Wednesday Holy Week Prayers

St. Mary’s Syriac Church of Canada Mississauga

 

കഷ്ടാനുഭവാഴ്ചയിലെ ബുധനാഴ്ച സന്ധ്യ

 

പ്രാരംഭ പ്രാർത്ഥന

കൗമാ

ബ്രിക്മൂക്കോക്കോക് ദഹലോപ്പെൻ

 

പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ സത്യ ദൈവത്തിന്‍റെ തിരുനാമത്തില്‍, തനിക്ക് സ്തുതി. നമ്മുടെ മേല്‍ തന്‍റെ കരുണയും മനോഗുണവും എന്നേക്കും ഉണ്ടായിരിക്കട്ടെ. ആമ്മീന്‍.

ആകാശവും ഭൂമിയും തന്‍റെ സ്തുതികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന ബലവാനായ ദൈവം തമ്പുരാന്‍ പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ ഉയരങ്ങളില്‍ സ്തുതി. ദൈവമായ കര്‍ത്താവിന്‍റെ തിരുനാമത്തില്‍ വന്നവനും വരുന്നവനും ആയവന്‍ വാഴ്ത്തപ്പെട്ടവനാകുന്നു, ഉയരങ്ങളില്‍ സ്തുതി.

 

നിന്നെ വധിപ്പാ-നായ് വന്ന ജനം, വിധിയിൽ-വിധിയേൽക്കും

നിന്നെയും പീ-ഡകളെയുമേറ്റ-ജാതി പൂകും രാജ്യം. (മൂന്നു പ്രാവശ്യം)

 

ഗദ്യം:- കർത്താവേ! നിന്നെ കൊല്ലുന്നതിന് ഒരുമിച്ചുകൂടിയ ജനം നിന്റെ ന്യായവിസ്താരത്തിൽ കുറ്റം ചുമത്തപ്പെടുകയും, നിന്നെയും നിന്റെ കഷ്ടാനുഭവത്തെയും ഏറ്റുപറഞ്ഞ പുറജാതികൾ നിന്റെ രാജ്യത്തിൽ പ്രവേശിക്കുകയും ചെയ്യും.

 

നാഥാ! തേ സ്തുതിയും മാനം, താതന്നും

മഹിമാവന്ദനകൾ പരിശു-ദ്ധാത്മന്നും

ഉാ-കുൾകൃപ പാപികളാം ഞങ്ങളിലും,

മേലുള്ളൂ-റിശിലേം വാതിൽ-ക്കുള്ളിൽ നിൻ

സിംഹാ-സനമണയണമീ പ്രാർത്ഥന മിശിഹാ

സ്തോത്രം, കർത്താവേ! സ്തോത്രം, കർത്താവേ!

നിത്യം ശരണവുമേ! സ്തോത്രം - ബാറെക്മോർ.

 

51 -ാം  മസുമൂറ

ദൈവമേ! നിന്‍റെ കൃപപോലെ എന്നോടു കരുണ ചെയ്യേണമെ. നിന്‍റെ കരുണയുടെ ബഹുത്വത്തിന്‍ പ്രകാരം എന്‍റെ പാപങ്ങള്‍ മായിച്ചു കളയേണമെ.

എന്‍റെ അന്യായത്തില്‍നിന്ന് എന്നെ നന്നായി കഴുകി എന്‍റെ പാപങ്ങളില്‍ നിന്ന് എന്നെ വെടിപ്പാക്കേണമെ. എന്തെന്നാല്‍ എന്‍റെ അതിക്രമങ്ങള്‍ ഞാന്‍ അറിയുന്നു. എന്‍റെ പാപങ്ങളും എപ്പോഴും എന്‍റെ നേരെ ഇരിക്കുന്നു.

നിന്നോടുതന്നെ ഞാന്‍ പാപം ചെയ്തു. നിന്‍റെ തിരുമുമ്പില്‍ തിന്മകള്‍ ഞാന്‍ചെയ്തു. എന്തെന്നാല്‍ നിന്‍റെ വചനത്തില്‍ നീ നീതീകരിക്കപ്പെടുകയും നിന്‍റെ ന്യായവിധികളില്‍ നീ ജയിക്കയും ചെയ്യും. എന്തെന്നാല്‍ അന്യായത്തില്‍ ഞാന്‍ ഉത്ഭവിച്ചു. പാപങ്ങളില്‍ എന്‍റെ മാതാവ് എന്നെ ഗര്‍ഭം ധരിക്കയും ചെയ്തു.

എന്നാല്‍ നീതിയില്‍ നീ ഇഷ്ടപ്പെട്ടു. നിന്‍റെ ജ്ഞാനത്തിന്‍റെ രഹസ്യങ്ങള്‍ എന്നെ നീ അറിയിച്ചു. നിന്‍റെ സോപ്പാകൊണ്ട് എന്‍റെ മേല്‍ തളിക്കേണമെ.

ഞാന്‍ വെടിപ്പാകപ്പെടും. അതിനാല്‍ എന്നെ നീ വെണ്മയാക്കേണമെ. ഉറച്ച മഞ്ഞിനെക്കാള്‍ ഞാന്‍ വെണ്മയാകും.

നിന്‍റെ ആനന്ദവും സന്തോഷവും കൊണ്ട് എന്നെ തൃപ്തിയാക്കേണമെ. ക്ഷീണമുള്ള എന്‍റെ അസ്ഥികള്‍ സന്തോഷിക്കും. എന്‍റെ പാപങ്ങളില്‍നിന്നു നിന്‍റെ മുഖം തിരിച്ച് എന്‍റെ അതിക്രമങ്ങളെ ഒക്കെയും മായിക്കണമെ.

ദൈവമെ വെടിപ്പുള്ള ഹൃദയം എന്നില്‍ സൃഷ്ടിക്കേണമെ. സ്ഥിരതയുള്ള നിന്‍റെ ആത്മാവിനെ എന്‍റെ ഉള്ളില്‍ പുതുതാക്കേണമെ. നിന്‍റെ തിരുമുമ്പില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ. നിന്‍റെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്നും എടുക്കയും അരുതേ.

എന്നാലോ നിന്‍റെ ആനന്ദവും രക്ഷയും എനിക്കു തിരിച്ചു തരേണമെ. മഹത്വമുള്ള നിന്‍റെ ആത്മാവ് എന്നെ താങ്ങുമാറാകേണമെ. അപ്പോള്‍ ഞാന്‍അതിക്രമക്കാരെ നിന്‍റെ വഴി പഠിപ്പിക്കും. പാപികള്‍ നിങ്കലേക്കു തിരികയും  ചെയ്യും.

എന്‍റെ രക്ഷയുടെ ദൈവമായ ദൈവമേ! രക്തത്തില്‍ നിന്ന് എന്നെ രക്ഷിക്കേണമെ. എന്‍റെ നാവ് നിന്‍റെ നീതിയെ സ്തുതിക്കും. കര്‍ത്താവേ! എന്‍റെ അധരങ്ങള്‍ എനിക്കു തുറക്കേണമെ. എന്‍റെ വായ് നിന്‍റെ സ്തുതികള്‍ പാടും.

എന്തെന്നാല്‍ ബലികളില്‍ നീ ഇഷ്ടപ്പെടുന്നില്ല. ഹോമ ബലികളില്‍ നീ നിരപ്പായതുമില്ല. ദൈവത്തിന്‍റെ ബലികള്‍ താഴ്മയുള്ള ആത്മാവാകുന്നു. ദൈവം നുറുങ്ങിയ ഹൃദയത്തെ നിരസിക്കുന്നില്ല.

നിന്‍റെ ഇഷ്ടത്താല്‍ സെഹിയോനോടു നന്മ ചെയ്യേണമെ. ഊര്‍ശ്ലേമിന്‍റെ മതിലുകളെ പണിയേണമെ. അപ്പോള്‍ നീതിയുടെ ബലികളിലും ഹോമ ബലികളിലും നീ ഇഷ്ടപ്പെടും. അപ്പോള്‍ നിന്‍റെ ബലിപീഠത്തിന്മേല്‍ കാളകള്‍ബലിയായി കരേറും. ദൈവമേ സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോര്‍.

എനിയോനോ

(പാതകിപോൽ ഞങ്ങളെ ... എന്ന പോലെ)

 

1. ലോകങ്ങൾ-ക്കധിപതിയായ് വാഴ്കേ

ദാസൻ കവിളിൽ പ്രഹരിച്ചൊരു ദേവാ! ദയ ചെയ്തീടണമേ.

 

 2.സ്വാതന്ത്ര്യം-ഞങ്ങൾക്കേകിടുവാൻ

ദാസ-ർക്കായ് ദാസ്യം പൂാെരു ദേവാ! ദയ ചെയ്തീടണമേ.

 

3. ഉടയവനായ് ഉണ്മയിൽ വർത്തിക്കേ

ഞങ്ങൾ-ക്കായ് കഷ്ടതയേറ്റൊരു ദേവാ! ദയ ചെയ്തീടണമേ.

 

4. കഷ്ടതയാൽ-ഞങ്ങടെ കഷ്ടതകൾ

തൻ ക്നൂ-മായാൽ മായിച്ചൊരു  ദേവാ! ദയ ചെയ്തീടണമേ.

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

5.സകലേശാ!-തെറ്റിപ്പോയോരെ

സ്വന്തം-രക്തത്താൽ വാങ്ങിയദേവാ! ... 

 

 

 

 

(140, 141, 118, 116 മസ്മൂര്‍കള്‍)

കുറിയേലായിസോന്‍

കര്‍ത്താവേ! നിന്നെ ഞാന്‍ വിളിച്ചുവല്ലോ, എന്നോട് ഉത്തരമരുളിച്ചെയ്യേണമെ. എന്‍റെ വചനങ്ങളെ സൂക്ഷിച്ച് കേട്ട് കൈക്കൊള്ളുകയും ചെയ്യേണമെ.

എന്‍റെ പ്രാര്‍ത്ഥന നിന്‍റെ മുമ്പാകെ ധൂപം പോലെയും എന്‍റെ കൈകളില്‍ നിന്നുള്ള കാഴ്ച സന്ധ്യയുടെ വഴിപാടുപോലെയും ഇരിക്കുമാറാകണമെ. എന്‍റെ ഹൃദയം ദുഷ്ക്കാര്യത്തിന് ചായാതെയും ഞാന്‍ അന്യായകിയകള്‍ പ്രവര്‍ത്തിക്കാതെയും ഇരിക്കത്തക്കവണ്ണം എന്‍റെ വായ്ക്കും അധരങ്ങള്‍ക്കും കാവല്‍ക്കാരെ നിയമിക്കേണമെ.

ദുഷ്ടമനുഷ്യരോടുകൂടെ ഞാന്‍ ചേരുമാറാകരുതേ. നീതിമാന്‍ എന്നെ പഠിപ്പിക്കുകയും ശാസിക്കുകയും ചെയ്യട്ടെ. ദുഷ്ടന്മാരുടെ എണ്ണ എന്‍റെ തലയ്ക്ക് കൊഴുപ്പാകാതെയിരിക്കട്ടെ. എന്തെന്നാല്‍ എന്‍റെ പ്രാര്‍ത്ഥന അവരുടെ ദോഷം നിമിത്തമാകുന്നു. അവരുടെ വിധികര്‍ത്താക്കള്‍ പാറയാല്‍ തടയപ്പെട്ടു. എന്‍റെ വചനങ്ങള്‍ ഇമ്പമുള്ളത് എന്നവര്‍ കേള്‍ക്കട്ടെ. 

കൊഴുവുഭൂമിയെ പിളര്‍ക്കുന്ന പോലെ ശവക്കുഴിയുടെ വായ്ക്കരികെ അവരുടെ അസ്ഥികള്‍ ചിതറപ്പെട്ടു. കര്‍ത്താവേ! ഞാന്‍ എന്‍റെ കണ്ണുകളെ നിന്‍റെ അടുക്കലേയ്ക്കുയര്‍ത്തി നിന്നില്‍ ശരണപ്പെട്ടു. എന്‍റെ ആത്മാവിനെ തള്ളിക്കളയരുതേ. 

എനിക്കായി കെണികള്‍ മറച്ചുവെച്ചിട്ടുള്ള പരിഹാസികളുടെ കയ്യില്‍ നിന്ന് എന്നെ കാത്തുകൊള്ളണമേ. ഞാന്‍ കടന്നുപോകുമ്പോള്‍ അന്യായക്കാര്‍ അവരുടെ കെണികളില്‍ ഒരുമിച്ച് വീഴട്ടെ.

എന്‍റെ ആത്മാവ് കുണ്ഠിതപ്പെട്ടപ്പോള്‍ ഞാന്‍ എന്‍റെ ശബ്ദത്താല്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചു. എന്‍റെ ശബ്ദത്താല്‍ ഞാന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചു. അവന്‍റെ മുമ്പാകെ ഞാന്‍ എന്‍റെ സങ്കടം ബോധിപ്പിച്ചു. അവന്‍റെ മുമ്പാകെ ഞാന്‍ എന്‍റെ ഞെരുക്കം അറിയിക്കുകയും ചെയ്തു. എന്‍റെ ആത്മാവ് വിഷാദിച്ചിരിക്കുമ്പോള്‍ നീ എന്‍റെ ഊടുവഴികള്‍ അറിയുന്നുവല്ലോ.

എന്‍റെ നടപ്പുകളുടെ വഴിയില്‍ അവര്‍ എനിക്കായി കെണികള്‍ മറച്ചു വെച്ചു. ഞാന്‍ വലത്തോട്ട് നോക്കി എന്നെ അറിയുന്നവനില്ലെന്നു ഞാന്‍ കണ്ടു. സങ്കേത സ്ഥലം എനിക്കില്ലാതെയായി, എന്‍റെ ദേഹിക്കുവേണ്ടി പകരം ചോദിക്കുന്നവനും ഇല്ല. കര്‍ത്താവേ! ഞാന്‍ നിന്‍റെ അടുക്കല്‍ നിലവിളിച്ചു. കര്‍ത്താവേ! ജീവിച്ചിരിക്കുന്നവരുടെ ദേശത്ത് എന്‍റെ ആശ്രയവും എന്‍റെ ഓഹരിയും നീയാകുന്നു എന്ന് ഞാന്‍ പറഞ്ഞു.

ഞാന്‍ ഏറ്റവും എളിമപ്പെട്ടിരിക്കുന്നതുകൊ്എന്‍റെ അപേക്ഷയെ സൂക്ഷിച്ച് കേള്‍ക്കേണമേ. എന്നെ പീഡിപ്പിക്കുന്നവര്‍ എന്നെക്കാള്‍ ബലവാന്മാരായതു കൊണ്ട് അവരില്‍നിന്ന് എന്നെ രക്ഷിക്കേണമെ. ഞാന്‍ നിന്‍റെ നാമത്തെ സ്തോത്രം ചെയ്യുവാനായിട്ട് എന്‍റെ പ്രാണനെ കാരാഗൃഹത്തില്‍നിന്മ്പുറപ്പെടുവിക്കേണമെ. നീ എനിക്ക് ഉപകാരം ചെയ്യുമ്പോള്‍ നിന്‍റെ നീതിമാന്മാര്‍ എന്നെ പ്രതീക്ഷിച്ചിരിക്കും.

നിന്‍റെ വചനം എന്‍റെ കാലുകള്‍ക്ക് വിളക്കും എന്‍റെ ഊടുവഴികള്‍ക്ക് പ്രകാശവും ആകുന്നു. നിന്‍റെ നീതിയുള്ള വിധികള്‍ ആചരിപ്പാനായിട്ട് ഞാന്‍ ആണയിട്ട് നിശ്ചയിച്ചു. ഞാന്‍ ഏറ്റവും ക്ഷീണിച്ചു. കര്‍ത്താവേ! നിന്‍റെ വചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. കര്‍ത്താവേ! എന്‍റെ വായിലെ വചനങ്ങളില്‍ നീ ഇഷ്ടപ്പെടണമേ. നിന്‍റെ ന്യായങ്ങളില്‍നിന്ന് എന്നെ പഠിപ്പിക്കേണമെ.

എന്‍റെ ദേഹി എല്ലായ്പ്പോഴും നിന്‍റെ കൈകളില്‍ ഇരിക്കുന്നു. നിന്‍റെ വേദപ്രമാണം ഞാന്‍ മറന്നില്ല. പാപികള്‍ എനിക്കായിട്ട് കെണികള്‍ വെച്ചു. എന്നാലും ഞാന്‍ നിന്‍റെ കല്പനകളില്‍നിന്നും മാറിപ്പോയില്ല. ഞാന്‍ നിന്‍റെ സാക്ഷിയെ എന്നേക്കും അവകാശമായി സ്വീകരിച്ചു. എന്തെന്നാല്‍ അത് എന്‍റെ ഹൃദയത്തിന്‍റെ ആനന്ദമാകുന്നു. നിന്‍റെ കല്പനകള്‍ എന്നേക്കും സത്യത്തോടെ നിവര്‍ത്തിപ്പാനായിട്ട് ഞാന്‍ എന്‍റെ ഹൃദയം തിരിച്ചു.

സകല ജാതികളുമേ! കര്‍ത്താവിനെ സ്തുതിപ്പിന്‍. സകല ജനങ്ങളുമേ! അവനെ സ്തുതിപ്പിന്‍. എന്തെന്നാല്‍ അവന്‍റെ കൃപ നമ്മുടെമേല്‍ ബലപ്പെട്ടിരിക്കുന്നു. അവന്‍ സത്യമായിട്ട് എന്നേക്കും കര്‍ത്താവാകുന്നു. ദൈവമേ! സ്തുതിനിനക്ക് യോഗ്യമാകുന്നു. ബാറക്മോര്‍.

എനിയോനോ

(എൻ നാഥാ നിൻ കൃപ നിന്നെ ... എന്ന പോലെ)

 

1.സർവ്വാധിപനെ ദുഷ്ടന്മാർ

നിന്ദിക്കുന്നതു കാണുമ്പോൾ

സോദരരേ! സന്താപത്താൽ

ആരയ്യോ വിലപിക്കില്ല?

 

2. വിധിനിലയേ ദൈവം നിന്നു

മനസ്സാ കഷ്ടത കെക്കൊു

തുപ്പൽ മുഖത്തു പതിച്ചപ്പോൾ

കരുണാനിധി കോപിച്ചില്ല.

 

3. മോശേ നിൻ പീഠത്തിലിതാ

കയ്യാപ്പ നില്പതു കാൺക

അഹറോനേ! ന്യായാധിപനാം

ഹന്നാനെ പ്രതി വിലപിക്ക.

 

4.ചൊന്നിടുവിൻ പകയന്മാരേ!

ഇവനെന്തപരാധം ചെയ്തു?

പാരം പുണ്യം ചെയ്തോനെ

നിങ്ങളധിക്ഷേപിക്കുന്നു.

 

5. വാനിൽ ക്രാബേ സ്രാപ്പേന്മാർ

വിറകൊള്ളും മഹിമാവുള്ളോൻ

പാരിൽ പാരം പാടേറ്റു

പാർക്കിൽ വിശ്വമഹാശ്ചര്യം.  ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

6.വിശ്വാസിനി പരിശുദ്ധ സഭേ!

മനസ്സാ വന്നതികഷ്ടതയാൽ

സുതരുടെ ദാസ്യം തീർത്തോനാം

ദെവാത്മജനെ കീർത്തിക്ക. സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

 

 

 

 

പ്രുമിയോൻ

കോലോ

 

1.നമ്മുടെ കർത്താവിനോട് തന്റെ ശിഷ്യന്മാർ പറഞ്ഞതാവിത്. "ഇൗ ഉപമ ഞങ്ങൾക്കു വ്യക്തമാക്കിത്തരിക. സാത്താനായിത്തീർന്നുകൊ് നിന്നെ യഹൂദന്മാർക്കു ഏല്പിച്ചുകൊടുക്കുന്നവൻ ആരാകുന്നു?' കർത്താവ് ഉത്തരമായിട്ട് ഭയചകിതരായിരുന്ന ശിഷ്യന്മാരോട് അരുളിച്ചെയ്തു എന്നോടൊന്നിച്ച് താലത്തിൽ കെമുക്കുന്നവൻ യഹൂദജനത്തിന് എന്നെ ഒറ്റിക്കൊടുക്കും.  ബാറെക്മോർ. ശുബഹോ ... മെനഒാലം

 

2.വചനമായ ദെവമേ! നിനക്കു സ്തുതി. നിന്റെ കൃപയാൽ നീ മനുഷ്യനായിത്തീരുകയും ബലഹീനന്മാർക്ക് നിന്നെത്തന്നെ നൽകിയതുകൊ് അവർ നിന്നെ പിടിക്കുകയും ചെയ്തു. അവർ ന്യായാധിപന്റെ അടുക്കൽ നിന്നെ കൊുവന്നു. ഞങ്ങളുടെ എളിയ കുലത്തിനുവേി കുഞ്ഞാടിനെപ്പോലെ കൊലയ്ക്കായി നീ കൂട്ടിക്കൊുപോകപ്പെട്ടു. ഉത്തമനായുള്ളോവേ, നിന്റെ കരുണയ്ക്കു സ്തുതി. ഞങ്ങൾക്കു വേി മരണം ആസ്വദിപ്പാൻ തക്കവണ്ണം ഞങ്ങളുടെ സ്വഭാവത്തെ നീ സ്നേഹിച്ചു. മൊറിയോ റാഹേം 

 

എത്രാ

വീണ്ടും  കോലോ

(കൂക്കോയോ രീതി)

 

1.സത്യപരന്മാർ നിബിയന്മാർ ഘോഷി-ച്ചൊരു മർമ്മം

ബുധനാം ദിവസേ വെളിവാക്കി ശിഷ്യർ-ക്കായ് നാഥൻ

മന്നിതിലുടയോൻ-വന്നിടുമെന്നേവം

ദർശകവൃന്ദം-മുന്നം പ്രവചിച്ചു

പീഡാമൃതിയേറ്റുലകത്തെ നാഥൻ-വീിടുമെ-

ന്നേവം ദൃഷ്ടാന്തങ്ങളിലൂടാദ്യ-പിതാക്കന്മാർ

ഹാലേലുയ്യാ-സൂചനകൾ നൽകി. ബാറെക്മോർ. ശുബഹോ ... ഹാലേലുയ്യാ.

 

2. യേരുശലേമിൽ വൻബഹളം ബുധനാം-ദിവസത്തിൽ

വംശത്തലയാമാദത്തെ സൃഷ്ടി-ച്ചൊരു കെമേൽ

ചേർത്തുതറയ്ക്കാൻ-ആണികൾ യൂദന്മാർ

തീച്ചൂളകളിൽ-മൂർച്ച വരുത്തുന്നു

ബന്ധനമേറ്റോൻ സ്വാതന്ത്ര്യം ബദ്ധ-ന്മാർക്കെല്ലാം

നൽകിടുമെന്നേവം ദാവീദോതി-യതാം വചനം

ഹാലേലുയ്യാ-ദോഷികളോർത്തില്ല.

 

ബോത്തെദ് ഹാശോ

 

ഞങ്ങൾക്കായ് നീ-ഏറ്റൊരു പീഡാ

താഴ്ചകളേറ്റം-ധന്യം നാഥാ!

 

1. നിജ തേജസ്സോ-ടുടയോൻ വന്നാൽ

നേരെനില്പാ-നാരാലാവും?

ക്ലേശം കെക്കൊ-ീടാൻ വന്നാൻ

എല്ലാവരെയും-രക്ഷിപ്പാനായ്

മൃതിയേറ്റിടുവാൻ-നരനായ് തീർന്നു.

 

2. സ്രാപ്പേവൃന്ദം-ചിറകാൽ പാറി

ദെവത്വത്തെ-കീർത്തിക്കുന്നു

മണ്ണിൻമക്കൾ-നിന്ദിക്കുന്നു

സ്രാപ്പേന്മാർ കാ-ദീശാർക്കുന്നു

നീചാത്മാക്കൾ-ക്രൂശിക്കെന്നും.

 

3. വായ്കൾ സർവ്വം നാഥാ നിന്നെ

അത്യുച്ചത്തിൽ-സ്തോത്രം ചെയ്വൂ

ക്ലേശം കെയേ-ല്പാൻ നീ വന്നു

ഏറ്റു ദുഷ്ട-ന്മാരുടെ തുപ്പൽ

ധന്യാത്മാവേ-സ്തോത്രം! സ്തോത്രം.

നിൻ വിധി ചെയ്തോർ-വിധിയേൽക്കുമ്പോൾ

വിധി ചെയ്യരുതേ-ഞങ്ങളെയീശാ. മൊറിയോറാഹേം ...

 

മാർ യാക്കോബിന്റെ ബോവൂസാ

 

മ്ശിഹാ സ്കീപ്പാ മൃതി കഷ്ടതകൾക്കായ് വന്നോനേ

പ്രാർത്ഥന കേട്ടിട്ടാത്മാക്കളിലൻപുാകേണം. ദേവാ! ...

 

1. മിസ്രം നാട്ടിൽ ബലഹീനതയിൽ നിവസിച്ചോളാം

കാന്തയ്ക്കേകി മാന്യത പാരം പ്രിയനാം കാന്തൻ

സൗഭാഗ്യപ്രദനാം നിർമ്മലനെ കെവിട്ടേറ്റം

നാശം ചേർക്കും കാളക്കുട്ടിയെ ആരാധിച്ചാൾ. ദേവാ! ...

 

2. ദെവാത്മജവൃത്താന്തം വർണ്ണിപ്പതു നന്നല്ലോ

 

ഏകാത്മജവൃത്താന്തം കേൾപ്പതു യോഗ്യം തന്നെ

ദെവാത്മജനെ ആത്മാർത്ഥം സ്നേഹിച്ചീടുന്നോ-

നീ വൃത്താന്തം ശ്രദ്ധിക്കുന്നതിലുാനന്ദം.  ദേവാ! ...

 

നാഥാ ഭൂവാനം നിൻ പീഡയതിൽ ക്ലേശിച്ചു

മാനോർ വാനോർ നിൻ താഴ്മയിലതി വിസ്മയമാർന്നു. ദേവാ!

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

ഹാ-ഹാ-ദോഷം ചിന്തിച്ചുരചെയ്താർ

അത്യുന്നതനെപ്പറ്റി കെതവമവരോതി. ഹാ-

 

വി. യോഹന്നാൻ 11: 47-12:2, 9-11

 

ഞങ്ങളുടെ കർത്താവേശുമിശിഹാ! നിന്റെ കരുണയുടെ വാതിൽ ഞങ്ങളുടെ നേരെ നീ അടയ്ക്കരുതേ. കർത്താവേ! ഞങ്ങൾ പാപികളാകുന്നുവെന്ന് ഞങ്ങൾ ഏറ്റുപറയുന്നു, ഞങ്ങളോടു കരുണയുാകണമേ. കർത്താവേ! നിന്റെ മരണത്താൽ/ ഞങ്ങളുടെ മരണം മാഞ്ഞുപോകുവാനായിട്ട് നിന്റെ സ്നേഹം നിന്റെ സ്ഥാനത്തുനിന്ന്/ ഞങ്ങളുടെ അടുക്കലേക്ക് നിന്നെ ഇറക്കിക്കൊുവന്നു ഞങ്ങളോടു കരുണയുാകണമേ.

 

 

 

കൗമാ

 

നിന്നെ വധിപ്പാ-നായ് വന്ന ജനം,-വിധിയിൽ വിധിയേൽക്കും

നിന്നെയും പീ-ഡകളെയുമേറ്റ ജാതി-പൂകും രാജ്യം. (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ... സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

ബുധനാഴ്ച സൂത്താറ

കൗമാ

ബ്രിക്മൂക്കോക്കോക് ദഹലോപ്പെൻ

നിന്നെ വധിപ്പാ-നായ് വന്ന ജനം വിധിയിൽ-വിധിയേൽക്കും

നിന്നെയും പീ-ഡകളെയുമേറ്റ-ജാതി പൂകും രാജ്യം.  (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ... സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

(കൂക്കോയോ രീതി)

 

1.ദർശകരെ നിഹനിച്ച് നിണം പാനം-ചെയ്വോളേ!

ഹതനാമേശായാ നിന്നോടെന്ത-യ്യോ ചെയ്തു?

ഏറമീയായെ-ചേർക്കുിൽ തള്ളി

ഹതനായ് സ്കറിയ-ബലിപീഠത്തിങ്കൽ

കൊലപാതകിയാം മണവാട്ടീ! പുത്രൻ-തൻ കൊലയാൽ

തന്നെത്താനെ-ന്നെന്നേക്കും മുടിവോ-ളം നിന്റെ

ഹാലേലുയ്യാ- ഭ്രാന്തു ശമിച്ചില്ല.

ബാറെക്മോർ. ശുബഹോ ... മെനഒാലം ... ഹാലേലുയ്യാ.

 

2.സുന്ദരനാം ദാനിയേലും മന്നൻ-ദാവീദും

യേരുശലേമിനെ മുൻനിർത്തി സൂച-നകൾ നൽകി

രക്ഷകനെ ഹനി-ച്ചതിനാൽ കല്ലിന്മേൽ

കല്ലുാവി-ല്ലെന്നൊരുവൻ ചൊന്നാൻ

അപ്പുരമുന്മൂലിതമാകും പകരം-തൽസ്ഥാനേ

സഭ സംസ്ഥാപിതമായിടുമെന്നപരൻ-ഘോഷിച്ചാൻ

ഹാലേലുയ്യാ-ഉ-ഹാലേലുയ്യാ.

 

ബോത്തേദ് ഹാശോ

 

ഞങ്ങൾക്കായ് നീ-ഏറ്റൊരു പീഡാ

താഴ്ചകളേറ്റം-ധന്യം നാഥാ!

 

നരവർഗ്ഗത്തി-ന്നുയിരേകീടാൻ

താണോനാം നിൻ-സ്നേഹം പൂർണ്ണം

പുൽകീടട്ടെ-ന്നുള്ളം നിന്നെ

യത്നിക്കും ഞാൻ-നിന്നോടൊപ്പം

ശ്രഷ്ഠം താൻ നീ-നൽകും കൂലി.

ഇൗ ലോകത്തെ-വെണ്ണീറാക്കാൻ

പോരും തീ തൻ-വീര്യം പോക്കാൻ

മുള്ളിൻകൂട്ടം-ചുറ്റും കൂടി

എരുതീ താനേ-ശെത്യം പൂു

മണ്ണിൻ മക്കൾ - ചൂടേറ്റില്ല.

പാപികളാം നാം-കൂടെ ചേരാൻ

കാരുണ്യം കാ-ണിച്ചോൻ സ്തുത്യൻ

പങ്കപ്പാടും-ക്രൂശും മൂലം

മൃതിയെ-നീക്കി ജീവൻ നൽകി

തൽപ്രഷകനാം-താതൻ ധന്യൻ.

നിൻവിധി ചെയ്തോർ-വിധിയേൽക്കുമ്പോൾ

വിധി ചെയ്യരുതേ-ഞങ്ങളെയീശാ.           മൊറിയോ ...

മാർ അപ്രമിന്റെ ബോവൂസാ

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

നിൻ ഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യ .ദേവാ! ...

 

1.ഭീതിയോടീറേന്മാർ വാനിൽ

സ്തോത്രം ചെയ്യുന്നോൻ വന്ദ്യൻ

അവനെ പാരിൽ വെദികരും

സപ്രന്മാരും നിന്ദിപ്പൂ. ദേവാ! ...

 

2.ജീവിതരുടെ തലയായോനെ

വടിയാൽ പ്രഹരിച്ചീടുന്നു

ദർശകരുടെ ദൃഷ്ടാന്തങ്ങൾ

നിറവേറ്റിയവൻ സംസ്തുത്യൻ. ദേവാ! ...

 

3.തിരികെ തന്റെ തൊഴുത്തിൽ നാം

ചേർന്നിടുവാൻ മൃതി കെക്കൊാൻ

നാഥന്നും തൻ പ്രഷകനും

സ്തുതി പരിശുദ്ധാത്മാവിന്നും. ദേവാ! ...

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

നിൻ ഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യ ദേവാ! ...  കുറിയേലായിസോൻ. കുറിയേ ... കുറിയേ ...

 

91, 120 മസുമൂറ

(കൂട്ടമായി പ്രാര്‍ത്ഥിക്കുമ്പോള്‍ രണ്ടു പേര്‍ മാത്രം ഓരോ നിറുത്ത് മാറിമാറി ചൊല്ലേതാകുന്നു).

ബാറെക്മോര്‍, അത്യുന്നതന്‍റെ മറവില്‍ ഇരിക്കുന്നവനും ദൈവത്തിന്‍റെ നിഴലില്‍ മഹത്വപ്പെടുന്നവനും ആയുള്ളോവേ!

ബാറെക്മോര്‍, എന്‍റെ ശരണവും സങ്കേതസ്ഥലവും ഞാന്‍ ആശ്രയിച്ചിരിക്കുന്ന ദൈവവും നീയാകുന്നുവെന്ന് കര്‍ത്താവിനെക്കുറിച്ച് നീ പറക.

എന്തെന്നാല്‍ അവന്‍ വിരുദ്ധത്തിന്‍റെ കെണിയില്‍നിന്നും വ്യര്‍ത്ഥസംസാരത്തില്‍ നിന്നും നിന്നെ രക്ഷിക്കും.

അവന്‍ തന്‍റെ തൂവലുകള്‍കൊു നിന്നെ രക്ഷിക്കും. അവന്‍റെ ചിറകുകളുടെ കീഴില്‍ നീ മറയ്ക്കപ്പെടും. അവന്‍റെ സത്യം നിന്‍റെ ചുറ്റും ആയുധമായിരിക്കും.

നീ രാത്രിയിലെ ഭയത്തില്‍നിന്നും പകല്‍ പറക്കുന്ന അസ്ത്രത്തില്‍നിന്നും ഇരുട്ടില്‍ സഞ്ചരിക്കുന്ന വചനത്തില്‍നിന്നും ഉച്ചയിലൂതുന്ന കാറ്റില്‍നിന്നും ഭയപ്പെടുകയില്ല.

നിന്‍റെ ഒരു ഭാഗത്തു ആയിരങ്ങളും നിന്‍റെ വലതു ഭാഗത്ത് പതിനായിരങ്ങളുംവീഴും.

അവര്‍ നിങ്കലേക്ക് അടുക്കുകയില്ല. എന്നാലോ നിന്‍റെ കണ്ണുകള്‍കൊണ്ടു നീ കാണുകമാത്രം ചെയ്യും. ദുഷ്ടന്മാര്‍ക്കുള്ള പ്രതിഫലത്തെ നീ കാണും.

എന്തെന്നാല്‍ തന്‍റെ വാസസ്ഥലം ഉയരങ്ങളില്‍ ആക്കിയ എന്‍റെ ശരണമായകര്‍ത്താവു നീയാകുന്നു.

ദോഷം നിന്നോടടുക്കുകയില്ല. ശിക്ഷ നിന്‍റെ വാസസ്ഥലത്തിനു സമീപിക്കുകയുമില്ല.

എന്തെന്നാല്‍ നിന്‍റെ സകല വഴികളും നിന്നെ കാക്കേണ്ടതിനായിട്ട് അവന്‍ നിന്നെക്കുറിച്ച് അവന്‍റെ മാലാഖമാരോടു കല്പിക്കും.

നിന്‍റെ കാലില്‍ നിനക്ക് ഇടര്‍ച്ചയുാകാതിരിപ്പാന്‍ അവര്‍ തങ്ങളുടെ ഭുജങ്ങളിന്മേല്‍ നിന്നെ വഹിക്കും.

ഗോര്‍സോ സര്‍പ്പത്തെയും ഹര്‍മ്മോനോ സര്‍പ്പത്തെയും നീ ചവിട്ടും. സിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിക്കും.

അവന്‍ എന്നെ അന്വേഷിച്ചതുകൊണ്ട് ഞാന്‍ അവനെ രക്ഷിച്ച് ബലപ്പെടുത്തും. അവന്‍ എന്‍റെ നാമം അറിഞ്ഞതുകൊണ്ട്  ഞാന്‍ അവനെ വിളിക്കും.

ഞാന്‍ അവനോട് ഉത്തരം പറയും. ഞെരുക്കത്തില്‍ ഞാന്‍ അവനോടുകൂടെയിരുന്ന് അവനെ ബലപ്പെടുത്തി ബഹുമാനിക്കും.

ദീര്‍ഘായുസ്സുകൊണ്ട്ഞാന്‍ അവനെ തൃപ്തിപ്പെടുത്തും. എന്‍റെ രക്ഷ അവനു ഞാന്‍ കാണിക്കുകയും ചെയ്യും.

ഞാന്‍ പര്‍വ്വതത്തിലേക്ക് എന്‍റെ കണ്ണുകള്‍ ഉയര്‍ത്തും. എന്‍റെ സഹായക്കാരന്‍ എവിടെ നിന്നു വരും.

എന്‍റെ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവിന്‍റെ സന്നിധിയില്‍ നിന്നാകുന്നു.

അവന്‍ നിന്‍റെ കാല്‍ ഇളകുവാന്‍ സമ്മതിക്കയില്ല. നിന്‍റെ കാവല്‍ക്കാരന്‍ ഉറക്കം തൂങ്ങുകയില്ല.

എന്തെന്നാല്‍ യിസ്രായേലിന്‍റെ കാവല്‍കാരന്‍ ഉറക്കം തൂങ്ങുന്നുമില്ല, ഉറങ്ങുന്നുമില്ല.

കര്‍ത്താവു നിന്‍റെ കാവല്‍കാരനാകുന്നു. കര്‍ത്താവു തന്‍റെ വലതുകൈ കൊണ്ടു നിനക്കു നിഴലിടും.

പകല്‍ സൂര്യനെങ്കിലും രാത്രിയില്‍ ചന്ദ്രനെങ്കിലും നിന്നെ ഉപദ്രവിക്കയില്ല. 

കര്‍ത്താവു സകല ദോഷങ്ങളിലും നിന്നെ കാത്തുകൊള്ളും. കര്‍ത്താവു നിന്‍റെ ആത്മാവിനെ കാത്തുകൊള്ളും.

അവന്‍ നിന്‍റെ ഗമനത്തെയും ആഗമനത്തെയും ഇന്നു മുതല്‍ എന്നേക്കും കാത്തു കൊള്ളും. ദൈവമേ സ്തുതി നിനക്കു യോഗ്യമാകുന്നു.      ബാറക്മോര്‍.

 

അപേക്ഷ

ഹാലേലുയ്യാ ഉഹാലേലുയ്യാ ഉഹാലേലുയ്യാ മെനഓലം വാദമൊല്ഓലം ഒല്‍മ്മീനാമ്മീന്‍

മഹോന്നതന്‍റെ മറവിലിരിക്കുന്നവനായ കര്‍ത്താവേ! നിന്‍റെ കരുണയിന്‍ ചിറകുകളുടെ നിഴലിന്‍ കീഴില്‍ ഞങ്ങളെ മറച്ചു ഞങ്ങളോടു കരുണയുാകേണമേ.

സകലവും കേള്‍ക്കുന്നവനേ! നിന്‍റെ കരുണയാല്‍ നിന്‍റെ അടിയാരുടെ അപേക്ഷ നീ കേള്‍ക്കേണമേ.

മഹത്വമുള്ള രാജാവായി ഞങ്ങളുടെ രക്ഷകനായ മിശിഹാ നിരപ്പുനിറഞ്ഞിരിക്കുന്ന സന്ധ്യയും പുണ്യമുള്ള രാവും ഞങ്ങള്‍ക്കു നീ തരണമേ.

ഞങ്ങളുടെ കണ്ണുകള്‍ നിങ്കലേക്കു നോക്കിക്കൊിരിക്കുന്നു. ഞങ്ങളുടെകടങ്ങളും പാപങ്ങളും നീ പുണ്യപ്പെടുത്തി ഈ ലോകത്തിലും ആ ലോകത്തിലും ഞങ്ങളോടു കരുണ ചെയ്യേണമേ.

കര്‍ത്താവേ! നിന്‍റെ കരുണ ഞങ്ങളെ മറച്ച് നിന്‍റെ കൃപ ഞങ്ങളുടെ മുഖങ്ങളില്‍ നില്‍ക്കേണമേ. നിന്‍റെ സ്ലീബാ + ദുഷ്ടനില്‍നിന്നും അവന്‍റെ സൈന്യങ്ങളില്‍നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

ഞങ്ങള്‍ ജീവനോടിരിക്കുന്ന നാളുകളൊക്കെയും നിന്‍റെ വലത്തുകൈ ഞങ്ങളുടെ മേല്‍ ആവസിപ്പിക്കണമേ. നിന്‍റെ നിരപ്പു ഞങ്ങളുടെ ഇടയില്‍ വാഴുമാറാകണമേ. നിന്നോടപേക്ഷിക്കുന്ന ആത്മാക്കള്‍ക്കു ശരണവും രക്ഷയും നീ ഉണ്ടാക്കണമേ.

നിന്നെ പ്രസവിച്ച മറിയാമിന്‍റെയും നിന്‍റെ സകല പരിശുദ്ധന്മാരുടെയും പ്രാര്‍ത്ഥനയാല്‍, ദൈവമേ ഞങ്ങളുടെ കടങ്ങള്‍ക്കു നീ പരിഹാരമുണ്ടാക്കി ഞങ്ങളോടു കരുണ ചെയ്യണമേ.

ക്രൂബേന്മാരുടെ സ്തുതിപ്പ് (കൗമാ)

കര്‍ത്താവിന്‍റെ ബഹുമാനം തന്‍റെ സ്ഥാനത്തുനിന്നു എന്നേക്കും വാഴ്ത്തപ്പെട്ടതാകുന്നു. + വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ, ഞങ്ങളോടു കരുണയുാകണമേ.

കര്‍ത്താവിന്‍റെ ബഹുമാനം തന്‍റെ സ്ഥാനത്തുനിന്നു എന്നേക്കും വാഴ്ത്തപ്പെട്ടതാകുന്നു. + വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ, ഞങ്ങളോടു കരുണയുാകണമേ.

കര്‍ത്താവിന്‍റെ ബഹുമാനം തന്‍റെ സ്ഥാനത്തുനിന്നു എന്നന്നേക്കും വാഴ്ത്ത പ്പെട്ടതുമാകുന്നു. + വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ, കൃപയുായി ഞങ്ങളോടു കരുണയുാകണമേ.

നീ എന്നേക്കും വിശുദ്ധിയും മഹത്വവുമുള്ളവനാകുന്നു. നീ എന്നേക്കും വിശുദ്ധിയും മഹത്വവുമുള്ളവനാകുന്നു. നീ എന്നേക്കും വിശുദ്ധിയുള്ളവനും നിന്‍റെ തിരുനാമം വാഴ്ത്തപ്പെട്ടതുമാകുന്നു.

ഞങ്ങളുടെ കര്‍ത്താവേ നിനക്കു സ്തുതി, ഞങ്ങളുടെ കര്‍ത്താവേ നിനക്കു സ്തുതി, എന്നേക്കും ഞങ്ങള്‍ക്കുള്ള ശരണവുമേ നിനക്കു സ്തുതി. ബാറക്മോര്‍

 

നിന്നെ വധിപ്പാ-നായ് വന്ന ജനം, വിധിയിൽ-വിധിയേൽക്കും

നിന്നെയും പീ-ഡകളെയുമേറ്റ-ജാതി പൂകും രാജ്യം. (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ... സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

 

 

വിശ്വാസപ്രമാണം

 

സര്‍വ്വശക്തിയുള്ള പിതാവായി ആകാശത്തിന്‍റെയും ഭൂമിയുടെയും, കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തിന്‍റെയും സ്രഷ്ടാവായ സത്യമുള്ള ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.

ദൈവത്തിന്‍റെ ഏകപുത്രനും, സര്‍വ്വലോകങ്ങള്‍ക്കും മുമ്പില്‍ പിതാവില്‍ നിന്നു ജനിച്ചവനും പ്രകാശത്തില്‍ നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും, ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോടു സമത്വമുള്ളവനും, തന്നാല്‍ സകലവും നിര്‍മ്മിക്കപ്പെട്ടവനും, മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷക്കും വേണ്ടി തിരുവിഷ്ടപ്രകാരം സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി, വിശുദ്ധറൂഹായില്‍ നിന്നും ദൈവമാതാവായ വിശുദ്ധ കന്യക മറിയാമില്‍നിന്നും ശരീരിയായിതീര്‍ന്ന് മനുഷ്യനായി പൊന്തിയോസ് പീലാത്തോസിന്‍റെ ദിവസങ്ങളില്‍ ഞങ്ങള്‍ക്കുവേി കുരിശിക്കപ്പെട്ട്, കഷ്ടമനുഭവിച്ച്, മരിച്ച്, അടക്കപ്പെട്ട്, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ്, സ്വര്‍ഗ്ഗത്തിലേക്കു കരേറി തന്‍റെ പിതാവിന്‍റെ വലത്തു ഭാഗത്തിരുന്നവനും ജീവനുള്ളവരെയും മരിച്ചവരെയും വിധിപ്പാന്‍ തന്‍റെ വലിയ മഹത്വത്തോടെ ഇനിയും വരുവാനിരിക്കുന്നവനും തന്‍റെ രാജത്വത്തിന് അവസാനമില്ലാത്തവനുമായ യേശുമിശിഹാ ആയ, ഏകകര്‍ത്താവിലും ഞങ്ങള്‍ വിശ്വസിക്കുന്നു.

സകലത്തെയും ജീവിപ്പിക്കുന്ന കര്‍ത്താവും, പിതാവില്‍ നിന്നു പുറപ്പെട്ട്, പിതാവിനോടും പുത്രനോടുംകൂടി വന്ദിക്കപ്പെട്ട് സ്തുതിക്കപ്പെടുന്നവനും നിബിയന്മാരും ശ്ലീഹന്മാരും മുഖാന്തിരം സംസാരിച്ചവനുമായി ജീവനും വിശുദ്ധിയുമുള്ള ഏകറൂഹായിലും കാതോലിക്കായ്ക്കും ശ്ലീഹായ്ക്കു മടുത്ത ഏക വിശുദ്ധ സഭയിലും ഞങ്ങള്‍ വിശ്വസിക്കുന്നു.

പാപമോചനത്തിനു മാമോദീസാ ഒന്നുമാത്രമേ ഉള്ളു എന്ന് ഞങ്ങള്‍ ഏറ്റുപറഞ്ഞ് മരിച്ചുപോയവരുടെ ഉയര്‍പ്പിനും വരുവാനിരിക്കുന്ന ലോകത്തിലെപുതിയ ജീവനുമായി ഞങ്ങള്‍ നോക്കിപ്പാര്‍ക്കുന്നു. ആമ്മീന്‍.

ബാറെക്മോര്‍, സ്തൗമന്‍കാലോസ്, കുറിയേലായിസോന്‍, കുറിയേലായിസോന്‍, കുറിയേലായിസോന്‍,

ഞങ്ങളുടെ കര്‍ത്താവേ ഞങ്ങളുടെ മേല്‍ നീ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ കര്‍ത്താവേ! നീ കൃപ ചെയ്തു ഞങ്ങളുടെമേല്‍ അനുഗ്രഹിക്കേണമെ. ഞങ്ങളുടെ കര്‍ത്താവേ! നീ ഉത്തരമരുളിച്ചെയ്തു ഞങ്ങളുടെമേല്‍ അനുഗ്രഹിക്കേണമെ. ഞങ്ങളുടെ കര്‍ത്താവേ നിനക്കു സ്തുതി ഞങ്ങളുടെ കര്‍ത്താവേ നിനക്കു സ്തുതി എന്നേക്കും ഞങ്ങള്‍ക്കുള്ള ശരണമേ നിനക്കു സ്തുതി. ബാറെക്മോര്‍.

ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ....

ബുധനാഴ്ച രാത്രി

കൗമാ

ബ്രിക്മൂക്കോക്കോക് ദഹലോപ്പെൻ

 

നിന്നെ വധിപ്പാ-നായ് വന്ന ജനം,-വിധിയിൽ വിധിയേൽക്കും

നിന്നെയും പീ-ഡകളെയുമേറ്റ-ജാതി പൂകും രാജ്യം. (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ... സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

ഉറക്കമില്ലാത്ത ഉണർവ്വുള്ളവനായ എന്റെ കർത്താവേ! നിന്റെ ഉണർവ്വിനെ സ്തോത്രം ചെയ്യുവാനായിട്ട് പാപമുഴുകലിൽ നിന്ന് ഞങ്ങളുടെ ഉറക്കത്തെ ഉണർത്തണമേ. മരണമില്ലാത്ത ജീവനുള്ളവനേ! നിന്റെ കരുണയെ ഞങ്ങൾ വന്ദിപ്പാനായിട്ട്, മരണത്തിന്റെയും, നാശത്തിന്റെയും ഉറക്കത്തിൽ നിന്ന് ഞങ്ങളുടെ മരണത്തെ ജീവിപ്പിക്കണമേ. പിതാവും പുത്രനും പരിശുദ്ധ റൂഹായുമേ! സ്വർഗ്ഗത്തിലും ഭൂമിയിലും സ്തുതിക്കപ്പെട്ടവനും വാഴ്ത്തപ്പെട്ടവനും നീ ആകയാൽ നിന്നെ സ്തുതിക്കുന്നവരായ

സ്വർഗ്ഗീയ മാലാഖമാരുടെ മഹത്വമുള്ള വൃന്ദങ്ങളോടൊരുമിച്ച്, വിശുദ്ധിയോടുകൂടി ഇപ്പോഴും എപ്പോഴും എന്നേക്കും നിന്നെ സ്തുതിച്ച് വാഴ്ത്തുവാൻ ഞങ്ങളെ യോഗ്യരാക്കണമേ. ആമ്മീൻ.

 

134, 119, 117 -ാം  സങ്കീർത്തനങ്ങൾ

 

ബാറെക്മോർ. രാത്രികാലങ്ങളിൽ കർത്താവിന്റെ ഭവനത്തിൽ നിൽക്കുന്നവരായി കർത്താവിന്റെ സകല ദാസന്മാരുമായുള്ളോരേ! നിങ്ങൾ കർത്താവിനെ വാഴ്ത്തുവിൻ.

 

ശുദ്ധസ്ഥലത്തേക്ക് നിങ്ങളുടെ കൈൾ ഉയർത്തി കർത്താവിനെ വാഴ്ത്തുവിൻ.

 

ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവ് സെഹിയോനിൽ നിന്ന് നിന്നെ അനുഗ്രഹിക്കും.

 

കർത്താവേ! എന്റെ സ്തുതി നിന്റെ മുമ്പാകെ പ്രവേശിക്കുകയും നിന്റെ വചനത്താൽ എന്നെ ജീവിപ്പിക്കുകയും ചെയ്യണമേ. എന്റെ അപേക്ഷ നിന്റെ മുമ്പാകെ പ്രവേശിക്കുകയും നിന്റെ വചനത്താൽ എന്നെ രക്ഷിക്കുകയും ചെയ്യണമേ.

 

എന്റെ നാവ് നിന്റെ വചനം ഉച്ചരിക്കും എന്തെന്നാൽ നിന്റെ കൽപ്പനകളെല്ലാം നീതിയോടുകൂടിയവയാകുന്നു.

 

നിന്റെ കൽപ്പനകൾ എന്നെ നീ പഠിപ്പിക്കുമ്പോൾ എന്റെ അധരങ്ങൾ നിന്റെ സ്തുതികൾ ഉച്ചരിക്കും. നിന്റെ കൽപ്പനകളിൽ ഞാൻ ഇഷ്ടപ്പെടുന്നതിനാൽ നിന്റെ കെ എന്നെ സഹായിക്കണമേ.

 

എന്റെ ആത്മാവ് നിന്റെ രക്ഷയ്ക്കായിട്ട് കാത്തിരുന്നു. നിന്റെ വേദപ്രമാണം ഞാൻ ധ്യാനിച്ചു. എന്റെ ആത്മാവു ജീവിച്ചു നിന്നെ സ്തുതിക്കുകയും നിന്റെ ന്യായവിധി എന്നെ സഹായിക്കുകയും ചെയ്യണമേ.

കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയി. നിന്റെ ഭൃത്യനെ അനേ്വഷിക്കണമേ. എന്തെന്നാൽ നിന്റെ കൽപ്പനകളൊന്നും ഞാൻ മറന്നില്ല.

 

സകല ജാതികളുമേ! കർത്താവിനെ സ്തുതിപ്പിൻ, സകല ജനങ്ങളുമേ! അവനെ സ്തുതിപ്പിൻ, എന്തെന്നാൽ അവന്റെ കൃപ നമ്മുടെ മേൽ ബലപ്പെട്ടിരിക്കുന്നു. അവൻ സത്യമായിട്ട് എന്നേക്കും കർത്താവാകുന്നു. ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോർ.

എനിയോനോ

(യോയേ ഉസോദേക ... എന്ന രീതി)

(വിശ്വാസം വിജയിപ്പിച്ചോൻ ... എന്ന പോലെ)

 

1. തൻ യാതനയാൽ നമ്മൾതൻ-യാതനയെ മായിച്ചോനാം

നാഥനെ നിദ്ര വെടിഞ്ഞിപ്പോൾ-സോദരരേ കീർത്തിക്കേണം

സ്തോത്രം തേ! സ്തോത്രം തേ! സ്തോത്രം തേ!

സർവ്വേശാ അൻപുടയോനേ, കൃപ ചെയ്ക.

 

2. ഇന്നാൾ രാവിൽ വെളിവാക്കി-കർത്താവഴലിൻ വൃത്താന്തം

ശ്ലീഹന്മാർ സന്താപത്താൽ-വെവശ്യം പാരം പൂു

സ്തോത്രം തേ സ്തോത്രം തേ ...

 

3. ഇന്നാൾ രാവിൽ സ്കറിയോത്താ-പണമോഹത്താലുടയോനെ

ഏല്പിച്ചങ്ങുകൊടുക്കാമെ-ന്നേറ്റാൻ ഗൂഡാലോചനയിൽ

സ്തോത്രം തേ സ്തോത്രം തേ ...        ബാറെക്മോർ. ശുബഹോ...

 

4. ഇന്നാൾ രാവിൽ ദുഷ്ടന്മാർ-കൂട്ടം കൂടി ദെവത്തിൻ

പുത്രൻ തന്നെ പിടികൂടാൻ-വഴിയെന്തെന്നാലോചിച്ചു

സ്തോത്രം തേ സ്തോത്രം തേ ... കുറിയേലായിസോൻ. കുറിയേ ... കുറിയേ ...

 

ഒന്നാം കൗമാ

എക്ബോ

(നാഥാ ഇൗ നിൻ ജന്മത്തിൻനാളിൽ ... എന്ന രീതി)

 

ആട്ടിൻകൂട്ടത്തിന്നിടയൻ-ധ-ന്യൻ

ഞങ്ങൾക്കായ് ബലിയാ-യോൻ-ധ-ന്യൻ. കുറിയേലായിസോൻ. കുറിയേ ... കുറിയേ ...

 

ഞങ്ങളുടെ കർത്താവേ! ... സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

കോലോ

(കൂക്കോയോ രീതി)

 

1.കർത്താവേവം കല്പിച്ചാൻ ദർശ-കവൃന്ദത്തെ

കല്ലേറാൽ കൊലചെയ്തോളേ! പുരി യേ-രുശലേമേ!

സുതരെ കൂട്ടി-ച്ചേർപ്പാൻ ഞാൻ വെമ്പി

എന്നാലവർ കെ-വിട്ടില്ലന്യായം

കാലും നിങ്ങടെ ഭവനം ദെവ-കൃപാശൂന്യം

എന്മൊഴി കേൾക്കും ജാതികളെ ഞാൻ കൂ-ട്ടിച്ചേർക്കും

ഹാലേലുയ്യാ...ഉ....ഹാലേലുയ്യാ.

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

2.വിശ്വാസിനിയാം വിമലസഭേ തൻ പ-ങ്കപ്പാടാൽ

ദുർമ്മാർഗ്ഗത്തീന്നും നിന്നെ സംര-ക്ഷിച്ചോനായ്

നിന്ദയുമടിയും-മുൾമുടിയതുമേറ്റ

ദെവാത്മജനെ-കീർത്തിച്ചീടുക നീ

ദോഷികൾ ശപ്തന്മാരൊടുകൂടവനെ-ക്രൂശിച്ചു

പീഡയെഴും മൃതിയാൽ ജീവൻ ലോകർ-ക്കവനേകി

തന്നെ അയച്ചോൻ-തൻ താതൻ ധന്യൻ

 

എത്രാ

വീണ്ടും കോലോ

1. യിസ്രായേൽ ദീർഘദർശിമാരെല്ലാവരും തന്നെക്കുറിച്ചു പ്രവചിച്ച രഹസ്യത്തെ ഇന്നേദിവസം നമ്മുടെ രക്ഷകൻ ശിഷ്യന്മാർക്ക് വിശദമായി വെളിപ്പെടുത്തി. താൻ ഉൗർശ്ലേമിൽ മരിക്കുവാനിരിക്കുന്നുവെന്നും അവരുടെ പിതാക്കന്മാരെ കുഞ്ഞാടുമൂലം മരണത്തിൽനിന്ന് രക്ഷിച്ചവൻ വഞ്ചനയിൽനിന്ന് തിരുസഭയെ രക്ഷിക്കുവാൻ സ്നേഹപൂർവ്വം താണിറങ്ങിവന്നിരിക്കുന്നുവെന്നും അവരോടു പറഞ്ഞു.

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

2. ആകാശവും, ഭൂമിയും, മാലാഖമാരും, മനുഷ്യരും കഷ്ടാനുഭവത്തിനും താഴ്മക്കുമായി വന്ന ദെവപുത്രനെ കതുകൊണ്ടു  ഇന്നേദിവസം ദുഃഖം ധരിച്ചു ശിഷ്യന്മാരും തന്റെ കഷ്ടാനുഭവത്തെക്കുറിച്ച് അറിയിക്കപ്പെട്ടതുകൊണ്ട്  സങ്കടവും വ്യാകുലവും പൂണ്ടു . തന്റെ മരണത്താൽ ആദാമിനെയും അവന്റെ മക്കളെയും രക്ഷിച്ചവനായ തനിക്ക് സ്തുതി.

ബോത്തേദ് ഹാശോ

 

ഞങ്ങൾക്കായ് നീ-ഏറ്റൊരു പീഡാ

താഴ്ചകളേറ്റം-ധന്യം നാഥാ!

 

 1.പകയനടിമ-പ്പെട്ടോരാട്ടിൻ

കൂട്ടത്തെ സം-രക്ഷിച്ചീടാൻ

ധർമ്മിഷ്ഠൻ മ-ർത്യത്വം പൂു

ആട്ടിൻ സാദൃ-ശ്യത്താൽ നാഥൻ

കൊള്ളക്കാരീ-ന്നവയെ വീു.

 

2.കത്തും തീയാ-യോൻ തൻ ദീപ്തി

മെയ്യാൽ മൂട-പ്പെട്ടതുമൂലം

മണ്ണോടൊത്തോർ-പുല്ലോടൊത്തോർ

ആ തീയിൽ കെ-വയ്പാനാഞ്ഞു

തൻ തീക്ഷ്ണത തേ-നാശകരം താൻ.

 

3.പിതൃ സന്നിധിവി-ട്ടിഹമാർന്നോനാം

സുതനേ! പാരിൽ വ്യഥയേറ്റോനേ!

ആട്ടിൻകൂട്ടം-നീ രക്ഷിച്ചു

അതു നിൻ പേർക്കും-താതൻ പേർക്കും

റൂഹ്ക്കുദിശായ്ക്കും-സ്തുതി പാടുന്നു.

നിൻ വി-ധി ചെയ്തോർ വിധിയേ-ൽക്കുമ്പോൾ

വിധി ചെയ്യരുതേ-ഞങ്ങളെയീശാ...  .മൊറിയോ ...

 

മാർ യാക്കോബിന്റെ ബോവൂസാ

 

മ്ശിഹാ! സ്കീപ്പാ മൃതി കഷ്ടതകൾക്കായ് വന്നോനേ

പ്രാർത്ഥന കേട്ടിട്ടാത്മാക്കളിലൻപുാകേണം. ദേവാ! ...

 

1.നാഥൻ വന്നു പെരുന്നാളിന്നായ് ദിവ്യമതാകും

തൻ തേജസ്സിൻ ഭംഗ്യാലതിനെ ഭൂഷിപ്പിച്ചാൻ

സൂചന കാട്ടും ദൃഷ്ടാന്തങ്ങൾ നിറവേറ്റീടാൻ

ശിഷ്യന്മാരൊത്തുടയോൻ പെരുന്നാളിന്നായ് വന്നു.

അർഹതയുള്ളോൻ ഗർദ്ദഭമേറി തൻവക, തേടാൻ

വന്നതറിഞ്ഞാ വിഗ്രഹസേവിനി ഭീതിപ്പെട്ടു

മോദിക്കുക നിൻ കാന്തൻ വന്നെന്നാ നിബി ചൊന്നു

താതങ്കൽ നിന്നിവളെ തള്ളുന്നോനായ് കാൾ. ദേവാ! ...

 

2.ശ്രഷ്ഠൻ പകലോൻ തൻ നാഴികകൾ വിട്ടു കടത്തി

പെസഹാപ്പെരുന്നാളാഘോഷിപ്പാൻ സന്ധ്യക്കെത്തി

ശിഷ്യരുമൊത്തപ്പെസഹ ഭുജിപ്പാൻ വാഞ്ഛിച്ചേറേ

പുതുതായിട്ടൊരു നിയമമവർക്കായ് താനുാക്കി

പെരുന്നാളുകൾ തന്നധിനാഥാ! നീ പൂജായോഗ്യൻ

സ്തോത്രം സർവ്വം സഭകളിലെങ്ങും നീയർഹിപ്പൂ

ആഘോഷങ്ങൾക്കെല്ലാമോർത്താലീശൻ നീ താൻ

നിന്നാൽ ഭൂഷിതമാഘോഷങ്ങൾ നാഥാ! സ്തുത്യം.ദേവാ! ...

നാഥാ ഭൂവാനം നിൻ പീഡയതിൽ ക്ലേശിച്ചു

മാനോർ വാനോർ നിൻ താഴ്മയിലതി വിസ്മയമാർന്നു. ദേവാ! ...

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

ഹാ-ഹാ-ഭോഷൻ ചൊല്ലുന്നുള്ളിൽ ദെവമതില്ലെന്നേവം

നാശം പ്രാപിച്ചാർ വഞ്ചനയാൽ മാലിന്യത്തിൻ. ഹാ-

 

വി. യോഹന്നാൻ 10: 15-38

രണ്ടാം കൗമാ

 

പീഡാ താഴ്ചകളാൽ നമ്മെ വീാേനാം

മശിഹായെ വാഴ്ത്തി നമിക്കാമീരാവിൽ.   (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ...     സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

എക്ബോ

(കും പൗലോസ ... എന്ന രീതി)

(അരിമത്യാ നാട്ടിൽ ... എന്ന പോലെ)

 

ബലികളെ നീ-ക്കീടും, തിരുബലി ധ-ന്യം താൻ

പുണ്യം നൽകീടും-ബലിയേ സ്തോ-ത്രം   കുറിയേലായിസോൻ. കുറിയേ ... കുറിയേ ...

 

ഞങ്ങളുടെ കർത്താവേ ...  സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

കോലോ

 

1. ഇന്നേ ദിവസം സെഹേ്യാൻപുത്രന്മാരായ ഭോഷന്മാർ അവരുടെ രോഗികൾക്കു സൗഖ്യം നൽകുന്ന ദെവപുത്രനെ കണ്ടു. താൻ പ്രവർത്തിച്ച നന്മകൾക്കെതിരായി സപ്രന്മാരും പ്രീശേന്മാരും ഇൗർഷ്യ പൂണ്ട് തന്നെ കൊല്ലുവാൻ രഹസ്യമായി ആലോചിച്ചു. ലോകരക്ഷകനായ യേശു തമ്പുരാനേ! ഞങ്ങൾക്കുവേിയുായ നിന്റെ കഷ്ടാനുഭവം വാഴ്ത്തപ്പെട്ടതാകുന്നു.ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

2. ദാവീദു രാജാവ് ""ആത്മാവിൽ ദൈവം അവരെ വിധിക്കുകയുംഅവരുടെ വാഗ്ദത്തത്തിൽനിന്ന് അവർ വീണുപോകുകയും ചെയ്യും'' എന്ന് വെളിപാടായി പറഞ്ഞു. അന്യായത്തിന്റെ ആധിക്യത്താൽ മഹോന്നതന്റെ ആലയത്തിൽനിന്ന് അവർ തള്ളപ്പെടുമാറാകട്ടെ. എന്തെന്നാൽ തന്റെ വാത്സല്യവാനെ കൊല്ലുവാൻ അവർ ആലോചിച്ചുവല്ലോ. വഴിതെറ്റിൽ നിന്ന് താൻ രക്ഷിച്ച ജാതികൾ തന്നിൽ ശരണപ്പെട്ടിരിക്കുകയാൽ സന്തോഷിക്കട്ടെ. മൊറിയോറാഹേം ...

 

എത്രാ

വീണ്ടും  കോലോ

 

1. ഇന്നേ ദിവസം പുരോഹിതന്മാരും സപ്രന്മാരും പ്രീശേന്മാരും നമ്മുടെ രക്ഷകനെ നീതിരഹിതമായി കൊല്ലുവാൻ നിരൂപിച്ചു. അവരുടെ രോഗികളെ താൻ സൗഖ്യമാക്കി. അവരോ തന്നെ കൊല്ലുവാൻ രഹസ്യമായി ആലോചിച്ചു. താൻ ഹൃദയങ്ങളെയും അന്തരേന്ദ്രിയങ്ങളെയും പരിശോധിക്കുവാനാകുന്നു എന്ന് വഞ്ചകന്മാർ ഗ്രഹിച്ചില്ല. മരണമുള്ള നമ്മുടെ വർഗ്ഗത്തെപ്രതി കഷ്ടതയ്ക്കും മരണത്തിനുമായി വന്ന തന്റെ താഴ്മയ്ക്കു സ്തുതി.        ബാറെക്മോർ - ശുബഹോ – മെനഒാലം

 

2. സത്യാനേ്വഷികളായ പുരോഹിതന്മാരും സപ്രന്മാരും പ്രീശേന്മാരുമായ യൂദന്മാർ പ്രധാനാചാര്യനായ കയ്യാപ്പായുടെ അടുക്കൽ ഒരുമിച്ചുകൂടി. ഉയരത്തിന്റെയും ആഴത്തിന്റെയും നാഥനെതിരായി അന്യായം ചെയ്യുവാൻ നിരൂപിച്ചു. മരണശിക്ഷയ്ക്കു കുറ്റം കൂടാതെ തന്നെ വിധിപ്പാനായി അവർ സന്നദ്ധരായി. പാപാന്ധകാരമയന്മാരായ വഞ്ചകരിൽനിന്ന് മനസ്സോടെ കഷ്ടതകൾ സഹിച്ചവനായ തന്റെ താഴ്മയ്ക്കു സ്തുതി.

 

ബോത്തേദ്ഹാശോ

 

ഞങ്ങൾക്കായ് നീ-ഏറ്റൊരു പീഡാ

താഴ്ചകളേറ്റം-ധന്യം നാഥാ!

 

1. തേജോമാർഗ്ഗം-ബോധിപ്പിക്കാൻ

തേജോനാഥൻ-ഭൂവിൽ വന്നു

ഹീനാത്മാക്കൾ-കൺകൾ പൂട്ടി

കെക്കൊാേരാ-മന്യന്മാരോ

സുവിശേഷത്താൽ-ശോഭിതരായി.

 

2.ക്രാബേന്മാർ തൻ-ചിറകാം തേരിൽ

ആഘോഷിതനെ-ദുഷ്ടക്കൂട്ടം

കള്ളന്മാരോടൊ-പ്പം തൂക്കി-

ക്കൊന്നാർ കഷ്ടം!-തൻ ഹാശായാൽ

സഭയെ സംര-ക്ഷിച്ചോൻ ധന്യൻ

 

3.അംഗങ്ങളിലാ-ദുഷ്ടാത്മാക്കൾ

പ്രഹരിച്ചയ്യോ-ക്ളേശിപ്പിച്ചു

കെ കാൽകൾ ഹാ-കുത്തിക്കീറി

മുഖതാരിങ്കൽ-തുപ്പൽ വീഴ്ത്തി

ശീർഷം താഴ്ത്തി-പാർശ്വം ചീന്തി

നിൻ വി-ധിചെയ്തോർ വിധിയേ-ൽക്കുമ്പോൾ

വിധി ചെയ്യരുതേ-ഞങ്ങളെയീശാ.      മൊറിയോ ...

 

മാർ അപ്രമിന്റെ ബോവൂസാ

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക,

നിൻ ഹാശായിൻ കഷ്ടതയാൽ

.ദേവാ! ... നേടണമവകാശം രാജേ്യ

 

1.രക്ഷകനൊടു ശപ്തർ യൂദർ

ദുഷ്ടത പ്രതികാരം ചെയ്താർ

ഹവ്വായുടെ കടമൊഴിവാക്കാ-

നവയെല്ലാമേറ്റാൻ മനസ്സാ

മണ്മയനാമാദാമിന്നായ്

നിന്ദയുമാക്ഷേപവുമേറ്റാൻ. ദേവാ! ...

 

2.ഞങ്ങടെ കഷ്ടത നീക്കിടുവാൻ

താഴ്മ വരിച്ചോനതി ധന്യൻ

പൊയ്പോയോനാമാദത്തെ

കെത്താൻ ദൂഷണമേറ്റാൻ

മതിയും നേരും കെട്ടോർ തൻ

ഗർവ്വത്തെ നാഥൻ നീക്കി.ദേവാ! ...

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

 

നിൻ ഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യ.ദേവാ! ...

 

മദറോശാ

(കും പൗലോസ്)

 

ബലികളെ നീക്കിടും തിരുബലി ധന്യം താൻ

പുണ്യം നൽകീടും-ബലിയേ സ്തോത്രം.

 

 1.പെസഹായത്താഴം-ശിഷ്യന്മാരൊപ്പം

ഭക്ഷിപ്പാൻ നാഥൻ-തയ്യാറായി

തൻവധ ഗൂഢാർത്ഥം-സൂചിപ്പിക്കാനായ്

ചേർത്തതിലന്നേരം-കയ്പും നാഥൻ

കുഞ്ഞാടും കയ്പും-ഭക്ഷിച്ചു ശിഷ്യർ

കയ്പിൻ ദൃഷ്ടാന്തം-മൂശാ മുൻ സൂചി-പ്പി-ച്ചു

അത്താഴത്തിൽ വ-ച്ചുളവായൊരു ദുഃഖം

കയ്പാക്കിത്തീർത്തു-ഭോജനമതിനെ.

 

2. പെസഹാക്കുഞ്ഞാടിൻ-അത്താഴം കുഞ്ഞാ-

ടന്തിയതാം നേര-ത്തങ്ങു നടത്തി

അമ്റാമിൻ സൂനു-മിസറേം രാജ്യത്തിൻ

ദൃഷ്ടാന്തം മുന്നം-സൂചിപ്പിച്ചു.

ഉജ്ജ്വലനേശായാ-രക്ഷകനായോനെ

വധമേല്പാനുള്ളോ-രജമാക്കി ദൃഷ്ടാ-ന്ത-ത്താൽ

ദെവത്തിൻ കുഞ്ഞാ-ടിവനാണെന്നേവം

യോഹന്നാൻ കാട്ടി-തൻ വിരൽ ചൂി.

 

3.മോശേ! നാഥന്റെ-സുതനത്താഴത്തിൽ

ആടിനെ ഭക്ഷിപ്പൂ-വന്നിഹ കാൺക

ഗൂഢക്ലേശത്തെ-സൂചിപ്പിച്ചീടാൻ

ഭക്ഷിച്ചു നാഥൻ-കയ്പു കലർത്തി

അമ്രാം പുത്രന്റെ-പെസഹാക്കുഞ്ഞാടിൻ

സൂചനയാം വാക്യം-പാർത്താലേവം സ-മ്പൂ-ർണ്ണം

മഹിമാവേറീടും-മാളിക തന്നുള്ളിൽ

ദിവ്യരഹസ്യങ്ങൾ-വെളിവായല്ലോ.

 

4. വിമലസമൂഹത്തിൽ-കയ്പു വെളിപ്പെട്ടു

അവരതിഖേദത്താൽ-കഷ്ടത പൂു

മൃതിയുടെ വൃത്താന്തം-കേട്ടു നടുങ്ങിപ്പോയ്

മനതാരിൽ പാരം-സങ്കടമാർന്നു

ഗുരുവിനെ ആരായ്കേ-അറിയില്ലെന്നയ്യോ

എങ്ങനെ നാമോതും-ഏല്പിച്ചോനയ്യോ-നാ-ശം!

5.ഇൗവിധമന്നാളി-ലവരുടെയത്താഴം

കയ്പുനിറഞ്ഞേറ്റം-മുഴുകീമാലിൽ.

നിസ്സീമ സ്നേഹം-പകരും പന്ത്രിൽ

വേലി പൊളിക്കുന്നോ-നാരാണാവോ?

ആരാണാ ശ്ലീഹ-ന്മാരെ വെടിഞ്ഞേവം

ക്രൂശകവൃന്ദത്തെ-സ്നേഹിതരാക്കി?

ശീമോൻ യോഹന്നാൻ-എന്നീ നല്ലോരാം

സ്നേഹിതരെ കഷ്ടം-കെവിട്ടോനാരാ-ണാ-വോ?

ആരിരുളിൽ മേവും-ഹന്നാ കയ്യാപ്പാ

എന്നിവരെ തൻ കൂ-ട്ടാളികളാക്കി?

 

6. ഉജ്ജ്വലമായ് മിന്നും-സംഘത്തെ കെവി-

ട്ടോടിപ്പോയ്-വേഗം ക്രൂശകർ തന്റെ

കൂട്ടത്തിൽകൂടി-തേജസ്സിൽ നാഥ-

ന്നെതിരായിത്തീർന്നോ-നാരാണാവോ?

നന്മകളോടൊപ്പം-നല്ല സഹായങ്ങൾ

പ്രാണനുമേകീടും-മാധുര്യത്തെ പിൻ-ത-ള്ളി

ഘാതകസംഘത്തിൽ-ചേർന്നുടയോനെ ഹാ!

നിഹനിച്ചീടുന്നോ-നെന്നും നിന്ദ്യൻ.

 

7. മനസ്സാ ചെന്നേവം-ഘാതകികൾക്കയ്യോ

സ്നേഹിതനായ്ത്തീർന്നോൻ-ആരാണാവോ?

ദീനജനങ്ങൾ തൻ-ആശ്രയമാം നിന്റെ

നന്മകളെയെല്ലാം-തള്ളിയതാര്?

ഉന്നതനായോൻ തൻ-ആദ്യജനാം സൂനോ!

രക്ഷകനേ! നിന്റെ-മഹിമയെ ഒാർക്കാത്തോൻ-നി-ന്ദ്യൻ

നിന്നെ നിന്ദിച്ചോൻ-മൃത്യുവിനേല്പിച്ചോൻ

നിൻ വില വാങ്ങിച്ചോൻ-ഹാ! ഹാ! നിന്ദ്യൻ.

 

8. കുഞ്ഞാടിൻ കൂട്ടം-ഖേദത്താൽ കേണു

വിസ്മിതരായ് തമ്മിൽ-തമ്മിൽ നോക്കി

വത്സലസംഘം വി-ട്ടിദ്ദിനമിന്നേരം

വേർപെട്ടോനാരെ-ന്നവരാരാഞ്ഞു

സംഭ്രമഖേദത്താ-ലവരഴലിൽ മുങ്ങി

എങ്ങനെ കേഴണമെ-ന്നറിയാതേറ്റം ക്ലേ-ശി-ച്ചാർ

ഗുരുമൃതിയോർത്തേറ്റം-സന്താപം പൂാർ

ഹാ! നഷ്ടപ്പെട്ടൊ-നെന്നും നിന്ദ്യൻ.

 

9. ശ്രഷ്ഠമതാം ദീപ്തി-സുന്ദരമാം ദീപ്തി

കെവിട്ടങ്ങേവം-കൂരിരുളേറും

മങ്ങിയ മാർഗ്ഗത്തിൽ-നീങ്ങുന്നോനാരാം

മഹിമാവോടേറ്റം-കതിരൊളി വീശും

പകലിനെയിന്നേരം-ദൂരത്തായ് തള്ളി

കൂരിരുൾ തിങ്ങീടും-രാത്രിയുമായ് ബന്ധം-കൂ-ടി

തടവിലമർന്നോനായ്-ഇരുളിൽ പാറാവിൽ

നാശം തന്നത്താ-നാർന്നോനാരാം?

 

10. താതനിൽ നിന്നുള്ള-തേജസ്സാം നാഥാ!

നിന്നെ ഏല്പിപ്പോ-നാരാണാവോ?

സൃഷ്ടികൾ തൻ മൗലീ-മഹിമാവായോനേ!

നിന്നെ ഏല്പിപ്പോ-നാരാണാവോ?

മലിനതയേറീടും-വാരിധിഗർത്തത്തിൽ

മുങ്ങി വലഞ്ഞോനേ-ഹാ! കഷ്ടം നിൻ ദൗർ-ഭാ-ഗ്യം!

ഉത്തമനേ! നിന്നെ-ദേ്വഷിപ്പോനാര്?

നിന്നെ ദേ്വഷിപ്പോ-നാരെ സ്നേഹിക്കും?

 

11. നിർമ്മലനായ് നെർമ്മ-ല്യത്തെ സ്നേഹിക്കും

നാഥനോടായ് നിന്നെ-ഏല്പിക്കുന്നോൻ

ആരാണെന്നേവം-ചോദിപ്പാൻ യോഗം

താപസനാം യോഹ-ന്നാനു ലഭിച്ചു.

സുമുഖതയാൽ ധന്യൻ-പാവനനാം യോഗി

ദിവ്യരഹസ്യങ്ങൾ-അറിയും കന്യാപു-ത്ര-ന്റെ

നെഞ്ചിൽ ചാരിക്കൊ-ാവശ്യപ്പെട്ടാൻ

ഇൗ മഹിതം മർമ്മം-വെളിവാക്കീടാൻ.

 

12.ഞാനപ്പം നീരിൽ-മുക്കിയവന്നേകും

അതു വാങ്ങുന്നോൻ താ-നേല്പിക്കുന്നോൻ

മുക്കിയതാമപ്പം-കെക്കൊള്ളുന്നോൻ താൻ

സത്യത്തീന്നോർത്താൽ-ഉരിയപ്പെട്ടോൻ!

വകതിരിവില്ലാതെ-ചതിചെയ്യുന്നോന്

കുറ്റം ചാർത്തുന്നോ-നേകും ഞാൻ നീ-രോ-ടപ്പം

വെള്ളത്തിൽ മുക്കി-നൽകുമതാമപ്പം

ഏല്പതുതാൻ തന്നെ-ഘാതക ചിഹ്നം.

 

13.ശിഷ്യസമൂഹത്തിൻ-ഹൃദയത്തിൽ മേന്മേൽ

സങ്കടനീരാവി-കാർപോൽ പൊങ്ങി

മുഖതേജസ്സെല്ലാം-മങ്ങിപ്പോയ് പാടേ

മാലവരെ ചൂഴ്ന്നു-ദിശകളിലെങ്ങും

ആ സന്ധ്യാനേര-ത്തവർ സന്താപത്താൽ

ഉൾഭയമോടേറ്റം-വിറപൂുച്ചത്തിൽ-കേ-ണു

കപടതയില്ലാത്തോ-രാ വിമലാത്മാക്കൾ

അഴലോടനേ്യാന്യം സംസാരിച്ചു.

 

14 അപ്പെസഹാ തൻ കു-ഞ്ഞാടിനെ ഭക്ഷിച്ചു

മൂശാതൻ മാർഗ്ഗം-താൻ നിറവേറ്റി

ശീമോൻ തൊട്ടുള്ളോ-ർക്കൻപോടേല്പിച്ച

നൂതനമാം മാർഗ്ഗം-ആരംഭിച്ചു

കൊല്ലപ്പെട്ടോനാം-ആ മൃതിഹീനൻ തൻ

ഗാത്രം ഖണ്ധിച്ചു-തൻ ശിഷ്യന്മാർക്കായ് ന-ൽകി

നമ്പിടുവോർക്കെല്ലാം-പാപത്തെ പോക്കും

തൻ തിരുമെയ്യും തൻ-നിണവും തന്നെ.

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

ഹാ-ഹാ-ഭോഷൻ ചൊല്ലുന്നുള്ളിൽ ദെവമതില്ലെന്നേവം

നാശം പ്രാപിച്ചാർ വഞ്ചനയാൽ മാലിന്യത്തിൻ. ഹാ-

 

വി. യോഹന്നാൻ 12: 19-33

മൂന്നാം കൗമാ

കൗമാ

പീഡാ താഴ്ചകളാൽ നമ്മെ വീാേനാം

മശിഹായെ വാഴ്ത്തി നമിക്കാമീ രാവിൽ.   (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും മാനം ...  സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

എക്ബോ

(മൃതിയെ നുകർന്നുത്ഥാ ... എന്ന പോലെ)

 

ജാതികളെ കുരിശാൽ-താതന്നരികെ

ചേർത്തോനാ-മാദ്യൻ-തനയൻ സ്തുത്യൻ.

കുറിയേലായിസോൻ. കുറിയേ ... കുറിയേ ...ഞങ്ങളുടെ കർത്താവേ! ...

സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

കോലോ

 

1. ശെമവൂൻ ആംഗ്യം കാട്ടി വ്രതസ്ഥനായ യൂഹാനോനെ വിളിച്ച് അവനോട് നമ്മുടെ ഇടയിൽ മറഞ്ഞിരുന്നുകൊ് നമുക്ക് പ്രതികൂലിയായിത്തീരുകയും സാത്താനാകുകയും ചെയ്തിരിക്കുന്നവൻ ആര് എന്ന് ചോദിച്ചു. ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

2. ശരണമായവൻ ലോകത്തിലേക്കു വന്നു. സ്വജനം ശരണത്തെ ഹനിച്ചു. ജാതികളിലേക്ക് അവനെ തള്ളിക്കളഞ്ഞു. ജാതികൾ ഒാടിയെത്തി അവർക്കായി വന്ന ശരണത്തെ സ്വീകരിച്ചു. തന്റെ നാമത്തെ അവർ സ്തുതിക്കുന്നു. നിന്റെ ശരണത്തിൽ ഞങ്ങളെ സ്ഥിരപ്പെടുത്തണമേ. മൊറിയോറാഹേം ...

 

എത്രാ

വീണ്ടും  കോലോ

 

1. ശിഷ്യന്മാർ ദൈവപുത്രനോട് പറഞ്ഞതെന്തെന്നാൽ നീ പറഞ്ഞ ദൃഷ്ടാന്തം ഞങ്ങൾക്കു മനസ്സിലാക്കിത്തരണമേ. നിന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരാകുന്നു? നിന്റെ ശ്രഷ്ഠതയ്ക്കെതിരായി പതിയിരിപ്പാൻ തുനിഞ്ഞിരിക്കുന്നവൻ ആരാകുന്നു? പ്രകാശത്തിൽനിന്ന് വേർപിരിഞ്ഞ് അന്ധകാരത്തിലേക്കു പോകുന്നവൻ ആരാകുന്നു? സാത്താന്റെ സഖിയായിത്തീർന്നുകൊ് മഹോന്നതന്റെ പുത്രനായ നിന്നെ ദേ്വഷിക്കുന്നവനും ആരാകുന്നു? കർത്താവ് അപ്പംകൊ് അടയാളം നൽകി വഞ്ചകനെ പരസ്യമാക്കി.          ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

2. "പെസഹാ കഴിയുവോളം ജനത്തിൽ കലഹമുാകാതിരിപ്പാൻ ഇന്ന് നാം അവനെ പിടിക്കേ. എല്ലാവരും കഴിവുള്ള പ്രകാരം സ്വയം ഒരുങ്ങിവന്ന് വെള്ളിയാഴ്ച മൂന്നു മണിക്ക് അവനെ മരത്തിന്മേൽ തൂക്കുവാൻ തയ്യാറാകണം' എന്ന് കയ്യാപ്പാ പറഞ്ഞ പ്രകാരം തന്നെ കുടുക്കിൽപെടുത്തേതിന് വ്യാജേന ഗൂഢാലോചന ചെയ്ത് വഞ്ചന നിരൂപിച്ചു. നമ്മുടെ രക്ഷയ്ക്കുവേി ഇവയെല്ലാം സഹിച്ചവനു സ്തുതി.

 

ബോത്തേദ് ഹാശോ

 

ഞങ്ങൾക്കായ് നീ ഏറ്റൊരു പീഡാ

താഴ്ചകളേറ്റം ധന്യം നാഥാ!

 

 1.നരനായ്ത്തീർന്നോ-രത്യുന്നതനെ

ചതിയർക്കറിയാൻ-സാധിച്ചില്ല

തന്നെ അന്ധ-ന്മാർ കില്ല

പോരാട്ടത്തിൽ-മുറിവേറ്റോൻ നീ

മർത്യർക്കെല്ലാം-വിടുതൽ നൽകി.

 

2.ഇടയൻ വന്നാൻ-ആട്ടിൻകൂട്ടം

ശാന്തിസ്ഥലമാ-ർന്നിടുമെന്നേവം

ദൃഷ്ടാന്തത്താൽ-സംസാരിച്ചു

പിതൃഗേഹത്തെ-പ്രാപിച്ചീടാൻ

വാഗ്ദാനമതും-നൽകപ്പെട്ടു.

 

3.തൻ യാഗത്താൽ കുറ്റക്കാരെ

രക്ഷിച്ചോനാ-മാചാരേ്യശാ!

സ്തോത്രം, സ്വാത-ന്ത്ര്യം പ്രാപിച്ചോ-

രാട്ടിൻകൂട്ട-ത്തിൻ സ്തുതിയേേറ്റാൻ

സ്തുത്യൻ പിതൃറൂ-ഹായോടൊപ്പം.

 

 

നിൻ വിധി ചെയ്തോർ-വിധിയേല്ക്കുമ്പോൾ

വിധി ചെയ്യരുതേ-ഞങ്ങളെയീശാ.മൊറിയോറാഹേം ...

 

മാർ യാക്കോബിന്റെ ബോവൂസാ

 

മ്ശിഹാ സ്കീപ്പാ മൃതി കഷ്ടതകൾക്കായ് വന്നോനേ

പ്രാർത്ഥന കേട്ടിട്ടാത്മാക്കളിലൻപുാകേണം. ദേവാ! ...

ദാസന്മാർക്കായ് വിടുതൽ നൽകാനടി കൊാേനേ

ക്രൂശേറ്റത്തിൻ സ്തുതി പാടീടാൻ വീര്യം നൽക

ക്രൂശിന്മീതേ നഗ്നതയാർന്നോനേ നിൻ ശക്ത്യാ

 

നിൻ കാര്യങ്ങൾ സംസാരിപ്പാനിടയാകേണം

കുത്തേറ്റോനേ സ്നേഹത്താൽ നീ ക്ലേശം പൂു

സർവ്വം വർണ്ണിച്ചീടാനെന്മേൽ കൃപ ചെയ്യേണം.

ന്യായാഗാരേ വെള്ളിടിയാം നീ മൗനം നിന്നു

നിൻ മാഹാത്മ്യം വിവരിച്ചീടാൻ ബലമേകേണം. ദേവാ! ...

 

നിൻ സ്കീപ്പായാൽ ഇടമാശ്ചര്യം പാരം പൂണ്ടു

കൗടില്യത്തിൻ വമ്പു തകർന്നൂ താഴ്ത്തി മൗലി

പാതാളത്തിൻ കോട്ടകളെ നിൻ നാദം വീഴ്ത്തി.

ആ സോപാനം വഴിയായ് വാനോർ യാനം ചെയ്തൂ.

ഞങ്ങൾതൻ വർഗ്ഗത്തെ ദുഷ്ടൻ മൃതിയിവയീന്നും

രക്ഷിപ്പാൻ സാമോദം പാടേറ്റോൻ നീ സ്തുത്യൻ.

സ്നേഹേ നിന്നെ പ്രഷിപ്പിച്ചോൻ താതൻ വന്ദ്യൻ

എന്നെന്നേക്കും പരിശുദ്ധാത്മാവിന്നായ് സ്തോത്രം. ദേവാ! ...

നാഥാ ഭൂവാനം നിൻ പീഡയതിൽ ക്ലേശിപ്പൂ

മാനോർ വാനോർ നിൻ താഴ്മയിലതി വിസ്മയമാർന്നു.ദേവാ! ...

 

മദറോശോ

(മൃതിയെ നുകർന്നുത്ഥാ ... എന്ന രീതി)

 

1.ജാതികളെ-കുരിശാൽ താത-ന്നരികെ

ചേർത്തോനാ-മാദ്യൻ തനയൻ-സ്തുത്യൻ.

 

2.മരണത്തിൻ നദിയീ-ന്നും രക്ഷിതരാം

ഉണ്ണികളി-ന്നാളിൽ-സന്തോ-ഷിച്ചു

ഫറവോൻ തൻ കഥതീ-ർന്നതിനാ-ലിന്നാൾ

താതന്മാർ സുതരൊ-ത്താന-ന്ദിച്ചു

 

3.തടവിലിരു-ന്നോരാം-ചെറുപു-ഷ്പങ്ങൾ

നീസാൻ മാസത്തിൽ-വിടുതൽ നേടീ

ഇപ്പെരുന്നാൾ-തന്നിൽ-മരുവാം ധരയിൽ

ഒരുപോൽ പു-ഷ്പിച്ചു-ശിശുപുഷ്പങ്ങൾ

 

4.ശബ്ദമെഴും-നീസാൻ-മാസം തന്നിൽ

ഉണ്ണികൾ നിർഭയമായ്-സംസാരിച്ചു

ഘാതകർ നാ-ദം-കേ-ട്ടിടുമെ-ന്നോർത്ത്

വായ്പൊത്തി-പേടിച്ചാ മാതാക്കൾ

 

5.തടവില്ലാ-തായോരാട്ടിൻ-കിട പോൽ

ഉണ്ണികളാ-വഴിയിൽ നൃത്തം വച്ചു

മൂശാ ബന്ധിച്ചോ-രിക്കു-ഞ്ഞാട്

ഉണ്ണികളാ-മാട്ടിൻ-കിടയെ-വീണ്ടു.

 

6.ആ മാസം-തന്നിൽ-അപ്പെ-രുന്നാളിൽ

നിഹനിക്കപ്പെട്ടു-പൊരുളും നിഴലും

പെസഹാക്കു-ഞ്ഞാടും സാക്ഷാലാടും

നിർഗ്ഗതമായ് കൃപയെ-നിരസി-ച്ച ജനം.

 

7.ആടവരെ-മിസറേ-മീന്നും-വീണ്ടു.

കാളയെ വന്ദിച്ച-ങ്ങാ മ-ത്സരികൾ

കാളയെ മരു-ഭൂവിൽ മറവിൽ കൊന്നാർ

തനുവിനു വേ-ീട്ടാ-ത്മം പാ-ഴാക്കി.

 

8. ആടിനെ ആ-രാധിച്ചെങ്കിൽ നൂനം

ഏറ്റുപറ-ഞ്ഞേനേ-അപരാധങ്ങൾ

ജാതികൾ കുഞ്ഞാടിൻ-പെരുന്നാൾ-കൂടി

സൂചനകൾ തീർന്നു-സ്വജനം മാഞ്ഞു.

 

9.നിർഗ്ഗതരായ്-ജനമ-പ്പത്തീറയൊടും

വിഗ്രഹസേവനമാം-പുളിമാ-വോടും

പത്തീറാ-വായിൽ-പുളിമാ-വുള്ളിൽ

പാപച്ചായ്വിനു മാ-റ്റം വന്നില്ല.

10. പത്തീറാ-തന്നിൽ-പ്രാണൻ ഗുപ്തം

അതു തിന്നീടരുതേ-ശിശുപോ-ലാരും

ഇന്നാൾ സാക്ഷാൽ കു-ഞ്ഞാടിൻ രക്തം

ശിഷ്യസമൂഹത്തി-ന്നുള്ളിൽ-ലീനം.

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

ഹാ-ഹാ-ഭോഷൻ ചൊല്ലുന്നുള്ളിൽ ദെവമതില്ലെന്നേവം

നാശം പ്രാപിച്ചാർ വഞ്ചനയാൽ മാലിന്യത്തിൻ. ഹാ-

 

വി. യോഹന്നാൻ 12 : 34-50

 

ഹാലേലുയ്യാ ഹാലേ ... ഹാലേ ... ദൈവമേ! നിനക്കു സ്തുതി  (മൂന്നു പ്രാവശ്യം)

കരുണയുള്ള ദെവമേ! നിന്റെ കരുണയാൽ ഞങ്ങളോടു കരുണചെയ്യണമേ. മൊറിയോ

 

ഉറങ്ങിയവരേ! നിങ്ങൾ ഉണർന്നെഴുന്നേറ്റ് ... (പേജ് 40)

ത്രിത്വത്തിനു സ്തുതി ... (പേജ് 43)

നാലാം കൗമാ

സ്തൗമെൻകാലോസ് കുറിയേലായിസോൻ

പ്രുമിയോൻ

കോലോ

 

1. നമ്മുടെ കർത്താവ് തന്റെ ശിഷ്യന്മാരോടു പറഞ്ഞു "ഞാൻ കഷ്ടാനുഭവത്തിനായി ഒരുങ്ങുന്നു. മണ്മയനായ ആദാമിന്റെ മക്കളുടെ ഹൃദയം ചഞ്ചലപ്പെടേ. എന്റെ കഷ്ടതയാൽ അവരുടെ ആത്മാക്കളെ പൊടിമണ്ണിൽനിന്ന് ഞാൻ വീെടുക്കും'

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

2. ഞങ്ങളുടെ കർത്താവേ ഞങ്ങൾക്കുവേിയുള്ള കഷ്ടാനുഭവത്താൽ ഞങ്ങളെ നീ സ്വാതന്ത്ര്യപ്പെടുത്തി. നിന്റെ ഇടവക അതിനുവേി നീ സഹിച്ച കഷ്ടതകൾ വഹിച്ചിരിക്കുന്നതിനാൽ നിന്റെ ആർദ്രതയാൽ അവരോട് നീ ഉത്തരം അരുളുകയും നിന്റെ ആരാധകരുടെ യാചന കെക്കൊള്ളുകയും ചെയ്യുമാറാകണമേ.

മൊറിയോറാഹേം.........

 

 

 

എത്രാ

വീണ്ടും  കോലോ

 

1.എന്റെ സഹോദരന്മാരേ, വരുവിൻ, സെഹിയോൻ പുത്രി പ്രവർത്തിച്ച സംഭ്രമജനകമായ കാര്യവും അബ്രഹാമിന്റെ മക്കൾ ചെയ്ത ദുഷ്ടതയും ഇസഹാക്കിന്റെ മക്കൾ ചെയ്ത അധർമ്മവും ഞാൻ പ്രസ്താവിക്കാം. അവർ അവരുടെ നാഥനെതിരായി മത്സരിച്ചു. അവരെ ശാസിക്കുകയും അവരുടെ വഞ്ചനയെ വെളിപ്പെടുത്തുകയും ചെയ്തതിനാൽ അവർ തനിക്കു സ്കീപ്പാമരം ഒരുക്കി.                       ബാറെക്മോർ - ശുബഹോ – മെനഒാലം

 

അസൂയയാൽ അന്ധതപിടിച്ച ജനം ചെന്നായെപ്പോലെ കുഞ്ഞാടിന്മേൽ ചാടിവീണു. തന്റെ മഹാ കരുണയാൽ അവരുടെ രോഗികളെ സൗഖ്യമാക്കിയതിനു പകരം അവർ തന്നെ നിന്ദിക്കുകയും നിരസിക്കുകയും അവർക്കു നന്മ പ്രവർത്തിച്ച നാഥനെ പരിഹസിക്കുകയും ചെയ്തു. അതിരില്ലാത്ത നീതിമാനായ തന്റെ താഴ്മയ്ക്കു സ്തുതി.

 

ബോത്തേദ്ഹാശോ

ഞങ്ങൾക്കായ് നീ-ഏറ്റൊരു പീഡാ-

താഴ്ചകളേറ്റം-ധന്യം നാഥാ!

 

1.ദൈവം മർത്യ-ർക്കപ്രാപ്യൻ താൻ

അതിനാൽ നര-രക്ഷക്കായ് ദൈവം

ഭൂലോകത്തെ-സന്ദർശിച്ചു

സൗഖ്യം രോഗാ-ർത്തന്മാർക്കേകി

അവനെ ജനമോ-കൊല ചെയ്തല്ലോ

 

2.തനയൻ തന്റെ-പീഡാവാർത്ത

കാലം തോറും-നിബിമാർ ചൊന്നു

പൂാനന്ത്യം-താൻ മർത്യത്വം

ദർശകവാക്യം-സകലം ഭംഗ്യാ

നിറവേറ്റിക്കോ-റേി ക്രൂശിൽ.

 

3.പ്രകൃതത്തിൽ ക്ലേ-ശം തീാത്തോൻ

ക്ലേശം കെക്കൊീടാൻ വന്നാൻ

ശ്രഷ്ഠൻതൻ പു-ത്രൻ നാഥാ നിൻ

പേർക്കായ് സ്തോത്രം-ചൊന്നീടുന്നു

ഘോഷിക്കുന്നു-സതതം സ്തോത്രം.

 

നിൻവി-ധി ചെയ്തോർ വിധിയേ-ൽക്കുമ്പോൾ

വിധി ചെയ്യരുതേ ഞങ്ങളെയീശാ.      മൊറിയോറാഹേം ...

 

മാർ യാക്കോബിന്റെ ബോവൂസാ

 

മ്ശിഹാ! സ്കീപ്പാമൃതി കഷ്ടതകൾക്കായ് വന്നോനെ

പ്രാർത്ഥന കേട്ടിട്ടാത്മാക്കളിലൻപുാകേണം. ദേവാ! ...

1.മിസറേമീന്നും വന്നോളാം പ്രിയയെ കടലിൽ നിന്നും

രക്ഷിച്ചോനാം പ്രിയനൊടു ചെയ്തത് മൂശേ കാൺക

ഗോഗുൽത്തായിൽ പ്രിയനായ് നൽകിയ ഭോജനമതിനാൽ

സൽക്കാരത്തിൻ സ്വാദറിയാൻ വന്നാലും മൂശേ.   ദേവാ! ...

 

2.പാരം ദുഷ്ടതയുള്ളോൾ പാനീയം ക-യ്പാക്കി

വാളിന്നേറ്റി മൂർച്ച, തറച്ചാൾ വൻകൂരാണി

എബ്രായാത്മജ നൽകിയ ഭോജ്യം ദർശിച്ചാലും

ആശീമോനിൽ ചെയ്തതിനോടിതു സമമോ നോക്കൂ.  ദേവാ! ...

 

3.മൂശാ കേണാൻ മുന്തിരിലതയേ വേലക്കാരാം

കയ്യാപ്പാവും ഹന്നാൻ താനും പിഴുതെന്നേവം

വഞ്ചിക്കുന്നോർ മുള്ളു വിതച്ചാരത്തോട്ടത്തിൽ

കയ്പേറീടും വന്യഫലം താനങ്ങുായി.  ദേവാ! ... 

 

4.അബറാഹാമിൻ മുന്തിരിവള്ളിക്കെന്തൊരു മാറ്റം

ഇസഹാക്കിന്നുടെ മുന്തിരിയിൻ സ്വാദില്ലാതായി

അദ്ധ്വാനിച്ചോൻ യാക്കോബേ നീ ഉണരുന്നില്ലേ?

കെയേറീടും ഹീനന്മാരാൽ തോട്ടം ശൂന്യം . ദേവാ! ...

 

നാഥാ ഭൂവാനം നിൻ പീഡയതിൽ ക്ലേശിച്ചു

മാനോർ വാനോർ നിൻ താഴ്മയിലതി വിസ്മയമാർന്നു.    ദേവാ! ...

 

മാലാഖമാരുടെ സ്തുതിപ്പ്

 

അത്യുന്നതങ്ങളിൽ സ്വർഗ്ഗീയമാലാഖമാർ സ്തുതിക്കുന്നതുപോലെ,ബലഹീനരും മണ്മയരുമായ ഞങ്ങളും സ്തുതിച്ചു പറയുന്നു.

 

കാലമൊക്കെയിലും, നേരമൊക്കെയിലും, ഉയരങ്ങളിൽ ദൈവത്തിന് സ്തുതിയും, ഭൂമിയിൽ സമാധാനവും നിരപ്പും, മനുഷ്യമക്കൾക്കു നല്ല ശരണവും, (ഉായിരിക്കട്ടെ.)

 

ഞങ്ങൾ നിന്നെ സ്തുതിക്കുകയും, വാഴ്ത്തുകയും, വന്ദിക്കുകയും ചെയ്യുന്നു. സ്തുതിയുടെ ശബ്ദം നിനക്ക് ഞങ്ങൾ കരേറ്റുന്നു.

 

സർവ്വശക്തിയുള്ള പിതാവും, സ്വർഗ്ഗീയരാജാവും സ്രഷ്ടാവുമാകുന്ന ദൈവമായ കർത്താവും, യേശുമിശിഹായാകുന്ന ഏകപുത്രനായ ദൈവമായ കർത്താവും, പരിശുദ്ധറൂഹായുമാകുന്ന നിന്നെ നിന്റെ സ്തുതിയുടെ വലിപ്പം നിമിത്തം ഞങ്ങൾ സ്തോത്രം ചെയ്യുന്നു.

 

പിതാവിന്റെ പുത്രനും, വചനവും, ലോകത്തിന്റെ പാപത്തെ വഹിക്കുന്നവനും വഹിച്ചവനുമായ ദൈവത്തിന്റെ കുഞ്ഞാടായ കർത്താവേ! ഞങ്ങളോട് കരുണ ചെയ്യണമേ.

 

 

 ലോകത്തിന്റെ പാപത്തെ വഹിക്കുന്നവനും, വഹിച്ചവനുമായുള്ളോവേ! നിന്റെ ചെവി ചായിച്ച് ഞങ്ങളുടെ അപേക്ഷ കൈക്കൊള്ളണമേ.  

 

പിതാവിന്റെ വലതുഭാഗത്തു മഹത്വത്തോടിരിക്കുന്നവനേ! തോന്നി ഞങ്ങളോട് കരുണ ചെയ്യണമേ.

 

എന്തെന്നാൽ നീ മാത്രം പരിശുദ്ധനാകുന്നു. പിതാവാം ദൈവത്തിന്റെ മഹത്ത്വത്തിന്, വിശുദ്ധറൂഹായോടു കൂടെ യേശൂമിശിഹാ! നീ മാത്രം കർത്താവാകുന്നു.

 

 എല്ലാ കാലത്തും ഞങ്ങൾ ജീവനോടിരിക്കുന്ന ദിവസങ്ങളൊക്കെയും നിന്നെ ഞങ്ങൾ വാഴ്ത്തുകയും; എന്നേക്കും വാഴ്ത്തപ്പെട്ടതും,  നിത്യതയുള്ളതുമായ നിന്റെ പരിശുദ്ധ തിരുനാമത്തെ സ്തുതിക്കുകയും ചെയ്യും.

 

ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവ്വശക്തിയുള്ള കർത്താവേ! നീ വാഴ്ത്തപ്പെട്ടവനാകുന്നു. നിന്റെ തിരുനാമം സ്തുതിക്കപ്പെട്ടതും എന്നേക്കും സ്തുതികളാൽ പ്രബലപ്പെട്ടതുമാകുന്നു.

 

സ്തുതി നിനക്കു യോഗ്യമാകുന്നു. മഹത്ത്വം നിനക്കു യുക്തമാകുന്നു. സകലത്തിന്റെയും ദൈവവും, സത്യത്തിന്റെ പിതാവുമായവനേ! നിനക്കും, ഏകപുത്രനും, ജീവനുള്ള വിശുദ്ധറൂഹായ്ക്കും, ഇപ്പോഴും, എല്ലാ സമയത്തും എന്നേക്കും പുകഴ്ച ചേർച്ചയാകുന്നു. ആമ്മീൻ.

 

മോറാനേശൂമിശിഹാ നിന്റെ കരുണയുടെ വാതിൽ ഞങ്ങളുടെ മുഖങ്ങളിൽ നീ അടയ്ക്കരുതേ. കർത്താവേ! ഞങ്ങൾ പാപികളാകുന്നുവെന്ന് ഞങ്ങൾ ഏറ്റുപറയുന്നു. ഞങ്ങളോട് കരുണയുാകണമേ. കർത്താവേ! നിന്റെ മരണത്താൽ ഞങ്ങളുടെ മരണം മായപ്പെടുവാനായിട്ട് നിന്റെ സ്നേഹം നിന്റെ സ്ഥാനത്തു നിന്ന് ഞങ്ങളുടെ പക്കൽ

നിന്നെ ഇറക്കി. ഞങ്ങളോട് കരുണയുാകണമേ.

 

കൗമാ

 

നിന്നെ വധിപ്പാ-നായ് വന്ന ജനം, വിധിയിൽ-വിധിയേൽക്കും

നിന്നെയും പീ-ഡകളെയുമേറ്റ-ജാതി പൂ-കും രാജ്യം. (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ...  സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

കൗമാ

ബ്രിക്മൂക്കോക്കോക് ദഹലോപ്പെൻ

നിന്നെ വധിപ്പാ-നായ് വന്ന ജനം, വിധിയിൽ-വിധിയേൽക്കും

നിന്നെയും പീ-ഡകളെയുമേറ്റ-ജാതി പൂ-കും രാജ്യം.  (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ...  സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

പ്രാരംഭ പ്രാർത്ഥന

 

ദൈവമേ! നിന്റെ കൃപ പോലെ ... പേജ് 2)

 

എനിയോനോ

(മോദം ഭൂസ്വർഗ്ഗങ്ങൾ ... എന്ന പോലെ)

 

1.ഞങ്ങളെ വൻ-യാതനയാൽ

തെറ്റിൽനിന്നും വീാേനേ!

കർത്താവേ! നിൻ-കൃപയെ വാഴ്ത്താത്തോനുാേ

ദേവേശാ!-ദയ ചെയ്തീടേണം.

 

2.കായികമാം-കഷ്ടതയാൽ

ഞങ്ങടെ-കഷ്ടത തീ-ർത്തോ-നേ, 

നിൻ-മരണത്താൽ-മരണത്തെ മായിച്ചോനേ,ദേവേശാ! ...

 

3.പുത്രൻ തൻ-ഹാശായിൽ

കഷ്ടതയാർന്നിടേ-ണം-നാം

ഉത്ഥാനത്തിൽ-തൻ രാജ്യത്തിൽ മോദിപ്പാൻ. ദേവേശാ! ...

 

4.ജഡപരമായ്-ഞങ്ങൾക്കായ്

യാതനയേറ്റോനാം-നാ-ഥാ,

ഞങ്ങളെയീശാ-പാപത്തീന്നും വീിടുക. ദേവേശാ! ...

 

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

5.വിമലസഭേ! മോദിക്ക

ഹാശായാൽ-നിൻ മ-ക്കൾ-ക്കായ്

സ്വാതന്ത്ര്യം ത-ന്നോനാത്മജനെ കീർത്തിക്ക. ദേവേശാ! ...   കുറിയേലായിസോൻ.

 

 

എന്റെ ദൈവമേ! നീ എന്റെ ദൈവമാകുന്നു; ഞാൻ നിനക്കായി കാത്തിരിക്കും.

 

ദാഹിച്ചും വരും വെള്ളത്തിനായി ആഗ്രഹിക്കുന്ന ഭൂമിപോലെ,എന്റെ ആത്മാവു നിന്നെക്കുറിച്ചു ദാഹിച്ചിരിക്കുന്നു. എന്റെ ജഡവും നിനക്കായി കാത്തിരിക്കുന്നു.

 

നിന്റെ ബലവും നിന്റെ ബഹുമാനവും കാണ്മാൻ ഇപ്രകാരം സത്യമായിട്ട് ഞാൻ നിന്നെ നോക്കി. എന്തെന്നാൽ നിന്റെ കരുണ ജീവനെക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും.

 

ഞാൻ ജീവനോടിരിക്കുമ്പോൾ ഇപ്രകാരം ഞാൻ നിന്നെ വാഴ്ത്തുകയും, നിന്റെ നാമത്തിൽ എന്റെ കെകൾ ഉയർത്തുകയും ചെയ്യും.

 

എന്റെ ആത്മാവ് കൊഴുപ്പും മേദസ്സുംകൊെന്നപോലെ പുഷ്ടിയാകും. എന്റെ വായ് സ്തുതിയുള്ള അധരങ്ങൾകൊണ്ട് നിന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യും.

 

 

എന്റെ കിടക്കമേൽ ഞാൻ നിന്നെ ഓർത്തു; രാത്രികാലങ്ങളിൽ ഞാൻ നിന്നെ ധ്യാനിക്കുകയും ചെയ്തു.

 

 

എന്തെന്നാൽ നീ എനിക്കു സഹായക്കാരനായിത്തീർന്നു. നിന്റെ ചിറകുകളുടെ നിഴലിൽ ഞാൻ മറയ്ക്കപ്പെടും.

 

എന്റെ ആത്മാവ് നിന്നെ പിന്തുടർന്നു; നിന്റെ വലതുകെ എന്നെ താങ്ങുകയും ചെയ്തു.

 

എന്റെ ആത്മാവിനെ നശിപ്പിപ്പാൻ അനേ്വഷിക്കുന്നവർ ഭൂമിയുടെ ആഴങ്ങളിലേക്കു പ്രവേശിക്കും.

 

അവർ വാളിന് ഏൽപ്പിക്കപ്പെടുകയും, കുറുനരികൾക്കു ഭക്ഷണമായിത്തീരുകയും ചെയ്യും; രാജാവ് ദൈവത്തിൽ സന്തോഷിക്കും.

 

അവനെക്കൊണ്ട് ആണയിടുന്ന ഏവനും പുകഴ്ചയുാകും; എന്തെന്നാൽ അസത്യം പറയുന്നവരുടെ വായ് അടയ്ക്കപ്പെടും.

ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു.

ബാറെക്മോർ. ശുബഹോ ... മെനഓലം ...

 

എനിയോനോ

(ദേവേശാ! മശിഹാ-സ്വസ്നേഹത്താൽ ... എന്ന പോലെ)

 

1.ദേവേശാ! മശിഹാ-സ്വസ്നേഹത്താൽ

ആദാമിൻ മെയ് കെക്കൊണ്ട് 

വ്യഥയും മരണവുമേറ്റോനേ!

നിൻ മുൻവ-ന്നേൻ കൃപ ചെയ്കെന്മേൽ.

 

2. ദേവേശാ മശിഹാ-പാതകിയെപ്പോൽ

ദുഷ്ടന്മാർ തൻ നിന്ദകളേ-

റ്റടിമത്തം മായിച്ചോനേ!  നിൻമുൻ വ-ന്നേൻ ...

 

 3.ശിഷ്യന്മാരോടായ്-നിങ്ങളിലൊരുവൻ

എന്നെ ശത്രുക്കൾക്കേല്പി

ച്ചിടുമെന്നേവം ചൊന്നോനേ!    നിൻമുൻ വ-ന്നേൻ ...

 

4. മാനവവർഗ്ഗത്തെ-ജീവദമാം നിൻ

നിൻമുൻ വ-ന്നേൻ. ...

യാതനയാൽ യാതന നീക്കി

സ്വാതന്ത്ര്യത്താൽ വീണ്ടോനേ! നിൻമുൻ വ-ന്നേൻ ...

 

5.നാഥാ ഞങ്ങൾക്കായ്-പാടേറ്റോനേ!

ദുർബലരാമീ ഞങ്ങൾ തൻ

പാപക്ലേശം നീക്കണമേ!

രക്ഷയ്ക്കാഗതനായ്-വിനയം മൂലം    നിൻമുൻ വ-ന്നേൻ ...

 

6.നിൻമുൻ വ-ന്നേൻ ...

യാതന നീക്കി സ്വാതന്ത്ര്യം

ഞങ്ങൾക്കേകിയവൻ ധന്യൻ!    നിൻമുൻ വ-ന്നേൻ ...

 

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

7.സാരാംശത്തിൽ-സതെ്യകേശാ

പിതൃസുതപരിശുദ്ധാത്മാവാം

ത്രിത്വാത്മകനേ! സ്തോത്രം തേ. നിൻമുൻ വ-ന്നേൻ ...    കുറിയേലായിസോൻ.

 

ആകാശങ്ങൾ ദൈവത്തിന്‍റെ മഹത്ത്വത്തെ അറിയിക്കുന്നു. ആകാശത്തട്ട് അവന്റെ കെവേലയെ കാണിക്കുന്നു. പകൽ പകലിനു വാക്കിനെ ഉച്ചരിക്കുന്നു. രാത്രി രാത്രിക്ക് അറിവിനെ അറിയിക്കുകയും ചെയ്യുന്നു.

 

അവയുടെ ശബ്ദം കേൾക്കപ്പെടാത്ത ഭാഷയുമില്ല. വാക്കുകളുമില്ല. ഭൂമിയിൽ എല്ലായിടവും അവയുടെ അറിയിപ്പും ഭൂലോകത്തിന്റെ അതിർത്തികളോളം അവയുടെ വചനങ്ങളും പുറപ്പെട്ടിരിക്കുന്നു.

അവൻ അവയിൽ സൂര്യന്റെമേൽ അവന്റെ കൂടാരം അടിച്ചു. അത് തന്റെ മണവറയിൽനിന്ന് പുറപ്പെടുന്ന മണവാളൻ എന്നപോലെയാകുന്നു. പരാക്രമമുള്ളവൻ എന്നപോലെ തന്റെ വഴി ഓടുവാൻ സന്തോഷിക്കും.

 

ആകാശത്തിന്റെ അറ്റങ്ങളിൽനിന്ന് അതിന്റെ പുറപ്പാടും ആകാശത്തിന്റെ അറുതികളിന്മേൽ അതിന്റെ താങ്ങലും ആകുന്നു. അതിന്റെ ആവിയിൽനിന്ന് മറവായിരിക്കുന്നത് ഒന്നും ഇല്ല.

 

കർത്താവിന്റെ വേദപ്രമാണം കറയില്ലാത്തതും ആത്മാവിനെ തിരിക്കുന്നതും ആകുന്നു. കർത്താവിന്റെ സാക്ഷി വിശ്വാസയോഗ്യവും ശിശുക്കളെ ജ്ഞാനമുള്ളവരാക്കുന്നതും ആകുന്നു. കർത്താവിന്റെ പ്രമാണങ്ങൾ ചൊവ്വുള്ളവയും ഹൃദയത്തെ സന്തോഷിപ്പിക്കുന്നവയും ആകുന്നു. കർത്താവിന്റെ കൽപ്പന തിരഞ്ഞെടുക്കപ്പെട്ടതും കണ്ണുകളെ പ്രകാശിപ്പിക്കുന്നതും ആകുന്നു.

 

കർത്താവിനെക്കുറിച്ചുള്ള ഭയം വെടിപ്പുള്ളതും എന്നേക്കും നിലനിൽക്കുന്നതും ആകുന്നു. കർത്താവിന്റെ ന്യായവിധികൾ സത്യമായിട്ടുള്ളവയും സകലത്തിലും നീതിയായിട്ടുള്ളവയും ആകുന്നു. അവ സ്വർണ്ണത്തെക്കാളും നല്ല രത്നങ്ങളെക്കാളും ആഗ്രഹിക്കത്തക്കവയും തേനിനെക്കാളും തേൻകട്ടയെക്കാളും മാധുര്യമുള്ളവയും ആകുന്നു.

 

അത്രയുമല്ല തന്റെ ദാസൻ അവയാൽ സൂക്ഷിക്കപ്പെടും. അവൻ അവയെ ആചരിച്ചാൽ വളരെ പ്രതിഫലം കിട്ടും. പിഴകളെ തിരിച്ചറിയുന്നവൻ ആര്? രഹസ്യകാര്യങ്ങളിൽ എന്നെ കുറ്റമില്ലാത്തവനാക്കിത്തീർക്കണമേ.

 

ദുഷ്ടന്മാർ എന്നിൽ അധികാരപ്പെടാതിരിപ്പാനും, പാപങ്ങളിൽനിന്ന് ഞാൻ വെടിപ്പുള്ളവനായിരിപ്പാനുമായിട്ട്  അന്യായങ്ങളിൽ നിന്ന് നിന്റെ ദാസനെ തടയണമേ. എന്റെ സഹായക്കാരനും എന്റെ രക്ഷിതാവും ആയ കർത്താവേ എന്റെ വായിലെ വചനങ്ങൾ നിന്റെ ഇഷ്ടപ്രകാരവും എന്റെ ഹൃദയത്തിലെ ധ്യാനം നിന്റെ മുമ്പാകെയും ഇരിക്കണമേ. ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു.

ബാറെക്മോർ. ശുബഹോ ... മെനഓലം ...

 

എനിയോനോ

(മശിഹാ ജീവിച്ചെഴുന്നേറ്റു ... എന്ന പോലെ)

 

1. വത്സലനാം ദെവസുതന്റെ-വിശ്രുതമാം നല്ലൊരു തോട്ടം

വിശ്വാസക്കനി നൽകാതെ-വന്യഫലം നൽകി വിചിത്രം.

 

2. അബ്രാമിൻ മുന്തിരിവള്ളി-യാക്കോബിൻ സുതയാം ചില്ലി

ഇസഹാക്കിൻ ശാഖാവല്ലി-മൂശാതൻ കനി മഹനീയം.

 

3. അവരവനെ ആക്ഷേപിച്ചു-കുരിശിപ്പാൻ വിധിയും നൽകി

ക്രൂശകിയെ പാടേ നീക്കി-തിരുസഭയെ വധുവായേറ്റാൻ.

 

4. വെളിവാക്കി രക്ഷകനിന്നാൾ-നിജഹാശാ തൻ വൃത്താന്തം

നിർമ്മലരാം ശ്ലീഹന്മാർ തൻ-മനമഴലാലാകുലമായി.

 

5. വഞ്ചകനാം യൂദായിന്നാൾ-സ്വയമേ ശിഷ്യഗണം വിട്ടു

ചെന്നയ്യോ ഗുരുവിനെ വിറ്റു-വാങ്ങിവിലയ്ക്ക-പമരണത്തെ

ബാറെക്മോർ. ശുബഹേ ... മെനഒാലം ...

 

6. അത്യധികം നന്മ നമുക്കായ്-ചെയ്തോനെ കൊല ചെയ്തീടാൻ

നേരറ്റോരാചാര്യന്മാർ-സംഘം ചേർന്നാലോചിച്ചു.   കുറിയേലായിസോൻ.

 

എശായാ 42 : 10-13

 

കർത്താവിന് ഒരു പുതിയ പാട്ടും അവന്റെ സ്തുതിയെ ഭൂമിയുടെ അതിർത്തികളിൽനിന്ന് പാടുവിൻ. സമുദ്രത്തിലേക്ക് ഇറങ്ങിപ്പോകുന്നവരും അതിലുള്ള സകലവും ദ്വീപുകളും അവയിൽ കുടിയിരിക്കുന്നവരുമേ കർത്താവിനു പാടുവിൻ. 

 

വനവും അതിലെ ഗ്രാമങ്ങളും സന്തോഷിക്കട്ടെ. കാദോർ മേച്ചിൽ സ്ഥലങ്ങളായിരിക്കട്ടെ. പാറകളിൽ കുടിയിരിക്കുന്നവർ സ്തുതിക്കട്ടെ. അവർ പർവതങ്ങളുടെ മുകളിൽനിന്ന് ആർത്തുകൊള്ളട്ടെ. കർത്താവിനു മഹത്ത്വം കൊടുക്കുകയും അവന്റെ സ്തുതികളെ ദ്വീപുകളിൽ അറിയിക്കുകയും ചെയ്യട്ടെ.

 

കർത്താവ് പരാക്രമി എന്നപോലെ പുറപ്പെടും. അവൻ യോദ്ധാവ് എന്നപോലെ വാശിയെ ജ്വലിപ്പിക്കും. അവൻ ആർത്തു പ്രബലപ്പെട്ട് തന്റെ ശത്രുക്കളെ സംഹരിക്കും.

 

ആകാശങ്ങളേ മേലിൽനിന്ന് ആനന്ദിപ്പിൻ. മേഘങ്ങൾ നീതിയെ തളിക്കട്ടെ. ഭൂമി തുറക്കപ്പെടട്ടെ. രക്ഷ വർദ്ധിക്കട്ടെ. നീതി ഒന്നിച്ചു മുളയ്ക്കുമാറാകട്ടെ. ഇവയെ സൃഷ്ടിച്ച കർത്താവ് ഞാനാകുന്നു. ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു.

ബാറെക്മോർ. ശുബഹോ ... മെനഓലം ...

എനിയോനോ

(യൗമ്മോനോ)

 

1. ഇന്നാളിൽ-നാഥൻ വിശദം-ശിഷ്യന്മാരോടേവം ചൊന്നാൻ

ഏല്പിച്ചുകൊടുത്തെൻ വില നിങ്ങളി-ലൊരുവൻ വാങ്ങും

നേടീടുമവൻ-യാതനയും വൻതീ-നരകമതും.

 

2.ഇന്നാളിൽ-സർവ്വരഹസ്യങ്ങളുമറിവോനേവം-വെളിവാക്കി

ശിഷ്യരിലേകൻ യൂദർക്കെന്നെ ഏൽപ്പിച്ചീടും

തന്മൂലമവൻ-സ്വാത്മത്തെ സ്വയമേ നിഹനിക്കും.

 

3.ഇന്നാളിൽ-തൻ യാതനയെ-മുൻനിർത്തി സർവ്വേശൻനാഥൻ

നിങ്ങളിലൊരുവൻ യൂദർക്കെന്നെ ഏല്പിച്ചീടുമെ-

ന്നോതിയ നേരം-ശിഷ്യന്മാരേറ്റം-ഖേദിച്ചു.

 

4.സ്ലീബായാൽ-രക്ഷിച്ചോനേ, മർത്യർക്കായ് മരണം പൂാേനേ!

ഒാഹരി തിരികെ നൽകുകയാലങ്ങാദമിനാലെ

കീർത്തിതനായോ-രീശോരാജാവേ-സ്തോത്രം തേ.

 

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

5.മാനവരെ-മരണത്തീന്നും-രക്ഷിച്ചോൻ നാഥാ!നീ സ്തുത്യൻ

ഞങ്ങടെ രക്ഷയ്ക്കങ്ങയെ വിട്ടോൻ താതൻ സ്തുത്യൻ

പരിശുദ്ധാത്മാ-വെന്നെന്നേക്കും താൻ-ബഹുമാന്യൻ.   കുറിയേലായിസോൻ.

 

സങ്കീർത്തനം

 

കർത്താവേ! ഞെരുക്കകാലത്ത് നീ എന്തുകൊ് ദൂരെനിന്ന് നിന്റെ നോട്ടം മാറ്റിക്കളയുന്നു.

 

(ഹോനോയൗമ്മോ ... എന്ന രീതി)

(സ്നേഹമോടെത്തിയ സൽപുത്രാ ... എന്ന പോലെ)

 

1.ഇന്നാൾ നാഥൻ-ഗൂഢരഹസ്യം, പന്തിരുവർക്കായ് വെളിവാക്കി

എൻവില നിങ്ങളി-ലൊരുവൻ വാ-ങ്ങിടുമെന്നേവം.  കുറിയേലായിസോൻ

 

ദുഷ്ടന്മാരുടെ അഹങ്കാരത്താൽ ദരിദ്രർ ദഹിച്ചുപോകുന്നു. അവർ ചിന്തിച്ച ആലോചനയിൽ അവർ പിടിക്കപ്പെടും.

 

2.ഇന്നാളാട്ടിൻ-കൂട്ടം വിട്ടിട്ടാച്ചെന്നായ് ചെന്നഥ ചേർന്നു

കയ്യാപ്പാ തൻ സംഘത്തിൽ-സ്വയമേ തന്നെ.  കുറിയേലായിസോൻ

സ്വന്തമോഹങ്ങളിൽ ദുഷ്ടൻ പ്രശംസിക്കുന്നു. അധർമ്മി വാഴ്ത്തപ്പെടുമ്പോൾ കർത്താവ് കോപിക്കുന്നു.

 

3.ഇന്നാൾ യൂദാ-വഞ്ചന മൂലം സ്നേഹിതരീന്നും വേർപെട്ടു

സത്യാത്മകനാ-മിടയന്നെതിർ സംസാരിച്ചാൻ.  കുറിയേലായിസോൻ 

 

ദുഷ്ടൻ അവന്റെ അഹങ്കാരത്തെ പരിശോധിക്കുന്നില്ല. അവന്റെ ചിന്തകളിലൊന്നും ദൈവമില്ല.

 

4.ഇന്നാൾ നല്ലോൻ-സ്വയമേല്പിച്ചാൻ പീഡയ്ക്കും മരണത്തിന്നും

ഏദനിലപരാധം ചെയ്തോനാമാദാമ്മിന്നായ്.   കുറിയേലായിസോൻ

 

അവന്റെ മാർഗ്ഗങ്ങൾ സദാ കുഴഞ്ഞവയാകുന്നു. അവന്റെ മുമ്പിൽനിന്ന് നിന്റെ നീതി തള്ളപ്പെട്ടിരിക്കുന്നു.

 

5.ഏകൻ മൃതിയാ-ർന്നീ ജനതതിയെ രക്ഷിപ്പതു നന്നെന്നിന്നാൾ

രക്ഷകകാര്യം മുൻചൊന്നാ-നാചാരേ്യശൻ.  കുറിയേലായിസോൻ

 

അവന്റെ എല്ലാ വൈരികളെയും ദുഷിച്ചുകൊണ്ട്  ഞാൻ ഒരിക്കലും ഇളകുകയില്ലെന്ന് അവന്റെ ഹൃദയത്തിൽ പറയുന്നു. അവൻ ദുഷ്ടത ചിന്തിക്കുന്നു. അവന്റെ വായിൽ ശാപം നിറഞ്ഞിരിക്കുന്നു. ചതിയും വഞ്ചനയും അധർമ്മവും ദുഷ്ടതയും അവന്റെ നാവിൻ കീഴിലു്.

 

6. ഇന്നാൾ നാഥൻ-ശിഷ്യന്മാരോട് ചൊന്നേവം ഖേദിക്കോ

ജീവൻ നിങ്ങൾക്കുാവാൻ ഞാൻ-ജീവിക്കും.  കുറിയേലായിസോൻ

 

അവൻ വാസസ്ഥലത്തു പതിയിരിക്കുന്നു. ഒളിവിൽ ധാർമ്മികനെ കൊല്ലുന്നു. 

                             ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

7.ഇന്നാൾ നാഥൻ-ചൊന്നാനെന്നെ യൂദന്മാർക്കായേൽപ്പിക്കും.

നിബിയന്മാർ തൻ ലിഖിതങ്ങൾ നിറവേറീടും. ആമ്മീൻ.

 

 

113 -ാം  സങ്കീർത്തനം

 

പ്രകാശത്തിന്റെ സ്രഷ്ടാവിന് സ്തുതി. കർത്താവിന്റെ ഭൃത്യൻമാരേ! സ്തുതി പാടുവിൻ. കർത്താവിന്റെ നാമത്തെ സ്തുതിപ്പിൻ. 

 

കർത്താവിന്റെ നാമം ആദിമുതൽ എന്നേക്കും വാഴ്ത്തപ്പെട്ടതാകുന്നു.

 

 

സൂര്യന്റെ ഉദയം മുതൽ അതിന്റെ അസ്തമനം വരെയും കർത്താവിന്റെ നാമം വലിയതാകുന്നു.

 

കർത്താവ് സകല ജാതികൾക്കും മേൽ ഉന്നതനും തന്റെ മഹത്വം ആകാശങ്ങൾക്കു മീതെയുമാകുന്നു.

 

ഉയരത്തിൽ വസിക്കുകയും ആഴത്തിൽ നോക്കുകയും ചെയ്യുന്ന നമ്മുടെ ദൈവമായ കർത്താവിനോടു സദൃശ്യൻ ആകാശത്തിലും ഭൂമിയിലും ആരുള്ളു?

 

അവൻ എളിയവനെ ജനത്തിന്റെ പ്രഭുക്കൻമാരോടുകൂടെ ഇരുത്തേതിന് കുപ്പയിൽനിന്ന് ഉയർത്തുന്നു. അവൻ മച്ചിയായവളെ മക്കളുടെ സന്തോഷമുള്ള മാതാവായി ഭവനത്തിൽ വസിക്കുമാറാക്കുകയും ചെയ്യുന്നു.

 

ആകാശത്തിൽനിന്ന് കർത്താവിനെ സ്തുതിപ്പിൻ ... (പേജ് 40)

സ്തൗമെൻകാലോസ് കുറിയേലായിസോൻ

 

പ്രുമിയോൻ

കോലോ

(കൂക്കോയോ രീതി)

 

1. ബുധനും വ്യാഴവുമേരുശലേം-പുരിയിൽ വൻ ബഹളം

വിറ്റവനും വാങ്ങിച്ചവനും-നേടിയതില്ലേതും

യൂദാ വിറ്റു-കയ്യാപ്പാ വാങ്ങി

ഇരുവരുമൊരുപോൽ-വഞ്ചകരാം ശിഷ്യർ

ലാഭം സിദ്ധിച്ചില്ല കൊടു-ത്തോനും കൊാേനും

നരകത്തോടങ്ങെരിതീയും-രാൾക്കും സജ്ജം!

ഹാലേലുയ്യാ-കഷ്ടമവർക്കെന്നും.

               ബാറെക്മോർ. ശുബഹോ ... മെനഒാലം ... ഹാലേലുയ്യാ.

 

2. ഗുരുവിനെ വഞ്ചിപ്പാൻ ശപ്തർ-ദ്രവ്യാഗ്രഹിശിഷ്യൻ

ദുഷ്ടപിശാചിൻ സന്തതിയ-പ്രാണദനുടയോനെ

ചതിവാൽ വിറ്റ്-ദ്രവ്യം നേടീടാം

എന്നകതാരിൽ-ചിന്തിച്ചാൻ ഗൂഢം

ആഗതനായ് ശിഷ്യൻ കെയാൽ-വിൽക്ക-പ്പെട്ടു

തൻ രക്തത്താൽ തിരുസഭയെ-വാങ്ങി സ്ലീബായാൽ

ഹാലേലുയ്യാ-രക്ഷിച്ചോൻ സ്തുത്യൻ. മൊറിയോ ...

 

 

 

 

എത്രാ

വീണ്ടും  കോലോ

 

1. താണിറങ്ങിവന്ന് ശരീരം ധരിക്കുകയും ആദാമിനെ അവന്റെ സ്ഥലത്തുവച്ച് സന്ദർശിക്കുകയും അവനെ വീഴ്ചയിൽ നിന്നെഴുന്നേൽപ്പിക്കുകയും ചെയ്ത ദൈവമേ നിനക്കു സ്തുതി. മനുഷ്യവർഗ്ഗം ഉയർത്തപ്പെടുകയും പിശാചുക്കൾ വീഴുകയും ചെയ്വാൻ തക്കവണ്ണം നീ വിനയപ്പെടുകയും കഷ്ടതകൾ സഹിക്കുകയും ചെയ്തു. അക്രമികളാൽ നീ പരിഹസിക്കപ്പെട്ടു. ശമറിയാക്കാരൻ എന്ന് നീ വിളിക്കപ്പെട്ടു. ആ അഹങ്കാരികൾ അന്ധതപ്പെടാതിരിപ്പാനായി നിന്റെ പ്രഭയെ നീ മറച്ചു വച്ചു. നിന്റെ സകല നന്മകൾക്കും പകരം അന്യായക്കാർക്കുള്ള നിന്ദയിൻ സ്കീപ്പാ അവർ നിനക്കായി ഒരുക്കി. ബാറെക്മോർ. ശുബഹോ.....

 

2. നെടുവീർപ്പോടെ പ്രാർത്ഥിപ്പാൻ നീ മുട്ടുകുത്തി. പ്രാർത്ഥനകളെ കൈ ക്കൊള്ളുന്ന നീ മുഴക്കം നിറഞ്ഞ ശബ്ദത്തിൽ നിന്റെ പിതാവിനോടു പ്രാർത്ഥിച്ചു. നീ മനുഷ്യനായിത്തീർന്നതുകൊണ്ട്  പ്രാർത്ഥനയ്ക്കായി സ്നേഹത്തോടെ നീ സ്വയം വിനയപ്പെട്ടു. സ്രാപ്പേന്മാർ നിന്റെ മുമ്പിൽ ഭയന്നു വിറയ്ക്കുകയും, തങ്ങളുടെ മുഖം മറയ്ക്കുകയും ചെയ്യുന്നു. സീയോൻ പുത്രന്മാരായ ഭോഷന്മാർ നിനക്കായി നിന്ദയുടെ സ്കീപ്പാ ഒരുക്കി. അന്ധകാരത്തിൽനിന്ന് അവർ രക്ഷപെടുവാൻ അവർക്കുവേി ഇത്രത്തോളം സഹിച്ചവനായ നിനക്കു സ്തുതി.

 

ബോത്തേദ് ഹാശോ

 

ഞങ്ങൾക്കായ് നീ-ഏറ്റൊരു പീഡാ

താഴ്ചകളേറ്റം-ധന്യം നാഥാ!

 

1. വിമലൻ വീരൻ-മാലേറ്റെങ്കിൽ

ഒഴിവാകും മൺ-മക്കളിലേവൻ?

വിനയം നീ ശീ-ലിപ്പിച്ചോണം

ശീലിപ്പിക്കാൻ-മർത്യന്മാരിൽ

പാർത്താലാർക്കും-മഹിമാവില്ല.

 

2. സൗഖ്യപ്രദനാം-വെദ്യൻ പേർക്കായ്

ദോഷം നിറയും-പകരം നൽകി

നീ രോഗാർത്ത-ർക്കേകി സൗഖ്യം

തലയിൽ തല്ലി-മുഖതാർ തന്നിൽ

തുപ്പി കുമ്പി-ട്ടാക്ഷേപിച്ചു.

 

3. ഹൃദയം കഠിനം-മൃദുവായില്ല

നിന്ദ്യം കർമ്മം-കെവിട്ടില്ല

ഹാ ദൈവത്തെ-വിദേ്വഷിച്ചാർ

അവരെ തനയൻ-തീരെ താഴ്ത്തി

വിശ്വാസത്തിൽ-വിഘ്നക്കാരായ്.

 

നിൻ വിധി ചെയ്തോർ-വിധിയേൽക്കുമ്പോൾ

വിധി ചെയ്യരുതേ-ഞങ്ങളെയീശാ. മൊറിയോ റാഹേം ...

 

 

 

മാർ അപ്രമിന്റെ ബോവൂസാ

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

നിൻഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യ .ദേവാ! ...

 

1.എന്നെ നിങ്ങളിലൊരുവൻ താൻ

ഏല്പിച്ചിടുമെന്നുരചെയ്താൻ

ഇതു കേട്ടപ്പോൾ ശിഷ്യന്മാർ

ഭീതി നിമിത്തം ചഞ്ചലരായ്!

മ്ളാനത പൂ മുഖത്തോടെ

സംഭ്രമപൂർവ്വം മന്ത്രിച്ചു

എന്തോതണമെന്നറിയാതെ

നോക്കുകയായവരനേ്യാന്യം.  ദേവാ! ...

 

2. ഗുരുമൃതിയോർത്തോ വേർപിരിയും

ശിഷ്യനെയോർത്തോ കരയേു?

ഗുരുവിങ്കൽ പരമസ്നേഹം

സ്നേഹിതനിൽ ബഹു വാത്സല്യം

ഗുരുവേ! വിരഹം ഖേദകരം

പ്രിയനേ! നഷ്ടം ഖേദകരം

ഉള്ളിലുയർന്ന വിഷാദത്താ-

ലവരത്യന്തം പേടിച്ചു.  ദേവാ! ...

 

3. ദൈവസുതാ നിന്നെ നിന്ദി-

ച്ചയ്യോ കെവിട്ടോനാരാം

മഹിതസ്ഥാനം വിട്ടിന്നാൾ

വീണോനാം വത്സലനാരാം

സിംഹാസനമതു വിട്ടയ്യോ

പടുകുഴിയിൽ പെട്ടോനാരാം

പ്രാവുസമം വിമലത കാട്ടി

ഗൂഢം കെണി വെച്ചോനാരാം.  ദേവാ! ...

 

4. സ്നേഹം ഭാവിച്ചൊളിവിൽ തൻ

വാളിനു മൂർച്ച വരുത്തുന്നോൻ

സാത്താൻ കക്ഷിയിലുൾപ്പെട്ട്

ക്രൂശകമെത്രി പുലർത്തുന്നോൻ

ഉജ്ജ്വലതേജസ്സേ നിന്നെ

ഒറ്റുന്നോനാരാണാവോ?

താതൻ തൻ കതിരേ നിന്നെ

തള്ളുന്നോനാരാണാവോ?

ആ ശിഷ്യന്മാരൊന്നാകെ

സങ്കടവും വ്യഥയും പൂണ്ടു  ദേവാ! ...

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

നിൻ ഹാശായിൻ കഷ്ടതയാൽ 

നേടണമവകാശം രാജേ്യ.ദേവാ! ...

പഴമ വായന

ലേവ്യ. 6: 24 - 7: 7, 1 ശമു. 16: 1-13, ഏശായ 5: 1-7

ശ്ലീഹാ വായന

അപ്പോ. പ്ര. 19: 21-41, കൊലോസ്യർ 1: 9-23

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

ഹാ-ഹാ-ഭോഷൻ ചൊല്ലുന്നുള്ളിൽ ദെവമതില്ലെന്നേവം

നാശം പ്രാപിച്ചാർ വഞ്ചനയാൽ മാലിന്യത്തിൻ. ഹാ-

വി. യോഹന്നാൻ 6: 63- 7:13

 

കർത്താവിനെ സ്തോത്രം ചെയ്യുന്നതും ഉന്നതമായ തന്റെ തിരുനാമത്തിനു പാടുന്നതും പ്രഭാതത്തിൽ തന്റെ കൃപയും രാത്രികാലങ്ങളിൽ തന്റെ വിശ്വാസവും അറിയിക്കുന്നതും എത്രയോ നല്ലതാകുന്നു. കർത്താവേ! പ്രഭാതത്തിൽ എന്റെ ശബ്ദം നീ കേൾക്കണമേ. പ്രഭാതത്തിൽ ഞാൻ ഒരുങ്ങി നിനക്കു കാണപ്പെടുമാറാകണമേ. കർത്താവേ! നിന്റെ ജനത്തോടു കരുണ ചെയ്യണമേ. കർത്താവേ ഞങ്ങളെല്ലാവരുടെയും പാപങ്ങൾ പരിഹരിച്ചു ക്ഷമിക്കണമേ. പരിശുദ്ധനായുള്ളോവേ, നിന്റെ വലതുകെ ഞങ്ങളുടെമേൽ ആവസിപ്പിച്ച് നിന്റെ തിരുനാമം നിമിത്തം ഞങ്ങളുടെ പാപരോഗത്തെ സൗഖ്യമാക്കണമേ. ആമ്മീൻ.

കൗമാ

 

നിന്നെ വധിപ്പാ-നായ് വന്ന ജനം, വിധിയിൽ-വിധിയേൽക്കും

നിന്നെയും പീ-ഡകളെയുമേറ്റ ജാതി പൂ-കും രാജ്യം.   (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ... സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

ബുധനാഴ്ച മൂന്നാം മണി

കൗമാ

ബ്രിക്മൂക്കോക്കോക് ദഹലോപ്പെൻ

 

നിന്നെ വധിപ്പാ-നായ് വന്ന ജനം, വിധിയിൽ-വിധിയേൽക്കും

നിന്നെയും പീ-ഡകളെയുമേറ്റ ജാതി പൂ-കും രാജ്യം. (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ...        സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

ദൈവമേ! നിന്റെ കൃപ പോലെ ... (പേജ് 2)

 

എനിയോനോ

(ഒലിവീന്തൽ തലകളെടുത്തൂശാന ... എന്ന പോലെ)

 

 

1.യാതനയിൽ-ഞങ്ങൾ വിജയം നേടാൻ

യാതനയേ-ല്പാൻ-സദയം വന്നോ-നേ  ദേവാ! ...

 

2.ഞങ്ങൾക്കായ്-തോളിൽ കുരിശേറ്റോനേ

സഭയം ക്രാ-ബേ-ന്മാരേന്തുന്നോ-നേ ദേവാ! ...

 

3.ഞങ്ങൾക്കായ്-മാനവനായ്ത്തീർന്നോനേ

അഴലേറ്റാ-ദാമിനെ-രക്ഷിച്ചോ-നേ   ദേവാ! ...

 

4..ജഡപരമാം-പങ്കപ്പാടുകളാലെ

ഞങ്ങടെ പാ-പം സർവ്വം തീർത്തോ-നേ  ദേവാ! ...

 

5. കരുണയൊടീ-ശുശ്രൂഷകൾ കെക്കൊ്

യാചനക-ൾക്കായ് ഉത്തരമരുളേ-ണം    ദേവാ! ...

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

6. കനിവോടാ-ദാമിനെ സൃഷ്ടിച്ചോനേ

മൃതിയാർന്നോരെ-മോചിപ്പിച്ചോ-നേ   ദേവാ! ... 

സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

കോലോ

 

1. അവരുടെ രോഗികളെ സൗഖ്യമാക്കിയവനെ ന്യായസ്ഥലത്തുവച്ച് കുറ്റപ്പെടുത്തുവാൻ ശപിക്കപ്പെട്ട യൂദജനം അസൂയയോടെ ആലോചിച്ചു. അവർ രഹസ്യമായി ആലോചിച്ച് പുറപ്പെട്ടു ചെന്ന് തന്നെ പിടിക്കുകയും സ്കീപ്പായ്ക്കും മരണത്തിനുമായി വിധിക്കുകയും ചെയ്തു.               ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

2. കർത്താവേ, നിന്റെ കഷ്ടാനുഭവത്തിൽ നിന്റെ സഭ ദുഃഖവസ്ത്രം ധരിച്ചിരിക്കുന്നു. സർവ്വസൃഷ്ടിയും  സങ്കടവും വിലാപവും അണിയുകയും ചെയ്തിരിക്കുന്നു. ഞങ്ങൾക്കുവേിയുള്ള നിന്റെ മരണത്തിൽ ഞങ്ങൾ പുകഴുന്നു. നിന്റെ വരവിന്റെ ദിവസത്തിൽ  നിന്റെ മണവറയ്ക്ക് ഞങ്ങളെ യോഗ്യരാക്കണമേ.

മൊറിയോ റാഹേം ...

എത്രാ

വീണ്ടും  കോലോ

1. അത്യുന്നതൻ നമ്മുടെ രക്ഷയ്ക്കുവേണ്ടി  തന്റെ ശ്രഷ്ഠതയെ എത്രയും താഴ്ത്തി. താൻ വന്ന് എല്ലാ കഷ്ടതകളും സഹിക്കുകയും അടിമയിൽനിന്ന് നമ്മെ സ്വാതന്ത്ര്യപ്പെടുത്തുകയും ചെയ്തു. നമ്മുടെ വർഗ്ഗത്തിനുവേിയുള്ള തന്റെ താഴ്മയാൽ പിശാചുക്കളുടെ അഹങ്കാരത്തെ താൻ പരസ്യമാക്കുകയും ചെയ്തു.

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

2. എന്റെ സഹോദരന്മാരേ, നാം ഉണർന്ന് താത്പര്യത്തോടും വിവേകത്തോടും നമുക്കുവേണ്ടി യുള്ള തന്റെ കഷ്ടാനുഭവം മൂലം നമ്മുടെ കുറ്റങ്ങൾ ക്ഷമിക്കുന്നതിനും നമ്മുടെ ദുഷ്കൃത്യങ്ങൾ ഒാർക്കാതിരിക്കുന്നതിനും വേണ്ടി  നമ്മുടെ രക്ഷകനോടു പ്രാർത്ഥിക്കണം.

ബോത്തേദ്ഹാശോ

 

 

ഞങ്ങൾ-ക്കായ് നീ-ഏറ്റൊരു പീ-ഡാ

താഴ്ച-കളേറ്റം-ധന്യം നാ-ഥാ!

 

1.ഇന്നാ-ൾ നാഥൻ-ശിഷ്യന്മാ-രോ-

ടേവം-ചൊന്നാൻ നിങ്ങളിലേ-കൻ

എന്നെ കാണി-ച്ചേല്പിച്ചീടും

ക്രൂശി-പ്പോരീ-ന്നെൻ വില വാ-ങ്ങും

നേര-റ്റോർ തൻ-പ്രിയനായ്ത്തീ-രും.

 

2.ഇന്നാൾ വ്യാജാ-ത്മാവാം ശി-ഷ്യൻ

വാങ്ങി-ക്കൊാ മുപ്പതു വെ-ള്ളി

കാണിച്ചീടാൻ-സഖ്യം ചെയ്തു

ദുഷ്ട-ന്മാരാം-സുതരുദ്ദേ-ശ്യം

സാധി-ച്ചതിനാൽ-സന്തോഷിച്ചു.

 

3.മരുഭൂ-വിൽവച്ച-വരെ പോറ്റി

പകരം-തന്നെ-ആക്ഷേപി-ച്ചു

ആ വീഞ്ഞേറ്റം-വർദ്ധിപ്പിച്ച്

ഏവം-പാരം-സ്നേഹിച്ചോ-നെ

ഗോഗുൽ-ത്തായിൽ-കുരിശിൽ തൂ-ക്കി.

 

നിൻവി-ധി ചെയ്തോർ വിധിയേ-ൽക്കുമ്പോൾ

വിധി ചെയ്യരുതേ ഞങ്ങളെയീശാ.  മൊറിയോ റാഹേം ...

 

മാർ അപേമിന്റെ ബോവൂസാ

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

നിൻ ഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യ.ദേവാ! ...

 

1.വൻ തീജ്വാലയെ മൺപൂഴി

പിടികൂടിയതോ അത്ഭുതമാം

ഉഗ്രത താഴ്ത്തിയ തീക്കുഴിയെ

ബന്ധിച്ചതു പരമാശ്ചര്യം

ദുഷ്ടസമൂഹം ദെവത്തെ

ബന്ധിച്ചിന്നാൾ വിധിനിലയേ

കൊണ്ടി ഹ പോയതിലളവറ്റോ-

രത്ഭുതമാർക്കുാകില്ല!ദേവാ! ...

 

2.ഇടയനെ ആ നായ്ക്കൾ ചുറ്റി

ആടുകളെങ്ങും ചിതറിപ്പോയ്

തെല്ലിട പിൻപറ്റിയ ശീമോൻ

ഗുരുവിനെ അറികില്ലെന്നോതി

മനസ്സാ നാഥൻ നിറവേറ്റി

മാനവരക്ഷാവ്യാപാരം.ദേവാ! ...

ഞങ്ങൾക്കായുളവായൊരു നിൻ

 

ബഹുകഷ്ടതയാൽ കൃപ ചെയ്ക

നിൻ ഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യ   .ദേവാ! ...

 

 

 

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

ഹാ-ഹാ-ഭോഷത്തരമവരുടെ വായോതുന്നു

അന്യായം വലതുകരത്തിൽ കവിയുന്നു. ഹാ-

 

വി. യോഹന്നാൻ 7:14-27

കൗമാ

 

നിന്നെ വധിപ്പാ-നായ് വന്ന ജനം, വിധിയിൽ-വിധിയേൽക്കും

നിന്നെയും പീ-ഡകളെയുമേറ്റ ജാതി പൂ-കും രാജ്യം.   (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ...   സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

ബുധനാഴ്ച ആറാംമണി

കൗമാ

ബ്രിക്മൂക്കോക്കോക് ദഹലോപ്പെൻ

 

നിന്നെ വധിപ്പാ-നായ് വന്ന ജനം, വിധിയിൽ-വിധിയേൽക്കും

നിന്നെയും പീ-ഡകളെയുമേറ്റ ജാതി പൂ-കും രാജ്യം.      (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ...  സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

ദൈവമേ! നിന്റെ കൃപ പോലെ ... (പേജ് 2)

എനിയോനോ

(പ്രതിവാദത്താൽ യൂദന്മാർ ... എന്ന പോലെ)

 

1.തൻബലിമൂലം പൂർവ്വികമാം

പെസഹായുടെ ദൃഷ്ടാന്തത്തെ

പാടേ മായിച്ചോൻ-ധന്യൻ.

 

2. മനസ്സാ ബലിയാകാൻ വന്നി-

ട്ടാദാമ്യരെ രക്ഷിച്ചോനേ!

ബലി കെക്കൊൾവോനേ-സ്തോത്രം.

 

3. ബലികളെ നാഥാ നീ നീക്കി

ദൃഷ്ടാന്തങ്ങളെ നിറവേറ്റി

പാപം പോക്കും യാ-ഗം നീ.

 

4.അർപ്പകനും സ്വീകാരകനും

മോചനവും മോചകനും നീ

ഞങ്ങൾക്കായ് നീ ബലി-യായി.

 

5. നാഥാ നീ അഭയസ്ഥാനം

ഞങ്ങളെയേറ്റുക താതങ്കൽ

താതൻ നിന്നാൽ തെളി-യട്ടെ.   ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

6. അക്ഷയ കരുണാ സാഗരമേ

സ്തോത്രം തേ നിൻ സോപ്പായാൽ

നീക്കുക ഞങ്ങടെ മാ-ലിന്യം.     സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

കോലോ

 

1. എല്ലാ ദർശകരും സൂചിപ്പിച്ചിരുന്ന രഹസ്യങ്ങൾ ഇന്നേ ദിവസം നമ്മുടെ രക്ഷകൻ നിറവേറ്റി. താൻ കഷ്ടതയും നിന്ദയും പരിഹാസവും ചെകിട്ടത്തടിയും ഏറ്റു. തന്റെ ന്യായത്തീർപ്പിൽ ഞങ്ങളുടെ ന്യായത്തീർപ്പിനെ അഴിച്ചുകളഞ്ഞ തനിക്ക് അവർ മരണശിക്ഷ വിധിച്ചു.          ബാറെക്മോർ. ശുബോഹോ  ... മെനഒാലം ...

 

2. കർത്താവേ, നിന്റെ താഴ്മയ്ക്കു സ്തുതി. ആകൽക്കറുസായിൽനിന്ന് ഞങ്ങളെ നീ സ്വാതന്ത്ര്യപ്പെടുത്തുകയും കല്പന ലംഘനത്താൽ അധഃപതിച്ചുപോയ ഞങ്ങളുടെ മരണമുള്ള വർഗ്ഗത്തെ നീ ഉയർത്തുകയും ചെയ്തു. കാലും പരിശുദ്ധസഭയും അതിന്റെ മക്കളും നിന്റെ താഴ്മയ്ക്കു സ്തുതി പാടുന്നു. മൊറിയോ റാഹേം ...

 

എത്രാ

വീണ്ടും  കോലോ

 

1. ഇന്നേ ദിവസം നമ്മുടെ കർത്താവ് തന്റെ ശിഷ്യന്മാരുടെ കൂട്ടത്തിന് ഗൂഢമായ രഹസ്യം വെളിപ്പെടുത്തി. "നിങ്ങളിൽ ഒരുവൻ യൂദജനത്തിന് എന്നെ ഏല്പിച്ചു കൊടുക്കും. അവർ എന്നെ പരിഹസിക്കുകയും ആദാമിന്റെ രക്ഷയ്ക്കുവേി മരത്തിന്മേൽ തൂക്കുകയും ചെയ്യും.               ബാറെക്മോർ. ശുബോഹോ ... മെനഒാലം ...

2. നമ്മുടെ കർത്താവ് തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തതെന്തെന്നാൽ "എനിക്കു പെസഹാ ഭക്ഷിക്കേതിനായി നിങ്ങൾ പോയി ഒരുക്കുവിൻ, ഞാൻ കഷ്ടത അനുഭവിക്കുന്നതിനു മുമ്പ് നിങ്ങളോടൊന്നിച്ച് ഇൗ പെസഹാ ഭക്ഷിക്കുവാൻ അതിവാഞ്ഛയോടെ ആഗ്രഹിച്ചു. ദീർഘദർശിമാർ അവരുടെ രഹസ്യങ്ങളിൽ എന്നെക്കുറിച്ചു പ്രവചിച്ചിട്ടുള്ള എല്ലാ സാദൃശ്യങ്ങളെയും ദൃഷ്ടാന്തങ്ങളെയും ഞാൻ നിവർത്തിക്കുകയും ചെയ്യും'.

 

ബോത്തേദ് ഹാശോ

 

ഞങ്ങൾ-ക്കായ് നീ-ഏറ്റൊരു പീ-ഡാ

താഴ്ച-കളേറ്റം-ധന്യം നാ-ഥാ!

 

1.മരണം-വാനം-പൂകാത്ത-തിനാൽ

പാതാ-ളത്തിൽ-പാഴായോ-നാം

ആദാമിന്നായ്-നീ താണെത്തി

സെന്യാ-ധിപനാം-കൊള്ളക്കാ-രൻ

പോൽ കെ-യേറി-മൃതി നിക്ഷേ-പം.

 

2.ദൈവ-ത്തെപ്പോൽ-രോഗം മാ-റ്റാൻ

കഴിയും-വീര്യം-വെളിവാക്കീ-ടാൻ

ആജ്ഞാപിച്ചാൻ-ശ്രഷ്ഠൻ വെദ്യൻ

അവകാ-ശിയെയാ-ദുഷ്ടാത്മാ-ക്കൾ

കുരിശിൽ-തൂക്കീ-ടാനേല്പി-ച്ചു.

 

3.ജീവൻ-വിഗത-ർക്കേകും നി-ന്നെ

അവരെ-വ്വണ്ണം ഹാ-മൃതനാ-ക്കി

അപ്പം തിന്നോൻ-വഞ്ചിച്ചെങ്കിൽ

തന്ന-ത്താൻ തൂ-ങ്ങിച്ചാവ-ട്ടെ

താതൻ-തെളിയും-നിന്നുത്ഥാ-നേ.

 

നിൻവി-ധി ചെയ്തോർ വിധിയേ-ൽക്കുമ്പോൾ

വിധി ചെയ്യരുതേ-ഞങ്ങളെയീശാ. മൊറിയോ റാഹേം ...

 

മാർ യാക്കോബിന്റെ ബോവൂസാ

 

മ്ശിഹാ! സ്കീപ്പാ മൃതി കഷ്ടതകൾക്കായ് വന്നോനേ

പ്രാർത്ഥന കേട്ടിട്ടാത്മാക്കളിലൻപുാകേണം. ദേവാ! ...

 

1.ആകൽക്കറുസാ വീഴാൻ താതൻ ചെയ്തില്ലൊന്നും

യൂദായെ ചേർത്തോനാം പുത്രൻ തെറ്റില്ലാത്തോൻ

സ്ഥാനഭ്രഷ്ടന്മാരേ കഷ്ടം സുമുഖന്മാരേ!

ഒായാറിൻ കാവൽക്കാരൻ ഉന്നതശ്ലീഹായും

യൂദായ്ക്കയ്യോ തന്നുടെ ബീമാ നഷ്ടപ്പെട്ടു

സ്വർഗ്ഗീയം ശുശ്രൂഷകപദമാകൽക്ക-റുസാ-യ്ക്കും

നേതാവാകൽക്കറുസായെ താതൻ വിട്ടില്ല

ശ്ലീഹായാം യൂദായെ പുത്രൻ നിരസിച്ചില്ല.   ദേവാ! ...

 

2.യൂദാ തന്നിൽ ഗൂഢം മേവിയൊരക്കാപട്യം

ഹീനാത്മാവിൻ കൂട്ടായ്ത്തീരാൻ പ്രരിപ്പിച്ചു

തേജോമാർഗ്ഗം വിട്ടിരുളതിലേക്കോടിപ്പോയോൻ

കേടേലും കണ്ണുാേ ദ്യുതിയെ സ്നേഹിക്കുന്നു?

ഭാഗ്യം കെട്ടോൻ ജീവപ്രദമാം ഭോജ്യം വിട്ടു

തന്നത്താനെ കൊലയറ തന്നിൽ വിരവോടേറി

ശോഭാപൂർണ്ണം പകലിനെ പക കൊിരുളായ് തീർന്നോൻ

കൂടിച്ചേർന്നാനെങ്ങും പാഴിരുൾ നിറയും രാവിൽ. ദേവാ! ...

 

നാഥാ ഭൂവാനം നിൻ പീഡയതിൽ ക്ലേശിച്ചു

മാനോർ വാനോർ നിൻ താഴ്മയിലതി വിസ്മയമാർന്നു.ദേവാ! ...

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

ഹാ-ഹാ-ഭോഷത്തരമവരുടെ വായോതുന്നു

അന്യായം വലതുകരത്തിൽ കവിയുന്നു. ഹാ-

 

വി. യോഹ 7:28-44

കൗമാ

 

നിന്നെ വധിപ്പാ-നായ് വന്ന ജനം, വിധിയിൽ-വിധിയേൽക്കും

നിന്നെയും പീ-ഡകളെയുമേറ്റ ജാതി പൂ-കും രാജ്യം.       (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ...  സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

 

ബുധനാഴ്ച ഒമ്പതാം മണി

കൗമാ

ബ്രിക്മൂക്കോക്കോക് ദഹലോപ്പെൻ

 

നിന്നെ വധിപ്പാ-നായ് വന്ന ജനം, വിധിയിൽ-വിധിയേൽക്കും

നിന്നെയും പീ-ഡകളെയുമേറ്റ ജാതി പൂ-കും രാജ്യം.   (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ... സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

ദൈവമേ! നിന്റെ കൃപ പോലെ ... (പേജ് 2)

എനിയോനോ

(ഒലിവീന്തൽ തലകളെടുത്തൂശാന ... എന്ന പോലെ)

1.വാനത്തിൽ-മഹിമാപൂർവം വാഴ്കെ

മനുജന്മാർ-തൻ-നിന്ദ സഹിച്ചോ-നേ   ദേവാ! ...

 

 2.രക്ഷകനെ-മരണത്തിന്നേല്പിക്കാൻ

ഹന്നാൻ ഗൂ-ഢം ചിന്തിച്ചിന്നാളിൽ.  ദേവാ! ...

 

3. നേരറ്റോൻ-ശിഷ്യൻ കയ്യാപ്പായോ-

ടിന്നാൾ നി-ന്നെ കൊല്ലാനായൊ-ത്തു. ദേവാ! ...

 

4. രോഗികൾ തൻ-സൗഖ്യപ്രദനായോനെ

ഇൗർഷ്യയൊടി-ന്നാൾ കൊല്ലാൻ വിധി നൽ-കി ദേവാ! ..

 

5. ഹാശായിൽ-ഖേദിക്കും സഭയെ-നി-

ന്നുത്ഥാന-ത്താൽ മോദിപ്പിക്കേ-ണം. ദേവാ! ... 

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

6. ജഡപരമായ് നമ്മൾക്കായ് പാടേറ്റോ-

രേകാത്മ-ജനെ നാം കീർത്തിക്കേ-ണം.ദേവാ! ...

സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

കോലോ

 

1. നിങ്ങളിൽ ഒരുവൻ ശപിക്കപ്പെട്ട യൂദജനത്തിന് എന്നെ ഒറ്റിക്കൊടുക്കുകയും അവർ എന്റെ കെകളിൽ ആണി തറയ്ക്കുകയും കൊല്ലുകയും കബറിൽ എന്നെ വയ്ക്കുകയും ചെയ്യുമെന്ന് നമ്മുടെ രക്ഷകൻ അരുളിച്ചെയ്തപ്പോൾ ശിഷ്യന്മാർ ദുഃഖിക്കുകയും വിലപിക്കുകയും ചെയ്തു. "ഞങ്ങളുടെ ഇടയിൽ ഗോതമ്പിനോടൊന്നിച്ച് ചേർന്നിരിക്കുന്ന മുള്ളുപോലെയുള്ള ഇവൻ ആരാകുന്നു' എന്ന് അവർ തന്നോടുത്തരമായി പറഞ്ഞു.

 

2. വരുവിൻ, ആകാശവും ഭൂമിയും നിറഞ്ഞിരിക്കുമ്പോൾ നമ്മുടെ വീഴ്ചയെപ്രതി എളിമപ്പെട്ടതിനാൽ തന്നെ നമുക്കു കീർത്തിക്കാം. താൻ നിർദ്ധനയും മാലിന്യമില്ലാത്ത കന്യകയുമായ മറിയാമിൽനിന്ന് മനുഷ്യനായിത്തീരുകയും ദുസ്വാതന്ത്ര്യംമൂലം വീണുപോയ നമ്മുടെ വർഗ്ഗത്തെ തന്റെ താഴ്മയാൽ ഉയർത്തുകയും ചെയ്തു. താൻ ആരോഹണം ചെയ്യുകയും സ്വർഗ്ഗരാജ്യത്തിൽ തന്നോടൊന്നിച്ചു ജീവിച്ച് നീതീകരിക്കപ്പെടേതിനായി സ്വർഗ്ഗത്തിൽ നമ്മെ ഇരുത്തുകയും ചെയ്തിരിക്കുന്നു.

 

എത്രാ

ബോത്തേദ് ഹാശോ

 

ഞങ്ങ-ൾക്കായ് നീ-ഏറ്റൊരു പീ-ഡാ

താഴ്ച-കളേറ്റം-ധന്യം നാ-ഥാ!

 

1. യൂദ-ന്മാർ തൻ-നാവിൽ പാമ്പിൻ

വിഷമുെ-ന്നേ-വം ദാവീ-ദിൻ

മുൻചൊല്ലേറ്റം-നേരാണോർത്താൽ

മശിഹാ-തന്നെ-നിഹനിപ്പോ-ളം

അവർ തൻ-ഹൃദയം-ദൃഢമായ് നി-ന്നു.

 

2. ചെകിട-ന്മാർ തൻ തെരുവിൽ നീ-ളേ

ആശ്ച-ര്യങ്ങൾ-ചെയ്തെന്നാ-ലും

ലേശം പോലും- ആ മൂഢന്മാർ

തന്നെ-സൂചി-പ്പിക്കും മുൻ-ചൊ-

ല്ലൊന്നും-വായി-ച്ചുൾക്കൊി-ല്ല.

 

3.ദുഷ്ട-ന്മാർ ചി-ന്തിയ രക്ത-ത്താ-ൽ

കുറ്റ-ക്കാരായ്-ചിതറിപ്പോ-യി

ഞാനെ-ന്നേറും-ഭാവം മൂലം

യീഹൂ-ദ്യന്മാര-ന്യായ-ക്കാർ

നാനാ-ദിക്കിൽ-ചിതറിപ്പോ-യി.

 

നിൻവി-ധി ചെയ്തോർ വിധിയേ-ൽക്കുമ്പോൾ

വിധി ചെയ്യരുതേ ഞങ്ങളെയീശാ. മൊറിയോ റാഹേം ...

 

മാർ യാക്കോബിന്റെ ബോവൂസാ

 

മശിഹാ സ്കീപ്പാ മൃതി കഷ്ടതകൾക്കായ് വന്നോനേ

പ്രാർത്ഥന കേട്ടിട്ടാത്മാക്കളിലൻപുാകേണം. ദേവാ! ...

 

1.ക്ലേ-ശം തീാത്തോൻ നമ്മൾക്കായ് ക്ലേശം-പൂാൻ

സ്തോ-ത്രം പാടാൻ പ്രിയരേ വരുവിൻ സ്തുതി ഘോ-ഷി-പ്പിൻ

സ-മ്പത്തുള്ളോൻ-മാലിന്യത്തിൻ കറയേ-ൽക്കാ-ത്തോൻ

വൻ-നിക്ഷേപം നമ്മൾക്കേകാൻ ക്ലേശം പൂ-ാൻ.

ദു-ഷ്ടന്മാരീന്നടിയും തുപ്പും ഹിതമോ-ടേ-റ്റാൻ

ആ-ദാമ്യർക്കായ് ജീവൻ നൽകാൻ മൃതി കെ-ക്കൊ-ാൻ ദേവാ! ...

 

2.സ്വ-ർഗ്ഗം തന്നിൽ തിരുസന്നിധിയിൽ നിൽക്കും-സെ-ന്യം

ആം-ഗ്യം കാണിച്ചാലീലോകം തീയാ-ൽ മൂ-ടും

തീ-പൂ-ാേരാം പതിനായിരമുാരാ-ധി-പ്പാൻ

ആ-ജ്ഞാപിച്ചാലവരെ നേർക്കാനാരാ-ലാ-വും

എ-ണ്ണം കൂടാതഗ്നിമയന്മാർ ചുറ്റും-നിൽ-പ്പു

ക-ല്പിച്ചെന്നാൽ വന്നു മുടിക്കും ഭൂലോ-ക-ത്തെ.ദേവാ! ...

നാഥാ-ഭൂവാനം നിൻ പീഡയതിൽ ക്ലേശിച്ചു

മാനോർ വാനോർ നിൻ താഴ്മയിലതി വിസ്മയമാർന്നു. ദേവാ! ...

 

(അല്ലെങ്കിൽ)

പൗരോഹിത്യം രാജ്യം ...

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

ഹാ-ഹാ-ഭോഷത്തരമവരുടെ വായോതുന്നു

അന്യായം വലതുകരത്തിൽ കവിയുന്നു. ഹാ-

 

വി. ലൂക്കോസ് 13 : 31-35

കൗമാ

 

നിന്നെ വധിപ്പാ-നായ് വന്ന ജനം വിധിയിൽ-വിധിയേൽക്കും

നിന്നെയും പീ-ഡകളെയുമേറ്റ ജാതി പൂ-കും രാജ്യം.  (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ...  സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

വിശ്വാസപ്രമാണം