Thursday Holy Week.

St. Mary’s Syriac Church of Canada Mississauga

പെസഹാ വ്യാഴാഴ്ച സന്ധ്യ

പ്രാരംഭ പ്രാർത്ഥന

കൗമാ

ബ്രിക്മൂക്കോക്കോക് ദഹലോപ്പെൻ

 

പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ സത്യ ദൈവത്തിന്‍റെ തിരുനാമത്തില്‍, തനിക്ക് സ്തുതി. നമ്മുടെ മേല്‍ തന്‍റെ കരുണയും മനോഗുണവും എന്നേക്കും ഉണ്ടായിരിക്കട്ടെ. ആമ്മീന്‍.

ആകാശവും ഭൂമിയും തന്‍റെ സ്തുതികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന ബലവാനായ ദൈവം തമ്പുരാന്‍ പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ ഉയരങ്ങളില്‍ സ്തുതി. ദൈവമായ കര്‍ത്താവിന്‍റെ തിരുനാമത്തില്‍ വന്നവനും വരുന്നവനും ആയവന്‍ വാഴ്ത്തപ്പെട്ടവനാകുന്നു, ഉയരങ്ങളില്‍ സ്തുതി.

 

പെസഹാ-യാൽ പെസഹാടിനെ നീ-ക്കിയ മിശിഹാ

മോദി-പ്പിച്ചരുളുക കൃപ നിൻ-പെസഹായാൽ.   (മൂന്നു പ്രാവശ്യം)

 

(അല്ലെങ്കിൽ)

ഞങ്ങൾക്കുവേിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു. തന്റെ കഷ്ടാനുഭവത്താൽ വഴിതെറ്റിൽനിന്ന് ഞങ്ങളെ രക്ഷിച്ചവനായ മിശിഹാഞങ്ങളുടെ ശുശ്രൂഷ കെക്കൊ് ഞങ്ങളോടു കരുണ ചെയ്യണമേ.

 

നാഥാ! തേ സ്തുതിയും മാനം, താതന്നും

മഹിമാവന്ദനകൾ പരിശു-ദ്ധാത്മന്നും

ഉാ-കുൾകൃപ പാപികളാം ഞങ്ങളിലും,

മേലുള്ളൂ-റിശിലേം വാതിൽ-ക്കുള്ളിൽ നിൻ

സിംഹാ-സനമണയണമീ പ്രാർത്ഥന മിശിഹാ

സ്തോത്രം, കർത്താവേ! സ്തോത്രം, കർത്താവേ!

നിത്യം ശരണവുമേ! സ്തോത്രം - ബാറെക്മോർ.

 

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! നിന്‍റെ നാമം പരിശുദ്ധമാക്കപ്പെടേണമെ. നിന്‍റെ രാജ്യം വരേണമേ. നിന്‍റെ തിരുവിഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമെ. ഞങ്ങള്‍ക്ക് ആവശ്യമായിരിക്കുന്ന ആഹാരം ഇന്ന് ഞങ്ങള്‍ക്ക് തരേണമെ. ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോട് ക്ഷമിക്കണമെ. പരീക്ഷയിലേക്ക് ഞങ്ങളെ പ്രവേശിപ്പിക്കരുതേ. പിന്നെയോ ദുഷ്ടനില്‍നിന്നും ഞങ്ങളെ രക്ഷിച്ചു കൊള്ളണമെ. എന്തുകൊന്നൊല്‍ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതാകുന്നു. ആമ്മീന്‍.

(കൃപനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന കഷ്ടാനുഭവആഴ്ചയിൽ ചൊല്ലുകയില്ല)

 

51 ാം മസുമൂറ

ദൈവമേ! നിന്‍റെ കൃപപോലെ എന്നോടു കരുണ ചെയ്യേണമെ. നിന്‍റെ കരുണയുടെ ബഹുത്വത്തിന്‍ പ്രകാരം എന്‍റെ പാപങ്ങള്‍ മായിച്ചു കളയേണമെ.

എന്‍റെ അന്യായത്തില്‍നിന്ന് എന്നെ നന്നായി കഴുകി എന്‍റെ പാപങ്ങളില്‍ നിന്ന് എന്നെ വെടിപ്പാക്കേണമെ. എന്തെന്നാല്‍ എന്‍റെ അതിക്രമങ്ങള്‍ ഞാന്‍ അറിയുന്നു. എന്‍റെ പാപങ്ങളും എപ്പോഴും എന്‍റെ നേരെ ഇരിക്കുന്നു. 

നിന്നോടുതന്നെ ഞാന്‍ പാപം ചെയ്തു. നിന്‍റെ തിരുമുമ്പില്‍ തിന്മകള്‍ ഞാന്‍ചെയ്തു. എന്തെന്നാല്‍ നിന്‍റെ വചനത്തില്‍ നീ നീതീകരിക്കപ്പെടുകയും നിന്‍റെ ന്യായവിധികളില്‍ 

 

നീ ജയിക്കയും ചെയ്യും. എന്തെന്നാല്‍ അന്യായത്തില്‍ ഞാന്‍ ഉത്ഭവിച്ചു. പാപങ്ങളില്‍ എന്‍റെ മാതാവ് എന്നെ ഗര്‍ഭം ധരിക്കയും ചെയ്തു.

എന്നാല്‍ നീതിയില്‍ നീ ഇഷ്ടപ്പെട്ടു. നിന്‍റെ ജ്ഞാനത്തിന്‍റെ രഹസ്യങ്ങള്‍ എന്നെ നീ അറിയിച്ചു. നിന്‍റെ സോപ്പാകൊണ്ട് എന്‍റെ മേല്‍ തളിക്കേണമെ.

ഞാന്‍ വെടിപ്പാകപ്പെടും. അതിനാല്‍ എന്നെ നീ വെണ്മയാക്കേണമെ. ഉറച്ച മഞ്ഞിനെക്കാള്‍ ഞാന്‍ വെണ്മയാകും.

നിന്‍റെ ആനന്ദവും സന്തോഷവും കൊണ്ട് എന്നെ തൃപ്തിയാക്കേണമെ. ക്ഷീണമുള്ള എന്‍റെ അസ്ഥികള്‍ സന്തോഷിക്കും. എന്‍റെ പാപങ്ങളില്‍നിന്നു നിന്‍റെ മുഖം തിരിച്ച് എന്‍റെ അതിക്രമങ്ങളെ ഒക്കെയും മായിക്കണമെ.

ദൈവമെ വെടിപ്പുള്ള ഹൃദയം എന്നില്‍ സൃഷ്ടിക്കേണമെ. സ്ഥിരതയുള്ള നിന്‍റെ ആത്മാവിനെ എന്‍റെ ഉള്ളില്‍ പുതുതാക്കേണമെ. നിന്‍റെ തിരുമുമ്പില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ. നിന്‍റെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്നും എടുക്കയും അരുതേ.

എന്നാലോ നിന്‍റെ ആനന്ദവും രക്ഷയും എനിക്കു തിരിച്ചു തരേണമെ. മഹത്വമുള്ള നിന്‍റെ ആത്മാവ് എന്നെ താങ്ങുമാറാകേണമെ. അപ്പോള്‍ ഞാന്‍അതിക്രമക്കാരെ നിന്‍റെ വഴി പഠിപ്പിക്കും. പാപികള്‍ നിങ്കലേക്കു തിരികയും  ചെയ്യും.

എന്‍റെ രക്ഷയുടെ ദൈവമായ ദൈവമേ! രക്തത്തില്‍ നിന്ന് എന്നെ രക്ഷിക്കേണമെ. എന്‍റെ നാവ് നിന്‍റെ നീതിയെ സ്തുതിക്കും. കര്‍ത്താവേ! എന്‍റെ അധരങ്ങള്‍ എനിക്കു തുറക്കേണമെ. എന്‍റെ വായ് നിന്‍റെ സ്തുതികള്‍ പാടും.

എന്തെന്നാല്‍ ബലികളില്‍ നീ ഇഷ്ടപ്പെടുന്നില്ല. ഹോമ ബലികളില്‍ നീ നിരപ്പായതുമില്ല. ദൈവത്തിന്‍റെ ബലികള്‍ താഴ്മയുള്ള ആത്മാവാകുന്നു. ദൈവം നുറുങ്ങിയ ഹൃദയത്തെ നിരസിക്കുന്നില്ല.

നിന്‍റെ ഇഷ്ടത്താല്‍ സെഹിയോനോടു നന്മ ചെയ്യേണമെ. ഊര്‍ശ്ലേമിന്‍റെ മതിലുകളെ പണിയേണമെ. അപ്പോള്‍ നീതിയുടെ ബലികളിലും ഹോമ ബലികളിലും നീ ഇഷ്ടപ്പെടും. അപ്പോള്‍ നിന്‍റെ ബലിപീഠത്തിന്മേല്‍ കാളകള്‍ബലിയായി കരേറും. ദൈവമേ സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോര്‍. 

ശുബഹോ ... മെനഓലം ... കുറിയേലായിസോൻ.

 

(ഹൗദഹവോ ബുഖറോ - പാതകി പോൽ ... എന്ന പോലെ)

 

1.സ്വജനത്തിൻ-തുപ്പലതേൽക്കുകയാൽ

അ-ന്യ-ജനത്തെ വീണ്ടോനേ   ദേവാ! ദയ ചെയ്തീടണമേ.

 

2.സുരഭിലമാം-മൂറോൻ തെലത്താൽ

സ-ഭയെ-മോദിപ്പിച്ചോനേ      ദേവാ! ദയ ചെയ്തീടണമേ.

 

3.നിൻ പാപം-മോചിതമെന്നേവം

പാപിനി-യോടുര ചെയ്തോനേ  ദേവാ! ദയ ചെയ്തീടണമേ.

 

4.പാപിനിതൻ-കണ്ണീർ കെക്കൊ്

പാ-പ-വിമുക്തി കൊടുത്തവനേ ദേവാ! ദയ ചെയ്തീടണമേ 5.

 

5.സ്വജനത്തിൽ-കനിയുക കർത്താവേ

പി-ന്മാ-റീടരുതവരീന്നും. ദേവാ! ദയ ചെയ്തീടണമേ

 

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

 

6.നിന്റെ ഹിതം-നിർമ്മിച്ചവയഖിലം

നി-ൻ-പേർ-ക്കായ് സ്തുതിയേറ്റട്ടെ. ദേവാ! ദയ ചെയ്തീടണമേ

                                                   കുറിയേലായിസോൻ.

 

കുറിയേലായിസോന്‍, കര്‍ത്താവേ! നിന്നെ ഞാന്‍ വിളിച്ചുവല്ലോ, എന്നോട് ഉത്തരമരുളിച്ചെയ്യേണമെ. എന്‍റെ വചനങ്ങളെ സൂക്ഷിച്ച് കേട്ട് കൈക്കൊള്ളുകയും ചെയ്യേണമെ.

എന്‍റെ പ്രാര്‍ത്ഥന നിന്‍റെ മുമ്പാകെ ധൂപം പോലെയും എന്‍റെ കൈകളില്‍ നിന്നുള്ള കാഴ്ച സന്ധ്യയുടെ വഴിപാടുപോലെയും ഇരിക്കുമാറാകണമെ. എന്‍റെ ഹൃദയം ദുഷ്ക്കാര്യത്തിന് ചായാതെയും ഞാന്‍ അന്യായകിയകള്‍ പ്രവര്‍ത്തിക്കാതെയും ഇരിക്കത്തക്കവണ്ണം എന്‍റെ വായ്ക്കും അധരങ്ങള്‍ക്കും കാവല്‍ക്കാരെ നിയമിക്കേണമെ.

ദുഷ്ടമനുഷ്യരോടുകൂടെ ഞാന്‍ ചേരുമാറാകരുതേ. നീതിമാന്‍ എന്നെ പഠിപ്പിക്കുകയും ശാസിക്കുകയും ചെയ്യട്ടെ. ദുഷ്ടന്മാരുടെ എണ്ണ എന്‍റെ തലയ്ക്ക് കൊഴുപ്പാകാതെയിരിക്കട്ടെ. എന്തെന്നാല്‍ എന്‍റെ പ്രാര്‍ത്ഥന അവരുടെ ദോഷം നിമിത്തമാകുന്നു. അവരുടെ വിധികര്‍ത്താക്കള്‍ പാറയാല്‍ തടയപ്പെട്ടു. എന്‍റെ വചനങ്ങള്‍ ഇമ്പമുള്ളത് എന്നവര്‍ കേള്‍ക്കട്ടെ. 

കൊഴുവുഭൂമിയെ പിളര്‍ക്കുന്ന പോലെ ശവക്കുഴിയുടെ വായ്ക്കരികെ അവരുടെ അസ്ഥികള്‍ ചിതറപ്പെട്ടു. കര്‍ത്താവേ! ഞാന്‍ എന്‍റെ കണ്ണുകളെ നിന്‍റെ അടുക്കലേയ്ക്കുയര്‍ത്തി നിന്നില്‍ ശരണപ്പെട്ടു. എന്‍റെ ആത്മാവിനെ തള്ളിക്കളയരുതേ.

എനിക്കായി കെണികള്‍ മറച്ചുവെച്ചിട്ടുള്ള പരിഹാസികളുടെ കയ്യില്‍ നിന്ന് എന്നെ കാത്തുകൊള്ളണമേ. ഞാന്‍ കടന്നുപോകുമ്പോള്‍ അന്യായക്കാര്‍ അവരുടെ കെണികളില്‍ ഒരുമിച്ച് വീഴട്ടെ.

എന്‍റെ ആത്മാവ് കുണ്ഠിതപ്പെട്ടപ്പോള്‍ ഞാന്‍ എന്‍റെ ശബ്ദത്താല്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചു. എന്‍റെ ശബ്ദത്താല്‍ ഞാന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചു. അവന്‍റെ മുമ്പാകെ ഞാന്‍ എന്‍റെ സങ്കടം ബോധിപ്പിച്ചു. അവന്‍റെ മുമ്പാകെ ഞാന്‍ എന്‍റെ ഞെരുക്കം അറിയിക്കുകയും ചെയ്തു. എന്‍റെ ആത്മാവ് വിഷാദിച്ചിരിക്കുമ്പോള്‍ നീ എന്‍റെ ഊടുവഴികള്‍ അറിയുന്നുവല്ലോ.

എന്‍റെ നടപ്പുകളുടെ വഴിയില്‍ അവര്‍ എനിക്കായി കെണികള്‍ മറച്ചു വെച്ചു. ഞാന്‍ വലത്തോട്ട് നോക്കി എന്നെ അറിയുന്നവനില്ലെന്നു ഞാന്‍ കണ്ടു. സങ്കേത സ്ഥലം എനിക്കില്ലാതെയായി, എന്‍റെ ദേഹിക്കുവേണ്ടി പകരം ചോദിക്കുന്നവനും ഇല്ല. കര്‍ത്താവേ! ഞാന്‍ നിന്‍റെ അടുക്കല്‍ നിലവിളിച്ചു. കര്‍ത്താവേ! ജീവിച്ചിരിക്കുന്നവരുടെ ദേശത്ത് എന്‍റെ ആശ്രയവും എന്‍റെ ഓഹരിയും നീയാകുന്നു എന്ന് ഞാന്‍ പറഞ്ഞു.

ഞാന്‍ ഏറ്റവും എളിമപ്പെട്ടിരിക്കുന്നതുകൊണ്ട് എന്‍റെ അപേക്ഷയെ സൂക്ഷിച്ച് കേള്‍ക്കേണമേ. എന്നെ പീഡിപ്പിക്കുന്നവര്‍ എന്നെക്കാള്‍ ബലവാന്മാരായതു കൊണ്ട് അവരില്‍നിന്ന് എന്നെ രക്ഷിക്കേണമെ. ഞാന്‍ നിന്‍റെ നാമത്തെ സ്തോത്രം ചെയ്യുവാനായിട്ട് എന്‍റെ പ്രാണനെ കാരാഗൃഹത്തില്‍നിന്മ്പുറപ്പെടുവിക്കേണമെ. നീ എനിക്ക് ഉപകാരം ചെയ്യുമ്പോള്‍ നിന്‍റെ നീതിമാന്മാര്‍ എന്നെ പ്രതീക്ഷിച്ചിരിക്കും.

 

 

നിന്‍റെ വചനം എന്‍റെ കാലുകള്‍ക്ക് വിളക്കും എന്‍റെ ഊടുവഴികള്‍ക്ക് പ്രകാശവും ആകുന്നു. നിന്‍റെ നീതിയുള്ള വിധികള്‍ ആചരിപ്പാനായിട്ട് ഞാന്‍ ആണയിട്ട് നിശ്ചയിച്ചു. ഞാന്‍ ഏറ്റവും ക്ഷീണിച്ചു. കര്‍ത്താവേ! നിന്‍റെ വചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. കര്‍ത്താവേ! എന്‍റെ വായിലെ വചനങ്ങളില്‍ നീ ഇഷ്ടപ്പെടണമേ. നിന്‍റെ ന്യായങ്ങളില്‍നിന്ന് എന്നെ പഠിപ്പിക്കേണമെ.

 

എന്‍റെ ദേഹി എല്ലായ്പ്പോഴും നിന്‍റെ കൈകളില്‍ ഇരിക്കുന്നു. നിന്‍റെ വേദപ്രമാണം ഞാന്‍ മറന്നില്ല. പാപികള്‍ എനിക്കായിട്ട് കെണികള്‍ വെച്ചു. എന്നാലും ഞാന്‍ നിന്‍റെ കല്പനകളില്‍നിന്നും മാറിപ്പോയില്ല. ഞാന്‍ നിന്‍റെ സാക്ഷിയെ എന്നേക്കും അവകാശമായി സ്വീകരിച്ചു. എന്തെന്നാല്‍ അത് എന്‍റെ ഹൃദയത്തിന്‍റെ ആനന്ദമാകുന്നു. നിന്‍റെ കല്പനകള്‍ എന്നേക്കും സത്യത്തോടെ നിവര്‍ത്തിപ്പാനായിട്ട് ഞാന്‍ എന്‍റെ ഹൃദയം തിരിച്ചു.

സകല ജാതികളുമേ! കര്‍ത്താവിനെ സ്തുതിപ്പിന്‍. സകല ജനങ്ങളുമേ! അവനെ സ്തുതിപ്പിന്‍. എന്തെന്നാല്‍ അവന്‍റെ കൃപ നമ്മുടെമേല്‍ ബലപ്പെട്ടിരിക്കുന്നു. അവന്‍ സത്യമായിട്ട് എന്നേക്കും കര്‍ത്താവാകുന്നു. ദൈവമേ! സ്തുതിനിനക്ക് യോഗ്യമാകുന്നു. ബാറക്മോര്‍.

എനിയോനോ

(യൗമ്മോനോ - ഇന്നാൾ നിൻ കബറിങ്കൽ ... എന്ന പോലെ)

 

1.ഇന്നാളിൽ-ശെമഒാനും-യോഹന്നാനും പ്ര-ഷിതരായി

നമ്മുടെ രക്ഷയ്ക്കായ് ബലിയായ രഹസേ്യശന്നായ്

പെസഹാ കുഞ്ഞാ-ടതിനെ സജ്ജമതാ-ക്കിടുവാനായ്.

 

2.ഇന്നാളിൽ-നിങ്ങളിലൊരുവൻ-എന്നെയൊറ്റീടും-വില വാങ്ങും

യാതനയും-നരകാഗ്നിയുമവനേറ്റീടുമെന്നേവം

മഹിതരഹസ്യം-ശിഷ്യർക്കായ് നാഥൻ-വെളിവാക്കി.

 

3.ഇന്നാളിൽ-പാവനപുരിയിൽ-ശീമോൻ യോഹന്നാ-ന്മാർ ചെന്നു

ബലികൾക്കീശനു കുഞ്ഞാടിനെയും തയ്യാറാക്കി

മാളിക തന്നിൽ-മഹനീയം മർമ്മം നിറവേറ്റി.

 

4.ഇന്നാളിൽ-സർവ്വാധീശൻ-തൻ ക്ലേശത്തെ ആ-സ്പദമാക്കി

നിങ്ങളിലൊരുവൻ വിമതർക്കെന്നെ ഏല്പിച്ചിടുമെ-

ന്നുരചെയ്തപ്പോൾ-ശിഷ്യഗണം പാരം-വ്യഥ പൂു.

 

5.ശിഷ്യഗണം-സംഭ്രമമാർന്നു-നിങ്ങളിലൊരുവൻ താനെന്നെയഹോ

വിറ്റിഹവാങ്ങും വിലയെന്നേവം ഗുരു ചൊന്നപ്പോൾ

ആരും ധാർഷ്ട്യം-കാണിച്ചില്ലാരെന്നാരായാൻ.

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

6.സകലേശാ-വിമലസഭയ്ക്കായ്-നിൻതനുവിൽ ക്ലേശം സ്വയമേറ്റ്

തെറ്റിപ്പോയൊരു വഴിയീന്നതിനെ രക്ഷിച്ചോനേ!

ഭിന്നത നീക്കി-സഭയിൽ വളർത്തണമേ നിൻ ശാന്തി.

സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

കോലോ

 

1. ഇൗ സന്ധ്യയിൽ നമ്മുടെ കർത്താവ് തന്റെ ശിഷ്യന്മാർക്ക് തന്റെ കഷ്ടാനുഭവത്തെ വെളിപ്പെടുത്തി. അവരോട് തന്റെ നന്മയുടെ ഫലം ദർശിച്ച അക്രമികളിൽനിന്ന്ആദാമ്യവർഗ്ഗത്തിനുവേണ്ടി താൻ പീഡകൾ സഹിക്കുവാനായിരിക്കുന്നുവെന്നും  അന്യായക്കാരോടൊന്നിച്ച് സ്കീപ്പായിൽ കുറ്റം കൂടാതെ തന്നെ തറയ്ക്കുമെന്നും പറഞ്ഞു. തന്റെ ശ്രഷ്ഠതയ്ക്കു സ്തുതി. തന്റെ നിത്യതയിൽ താൻ അതിർത്തിയില്ലാത്തവനായിരിക്കുമ്പോൾ സ്വയം വെറുമയാക്കി 

 

 

തന്നെത്താൻ താഴ്ത്തി. ന്യായസ്ഥലത്തുവെച്ച് തന്നെ കുറ്റം വിധിപ്പാൻ ദുഷ്ടന്മാർ തന്നെ പിടിച്ചു.

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

2. നിങ്ങളിൽ ഒരുവൻ എന്നെ യൂദജനത്തിനേല്പിച്ചുകൊടുക്കുമെന്നും ഞാൻ കഷ്ടതയും സ്കീപ്പായും സഹിക്കുമെന്നും നമ്മുടെ രക്ഷകൻ അരുളിച്ചെയ്തപ്പോൾ ശിഷ്യന്മാരുടെ അനുഗ്രഹീതസംഘത്തിനു ദുഃഖമുായി. വഞ്ചകശിഷ്യനായ സ്കറിയോത്തായിൽ സാത്താൻ പ്രവേശിച്ചു. അവൻ ആചാര്യന്മാരുടെ അടുക്കൽ പോയി അവർക്ക് തന്നെ

ഏല്പിക്കുകയും അവന്റെ ആത്മഹത്യയ്ക്കുളള കയറിന്റെ വിലയായി മുപ്പതു വെള്ളിക്കാശ് വാങ്ങുകയും ചെയ്തു.

എത്രാ

വീണ്ടും  കോലോ

(കൂക്കോയോ)

 

1.പെസഹാപ്പെരുന്നാളിനു മുമ്പേ-ബുധനാ-മാഴ്ചയിലും

വ്യാഴത്തിലുമീശൻ മർമ്മം-വെളിവാക്കി ചൊന്നാൻ

പോകുന്നു നാം-പാവനമാം പുരിയിൽപിടികൂടീടും-എന്നെ യൂദന്മാർ

നിയമം ലംഘിച്ചോനാകും-ആദാമിനുവേി

മാനുഷപുത്രനെയേറ്റീടും-സ്ലീബായിന്മീതേ.

ഹാലേലുയ്യാ-അവനേദൻ പൂകും.

ബാറെക്മോർ. ശുബഹോ ... മെനഒാലം ... ഹാലേലുയ്യാ.

 

2. പെസഹാപ്പെരുന്നാളിനു മുമ്പേ-ബുധനാമാഴ്ചയിലും

വ്യാഴത്തിലുമാ യൂദന്മാർ വഞ്ചി-പ്പാൻ കൂടി

ജനരക്ഷയ്ക്കായ് ഏകൻ മൃതിയാർന്നാൽ

അതു നന്നാണെ-ന്നാ വൻ പെരുന്നാളിൽ

മശിഹാ തന്നുടെ മൃതിയെ മുൻനിർത്തി-കയ്യാപ്പാ

പ്രവചിച്ചാൻ ജനമൊന്നായി-ട്ടതിനെ പിന്താങ്ങി

ഹാലേലുയ്യാ-പ്രാണദനെ കൊന്നാർ.                  മൊറിയോറാഹേം....

 

ബോത്തേദ്ഹാശോ

 

ഞങ്ങൾ-ക്കായ് നീ-ഏറ്റൊരു പീ-ഡാ

താഴ്ച-കളേറ്റം-ധന്യം നാ-ഥാ!

 

1.ഹൃദയ-ങ്ങളെയെ-ല്ലാമറിയു-ന്നോൻ

ഇൗ സ-ന്ധ്യയിലേ-വം വെളിവാ-ക്കി

നിങ്ങളിലേകൻ-എന്നെയൊറ്റും

വലമാം-ഭാഗ-ത്തമരുന്നോ-രാം

കുഞ്ഞാ-ടുകളേറ്റം ഖേദി-ച്ചു.

 

2.ഇൗയ-ന്തിയില-ച്ചതിയൻ യൂ-ദാ

തരമാ-കുമ്പോ-ളവനെ നീ-ചർ-

ക്കേല്പിച്ചീടാ-മെന്നങ്ങേറ്റാൻ

തൻ ര-ക്തത്താൽ-നമ്മെക്കൊ-ാേൻ

തൻ മൂ-ല്യമഹോ-മുപ്പതു നാ-ണ്യം.

 

3. നാഥ-ന്മാർ തൻ-നാഥനു വേ-ി

പെസഹാ-ക്കുഞ്ഞാ-ടതിനെയൊരു-ക്കി

നിബിയന്മാരോ-ടാചാര്യന്മാർ

വെളിപാ-ടുകളാൽ-സൂചിപ്പി-ച്ചോൻ

 

തനയൻ-സർവ്വം-പൂർണ്ണമതാ-ക്കി.

 

നിൻ വി-ധി ചെയ്തോർ വിധിയേ-ൽക്കുമ്പോൾ

വിധി ചെയ്യരുതേ-ഞങ്ങളെയീശാ.മൊറിയോ റാഹേം ...

 

മാർ അപ്രമിന്റെ ബോവൂസാ

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

നിൻ ഹാശായിൻ കഷ്ടതയാൽ

നേടണമവകാശം-രാജേ്യ     ദേവാ! ...

 

1.ക്രൂശകർ തന്നവസാനത്തെ

പെരുനാളാം പെസഹാ വന്നു

നാഥൻ പ്രരണകൂടാതെ

സ്വയമേ കുഞ്ഞാടായ് തീർന്നു

നിൻ ഹിതമെെന്തന്നറിയിക്ക

പെസഹാ എവിടെയൊരുക്കേണം

സദയം താണോരുന്നതനോ-

ടേവം ശിഷ്യർ ചോദിച്ചു.        ദേവാ! ...

 

2.താതാ ദർശകരുടെ മർമ്മം

സുതനാം ഞാൻ നിറവേറ്റുന്നു

ഭൂജാതികളാനന്ദിപ്പാൻ

ഞാൻ ബലിയായിത്തീരുന്നു

മുമ്പായ് ഞാൻ നേടിയ സഭയെ

നിൻ സവിധേ ഞാൻ വേൾക്കുന്നു

വിലയേറിയതാമെൻ രക്തം

സ്ത്രീധനമായ് ഞാനെ-ഴുതു-ന്നു.  ദേവാ! ...

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

നിൻ ഹാശായിൻ കഷ്ടതയാൽ

നേടണമവകാശം-രാജേ്യ.           ദേവാ! ...

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

ഹാ-ഹാ-വെരിസമൂഹമെനിക്കെതിരായ് മന്ത്രിച്ചു

ദോഷം ചെയ്വാനവരാലോചിച്ചു. ഹാ-

 

വി. യോഹന്നാൻ 7:45-52, 8: 12-20

 

ഞങ്ങളുടെ കർത്താവേശുമിശിഹാ! നിന്റെ കരുണയുടെ വാതിൽ ഞങ്ങളുടെ നേരെ നീ അടയ്ക്കരുതേ. കർത്താവേ! ഞങ്ങൾ പാപികളാകുന്നുവെന്ന് ഞങ്ങൾ ഏറ്റുപറയുന്നു, ഞങ്ങളോടു കരുണയുാകണമേ. കർത്താവേ! നിന്റെ മരണത്താൽ ഞങ്ങളുടെ മരണം മാഞ്ഞുപോകുവാനായിട്ട് നിന്റെ സ്നേഹം നിന്റെ സ്ഥാനത്തുനിന്ന് ഞങ്ങളുടെ അടുക്കലേക്ക് നിന്നെ ഇറക്കിക്കൊണ്ടുവന്നു ഞങ്ങളോടു കരുണയുാകണമേ.

 

കൗമാ

ബ്രിക്മൂക്കോക്കോക് ദഹലോപ്പെൻ

പെസഹാ-യാൽ പെസഹാടിനെ നീ-ക്കിയ മിശിഹാ

 

മോദി-പ്പിച്ചരുളുക കൃപ നിൻ, പെസഹായാൽ.   (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ...   സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

പെസഹാ വ്യാഴാഴ്ച സൂത്താറ

 

കൗമാ

ബ്രിക്മൂക്കോക്കോക് ദഹലോപ്പെൻ

 

പെസഹാ-യാൽ പെസഹാടിനെ നീ-ക്കിയ മിശിഹാ

മോദി-പ്പിച്ചരുളുക കൃപ നിൻ, പെസഹായാൽ.   (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ...  സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

കോലോ

(കൂക്കോയോ രീതി)

 

1. വ്യാഴദിനത്തിൽ മാളിക തന്നുള്ളിൽ-ചെന്നേറി

പന്തിയിരുത്തി വഞ്ചകനാം യൂദാ-യെ നാഥൻ

മൂർച്ച വരുത്തി-വാളിനവൻ മേന്മേൽ

കർക്കശഹൃദയൻ-നൽ പുഞ്ചിരി തൂകി

പുറമേ കുഞ്ഞാടായ് നിന്നാൻ ചെന്നാ-യാകുന്നോൻ

കൂട്ടത്തീന്നാ വഞ്ചകനെ വിട്ടോൻ-സംസ്തുത്യൻ.

ഹാലേലുയ്യാ ഉ ഹാലേലുയ്യാ.

ബാറെക്മോർ. ശുബഹോ ... മെനഒാലം ... ഹാലേലുയ്യാ.

 

2. നൂതനമായൊരു വ്യാഴദിനേ തൻ ശ്ലീ-ഹന്മാരെ

നല്ലോരുത്തമ ദൃഷ്ടാന്തം കാണി-ച്ചേല്പിച്ചാൻ

ആജ്ഞാപിച്ചാ-നവരോടന്നേവം

ഞാൻ കാണിച്ചോ-രീ ദൃഷ്ടാന്തത്തെ

നിങ്ങളുമേറ്റം വിനയത്തോടെപ്പോ-ഴും ചെയ്വിൻ

ഇതിനാൽ നിങ്ങൾ മമ ശിഷ്യന്മാരെ-ന്നറിയേ-ണം.

ഹാലേലുയ്യാ ഉ ഹാലേലുയ്യാ.

 

ബോത്തേദ് ഹാശോ

 

ഞങ്ങ-ൾക്കായ് നീ-ഏറ്റൊരു പീ-ഡാ

താഴചകളേറ്റം-ധന്യം നാഥാ!

 

1.നന്മ-നിറഞ്ഞോൻ-സ്വയമേല്പി-ച്ചു

ഇസഹാ-ക്കിൻ മുൻ-കുറി നിറവേ-റ്റി

ഗോഗുൽത്തായിൽ-ബലിയായ്ത്തീർന്നു

വാളീന്നിസഹാ-ക്കിനെ രക്ഷി-ച്ചു

ആദാ-മിനെയാ-വീഴ്ചയിൽനിന്നും.

 

2.ഇപ്പെ-രുന്നാളിൽ ദുഷ്ടന്മാ-രാം

യൂദ-ന്മാർ വ-ഞ്ചിപ്പാൻ കൂ-ടി

ഇസ്ക്കറിയോത്താ-യ്ക്കേകി ദ്രവ്യം

വാഗ്ദ-ത്തം പോൽ-ഗുരുവിനെ ഒ-റ്റി

 

വാങ്ങി-വിലയ്ക്കായ് തൂങ്ങിച്ചാകൽ.

 

3.പെസഹാ-ഘോഷി-ച്ചാ-മുൻ നി-യമം

നിർത്തീ-ടാനായ്-വിട്ടൂ നാ-ഥൻ

കീപ്പാ യോഹ-ന്നാനെന്നിവരെ

രഹസ്യ-ങ്ങൾ തൻ-നാഥനുവേ-ി

കുഞ്ഞാ-ടിനെയും-തയ്യാറാക്കി.

 

നിൻ വി-ധി ചെയ്തോർ-വിധിയേ-ൽക്കുമ്പോൾ

വിധി ചെയ്യരുതേ-ഞങ്ങളെയീശാ. മൊറിയോ റാഹേം ...

 

മാർ യാക്കോബിന്റെ ബോവൂസാ

 

മ്ശി-ഹാ സ്കീപ്പാ മൃതി കഷ്ടതകൾക്കായ് വ-ന്നോനേ

പ്രാർത്ഥന കേട്ടിട്ടാത്മാക്കളിലൻപുാ-കേണം.      ദേവാ! ...

 

1. ഇസഹാ-ക്കിൻ യാഗം നിറവേറ്റാനീശോ-നാഥൻ

പെരുന്നാ-ളിനു നാൾ മൂന്നുള്ളപ്പോൾ മലമേ-ലേറി

യാനം-ചെയ്താൻ നാൾ മൂന്നിസഹാക് ബലിയാ-യ്ത്തീരാൻ

നാഥൻ തനിയെ ഏല്പിച്ചതിനെ അതു കാ-ട്ടുന്നു.  ദേവാ!

 

2. അസ്വാ-ഭാവികമുടയോൻ ഹതനായ് സേ്വഷ്ടത്താലെ

സാ-രാംശത്തിൽ മൃതനായില്ല മർത്ത്യ-തയിൽ താൻ

യാ-ഗത്തിന്നായ് വിറകു വഹിച്ചോനായോനി-സഹാക്ക്

തോ-ളിൽ ക്രൂശേന്തിയ സൂനുവിനെ സൂചി-പ്പിച്ചു.  ദേവാ!

 

നാഥാ ഭൂവാനം നിൻ പീഡയതിൽ ക്ലേശിച്ചു

മാനോർ വാനോർ നിൻ താഴ്മയിലതി വിസ്മയമാർന്നു.  ദേവാ! ...

കുറിയേലായിസോൻ, കുറിയേലായിസോൻ, കുറിയേലായിസോൻ.

 

 

91, 120 മസ്മൂര്‍കള്‍

(കൂട്ടമായി പ്രാര്‍ത്ഥിക്കുമ്പോള്‍ രണ്ടുപേര്‍ മാത്രം ഓരോ നിറുത്ത് മാറിമാറി ചൊല്ലേതാകുന്നു).

ബാറെക്മോര്‍, അത്യുന്നതന്‍റെ മറവില്‍ ഇരിക്കുന്നവനും ദൈവത്തിന്‍റെ നിഴലില്‍ മഹത്വപ്പെടുന്നവനും ആയുള്ളോവേ!

ബാറെക്മോര്‍, എന്‍റെ ശരണവും സങ്കേതസ്ഥലവും ഞാന്‍ ആശ്രയിച്ചിരിക്കുന്ന ദൈവവും നീയാകുന്നുവെന്ന് കര്‍ത്താവിനെക്കുറിച്ച് നീ പറക.

എന്തെന്നാല്‍ അവന്‍ വിരുദ്ധത്തിന്‍റെ കെണിയില്‍നിന്നും വ്യര്‍ത്ഥസംസാരത്തില്‍ നിന്നും നിന്നെ രക്ഷിക്കും.

അവന്‍ തന്‍റെ തൂവലുകള്‍കൊു നിന്നെ രക്ഷിക്കും. അവന്‍റെ ചിറകുകളുടെ കീഴില്‍ നീ മറയ്ക്കപ്പെടും. അവന്‍റെ സത്യം നിന്‍റെ ചുറ്റും ആയുധമായിരിക്കും.

നീ രാത്രിയിലെ ഭയത്തില്‍നിന്നും പകല്‍ പറക്കുന്ന അസ്ത്രത്തില്‍നിന്നും ഇരുട്ടില്‍ സഞ്ചരിക്കുന്ന വചനത്തില്‍നിന്നും ഉച്ചയിലൂതുന്ന കാറ്റില്‍നിന്നും ഭയപ്പെടുകയില്ല.

നിന്‍റെ ഒരു ഭാഗത്തു ആയിരങ്ങളും നിന്‍റെ വലതു ഭാഗത്ത് പതിനായിരങ്ങളുംവീഴും.

അവര്‍ നിങ്കലേക്ക് അടുക്കുകയില്ല. എന്നാലോ നിന്‍റെ കണ്ണുകള്‍കൊണ്ടു നീ കാണുകമാത്രം ചെയ്യും. ദുഷ്ടന്മാര്‍ക്കുള്ള പ്രതിഫലത്തെ നീ കാണും.

എന്തെന്നാല്‍ തന്‍റെ വാസസ്ഥലം ഉയരങ്ങളില്‍ ആക്കിയ എന്‍റെ ശരണമായകര്‍ത്താവു നീയാകുന്നു.

ദോഷം നിന്നോടടുക്കുകയില്ല. ശിക്ഷ നിന്‍റെ വാസസ്ഥലത്തിനു സമീപിക്കുകയുമില്ല.

എന്തെന്നാല്‍ നിന്‍റെ സകല വഴികളും നിന്നെ കാക്കേണ്ടതിനായിട്ട് അവന്‍ നിന്നെക്കുറിച്ച് അവന്‍റെ മാലാഖമാരോടു കല്പിക്കും.

 

 

നിന്‍റെ കാലില്‍ നിനക്ക് ഇടര്‍ച്ചയുാകാതിരിപ്പാന്‍ അവര്‍ തങ്ങളുടെ ഭുജങ്ങളിന്മേല്‍ നിന്നെ വഹിക്കും.

ഗോര്‍സോ സര്‍പ്പത്തെയും ഹര്‍മ്മോനോ സര്‍പ്പത്തെയും നീ ചവിട്ടും. സിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിക്കും.

അവന്‍ എന്നെ അന്വേഷിച്ചതുകൊണ്ട് ഞാന്‍ അവനെ രക്ഷിച്ച് ബലപ്പെടുത്തും. അവന്‍ എന്‍റെ നാമം അറിഞ്ഞതുകൊണ്ട്  ഞാന്‍ അവനെ വിളിക്കും.

ഞാന്‍ അവനോട് ഉത്തരം പറയും. ഞെരുക്കത്തില്‍ ഞാന്‍ അവനോടുകൂടെയിരുന്ന് അവനെ ബലപ്പെടുത്തി ബഹുമാനിക്കും.

ദീര്‍ഘായുസ്സുകൊണ്ട്ഞാന്‍ അവനെ തൃപ്തിപ്പെടുത്തും. എന്‍റെ രക്ഷ അവനു ഞാന്‍ കാണിക്കുകയും ചെയ്യും.

ഞാന്‍ പര്‍വ്വതത്തിലേക്ക് എന്‍റെ കണ്ണുകള്‍ ഉയര്‍ത്തും. എന്‍റെ സഹായക്കാരന്‍ എവിടെ നിന്നു വരും.

എന്‍റെ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവിന്‍റെ സന്നിധിയില്‍ നിന്നാകുന്നു.

അവന്‍ നിന്‍റെ കാല്‍ ഇളകുവാന്‍ സമ്മതിക്കയില്ല. നിന്‍റെ കാവല്‍ക്കാരന്‍ ഉറക്കം തൂങ്ങുകയില്ല.

എന്തെന്നാല്‍ യിസ്രായേലിന്‍റെ കാവല്‍കാരന്‍ ഉറക്കം തൂങ്ങുന്നുമില്ല, ഉറങ്ങുന്നുമില്ല.

കര്‍ത്താവു നിന്‍റെ കാവല്‍കാരനാകുന്നു. കര്‍ത്താവു തന്‍റെ വലതുകൈ കൊണ്ടു നിനക്കു നിഴലിടും.

പകല്‍ സൂര്യനെങ്കിലും രാത്രിയില്‍ ചന്ദ്രനെങ്കിലും നിന്നെ ഉപദ്രവിക്കയില്ല. 

കര്‍ത്താവു സകല ദോഷങ്ങളിലും നിന്നെ കാത്തുകൊള്ളും. കര്‍ത്താവു നിന്‍റെ ആത്മാവിനെ കാത്തുകൊള്ളും.

അവന്‍ നിന്‍റെ ഗമനത്തെയും ആഗമനത്തെയും ഇന്നു മുതല്‍ എന്നേക്കും കാത്തു കൊള്ളും. ദൈവമേ സ്തുതി നിനക്കു യോഗ്യമാകുന്നു.      ബാറക്മോര്‍.

അപേക്ഷ

ഹാലേലുയ്യാ ഉഹാലേലുയ്യാ ഉഹാലേലുയ്യാ മെനഓലം വാദമൊല്ഓലം ഒല്‍മ്മീനാമ്മീന്‍

മഹോന്നതന്‍റെ മറവിലിരിക്കുന്നവനായ കര്‍ത്താവേ! നിന്‍റെ കരുണയിന്‍ ചിറകുകളുടെ നിഴലിന്‍ കീഴില്‍ ഞങ്ങളെ മറച്ചു ഞങ്ങളോടു കരുണയുാകേണമേ.

സകലവും കേള്‍ക്കുന്നവനേ! നിന്‍റെ കരുണയാല്‍ നിന്‍റെ അടിയാരുടെ അപേക്ഷ നീ കേള്‍ക്കേണമേ.

മഹത്വമുള്ള രാജാവായി ഞങ്ങളുടെ രക്ഷകനായ മിശിഹാ നിരപ്പുനിറഞ്ഞിരിക്കുന്ന സന്ധ്യയും പുണ്യമുള്ള രാവും ഞങ്ങള്‍ക്കു നീ തരണമേ.

ഞങ്ങളുടെ കണ്ണുകള്‍ നിങ്കലേക്കു നോക്കിക്കൊിരിക്കുന്നു. ഞങ്ങളുടെകടങ്ങളും പാപങ്ങളും നീ പുണ്യപ്പെടുത്തി ഈ ലോകത്തിലും ആ ലോകത്തിലും ഞങ്ങളോടു കരുണ ചെയ്യേണമേ.

കര്‍ത്താവേ! നിന്‍റെ കരുണ ഞങ്ങളെ മറച്ച് നിന്‍റെ കൃപ ഞങ്ങളുടെ മുഖങ്ങളില്‍ നില്‍ക്കേണമേ. നിന്‍റെ സ്ലീബാ + ദുഷ്ടനില്‍നിന്നും അവന്‍റെ സൈന്യങ്ങളില്‍നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

 

 

ഞങ്ങള്‍ ജീവനോടിരിക്കുന്ന നാളുകളൊക്കെയും നിന്‍റെ വലത്തുകൈ ഞങ്ങളുടെ മേല്‍ ആവസിപ്പിക്കണമേ. നിന്‍റെ നിരപ്പു ഞങ്ങളുടെ ഇടയില്‍ വാഴുമാറാകണമേ. നിന്നോടപേക്ഷിക്കുന്ന ആത്മാക്കള്‍ക്കു ശരണവും രക്ഷയും നീ ഉണ്ടാക്കണമേ.

നിന്നെ പ്രസവിച്ച മറിയാമിന്‍റെയും നിന്‍റെ സകല പരിശുദ്ധന്മാരുടെയും പ്രാര്‍ത്ഥനയാല്‍, ദൈവമേ ഞങ്ങളുടെ കടങ്ങള്‍ക്കു നീ പരിഹാരമുണ്ടാക്കി ഞങ്ങളോടു കരുണ ചെയ്യണമേ.

ക്രൂബേന്മാരുടെ സ്തുതിപ്പ് (കൗമാ)

കര്‍ത്താവിന്‍റെ ബഹുമാനം തന്‍റെ സ്ഥാനത്തുനിന്നു എന്നേക്കും വാഴ്ത്തപ്പെട്ടതാകുന്നു. + വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ, ഞങ്ങളോടു കരുണയുാകണമേ.

കര്‍ത്താവിന്‍റെ ബഹുമാനം തന്‍റെ സ്ഥാനത്തുനിന്നു എന്നേക്കും വാഴ്ത്തപ്പെട്ടതാകുന്നു. + വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ, ഞങ്ങളോടു കരുണയുാകണമേ.

കര്‍ത്താവിന്‍റെ ബഹുമാനം തന്‍റെ സ്ഥാനത്തുനിന്നു എന്നന്നേക്കും വാഴ്ത്ത പ്പെട്ടതുമാകുന്നു. + വിശുദ്ധിയും മഹത്വവുമുള്ള ത്രിത്വമേ, കൃപയുായി ഞങ്ങളോടു കരുണയുാകണമേ.

നീ എന്നേക്കും വിശുദ്ധിയും മഹത്വവുമുള്ളവനാകുന്നു. നീ എന്നേക്കും വിശുദ്ധിയും മഹത്വവുമുള്ളവനാകുന്നു. നീ എന്നേക്കും വിശുദ്ധിയുള്ളവനും നിന്‍റെ തിരുനാമം വാഴ്ത്തപ്പെട്ടതുമാകുന്നു.

ഞങ്ങളുടെ കര്‍ത്താവേ നിനക്കു സ്തുതി, ഞങ്ങളുടെ കര്‍ത്താവേ നിനക്കു സ്തുതി, എന്നേക്കും ഞങ്ങള്‍ക്കുള്ള ശരണവുമേ നിനക്കു സ്തുതി. ബാറക്മോര്‍

പെസഹാ-യാൽ പെസഹാടിനെ നീ-ക്കിയ മിശിഹാ

മോദി-പ്പിച്ചരുളുക കൃപ നിൻ, പെസഹായാൽ.   (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ...   സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

നാഥാ! തേ സ്തുതിയും മാനം, താതന്നും

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ!

വിശ്വാസപ്രമാണം

സര്‍വ്വശക്തിയുള്ള പിതാവായി ആകാശത്തിന്‍റെയും ഭൂമിയുടെയും, കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തിന്‍റെയും സ്രഷ്ടാവായ സത്യമുള്ള ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.

ദൈവത്തിന്‍റെ ഏകപുത്രനും, സര്‍വ്വലോകങ്ങള്‍ക്കും മുമ്പില്‍ പിതാവില്‍ നിന്നു ജനിച്ചവനും പ്രകാശത്തില്‍ നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും, ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോടു സമത്വമുള്ളവനും, തന്നാല്‍ സകലവും നിര്‍മ്മിക്കപ്പെട്ടവനും, മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷക്കും വേണ്ടി തിരുവിഷ്ടപ്രകാരം സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി, വിശുദ്ധറൂഹായില്‍ നിന്നും ദൈവമാതാവായ വിശുദ്ധ കന്യക മറിയാമില്‍നിന്നും 

 

ശരീരിയായിതീര്‍ന്ന് മനുഷ്യനായി പൊന്തിയോസ് പീലാത്തോസിന്‍റെ ദിവസങ്ങളില്‍ ഞങ്ങള്‍ക്കുവേി കുരിശിക്കപ്പെട്ട്, കഷ്ടമനുഭവിച്ച്, മരിച്ച്, അടക്കപ്പെട്ട്, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ്, സ്വര്‍ഗ്ഗത്തിലേക്കു കരേറി തന്‍റെ പിതാവിന്‍റെ വലത്തു ഭാഗത്തിരുന്നവനും ജീവനുള്ളവരെയും മരിച്ചവരെയും വിധിപ്പാന്‍ തന്‍റെ വലിയ മഹത്വത്തോടെ ഇനിയും വരുവാനിരിക്കുന്നവനും തന്‍റെ രാജത്വത്തിന് അവസാനമില്ലാത്തവനുമായ യേശുമിശിഹാ ആയ, ഏകകര്‍ത്താവിലും ഞങ്ങള്‍ വിശ്വസിക്കുന്നു.

സകലത്തെയും ജീവിപ്പിക്കുന്ന കര്‍ത്താവും, പിതാവില്‍ നിന്നു പുറപ്പെട്ട്, പിതാവിനോടും പുത്രനോടുംകൂടി വന്ദിക്കപ്പെട്ട് സ്തുതിക്കപ്പെടുന്നവനും നിബിയന്മാരും ശ്ലീഹന്മാരും മുഖാന്തിരം സംസാരിച്ചവനുമായി ജീവനും വിശുദ്ധിയുമുള്ള ഏകറൂഹായിലും കാതോലിക്കായ്ക്കും ശ്ലീഹായ്ക്കു മടുത്ത ഏക വിശുദ്ധ സഭയിലും ഞങ്ങള്‍ വിശ്വസിക്കുന്നു.

പാപമോചനത്തിനു മാമോദീസാ ഒന്നുമാത്രമേ ഉള്ളു എന്ന് ഞങ്ങള്‍ ഏറ്റുപറഞ്ഞ് മരിച്ചുപോയവരുടെ ഉയര്‍പ്പിനും വരുവാനിരിക്കുന്ന ലോകത്തിലെപുതിയ ജീവനുമായി ഞങ്ങള്‍ നോക്കിപ്പാര്‍ക്കുന്നു. ആമ്മീന്‍.

ബാറെക്മോര്‍, സ്തൗമന്‍കാലോസ്, കുറിയേലായിസോന്‍, കുറിയേലായിസോന്‍, കുറിയേലായിസോന്‍,

ഞങ്ങളുടെ കര്‍ത്താവേ ഞങ്ങളുടെ മേല്‍ നീ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ കര്‍ത്താവേ! നീ കൃപ ചെയ്തു ഞങ്ങളുടെമേല്‍ അനുഗ്രഹിക്കേണമെ. ഞങ്ങളുടെ കര്‍ത്താവേ! നീ ഉത്തരമരുളിച്ചെയ്തു ഞങ്ങളുടെമേല്‍ അനുഗ്രഹിക്കേണമെ. ഞങ്ങളുടെ കര്‍ത്താവേ നിനക്കു സ്തുതി ഞങ്ങളുടെ കര്‍ത്താവേ നിനക്കു സ്തുതി എന്നേക്കും ഞങ്ങള്‍ക്കുള്ള ശരണമേ നിനക്കു സ്തുതി. ബാറെക്മോര്‍.     ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ....

 

പെസഹാ വ്യാഴാഴ്ച രാത്രി

കൗമാ

ബ്രിക്മൂക്കോക്കോക് ദഹലോപ്പെൻ

 

പെസഹാ-യാൽ പെസഹാടിനെ നീ-ക്കിയ മിശിഹാ

മോദി-പ്പിച്ചരുളുക കൃപ നിൻ, പെസഹായാൽ.  (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ...  സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

ഉറക്കമില്ലാത്ത ഉണർവ്വുള്ളവനായ എന്റെ കർത്താവേ! നിന്റെ ഉണർവ്വിനെ സ്തോത്രം ചെയ്യുവാനായിട്ട് പാപമുഴുകലിൽ നിന്ന് ഞങ്ങളുടെ ഉറക്കത്തെ ഉണർത്തണമേ. മരണമില്ലാത്ത ജീവനുള്ളവനേ! നിന്റെ കരുണയെ ഞങ്ങൾ വന്ദിപ്പാനായിട്ട്, മരണത്തിന്റെയും, നാശത്തിന്റെയും ഉറക്കത്തിൽ നിന്ന് ഞങ്ങളുടെ മരണത്തെ ജീവിപ്പിക്കണമേ. പിതാവും പുത്രനും പരിശുദ്ധ റൂഹായുമേ! സ്വർഗ്ഗത്തിലും ഭൂമിയിലും സ്തുതിക്കപ്പെട്ടവനും വാഴ്ത്തപ്പെട്ടവനും നീ ആകയാൽ നിന്നെ സ്തുതിക്കുന്നവരായ

സ്വർഗ്ഗീയ മാലാഖമാരുടെ മഹത്വമുള്ള വൃന്ദങ്ങളോടൊരുമിച്ച്, വിശുദ്ധിയോടുകൂടി ഇപ്പോഴും എപ്പോഴും എന്നേക്കും നിന്നെ സ്തുതിച്ച് വാഴ്ത്തുവാൻ ഞങ്ങളെ യോഗ്യരാക്കണമേ. ആമ്മീൻ.

 

134, 119, 117-ാം സങ്കീർത്തനങ്ങൾ

 

ബാറെക്മോർ. രാത്രികാലങ്ങളിൽ കർത്താവിന്റെ ഭവനത്തിൽ നിൽക്കുന്നവരായി കർത്താവിന്റെ സകല ദാസന്മാരുമായുള്ളോരേ! നിങ്ങൾ കർത്താവിനെ വാഴ്ത്തുവിൻ.

 

 

ശുദ്ധസ്ഥലത്തേക്ക് നിങ്ങളുടെ കൈൾ ഉയർത്തി കർത്താവിനെ വാഴ്ത്തുവിൻ.

 

ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവ് സെഹിയോനിൽ നിന്ന് നിന്നെ അനുഗ്രഹിക്കും.

 

കർത്താവേ! എന്റെ സ്തുതി നിന്റെ മുമ്പാകെ പ്രവേശിക്കുകയും നിന്റെ വചനത്താൽ എന്നെ ജീവിപ്പിക്കുകയും ചെയ്യണമേ. എന്റെ അപേക്ഷ നിന്റെ മുമ്പാകെ പ്രവേശിക്കുകയും നിന്റെ വചനത്താൽ എന്നെ രക്ഷിക്കുകയും ചെയ്യണമേ.

 

എന്റെ നാവ് നിന്റെ വചനം ഉച്ചരിക്കും എന്തെന്നാൽ നിന്റെ കൽപ്പനകളെല്ലാം നീതിയോടുകൂടിയവയാകുന്നു.

 

നിന്റെ കൽപ്പനകൾ എന്നെ നീ പഠിപ്പിക്കുമ്പോൾ എന്റെ അധരങ്ങൾ നിന്റെ സ്തുതികൾ ഉച്ചരിക്കും. നിന്റെ കൽപ്പനകളിൽ ഞാൻ ഇഷ്ടപ്പെടുന്നതിനാൽ നിന്റെ കെ എന്നെ സഹായിക്കണമേ.

 

എന്റെ ആത്മാവ് നിന്റെ രക്ഷയ്ക്കായിട്ട് കാത്തിരുന്നു. നിന്റെ വേദപ്രമാണം ഞാൻ ധ്യാനിച്ചു. എന്റെ ആത്മാവു ജീവിച്ചു നിന്നെ സ്തുതിക്കുകയും നിന്റെ ന്യായവിധി എന്നെ സഹായിക്കുകയും ചെയ്യണമേ.

കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയി. നിന്റെ ഭൃത്യനെ അനേ്വഷിക്കണമേ. എന്തെന്നാൽ നിന്റെ കൽപ്പനകളൊന്നും ഞാൻ മറന്നില്ല.

 

സകല ജാതികളുമേ! കർത്താവിനെ സ്തുതിപ്പിൻ, സകല ജനങ്ങളുമേ! അവനെ സ്തുതിപ്പിൻ, എന്തെന്നാൽ അവന്റെ കൃപ നമ്മുടെ മേൽ ബലപ്പെട്ടിരിക്കുന്നു. അവൻ സത്യമായിട്ട് എന്നേക്കും കർത്താവാകുന്നു. ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോർ.

എനിയോനോ

(അംഹോനൂൻ ദല എൽ ... എന്ന രീതി)

(മാനവ വത്സലനേ ക്രാബേ സ്രാപ്പേ ... എന്ന പോലെ)

 

1. സ്വർഗ്ഗീ-യാധിപതി-നിന്നു വിധിക്കായ്

സകലർക്കും-വിടുതൽ-നൽകാൻ

യാ-തനയേറ്റാൻ-നമ്മെ രക്ഷിപ്പാൻ

നാ-ഥാ! സ്തുതി തേ-നിഖിലജഗന്നിർമ്മാതാവേ!

 

2. നമ്മെ രക്ഷിച്ചോൻ-കീപ്പായോഹന്നാന്മാരെവിട്ടു-പെസഹാ

മാ-ളിക തന്നിൽ-പരിചൊടൊരുക്കിടുവാൻ

നാ-ഥാ! സ്തുതി തേ-നിഖിലജഗന്നിർമ്മാ-താവേ!

 

3. നമ്മെ-രക്ഷിച്ചോൻ-ജീവനെഴും പരിപാവനമാം തനു-രക്തങ്ങൾ

ശിഷ്യന്മാർ തൻ-സംഘത്തിനു നൽകി

നി-ങ്ങളുമേവം-ചെയ്യുവിനെന്നരുളിച്ചെയ്താൻ.

 

4. രക്ഷാ-ദാതാവേ! നീ നാഴികയായെന്നോതി ശിഷ്യന്മാരെ

വി-ട്ടൂ പെസഹാ-അമ്പൊടൊരുക്കിടുവാൻ

നാ-ഥാ! സ്തുതി തേ-നിഖിലജഗന്നിർമ്മാതാവേ!

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

5.വരുവിൻ തനയൻ തൻ-യാതനയിൽ സങ്കട-

മേൽക്കാം-പാടേ-റ്റോൻ തൻ

കാ-രുണ്യത്തെ-ഉദ്ഘോഷിച്ചീടാം

 

നാ-ഥാ! സ്തുതി തേ-നിഖിലജഗന്നിർമ്മാതാവേ!

കുറിയേലായിസോൻ കുറി ... കുറി ...

 

എക്ബോ

(തുബയ്ക് ഒപ്രാസ് ... എന്ന പോലെ)

 

മേടയ്ക്കുള്ളിൽ-പന്തിരുവർക്കാ-യ്

മെയ്-ഭാഗിച്ചോൻ-മ-ശിഹാ ധന്യൻ

കുറിയേലായിസോൻ കുറി ... കുറി ...

ഞങ്ങളുടെ കർത്താവേ ...

ഒന്നാം കൗമാ

സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

കോലോ

 

1.ഇൗ രാത്രിയിൽ നമ്മുടെ കർത്താവ് തന്റെ ശിഷ്യന്മാരോട് മഹാ ദുഃഖത്തോടും സങ്കടത്തോടും അരുളിച്ചെയ്തു. "നിങ്ങളോടുകൂടി ഇൗ പെസഹാ ഭക്ഷിക്കുകയും അതിനുശേഷം കഷ്ടത അനുഭവിക്കുകയും ചെയ്യണമെന്ന് ഞാൻ അതിയായി വാഞ്ഛിച്ചു.' താൻ അപ്പം തൃക്കെയിൽ എടുത്തു വാഴ്ത്തി നുറുക്കി അവർക്കുകൊടുത്തു. കാസായും താൻ സ്തോത്രം ചെയ്ത് കൊടുത്തിട്ട് നിങ്ങൾക്കുവേിയും എന്നിൽ വിശ്വസിക്കുന്ന എല്ലാവർക്കുംവേിയും ചൊരിയപ്പെടുന്ന എന്റെ ജീവനുള്ള രക്തം ഇതാകുന്നു' എന്നരുളിച്ചെയ്തു. 

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

2.ഇൗ രാത്രിയിൽ വഞ്ചകനായ യൂദാ മഹാപുരോഹിതന്മാരുടെ അടുക്കൽപോയി അവരോട് നിങ്ങൾ എനിക്ക് എന്തു തരും? ഞാൻ യേശുവിനെ നിങ്ങളുടെ കെയിൽ ഏല്പിക്കാം എന്ന് പറഞ്ഞപ്പോൾ അവർ വിലയേറിയവന്റെ വിലയായ മുപ്പതു വെള്ളിക്കാശ് അവനോടു വാഗ്ദാനം ചെയ്തു. സ്വന്തം ജീവനെ നഷ്ടപ്പെടുത്തി സാത്താനോടൊന്നിച്ച് ദുരിതവും അതിവേദനയും നരകവും അവകാശിച്ചവനു കഷ്ടം.

മൊറിയോറാഹേം.........

 

എത്രാ

വീണ്ടും  കോലോ

 

1.നമ്മുടെ കർത്താവ് തന്റെ ശിഷ്യന്മാരോടരുളിച്ചെയ്തു. ഞാൻ കഷ്ടത അനുഭവിക്കുന്നതിനുമുമ്പ്  ഇൗ പെസഹാ നിങ്ങളോടൊന്നിച്ച് ഭക്ഷിപ്പാൻ വാഞ്ഛയോടെ ആഗ്രഹിച്ചു. തന്റെ ശരീരം മുറിച്ചതും ജീവനുള്ള തന്റെ തിരുരക്തവും അവർക്കു കൊടുത്തു. കാലും നാനാഭാഗങ്ങളിലും പള്ളികളിൽ ഇതു പരമ്പരയായി നടത്തപ്പെടുന്നു. തന്റെ ശരീരം വിഭജിക്കുകയും തിരുരക്തം കുടിപ്പിക്കുകയും മരണത്തിൽനിന്ന് ജീവനിലേക്ക് നമ്മെ രക്ഷിക്കുകയും ചെയ്തവനു സ്തുതി.

 

2. യൂഹാനോൻ അത്താഴത്തിൽ നാഥന്റെ മോഹനീയ മാർവിൽ ചാരിക്കൊണ്ട്  രഹസ്യകാര്യങ്ങൾ ഗ്രഹിച്ചു. താൻ അവനോടരുളിച്ചെയ് തു. ""ആദിയിൽ ദൈവമായ വചനം ഉായിരുന്നു. ആ വചനം സ്വയം താഴ്ത്തി മാനുഷിക ശരീരം ധരിച്ചു. ദെവത്തിൽ നമ്മുടെ ശരീരം ശ്രഷ്ഠമായിത്തീർന്നു എന്ന് പോയി പ്രസംഗിക്കുക.'' ഞങ്ങളുടെ ശരീരം ധരിച്ചവനായുള്ളോവേ! നിനക്കു സ്തുതി. കൃപയുായി ഞങ്ങളുടെമേൽ കരുണചെയ്യണമേ.

 

ബോത്തേദ്ഹാശോ

 

 

ഞങ്ങൾ-ക്കായ് നീ-ഏറ്റൊരു പീ-ഡാ

താഴ്ച-കളേറ്റം-ധന്യം നാ-ഥാ!

 

1. ഇൗ രാ-വിൽ കൂ-രിരുളിൻ മ-ക്കൾ

തേജോ-മയനാം-നാഥനെ നേ-ർത്തു

ആരേയാരാ-ഞ്ഞീടുന്നെന്നാൻ

ഇൗശോ-യെ എ-ന്നോതിയ കൂ-ട്ടം

ചാഞ്ച-ല്യത്താൽ-വിറയൽ പൂ-ണ്ടു 

 

2. നാഥൻ-സ്വന്തം-ശക്തി മറ-ച്ചു

തന്നെ-ശത്രു-ക്കൾക്കേല്പി-ച്ചാൻ

മൗനം നിന്നോ-നെ കൊല ചെയ്താർ

ഏദൻ-തോപ്പിൽ-തെറ്റിയ ന-മ്മെ

രക്ഷി-പ്പാനായെല്ലാമേ-റ്റു.

 

3. സൃഷ്ടി-ച്ചോനെ-ചോദ്യം ചെ-യ്ത

മണ്ണാ-ങ്കട്ടേ-ഹാ! കഷ്ടം-തേ!

ലോകം വെണ്ണീ-റാക്കും തീയെ

ശിക്ഷി-ച്ചീടാൻ-പൂഴി മുതി-ർന്നു

സ്വർഗ്ഗീ-യന്മാർ-സംഭ്രമമാ-ർന്നു.

 

നിൻവി-ധി ചെയ്തോർ വിധിയേൽക്കു-മ്പോൾ

വിധി ചെ-യ്യരുതേ ഞങ്ങളെയീ-ശാ. മൊറിയോ റാഹേം ...

 

മാർ അപ്രമിന്റെ ബോവൂസാ

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

നിൻ ഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യ.   ദേവാ! ...

 

1. വഞ്ചക ശിഷ്യൻ വിലയേറും

രക്തത്തിൻ വില കെപ്പറ്റി

കൂരിരുളിൻ സന്താനങ്ങൾ

ദീപ്തിയെ ബന്ധിപ്പാൻ ചെന്നു

ആ സർപ്പത്തിൻ സന്തതികൾ

ശുഭരക്തം ചൊരിയാൻ വെമ്പി   ദേവാ! ...

 

2.ദുർമ്മോഹം ഫലവത്താക്കാൻ

അക്ഷമരായ് ബഹളം കൂട്ടി

തുപ്പി ജഗത്തിൻ തേജസാം

സൂര്യനു നേരെ ഹീനന്മാർ

തിരുവദനം മൂടിക്കൊാ

ദുഷ്ടന്മാർ കവിളിൽ തല്ലി

എല്ലാമേറ്റോനേ അവരെ

ചിതറിച്ചോനേ നീ വന്ദ്യൻ   ദേവാ! ...

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

നിൻ ഹാശായിൻ കഷ്ടതയാൽ

നേടണമവകാശം-രാജേ്യ.  ദേവാ! ...

 

മദറോശോ

(തൂബെക് ഒപ്രാഥ് ... എന്ന രീതി)

 

1. അന്തിമപെസഹാ-സന്ധേ്യ! ഭാഗ്യം

നിന്നാൽ മിസറേം-പെ-സഹ നിലച്ചു

നാഥൻ പെസഹാ-ഭക്ഷിച്ചോരാ

സന്ധ്യയഹോ വൻ-പെ-രുന്നാളായി

പെസഹാ പെസഹായിൽ-ചേ-ർത്തു

പെരുന്നാൾ പെരുന്നാളിൽ-ചേ-ർന്നു

നീ-ങ്ങിയ പെസഹാ-രാമത്തേതിൻ ദൃ-ഷ്ടാ-ന്തം മാത്രം

 

2. നാഥൻ ഗാത്രം-ഖണ്ധിച്ചോര-

പ്പു-ണ്യസ്ഥലമേ! തേ-സൗഭാഗ്യം

 

പരിമിതമാമ-സ്ഥലമിപ്പാരിൽ

സൃ-ഷ്ടിക്കെല്ലാം-ദർ-പ്പണമായി

ഉന്നതമാം ശെല-ത്തി-ങ്കൽ

ചെറുനിയമം മൂശാ-നൽ-കി

 

ചെറുഭവനത്തീന്നും-വൻനിയമം ഭൂവിൽ എങ്ങും-വ്യാപിച്ചു

 

3. സൃഷ്ടികൾ മദ്ധേ്യ-സംസ്ഥാപിതമാം

ചെ-റിയോരിടമേ-തേ-സൗഭാഗ്യം

നിന്നിൽ നടന്നോ-രാ വൃത്താന്തം

സീ-മാതീതം-വ്യാ-പിക്കുന്നു

ഒരുപിടി മാവീന്നുരുവാ-മ-പ്പം

നിന്നിൽ മുറിച്ചാൻ തേ സൗ-ഭാ-ഗ്യം

മറിയാമിൻ സുതനാം-മുന്തിരിയിൻ കുലയോ-

മർ-ദ്ദിതനായ് നിന്നിൽ

 

4. പെസഹാ കുഞ്ഞാ-ടാ സാക്ഷാൽ കു-

ഞ്ഞാടിനെയേറ്റോ-രി-ടമേ ഭാഗ്യം

നിർമ്മലമാം നിൻ-മടിയതിലവശൻ

സൂ-ചനയായ് വി-ശ്രാ-മം പൂു

അതുല്യമതാമാ പെസഹാ-നി-ന്നിൽ

കർമ്മിതമായി തേ സൗ-ഭാ-ഗ്യം

പെ-സഹാകുഞ്ഞാ-ടേകി ദെവികമാം കുഞ്ഞാ-ടിനു തൻ കോയ്മ

 

5.സോദരമകുടം-പുഷ്പചക്രം

സു-തനൊടു ചേർത്തൊ-രി-ടമേ! ഭാഗ്യം

സൗരഭ്യത്താ-ലതിലൊരു കുസുമം

സ-വിശേഷമതാം-നി-ർമ്മല കുസുമം

കുസുമങ്ങൾ സർവ്വം ശ്ര-ഷ്ഠം

പാവനമാം കുസുമം-വീ-ണു

പങ്കിലമായൊരു കുസുമം വീണു, സൗ-രഭ്യം പൊയ്പ്പോയ്

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

ഹാ-ഹാ-ദോഷി മനസ്സിൽ ദോഷം ചിന്തിപ്പൂ

 

 

ദൈവഭയം പാർക്കിലവന്നില്ല. ഹാ-

വി. മത്തായി 26: 1-30

രണ്ടാം കൗമാ

ബ്രിക്മൂക്കോക്കോക് ദഹലോപ്പെൻ

 

പീഡാ താഴ്ചകളാൽ നമ്മെ വീാേനാം

മശിഹായെ വാഴ്ത്തി നമിക്കാമീ രാവിൽ    (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ...   സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

എക്ബൊ

(ആബോക് സബ്വോ ... എന്ന രീതി)

(5-ാം രാഗം)

ക്രൂശാൽ രക്ഷി-തജാതികളെ

കഷ്ടം ദുർഭഗനേ-കീടുവാ-ൻ.

കുറിയേലായിസോൻ കുറിയേ ... കുറിയേ ...

 

ഞങ്ങളുടെ കർത്താവേ ...  സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

കോലോ

 

1. നമ്മുടെ കർത്താവ് തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു. ഞാൻ കഷ്ടാനുഭവത്തിനായി ഒരുങ്ങിയിരിക്കുന്നു, മനസ്സോടെ മരണം ഏല്പാനായി പിതാവ് എന്നെ അയച്ചിരിക്കുന്നു. ഞാൻ മരിക്കുന്നതുകൊണ്ട് നിങ്ങൾ ദുഃഖിക്കേ, എന്തെന്നാൽ കബറിൽനിന്ന് ഞാൻ ഉയിർത്തെഴുന്നേൽക്കും. ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

2. എന്റെ ശിഷ്യന്മാരേ, ഞാൻ പിതാവിന്റെ അടുക്കലേക്കു കയറിപ്പോകുന്നു എന്ന് പറഞ്ഞതുകൊണ്ട്  നിങ്ങൾ ദുഃഖിക്കേ. ഞാൻ ആരോഹണം ചെയ്യുന്നില്ലായെങ്കിൽ പരിശുദ്ധ റൂഹാ നിങ്ങളുടെ അടുക്കൽ വരികയില്ല. ഞാനും എന്റെ പിതാവും ലോകാവസാനത്തോളം നിങ്ങളോടുകൂടെയു്. മൊറിയോ റാഹേം ...

 

എത്രാ

വീണ്ടും  കോലോ

(കൂക്കോയോ)

 

1. കർത്താവിൻ തലമേൽ തെലം പൂശി-പാപിനിയാൾ

നിൻപാപം മോചിതമായെന്നവളോ-ടുരചെയ്താൻ

അക്ഷണമേറി-സാത്താൻ യൂദായിൽ

ഇൗർഷ്യാകുലനായ്-ഏവം ചിന്തിച്ചാൻ

പാവങ്ങൾക്കു വിശക്കുമ്പോൾ ഇൗ ധൂ-ർത്തടിയെന്തേ

ദീനോറാ മുന്നൂറിന്നീ-തെലം വിറ്റീടാം

ഹാലേലുയ്യാ അവരെ പോറ്റീടാം.

ബാറെക്മോർ. ശുബഹോ ... മെനഒാലം ... ഹാലേലുയ്യാ.

 

2.ചൊന്നു പുരോഹിതരൊടു യൂദർ തെല്ലും-ധൃതി വേണ്ട 

അവനെ കാട്ടിത്തരുവാനായ് ശിഷ്യ-രിലുേകൻ

അവനീരാവിൽ-കാണും നിങ്ങളെയെ-

ന്നേവം ഗൂഢം-വാഗ്ദത്തം ചെയ്താർ

നിജഗുരുവിൻ വില മുപ്പതു കാശേകേ-ണം നിങ്ങൾ

 

കൂടുതലായാലും ലേശം മടി കാട്ടീടേ

ഹാലേലുയ്യാ ദുരിതമവർക്കെന്നും.

 

ബോത്തേദ് ഹാശോ

 

ഞങ്ങൾ-ക്കായ് നീ-ഏറ്റൊരു പീ-ഡാ

താഴ്ച-കളേറ്റം-ധന്യം നാ-ഥാ!

 

1.തൂങ്ങി-ച്ചാവാൻ-കയറിനു വേ-ും

വില കെ-പ്പറ്റി-ഗുരുവിനെ വി-റ്റാൻ

തന്ത്രത്താൽ കൂ-ട്ടത്തിൽ പാർത്താൻ

ത-ക്കത്തിനു ത-ന്നിഷ്ടം കാ-ട്ടാൻ

ഉത്സാ-ഹത്തോ-ടോങ്ങിയിരു-ന്നാൻ.

 

2.പുല്ലും-മുള്ളും-കാരയുമാ-യോർ

ലോകത്തെ വെ-ണ്ണീറാക്കീ-ടും

വൻ തീയിന്മേൽ-കെവച്ചപ്പോൾ

കാ-ഠിന്യത്തെ താഴ്ത്തിയ മൂലം

ജ്വാല-യിലാരും- വെന്തില്ലേ-തും.

 

3.നിന്മാ-ഹാത്മ്യ-ത്തെ കീർത്തി-പ്പൂ

സ്വർഗ്ഗീ-യരുമൂഴിയിലുള്ളോ-രും

സ്രാപ്പേന്മാരും-ക്രാബേന്മാരും

വാഴ്ത്തീ-ടുന്നു-നിൻ രക്ത-ത്താൽ

രക്ഷി-തരായോർ വന്ദിക്കു-ന്നു.

 

നിൻവി-ധി ചെയ്തോർ വിധിയേൽക്കു-മ്പോൾ

വിധി ചെ-യ്യരുതേ-ഞങ്ങളെയീശാ.        മൊറിയോ റാഹേം ...

 

മാർ യാക്കോബിന്റെ ബോവൂസാ

 

മ്ശി-ഹാ! സ്കീ-പ്പാ മൃതി കഷ്ടതകൾക്കായ് വ-ന്നോനേ

പ്രാർ-ത്ഥന കേ-ട്ടിട്ടാത്മാക്കളിലൻപുാകേണം. ദേവാ! ...

 

1.ശീ-മോൻ യോ-ഹന്നാന്മാർക്കെന്നോണം നിൻ നാഥൻ

തന്നാദാനത്തെ വഞ്ചകനേ! നീ ഒാർത്തില്ല

നീ-സൗഖ്യം-നൽകിയ രോഗികളുച്ചത്തി-ൽ കേഴും

കു-ഷ്ഠത്തീന്നും മോചനമാർന്നോർ വിലപി-ച്ചീടും. ദേവാ! ...

 

2. നിൻ തേ-ജസ്സിൻ നഷ്ടത്തിൻ ശ്രുതി കേട്ടീ-ടുമ്പോൾ

യീ-ഹൂദോ-ടാ ഗ്ലീലാ നാടും പ്രലപി-ച്ചീടും

വ-ഞ്ചിച്ചിട്ടില്ലാരും ഗുരുവിനെയിതുപോൽ-മുന്നം

പേ-ടിച്ചീടും ഗുരുശിഷ്യന്മാരെന്നും-നിന്നെ.  ദേവാ! ...

 

3. വീ-ണോനാമച്ചതിയൻ നന്മകളെല്ലാം വിട്ടു

വാങ്ങിക്കൊാൻ ക്രൂശകരീന്നും ഗൂഢം-കൂലി

ത-ന്നാംഗ്യത്താൽ സൃഷ്ടിഗണത്തെ നിർത്തുന്നോനെ

വിൽക്കാന-മ്പേ നിശ്ചിതമാക്കി യൂദാ-മൂല്യം.

 

4. ഉ-ന്മത്തന്മാർ ദെവസുതൻ തൻമൂല്യം നൽകി

യൂ-ദാ പൂാൻ ക്രൂശകരെക്കാൾ ചിത്ത-ഭ്രാന്തി

 

കെ-വിട്ടീടാതവനെ വീും കെക്കൊ-ാേനാം

ദൈവ-സുതൻ തൻ വിനയം വിസ്മയമാർക്കും-നൽകും. ദേവാ! ...

 

5. ശി-ഷ്യന്മാരും ഗുരുവും സമരായ് കാണ-പ്പെട്ടു

ചൂ-ിക്കാട്ടാനതിനാൽ ദ്രവ്യം ചതിയ-ന്നേകി

വേ-ഷം മാനമിരുപ്പെന്നിവയാൽ പാർത്താ-ലാർക്കും

നേ-താവാരെന്നറിയാനേതും സാധി-ച്ചില്ല.  ദേവാ! ...

 

6.നൽ-ശിഷ്യന്മാരെ ഏറ്റോനാം വിമലൻ-സ്തുത്യൻ

കെ-വിട്ടു നീ വഞ്ചന കാട്ടിയ ശിഷ്യൻ-തന്നെ

കോ-ട്ടയതാവുക ശുദ്ധസഭയ്ക്കിഹ നിൻ ക്ലേ-ശങ്ങൾ

നി-ന്നെ താതനെ റൂഹായെയും സഭ കീർ-ത്തിക്കും. ദേവാ! ...

 

നാഥാ ഭൂവാനം നിൻ പീഡയതിൽ ക്ലേശിച്ചു

മാനോർ വാനോർ നിൻ താഴ്മയിലതി വിസ്മയമാർന്നു. ദേവാ! ...

 

സൂഗീസോ

(അരിമത്യനാട്ടിൽ ... എന്ന പോലെ)

 

1.ദുർഭഗനോടിപ്പോയ്-കൂരിരുളിൽ ചേർന്നു

പ്രഭയെ ദേ്വഷിച്ചോൻ-ഇരുൾ സ്നേഹിച്ചു

ഉജ്ജ്വലസൂര്യൻ തൻ-കതിരുകൾ കാണായ്വാൻ

ദൃഷ്ടികൾ തൻ ദീപ്തി-മങ്ങിപ്പോയി

സുവിശേഷിച്ചോനാം-ശ്ലീഹാ യൂദായെ

ചതിവാലാരേവം-നിൻ സൗന്ദര്യം ധ്വംസിച്ചു?

വീഴ്ച ഭവിച്ചോനേ-ദുർഭഗനേ നിന്റെ

കെയിലിരിക്കുന്നു-മൃതിവിഷപാത്രം.

 

2.അധികാരം-പാരം നേടിയ ശിഷ്യാ നീ

എന്തിനു കെവിട്ടു-നിൻ ബഹുമാനം

ഒാ! ഗൃഹകാര്യസ്ഥാ-വത്സലനാം ശ്ലീഹാ

എന്തിനു വിറ്റീടു-ന്നാ ധനവാനെ?

നീ ധനമോഹത്താൽ-വിൽക്കാൻ പോകുന്നോൻ

വിലതീരാത്തോനാ-ണയ്യോ നീയിതു ചെ-യ്യല്ലേ

തന്മഹിമാവോർത്താൽ-സൃഷ്ടികൾ നിസ്സാരം

നീയിതു ചെയ്തെന്നാ-ലേൽക്കും ശാപം.

 

3. ഭാഗ്യം കെട്ടോനേ-ഞെട്ടുക നീ ഭീതിയാൽ

വിലതീരാത്തോനെ-വില്ക്കരുതേ നീ

സൃഷ്ടിച്ചോനെ നീ-വിറ്റതിനാലിപ്പോൾ

ദുഷ്ടാചാര്യന്മാർ-ചിരി തൂകുന്നു

വാനിടവും പാരും-തന്നുള്ളംകെയിൽ

കല്പനയാൽ നാഥൻ-നിർത്തുന്നെന്നറിയുന്നി-ല്ലേ?

വിലതീരാത്തോനെ-കാശിനു കെമാറി

കിട്ടിയ കാശോർത്താൽ-കയറിനു മാത്രം.

 

4. മധുരം പാനം ചെ-യ്തോനാം യൂദായെ

എങ്ങോട്ടിന്നേരം-നീയൊഴിയുന്നു?

ദീപ്തിയെ വിട്ടോടി-കൂരിരുളിൽപോയ് നീ

എന്തിനൊളിക്കുന്നു-ചൊല്ലുക യൂദാ?

നിൻ സമ്പാദ്യത്തെ-കൊള്ളയടിച്ചേവം

 

നിൻ വ്യാപാരത്തെ-മോഷ്ടിച്ചോനാരാണാ-വോ?

പ്രിയനാം ഭ്രാതാവേ-പകയും വേർപാടും

കിട്ടിയ നീയയ്യോ-ഭാഗ്യവിഹീനൻ!

 

5.ശ്ലീഹായാം യൂദാ-നീ തള്ളപ്പെട്ടോ?

മനസ്സാ നീയെന്തി-ന്നോടിപ്പോയി

വഞ്ചകനേ എന്തി-ന്നുഴറിച്ചെന്നേവം

ശ്ലീഹഗണത്തെ നീ-ഹന്ത തകർത്തു

പന്ത്രായീടും-നിശ്ചിതമാം സംഖ്യ

നീ ധനമോഹത്താൽ-ഭേദിച്ചപ്പോൾ ഭാഗി-ച്ചു

ഘാതകനായ്ത്തീർന്ന-ശിഷ്യൻ യൂദായേ!

എന്നെന്നേക്കും നീ-നിന്ദിതനായോൻ.

 

6.ശിഷ്യത്വം ഭാവി-ച്ചോനാം യൂദായേ!

എന്തിനു കൊല്ലുന്നു-നാഥനെയേവം

ശീമോൻ യോഹന്നാ-ന്മാർ തൻ കൂട്ടാളീ

കൂരിരുളിൽ നിന്നെ തള്ളിയതാര്?

ചെന്നായായ്ത്തീർന്ന-കുഞ്ഞാടാം യൂദാ

ഇടയനെ നീ ചീന്തി-മരണത്തിന്നേല്പിച്ചല്ലോ

കേഴും നിന്നെയോ-ർത്തി-പ്പാരും വാനും

സൃഷ്ടിഗണം നിന്മേൽ-ചൊരിയും ശാപം.

 

7. വിലതീരാത്തോൻ തൻ-വില തൂക്കിക്കൊള്ളാൻ

തൻ കെയിൽ യൂദാ-ത്രാസു വഹിച്ചു

മറിയാമിൻ സൂനു-ദെവത്തിൻ പെതൽ

മുപ്പതു വെള്ളിക്കായ് വിൽക്കപ്പെട്ടു

ശാസിപ്പാൻ നീതി-അപ്പൊഴെഴുന്നേറ്റു

നിന്ദിതനാം ശിഷ്യാ വഞ്ചകനാകും യൂ-ദാ-യേ!

എന്തിനു നീ കെയിൽ ത്രാസുമെടുത്തേവം

സ്രഷ്ടാവിൻ മൂല്യം തൂക്കീടുന്നു?

 

8. ഗുരുവിനെ വഞ്ചിച്ച-ശിഷ്യാ! കേഴുന്നു!

ശിഷ്യന്മാരെല്ലാം-നിന്നെച്ചൊല്ലി

ഗുരുവിനെ വിറ്റോനേ-യൂദായാം ശ്ലീഹാ

നിന്നെ വിട്ടോടും-ഗുരുനാഥന്മാർ

ഉളവായിട്ടില്ല-നിന്നെപ്പോലാരും

തലമുറകൾ തോറും-ചൊല്ലിടുമക്കഥയും-നൂ-നം

ഗുരുനാഥൻ തന്നെ-കൊന്നോനാം ശിഷ്യൻ

നരകത്തിൽ നൂനം-യാതനയേൽക്കും

 

9.ശീമോനും യോഹ-ന്നാനും രോദിച്ചു

മത്തായ് ബർത്തുൽമാ-മാർ വിലപിച്ചു

മൃതിയടയാൻ പോകും-ഗുരുവിനെയും പാഴാം

ഇരുളൊടു ചേർന്നോനാം-പ്രിയനെയുമോർത്താർ

സൃഷ്ടിയതാ വാനും-തന്നെ കെക്കൊ

വാരിധിയും മന്നും-വിലപിച്ചേവം ചൊല്ലു-ന്നു

സ്വന്തം രൂപത്തി-ന്നന്ധത ചേർത്തോനാം

തേജസ്സേ ഹാ! ഹാ!-ദുരിതം ശാപം.

 

10. നന്മകൾ ഞാൻ നിന്നെ പരിശീലിപ്പിച്ചു

 

 

സൗഖ്യ സഹായങ്ങൾ നീ ചെയ്തല്ലോ

അധികാരം നിൻ പേർ-ക്കമ്പൊടു ഞാനേകി

നിന്നെ മുടക്കാൻ ഞാൻ വഴി വച്ചില്ല

സദയം ഞാൻ തന്നോ-രധികാരത്താൽ നീ

ദുഷ്ടാത്മാക്കൾ തൻ-കൂട്ടത്തെ ദൂ-രത്താ-ക്കി

വഞ്ചകനാം യൂദാ-ഏതപകാരത്താൽ

എന്നെ ദ്രാഹിപ്പാൻ-പ്രരിതനായി?

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

ഹാ-ഹാ- ദേ്വഷി മനസ്സിൽ ദോഷം ചിന്തിപ്പൂ

ദെവഭയം പാർക്കിലവന്നില്ല. ഹാ-

വി. യോഹന്നാൻ 6: 24-40

 

 

മൂന്നാം കൗമാ

കൗമാ

ബ്രീക്മൂക്കോക്ദഹലോപ്പെൻ

 

പീഡാ-താഴ്ചകളാൽ നമ്മെ-വീാേനാം

മശിഹാ-യെ വാഴ്ത്തി നമിക്കാ-മീരാവിൽ   (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ...  സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

എക്ബോ

(ആമ്മോ ഉ ആമ്മോ ... എന്ന രീതി)

 

ഒരുപോൽ ധരണീ-സ്വർഗ്ഗങ്ങൾ

പ്രണമിക്കും നാ-ഥാ, സ്തോത്രം

ദോഷികൾ ദോഷം-കെവിട്ടു

നിന്നവതാര-ത്താൽ സ്തോ-ത്രം.

കുറിയേലായിസോൻ കുറി ... കുറി ...

ഞങ്ങളുടെ കർത്താവേ! ...  സ്തൗമെൻകാലോസ് കുറിയേലായിസോൻ

 

പ്രുമിയോൻ

കോലോ

(കൂക്കോയോ)

1.ശിഷ്യസമേതം ശീമോൻ തൻ ഭവന-ത്തിൽ യേശു

പന്തിയിരിപ്പൊരു വൃത്താന്തം പാപി-നി കേട്ടപ്പോൾ

വിശ്വാസത്തോ-ടേവം ചിന്തിച്ചു

സർവ്വജ്ഞനെ ഞാൻ-പോയ് സന്ദർശിക്കും

പാപവിമോചകനെൻ പാപം-പക്ഷേ-മോചിക്കും

മോചനമില്ലെങ്കിലുമവനെ-കാൽ-മതിയാകും

ഹാലേലുയ്യാ-അവൾ മോചിതയായി.

ബാറെക്മോർ. ശുബഹോ ... മെനഒാലം ... ഹാലേലുയ്യാ.

 

2.യേശുവിനെ പരിമളതെലം പാപി-നിയാൾ പൂശി

നേരറ്റോനും ചതിയനുമാം യൂദാ-യ്ക്കാ കർമ്മം

തെറ്റായ് തോന്നീ-ട്ടീർഷ്യാഭാവത്തോ-

ടേവം ചൊന്നാൻ-എന്തിന്നീ നഷ്ടം

ദീനോറാ മുന്നൂറുാം തെലം-വിറ്റെന്നാൽ

 

പാവങ്ങൾക്കിപ്പെരുന്നാളിൽ ദാനം-ചെയ്യരുതോ

ഹാലേലുയ്യാ-നാശമവനെന്നും. മൊറിയോ റാഹേം ...

 

എത്രാ

വീണ്ടും  കോലോ

 

1. ഇൗ രാത്രിയിൽ അന്യായക്കാരൻ അവന്റെ ഹൃദയത്തിൽ അധർമ്മം ചിന്തിച്ചുകൊണ്ട്  അന്തരിന്ദ്രിയങ്ങൾ പരിശോധിക്കുന്നവനായ രക്ഷകനെ രഹസ്യമായി വിൽക്കുവാൻ ആലോചിച്ചു. വഞ്ചനയും കോപവും നിറഞ്ഞ് വിലയേറിയവന്റെ വില അവൻ നിശ്ചയിക്കുകയും ദെവകുഞ്ഞാടിനെ അധർമ്മികളുടെ കെയിൽ ഏല്പിക്കുകയും ചെയ്തു.          ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

2. ഇൗ രാത്രിയിൽ നമ്മുടെ രക്ഷകൻ അപ്പം മുക്കിക്കൊടുത്തുകൊണ്ട്  തന്നെ ഏല്പിച്ചുകൊടുക്കുന്നവൻ ആരാകുന്നു എന്ന് ശിഷ്യന്മാരുടെ അനുഗൃഹീത സംഘത്തെ അറിയിച്ചു. തന്റെ ശ്രഷ്ഠതയെ താഴ്ത്തി, താൻ ഇറങ്ങിവന്നു. യജമാനൻ നിന്നുകൊണ്ട്  തന്റെ ദാസന്മാരെ ശുശ്രൂഷിച്ചു. തന്റെ തിരുശരീര രക്തങ്ങൾ അവർക്കു നൽകി. തന്റെ താഴ്മയ്ക്കു സ്തുതി.

 

ബോത്തെദ് ഹാശോ

 

ഞങ്ങൾ-ക്കായ് നീ-ഏറ്റൊരു പീ-ഡാ

താഴ്ച-കളേറ്റം-ധന്യം നാ-ഥാ!

 

1. നിങ്ങ-ളിലൊരുവൻ-എൻ വില ചൊ-ല്ലും

അവനാ-പത്ത-ങ്ങവകാശി-ക്കും

തന്നെത്താനെ-നാശം പൂകും

എന്നീ-രാവിൽ-തന്നെ-പ്പറ്റി

ഗൂഢം-കാര്യം-വെളിവായ് ചൊന്നാൻ.

 

2.കുഞ്ഞാ-ടുകള-ന്നാളിൽ പെ-സഹാ

കുഞ്ഞാടതിനെ-മനസ്സാ ത-ള്ളി

ദെവത്തിൻ കു-ഞ്ഞാടിനെയേറ്റു

നിന്നെ-ഒറ്റു-ന്നോനാരെ-ന്ന്

വെളിവാ-ക്കണമെ-ന്നഭ്യർത്ഥി-ച്ചാർ.

 

3.തേജോ-മയരാം-ദൂതന്മാ-രെ

വിട്ടി-ട്ടാക്ഷേപം-കെ-ക്കൊ-ൾവാൻ

സ്നേഹം നിന്നെ-പ്രരിപ്പിച്ചു

ആദ-ത്തോടു-ള്ളൻപാലാർ-ന്നു

കർത്താ-വേ നീ-ന്യായസ്ഥാ-നം.

 

4. ഉയിരിൻ-ബലിയേ! നൽ കുഞ്ഞാ-ടേ

ശാന്തി-പ്രദനാം രക്ഷകേന-നീ

ജീവാരാവം-പുണ്യ രക്തം

വാഴ്ത്തും-പുറജാ-തികളെയേ-റ്റു

വിട്ടോ-രു സ്വജന-ത്തെ വെടിയേണം.

 

നിൻവി-ധി ചെയ്തോർ വിധിയേല്ക്കു-മ്പോൾ

വിധിചെ-യ്യരുതേ ഞങ്ങളെയീ-ശാ മൊറിയോ റാഹേം ...

 

മാർ യാക്കോബിന്റെ ബോവൂസാ

 

മ്ശി-ഹാ സ്കീ-പ്പാ മൃതി കഷ്ടതകൾക്കായ് വ-ന്നോനേ

പ്രാർ-ത്ഥന കേട്ടിട്ടാത്മാക്കളിലൻപുാ-കേണം. ദേവാ! ദയയുാകേണം ...

 

1. വാ-ത്സല്യത്തൊടു ശിഷ്യസമേതം പെസഹാ-നാഥൻ

കയ്പും-കൂട്ടി ഭക്ഷിച്ചെന്നതു പരമാ-ശ്ച-ര്യം

ഉൾക്കൊ-ാേരക്കയ്പ്പോർത്താൽ തൻ മരണം-ക്ലേ-ശം

ആസ-ന്നം താനെന്നതി വിശദം സൂചി-പ്പി-ച്ചു. ദേവാ! ...

 

 2.കയ്പുൾ-ക്കൊാൻ തൻ മരണത്തിന്നച്ചാ-രം പോൽ

ക്ലേശം സർവ്വം ഭരമേറ്റീടാൻ തയ്യാ-റാ-യാൻ

മാ-ലേറ്റോനെന്നോണം ശിഷ്യരൊടേവം-ചൊന്നാൻ

എന്നെ-ഒറ്റും നിങ്ങളിലേകൻ പകയ-ന്മാർക്കായ്. ദേവാ! ...

 

3. അറിയു-ന്നോനായിതുവരെ മൗനം പൂെ-ന്നാലും

അറിയാത്തോനെന്നെണ്ണീടായ്വാനിതു താ-ൻ ചൊന്നു

തേജ-സ്സേറും പകലോനനുയാ-ത്രയ്ക്കല്ലാതെ

 

കൂ-രിരുൾ തിങ്ങും പാതയിലൂടെ പോവോ-നാരാം?

മാന്യ-ത കൂടും പകലിനെ വിട്ടിട്ടെല്ലാ-ടത്തും

അന്ധത വാഴും രാവൊടു സഖ്യം ചെയ്തോ-നാരാം? ദേവാ! ...

 

 

4. തന്ന-ത്താൻ പിന്മാറി കഷ്ടം ചെന്നാ-യായി

മേ-യിപ്പോനെ ദ്രാഹിക്കുന്നൊരു കുഞ്ഞാ-ടാരാം?

ആ-ദിത്യന്നും പിടികിട്ടാത്തൊരു തേജ-സ്സാകും

താ-തൻ തൻ കതിരിനെ ഒറ്റുന്നോൻ ആരാ-ണാവോ?

ശത്രു-ക്കൾക്കായ് നാഥനെ ഏല്പിക്കുന്നോ-നാരാം?

സന്താ-പത്തോടാ ശിഷ്യന്മാർ ചിന്തി-ച്ചേവം. ദേവാ! ...

 

നാഥാ ഭൂവാനം നിൻ പീഡയതിൽ ക്ലേശിച്ചു

മാനോർ വാനോർ നിൻ താഴ്മയിലതി വിസ്മയമാർന്നു. ദേവാ! ...

 

സൂഗീസൊ

(ഘാതകധിക്കാരിയെ വെന്നോൻ ... എന്ന പോലെ)

 

1. ഒരുപോൽ ധരണി-സ്വർഗ്ഗങ്ങൾ പ്രണമിക്കും നാ-ഥാ സ്തോ-ത്രം

ദോഷികൾ ദോഷം-കെവിട്ടു നിന്നവതാര-ത്താൽ സ്തോ-ത്രം

 

2. ക്ഷമ നൽകുന്നോൻ ക്ഷിതിയാർന്നു/ദാവീദ്യയിൽ നിന്നുടലേ-ന്തി

സ്നേഹത്തിൻ പ്ര-രണമൂ-ലം/ജനനത്തിന്നായ് വന്നീ-ശൻ

 

3. നിർമ്മാതാവാ-കും ദൈവം/ശമനം രോഗ-ങ്ങൾക്കേകി

വിമലത  യാത്മാ-വിനു നൽകി അത്ഭുതവീര്യം കാണി-ച്ചു

 

4. തീത്തമരത്തീ-ന്നും നാഥൻ/ സക്കായിയെ അ-ൻപൊടു നേടി

സെബദിതനൂജ-ന്മാരെയാ പടകിൽനിന്നും-കെക്കൊ-ു

 

5. ശമരിയ നാട്ടിൽ-പെട്ടോളെ/വീു കിണറ്റിൻ കരയിങ്കൽ

ശീമോൻ തന്നു-ടെ ഗേഹ-ത്തിൽ/പാപിനിയെയും-രക്ഷി-ച്ചു

 

6. തനയൻ മെയ്യാ-ർന്നോൻ പുണ്യം/സക്കായിക്കേ-കിയ പോലെ

 

എന്നൊടു തോന്നും-കനിവവനെ/കാണാൻ ഞാൻ മോ-ഹിക്കുന്നു

 

7.പശ്ചാത്താപം-പൂാേളാം/അവളെ ദുഷ്ടൻ-കാറേ

കൗശലപൂർവ്വം-സവിധേ ചെ/ന്നുരിയാടാനാ-രംഭിച്ചു

 

8. എന്തു ഭവിച്ചെൻ-ബാലേ നീ/ചൊല്ലുക വിശദം-വൃത്താന്തം

പ്രിയരഹിതം കാ-ണിച്ചെങ്കിൽ/രഞ്ജിപ്പിക്കാം-കരയേ-ാ

 

9. ദെവാത്മജനെ-നേരിട്ടാൽ/ നിന്നെയവൻ കെ-യേൽക്കില്ല

കുറ്റങ്ങൾക്കായ്-ശാസിക്കും/നാണിക്കും നീ-പിൻവാ-ങ്ങും

 

10. മുഴുകും നീ സ-ന്താപത്തിൽ/ ക്ഷമ നൽകുകയി-ല്ലവനേതും

നിൻ കുറ്റങ്ങൾ-സമ്പൂർണ്ണം/നീ മോചനമാർ-ജ്ജിക്കില്ല

 

11. വാസനയേറും-തെലത്താൽ/ഭൂഷിതമാം നിൻ-പുരികൂന്തൽ

മൃതിയേകസുതൻ-പൂാേടേ/തെന്നോണം പങ്കിലമായി

 

12. നിൻമിഴി മഷിയാൽ-ശോഭിച്ചു/ വിസ്മയമേ നിൻ-ലാവണ്യം

ആ മിഴിയിപ്പോൾ-മുഴുനാളും/കേഴുന്നതു ഞാൻ-കാണുന്നു

 

13. സുരഭിലതെലം-വാങ്ങീടാൻ/കുപ്പിയുമായ് പോ-വുകയോ നീ

പ്രിയസംഘം വ-ന്നെത്തുമ്പോ/ളവരൊത്താന-ന്ദിക്കാനോ?

 

14. എൻഗുണദോഷം-കേൾക്കായ്കിൽ/പാരും വാനും-ഖേദിക്കും

നീ ലജ്ജിതയായ്-പിൻവാങ്ങും/ നിൻ യാചന ഞാൻ-കേൾക്കില്ല

 

15. ദുഃഖിതരെ സ്നേ-ഹിച്ചോനാം/യേശുവിനെ സ്നേ-ഹിക്കുന്നേൻ

കുടിലതയേറും-നിന്നെയും/കൂട്ടരെയും ഞാൻ-വെടിയുന്നു

 

16. ഞെളിയാതപരാ-ധം പൂാൽ അവരിൽ തനയൻ-തെളിയുന്നു

താതനുതുല്യം-കനിവുള്ളോൻ/അനുതാപികളിൽ-പ്രീതൻ താൻ

 

17. ശീമോൻ തൻ വീ-ട്ടിൽ പുണ്യം/ പാപിനിയാൾക്കേ-കിയപോലെ

നിന്നെ ഉൾക്കൊ-ള്ളുന്നോളാം/വിമലസഭയ്ക്കും-നൽകേണം

 

18. തെരുവീഥിയിൽ നീ-നാൾതോറും/സ്നേഹിതരെ സ-മ്പാദിച്ചു

നിന്നെ നോക്കിപ്പാർക്കുന്നോ/രവരെക്കാണ്മാൻ പോകേണം

 

19. അവനമലൻ നീ-പിഴയാളി/തൻ ശ്വാസത്താൽ-നീ തീരും

നീ പാപത്തിൽ-സംജാത/അവനന്യൂനൻ-പരിശുദ്ധൻ

 

20. സകല പ്രാണ-ത്രാതാവേ,/സകലവുമങ്ങേ-വാഴ്ത്തുന്നു

നിൻ താതന്നും-പരിശുദ്ധൻ/റൂഹായ്ക്കും സ്തോ-ത്രം സ്തോത്രം

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

ഹാ-ഹാ-ദേ്വഷി മനസ്സിൽ ദോഷം ചിന്തിപ്പൂ

ദൈവഭയം പാർക്കിലവന്നില്ല. ഹാ-

 

വി. യോഹന്നാൻ 6: 41-63

 

ഹാലേലുയ്യാ-ഹാലേലുയ്യാ-ഹാലേലുയ്യാ/ ദൈവമേ നിനക്കു സ്തുതി.

(മൂന്നു പ്രാവശ്യം)

 

കരുണയുള്ള ദെവമേ! നിന്റെ കരുണയാൽ ഞങ്ങളോടു കരുണയുാകണമേ.

 

നാം ദൈവത്തിന്‍റെ മക്കളായിത്തീരുവാൻ ജീവിച്ചിരുന്നപ്പോൾ നമ്മെ പഠിപ്പിച്ചവരായ നമ്മുടെ പിതാക്കന്മാരെ കുർബാനകളിലും പ്രാർത്ഥനകളിലും നാം ഒാർക്കണം. അഴിവില്ലാത്ത ലോകമായ സ്വർഗ്ഗരാജ്യത്തിൽ നീതിമാന്മാരോടും പുണ്യവാന്മാരോടുംകൂടെ ദൈവപുത്രൻ അവരെ ആശ്വസിപ്പിക്കും. കർത്താവേ കൃപ ചെയ്തു സഹായിക്കണമേ.

വി. മറിയാമിന്റെ പാട്ട്

(ലൂക്കോസ് 1: 46-55)

 

മറിയാം പറഞ്ഞതെന്തെന്നാൽ, എന്റെ ദേഹി കർത്താവിനെ പുകഴ്ത്തുന്നു. എന്റെ ആത്മാവ് എന്നെ ജീവിപ്പിക്കുന്നവനായ ദെവത്തിൽ സന്തോഷിച്ചു, എന്തെന്നാൽ അവൻ തന്റെ ദാസിയുടെ താഴ്മയെ നോക്കിക്കിരിക്കുന്നു. കാലും ഇതുമുതൽ സകല വംശങ്ങളും എനിക്ക് ഭാഗ്യം തരും.

 

എന്തെന്നാൽ ശക്തിമാനും, തന്റെ നാമം പരിശുദ്ധവും ആയിരിക്കുന്നവൻ വലിയ കാര്യങ്ങൾ എങ്കൽ പ്രവർത്തിച്ചിരിക്കുന്നു. അവന്റെ കരുണ അവനെ ഭയപ്പെടുന്നവരുടെ മേൽ തലമുറകളായും വംശങ്ങളായും ഉണ്ടാകുന്നു.

 

അവൻ തന്റെ ഭുജം കൊണ്ട്  ജയമുാക്കി: തങ്ങളുടെ ഹൃദയ വിചാരത്തിൽ അഹങ്കാരികളായവരെ ചിന്നിച്ചു; അവൻ ബലവാന്മാരെ സിംഹാസനങ്ങളിൽ നിന്ന് മറിച്ചിടുകയും, താഴ്മയുള്ളവരെ ഉയർത്തുകയും ചെയ്തു.

 

 അവൻ വിശപ്പുള്ളവരെ നന്മകൾകൊ് സംപൂർണ്ണരാക്കുകയും, സമ്പന്നന്മാരെ വ്യർത്ഥമായി അയയ്ക്കുകയും ചെയ്തു, അവൻ തന്റെ ദാസനായ ഇസ്രായേലിനെ സഹായിക്കുകയും നമ്മുടെ പിതാക്കന്മാരായ അബ്രാഹാമിനോടും അവന്റെ സന്തതിയോടും സംസാരിച്ച പ്രകാരം എന്നേക്കും തന്റെ കരുണയെ ഒാർക്കുകയും ചെയ്തു.      ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

 

മൗർബോ

(ലെക്ദലയോൻ മെൻഹൗനോ ... എന്ന രീതി)

 

1.ശിഷ്യർക്കായ് തനുരക്തങ്ങൾ കൂറോ-ടേകിക്കൊ-

ിതു ഭക്ഷിപ്പിൻ പുണ്യം നൽകും

രക്തം പാനം ചെ-യ്യുവിനെ-

ന്നേവം ചൊല്ലിയൊരുടയോനേ!

സ്തുതിയങ്ങേ-ക്കെന്നും.

 

2.പങ്കപ്പാടിനു മുമ്പായി പെസഹാ-ഭക്ഷിപ്പാൻ

ശാശ്വതജീവൻ-പരിശുദ്ധാത്മാ-വെന്നിവ നൽകിടുവാനായി

ആശിച്ചേനെന്നുര ചെയ്തോൻ

മശിഹാ സ്തോ-ത്രം തേ.    ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

3. പന്തിയിരുന്നാൻ മാളികയിൽ-ശിഷ്യ-രോടൊത്തീശൻ

ദാസനു തുല്യം-തണ്ണീരേന്തി-കഴുകീയവർ തൻ പാ-ദങ്ങൾ

നിങ്ങളുമിതുപോൽ ചെയ്യണമെ-   

ന്നങ്ങരുളി-ച്ചെയ്തു.  ആമ്മീൻ.

 

സഹോദരന്മാർ ഒരുമിച്ചു വസിക്കുന്നത് എത്ര നന്മയും എത്ര സൗന്ദര്യവുമാകുന്നു. 

 

അത് അഹറോന്റെ തലയിന്മേലും അവന്റെ അങ്കിയുടെ നെഞ്ചിന്മേൽ വീണുകിടക്കുന്ന താടിയായ അവന്റെ താടിയിന്മേലും ഒലിക്കുന്ന തെലം പോലെയും സെഹിയോന്റെ മലമേൽ പൊഴിയുന്ന ഹെർമ്മോൻ മഞ്ഞുപോലെയും ആകുന്നു.

 

എന്തെന്നാൽ അവിടെ കർത്താവ് എന്നേക്കും അനുഗ്രഹത്തെയും ജീവനെയും കൽപ്പിച്ചു. ദെവമേ സ്തുതി നിനക്കു യോഗ്യമാകുന്നു.

 

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

പൊതുവായ എനിയോനോ

 

ദൈവമാതാവിന് ഒാർമ്മയും, അവളുടെ പ്രാർത്ഥനയാൽ നമുക്ക് സഹായങ്ങളും ഉാകട്ടെ.

 

നീതിമാന്മാർക്ക് ഒാർമ്മയും, അവരുടെ പ്രാർത്ഥനയാൽ നമുക്ക് സഹായങ്ങളും ഉണ്ടാ കട്ടെ.

 

 ദീർഘദർശിമാരുടെയും, ശ്ലീഹന്മാരുടെയും, സഹദേന്മാരുടെയും  പ്രാർത്ഥന നമുക്ക് കോട്ടയായിരിക്കട്ടെ.

 

കർത്താവേ! നിന്റെ സഹദേന്മാരുടെ തുറമുഖത്തിനും നിന്റെ സ്നേഹിതന്മാരുടെ കൂടാരങ്ങൾക്കും ഞങ്ങളെ യോഗ്യരാക്കണമേ.

 

 ദയയുള്ളവനും, കരുണനിറഞ്ഞിരിക്കുന്നവനുമായുള്ളോവേ! നിന്റെ ന്യായവിസ്താര ദിവസത്തിൽ ഞങ്ങളോട് കരുണ ചെയ്യണമേ.

 

തന്നെ വിളിക്കുന്ന പാപികളിൽ നിന്ന് തന്റെ കരുണയെ വിരോധിക്കാത്തവൻ വാഴ്ത്തപ്പെട്ടവനാകുന്നു. ബാറെക്മോർ. ശുബഹോ ...

 

കർത്താവേ, വിശ്വാസമുള്ള സഭയുടെ മക്കൾക്ക്/ നല്ല ഒാർമ്മയുാക്കണമേ. 

മെനഒാലം ...

 

നിന്റെ ശ്രഷ്ഠത ഉദിക്കുന്ന ദിവസത്തിൽ/ അവർ നിന്റെ വലതുഭാഗത്ത് നിൽക്കുമാറാകണമേ.

മറ്റൊരു എനിയോനോ

 

കന്യകയായ ദൈവമാതാവേ! എല്ലാ കാലത്തും എല്ലാ നേരത്തും നിന്റെ പ്രാർത്ഥന ഞങ്ങൾക്ക് കോട്ടയായിരിക്കണമേ.

 

(കർത്താവെ) എല്ലാ നാഴികയിലും ഞങ്ങൾക്കായ് കെണികൾ വയ്ക്കുന്ന ദുഷ്ടനെ, നിന്റെ പരിശുദ്ധന്മാരുടെ പ്രാർത്ഥനയാൽ ഞങ്ങളിൽ നിന്ന് മായിച്ച് കളയണമേ.

 

ഞങ്ങളുടെ കർത്താവായ യേശുമിശിഹാ! നിന്റെ സ്ലീബാ ഞങ്ങൾക്ക് കോട്ടയായിരിക്കുകയും, അതിനകത്ത് ഞങ്ങൾ മറയ്ക്കപ്പെടുകയും ചെയ്യണമേ.

 

 വചനമായ യേശു തമ്പുരാനേ! ജീവനോടിരിക്കുന്നവരെ നിന്റെ സ്ലീബായാൽ കാത്തുകൊള്ളുകയ ും, മരിച്ചുപോയവരെ നിന്റെ കരുണയാൽ പുണ്യപ്പെടുത്തുകയും ചെയ്യണമേ.

 

 

നാം ജീവനോടിരിക്കുന്ന നാൾ ഒക്കെയും, എല്ലായിപ്പോഴും പിതാവിനെയും, പുത്രനെയും, വിശുദ്ധറൂഹായെയും സ്തുതിച്ച് വന്ദിച്ച് മഹത്ത്വപ്പെടുത്തണം.

 

ഏറ്റവും കരുണയുള്ളവനായ ഞങ്ങളുടെ ദെവമേ! നീ എഴുന്ന പെസഹാ വ്യാഴാഴ്ച രാത്രി

ള്ളുന്ന ആ നിന്റെ വലിയ ദിവസത്തിൽ നിന്റെ വലതുഭാഗത്ത് ഞങ്ങളെ നിറുത്തണമേ.

 

ഇൗ സമയത്ത് നിനക്ക് സ്തുതി പാടുവാൻ ഞങ്ങളെ നീ യോഗ്യരാക്കിയിരിക്കകൊ് നിന്റെ രാജ്യം അനുഭവിപ്പാനും ഞങ്ങളെ യോഗ്യരാക്കണമേ.

 

ഞങ്ങളുടെ മരണത്തിന്റെയും ജീവന്റെയും നാഥനായ കർത്താവേ! നിന്റെ കൃപ ഞങ്ങളുടെമേൽ ഉായി ഞങ്ങളുടെയും ഞങ്ങളുടെ മരിച്ചു പോയവരുടെയും ആത്മാക്കളിന്മേൽ കരുണ ചെയ്യണമേ. കർത്താവേ! കൃപ ചെയ്ത് സഹായിക്കണമേ.

 

ഉറങ്ങിയവരേ! നിങ്ങൾ ഉണർന്നെഴുന്നേറ്റ് സ്തുതിപ്പിൻ 

 

ആകാശത്തിൽനിന്ന് കർത്താവിനെ സ്തുതിപ്പിൻ. ഉന്നതങ്ങളിൽ അവനെ സ്തുതിപ്പിൻ.

 

അവന്റെ സകലദൂതന്മാരുമേ! അവനെ സ്തുതിപ്പിൻ. അവന്റെ സകല സെന്യങ്ങളുമേ അവനെ സ്തുതിപ്പിൻ.

 

ആദിത്യചന്ദ്രന്മാരേ! അവനെ സ്തുതിപ്പിൻ പ്രകാശമുള്ള സകലനക്ഷത്രങ്ങളുമേ! അവനെ സ്തുതിപ്പിൻ ആകാശങ്ങളുടെ ആകാശങ്ങളും, ആകാശങ്ങൾക്കു മീതേയുള്ള വെള്ളങ്ങളുമേ! അവനെ സ്തുതിപ്പിൻ; അവ കർത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ.

 

 

എന്തെന്നാൽ അവൻ പറഞ്ഞു; അവ ഉായി. അവൻ കൽപ്പിച്ചു; അവ സൃഷ്ടിക്കപ്പെട്ടു. അവൻ അവയെ എന്നേക്കുമായി സ്ഥിരപ്പെടുത്തി നിയമം നിശ്ചയിച്ചു; അത് അഴിയുന്നതുമല്ല. 

 

ഭൂമിയിൽനിന്ന് മഹാസർപ്പങ്ങളും, എല്ലാ ആഴങ്ങളും, അഗ്നിയും, കൽമഴയും, ഉറച്ച വെള്ളവും, ഹിമവും, അവന്റെ വചനപ്രവൃത്തിയായ കാറ്റുകളും, കൊടുങ്കാറ്റുകളുമേ കർത്താവിനെ സ്തുതിപ്പിൻ.

 

പർവതങ്ങളും, സകല കുന്നുകളും, ഫലവൃക്ഷങ്ങളും, സകലകാരകിലുകളും, മൃഗങ്ങളും സകല കന്നുകാലികളും, ഇഴജന്തുക്കളും, പക്ഷികളും പറവകളുമേ (കർത്താവിനെ സ്തുതിപ്പിൻ)

ഭൂമിയിലെ രാജാക്കന്മാരും, സകല ജനങ്ങളും, ഭൂമിയിലെ പ്രഭുക്കന്മാരും, സകല ന്യായാധിപന്മാരും, ശിശുക്കളും, കന്യകമാരും, വൃദ്ധന്മാരും, യൗവനക്കാരും കർത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ.

 

എന്തെന്നാൽ അവന്റെ നാമംമാത്രം വലിയതാകുന്നു. അവന്റെ മഹത്ത്വം ഭൂമിയിലും, ആകാശത്തിലുമു്. അവൻ തന്റെ ജനത്തിന്റെ കൊമ്പും, തന്റെ സകല നീതിമാന്മാർക്കും, തനിക്കടുത്ത ജനമായ ഇസ്രായേൽ മക്കൾക്കും മഹത്വവും ഉയർത്തുന്നു.

 

കർത്താവിന് പുതിയ പാട്ടും, നീതിമാന്മാരുടെ സഭയിൽ അവന്റെ സ്തുതിയും പാടുവിൻ. ഇസ്രായേൽ തന്റെ സ്രഷ്ടാവിൽ സന്തോഷിക്കുകയും, സെഹിയോന്റെ പുത്രന്മാർ തങ്ങളുടെ രാജാവിൽ ആനന്ദിക്കുകയും ചെയ്യട്ടെ.

 

 

 

 

അവർ തപ്പുകളാലും, ചതുരത്തപ്പുകളാലും അവന്റെ നാമത്തെ സ്തുതിക്കുകയും, വീണകളാൽ അവനു പാടുകയും ചെയ്യട്ടെ. എന്തെന്നാൽ കർത്താവ് തന്റെ ജനത്തിൽ ഇഷ്ടപ്പെടുന്നു. അവൻ ദരിദ്രന്മാർക്ക് രക്ഷകൊടുക്കുകയും ചെയ്യുന്നു.

 

നീതിമാന്മാർ ബഹുമാനത്തിൽ ബലപ്പെടും, അവർ തങ്ങളുടെ കട്ടിലുകളിന്മേൽ അവനെ സ്തുതിക്കുകയും, തങ്ങളുടെ കണ്ഠങ്ങൾകൊണ്ട് ദൈവത്തെ പുകഴ്ത്തുകയും ചെയ്യും.

 

പുറജാതികൾക്കു പ്രതിക്രിയയും, ജനത്തിനു ശാസനയും കൊടുപ്പാനും, അവരുടെ രാജാക്കന്മാരെ ആലാത്തുകൾകൊും, അവരുടെ മാന്യന്മാരെ ഇരുമ്പുചങ്ങലകൾകൊും ബന്ധിപ്പാനും, എഴുതപ്പെട്ടിരിക്കുന്ന ന്യായവിധി അവരുടെമേൽ നടത്തുവാനും, അവന്റെ സകല നീതിമാന്മാർക്കും മഹത്ത്വം ഉാകുവാനും അവരുടെ കെകളിൽ ഇരുമുനവാൾ ഉ്.

 

കർത്താവിനെ അവന്റെ ശുദ്ധസ്ഥലത്തു സ്തുതിപ്പിൻ. അവന്റെ ശക്തിയുടെ ആകാശത്തട്ടിൽ അവനെ സ്തുതിപ്പിൻ.

 

അവന്റെ വല്ലഭത്വത്തിൽ അവനെ സ്തുതിപ്പിൻ. അവന്റെ ശ്രഷ്ഠതയുടെ ബഹുത്വത്തിൽ അവനെ സ്തുതിപ്പിൻ. കൊമ്പിന്റെ ശബ്ദത്താൽ അവനെ സ്തുതിപ്പിൻ. തംബുരുകളാലും വീണകളാലും അവനെ സ്തുതിപ്പിൻ.

 

തപ്പുകളാലും ചതുരത്തപ്പുകളാലും അവനെ സ്തുതിപ്പിൻ. മാധുര്യമുള്ള കമ്പികളാൽ അവനെ സ്തുതിപ്പിൻ. നാദമുള്ള കെത്താളങ്ങളാൽ അവനെ സ്തുതിപ്പിൻ. ശബ്ദത്താലും ആർപ്പുവിളിയാലും അവനെ സ്തുതിപ്പിൻ. എല്ലാ ശ്വാസവും കർത്താവിനെ സ്തുതിക്കട്ടെ. 

 

സകല ജാതികളുമേ! കർത്താവിനെ സ്തുതിപ്പിൻ. സകല ജനങ്ങളുമേ! അവനെ സ്തുതിപ്പിൻ. എന്തെന്നാൽ അവന്റെ കൃപ നമ്മുടെമേൽ ബലപ്പെട്ടിരിക്കുന്നു. അവൻ സത്യമായിട്ട് എന്നേക്കും കർത്താവാകുന്നു. ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു.

ബാറെക്മോർ. ശുബഹോ ... മെനഓലം ...

 

ത്രിത്വത്തിനു സ്തുതി.ത്രിത്വത്തിനു സ്തുതി.സ്തുതിക്കപ്പെട്ടതും, ഉണ്മയായതും, ആദിയും അന്തവുമില്ലാത്തതുമായ ത്രിത്വത്തെ ഞങ്ങൾ സ്തുതിക്കുന്നു. ദൈവമേ! എല്ലാ നേരത്തും സ്തുതി നിനക്കു യോഗ്യമാകുന്നു.

 

നാലാം കൗമാ

സ്തൗമെൻകാലോസ് കുറിയേലായിസോൻ.

പ്രുമിയോൻ

കോലോ

 

1. സകല ജാതികളുമേ കേൾപ്പിൻ, സകല ഭൂവാസികളുമേ ശ്രദ്ധിപ്പിൻ, ഉൗർശ്ലേം അതിന്റെ നാഥന് ഉപദ്രവം പകരം ചെയ്തിരിക്കുന്നു. താൻ അവൾക്കായി ഭയങ്കര സമുദ്രത്തെ ഭാഗിക്കുകയും അതിനുള്ളിൽകൂടി അവളെ കടത്തിവിടുകയും ചെയ്തു. അവളാകട്ടെ താൻ ധരിച്ച വസ്ത്രം ഉരിഞ്ഞ് വിഭജിച്ചു. മരുഭൂമിയിൽ അവൾക്ക് മന്നാ കൊടുക്കുകയും പാറയിൽനിന്ന് വെള്ളം ഒഴുക്കുകയും ചെയ്തിട്ടും സ്കീപ്പായിൽവച്ച് വെള്ളം ചോദിച്ചപ്പോൾ കയ്പും ചൊറുക്കായും അവൾ തനിക്കു നൽകി. സ്വന്തം നാഥനെ ശപിച്ചവളെ ഉന്മൂലനാശം ചെയ്തവൻ വാഴ്ത്തപ്പെട്ടവനാകുന്നു.

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

2. ദൈവം മോശയോട് അരുളിച്ചെയ്തത് നീ സഭയ്ക്ക് ആവശ്യമായ ര് കൽപ്പനകൾ ഉള്ള രണ്ട്  കൽപലകകൾ എടുത്തു കൊണ്ട് പൊയ്ക്കൊൾക. എന്റെ മുമ്പാകെ പരസംഗം ചെയ്യുകയും മിസ്രയിംകാരുടെ മാംസഭക്ഷണത്തെ സ്നേഹിക്കുകയും

 

 

 ഉയരത്തിൽനിന്നുള്ള മന്നയെ വെറുക്കുകയും ചെയ്ത സെഹിയോനെ ഞാനും വെറുക്കും. എന്റെ പ്രീതിയെ അതിൽനിന്ന് നീക്കിക്കളയുകയും ജാതികളുടെ ഇടയിൽ ചിതറിപ്പോകുവാനായി ഞാൻ അതിനെ കെവിടുകയും എന്റെ വത്സലപുത്രന് സഭയെ ഞാൻ വിവാഹം നിശ്ചയിക്കുകയും ചെയ്യും. അവൻ അതിനു വേണ്ടി  മരിക്കുകയും തന്റെ കുറ്റമില്ലാത്ത രക്തത്താൽ ലോകത്തെ രക്ഷിക്കുകയും ചെയ്യും. മൊറിയോ റാഹേം ...

 

എത്രാ

വീണ്ടും  കോലോ

 

1 ജനത്തിന്റെ മഹാപുരോഹിതൻ വലിയ പെരുന്നാളിൽ ലോകം രക്ഷിക്കപ്പെടേതിന് ശ്രഷ്ഠ മഹാപുരോഹിതനായവൻ മരിക്കുന്നത് നല്ലതാകുന്നു എന്ന് പ്രവചിക്കുകയായിരുന്നു. മശിഹാ എല്ലാവരെയും സ്വാതന്ത്ര്യപ്പെടുത്തുമെന്നുള്ളത് ഇതിനാൽ വ്യക്തമാകുന്നു. ഇതാ സഭയും അതിന്റെ മക്കളും തനിക്ക് സ്തുതി പാടുന്നു.ബാറെക്മോർ.        ശുബഹോ ... മെനഒാലം ...

 

2. കർത്താവ് അരുളിച്ചെയ്തത് എന്റെ ശിഷ്യന്മാരേ യഹൂദജനത്തിൽ നിന്ന് ഞാൻ പീഡയേൽക്കുന്നതുകൊ് നിങ്ങൾ ദുഃഖിക്കേ. ഞാൻ പീഡകളാൽ ദുഷ്ടനെയും മരണത്തെയും ജയിക്കുകയും നാശത്തിൽ പഴകിപ്പോയ ആദാമിന്റെ സ്വരൂപത്തെ പുതുതാക്കുകയും ചെയ്യുന്നു.

ബോത്തേദ് ഹാശോ

 

 

ഞങ്ങൾക്കായ് നീ-ഏറ്റൊരു പീഡാ

താഴ്ചകളേറ്റം-ധന്യം നാഥാ!

 

1.മശിഹാ-ഹാശാ-നാളിൽ വി-ട്ടു

ഇരുശി-ഷ്യന്മാരെ-പെസഹാ-യ്ക്കായ്

കർത്താവെത്തി-സ്വന്തം മെയ്യിൽ

അതിനെ-ഭംഗ്യാ-നിറവേറ്റി-തൻ

ദൃഷ്ടാ-ന്തത്തെ-മായിച്ചീ-ടും

 

2.രക്ത-ത്താൽ മാ-ലിന്യം പൂ-ാേൻ

കായേൻ-തന്നെ സൂചിപ്പി-ക്കും

കൊല്ലപ്പെട്ടോൻ-മൗനം പൂകും

പക്ഷേ-രക്തം-മുറവിളി കൂ-ട്ടും

ഒാർക്കേ-ണം ഘാ-തകനിക്കാ-ര്യം.

 

3. ദൂത-ന്മാർ തൻ-കോപാവേ-ശം

ദുഷ്ട-ന്മാർമേൽ-തീ ചൊരിയായ്-വാൻ

തന്നെ ക്രൂശിൽ-തൂക്കാൻ വന്ന

യൂദ-ന്മാർ നാ-ശം പൂകായ്-വാൻ

രോധി-ച്ചാൻ തൻ-വീര്യത്താ-ലെ.

 

നിൻ വിധി ചെയ്തോർ-വിധിയേല്ക്കുമ്പോൾ

വിധി ചെയ്യരുതേ-ഞങ്ങളെയീശാ. മൊറിയോ റാഹേം ...

 

മാർ അപ്രമിന്റെ ബോവൂസാ

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

 

നിൻ ഹാശായിൻ കഷ്ടതയാൽ

നേടണം അവകാശം രാജേ്യ.   ദേവാ! ദയയുാകേണം....

 

1. തൻ ബലിസൂചനയാകും കു-

ഞ്ഞാടിനെ നാഥൻ ഭക്ഷിച്ചാൻ

തൻ കൊലയാലെ പാപികളെ

രക്ഷിച്ചോൻ തനയൻ സ്തുത്യൻ

നാഥനിരുത്തി തൻപ്രിയരെ

ശുശ്രൂഷിപ്പാനെഴുന്നേറ്റാൻ

അപ്പം നൽകിയ യൂദാ പോയ്

കുഞ്ഞാടുകളവശേഷിച്ചു.   ദേവാ! ദയയുാകേണം....

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

നിൻ ഹാശായിൻ കഷ്ടതയാൽ

നേടണം അവകാശം രാജേ്യ. ദേവാ! ...

 

മാലാഖമാരുടെ സ്തുതിപ്പ്

 

അത്യുന്നതങ്ങളിൽ സ്വർഗ്ഗീയമാലാഖമാർ സ്തുതിക്കുന്നതുപോലെ,ബലഹീനരും മണ്മയരുമായ ഞങ്ങളും സ്തുതിച്ചു പറയുന്നു.

 

കാലമൊക്കെയിലും, നേരമൊക്കെയിലും, ഉയരങ്ങളിൽ ദൈവത്തിന് സ്തുതിയും, ഭൂമിയിൽ സമാധാനവും നിരപ്പും, മനുഷ്യമക്കൾക്കു നല്ല ശരണവും, (ഉായിരിക്കട്ടെ.)

 

ഞങ്ങൾ നിന്നെ സ്തുതിക്കുകയും, വാഴ്ത്തുകയും, വന്ദിക്കുകയും ചെയ്യുന്നു. സ്തുതിയുടെ ശബ്ദം നിനക്ക് ഞങ്ങൾ കരേറ്റുന്നു.

 

സർവ്വശക്തിയുള്ള പിതാവും, സ്വർഗ്ഗീയരാജാവും സ്രഷ്ടാവുമാകുന്ന ദൈവമായ കർത്താവും, യേശുമിശിഹായാകുന്ന ഏകപുത്രനായ ദൈവമായ കർത്താവും, പരിശുദ്ധറൂഹായുമാകുന്ന നിന്നെ നിന്റെ സ്തുതിയുടെ വലിപ്പം നിമിത്തം ഞങ്ങൾ സ്തോത്രം ചെയ്യുന്നു.

 

പിതാവിന്റെ പുത്രനും, വചനവും, ലോകത്തിന്റെ പാപത്തെ വഹിക്കുന്നവനും വഹിച്ചവനുമായ ദൈവത്തിന്റെ കുഞ്ഞാടായ കർത്താവേ! ഞങ്ങളോട് കരുണ ചെയ്യണമേ.

 

 

 ലോകത്തിന്റെ പാപത്തെ വഹിക്കുന്നവനും, വഹിച്ചവനുമായുള്ളോവേ! നിന്റെ ചെവി ചായിച്ച് ഞങ്ങളുടെ അപേക്ഷ കൈക്കൊള്ളണമേ.  

 

പിതാവിന്റെ വലതുഭാഗത്തു മഹത്വത്തോടിരിക്കുന്നവനേ! തോന്നി ഞങ്ങളോട് കരുണ ചെയ്യണമേ.

 

എന്തെന്നാൽ നീ മാത്രം പരിശുദ്ധനാകുന്നു. പിതാവാം ദൈവത്തിന്റെ മഹത്ത്വത്തിന്, വിശുദ്ധറൂഹായോടു കൂടെ യേശൂമിശിഹാ! നീ മാത്രം കർത്താവാകുന്നു.

 

 എല്ലാ കാലത്തും ഞങ്ങൾ ജീവനോടിരിക്കുന്ന ദിവസങ്ങളൊക്കെയും നിന്നെ ഞങ്ങൾ വാഴ്ത്തുകയും; എന്നേക്കും വാഴ്ത്തപ്പെട്ടതും,  നിത്യതയുള്ളതുമായ നിന്റെ പരിശുദ്ധ തിരുനാമത്തെ സ്തുതിക്കുകയും ചെയ്യും.

 

 

ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവ്വശക്തിയുള്ള കർത്താവേ! നീ വാഴ്ത്തപ്പെട്ടവനാകുന്നു. നിന്റെ തിരുനാമം സ്തുതിക്കപ്പെട്ടതും എന്നേക്കും സ്തുതികളാൽ പ്രബലപ്പെട്ടതുമാകുന്നു.

 

സ്തുതി നിനക്കു യോഗ്യമാകുന്നു. മഹത്ത്വം നിനക്കു യുക്തമാകുന്നു. സകലത്തിന്റെയും ദൈവവും, സത്യത്തിന്റെ പിതാവുമായവനേ! നിനക്കും, ഏകപുത്രനും, ജീവനുള്ള വിശുദ്ധറൂഹായ്ക്കും, ഇപ്പോഴും, എല്ലാ സമയത്തും എന്നേക്കും പുകഴ്ച ചേർച്ചയാകുന്നു. ആമ്മീൻ.

 

മോറാനേശൂമിശിഹാ നിന്റെ കരുണയുടെ വാതിൽ ഞങ്ങളുടെ മുഖങ്ങളിൽ നീ അടയ്ക്കരുതേ. കർത്താവേ! ഞങ്ങൾ പാപികളാകുന്നുവെന്ന് ഞങ്ങൾ ഏറ്റുപറയുന്നു. ഞങ്ങളോട് കരുണയുാകണമേ. കർത്താവേ! നിന്റെ മരണത്താൽ ഞങ്ങളുടെ മരണം മായപ്പെടുവാനായിട്ട് നിന്റെ സ്നേഹം നിന്റെ സ്ഥാനത്തു നിന്ന് ഞങ്ങളുടെ പക്കൽ

നിന്നെ ഇറക്കി. ഞങ്ങളോട് കരുണയുാകണമേ.

 

കൗമാ

 

പെസഹാ-യാൽ പെസഹാടിനെ നീ-ക്കിയ മശിഹാ

മോദി-പ്പിച്ചരുളുക കൃപ നിൻ പെസഹായാൽ.    (മൂന്നു പ്രാവശ്യം)

 

നാഥാ തേ സ്തുതിയും ...   സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

പെസഹാ വ്യാഴാഴ്ച പ്രഭാതം

വ്യാഴാഴ്ച പ്രഭാതം

കൗമാ

ബ്രിക്മൂക്കോക്കോക് ദഹലോപ്പെൻ

 

പെസഹാ-യാൽ പെസഹാടിനെ നീ-ക്കിയ മശിഹാ

മോദി-പ്പിച്ചരുളുക കൃപ നിൻ, പെസഹായാൽ  (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ...  സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

ദൈവമേ! നിന്റെ കൃപ പോലെ ... (പേജ് 2)

 

എനിയോനോ

(ഏമ്മോദ് കിസോ ... എന്ന രീതി)

 

1.ഇന്നാൾ നാ-ഥൻ-വെളിവാക്കിയ മർ-മ്മം

ശോകം പാ-രം ശ്ലീഹർക്കുളവാ-ക്കി.   ദേവാ! ദയ ചെയ്തീടണമേ.

 

2.തൻ സ്മരണ-യ്ക്കായ് പന്തിരുശി-ഷ്യർക്ക്

തനുരക്ത-ങ്ങൾ സസ്നേഹം നൽ-കിയ  ദേവാ! ദയ ചെയ്തീടണമേ.

 

3.സാദരമാ സ്രാപ്പേന്മാർ കീർത്തിക്കേ

പാപിനി തെലം കാലുകളിൽ പൂശിയ ദേവാ! ദയ ചെയ്തീടണമേ.

 

4. സ്വവധത്താ-ലാടിനെ മോചിപ്പിച്ച്

തനു രക്ത-ങ്ങൾ ശിഷ്യന്മാർക്കേ-കിയ  ദേവാ! ദയ ചെയ്തീടണമേ.

ബാറെക്മോർ. ശുബഹോ ... മെനഒാലം

 

5. രക്ഷകനാം-നാഥൻ മർത്യതയാർന്നോൻ

ബലിയോടൊ-പ്പം ശ്രഷ്ഠാചാര്യൻ-താൻ  ദേവാ! ദയ ചെയ്തീടണമേ.

 

കുറിയേലായിസോൻ.

63-ാം സങ്കീർത്തനം

 

എന്റെ ദൈവമേ! നീ എന്റെ ദൈവമാകുന്നു; ഞാൻ നിനക്കായി കാത്തിരിക്കും.

 

ദാഹിച്ചും വരും വെള്ളത്തിനായി ആഗ്രഹിക്കുന്ന ഭൂമിപോലെ,എന്റെ ആത്മാവു നിന്നെക്കുറിച്ചു ദാഹിച്ചിരിക്കുന്നു. എന്റെ ജഡവും നിനക്കായി കാത്തിരിക്കുന്നു.

 

നിന്റെ ബലവും നിന്റെ ബഹുമാനവും കാണ്മാൻ ഇപ്രകാരം സത്യമായിട്ട് ഞാൻ നിന്നെ നോക്കി. എന്തെന്നാൽ നിന്റെ കരുണ ജീവനെക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും.

 

ഞാൻ ജീവനോടിരിക്കുമ്പോൾ ഇപ്രകാരം ഞാൻ നിന്നെ വാഴ്ത്തുകയും, നിന്റെ നാമത്തിൽ എന്റെ കെകൾ ഉയർത്തുകയും ചെയ്യും.

 

എന്റെ ആത്മാവ് കൊഴുപ്പും മേദസ്സുംകൊെന്നപോലെ പുഷ്ടിയാകും. എന്റെ വായ് സ്തുതിയുള്ള അധരങ്ങൾകൊണ്ട് നിന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യും.

 

 

എന്റെ കിടക്കമേൽ ഞാൻ നിന്നെ ഓർത്തു; രാത്രികാലങ്ങളിൽ ഞാൻ നിന്നെ ധ്യാനിക്കുകയും ചെയ്തു.

 

 

എന്തെന്നാൽ നീ എനിക്കു സഹായക്കാരനായിത്തീർന്നു. നിന്റെ ചിറകുകളുടെ നിഴലിൽ ഞാൻ മറയ്ക്കപ്പെടും.

 

എന്റെ ആത്മാവ് നിന്നെ പിന്തുടർന്നു; നിന്റെ വലതുകെ എന്നെ താങ്ങുകയും ചെയ്തു.

 

എന്റെ ആത്മാവിനെ നശിപ്പിപ്പാൻ അനേ്വഷിക്കുന്നവർ ഭൂമിയുടെ ആഴങ്ങളിലേക്കു പ്രവേശിക്കും.

 

അവർ വാളിന് ഏൽപ്പിക്കപ്പെടുകയും, കുറുനരികൾക്കു ഭക്ഷണമായിത്തീരുകയും ചെയ്യും; രാജാവ് ദൈവത്തിൽ സന്തോഷിക്കും.

 

അവനെക്കൊണ്ട് ആണയിടുന്ന ഏവനും പുകഴ്ചയുാകും; എന്തെന്നാൽ അസത്യം പറയുന്നവരുടെ വായ് അടയ്ക്കപ്പെടും.

ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു.

ബാറെക്മോർ. ശുബഹോ ... മെനഓലം ...

 

എനിയോനോ

(ഹൗദ് ഉഹദോനോ ... എന്ന രീതി)

 

1. മരണത്തിനു മുമ്പായ്-അപ്പം വീഞ്ഞും

തൻ-മെയ് രക്തങ്ങടെ കുറിയായ്

ശിഷ്യന്മാർക്കു കൊടുത്തോനേ

നിൻ മുൻ-വ-ന്നേൻ കൃപ ചെയ്കെ-ന്മേൽ.

 

2. പെസഹാക്കുഞ്ഞാടിൻ-വിടുതൽ മൂലം

പഴയവ നിർത്തി- തൻ ഗാത്രം

ശിഷ്യർക്കേകിയവൻ ധന്യൻ. നിൻമുൻ ...

 

3. ഭക്ഷണ വേളയതിൽ-നിങ്ങളിലൊരുവൻ

എന്നെയൊറ്റീടുമെന്നേവം

ശിഷ്യന്മാരൊടു ചൊന്നോനേ! നിൻമുൻ ...

 

4. അബ്രഹാമിൻ മുൻ-കുറിയാം ബലിയാൽ

ഇസഹാക്കിനെ രക്ഷിച്ചോനേ!

പാടേൽപ്പാൻ ഹിതമാർന്നോനേ! നിൻമുൻ ...

 

 5.സസ്നേഹത്താൽ-പങ്കപ്പാടേറ്റ്

ആദാമിനെയും സുതരെയും

വീാേനാം മിശിഹാ നാഥാ  നിൻമുൻ ...

 

6. ജലപാത്രം പേറി-കെലേസരയിൽ

ചേലൊടുചുറ്റി ശിഷ്യരുടെ

കാലുകൾ കഴുകിയവൻ ധന്യൻ നിൻമുൻ ...

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

7. സ്വർപ്പുര രാജാവേ-ആർദ്രത തോന്നി

 

മഹിമ സഭയ്ക്കേകീടണമേ

അവൾ നിൻപേർക്കും താതന്നും

റൂഹാ-യ്ക്കും സ്തോത്രം പാടും. കുറിയേലായിസോൻ.

 

19-ാം സങ്കീർത്തനം

 

ആകാശങ്ങൾ ദൈവത്തിന്‍റെ മഹത്ത്വത്തെ അറിയിക്കുന്നു. ആകാശത്തട്ട് അവന്റെ കെവേലയെ കാണിക്കുന്നു. പകൽ പകലിനു വാക്കിനെ ഉച്ചരിക്കുന്നു. രാത്രി രാത്രിക്ക് അറിവിനെ അറിയിക്കുകയും ചെയ്യുന്നു.

 

 

അവയുടെ ശബ്ദം കേൾക്കപ്പെടാത്ത ഭാഷയുമില്ല. വാക്കുകളുമില്ല. ഭൂമിയിൽ എല്ലായിടവും അവയുടെ അറിയിപ്പും ഭൂലോകത്തിന്റെ അതിർത്തികളോളം അവയുടെ വചനങ്ങളും പുറപ്പെട്ടിരിക്കുന്നു.

 

അവൻ അവയിൽ സൂര്യന്റെമേൽ അവന്റെ കൂടാരം അടിച്ചു. അത് തന്റെ മണവറയിൽനിന്ന് പുറപ്പെടുന്ന മണവാളൻ എന്നപോലെയാകുന്നു. പരാക്രമമുള്ളവൻ എന്നപോലെ തന്റെ വഴി ഓടുവാൻ സന്തോഷിക്കും.

 

ആകാശത്തിന്റെ അറ്റങ്ങളിൽനിന്ന് അതിന്റെ പുറപ്പാടും ആകാശത്തിന്റെ അറുതികളിന്മേൽ അതിന്റെ താങ്ങലും ആകുന്നു. അതിന്റെ ആവിയിൽനിന്ന് മറവായിരിക്കുന്നത് ഒന്നും ഇല്ല.

 

കർത്താവിന്റെ വേദപ്രമാണം കറയില്ലാത്തതും ആത്മാവിനെ തിരിക്കുന്നതും ആകുന്നു. കർത്താവിന്റെ സാക്ഷി വിശ്വാസയോഗ്യവും ശിശുക്കളെ ജ്ഞാനമുള്ളവരാക്കുന്നതും ആകുന്നു. കർത്താവിന്റെ പ്രമാണങ്ങൾ ചൊവ്വുള്ളവയും ഹൃദയത്തെ സന്തോഷിപ്പിക്കുന്നവയും ആകുന്നു. കർത്താവിന്റെ കൽപ്പന തിരഞ്ഞെടുക്കപ്പെട്ടതും കണ്ണുകളെ പ്രകാശിപ്പിക്കുന്നതും ആകുന്നു.

 

കർത്താവിനെക്കുറിച്ചുള്ള ഭയം വെടിപ്പുള്ളതും എന്നേക്കും നിലനിൽക്കുന്നതും ആകുന്നു. കർത്താവിന്റെ ന്യായവിധികൾ സത്യമായിട്ടുള്ളവയും സകലത്തിലും നീതിയായിട്ടുള്ളവയും ആകുന്നു. അവ സ്വർണ്ണത്തെക്കാളും നല്ല രത്നങ്ങളെക്കാളും ആഗ്രഹിക്കത്തക്കവയും തേനിനെക്കാളും തേൻകട്ടയെക്കാളും മാധുര്യമുള്ളവയും ആകുന്നു.

 

അത്രയുമല്ല തന്റെ ദാസൻ അവയാൽ സൂക്ഷിക്കപ്പെടും. അവൻ അവയെ ആചരിച്ചാൽ വളരെ പ്രതിഫലം കിട്ടും. പിഴകളെ തിരിച്ചറിയുന്നവൻ ആര്? രഹസ്യകാര്യങ്ങളിൽ എന്നെ കുറ്റമില്ലാത്തവനാക്കിത്തീർക്കണമേ.

 

ദുഷ്ടന്മാർ എന്നിൽ അധികാരപ്പെടാതിരിപ്പാനും, പാപങ്ങളിൽനിന്ന് ഞാൻ വെടിപ്പുള്ളവനായിരിപ്പാനുമായിട്ട്  അന്യായങ്ങളിൽ നിന്ന് നിന്റെ ദാസനെ തടയണമേ. എന്റെ സഹായക്കാരനും എന്റെ രക്ഷിതാവും ആയ കർത്താവേ എന്റെ വായിലെ വചനങ്ങൾ നിന്റെ ഇഷ്ടപ്രകാരവും എന്റെ ഹൃദയത്തിലെ ധ്യാനം നിന്റെ മുമ്പാകെയും ഇരിക്കണമേ. ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു.

ബാറെക്മോർ. ശുബഹോ ... മെനഓലം ...

 

എനിയോനോ

(മശിഹാ ജീവിച്ചെഴുന്നേറ്റു ... എന്ന പോലെ)

 

1.രക്ഷക പീ-ഡാനുഭവത്തിൽ

സോദരരേ-വരുവിൻ കേഴാം

 

സീയോനിൽ-മൂഢന്മാർ തൻ

ദ്രാഹത്തിൽ-നിലവിളി കൂട്ടാം.

 

2.മർത്യർക്കായ്-താഴ്ത്തിയ നിന്നെ

വാഴ്ത്തിടുവാ-നേവൻ പോരും

വീണവനാ-ദാമിൻ പേർക്കായ്

സ്നേഹത്താൽ-നീ കുരിശേറി.

 

3.മിസറേമീ-ന്നത്ഭുത പൂർവ്വം

നിർഗ്ഗതമാം-മുന്തിരിവള്ളി

കാലും-ശൂന്യതയാർന്നു

പഥികരതിൽ-വിഹരിക്കുന്നു.

 

4.തോട്ടത്തീ-ന്നതിനെ നീക്കി

ജാതികളിൽ-ചിതറിച്ചേവം

തിരുസഭയെ-വേട്ടോൻ ധന്യൻ

നിന്നെയവൾ-കീർത്തിക്കുന്നു.

 

5.രക്ഷകസ-ന്നിധിയാർന്നേവം

ശിഷ്യന്മാർ-ചോദിച്ചിന്നാൾ

കർത്താവേ-എവിടെയൊരുക്കും

നിൻപേർക്കായ്-പെസഹാ ഞങ്ങൾ.

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

6.നാഴികയാ-യെന്നോർത്തപ്പോൾ

നാഥൻ നീ-ചൊല്ലിയയച്ചു

അത്താഴം-പരിചൊടൊരുക്കാൻ

കീപ്പായോ-ഹന്നാന്മാരെ.    കുറിയേലായിസോൻ.

 

കർത്താവിന് ഒരു പുതിയ പാട്ടും അവന്റെ സ്തുതിയെ ഭൂമിയുടെ അതിർത്തികളിൽനിന്ന് പാടുവിൻ. സമുദ്രത്തിലേക്ക് ഇറങ്ങിപ്പോകുന്നവരും അതിലുള്ള സകലവും ദ്വീപുകളും അവയിൽ കുടിയിരിക്കുന്നവരുമേ കർത്താവിനു പാടുവിൻ. 

 

വനവും അതിലെ ഗ്രാമങ്ങളും സന്തോഷിക്കട്ടെ. കാദോർ മേച്ചിൽ സ്ഥലങ്ങളായിരിക്കട്ടെ. പാറകളിൽ കുടിയിരിക്കുന്നവർ സ്തുതിക്കട്ടെ. അവർ പർവതങ്ങളുടെ മുകളിൽനിന്ന് ആർത്തുകൊള്ളട്ടെ. കർത്താവിനു മഹത്ത്വം കൊടുക്കുകയും അവന്റെ സ്തുതികളെ ദ്വീപുകളിൽ അറിയിക്കുകയും ചെയ്യട്ടെ.

 

കർത്താവ് പരാക്രമി എന്നപോലെ പുറപ്പെടും. അവൻ യോദ്ധാവ് എന്നപോലെ വാശിയെ ജ്വലിപ്പിക്കും. അവൻ ആർത്തു പ്രബലപ്പെട്ട് തന്റെ ശത്രുക്കളെ സംഹരിക്കും.

 

ആകാശങ്ങളേ മേലിൽനിന്ന് ആനന്ദിപ്പിൻ. മേഘങ്ങൾ നീതിയെ തളിക്കട്ടെ. ഭൂമി തുറക്കപ്പെടട്ടെ. രക്ഷ വർദ്ധിക്കട്ടെ. നീതി ഒന്നിച്ചു മുളയ്ക്കുമാറാകട്ടെ. ഇവയെ സൃഷ്ടിച്ച കർത്താവ് ഞാനാകുന്നു. ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു.

ബാറെക്മോർ. ശുബഹോ ... മെനഓലം ...

 

എനിയോനോ

(ഗോഗുൽത്തായിൽ സോദരരേ ... എന്ന പോലെ)

 

1.ചെറുതായോനാം വലിയവനേ!

താ-നേ മാനവനായോ-നേ!

നിൻവധപരമാം ഹാശായ്ക്കായ്

 

ക്ഷണമീ ഞങ്ങൾക്കേകി നീ

നിൻകൃപയെ സ്തോത്രം ചെയ്വാൻ

നൽകുക സോപ്പായാൽ-വെ-ണ്മ.

 

2.ഗുരുനാഥൻ ശി-ഷ്യന്മാരാം

ശി-ഷ്യരോടാജ്ഞാപിച്ചേ-വം

ലിഖിതം സർവ്വം നിറവേറ്റാൻ

പോയ് മാളികയിൽ വിധിപോലെ

മുൻകുറിയാകും പെസഹാ തൻ

കുഞ്ഞാടതിനെയൊരു-ക്കീടാൻ.

 

3.ഭക്ഷിപ്പാനും നുകരാനും

നൽ-കി തൻ മെയ് രക്ത-ങ്ങൾ

തന്നെ-എപ്പോഴുമോർക്കേും

മർമ്മം നാഥൻ വെളിവാക്കി

തമ്മിൽ നോക്കി ശിഷ്യന്മാർ

വിറകൊാശ്ചര്യം-കൂറി.

 

4. നിഴലുകൾ പൊരുളു-കളെ നോക്കി

ദൃ-ഷ്ടാന്തങ്ങൾ സത്യ-ത്തെ

ഉപമാനങ്ങൾ-രൂപങ്ങൾ

ഗൂഢാർത്ഥങ്ങൾ നിഴലുകളും

മഹിമാരാജാധീശ്വരനാം

തന്നിൽ സാക്ഷാൽ നിറവേറി.

 

5.ഇൗശോ നിൻ-കാരുണ്യത്താൽ

ഹാശായിൽ പങ്കേകേ-ണമേ

നിൻ ഹാശായിൽ ക്ലേശിപ്പാൻ

മൂകപ്രകൃതികളും ചേർന്നു

ഹാ സുതയാതന-ദാരുണമാം

പ്രിയരേ വരുവിനതിൽ-ചേരാം.

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

6.മഹിമാവിൽ രാ-ജേശ്വരനാം

താ-താത്മജ വിമലാത്മാ-വാം

സതെ്യകൻ ദെവത്തിനായ്

എല്ലാ നാവുകളും നവമാം

സ്തുതിയും സ്തോത്രവുമെപ്പോഴും

മേന്മേലർപ്പിച്ചീ-ട-ട്ടെ.          കുറിയേലായിസോൻ.

 

സങ്കീർത്തനം

 

ദൈവം ഇല്ലെന്ന് മൂഢൻ അവന്റെ ഹൃദയത്തിൽ പറയുന്നു. അവരുടെ തന്ത്രങ്ങളാൽ അവർ വഷളന്മാരായി മ്ലേഛത പ്രവർത്തിക്കുന്നു. നന്മ ചെയ്യുന്നവൻ

ഒരുത്തനുമില്ല.

(ബ്ഹോനൊയൗമ്മോ ... എന്ന രീതി)

 

1.ഇന്നാളുടയോ-നപ്പം മുക്കി യൂദാ സ്കറിയോത്തായ്ക്കേകി

ഒറ്റുന്നോനാരാണെന്നാല്ലാരും-കു. കുറിയേ.....

 

 

 

ദൈവത്തെ അനേ്വഷിക്കുന്ന ബുദ്ധിമാനുാേ എന്ന് കാണ്മാൻ കർത്താവ് സ്വർഗ്ഗത്തിൽനിന്ന് മനുഷ്യമക്കളെ സൂക്ഷിച്ചുനോക്കി.

 

2.ഇന്നാൾ കള്ളനെ-അപ്പത്താലെ-ശിഷ്യർക്കായ് നാഥൻ കാട്ടി

ഒളിവായ് മേവിയ വഞ്ചനയ-ന്നേരമുണർന്നു.  കുറിയേ....

 

എല്ലാവരും ഒരുപോലെ തെറ്റി കൊള്ളരുതാത്തവരായിത്തീർന്നു. നന്മ ചെയ്യുന്നവനില്ല. ഒരുത്തൻപോലുമില്ല.

 

3.ഇന്നാൾ ദെവിക-നാട്ടിൻകുട്ടി കൊാടി പെസഹാ-പ്പെരുന്നാൾ

ബലിയായ്ത്തീരാൻ ഹിതമായി-സ്വയമേൽപ്പിച്ചാൻ.  കുറിയേലായിസോൻ.

 

അപ്പം ഭക്ഷിക്കുന്നതുപോലെ എന്റെ ജനത്തെ അവർ ഭക്ഷിച്ചിരിക്കുന്നുവെന്ന് അധർമ്മം പ്രവർത്തിക്കുന്നവർ അറിഞ്ഞിട്ടില്ല. അവർ കർത്താവിനെ വിളിച്ചിട്ടുമില്ല.

 

4.ഇന്നാൾ-നാഥൻ ചൊന്നാനെൻ മെയ്-രക്തങ്ങളെ  ഉൾക്കൊള്ളുന്നോൻ

എന്നെ-നമ്പുന്നോൻ ജീവി-ച്ചിടുമെന്നേക്കും. കുറിയേലായിസോൻ.

 

അവിടെ അവർ അത്യന്തം ഭയപ്പെട്ടു. എന്തെന്നാൽ നീതിമാന്മാരുടെ തലമുറയിൽ കർത്താവുണ്ട് 

 

5.ഇന്നാൾ പന്തിയി-ലാ യോഹന്നാൻ-കർത്താവിൻ മാറിൽ ചാരി

അവനായ്-വാനോരീറേന്മാർ ഭാഗ്യം നേർന്നു.കുറിയേലായിസോൻ.

 

ദരിദ്രന്റെ ആലോചനയെ അവർ അപമാനിച്ചു. എന്നാൽ കർത്താവ് അവന്റെ ആലംബമാകുന്നു.                                ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

6.ഇന്നാൾ ജീവൻ-ലോകർക്കെല്ലാം നൽകുന്നോനെ ക്രൂശിപ്പാൻ

കൂരാണികളാ ദുഷ്ടന്മാർ തയ്യാറാക്കി. ആമ്മീൻ.

 

പ്രകാശത്തിന്റെ സ്രഷ്ടാവിന് സ്തുതി. കർത്താവിന്റെ ഭൃത്യൻമാരേ! സ്തുതി പാടുവിൻ. കർത്താവിന്റെ നാമത്തെ സ്തുതിപ്പിൻ. 

 

കർത്താവിന്റെ നാമം ആദിമുതൽ എന്നേക്കും വാഴ്ത്തപ്പെട്ടതാകുന്നു.

 

സൂര്യന്റെ ഉദയം മുതൽ അതിന്റെ അസ്തമനം വരെയും കർത്താവിന്റെ നാമം വലിയതാകുന്നു.

 

കർത്താവ് സകല ജാതികൾക്കും മേൽ ഉന്നതനും തന്റെ മഹത്വം ആകാശങ്ങൾക്കു മീതെയുമാകുന്നു.

 

ഉയരത്തിൽ വസിക്കുകയും ആഴത്തിൽ നോക്കുകയും ചെയ്യുന്ന നമ്മുടെ ദൈവമായ കർത്താവിനോടു സദൃശ്യൻ ആകാശത്തിലും ഭൂമിയിലും ആരുള്ളു?

 

അവൻ എളിയവനെ ജനത്തിന്റെ പ്രഭുക്കൻമാരോടുകൂടെ ഇരുത്തേതിന് കുപ്പയിൽനിന്ന് ഉയർത്തുന്നു. അവൻ മച്ചിയായവളെ മക്കളുടെ സന്തോഷമുള്ള മാതാവായി ഭവനത്തിൽ വസിക്കുമാറാക്കുകയും ചെയ്യുന്നു.

 

ആകാശത്തിൽനിന്ന് കർത്താവിനെ സ്തുതിപ്പിൻ ... (പേജ് 40)

സ്തൗമെൻകാലോസ് കുറിയേലായിസോൻ

 

 

എനിയോനോ

(ബ്ഏദൻ സഫ്റോ)

 

1.ആ വൻരാവിൽ-നിന്നെ വാ-ഴ്ത്തി സഭയുടെ മക്കൾ

നീതിപര-ന്മാർ-തൻ നിരയിൽ-സ്തോത്രം പാടും 

സ്തോ-ത്രം തേ ദേവേശാ.

 

2.ഇന്നാൾ ശ്ലീഹ-ർക്കായ് നിൻ ത-നുവും നിണവും നൽകി

നൂതന കല്പന-ഏല്പിച്ചു;-ചൊന്നാരേവം

സ്തോത്രം തേ ദേവേശാ.

 

3. മെയ്രക്തങ്ങൾ-വഴിയായ് പു-ണ്യം നേടിയ സഭയും

സുതരും സ-ന്തോഷിച്ചേവം ഘോഷിച്ചീടും

സ്തോ-ത്രം തേ ദേവേശാ.

 

4. ഇന്നാൾ ബലിയാ-ഘോഷിച്ച-തിനാൽ വെദികരെല്ലാം

സ്തോത്രം പാ-ടി സന്തോഷിച്ചേവം പറയും

സ്തോ-ത്രം തേ ദേവേശാ.

 

5. തനുരക്തങ്ങൾ-നമ്മൾക്കേ-കി-തൻ രാജ്യത്തെ

അവകാശി-പ്പാൻ നമ്മെ വിളിച്ചോനെ വാഴ്ത്താം

സ്തോ-ത്രം തേ ദേവേശാ.

 

6. സഭയേ, സഭ ത-ന്നാത്മജരേ-തൻ പുണ്യനിണത്താൽ

വിടുതൽ ന-മ്മൾക്കേകിയ പരനെ കീർത്തിക്കാം

സ്തോ-ത്രം തേ ദേവേശാ.          ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

7. അപഥത്തീന്നും-രക്ഷിച്ച-തിനാൽ സഭതൻ മക്കൾ

ആർത്തുവിളി-ച്ചങ്ങേവം നിന്നെ കീർത്തിക്കും

സ്തോ-ത്രം തേ ദേവേശാ.കുറിയേലായിസോൻ.

 

വി. മത്തായി 5: 3-12

 

 ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ എന്തുകൊെന്നാൽ സ്വർഗ്ഗരാജ്യം അവരുടെയാകുന്നു.

 

ദുഃഖിച്ചിരിക്കുന്നവർ ഭാഗ്യവാന്മാർ, എന്തുകൊെന്നാൽ അവർ ആശ്വാസപ്പെടും.

 

സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ, എന്തുകൊെന്നാൽ അവർ ഭൂമിയെ അവകാശമായി അനുഭവിക്കും.

 

നീതിക്കായി വിശന്നു ദാഹിച്ചിരിക്കുന്നവർ ഭാഗ്യവാന്മാർ,എന്തുകൊെന്നാൽ അവർ തൃപ്തരാകും.

 

കരുണയുള്ളവർ ഭാഗ്യവാന്മാർ, എന്തുകൊെന്നാൽ അവരുടെ മേൽ കരുണയുാകും.

 

ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, എന്തുകൊെന്നാൽ അവർ ദൈവത്തെ കാണും.

 

 സമാധാനം നടത്തുന്നവർ ഭാഗ്യവാന്മാർ, എന്തുകൊെന്നാൽ അവർ ദൈവത്തിന്‍റെ മക്കളെന്ന് വിളിക്കപ്പെടും.

 

 

നീതി നിമിത്തമായി പീഡിപ്പിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ, എന്തുകൊെന്നാൽ സ്വർഗ്ഗരാജ്യം അവരുടെയാകുന്നു.

 

അവർ നിങ്ങളെ നിന്ദിക്കുകയും നിങ്ങളെ പീഡിപ്പിക്കുകയും എന്റെ നിമിത്തം സകല ദുർവ്വചനവും നിങ്ങളുടെ നേരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.

 

അപ്പോൾ നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ വർദ്ധിച്ചിരിക്കകൊണ്ട് നിങ്ങൾ സന്തോഷിച്ചാനന്ദിപ്പിൻ.  ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

കോലോ

(ആ സമയം ദയനീയം ... എന്ന പോലെ)

 

1. ആ സമയം മഹനീ-യം

നമ്മെ രക്ഷിപ്പാനായ് നാഥൻ

ക്രൂശിതനായിടുമെന്നേവം വലിയ രഹ-സ്യം

ശി-ഷ്യന്മാ-രോടിന്നാളിൽ വെളിവായ് ചൊ-ന്നാൻ

 

2. ആ നാദം മഹനീ-യം

സൃഷ്ടിഗണത്തിൻ നാഥനുവേി

പെസഹാ ചേലൊടൊരുക്കിടുവാൻ തനയൻ മ-ശിഹാ

ശീ-മോൻ കീ-പ്പാ-യോഹന്നാന്മാരോ-ടോതി.

 

3.ഉന്നത ലോകാധീ-ശൻ

തല ചായി-പ്പാനിടമില്ലായ്കെ

തൻപേർക്കത്താഴമൊരുക്കാൻ വ്യാഴം ത-ന്നിൽ

ശിഷ്യ-ന്മാ-രിൽ-ഇരുവരൊടങ്ങാജ്ഞാപിച്ചു.

 

4. മൂശാ നബിതൻ പെ-സഹാ

ഭക്ഷിച്ചീടാൻ കാംക്ഷിക്കുന്നേൻ

പഴമകളെന്നിൽ നിറവേറും പുതുമയുദി-ക്കും

ശി-ഷ്യന്മാ-രോ-ടിന്നാളിൽ ചൊന്നാ-നേവം.

 

5.വിണ്ണവരുടെ മുമ്പാ-കെ

മണ്മയരെ ഉയർത്തി കാട്ടിടുവാൻ

ഹിതമാർന്നൊരു ദെവസുതൻ തൻ മാർവ്വിൽ ചാ-രി

യൂഹാനോൻ താൻ-മാനവരുടെ മുൻസ്ഥിതികാ-ട്ടി.

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

6. സ്തുതി താതനു കരേറ്റാം

നമ്മുടെ തിന്മയെ-സന്ദർശിച്ചി-

ട്ടാദാമിന്നവകാശമതാം ഏദൻ നൽ-കാൻ

ക്രുശേ-റ്റോനാം-സുതനെയും കീർത്തി-ച്ചീ-ടാം.

സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

കോലോ

(കൂക്കോയോ എന്ന രീതി)

 

  1. മാളിക തന്നിലെ ഭോജനമങ്ങോർത്താ-ൽ മഹനീയം

 

 

ശിഷ്യരിരുന്നു ഗുരുനാഥൻ ശുശ്രൂ-ഷകനായി

കെകൾ കഴുകി-പരിചരണോത്സുകനായ്

വിമലകരത്താൽ-ശുദ്ധിയവർക്കേകി

പ്രാർത്ഥനയോടെ മുറിച്ചേകി തൻമെയ്-ശിഷ്യർക്കായ്

പാനം ചെയ്വാൻ കാസായാം തൻ നി-ണവും നൽകി.

ഹാലേലുയ്യാ-തൻ കൃപ ഹാ സ്തുത്യം.

ബാറെക്മോർ. ശുബഹോ ... മെനഒാലം ... ഹാലേലുയ്യാ.

 

2. സത്യത്തിൻ ഗുരുവിനെ യൂദാ വേർപെ-ട്ടൊരു നേരം

ആഴിയുമൂഴിയുമവനെ ഒാർത്തയ്യോ-വിലപിച്ചു.

അതിതാപത്തോ-ടവയേവം ചൊന്നു

ശ്ലീഹായെ നീ-എങ്ങോട്ടോടുന്നു

പകലതിനെ വിട്ടെന്തിനു നീ ഇരുളിൻ-കൂറാർന്നു

ലോകത്തിൻ പ്രാണനെ തനിയെ നീ രോ-ധിച്ചല്ലോ.

ഹാലേലുയ്യാ-കെടുതി നിനക്കെന്നും.മൊറിയോ റാഹേം ...

 

എത്രാ

വീണ്ടും  കോലോ

 

1. കുഞ്ഞാടുകളായ ശിഷ്യന്മാർ ഭക്ഷിച്ചു കഴിഞ്ഞപ്പോൾ കർത്താവ് തന്റെ പീഡാനുഭവത്തിന്റെ രഹസ്യം അവർക്കു വെളിപ്പെടുത്തി. യുവാവായ യൂഹാനോൻ അടുത്തു വന്ന് തന്റെ മാറിൽ ചാരി കർത്താവേ നിന്നെ ഏൽപ്പിച്ചുകൊടുക്കുന്നവൻ ആരാകുന്നുവെന്ന് ചോദിച്ചു. താൻ അവന് അടയാളമായി പാത്രത്തിൽ എന്നോടൊന്നിച്ച് കെമുക്കുന്നവൻ യൂദജനത്തിന് എന്നെ ഏൽപ്പിച്ചുകൊടുക്കും എന്നരുളിച്ചെയ്തു.

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

2. ഇന്നേ ദിവസം നമ്മുടെ കർത്താവ് പരിശുദ്ധ തൃക്കെകളിൽ കാസാ എടുത്ത് സ്തോത്രം ചെയ്തു ശുദ്ധീകരിച്ച് അതിനെ ശിഷ്യന്മാർക്കു കൊടുത്തുകൊണ്ട് പറഞ്ഞു:"ഇത് എന്റെ ജീവനുള്ള രക്തമാകുന്നു. നിങ്ങളെല്ലാവരും വാങ്ങി ഇതിൽനിന്ന് പാനം ചെയ്വിൻ. നിങ്ങൾക്കും ഇതിനെ സ്വീകരിക്കുന്ന എല്ലാവർക്കും ഇതു സ്വർഗ്ഗരാജ്യത്തിൽ നിത്യജീവനെ കൈവരുത്തും'.

 

ബോത്തേദ് ഹാശോ

 

ഞങ്ങൾക്കായ് നീ-ഏറ്റൊരു പീഡാ

താഴ്ചകളേറ്റം-ധന്യം നാഥാ!

 

1. മിസറേം-നാട്ടിൽ നിലനിന്നോരാ

ദൃഷ്ടാ-ന്തമതാ-കും പെസഹാ തൻ

കുഞ്ഞാടതിനെ-തയ്യാറാക്കാൻ

മോശ-യോടഹറോൻ-പോൽ പ്രഷിതരായ്

ഇന്നാൾ കീപ്പാ-യോഹന്നാ-ന്മാർ.

 

2. മേഘ-ദ്ധ്വനിയിൽ-കൊടുതാം കാ-റ്റിൽ

സീനായിൽ കാ-ണപ്പെട്ടോനെ

മൂശാ നബിക-ുൾഭ്രമമാർന്നാൻ

മാളി-ക തന്നിൽ പന്തിരുവർക്കായ്

ഭാഗി-ച്ചാൻ തൻ-മെയ്രക്ത-ങ്ങൾ

 

 3.ദൃഷ്ടാ-ന്തങ്ങൾ-നിറവേറ്റു-ന്നോൻ

സാക്ഷാ-ലാടാം-ബോധം പൂർണ്ണം

 

വന്ദന സർവ്വം-പ്രാപിക്കുന്നോൻ

ബലിയായ്-ത്തീർന്നോൻ-മഹിതാചാ-ര്യൻ

തന്നെ-പ്രഷി-പ്പിച്ചോൻ ധന്യൻ.

 

നിൻ വി-ധി ചെയ്തോർ വിധിയേ-ൽക്കുമ്പോൾ

വിധി ചെയ്യരുതേ-ഞങ്ങളെയീശാ.   മൊറിയോ ...

 

മാർ അപ്രമിന്റെ ബോവൂസാ

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

നിൻ ഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യദേവാ! ...

 

1.ശ്രഷ്ഠതയെഴുമിപ്പെരുന്നാളിൽ

പെസഹാ ഭക്ഷിച്ചീടാനും

മുൻസൂചന നിറവേറ്റാനും

കുഞ്ഞാടിനെ പാകം ചെയ്വാൻ

സത്യമെഴും ഗുരുവാം നിന്നാൽ

ശിഷ്യന്മാർ പ്രഷിതരായി

പാവനമാമീ പെരുന്നാളിൽ

ആടിനെ വച്ചവർ തിരുമുമ്പിൽ

ദെവിക കുഞ്ഞാടാം നിന്നെ

വീക്ഷിപ്പാനതു യോഗ്യമതായ്

മോശയെ മൗനം പൂകാനും

അഹറോൻ വിരമിച്ചീടാനും

ആംഗ്യം കാട്ടി വിലക്കിയതാം

ആ വൻ പെരുന്നാളിതു തന്നെ  ദേവാ! ...

 

2.മനുജപ്രിയനെ! നീയെന്നും

മാനവ വാനവരാൽ സ്തുത്യൻ

വാനവരീന്നും സാത്താനും

ശിഷ്യരിൽനിന്നും യൂദായും

പോയ്പ്പോയിരു ഭാഗക്കാരും

നിന്നെ സ്തോത്രം ചെയ്തീടും

സ്കീപ്പായാൽ ശമമാർന്ന സഭ

പകരം നിന്നെ സ്തുതി ചെയ്യും

അപഥത്തീന്നും രക്ഷിതരാം

പുറജാതികൾ നിൻ സ്തുതി പാടും

കുരിശാൽ വിടുതൽ നേടിയതാം

ഭൂലോകം നിൻ സ്തുതി ചൊല്ലും

താതസുതാത്മാക്കൾക്കായി

സ്തുതി സ്തോത്രങ്ങൾ പാടീടും.ദേവാ! ...

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

നിൻ ഹാശായിൻ കഷ്ടതയാൽ 

നേടണമവകാശം രാജേ്യ

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

 

ഹാ-ഹാ-ദോഷി മനസ്സിൽ ദോഷം ചിന്തിപ്പൂ

ദെവഭയം പാർക്കിലവനില്ല. ഹാ-

 

വി. ലൂക്കോസ് 22: 1-13

 

കർത്താവിനെ സ്തോത്രം ചെയ്യുന്നതും ഉന്നതമായ തന്റെ തിരുനാമത്തിനു പാടുന്നതും പ്രഭാതത്തിൽ തന്റെ കൃപയും രാത്രികാലങ്ങളിൽ തന്റെ വിശ്വാസവും അറിയിക്കുന്നതും എത്രയോ നല്ലതാകുന്നു. കർത്താവേ! പ്രഭാതത്തിൽ എന്റെ ശബ്ദം നീ കേൾക്കണമേ. പ്രഭാതത്തിൽ ഞാൻ ഒരുങ്ങി നിനക്കു കാണപ്പെടുമാറാകണമേ. കർത്താവേ! നിന്റെ ജനത്തോടു കരുണ ചെയ്യണമേ. കർത്താവേ ഞങ്ങളെല്ലാവരുടെയും പാപങ്ങൾ പരിഹരിച്ചു ക്ഷമിക്കണമേ. പരിശുദ്ധനായുള്ളോവേ, നിന്റെ വലതുകെ ഞങ്ങളുടെമേൽ ആവസിപ്പിച്ച് നിന്റെ തിരുനാമം നിമിത്തം ഞങ്ങളുടെ പാപരോഗത്തെ സൗഖ്യമാക്കണമേ. ആമ്മീൻ.

കൗമാ

 

പെസഹാ-യാൽ പെസഹാടിനെ നീക്കിയ മിശിഹാ

മോദി-പ്പിച്ചരുളുക കൃപ നിൻ പെസഹായാൽ.  (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ... സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ ...

 

പെസഹാ വ്യാഴാഴ്ച മൂന്നാം മണി

 

കൗമാ

ബ്രിക്മൂക്കോക്കോക് ദഹലോപ്പെൻ

 

പെസഹാ-യാൽ പെസഹാടിനെ നീക്കിയ മിശിഹാ

മോദി-പ്പിച്ചരുളുക കൃപ നിൻ പെസഹായാൽ   (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ...  സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

ദൈവമേ! നിന്റെ കൃപ പോലെ ... (പേജ് 2)

 

എനിയോനോ

(ഹൗദ് ഉഹദോനോ ... എന്ന രീതി)

 

1.തിരുമെയ് രക്തങ്ങൾ-വഴിയായ് തന്റെ

മരണത്തെയുമുയിർപ്പിനെയും

ഒാർക്കണമെന്നുര ചെയ്തോനേ

നിൻ മുൻ-വ-ന്നേൻ കൃപ ചെയ്കെന്മേൽ.

 

2.തൻ പെസഹായാലെ-പഴയതു നീക്കി

ജീവനെഴും തിരു രക്തത്താൽ-

പുതിയതുറപ്പിച്ചോൻ ധന്യൻ   നിൻ മുൻ-വ-ന്നേൻ കൃപ ചെയ്കെന്മേൽ.

 

3.നിൻ പെസഹാ നാളിൽ പാവനസഭയെ

നിൻ മരണത്താൽ ശ്രീയരുളി

നിൻ കൃപകൊു നിറയ്ക്കണമേ   നിൻ മുൻ-വ-ന്നേൻ കൃപ ചെയ്കെന്മേൽ.

 

4.തൻ പെസഹായാലെ-തിരുസഭയീന്നും

മുടിയനെ രോധിച്ചോൻ ധന്യൻ

 

 

 

സഭ നിന്നെയിതാ കീർത്തിപ്പൂ

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

5. കരുണാനിധി മിശിഹാ! തെറ്റുകൾ നീക്കി

നിന്നെയും നിൻ താതനെയും-റൂഹായെയും വന്ദിപ്പാൻ

ഞങ്ങ-ടെ ബു-ദ്ധിക്കൊളിയേക.     സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

കോലോ

 

1. ശിഷ്യന്മാരെല്ലാവരും, ഇളയവൻ മുതൽ മൂത്തവൻ വരെ കഴുകപ്പെട്ടു. ശെമഒാന്റെ അടുക്കൽ താൻ എത്തിയപ്പോൾ "കർത്താവേ, നീ എന്റെ പാദങ്ങൾ കഴുകരുതേ' എന്നവൻ പറഞ്ഞു. അപ്പോൾ കർത്താവ് അവനോട് "നീ എന്റെ ഹിതത്തിനെതിരായി നിൽക്കുന്നുവെങ്കിൽ നിനക്ക് എന്നോടൊരുമിച്ച് ഒാഹരിയില്ല' എന്ന് അരുളിച്ചെയ്തു. കീപ്പാ ഭ്രമിച്ച് തന്നോട് എന്റെ തലയും എന്റെ ശരീരവുംകൂടെ കഴുകി വെടിപ്പാക്കണമേ

എന്ന് പറഞ്ഞു.ബാറെക്മോർ - ശുബഹോ – മെനഒാലം

 

2. ദൈവം സീനായ് മലയിൽവച്ച് വലിയവനായ മോശയോട് മേഘത്തിലും അന്ധതമസ്സിലും സംസാരിച്ചപ്പോൾ അവനെ മഹത്ത്വവും തേജസ്സും ധരിപ്പിച്ചു: തന്റെ യോഗ്യതയേറിയ മഹത്ത്വദർശനത്താൽ മോശയെ തേജസ്സണിയിച്ചവൻ ഇന്ന് മാളികയ്ക്കുള്ളിൽവച്ച് കുനിഞ്ഞു നിന്നുകൊണ്ട്  താൻ തിരുമനസ്സായി, നമ്മളിൽനിന്നുള്ളവനായിത്തീർന്നുകൊണ്ട്  തന്റെ ദാസന്മാരുടെ പാദങ്ങൾ കഴുകി.

                          മൊറിയോ റാഹേം ...

എത്രാ

വീണ്ടും  കോലോ

 

1. കർത്താവേ, കൊലപാതകിയായ യൂദായുടെ കാലുകളെ നീ പിടിച്ച് സ്നേഹപൂർവ്വം കഴുകിയത് എത്രയോ അത്ഭുതമാകുന്നു. അവന്റെ പുറമേയുള്ള ചെളി നീ തുടച്ചു കളഞ്ഞുവെങ്കിലും അവന്റെ ഹൃദയത്തിൽനിന്ന് അസൂയയാകുന്ന നിന്ദ്യമായ ചെളി കഴുകപ്പെട്ടില്ല. അവന് എന്നേക്കും ഹാ കഷ്ടം.                                                             

                             ബാറെക്മോർ - ശുബഹോ – മെനഒാലം

 

2. വെള്ളത്തിൽനിന്നും വീഞ്ഞിൽനിന്നും കലർത്തിയ കാസാ താൻ എടുത്ത് അതേപ്പറ്റി സ്തോത്രം ചെയ്ത് അതിനെ ശുദ്ധീകരിച്ച് തന്റെ ശിഷ്യന്മാർക്കു നൽകി. "നിങ്ങളെല്ലാവരും ഇതിൽനിന്നും വാങ്ങി പാനം ചെയ്യുവിൻ. ഇത് എന്റെ ജീവനുള്ള രക്തമാകുന്നു. എന്റെ മരണത്തിന്റെയും ഉയിർത്തെഴുന്നേല്പിന്റെയും ഒാർമ്മയ്ക്കായി ഇപ്രകാരം നിങ്ങൾ ചെയ്വിൻ' എന്ന് അവരോട് കൽപ്പിച്ചു.

 

ബോത്തേദ്ഹാശോ

 

ഞങ്ങൾ-ക്കായ് നീ-ഏറ്റൊരു പീ-ഡാ

താഴ്ചകളേറ്റം-ധന്യം നാ-ഥാ!

 

1. ഉയിരി-ൻ കുഞ്ഞാ-ടിന്നാൾ തൻ-മെയ്

ഭാഗി-ച്ചേകി-പന്തിരുവർ-ക്കായ്

തൻ രക്തത്താൽ-മോദിപ്പിച്ചു

മെസറേം-നാട്ടിൽ-സൂചിപ്പി-ച്ച

കുഞ്ഞാ-ടിൻ കാ-ര്യം നിറവേ-റ്റി.

 

2. സഹ ശി-ഷ്യന്മാ-രെ കെവി-ട്ടോൻ

 

 

പ്രതിപ-ക്ഷത്തിൽ-താനേ ചേർ-ന്നോൻ

ചിന്താഹീനം-ശത്രുക്കൾക്കായ്

ഗുരുനാ-ഥനെയ-ങ്ങൊറ്റിയ യൂ-ദാ

എന്നെന്നേക്കും-ശാപാർഹൻ താൻ.

 

3. പ്രമുഖാ-ചാര്യാ-നീ ധന്യൻ താൻ

സ്തോത്രം-സർവ്വം-നീയർഹിപ്പൂ

നീചാത്മാവാം-യൂദായെ നീ

രോധിക്കാതെ-ക്ഷമയോടേറ്റു

താതൻ റൂഹാ-യെന്നിവർ ധന്യർ.

 

നിൻ വിധിചെയ്തോർ-വിധിയേൽക്കുമ്പോൾ

വിധിചെയ്യരുതേ-ഞങ്ങളെയീശാ. മൊറിയോ റാഹേം ...

 

മാർ അപ്രമിന്റെ ബോവൂസാ

 

ഞങ്ങൾക്കായുളവായൊരു നിൻ

ബഹുകഷ്ടതയാൽ കൃപ ചെയ്ക

 

നിൻ ഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യ.ദേവാ! ...

 

1. ഉയിരേകും നിർമ്മലമപ്പം

ശിഷ്യസമൂഹം ഭക്ഷിച്ചു

പരമാർത്ഥികളതു മിശിഹാ തൻ

തനുവാണെന്നുള്ളിൽ കരുതി

വീഞ്ഞു പകർന്നൊരു കാസായും

വാഴ്ത്തി പരിപാവനമാക്കി.ദേവാ! ...

 

2. ലോകർക്കായ് ചൊരിയപ്പെടുമെൻ

രക്തമിതെന്നുടയോനരുളി

എൻ മൃതിയാം പുതുനിയമത്തിൻ

മെയ്രക്തങ്ങൾ കെക്കൊൾവിൻ

സർവ്വസമൂഹങ്ങളുമൊന്നായ്

പള്ളികളിൽ ചേരുന്നേരം

ഇവിടെ കതുപോൽ നിങ്ങൾ

എന്നോർമ്മയ്ക്കായ് ചെയ്തിടുവിൻ. ദേവാ! ....

 

3. നീ പരിശുദ്ധൻ പരിശുദ്ധൻ

നിൻ ബഹുമാനം ധന്യമതെ-

ന്നാ ഭീകരരാം സ്രാപ്പേന്മാർ

കീർത്തിപ്പോനേ സ്തോത്രം തേ

കനിവാൽ കഷ്ടതയും മൃതിയും

ഏല്പാൻ വന്നോനേ സ്തോത്രം

നീ അതിരില്ലാതെന്നെന്നും

ദുഷ്ടന്മാരോടലിവുള്ളോൻ.ദേവാ! ...

 

4. സൃഷ്ടികളുടെ മഹിമാവാം നീ

സൃഷ്ടികളാലെല്ലാം സ്തുത്യൻ

 

 

താവക രക്ത ശരീരങ്ങൾ

കെയ്ക്കൊാേർ നിന്നെ വാഴ്ത്തും

സ്തുതി നിൻ പേർക്കും പ്രഷകനാം

താതന്നും റൂഹ്ക്കുദിശായ്ക്കും

പാപികളാം ഞങ്ങൾക്കെന്നും

പാപക്ഷമയുാകട്ടെ.ദേവാ! ...

ഞങ്ങൾക്കായുളവായൊരു നിൻ

 

ബഹുകഷ്ടതയാൽ കൃപ ചെയ്ക

നിൻ ഹാശായിൻ കഷ്ടതയാൽ

നേടണമവകാശം രാജേ്യ.ദേവാ! ...

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

 

ഹാ-ഹാ-എന്നവനുടെ നാമം മൃതിയാൽ മായും

എന്നിങ്ങനെ പകയന്മാർ ചൊല്ലുന്നു. ഹാ-

 

വി. യോഹന്നാൻ 12: 20-36

കൗമാ

 

പെസഹാ-യാൽ പെസഹാടിനെ നീക്കിയ മിശിഹാ

മോദി-പ്പിച്ചരുളുക കൃപ നിൻ പെസഹായാൽ.   (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ...   സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

പഴയനിയമ വായനകൾ

പുറപ്പാട് 12: 1-11, ലേവ്യപുസ്തകം 16: 3-10, ഹസ്ക്കിയേൽ 45 : 18-25

 

വിശുദ്ധ കുർബാന

അപ്പോ. പ്രവൃത്തികൾ 1 : 15- 20

1 കൊരി 5: 1-8, 11 : 23-34

വി. ലൂക്കോസ് 22 : 14 - 30

 

പെസഹാ വ്യാഴാഴ്ച ആറാം മണി

 

കൗമാ

ബ്രിക്മൂക്കോക്കോക് ദഹലോപ്പെൻ

 

പെസഹാ-യാൽ പെസഹാടിനെ നീക്കിയ മിശിഹാ

മോദി-പ്പിച്ചരുളുക കൃപ നിൻ പെസഹായാൽ.  (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ...  സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

ദെവമേ! നിന്റെ കൃപ പോലെ ... (പേജ് 2)

 

എനിയോനോ

(എമൊദ്കീസൊ ,,, എന്ന രീതി)

 

1.തന്മരണ-സ്മരണയ്ക്കായ് ശിഷ്യർക്ക്

 

തനുരക്ത-ങ്ങൾ സസ്നേഹം നൽകിയ

ദേവാ ദയ ചെയ്തീടണമേ.

 

2.വാനതിലീ-റേന്മാർ ശ്രുശ്രൂഷിക്കേ

പാപിനി തെ-ലം-പൂശിച്ചോൻ മന്നിൽദേവാ! ...

 

3.കനിവൊടു മാ-നവനായ്, പാപം പോക്കാൻ

തൻ തിരുമെ-യ്യും നിണവും തന്നോനേ, ദേവാ! ...

 

4.ഞങ്ങൾക്കായ്-തനു രക്തങ്ങൾ നൽകി

മൃതിയില്ലായ്മയെ നൽകിയവൻ വന്ദ്യൻ  ദേവാ! ...

ബാറെക്മോർ, ശുബഹോ ... മെനഒാലം ...

 

5.കൃപ നിറയും-മശിഹാ നിൻ ക്ലേശത്താൽ

സഭ തൻ കൊമ്പി-ന്നുന്നതി നൽകേണം   ദേവാ! ...

സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

കോലോ

1. ഇൗ പെസഹാപ്പെരുന്നാൾ ദിവസത്തിൽ ശിഷ്യന്മാർ യേശുതമ്പുരാനെ സമീപിച്ച് താത്പര്യത്തോടെ സംസാരിച്ചു. "കാലും മോശ മെസ്രമിൽവച്ച് കഠിനനായ ഫറവോനിൽ നിന്ന് എബ്രായജനത്തെ രക്ഷിച്ചപ്പോൾ നിന്നെപ്പറ്റി സൂചിപ്പിച്ചിരുന്നതായ കുഞ്ഞാട് ഇതാ ഒരുങ്ങിയിരിക്കുന്നു' എന്ന് പറഞ്ഞു.      ബാറെക്മോർ. ശുബഹോ ...

 

2. ഇസ്രയേലിന് സത്യത്തിന്റെ നിഴലായി മോശ എഴുതിയിട്ടുള്ള പെസഹായാകുന്ന അത്താഴം ഒരുക്കുവാൻ രണ്ടു  ശിഷ്യന്മാരെ നമ്മുടെ കർത്താവ് അയച്ചു. മോശയും പ്രവാചകന്മാരും എഴുതിയിട്ടുള്ള സർവ്വവും നിറവേറുന്നതിന് സകല സൃഷ്ടിയുടെയും നാഥനു വസിപ്പാൻ ഭവനം അവർ ചോദിച്ചു. മെനഒാലം ...

 

3. കർത്താവും തന്റെ പന്തിരുവരും മാളികയിൽ ഭക്ഷണത്തിനിരുന്നു. താൻ അപ്പം എടുത്തു റൂശ്മാ ചെയ്ത് ശ്ലീഹന്മാർക്കു നൽകി. സ്തോത്രത്തിന്റെ കാസായും കലർത്തി, കടങ്ങളുടെ പരിഹാരത്തിനായി എല്ലാവർക്കും വേണ്ടി  നൽകപ്പെടുന്ന ജീവനുള്ള രക്തമാകുന്ന താൻ സ്തോത്രം ചെയ്തു. മെറിയോ റാഹേം ...

 

വീണ്ടും  കോലോ

 

1. സ്നേഹത്തോടെ എഴുന്നള്ളി മനുഷ്യനായ്ത്തീരുകയും മാളികയിൽവച്ച് ശിഷ്യന്മാരോടൊന്നിച്ച് പെസഹാ ഭക്ഷിക്കുകയും നാശത്തിൽ ജീവിച്ചിരുന്ന ആദാമിനെ രക്ഷിക്കുകയും ചെയ്ത ഏകജാതനായ ദെവത്തെ നാം സ്തോത്രം ചെയ്തു വന്ദിക്കണം.        ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

2. സത്യ ഇടയനായുള്ളോവേ നിന്റെ തിരുവിലാവിൽനിന്ന് ഒഴുകിയിട്ടുള്ള രക്തത്താൽ രക്ഷിക്കപ്പെട്ടിട്ടുള്ള സഭ നിന്നോട് അപേക്ഷിക്കുന്നു. നിന്റെ താഴ്മയാൽ എന്റെ കർത്താവേ! നിന്റെ സമാധാനവും ശാന്തിയും അതിൽ വസിപ്പിക്കണമേ. എല്ലാവരും അവനവന്റെ നിലയിൽ നിന്റെ കൃപയെ സ്തോത്രം ചെയ്യും.

 

ബോത്തേദ് ഹാശോ

ഞങ്ങ-ൾക്കായ്-നീ ഏറ്റൊരു പീ-ഡാ

താഴ്ച-കളേറ്റം-ധന്യം നാ-ഥാ!

 

 1.ദിവ്യൻ-കുഞ്ഞാ-ടിന്നാൾ-പെസഹാ

 

ഭക്ഷിക്കുന്നു-മോശേ! നോക്കൂ

ദൃഷ്ടാന്തങ്ങൾ-നിർമ്മിച്ചോനേ!

ആ മാളികത-ന്നത്താഴത്താൽ

നിറവേറി നിൻ-സാമ്യം കാൺക.

നാഥാ നിൻ മുൻ-കുറി രോധിച്ചു

 

2.സംഹാരകനെ-യിസ്രലീന്നും

കർത്താവേ നിൻ-മെയ് രക്തങ്ങൾ

സഭയതിനാക-ട്ടെ വൻകോട്ട

പാപങ്ങൾക്കേ-കണമേ-മുക്തി.

 

 3.സ്വസ്വരൂപത്തിൽ-സൃഷ്ടിച്ചോനെ

പങ്കപ്പാടാൽ-രക്ഷിച്ചോനെ

പാർത്താലെല്ലാ-നേരത്തും താൻ

നാമത്യന്തം-കീർത്തിക്കേണം

തന്നെ വിട്ടോൻ-വാഴ്ത്തപ്പെട്ടോൻ.

 

നിൻ വി-ധി ചെയ്തോർ വിധിയേ-ൽക്കുമ്പോൾ

വിധി ചെയ്യരുതേ-ഞങ്ങളെയീശാ. മൊറിയോ റാഹേം ...

 

മാർ യാക്കോബിന്റെ ബോവൂസാ

 

മശിഹാ സ്കീപ്പാ മൃതി കഷ്ടതകൾക്കായ് വന്നോനേ

പ്രാർത്ഥന കേട്ടിട്ടാത്മാക്കളിലൻപുാകേണം. ദേവാ! ...

 

1.ഇൗയപ്പം മമ തനുവെന്നോതി ആർ കെക്കൊള്ളാ?

കെക്കൊള്ളാത്തോനില്ലിഹ പാർത്താൽ ശ്ലീഹ-സ്ഥാനം

ശ്ലീഹന്മാരേവം തിന്നതിനെ താനുള്ളപ്പോൾ

 

2.ജീവൻ നിൽക്കേ താൻ മൃതനായെന്നവർ ബോധിച്ചു. ദേവാ! ...

ജീവൻ പോകാതെങ്ങനെയപ്പം മെയ്യായ്ത്തീരും?

ജീവൻ പോകാതെങ്ങനെ തൻ മെയ് ശ്ലീഹർക്കേകി?

ഹതനല്ലായ്കിൽ എങ്ങനെ തിന്നാർ ഹതനെപ്പോലെ?

ജീവൻ നിൽക്കാതാരവിടെ തൻ മെയ് ഭാഗിച്ചു? ദേവാ! ...

 

3.ഭക്ഷിേപ്പാൻ തൻ മെയ്യവരമ്പേ ഭക്ഷിക്കുന്നു

കല്പിക്കുന്നോൻ തൻ രക്തമതും പാനം ചെയ്വൂ

സംസാരിക്കുന്നോനെ ഹതനെന്നോർത്തീടുന്നു

ശിഷ്യർക്കെല്ലാം ഭക്ഷണമായോൻ കൂടുാേർത്താൽ. ദേവാ! ...

 

4.നിബിവാക്യങ്ങൾ നിറവേറ്റിയവൻ താതൻ സ്തുത്യൻ

തന്മെയ്യും തൻ രക്തമതും പന്തിരുവർക്കായി

ഭക്ഷിപ്പാനായ് കല്പിച്ചേകിയ പുത്രൻ വന്ദ്യൻ

നിസ്സന്ദേഹം പരിശുദ്ധാത്മാവിനെ വന്ദിക്കാം.

നാഥാ ഭൂവാനം നിൻ പീഡയതിൽ ക്ലേശിച്ചു

മാനോർ വാനോർ നിൻ താഴ്മയിലതി വിസ്മയമാർന്നു. ദേവാ! ...

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

 

 

ഹാ-ഹാ-എന്നവനുടെ നാമം മൃതിയാൽ മായും

എന്നിങ്ങനെ പകയന്മാർ ചൊല്ലുന്നു. ഹാ-

 

വി.മർക്കോസ് 14 : 1 - 2, വി. ലൂക്കോസ് 7 : 36 - 50

കൗമാ

 

പെസഹാ-യാൽ പെസഹാടിനെ നീക്കിയ മിശിഹാ

മോദി-പ്പിച്ചരുളുക കൃപ നിൻ പെസഹായാൽ.   (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ...     സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

പെസഹാ വ്യാഴാഴ്ച ഒമ്പതാം മണി

 

കൗമാ

ബ്രിക്മൂക്കോക്കോക് ദഹലോപ്പെൻ

 

പെസഹാ-യാൽ പെസഹാടിനെ നീക്കിയ മിശിഹാ

മോദി-പ്പിച്ചരുളുക കൃപ നിൻ പെസഹായാൽ.   (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ...   സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

ദെവമേ! നിന്റെ കൃപ പോലെ ... (പേജ് 2)

 

എനിയോനോ

(ഹൗദ് ഉഹദോനോ ... എന്ന രീതി)

 

1.ശ്രഷ്ഠതയെ താഴ്ത്തി-ശിഷ്യന്മാർ തൻ

പാദങ്ങളെയമ്പൊടു കഴുകി

താഴ്മ പഠിപ്പിച്ചോൻ ധന്യൻ

നിൻമുൻ-വ-ന്നേൻ കൃപ ചെയ്കെന്മേൽ.

 

2.യാതന തീാത്തോ-രത്യുന്നതനേ!

ആദാമിൻ പരിരക്ഷയ്ക്കായ്

പാടേല്പാൻ വന്നോൻ ധന്യൻ. നിൻമുൻ ...

 

3.സാക്ഷാൽ ദേവേശാ-നരനായോനേ!

ന്യായവിധിക്കു വിധേയനതായ്

വിധിമായിച്ചോൻ നീ ധന്യൻ.

സഭയിൽ കനിയണമേ-സ്വർഗ്ഗാധിപതേ നിൻമുൻ ...

 

4.ശിക്ഷകളും ഭിന്നതയും നിൻ

കൃപയാൽ നീക്കിക്കളയണമേ.  നിൻമുൻ ...

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

5. കർത്താവേ കൃപയാൽ-പാപം പോക്കി

നിൻ കൃപയാമുയിർ സോപ്പായാൽ

ഞങ്ങൾക്കേകണമേ വെണ്മ.നിൻമുൻ ...

സ്തൗമെൻകാലോസ് കുറിയേലായിസോൻ.

 

പ്രുമിയോൻ

കോലോ

 

1. തന്റെ പ്രബലതയാൽ സമുദ്രങ്ങൾ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നവൻ എഴുന്നേറ്റ്പാത്രത്തിൽ വെള്ളമൊഴിച്ചു. പുറംകുപ്പായംപോലെ പ്രകാശം ധരിച്ചിരിക്കുന്നവൻ അരയിൽ തൂവാല ചുറ്റി. ജീവനുള്ളതും ദഹിപ്പിക്കുന്നതുമായ അഗ്നിയായവൻ തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുവാൻ കുനിഞ്ഞു. ഇൗറേന്മാർ തന്റെ പ്രഭയാൽ വിറയ്ക്കവേ, ശെമഒാന്റെ മുമ്പിൽ തന്റെ തലയെ ചായിച്ചു. തന്റെ താഴ്മയ്ക്കു സ്തുതി. ആഴങ്ങൾ തൃക്കെയാൽ ബന്ധിക്കപ്പെട്ടിരിക്കവേ, അല്പജലത്താൽ തിരുസഭയെ താൻ വെടിപ്പാക്കി, അവൾ ഇതാ നിനക്കു സ്തുതി പാടുന്നു.

ബാറെക്മോർ. ശുബഹോ ... മെനഒാലം ...

 

2. ശ്ലീഹന്മാരിൽ മുമ്പനായ ശെമഒാനോട് നീ അടുത്തുവരിക ഞാൻ നിന്റെ കാലുകൾ കഴുകട്ടെ എന്ന് കർത്താവ് അരുളിച്ചെയ്തു. ശെമഒാൻ തന്റെ പ്രഭാവത്തെ കണ്ട്  ഭ്രമിച്ചു, ഭയപ്പെട്ട് കർത്താവേ, ഒരിക്കലും നീ എന്റെ കാലുകൾ കഴുകരുതേ എന്ന് പറഞ്ഞു. താൻ അവനോട് ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നീ എനിക്ക് അന്യനായിത്തീരും എന്ന് പറഞ്ഞു. ശെമഒാൻ ഉത്തരമായിട്ടണ്ട്  കർത്താവേ എന്റെ കാലുകളും കൈകളും തലയും കഴുകണമേ. ഞാൻ നിനക്കുള്ളവനായിത്തീരട്ടെ എന്ന് പറഞ്ഞു. മൊറിയോ റാഹേം ...

 

എത്രാ

ബോത്തെദ് ഹാശോ

 

ഞങ്ങൾക്കായ് നീ ഏറ്റൊരു പീഡാ

താഴ്ചകളേറ്റം-ധന്യം നാഥാ!

 

1. യൂദാതൻ പാ-ദങ്ങൾ കഴുകി

നാഥൻ മാലി-ന്യം മായിക്കേ

നീചൻ വെണ്ണീ-റായില്ലല്ലോ

പാരും വാനും-വിസ്മയമാർന്നു

യൂദാ തൻ വൻചതി മാഞ്ഞില്ല.

 

2.ആ ദാസന്മാർ-പന്തിയിരിക്കേ

മിശിഹാ നാഥൻ ശുശ്രൂഷിച്ചോ-

രത്താഴം ഹാ-പാരം ശ്രഷ്ഠം

മനുജർ താതാ-ലയമാർന്നീടാൻ

വൻ ദൃഷ്ടാന്തം-നാഥൻ കാട്ടി.

പരമാർത്ഥികളാം-കുഞ്ഞാടുകളെ

3.

ബലിയാൽ മെയ് രക്തങ്ങൾമൂലം

തന്നൊടു സംയോ-ജിപ്പിച്ചോനേ!

താതാത്മാക്കൾ-ക്കൊപ്പം-വന്ദ്യൻ

സുതനെ വീണാ-ധ്വനിയാൽ വാഴ്ത്തിൻ

നിൻവിധി ചെയ്തോർ-വിധിയേൽക്കുമ്പോൾ

വിധി ചെയ്യരുതേ-ഞങ്ങളെയീശാ.    മൊറിയോ റാഹം ...

 

മാർ യാക്കോബിന്റെ ബോവൂസാ

 

മ്ശിഹാ സ്കീപ്പാ മൃതി കഷ്ടതകൾക്കായ് വന്നോനേ

പ്രാർത്ഥന കേട്ടിട്ടാത്മാക്കളിലൻപുാകേണം ദേവാ! ...

 

1.ദൈവസുതൻ തൻ താഴ്മയിലാർന്നാൻ ഞാനാശ്ചര്യം

തൻ രൂപം ഹാ വർണ്ണിച്ചീടാൻ ഞാനപ്രാപ്തൻ

എങ്ങനെ നോക്കും നാഥാ!നിന്നെ ഞാൻ ഭീയാർന്നാൻ

 

എങ്ങനെ ചൊല്ലും-നിൻവൃത്താന്തം-വന്ദിക്കുന്നേൻ. ദേവാ! ...

 

2.നാഥാ നിന്നെ വാഴ്ത്തിടുവാനായ് തേർ വെമ്പുമ്പോൾ

ശിഷ്യ സമക്ഷം ദാസൻപോൽ പാത്രം പേറുന്നു

ഗബറീയേൽ തൊട്ടുള്ളോർ നിന്നെ വന്ദിക്കുന്നു

ശിഷ്യന്മാർ തൻ കാൽ കഴുകുന്നു നീ ആശ്ചര്യം! ദേവാ! ...

 

നാഥാ ഭൂവാനം നിൻ പീഡയതിൽ ക്ലേശിച്ചു

മാനോർ വാനോർ നിൻ താഴ്മയിലതി വിസ്മയമാർന്നു.  ദേവാ! ...

 

ഏവൻഗേലിയോൻ

(പെസ്ഗോമോ)

 

ഹാ-ഹാ- എന്നവനുടെ നാമം മൃതിയാൽ മായും

എന്നിങ്ങനെ പകയന്മാർ ചൊല്ലുന്നു. ഹാ-

 

വി. മത്തായി 26 : 31 - 35

കൗമാ

 

പെസഹാ-യാൽ പെസഹാടിനെ നീക്കിയ മിശിഹാ

മോദി-പ്പിച്ചരുളുക കൃപ നിൻ പെസഹായാൽ.   (മൂന്നു പ്രാവശ്യം)

 

നാഥാ! തേ സ്തുതിയും ...  സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! ...

 

വിശ്വാസപ്രമാണം