട്ട് നമുക്കുവേണ്ടിയുള്ള അവൻ്റെ കഷ്‌ടാനുഭവത്തിൽ കഷ്ടമനുഭവിക്കേണ്ടതിന് ഉറക്കം ഒഴിഞ്ഞിരിപ്പിൻ. കുംപൗലൂസ് (അരിമത്യാനാട്ടിൽ........) (എല്ലാവരും കൂടി താഴെയുള്ളത് ചൊല്ലണം) കരുണകവാടം നീ - നാഥാ തുറന്നാലും പാപിസ്ത്രീ മുമ്പിൽ - ചെയ്‌തതുപോൽ ഈശാ കൈക്കൊള്ളണമെ എൻ - കണ്ണീരിൻ തുള്ളി കടമോചനവും ഞാൻ - യാചിച്ചീടുന്നേൻ നീ താൻ ജീവജലം - പാനം ചെയ്തേൻ ഞാൻ എന്നെ തുണയ്ക്കണമെ - അവിടെ ഞാൻ യാചിക്കരുതേ!- ധനവാൻ യാചിച്ചു - അബ്രാമിൻ പക്കൽ ചെറുവിരവിൽ വെള്ളം - എന്നും ഞാൻ കേട്ടേൻ
(താഴെ കാണുന്ന ഗാനം പ്രധാന പട്ടക്കാരൻ മാത്രം മൂന്ന് പ്രാവശ്യം ചൊല്ലുകയും തൻ്റെ ഇടത് തോളിലിരിക്കുന്ന വി. സ്ലീബായുടെ ചുവടുകൊണ്ട് പള്ളിയുടെ പടിഞ്ഞാറെ വാതിലിൽ മൂന്ന് പ്രാവശ്യം മുട്ടുകയും ചെയ്യണം. പ്രധാന പട്ടക്കാരൻ മൂന്നാ മത് വാതിൽ മുട്ടുന്ന സമയത്ത് പള്ളിക്കകത്തുള്ള രണ്ട് ശെമ്മാ ശന്മാർ വാതിൽ തുറന്നു കൊടുക്കണം.) എക്ബോ (ഗാനം)
(കർത്താവേ നൽകാശ്വാസം നിൻ സൽഭവങ്ങൾക്കുള്ളിൽ.....) സുറിയാനിയിൽ നിറം ഒന്നും പറയുന്നില്ല പിൻ വാതുക്കലിരുന്നേവം ശീമോൻ പാരം കേണോതി ഗുരുവേ! ഞാൻ ശിഷ്യൻ വാതിൽ തുറന്നാലും സ്വർഗ്ഗത്താക്കോൽ കൈവിട്ടേൻ പാരും വാനും കേഴുന്നു (വാതിൽ തുറന്നതിന് ശേഷം കാർമ്മീകൻ തലകുനിച്ച് വന്ദിക്കയും കുരിശ് ഇരുകരങ്ങളിലും എടുത്ത് മുത്തുകയും ചെയ്തശേഷം വാതുക്കൽ പടിഞ്ഞാറോട്ട് തിരിഞ്ഞ് നിൽക്കുകയും ആദ്യം കുട്ടി കളെയും പിന്നീട് സ്ത്രീകളെയും പിന്നീട് പുരുഷന്മാരെയും പള്ളി യകത്തേയ്ക്ക് ആനയിക്കേണ്ടതാകുന്നു. ഓരോരുത്തരും കുരിശ് വരച്ച് തല വണങ്ങി പള്ളിയകത്ത് പ്രവേശിച്ച് ക്രമമായി നിൽക്കു കയും അവസാനമായി ശുശ്രൂഷകരും മറ്റ് വൈദീകരും അവസാ നമായി പ്രധാന കാർമ്മീകൻ കുരിശുമായി ഗോഗുൽത്തായുടെ മുൻപിൽ കിഴക്കോട്ട് തിരിഞ്ഞുനിന്ന് താഴെ കാണുന്ന നിറുത്തു കൾ ചൊല്ലണം) അസ്ദസ്റേയോൻ മട്ടിലുള്ള നിറുത്തുകൾ 1. നമ്മുടെ രക്ഷകൻ്റെ ശ്രേഷ്ഠമായ കഷ്‌ടാനുഭവത്തെ പരിശോധിപ്പാനായിട്ട് ഞാൻ ദൃഷ്‌ടിവെച്ചു. താൻ കള്ളന്മാരുടെ ഇടയിൽ തൂക്കപ്പെട്ടും, തന്നെ ഉപേക്ഷിച്ചവർ തന്നെ പരിഹ സിച്ചും കൊണ്ടിരിക്കെ ഇതാ ഹന്നാൻ തന്നെ കിഴുക്കുന്നു. കയ്യാപ്പാ തന്നെ ആക്ഷേപിക്കുന്നു. ജനം : ഞങ്ങൾക്കുവേണ്ടിയുണ്ടായ നിൻ്റെ കഷ്‌ടാനുഭവവും, ഞങ്ങൾക്ക് വേണ്ടിയുള്ള നിന്റെ താഴ്മയും വാഴ്ത്തപ്പെട്ടതാ കുന്നു. 2. എന്റെ കണ്ണുകൾ കൺപോളകളെ ചായിച്ചുകളഞ്ഞു. ഉടയവന്റെ വസ്ത്രങ്ങൾ ഉരിയപ്പെട്ടിരിക്കക്കൊണ്ട് ഉയരങ്ങൾ തന്നിൽ സൂക്ഷിച്ചില്ല. സൂര്യൻ, നഗ്നനായിരുന്ന തൻ്റെ സൃഷ്ടാവിനെ ഒരുവനും തന്റെ കതിരുകൾ നിമിത്തം കാണാ തിരിക്കേണ്ടതിന് തൻ്റെ മുഖത്തെ മൂടി. ജനം : ഞങ്ങൾക്കുവേണ്ടിയുണ്ടായ നിന്റെ കഷ്ടാനുഭവവും, ഞങ്ങൾക്ക് വേണ്ടിയുള്ള നിന്റെ താഴ്മയും വാഴ്ത്തപ്പെട്ടതാ കുന്നു.
ജനം : ഞങ്ങൾക്കുവേണ്ടിയുണ്ടായ നിൻ്റെ കഷ്‌ടാനുഭവവും, ഞങ്ങൾക്ക് വേണ്ടിയുള്ള നിന്റെ താഴ്മയും വാഴ്ത്തപ്പെട്ടതാ കുന്നു. 'വി. സ്ലീബാ ഗോഗുൽത്തയായിവെച്ച് രാത്രിയുടെ മൂന്നാം കൗമ മുതലുള്ള നമസ്ക്കാരം ആരംഭിക്കുന്നു വാദെദൽമീനൊ ശുശ്രൂഷ സമാപം
വാദെ ദൽമീനൊ ശുശ്രൂഷ - ചില ചിന്തകൾ
വാദെ ദൽമീനൊ എന്നതിൻ്റെ അർത്ഥം: നിശ്ചിത സ്ഥല മായ തുറമുഖത്ത് വന്നെത്തിയത്, തുറമുഖത്തിലേക്കുള്ള പ്രവേശനം എന്നതാണ്. വാദെ ദൽമീനൊയ്ക്ക് 'നാഹീറൊ' (A Light, Luminary) (പ്രകാശനം) എന്ന മറ്റൊരു പദം കൂടി സഭാ പിതാക്കന്മാർ കൊടുക്കുന്നു. ബാറെക്മോർ ഈ ശുശ്രൂഷ ആചരിക്കുന്നതെന്തിന്? ഈ ശുശ്രൂഷ നമുക്ക് നമ്മുടെ കർത്താവിൻ്റെ കഷ്‌ടാനു ഭവത്തെ ബഹുമാനിക്കുന്നതിനും അതിൽ പങ്ക് കൊള്ളുന്ന തിനുമുള്ള പ്രവേശന ശുശ്രൂഷയാകുന്നു. നമ്മുടെ വീണ്ടെടുപ്പിന് വേണ്ടിയുള്ള ദൈവപുത്രന്റെ മനു ഷ്യാവതാര ജീവിതത്തെ ഒരു കപ്പൽ യാത്രയോട് ഉപമിക്കുന്ന പക്ഷം ആ യാത്രയുടെ ഉദ്ദേശം നിവർത്തിക്കപ്പെടുന്നത് കഷ്ടാനുഭവവും കുരിശുമരണവും ഉയർപ്പുമാകുന്ന തുറമുഖത്ത് എത്തുമ്പോഴാണ്. സകല ദുരിതങ്ങൾ മറികടന്ന് ഒരു കപ്പൽയാത്രികർ സുര ക്ഷിത തുറമുഖത്ത് എത്തുന്നതുപോലെ ഉത്തമ കർത്തൃഭക്തർ ജീവിതാന്ത്യത്തിൽ നിത്യസന്തോഷത്തിന്റെ പറുദൈ സായിൽ പ്രവേശിക്കുമെന്ന് ഈ ശുശ്രൂഷ നമ്മെ ഓർമ്മിപ്പിക്കുന്നു; അതാണ് ഈ ശുശ്രൂഷയുടെ അടിസ്ഥാ mo. നമ്മുടെ കർത്താവ് അരുളിചെയ്‌തതായ പത്ത് കന്യക മാരുടെ ഉപമയിൽ മണവാളനെ എതിരേൽക്കുകയെന്നും, മണവാളനെ എതിരേൽപ്പാനായി ഒരുങ്ങിയിരുന്ന ബുദ്ധി യുള്ള അഞ്ച് കന്യകമാർ മണവാളനോടുകൂടി വിവാഹവിരു ന്നിൽ സംബന്ധിപ്പാനായി മണവറയിൽ പ്രവേശിച്ചുവെന്നും അനന്തരം വാതിൽ അടയ്ക്കപ്പെട്ടുവെന്നും കാണുന്നു. മണവാളനെ എതിരേറ്റ് മണവറയിൽ പ്രവേശിക്കുകയെ ന്നത് മ്ശിഹാതമ്പുരാൻ്റെ കഷ്‌ടാനുഭവത്തിലും, ഉയർപ്പിന്റെ മഹിമയിലും പങ്ക് കൊള്ളുകയാണെന്ന സത്യം ഈ ശുശ്രൂഷ 'നമ്മെ ഓർമ്മിപ്പിക്കുന്നു. എല്ലാ വിശ്വാസികളും ത്യാഗജീവിതത്താൽ മനുഷ്യവർഗ്ഗ ത്തിന് വേണ്ടിയുള്ള മ്‌ശിഹായുടെ കഷ്‌ടാനുഭവത്തിൽ പങ്ക് കൊള്ളുന്നത് പരമഭാഗ്യമായി ഗണിക്കണമെന്ന് ഈ ശുശ്രൂഷ നമ്മെ പഠിപ്പിക്കുന്നു. ബുദ്ധിയില്ലാത്ത അഞ്ച് കന്യകമാർക്ക് വന്ന് ഭവിച്ച കുറവ് മ്ശിഹായോട് കൂടെ കഷ്ടത അനുഭവിക്കുന്നതിനുള്ള സന്ന ദ്ധതയും ആഗ്രഹവുമാകുന്ന എണ്ണ കൈവശം ഇല്ലാതെ പോയി, ത്യാഗം ചെയ്യാതെ സ്വർഗ്ഗഭാഗ്യം അനുഭവിക്കണ മെന്ന് അവർ കരുതി. മ്ശിഹായുടെ പീഢാനുഭവത്തിൽ പങ്ക് കൊള്ളുന്നവർക്ക് മാത്രമെ സ്വർഗ്ഗഭാഗ്യത്തിന് അർഹതയുള്ളൂവെന്ന് നാം മനസ്സി ലാക്കണം. അതിന് ഈ ശുശ്രൂഷ നമ്മെ സഹായിക്കുന്നു.
ദൈവശാസ്ത്ര ചിന്തകൾ കർത്താവിന്റെ രണ്ടാമത്തെ എഴുന്നള്ളത്തിൽ നീതിയാ കുന്ന എണ്ണകൊണ്ട് നിറഞ്ഞിരിക്കുന്ന വെടിപ്പുള്ള ദീപയി ഷ്‌ടികൾ മൂലം നിൻ്റെ എതിരേൽപ്പിന് പുറപ്പെടുവാൻ ഞങ്ങളെ യോഗ്യരാക്കണമേ എന്ന പ്രാർത്ഥനയാണ് ദൈവ ശാസ്ത്ര ചിന്തകൾക്ക് അടിസ്ഥാനം. നമ്മുടെ മുഖം പ്രസന്നമായിരിക്കണം. നമുക്ക് ഉണർവ് ഉണ്ടായിരിക്കണം. ഉയർപ്പ് ദിവസം അടുത്തിരിക്കുന്നതിനാൽ അവനെ (കർത്താവിനെ) എതിരേൽക്കുവാൻ ദീപയിഷ്‌ടികളോട് കൂടി ഒരുങ്ങുവിൻ. വിരുന്ന് വസ്ത്രങ്ങൾ ധരിക്കുവിൻ ദീപയിഷ്‌ടികൾ കെട്ടുപോകുവാൻ ഇടയാകരുത്. കെട്ടു പോയാൽ മണവാളൻ അകത്ത് പ്രവേശിക്കുമ്പോൾ നാം പുറത്ത് നിൽക്കേണ്ടി വരും. ജ്ഞാനികളായ കന്യകമാരുടെ കൂട്ടത്തിൽ നാം ഗണിക്കപ്പെടണം. ഉറക്കം ഇളച്ചിരിക്കുന്ന അവസ്ഥ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കണം. വി. മാമ്മോദീസയാകുന്ന ചൂളയിൽ സ്‌പുടം ചെയ്‌ത് വെടി പ്പാക്കി അതിന്റെ ആദ്യഭംഗി അതിന് കൊടുത്തു. നാം വിരുന്നിന് ക്ഷണിക്കപ്പെട്ടവരാണ്. ദൈവപുത്രന്റെ കഷ്‌ടാനുഭവത്തിൽ സൂക്ഷിച്ച് പരിശോ ധിക്കുന്നവന് അത് അവൻ്റെ തുറമുഖമാകുന്നു. നിരപ്പിൻ്റെ തുറമുഖമാകുന്ന ജീവൻ്റെ പെസഹായുടെ ശാന്തമായ ആശ്വാസത്തിലേക്ക് ഈ ശുശ്രൂഷ മൂലം ഒരുവൻ പ്രവേശിക്കുന്നു. വി. മാമ്മോദീസായുടെ മഹത്വമുള്ള കതിരുകൾ പ്രകാ ശിക്കുന്ന ഈ രാത്രിയിൽ നാം സ്തോത്രം ചെയ്യണം. ഈ രാത്രിയിൽ നമ്മുടെ ആത്മാക്കൾ കഴുകപ്പെടുന്നു. ഈ രാത്രിയിൽ നമ്മുടെ കറകൾ വെടിപ്പാക്കുന്നു. ഈ രാത്രിയിൽ നമ്മുടെ കർത്താവിന്റെ കഷ്ടാനുഭവത്തെ ഓർത്ത് ദുഃഖിക്കുകയും ഉറക്കമൊഴിക്കയും വേണം. ഈ പരിശുദ്ധ ആഴ്ചയിൽ നാം മടിയന്മാരായിരിക്കരുത്. നാം അധികം ഉറങ്ങരുത്.
ഹല്ലെൽ സങ്കീർത്തന ഭാഗമാണിത്. അതായത് പെസ ഹായിൽ പാടുന്ന സങ്കീർത്തനം. നമ്മുടെ കർത്താവും ശിഷ്യന്മാരും ഈ സങ്കീർത്തനം പെസഹാ രാത്രിയിൽ പാടിയിരിക്കാം (വി. മർക്കോസ് 14:26). സൂക്കോത്ത് (കൂടാരപ്പെരുന്നാൾ) ഘോഷയാത്ര അവസ രത്തിലും ഈ സങ്കീർത്തനം ഉപയോഗിച്ചിരിക്കുന്നു. ക്രിസ്തീയ ആരാധനയിൽ ആദ്യകാലം മുതൽക്കേ ഇത് ഉപയോഗിച്ചിരിക്കുന്നു. ഊശാന പെരുന്നാളിൽ ഈ മസ്‌മുറായ്ക്ക് സ്ഥാനം ഉണ്ട്. “യഹോവേ ഞങ്ങളെ രക്ഷിക്കണമേ" (സങ്കീ. 118:25). ഊശാ നയുടെ പ്രദിക്ഷണത്തിന് പല പ്രാവശ്യം ഉപയോഗിക്കുന്ന ഒരു വാക്കാണ് “ഹോശാന” (രക്ഷിച്ചാലും). ഉയർപ്പിന്റെ സന്ദേശവും ഈ സങ്കീർത്തനത്തിലുണ്ട് (സ 1. 118: 23, 24). കവാട ശുശ്രൂഷയുടെ സങ്കീർത്തനമാണിത് (സങ്കീ. 118:26). വി. ത്രോണോസ് ചുറ്റി മുത്തുമ്പോൾ ഉള്ള പ്രാർത്ഥന ഈ സങ്കീർത്തനഭാഗത്തിൽ നിന്നാണ് സഭാപിതാക്കന്മാർ ക്രമീകരിച്ചിട്ടുള്ളത് (സങ്കീ. 118 : 27,28). 'ദൈവകരുണ എന്നേയ്ക്കും നിലനിൽക്കുന്നു' എന്ന് ഈ സങ്കീർത്തനം ഉദ്ഘോഷിക്കുന്നു.
(മദറോശൊ-ഒഉമറൊ ദ്സബ്നൊ)
നാ-ഥാ! മൃതയാമി ദാസിക്കേ-കണമാശ്വാസം കൂട്ടായ് നിൻ സ്ലീബാ ഭീകരമാം കടവതിലാർന്നു പാ-ഴിരുളിൽ സേ-നാ നിവഹത്തെ പായിക്കട്ടെ സ്ലീബാ താക്കോലാൽ പറുദീസിൻ വാതിലിലേറി ട്ടാനന്ദത്താൽ ഞാൻ നിൻ കൃപയെ വാഴ്ത്തീടട്ടെ ഗദ്യം : “ഭയങ്കരമായ കടവിൽ നിൻ്റെ സ്ലീബാ എന്നോട് കൂടെ പ്രയാണം ചെയ്തത് അന്ധകാര സൈന്യങ്ങളെ എന്റെ മുമ്പിൽ നിന്ന് ഓടിക്കുകയും താൻ ആനന്ദത്തോടെ പ്രവേശിച്ചു. നിന്റെ ആർദ്ര കരുണയെ സ്തോത്രം ചെയ്യത്തക്കവണ്ണം അത് (സ്ലീബാ) പറുദീസായുടെ വാതിലിനെ തുറക്കുന്നതിനുള്ള താക്കോൽ ആയി രിക്കയും ചെയ്യട്ടെ" (സ്ത്രീകളുടെ ശവസംസ്ക്കാരം 4-ാം ശുശ്രു 291). തയ്യാറാക്കിയത് :ബലഹീനനായ പനയ്ക്കൽ സ്ലീബാ ജോർജ്ജ് കശീശാ, എറണാകുളം സ്വർഗ്ഗത്തിലേക്കുള്ള (തുറമുഖത്തിലേക്കുള്ള) വാതിൽ തുറന്നുതരുവാൻ എന്റെ പാപങ്ങളെ പൊറുത്ത് എന്നോട് കരുണയുണ്ടാകണമേ.
വാദെ ദൽമീനോ - തുറമുഖത്തേക്ക് അടുക്കുക. കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, ഓശാന ഞായറാഴ്ച സന്ധ്യമുതൽ പരിശുദ്ധ സഭ വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുകയാണല്ലോ. വാദെ ദൽമീനൊ ശുശ്രൂഷ:- ഒരു പഠനം.
ഈ ശുശ്രൂഷ ആചരിക്കുന്നതെന്തിന്?
1. ഈ ശുശ്രൂഷ നമ്മുടെ കർത്താവിന്റെ കഷ്ടാനുഭവത്തെ നമ്മൾ ബഹുമാനിക്കുന്നതിനും അതിൽ പങ്കുകൊള്ളുന്നതിനുമുള്ള പ്രവേശന ശുശ്രൂഷയാകുന്നു. എതിരേൽക്കുകയെന്നും മണവാളനെ എതിരേല്പാനായി ഒരുങ്ങിയിരുന്ന ബുദ്ധിയുള്ള അഞ്ച് കന്യകമാർ മണവാളനോടുകൂടി വിവാഹ വിരുന്നിൽ സംബന്ധിപ്പാനായി മണവറയിൽ പ്രവേശിച്ചുവെന്നും, അനന്തരം വാതിലടയ്ക്കപ്പെട്ടുവെന്നും കാണുന്നു. കഷ്ടാനുഭവ ആഴ്ചയിലെ തിങ്കളാഴ്ച രാത്രി നമസ്കാരത്തിലെ ഒന്നും രണ്ടും കൗമാകൾ കഴിഞ്ഞ് നടത്തുന്നു. പട്ടക്കാരൻ കാപ്പാ ധരിച്ചിരിക്കണം. (വിശുദ്ധ കുർബാനയല്ലാത്തതിനാൽ അനുതാപത്തിന്റെ കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതിനും തടസ്സമില്ല). മ്നൊർത്തായിൽ (Lampstant, Light house, tower എന്നീ അർത്ഥങ്ങളുണ്ട് ഇതിന്. ഇവിടെ Lampstant ഗോഗുൽത്തായാണെന്ന് മനസ്സിലാക്കാം). നിന്ന് വിശുദ്ധ സ്ലീബ എടുത്ത് നമസ്ക്കാരമേശയിൽ വെച്ച് ഇരുവശവും മെഴുതുതിരികൾ കത്തിച്ച് ശുശ്രൂഷ ആരംഭിക്കണം. പ്രദക്ഷിണം ആരംഭിക്കുന്നു. പുരോഹിതൻ മ്നൊർത്തായിലെ കുരിശ് ഊറാറയോടുകൂടി തന്റെ ഇടത് തോളിൽ വഹിക്കണം. സ്ലീബായുടെ മുകളറ്റം ഇടത് തോളിലും, സ്ലീബായുടെ ചുവടറ്റം ഇരു കൈകളിലും ചേർത്തു പിടിച്ചിരിക്കണം. ധൂപക്കുറ്റി, മറുവഹസാ, ഏവൻഗേല്യോൻ പുസ്തകം, മണികൾ എന്നിവ എടുക്കണം. വിശുദ്ധ സ്ലീബയിലെ ഊറാറ, മേൽക്കട്ടി (മേക്കട്ടി), കൊടി എന്നിവയെല്ലാം കറുപ്പ് നിറത്തിലുള്ളവയായിരിക്കണം. പ്രദക്ഷിണത്തിന് ഇറങ്ങുമ്പോൾ പടിഞ്ഞാറെ വാതിൽ അടച്ചിരിക്കണം. പ്രദക്ഷിണത്തിന് 117-ാം സങ്കീർത്തനം ഒരാൾ ഉച്ചത്തിൽ ചൊല്ലിക്കൊടുക്കുകയും മറ്റുള്ളവർ അതേറ്റു ചൊല്ലിക്കൊണ്ട് പ്രദക്ഷിണം പടിഞ്ഞാറെ വാതിൽക്കൽ എത്തിയതിനുശേഷം പഴയ നിയമ വായന നടത്തണം. (ഏറമിയ 18:18-22) ശ്ലീഹാ വായന (പ്രക്സീസ് 3:22-26), ലേഖന വായന (എബ്രായർ 6:12-20) വിശുദ്ധ ഏവൻഗേല്യോൻ വായന (പത്തു കന്യകമാരുടെ ഉപമ, (വി.മത്തായി 25: 1:13) വായിക്കുന്നു. ഏവൻഗേല്യോൻ വായന കഴിഞ്ഞതിനു ശേഷം വീണ്ടും 117-ാം സങ്കീർത്തനം ഒരാൾ ഉച്ചത്തിൽ ചൊല്ലി കൊടുക്കുകയും മറ്റുള്ളവർ ഏറ്റുചൊല്ലിക്കൊണ്ട് പള്ളിയുടെ വടക്കുവശത്തുകൂടി പ്രദക്ഷിണം നടന്നുനീങ്ങി, തെക്ക് വശത്തുകൂടി വന്ന്, വീണ്ടും പടിഞ്ഞാറെ വാതിലിന് മുൻ വശത്തേയ്ക്ക് വന്നെത്തണം. തുടർന്ന് താഴെ കാണുന്ന മാനീസോ ചൊല്ലണം. അതിനുശേഷം ഗോഗുൽത്തായിൽ സ്ലീബാ വെച്ച് രാത്രിയുടെ മൂന്നാം കൗമാ മുതലുള്ള നമസ്ക്കാരം ആരംഭിക്കുന്നു. രാത്രിയുടെ നമസ്ക്കാരം ചൊല്ലുന്നില്ലെങ്കിൽ വിശുദ്ധ സ്ലീബായെ വണങ്ങി എല്ലാവർക്കും പിരിയാവുന്നതാണ്.
സ്ലീബാ ഉപയോഗിച്ച് വാതിൽ മുട്ടുന്നത് എന്തുകൊണ്ട്? ഭയങ്കരമായ കടവിൽ നിന്റെ സ്ലീബ എന്നോടുകൂടെ പ്രയാണം ചെയ്ത് അന്ധകാര സൈന്യങ്ങളെ എന്റെ മുമ്പിൽ നിന്ന് ഓടിക്കുകയും താൻ ആനന്ദത്തോടെ പ്രവേശിച്ച് നിന്റെ ആർദ്ര കരുണയെ സ്തോത്രം ചെയ്യത്തക്കവണ്ണം സ്ലീബ പറുദീസായുടെ വാതിലിനെ തുറക്കുന്നതിനുള്ള താക്കോൽ ആയിരിക്കയും ചെയ്യട്ടെ.
|